Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf Board Model Paper 2022 to improve time management during exams.
Kerala Plus Two Malayalam Board Model Paper 2022 with Answers
Time: 2½ Hours
Total Score: 80 Marks
പാർട്ട് – 1
എ. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (4 × 1 = 4)
Question 1.
‘പുരുഷരമീ ബാഹുകനോ’ – ആരുടെ വാക്കുകൾ?
• ഋതുപർണ്ണൻ
• ഭീമൻ
• കേശിനി
• ശീലാവതി
Answer:
• കേശിനി
Question 2.
“നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും”. ഏതുപോലെ?
• മത്തേഭം പാംസുസ്നാനം ചെയ്യുന്നതുപോലെ
• കോകിലനാരി പോലെ
• വെള്ളത്തെ വെടിഞ്ഞുപാലന്നമെന്നതുപോലെ
• കണ്ണാടി കാൺമോളുവും തന്നുടെ മുഖമേറ്റം നന്നെന്നു നിരു പിക്കും പോലെ.
Answer:
• വെള്ളത്തെ വെടിഞ്ഞുപാലന്നമെന്നതുപോലെ
Question 3.
‘കുറവല്ലാതെ നമുക്കൊരു വസ്തു
പറവാനില്ല. ജനിച്ചേപ്പിന്നെ’ – ഇതിനു കാരണമായി ശീലാവതി കണ്ടെത്തുന്നത് എന്താണ്?
• ഭർത്താവിന്റെ പിടിവാശി
• ഭർത്താവിന് നല്കുന്ന ഔഷധങ്ങളുടെ ഫലമില്ലായ്മ.
• തന്റെ സമയക്കുറവ്
• പിറവിയിലുള്ള ജാതക ദോഷം.
Answer:
• പിറവിയിലുള്ള ജാതക ദോഷം.
![]()
Question 4.
ദിവകാരൻ അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങൾ അന്വേഷി ച്ചെന്ന തെരുവിന്റെ ഏതെങ്കിലും ഒരു പ്രത്യേകത എഴുതുക.
Answer:
1) മരിച്ചവരുടെ മാത്രം ഛായ ചിത്രങ്ങൾ വില്ക്കുന്ന തെരുവ്.
Question 5.
സംഗീതത്തോടും എന്നോടും ആന്റണിക്കുണ്ടായിരുന്ന സ്നേഹ ത്തിനു മുന്നിൽ കുമ്പിടുന്നു. – സി.പി. ആന്റണി കലാമണ്ഡലം ഹൈദരലിക്കുവേണ്ടി ചെയ്തതെന്ത്?
Answer:
കലാമണ്ഡലത്തിൽ ചേരാൻ 2000 രൂപയുടെ ആൾ ജാമ്യം വേണം ഹൈദരാലിയ്ക്കുവേണ്ടി ആരും ജാമ്യം നിൽക്കാൻ തയ്യാ റാകാതെ ഇരുന്നപ്പോൾ സി.പി. ആന്റണി 2000 രൂപയുടെ ആൾ ജാമ്യം നിന്നും.
Question 6.
അന്നത്തെ മലയാളം ക്ലാസ്സുകളിൽ നിന്ന് ഇ.സി.ജി. സുദർശന് ലഭിച്ച വലിയ അറിവ് എന്തായിരുന്നു?
Answer:
പദച്ഛേദം, പദാർത്ഥം, വാച്യാർത്ഥം, ധ്വനി എന്നിങ്ങനെ മലയാളി മുൻഷി പഠിപ്പിക്കുമ്പോൾ ഒരു കാര്യത്തിന് അനേക തലങ്ങൾ ഉണ്ടാകാം എന്ന വലിയ അറിവാണ് ലഭിച്ചത്.
ബി. 7 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം) (4 × 1 = 4)
Question 7.
‘മോഷണം’ എന്ന കവിതയിൽ കള്ളൻ തുണി മോഷ്ടിച്ചത് എന്തി നാണ്?
• പാൽ കുടിക്കാനാണ്
• ഭക്ഷണം കഴിക്കാനാണ്
• കാണുന്നവരുടെ നാണം കാക്കാനാണ്
• ഔഷധം തയ്യാറാക്കാനാണ്.
Answer:
കാണുന്നവരുടെ നാണം കാക്കാനാണ്.
Question 8.
കൊല്ലാങ്കണ്ടത്തിൽ ദേവസ്വക്ക് ചിരി അടങ്ങാതെ പോയതിന് കാര ണമെന്താണ്?
• പാലുശ്ശേരിൽ നാരായണപിള്ള ഓടിവരുന്നത് കണ്ടിട്ട്.
• തേങ്ങ പൊട്ടിക്കീറി കുളത്തിൽ വീണത് കണ്ടിട്ട്.
• ഇത്രപൊക്കത്തിൽ നിന്ന് ഇത്രവലിയൊരു തേങ്ങവന്നു തല യിൽ വീണിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്തിട്ട്,
• തെങ്ങിൻ ചുവട്ടിലിരുന്ന് മുറുക്കിയത് കൊണ്ട്.
Answer:
• ഇത്രപൊക്കത്തിൽ നിന്ന് ഇത്രവലിയൊരു തേങ്ങ വന്നു തലയിൽ വീണിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്തിട്ട്.
Question 9.
യമുനോത്രി ക്ഷേത്രത്തിന് തൊട്ടു താഴെക്കാണുന്ന ഉഷ്ണജല പ്രവാഹമേത്?
• സരസ്വതിനദി
• അളകനന്ദ
• ത്രിവേണി സംഗമം
• സൂര്യകുണ്ഡ്
Answer:
• സൂര്യകുണ്ഡ്
Question 10.
മാറിയ സഹചര്യങ്ങളിലായാൽപ്പോലും മാധ്യമ പ്രവർത്തകർ സമു ഹത്തിന്റെ ദുർബലതകൾ ചൂണ്ടിക്കാട്ടേണ്ടവരാണ്. ഇങ്ങനെ അഭി പ്രായപ്പെട്ട മാധ്യമ പ്രവർത്തകനാണ്.
• കെ. വിശ്വനാഥ്
• വി.കെ. ആദർശ്
• പി. സായ്നാഥ്
• എം. മുകുന്ദൻ
Answer:
• പി. സായ്നാഥ്
![]()
പാർട്ട് – 2
എ. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (സ്കോർ വീതം) (3 × 2 = 6)
Question 11.
ടോട്ടോയും ജോവലും മുമ്പ് താമ സിച്ചിരുന്ന കാട്ജിനെ ഇന്ത്യാസ് ഇപ്പോൾ താമസിക്കുന്ന മാഡ്രിഡ് എന്ന നഗര ത്തിൽനിന്ന് എന്ത് മികവാണുള്ളത്?
Answer:
കാട്ജിനെ ഇന്ത്യാസിലെ അവരുടെ വീടിന് ഒരു മുറ്റവും ഉൾക്ക ടലിനോട് ചേർന്ന് ബോട്ടുകൾ അടുപ്പിക്കുവാനുള്ള സ്ഥലവും കൂടാതെ രണ്ട് വലിയ വള്ളങ്ങൾ വയ്ക്കാനുള്ള ഒരു ഷെഡും എന്നാൽ മാഡ്രിഡിൽ അതൊന്നുമില്ല.
Question 12.
കരിമേഘം ചത്തുകിടക്കും
കാകോളക്കടലോ മാനം ?- കാട്ടാളന്റെ നിരാശയെ പ്രകൃതിയും വർദ്ധിപ്പിക്കുന്നുണ്ടോ? സ്വാഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
വീടും കുടുംബവും ആവാസവ്യവസ്ഥയും നശിച്ച് ആ അറ്റ് മഴനീരിന് മാനം നോക്കി ഇരിക്കുകയായിരുന്നു കാട്ടാളൻ. നിർജീ വമായ കരിമേഘപടലം മുടി കിടക്കുന്ന ആകാശം വിഷം കലർന്ന കടലാണോ എന്ന് ചോദിക്കുന്ന കാട്ടാളൻ നശിച്ചുപോയ പ്രക്യ തിയിൽ നിന്നും തനിക്ക് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് തിരിച്ചറി യുന്നു.
Question 13.
ദിവാകരൻ ഒരു നട്ടുച്ചയ്ക്ക് കയറിച്ചെല്ലുന്ന തെരുവിന്റെ വിവ രണം ചെറുകഥയിലെ ദൃശ്വഭാഷാഖ്യാനത്തിന് ഉദാഹരണമാണോ? വിശകലനകുറിപ്പ് തയ്യാറാക്കുക.
Answer:
ലിഖിത ഭാഷയിൽ നിന്ന് ദൃശ്വഭാഷയിലേക്കുള്ള വളർച്ചയാണ് പത്മ രാജന്റെ ‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥ. ഒരു ഉച്ചയ്ക്ക് ഒരാൾ വിയർത്ത് കിതച്ച് കയറി ചെല്ലുന്നു എന്നത് ദൃശ്യാനുഭവ മായിമാറുന്നു. മരിച്ചവരുടെ മാത്രം ഛായപടങ്ങൾ വില്ക്കുന്ന തെരുവ്, കടക്കാരുടെ പച്ച നോട്ടം എന്നിവയെല്ലാം ദൃശ്വാ കമായ കഥാഖ്യാനം വായനക്കാരന് നൽകുന്നു.
Question 14.
കാക്കാരശ്ശി നാടകങ്ങളിലെ സംഭാഷണം കേരളത്തിന്റെ തനത് ഭാഷയ്ക്കും നാടക പാരമ്പര്യത്തിനും മുതൽക്കൂട്ടാണോ? കാക്കാ ന്റെയും കാക്കാത്തിമാരുടെയും സംഭാഷണരീതിയെ ആസ്പദ മാക്കി ഉത്തരമെഴുതുക.
Answer:
നാടോടി തനിമയുള്ള സംഭാഷണങ്ങളും വേഷങ്ങളും അഭിനയ രീതിയുമുള്ളതാണ് കാക്കരശ്ശി നാടകം കാലിൽ കിടന്ന കാലാഴി മോതിരം കളഞ്ഞു പോയത് എങ്ങനെയാണെന്ന് കാട്ടാളൻ ചോദി ച്ചപ്പോൾ കല്ലുള്ള നാട്ടിൽ കാൽ വീശിയപ്പോൾ പോയതാണ് കല്ലാളി പോച്ച് എന്നാണ് കാക്കാത്തി മറുപടി പറഞ്ഞത്. ഈ സംഭാഷണം കേരളത്തിന്റെ തനത് വാമൊഴി ഭാഷയ്ക്കും നാടോടി പാരമ്പര്യത്തിനും മുതൽക്കൂട്ടാണ്.
Question 15.
നാട്ടുമൊഴിയും നാട്ടുവഴക്കവും പുലിക്കോട്ടിൽ രചനകളെ അറ ബിമലയാള സാഹിത്യത്തിൽ വേറിട്ടവയാക്കുന്നു. നിങ്ങളുടെ അഭി പ്രായ കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വന്തം നാടായ ഏറനാട്ടിലെ വാമൊഴിയിൽ നിന്ന് തരഭേദം ഒന്നും നോക്കാതെ വാക്കുകൾ വാരിയെടുത്ത് മാപ്പിളപ്പാട്ടിൽ ഉപയോ ഗിക്കുകയാണ് പുലിക്കോട്ടിൽ ഹൈദർ ചെയ്തിരുന്നത്. താളത്തി നുവേണ്ടി നാട്ടുമൊഴി സംസ്കരണം കൂടാതെ ഉപയോഗിച്ചതിന് ഉദാഹരണങ്ങൾ മിക്ക പാട്ടുകളിലുമുണ്ട്. മലമേൽ, നരിനെ എന്നിവ ഉദാഹരണം. എന്നാൽ മൊയിൻകുട്ടി വൈദ്യരടക്കമുള്ള പ്രമുഖ മാപ്പിളപ്പാട്ടു കവികളിൽ പലരുടെ കൃതികളിൽ സംഘര ഭാഷയിലാണ്.
![]()
ബി. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (2സ്കോർ വീതം) (2 × 2 = 4)
Question 16.
അലുമിനിയം ക്യാമ്പിന്റെ പ്രത്യേകതകൾ എഴുതുക.
Answer:
ചുമരുകളും ജാലകങ്ങളും വാതിലുകളും മേൽക്കൂരയും എല്ലാം അലുമിനിയ തകിടുകൾ കൊണ്ട് നിർമ്മിച്ച കൗതുകകര മായ ഭവനം, തണുപ്പും മഞ്ഞും തടക്കാൻ ക്വാൻവാസ് ടെന്റുക ളെക്കാൾ നല്ലത് അലുമിനിയ ക്യാമ്പുകളാണ്. അതിർത്തി കാക്കു വാൻ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിച്ചതാണ് അലുമിനിയം ക്വാമ്പ്.
Question 17.
“മാധ്യമ വികാസത്തിന്റെ പ്രകടമായ ഫലം വസ്തുതകളുടെയും വിവരങ്ങളുടെയും പ്രളയം എന്നതാണ്. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടർ മനുഷ്യന്റെ വിശ്വസ്ത സേവകനാകുന്നുണ്ടോ? വില യിരുത്തൽ കുറിപ്പ് തയ്യാറാക്കുക.
Answer:
രേഖകളുടെ വൻശേഖരണങ്ങളിൽ നിന്നും നമുക്കാവശ്യമായ വിവരം പെട്ടെന്ന് തെരഞ്ഞെടുത്ത് തരുന്ന വിശ്വസ്ത സേവക നായി തീർന്നിട്ടുണ്ട് കമ്പ്യൂട്ടർ. അനേകായിരം നാഴിക അകലെ യുള്ള വിവിധ കേന്ദ്രങ്ങളിലെ വിജ്ഞാനം ശേഖരണങ്ങളെ വലുതും ചെറുതുമായ ഒട്ടേറെ കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന ശൃംഖ ലയോട് ബന്ധിപ്പിച്ച് ആവശ്യക്കാർ നിശ്ചിത ബട്ടൺ അമർത്തി യാൽ അവർക്കുവേണ്ട വിവരണങ്ങൾ ഞൊടിയിടയിൽ എത ദൂരത്തുനിന്നും ലഭിക്കാനുള്ള തദ്ദേശ വിനിമയ രംഗത്തെ ശ്രദ്ധേ യമായ പ്രവണതയാണ്.
Question 18.
കമ്പ്യൂട്ടർ വാങ്ങിയ ശേഷം ടി.പി. ശ്രീധരന്റെ ജീവിതത്തിൽ വന്ന രണ്ടുമാറ്റങ്ങൾ എഴുതുക.
Answer:
കുട്ടിക്കാലം മുതലെ പല്ലുതേയ്ക്കാതെയും കുളിക്കാതെയും തുള്ളി വെള്ളം പോലും കുടിക്കില്ല എന്ന ശീലത്തിൽ വളർന്ന ടി.പി. ശ്രീധരൻ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ലുതേയ്ക്കുന്ന ത്. കുളിക്കാതെ ഇരു കക്ഷങ്ങളിൽ ഡിയോഡർ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫീസിലേക്ക് പോവുകയും ചെയ്യും. ഇവയാണ് ടി.പി. ശ്രീധരന്റെ ജീവിതത്തിൽ വന്ന രണ്ടു മാറ്റങ്ങൾ.
പാർട്ട് – 3
എ. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (3 × 4 = 12)
Question 19.
“ഒരേതരം പ്രകാശം. ആ ധാരാളിത്തത്തിൽ മുഖങ്ങൾക്കും ഏകാ അത് വീണിരിക്കുന്നു.” മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന ആ കടകൾക്കെല്ലാം ഒരു ഏകതയുണ്ടെന്ന് ദിവാക രൻ അപ്പോൾ തിരിച്ചറിയുന്നുണ്ടോ? വിശകലന കുറിപ്പ് തയ്യാറാ ക്കുക.
Answer:
ഒരു വസ്തുവിന്റെ സ്വാഭാവികമായ കാഴ്ചയെ കൂടുതൽ ആർഷ കമാക്കി മാറ്റുകയാണ് അതിലേക്ക് വീഴുന്ന വെളിച്ചങ്ങൾ. ഇത്തരം ഭ്രമാത്മകമായ വെളിച്ചങ്ങൾ ആ വസ്തുവിന്റെ യഥാർത്ഥരു പത്തെ നമസ്കരിക്കുന്നുണ്ട്. വെളിച്ചങ്ങൾക്ക് എല്ലാ വസ്തുവും ഒരേ പോലെ ആകർഷകമാക്കാൻ സാധിക്കും. ഉപഭോക്താവിനെ ഉല്പന്നം വാങ്ങാൻ പ്രലോഭിപ്പിക്കുക എന്ന വിപണന തന്ത്രമാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നത്. വെളിച്ചത്തിന്റെ ധാരാളിത്തത്തിൽ പരി ശ്രമിച്ചുപോകുന്ന മനുഷ്യർ തനിക്ക് ആവശ്യമില്ലാത്ത സാധനം ആണെങ്കിൽ കൂടിയും വാങ്ങാൻ നിർബന്ധിതയായിത്തീരും. എല്ലാം ഒരേപോലെ തോന്നിക്കുന്നത് പ്രകാശത്തിന്റെ ധാരാളിത്ത മൂല്യമാണ്. വിപണിയിൽ സ്വയം നഷ്ടപ്പെടുന്ന ഉപഭോക്താവിന്റെ ദൃശ്യമാണ് ഇവിടെ പ്രകടമാകുന്നത്.
Question 20.
‘അതിന് വിശപ്പുണ്ടോ നമുക്ക്? വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാറുണ്ടോ? – വിദൂഷകൻ വിശ ഷിനെ താണതരം കാര്യമായും രാജസന്നിധിയിൽ വിശപ്പ് എന്നത് അപശബ്ദമായും വിചാരിക്കുവാൻ കാരണമെന്ത്?
Answer:
ചലിക്കാത്ത മരക്കാലുകളെ ജഡതുല്യമായ നിശ്ചലമായ ഭരണ വ്യവസ്ഥയുടെ പ്രതീകമായി കണ്ടുകൊണ്ടാണ് കാവാലം അഗ്നി വർണ്ണന്റെ കാലുകൾ രചിച്ചത്. നാടകം ആരംഭിക്കുന്നത്, അഗ്നി വർണ്ണന്റെ മരക്കാലുകൾ പരിചയപ്പെടുത്തികൊണ്ടാണ്. ജനം ആ കാലുകളെ സ്തുതിച്ചു പാടുന്നു. വാഴ്ത്തുമൊഴികൾക്കിടയിലും ഒറ്റപ്പെട്ട വിമർശനങ്ങൾ ആത്മകഥാരൂപത്തിൽ ജനങ്ങൾക്കിടയിൽ നിന്ന് വരുന്നുണ്ട്. എന്നാൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങ ളിലൊന്നായ വിശപ്പ് കൊട്ടാരത്തിൽ താഴ്ന്ന കാര്യമാണെന്നും അതിൽ വ്യാപൃതമായ രാജ്യസുഖം നശിപ്പിക്കേണ്ടതുണ്ടോ എന്നു മാണ് വിദൂഷകന്റെ ഈ സംശയം. വിദൂഷകന്റെ ഈ സംശയം അന്തർധാരയായി വർത്തിക്കുന്ന രാഷ്ട്രീയ ബോധത്തിൽ നിന്ന് ജനിക്കുന്ന ആക്ഷേപഹാസ്യമാണ്. വിശപ്പ് ഒരു താഴ്ന്ന പ്രശ്നമാ ണെന്ന് വ്യാഖ്യാനിക്കുന്നതിലൂടെ ഭരണവർഗ്ഗക്കാർക്കും സാധാര ണക്കാരുടെ ആവശ്യങ്ങളെ ആക്ഷേപിച്ച് നിരാകരിക്കുകയാണ് ചെയ്യുന്നത്.
![]()
Question 21.
കലാമണ്ഡലം ഹൈദരലി പങ്കുവയ്ക്കുന്ന നിളാനദിയെ കുറി ച്ചുള്ള ഓർമ്മകൾ ആസ്പദമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:
കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ പുലർച്ചയ്ക്ക് രണ്ടേമുക്കാ ലിന് എഴുന്നേറ്റ് കളരിയിൽ വെച്ച് സാധകം ചെയ്തിരുന്നത് കലാ മണ്ഡലം ഹൈദരാലി ഓർക്കുന്നു. ആറുമണിവരെ സാധകം ചെയ്തതിനുശേഷം ഭാരതപ്പുഴയിൽ കുളിക്കാൻ പോകും. വർഷ ക്കാലത്ത് ഭാരതപ്പുഴ കുത്തി ഒഴുകുന്നത് കണ്ടാൽ പേടി തോന്നും. ഇന്നത്തെ അവസ്ഥയോ ഒരു വേനലിലും ഇങ്ങനെ വറ്റി കണ്ടിട്ടില്ല. കലാമണ്ഡലത്തിന്റെ ഒരു ഭാഗമായിരുന്നു അന്നത്തെ ഭാരതപ്പുഴ, പഴയ കലാമണ്ഡലത്തിൽ പഠിച്ച് ഇറങ്ങി യവരുടെ ചെറിയ സ്മരണകളിൽ പോലും ഭാരതപ്പുഴ ഉണ്ടാകും. അത് ഹൃദയബന്ധം ആ പുഴയോടുണ്ട്. ഇപ്പോഴും ആ കൊച്ചു പാലത്തിലൂടെ പോകുമ്പോൾ കാണുന്ന ഭാരതപ്പുഴയുടെ അവസ്ഥ എന്താണ്? രമണീയമായ ആ കാലത്തെക്കുറിച്ച് ഓർക്കുവാൻ മാത്രം വഴിയുള്ളൂ എന്ന് ഹൈദരാലി പറയുന്നു.
Question 22.
പുലിക്കോട്ടിൽ കൃതികളിൽ കത്തുപാട്ടുകൾ ആശയങ്ങളിലും ആവിഷ്കാരത്തിലും വേറിട്ടു നിൽക്കുന്നവയാണ്. കത്ത് പാട്ട് എന്ന വിഭാഗത്തിൽ എഴുത്തുകാരന്റെ സംഭാവനയെക്കുറിച്ച് ലഘുക്കുറിപ്പ് തയ്യാറാക്കുക.
Answer:
മാപ്പിളപ്പാട്ടിലെ കത്ത് പാട്ടുകളുടെ വിഭാഗത്തിലാണ് പുലിക്കോ ട്ടിൽ ഹൈദരാലിയുടെ സംഭാവന അധികവും. പാട്ടായ് രചിക്ക പ്പെട്ട കത്തുകളാണ് ഇവ. അത് കത്തായിട്ട് വായിക്കാൻ പറ്റണം, പാട്ടായി പാടാൻ പറ്റണം എന്നാണ് പറയാറുള്ളത്. മാപ്പിളപ്പാട്ട് രച യിതാക്കളുടെ ഇടയിൽ കത്തുപാട്ടുകൾ വലിയ കാവ്യശാഖയായി പണ്ടുമുതലേ പടർന്നു പിടിച്ചിരിക്കുന്നു. ഈ ശാഖ ഇന്നും സജീ വമാണ്. ഗൾഫ് പ്രവാസത്തിന്റെ ഏറ്റവും നല്ല രേഖയായ എസ്. എ ജമീൽ എഴുതിയ ദുബായ് കത്തുപാട്ട് ഒരു നല്ല ഉദാഹരണ മാണ്. വാമൊഴിയോട് പുലർത്തുന്ന ഉറ്റ ബന്ധം കൊണ്ടും അന്ധവിശ്വാസങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതകൊണ്ടും ഹൈദരിന്റെ കത്തുപാട്ടുകൾ വേറിട്ട് നിൽക്കുന്നു. അദ്ദേഹത്തി ന്റെ പ്രസിദ്ധമായ കത്തുപാട്ടാണ് 1924-ൽ എഴുതിയ മറിയക്കു ട്ടിയുടെ കത്ത്.
Question 23.
ചെറുപ്പക്കാരന്റെ മരണത്തിനു് യഥാർത്ഥ കാരണം ഡോക്ടർ ആണെന്ന് ആൺഗൗളി പറയുവാനുള്ള കാരണമെന്ത്?
Answer:
സത്യത്തിൽ ഈ ചെറുപ്പക്കാരനെ കൊലയ്ക്ക് കൊടുത്തത് അദ്ദേ ഹത്തെ ചികിത്സിച്ച ഡോക്ടറാണെന്ന് ആൺഗൗളി പറയുന്നു. അപകടത്തിൽ ഏറ്റ പരിക്ക് മൂലമല്ലല്ലോ അയാൾ മരിക്കുന്നത്. യുവാവിനെ ജനറൽ ഫിസിഷനെ റഫർ ചെയ്തിരുന്നുവെങ്കിൽ അയാൾക്ക് പിടിപെട്ട മഞ്ഞപ്പിത്തത്തിന് ചികിത്സ ലഭിക്കുമായി രുന്നു. എന്നാൽ തന്റെ കീഴിൽ രോഗിയെ മറ്റൊരു ഡോക്ടർ ചികിത്സിച്ചു ഭേദമാക്കിയാൽ അതിന്റെ ക്രെഡിറ്റ് ആ ഡോക്ടർക്ക് ലഭിക്കുമെന്നുള്ള ഈഗോ മൂലം യുവാവിനെ റഫർ ചെയ്തില്ല. അതുകൊണ്ടാണ് ചെറുപ്പക്കാരന്റെ മരണത്തിന്റെ യഥാർത്ഥ കാര ണക്കാരൻ അദ്ദേഹത്തെ ചികിത്സിച്ച ഡോക്റാണെന്ന് ആൺഗൗളി പറഞ്ഞത്.
ബി. 24, 25 ചോദ്യങ്ങളിൽ 1 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (1 × 4 = 4)
Question 24.
“ഇത് വികാരനിർഭരമായ യാത്രയയപ്പ് ഇന്ത്യയിലെ ഒരു കായിക താരത്തിനും ഇന്നേവരെ ലഭിച്ചിട്ടുണ്ടാവില്ല.” – വാംഖഡെയിൽ സച്ചിനു ലഭിച്ച യാത്രയയപ്പിനെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
വാംഖഡെയെ സ്റ്റേജിലെ മണ്ണ് തൊട്ട് നെറുകയിൽ വെച്ച് സച്ചിൻ ക്രിക്കറ്റിനോട് വിടപറയുമ്പോൾ അത് കണ്ടു നിന്ന കാണികളു ടെയെല്ലാം കണ്ണുനിറഞ്ഞുപോയി. സച്ചിന്റെ അമ്മയും സഹോദ രങ്ങളും ഭാര്യയും മക്കളും എല്ലാവരും ആ കൂട്ടത്തിലുണ്ടായി രുന്നു. സച്ചിന്റെ റിട്ടേയ്മെന്റ് മാച്ച് കാണാൻ ബ്രയൻ ലാറെയും കിരൻമോറയും വന്നിരുന്നു. സച്ചിന്റെ മത്സരം കാണാൻ വേണ്ടി മാത്രമാണ് താൻ ഇത്രയും ദൂരം താണ്ടി ഇവിടെ എത്തിയത്. സച്ചി ന്റെ റിട്ടേണ്മെന്റ് മാച്ച് കാണാൻ വരാതിരിക്കുന്നത് എങ്ങനെ എന്നാണ് ബ്രയൻലാം പറഞ്ഞത്. ചുറ്റും ഓടിക്കൂടിയ കൂട്ടുകാർ ക്രിക്കറ്റിന്റെ ദൈവത്തിന് പാത ഒരുക്കി. സച്ചിന് ചലിക്കുന്ന ഗാരണ്ടഫോൺ നൽകി. ഒന്നിനു പിറകെ ഒന്നായി ഉപഹാരങ്ങൾ സമർപ്പിക്കപ്പെട്ടു. ഇന്ത്യയുമായി നയതന്ത്രം മോശമായിരുന്ന സമ യമായിട്ടുപോലും ശ്രീലങ്ക സർക്കാർ കൊടുത്തയച്ച ട്രോഫി പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇത്ര വികാര നിർഭരമായ യാത്രയയപ്പ് ഇന്ത്യയിലെ ഒരു കായികതാരത്തിനും ഇന്നുവരെ ലഭിച്ചിട്ടുണ്ടാവില്ല.
Question 25.
ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുന്നതുപോലെ ലക്ഷ്യമില്ലാതെ കമ്പ്യൂട്ടറിനു മുമ്പിൽ വെറുതെയിരിക്കുവാനും കഴിയും . ടി. പി. ശ്രീധരന്റെ ജങ്കുയിലുകളും കമ്പ്യൂട്ടർ ക്ലിക്കിൽ നിന്നു ലഭിച്ച ആവശ്വമില്ലാത്ത വിവരങ്ങളും മാറ്റിമറിച്ചത് ഏതെല്ലാം വിധ ത്തിലാണ്?
Answer:
ജീവിതത്തിൽ ലക്ഷ്യമില്ലാതെ അലയുന്നതുപോലെയാണ് ലക്ഷ്യമി ല്ലാതെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരിക്കുന്നതും സമയം പാഴാവുക മാത്രമല്ല ജങ്കിമെയിലുകളുടെ സ്വാധീനം ജീവിതത്തെ ബാധിച്ചേ ക്കാം. അതുകൊണ്ടാണ് ടി.പി. ശ്രീധരൻ തലച്ചോറ് തുരുമ്പ് വരാ തിരിക്കാൻ മാനസമിത്രം, കാഴ്ചശക്തിക്ക് വിറ്റാമിൻ ഇ എല്ലുക ളുടെയും പല്ലുകളുടെയും ബലത്തിന് കാത്സ്യം കാൻസർ വരാ തിരിക്കാൻ ബിറ്റോകറാറ്റിൻ തുടങ്ങിയ ഗുളികകൾ പതിവായി കഴി ക്കുന്നത്. മാത്രമല്ല, കുട്ടിക്കാലം മുതലേ പല്ല് തേയ്ക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കുക യില്ല എന്ന ശീലത്തോടെ വളർന്ന അയാൾ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ലു തേയ്ക്കുന്നത്. കുളിര് തുടങ്ങിയാൽ കുളി ക്കാതെ ഇരുകക്ഷങ്ങളിൽ ഡിയോഡറിന്റെ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫീസിലേക്ക് പോകുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമാണ് ടി.പി. ശ്രീധരനെ ഇങ്കു മെയിലുകളും മറ്റും മാറ്റിമറിച്ചത്.
![]()
പാർട്ട് – 4
എ. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ വീതം (3 × 6 = 18)
Question 26.
എഴുത്തച്ഛൻ കൃതികളിലെ ഭാഷ എന്ന ചർച്ചയിൽ നിങ്ങൾ പങ്കെ ടുക്കുന്നുവെങ്കിൽ അവതരിപ്പിക്കാൻ സാദ്ധ്യതയുള്ള വാദങ്ങൾ ‘കണ്ണാടി കാൺമോളവും’ എന്ന പാഠഭാഗത്തെ ലോകോക്തികൾ അടിസ്ഥാനമാക്കി എഴുതുക.
Answer:
സാധാരണക്കാർക്ക് എളുപ്പം മനസ്സിലാവുന്ന പദപ്രയോഗങ്ങൾ, നാടൻ ശീലുകൾ, ലോകോക്തികൾ. സംസാരഭാഷയിലും എഴുത്തുഭാഷയിലും പ്രസിദ്ധനായ ചൊല്ലുകൾ ഇവ കൊണ്ടെല്ലാം സമ്പന്നമാണ് എഴുത്തച്ഛന്റെ ഭാഷ. ശകുന്തളപാഖ്യാനം വരുന്ന സന്ദർഭങ്ങളിൽ എല്ലാം ഈ പറയുന്ന സ്വഭാവ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ്. ചില സന്ദർഭങ്ങളിൽ തനി സംസ്കൃത പദങ്ങളും ഉദാ: മത്തേഭം, വാസസ്നാനം എഴുത്തച്ഛൻ ഉപയോ ഗിക്കുന്നത് കാണാം. പക്ഷേ, ഭാഷയ്ക്ക് നൽകുന്നത് കേട്ടുകേ ളി, കടുകുമണി, തുടങ്ങി നിത്യജീവിതസാഹചര്യങ്ങളിൽ നിന്നും നാട്ടു സംസ്കാരങ്ങളിൽ നിന്നും രൂപപ്പെട്ട പദങ്ങൾ എഴുത്ത ച്ഛന്റെ രചനാ സവിശേഷതയക്ക് ഉത്തമ ഉദാഹരണങ്ങളാണ്. ഇതോ ടൊപ്പം തന്നെ ഉവന്നു നല്ലൻ, തമ്മുടെ തുടങ്ങിയ പ്രാചീന പദ ങ്ങളുടെ പ്രയോഗവും കവിതയുടെ മാറ്റുകൂട്ടുന്നു.
പരവത എന്ന പ്രയോഗത്തിലൂടെ ശകുന്തളയെ കാക്കക്കു ട്ടിൽ മുട്ടയിടുന്ന കുയിലിനോട് ഉപമിക്കുന്നത് ശ്രദ്ധേയമാണ്. അച്ഛ നമ്മമാരുടെ പരിചരണത്തിൽ വളരാത്തതിനാൽ വളർത്തുദോഷം ഉള്ളവനാണ് ശകുന്തള എന്ന നിന്ദ എന്ന സൂചനയിലേയ്ക്ക് എത്തിയ്ക്കാൻ പരവൃത എന്ന പദത്തിന് കഴിയുന്നു. ദുർജനസ്വ ഭാവത്തെ മദയാനയോട് സാമ്യപ്പെടുത്തുന്നതും ശ്രദ്ധേയമാണ്. അന്യരെ കുറ്റപ്പെടുത്തുമ്പോൾ ദുർജനങ്ങൾക്ക് ലഭിക്കുന്ന സന്തോഷത്തിന് സമാനമാണ് മദയാനയുടെ മണ്ണുകുത്തി വാരി യെരിഞ്ഞുകൊണ്ടുള്ള കളി. ഇവിടെ ലോകതത്ത്വത്തെ സൂക്ഷ്മ മായി ആവിഷ്കരിക്കാൻ എഴുത്തച്ഛന് കഴിയുന്നു. കൂടാതെ
‘കേട്ടുകേളിയെയുള്ളു കണ്ടിട്ടില്ലവം മുന്നം
കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപൻമാർ
സത്യധർമ്മാദി വെളിഞ്ഞീടിന പുരുഷനെ
ക്രുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കണം
മത്തേഭം പാഠനുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പു
നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും
സജ്ജന നിന്ദകൊണ്ട് ദുർജ്ജനം സന്തോഷിക്കൂ.
സജ്ജനത്തിനു നിന്ദയില്ല. ദുർജ്ജനത്തെയും”
തുടങ്ങിയ പ്രയോഗങ്ങളും ലോകോക്തികളും വാമൊഴി യിലും വരമൊഴിയിലും പ്രതിഷ്ഠ നേടിയവരാണ്. പ്രസിദ്ധമാണ് എഴുത്തച്ഛന്റെ പ്രാസപ്രയോഗം.
കുലടയായ നീ വന്നെന്നോടു കുലീനയെ
അലസാലാപം ചെയ്തതഖിലമലമലം
എന്നീ വരികളിലെ പ്രാസപ്രയോഗം വളരെ ഭംഗിയായി ദുഷ തന്റെ പരിഹാസത്തെ ധ്വനിപ്പിക്കുന്നു. ധാത്രിശൻ, ഭവാൻ എന്നീ സ്തുതി വാക്കുകൾ പരിഹാസപൂർവ്വമായി ഉപയോഗിക്കുന്ന തിന്റെ കവിതയിൽ കാണാം. ഇങ്ങനെ എല്ലാ കാലത്തും ലോക ത്തിനു മാർഗ്ഗദർശനമാക്കാവുന്ന ലോകോക്തികൾ ശകുന്ത ളയെകൊണ്ട് പറയിപ്പിക്കുന്നതിലൂടെ എഴുത്തച്ഛന്റെ ഭാഷായുടെ നൈപുണ്യം കൂടിയാണിത് ഒപ്പം വ്യക്തമാക്കുന്നത് എന്ന് കാണാ വുന്നതാണ്.
Question 27.
ബാഹുകൻ തന്നെയാണ് നളൻ എന്ന നിഗമനത്തിലെത്തിച്ചേരു വാൻ ദമയന്തിക്ക് സാധിക്കുന്നത് എങ്ങനെ?
Answer:
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ നാലാം ദിവസം ഋതുവർണ്ണനെയുംകൊണ്ട് വിദർഭയിൽ എത്തിയ ബാഹുകന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ തോഴിയായ കേശിനിയെയാണ് ദമ യന്തി നിയോഗിച്ചത്. ബുദ്ധിമതിയും സുക്ഷമ നിരീക്ഷണ പാഠവു മുള്ള കേശിനി നേരിട്ട് ചെന്ന് ബാഹുകന്റെ അരികിൽ എത്തി അവരോട് കളിമട്ടിൽ പലതും സംസാരിച്ചു. ബാഹുകന്റെ പെരു മാറ്റം സൂക്ഷ്മമായി നിരീക്ഷിച്ച കേശിനി ചില ധാരണകളിൽ എത്തി. ബാഹുകൻ ഉത്തമനായ ബുദ്ധിശാലിയായ പുരുഷനാ ണ്. അയാൾ ദുഷ്ടനായ അയാളുടെ വാക്കുകളിൽ വഞ്ചനയി ല്ല. ബാഹുകൻ നളന്റെ പക്ഷം പിടിച്ച് സംസാരിക്കുന്നുണ്ട്. ഈ കണ്ടെത്തലുകൾക്ക് ശേഷം കേശിനി ഒളിച്ച് നിന്ന് ബാഹുകനെ നിരീക്ഷിച്ചു. അപ്പോൾ വിചിത്രമായ ചില കാര്യങ്ങൾ കണ്ടു.
ഋതു പർണ്ണനുള്ള ചോറും കറിയും പാകം ചെയ്യാനായി ബാഹുകൻ കുടം കൊണ്ടുവെച്ചപ്പോൾ അതിൽ താനെ വെള്ളം നിറയുന്നതും കുടം അടുപ്പത്ത് വെച്ചപ്പോൾ തീ താന്നെ കത്തിയതും കേശിനി കാണുന്നു. അങ്ങനെ അതിവേഗം ഭക്ഷണം പാകം ചെയ്ത ഋതു പർണ്ണരാജാവിനെ ചെന്ന് കണ്ട് വണങ്ങി ബാഹുകൻ വിശ്രമിക്കാ നായി തേരിൽ എത്തി. അപ്പോൾ വിചിത്രമായ മറ്റൊരു കാര്യം കേശിനി കണ്ടു. തേരിൽ അലങ്കരിച്ച പൂക്കൾ വാടിയത് കണ്ട് ബാഹുകൻ ആ പൂക്കളെ മെല്ലെ തലോടിയപ്പോൾ അത് പുതിയ പൂക്കളെപോലെയായതായി കേശിനി കണ്ടു. ഈ സവിശേഷത കളെല്ലാം വിവാഹവേദിയിൽ വെച്ച് ഇന്ദ്രൻ, അഗ്നി, വരുണൻ, യമൻ എന്നീ ദേവൻമാർ നളന് നൽകിയ വരങ്ങളുടെ അടയാള മാണെന്ന് ദമയന്തിയ്ക്ക് അറിയാം. അതുകൊണ്ട് ഈ കാര്യങ്ങൾ കേശിനി അറിയിച്ചപ്പോൾ തന്നെ ബാഹുകൻ തന്റെ പ്രിയപ്പെട്ട നളൻ ആണെന്നു യാതൊരു സംശയമില്ല എന്ന് ദമയന്തി ഉറപ്പി ക്കുന്നു. ഇങ്ങനെയാണ് ബാഹുകൻ നളൻ തന്നെയാണ് എന്ന് ദമയന്തിയ്ക്ക് ബോധ്യമാവുന്നത്.
![]()
Question 28.
പ്രതികരണ ശേഷിയില്ലാത്ത പ്രജകൾ ഒരു രാജ്യത്തിന്റെ ശാപമാ ണോ? “അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
കാളിദാസന്റെ രഘുവംശത്തിലെ രാജാവായ അഗ്നിവർണൻ സൂര്യ വംശത്തിലെ ഏറ്റവും കഴിവുകെട്ട, സുഖലോലുപനായ രാജാ വാണ്. അധഃപതനത്തിന്റെ അങ്ങേയറ്റമാണ് അഗ്നിവർണൻ. ആറു കഥാപാത്രങ്ങളാണ് നാടകത്തിൽ. കൂടാതെ ഗായകസംഘവു മുണ്ട്. അയോധ്യയിലെ കൊട്ടാരത്തിൽ വിദൂഷകൻ രണ്ടു മരക്കാ ലുകളും തലയിലേറ്റി പ്രവേശിക്കുകയാണ്. സ്വയം പരിചയപ്പെ ടുത്തുന്ന വിദൂഷകൻ രാജാവിനെ സ്തുതിക്കാൻ ജനത്തോടാ വശ്യപ്പെടുകയാണ്. മരക്കാലുകൾ സിംഹാസനത്തിൽ വച്ച് പ്രജ കൾക്ക് ദർശനം നൽകുന്നു പിന്നീട്. പരാതികൾ കേൾക്കാൻ രാജാവിന് സമയമില്ല. അതിനാൽ മരക്കാലുകളെ ആ കൃത്യം ഏല്പിച്ചിരിക്കുകയാണ്. ജനങ്ങൾ ആവലാതികൾ കാലുകളോട് പറഞ്ഞാൽ മതിയത്രെ.
വിശപ്പിന് പോംവഴി തേടിയെത്തുന്ന ജനത്തെ പരിഹസിച്ചു കൊണ്ട് വിദൂഷകൻ പറയുന്നത് ഇപ്രകാരമാണ് – “അതിനു വിശ പുണ്ടോ നമുക്ക്? അല്ല, വിശപ്പുപോലുള്ള താണതരം കാര്യങ്ങ ളിൽ നാം വ്യാപൃതരാകാറുണ്ടോ എന്നാണ് വിദൂഷകന് സംശയം” തുടർന്ന് കേവലരാമനും ചിന്താരാമനും രംഗത്തെത്തുന്നു. കേവ ലരാമൻ സാധാരണക്കാരന്റെ പ്രതിനിധിയാണ്. ചിന്താരാമൻ ബുദ്ധിജീവികളുടെയും. ചിന്താരാമന്റെ കൈയിൽ തടിച്ച ഒരു പുസ്തകമുണ്ട്. “ഇവിടെയൊക്കെ ശവത്തിന്റെ ദുർഗന്ധം നിങ്ങൾക്ക് തോന്നിയില്ലേ” – എന്ന് കേവലരാമൻ ചോദിക്കുന്നു. അത് അധികാരത്തിന്റെ ജീർണ്ണാവസ്ഥയെത്തന്നെയാണ് സൂചി പ്പിക്കുന്നത്. ആ ദുർഗന്ധത്തിലും സ്വസ്ഥമായിരുന്ന് വായിക്കാൻ ചിന്താരാമന് കഴിയുന്നു! സാധാരണ ജനത്തിന്റെ പ്രശ്നങ്ങളിൽ നിന്നകന്ന് വിഹരിക്കുന്ന ബുദ്ധിജീവി ജാടകളെയാണ് നാടകക്കാ രൻ കളിയാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാരകവാ ധികളും ഉദ്യോഗസ്ഥ ദുഷ്ഭരണവും ഒന്നും അവരെ ബാധിക്കു ന്നേയില്ല.
കേവലരാമൻ ചിന്താരാമന്റെ ഉപദേശപ്രകാരം സിംഹാസന ത്തിലെ കാലുകൾ ഒതുക്കിവച്ച് അതിലിരുന്ന് ഉറങ്ങുന്നു. അപ്പോൾ നിയമപാലകനായ കൊത്തുവാൾ പ്രവേശിക്കുന്നു. അയാൾ കേവലരാമനെ അടിച്ച് താഴെയിറക്കുന്നു. രാജാവിന്റെ അധികാരം കൊത്തുവാളിലൂടെ പ്രയോഗത്തിലെത്തുന്നു. മരക്കാ ലുകൾക്ക് പിന്നിൽ എല്ലാ അവയവങ്ങളും ഉണ്ടെന്ന് കൊത്തു വാൾ വ്യക്തമാക്കുന്നു. അതിനാൽ കേവലരാമന്റെ സങ്കടങ്ങൾ മരക്കാലുകളോട് പറയാൻ അയാൾ ആവശ്യപ്പെടുന്നു! ഇവിടെ ഒരു രാജാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് കേവലരാമൻ പറ യുന്നു. ചിന്താരാമന്റെ കൈയിലെ പുസ്തകം കണ്ട് കൊത്തു വാൾ പറയുന്നതിങ്ങനെയാണ്: ‘വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായി പ്പിക്കുന്നുണ്ട്, അറിയാമോ?
രാജാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന കൊമ്പുവി ളിയുടെ അകമ്പടിയോടെ രാജഗുരു പ്രവേശിക്കുന്നു. രാജാവി നോടെന്നപോലെ തന്നോട് ആദരവ് കാണിക്കണമെന്ന് രാജഗുരു ആവശ്യപ്പെടുന്നു. ഞങ്ങളുടെ പരാതി ആരോടാണ് പറയേണ്ടത് എന്ന് കേവലരാമൻ ചോദിക്കുന്നു. കാലുകളോട് പരാതി പറ യാനും താൻ അത് കുറിച്ചെടുത്തോളാം എന്നുമായിരുന്നു അദ്ദേ ഹത്തിന്റെ മറുപടി. രാജാവിന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം പിടിപ്പതു പണിയുണ്ട്! മരിച്ചുപോയ രാജാവിന്റെ വിദൂഷകനായിരുന്നു രാജഗുരുവെന്ന് ചിന്താരാമൻ വ്യക്തമാക്കുന്നു.
കൊമ്പും കുഴലിന്റെയും അകമ്പടിയോടെ വിദൂഷകൻ വീണ്ടും പ്രവേശിക്കുന്നു. വിദൂഷകന്റെ വരവിന് ഇത്തരം ആചാ രങ്ങൾ എന്നുമുതൽ ഏർപ്പെടുത്തി എന്ന് രാജഗുരുവിന്റെ ചോദ്യ ത്തിന് മറുപടിയായി വിദൂഷകൻ പറയുന്ന മറുപടി ഇതാണ് ‘വിദൂഷകൻ രാജാവിന്റെ ഉറ്റതോഴനാണെന്ന് കുഴലൂത്തുകാർക്ക റിയാം. എന്റെ പുറപ്പാടിന് എന്തിനും കൊമ്പും കുഴലും വേണ്ടെന്ന് വയ്ക്കണം. ആയിക്കൊള്ളട്ടെ, വിരോധമില്ല’. അധി കാര ദുർവിനിയോഗത്തിന്റെ നേർസാക്ഷ്യമാണ് ഇത്തരം പ്രവ ത്തികൾ. രാജാവിന്റെ മരക്കാലുകൾ തിരികെ എടുത്തുകൊണ്ടു പോകാനാണ് വിദൂഷകൻ എത്തിയിരിക്കുന്നത്. സിംഹാസനത്തി ലിരിക്കാൻ വേണ്ടി സഭാവാസികൾ മത്സരിക്കുന്നു. അപ്പോൾ വീണ്ടും രാജാവിന്റെ വരവിനെ സൂചിപ്പിക്കുന്ന വാദ്യഘോഷങ്ങൾ മുഴങ്ങുന്നു. എല്ലാവരും നിശ്ശബ്ദരാകുന്നു. അപ്പോൾ മുറ്റമടി ക്കുന്ന ചൂലും കിണ്ടിയിൽ വെള്ളവുമായി അടിച്ചുതളിക്കാരി പ്രവേശിക്കുന്നു.
അവിടെയാകെ അടിച്ചുതളിക്കാരി വൃത്തിയാക്കുന്നു. വിദ ഷകൻ മരക്കാലുമെടുത്തു സ്വകാര്യമുറിയിലേക്ക് പോകുന്നു. ജീർണ്ണിച്ച അധികാര വ്യവസ്ഥയേയും മറ്റും ശുദ്ധീകരിക്കാനാണ് അടിച്ചുതളി.
Question 29.
സമകാലിക സ്ത്രീ ജീവിതാവസ്ഥയിൽ പ്രകടമായ മാറ്റം വരു ത്തേണ്ടത് ആവശ്യമായി കുഞ്ചൻ നമ്പ്യാർ കണ്ടിരുന്നോ? ശീലാ വതി ചരിതത്തിലെ പരിഹാസത്തിന്റെ സാമൂഹിക വിമർശതലം വിശദമാക്കുക.
Answer:
ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷി ച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവി താഭാഗത്ത് കാണുന്നത്.
നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി, കൊടുക്കുന്നു ണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപൂജക്ക് അമ്പലങ്ങളിൽ ഭഗ വാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തിലു ണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലുമുണ്ട്. മഞ്ഞും മഞ്ഞു വെയിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറുന്ന ഔഷ ധമാണിത്. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നുന്നില്ല. വല്ലാതെ ഞാൻ വിഷമിക്കുകയാണ്. ആരോട് പറയും?
ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ്. ഭേദം എന്ന് വിചാരിക്കും.
എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമ പറയാനുള്ളു. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്. എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥനായ എന്റെ ഭർത്താവ്.
ഈ കവിതാഭാഗത്ത് 18-ാം നൂറ്റാണ്ടിൽ കേരളത്തിൽ സംസാ ‘രിച്ചിരുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമൂഹ്യവിമർശനം കണ്ടെത്താം. അതിലുപരി യായി അന്നത്തെ കേരളത്തിന്റെ സാംസ്ക്കാരിക നിലയറിയാം.
പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേരളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിതകളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന് പറയാം.
പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എ ങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളിൽ കണ്ടതു തന്നെയായിരിക്കാം.
മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസുഖ ങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദത്തിലെ മരുന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകു ന്നത്
നെല്ല് കുത്തി കല്ല് കളയുന്ന കേരളീയ ഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം. ഇപ്രകാരത്തിൽ പുരാണകഥയെ കേരളീയമായി ആവി ഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദൃശമായ പാടവം ഉണ്ടായിരുന്നു.
സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താ വിനുമുമ്പിൽ ഒന്നുമല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സ്ത്രീയായിരിക്കും. ഭർത്താവിന്റെ അധി കാരത്തിനു കീഴിൽ ഞരിഞ്ഞമർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹ ത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂഹത്തെ തെറ്റുകൾ പഠി പ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കു ന്നത്.
![]()
ബി. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (2 × 6 = 12)
Question 30.
കൊല്ലാങ്കണ്ടത്തിൽ ദേവസ്യ ചിരിച്ചുമരിക്കുവാനിടയായ സംഭവ ങ്ങൾ എഴുതുക.
Answer:
മനുഷ്യനെ കടിച്ച പട്ടി മരിക്കുകയും മനുഷ്യൻ രക്ഷപ്പെടുകയും ചെയ്തു. പട്ടി, മനുഷ്യനെ കടിച്ചതിനാൽ മരിച്ചു. മനുഷ്യൻ കൊടിയ വിഷം വഹിക്കുന്നവൻ എന്നു ധ്വനി. കരുതുന്നതു പോലെ ശുദ്ധതയും നിഷ്കളങ്കതയും മനുഷ്യനില്ലെന്നും മനു ഷ്യൻ വിഷധാരിയാണെന്നും ഇവിടെ കളിയാക്കുകയാണ് കവി. തേങ്ങ വീണിട്ടും ദേവസ്യയുടെ തലയ്ക്ക് യാതൊരു അപകടവും പറ്റിയില്ല. തേങ്ങ പൊട്ടിച്ചിതറുകയും ചെയ്തു. തലയ്ക്ക് തേങ്ങ യേക്കാൾ ഉറപ്പ്! ഒടുവിൽ, തേങ്ങ വീണു പൊട്ടിച്ചിതറിയിട്ടും മരി ച്ചില്ലല്ലോ എന്നോർത്ത് ചിരിച്ചുചിരിച്ചു ദേവസ്യ മറ്റൊരു ചിരിയായി മാറുന്നു.
രണ്ടു കവിതയും രണ്ടുതരം പ്രശ്നങ്ങളെയാണ് അവതരിപ്പി ക്കുന്നത്. എന്നാൽ രണ്ടും ഉപഹാസപ്രധാനമാണ്. ഐറണിയുടെ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുള്ള കവിതയാണ് ഒലിവർ enɔw mi1⁄2lamlong ‘An elegy on the death of a mad dog’ എന്ന കവിത. ചെറിയാൻ കെ. ചെറിയാന്റെ ‘തേങ്ങ’ എന്ന കവിതയിലെപ്പോലെ അയുക്തി ഹാസ്യ പ്രധാനമാണ് കവിതയും.
Question 31.
ഇന്ത്യയുടെ സുരക്ഷിതത്വം മഞ്ഞിലുറഞ്ഞു പോകുന്ന ഇന്ത്യൻ പട്ടാളക്കാരുടെ കഠിന ജീവിതത്തിലാണോ? സൂര്യപ്രകാശ് എന്ന യുവ പട്ടാളക്കാരൻ നിസ്സാരമട്ടിൽ പറഞ്ഞ അനുഭവകഥ ആസ്പ ദമാക്കി വിശദമാക്കുക.
Answer:
അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേ ടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴി കാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമ രുകളും വാതിലുകളും ജാലകങ്ങളും മേൽപ്പുരയുമെല്ലാം അലു മിനിയം തകിടുകൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തി യാൽ എല്ലാ സൗകര്യങ്ങളും ചെയ്തുതരാൻ ഒരു മിലിറ്ററി ഉദ്യോ ഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലാധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
അവർ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാ സനായ കൃഷ്പായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാ ണ്. മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാ ശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായി രുന്ന ശിലാസനവും അവിടെ കാണാം. ഗൗഡപാദന്റെ മാണ്ഡുക കാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവ ച്ചാണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തു നിൽക്കുമ്പോൾ ഒരു മനു ഷരൂപം അലുമിനിയം ക്യാമ്പിലേക്ക് കയറിവരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.
അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: ‘ഞാൻ വരാൻ വൈകിപ്പോയതിന് മാപ്പ്’. യാത്രികരെ സ്വീകരിക്കാൻ നിയോഗി ച്ചിരുന്ന പട്ടാളക്കാരനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണി തനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശി ച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാമ്പിൽ നിന്നും ഭക്ഷണമെ
ത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആ പട്ടാളക്കാരനു മായി കൂടുതൽ പരിചയപ്പെട്ടു. താൻ വരാൻ വൈകിയതിന്റെ കഥ അയാൾ വിസ്തരിച്ചു പറഞ്ഞു. സൂര്യപ്രകാശ് എന്നായി രുന്നു അയാളുടെ പേര്.
അയാൾ കഴിഞ്ഞ ദിവസം മാനാഗ്രാമ ത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യന തിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട്, മാനാചുരത്തിലേ ക്ക്. ആ ചുരത്തിനപ്പുറം തിബത്ത് ഭൂമിയാണ്. അത് ചൈനീസ് ടെറിട്ടറിയാണ്. മാനാഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിട ക്കുന്ന സ്ഥലം മുഴുവനും ഒരു പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച ശൂന്യതയാണ്.
പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയതിനാൽ സൂര്യപ്രകാശ് രാത്രി അവിടന്ന കഴിച്ചുകൂ ട്ടാൻ തീരുമാനിച്ചുവത്രെ. സ്ലീപ്പിങ്ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയ മില്ല. സ്ലീപ്പിങ്ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല – താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതു പോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മുടി പ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസി ക പരിശ്രമത്തിനു ശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു.
എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകുടീരമാ യിത്തീരുമായിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹനശക്തിയും സൈര്യവും താഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞു കാലം വരു മ്പോൾ, ബദരീ നാരായണ മൂർത്തി പോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാ രെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്? എന്നാ ണ് എസ്.കെ. ചോദിക്കുന്നത്.
Question 32.
സാമൂഹിക മാധ്യമങ്ങൾ സമകാലിക ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ’ എഡിറ്റോറിയൽ തയ്യാറാക്കുക.
Answer:
ഇന്റർനെറ്റ് വന്നതോടെ പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് വാർത്തകൾ ഉത്ഭവിക്കുന്ന അടുത്തുനിന്ന് തന്നെ തൽക്ഷണം അവ സൈബർ ലോകത്ത് എത്താൻ തുടങ്ങി. ഫേസ്ബുക്കിലും വാട്സാപ്പിലും മറ്റും ദൈനംദിന വിഷയങ്ങളെക്കുറിച്ച് ആധികാ രികതയോടെ വിശകലനം നടത്തുന്നവർകൂടി പരമ്പരാഗതമായി എഴുത്ത് പരിശീലനമോ എഡിറ്റിംഗ് പരിശീലനമോ ലഭിക്കാത്ത വർ വാർത്തകൾ ഉത്ഭവിക്കുന്നതിന്റെ അടുത്ത് നിന്ന് തന്നെ അവർ സാമൂഹിക മാധ്വമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഇത്
| മാധ്യമഭാഷയുടെ വാർപ്പു മാതൃകകളെ തകർക്കുകയും മാധ്യ മരംഗത്ത് മാധ്യമത്തിൽ ജനാധിപത്യവൽക്കരണം കൊണ്ടുവരു കയും ചെയ്തു. പ്രശ്നമാധ്യമങ്ങളിൽ തൽക്ഷണ ചർച്ചകൾക്ക് ഒരു സാധ്യതയുമില്ല. എന്നാൽ സാമൂഹിക മാധ്യമങ്ങളിലാകട്ടെ അഭിപ്രായങ്ങളും നിരൂപണങ്ങളും കറന്റുരൂപത്തിൽ തൊട്ടു താഴെ പ്രത്യക്ഷപ്പെടും. നിരവധി സംവാദങ്ങൾ സാമൂഹിക മാധ്യ മങ്ങളിൽ ഒഴിവാക്കാനാവാത്ത മാധ്യമ രൂപമാക്കി അതുപോലെ സാഹിത്യകൃതികളും സ്വയം പ്രസിദ്ധീകരിക്കാവുന്ന ബ്ലോഗു കൾ ഉണ്ടായി. |
![]()
പാർട്ട് – 5
33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (2 × 8 = 16)
Question 33.
‘കുട്ടികൾ ഒരേ സമയത്ത് ഒരുപാട് ലൈറ്റുകൾ പ്രകാശിപ്പിച്ചതു കൊണ്ടാണ് അപാട്ട്മെന്റിൽ പ്രകാശത്തിന്റെ വെള്ളപ്പൊക്കുമു ണ്ടായത് പ്രകാശം ജലം പോലെയാണ് എന്ന ചെറുകഥയെ ആസ്പദമാക്കി മാർകസിന്റെ ആഖ്യാനരീതി വിശകലനം ചെയ്യുക.
Answer:
മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയ സ്സുള്ള ടോട്ടോയും ജോവലും.
കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറമുഖവും കടലും ഒത്തുചേർന്ന് മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു. മുതിർന്നവരുടെ ഗൃഹാ തുരത്വം തുളുമ്പുന്ന വിവരണങ്ങളിൽ നിന്ന് അവരുടെ സ്വപ്ന ങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്. ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്. അനന്തമായ കട ലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴി യാൻ അവർ കൊതിച്ചു. മാഡ്രിഡിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലുമില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ, അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു.
കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടി ച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊ ത്തന്നെ അവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പല പ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങ ളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടി യാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാ കുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവ രുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛ നെകൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലു മിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങികൊടുത്തു. കുട്ടി കൾ ആ വള്ളം മുകളിലേക്കെത്തിച്ചു.
എല്ലാ ബുധനാഴ്ചകളിലും . മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബു തന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴു ക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെ യാണെന്ന് കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരി ച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ച പ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവി കർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു.
മാസങ്ങൾ കഴിഞ്ഞ തോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭിച്ചുകഴി ഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാതായി മ ഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടുക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശ പ്രവാഹം എല്ലാ അതിരുകളും ലംഘിച്ച് പുറ ത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടുപ്പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതിച്ചൊഴുകുകയും ചെയ്തു.
ഫ്ളാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹമാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോപകരണങ്ങളും ആ പ്രകാശ കുത്തൊഴു ക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ള ത്തിൽ ഒരു തീരമണഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടി കളുടെ കുസൃതിത്തന്നെയാണ് പ്രകാശപ്രവാഹത്തിനുകാരണ മായത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ പ്രവർത്തിപ്പി ച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശ കലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാര പുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്വത അനുഭ വിപ്പിക്കുന്നു.
Question 34.
‘മഴനീരിനു മാനം നോക്കിയിരുന്നു കാട്ടാളൻ……’ ചൂഷകരുടെ കയ്യിലകപ്പെട്ട് തനതിടം നഷ്ടപ്പെട്ടുപോയ ഒരാളുടെ രോദനത്തി ന്റെയും രോഷത്തിന്റെയും പ്രതിധ്വനിയാണോ കിരാതവൃത്തം? നിരൂപണം തയ്യാറാക്കുക.
Answer:
കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവി തയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.
തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കു ന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപി തനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവർ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമലപോലെയും കാട്ടാളൻ അല റുന്നു.
ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥല രാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസര ങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചൂണ്ടി മാ! നിഷാദാ! (അരുത് കാട്ടാളാ)യെന്ന് വാത്മീകി പറഞ്ഞ തായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാ നെ കണ്ടു. ആ കാട്ടാളൻ ഇണപ്പക്ഷികളിൽ ഒന്നിനെ അമ്പ യ്യുന്നത് വാത്മീകി കണ്ടു. വാത്മീകിക്ക് ഇത് സഹിച്ചില്ല.
അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരു ന്നു. ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അ ടുത്തു പറന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമായത് എന്ന് പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം.) കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്ന തിനാലും അവനു് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകു കയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കു കയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.
ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീ വിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിട ക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധി എന്നും ആകാശവും മലയോരവും അച്ഛന്റേയും അമ്മയു ടെയും ദാരുണമായ അന്ത്യസ്ഥലമായി കവിതയിൽ വായിക്കപ്പെ ടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു. അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുറവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.
തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കു ന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാ ശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തല ത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.
ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാ ക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാ വൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.
അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവ ളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞുതറച്ചതുമാണ്. പ്രക തിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്ത ങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചപൈക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതു പോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങ, പുല്ലുകൾ വളരുന്നത്.
അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേ ക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കി നടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറു കപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചി രുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കള മെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവി സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവു ങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.
ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാ ളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരു ന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെ യാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മര ത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നി രിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്നു മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.
തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കും നിറ യ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ അമ്മിഞ്ഞ കുടിച്ച് കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?
ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങ ളാണോ ദിക്കുകളിൽ നിറയുന്നത് ? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയ ടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴു ന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. ” കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.
കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല താണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴ ലുതി, വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തി കൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരി മുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ മഴ യായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളി ക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമുർച്ചയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാ ളൻ ഉറച്ചു പറഞ്ഞു.
![]()
Question 35.
“നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മയാവാൻ ഏത് പെൺഗൗ ളിക്കും കഴിയും. പക്ഷേ, ഇത് ഞാൻ തന്നെ കണ്ടെത്തേണ്ട കാര്യ മാണ്. തന്നെയുമല്ല, പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധി ക്കുമെന്നും എനിക്കറിയേണ്ടതുണ്ട്”. ഗൗളിജന്മം എന്ന കഥയി ലൂടെ ഗ്രേസി അവതരിപ്പിക്കുന്ന സാമൂഹിക വിമർശനവും ഫലി തവും വിശദമാക്കുക.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാ വരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴു തിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെ ട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥ യെഴുതി. ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണു വാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.
വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവ സരമൊരുക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ച് പുരുഷാധി പത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങുന്നുണ്ട്.
യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമുക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കു മെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനു ഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കു റിച്ചുള്ള വേവലാതിയാണ്.
സന്ദർശകയുടെ ദാമ്പത്യസങ്കൽപം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താ വിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതു പോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആര തിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിന പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസംസ്ക്കാരത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവിക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായി രിക്കേ മറ്റൊരാളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസ രിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥി തിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് ഇതിലെ സന്ദർശക ഈ കുടുംബം തകർന്നാൽ മറ്റൊന്ന്. അതും തകർന്നാൽ? കുടും ബത്തിന് പകരമെന്ത് ? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ട തില്ലി.
വിവാഹം പവിത്രമാണെന്നും വിവാഹശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മക ളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.
ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചട ങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേ ശിക്കുമ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയുഴിയുന്നു. ഭർത്താവിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നി യാണ് ഭാര്യയുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചം തന്നെ യാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്.
സന്ദർശക. ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്നപ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു.
ഡോക്ടർമാർ എത്തിക്സ് കടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ടറാണ്. അപ കടത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞപ്പിത്തമാണ്. ഒരു ഫിസി ഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു. പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാ വിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം. മുൻജ ന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണ ബുദ്ധന്റെ ബോധോദയം. ഇതു പറയുന്ന ആൺ ഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.
എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശി ക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോര ലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊണ്ടാണെന്നും ആൺഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂ ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധി ജീവി ചമയുന്ന എഴുത്തുകാരുടെ മുഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.
ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ നൃശംസതയ ക്കാൾ ഒരുപക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടി സ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോ യാണ്. മനസ്സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.
നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധനാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വ സിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശി ക്കുന്നുണ്ടായിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാ വിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാ ളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസങ്ങളെ കാണിക്കുന്നു.
സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളി ക്കളയുന്നു. ഏതുപെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭ വങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു.
അവൾക്ക് ദാമ്പത്യമെ ന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞു ങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരു ഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന്, പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ വിത്തമാണ് ആൺഗൗളിക്കുള്ളത്.
സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരുഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേ ക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കു ള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രീ ദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭ വത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.
ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹ ങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖ ത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണ് കഥ. മമതയാണ് ദുഃഖത്തിന് കാര ണമെങ്കിൽ പുരുഷനാണ് സ്ത്രി ദുഃഖത്തിന്റെ കാരണം.
ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടിക ളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.