Kerala Plus Two Malayalam Question Paper March 2020 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2020 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2020

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്ത രമെഴുതുക. 2 സ്കോർ വീതം
(4 × 28)

Question 1.
കിരാതവൃത്തത്തിലെ കാട്ടാളന്റെ തീവ്രദു:ഖത്തെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ എടുത്തെഴുതുക.
• അമ്പിളി കളമെഴുതിപ്പാടിയ രാവുകൾ
• കണ്ണിൽ നിന്ന് ഊറിയടർന്ന തീത്തുള്ളി
• ഈറൻ മുടി കോതിയ സന്ധ്യകൾ
• കരളിൽ നുറുങ്ങിയ നട്ടെല്ല്
Answer:
• കണ്ണിൽനിന്ന് ഊറിയടർന്ന തീത്തുള്ളി
• കരളിൽ നുറുങ്ങിയ നട്ടെല്ല്.

Question 2.
കണ്ണാടി കാണ്മാളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപി മെത്രയും വിരൂപന്മാർ ഈ വാക്കുകളിലൂടെ ശകുന്തള സൂചി പിക്കുന്നത് എന്തെല്ലാം?
• കണ്ണാടി കാണാത്ത വിരൂപന്മാർ സുന്ദരന്മാരാണെന്ന് സ്വയം വിചാരിക്കാറുണ്ട്.
• കണ്ണാടി നോക്കിയാൽ സുന്ദരന്മാർക്ക് വിരൂപന്മാരാണെന്ന് തോന്നും.
• ദുഷ്യന്തന് ശാരീരിക വൈരുപ്യമുണ്ട്.
• ദുഷ്യന്തന് സ്വന്തം ദോഷങ്ങളെക്കുറിച്ച് അറിവില്ല.
Answer:
• ദുഷ്യന്തന് സ്വന്തം ദോഷങ്ങളെക്കുറിച്ച് അറിവില്ല.
• കണ്ണാടി കാണാത്ത വിരൂപന്മാർ സുന്ദരന്മാരാണെന്ന് സ്വയം വിചാരിക്കാറുണ്ട്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 3.
എടുത്തെന്നാലതും കുറ്റം
എടുക്കാഞ്ഞാലയും കുറ്റം
കൊടുക്കാഞ്ഞാലതും കുറ്റം
കൊടുത്തെന്നാലതും കുറ്റം – ഈ വരികളിൽ കാണുന്ന കാവ്യസവിശേഷതകൾ തിരഞ്ഞെടുത്തെഴുതുക.
• താളം
• സാരോപദേശം
• ഭക്തിരസം
• ശബ്ദദംഗി
Answer:
• താളം,
• ശബ്ദഭംഗി

Question 4.
‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’ എന്ന ഫീച്ചറിന് ചെരുന്ന പ്രസ്താവനകൾ താഴെ പറയുന്നവയിൽ നിന്ന് എടുത്തെഴുതുക.
• വികാരഭരിതമായ വിവരണം
• വസ്തുതാ വിരുദ്ധമായ വിവരണം
• ക്രിക്കറ്റ് നിയമങ്ങളുടെ വിസ്തൃത വിവരണം
• ആകർഷകമായ തലക്കെട്ട്
Answer:
• വികാരഭരിതമായ വിവരണം,
• ആകർഷകമായകെട്ട്.

Question 5.
തനതു നാടകത്തിന്റെ പ്രത്യേകതകൾ താഴെ പറയുന്നവയിൽ ഏതെല്ലാം?
• സംഭാഷണങ്ങൾക്ക് പ്രാധാന്യമില്ല
• കേരളീയ കലകളിൽ നിന്ന് ശൈലികൾ സ്വീകരിക്കുന്നു.
• തുറന്നരംഗ വേദി ഉപയോഗിക്കുകയില്ല.
• പാട്ടും കൊട്ടും ആട്ടവും ചേർന്ന അവതരണ രീതി
Answer:
• കേരളീയ കലകളിൽനിന്ന് ശൈലികൾ സ്വീകരിക്കുന്നു.
• പാട്ടും കൊട്ടും ആട്ടവും ചേർന്നവതരണ രീതി.

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 6.
‘പുരുഷരത്നം’, ‘ധിമാൻ’, ‘ഖലനല്ല’, എന്നിങ്ങനെ നളനെ വിശേഷി പിക്കുന്നതിലൂടെ കേശിനി ദമയന്തിയോട് സൂചിപ്പിക്കുന്നതെന്ത്?
Answer:
പുരുഷരമായ ബാഹുകൻ നളൻ തന്നെയാണ് എന്ന് കേശിനി മനസ്സിലാക്കുന്നു. പുരുഷരണം ധീമാൻ എന്നീ വിശേഷണങ്ങളി ലൂടെയും നളൻ അപരാധിയല്ലെന്ന വിലയിരുത്തലിലൂടെയും ബാഹുകവേഷധാരി നളൻ തന്നെയാണ് എന്ന് കേശിനി ദമയന്തി യോട് സൂചിപ്പിക്കുന്നു.

Question 7.
“നവ മാധ്യമം എന്ന വിളിപ്പേരിനേക്കാൾ ഉചിതം സാമൂഹിക മാധ്യമം എന്നതാകുന്നു” എന്ന് ശകുന്തള പറയാൻ കാരണമെന്താവാം?
Answer:
സാധാരണ മാധ്യമ ഘടനയിൽ നിന്നും വിട്ട് സാമൂഹിക സമ്പർക്കത്തിലൂടെ സ്വതന്ത്രമായ ആവിഷ്ക്കാ രങ്ങൾ നടത്തുന്ന സൈബർ ഇടമാണ് നവമാധ്യമങ്ങൾ, അറിവുകളും വിവരങ്ങളും കൈമാറാനും അവയോടു പ്രതികരിക്കാനുമുള്ള സ്വതന്ത്രാവിഷ്ക്കാരത്തിന്റെ ഇടമാണവ. ഇതിൽ എഡിറ്റിംഗ് ഇല്ല. അവരവരുടെ അറിവും അഭിരുചിയും അനുസരിച്ച് സാമൂഹികപ്രശ്നങ്ങളിൽ പങ്കാളികളാവുന്നു. ഫേയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യു ട്യൂബ്, വാട്ട്സ് ആപ്പ് എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങൾ അനവധിയുണ്ട്.

‘ഇതിലും നവീനമായ മാധ്യമരൂപങ്ങൾ പ്രത്യക്ഷപ്പെടാം. അങ്ങനെ ചിന്തിക്കുമ്പോൾ ‘നവമാധ്യമം’ എന്ന വിളിപ്പേരി നെക്കാൾ ഉചിതം ‘സാമൂഹികമാധ്യമം’ എന്നതാകുന്നു.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 8.
‘സാരജ്ഞനല്ലൊട്ടു മോർത്തോള് ധാത്രി! ഭവാൻ ദുഷ്യന്തൻ സാരം മനസ്സിലാക്കിയിട്ടില്ലെന്ന് ശകുന്തള പറയാൻ കാരണമെന്താവാം?
Answer:
ശകുന്തളയുടെ പാതിവ്രത്യവും സത്യവും മനസ്സിലാക്കാതെ ദുഷ്യന്തൻ ശകുന്തളയെ അധിക്ഷേപിച്ചു. ആത്മാഭിമാനത്തിന് മുറിവേറ്റതിനാ ലാണ് ദുഷ്യന്തൻ സാരം മനസ്സിലാക്കിയിട്ടില്ലെന്ന് ശകുന്തള പറയു ന്നത്.

Question 9.
പുലിക്കോട്ടിൽ ഹൈദറിന്റെ രചനാ സവിശേഷതകളിൽ ഒന്ന് താഴെ കൊടുക്കുന്നു. രണ്ടെണ്ണം കൂടി എഴുതുക.
• സ്ത്രീ പക്ഷത്ത് നിന്ന് ധാരാളം കൃതികൾ രചിച്ചു.
Answer:

  1. സ്വന്തം മണ്ണിൽ നിന്ന് പ്രമേയം കകണ്ടെത്തി കവിതകൾ രചിച്ചു.
  2. നാട്ടുമൊഴികൾക്ക് പ്രാധാന്യം നൽകിയിരുന്നു പുലിക്കോട്ടിൽ ഹൈദർ.

10 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക.4 സ്കോർ വീതം. (5 × 4 = 20)

Question 10.
കേശിനിയുടെ വ്യക്ത്വത്തിന്റെ സവിശേഷതകളെ കവി ആവിഷ്ക രിച്ചിരിക്കുന്നത് എങ്ങനെ? വ്യക്തമാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളിദാസ നുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കു മ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതി വൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.

കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കുന്നവയും ദമയന്തിയുടെ മന സ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധനയിവൻ ‘നിർണ്ണയം’ എന്നാണ്. കേശിനി മൊഴി കൾക്ക് ശേഷമാണത് ദമയന്തി ഉറപ്പിക്കുന്നത്.

ഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധയോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങളെ ക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്ര പൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുകനിൽ നള നുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പിക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കു റിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയു മുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിതമനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്ന വരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടു തൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്വത്തിന് ഇണങ്ങും മട്ടിലാണ്.

Question 11.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥ വായനക്കാരിൽ അത്ഭുത് . ജനിപ്പിക്കുകയാണോ? നിരീക്ഷണങ്ങൾ എഴുതുക.
Answer:
മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന തെരുവ് സാധാ രണ കാണാൻ കഴിയുകയില്ല. അതുകൊണ്ട് കഥയിലെ ഒന്നാമത്തെ വാക്യം തന്നെ കഥയെ അസാധാരണമാക്കുന്നു. മാതാപിതാക്കളുടെ ഛായാചിത്രമാണ് അയാൾക്ക് വേണ്ടത്. അതു തേടി ആയിരക്കണ ക്കിന് കടകൾ കയറിയിറങ്ങുന്നതും ക്രമേണ ഒരു അവ്യക്തതയും വിസ്മൃതിയും ഉണ്ടാകുന്നതും അയാളുടെ ആത്മവിശ്വാസം നഷ്ട പ്പെടുന്നതും കഥയെ അസാധാരണമാക്കുന്നു. രാവും പകലും തുറ ന്നിരിക്കുന്ന കട, കടകളുടെ ദീപസംവിധാനം, അതിരാവിലെ ചിത്രം തേടി വരുന്ന കുട്ടികൾ, ദിവാകരനെ പൊതിഞ്ഞു നൽകുന്നത് എല്ലാം കഥയെ അസാധാരണമാക്കുന്ന ഘടകങ്ങളാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 12.
സ്കൂൾ വിക്കിപീഡിയയിൽ ചേർക്കുന്നതിനുവേണ്ടി കാക്കാരശ്ശി നാടകത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഇതിന് കാക്കാ രുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നെല്ലാം പേരുകളുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അതൊരു വിനോദമായിരുന്നു.

കാക്കാലന്മാർ കേരളത്തിലെ താഴ്ന്ന ജാതിക്കാരായിരുന്നു. കാക്കാലന്റെ വേഷമാണ് ഈ നാടകത്തിൽ കെട്ടുന്നത്. പുരുഷന്മാർ പുരുഷ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് നട ത്തുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാർമോണിയം എന്നിവ ഉപയോഗിക്കുന്നു. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന വിനോദ നാടകമാ ണിത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിന് പ്രചാരം.

ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്നതിൽ നിന്നാണ് ഇത് ഉത്ഭ വിച്ചത്.

ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടി സ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാലന്മാർക്കിട യിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.

കാക്കാലന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അര ങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയരങ്ങി ലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പാനുമായുള്ള ചോദ്യോ രത്തിലൂടെയാണ് കളിയുടെ ആരംഭം. നാലുമണിക്കുറോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപം തന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവ്വതിയും കുറവനും കുറത്തിയുമായി ജനിച്ചുവെന്നാണ് ഐതിഹ്യം.

ഉയർത്തിപിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യം. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു താ നുണ്ട്. തമ്പാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു. ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു. സമൂഹത്തിലെ നെറികേടുകളെ പരിഹ സിക്കുകയാണ് ലക്ഷ്യം നിശിതമായ സാമൂഹിക വിമർശനവും കുറി ക്കുകൊള്ളുന്ന ഫലിത പരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

കാക്കാലൻ, കാക്കാത്തി, വേടൻ, വെളിച്ചപ്പാട്, തമ്പുരാൻ, കോമാളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. കാക്കാലനും രണ്ടു ഭാര്യമാരുമാണ് പ്രധാന കഥാപാത്രങ്ങൾ. പാട്ടുകാരനും കാക്കാ ലനും തമ്മിലുള്ള സംഭാഷണവും ചോദ്യോത്തരങ്ങളും വഴി നാടക ത്തിലെ കഥ വളരുന്നു. രണ്ടു ഭാര്യമാർക്കിടയിലകപ്പെട്ട കാക്കാ ലന്റെ ധർമ്മ സങ്കടങ്ങൾ, മദ്യപാനിയായ കാക്കാലന്റെ വിഡ്ഢിത്തങ്ങൾ, പാമ്പുകടിയേറ്റുള്ള കിടപ്പ്, കാക്കാത്തിമാരുടെ മുറ വിളി, ലാടവൈദ്യൻ കാക്കലനെ രക്ഷിക്കുമ്പോഴുള്ള ആശ്വാസം എന്നിവ ഹാസ്യത്മകമായും സാമൂഹ്യവിമർശനാത്മകമായും അവ തരിപ്പിക്കുന്നു.

ഹിന്ദുപുരാണസന്ദർഭങ്ങളും അവതരിപ്പിക്കാറുണ്ട്. ശിവൻ, പാർവ്വതി എന്നീ കഥാപാത്രങ്ങൾ മിക്ക നാടകങ്ങളിലും കാണും. കോമാളി, ലാടവൈദ്യൻ, രാജാവ്, മന്ത്രി തുടങ്ങിയ കഥാപാത്രങ്ങളുണ്ടാവും. ഗ്രാമത്തിൽ കൃഷിപ്പണികൾ തീരുന്ന കാലത്താണ് ഇത് നടത്തുന്നത്. പഴയകാലങ്ങളിൽ ക്ഷേത്രങ്ങളിലും വീടുകളിലും ഇത് അവതരി പ്പിക്കാറുണ്ടായിരുന്നു.

കളിക്കിടയിൽ കഥാസന്ദർഭത്തിനനുസരിച്ച് കാക്കാൻ പുരാണകഥ കൾ പറയാറുണ്ട്.

കാക്കാരശ്ശി നാടകത്തിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താളത്തി ലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താ…താ………തീ……..തക…. താതെയ്യ്, തെയ്യാതക ധിമിതക താതെയ്യ എന്ന ചൊല്ല് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.

കാക്കാലന്റെ രണ്ടു ഭാര്യമാർ ഉണ്ടായത് ശിവ കഥയുമായി ബന്ധ പെട്ടായിരിക്കാം. ശിവനും പാർവ്വതിയും കുറവനും കുറത്തിയായും ജനിച്ചു എന്നാണല്ലോ ഐതിഹ്യം. ശിവന് രണ്ട് ഭാര്യമാരുണ്ട്. പാർവ്വ തിയും ഗംഗയും. അതായിരിക്കാം രണ്ട് ഭാര്യമാർ കാക്കാലന് ഉണ്ടാ യത്. ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന സമൂഹത്തിന്റെ കലാ രൂപമെന്ന നിലയിലാണ് കാക്കാരശ്ശി നാടകം പ്രചരിച്ചത്.

ഇന്ന് പ്രൊഫഷണൽ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നുണ്ട്. നാലു പേർ മാത്രമയുണ്ടായിരുന്ന നാടകത്തിൽ ഇന്ന് പന്ത്രണ്ടോളം പേരുണ്ട്. മാത്ര മല്ല ശുചിത്വം, ലഹരി മരുന്നുകൾ എന്നിവയെ സംബന്ധിച്ച കാക്ക രശ്ശി നാടകങ്ങളും ഇന്നത്തെ കാലങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. കാക്കാലനും കാക്കാത്തിയും വന്ന് പകർച്ചവ്യാധികൾ ഉണ്ടാവുന്ന രീതിയും അതിനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങളും ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. മുമ്പ് മൃദംഗം, കൈമണി മാത്രമാണ് ഉപയോഗിച്ചി രുന്നത്. ഇന്ന് റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്.

കാക്കാരശ്ശി നാടകത്തിലെ പ്രഗത്ഭനായ നടനായിരുന്നു രാഘവക്കു റുപ്പ്, കാക്കരശ്ശി നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവ തരിപ്പിക്കാൻ യത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

Question 13.
‘കുറവീടിന് മുനികുലനാഥൻ’ മുനികുല നാഥന് കുറവുകൾ ഇല്ല എന്ന് ശീലാവതി പറയുന്നതിനോട് യോജിക്കുന്നുണ്ടോ? പ്രതിക രണം എഴുതുക.
Answer:
കുഞ്ചൻ നമ്പ്യാരുടെ ശീലാവതി ചരിതത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ളത്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി, പുരുഷാ ധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്.

നന്നായി ശുശ്രൂഷിച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നുണ്ട്. ഔഷധമാണ് മുക്കുടി, മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താ വിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു.

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ മാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളു.

സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭ വിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാവതീ ചരിതം.

Question 14.
‘പരിഹാസം കലർന്ന വാക്കും നോക്കും എന്നെ സ്പർശിക്കൊരു യായി’ ഈ മനോഭാവമാണോ കലാമണ്ഡലം ഹൈദരലിയുടെ വളർച്ചയ്ക്ക് സഹായകമായത്? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ഹൈദരലിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നെങ്കിൽ അത് ഉള്ളവന്റെ ഉള്ളിലെ ത്വരയായിരുന്നു. ജനിക്കുമ്പോൾ സംഗീത ത്തിന്റെ ഓടക്കുഴലുമായി വന്ന ഹൈദരലിക്ക് ബാപ്പയുടെ സംഗീത പാരമ്പര്യമുണ്ടായിരുന്നു. അത് കലാമണ്ഡലത്തിലൂടെ വളർന്നു. ചുറ്റുമുള്ള സാഹചര്യങ്ങൾ അതിനെ തടുക്കുവാനും തകർക്കു വാനും ശ്രമിച്ചു. സംഗീതത്തിന്റെ വശ്യത അതിനെയും മറികടന്ന് ജനങ്ങളുടെ ഹൃദയം ഭരിച്ചു.

ഹൈദരലിയും തന്റെ ജന്മസിദ്ധമായ സംഗീതത്തിൽ പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് വളർന്നതാണ്. ഇവരുടെയെല്ലാം ജീവിതം സിദ്ധിയും സാധനയുമായിരുന്നു. സാധനയെന്നത് പ്രതിഭയായി ലഭിച്ച കലയെ ദിവസേന പരിപോഷിപ്പിക്കുന്നത് മാത്രമല്ല. ജീവിത സാഹ ചര്യങ്ങൾ എത്ര പ്രതികൂലമായാലും അതിന്റെ എതിരുകളെ മന സ്സിലിട്ട് മനസ്സൊരുക്കി സാഹചര്യങ്ങളെക്കൂടി സാധകം ചെ ടുക്കേണ്ടതുണ്ട്.

കലാകാരൻ ലക്ഷ്യത്തോടെ ജീവിക്കുന്നു. അവൻ തന്റെ ആത്മാവി ഷ്ക്കാരത്തിന്റെ നിരന്തര പ്രേരണകൾക്ക് വിധേയനാണ്. തന്റെ ഭാവിയും മനുഷ്യന്റെ മരണവും അവനെ അസ്വസ്ഥനാക്കും. മര ണത്തെ മറികടക്കുന്നതാണ് കല. തന്റെ രചനകളിലൂടെ ഭാവി തല മുറയിലും മുദ്ര ചാർത്തുവാൻ അയാൾ ആഗ്രഹിക്കുന്നു. ഈയൊരു അസ്വസ്ഥത ഒരു കലാകാരനെ വളർത്തുന്നു. പ്രതിഭ ഒരിക്കലും നശിക്കുകയില്ല. സാധന അവന്റെ ഉത്തരവാദിത്വമാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 15.
‘നവമാധ്യമങ്ങളുടെ പ്രചാരത്തിനിടയിലും അച്ചടി മാധ്യമങ്ങൾ ജന ങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഈ പ്രസ്താവന ശരിയാണോ? വ്യക്ത മാക്കുക.
Answer:
ശരിയാണ്.,
അച്ചടിരംഗത്തെ അതികായരായ പത്രമാധ്വമങ്ങൾ വഴി ലോകത്തെ ബഹുഭൂരിപക്ഷം പേരും തങ്ങളുടെ നയസമീപനങ്ങൾ കൈക്കൊ ള്ളുന്നു. ഒരു ജനസമൂഹത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊന്ന് ഉണ്ടാ കില്ല. ഒരു ദിവസം പ്രതമൊന്ന് ഓടിച്ചുനോക്കാത്ത ഒരൊറ്റ സാക്ഷ രനും ഈ ലോകത്ത് ഉണ്ടാകില്ല. അത്രമാത്രം ജനത്തെ നിയന്ത്രിക്കു കയും, സ്വാധീനിക്കുകയും, ഒരുതരം ഭ്രാന്തമായ തരത്തിൽ ദിനചര്യ യുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്ന അത്ഭുത വിദ്യയുടെ ഭാഗമാണ് പ്രതപാരായണം. ഒരു ദിവസമെങ്കിലും അതുടങ്ങാൻ സഹൃദയർ സമ്മതിക്കില്ല. ഒരു ‘അഡിക്ഷൻ’ പ്രതത്തിനോട് ആളുകളിൽ ദൃഢമാ ണ്.

അച്ചടിക്കുന്ന ആധികാരികതയാണ് പ്രതം. സ്വാഭാവികമായും സത്യ ങ്ങൾ തേടിയാണ് ജനങ്ങൾ പ്രതത്തിലേക്ക് എത്തുന്നത്. പലപ്പോഴും നിഷ്പക്ഷത പാലിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പ്രതങ്ങൾക്ക് കഴിയാറില്ല. എങ്കിലും അവരുടെ പക്ഷപാതിത്വത്തിനും കാണും ഒരു സത്യസന്ധത. അതുകൊണ്ടുതന്നെ ഈ ആധുനികാനന്തര (Postmodernist) സമൂഹത്തിലും, നാനാതരത്തിലുള്ള വാർത്താ വിനിമയ ഉപാധികളുടെ വർദ്ധനവ് ഉണ്ടായിട്ടും, പ്രതം പത്രമായി അന്നെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രതങ്ങൾ പ്രചാരം നശിച്ച് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകും എന്നുവരെയുള്ള കിംവദന്തി കൾ ഉണ്ടായി. എന്നാൽ എത്രയൊക്കെ ലോകം വളർന്നാലും പ്രഭാതത്തിലെ പ്രശ്നത്തിനോടൊപ്പമുള്ള ഒരു സഞ്ചാരത്തെ ഉപേക്ഷി ക്കാൻ ലോകജനതയ്ക്കു സാധിക്കില്ല. അതൊരു ശീലമാണ്. സംസ്കാ രമാണ്.

പത്രങ്ങൾ മാത്രമല്ല മാസികകൾ, പുസ്തകങ്ങൾ എന്നിവയുടെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് + സ്വന്തം അഭിപ്രായം കൂടി കൂട്ടിച്ചേർക്കുക.

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (4 × 6 = 6)

Question 16.
നാടു വിട്ടു ജീവിക്കുന്നതിന്റെ അസംതൃപ്തികളെ ഭാവനകൊണ്ട്, അതിജീവിക്കുന്നതിന്റെ ആവിഷ്കാരമാണോ പ്രകാശം ജലം പോലെ യാണ് എന്ന കഥ? വിശകലനം ചെയ്യുക.
Answer:
നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്ര മുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മ കളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടി ക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാലം. നനുത്ത ഓർമ്മകൾ ഇതൾ വിരിയുമ്പോൾ ആ കാലം പൂത്തുവിടർന്ന് മന സ്സിൽ തെളിയും. വാർധക്യമാണ് ഓർമ്മകളുടെ വസന്തകാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃസൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷത്തിലാണ്. കുട്ടി കളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെയായിരിക്കും. നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടു ണ്ടാവുക.

മാർകേസിന്റെ കുട്ടിക്കാലം നിഴൽ വിരിച്ച് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പം ഏകാന്തമായ ബാല്യം തീർച്ചയായും വന്യമായ സ്വപ്നങ്ങളുടെ കൂട്ടുകാരനായി തന്നെയാണ് മാർകേസ് കഴിച്ചുകൂട്ടിയത്. സ്വാഭാവികമായും ചരിത്ര പരമായും ഐതിഹാസികവും ആയ നിരവധി സംഭവങ്ങളിലൂടെ ആ ബാല്യം കടന്നുപോയിട്ടുണ്ട്. മിത്തുകളും വിശ്വാസങ്ങളും ആധു നിക ശാസ്ത്രത്തിന് പുച്ഛം തോന്നുന്ന രീതിയിലുള്ള യുക്തിയില്ലാത്ത തെളിവില്ലാത്ത നിരവധി സംഭവങ്ങൾക്ക് ആ കുരുന്നു ഹൃദയം സാക്ഷിയായിട്ടുണ്ടാകാം.മുതിർന്നവരുടെ സമൂഹത്തിൽ കുട്ടിയായി രിക്കുമ്പോൾ ഉള്ള കുട്ടിത്തം വഴിമാറുകയും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യും. വെറുമൊരു നേരമ്പോക്ക് കുട്ടിയുടെ ഹൃദയത്തിൽ വലിയ മാറ്റത്തിനും വ്യത്യസ്തമായ നില പാടിനും കാരണമായേക്കാം.

ആ ബാല്യം പിന്നീട് മാർകസിനെ ജീവിതകാലം മുഴുവൻ പിന്തു ടർന്നിട്ടുണ്ട്. അതിനേക്കാൾ സവിശേഷതയാർന്ന മറ്റൊന്നും അദ്ദേ ഹത്തെ പിൽക്കാല ജീവിതത്തിൽ സ്വാധീനിച്ചിട്ടില്ല. അതിനേക്കാൾ സംഭവബഹുലമായ മറ്റൊന്നിനും പിൽക്കാല ജീവിതത്തിൽ മാർകേസ് സാക്ഷിയായിട്ടുമില്ല. ആ സുന്ദരവും എന്നാൽ ഒരിക്കലും തിരിച്ചു വരാത്തതുമായ വർണ്ണശമ്പളിമയാർന്ന ബാല്യം ഈ കഥ യിലും തിരനോട്ടം നടത്തുന്നുണ്ട്. തിരിച്ചുവരാത്ത ബാല്യത്തിന്റെ നനുത്ത വീണ്ടെടുപ്പുകൾ മാർകസ് നടത്തുന്നത് ഏറ്റവും ബോധ പൂർവ്വം തന്നെയാണ്. കുട്ടികളുടെ താൽപര്യങ്ങൾക്ക് പൈതൃക ഭൂമി യിൽ തങ്ങളെ കാത്തിരിക്കുന്ന വള്ളങ്ങൾക്കും അപ്പുറമായി കഥാ കൃത്തിന്റെ അസാമാന്യമായ അഭിനിവേശം പ്രകാശം പോലെ ഇവിടെ കുതിച്ചൊഴുകുന്നത് കാണാം. ജീവിതത്തിന്റെ ഏതേതു നാൽക്കവ ലകളിൽ കാലം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചാലും തിരിച്ചുവരാൻ കഴിയുന്ന ആദ്യത്തെ സന്ദർഭത്തിൽ നിങ്ങളുടെ മനസ്സ് ഭൂതകാല ത്തിലേക്ക് കുതിച്ചെത്തും. കുട്ടികളിലൂടെ മാർകേസ് അത് സാധ്യ മാക്കുന്നു.

എല്ലാ നഷ്ടങ്ങളും വേദനകളാണ്. പിന്നീട് ഉണ്ടാകുന്ന വീണ്ടെടു ക്കലുകളും പുനഃരാവിഷ്കരണങ്ങളും മുറിവുണക്കൽ മാത്രമാണ്. പൂർണ്ണമായും ആ വേദനകളെ ശമിപ്പിക്കലല്ല. ഇവിടെ കുട്ടികൾ മാത്രമല്ല, മറിച്ച് ടോട്ടോവും ജോവലും ഒപ്പം അവരുടെ അച്ഛനുമ മ്മയും ഈ വേദനയിൽ പങ്കുപറ്റുന്നവരാണ്.

ഇവിടെ ഇപ്പോൾ ആകെയുള്ള വെള്ളം ഷവറിൽ നിന്നുള്ളതാണ് എന്നു പറയുന്ന അമ്മയുടെ വാക്കുകളിൽ നഷ്ടബോധത്തിന്റെ വേദനാംശങ്ങൾ കണ്ടെത്താൻ കഴിയും.

ചൂതാട്ടനഷ്ടത്തിൽ നട്ടം തിരിയുമ്പോഴും കുട്ടികളുടെ സമ്മാനകാ ര്യത്തിൽ വാക്കു പാലിക്കാൻ അച്ഛൻ ബദ്ധശ്രദ്ധ പുലർത്തുന്നു.

സമ്മാനങ്ങൾ കൂടുതൽ വാശിയോടെ വാങ്ങിവരാമെന്ന് പന്തയം വെയ്ക്കുന്ന കുട്ടികളുടെ അതിരുകവിഞ്ഞ വാശി ഒരു ഘട്ടത്തിൽ അമ്മയെ പരിഭ്രാന്തയാക്കുന്നുണ്ട്. എങ്കിലും കഥയിൽ ആദ്യം സൂചി ഷിക്കുന്നതുപോലെ നിശ്ചയദാർഢ്യമുള്ളവരായിരുന്നു ആ കുട്ടികൾ.

ആധുനിക കാലത്തോട് എന്നും സംവദിക്കുന്ന കഥകൾ തന്നെ യാണ് മാർസിന്റേത്. ഏതു കാലത്തും പ്രസക്തമായ കഥാന്ത രീക്ഷം. പ്രവാസികളായി മാറുന്നവരുടെ നേർത്ത ഗൃഹാതുരത മല യാളികൾക്ക് ഒട്ടും അന്യമല്ല, തോടും പുഴയും കായലും പാടവും കുളങ്ങളും നിറഞ്ഞ പച്ചപ്പിൽ നിന്ന് മണലാരണ്യത്തിന്റെ ഉഷ്ണ ക്കാറ്റിലേക്ക് പറിച്ചുനടപ്പെടുന്ന മലയാളി കുടുംബങ്ങളിലേക്ക് എളുപ്പം സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥയുടെ ഘട നയും. ലോകത്ത് എവിടെയും ഏതു സമൂഹത്തിലും എളുപ്പം ഇണ ങ്ങിചേർന്ന് ഒന്നായി പോകാൻ കഴിയുന്ന മലയാളിയുടെ മാനവിക ഘടനപോലെ അത്ര ലളിതമായിരിക്കുകയില്ല മറ്റുള്ളവരുടെ ജീവി താന്തരീക്ഷങ്ങൾ. അതുകൊണ്ടുകൂടിയാണ് മലയാളികളുടേത് നേർത്ത ഗൃഹാതുരതയായി മാറുന്നത്. ഒരു തരം ഉഭയ ഗൃഹാതു രത. പ്രവാസിയായി കഴിയുമ്പോൾ നാടിനെ കുറിച്ചും നാട്ടിലെത്തു മ്പോൾ പ്രവാസത്തെപ്പറ്റിയും അവർ സ്വപ്നം കാണും. അങ്ങനെ യൊരു ഉദയ ഗൃഹാതുരത ഈ കഥയിലെ കഥാപാത്രങ്ങൾ പേറു ന്നില്ല എന്നതു ശ്രദ്ധേയമാണ്. എങ്കിലും മലയാളി അനുഭവിക്കുന്ന പ്രവാസജീവിതത്തിലെ അസ്തിത്വപ്രശ്നങ്ങൾക്ക് ഈ കഥയുമായി സമാനത നിലനിർത്താൻ കഴിയുന്നുണ്ട്.

ഏതു സാഹചര്യത്തിലും ആദ്യം ഇണങ്ങിചേരുന്നതും പെട്ടെ ന്നുതന്നെ പ്രതികരിക്കുന്നവരും കുട്ടികളായിരിക്കും. ഇവിടെയും നഷ്ടങ്ങളെ വീണ്ടെടുക്കാൻ ആദ്യം തന്നെ ശ്രമിക്കുന്നത് കുട്ടികൾ തന്നെയാണ്. വീണ്ടെടുക്കാനുള്ളത് നഷ്ടമായവയാണ്. തങ്ങൾക്ക് നഷ്ടപ്പെട്ടതല്ല മറിച്ച് തങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ പൂർവ്വികർക്ക് ഏതെങ്കിലും അവധിക്കാലത്തിന്റെ എളുപ്പം കഴിഞ്ഞുപോകാവുന്ന ദിവസക്കണക്കുകളിൽ അവർക്ക് മുന്നിൽ തെളിഞ്ഞ ആ കാഴ്ചയുടെ പെരുമകളാണ് അവർ പുന രാവിഷ്കരിക്കാൻ ശ്രമിച്ചത്. അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്ക ളുടെ വിവരണങ്ങളിൽ നിന്ന് അവർ നിർമ്മിച്ചെടുത്ത മായാചിത്ര ങ്ങൾ, അവരുടെ മനസ്സിൽ പതിപ്പിച്ച മുദ്രകൾ എന്തുത്തന്നെയാ യാലും ആ മായിക ദൃശ്യങ്ങളെ തങ്ങളുടെ കുട്ടിക്കാല വിനോദങ്ങ ളിലേക്ക് പകർത്തുകയാണ് ജോവലും ടോട്ടോയും ചെയ്തത്. ഭാവ നാവിലാസത്തിൽ കുട്ടികളെ വെല്ലാൻ ആർക്കും കഴിയില്ല. യഥാർത്ഥങ്ങൾ അവരെ പൊള്ളിക്കുന്നില്ല. മുതിർന്നവർ (മാർകസ് ഉൾപ്പെടെ) തങ്ങളുടെ ഓർമ്മകളിൽ സ്വയം വേദനിച്ച് നീറുമ്പോൾ കുട്ടികൾ ഓർമ്മകളെയും നഷ്ടമായവയെയും തങ്ങ ളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. വിനോദങ്ങളിലൂടെ പുനഃ രാവിഷ്കരിക്കുന്നു.

ബാല്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഏറ്റവും ഗൗരവപൂർവ്വം സമീപിക്കുക എന്നതാണ്. ഈ കഥയിൽത്തന്നെ കുട്ടികളുടെ നിശ്ച യദാർഢ്യത്തിനുമുന്നിൽ കീഴടങ്ങുകയാണ് മാതാപിതാക്കൾ, അവ രുടെ ആവശ്യങ്ങൾ ന്യായമാണ്. കാരണം അക്കാദമിക് രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന ടോട്ടോയും ജോവലും അവരുടെ സമ്മാന ങ്ങളാണ് ആവശ്യപ്പെടുന്നത്. അതും അവരുടെ മാതാപിതാക്കളുടെ വാഗ്ദാനമാണത്. അവരുടെ സംസ്കാരത്തിൽ കുട്ടികളെ ഏറ്റവും പ്രാധാന്യത്തോടെത്തന്നെയാണ് കാണുന്നത്. അവരുടെ ആവശ്യ ങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും ലഭിക്കുന്നു.

കഥയിൽ ടോട്ടോയും ജോവലും തങ്ങളുടെ ആവശ്യങ്ങളെ സമീപി ക്കുന്നത് ഏറ്റവും ഗൗരവത്തോടെയും ഒപ്പം തികഞ്ഞ ഉത്തരവാദി തൃത്തോടും കൂടിയാണ്. തങ്ങൾ ആവശ്യപ്പെടുന്ന സമ്മാനങ്ങൾ തങ്ങ

ളുടെ തന്നെ ഭൂതകാലത്തിലേക്കുള്ള വഴിയാണെന്ന് അവർക്കും; ഒപ്പം അവരുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നു. ഓരോ സമ്മാ നവും സ്വീകരിക്കുന്നതും കൊടുക്കുന്നതും വർത്തമാനകാലത്തെ, ആ ആധുനിക നഗരം സമ്മാനിക്കുന്ന വിരസതകളെ മറികടക്കാ നുള്ള ഔഷധങ്ങളായിരുന്നു. അങ്ങനെ സ്വീകരിക്കുന്നവനും നൽകു ന്നവനും സ്വീകർത്താവിനും ദാതാവിനും ഒരുപോലെ അതിജീവന ത്തിന് അതു ഉപകരിച്ചു.

മാർകസിനെ സംബന്ധിച്ചിടത്തോളം ഈ കഥയിലൂടെയുള്ള സഞ്ചാരം ഒരു തിരിച്ചുപോക്കായി മാറി. ടോട്ടോയും ജോവലും കഥാ കത്തിന്റെ തന്നെ ആത്മാവിന്റെ പ്രതിഫലനങ്ങളായി മാറി. ജീവിത ത്തിൽ തിരിഞ്ഞുനോക്കലുകളിൽ നിന്ന് ഊർജ്ജം സംഭരിക്കാ നാവൂ എന്ന് വീണ്ടും മാർകസ് ഊന്നിപ്പറഞ്ഞു ഈ കഥയിലൂടെ.

മാർകസിന് ലോകം മുഴുവൻ വായനക്കാർ ഉണ്ടായതിന്റെ മാജിക് എന്തായിരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതുപോലെ കണ്ട ത്താവുന്ന കഥാശിൽപ്പങ്ങൾ തന്നെയാണ്. അതിനുകാരണം മറ്റൊന്നും അല്ല; ലോകത്തെ ഇന്നുവരെ കീഴടക്കിയ ഏതു സാഹി ത്വരൂപവും തലച്ചോറിനോടല്ല മറിച്ച് ഹൃദയത്തോടാണ് സംവദിക്കു ന്നത് എന്ന്.

അങ്ങനെ നമ്മുടെ ഹൃദയത്തോട് പറ്റിനിൽക്കുന്ന ഒരു ലോകോ ത്തര സൃഷ്ടിയാണ് ഈ കഥ ‘പ്രകാശം ജലം പോലെയാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 17.
മോഷണം, തേങ്ങ എന്ന കവിതകൾക്ക് ചില പൊതു സ്വഭാവങ്ങളു ണ്ടോ? താരതമ്യം ചെയ്ത് വിശദമാക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനക ളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാരത്തിലെ പല സാധ്യ തകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാര ടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാ ന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവി ക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷപ്പെ ട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്വം മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ്യ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണി ക്കുന്നു.

ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല.അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തിയു ള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്സി യുക്തിയില്ലാത്ത ജീവിത ത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.

ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്.

‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.

കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ട് പേരിൽ എന്തിരിക്കുന്നു വെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറയുമോ? ചില പ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാൻ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവസ്യയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?

ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരുന്തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്കരമായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവസ്യയേയും തെങ്ങ് ചതിച്ചില്ല.

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി. അന്നത്തെ ദിവസം ശുഭമാകാൻ, പേശികൾ വലിഞ്ഞു മുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല.

ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കുടുതൽ സന്തോഷകരമാകുന്നത്. അതേ സമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ – കലാസൃഷ്ടികളി ലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീചാർജ് ചെയ്യുകയാണ്.

ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കു കൊള്ളുന്നതാകാം. സാന്ദർഭികമാകാം.

‘മോഷണം’ എന്ന കവിതയിൽ സാമൂഹികാവസ്ഥയെയാണ് കളിയാ ക്കുന്നത്. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളി ച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.

കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ “നാണ് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്.

കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ് ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കയ്യടക്കുന്നത് അത്ര ശരിയല്ല.

ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതമാണ്. കള്ളനാക്കി മുദ്രകുത്ത പ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹ ത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. ഇതാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.

1975 – ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് കൊണ്ടുവന്നത്. ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്കും എഴുത്തുകൾക്കും സെൻസറിങ്ങും നിരീക്ഷണവും ഉണ്ടായിരുന്നു. അതിനാൽ എഴുത്തുകാർ ഈ സന്ദർഭത്തെ മറികടന്നത് വളരെ സൂക്ഷ്മമായുള്ള രചനക ളിലൂടെയാണ്. കാർട്ടൂൺ കവിതകളും ചൊൽക്കാഴ്ചകളും ഡയലോഗ് കവിതകളും നാടകകവിതകളും ഇറങ്ങി.

ഇതിൽ 1976 – ൽ അയ്യപ്പപണിക്കർ രചിച്ചതാണ് ‘മോഷണം’ എന്ന കവിത. വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. മോഷണം എന്നു കവിത കേൾക്കുന്നവർക്കു കൂടി പാടാൻ സ്വാതന്ത്യം

നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന മോഷ്ടാവ്, കള്ളൻ എന്നി പദങ്ങളുടെ സാംസ്ക്കാരിക വ്യത്യാസം ഈ കവിത കാണിക്കുന്നു. മോഷ്ടാവ് എന്ന പദം സംസ്കൃതമാണ്. അതിനെ മാന്യവൽ ക്കരിച്ചതാണ് ഈ സമൂഹം. എന്നാൽ കള്ളൻ എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശപ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.

ഈ കവിതയിൽ പ്രതിഷേധമുണ്ട്. അധികാര വ്യവസ്ഥിതിയോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്യമുണ്ട്. കീഴാളന്റെ ദയനീയതയുണ്ട്. ചുരുക്കത്തിൽ, വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ്പ പണിക്കർ.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 18.
“കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുക്കുകയും ചെയ്തശേഷമാണ് അയാളുടെ (ടി.പി. ശ്രീധരന്റെ) വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റങ്ങൾ വന്നു തുടങ്ങിയത്” – ഇവിടെ നവ മാധ്യ മങ്ങളുടെ സ്വാധീന ശേഷിയെ സൂചിപ്പിക്കുകയാണോ? വിശകലനം ചെയ്യുക.
Answer:
ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ മാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാടിയിലെ പ്രതി ബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർത്ഥ്യവും, അയ ഥാർത്ഥ്യവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവലിന്റെ ഭാഗമായിട്ട് അവത രിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും, യാഥാർത്ഥ്വ ത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തു പോലെ അതിനൊരു രൂപമില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴി യില്ല. കൈയ്യിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെ ങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനുനേരെ മുടുപ ടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തിപ്പിടിക്കാൻ ശ്രമി ക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുക ളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോ കത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോക ത്തിൽ കണ്ടുമുട്ടിയാലും മനസ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങ ളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശയ ക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവിതം. നിഴ ലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപരിചിതൻ മാത്രം. എത്ര chat ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാ ലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമ ങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യ വും. സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസ ത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു

പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവും ഇല്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവി തത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതിപോലെ കൈയ്യൊപില്ലാത്ത സന്ദേ ശങ്ങൾ ലോകമെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരി ല്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതല ത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്തനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാ നാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മി തമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തക ളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ട റിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധ രന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴുവൻ ത്യജി ച്ചാലും ഈ വലിയ കടലിലെ ഒരുതുള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യ കൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാ കാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്ര മാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടു കുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 19.
“കാവാലത്തിന്റെ അഗ്നിവർണൻ ഒരു വ്യക്തിയെ അല്ല; മറിച്ചൊരു പ്രവണതയെ കുടിയാണ് ആവിഷ്കരിക്കുന്നത്” – ഈ നിരീക്ഷണം ശരിയാണോ? അഭിപ്രായം വിശദമാക്കുക.
Answer:
പൗരസ്ത്യ വൈയ്യാകരണന്മാരാണ് ‘ധ്വനി’ സിദ്ധാന്തത്തിന്റെ ഉപജ്ഞാ താക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതി വെയ്ക്കുന്നത്, നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവ തരിപ്പിക്കുക. പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറ യേണ്ടത് അതിന്റെ ധ്വനി അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത സിദ്ധാന്തങ്ങളിലെ സിംബോളിസത്തിനോട് കൂടുതൽ ചായ്വ് പ്രക ടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് ‘ധ്വനി സിദ്ധാന്തം’

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന കാവാലത്തിന്റെ നാടകത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ട ത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന തനതുനാടകം. ‘തനതുനാടകം’ നാടകമായതുകൊണ്ട് തന്നെ നൃത്തത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണപ്പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണ് നാടകം.

ഈ നാടകത്തിലെ ഏറ്റവും വലിയ അധികാര ചിഹ്നമായി അവത രിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണു്. പ്രതീക വൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവ ടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയ്യ ടക്കുന്നതും, ധാർഷ്ട്യത്തിന്റെയും, ഗർവ്വിന്റേയും പ്രതീകമായ കാലു കൾ ആണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരു ന്നതും ഈ കാലുകളെ തന്നെയാണ്. വണങ്ങാനും, വരുതിയിൽ നിർത്താനും ഈ പാദങ്ങൾതന്നെയാണുള്ളത്. അധികാരത്തിന്റേ യും, രാജ്യഗർവ്വിന്റേയും, ഭക്തിയുടേയും പ്രതീകം.

നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞുകാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കുകയാണ്. തന്റെ തല യിൽ വിശ്രമിക്കുന്ന സ്ഥിതിചെയ്യുന്ന പാദങ്ങൾ വണങ്ങുന്നതി നുവേണ്ടി. രാജ്യഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കു മ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവരുന്ന ഒരു ദുരവസ്ഥ അവിടെ തെളിയുന്നുണ്ട്. കണ്ടു പഴകിയ കാലുകളെന്ന ആ പ്രയോഗത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. രാജ്യഭരണ ത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാദങ്ങൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കു ന്നു. കണ്ടു പഴകി മടുത്ത അവസ്ഥകൾ തിരിച്ചുവരാൻ തുടങ്ങി യിരിക്കുന്നു.

രാജാവ് എന്നും അനിഷേധ്യനാണ്. എല്ലാ തീരുമാനങ്ങളുടേയും തമ്പുരാൻ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മകയജ്ഞമായിതീരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമറയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപതികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാ വത്തെ മാറ്റിയിട്ടില്ല. ഏകാധിപത്യവും, സ്വജനപക്ഷപാതവും, അധി കാരവടംവലിയും, ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണത ഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണതയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്. ചരിത്രത്തിന്റെ താളുകളിലാണെങ്കിലും, ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും. ഈ പൊതുസ്വഭാവത്തിന്റെ തുടർച്ച യെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷ മായി ചർച്ചചെയ്യുന്നുണ്ട്.

കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മുന്നോട്ട് നയി ക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയംകൂടി ഭോഗാസക്തനായി ചിലവഴിക്കുന്ന ഒരു രാജാവ്. പ്രജാതൽപരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായി കൂടി കാണാൻ കഴിയാത്തത അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേക്കൂത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്നത്. രാജാവിന്റെ കാലു കൾ, വണങ്ങാനും, വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകര ണമായിതീരുന്നു. അങ്ങനെ ഒരു നിഴൽനാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നു കാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പിക്കുക. അധികാരവടംവലി, ആരാണ് വലിയവൻ എന്ന മൂപ്പിളമ തർക്കം. പൊതുജനം കഴുത കളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ.

സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറിച്ചുന ടുമ്പോൾ മാത്രമേ, ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണമാകു ന്നുള്ളു. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പകരുന്നതിന് നാം ദൃക്സാക്ഷികളാണ്.

അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നി വർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭര ണാധികാരി എന്നൊരു അജ്ഞാഭിതി പ്രജകളിൽ, ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ!

ആ ഒരു ഭീതിയിലലിഞ്ഞും, നടുങ്ങിയും ഒരു ജനതതി തങ്ങളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനുഷ്യനെ അടി മയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥകളുടെ അടിമ. ആരാണ് ഞങ്ങളുടെ രാജാവ്, ആർക്കും അറിയില്ല. ഒരു പേരല്ലാ തെ, കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറിയില്ല. അറിവില്ലാ യ്മയും മറ്റൊരു തരത്തിലുള്ള അടിമത്വം തന്നെ. അജ്ഞതയും, ഭയവുംമൂലം അടിമകളാക്കപ്പെട്ട ഒരു ജനസമൂഹത്തെ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാം. അവർക്കുതന്നെ സംശയമു ണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ? രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ്? പരസ്പരം കാണുന്നവരിൽ തന്നെ സംശയത്തിന്റെ പത്തികൾ വിരിയുന്നു. എന്തെങ്കിലും പറ യാൻ ജനങ്ങൾ മടിക്കുന്നു.

തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാര സ്ഥാനങ്ങളുടേയും നേരെ പകച്ചു നോക്കാൻ വിധിക്ക പെട്ടവരാണവർ. സംശയത്തിന്റെ മുനകൾ പരസ്പരം എയ്ത് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിടത്തോളം അസ്തിത്വ പ്രശ്നം എന്നൊരു വെല്ലുവിളി കൂടിയാണത്. തങ്ങളുടെതന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്. കാരണം, നുണകളുടെ ഒരു മായാ ലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും, കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെ യാണ് യാഥാർത്ഥ്യം എന്ന് പഠിപ്പിച്ചുവെച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽ പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരി ക്കുകയാണ് കാവാലം നാരായണപ്പണിക്കർ, ചരിത്രഭേദം ചമയ്ക്കു കയാണ് നാടകകൃത്ത്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 20.
“പ്രപഞ്ചത്തിലും മനുഷ്യരിലുമുള്ള അത്ഭുതങ്ങളുടെ വിവരണമാണ് യാത്രാ വിവരണ സാഹിത്യത്തിന്റെ രസനിയത്” – ഈ അഭിപ്രായം, “ബദരിയും പരിസരങ്ങളും’, ‘യമുനോത്രിയുടെ ഊഷ്മതയിൽ എന്നീ പാഠഭാഗങ്ങളെ സംബന്ധിച്ച് പ്രസക്തമാണോ? വിലയിരുത്തുക.
Answer:
സഞ്ചാര സാഹിത്യ പ്രസ്ഥാനത്തിന് തന്നെ നമ്മുടെ സാഹിത്യമണ്ഡ ലത്തിൽ തുടക്കം കുറിക്കുന്നത് തന്നെ മലയാളത്തിലാണ്. പാറമേൽ തോകത്തനാരുടെ ‘വർത്തമാന പുസ്തകം’ എന്ന ഗ്രന്ഥം ഈ സാഹിത്യശാഖയ്ക്ക് ഒരു നല്ല തുടക്കം നൽകി. മലയാള സാഹിത്യം അത്രയൊന്നും വളർന്നിട്ടില്ലാത്ത ആ കാലഘട്ടത്തിൽ വർത്തമാന പുസ്തകം’ സാഹിത്യശാഖയ്ക്കുതന്നെ നല്ലൊരു മുതൽക്കൂട്ടായി തീർന്നു. ഭാരതത്തിലെ ഒരു ഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത വലിയൊരു സംഭാവന തന്നെയായിരുന്നു അത്. ആ സംഭാവന മല യാളസാഹിത്യത്തിനും വലിയൊരു പ്രചോദനവും, ശക്തിയും പകർന്നുതന്നിരിക്കണം. പിന്നീട് കെ.പി. കേശവമേനോന്റെ ‘ബിലാ ത്തിവിശേഷമാണ് ഈ സഞ്ചാരസാഹിത്യശാഖയിൽ ഉണ്ടായ മറ്റൊരു മികച്ച കൃതി. എസ്.കെ.യുടെ വരവോടെ പിന്നീട് ഈ സാഹിത്യ ശാഖയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇരുപതോളം സഞ്ചാര സാഹിത്യകൃതികളിലൂടെ, എസ്.കെ. പൊറ്റക്കാട് ഈ സാഹിത്യശാ ഖയെ സമ്പന്നമാക്കി.

സാഹസികനായ സഞ്ചാരിയായിരുന്നു എസ്.കെ. പൊറ്റെക്കാട്, അദ്ദേഹം ഒരു സാഹിത്യകാരൻ ആകാതെ ഇരുന്നേക്കാം. പക്ഷേ ഒരു സഞ്ചാരിയായി ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുമായിരു ന്നു. സാഹിത്യപശ്ചാത്തലം അദ്ദേഹത്തിന്റെ സഞ്ചാര ദാഹത്തിന് കടിഞ്ഞാൺ ഇട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ എല്ലായ്പ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമാ കാൻ സഞ്ചരിക്കാൻ എസ്.കെ. ശ്രമിച്ചുകൊണ്ടിരുന്നു. ആ സഞ്ചാരം പതിറ്റാണ്ടുകൾ മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധി ക്കണം. ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റവും (GPS) മൊബൈൽ സാറ്റലൈറ്റ് ഫോണുകളും, ആധുനിക ഗതാഗതവാർത്താവിനിമയ സൗകര്യങ്ങളൊന്നും, സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആ കാലത്ത്, കേട്ടുകേൾവിപോലും ഇല്ലാത്ത ലോകത്തിന്റെ മറുകോ ണുകളിലേക്ക് യാത്രയാവുക എന്നതുതന്നെ സാഹസികതയുടെ മറുപുറമാണ്. സൗമ്യമായ് പുഞ്ചിരിച്ചുകൊണ്ടാണ് എസ്.കെ. ഓരോ ഭൂമികകൾക്കുള്ളിലേക്കും കടന്നുചെന്നത്.

അത് ഹിമാലയ താഴ്വര യിലേക്കാണെങ്കിലും, ആഫ്രിക്കയിലെ ഇരുണ്ട ഭൂവിഭാഗങ്ങളിലേ ക്കായാലും, ആപത്തുകളെ ഭയന്ന് പിന്മാറുകയല്ല, ആപത്തുകളെ അറിഞ്ഞുകൊണ്ടുതന്നെ കടന്നുചെല്ലുകയായിരുന്നു. അതൊരു എടുത്തുചാട്ടമല്ല. മറിച്ച് സഞ്ചാരംകൊണ്ട് പാകം വന്ന മനസ്സിന്റെ താപസതുല്യമായ പക്വതയാണ്. ആഫ്രിക്കയിലെ തലവെട്ടികളായ, നരഭോജികളായ ഗോത്രങ്ങ ളിലും, ഗ്രാമങ്ങളിലും ഒരു അത്ഭുതംപോലെ കടന്നുചെന്നപ്പോൾ, ആപത്തുകൾ തലനാരിഴവ ത്വാസത്തിൽ അകന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും ഒരു മുൻകരു തലും എടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. യാത്രകളെ അദ്ദേഹം ഭയന്നില്ല. ഒരു ദുരനുഭവവും സഞ്ചാരത്തിൽ നിന്ന് എസ്. കെ.യെ. പുറകോട്ട് നീക്കിയില്ല.

എസ്.കെ. പൊറ്റക്കാട് നടത്തിയതെല്ലാം യാത്രയ്ക്കുവേണ്ടി ഉള്ള യാത്രകളായിരുന്നു. സഞ്ചാരം മാത്രമം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം യാത്രകൾ പ്ലാൻ ചെയ്തത്. അതുകൊണ്ടുതന്നെ എസ്. കെ.യെ സംബന്ധിച്ചിടത്തോളം മറ്റു തിരക്കുകളൊന്നും തന്നെ അദ്ദേ ഹത്തെ അലട്ടിയില്ല. ഏതെങ്കിലും ചുമതലകളോ, ഉത്തരവാദിത്വ ങ്ങളോ എസ്.കെ.യ്ക്ക് ആശങ്ക നൽകിയില്ല. സ്വാഭാവികമായും താൻ ചെന്നു കാണുന്ന നാടിനു വേണ്ടി തന്നെത്തന്നെ സ്വയം സമർപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിച്ചിരുന്നു. ഒരു ഉപാധിക ളുമില്ലാതെ സഞ്ചാരത്തിന്റെ ലഹരികളിലേക്ക് എസ്.കെ. സ്വയം മുങ്ങിത്താഴുന്നു.

എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവിത സാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബരങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്.കെ. യെ ഒരിക്കലും ആകർഷി ച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദപൂർണ്ണവും, നിഷ്കളങ്കവുമായ ജീവിതസാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുക ളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂഷാദികൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കിയെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെയാണെന്നും അദ്ദേഹം തിരിച്ചറി ഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പരി പ്പിച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങ ളിൽ നിന്ന് അൽപ്പംവ്യത്യസ്തമായാണെങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.

എസ്.കെ. യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലി ഞ്ഞുചേർന്ന ഒന്നാണ്. പുറംനാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത തൃഷ്ണ എസ്. കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവസ രങ്ങളിൽപോലുംതന്നെ പുലർച്ചെ ബസ്റ്റാന്റിലെത്തുന്ന എസ്.കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകിച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നി റങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുകളിലു ടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിതനെപോലെ, അലസ മായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിളനിലത്തിൽ അലയുമ്പോൾ എസ്.കെ. അലൗകികമായ ആനന്ദം അനുഭവിച്ചറി ഞ്ഞിരിക്കണം. അപ്പോഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്.കെ. സ്ഥാപിച്ചിട്ടു ണ്ടാകും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്തത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ.

യാത്രയുടെ മാനുഷികമുഖം അതായിരുന്നു എസ്.കെ. പൊറ്റക്കാ ടിന്റെ സഞ്ചാരം ജീവിത്രവതമാക്കിയപ്പോഴും, അതിനൊരു യാന്ത്രി കമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനുഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്രമല്ല അതിനെക്കുറിച്ച് ആസ്വാദ കരുടെ മനസ്സിലുണ്ടാക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാ ക്കും. അതുകൊണ്ടുതന്നെ എസ്.കെ. തന്റെ യാത്രയിലുടനീളം ഓർമ്മകൾ, മനുഷ്യത്വപരമായ, മനുഷ്യസ്നേഹത്തിൽ അടിയുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാദന മണ്ഡല ത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.

എല്ലാറ്റിനും ഉപരിയായി എസ്.കെ. ഒരു കഥാകാരനായിരുന്നു. കഥാ ലോകത്തിന്റെ ഒരു വലിയ ഭാവനാത്മക ലോകം അദ്ദേഹത്തിനു സ്വന്തമായിരുന്നു. ആ ലോകം പകർന്നു നൽകിയ ആത്മവിശ്വാസ വും, പ്രചോദനവും അദ്ദേഹത്തിന്റെ യാത്രാപഥങ്ങളിൽ പ്രകാശം പരത്തിയിരുന്നു. സ്വാഭാവികമായും ഭൂമികയുടെ വർണ്ണനകളിൽ അദ്ദേഹം വരച്ചിട്ട വാങ്മയചിത്രങ്ങൾ വായനക്കാർക്ക് ഇത്ര ഹൃദ്യ മായിത്തീരാനുള്ള കാരണം അദ്ദേഹത്തിന്റെ ഈ സാഹിത്യപാരമ്പര്യം തന്നെയാണ്. കഥാലോകം തുറന്നുവെയ്ക്കുന്ന വർണ്ണക്കാഴ്ചകൾ എസ്.കെ. തന്റെ സഞ്ചാരലോകത്തും വരച്ചുവെച്ചു. എസ്.കെ. യുടെ ജനപ്രീതിയുടെ അടിസ്ഥാനം തന്നെ ഇതുതന്നെയാണ്.

അനേക ഏകം’ എന്നത് അന്വർത്ഥമാണ് എം.പി. വീരേന്ദ്രകുമാ റിന്റെ കാര്യത്തിൽ. പത്രപ്രവർത്തകൻ, മാധ്യമസ്ഥാപനമുള്ള സാംസ്ക്കാരിക പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, പ്രഭാഷകൻ എന്നിങ്ങനെ നിരവധി മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരാ ളാണ് എം.പി. വീരേന്ദ്രകുമാർ.

ഈ വ്യത്യസ്ത കർമ്മമണ്ഡലങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേ ഹത്തെ തികഞ്ഞ ഒരു യാത്രികനാക്കി മാറ്റി. സ്വാഭാവികമായും ഔദ്യോഗികമായും, അല്ലാതെയും അനവധി യാത്രകൾ സ്വദേശത്തും . വിദേശത്തുമായി എം.പി.വീരേന്ദ്രകുമാർ നടത്തുന്നു. അതിലൂടെ സഞ്ചാരത്തിനോട് എന്തെന്നില്ലാത്ത ഒരു അഭിനിവേശം ഉടലെടു ത്തു. യാത്രകൾക്കുവേണ്ടിയുള്ള യാത്രകളല്ല, എസ്.കെ.യെ പോലെ, എം.പി. നടത്തിയിട്ടുള്ളത്. അനവധി ആവശ്യങ്ങൾക്കിടയിലൂടെ, യാത്രയെ, അതിന്റെ ആത്മാവിനെ പതിയെ തൊട്ടറിയുകയായിരു ന്നു. അങ്ങനെ യാത്രകളെ സ്നേഹിച്ച് യാത്രയ്ക്കായി നടത്തിയ യാത്ര യാണ് ‘യമുനോത്രിയുടെ ഊഷ്മളത എന്ന ലേഖനത്തിന് ആധാര മായ തീർത്ഥയാത്ര. ഹിമവൽസാനുവിൽ അലിഞ്ഞിറങ്ങാൻ, ഭാരതീയ ദർശനങ്ങളുടെ ആ മഹാഗരിമയിൽ വിലയം പ്രാപിക്കാനായി ഒരു സാർത്ഥകയാത്ര.

എം.പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രി കന്റെ അന്വേഷണാത്മക സമീപനങ്ങളാണ്. സത്യത്തെ അന്വേഷിച്ചു കണ്ടെത്തുന്നതുപോലെ, താൻ ചെന്നെത്തുന്ന ഭൂമിയുടെ വിശദാം ശങ്ങളിലേക്ക് ചരിത്രപരവും, പുരാണാത്മകവുമായ ഒരു ഗവേഷ വിദ്യാർത്ഥിയായി മാറി അദ്ദേഹം ചെന്നെത്തുന്നു. അവിടെ അദ്ദേഹം വായനക്കാരേയും തന്നെത്തന്നെയും മറക്കുന്നു. കണ്ട ത്തുന്ന വസ്തുതകളുടെ ആധികാരികത മാത്രമായിരിക്കും ലക്ഷ്യം.

അങ്ങനെ സ്വയം ഒരു വിദ്യാർത്ഥിയായും, അന്വേഷകനായും, ഒടു വിൽ എല്ലാം വിവരിക്കുന്ന നല്ലൊരു അധ്യാപകനായും എഴുത്തിൽ എംപി. തിളങ്ങുന്നു. എസ്.കെ. പൊറ്റെക്കാടും എം.പി.യും തമ്മി ലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതുതന്നെയാണ്. വിവരണാ ത്മക സഞ്ചാരസാഹിത്യത്തിലും, ഭാവനതുളുമ്പുന്ന വർണ്ണനകളിലും കൂടി ഏറ്റവും ലളിതമായി ആ നാടിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ പറത്തിക്കൊണ്ടുപോകാൻ എസ്.കെ.യ്ക്കു കഴിയും. എന്നാൽ എം. പി.യാകട്ടെ ആ ഭൂമിയുടെ ചരിത്രവും, മാത്തുകളും, പുരാണവും, പാരമ്പര്യവും ഗവേഷണത്തിലൂടെ കണ്ടെത്തി നമുക്കു മുന്നിൽ അവതരിപ്പിക്കും.

കവിത വായിച്ച് താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 2 സ്കോർ വീതം. (3 × 2 = 6)

ദാഹവും വിശപ്പും കൊണ്ടുഴറും പഥികൻ ഞാൻ
ഭാഗധേയത്താലൊരു കനകക്കനി നേടി.
ആ നിറ, മാസ്സൗരഭ്യം, മാ മുഴുമുഴുപ്പാ
പാണിയിൽ വെച്ചാക്കനിയോമനിക്കാനേ തോന്നു!
അതിനെക്കൊതിപൂണ്ടു കടിച്ചു നുണഞ്ഞു ഞാൻ
അമൃതിന്റെ കടുമെന്നന്തരം വാഴ്ത്തിപ്പാടി.
എങ്കിലുമുള്ളിൽ, പുഴുക്കേടിന്റെ ദുസ്വാദെന്തു സങ്കടം,
അതു തുഷിപ്പിന്നെയും ദംശിച്ചു ഞാൻ.
ഏതുഭാഗത്തും ദുസ്വാദിതിനെ പിഞ്ചിൽ തന്നെ
പാടും കാട്ടാതെ ഹാ, തുരന്നല്ലോ പാഴ്കകീടങ്ങൾ!
സ്വച്ഛമാം നേരിനുള്ളിലെ താൻ നുണ പൂഴ്ത്തി
വെച്ചിരിക്കുന്നു. ക്രൂര ഫലിതക്കാരൻ ദൈവം.

റുക – പ്രയാസപ്പെടുക, പഥികൻ – വഴിയാത്രക്കാരൻ, ഭാഗധേയം – ഭാഗ്യം, കനി – പഴം, പാണി – കൈ അന്തരാ – മനസിൽ, ഭംശിച്ചു – കടിച്ചു പാടും കാട്ടതെ – മര്യാദയില്ലാതെ)

Question 21.
കനിയെ ഓമനിക്കാൻ തോന്നാനുള്ള കാരണം എന്ത്?
Answer:
കനിയുടെ നിറവും സൗരഭ്യവും മുഴുമുഴുപ്പും കണ്ടാണ് കനിയെ ഓമനിക്കാൻ തോന്നിയത്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 22.
ദൈവം ക്രൂര ഫലിതക്കാരനാണ് എന്ന് പറയുന്നത് എന്തു കൊണ്ടാവാം?
Answer:
മധുരമായ കനിയെ പിഞ്ചിൽ തന്നെ പാടുപോലുമില്ലാതെ പാഴ്ക്കി ടങ്ങൾ അക്രമിച്ചു. സ്വച്ഛമായ നേരിനുള്ളിൽ എത്രമാത്രം നുണ യാണ് പൂഴ്ത്തിവച്ചിരിക്കുന്നത് എന്നതുകൊണ്ടാണ് ദൈവം ക്രൂര ഫലിതക്കാരനാണെന്ന് പറയുന്നത്.

Question 23.
ഈ കവിതയിൽ നിന്ന് നിങ്ങൾക്ക് ജീവിതത്തെ കുറിച്ച് ലഭിക്കുന്ന പാഠം എന്ത് ?
Answer:
പുറമേ കാണുന്നതല്ല യഥാർത്ഥ നന്മയും സൗന്ദര്യവും. മനസ്സിലെ നന്മയും സൗന്ദര്യവുമാണ് കണ്ടെത്തേണ്ടത് എന്ന ജീവിത പാഠമാണി കവിത കാഴ്ചവയ്ക്കുന്നത്.

24 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 24.
“അങ്ങാടിയിൽ തോൽക്കുമ്പോൾ
വേദനകൾ ദുസ്സഹമാകുമ്പോൾ
ഇപ്പോഴും ആദം ഹവുയെ കുറ്റപ്പെടുത്തുന്നു
നീ കാരണമാണ് നീ കാരണമാണ് കല്പറ്റ നാരായണൻ)

പുരുഷന്റെ ഇത്തരം കുറ്റപ്പെടുത്തലുകൾക്കും അഹന്ത കൾക്കും, വിധേയയാവുന്ന സ്ത്രീയെ ‘കൊള്ളിവാക്കല്ലാ തൊന്നും’ എന്ന കാവ്യഭാഗത്തും, അവയെ മറികടക്കുന്ന സ്ത്രീയെ ഗൗളി ജന്മം’ എന്ന കഥയിലും കാണാനാവുമോ? വി കലനം ചെയ്ത് ഉപന്വാസം തയ്യാറാക്കുക.
Answer:
പതിവ്രതകളിൽ ഏറ്റവും മികച്ച ഉദാഹരണമാണ് പുരാണ പ്രസി ദ്ധയായ ശീലാവതി. ശീലാവതിയുടെ ഭർത്താവ് ക്രൂരനും വിരൂപനും സ്ത്രീലമ്പടനുമായിരുന്ന ഉഗ്രശ്രവസ്സായിരുന്നു. എങ്കിലും ശീലാവതി അയാളെ ദൈവത്തെപ്പോലെ പൂജിച്ചുപോന്നു. ഒരിക്കൽ ഉഗ്രശ വസ്സിനു കുഷ്ഠരോഗം പിടിപെട്ടു. ബ്രാഹ്മണരുടെ ഇല്ലങ്ങളിൽ ചെന്ന് ഭിക്ഷയെടുത്താണ് തുടർന്ന് ശീലാവതി ഭർത്താവിനെ സംരക്ഷിച്ച ത്. നിരന്തരപരിചരണംകൊണ്ട് രോഗത്തിന് തെല്ലുശമനമുണ്ടായി, അന്നുമുതൽ ഭർത്താവിനെ തോളത്തേറ്റിയായി ഭിക്ഷാടനം. ഒരിക്കൽ രണ്ടുപേരും കൂടെ ഒരു മാളികയുടെ മുമ്പിൽ ചെന്നുചേർന്നു. അവിടെ പരന്നൊഴുകിക്കൊണ്ടിരുന്ന വെള്ളത്തിൽ പോലും ചവി ട്ടാതെ ശീലാവതി ഭർത്താവിനെയും ചുമന്നു തിരികെ പോന്നു.

വീട്ടി ലെത്തിയശേഷം, മാളികയ്ക്കു മുമ്പിൽ നിന്നു തിരികെപ്പോരാനുള്ള കാരണം ഉഗ്രശ്രവസ്സ് ആരാഞ്ഞു. അതൊരു വേശ്യാലയമാണെന്നും അവിടത്തെ ജലം ചവിട്ടുന്നതുപോലും പാപമാണെന്നും ശീലാവതി പറഞ്ഞു. അപ്പോൾ, തനിക്ക് വേശ്വാഗൃഹത്തിൽ പോകണമെന്ന് ഉഗ്ര ശ്രവസ്സ് ആവശ്യപ്പെട്ടു. യാതൊരു വൈമനസ്യവും കൂടാതെ, ഭർത്താ വിനെയും ചുമന്ന് അവൾ രാത്രിയിൽ വേശ്വാഗൃഹത്തിലേക്കു നട ന്നു. അണിമാണ്ഡവ്യൻ എന്ന താപസ ബ്രാഹ്മണനെ ശൂലത്തിൽ തറച്ചു നിർത്തിയിരിക്കുന്ന സ്ഥലത്തുകൂടെയായിരുന്നു യാത്ര.

അണിമാണ്ഡവ്യൻ മൗനവ്രതം ആചരിച്ചു തപസ്സു ചെയ്യുകയായിരു ന്നു. രാജാവിന്റെ ധനം മോഷ്ടിച്ചുകൊണ്ടുവന്ന കള്ളന്മാർ അണി മാണ്ഡവ്യന്റെ ആശ്രമത്തിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മൗനവ തത്തിലായിരുന്ന മാണ്ഡവ്യൻ രാജകിങ്കരന്മാരുടെ ചോദ്യത്തിനു മറു പടി പറഞ്ഞില്ല. തൊണ്ടി സാധനം ആശ്രമത്തിൽ നിന്നു കിട്ടിയതി നാൽ പിടിക്കപ്പെട്ട കള്ളന്മാർക്കൊപ്പം അണിമാണ്ഡവ്യനേയും ശൂല ത്തിൽ തറച്ചുകൊല്ലാൻ രാജാവ് ഉത്തരവിട്ടു. ശൂലത്തിൽ തറച്ചെ ങ്കിലും മാണ്ഡവ്യൻ മാത്രം മരിച്ചില്ല.

ഈ സ്ഥലത്തുകൂടെയായിരുന്നു, ഉഗ്രശ്രവസ്സിനേയും കൊണ്ട് ശീലാ വതിയുടെ യാത്ര. ഇതുകണ്ട മാണ്ഡവ്യൻ അടുത്ത സൂര്യോദയത്തി 1 നുമുമ്പ് ഉഗ്രശ്രവസ്സ് മരിക്കട്ടെ എന്ന് ശൂലത്തിൽ കിടന്നു ശപിച്ചു. ഇതുകേട്ട് നടുങ്ങിയ ശീലാവതി, നാളെ സൂര്യൻ ഉദിക്കാതെ പോകട്ടെ എന്നു മറുശാപം പറഞ്ഞു.

അടുത്ത ദിവസം സൂര്യൻ ഉദിച്ചില്ല. സൂര്യനുദിക്കാതെ കാര്യങ്ങളെല്ലാം താറുമാറായി. ദേവന്മാർ മഹർഷിയുടെ അടുത്തെത്തി. അതി മഹർഷിയുടെ ഭാര്യ അനസൂയയോട്, ശീലാവതിയെ ശാപം പിൻവ ലിപ്പിക്കുന്നതിന് നിർബന്ധിക്കാൻ ശട്ടം കെട്ടി. അനസൂയയുടെ പ്രേരണയാൽ ശീലാവതി ശാപം പിൻവലിക്കുകയും ഉഗ്രശ്രവസ്സ് മരിക്കുകയും ചെയ്തു.

ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീ ജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാല ത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളാണ്. ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറഞ്ഞവയിൽ നിന്നും സ്ത്രീജീവിതത്തിന്റെ സ്വാതന്ത്ര്യലോകത്തെ ക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു. അതിൽ അവൾ ജീവിക്കാൻ തീരു മാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽ നിന്നും പുറ ത്താക്കുന്നു.

പെൺഗൗളി ജീവിത്തിൽ പുതുമ തേടുകയും ഭർത്താവിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീ ജീവിതത്തിന് ദാമ്പത്യത്തിന്റെ ചട്ടക്കൂട് ഇല്ലാതാകുന്നു. അവൾ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്യം നൽകുന്നു. ദാമ്പത്യം ഒരു ബന്ധനമാകുവാൻ അവൾ ആഗ്രഹി ക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും അവരെ സംരക്ഷി ക്കുന്നതുമാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരായി മാറുന്നു. സ്ത്രീജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കു ന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അവർ അറിയപ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടുന്നില്ല. അവൾ പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺ ഗൗളിയുടെ ജീവതത്തിൽ നിന്നും ഒരു ഇറങ്ങിപ്പോക്കാണ്.

പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശ കയുടെ സംസാരത്തിൽ നിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണി ചെയ്യുന്ന സ്ത്രീക്കു ണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യത്തിൽ ദാമ്പത്യം ഉപേക്ഷിക്കുന്നു.

ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്. അതിൽ കേന്ദ്രം പുരുഷനാണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവൾ ചെയ്യേണ്ടത്. പുരുഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺ ഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു. ഇവിടെ പെൺഗൗളി പ്രതികരിക്കുന്നത് സ്വതന്ത്രമായിട്ടാണ്.

പുരാണത്തിലെ ശീലാവതിയുടെ കഥയായ ‘കൊള്ളിവാക്കല്ലാ തൊന്നും’ എന്ന പാഠഭാഗത്തിൽ ശകാരവും കുറ്റപ്പെടുത്തലും – മാത്രമായിരുന്നു ശീലാവതിക്കു കിട്ടുന്ന പ്രതിഫലം. ഏതാപത്തിലും ഭർത്താവിനെ വ്രതപൂർവ്വം ശുശ്രൂഷിക്കുന്നവളുടെ മഹത്വം ഘോഷി ക്കുകയാണ് കഥയിൽ പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുക യാണീ കഥയിൽ. ഗൗളി ജന്മത്തിലെത്തുമ്പോൾ പുരുഷന്റെ അഹന്ത മാഞ്ഞുപോകുന്നില്ല എന്ന് കഥാകൃത്ത് പറയുന്നു. പെൺഗൗളിയിലൂടെ പുരുഷാധിപത്യ സാമൂഹികബോധത്തെ വിചാരണ ചെയ്യുകയാണ് കഥാകൃത്ത്, കഥയിലെ ഗൗളികപ്പെണ്ണ് ഒടുവിൽ ആൺപല്ലിയെ ഉപേ ക്ഷിച്ച് ആരതി എന്ന ചെറുപ്പക്കാരിയുടെ ശിഷ്ടജീവിതം അറിയാൻ ഇറങ്ങിപ്പുറപ്പെടുകയാണ്. പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധി ക്കുമെന്ന് തനിക്കറിയണമെന്ന ബോധത്താലാണവൾ അപ്രകാരം ചെയ്യുന്നത്. പെണ്ണിന് അവളുടെ തീരുമാനങ്ങളും അന്വേഷണങ്ങ ളുമുണ്ടെന്ന് പ്രഖ്യാപിക്കുകയാണിവിടെ.

Question 25.
“മാതൃഭാഷാ പഠനത്തിന്റെയും മാതൃഭാഷയിലൂടെയുള്ള പഠനത്തി ന്റെയും പ്രസക്തി” – ഈ വിഷയത്തിൽ മുഖപ്രസംഗം തയ്യാറാ ക്കുക.
Answer:
സ്വന്തം ആശയങ്ങൾ കൂട്ടിച്ചേർത്ത് പ്രഭാഷണം തയ്യാറാക്കാൻ ശ്രമി ക്കുക.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 26.
സുവർണ ഭൂതകാലം നഷ്ടപ്പെട്ട ജനതയുടെ കോപവും ദു: ഖവും, നഷ്ടമായത് തിരിച്ചു പിടിക്കാമെന്ന പ്രത്യാശയും കിരാത വൃത്തത്തിലുണ്ട് . ഈ പ്രസ്താവന വിശകലനം ചെയ്ത് നിരു പണം തയ്യാറാക്കുക.
Answer:
കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവി തയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാ ളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാ ളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊ ട്ടിയ മാമലപോലെയും കാട്ടാളൻ അലറുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശി യിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാ ളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാ ത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോ ഗിച്ച് വനം നശിപ്പിക്കുകയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാ ളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിത ത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധിക്കുന്നു. ആകാ ശവും മലയോരവും അച്ഛന്റേയും അമ്മയുടെയും ദാരുണമായ അന്ത്യസ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വന ജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.

അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരു വകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണു ന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്ത മായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരി മേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തി ലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരി ക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസി ക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ട മായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്തങ്ങാപ്പുല്ലു കളും അതിൽ തുള്ളിയിരുന്ന പച്ചക്കളും കാണാതായിരിക്കു ന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങപ്പുല്ലുകൾ വളരു ന്നത്.

അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേക്കാൾ ചെറിയ പച്ച കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കളമെഴുതുന്നു. ആ കളങ്ങ ളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാ ളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ ചോലകളിലും കോലങ്ങ ളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മന സ്സിൽ ഉണരുന്നത്. ആ രാത്രിയെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തി കൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നതു് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണി രിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അര ക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്ന ത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തി ക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെ വിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻകൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറയ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു. എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ച രിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരി യുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാ ളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറു ങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം

ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരി കളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാ രുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധ മാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മഞ്ഞാടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുല വില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊ ടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പേമാ രിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ മുളപ്പി ക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടി ളിയും. വനമൂർച്ചയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തി നുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ്യത്യസ്ത മായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളി യിക്കുന്നു.

Kerala Plus Two Malayalam Question Paper March 2020 with Answers

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. ഇവിടെ കാട്ടാളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെങ്കിൽ തന്റെ കാടു തകർന്ന വരുടെ ഭയവും വേദനയും കാട്ടാളന്റെ നെഞ്ചിൽ എരിയുന്ന പന്ത മാണിത്. കാടിന്റെ ആകാശത്ത് ചത്തുകിടക്കുന്നു അച്ഛൻ. കരിമേ ഘമാകാം. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മല യോരത്തിരുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാര ങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയായിരി ക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ട യാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളായി രുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമുടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരിസ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചപൈക്കൾ (പച്ചക്കാള യെന്നും പുൽച്ചാടിയെന്നും) വിളിക്കും. ചാടി നടന്നിരുന്ന മുത്ത ങ്ങപ്പുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരിസ്ഥിതി മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടുന്നവൻ പുരാത നമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്കപ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗരികന്റെ ശരീ രവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശുദ്ധമാക്കി

മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തകരുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമത്തിന്റെ ഗായ കനാണ്. കാമുകനാണ്. വനം അന്യമായി കാണപ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു – ദൈവത്തേയും വിദ്വയേയും മനുഷ്യ പാരമ്പര്യ ത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാര ത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താ ക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാക്കേണ്ടത്. അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയിക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായി രുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലാ യിരുന്നു.

Leave a Comment