Kerala Plus Two Malayalam Board Model Paper 2020 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf Board Model Paper 2020 to improve time management during exams.

Kerala Plus Two Malayalam Board Model Paper 2020 with Answers

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് 2 ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 1.
“നല്ലതായിരിപ്പൂവൻ നല്ലതുഗ്രഹിച്ചീടും” – എന്ന ആശയത്തിന് യോജി ച്ചവ എടുത്തെഴുതുക.
• ആന ശുദ്ധജലത്തിൽ കുളിച്ചാൽ തൃപ്തിയടയും.
• കണ്ണാടി കണ്ടാലും വിരുപൻമാർ സന്തോഷിക്കും.
• അരയന്നം പാലും വെള്ളവും കലർന്നതിൽ നിന്ന് പാൽ മാത്രം കുടിയ്ക്കും.
• സജ്ജനങ്ങൾ കുറ്റമുള്ളവരേയും നിന്ദിക്കുകയില്ല.
Answer:
• അരയന്നം പാലും വെള്ളവും കലർന്നതിൽ നിന്ന് പാൽ മാത്രം കുടിയ്ക്കും.
• സജ്ജനങ്ങൾ കുറ്റമുള്ളവരേയും നിന്ദിക്കുകയില്ല.

Question 2.
പുലിക്കോട്ടിൽ ഹൈദറുടെ കവിതയുടെ സവിശേഷതകളായി വരുന്ന സൂചനകൾ ഏതെല്ലാം?
• നാട്ടുകഥകൾക്ക് പ്രാധാന്യം നൽകി.
• ഭക്തിയാണ് രചനകളെ പ്രചോദിപ്പിച്ചിരുന്നത്.
• മതേതരമായ ഇതിവൃത്തങ്ങൾ തിരഞ്ഞെടുത്തു.
• വാമൊഴി ഭാഷ കൃതികളിൽ ഒഴിവാക്കി.
Answer:
• നാട്ടുകഥകൾക്ക് പ്രാധാന്യം നൽകി.
• മതേതരമായ ഇതിവൃത്തങ്ങൾ തിരഞ്ഞെടുത്തു.

Question 3.
‘ഗൗളിജന്മം’ എന്ന കഥയിലെ ‘സന്ദർശ’ കയുടെ സവിശേഷതയായി വരുന്ന രണ്ടു പ്രസ്താവനകൾ എടുത്തെഴുതുക.
• മറ്റുള്ളവർക്ക് ആശ്വാസം നൽകുന്നു.
• മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷം കണ്ടെത്തുന്നു.
• നിർദ്ദയമായി സംസാരിക്കുന്നു.
• ശുഭാപ്തി വിശ്വാസം പുലർത്തുന്നു.
Answer:
• മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷം കണ്ടെത്തുന്നു.
• നിർദ്ദയമായി സംസാരിക്കുന്നു.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 4.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ പ്രത്യക്ഷപ്പെടുന്ന ആക്ഷേപഹാസ്യത്തിന് കാരണമായവ കണ്ടെത്തുക.
• അധികാരത്തിന്റെ ജീർണ്ണത
• ജാതീയമായ വിവേചനം
• ഭരണത്തിലെ ഉപജാപക വൃന്ദം
• കച്ചവട ലോകത്തിന്റെ കടന്നുകയറ്റം
Answer:
• അധികാരത്തിന്റെ ജീർണ്ണത
• ഭരണത്തിലെ ഉപജാപക വൃന്ദം

Question 5.
പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് നവമാധ്യമങ്ങളെ വ്യത്യസ്തമാ ക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
• വാർത്തകൾ എഡിറ്റ് ചെയ്ത് മാത്രം അവതരിപ്പിക്കുന്നു.
• ശിക്ഷണം ലഭിക്കാത്തവർക്കും വാർത്ത പ്രസിദ്ധീകരിക്കാം.
• അഭിപ്രായങ്ങൾ തത്സമയം അവതരിപ്പിക്കാൻ കഴിയില്ല.
• വാർത്തകൾ ഉത്ഭവിക്കുന്നിടത്തു നിന്നുതന്നെ പൊതുസമൂഹ ത്തിലെത്തിക്കാം.
Answer:
• ശിക്ഷണം ലഭിക്കാത്തവർക്കും വാർത്ത പ്രസിദ്ധീകരിക്കാം.
• വാർത്തകൾ ഉത്ഭവിക്കുന്നിടത്തു നിന്നുതന്നെ പൊതുസമൂഹ ത്തിലെത്തിക്കാം.

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 6.
ടോട്ടോയും ജോവലും നിശ്ചയദാർഢ്യമുള്ളവരാണെന്ന് തെളിയി ക്കുന്ന രണ്ട് സന്ദർഭങ്ങൾ എഴുതുക.
Answer:
സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ തുഴവെള്ളം വാങ്ങിത്തരണമെന്ന് ടോട്ടോയും ജോവലും അച്ഛനോടാവശ്യപ്പെട്ടു. വാക്കു പാലിക്കാനായി ഒരലുമിനിയം വള്ളം തന്നെ അച്ഛൻ അവർക്കു വാങ്ങി നൽകി. വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞപ്പോൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ ഉപയോഗിക്കാത്ത വള്ളത്തെക്കുറിച്ച് മാതാപിതാക്കൾ ഓർമ്മിപ്പിച്ചപ്പോൾ കുട്ടികൾ വാശിയോടെ ഒന്നാം സെമസ്റ്ററിൽ ഏറ്റലും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം എന്നാലോ? എന്നു ചോദിക്കുകയാണുണ്ടായത്. ഇത് അവരുടെ നിശ്ചയദാർഢ്യ ത്തിന്റെ തെളിവാണ്.

Question 7.
സച്ചിന് ശ്രീലങ്കൻ സർക്കാർ കൊടുത്തുവിട്ട പുരസ്കാരം ശ്രദ്ധേ യമായിത്തീർന്നത് എന്തുകൊണ്ടാകാം?
Answer:
ഇന്ത്യയും ശ്രീലങ്കയുമായുള്ള നയതന്ത്രബന്ധം തകർന്നിരുന്ന സമ യമായിരുന്നിട്ടും മഹാനായ സച്ചിൻ തെണ്ടുൽക്കർ എന്ന കായിക താരത്തിനെ ബഹുമാനിക്കുന്നതിനായി ശ്രീലങ്കൻ ഗവൺമെന്റ് പുര സ്കാരം കൊടുത്തുവിട്ടു. അതിനാൽത്തന്നെ അത് ഏറ്റവും ശ്രദ്ധേ യവുമാണ്.

Question 8.
യമുനോത്രിയിലെ ‘സൂര്യകുണ്ഡിന് എങ്ങനെയെല്ലാമാണ് പ്രാധാന്യം കൈവരുന്നത്?
Answer:
യമുനോത്രി ക്ഷേത്രത്തിനു തൊട്ടുതാഴെയാണ് സൂര്യകുണ്ഠ് 190 ഉള്ള ഇവിടത്തെ ഉഷ്ണജലപ്രവാഹങ്ങളിൽ ഒരു തുണിയിൽ കെട്ടി അരിയിട്ടാൽ ഏറെനേരം കഴിയുന്നതിനുമുമ്പ് അത് ചോറാകും. ഈ അന്നമാണ് ദേവിക്കു നിവേദിക്കുന്ന പ്രസാദം. ഉഷ്ണജലപ്രവാഹ ങ്ങളിൽ ഏറ്റവും വിശിഷ്ടം സൂര്യകുണ്ടാണ്. ‘ഗന്ധമാനപർവത സാനുക്കളിലാണ് സൂര്യകും മറ്റ് ഉഷ ജലപ്രവാഹങ്ങളും. സമൃദ്ധമായി ഗന്ധകശേഖരമുള്ള ഗന്ധമാന പർവതത്തിന്റെ ഗന്ധ കസാന്നിധ്യമാണ് കൊടും തണുപ്പിലും ഇവിടത്തെ ഹിമസമാനമായ വെള്ളത്തിനു ചൂടുകൊടുക്കുന്നത്.

Question 9.
കലാമണ്ഡലത്തിലെത്തി ഒരു വർഷം പിന്നിട്ടപ്പോൾതന്നെ പരി ഹാസം കലർന്ന വാക്കും നോക്കും അതിജീവിക്കാൻ ഹൈദരലിയ്ക്ക് സാധിച്ചതെന്തുകൊണ്ട്?
Answer:
മനുഷ്യൻ നിർമ്മിച്ച അതിർവരമ്പുകളാണ് ജാതി, മതം തുടങ്ങിയവ. അവയുടെ പേരിൽ വിവേചനവും നിലനിന്നിരുന്നു. അത്തരം വേർതി രിവുകൾ അർഥശൂന്യമാണ് എന്നറിയുന്നവരാണ് വിവേകികൾ. കലാ മണ്ഡലത്തിലെ പഴയ ഗുരുനാഥന്മാർ അക്കൂട്ടത്തിൽപ്പെടുന്നവരാണ്. കഥകളിപോലുള്ള കലാരൂപങ്ങൾ സവർണരുടെ കുത്തകയായിരുന്ന കാലത്താണ് ജന്മസിദ്ധമായ കഴിവിന്റെ പേരിൽ ഹൈദരലിക്ക് കലാ മണ്ഡലത്തിൽ പ്രവേശനം ലഭിക്കുന്നത്. വള്ളത്തോളും ശിവരാമനാ ശാനും നമ്പീശനാശാനും ഹൈദരലിയോട് യാതൊരു വിവേചനവും കാട്ടിയിരുന്നില്ല. മറിച്ച് മിടുക്കിനെ വാത്സല്യത്തോടെ പ്രോത്സാഹിപ്പി ക്കുകയാണ് ചെയ്തത്. ഈ പ്രോത്സാഹനമാണ് ഒരു വർഷം പിന്നിട്ട പ്പോൾ തന്നെ പരിഹാസം കലർന്ന വാക്കും നോക്കും അതിജീവി ക്കാൻ ഹൈദരാലിക്ക് പ്രേരണയായത്.

Kerala Plus Two Malayalam Board Model Paper 2020 with Answers

10 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)

Question 10.
കേശിനി ബുദ്ധിമതിയും ഔചിത്വമുള്ളവളുമാണെന്ന് തെളിയിക്കുന്ന സൂചനകളെന്തെല്ലാം? വ്യക്തമാക്കുക.
Answer:
കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം. കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കുന്ന വയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദ സന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് ‘നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് ദമയന്തി ഉറപ്പിക്കുന്നത്.

ൈഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധയോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങളെ ക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാ റിയ നളൻ കുലസ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമ യന്തിയെ കുറ്റപ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു. ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി ത പൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു.

ഇവിടെ ബാഹുകനിൽ നള നുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പിക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കു റിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയു മുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്ന വരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടു തൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്.

കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മനസ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.

Question 11.
കലാമണ്ഡലം ഹൈദരലിയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ ‘ബാപ്പ്’ സ്വാധീനിച്ചതെങ്ങനെ? പരിശോധിച്ച് കുറിപ്പ് തയാറാക്കുക.
Answer:
കുട്ടിക്കാലത്ത് ഹൈദരലിയെ മടിയിലിരിത്തി ബാഷ അന്നന്നത്തെ സിനിമാപ്പാട്ടുകൾ പാടി കേൾപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹവും ലാളനയും പാട്ടായിരുന്നു. പാട്ടുകൊണ്ട് ചെക്കൻ പുല രുമെന്ന് ബാപ്പ വിശ്വസിച്ചിരിക്കണം. അത് യാഥാർഥ്യമാകുകയും ചെയ്തു.

Question 12.
‘ഓരോ കച്ചവടക്കാരനും അവനവന്റെ കട കഴിയുന്നത്ര ഭാവനാ പൂർണ്ണമായി വെളിച്ചം കൊണ്ടു നിറയ്ക്കാൻ ബദ്ധപ്പെട്ടിട്ടുണ്ടെന്ന് ദിവാകരൻ ശ്രദ്ധിച്ചു.’
കടകൾ വെളിച്ചം കൊണ്ട് നിറച്ചിരിക്കുന്നത് ഭാവനാപൂർത്തികര ണത്തിന് മാത്രമാണോ? വിശകലനം ചെയ്ത് അഭിപ്രായക്കുറിച്ച് തയാ റാക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന പത്മരാജൻ കഥയിൽ വെളിച്ച ത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. ഈ കഥയിൽ മാത്രമല്ല നമ്മുടെ ഈ ആധുനിക ഉപഭോഗ സംസ്കാരത്തിൽ വെളിച്ചത്തി ന്, കൃത്രിമ വെളിച്ചത്തിന് സവിശേഷമായൊരു സ്ഥാനം ഉണ്ടായിട്ടു ണ്ട്. കണ്ണഞ്ചിക്കുന്ന കൃത്രിമ വെളിച്ചങ്ങൾ പകർന്നു തരുന്ന വല്ലാ ത്തൊരു മായികക്കാഴ്ച്ചയിൽ മയങ്ങിത്തന്നെയാണ് ഇന്നത്തെ ലോകം മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ കുറവുകളെ കൃത്രി വെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാരയിൽ മായ്ക്കുക.

അങ്ങനെ കുറവുകളെയും കുറ്റങ്ങളെയും അപാകതകളെയും കാണാനും പരിഹരിക്കാനുമുള്ള വെളിച്ചം അതിന്റെ വിപരീതാർത്ഥ ത്തിൽ സഞ്ചരിച്ച് അവ മറയ്ക്കാനുള്ള കനത്ത മറയായി മാറുന്നു. വിരോധാഭാസ ലോകത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്.

എന്തായാലും അവകാശങ്ങളുടെ പ്രശ്നത്തിൽ പരേതരുടെ നിശ്ചല ഛായാപടങ്ങൾക്ക് കൂട്ട് ഈ വെളിച്ചം മാത്രമാണ്. ഈ വെളിച്ചം ആ മരണത്തെരുവിനെ രാത്രിയിലും പകലാക്കി മാറ്റുന്നു. ആ പ്രകാ ശധാര സൃഷ്ടിക്കുന്ന മായികവലയത്തിൽപ്പെട്ട് ആളുകൾ ശരിയേത് തെറ്റേതെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ കുഴങ്ങുന്നു.

Question 13.
ജാതകദോഷമാണ് തന്റെ എല്ലാ കുറവുകൾക്കും കാരണമെന്ന് ശീലാ വതിയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതി കരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
കുഞ്ചൻനമ്പ്യാരുടെ ശീലാവതി ചരിതത്തിൽ സ്ത്രീയുടെ സഹന മാണാവിഷ്ക്കരിക്കുന്നത്. മുനിയായിട്ടുപോലും ഭാര്യയെ അടിച്ച മർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്, കഷായവും മുക്കുടിയും കൊടുത്തിട്ടും നല്ലവാക്ക് പറയില്ല അയാൾ. ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടികൊണ്ടുവരുന്ന നെല്ലുകുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും കൊള്ളിവാക്ക് മാത്രമേ പറയൂ. എടു ത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റ മാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളൂ. സമു ഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുര വസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാവതി ചരിതം.

ശീലാവ തിയുടെ സഹനങ്ങൾക്ക് യാതൊരു അർഥവുമില്ല ഇവിടെ. പുരു ഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നു ഈ കഥയിൽ. സാഹിത്യക്യ തികളിൽ ത്വാഗത്തിന്റെ മൂർത്തികളായാണ് കൂടുതലും സ്ത്രീകളെ അവതരിപ്പിക്കുന്നത് സ്ത്രീയുടെ കണ്ണീരിലാണ് പല രചനകളും വിജയിക്കുന്നതും. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം കൈയേറ്റങ്ങൾക്കെതിരെ ആക്ഷേപഹാസ്വരൂപത്തിലുള്ള പ്രതിക രണമാണീ കവിത. ജാതകദോഷമാണ് തന്റെ എല്ലാ കുറവുകൾക്കും കാരണമെന്ന ശീലാവതിയുടെ അഭിപ്രായത്തോട് യോജിക്കാൻ ആധു നിക സമൂഹത്തിന് കഴിയില്ല.

Question 14.
മാധ്യമങ്ങളിലെ ഭാഷാരീതി കുറ്റമറ്റതായിരിക്കണമെന്ന് പറയുന്നതിന്റെ യുക്തി എന്ത്? വ്യക്തമാക്കുക.
Answer:
മാധ്യമങ്ങളിലെ ഭാഷ യാതൊരു തെറ്റിദ്ധാരണയ്ക്കും പഴുതില്ലാത്ത വിധത്തിൽ വ്യക്തവും ശക്തവും ശുദ്ധവും ആയിരിക്കണം. ജന സമൂഹത്തിന് അറിവും വിനോദവും പകർന്നു നൽകുക എന്ന താണ് മാധ്യമങ്ങളുടെ പ്രഥമവും പ്രധാനവുമായ കടമ. അതിന് കുറ്റമറ്റ ഭാഷാരീതി ഉണ്ടാവേണ്ടത് അനിവാര്യമാണ്. അതിനാൽ ഡോ. വി.ആർ. പ്രബോധചന്ദ്രന്റെ അഭിപ്രായം യുക്തമാണ്.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 15.
ബദരീപുരിയെ എസ്.കെ.പൊറ്റെക്കാട്ട് വിശേഷിപ്പിക്കുന്നത് ‘പൗരാ ണിക സ്മരണകളുടെ പൂങ്കാവനം’ എന്നാണ്. ഈ വിശേഷണം എത്രമാത്രം ഉചിതമാണ്? കുറിപ്പ് തയാറാക്കുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ഹിമാലയസാമ്രാജ്യത്തിൽ നിന്നെടുത്ത ഒരു ഭാഗമാണിത്. ഹിമാലയത്തിലെത്തിയ ലേഖകൻ വരാന്തയുടെ അറ്റത്തു ചെന്നുനിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡലത്തിലേക്ക് ഒന്നു കണ്ണയ ച്ചു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണത്. ഋഷിവര്യ ന്മാരുടെയും ദാർശനികാചാര്യന്മാരുടേയും സാഹിത്യസംസ്കാരിക കർമ്മക്ഷേത്രമാണ് ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണ ദ്വൈപാ യനൻ ശിഷ്യഗണങ്ങളോടൊപ്പം വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെ ഗുരുഗുഹയിൽ വച്ചായിരുന്നു എന്നും മഹാഭാരതം രചി ച്ചത് അവിടെ വച്ചായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. 1200 സംവ ത്സരങ്ങൾക്കുമുമ്പ് മാണ്ഡൂക്യോവനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടാ യിരുന്നു എന്നു വിശ്വസിക്കുന്ന ശിലാസനവും അവിടെ കാണാം. ശ്രീശങ്കരാചാര്യർ മാണ്ഡൂക്യകാരികയ്ക്ക് ഭാഷ്യമെഴുതിയതും അവിടെവച്ചാണെന്ന് ഐതിഹ്യം. അങ്ങനെ പൗരാണികസ്മരണക ളുടെ ഒരു പൂങ്കാവനം തന്നെയാണത്.

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (5 × 4 = 20)

Question 16.
വില്പനയ്ക്ക് ചരക്കുകളും പേറി
വില്പനക്കാർ വരുന്നു പോകുന്നു
തങ്ങളെത്തന്നെ വില്ക്കുന്നു വീണ്ടും
തങ്ങളെത്തന്നെ വിലപേശി നില്പു
(കുരുക്ഷേത്രം – അയ്യപ്പപ്പണിക്കർ)

ലോകം ഒരു വിപണിയായി മാറിയിരിക്കുന്നുവെന്നും അവിടെ എല്ലാം കച്ചവടച്ചരക്കുകൾ മാത്രമാണെന്നുമുള്ള കവിതാഭാഗത്തെ ആശയം ‘അവകാശങ്ങളുടെ പ്രശ്നത്തിൽ’ എത്രത്തോളം ഫലിക്കു ന്നു? പരിശോധിച്ച് കുറിപ്പെഴുതുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടിക്കുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തിച്ചേരുന്നു. സ്വാഭാവികമായും സത്വമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചി ലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

ഫോട്ടോ വാങ്ങാൻ വരുന്ന ദിവാകരൻ ഒടുവിൽ വില്പനച്ചരക്കായി മാറുന്ന വൈരുദ്ധ്യമാണ് ഈ കഥയിൽ കാണാനാവുന്നത് ഇവിടെ കച്ചവടക്കാർ ആരോടും മമതയയില്ലാത്ത നിസംഗരാണ്. ലാഭം മാത്രമേ അവർ ലക്ഷ്യമാക്കുന്നുള്ളു. ഉപഭോക്താവിനെ പരിഗണിക്കുന്നില്ല. ആ തെരുവിലെ പതിനായിരക്കണക്കിന് നിശബ്ദചിത്രങ്ങൾ ദിവാ കരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. ഒടുവിൽ വെളുപ്പാൻകാ ലത്തെ വെളിച്ചം പരക്കുന്ന നേരത്ത് ദിവാകരൻ പരേതാത്മാക്കളുടെ ഫോട്ടോകളിലെ അവസാന ഫോട്ടോയായി മാറുന്നു. ഈ വൈരുദ്ധ്യം ഈ കഥയെ കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റുന്നു.

ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതി കളിലാണ്. തന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ശ്രമി ച്ചുതുടങ്ങിയിട്ട് സമയമേറെയായി. അവർ അക്ഷമനാണ്. ഒപ്പം അവ ശനുമാണ്. വല്ലാത്ത ഒരു പാച്ചിലാണ് ദിവാകരന്റെ ചലനങ്ങളിൽ. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന ഒരു മുൻവിധി ദിവാകരന്റെ മനസ്സിൽ കടന്നുകൂടിയിട്ടുണ്ട്. വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ ഒരു കഠിനപ്രവൃത്തിയിൽ മുഴുകുന്നു.

പൂർത്തിയാകില്ലെന്നറിഞ്ഞിട്ടും അയാൾ പായുകയാണ്. ചില സന്ദർഭങ്ങളിൽ തന്റെ പ്രിയപ്പെട്ടവരുടെ ഛായകൾ തന്നെ അയാൾക്ക് ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകുന്നുണ്ടോ എന്നു പോലും ആശങ്കാകു ലനാകുന്നു. അന്ധമായ പാച്ചിലിനൊടുവിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് അയാൾ ഒരു മൂലയിൽ നിശ്ചലനാകുന്നു. അന്യേ ഷിക്കുമ്പോൾ പോലും ഇനി അന്വേഷിക്കാൻ എത്രമാത്രം ബാക്കി യുണ്ട് എന്നുമാത്രമാണ് അയാൾ ചിന്തിക്കുന്നത്. എന്നാൽ കുട്ടി കൾ ഏറ്റവും നിഷ്കളങ്കതയോടെ മാത്രമാണ് ഫോട്ടോകളിലേക്ക് കടന്നുവരുന്നത്.

ദിവാകരനോട് തുലനം ചെയ്യുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയവർ പ്രദർശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കഠിന പരീക്ഷകളിലേക്ക് വളരെ ചെറുപ്പത്തിലേ എടുത്തെറിയപ്പെടുന്ന വരാണിവർ. അവർക്ക് ആശങ്കകളുടെ അതിപ്രസരമില്ല. അവിടെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സൂക്ഷ്മതയോടെ തന്നെ അയാൾ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗ ത്തിൽ എത്തിച്ചേരുന്നു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടു ക്കുക. അതുകൊണ്ടുത്തന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാചിത്രമാക്കി മാറ്റുന്നു. എന്തിനെയും കച്ചവട ചരക്കാക്കുക എന്നതാണല്ലോ ആധുനികത യുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം.

ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മൂല്യ ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്നും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടുക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപന്ന ങ്ങൾ വിറ്റഴിക്കുക ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനു ഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കുക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക, നിരന്തരം പ്രോത്സാഹി പ്പിക്കുക, ആകർഷണീയമായി കാര്യങ്ങൾ അവതരിപ്പിക്കുക, അവ രുടെ താൽപര്യങ്ങളുടെ തിരി അണയാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചിക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴ പത്തിൽ ഏർപ്പെടും.

സ്വയം വഞ്ചിതനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോക്താവും കടന്നുവരിക. സംശയദൃഷ്ടിയോടെ സമീ പിക്കുന്ന ഓരോ ഉപഭോക്താവിനെയും എങ്ങനെ തങ്ങളുടെ വഴി യിൽ കൊണ്ടുവരണമെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറി യാം. അതവർ പ്രായോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്. വി തസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്നങ്ങളുടെ ധാരാ ളിത്തം ഉപഭോക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വല യത്തിൽ അകപ്പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണ മായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളുന്നു.

‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കടന്നു പോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്. വിയർത്തുകു ളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുട ങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠിനമായി സ്വാധീനിക്കുന്നു. ഈ ആശയകുഴപ്പത്തിൽ നിന്നു തന്നെയാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭിക്കുന്നതു്. കച്ച വടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്നവരുടെ ഈ പരി ഭ്രാന്തി തന്നെയാണ്.

കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറു തായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെ ങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശിച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാകരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹാ യിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാ കരന് ബോധ്യമായി.

ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്വത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാര നോട് ചോദിക്കുന്നുണ്ട് ഇവിടെ കണ്ട ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുകയാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാകരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ടത്. അന്യരുടെ ചിത്രം കൊണ്ട് എനിക്ക് എന്തു പ്രയോജനം.

ധർമ്മസങ്കടത്തിൽ നിറഞ്ഞാണ് ദിവാ കരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പതിനായിരക്കണക്കിന് നിശ്ചലച്ചി ത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിടക്കുന്ന ചിത്രങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരിച്ചറിയാൻ കഴിയുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവ ശേഷിക്കുമ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു.

ലോകം തന്നെ ഒരു വിപണിയായി മാറിയിരിക്കുന്ന ആധുനികകാ ലത്ത് എല്ലാം കച്ചവടച്ചരക്കുകൾ മാത്രമായി മാറിയിരിക്കുന്നു.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 17.
‘മറിയക്കുട്ടിയുടെ കത്ത്’ സാമൂഹിക പരിഷ്കരണത്തിന് വേണ്ടി യുള്ള ബോധപൂർവ്വമായ രചനയാണോ? നിഗമനങ്ങൾ അവതരി പ്പിക്കുക.
Answer:
സാധാരണക്കാർക്കിടയിൽ ഏറെ പ്രചാരം നേടിയ ഒരു ശാഖയാണ് കയ്പ്പാട്ടുകൾ. രണ്ടുമൂന്നു ഘട്ടങ്ങളിലൂടെ വികാസം നേടി ഇന്നത്തെ അവസ്ഥയിൽ എത്തിയ വിഭാഗമാണിത്. മാപ്പിള ജീവിത ത്തിന്റെ വ്യക്തിപരവും, രാഷ്ട്രീയവും, സാമൂഹികവുമായ മേഖല കളെ വളരെ ആഴത്തിൽ ചൂഴ്ന്നു നിൽക്കുന്ന കത്ത്പാട്ട് ശാഖ, മാപ്പി ളസാമൂഹ്യചരിത്രത്തിന്റെ പരിഛേദം കൂടിയാണ്.

കത്തുപാട്ടുകളുടെ ഒന്നാമത്തെ ഘട്ടം പ്രണയം നിറഞ്ഞതാണ്. പ്രണയം അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ ഒരു അഭിമാനമാ യികരുതുന്ന ഒന്നായിരുന്നു. സ്വാഭാവികമായും പ്രണയലേഖനങ്ങൾ പ്രണയത്തിന് താങ്ങും തണലുമായി തീരുന്ന കാലഘട്ടം. പ്രണയ ലേഖനം പാട്ടുതന്നെ വേണം. എന്നാൽ പാട്ട് എഴുതുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവും. അങ്ങനെ പാട്ട് എഴുതികൊടുക്കാൻ കവി കൾ ഉണ്ടാകുന്നു. ഇങ്ങനെയുള്ള പ്രണയ പാട്ടുകൾ കുറച്ച് ആസ്വാ ദകരുടെ, ആസ്വാദനത്തിനുശേഷമാണ് യഥാർത്ഥവായനക്കാരനി ലേക്ക്/ വായനക്കാരിയിലേക്ക് എത്തുക. സ്വാഭാവികമായും ഈ സമ്പ്രദായത്തിന് വലിയ പ്രചാരം താഴെത്തട്ടിലുള്ള അക്ഷരാഭ്യാസം കുറവായ തൊഴിലാളികളുടെ ഇടയിൽ ഉണ്ടായി.

ചെറുപ്പക്കാർക്കിടയിലാണ് ഈ പാട്ടുകൾ പെട്ടെന്ന് പ്രചരിച്ചത്. വാമൊഴിയായുള്ള പ്രചാരം സ്വാഭാവികമായും വേഗത്തിലാവുകയും കൂടുതൽ ആളുകളിലേക്ക് കത്തുപാട്ടുകളെ എത്തിക്കുകയും ചെയ്തു. അജ്ഞാത കർതൃത്വം ആണ് കത്തുപാട്ടുകളിൽ ഭൂരിഭാഗ തത്തിനും.

കത്തുപാട്ടുകളുടെ രണ്ടാംഘട്ടം തടവാഗതങ്ങളാണ്. മലബാർ കലാ പത്തിനുശേഷം, ഒരുപാട് ആളുകൾ ജയിലിനുള്ളിലായി. അടഞ്ഞ തടവറയുടെ കരിങ്കൽ ഭിത്തിക്കുള്ളിലേക്ക്, നൊമ്പരത്തിന്റെ ഈണ വുമായി ഈ കത്തുപാട്ടുകൾ കടന്നുചെന്നു.

കത്തുപാട്ടുകളുടെ മൂന്നാംഘട്ടം, പ്രവാസ ജീവിതത്തിന്റെ ആരംഭ ത്തോടെയാണ്. മരുഭൂമിയിലെ തീക്കാറ്റിൽ, ചോരനീരാക്കി അധ്വാനി ക്കുന്ന തന്റെ പ്രിയപ്പെട്ടവന് അല്ലെങ്കിൽ മകന്, രണ്ട് വൻകരക ളിൽ നിന്നായി അങ്ങോട്ടുമിങ്ങോട്ടും വിരഹത്തിന്റേയും, പ്രവാസത്തി ന്റേയും പൊള്ളുന്ന പാട്ടുകൾ ഉണ്ടായി. ഏകാന്തതയിൽ വെന്തെ രിഞ്ഞ മാപ്പിളപ്പെണ്ണിന്റെ നെടുവീർപ്പുകൾ തീജ്വാലകളായി. അങ്ങ നെയുള്ള കത്തുകൾ ഗൾഫുകാരന്റെ നെഞ്ചെരിയിച്ചു.

വടപ്പാട്ട്, മാങ്ങാപ്പാട്ട്, തേങ്ങാപ്പാട്ട്, അപ്പപ്പാട്ട്, അമ്മായിപ്പാട്ട്, നായാട്ടു പാട്ട്, മൈലാഞ്ചിപ്പാട്ട്, കല്ലാണപ്പാട്ട്, തോണിപ്പാട്ട് തുടങ്ങിയ നിരവധി മാപ്പിളപ്പാട്ട് ശാഖകൾ നമുക്ക് കണ്ടെടുക്കാൻ സാധിക്കും. ഇവയൊ ക്കെതന്നെ സമ്പന്നമായ ഒരു സാഹിത്യ സംഗീതശാഖയുടെ നൂറ്റാ ണ്ടുകളോളം നീളുന്ന വളർച്ചയുടേയും വികാസത്തിന്റേയും നാഴിക ക്കല്ലുകളായി നിലനിൽക്കുന്നു.

മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് പുലിക്കോട്ടിൽ ഹൈദർ, പ്രമേയം, ഭാഷ, കാഴ്ചപ്പാട് എന്നിവയിലെല്ലാം പുലിക്കോട്ടിൽ ഹൈദർ നാടനായിരുന്നു. ഒരു മലയാളി എന്ന നിലയിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. മറ്റു മാപ്പിളപ്പാട്ടുകാരെപ്പോലെ അറേബ്യൻ ചരി ത്രത്തിലേക്കോ, ഇസ്ലാമിക ജീവിതത്തിലേക്കോ തിരിയാതെ കേരള ചരിത്രമാണ് തന്റെ കാവ്യവിഷയമാക്കിയത്. അതിൽ ‘എന്റെ കേര ളത്തിനു വന്ന നാശം’ എന്ന പ്രയോഗം പുലിക്കോട്ടിലിന് കേരള ത്തിനോടുണ്ടായിരുന്ന അമിതമായ സ്നേഹത്തിന്റെ ഉദാഹരണമാ ണ്. പുലിക്കോട്ടിൽ ഹൈദർ തന്റെ പാട്ടുകൾക്ക് ഉപയോഗിച്ച ഭാഷയും തനിനാടനായിരുന്നു. താൻ ജനിച്ചുവളർന്ന ഏറനാടൻ ഗ്രാമമായ വണ്ടൂരിലെ വാമൊഴിയെ അങ്ങനെ തന്നെ കവിതയി ലേക്കും കൊണ്ടുവന്നിരുത്തി.

കേരളീയ സ്ത്രീ ജീവിതത്തോടുള്ള സമീപനവും വ്യത്യസ്തമായി രുന്നു. പുരുഷന്റെ ക്രൂരതയ്ക്കും വ ഞ്ചനയ്ക്കും പാത്രമാവുന്ന സ്ത്രീത്വം ഹൈദറിനെ വേദനിപ്പിച്ചു ‘മറിയക്കുട്ടിയുടെ കത്ത്’ എന്ന മാപ്പിളഗാനം ഇതിനു മികച്ച ഉദാഹരണമാണ്. ജയിലിൽ കഴിയുന്ന ഭർത്താവ് തന്നെ സംശയിക്കുന്നതറിഞ്ഞ്, അയാളല്ലാതെ മറ്റാരും തന്നെ തൊട്ടിട്ടില്ലെന്നും അയാളെ കാണാനുള്ള മോഹം മാത്രമാണ് ഇപ്പോഴുള്ളതെന്നും കണ്ടുകഴിഞ്ഞാൽ താനങ്ങുമരിച്ചുപോകട്ടെ യെന്നും മറിയക്കുട്ടി ഭർത്താവിനെഴുതുന്ന കത്ത് ആരുടേയും കര ളലിയിപ്പിക്കുന്നതാണ്.

പ്രവാസജീവിതത്തിന്റെ ദുരിതങ്ങളവതരിപ്പിക്കുന്ന കത്തുപാട്ടും അദ്ദേഹത്തിന്റെ നാടിനോടുള്ള പ്രിയം വെളിപ്പെടുത്തുന്നവയാണ്. സ്വാതന്ത്ര്യസമര സേനാനിയായ അബ്ദുറഹിമാന്റെ അനുയായി ആയിരുന്നുവെന്നതും ദേശസ്നേഹം വെളിപ്പെടുത്തുന്നു. പ്രമേയ സ്വീകരണത്തിലും ഭാഷയുടെ തിരഞ്ഞെടുപ്പിലും സാമൂഹിക കാഴ്ച പാടിലും കേരളീയത കാത്തുസൂക്ഷിച്ചയാളാണ് ഹൈദർ.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 18.
അയുക്തി ഹാസ്യത്തിന് കാരണമാകുന്നതിന് ഉദാഹരണമായി മോഷ ണം, ‘തേങ്ങ’ എന്നീ കവിതകളെ കാണാനാവും. താരതമ്യം ചെയ്ത് ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനക ളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാരത്തിലെ പല സാധ്യ തകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാര ടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാ ന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവി ക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷപ്പെ ട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്വം മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്വയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ്യ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്വമായി കാണി ക്കുന്നു.

ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല.അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തിയു ള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്സി യുക്തിയില്ലാത്ത ജീവിത ത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.

ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്.

‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.

കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ട് പേരിൽ എന്തിരിക്കുന്നു വെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറയാമോ? ചില പ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാൻ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവസ്വയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?

ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരുന്തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്കരമായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവസ്യയേയും തെങ്ങ് ചതിച്ചില്ല.

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി. അന്നത്തെ ദിവസം ശുഭമാകാൻ പേശികൾ വലിഞ്ഞു മുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല.

ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്. അതേ സമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ കലാസൃഷ്ടികളി ലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീചാർജ് ചെയ്യുകയാണ്.

ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കു കൊള്ളുന്നതാകാം. സാന്ദർഭികമാകാം.

‘കള്ളൻ’ എന്ന കവിതയിൽ ഒരു സാമൂഹ്യഅവസ്ഥയെ കളിയാ ക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളി ച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.

കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ നാണ് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്.

കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ് ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്വവും സമ്പത്തും കയ്യടക്കുന്നത് അത്ര ശരിയല്ല.

ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതമാണ്. കള്ളനാക്കി മുദ്രകുത്ത പ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹ ത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. ഇതാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.

ഇതിൽ 1976 – ൽ അയ്യപ്പപണിക്കർ രചിച്ചതാണ് ‘മോഷണം’ എന്ന കവിത, വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. മോഷണം എന്ന കവിത കേൾക്കുന്നവർക്കു കൂടി പാടാൻ സ്വാതന്ത്യം നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന. മോഷ്ടാവ്, കള്ളൻ എന്നീ പദങ്ങളുടെ സാംസ്ക്കാരിക വ്യത്യാസം ഈ കവിത കാണിക്കുന്നു. മോഷ്ടാവ് എന്ന പദം സംസ്കൃതമാണ്. അതിനെ മാന വൽക്കരിച്ചതാണ് ഈ സമൂഹം. എന്നാൽ കള്ളൻ എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശപ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.

ഈ കവിതയിൽ പ്രതിഷേധമുണ്ട്. അധികാര വ്യവസ്ഥിതി യോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്വമുണ്ട്. കീഴാളന്റെ ദയനീയതയുണ്ട്. ചുരുക്കത്തിൽ, വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ്പ പണിക്കർ.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 19.
വ്യക്തിത്വവും ആത്മാഭിമാനവും സംശക്ഷിക്കാനുള്ള ശകുന്തളയുടെ ആഗ്രഹം തന്നെയാണോ ഗൗളിജന്മത്തിലെ പെൺ ഗൗളിയിലും കാണുന്നത്? വിശകലനം ചെയ്യുക.
Answer:
കണ്ണാടി കാൺമോളവും എന്ന കവിതാഭാഗത്ത് മകനായ ഭര തനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്ന സന്ദർഭത്തിൽ ദുഷ്യന്തൻ ശകുന്തളക്ക് മൂന്ന് കുറ്റങ്ങൾ ആരോപിക്കുന്നു. അവൾ അഹങ്കാരിയാണ് ധാർഷ്ട്യമുള്ളവൾ). അവൾ പെരുംകള്ളിയാണ് കുലടയായിട്ടും അവൾ വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്). മാത്രമല്ല കുലടയാണ്.

ദുഷ്യന്തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തി ലാണ് ശകുന്തള മറുപടി പറയുന്നത്. മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പപ്പോൾ ദുഷ്യന്തൻ കാണുന്നു. എന്നാൽ ദുഷ്യന്തൻ സ്വന്തം തെറ്റുകൾ സ്വയം കണ്ടാലും അത് ആയ തിന്റെ വലിപ്പത്തിൽ ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാണ്. ‘നിന്റെ ജന്മ ത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ്” കുലമഹിമയാണ് ഇവിടെ പറയു ന്നത്. ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും (ഭൂ – മിയിലും) അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം. ഇങ്ങനെ നമ്മൾ തമ്മിൽ എത്രമാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം. സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണം എന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകു ന്തളയ്ക്കും പിതാവിന്റെ ഋഷികുലത്തിനും, അമ്മയായ മേനകയുടെ ദേവകുലത്തിനും അപമാനമുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുകയാണ്.

പുരിഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തുകയാണ്. അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയിക്കാൻ പ്രേരിപ്പിച്ചത്. “പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലുണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരജ്ഞന ല്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതുവരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു. സ്വന്തം കുറ്റം അറിയില്ല. മറ്റുള്ളവ രുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റങ്ങളുള്ളവരെ പ്പോലും നിന്ദിക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടുന്നു. നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജനങ്ങൾ സന്തോഷിക്കു ന്നത്. നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പത്തേക്കാൾ പേടിക്കേണ്ട താണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായ തോന്നു. നല്ലവൻ നല്ലത് അറിയും. അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതുപോലെ യാണിത്.” ഇപ്രകാരമെല്ലാം ശകുന്തള പറയുന്നു. സ്ത്രീത്വത്തിന്റെ ശക്തമായ പ്രതിഷേധ സ്വരമാണിവിടെ കാണാനാകുന്നത്.

ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയിൽ സ്ത്രീയുടെ സഹനവും ചെറുത്തുനില്പും സർഗ്ഗാത്മകമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീ ജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാലത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറ ഞ്ഞവളാണ്. ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറ ഞ്ഞവയിൽ നിന്നും സ്ത്രീജീവിതത്തിന്റെ സ്വതന്ത്രലോകത്തെക്കു റിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു അതിൽ അവൾ ജീവിക്കാൻ തീരുമാനിക്കുന്നു. ആൺഗൗളിയെ ജീവിത ത്തിൽ നിന്നും പുറത്താക്കുന്നു.

പെൺഗൗളി ജീവിതത്തിൽ പുതുമ തേടുകയും ഭർത്താവിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീ ജീവിത ത്തിന് ദാമ്പത്വത്തിന്റെ ചട്ടക്കൂട് ഇല്ലാതാകുന്നു. അവൾ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്വം നൽകു ന്നു. ദാമ്പത്യം ഒരു ബന്ധനമാകുവാൻ അവർ ആഗ്രഹിക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും അവരെ സംരക്ഷിക്കുന്നതുമാണ് ദാമ്പ തമെങ്കിൽ പെൺഗൗളി അതിനെതിരായി മാറുന്നു. സ്ത്രീ ജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അവർ അറിയപ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടു ന്നില്ല. അവൾ പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും ഒരു ഇറങ്ങിപ്പോക്കാണ്.

പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീ സ്വാതന്ത്ര ത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴി ഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശകയുടെ സംസാ രത്തിൽ നിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണിചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യത്തിൽ ദാമ്പത്യം ഉപേക്ഷി ക്കുന്നു.

ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്. അതിൽ കേന്ദ്രം പുരുഷനാണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവൾ ചെയ്യേണ്ടത്. പുരു ഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺഗൗളി ക്ഷണി ക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. ഇത് ശകു ളയ്ക്ക് സാധിച്ചില്ല. അത് പെൺഗൗളിയെ വ്യത്യസ്തയാക്കുന്നു.

ബോധോദയം ലഭിച്ച ശ്രീബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേ ക്ഷിച്ചതുപോലെ തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊ ത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു.

ശാസ്ത്രകാലഘട്ടത്തിലും ഗൗളിയുടെ ചിലയ്ക്കൽ കേട്ട് വിശ്വസി ക്കുന്നുണ്ടെങ്കിലും ആധുനിക കാലഘട്ടത്തിലെ ചില സാഹചര്യ ങ്ങൾ സ്വതന്ത്രചിന്തയ്ക്കും അവയുടെ സാധ്യതക്കും അവസരം നൽകുന്നുണ്ട്. അതാണ് പെൺഗൗളിക്ക് ജീവിതം നൽകിയത്. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു. ശകു ന്തളയും പുരുഷ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നുണ്ട്. എങ്കിലും ആ കാലഘട്ടത്തിൽ പുരുഷൻ തന്നെയാണ് കേന്ദ്രം.

Question 20.
സച്ചിൻ ടെണ്ടുൽക്കർ എന്ന കായികതാരത്തേയും വ്യക്തിയേയും അവതരിപ്പിക്കുന്നതിന് ഫീച്ചറിന്റെ സാധ്യത എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നുണ്ട് ? വിലയിരുത്തുക.
(സൂചനകൾ: നാടകീയത, വൈകാരികത, ആലങ്കാരികമായ ഭാഷ)
Answer:
ഉപന്യാസം, ലേഖനം എന്നിവയിൽനിന്ന് വ്യത്യസ്തമാണ് ഫീച്ചർ. വായനക്കാരെ ആകർഷിക്കുന്നതിന് ചില ചേരുവകൾ അതിലുണ്ടാവും. കഥ, കവിത അനുഭവവിവരണം, അഭിപ്രായ ങ്ങൾ ഒക്കെ അതിൽ ചേർക്കാൻ കഴിയും. നാടകീയത ഇതിലെ പ്രധാന അംശമാണ്. ആകാംക്ഷ നിലനിർത്തിയുള്ള അവതരണ മാണ് ഫീച്ചറുകളിൽ സാധാരണ കണ്ടുവരുന്നത്. വിനോദാംശം ഫീച്ചറിൽ മുന്നിട്ടു നിൽക്കും. ഈ പ്രത്യേകതകളൊക്കെ ഒത്തിണങ്ങിയ ഫീച്ചറാണ് ‘വാംഖഡെയുടെ ഹൃദയ തുടിപ്പുകൾ’.

നാടകീയമായാണ് തുടക്കം. അത് വായനക്കാരനെ അതിലേക്ക് അടുപ്പിക്കുന്നു. സച്ചിന്റെ വിടവാങ്ങലിനെക്കുറിച്ച് പിന്നീടാണ് അറിയുന്നത്. അത് വൈകാരിക തീവ്രതയോടെ അവതരിപ്പി ക്കുന്നു. ഉപന്യാസത്തിലും ലേഖനത്തിലും ഈ വൈകാരികത ആവശ്യമില്ല.

ഒരു സ്പോർട്സ് ഫീച്ചറിനെ സംബന്ധിച്ചിടത്തോളം അതു പങ്കു വെയ്ക്കുന്ന സാഹചര്യത്തിന്റെ ഉദ്വേഗവുമായി അതിന്റെ ശൈലിക്ക് ബന്ധമുണ്ടാകും. ഇവിടെ നമ്മൾ കാണുന്നത്, തികച്ചും വൈകാരി കത നിറഞ്ഞ ഒരു സന്ദർഭത്തിന് നിറച്ചാർത്തേകിക്കൊണ്ട് ഫീച്ചർ തയ്യാറാക്കിയിരിക്കുന്നതായാണ്. നവംബർ 13- ന് മറ്റൊന്നും പ്രസ കമല്ല. അംഖഡെ സ്റ്റേഡിയത്തിൽ. അവിടെ ഇന്ത്യയുടെ ജയം, തോൽവി അതുപോലും അപ്രസക്തമാകുന്നു. ഒരു കളിക്കാരൻ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തെയും മറികടന്ന്, ഒരു സാർവ്വദേശീയ സങ്കൽപത്തിൽ അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര വ്യക്തിവിശേഷവുമായി ലോകത്തിന്റെ ക്രിക്കറ്റിന്റെ തന്നെ സ്വത്തായി മാറുന്ന അലൗകികമായ കാഴ്ചയെ ആണ് ലേഖകൻ പകർത്തിവെക്കുന്നത്. സത്യത്തിൽ ആ നിമിഷം തന്നെ ചരിത്രമാ ണ്. 121 കോടി ഇന്ത്യക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് എന്ന കായിക പടത്തിന്റെ മുഴുവൻ ആസ്വാദകരുടേയും കണ്ണീർ ദിനം. സ്വാഭാവി കമായും ഈ ഫീച്ചർ അതിവൈകാരികതയിൽ നിറയും എന്ന കാര്യ ത്തിൽ സംശയമില്ല.

ഒരു വാർത്തയെ റിപ്പോർട്ട് ചെയ്യുന്നതുപോലെയല്ല, ഒരു സംഭ വത്തെ രേഖപ്പെടുത്തുന്നത്. അതും ഒരു ചരിത്രസംഭവത്തെ, ഭാവി യിൽ ലോകമെങ്ങും ഈ നിമിഷത്തെ അന്വേഷിച്ച് തിരഞ്ഞെത്തു മ്പോൾ, അവർക്കുമുന്നിൽ ആ ചരിത്രനിമിഷത്തെ രേഖപ്പെടുത്തി ക്കൊണ്ട് ഈ ഫീച്ചർ നിലനിൽക്കും. അതിവൈകാരികത നമ്മുടെ നാടിന്റെ തന്നെ ഒരു ചിഹ്നമാണ്. സന്തോഷങ്ങളേയും, സങ്കടങ്ങ ളേയും തുറന്നു പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. അടക്കിപ്പിടിച്ച്, പതുക്കെ പിറുപിറുത്ത് നാം നമ്മുടെ വികാരങ്ങളെ ഒതുക്കി കള യാറില്ല. അതുകൊണ്ടുതന്നെ ആ തുറന്ന ഇടപെടലിനെ ഏറ്റവും ഹൃദ്യമായി ഈ ഫീച്ചറിൽ വരച്ചുചേർത്തിരിക്കുന്നു. ഹൃദയസ്പർശി യായ അവതരണം, സൂക്ഷ്മമായ അംശങ്ങൾ പോലും ഒപ്പിയെടു ത്തുകൊണ്ടുള്ള വിവരണം. അങ്ങനെ എല്ലാ അർത്ഥത്തിലും മികച്ച നിലവാരം തന്നെയാണ് ഫീച്ചർ പുലർത്തുന്നത്.

ആരാധനയുടെ അതിഭാവുകത്വത്തിൽ യാഥാർത്ഥ്വങ്ങൾ ചോർന്നു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീച്ചർ എഴുത്തുകാരന് ഒരിക്കലും, മായികലോകത്തിലെ അത്ഭുതകാഴ്ചക്കാരനായി സ്വയം മറന്ന് മുന്നോട്ട് പോകാൻ പാടില്ല. റിപ്പോർട്ടിങ്ങിന്റെ ആ അതിരുകൾ വളരെ വ്യക്തിമായിത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ, പക്വതയോടെ ത്തന്നെയാണ് ഈ ഫീച്ചർ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്ക പെടുന്നത്.

ഒരു ഇതിഹാസം കളമൊഴിയുമ്പോൾ ആ അവസരത്തിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ടുതന്നെ ഫീച്ചർ ഒരുക്കിയെടു ക്കാൻ സാധിച്ചിട്ടുണ്ട്. തലമുറകൾക്കപ്പുറത്തേക്ക് പങ്കുവെയ്ക്കപ്പെ ടേണ്ട ഒന്നിനെ കരുതലോടെ ഒരുക്കിയെടുത്തിരിക്കുന്നു.

Kerala Plus Two Malayalam Board Model Paper 2020 with Answers

താഴെ കൊടുത്തിരിക്കുന്ന കവിതാഭാഗം വായിച്ച് 21 മുതൽ 23 വരെ യുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

കൈതപ്പുമണം മോന്തി
മദിക്കും കാറ്റേ! ചാരു-
കൈവോരവമലരിനെ
നൃത്തമാടിക്കും കാറ്റേ!
എതിരേല്ക്കുവാൻ, നിന്നെ-
സ്സൽക്കരിക്കുവാനെന്റെ
കുടിലിൻ മുറ്റത്തൊരു
തുളസിച്ചെടി മാത്രം!
അറ്റത്തു വിരിയുന്ന
പൂക്കളിൽ മാത്രം മണ
മിറ്റിച്ചു നില്ക്കുന്നത-
ല്ല, ടിതൊട്ടറ്റത്തോളം,
തണ്ടിലും തളിരിലും
പാഴിലകളിൽ പോലും
തൻ കരൾത്താരിൻ ഗന്ധം
തുളുമ്പിത്തുടിക്കുന്നു!
പാവനമി ഗന്ധത്തിൻ-
ഗംഗയിൽ സ്നാനം ചെയ്വാൻ
ഈ വഴി യിന്നല്ലെങ്കി-
ലൊരുനാൾ വരില്ലേ നീ?
(തുളസി – ഒ.എൻ.വി.കുറുപ്പ്

Question 21.
കവി കാറ്റിനെ അഭിസംബോധന ചെയ്യുന്നത് എങ്ങനെ?
Answer:
മനോഹരമായ കൈരവമലരിനെ നൃത്തമാടിച്ചു കൈതപ്പൂ മണ മോന്തി മദിക്കുന്ന കാറ്റേ എന്നാണ് കവി കാറ്റിനെ അഭിസംബോ ധന ചെയ്യുന്നത്.

Question 22.
മറ്റു ചെടികളിൽ നിന്ന് തുളസിക്കുള്ള വ്യത്യാസം കണ്ടെത്തി എഴു തുക.
Answer:
അടിതൊട്ടത്തോളം തണ്ടിലും തളിരിലും പാഴിലകളിൽ പോലും തന്റെ മനസ്സിന്റെ സുഗന്ധം തുളുമ്പി നിൽക്കുന്ന ചെടിയാണ് തുളസി.

Question 23.
തുളസിയ്ക്ക് കവി നൽകുന്ന വിശേഷണങ്ങൾ ഉചിതമാണോ? അഭി പ്രായം കുറിയ്ക്കുക.
Answer:
ഔഷധഗുണമുള്ള തുളസിച്ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യവും സുഗന്ധം നിറഞ്ഞതുമാണ്. അതുകൊണ്ടു തന്നെ തുള സിക്ക് കവി നൽകുന്ന വിശേഷണങ്ങൾ ഉചിതമാണ്.

24 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 24.
‘നമ്മുടെ പരിസ്ഥിതിയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളും പോയ്മ റഞ്ഞ സൗഭാഗ്യങ്ങളും നാളയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുമാണ് കിരാതവൃത്തത്തിലെ കാട്ടാളനിലൂടെ അവതരിപ്പിക്കുന്നത് വിശക ലനം ചെയ്ത് നിരൂപണം തയാറാക്കുക.
Answer:
ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തി നുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ്യത്യസ്ത മായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളി യിക്കുന്നു.

നിറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ തൈര വിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തുകിട ക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തിരുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയായിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവ ലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളായി രുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി, ഈറൻമുടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരിസ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചകൾ പച്ചക്കാള യെന്നും പുൽച്ചാടിയെന്നും) വിളിക്കും. ചാടി നടന്നിരുന്ന മുത്ത ങ്ങപ്പുല്ലുകൾ നഷ്ടമായി, അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരിസ്ഥിതി മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടുന്നവൻ പുരാത നമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്കപ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗരികന്റെ ശരീ രവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശുദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തകരുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ എന്തൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമത്തിന്റെ ഗായ കനാണ്. കാമുകനാണ്. വനം അന്യമായി കാണപ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യ ത്തെയും തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാര ത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താ ക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയിക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായി രുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലാ യിരുന്നു.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 25.
പ്രതീതി യാഥാർത്ഥ്യത്തിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന ഒരു വ്യക്തിയുടെ അവസ്ഥാപരിണാമങ്ങളാണോ ‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗത്ത് കാണാനാകുന്നത്. പരിശോധിച്ച് ഉപ ന്യാസം തയാറാക്കുക.
Answer:
ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാടി യിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥവുമാണ്. ഒരേസമയം യാഥാർത്ഥ വും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരു ക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവലിന്റെ ഭാഗമാ യിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടി ച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപമില്ല. ഏതു രൂപത്തി ലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയ്യിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്വത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെ ങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനുനേരെ മൂടുപ ടമണിഞ്ഞ്, അയഥാർത്ഥ്യമായതിനെ കൈയ്യെത്തിപ്പിടിക്കാൻ ശ്രമി ക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുക ളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോ കത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളു. പുറത്തെ യഥാർത്ഥ ലോക ത്തിൽ കണ്ടുമുട്ടിയാലും മനസ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങ ളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്വമങ്ങൾ പലപ്പോഴും ഈ ഒരു ആശയ ക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവിതം. നിഴ ലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപരിചിതൻ മാത്രം. എത്ര തവണ മെസേജ് ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്വമാക്കാതെ ഇരിക്കുന്നിട ത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം ‘ തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാ ധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യ വും. സ്വയം ഒന്നും വെളിപ്പെടുത്താതെ തന്റെ മാത്രം ആശ്വാസ ത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു പോരുന്നപോലെ.

തീർത്തും ഒരപരിചിതനോട് എല്ലാം പങ്കു വെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചി തവും ഇല്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്ക പ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ട മാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗ തിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കു ന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓള പരപ്പിലെന്ന പോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ദരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്തനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാ നാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മി തമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തക ളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ട റിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞു തിരിഞ്ഞ ശ്രീധ രന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴുവൻ ത്വജി ച്ചാലും ഈ വലിയ കടലിലെ ഒരുതുള്ളിപോലും ആകില്ല.

അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു. വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ തന്റെ ദിനചര്യ കൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാ കാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്വമില്ലാത്ത അറിവു മാത്ര മാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടു കുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Kerala Plus Two Malayalam Board Model Paper 2020 with Answers

Question 26.
‘സർവ്വകാലത്തും പ്രസക്തമായ വിഷയമാണോ അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകത്തിൽ പ്രതിപാദിക്കുന്നത്. നാടകം വിശക ലനം ചെയ്ത് ഉപന്യസിക്കുക.
Answer:
പൗരസ്ത്യ വൈയ്യാകരണന്മാരാണ് ധ്വനി സിദ്ധാന്തത്തിന്റെ ഉപജ്ഞാ താക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതി വെയ്ക്കുന്നത്, നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവ തരിപ്പിക്കുക. പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറ യേണ്ടത് അതിന്റെ ധ്വനി അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത്യ സിദ്ധാന്തങ്ങളിലെ സിംബോളിസത്തിനോട് കൂടുതൽ ചായ്വ് പ്രക ടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് ‘ധ്വനി’ സിദ്ധാന്തം.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന കാവാലത്തിന്റെ നാടകത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ട ത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന തനതുനാടകം. ‘തനതുനാടകം’ നാടകമായതുകൊണ്ട് തന്നെ നൃത്തത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണപ്പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണീ നാടകം.

ഈ നാടകത്തിലെ ഏറ്റവും വലിയ അധികാര ചിഹ്നമായി അവത രിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണ്. പ്രതീക വൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവ ടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയ്യ ടക്കുന്നതും, ധാർഷ്ട്യത്തിന്റേയും, ഗർവ്വിന്റേയും പ്രതീകമായ കാലു കൾ ആണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരു ന്നതും ഈ കാലുകളെ തന്നെയാണ്. വണങ്ങാനും, വരുതിയിൽ നിർത്താനും ഈ പാദങ്ങൾതന്നെയാണുള്ളത്. അധികാരത്തിന്റെ യും, രാജ്യഗർവ്വിന്റേയും, ഭക്തിയുടേയും പ്രതീകം.

നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞുകാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കുകയാണ്. തന്റെ തല യിൽ വിശ്രമിക്കുന്ന സ്ഥിതിചെയ്യുന്ന പാദങ്ങൾ വണങ്ങുന്നതി നുവേണ്ടി. രാജ്യഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കു മ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവരുന്ന ഒരു ദുരവസ്ഥ അവിടെ തെളിയുന്നുണ്ട്. കണ്ടു പഴകിയ കാലുകളെന്ന ആ പ്രയോഗത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. രാജ്യഭരണ ത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാദങ്ങൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കു ന്നു. കണ്ടു പഴകി മടുത്ത അവസ്ഥകൾ തിരിച്ചുവരാൻ തുടങ്ങി യിരിക്കുന്നു.

രാജാവ് എന്നും അനിഷേധ്യനാണ്. എല്ലാ തീരുമാനങ്ങളുടേയും തമ്പുരാൻ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മക യജ്ഞമായിതീരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമറയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപതികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാ വത്തെ മാറ്റിയിട്ടില്ല. ഏകാധിപത്യവും, സ്വജനപക്ഷപാതവും, അധി കാരവടംവലിയും, ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണത ഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണതയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്. ചരിത്രത്തിന്റെ താളുകളിലാണെങ്കിലും, ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും ഈ പൊതുസ്വഭാവത്തിന്റെ തുടർച്ച യെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷ മായി ചർച്ചചെയ്യുന്നുണ്ട്.

കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മൂന്നോട്ട് നയി ക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയംകൂടി ഭോഗാസക്തനായി ചിലവഴിക്കുന്ന ഒരു രാജാവ്, പ്രജാതൽപരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായി കൂടി കാണാൻ കഴിയാത്തത അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേക്കൂത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്നത്. രാജാവിന്റെ കാലു കൾ, വണങ്ങാനും, വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകര ണമായിതീരുന്നു. അങ്ങനെ ഒരു നിഴൽനാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നു കാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പിക്കുക, അധികാരവടംവലി. ആരാണ് വലിയവൻ എന്ന മൂപ്പിളമ തർക്കം. പൊതുജനം കഴുത കളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ.

സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറിച്ചുന ടുമ്പോൾ മാത്രമേ, ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണമാകു ന്നുള്ളു. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പകരുന്നതിന് നാം ദൃക്സാക്ഷികളാണ്.

അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നി വർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭര ണാധികാരി എന്നൊരു അജ്ഞാതഭീതി പ്രജകളിൽ, ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ!

ആ ഒരു ഭീതിയിലലിഞ്ഞും, നടുങ്ങിയും ഒരു ജനതതി തങ്ങളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനുഷ്യനെ അടി മയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥകളുടെ അടിമ. ആരാണ് ഞങ്ങളുടെ രാജാവ്. ആർക്കും അറിയില്ല. ഒരു പേരല്ലാ തെ, കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറിയില്ല. അറിവില്ലാ യ്മയും മറ്റൊരു തരത്തിലുള്ള അടിമത്വം തന്നെ. അജ്ഞതയും, ഭയവും മൂലം അടിമകളാക്കപ്പെട്ട ഒരു ജനസമൂഹത്തെ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാം. അവർക്കുതന്നെ സംശയമു ണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ? രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ് ? പരസ്പരം കാണുന്നവരിൽ തന്നെ സംശയത്തിന്റെ പത്തികൾ വിരിയുന്നു.

എന്തെങ്കിലും പറ യാൻ ജനങ്ങൾ മടിക്കുന്നു. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാര സ്ഥാനങ്ങളുടേയും നേരെ പകച്ചു നോക്കാൻ വിധിക്ക പ്പെട്ടവരാണവർ. സംശയത്തിന്റെ മുനകൾ പരസ്പരം എയ്ത് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിടത്തോളം അസ്തിത്വ പ്രശ്നം എന്നൊരു വെല്ലുവിളികൂടിയാണത്. തങ്ങളുടെ തന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്. കാരണം, നുണകളുടെ ഒരു മായാ ലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും, കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെ യാണ് യാഥാർത്ഥ്യം എന്ന് പഠിപ്പിച്ചുവെച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽ പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരി ക്കുകയാണ് കാവാലം നാരായണപ്പണിക്കർ. ചരിത്രഭേദം ചമയ്ക്കു കയാണ് നാടകകൃത്ത്.

Leave a Comment