Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf Board Model Paper 2021 to improve time management during exams.
Kerala Plus Two Malayalam Board Model Paper 2021 with Answers
Time: 2½ Hours
Total Score: 80 Marks
1 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 80 സ്കോർ ആയിരിക്കും.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം തിരഞ്ഞെടു ക്കുക. 2 സ്കോർ വീതം. (5 × 2 = 10)
Question 1.
മലയാളം ക്ലാസ്സുകളിൽ നിന്ന് ശാസ്ത്രജ്ഞനായ ഇ.സി.ജി. സുദർശൻ ഉൾക്കൊണ്ട് രണ്ടു പ്രധന നേട്ടങ്ങൾ
• ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവ്
• കവിത രചിക്കാനുള്ള പരിശീലനം
• ഫിസിക്സിലെ പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള പ്രചോ ദനം
• വേഷത്തെക്കുറിച്ചുള്ള ചിന്ത.
Answer:
• ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവ്.
• ഫിസിക്സിലെ പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള പ്രചോ ദനം.
Question 2.
ശകുന്തളയെ അധിക്ഷേപിക്കാനായി ദുഷ്ഷന്തൻ പറയുന്ന വാക്കുകൾ
• മത്തേഭം പാംസുസ്നാനം കൊണ്ടു സന്തോഷിക്കുന്നു.
• കോകിലനാരി പോലെ പരത
• നിന്നുടെ ജന്മത്തെക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം
• നാരികൾക്ക് ധാർഷ്ടമുണ്ട്
Answer:
• കോകില നാരിപോൽ പരഭൃത
• നാരികൾക്ക് ധാർഷ്ട്യമുണ്ട്.
Question 3.
ഗബ്രിയേൽ ഗാർബിയ മാർക്വസ് എന്ന എഴുത്തുകാരനുമായി ബന്ധപ്പെടുത്താവുന്ന രണ്ടു പ്രസ്താവനകൾ
• ലാറ്റിനമേരിക്കൻ സാഹിത്യകാരൻ
• വെയിറ്റിംഗ് ഫോർ ഗോദോ രചിച്ചു
• സർ റിയലിസ്റ്റ് രചനാസങ്കേതം ഉപയോഗിച്ചു
• നോബൽ സമ്മാനജേതാവ്
Answer:
• ലാറ്റിനമേരിക്കൻ സാഹിത്യകാരൻ
• നോബൽ സമ്മാന ജേതാവ്
![]()
Question 4.
‘കിരാതവൃത്തം’ എന്ന കവിതയിലെ രണ്ടുദൃശ്യബിംബങ്ങൾ തിര ഞെഞ്ഞെടുത്തെഴുതുക.
• കാട്ടാറിന്റെ തരിവളകിലുക്കം
• കറുകപ്പുൽത്തുമ്പത്തെ അമ്പിളിയുടെ കളമെഴുത്ത്
• നെഞ്ചത്തുപന്തംകുത്തി നിൽക്കുന്ന കാട്ടാളൻ
• കാറ്റിന്റെ ചിലങ്കകൾ
Answer:
• കുറുകപ്പുൽത്തുമ്പത്തെ അമ്പിളിയുടെ കളമെഴുത്ത്.
• നെഞ്ചത്തു പന്തം കുത്തി നിൽക്കുന്ന കാട്ടാളൻ
Question 5.
‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’ എന്ന ശീർഷകവുമായി യോജിച്ചുവരുന്ന രണ്ടു പ്രസ്താവനകൾ
• പ്രതത്തിലെ മുഖപ്രസംഗം
• കഥാപാത്രനിരൂപണം
• സ്പോർട്സ് ഫീച്ചർ
• ക്രിക്കറ്റിൽ നിന്നുള്ള സച്ചിന്റെ വിടവാങ്ങൽ
Answer:
• സ്പോർട്സ് ഫീച്ചർ
• ക്രിക്കറ്റിൽ നിന്നുള്ള സച്ചിന്റെ വിടവാങ്ങൽ
6 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 2 – 3 വാക്യത്തിൽ ഉത്തര മെഴുതുക. 2 സ്കോർ വീതം.
Question 6.
‘ഖലനല്ല വാക്കുകേട്ടാൽ’ – സന്ദർഭം വിശദമാക്കുക.
Answer:
നളചരിതം ആട്ടക്കഥയിൽ ദമയന്തിയുടെ തോഴിയായ കേശിനി ബാഹുകനെക്കുറിച്ച് പറയുന്നതാണ് സന്ദർഭം. ബാഹുകനെ നിരീക്ഷിച്ച കേശിനി ബാഹുകന്റെ വ്യക്തിത്വ മനസ്സിലാക്കുന്നു. ബാഹുകൻ പുരുഷ രത്നവും ധീരനും ആണെന്നും ഒരു ദുഷ്ട നല്ല എന്നും കേശിനി ദമയന്തിയോട് പറയുന്നു.
Question 7.
മാപ്പിളപ്പാട്ട് രചയിതാക്കൾക്കിടയിൽ പുലിക്കോട്ടിൽ ഹൈദറിനെ വ്യത്യസ്തനാക്കുന്ന രണ്ടു പ്രത്യേകതകൾ കുറിക്കുക.
Answer:
- പുലിക്കോട്ടിൽ ഹൈദറിന്റെ സ്ത്രീപക്ഷപാതിത്വം
- മാപ്പിളപ്പാട്ടിലെ കേരളീയത
- പുലിക്കോട്ടിൽ ഹൈദറിന്റെ ഭാഷാശൈലി
- പുലിക്കോട്ടിൽ ഹൈദറിന്റെ സാമൂഹികവീക്ഷണം
Question 8.
ഭർത്താവിനെക്കുറിച്ചുള്ള ശീലാവതിയുടെ പരാതികൾ എന്തൊ ക്കെയാണ്?
Answer:
കുഞ്ചൻനമ്പ്യാരുടെ ശീലാവതി ചരിതത്തിൽ സ്ത്രീയുടെ സഹ നമാണാവിഷ്ക്കരിക്കുന്നത്. മുനിയായിട്ടുപോലും ഭാര്യയെ അടി ച്ചമർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ വസ്സ്. കഷായവും മുക്കുടിയും കൊടുത്തിട്ടും നല്ലവാക്ക് പറ യില്ല. ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടികൊണ്ടുവരുന്ന നെല്ലു കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും കൊള്ളിവാക്ക് മാത്രമേ പറയൂ. എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളൂ. സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാ വതിചരിതം. ശീലാവതിയുടെ സഹനങ്ങൾക്ക് യാതൊരു അർഥ വുമില്ല ഇവിടെ.
Question 9.
‘യമുനോത്രിയുടെ ഊഷ്മളതയിൽ’, ബദരിയും പരിസരങ്ങളും എന്നീ യാത്രാവിവരണഭാഗങ്ങൾ പരിചയപ്പെട്ടതിന്റെ അടിസ്ഥാ നത്തിൽ സഞ്ചാരസാഹിത്യകൃതികൾക്കുവേണ്ട രണ്ടു സവിശേഷ തകൾ എഴുതുക.
Answer:
സഞ്ചാരസാഹിത്യ കൃതികൾ കേവലം വിവരണങ്ങൾ മാത്രമായി രിക്കരുത്. അതിൽ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവും ഉൾച്ചേർന്നിരിക്കണം. സൂക്ഷ്മാംശങ്ങൾ ഉൾക്കൊ ക്കുന്നവയും ആഖ്യാനരീതിയിൽ ലാളിത്വം ഉള്ളവയും ആയിരി ക്കണം.
Question 10.
കാക്കാരശ്ശി നാടകത്തിന്റെ പ്രത്യേകതകളെക്കുറിച്ച് എഴുതുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം കളി ക്കുന്നത്. നിശിതമായ സാമൂഹിക വിമർശനവും കുടുംബബന്ധ ങ്ങളിലെ ഇഴയടുപ്പവും ഇതിൽ കാണാൻ സാധിക്കുന്നു.
![]()
Question 11.
കലാമണ്ഡലത്തിലെ പഠനകാലത്ത് അനുഭവിച്ചറിഞ്ഞ ഭാരതപ്പു ഴയെക്കുറിച്ച് ഹൈദരാലിയുടെ ഓർമ്മകളെന്തൊക്കെയാണ്?
Answer:
വർഷകാലത്തു് ഭയപ്പെടുത്തുന്ന രീതിയിൽ കുത്തി യൊലിച്ചിരുന്ന ഭാരതപ്പുഴ വേനലിൽപ്പോലും ഇന്നത്തെപ്പോലെ വറ്റിവരണ്ടിരു ന്നില്ല. കലാമണ്ഡലത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഭാരത പുഴ. അക്കാലത്ത് കലാമണ്ഡലത്തിൽ പഠിച്ചിരുന്നവർക്കെല്ലാം ഭാരതപുഴയോട് വളരെയധികം ഹൃദയബന്ധം ഉണ്ടായിരുന്നു.
12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ വി യാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (10 × 4 = 40)
Question 12.
‘പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ കുട്ടികൾക്ക് കാട്ജിനെയിൽ നിന്നും വിഭിന്നമായി മാഡ്രിഡ്നഗരം എപ്രകാര മാണ് അനുഭവപ്പെട്ടത്?
Answer:
നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്രമുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മകളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടിക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറ ക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാ ലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമി യുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃസൃഷ്ടി ക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷത്തിലാ ണ്.
Question 13.
തന്നെ അധിക്ഷേപിക്കുന്ന ദുഷ്യന്തനോടുള്ള പ്രതികരണമായി ശകുന്തള പറയുന്ന ലോകതത്ത്വങ്ങൾ വിശദമാക്കുക.
Answer:
ദുഷ്യന്തന്റെ നിന്ദാവചനങ്ങൾ ശകുന്തളയുടെ ആത്മാഭി മാനത്തിന് മുറിവേല്പിച്ചു. തുടർന്ന് ശകുന്തള ദുഷ്യന്തന് തക്ക തായ മറുപടി തന്നെയാണ് നൽകുന്നത്. കടുകുമണിയോളമുള്ള പരദോഷം കാണാൻ മിടുക്കുള്ള ദുഷ്യന്തൻ ആനയോളം വലുപ്പ മുള്ള സ്വദോഷങ്ങൾ കാണുന്നില്ലെന്നും ഇത് പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണെന്നും പറയുന്ന ശകുന്തള അപ്സരസായ മേനകയുടേയും വിശ്വാമിത്ര മഹർഷി യുടേയും മകളായ തന്റെ ജന്മം ശ്രേഷ്ഠമാണെന്നും പറയുന്നു. ദേവാംശമുള്ള താനും സിസാരനായ ദുഷ്യന്തനും തമ്മിൽ വലിയപർവ്വതവും കടുകും തമ്മിലുള്ള അന്തരമാണുള്ളതെന്നും നിത്യവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കു മ്പോഴാണ് സന്തോഷിക്കുന്നത് എന്നതുപോലെ ദുർജനം നല്ല വരെ നിന്ദിക്കുന്നതിൽ സന്തോഷിക്കുമെന്നും അതുപോലെയാണ് ദുഷ്യന്തന്റെ വാക്കുകൾ എന്നും ശകുന്തള പറയുന്നു. സത്വം, ധർമ്മം എന്നിവ ത്വജിച്ച പുരുഷനെ ഘോരസർപ്പത്തെപ്പോലെ പേടിക്കണമെന്നും ദുഷ്യന്തനോട് ശകുന്തള പറയുന്നു.
Question 14.
കലാമണ്ഡലം ഹൈദരാലിക്ക് ബാഷയെക്കുറിച്ചുള്ള ഓർമകൾ എന്തൊക്കെയാണ്?
Answer:
ജനിച്ചപ്പോഴേ സൗന്ദര്യം കുറഞ്ഞ ഒരു വികൃതരൂപിയായ കുട്ടി യായിരുന്നു താനെന്നാണ് ഹൈദരലി പറയുന്നത്. മൊയ്തുട്ടി യുടെ പത്താമത്തെ കുട്ടി, വികൃതി. ഹൈദരലിക്ക് അഞ്ച് വയ സുള്ളപ്പോൾ പിതാവ് മരിച്ചു. അങ്ങനെ ‘ഹൈദറിന്റെ തലക പ്പോഴേ മൊയ്തുട്ടി പോയി എന്ന് നാട്ടുകാരും പറഞ്ഞുതുടങ്ങി. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദ ലി പറയുന്നു.
കുട്ടിക്കാലത്ത് ഹൈദരലിയെ മടിയിലിരുത്തി ബാപ്പ അന്നന്നത്തെ സിനിമാപ്പാട്ടുകൾ പാടി കേൾപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹവും ലാളനയും പാട്ടായിരുന്നു. പാട്ടുകൊണ്ട് ചെക്കൻ പുലരുമെന്ന് ബാപ്പ വിശ്വസിച്ചിരിക്കണം. അത് യാഥാർഥ്യമാകു കയും ചെയ്തു.
Question 15.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിലെ കഥാപാത്ര ങ്ങൾ ഏതൊക്കെ പ്രവണതകളുടെ പ്രതിനിധികളാവാം? വില യിരുത്തുക.
Answer:
രാജാവ് അധികാര ജീർണ്ണതയുടെ പ്രതീകമാണ്. കൊത്തുവാൻ ഹിംസാത്മകതയുടേയും രാജഗുരുവും വിദൂഷകനും അധികാര ഇടനാഴികളിലെ ഉപജാപകവൃന്ദത്തിന്റെ പ്രതിനിധികളും ചിന്താ രാമനും കേവലരാമനും ജനപക്ഷത്തിന്റെ പ്രതിനിധികളുമാകു ന്നു. സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് അടിച്ചുതളിക്കാരി.
Question 16.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിൽ സൂചിപ്പിക്കുന്ന വിപ ണിയുടെ പ്രത്യേകതകൾ കുറിക്കുക?
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി.പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കുടിക്കുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തി ചേരുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.
ഫോട്ടോ വാങ്ങാൻ വരുന്ന ദിവാകരൻ ഒടുവിൽ വില്പനച്ചര ക്കായി മാറുന്ന വൈരുദ്ധ്യമാണ് ഈ കഥയിൽ കാണാനാവുന്നത് ഇവിടെ കച്ചവടക്കാർ ആരോടും മമതയയില്ലാത്ത നിസംഗരാണ്. ലാഭം മാത്രമേ അവർ ലക്ഷ്യമാക്കുന്നുള്ളു. ഉപഭോക്താവിനെ പരിഗണിക്കുന്നില്ല. ആ തെരുവിലെ പതിനായിരക്കണക്കിന് നിശ ബ്ദചിത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. ഒടു വിൽ വെളുപ്പാൻകാലത്തെ വെളിച്ചം പരക്കുന്ന നേരത്ത് ദിവാ കരൻ പരേതാത്മാക്കളുടെ ഫോട്ടോകളിലെ അവസാന ഫോട്ടോ യായി മാറുന്നു. ഈ വൈരുദ്ധ്യം ഈ കഥയെ കൂടുതൽ ആസ്വാ ദകരമാക്കി മാറ്റുന്നു.
![]()
Question 17.
ആട്ടക്കഥാകൃത്തുക്കൾക്കിടയിലെ മൗലികപ്രതിഭയാണ് ഉണ്ണായി വാര്യർ. അദ്ദേഹത്തെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഉണ്ണായിവാര്യരുടെ ജീവിതകാലം ജന്മസ്ഥലം എന്നിവയെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. എ.ഡി. 1675- നും 1755-നും ഇട യിൽ ജീവിച്ചിരുന്നതായി പൊതുവെ കരുതുന്നു. ഇരിങ്ങാലക്കുട അകത്തൂട്ട് വാരിയത്തു ജനനം എന്നും കരുതുന്നു. നളചരിതം ആട്ടക്കഥ എന്ന ഒറ്റക്കുതികൊണ്ട് മലയാള സാഹിത്യത്തിൽ തന്റേ തായ സ്ഥാനം നേടിയെടുത്ത കവി. കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതിയാണിത്.
Question 18.
ഓണക്കാലത്തു സംഘടിപ്പിക്കുന്ന നാടൻകലാമേളയിൽ പടയണി അവതരിപ്പിക്കുന്നതിനു മുന്നോടിയായി നടത്താനുള്ള ആമുഖ ഭാഷണം തയ്യാറാക്കുക.
Answer:
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആചരിക്കുന്ന അനുഷ്ഠാനമാണ് പടയണി. കേരളത്തിന്റെ നാടോടി സംസ്ക്കാ രത്തിന്റെ ഭാഗമാണ് പടയണി. ദാരിക നിഗ്രഹവുമായി ബന്ധപ്പെട്ട കലാരൂപമാണ് ഇത്. കേരളം ഭരിച്ചിരുന്ന ചേരൻമാർ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കാനാണ് പട യണി ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്.
Question 19.
‘മോഷണം’, തേങ്ങ എന്നീ രചനകൾക്ക് വായനക്കാരിൽ ചിരിയു ണർത്താൻ സാധിക്കുന്നുണ്ടോ? എന്തുകൊണ്ട്?
Answer:
മോഷണം എന്ന കവിതയിൽ ഒരു സാമൂഹ്യ അവസ്ഥയെ കളി യാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.
കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ നാണ് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്വമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യു കയാണ്.
ഈ കവിതകളിൽ ആക്ഷേപഹാസ്യത്തിന്റെ അതിശക്തമായ ആവിഷ്ക്കരണമാണ് അയ്യപ്പപ്പണിക്കർ നടത്തിയിരിക്കുന്നത്.
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമ ല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതക ളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാര ത്തിലെ പല സാധ്യതകളിലും കടന്നുവരും.
‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമ ല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.
ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല. അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തി യുള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്യ യുക്തിയില്ലാത്ത ജീവി തത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.
Question 20.
പുലിക്കോട്ടിൽ ഹൈദറിന്റെ ‘വെള്ളപ്പൊക്കമാല’, ‘മറിയക്കുട്ടി യുടെ കത്ത്’ എന്നീ കൃതികളെക്കുറിച്ച് ലഘുവിവരണം എഴു തുക.
Answer:
മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് പുലിക്കാട്ടിൽ ഹൈദർ. അദ്ദേഹത്തിന്റെ രചനാ സവിശേഷതകൾ പരിചയപ്പെടുത്തുന്ന ഈ പാഠഭാഗത്ത് ഹൈദറിന്റെ കവിതകളിലെ കേരളീയ തയെക്കുറിച്ചുള്ള ഒരന്വേഷണമാണുള്ളത്.
രണ്ടായിരത്തോളം ഒറ്റപ്പാട്ടുകൾ രചിച്ച ഹൈദർ 1879-ൽ ജനിച്ച് 1975-ൽ അന്തരിച്ചു. ചരിത്രം ഇതിവൃത്തമാക്കി അദ്ദേഹം രചിച്ച മാപ്പിളപ്പാട്ടുകളിൽ കേരള ചരിത്രമാണദ്ദേഹം എഴുതിയത്. ‘വെള്ള പ്പൊക്കമാലയിൽ’ എന്ന കൃതിയിൽ
‘എന്റെ കേരളത്തിൽ വന്ന നാശം
വിള്ളിടുവാൻ മാത്രമേ ഉള്ളു എനി
ക്കുദ്ദേശം’ എന്ന് പാടിയിട്ടുണ്ട്.
എന്റെ കേരളം എന്ന പ്രയോഗം നാടിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വെളിവാക്കുന്നു. സ്വന്തം മണ്ണിൽ ഉറച്ചു നിന്ന പാട്ടുകാര നാണ് അദ്ദേഹം. അറേബ്യൻ ചരിത്രമോ, ഇസ്ലാമിക ഇതിവൃത്തമോ കാല്പനിക ലോകമോ അദ്ദേഹം തിരഞ്ഞെടുത്തില്ല.
പുരുഷന്റെ ക്രൂരതയ്ക്ക് പാത്രമാകുന്ന സ്ത്രീത്വം ഹൈദറിന്റെ രചനയെ പ്രചോദിപ്പിച്ചിരുന്നു. സ്ത്രീയുടെ നൊമ്പരചിത്രീകരണ ത്തിനുദാഹരണമാണ് ‘മറിയക്കുട്ടിയുടെ കത്ത്’ (1924). ബെല്ലാരി ജയിലിൽ കഴിയുന്ന ഭർത്താവ് മറിയക്കുട്ടിയെ സംശയിക്കുന്നു. ഇക്കാര്യം അയാൾ അവളുടെ ഉമ്മയ്ക്കെഴുതി. ഇതറിഞ്ഞ മറിയ ക്കുട്ടി തന്റെ നിരപരാധിത്വം പറയുന്നത് ആരുടെയും മനസ്സലി യിക്കും. “തന്നെ ഭർത്താവല്ലാതെ ആരും തൊട്ടിട്ടില്ല. ബെല്ലാരി യിലേക്ക് വരാൻ ആഗ്രഹമുണ്ട്. ആ മോഹം സാധിച്ചയുടൻ താൻ മരിച്ചുപോകട്ടെ” എന്നിങ്ങനെയാണ് അവർ പറയുന്നത്.
![]()
Question 21.
പരസ്യങ്ങളെയും പ്രചാരണങ്ങളെയും ഒന്നടങ്കം അവിശ്വ സനീയമെന്നും അനഭിലഷണീയമെന്നും പരിഗണിക്കുന്നത് അത ശരിയല്ല എന്നു പറയുന്നതെന്തുകൊണ്ട്?
Answer:
പത്രപംക്തികളിൽ മുഖ്യസ്ഥാനത്തു കൂടുതൽ സ്ഥലവും റേഡിയോവിലും ടി.വിയിലും തിരക്കിന്റെ പാരമ്യത്തിൽപ്പോലും കൂടുതൽ സമയവും നേടുന്ന വാർത്തയും വിഷയവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കും. റേഡിയോവിലും ടി.വിയിലും ഏതുതരം പരിപാടികളോടു ബന്ധപ്പെട്ടാണ് തങ്ങളുടെ പരസ്യം വരേണ്ടത് എന്നു തീരുമാനിക്കുന്നതിൽ പരസ്യ വിദ്ധർ ശ്രദ്ധിക്കും. ആവുന്നത് കൂടുതൽ ആളുകളെ ആകർഷിക്കാനിടയുള്ള പരിപാടികളോട് ചേർന്നു നിൽക്കുക എന്ന നയമാണ് സ്വാഭാവികമായി എല്ലാ പരസ്യക്കാരും കൈക്കൊള്ളുക.
അതിശയോക്തി കൂടാതെ പരസ്യവും പ്രചാരണവും വളരെ അപൂർവ്വമാണ്. ഉപഭോക്താക്കളിൽ ഉല്പന്നങ്ങളെ ക്കുറിച്ചുള്ള അറിവ് പകരുക എന്നതാണ് പരസ്യങ്ങളുടെ ധർമ്മം. സാധാരണ പരസ്യങ്ങൾ അതിശയോക്തി നിറഞ്ഞവയാണ്. ഏതു വിധേനയും തങ്ങളുടെ ഉല്പന്നങ്ങൾ വില്ക്കുന്നതിനുള്ള മാർഗ്ഗമായാണ് പരസ്യങ്ങൾ നിർമ്മിക്കപ്പെടുന്നത്. അവിടെ വാസ്തവത്തിന് പ്രാധാന്യം കുറവായിരിക്കും. ഒരു കച്ചവട തന്ത്രം മാത്രമാണിവ. എന്നാൽ ശുചിത്വ പാലനം, രോഗ പ്രതിരോധം, പുകവലിയും മദ്യപാനവും കൊണ്ടുള്ള ദോഷവശങ്ങൾ, ഗതാഗത നിയമങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ, കാർഷിക കാര്യങ്ങൾ, ഭരണ കാര്യങ്ങൾ, നികുതി, വാർത്തകൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച പരസ്യങ്ങൾ ഏറെ പ്രയോജനകരമാണ്.
22 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (11 × 6 = 66)
Question 22.
സാമൂഹികജീവിതം, സാംസ്കാരിക വിനിമയം, സർഗാത്മക ആവി ഷ്കാരം, ഭരണഭാഷ, കോടതിഭാഷ, ബോധന മാധ്യമം എന്നീ തല ങ്ങളെ മുൻനിറുത്തി മാതൃഭാഷയ്ക്കു നൽകേണ്ട പ്രാധാന്യത്തെ പറ്റി വിവരിക്കുക.
Answer:
നമ്മുടെ മാതൃഭാഷ നമുക്ക് പെറ്റമ്മയെപ്പോലെയാണ്. മറ്റുള്ള ഏതു ഭാഷയും നമുക്ക് രണ്ടാം ഭാവത്തിലേ നിൽക്കൂ. നമ്മുടെ സാമൂ ഹ്യ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ജീവവാ യുവും കൂടിയാണ് നമ്മുടെ മാതൃഭാഷ ‘മലയാളം’ മലയാളം നമ്മുടെ പ്രാണവായുവും കൂടിയാണെന്ന് വള്ളത്തോൾ കവിത യിലൂടെ വരച്ചുവെയ്ക്കുന്നുണ്ട്.
കേരളത്തിന്നായിരുൾകുണ്ടിൽ നിന്നും
കരകയറ്റുവാൻ’ അക്കാലത്ത് സമൂഹത്തെ ബാധിച്ച ഏറ്റവും വലിയ ഇരുൾകുണ്ട് നമ്മുടെ അസ്വാതന്ത്ര്യം തന്നെയാണ്. അടി മത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ കുടുങ്ങിപ്പോയ നമുക്ക് പിടി കയറായി നിന്നത് നമ്മുടെ മാതൃഭാഷ തന്നെയാണ്. തികച്ചും ഒരു ജൈവ ബന്ധം തന്നെയാണ് മാതൃഭാഷയോട് നമുക്കുള്ളത്.
നമ്മുടെ സാമൂഹിക ജീവിതചരിത്രം പരിശോധിച്ചാൽ, തെളിയുന്ന ഒരു കാര്യമാണ് അത്. വളരെകാലം നിന്ന ഒരു അടിമത്ത ചരിത്രം നമുക്കുണ്ടായിരുന്നു. ബ്രിട്ടീഷുകാരും, ഫ്രഞ്ചുകാരും, ഡച്ചു കാരും, പോർച്ചുഗീസുകാരും അങ്ങനെ നീണ്ടുപോകുന്ന ഒരു വിധേയത്വ പാരമ്പര്യം. ആ സാമൂഹിക ചരിത്രത്തിന്റെ ബാക്കി തുക നമ്മുടെ ഭാഷയ്ക്ക് പകർന്നുകിട്ടിയ വിദേശഭാഷാ സ്വാധീ നമാണ് പടിഞ്ഞാറ് നിന്നുള്ള ആ ശക്തമായ വൈദേശിക ഭാഷാ കടന്നാക്രമങ്ങളെ നാം ചെറുത്തുതോല്പ്പിച്ചത് നമ്മുടെ ശക്തമായ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പിന്തുണകൊണ്ടുമാത്ര മാണ്.
നമ്മുടെ അമ്മ മലയാളം ഒരു കോട്ട പോലെ നമ്മെ കാത്തു. ഈ ഭാഷ കോട്ടയിൽ തട്ടി എല്ലാ വൈദേശിക ഭാഷാക്രമണങ്ങളും തകർന്നുപോയി. ഒടുവിൽ നമ്മുടെ ഭാഷയിലേക്ക് ചെറിയ ചില സംഭാവനകൾ തന്നും, ചിലതു സ്വീകരിച്ചും ആ ഭാഷകളൊക്കെ കടന്നുപോയി. ഇന്നത്തെ അവസ്ഥയിലേക്ക് കണ്ണോടിക്കുമ്പോൾ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ പുതിയ ശീലങ്ങളു ടെയും ശൈലികളുടെയും ഇടയിൽപ്പെട്ട് നമ്മുടെ അമ്മ മലയാളം നന്നായി ഞെരുങ്ങുന്നുണ്ട്. മറ്റു ഭാഷകളേക്കാൾ നമ്മുടെ മല യാളത്തെ കൂടുതലായി കടന്നാക്രമിക്കുകയും, അധീശത്വം പുലർത്താൻ ശ്രമിക്കുന്നതും ഇംഗ്ലീഷ് ഭാഷയാണ്. എങ്കിലും മല യാളത്തിന്റെ തനിമയ്ക്ക് നേരെ ഒരു ചെറുവിരൽ ഉയർത്താൻ പോലും ഇത്തരം വൈദേശിക ഭാഷാക്രമണങ്ങൾക്ക് സാധിക്കില്ല. അമ്മ മലയാളം അത്രമേൽ ആഴത്തിൽ നമ്മുടെ സാമൂഹിക ജീവി തവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്.
നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഭാഷയും. സംസ്കാ രത്തെയും ഭാഷയെയും വേർതിരിച്ചുകാണാൻ കഴിയുകയില്ല. എന്താണ് സംസ്കാരം? എന്നു മുതലാണ് അതിന്റെ ആരംഭം?
അലഞ്ഞുതിരിഞ്ഞു നായാടി നടന്നിരുന്ന മനുഷ്യൻ ഒന്നിച്ച് ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങി. ആയിരകണക്കിന് പതിനായി രകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഈ ഒത്തുകൂടൽ കൃഷി എന്ന പൊതുവികാരത്തിന് വേണ്ടിയായിരുന്നു. കൃഷി എന്ന കണ്ടുപിടിത്തം ആണ് ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചത്. അതുവരെ നായാട്ട് എന്നൊരു സാധ്യത മാത്രമായിരുന്നു. മനു ഷ്യന്റെ വികസന ചക്രവാളം, കൃഷിയിലൂടെ അതിരുകളില്ലാതെ പടരാൻ തുടങ്ങി.
അങ്ങനെ ഒന്നിച്ചുജീവിക്കാൻ തുടങ്ങിയ അനേകം സമൂഹങ്ങളിൽ അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും രീതികളും ഉണ്ടായി. ആശയവിനിമയത്തിനായി അവരുടേതായ സങ്കേതം ഉണ്ടായി. സ്വാ ഭാവികമായും ഒന്ന് ഒന്നിൽ നിന്നും വ്യത്യസ്തമായി തീർന്നു. ഭാഷ കളും സംസ്കാരങ്ങളും ഏതാണ്ട് ഒരു കാലത്ത് തന്നെയാകും 1 വളർന്ന് പുഷ്ടി പ്രാപിച്ചിട്ടുണ്ടാകുക. സ്വാഭാവികമായും ഒന്നിൽ നിന്നും ഒന്നിനെ വേർതിരിച്ചെടുക്കാൻ കഴിയില്ല. സംസ്കാരം തന്നെ യാണ് ഭാഷ. അല്ലെങ്കിൽ ഭാഷയാണ് നമ്മുടെ സംസ്കാരവും.
ബോധന രംഗത്ത് ഇന്ന് മാതൃഭാഷ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കു ന്നു. ഏറ്റവും ദുഃഖകരമായ അവസ്ഥയാണിത്. സത്യത്തിൽ ലോക ത്തിന്റെ ഒരു കോണിലും മാതൃഭാഷയ്ക്ക് ഇത്രമാത്രം അവഗണന നേരിടേണ്ടി വന്നിരിക്കുകയില്ല. അത്രമാത്രം ക്രൂരമായി നാം നമ്മുടെ മാതൃഭാഷയെ ബോധനരംഗത്തുനിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ ഘടനയോടു കൂടിയതാണ് മലയാളം. അതു കൊണ്ട് മാതൃഭാഷയുടെ പഠനം മറ്റു ഭാഷകളുടെ പഠനത്തെ കൂടു തൽ സഹായിക്കും എന്ന സത്യം നാം തിരിച്ചറിയുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന മഞ്ഞക്കണ്ണട കൊണ്ട് ലോകത്തെ നോക്കികൊ ണ്ടിരിക്കുകയാണ് നമ്മൾ. ഒരു യൂണിവേഴ്സൽ ലാംഗ്വേജ് ആയ ഇംഗ്ലീഷിനെ പരിപൂർണ്ണമായി തിരസ്കരിക്കണം എന്നു പറയാൻ കഴിയുകയില്ല. സമൂഹത്തിൽ മാത്രമല്ല ലോകം മുഴുവനും ആശ യവിനിമയത്തിനുള്ള ഒരു പൊതു മാധ്യമമായി ഇംഗ്ലീഷിനെ അംഗീ കരിച്ചുകഴിഞ്ഞു.
എന്നാൽ മാതൃഭാഷയെ പരിപൂർണ്ണമായി തള്ളി കളഞ്ഞുകൊണ്ടായിരിക്കരുത് ഇംഗ്ലീഷിനെ വരിക്കുന്നത്. മാതൃ ഭാഷാ പഠനം ഇന്ന് അലസമായ ഒരു വ്യായാമമായി മാറിയിരിക്കു ന്നു. പ്രസംഗിക്കാൻ മാത്രമുള്ള ഒരു വിഷയമായി നിസ്സാരവൽക്ക രിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറം പ്രവർത്തനങ്ങളിലൂടെ മാത ഭാഷയുടെ പുനരുജ്ജീവനത്തിനും പ്രചരണത്തിനും വേണ്ടി പ്രത്യേകിച്ചൊരു പ്രവർത്തനവും ഏകോപിക്കപ്പെടുന്നില്ല. ഇന്ത്യ യിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാനുവാദം തഴച്ചുവളരുമ്പോൾ കേരളത്തിൽ മാത്രം അത് വില കുറഞ്ഞ ഒരു വികാരമായി കാണപ്പെടുന്നു. മലയാളിയുടെ ഈ വിലയിരുത്ത ലാണ് ഒരു ഭാഷയെ ജീർണ്ണതയുടെ വക്കിലെത്തിച്ചിരിക്കുന്നത്. ഇനിയെങ്കിലും പുതുതലമുറ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ മല യാളം ഒരു മൃതഭാഷയായി മാറുന്ന കാലം അനതിവിദൂരമല്ല.
ഭരണതലത്തിൽ ഒരു ദശകത്തിനിടയിൽ നമ്മുടെ മാതൃഭാഷയ്ക്ക് ഒരു ഉയർത്തെഴുന്നേൽപ്പ് കിട്ടിയിരിക്കുന്നു. അത് വലിയ ഒരു മാറ്റം തന്നെയാണ്. ഉദ്യോഗസ്ഥതലത്തിൽ ആദ്യമൊക്കെ എതിർപ്പു കൾ ഉയർന്നെങ്കിലും ഒടുവിൽ വലിയ ഒരു മുന്നേറ്റമായി മാറിയ ആ തീരുമാനം ആ നടപ്പിലാവുകയായിരുന്ന ഭരണഭാഷ മാത ഭാഷ അത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടം തന്നെയാണ്. വ്യവഹാരഭാഷകളുടെ ഒരു നിലനിൽപ്പ് ഭരണകൂട ത്തിന്റെ പിന്തുണയോടുകൂടി മാത്രമെ സാധിക്കൂ. അത് തികച്ചും പ്രോത്സാഹനജനകമാണ്. ജനങ്ങൾക്കിടയിൽ പരക്കെ ഒരു അംഗീകാരം നേടാനും ഈ ഭാഷാമാറ്റം കൊണ്ട് സാധിക്കും. ഒപ്പം തന്നെ ഔദ്യോഗിക രംഗത്തെ ഈ വലിയ പിന്തുണ മറ്റു സാമു ഹിക – സാംസ്കാരിക ബോധനരംഗങ്ങളിൽ കൂടി പകർത്താനാ യാൽ മാതൃഭാഷയെ മലയാളത്തിന് പിന്നെ നിലനിൽപ്പിന്റെ കനത്ത രോദനം നടത്തേണ്ടതില്ല. ജീവിതത്തിന്റെ സമസ്ത മേഖലക ളെയും സ്പർശിക്കും ഭരണഭാഷയിലുള്ള ഈ മാറ്റം. സാധാരണ ജനങ്ങൾ മുതൽ ഉദ്യോഗസ്ഥ പ്രമുഖർ വരെ ഈ രീതിയിൽ മുന്നേ റുമ്പോൾ അതുണ്ടാക്കുന്ന മാറ്റം വളരെ വലിയതായിരിക്കും.
മാതൃഭാഷയുടെ വളർച്ചയ്ക്ക് സവിശേഷമായ സ്ഥാനം വഹിക്കാ നുള്ള ഉപാധികളാണ് മാധ്യമങ്ങൾ. ഇന്ന് മാധ്യമങ്ങളുടെ അതിപ്ര സരം തന്നെയാണ് കേരളീയ സമൂഹത്തിൽ ഈ നിറഞ്ഞു നിൽക്കുന്ന മാധ്യമങ്ങളുടെ വലിയ പിന്തുണ പലപ്പോഴും മാത ഭാഷയ്ക്ക് അനുകൂലമാകാറില്ല എന്നത് ഖേദകരമാണ്. ജീവിത ത്തിന്റെ സമസ്ത മേഖലകളിലും ഉൾപ്പെട്ട ആളുകളുടെ സർവ്വാ ത്മനാ പിന്തുണ കിട്ടുന്ന മാധ്യമങ്ങൾ മനസ്സുവെച്ചാൽ മാതൃഭാഷാ വിരോധം എന്നത് ഏറ്റവും നിസ്സാരമായി മാറ്റാവുന്നതേയുള്ളൂ.
എങ്കിലും ചില ശുഭസൂചകങ്ങൾ കാണാനുണ്ട്. പഴയ രീതിയിൽ ‘മംഗ്ലീഷ്’ ആയി മാറിയിരുന്ന ഭാഷാവൈകൃത പരിപാടികളിലും മറ്റും മാറ്റം കാണാനുണ്ട്. റേഡിയോ, ടി.വി., ന്യൂസ് പേപ്പർ മറ്റ് ആധുനിക സൈബർ ആശയവിനിമയ മാധ്യമങ്ങൾ എല്ലാം തന്നെ ജീവിതഗന്ധിയായി മാറിയിരിക്കുന്നു. പച്ച മലയാളത്തിന്റെ പതാകവാഹകരായി ഈ മാധ്യമങ്ങൾ എല്ലാം മാറിയിരിക്കുന്നു. നമ്മുടെ ഭാഷയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പൗരധർമ്മ ത്തിൽപ്പെടുന്നതുത്തന്നെയാണ് ഭാഷാ സംരക്ഷണവും എന്നൊരു അവബോധവും ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോടി തുട ങ്ങിയിരിക്കുന്നു. എഫ്.ബി, ട്വിറ്റർ മൊബൈൽ മെസേജുകൾ തുട ങ്ങിയ പുതിയ തലമുറ ആശയവിനിമയ രീതികളിലും മലയാളത്തെ തള്ളികളയാതെ പരിഗണിക്കാനും സ്നേഹിക്കാനും തുടങ്ങിയി രിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. നമ്മുടെ മാതൃഭാഷ നമ്മുടെ പൈതൃകമാണ് എന്ന തിരിച്ചറിവ് വലിയ ഒരു ശുഭസൂചനയായി കാണാം. അമ്മ മലയാളത്തിന് ജീവവായു കൊടുക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്.
![]()
Question 23.
‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിലെ അച്ഛനമ്മമാരുടെ സ്വഭാവസവിശേഷതകൾ വിശദമാക്കുക.
Answer:
പ്രകാശം ജലംപോലെയാണ് എന്ന കഥയിൽ കുട്ടികളുടെ അഭി രുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപിടി പ്പിക്കുന്നതിലും മുതിർന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കാട്ജിനെ ഇന്ത്യാസിലെ കടലിനോടു ചേർന്നുള്ള ജീവിതം നഗ് രത്തിലേക്ക് താമസം മാറിയതോടെ നഷ്ടപ്പെട്ട കുട്ടികൾ എലി മെന്ററി സ്കൂൾ പഠനത്തിൽ മികവുകാട്ടി. സമ്മാനം വാങ്ങിയ പ്പോൾ അവരുടെ ആവശ്യപ്രകാരം സെക്സ്റ്റന്റും കോമ്പസ്സുമുള്ള തുഴവള്ളം രക്ഷിതാക്കൾ വാങ്ങി നല്കി. രണ്ടാം സന്ദർഭത്തിൽ മുങ്ങൽ സാമഗ്രികൾ വാങ്ങിക്കൊടുത്തു. മൂന്നാമത് സഹപാഠി കൾക്ക് പാർട്ടി നല്കണമെന്ന ആവശ്യവും നിറവേറ്റിക്കൊടുത്തു. ഇതെല്ലാം അവരുടെ ഭാവനാത്മക ജീവിതത്തെ കരുപിടിപ്പിക്കു ന്നതിൽ പ്രധാന പങ്കുവഹിച്ചു.
മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിൽ വിട്ടുവീഴ്ച കാണിക്കാത്ത ദമ്പതികളായിരുന്നു അവർ. കാട്ജിനെ ഇന്ത്യാസ് വിട്ട് യൂറോപ്യൻ പരിഷ്കൃത നഗരത്തിലേക്ക് വരേണ്ടി വന്നവരാണ് അവർ. പിതാവിന്റെ ചൂതാട്ടംമൂലം വലിയ കടം അവർക്കുണ്ടാ യിരുന്നു. എന്നാലും കുട്ടികളുടെ ആഗ്രഹങ്ങൾ അവർ സാധി ച്ചുകൊടുത്തിരുന്നു. വള്ളവും സെക്സ്റ്റന്റും കോമ്പസും വാങ്ങി നൽകി. മുങ്ങൽ സാമഗ്രികൾ സമ്മാനിച്ചു. സഹപാഠികൾക്ക് പാർട്ടി നൽകാൻ കുട്ടികളെ അനുവദിച്ചു. എല്ലാ ബുധനാഴ്ചക ളിലും സിനിമ കാണാൻ പോകുന്ന പതിവ് അവർക്കുണ്ടായിരു ന്നു. കാട്ജിനെ ഇന്ത്യാസ് വിട്ടുപോരേണ്ടിവന്നതിന്റെ ഇച്ഛാഭംഗം മറികടക്കാനാവണം ഇതൊക്കെ ചെയ്തിരുന്നത്.
Question 24.
ദൈവദശകത്തെ മറ്റു പ്രാർത്ഥനകളിൽ നിന്നു വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടി സമകാലിക സാഹചര്യത്തിലുള്ള പ്രാധാന്യം വ്യക്തമാക്കുക.
Answer:
ഗുരുദേവന്റെ പ്രാർത്ഥനാ ഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങളിൽ അടിസ്ഥാനമിട്ട പത്തു ശ്ലോകങ്ങൾ ഉണ്ടിതിൽ 1914 – ൽ ആണിത് എഴുതിയത്. ആലുവയിലെ വിവിധ ജാതിമത വിഭാ ഗക്കാർക്കായി എഴുതിയ സമൂഹ പ്രാർത്ഥനയാണിത്.
“ദൈവമേ കാത്തുകൊൾകെ
കൈവിടാതെ ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻ പദം”.
അല്ലയോ ദൈവമേ, സംസാരസാഗരത്തിൽ അകപ്പെട്ട ഞങ്ങളെ നീ തുണയ്ക്കണെ. അദൃശ്യനായ അങ്ങാണ് നായകൻ. അങ്ങാണ് നാവികൻ. അങ്ങയുടെ പാദമാണ് ഈ സംസാരസാഗരം മറികട ക്കുവാനുള്ള ആവിക്കപ്പൽ.
“ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം”
ഈ കാണായ പ്രപഞ്ചത്തിലെ ഓരോന്നും എണ്ണിയെണ്ണി പരിശോ ധിച്ച് പോയാൽ ഇന്ദ്രിയത്തിന്റെ വലയത്താൽ നാമറിയുന്ന വസ്തു ക്കൾ കേവലം തോന്നലുകൾ മാത്രമെന്ന് അറിഞ്ഞ് സത്യം ഗ്രഹി
ക്കാം. നമ്മുടെ ഉള്ളം അറിവുദിച്ച് നിൽക്കും. അതായത് അറിവ് സ്വന്തം രൂപത്തിൽ തന്നെ നിലനിൽക്കുന്നതറിയും. ദൈവം നമ്മുടെ സ്വന്തം രൂപത്തിൽ അധിഷ്ഠിതമാണെന്നറിയും, അപ്പോൾ അദ്വൈത ദർശനം ലഭിക്കുന്നു.ആയതിന് ദൈവത്തിൽ നമ്മുടെ മനസ്സ് സ്പന്ദനം ചെയ്യണം.
“അന്നവസ്ത്രാദിമുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ”
ആഹാരവും വസ്ത്രവും മുടങ്ങാതെ തരുന്ന അങ്ങാണ് തമ്പു രാൻ. പ്രപഞ്ചത്തിൽ വസ്തുക്കളെ ദർശിക്കുന്നവനു അതിന്റെ നിസ്സാരത മനസ്സിലാക്കി ഓരോരുത്തരുടേയും ഉള്ളിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ പ്രാർത്ഥന. ശങ്കരാചാര്യരാൽ അടിസ്ഥാനമിട്ട അദ്വൈത ദർശനത്തിലൂടെ സർവ്വ ജാതിമത സമൂഹങ്ങൾക്കും വേണ്ടി സമ്യക്കായൊരു പ്രാർത്ഥനയാണ് ഗുരുദേവൻ നൽകിയത്.
Question 25.
ഉല്പന്നങ്ങളുടെ ധാരാളിത്തത്തിൽ മുങ്ങിപ്പോകുന്ന ഉപഭോക്താ വിന്റെ ധർമ്മസങ്കടമെന്ന നിലയിൽ ‘അവകാശങ്ങളുടെ പ്രശ്നം എന്ന കഥയെ വിലയിരുത്തുക
Answer:
ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. തന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ശ്രമിച്ചുതുടങ്ങിയിട്ട് സമയമേറെയായി. അവർ അക്ഷമനാണ്. ഒപ്പം അവശനുമാണ്. വല്ലാത്ത ഒരു പാച്ചിലാണ് ദിവാകരന്റെ ചലന ങ്ങളിൽ. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന ഒരു മുൻവിധി ദിവാകരന്റെ മനസ്സിൽ കടന്നുകൂ ടിയിട്ടുണ്ട്. വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ ഒരു കഠിന പ്രവൃത്തിയിൽ മുഴുകുന്നു. പൂർത്തിയാകില്ലെന്നറിഞ്ഞിട്ടും അയാൾ പായുകയാണ്. ചില സന്ദർഭങ്ങളിൽ തന്റെ പ്രിയപ്പെട്ട വരുടെ ഛായകൾ തന്നെ അയാൾക്ക് ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകു ന്നുണ്ടോ എന്നു പോലും ആശങ്കാകുലനാകുന്നു. അന്ധമായ പാച്ചിലിനൊടുവിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് അയാൾ ഒരു മുലയിൽ നിശ്ചലനാകുന്നു.
അന്വേഷിക്കുമ്പോൾ പോലും ഇനി അന്വേഷിക്കാൻ എത്രമാത്രം ബാക്കിയുണ്ട് എന്നുമാത്രമാണ് അയാൾ ചിന്തിക്കുന്നത്. എന്നാൽ കുട്ടികൾ ഏറ്റവും നിഷ്കള ങ്കതയോടെ മാത്രമാണ് ഫോട്ടോകളിലേക്ക് കടന്നുവരുന്നത്. ദിവാ കരനോട് തുലനം ചെയ്യുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത യവർ പ്രദർശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കഠിന പരീക്ഷകളി ലേക്ക് വളരെ ചെറുപ്പത്തിലേ എടുത്തെറിയപ്പെടുന്നവരാണിവർ. അവർക്ക് ആശങ്കകളുടെ അതിപ്രസരമില്ല. അവിടെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സൂക്ഷ്മതയോടെ തന്നെ അയാൾ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരുന്നു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കു ക. അതുകൊണ്ടുതന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാചിത്രമാക്കി മാറ്റു ന്നു. എന്തിനെയും കച്ചവട ചരക്കാക്കുക എന്നതാണല്ലോ ആധു നികതയുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം.
ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മുല ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്തും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടു ക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപ ന്നങ്ങൾ വിറ്റഴിക്കുക ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കു ക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക, നിര ന്തരം പ്രോത്സാഹിപ്പിക്കുക, ആകർഷണീയമായി കാര്യങ്ങൾ അവ തരിപ്പിക്കുക, അവരുടെ താൽപര്യങ്ങളുടെ തിരി അണയാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചിക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴപ്പത്തിൽ ഏർപ്പെടും. സ്വയം വഞ്ചി തനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹി ക്കുന്നില്ല.
കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോക്താവും കട ന്നുവരിക. സംശയദൃഷ്ടിയോടെ സമീപിക്കുന്ന ഓരോ ഉപഭോ ക്താവിനെയും എങ്ങനെ തങ്ങളുടെ വഴിയിൽ കൊണ്ടുവരണ മെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറിയാം. അതവർ പ്രായോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്. വ്യത്യസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്നങ്ങളുടെ ധാരാളിത്തം ഉപഭോ ക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വലയത്തിൽ അക പ്പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണമായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളുന്നു.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കട ന്നുപോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്. ദിവാ കരൻ എത്രയും വേഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഛായാചി തങ്ങൾ വാങ്ങിക്കുവാനാണ് വരുന്നത്. മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന ആ തെരുവിലേക്ക് എത്തപ്പെട്ട തോടെ അയാളുടെ മാനസികാവസ്ഥ മാറി. മരണത്തിന്റെ മരവിപ്പ് പടർന്ന ആ തെരുവ് അയാളെ അമ്പരിപ്പിച്ചു. അനിശ്ചിതാവസ്ഥ നിറഞ്ഞ ആ തെരുവ്, എവിടെ തുടങ്ങുന്നു എവിടെ അവസാ നിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളെ പരിഭ്രാ ന്തനാക്കി.
നിഗൂഢത നിറഞ്ഞ ആ തെരുവ് തന്നെ ഈ കഥയിൽ ഒരു നിശ്ശബ്ദ കഥാപാത്രമായി മാറുന്നുണ്ട്. വിയർത്തുകുളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുടങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠി നമായി സ്വാധീനിക്കുന്നു. ഈ ആശയകുഴപ്പത്തിൽ നിന്നു തന്നെ യാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭി ക്കുന്നത്. കച്ചവടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്ന വരുടെ ഈ പരിഭ്രാന്തി തന്നെയാണ്.
കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറുതായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശി ച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാ കരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹായിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാകരന് ബോധ്യമായി.
ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്യത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാ രനോട് ചോദിക്കുന്നുണ്ട്. ഇവിടെ കണ്ട ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുക യാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാ കരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ട ത്.
അന്യരുടെ ചിത്രം കൊണ്ട് എനിക്ക് എന്തു പ്രയോജനം. ധർമ്മ സങ്കടത്തിൽ നിറഞ്ഞാണ് ദിവാകരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹര ണമാണ്. പതിനായിരക്കണക്കിന് നിശ്ചലച്ചിത്രങ്ങൾ ദിവാകരന്റെ മാന സികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിടക്കുന്ന ചിത്ര ങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരി ക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരിച്ചറിയാൻ കഴി യുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവശേഷിക്കു മ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു.
![]()
Question 26.
‘നളനില്ലപരാധംപോൽ
ഉണ്ടെന്നാകിലും
കുലനാരിക്കരുത് കോപം പോൽ – വ്യവസ്ഥാപിതമായ നിർദ്ദേ ങ്ങൾക്കനുസൃതമായി വേണം സ്ത്രീ ജീവിക്കാൻ എന്ന അഭി പ്രായത്തോട് നിങ്ങളുടെ പ്രതികരണം എന്താണ്?
Answer:
നളചരിതം 4-ാം ദിവസത്തെ കഥയിൽ ദമയന്തിയുടെ തോഴിയായ കേശിനിയോട് നളൻ പറയുന്നതാണ് പ്രസ്തുതം. കലിബാധിച്ച് ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ച് പോയ നളൻ പിൽക്കാലത്ത് ദമയന്തിക്ക് രണ്ടാം സ്വയംവരം നിശ്ചയിച്ചുവെന്നറിഞ്ഞപ്പോൾ പ്രതികരിക്കുന്നതാണ് പ്രസ്തുതഭാഗം. കുലനാരിക്ക് കോപ മരുത് എന്ന് ദമയന്തിയെ കുറ്റപ്പെടുത്തുന്ന നളൻ തന്റെ തെറ്റു കൾ മറച്ചുവെച്ച് സംസാരിക്കുന്ന ഒരു പാരമ്പര്യവാദിയാണ്. നിയതമായ ചട്ടക്കൂടുകൾ സൃഷ്ടിച്ച് സ്ത്രീയെ അതിനുള്ളിൽ തളച്ചിടുന്ന സംസ്കാരരഹിതമായ കാലഘട്ടത്തിന്റെ പ്രതിനിധി യാണ് നളൻ.
സ്ത്രീ അബലയാക്കുന്നത് അവളുടെ ശാശീരിക ധർമ്മങ്ങളെക്കൊണ്ടെന്ന് ഇക്കാലമത്രയും ധാരണയുണ്ടായി. കാലം മാറുമ്പോൾ പരിഷ്ക്കാരവും നവോത്ഥാനവും നടക്കുന്നു. ഫെമിനിസവും റാഡിക്കൽ ഫെമിനിസവും ഉണ്ടായി. സ്ത്രീശരീരം ദൗർബല്യത്തിന്റെതല്ലെന്നും ശക്തിയുടെതാണെന്നും തിരിച്ചറിഞ്ഞു. തുടങ്ങി. ശക്തി സ്വീരൂപിണിയായിമാറുന്നത് അമ്മയും ദേവിയും മാത്രമല്ലെന്നും ഓരോ പെൺകുട്ടിയുമാണെന്നും അറിഞ്ഞു തുടങ്ങി.
പെൺഭ്രൂണഹത്യകൾ അന്ധവിശ്വാസങ്ങളുടെ സംസ്ക്കാരം ചെയ്യുന്ന കൊലകളാണെന്ന് അറിഞ്ഞു തുടങ്ങി. ഉസലാം പെട്ടിയിലെ പെൺകൊലപാതകങ്ങൾ നൂറ്റാണ്ടുകളായി ജന മാചരിച്ച വിഡ്ഢിത്തങ്ങളാണെന്നും മനസ്സിലായിത്തുടങ്ങി. പും നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്നവനാണ് പുത്രൻ എന്നത് പഴയകാലങ്ങളുടെ വിഴുപ്പലക്കലായിരുന്നെന്ന് തിരിച്ചറിഞ്ഞു തുടങ്ങി.
ഇന്നും സ്ത്രീകളുടെ അവസ്ഥയെന്താണ് ? അവർ വാഹനമോടിക്കുന്നവരായിരിക്കും.. സ്വയം സമ്പാദിക്കുന്നവർ ആയിരിക്കാം… ഒരു പക്ഷേ ഒന്നുമല്ലായിരിക്കാം. പക്ഷേ വീടുകളിലും തെരുവുകളിലും സ്ത്രീ ഇന്നും കഴുകൻ കണ്ണുകൾക്കു കീഴിലാണ്. വുമൺ ട്രാക്കിങ്, പെൺപീഡനം ഈ ലോകത്തിന്റെ പല മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ പ്രണയം നടിച്ച് വന്നവരുടെ ഇംഗിതങ്ങളിൽ അവൾ വിലപേശപ്പെട്ടേക്കാം. പുരുഷനെ എതിർക്കുന്നത് പുരുഷനെ സംബന്ധിച്ച് ആൺക്കോയ്മയുടെ മേലുള്ള ഇറിട്ടേഷൻ ആയി തോന്നിയേക്കാം. ഡൽഹിയിലെ പെൺകുട്ടിയെപ്പോലെ അവൾ ദാരുണമായി മരണമടയാം. ജീവിതം തെരുവുകളിലോ സ്വന്തം ഭവനത്തിലോ പിച്ചിച്ചീന്തപ്പെട്ടേക്കാം…
ചോദ്യം ചെയ്യുന്നതിന്റെയും എതിർക്കുന്നതിന്റെയും സ്ത്രീശാക്തീകരണത്തിലേക്ക് സ്ത്രീകൾ മുന്നേറുമ്പോൾ അവൾ ഈ ചരിത്രത്തെ മാറ്റിക്കുറിക്കും. മതങ്ങളിലും സംഘട നകളിലും രാഷ്ട്രീയത്തിലും ഭരണത്തിലും വീടുകളിലും പൊതു സ്ഥലത്തും സ്ത്രീ ഒരു രണ്ടാം പൗരയാണെന്നത് മാറേണ്ടിയിരിക്കുന്നു.
സ്ത്രീയുടെ സ്നേഹവും അർപ്പണമനോഭാവവും പുരുഷന് ചൂഷണം ചെയ്യാനുള്ളതല്ല. മതങ്ങളിൽ എന്താണ് സംഭവി ക്കുന്നത്? കന്യാസ്ത്രീകൾ കുർബാന ചൊല്ലുന്നില്ല. ബിഷപ്പും മാർപ്പാപ്പയും ആകുന്നില്ല. ഊട്ടുതിരുനാളുകളിൽ പച്ചക്കറിയി യാനും പള്ളി, അമ്പലം, മോസ്ക് എന്നിവ അടിച്ചു വൃത്തിയാക്കാ നുള്ളവരാണ് സ്ത്രീകൾ, പള്ളികളുടെയും അമ്പലങ്ങളുടെയും കമ്മിറ്റികൾ പുരുഷന്മാർക്കുള്ളതാണ്. പുരുഷന് യഥേഷ്ടം സഞ്ചരിക്കുവാൻ വേണ്ടി വീട്ടിൽ പണിയെടുക്കേണ്ടവളാണ് സ്ത്രീ. സ്ത്രീ ഒരു അലക്കുയന്ത്രമാണ്. സ്ത്രീ പാചകം ചെയ്യു ന്നവളും സ്വയം പാചകമായി വെന്തുവരുന്നവളുമാണ്. പുരുഷന്റെ അധികാരഘടന സ്ത്രീയെ വീട്ടുകാരിയാക്കി മാറ്റി പുരുഷനെ സ്വതന്ത്രനാക്കി. പുരുഷന്റെ ആധിപത്യത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിൽത്തന്നെ ഉണ്ടാകുന്നു. വേശ്യയെന്ന പേരിനാണ് പ്രചാരം. വിടന് അധികം പ്രചാരമില്ല. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നതും വിചാരണയിൽ വലിച്ചിഴക്ക പ്പെടുന്നതും സ്ത്രീകളാണ്.
സ്ത്രീ സഹനത്തിന്റെ മൂർത്തിഭാവമാണെന്ന് പ്രശംസിച്ച് അവളെ പണിക്കാരിയാക്കിമാറ്റുന്നത് നാം കണ്ടിട്ടുണ്ട്. മുണ്ടശ്ശേരിയുടെ ലേഖനത്തിൽ എഴുത്തുകാരും മതവും കെട്ടിയുർത്തിയ സ്ത്രീ സങ്കൽപ്പത്തിൽ ദുരിതമനുഭവിക്കുന്നവളാണ് സ്ത്രീ. സുഗതകു മാരിയുടെ “ഇവൾക്കു മാത്രമായ് ഈ മരവിച്ച സ്ത്രീവേദനയെ ആവിഷ്ക്കരിക്കുന്നു. ചവിട്ടാനും പൂജിക്കാനുള്ളവാളാണ് സ്ത്രീ. അവൾക്കും സ്വാതന്ത്ര്യം ലഭിക്കുന്നതും കൊടുക്കുന്നതും പുരു ഷാധിപത്യത്തിന് ദോഷകരമായി മാറുമെന്നതിനാൽ സ്ത്രീക്ക് ഒരു ഉപസ്ഥാനം മാത്രമാണ് പുരുഷൻ കൊടുക്കുന്നത്.
സ്ത്രീയും പുരുഷനും പരസ്പരം ഒരുമയിൽ പറന്നുയരേണ്ടവ രാണ്. അങ്ങനെ സമൂഹത്തിൽ പരിവർത്തനങ്ങൾ സംഭവിക്കേ ണ്ടതുണ്ട്. അതാദ്യം വീട്ടിലാണ് വരേണ്ടത്.
Question 27.
‘നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും
വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നതുപോലെ’ – ഈ വരിക ളിലെ ആശയത്തെ ദയാബായിയുടെ ജീവിതാനുഭവങ്ങളോടു ചേർത്തുവച്ച് ഒരു ലഘുപ്രഭാഷണം രചിക്കുക.
Answer:
മദ്ധ്യപ്രദേശിലെ ഗോണ്ടു ആദിവാസി ഗോത്രത്തിനിടയിൽ അവ രിലൊരാളായി പ്രവർത്തിക്കുന്ന മലയാളിയായ, കന്യാസ്ത്രീയാ യിരുന്ന സാമൂഹ്യപ്രവർത്തകയാണ് ദയാബായിയെന്ന മേഴ്സി മാത്യു. കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരത്തിൽ മടുത്ത് ബീഹാ റിലേക്ക് പോയി. വലിയ കേക്കും ആഘോഷവുമായി ക്രിസ്തു മസ് കോൺവെന്റിലെത്തുമ്പോൾ പെരുമഴയത്ത് കുട്ടികളെ ഒതു ക്കിപ്പിടിച്ച് കുർബാനക്കെത്തുന്ന ആദിവാസികളെ കണ്ട് മനസ്സ് തകർന്ന് മേഴ്സി മാത്യു കന്യാസ്ത്രീ പരിശീലനം നിർത്തി. പലയി ടങ്ങളിലും അലഞ്ഞു. പലയിടങ്ങളിലും പ്രവർത്തിച്ചു. എം.എ സ്. ഡബ്ല്യുവിന് ചേർന്ന് അവിടം വിട്ടു. ഒടുവിൽ മദ്ധ്യപ്രദേശിലെ ഗോണ്ടു ഗ്രാമത്തിലെ ഒരു വിധവയുടെ വീട്ടിൽ താമസിച്ചു. അവ രിലൊരാളായി മാറി, അവരുടെ വസ്ത്രം ധരിച്ചു, അവരുടെ ഭക്ഷണവും. അവിടെ കൂടി.
തുടർന്ന് ജീവിതം പോരാട്ടമായി മാറി. ആദിവാസികൾക്ക് കുടി വെള്ളവും വൈദ്യുതിയും സ്ക്കൂളും ലഭിക്കാൻ പരിശ്രമിച്ചു. കൂലി വെട്ടിക്കുന്നവർക്കെതിരായി ആദിവാസികളെ രംഗത്തിറക്കി. പ്രായമായവർക്ക് റാന്തൽ വെളിച്ചത്തിൽ വിദ്യാഭ്യാസം നൽകി. ധാരാളം ശത്രുക്കളുണ്ടായി. ഭൂവുടമകളേയും പോലിസിനേയും രാഷ്ട്രീയക്കാരേയും ഒറ്റക്ക് നേരിട്ടു. ഒരിക്കൽ ഒരു എസ്.ഐ. മുഷ്ടി ചുരുട്ടി ഇടിച്ചു. പല്ലുകൾ തെറിച്ചെങ്കിലും പിന്മാറിയില്ല. ടിൻസായിയിലെ ജീവിതം യുദ്ധ സമാനമായിരുന്നു.
തുടർന്ന് ബാറൂളിലെത്തി. ഗോത്രവർഗ്ഗക്കാരുടെ കൂടെ കൂലിപ്പ ണിയെടുത്തു. സ്വന്തം കുടുംബവിഹിതം കൊണ്ട് അവിടെ രണ്ട ക്കർ വാങ്ങി. മഴവെള്ളം കെട്ടിനിർത്തി കീടനാശിനിയില്ലാതെ കൃഷി നടത്തി. കച്ചവട ഭീമന്മാരുടെ ശത്രുവായി. പ്രായമായിട്ടും ദയാ ബായി പോരാട്ടം തുടരുന്നു. കൂട്ടായുള്ളത് ആകാശ് എന്ന് പട്ടിയും ഗോരി എന്ന പൂച്ചയും. ഝാൻസി റാണിയെപ്പോലെ കുതി രപ്പുറത്ത് കയറി. ആദിവാസി ഗ്രാമങ്ങളെ പ്രബുദ്ധരാക്കി. അവർക്കായി നിയമയുദ്ധങ്ങൾ നടത്തി.
ക്രിസ്തുവിന്റെ വഴിയും സഭയുടെ വഴിയും രണ്ടാണെന്ന് ദയാ ബായി പറയുന്നു. മണ്ണിനോടും പ്രകൃതിയോടും കൂറു പു ലർത്തുന്ന ആധ്യാത്മികതയിലാണ് ദയാബായി ഊന്നുന്നത്. അവർ എഴുതിയ ആത്മകഥയാണ് പച്ചവിരൽ, കന്യാസ്ത്രി മഠത്തിൽ നിന്നും കീഴാളരുടെ മണ്ണിലേക്കിറങ്ങിയ ജീവിതകഥ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
എഴുത്തച്ഛന്റെ വരിയിൽ തെളിയുന്നത് ഇതുതന്നെ. നല്ലനായിരി പവൻ നല്ലതേ ഗ്രഹിച്ചു. സേവനവും ആത്മാർത്ഥതയും കൈമുതലായവർ അഭിപ്രായങ്ങളിൽ കാണുന്നതും, നാട്ടിൽ സംഭ വിക്കുന്നതും തമ്മിലുള്ള വൈരുധ്യം പെട്ടെന്ന് അറിയുന്നു. ഇരു ട്ടിൽ ഉഴലുന്നവർക്ക് ദയാബായി ആശ്രയമായി. നല്ലത് കാണു വാൻ പരിശ്രമിക്കുന്നവർ നല്ലത് ചെയ്യാൻ ഉത്സാഹിക്കും. സ്ഥാപ നമായിക്കഴിഞ്ഞ ക്രിസ്തുമതത്തിന്റെ അധികാരക്കസേരകളിൽ നിന്നും എറിഞ്ഞു കിട്ടുന്ന അപ്പക്കഷണങ്ങളിലല്ല സേവനം കണ്ട ത്തേണ്ടതെന്ന് ദയാബായി തെളിയിച്ചു.
എഴുത്തച്ഛന്റെ കാലത്തിനും ഇത്തരം അപഭ്രംശങ്ങൾ ഉണ്ടായി രുന്നിരിക്കാം. ശത്രുവാകുകയെന്നത് പാരസ്പര്യത്തിന്റെ തകർച്ച യാണ്. മേലാളവർഗ്ഗം ശത്രുവാക്കി നന്മ പ്രവർത്തിക്കുന്നവരെ ഒടിച്ചിടും. അതവരുടെ വിജയമാണ്. നല്ലത് ചിന്തിക്കുന്നവർക്ക് സമൂഹത്തിൽ സർഗ്ഗാത്മകമായ നിരവധി പ്രവർത്തനങ്ങൾ ഉണ്ടെന്ന് ലോകം തെളിയിക്കുന്നു. അതിന്റെ ആശയപ്രകാശത്തിൽ എഴുത്തച്ഛനും പ്രവൃത്തിതലത്തിൽ ദയാബായിയുമുണ്ട്.
നമുക്കുണ്ട് ചിലതെല്ലാം ചെയ്യുവാനെന്ന് പറയാം. വിദ്യ അമൂല്യമാ ണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അത് കച്ചവടത്തിനുളളത ല്ല തെളിയിക്കാനുള്ള വിളക്കാണ്. ഈ അറിവ് ഉണ്ടാകുമ്പോൾ സ്വന്തം നോട്ടുപുസ്തകം മറ്റുള്ളവരിൽ നിന്നും മറച്ചുവെയ്ക്കുന്ന ഇന്നത്തെ പഠനരീതി നമ്മൾ തന്നെ ബ്രെയ്ക്ക് ചെയ്യും. നമ്മുടെ വീടിന്റെ പരിസരത്തുള്ളവർക്കായി അത് പകർന്നു നൽകുക. അക്ഷരം കൊണ്ട് സേവനം ചെയ്യുന്നതിലൂടെ സാമൂഹ്യസേവന ത്തിനായി ഹരിശ്രീ കുറിക്കുക.
ദയാബായി ഒരാളേയുള്ളൂ എന്ന് പറയുവാൻ കഴിയില്ല. നമ്മുടെ പഠനമേഖലയിൽ, ജീവിതമേഖലയിൽ നിന്നുകൊണ്ട് പ്രവർത്തനം തുടങ്ങുക. എളിയ രീതിയിൽ ആരംഭിച്ചാൽ അത് തുടർച്ചയായ നന്മ പ്രവർത്തിയാൽ സമൂഹത്തിന് ഉപകാരമായിത്തീരും. എഴു അച്ഛന്റെ വരി ഇവിടെ നിത്യേന സ്മരിക്കേണ്ടതാണ്.
നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചിടും എന്നതിന് സവിശേഷമാ യൊരു വാകതലമുണ്ട്. നല്ലവൻ എന്നതിലെ പുംലിംഗപ്രത്യയം (അൻ) മാറ്റിയാണ് നല്ലനായിരിപ്പൻ എന്ന് പറയുന്നത്. താത്ത്വിക മായി പറഞ്ഞാൽ പും ലിംഗപ്രത്യയമായ ‘അൻ’ കളഞ്ഞപ്പോൾ അതിലെ പുരുഷശക്തിയാണ് ഇല്ലാതായത്. അല്ലെങ്കിൽ അധി കാരത്തിന്റെ അഹങ്കാരമാണ് ഇല്ലാതാകുന്നത്. അതായത് നല്ല നായിരിപ്പവന് കാലുഷ്യമില്ലാതെ നന്മ മാത്രമേ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയു.
ഭാരതീയ തത്ത്വചിന്തയുടെ രസായനം നുകരുന്ന എഴുത്തച്ഛന്റെ കിളിപ്പാട്ടായാലും ദയാബായിയുടെ ക്രിസ്ത്യനുകരണമായാലും മനുഷ്യരുടെ പ്രശ്നങ്ങൾ ഒന്നാണ്. എവിടേയും, ഏതു കാലത്തും, അതിൽ വളരെ പോസിറ്റീവായ മാർഗ്ഗം തെളിയുന്നവരിൽ നല്ലതു ഗ്രഹിക്കാനും നല്ലനായിരിപ്പാനുമുള്ള ആഭിമുഖ്യം ഉണ്ടായിരിക്കും. അതിലാണ് പൗരാണികതയുടെ നന്മകൾ കണ്ടെത്തി മുന്നോട്ട് സഞ്ചരിക്കേണ്ടത്. എഴുത്തച്ഛന്റെ കിളിപ്പാട്ട് കേട്ട് ദയാബായിയെ പോലെ പ്രവർത്തനമേഖലയിലെ ജനസാമാന്യത്തിന്റെ കൂടെക്ക ഴിഞ്ഞ് അവരുടെ വസ്ത്രവും ഭക്ഷണവും സ്വീകരിച്ച് ദശാസ ന്ധികളിൽ പതറാതെ മുന്നോട്ട് സഞ്ചരിക്കുമ്പോൾ സീതയിൽ നിന്നും ശകുന്തളയിലേക്കും ഒടുവിൽ ദയാബായിയിലേക്കുമുള്ള അകലം വളരെ കുറവാണെന്ന് തിരിച്ചറിയും.
![]()
Question 28.
‘പാരിസ്ഥിതികാവബോധം വളർത്തുന്ന കവിതയാണ് കിരാത വൃത്തം’ എന്ന പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
മധ്യ തിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആചരിക്കുന്ന അനുഷ്ഠാനമായ പടയണി കേരളത്തിന്റെ നാടോടി സംസ്കാര ത്തിന്റെ മാറ്റാണ്. ജനപങ്കാളിത്തം ആവശ്യപ്പെടുന്നവയായിരിക്കും നാടോടി സംസ്കാര കലാരൂപങ്ങൾ. കടമ്മനിട്ടക്കാവിലെ പടയ ണിയും വടക്കൻ കേരളത്തിലെ തെയ്യവും തിറയുമെല്ലാം നാടോടി സംസ്കാരത്തിന്റെ മുദ്രകളാണ്.
വാമൊഴി വഴക്കങ്ങൾ നാടോടി സംസ്കാരത്തിന്റെ ജൈവരൂപ മാണ്. കലാരൂപത്തിന്റെ പ്രദേശം ഇതിൽ പ്രധാനപ്പെട്ടതാണ്. ആ പ്രദേശത്തെ വാമൊഴി ഈ കലാരൂപങ്ങളിൽ കാണപ്പെടുന്നു. ഒപ്പം വായ്ത്താരികൾ കാണും. കലാരൂപം ചൊല്ലിയാടുന്നതോ സംഭാ ഷണരൂപത്തിലോ ആവിഷ്കരിക്കുമ്പോൾ ഈ സവിശേഷതകൾ കണ്ടെത്താം.
കടമ്മനിട്ടയുടെ കിരാതവൃത്തം പടയണിയിലെ ഭൈരവിക്കോല ത്തിൽ നിന്നും സ്വാംശീകരിച്ചതാണ്. ഭൈരവിക്കോലത്തിൽ പന്തം തറച്ചിട്ടുണ്ടായിരിക്കും. കിരാതവൃത്തത്തിലെ കാട്ടാളൻ നെഞ്ച ത്തൊരു പന്തം കുത്തിയാണ് നിൽക്കുന്നത്.
പടയണിയിലെ തെയ് തിത്തെയ്, തിത്തിത്തെയ് തിത്തിത്തിത്തി ത്തത് എന്ന താളത്തിലാണ് കിരാതവൃത്തത്തിലെ കാട്ടാളനെ അവതരിപ്പിക്കുന്ന
‘കണയേറ്റ കരിമ്പുലി പോലെ
ഉരുൾപ്പൊട്ടിയ മാമല പോലെ
അലറി കാട്ടാളൻ’ – – വരികൾ എഴുതിയിരിക്കുന്നത്.
പടയണിയുടെ ബാഹ്യമായ ഘടകങ്ങളെയോ അംശങ്ങളേയോ കവി പിന്തുടരുന്നില്ല. കടമ്മനിട്ടയുടെ താളമനസ്സിൽ മറ്റൊരു പട യണി അരങ്ങേറുന്നു. ഭൈരവിക്കോലം പോലെ കാട്ടാളൻ വന്ന് നിൽക്കുകയാണ്. നീറായ വനത്തിലാണ് വന്നു നിൽക്കുന്നത്. നെഞ്ചത്ത് പന്തം കുത്തിയാണ് വന്നു നിൽക്കുന്നത്.
പടയണിയുടെ രാത്രിക്കാഴ്ചയാണിവിടെ കടമ്മനിട്ട കിരാതവൃത്ത ത്തിൽ ആവിഷ്കരിക്കുന്നത്. ഈ കവിതയിലെ രാത്രിക്കാഴ്ചയിൽ കവിതക്കുള്ള സ്ഥലമൊരുക്കുന്നു. കാട്ടാളൻ നിൽക്കുന്ന നീറായ വനവും നെഞ്ചത്ത് പന്തം കുത്തിയുള്ള നിൽപ്പും കവിതയിലെ സ്ഥലച്ചിത്രത്തെ പടയണിയുടെ രാത്രി ദൃശ്യം പോലെ ഒരുക്കിയി രിക്കുന്നു. പടയണിയുടെ രൗദ്രതാളത്തിലേക്ക് കവിത ശക്തി യാർജ്ജിക്കുന്നു.
പടയണിപോലൊന്ന് കവിതയിൽ മൂർത്തമായി രൂപപ്പെട്ടിരിക്കു ന്നു. അത് കാട്ടാളനാണ്. ഇനി പടയണിയിലെ പോലൊരു കഥയും കൂടി കാട്ടാളന് ഉണ്ടാകുന്നു. അച്ഛൻ മരിച്ചുകിടക്കുന്ന ആകാശവും അമ്മ ദഹിച്ചിരിക്കുന്ന താഴ്വരയും ആറ്റിൻകരയിലെ മുല പാതി മുറിഞ്ഞവളുടെ കനൽ വിളിയും കവിതയിലെ സ്ഥല രാശിയേയും കഥയേയും വായനക്കാരിൽ സംവദിപ്പിക്കുന്നു. ഇവിടെ കാട്ടാളൻ ഒരു ഐതിഹ്യ ബിംബമായി മാറുന്നു, പടയ ണിയിലെ ഭൈരവിക്കോലം പോലെ.
തുടർന്ന് കാട്ടാളന്റെ ദ്രാവിഡകുല സ്മൃതികളിലൂടെ കവിത വന്യ മായ വനസ്ഥലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നു. ഗ്രാമ്യപദങ്ങളും ഗ്രാമ്യമായ കാഴ്ചകളും കൊണ്ട് ഈ ബിംബം കൂടുതൽ ദൃഢമാകുന്നു. ഒരു പടയണി, വായനക്കാരന്റെ മന സ്സിലും കണ്ടു തുടങ്ങുന്നു.
‘കരിവീട്ടിക്കാതൽ പിണഞ്ഞും
കൺപീലിക്കാടു വിടർന്നും
കവിളത്തഴകേഴും വളഞ്ഞും
പൂഞ്ചായൽ കെട്ടുകളൂർന്നും
ഉടലിളകിയരക്കെട്ടിളകി
മുലയിളകി കാർമുടി ചിതറി
കാടത്തികൾ ചോലമരത്തിൻ ചോട്ടിൽ ചുവടൊത്തു കളിക്കു മ്പോൾ’ കാട്ടാളന്റെ കൂടെ ആ രാത്രിയുടെ സ്വപ്നമായികമായ ദൃശ്യ ത്തിൽ വായനക്കാരും ഇരിക്കുന്നു. ഇങ്ങനെ കവിയുടെ മനസ്സിൽ മുഴങ്ങുന്ന കവിതയിലെ പടയണിയിലേക്ക് താളവും വാക്കും ഭാവ നയും വായനക്കാരും ഒരേ ബിന്ദുവിൽ എത്തിച്ചേരുന്നു.
മുല പാതി മുറിഞ്ഞുപോയവൾ ഒരു പക്ഷേ ശൂർപ്പണഖയാകാം. കാട് കയ്യടക്കിയ ആര്യനായിരിക്കാം കാട്ടാളന്റെ ഓർമ്മകളിൽ കാടിന് തീയിടുന്നവരായി മാറുന്നത്.
ഇങ്ങനെ രൂപപ്പെട്ട ഒരു സ്ഥലപ്രതീതിയുടെ കൂടെ കാട്ടാളന്റെ ജീവി അവബോധത്തിന്റെ ആവിഷ്കാരം കൂടി കൈവന്നപ്പോൾ സ്ഥലം കാട്ടാളന്റെ ജീവിതകാമനകളുടെയും കൈവിട്ടുപോയ ജീവിതത്തി ന്റെയും ഭാവനാപരമായ ഉപാധിയായി മാറുന്നു. കടമ്മനിട്ടക്കാവിലെ പടയണിപോലെ മറ്റൊരു പടയണി കവിതയിലൂടെ വായനക്കാരനിൽ നിറയുന്നു. ഈ സ്ഥലമാകട്ടെ ജന്മിത്വത്തിനും നാഗരികതക്കും എതി മായി ഗ്രാമത്തിന്റെയും തകരുന്ന ദ്രാവിഡ സംസ്കാരത്തിന്റെയും സംഘർഷത്തിന്റെ സ്ഥല പരിസരമായി മാറുന്നു. കടമ്മനിട്ടക്കാവിലെ പടയണിപോലെ നാഗരികന്റെ നടുവിൽ നെഞ്ചത്തൊരു പന്തം കുത്തി നമ്മെ നോക്കി കാട്ടാളൻ അലറുന്നു.
അപ്പോൾ കടമ്മനിട്ട കിരാതവൃത്തം എന്ന കവിതയിൽ ഗ്രാമീണ തയെ കാവ്യാത്മകമാക്കി മാറ്റിത്തീർക്കുന്നതിനുള്ള ഒരു ഉപാധിയായി പടയണിയുടെ താളത്തെയും ദൃശ്യങ്ങളെയും സ്വീകരിക്കുകയാണ് ചെയ്തത്. പടയണിയും ചെയ്യുന്നത് ഇതുതന്നെ. പാളച്ചമയങ്ങളും പന്തങ്ങളും കൊണ്ട് ജനമനസ്സിൽ ഭാവനാപരമായ ഒരു സ്ഥലം ഉണ്ടാക്കുന്നു. നീറായ വനത്തിനു നടുവിൽ നെഞ്ചത്ത് പന്തം കുത്തി നിൽക്കുന്ന കാട്ടാളനും ഈ ദൃശ്യമാണ് നൽകുന്നത്.
ഗ്രാമത്തെ അഭയസങ്കേതമായി കാണുന്നു കിരാതവൃത്തം. ഒരു പക്ഷേ നീറായ വനത്തിനു നടുവിൽ നിൽപ്പു കാട്ടാളൻ എന്ന തിൽ മൃഗീയമായ ഭൂതകാലത്തിന്റെ ദുരിതങ്ങൾ താണ്ടിയ ഒരു വർത്തമാനകാല മനുഷ്യനെയാണോ കാണുന്നത്? ഒരു പാരിസ്ഥ തികനെയെയാണോ കാണുന്നത്?
ഒരർത്ഥത്തിൽ ആധുനിക മനുഷ്യന്റെ നഷ്ടങ്ങൾ തന്നെയാണ് കാട്ടാളന്റെയും സ്വന്തം നഷ്ടങ്ങൾ. ഏതു നാടോടിവംശത്തി ന്റെയും ആഴങ്ങളിൽ നിന്നും സാർത്ഥകമായൊരു ജീവിതത്തി നായി മുഴങ്ങുന്ന ശബ്ദമാണ് കാട്ടാളൻ.
പ്രകൃതിതാളവും സ്നേഹവും തിരിച്ചുപിടിക്കുമെന്ന ചരിത്ര ത്തിന്റെ വാശിയാണ് കാട്ടാളൻ. വർത്തമാനകാലമെന്നത് എല്ലാ കാലങ്ങളിലും ഒരുതരം ഇല്ലായ്മയാണ്. മനുഷ്യൻ പഴമയുടെ ചാരങ്ങളിൽ നിന്നും ഗൃഹാതുരമായ മനസ്സോടെ എന്നും നെടു വീർപ്പിടുന്ന ഒരു ഭാവനാജീവിയാണ്. ഈ വർത്തമാന കാലത്തിൽ നിന്നും ആത്മപീഡനം കലർന്ന ഉപാസനയിലൂടെ തന്റെ ഇന്ദ്രി യശക്തികളെ ഹർഷപുളകിതമായ പൂർണ്ണമായൊരു പ്രകൃതി ജീവിത സാക്ഷാൽക്കാരത്തിലേക്ക് കാട്ടാളൻ കടന്നുവരുന്നു. പ്രകൃതിപുരുഷ ബന്ധത്തിന്റെ സാഫല്യമാണ് ലക്ഷ്യം. രതി ദ്രാവി ഡമായ മാന്ത്രികശക്തി കാട്ടാളന്റെ സങ്കല്പങ്ങളെ കാവ്യാത്മക മായി പരിണമിപ്പിക്കുന്നു.
കണ്ണീരിൽ കുതിർന്ന ജീവിതാവസ്ഥകളിൽ തപിക്കുകയും അല റുകയും കുതറുകയും നഷ്ടസ്മൃതികളിൽ ഹർഷപുളകിതനാ വുകയും ഒടുവിൽ പിതൃശക്തിയായി ഉജ്ജ്വല രൂപം ധരിച്ച് ഉറഞ്ഞ് സംഹാരകർക്കെതിരായി തിരമാലപോലെ ചിരിയലക്കുന്ന കാട്ടാളൻ കവിക്കുള്ളിൽ പടയണികൊണ്ട് ദ്രാവിഡമായ ഒരു അനുഷ്ഠാനം തീർത്തിരിക്കുന്നു. വായനക്കാരന്റെ നീറിയ മന സ്റ്റുകളിൽ പ്രതീക്ഷയുടെ വനമോടികൾ ആടിത്തെളിയുമെന്ന ശുഭപ്രതീക്ഷ നൽകികൊണ്ട്…..
കിരാതവൃത്തം പക്ഷേ, തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചിരി ക്കുന്നു. നീറായ വനത്തിൽ തുടങ്ങി നീറായ വനത്തിൽ നടുവിൽ കവിതയിലെ സ്ഥലം ഒരു വട്ടം തീർത്തിരിക്കുന്നു. സ്ഥലത്തോ ടൊപ്പം കാട്ടാളൻ ഒരു കിരാത വൃത്തം തീർത്തിരിക്കുന്നു. ദുരിത ത്തിൽ’ തുടങ്ങിയ പ്രതികാരത്തിലും പ്രതീക്ഷയിലും അവസാനി ക്കുന്ന ഒരു കിരാതവൃത്തം. ഈ വൃത്തത്തിന് പടയണി നടക്കുന്ന കാവുകളിലെ ഭക്തരായ വായനക്കാരുടെ താളമുണ്ട്; ഒത്തിണങ്ങിയ മാനസവും. ഈ കിരാതവൃത്തത്തിനകത്താണ് എന്നത്തേയും മനു ഷ്യരാശി നീറി നിൽക്കുകയാണെന്ന യാഥാർത്ഥ്യം ഓർമ്മിക്കപ്പെടു ന്നത്.
![]()
Question 29.
അരങ്ങിൽ വരാത്ത അഗ്നിവർണ്ണനെക്കുറിച്ച് മറ്റുകഥാപാത്രങ്ങൾ നൽകുന്ന ചിത്രം അവതരിപ്പിക്കുക.
Answer:
കാവാലം നാരായണപ്പണിക്കരുടെ ഒരു അത്യുജ്ജ്വല കലാസൃഷ്ടി ‘തനതു നാടക സങ്കല്പങ്ങളെ നെഞ്ചിലേറ്റുന്ന രംഗകലാശില്പം. കാവാലം മറ്റു നാടകരചയിതാക്കളിൽ നിന്നു വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ സ്വാഭാവികത കൊണ്ടുതന്നെയാണ്. തനതു നാട കവേദി എന്ന പേരിൽ, വെളിച്ചപ്പാടും, പൂതവും, ചെണ്ടയും ഉടുക്കും സ്റ്റേജിലവതരിപ്പിച്ചാൽ അത് ‘തനതുനാടകമാകുമെന്ന്’ കാവാലം വിശ്വസിക്കുന്നില്ല. നമ്മുടെ പാരമ്പര്യനാടകവേദിക്ക്, പാക മായ കഥകൾ മാത്രം ഇങ്ങോട്ടു പറിച്ചു നടുക. ഈ അടിസ്ഥാന ബോധത്തിൽ നിന്നാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാട കത്തെ നോക്കി കാണേണ്ടത്.
ഇതിഹാസങ്ങളിൽ നിന്ന് കഥയും, കഥാപാത്രങ്ങളും, കഥാസന്ദർഭ ങ്ങളും പുനരാഖ്യാനത്തിനായി തെരഞ്ഞെടുക്കുമ്പോൾ സാഹിത്യ കാരൻ പാലിക്കേണ്ട ഒരു ഔചിത്യമുണ്ട്. ഒരു ഔചിത്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘അഗ്നിവർണ്ണൻ’. അഗ്നിവർണ്ണൻ സൂര്യവംശ ത്തിലെ രാജാവാണ്. സൂര്യവംശ ചക്രവർത്തിയായ ‘സുദർശനന്റെ പുത്രൻ. അഗ്നിവർണ്ണൻ ഭോഗാസക്തനായിരുന്നു. അങ്ങനെ ക്ഷയരോഗിയായി മാറി. അഗ്നിവർണ്ണനെ മന്ത്രിമാരും പടയാളികളും തീയിലേക്കെറിഞ്ഞു കൊന്നു എന്നാണ് ഐതിഹ്യം.
അഗ്നിവർണ്ണൻ അങ്ങനെ ഒരു പ്രതീകമായി മാറുകയാണ്. ഭോഗാ സക്തിപൂണ്ട്, അധികാര പ്രവണതയുടെ പ്രതീകം. അതുകൊണ്ടു തന്നെ ‘അഗ്നിവർണ്ണൻ’ സമകാലീന പ്രസക്തൻ കൂടിയായി മാറു ന്നു. ഏതു കാലഘട്ടത്തിലും അഗ്നിവർണ്ണൻമാർ ഉണ്ടാകാം. അഗ്നി വർണ്ണൻമാർ സ്വയം ഉണ്ടാകുന്നതല്ല, പലപ്പോഴും സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അവരെ. അവരെ നിയന്ത്രിക്കുന്നതും, അവ രിൽ നിന്ന് ഫലമൂറ്റി എടുക്കുകയും ചെയ്യുന്ന ഉപജാപകവൃന്ദങ്ങൾ ചുറ്റിലും നിന്ന് അഗ്നിവർണ്ണൻമാരെ ഒരു മറയാക്കി മാറ്റുന്നു. ഒടു വിൽ അവർ തന്നെ അഗ്നിവർണ്ണനെ തീയിലേക്കെറിയുന്നു. പിന്നീട് പുതിയ ഒന്നിനെ സൃഷ്ടിക്കുന്നു. അനവരതം തുടരുന്ന അധികാര ജീർണ്ണതയുടെ ഉത്തമ ഉദാഹരണം കൂടിയാണ് നാടകം അഗ്നി വർണ്ണന്റെ കാലുകൾ’.
Question 30.
കലാമണ്ഡലത്തിലെ സഹവിദ്യാർത്ഥികളുടെയും അദ്ധ്യാപകരു ടെയും സമീപനത്തെക്കുറിച്ച് ഹൈദരാലിയുടെ ഓർമകൾ എന്തൊക്കെയാണ്?
Answer:
മനുഷ്യൻ നിർമ്മിച്ച അതിർവരമ്പുകളാണ് ജാതി, മതം തുടങ്ങിയ വ. അവയുടെ പേരിൽ വിവേചനവും നിലനിന്നിരുന്നു. അത്തരം വേർതിരിവുകൾ അർഥശൂന്യമാണ് എന്നറിയുന്നവരാണ് വിവേ കികൾ. കലാമണ്ഡലത്തിലെ പഴയ ഗുരുനാഥന്മാർ അക്കൂട്ട ത്തിൽപ്പെടുന്നവരാണ്. കഥകളിപോലുള്ള കലാരൂപങ്ങൾ സവർണരുടെ കുത്തകയായിരുന്ന കാലമാണത്. ആ കാലത്താണ് ജന്മസിദ്ധമായ കഴിവിന്റെ പേരിൽ ഹൈദരലിക്ക് കലാമണ്ഡല ത്തിൽ പ്രവേശനം ലഭിക്കുന്നത്. വള്ളത്തോളും ശിവരാമനാ ശാനും നമ്പീശനാശാനും ഹൈദരലിയോട് യാതൊരു വിവേച നവും കാട്ടിയിരുന്നില്ല. മറിച്ച് മിടുക്കിനെ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
ഇരുവരുടെയും ആലാപനവഴിക്കും അഭ്യസന വഴിക്കും വ്യത്യാ സമുണ്ടായിരുന്നു. സ്വഭാവവും വ്യത്യസ്തമായിരുന്നു. നമ്പീശനാ ശാൻ കസേരയിലിരുന്നാണ് പഠിപ്പിക്കുന്നത്. ശിവരാമനാശാൻ കുന്തിച്ചിരുന്ന് മുട്ടികൊണ്ട് താളം പിടിച്ചാണ് അധ്യയനം നടത്തി യിരുന്നത്. കൃത്യമായ ഉച്ചാരണത്തിൽ നമ്പീശനാശാന് നിഷ്കർഷ യുണ്ടായിരുന്നു. ശിവരാമനാശാന് അത്രത ഇല്ല. ശിവരാമനാശാൻ നല്ല പിച്ചലും പൂശയും നല്കിയിരുന്നു. ചെവിയിൽ കിഴുക്കും. തുടയിൽ നുള്ളും. എങ്കിലും അദ്ദേഹത്തിന് മാനുഷിക പരിഗ ണത കൂടുതലായിരുന്നു. രണ്ടുപേർക്കും ഹൈദരലിയോട് വലിയ കാര്യമായിരുന്നു. നമ്പീശനാശാൻ കളരിയിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ ക്ലാസ്സെടുക്കാൻ നിയോഗിച്ചിരുന്നത് ഹൈദരലിയെയായിരുന്നു.
കൂട്ടുകാർ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് അടുത്ത ദിവസം മുതൽ ഹൈദരലി ശ്രദ്ധിച്ചു. അയാളിൽ നിന്നും നല്ല ഗ്യാപ്പിലാണ് അവർ ഇരുന്നിരുന്നത്. മാപ്ലചെക്കൻ എന്നതായിരുന്നു ആ അയി ത്തിന്റെ ഒന്നാമത്തെ കാരണം. മറ്റൊന്ന് കാണാൻ ഭംഗിയില്ല എന്നതായിരിക്കണം എന്ന് ഹൈദരലി ഊഹിക്കുന്നു. അവരുടെ ഇത്തരം പെരുമാറ്റങ്ങൾ അയാളെ വേദനിപ്പിച്ചിരുന്നു.
Question 31.
സാമൂഹികമാധ്യമങ്ങളുടെ പ്രചാരം ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തി എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ നിലപാടും വ്യക്തമാക്കുക.
Answer:
ഇന്ന് social media എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നവ രാണ് എല്ലാ പ്രമുഖരും. അത് രാഷ്ട്രീയക്കാർ മാത്രമല്ല, സാമൂ ഹ്യ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതു തുറയിൽപെട്ട സെലിബ്രിറ്റി ആണെങ്കിലും, അവരിന്ന് ഈ പൗരശബ്ദത്തിന് കാതോർക്കുന്നു. കണ്ണുകൊടുക്കുന്നു. പണ്ട് കാലത്ത് ഒറ്റപ്പെ ട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാ വികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു. അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളി കൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഒരു ഏകതാനത കൈവന്നിരിക്കുന്നു.
ഏതു സാമൂഹികപ്രശ്നത്തിനും ഒരു ഇടപെടൽ സാധ്യത ഉടലെ ടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത. പ്രധാന ഒരു വിമർശനം, മറഞ്ഞിരുന്ന ഈ രീതിയിലെ പ്രതികരണത്തിനെ മല യാളി മുതിരുന്നുള്ളൂ” – എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടാ വട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമു ഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്ന ങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ തന്നെ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ. മാറ്റത്തിന്റെ സൂചന.
പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹ ത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി. കാസർകോഡ് ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ പരസ്വമായി ശല്യപ്പെടുത്താൻ വന്ന യുവാവിനെ, സഹപാഠികളും, വിദ്യാർത്ഥിനികളും കൂടി ചെരി പ്പുകൊണ്ട് അടിക്കുന്ന രംഗം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാ ധ്യമങ്ങളിൽ വൈറലായി പടർന്നിരുന്നു. ഇതൊരു പ്രചോദന ത്തിന്റെ അടയാളമാണ്. ഡൽഹിയിൽ ഒരു പെൺകുട്ടി തന്നെ ശല്യപ്പെടുത്താൻ വന്ന യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് ഷു കൊണ്ട് അടിച്ചു കൊണ്ടെത്തിക്കുന്ന കാഴ്ച മാസങ്ങൾക്കു മുമ്പ് ഇതുപോലെ പ്രചരിച്ചിരുന്നു. ആ അനുഭവത്തിൽ നിന്നുള്ള പ്രചോദനം.
ഇത് അനുകൂലമായ പോസിറ്റീവായ പ്രതികരണമാണെങ്കിൽ, വളരെ ബാലിശമെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് തോന്നാവുന്ന ഒരു അനുകരണഭ്രാന്തിന്റെ പിടിയിലാണ് ഇന്നത്തെ യുവത്വം. ‘അതു’ സെൽഫി തരംഗമാണ്. സെൽഫി ഭ്രമം അതിന്റെ ഉച്ചകോ ടിയിൽ എത്തിയിരിക്കുന്നു. ഏതൊക്കെ രീതിയിൽ എങ്ങനെ യൊക്കെ തന്റെ മുഖം വ്യത്യസ്തമായ സ്നാപ്പുകളിൽ ഒതുക്കാം എന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ് യുവത്വം. യുവാക്കൾ ഭൂരി ഭാഗവും ഈ ഒരു മാനിയയിൽ പെട്ടിരിക്കുകയാണ്. ആബാല വൃദ്ധം ജനങ്ങളിലേക്കും ഇതു പടരുന്നുണ്ട്. ഒരു സിഗ്നേച്ചർ ടച്ച്. സ്വാർത്ഥതയിലേക്കുള്ള പാലമായി സെൽഫി’ മാറിയിരിക്കുന്നു.
സ്വാഭാവികമായും മാറുന്ന യുവത്വത്തിന്റെ മുഖമായി അതു മാറി. ഒന്നിൽ നിന്ന് ഒന്നിലേക്കെന്നപോലെ അതു പടരുന്നു. അനേകം അപകടങ്ങളിലേക്ക് എടുത്തു ചാടാനുള്ള ഒരു ആത്മഹത്യാ വാതിലായി, മുനമ്പായി, സെൽഫി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവ സങ്ങളിലാണ് ചരക്കുതീവണ്ടിക്കു മുകളിൽ നിന്ന് സെൽഫിയെ ടുത്ത ഒരു കൂട്ടം യുവാക്കളെ റെയിൽവെ പോലീസിന്റെ സമ യോചിത ഇടപെടൽ കൂട്ടമരണത്തിൽ നിന്ന് രക്ഷിച്ചത്. ഇതെല്ലാം ഈ നവമാധ്യമത്തിന്റെ ദുഷിച്ച വശങ്ങൾ മാത്രമാണ്. ബോധ വൽക്കരണം കൊണ്ട് മാറ്റാവുന്നത്. വ്യത്യസ്തതയ്ക്കുവേണ്ടി മനു ഷർ നടത്തുന്ന പേക്കൂത്തു ക ളാണ് ഈ തരത്തിലുള്ള സെൽഫിക്കെണികളിലേക്ക് നയിക്കുന്നത്.
ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഢനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ, ‘നിർഭയ’ ഭാരതീയ സ്ത്രീത്വത്തിന്റെ പീഢന മുഖമായി മാറി. ജീവി തത്തിന്റെ നാനാതുറകളിലുംപെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധ സ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു.
ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജന സാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായി ത്തീർന്നത് ഈ നവമാധ്യങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽ നിന്ന് പതിനായിരക്കണക്കിന് കണങ്ങളിലേക്ക് അത് പൊടു ന്നനെ കാട്ടുതീ പോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്. അതുപോലെ അണ്ണാഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്ത ത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്ന ടങ്കം സാധിക്കുന്ന പ്രശ്നങ്ങളിലേക്ക്, ഒരു വലിയ ജനമുന്നേറ്റ ത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങ ൾ നടത്തുന്ന പ്രേരണ പ്രകടമാണ്.
ഈ അവസ്ഥ പരമ്പരാഗത, സാമ്പ്രദായിക രീതികളിൽ നിന്ന് ഗതി മാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളേയും നിർബന്ധിത രാക്കുന്നു. തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച്, നവീ കരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തി ച്ചേരുന്നു. ഇതൊരു സാമൂഹിക നവോത്ഥാനം തന്നെയാണ്. ഓരോ കാലത്തും പുതിയ, പുതിയ ഉണർവ്വകളിലേക്ക് സമൂഹം ഉണർന്നു യർന്നിട്ടുണ്ട്; വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ട ത്തിന്റെ സാമൂഹികമായ ഉണർവ്വിന്റെ ഉദാഹരണം തന്നെയാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവ്വമായി വ്യാപനം.
ഒരിക്കൽ പോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെ വരെ കണ്ടെത്തുന്ന, സൗഹൃദ, സ്നേഹക്കൂട്ടായ്മകളുടേയും സംഗമം കൂടിയാണ് സാമൂഹിക മാധ്യമങ്ങൾ. ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവ സരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ കത സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും, വലിയ തോതിൽ പ്രതികരണങ്ങളും, പ്രതിഷേധങ്ങളുമായി കളം നിറയാ നും, വളരെ വേഗം ഒരു തീരുമാനത്തിലെത്തിക്കാനുള്ള അധിക സമ്മർദ്ദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്യങ്ങൾ തന്നെയാണ്.
ഒരു open form – ന്റെ, ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമു ഹിക മാധ്യമങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും, ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന തിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധ്യമങ്ങൾക്ക് കഴി യുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്. വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവരവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷയുടെ ശക്തി പ്രതികരണങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് യുവജ നത് തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലു കൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും, ഉപയോഗി ക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഭാഷാ സ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലേക്ക് നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവു ണ്ടായിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദന മായിത്തീർന്നു.
എല്ലാ അർത്ഥത്തിലും, ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലും, ഭാഷയിലും വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സമ സ്തമേഖലകളേയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാ നും, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹികബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖല യിലും അലയടിക്കും. സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും, അനവധി ഗുണ ങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും, രൂപീകരിക്കാനും കാലം ഒരു ക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്യവേദികൾ കൂടിയാണ് ഈ നവലോക മാധ്യമങ്ങൾ.
![]()
Question 32.
‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗത്തെ ടി.പി. ശ്രീധ രൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ പ്രതീതിയാഥാർത്ഥ്യം സൃഷ്ടിച്ച മാറ്റങ്ങൾ എന്തൊക്കെയാണ്?
Answer:
ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാടി യിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥവുമാണ്. ഒരേസമയം യാഥാർത്ഥ വും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകു മ്പോഴും, യാഥാർത്ഥ്വത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറി നിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേ ളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കാത്തുപോലെ അതിനൊരു രൂപ മില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയ്യിലെടുക്കാൻ സാധിക്കില്ല.
ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാ കാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമ സിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനു നേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയു ടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മന സ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറി യുള്ള നിഴൽ ജീവിതം.
ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശ യക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവി തം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപ രിചിതൻ മാത്രം. എത്ര chat ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കു ന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കു ന്നവരുടെ കാര്യവും. സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാ സത്തോടെ തിരിച്ചു പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അന ചിത്വവും ഇല്ല.
എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിത മായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കു ന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധ രന്റെ ചിന്താഗതിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോക മെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.
ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്ത നായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴി യുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂ ട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനു ഷ്യായുസ്സു മുഴുവൻ ത്വജിച്ചാലും ഈ വലിയ കടലിലെ ഒരുതു ള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറ ത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.
വിശ്വാസ പ്രമാണങ്ങ ളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യകൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതി കളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടുകു ഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.
33 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് ഒന്നരപ്പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (4 × 8 = 32)
Question 33.
മനുഷ്യജീവിതാവസ്ഥകൾ ലോകത്തെവിടെയും ഒരുപോലെയാ ണെന്നു പറഞ്ഞുതരികയാണ് വിവർത്തനകൃതികൾ ചെയ്യുന്നത്. ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയെ ആസ്പദമാക്കി വിശ ദീകരിക്കുക.
Answer:
വിവർത്തനം ഏതു ഭാഷയ്ക്കും പുതുജീവൻ പകർന്നുനൽകു ന്നു. വിവർത്തനം ഇല്ലെങ്കിൽ സാഹിത്വം സാർവ്വവ്യാപിയായി തീരി ല്ല. ഓരോ ഭാഷയ്ക്കും വിലമതിക്കാനാവാത്ത ഉണർവുകളും അതേസമയം പരിമിതികളും ഉണ്ട്. ഭാഷയുടെ ഏറ്റവും വലിയ പരിമിതി അതിന്റെ അതിർവരമ്പുകൾ സൃഷ്ടിക്കുന്ന അസ്വാത സ്വം തന്നെയാണ്. ഒരു പ്രത്യേക സ്ഥലത്ത് സംസ്കാരത്തിൽ തളംകെട്ടി നിൽക്കാൻ വിധിക്കപ്പെട്ടവ കൂടിയാണ് ഭാഷകൾ. പുറ മേയ്ക്കുള്ള അവയുടെ സഞ്ചാരത്തിന് പരസഹായം കൂടിയേ കഴിയൂ. അതിന് മറ്റ് ഭാഷകളുടെ കൈത്താങ്ങ് ആവശ്യമാണ്. ഈ തരത്തിൽ പരസ്പരാശ്രിതത്വം പേറികൊണ്ടാണ് ലോകഭാഷകൾ നിലനിൽക്കുന്നത്.
സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വിവർത്തനങ്ങൾ ഭാഷ കൾക്കിടയിലുള്ള പാലമാണ്. ഈ പാലം ശക്തമല്ലെങ്കിൽ സഞ്ചാരം ദുഷ്കരമാകും. അതുകൊണ്ടുകൂടിയാണ് നല്ല വിവർത്തകരാണ് നല്ല സാഹിത്യകാരൻമാരെയും സൃഷ്ടിക്കുന്ന തെന്ന് പറയുന്നത്.
നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്രമുള്ള മാഡ്രിഡിലെ ആ നഗരത്തിരക്കിൽ പഴയകാലത്തിന്റെ ഓർമ്മകളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടിക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറ ക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാ ലം, നനുത്ത ഓർമ്മകൾ ഇതൾ വിരിയുമ്പോൾ ആ കാലം പൂത്തു വിടർന്ന് മനസ്സിൽ തെളിയും. വാർധക്യമാണ് ഓർമ്മകളുടെ വസ സകാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃ സൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷ ത്തിലാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മ കളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെ യായിരിക്കും. നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടുണ്ടാവുക.
മാർകേസിന്റെ കുട്ടിക്കാലം നിഴൽ വിരിച്ച് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പം ഏകാന്തമായ ആ ബാല്യം തീർച്ചയായും വന്യമായ സ്വപ്നങ്ങളുടെ കൂട്ടുകാര നായിതന്നെയാണ് മാർകേസ് കഴിച്ചുകൂട്ടിയത്. സ്വാഭാവികമായും ചരിത്രപരമായും ഐതിഹാസികവും ആയ നിരവധി സംഭവങ്ങളി ലൂടെ ആ ബാല്യം കടന്നുപോയിട്ടുണ്ട്. മിത്തുകളും വിശ്വാസ ങ്ങളും ആധുനിക ശാസ്ത്രത്തിന് പുച്ഛം തോന്നുന്ന രീതിയിലുള്ള യുക്തിയില്ലാത്ത തെളിവില്ലാത്ത നിരവധി സംഭവങ്ങൾക്ക് ആ കുരുന്നു ഹൃദയം സാക്ഷിയായിട്ടുണ്ടാകാം മുതിർന്നവരുടെ സമു ഹത്തിൽ കുട്ടിയായിരിക്കുമ്പോൾ ഉള്ള കുട്ടിത്തം വഴിമാറുകയും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യും. വെറു മൊരു നേരമ്പോക്ക് കുട്ടിയുടെ ഹൃദയത്തിൽ വലിയ മാറ്റത്തിനും വ്യത്യസ്തമായ നിലപാടിനും കാരണമായേക്കാം.
ആ ബാല്യം പിന്നീട് മാർകസിനെ ജീവിതകാലം മുഴുവൻ പിന്തു ടർന്നിട്ടുണ്ട്. അതിനേക്കാൾ സവിശേഷതയാർന്ന മറ്റൊന്നും അദ്ദേ ഹത്തെ പിൽക്കാല ജീവിതത്തിൽ സ്വാധീനിച്ചിട്ടില്ല. അതിനേക്കാൾ സംഭവ ബഹുലമായ മറ്റൊന്നിനും പിൽക്കാല ജീവിതത്തിൽ മാർകേസ് സാക്ഷിയായിട്ടുമില്ല. ആ സുന്ദരവും എന്നാൽ ഒരി ക്കലും തിരിച്ചു വരാത്തതുമായ വർണ്ണശമ്പളിമയാർന്ന ബാല്യം ഈ കഥയിലും തിരനോട്ടം നടത്തുന്നുണ്ട്. തിരിച്ചുവരാത്ത ബാല്യ ത്തിന്റെ നനുത്ത വീണ്ടെടുപ്പുകൾ മാർകസ് നടത്തുന്നത് ഏറ്റവും ബോധപൂർവ്വം തന്നെയാണ്. കുട്ടികളുടെ താൽപര്യ ങ്ങൾക്ക് പൈതൃക ഭൂമിയിൽ തങ്ങളെ കാത്തിരിക്കുന്ന വള്ള ങ്ങൾക്കും അപ്പുറമായി കഥാകൃത്തിന്റെ അസാമാന്യമായ അഭി നിവേശം പ്രകാശം പോലെ ഇവിടെ കുതിച്ചൊഴുകുന്നത് കാണാം. ജീവിതത്തിന്റെ ഏതേതു നാൽക്കവലകളിൽ കാലം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചാലും തിരിച്ചുവരാൻ കഴിയുന്ന ആദ്യത്തെ സന്ദർഭത്തിൽ നിങ്ങളുടെ മനസ്സ് ഭൂതകാലത്തിലേക്ക് കുതിച്ചെ ത്തും. കുട്ടികളിലൂടെ മാർകേസ് അത് സാധ്യമാക്കുന്നു.
എല്ലാ നഷ്ടങ്ങളും വേദനകളാണ്. പിന്നീട് ഉണ്ടാകുന്ന വി ടുക്കലുകളും പുനഃരാവിഷ്കരണങ്ങളും മുറിവുണക്കൽ മാത്ര മാണ്. പൂർണ്ണമായും ആ വേദനകളെ ശമിപ്പിക്കലല്ല. ഇവിടെ കുട്ടി കൾ മാത്രമല്ല, മറിച്ച് ടോട്ടോവും ജോവലും ഒപ്പം അവരുടെ അച്ഛനുമമ്മയും ഈ വേദനയിൽ പങ്കുപറ്റുന്നവരാണ്.
ഇവിടെ ഇപ്പോൾ ആകെയുള്ള വെള്ളം ഷവറിൽ നിന്നുള്ളതാ ണ് എന്നു പറയുന്ന അമ്മയുടെ വാക്കുകളിൽ നഷ്ടബോധ ത്തിന്റെ വേദനാംശങ്ങൾ കണ്ടെത്താൻ കഴിയും.
ചൂതാട്ടനഷ്ടത്തിൽ നട്ടം തിരിയുമ്പോഴും കുട്ടികളുടെ സമ്മാന കാര്യത്തിൽ വാക്കു പാലിക്കാൻ അച്ഛൻ ബദ്ധ ശ്രദ്ധ പുലർത്തുന്നു. സമ്മാനങ്ങൾ കൂടുതൽ വാശിയോടെ, വാങ്ങിവ രാമെന്ന് പന്തയം വെയ്ക്കുന്ന കുട്ടികളുടെ അതിരുകവിഞ്ഞ വാശി ഒരു ഘട്ടത്തിൽ അമ്മയെ പരിഭ്രാന്തയാക്കുന്നുണ്ട്. എങ്കിലും കഥയിൽ ആദ്യം സൂചിപ്പിക്കുന്നതുപോലെ നിശ്ചയദാർഢ്യമുള്ള വരായിരുന്നു ആ കുട്ടികൾ.
ആധുനിക കാലത്തോടു് എന്നും സംവദിക്കുന്ന കഥകൾ തന്നെ യാണ് മാർസിന്റേത്. ഏതു കാലത്തും പ്രസക്തമായ കഥാ ന്തരീക്ഷം. പ്രവാസികളായി മാറുന്നവരുടെ നേർത്ത ഗൃഹാതുര ത മലയാളികൾക്ക് ഒട്ടും അന്യമല്ല. തോടും പുഴയും കായലും പാടവും കുളങ്ങളും നിറഞ്ഞ പച്ചപ്പിൽ നിന്ന് മണലാരണ്യത്തിന്റെ ഉഷ്ണക്കാറ്റിലേക്ക് പറിച്ചുനടപ്പെടുന്ന മലയാളി കുടുംബങ്ങളി ലേക്ക് എളുപ്പം സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥ യുടെ ഘടനയും. ലോകത്ത് എവിടെയും ഏതു സമൂഹത്തിലും എളുപ്പം ഇണങ്ങിചേർന്ന് ഒന്നായി പോകാൻ കഴിയുന്ന മലയാളി യുടെ മാനവിക ഘടനപോലെ അത്ര ലളിതമായിരിക്കുകയില്ല മറ്റു ള്ളവരുടെ ജീവിതാന്തരീക്ഷങ്ങൾ.
അതുകൊണ്ടുകൂടിയാണ് മല യാളികളുടേത് നേർത്ത ഗൃഹാതുരതയായി മാറുന്നത്. ഒരു തരം ഉദയ ഗൃഹാതുരത. പ്രവാസിയായി കഴിയുമ്പോൾ നാടിനെ കുറിച്ചും നാട്ടിലെത്തുമ്പോൾ പ്രവാസത്തെപ്പറ്റിയും അവർ സ്വപ്നം കാണും. അങ്ങനെയൊരു ഉഭയ ഗൃഹാതുരത ഈ കഥ യിലെ കഥാപാത്രങ്ങൾ പേറുന്നില്ല എന്നതു ശ്രദ്ധേയമാണ്. എങ്കിലും മലയാളി അനുഭവിക്കുന്ന പ്രവാസജീവിതത്തിലെ അസ്തിത്വപ്രശ്നങ്ങൾക്ക് ഈ കഥയുമായി സമാനത നില നിർത്താൻ കഴിയുന്നുണ്ട്.
ഏതു സാഹചര്യത്തിലും ആദ്യം ഇണങ്ങിചേരുന്നതും പെട്ടെ ന്നുതന്നെ പ്രതികരിക്കുന്നവരും കുട്ടികളായിരിക്കും. ഇവിടെയും നഷ്ടങ്ങളെ വീണ്ടെടുക്കാൻ ആദ്യം തന്നെ ശ്രമിക്കുന്നത് കുട്ടി കൾ തന്നെയാണ്. വീണ്ടെടുക്കാനുള്ളത് നഷ്ടമായവയാണ്. തങ്ങൾക്ക് നഷ്ടപ്പെട്ടതല്ല മറിച്ച് തങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ പൂർവ്വികർക്ക് ഏതെങ്കിലും അവധിക്കാ ലത്തിന്റെ എളുപ്പം കഴിഞ്ഞുപോകാവുന്ന ദിവസക്കണക്കുകളിൽ അവർക്ക് മുന്നിൽ തെളിഞ്ഞ ആ കാഴ്ചയുടെ പെരുമകളാണ് അവർ പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്.
അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്കളുടെ വിവരണങ്ങളിൽ നിന്ന് അവർ നിർമ്മിച്ച ടുത്ത മായാചിത്രങ്ങൾ, അവരുടെ മനസ്സിൽ പതിപ്പിച്ച മുദ്രകൾ എന്തുത്തന്നെയായാലും ആ മായിക ദൃശ്യങ്ങളെ തങ്ങളുടെ കുട്ടി ക്കാല വിനോദങ്ങളിലേക്ക് പകർത്തുകയാണ് ജോവലും ടോട്ടോയും ചെയ്തത്. ഭാവനാവിലാസത്തിൽ കുട്ടികളെ വെല്ലാൻ ആർക്കും കഴിയില്ല. യഥാർത്ഥ്വങ്ങൾ അവരെ പൊള്ളിക്കുന്നില്ല. മുതിർന്നവർ (മാർകസ് ഉൾപ്പെടെ) തങ്ങളുടെ ഓർമ്മകളിൽ സ്വയം വേദനിച്ച് നീറുമ്പോൾ കുട്ടികൾ ഓർമ്മകളെയും നഷ്ട മായവയെയും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. വിനോദങ്ങളിലൂടെ പുനഃരാവിഷ്കരിക്കുന്നു.
ബാല്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഏറ്റവും ഗൗരവ പൂർവ്വം സമീപിക്കുക എന്നതാണ്. ഈ കഥയിൽത്തന്നെ കുട്ടിക ളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കീഴടങ്ങുകയാണ് മാതാപി താക്കൾ. അവരുടെ ആവശ്വങ്ങൾ ന്യായമാണ്. കാരണം അക്കാ ദമിക് രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന ടോട്ടോയും ജോവലും അവ രുടെ സമ്മാനങ്ങളാണ് ആവശ്യപ്പെടുന്നത്. അതും അവരുടെ മാതാപിതാക്കളുടെ വാഗ്ദാനമാണത്. അവരുടെ സംസ്കാര ത്തിൽ കുട്ടികളെ ഏറ്റവും പ്രാധാന്യത്തോടെത്തന്നെയാണ് കാണു ന്നത്. അവരുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും ലഭിക്കുന്നു.
കഥയിൽ ടോട്ടോയും ജോവലും തങ്ങളുടെ ആവശ്യങ്ങളെ സമീ പിക്കുന്നത് ഏറ്റവും ഗൗരവത്തോടെയും ഒപ്പം തികഞ്ഞ ഉത്തര വാദിത്വത്തോടും കൂടിയാണ്. തങ്ങൾ ആവശ്വപ്പെടുന്ന സമ്മാന ങ്ങൾ തങ്ങളുടെ തന്നെ ഭൂതകാലത്തിലേക്കുള്ള വഴിയാണെന്ന് അവർക്കും; ഒപ്പം അവരുടെ മാതാപിതാക്കൾക്കും അറിയാമായി രുന്നു. ഓരോ സമ്മാനവും സ്വീകരിക്കുന്നതും കൊടുക്കുന്നതും വർത്തമാനകാലത്തെ, ആ ആധുനിക നഗരം സമ്മാനിക്കുന്ന വിര സതകളെ മറികടക്കാനുള്ള ഔഷധങ്ങളായിരുന്നു. അങ്ങനെ സ്വീ കരിക്കുന്നവനും നൽകുന്നവനും സ്വീകർത്താവിനും ദാതാവിനും ഒരുപോലെ അതിജീവനത്തിന് അതു ഉപകരിച്ചു.
മാർകസിനെ സംബന്ധിച്ചിടത്തോളം ഈ കഥയിലൂടെയുള്ള സഞ്ചാരം ഒരു തിരിച്ചുപോക്കായി മാറി.. ടോട്ടോയും ജോവലും കഥാകൃത്തിന്റെ തന്നെ ആത്മാവിന്റെ പ്രതിഫലനങ്ങളായി മാറി. ജീവിതത്തിൽ തിരിഞ്ഞുനോക്കലുകളിൽ നിന്നേ ഊർജ്ജം സംഭ രിക്കാനാവൂ എന്ന് വീണ്ടും മാർകസ് ഊന്നിപ്പറഞ്ഞു ഈ കഥ യിലൂടെ.
മാർകസിന് ലോകം മുഴുവൻ വായനക്കാർ ഉണ്ടായതിന്റെ മാജിക് എന്തായിരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതു പോലെ കണ്ടെത്താവുന്ന കഥാശിൽപ്പങ്ങൾ തന്നെയാണ്. അതി നുകാരണം മറ്റൊന്നും അല്ല; ലോകത്തെ ഇന്നുവരെ കീഴടക്കിയ ഏതു സാഹിത്യരൂപവും തലച്ചോറിനോടല്ല മറിച്ച് ഹൃദയത്തോ ടാണ് സംവദിക്കുന്നത് എന്ന്.
അങ്ങനെ നമ്മുടെ ഹൃദയത്തോട് പറ്റിനിൽക്കുന്ന ഒരു ലോകോ ത്തര സൃഷ്ടിയാണ് ഈ കഥ ‘പ്രകാശം ജലം പോലെയാണ്’.
![]()
Question 34.
ബാഹുകവേഷധാരിയായി കൊട്ടാരത്തിലെത്തിയത് നളനാണെന്നു തീർച്ചപ്പെടുത്താൻ കേശിനി നടത്തുന്ന പ്രയത്നം വിശദീകരിച്ച് ആ കഥാപാത്രത്തിന്റെ സവിശേഷതകൾ വിലയിരുത്തുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്. കഥാപാത്ര ചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാ ശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ നിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്. കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം, കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കു ന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാ ണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിനു് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് ദമ യന്തി ഉറപ്പിക്കുന്നത്.
ഭൈമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധയോടെ കേൾക്കുവാനാണ്.
കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങ ളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.
ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാ ളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നു ന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗ മാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു.
ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.
സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്. പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്ന പ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമി ല്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്. ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന, ബാഹു കനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തിട്ടുണ്ടാകും. ഋതുപർണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പുനി യെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും. ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മന സ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.
Question 35.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിന് അടിച്ചുതളിക്കാരി എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടെ കൈവരുന്ന സാമൂഹികമാനം എന്താണെന്നു വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.
Answer:
അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടുന്ന ത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനായുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജ ഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്ര തീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടിച്ചു തളിക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാണോ? അവിടെയും തിരുത്തുവരികയാണ്. രാജാവ് എന്താ യാലും ആണു ത ന്നെ. കുഴലൂത്തുകാരുടെ അകമ്പടി യോടെയാണ്, കൊട്ടാരത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാ ളിയും എന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും, സ്വാത ന്ത്ര്യത്തിന്റേയും അടയാളമായി വ്യാഖ്വാനിക്കപ്പെടുന്നു. ആക്ഷേ പഹാസ്യം, പരിഹാസത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടക സന്ദർഭമാണത്.
അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല, അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.
അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്നെ അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.
അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചൂൽ അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.
അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു തളിക്കാരി ആയതുകൊണ്ടുതന്നെ നിങ്ങളാണ് യഥാർത്ഥ രാജാ വ്.” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്. “രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി കുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാതൃക യും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ച്ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!
![]()
Question 36.
ചുവടെ ചേർക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ‘ഗൗളി ജന്മം’ എന്ന കഥയെ വിലയിരുത്തുക.
i) വൈകാരികത ചോർന്ന മനുഷ്യമനസ്സ്
ii) അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പോകുന്ന സമൂഹം
iii) ചികിത്സാരംഗത്തെ കച്ചവടവൽക്കരണം
iv) പുരുഷാധിപത്യ സമൂഹം
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാ വരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴു തിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെ ട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥ യെഴുതി. ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണു വാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.
വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരു ക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹ ങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച് സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധി പത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങുന്നുണ്ട്.
യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമു ക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നറി യില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതി ക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മ ദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവ ലാതിയാണ്.
സന്ദർശകയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധ വയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹ ത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസം സ്ക്കാരത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവിക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊ രാളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് ഇതിലെ സന്ദർശക. ഈ കുടുംബം തകർന്നാൽ മറ്റൊന്ന്. അതും തകർന്നാൽ? കുടുംബത്തിന് പക രമെന്ത് ? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ടതില്ല.
വിവാഹം പവിത്രമാണെന്നും വിവാഹ ശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മക ളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.
ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചടങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കു മ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയുഴിയുന്നു. ഭർത്താ വിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യ യുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്.
സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്നപ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു.
ഡോക്ടർമാർ എത്തിക്സ് കൈവിടുന്നത് ഇതിലുണ്ട്. അപകട ത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ടറാണ്. അപകട ത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞപ്പിത്തമാണ്. ഒരു ഫിസി ഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു.
പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാ വിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം. മുൻജ മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണ് ബുദ്ധന്റെ ബോധോദയം. ഇതു പറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.
എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശി ക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോര ലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ ‘കഥാകൃത്തായതുകൊണ്ടാണെന്നും ആൺ ഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമു ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധി ജീവി ചമയുന്ന എഴുത്തുകാരുടെ മൂഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.
ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപ്രതികളുടെ നൃശംസതയേക്കാൾ ഒരു പക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോയാണ്. മന സ്സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.
നമ്മുടെ ചില മുഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധ നാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ച യെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടാ യിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മന സ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യ ങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢ വിശ്വാസങ്ങളെ കാണിക്കുന്നു.
സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളി ക്കളയുന്നു. ഏതുപെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭ
വങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെ ന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞു ങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരു ഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന്, പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ വിത്തമാണ് ആൺഗൗളിക്കുള്ളത്.
സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരു ഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രി ദുഃഖത്തിന്റെ പൊതു വായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.
ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹ ങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖ ത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണ് കഥ. മമതയാണ് ദുഃഖത്തിന് കാര ണമെങ്കിൽ പുരുഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം.
ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടിക ളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.