Kerala Plus Two Malayalam Question Paper March 2021 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2021 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2021

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് സൂചനകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുത്തെഴുതുക. (2 സ്കോർ വീതം) (5 × 2 = 10)

Question 1.
‘കിരാതവൃത്തം’ എന്ന കവിതയിൽ കണ്ടെത്താവുന്ന രണ്ട് ആശ യസൂചനകൾ എഴുതുക. (2 സ്കോർ വീതം)
• ചൂഷണത്തിൽ അധിഷ്ഠിതമായ
• നാഗരികത നാഗരിക ജീവിതത്തിന്റെ ആസ്വാദ്യത
• ആവാസ വ്യവസ്ഥയ്ക്കുമേലുള്ള അധിനിവേശം
• വ്യവസായവൽക്കരണത്തിന്റെ ഗുണങ്ങൾ
Answer:
• ചൂഷണത്തിൽ അധിഷ്ഠിതമായ നാഗരികത,
• ആവാസവ്യവസ്ഥ യ്ക്കുമേലുള്ള അധിനിവേശം.

Question 2.
ശകുന്തളയുടെ വാക്കുകളിൽ നിന്നു ദുഷ്ഷൻ എന്ന കഥാ പാത്രത്തിന് യോജിക്കുന്ന രണ്ടു പ്രസ്താവനകൾ കണ്ടെത്തുക.
• കടുകിന്മണി മാത്രമുള്ള പരദോഷം കാണുന്നയാൾ
• പ്രജാവത്സലൻ
• സജ്ജനങ്ങളെ നിന്ദിക്കുന്നയാൾ
• സാരജ്ഞൻ
Answer:
• കടുകിന്മണി മാത്രമുള്ള പരദോഷം കാണുന്നയാൾ,
• സജ്ജന ങ്ങളെ നിന്ദിക്കുന്നയാൾ.

Question 3.
താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്നു കാക്കാരശ്ശി നാടക ത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കുക.
• സാമൂഹിക വിമർശനം ലക്ഷ്യമാക്കുന്നില്ല
• സംഗീതം, നൃത്ത്, അഭിനയ് എന്നിവയ്ക്ക് പ്രാധാന്യം
• നാടോടി നാടക ഗാനശാഖയിൽപ്പെടുന്നു.
• സ്ത്രീകഥാപാത്രങ്ങൾ കടന്നുവരുന്നില്ല
Answer:
• സംഗീതം, നൃത്തം, അഭിനയം എന്നിവയ്ക്ക് പ്രാധാന്യം,
• നാടോടി നാടക ഗാനശാഖയിൽ പെടുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 4.
പുലിക്കോട്ടിൽ ഹൈദരുടെ കൃതികൾക്ക് അനുയോജ്യമായവ കണ്ടെത്തുക
• ഗാർഹിക പ്രശ്നങ്ങൾ കടന്നുവരുന്നില്ല.
• ഏറനാടൻ ഭാഷയുടെ സാന്നിധ്യം
• സ്ത്രീ പക്ഷപാതിത്വം
• അറബി നാടുകളിലെ കഥകൾ മാത്രം സ്വീകരിച്ചു
Answer:
• ഏറനാടൻ ഭാഷയുടെ സാന്നിധ്യം
• സ്ത്രീപക്ഷപാതിത്വം.

Question 5.
കലാമണ്ഡലം ഹൈദരലിയുടെ കലാജീവിതവുമായി ബന്ധപ്പെട്ട യോജിച്ച രണ്ടു പ്രസ്താവനകൾ എഴുതുക.
• ജന്മസിദ്ധിയും സാധനയും ആ കലാകാരനെ രൂപപ്പെടുത്തി.
• സമുദായത്തിന്റെ ചട്ടക്കൂടിനകത്തുതിന്നു കലാപഠനം നടത്തി
• പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കല സഹായിച്ചു.
• ഇതരമതസ്ഥർ സഹായം നിഷേധിച്ചു.
Answer:
• ജന്മസിദ്ധിയും സാധനയും ആ കലാകാരനെ രൂപപ്പെടുത്തി,
• പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കല സഹായിച്ചു.

6 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 2 – 3 വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം).
(6 × 2 = 12)

Question 6.
ടോട്ടോയ്ക്കും ജോവലിനും പാകത വരുന്നു എന്ന് അച്ഛനു തോന്നിയത് എന്തുകൊണ്ട്?
Answer:
ടോട്ടോയും ജോവലും സ്കൂളിലെ മാതൃകാവിദ്യാർത്ഥി കൾക്കുള്ള സർട്ടിഫിക്കറ്റ് നേടുന്നു. സമ്മാനമായി തങ്ങളുടെ സഹപാഠികൾക്ക് വീട്ടിൽ വച്ച് ഒരു പാർട്ടി കൊടുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

Question 7.
ബാഹുകൻ നളൻ തന്നെയെന്നു കേശിനി ഉറപ്പിച്ചതിന് രണ്ടു കാര ണങ്ങള എഴുതുക.
Answer:

  • ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളെല്ലാം എത്തിച്ച പ്പോൾ കുടത്തിൽ വെള്ളം തനിയേ നിറഞ്ഞു, അഗ്നി അഹ ങ്കാരമില്ലാതെ കത്തി.
  • തേരലങ്കരിച്ചിരുന്ന പൂക്കൾ വാടിയിരിക്കുന്നത് കണ്ട് അവയെ തലോടിയപ്പോൾ അവയെല്ലാം പുതു പൂക്കളായി മാറി.

Question 8.
‘പുരുഷന്റെ അഹന്ത ഗൗളി ജന്മത്തിലും തീർത്തും തേഞ്ഞുപോ യിരുന്നില്ല’ എന്നു പറയാൻ കരണമെന്ത്?
Answer:

  • താൻ മുജ്ജന്മത്തിൽ കഥാകൃത്തായിരുന്നെന്നും തന്റെ കഥ കൾ മലയാളത്തിലെ മികച്ച കഥകളാണെന്നഭിമാനിച്ചിരുന്നതു കൊണ്ടാണ് ഈ ജന്മത്തിൽ താൻ മേൽക്കൂര താങ്ങുന്ന ഗൗളി യായതെന്നും ആൺഗൗളി.
  • തനിക്ക് മുൻജന്മത്തെക്കുറിച്ച് ഒരോർമ്മയും ഇല്ലെന്ന് പെൺഗൗളിയുടെ ആത്മനിന്ദ. അതിന് ബോധോദയം ഉണ്ടാ വണം, ബുദ്ധൻ ചെയ്തതുപോലെ ബോധിവൃക്ഷച്ചുവട്ടിൽ ധ്വാനത്തിലമരണം എന്ന് ആൺഗൗളി.

Question 9.
‘അലകടലിൻ വേരുപറിക്കാൻ കുതറി കാട്ടാളൻ’ ഇവിടെ തെളി യുന്ന ഭാവമെന്ത്?
Answer:

  • ആവാസ വ്യവശത നഷ്ടമായിപ്പോയ കാട്ടാളന്റെ നെഞ്ചിലെ നീറ്റൽ.
  • കാട്ടാളന്റെ കരളിൽ ചാട്ടുളിയായി തറയ്ക്കുന്ന പ്രകൃതിമാതാ വിന്റെ ദയനീയമായ നിലവിളി.
  • ഉരുൾപൊട്ടിയ മാമല പോലെ അലറിക്കൊണ്ട് അലകടലിൻ വേരു പറിക്കാൻ കുതറുന്ന കാട്ടാളന്റെ രൗദ്രഭാവം.

Question 10.
‘ദേവസ്യയ്ക്ക് ചിരി അടങ്ങാതെ പോയി’ എന്തുകൊണ്ട്?
Answer:

  • കൊല്ലാങ്കണ്ടത്തിൽ ദേവസ്വയുടെ തലയിൽ ഒരു പെരുന്തൻ തേങ്ങ ഞെട്ടറ്റു വീണു.
  • ദേവസ്യ മരിച്ചെന്ന് കരുതി നാരായണപിള്ള ഓടിയെത്തി. ഇത്രയും വലിയൊരു തേങ്ങ ഇത്ര
  • പൊക്കത്തിൽ നിന്നും വീണിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്ത് ചിരി അടക്കാൻ കഴിയാത്ത ദേവസ്യ.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 11.
‘കമ്പ്യൂട്ടർ, തത്ത്വവിചാരങ്ങളുടെ ഘാതകനാണ്’ – എന്ന് ശ്രീധ രന് തോന്നാനിടയായത് എന്തുകൊണ്ട്?
Answer:

  • ഒരാൾക്ക് കപ്പലിലോ കാൽനടയായോ ലോകം ചുറ്റാൻ കഴിയും. എന്നാൽ ജീവിതകാലം മുഴുവൻ ചെലവഴിച്ചാലും സൈബർ സ്പേസിന്റെ ഒരംശം പോലും കാണാൻ കഴിയില്ല.
  • കമ്പ്യൂട്ടറിന് മുമ്പിൽ ഇരിക്കുമ്പോൾ ഇത്തരം ആലോചന കൾക്ക് സ്ഥാനമില്ലെന്നും കമ്പ്യൂട്ടർ തത്ത്വവിചാരങ്ങളുടെ ഘാതകനാണെന്നും ശ്രീധരൻ തിരിച്ചറിയുന്നു.

12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽക്കവി യാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (10 × 4 = 40)

Question 12.
‘നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും’ ഈ പ്രസ്താവനയിലൂടെ ദുഷ്ഷൻ മഹാരാജാവിന് ശകുന്തള നൽകുന്ന സന്ദേശമെന്ത് ? വ്യക്തമാക്കുക.
Answer:
സാമൂഹിക ജീവിയായ മനുഷ്യന് സമൂഹത്തോട് ചില കടമകളും കർത്തവ്യങ്ങളുമുണ്ട്. അത് നാം നിറവേറ്റണം. നല്ല മനുഷ്യർ സ്വന്തം കർത്തവ്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണ്. അവർ സ്വന്തം സ്വഭാ വഗുണംകൊണ്ട് കുറ്റമുള്ളവരെപ്പോലും നിന്ദിക്കുകയില്ല. നല്ലവൻ എപ്പോഴും നല്ലതുമാത്രമേ ഗ്രഹിക്കുകയുള്ളൂ. അത് അരയന്നം വെള്ളത്തെ മാറ്റി പാൽകുടിക്കുന്നതുപോലെയാണ്.

Question 13.
‘നളൻ ബുദ്ധിമാനാണെന്ന് കേശിനി തിരിച്ചറിഞ്ഞതെങ്ങനെ? വിശ ദമാക്കുക.
Answer:
കേശിനി ബാഹുകനോട് നേരിട്ടു സംസാരിച്ച കാര്യങ്ങളിൽനിന്നും ബാഹുകൻ ബുദ്ധിമാനാണെന്നും കേശിനി മനസ്സിലാക്കുന്നു. ദമ യന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാ റിയതും, ദിവ്യസിദ്ധികളും ബാഹുകൻ നളൻ തന്നെയാണെന്ന് ഉറ പിക്കുന്നതിന് കേശിനിയെ സഹായിക്കുന്നു. ഋതുപർണ്ണനേയും സാകേതപതിയേയും വണങ്ങുന്ന ബാഹുകനിൽ കേശിനി നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ഇങ്ങനെ ബാഹുകവേഷത്തിൽ വന്നത് നളൻ തന്നെയാണെന്ന് കേശിനി തീർച്ചപ്പെടുത്തുന്നു.

Question 14.
‘പിറവിയിലുള്ളൊരു ജാതകദോഷം
കുറയല്ലതുകൊണ്ടിങ്ങനെ നമ്മെ
കുറവു പറഞ്ഞു നശിപ്പിക്കുന്നു
‘കുറവറ്റീടിന മുനികുലനാഥൻ’ ശീലാവതിയുടെ ഈ വാക്കുക ളുടെ പൊരുൾ വ്യക്തമാക്കുക.
Answer:
കുഞ്ചൻ നമ്പ്യാരുടെ ശീലാവതി ചരിതത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ളത്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി പുരുഷാ ധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്.

നന്നായി ശുശ്രൂഷിച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നു. ണ്ട്. ഔഷധമാണ് മുക്കുടി. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു.

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടു ന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചു കൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറ ഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളു. സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശിലാ വതി ചരിതം.

Question 15.
‘വെളിച്ചത്തിനു പിന്നിൽ ഒരു ചതിയുണ്ട്’. ഇങ്ങനെ ദിവാകരന് തോന്നാനിടയായത് എന്തുകൊണ്ട്? വിശദമാക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന പത്മരാജൻ കഥയിൽ വെളിച്ച ത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. ഈ കഥയിൽ മാത്രമല്ല നമ്മുടെ ഈ ആധുനിക ഉപഭോഗ സംസ്കാരത്തിൽ വെളിച്ചത്തി ന്, കൃത്രിമ വെളിച്ചത്തിന് സവിശേഷമായൊരു സ്ഥാനം ഉണ്ടായി ട്ടുണ്ട്. കണ്ണഞ്ചിക്കുന്ന കൃത്രിമ വെളിച്ചങ്ങൾ പകർന്നു തരുന്ന വല്ലാത്തൊരു മായിക കാഴ്ച്ചയിൽ മയങ്ങിത്തന്നെയാണ് ഇന്നത്തെ ലോകം മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ കുറ വുകളെ കൃത്രിമവെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര യിൽ മായ്ക്കുക. അങ്ങനെ കുറവുകളെയും കുറ്റങ്ങളെയും അപാകതകളെയും കാണാനും പരിഹരിക്കാനുമുള്ള വെളിച്ചം അതിന്റെ വിപരീതാർത്ഥത്തിൽ സഞ്ചരിച്ച് അവ മറയ്ക്കാനുള്ള കനത്ത മറയായിമാറുന്നു. വിരോധാഭാസ ലോകത്തിലാണ് നാമി പ്പോൾ ജീവിക്കുന്നത്.

എന്തായാലും അവകാശങ്ങളുടെ പ്രശ്നത്തിൽ പരേതരുടെ നിശ്ചല ഛായാപടങ്ങൾക്ക് കൂട്ട് ഈ വെളിച്ചം മാത്രമാണ്. ഈ വെളിച്ചം ആ മരണത്തെരുവിനെ രാത്രിയിലും പകലാക്കി മാറ്റു ന്നു. ആ പ്രകാശധാര സൃഷ്ടിക്കുന്ന മായികവലയത്തിൽപ്പെട്ട് ആളുകൾ ശരിയേത് തെറ്റേതെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ കുഴങ്ങുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 16.
മഴനീരിനുവേണ്ടി മാനം നോക്കിയിരുന്ന കാട്ടാളനുണ്ടായ അനു ‘ഭവമെന്തായിരുന്നു? വിശദമാക്കുക.
Answer:
കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായ നക്കാർ വന്നു നിൽക്കുന്നത്. കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേ ശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടു മെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയി ല്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പോ രിയായി പെയ്യും. ആ മഴ മഴയായി പൊടിവേരുകൾ മുളപ്പി ക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടി ത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

Question 17.
‘അധികാരകേന്ദ്രങ്ങളെ അടിച്ചുതളിച്ചു വൃത്തിയാക്കാൻ അടിസ്ഥാ നവർഗ്ഗം ഉണരണം എന്ന സൂചന ‘അടിച്ചുതളിക്കാരി’ എന്ന കഥാ പാത്രം നൽകുന്നുണ്ടോ? വിശദമാക്കുക.
Answer:
അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടുന്ന ത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനായുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജ ഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്ര തീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടിച്ചു തളിക്കാരി വരുന്നത്.

അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് ‘എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്നെ അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചൂൽ. അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത്യ ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.

Question 18.
‘ഹൃദയത്തിൽ കൊത്തി വലിക്കുമ്പോഴും അത് സുഖമുള്ള അനു ഭവമായിരുന്നു’. സച്ചിന്റെ വിടവാങ്ങൽ പ്രസംഗത്തെ കെ. വിശ്വനാഥ് ഇങ്ങനെ വിശേഷിപ്പിച്ചത് എന്തുകൊണ്ട് ? വിശദമാ ക്കുക.
Answer:
ലോകം ഒരു വ്യക്തിയിലേക്ക് ചുരുങ്ങിവരുന്ന അപൂർവ്വമായ ചരി ത്രമുഹൂർത്തം. പകരക്കാരനില്ലാത്ത, ലോകത്തെ ഏറ്റവും വലിയ ബാറ്റസ്മാൻ ആ 22 വാര നീളമുള്ള ക്രിക്കറ്റ് പിച്ചിന്റെ അധിപതി, ചക്രവർത്തി, തന്റെ ചുവടുകൾ വെച്ച് നീങ്ങുമ്പോൾ അദ്ദേഹ ത്തിനുചുറ്റും ഒരു ദിവ്യപരിവേഷം അലയടിക്കുന്നുണ്ടായിരുന്നു. ആദ്യമായി ആ കണ്ണുകൾ നനഞ്ഞു. സച്ചിൻ വിളികളാൽ ആകാ ശംവരെ മുഖരിതമായ ആ അന്തരീക്ഷത്തിൽ ടീമംഗങ്ങളുടെ ഗാർഡ് ഓഫ് ഓർണറിനു മുന്നിലൂടെ, പ്രിയപ്പെട്ടവരുടെ കൈകൾ ചേർത്തുപിടിച്ച്, ആകാശത്തേക്ക് ഇടയ്ക്ക് അച്ഛന്റേയും, ജ്യേഷ്ഠ ന്റേയും അനുഗ്രഹങ്ങൾക്കായി നോക്കി, ഗുരുഭൂതരുടെ അനു ഗ്രഹാശിസ്സുകളോടെ നടന്നുനീങ്ങുകയായിരുന്നു ആ ക്രിക്കറ്റ് അമാ നുഷൻ.

ഇതിഹാസതുല്യമായ 25 വർഷത്തെ നീണ്ട ഇന്നിങ്ങ്സിന് തിരശ്ശീല. അന്നാ സ്റ്റേഡിയത്തിൽ കരയാത്തതായി ഫ്ളഡ് ലൈറ്റു കൾ മാത്രം ബാക്കിയുണ്ടായിരുന്നുള്ളൂ. തന്റെ അവസാന ഇന്നിങ്സും അനശ്വരമാക്കിയിട്ടേ പ്രിയപ്പെട്ട ലിറ്റിൽ മാസ്റ്റർ വിട വാങ്ങിയുള്ളു. 25 വർഷം നീണ്ട തന്റെ കരിയറിനു ഉചിതമായ ഒരു ശുഭാന്ത്യം. തന്റെ 200-ാം ടെസ്റ്റെന്ന അനുപമമായ നേട്ട ത്തിനു തിലകക്കുറി ചാർത്തി, സച്ചിൻ തന്റെ കൈയ്യൊപ്പിട്ട ഷോട്ടുകൾകൊണ്ട് അംഖഡെ സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച ആറു ബൗണ്ടറിയുടെ അകമ്പടിയോടെ അരസെഞ്ച്വറി.

തന്റെ ഏറ്റവും മനോഹരമെന്ന, ദൈവത്തിന്റെ കൈയ്യൊപ്പു ചാർത്തി കവർ ഡ്രൈവുകളുടെ അനായാസമായ വശ്യത സച്ചിൻ തുറന്നു കാട്ടി. ചാരുതയാർന്ന ആ ബാറ്റിങ്ങ്പ്ര കടനത്തിനുശേഷം, ഒരു കവിതയുടെ അന്തസ്സിനു ചേർന്ന വിടവാങ്ങൽ പ്രസംഗവും. ഒരാളെപോലും വിട്ടുപോകാതെ, വളർച്ചയുടെ നാൾവഴികളിൽ തനിക്ക് കൂട്ടായി, താങ്ങായി, തണലായി നിന്ന ഓരോരുത്തരേയും പേരെടുത്തു പരാമർശിച്ച ആ പ്രസംഗം’ ഭാവതീവ്രതകൊണ്ടും, ആത്മാർത്ഥത കൊണ്ടും ഉജജ്വലമായി. ചരിത്രത്തിൽ ഇടംപിടി ക്കുന്ന വിശ്വവിഖ്യാതമായ പ്രസംഗങ്ങളിൽ ഒന്നായിമാറി.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 19.
കലാമണ്ഡലത്തിൽ വച്ച് ഹൈദരലിയെ വേദനിപ്പിച്ച രണ്ടു സംഭ വങ്ങൾ എഴുതുക.
Answer:
കൂട്ടുകാർ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് കലാമണ്ഡല ത്തിലെ ആദ്യ ദിവസം മുതൽ ഹൈദരലി ശ്രദ്ധിച്ചു. അയാ ളിൽനിന്നും നല്ല ഗ്യാപ്പിലാണ് അവർ ഇരുന്നിരുന്നത്. മാപ്ലചെക്കൻ എന്നതായിരുന്നു ആ അയിത്തത്തിന്റെ ഒന്നാമത്തെ കാരണം. മറ്റൊന്ന് കാണാൻ ഭംഗിയില്ല എന്നതായിരിക്കണം എന്നും ഹൈദ രലി ഊഹിക്കുന്നു. അവരുടെ ഇത്തരം പെരുമാറ്റങ്ങൾ അയാളെ വേദനിപ്പിച്ചിരുന്നു.

കടുത്ത പരിശീലന പദ്ധതിയായിരുന്നു കലാമണ്ഡലത്തിൽ നിലനി ന്നിരുന്നത്. വെളുപ്പിന് രണ്ടേമുക്കാലിന് എണീക്കണം. മൂന്നുമണിക്ക് കളരിയിലെത്തണം. പിന്നെ ആറുമണിവരെ സാധകമാണ്. വൈകി യാണു് ചേർന്നതെങ്കിലും പഠിപ്പിൽ ഹൈദരലി മുമ്പനായിരുന്നു.

Question 20.
വിദൂഷകൻ, കൊത്തുവാൾ, രാജഗുരു – ഇവർ അധികാര കേന്ദ്ര ങ്ങളിലെ ജീർണ്ണതയുടെ പ്രതിനിധികളാണോ? കുറിപ്പ് തയ്യാറാ ക്കുക.
Answer:
അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധി കാരവും, ധനവും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊ ണ്ടേയിരിക്കും. സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയ തമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളി ക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്ക് മാത്രം ഏതു കാലഘട്ടത്തിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രപ്പീസുകളിക്കാരെപ്പോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷണ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടു ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജഭക്തിയുമായി അവർ പ്രകടന പരതയുടെ ആൾരൂപമായി മാറും. അധികാര ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തി മർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭ തരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലു കൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടി ക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാ ണന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം)

രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി ‘കൊത്തുവാ ളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെ ങ്കിലും ഉണ്ടായാൽ ‘കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൾ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Question 21.
പൗരാണിക സ്മൃതികളുടെ പൂങ്കാവനമെന്ന് എസ്.കെ.പൊറ്റക്കാട് വിശേഷിപ്പിക്കുന്നതെന്തിനെ? വിശദമാക്കുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ഹിമാലയസാമ്രാജ്യത്തിൽ നിന്നെടുത്ത ഒരു ഭാഗമാണിത്. ഹിമാലയത്തിലെത്തിയ ലേഖകൻ വരാന്തയുടെ അറ്റത്തു ചെന്നുനിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡലത്തിലേക്ക് ഒന്നു കണ്ണയച്ചു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാ ണത്. ഋഷിവര്യന്മാരുടെയും ദാർശനികാചാര്യന്മാരുടേയും സാഹി ത്വസംസ്കാരിക കർമ്മക്ഷേത്ര ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണ ദ്വൈപായനൻ ശിഷ്യഗണങ്ങളോടൊപ്പം വേദങ്ങൾ സഞ്ച യിച്ചതും പകുത്തതും അവിടെ ഗുരുഗുഹയിൽ വച്ചായിരുന്നു എന്നും മഹാഭാരതം രചിച്ചത് അവിടെ വച്ചായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. 1200 സംവത്സരങ്ങൾക്കുമുമ്പ് മാണ്ഡൂ ക്വോവനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചി ക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ശിലാസനവും അവിടെ കാണാം. ശ്രീശങ്കരാചാ ര്യർ മാണ്ഡൂക്യകാരികയ്ക്ക് ഭാഷ്യമെഴുതിയതും അവിടെവച്ചാ ണെന്ന് ഐതിഹ്യം.

Kerala Plus Two Malayalam Question Paper March 2021 with Answers

22 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (11 × 6 = 66)

Question 22.
‘വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയു മെന്ന് എന്താ ഉറപ്പ്’ – കച്ചവടക്കാരന്റെ ചോദ്യം ദിവാകരന്റെ തുടർന്നുള്ള അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടോ? വിശദമാ ക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടികുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തിച്ചേ രുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടി ക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

മരിച്ചവരുടെ ഫോട്ടോ മാത്രം വിൽക്കുന്ന ഒരു തെരുവായിരുന്നു അത്. അവിടെയുള്ള കടക്കാർ സഹതാപത്തോടെയും പിന്നെ പരിഹാസത്തോടെയും കൂടിയാണ് ദിവാകരനെ സ്വീകരിക്കുന്ന ത്. കാരണം ദിവാകരന്റെ പകപ്പും, പിന്നെ പ്രിയപ്പെട്ടവരെ കാണാ നുള്ള അങ്കലാപ്പും.

ഫോട്ടോ ഓർമ്മയാണ്. ഒരു കാലത്തിന്റെ പ്രവാഹത്തെ ഒരു നിമിഷം നിശ്ചലമാക്കുന്ന അത്ഭുതവിദ്യ. കാലത്തിന്റെ കുത്തൊ ഴുക്കിനെ ഒരു നൊടിയിടകൊണ്ട് പിടിച്ചുനിർത്തിയിരിക്കുന്നു. ഓർമ്മകളുടെ, പോയകാലത്തിന്റെ കനത്ത നെടുവീർപ്പുമാ യാണ് ഓരോ ഫോട്ടോയും സ്ഥിതിചെയ്യുന്നത്. വികാരവായ്പോ ടെയാണ് ദിവാകരൻ ഫോട്ടോയുടെ മുന്നിലേക്ക് എത്തിച്ചേരു ന്നത്.

കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഫോട്ടോ ഒരു ഉത്പന്നം മാത്രമാണ്. അതിൽ യാതൊരു തരത്തിലുള്ള വികാരവായ്പോ മറ്റേതെങ്കിലും തരത്തിലുള്ള താൽപര്യങ്ങളോ അവർക്കില്ല. ലാഭം അതു മാത്രമാണ് ലക്ഷ്യം.

കച്ചവടക്കാർ ആയിരക്കണക്കിനാണ്. ലാഭത്തിന്റെ കണക്കുകൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രക ടനങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരു പാട് ആളുകളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് പറഞ്ഞ് ഇപ്പോഴവർക്ക് അടിയന്തിര സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു തരം നിർവ്വികാരത അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ഞങ്ങൾക്കൊന്നുമില്ല എന്നൊരു ഭാവം. അതുപോലെ നിസ്സംഗതയും, ജീവിതത്തിന്റെ ഏറ്റവും വലിയ സത്വമായ മരണത്തിന്റെ കച്ചവടക്കാരാണവർ. മരണത്തിന്റെ ഒരു മരവിപ്പ് അവരിലേക്കും പടർന്നിട്ടുണ്ടാകും.

ഫോട്ടോ, നോക്കികാണുന്നവരുടെ മാനസികാവസ്ഥയ്ക്ക് അനു സരിച്ച് പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നായി മാറുന്നു. പ്രശ്നങ്ങളിലെ മരണകോളങ്ങളിൽ പെട്ടെന്ന് ഒരു പരി ചിതമുഖം കടന്നുവരുമ്പോൾ നാം ഞെട്ടുന്നു. പരിചിതത്വം, ബന്ധുത്വം എന്നീ ഘടകങ്ങളാണ് ഫോട്ടോ എന്ന ഉൽപ്പന്നത്തെ ഏറ്റവും പ്രധാനപ്പെട്ടതായി തീർക്കുന്നത്. ഇവ രണ്ടും ഇല്ലെങ്കിൽ ഫോട്ടോ മറ്റേതെങ്കിലും അചേതന വസ്തുപോലെ നിർജ്ജീവ മാണ്. കച്ചവടക്കാർ തങ്ങളുടെ മുന്നിലുള്ള അപരിചിതത്വം തുളു മ്പുന്ന പതിനായിരക്കണക്കിന് മുഖങ്ങൾക്ക് മുമ്പിൽ മരണത്തിന്റെ കാവൽക്കാരായി മരവിച്ച മനസ്സോടെ ഇരിക്കുന്നു. അവരുടെ മനസ്സുകളിൽ മൃദുലവികാരങ്ങൾക്ക് അല്പായുസ്സ് മാത്രമാണ്. അതു കൊണ്ടാണ് തുടക്കത്തിൽ ദിവാകരനോട് തോന്നിയ വാൽസല്യം പൊടുന്നനെ പരിഹാസമായി മാറിയത്. കുട്ടികൾ എന്നും കൗതുകത്തിന്റെ ലോകത്തിൽ ആണ്, അവർ ഏറ്റവും വികാരപരമായി പ്രതികരിക്കുന്നവർ കൂടിയാണ്. എന്നിട്ടും ആറും ഏഴും വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടികൾ ദിവാകരന്റെ നിശ്ച ലമായ മുഖത്തിനു മുമ്പിൽ ഏറെ സംയമനം പാലിച്ചു. നിശ്ശബ്ദ മായി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരുടെ ദുഃഖ ത്തിന്റെ വേലിയേറ്റങ്ങൾക്കിടയിൽ ദിവാകരൻ നിശ്ചലനായി.

Question 23.
‘മാതൃഭാഷയിലുള്ള ജ്ഞാനം ശരിയായതും വേഗത്തിലുമുള്ള ചിന്തയ്ക്ക് കാരണമാകുന്നു’ ഈ പ്രസ്താവനയുടെ വെളിച്ച ത്തിൽ മാതൃഭാഷാ പഠനത്തിന്റെ സാധ്യതയെപ്പറ്റി ഉപന്യസിക്കുക.
Answer:
നമ്മുടെ മാതൃഭാഷ നമുക്ക് പെറ്റമ്മയെപ്പോലെയാണ്. മറ്റുള്ള ഏതു ഭാഷയും നമുക്ക് രണ്ടാം ഭാവത്തിലേ നിൽക്കൂ. നമ്മുടെ സാമു ഹ്യ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ജീവവാ യുവും കൂടിയാണ് നമ്മുടെ മാതൃഭാഷ ‘മലയാളം’ മലയാളം നമ്മുടെ പ്രാണവായുവും കൂടിയാണെന്ന് വള്ളത്തോൾ കവിത യിലൂടെ വരച്ചുവെയ്ക്കുന്നുണ്ട്.
‘കേരളത്തിന്നിയിരുൾ കുണ്ടിൽ നിന്നും
കരകയറ്റുവാൻ’ അക്കാലത്ത് സമൂഹത്തെ ബാധിച്ച് ഏറ്റവും വലിയ ഇരുൾകുണ്ട് നമ്മുടെ അസ്വാതന്ത്ര്യം തന്നെയാണ്. അടി മത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ കുടുങ്ങിപ്പോയ നമുക്ക് പിടി കയറായി നിന്നത് നമ്മുടെ മാതൃഭാഷ തന്നെയാണ്. തികച്ചും ഒരു ജൈവ ബന്ധം തന്നെയാണ് മാതൃഭാഷയോട് നമുക്കുള്ളത്. നമ്മുടെ സാമൂഹിക ജീവിതചരിത്രം പരിശോധിച്ചാൽ, തെളിയുന്ന ഒരു കാര്യമാണ് അത്. വളരെകാലം നിന്ന ഒരു അടിമത്ത ചരിത്രം നമുക്കുണ്ടായിരുന്നു. ബ്രിട്ടീഷുകാരും, ഫ്രഞ്ചുകാരും, ഡച്ചു കാരും, പോർച്ചുഗീസുകാരും അങ്ങനെ നീണ്ടുപോകുന്ന ഒരു വിധേയത്വ പാരമ്പര്യം. ആ സാമൂഹിക ചരിത്രത്തിന്റെ ബാക്കി തുക നമ്മുടെ ഭാഷയ്ക്ക് പകർന്നുകിട്ടിയ വിദേശഭാഷാ സ്വാധീ നമാണ് പടിഞ്ഞാറ് നിന്നുള്ള ആ ശക്തമായ വൈദേശിക ഭാഷാ കടന്നാക്രമങ്ങളെ നാം ചെറുത്തുതോല്പ്പിച്ചത് നമ്മുടെ ശക്തമായ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പിന്തുണകൊണ്ടുമാത്ര മാണ്.

നമ്മുടെ അമ്മ മലയാളം ഒരു കോട്ട പോലെ നമ്മെ കാത്തു. ഈ ഭാഷ കോട്ടയിൽ തട്ടി എല്ലാ വൈദേശിക ഭാഷാക്രമണങ്ങളും തകർന്നുപോയി. ഒടുവിൽ നമ്മുടെ ഭാഷയിലേക്ക് ചെറിയ ചില സംഭാവനകൾ തന്നും, ചിലതു സ്വീകരിച്ചും ആ ഭാഷകളൊക്കെ കടന്നുപോയി. ഇന്നത്തെ അവസ്ഥയിലേക്ക് കണ്ണോടിക്കുമ്പോൾ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ പുതിയ ശീലങ്ങളു ടെയും ശൈലികളുടെയും ഇടയിൽപ്പെട്ട് നമ്മുടെ അമ്മ മലയാളം നന്നായി ഞെരുങ്ങുന്നുണ്ട്. മറ്റു ഭാഷകളേക്കാൾ നമ്മുടെ മല യാളത്തെ കൂടുതലായി കടന്നാക്രമിക്കുകയും, അധീശത്വം പുലർത്താൻ ശ്രമിക്കുന്നതും ഇംഗ്ലീഷ് ഭാഷയാണ്. എങ്കിലും മല യാളത്തിന്റെ തനിമയ്ക്ക് നേരെ ഒരു ചെറുവിരൽ ഉയർത്താൻ പോലും ഇത്തരം വൈദേശിക ഭാഷാക്രമണങ്ങൾക്ക് സാധിക്കില്ല. അമ്മ മലയാളം അത്രമേൽ ആഴത്തിൽ നമ്മുടെ സാമൂഹിക ജീവി തവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്.

നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഭാഷയും. സംസ്കാ രത്തെയും ഭാഷയെയും വേർതിരിച്ചുകാണാൻ കഴിയുകയില്ല. എന്താണ് സംസ്കാരം? എന്നു മുതലാണ് അതിന്റെ ആരംഭം?

അലഞ്ഞുതിരിഞ്ഞു നായാടി നടന്നിരുന്ന മനുഷ്യൻ ഒന്നിച്ച് ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങി. ആയിരകണക്കിന് പതിനായി രകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഈ ഒത്തുകൂടൽ കൃഷി എന്ന പൊതുവികാരത്തിന് വേണ്ടിയായിരുന്നു. കൃഷി എന്ന കണ്ടുപിടിത്തം ആണ് ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചത്. അതുവരെ നായാട്ട് എന്നൊരു സാധ്യത മാത്രമായിരുന്നു. മനു ഷ്യന്റെ വികസന ചക്രവാളം, കൃഷിയിലൂടെ അതിരുകളില്ലാതെ പടരാൻ തുടങ്ങി.

അങ്ങനെ ഒന്നിച്ചുജീവിക്കാൻ തുടങ്ങിയ അനേകം സമൂഹങ്ങളിൽ അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും രീതികളും ഉണ്ടായി. ആശയവിനിമയത്തിനായി അവരുടേതായ സങ്കേതം ഉണ്ടായി. സ്വാ ഭാവികമായും ഒന്ന് ഒന്നിൽ നിന്നും വ്യത്യസ്തമായി തീർന്നു. ഭാഷ കളും സംസ്കാരങ്ങളും ഏതാണ്ട് ഒരു കാലത്ത് തന്നെയാകും വളർന്ന് പുഷ്ടി പ്രാപിച്ചിട്ടുണ്ടാകുക. സ്വാഭാവികമായും ഒന്നിൽ നിന്നും ഒന്നിനെ വേർതിരിച്ചെടുക്കാൻ കഴിയില്ല. സംസ്കാരം തന്നെ യാണ് ഭാഷ. അല്ലെങ്കിൽ ഭാഷയാണ് നമ്മുടെ സംസ്കാരവും.

ബോധന രംഗത്ത് ഇന്ന് മാതൃഭാഷ പിന്തള്ളപ്പെട്ടുകൊണ്ടിരി ക്കുന്നു. ഏറ്റവും ദുഃഖകരമായ അവസ്ഥയാണിത്. സത്യത്തിൽ ലോകത്തിന്റെ ഒരു കോണിലും മാതൃഭാഷയ്ക്ക് ഇത്രമാത്രം അവ ഗണന നേരിടേണ്ടി വന്നിരിക്കുകയില്ല. അത്രമാത്രം ക്രൂരമായി നാം നമ്മുടെ മാതൃഭാഷയെ ബോധനരംഗത്തുനിന്നും നിഷ്കാ സനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ ഘടനയോടു കൂടിയതാണ് മലയാളം. അതുകൊണ്ട് മാതൃഭാഷയുടെ പഠനം മറ്റു ഭാഷകളുടെ പഠനത്ത കൂടുതൽ സഹായിക്കും എന്ന സത്യം നാം തിരിച്ചറിയുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന മഞ്ഞക്കണ്ണട കൊണ്ട് ലോകത്തെ നോക്കികൊണ്ടിരിക്കുകയാണ് നമ്മൾ. ഒരു യൂണിവേഴ്സൽ ലാംഗ്വേജ് ആയ ഇംഗ്ലീഷിനെ പരിപൂർണ്ണമായി തിരസ്കരിക്കണം എന്നു പറയാൻ കഴിയുകയില്ല. സമൂഹത്തിൽ മാത്രമല്ല ലോകം മുഴുവനും ആശയവിനിമയത്തിനുള്ള ഒരു പൊതു മാധ്യമമായി ഇംഗ്ലീഷിനെ അംഗീകരിച്ചുകഴിഞ്ഞു.

എന്നാൽ മാതൃഭാഷയെ പരി പൂർണ്ണമായി തള്ളികളഞ്ഞുകൊണ്ടായിരിക്കരുത് ഇംഗ്ലീഷിനെ വരി ക്കുന്നത്. മാതൃഭാഷാ പഠനം ഇന്ന് അലസമായ ഒരു വ്യായാമമായി മാറിയിരിക്കുന്നു. പ്രസംഗിക്കാൻ മാത്രമുള്ള ഒരു വിഷയമായി നിസ്സാരവൽക്കരിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറം പ്രവർത്തനങ്ങ ളിലൂടെ മാതൃഭാഷയുടെ പുനരുജ്ജീവനത്തിനും പ്രചരണ ത്തിനും വേണ്ടി പ്രത്യേകിച്ചൊരു പ്രവർത്തനവും ഏകോപിക്ക പ്പെടുന്നില്ല. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാനുവാദം തഴച്ചുവളരുമ്പോൾ കേരളത്തിൽ മാത്രം അത് വില കുറഞ്ഞ ഒരു വികാരമായി കാണപ്പെടുന്നു. മലയാളിയുടെ ഈ വിലയിരുത്തലാണ് ഒരു ഭാഷയെ ജീർണ്ണതയുടെ വക്കിലെത്തി ച്ചിരിക്കുന്നത്. ഇനിയെങ്കിലും പുതുതലമുറ ഉണർന്ന് പ്രവർത്തി ച്ചില്ലെങ്കിൽ മലയാളം ഒരു മൃാഷയായി മാറുന്ന കാലം അനതി വിദൂരമല്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 24.
‘കരിമരണം കാവലിരിക്കും
കടുനോവിൻ കോട്ടയിലോ ഞാൻ’ – കാട്ടാളൻ’ ഇങ്ങനെ ചിന്തി ക്കാൻ കാരണമെന്ത് ? വിശദമാക്കുക.
Answer:
കിരാതവൃത്തം എന്ന കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികത
യിൽ നിന്നും വ്യത്യസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരു ന്നത് എന്നീ കവിത തെളിയിക്കുന്നു.

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ രവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാ ഇന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെ ങ്കിൽ തന്റെ ‘കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാ ഇന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തു കിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തി രുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങ ളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയാ യിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളാ യിരുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമു ടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരി സ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ച ൈകൾ (പച്ചക്കാളയെന്നും പുൽച്ചാടിയെന്നും) വിളിക്കും. ചാടി നടന്നി രുന്ന മുത്തങ്ങപുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി.. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച് പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ, പരിസ്ഥിതി മനു ഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടു ന്നവൻ പുരാതനമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്ക പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗ രികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശു ഷാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തക രുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമ ത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്യമായി കാണ പ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാ ക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയി ക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Question 25.
“വിശപ്പ് അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നതുപോലെ ‘ഭയം’ സാധാരണക്കാരനെ അവിടെ നിന്നും അകറ്റുന്നു’ – അഗ്നി വർണ്ണന്റെ കാലുകൾ നാടകത്തിലെ കേവലരാമൻ, വിദൂഷകൻ എന്നീ കഥാപാത്രങ്ങളെ മുൻനിർത്തി വിലയിരുത്തുക
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ‘സറ്റയർ’ എന്നത് വിലകുറഞ്ഞ പരിഹാസമായി പലപ്പോഴും തരംതാഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലാ യ്മകളിലേക്ക് അധഃപതനങ്ങളിലേക്ക് തുറന്നുവെക്കുന്ന കണ്ണാ ടിയായി മാറുമ്പോഴാണ് അത് വിജയിക്കുന്നത്. മലയാളസാഹി ത്വചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.

ആക്ഷേപഹാസ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാത്തൊരു പ്രകമ്പനം തന്നെ, സാഹിത്വത്തിലും, സമൂഹ ത്തിലും സൃഷ്ടിക്കും എന്നതാണ്. അത് തൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത്. ഏതെങ്കിലും ഒരുഘട്ടത്തിൽ പരിഹാസ ത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തന്നെയായിരിക്കും ആസ്വാദനം. സാഹിത്യവിനിമയം വളരെ പെട്ടെന്ന് തന്നെ സാധ്യമാകും.

പൊതുജനത്തിന് ചരിത്രത്തിലും, വർത്തമാനകാലത്തിലും പ്രതി കരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവിടെക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാക്കുന്ന ആക്ഷേ പശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത്. ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊണ്ടാണ്. അതൊരു ലളിത മായ മനഃശാസ്ത്രമാണ്. ചുരുക്കത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കുവേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വഹിച്ചു തരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വ ഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവിമർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാസ്യത്തിലൂടെ യാണ്.

അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധി കാരവും, ധനവും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊ ണ്ടേയിരിക്കും. സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയ തമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളി ക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്ക് മാത്രം ഏതു കാലഘട്ടത്തിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രപ്പീസുകളിക്കാരെപ്പോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷണ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടു ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജഭക്തിയുമായി അവർ പ്രകടന പരതയുടെ ആൾരൂപമായി മാറും. അധികാര ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തി മർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭ തരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലു കൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടി ക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാ മണന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം
രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി ‘കൊത്തുവാ ളുണ്ട്’. രാജാവിന്റെ സിംഹാസനത്തിനു് അഹിതമായി എന്റെ ങ്കിലും ഉണ്ടായാൽ ‘കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൻ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 26.
‘ചെയ്യേണ്ടത് ചെയ്തിട്ട് ഈ പിള്ളേർ ഒരാണിപോലും സമ്മാനമായി വാങ്ങില്ല – പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ അമ്മ യുടെ പ്രസ്താവനയിൽ എന്തു മനോഭാവമാണ് ഉള്ളത്? വിശദീ കരിക്കുക.
Answer:
പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ കുട്ടികളുടെ അഭി രുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപിടി പ്പിക്കുന്നതിലും മുതിർന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കാട്ജിനെ ഇന്ത്യാസിലെ കടലിനോടു ചേർന്നുള്ള ജീവിതം ന രത്തിലേക്ക് താമസം മാറിയതോടെ നഷ്ടപ്പെട്ട കുട്ടികൾ എലി മെന്ററി സ്കൂൾ പഠനത്തിൽ മികവുകാട്ടി. സമ്മാനം വാങ്ങിയ പ്പോൾ അവരുടെ ആവശ്യപ്രകാരം സെക്സ്റ്റന്റും കോമ്പസ്സുമുള്ള തുഴവള്ളം രക്ഷിതാക്കൾ വാങ്ങിനല്കി. രണ്ടാം സന്ദർഭത്തിൽ മുങ്ങൽ സാമഗ്രികൾ വാങ്ങിക്കൊടുത്തു. മൂന്നാമത് സഹപാഠി കൾക്ക് പാർട്ടി നല്കണമെന്ന ആവശ്വവും നിറവേറ്റിക്കൊടുത്തു. ഇതെല്ലാം അവരുടെ ഭാവനാത്മക ജീവിതത്തെ കരുപിടിപ്പിക്കു ന്നതിൽ പ്രധാന പങ്കുവഹിച്ചു.

വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞ പ്പോൾ കുട്ടികൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ, ഉപയോഗിക്കാത്ത വള്ളത്തിനെക്കുറിച്ചവർ ഓർമ്മിപ്പിച്ചു. എന്നാൽ കുട്ടികൾ വാശിയോടെ, ‘ഒന്നാം സെമസ്റ്ററിൽ ഏറ്റവും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം, എന്നാലോ? എന്നു ചോദിക്കുകയുണ്ടായി. അപ്പോൾ അമ്മയാണ് ഇങ്ങനെ പറഞ്ഞ ത്. കുട്ടികളുടെ ദൃഢനിശ്ചയത്തെയാണ് ഇത് കാണിക്കുന്നതു്.

Question 27.
‘നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലും
കുലനാരിക്കരുത് കോപം പോൽ – കേശിനിയുടെ ഈ വാക്കു കൾ ഏതുകാലത്തും സ്ത്രീയോടുള്ള സമൂഹത്തിന്റെ പൊതു നിലപാടുകൂടിയാണോ? വ്യക്തമാക്കുക.
Answer:
നളചരിതം 4-ാം ദിവസത്തെ കഥയിൽ ദമയന്തിയുടെ തോഴിയായ കേശിനിയോട് നളൻ പറയുന്നതാണ് പ്രസ്തുതം. കലിബാധിച്ച് ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ച് പോയ നളൻ പിൽക്കാലത്ത് ദമയന്തിക്ക് രണ്ടാം സ്വയംവരം നിശ്ചയിച്ചുവെന്നറിഞ്ഞപ്പോൾ പ്രതികരിക്കു ന്നതാണ് പ്രസ്തുതഭാഗം, കുലനാരിക്ക് കോപ മരുത് എന്ന് ദമയന്തിയെ കുറ്റപ്പെടുത്തുന്ന നളൻ തന്റെ തെറ്റു കൾ മറച്ചുവെച്ച് സംസാരിക്കുന്ന ഒരു പാരമ്പര്യ വാദിയാണ്. നിയതമായ ചട്ടക്കൂടുകൾ സൃഷ്ടിച്ച് സ്ത്രീയെ അതിനുള്ളിൽ തളച്ചിടുന്ന സംസ്കാരം ഹിതമായ കാലഘട്ടത്തിന്റെ പ്രതിനിധി യാണ് നളൻ.

സ്ത്രീ അബലയാക്കുന്നത് അവളുടെ ശാശീരിക ധർമ്മങ്ങളെക്കൊണ്ടെന്ന് ഇക്കാലമത്രയും ധാരണ യുണ്ടായി. കാലം മാറുമ്പോൾ പരിഷ്ക്കാരവും നവോത്ഥാനവും നടക്കുന്നു. ഫെമിനിസവും റാഡിക്കൽ ഫെമിനിസവും ഉണ്ടായി. സ്ത്രീശരീരം ദൗർബല്യത്തിന്റെ തല്ലെന്നും ശക്തിയുടെതാണെന്നും തിരിച്ചറിഞ്ഞു തുടങ്ങി. ശക്തി സ്വീരൂപിണിയായിമാറുന്നത് അമ്മയും ദേവിയും മാത്രമല്ലെന്നും ഓരോ പെൺകുട്ടിയുമാണെന്നും അറിഞ്ഞു തുടങ്ങി.

പെൺഭ്രൂണഹത്യകൾ അന്ധവിശ്വാസങ്ങളുടെ സംസ്ക്കാരം, ചെയ്യുന്ന കൊലകളാണെന്ന് അറിഞ്ഞു തുടങ്ങി. ഉസലാം പെട്ടിയിലെ പെൺകൊലപാതക ങ്ങൾ നൂറ്റാണ്ടുകളായി ജന മാചരിച്ച വിഡ്ഢിത്തങ്ങളാ ണെന്നും മനസ്സിലായിത്തുടങ്ങി. പും നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്നവനാണ് പുത്രൻ എന്നത് പഴയ കാലങ്ങളുടെ വിഴുപ്പലക്കലായിരുന്നെന്ന് തിരിച്ചറിഞ്ഞു തുടങ്ങി.

ഇന്നും സ്ത്രീകളുടെ അവസ്ഥയെന്താണ് ? അവർ വാഹനമോടിക്കുന്നവരായിരിക്കും.. സ്വയം സമ്പാദിക്കുന്നവർ ആയിരിക്കാം… ഒരു പക്ഷേ ഒന്നു മല്ലായിരിക്കാം. പക്ഷേ വീടുകളിലും തെരുവുകളിലും സ്ത്രീ ഇന്നും കഴുകൻ കണ്ണുകൾക്കു കീഴിലാണ്. വുമൺ ട്രാക്കിങ്, പെൺപീഡനം ഈ ലോകത്തിന്റെ പല മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ പ്രണയം നടിച്ച് വന്നവരുടെ ഇംഗിതങ്ങളിൽ അവൾ വിലപേശപ്പെട്ടേക്കാം. പുരുഷനെ എതിർക്കുന്നത് പുരുഷനെ സംബന്ധിച്ച് ആൺ ക്കോയ്മയുടെ മേലുള്ള ഇറിട്ടേഷൻ ആയി തോന്നിയേക്കാം. ഡൽഹിയിലെ പെൺകുട്ടിയെപ്പോലെ അവൾ ദാരുണമായി മരണമടയാം. ജീവിതം തെരുവുകളിലോ സ്വന്തം ഭവനത്തിലോ പിച്ചിച്ചീന്ത പെട്ടേക്കാം…

ചോദ്യം ചെയ്യുന്നതിന്റെയും എതിർക്കുന്നതിന്റെയും സ്ത്രീശാക്തീകരണത്തിലേക്ക് സ്ത്രീകൾ മുന്നേറ്റു മ്പോൾ അവൾ ഈ ചരിത്രത്തെ മാറ്റിക്കുറിക്കും. മതങ്ങളിലും സംഘട നകളിലും രാഷ്ട്രീയത്തിലും ഭരണത്തിലും വീടുകളിലും പൊതുസ്ഥലത്തും സ്ത്രീ ഒരു രണ്ടാം പൗരയാണെന്നത് മാറേണ്ടിയിരിക്കുന്നു.

സ്ത്രീയുടെ സ്നേഹവും അർപ്പണമനോഭാവവും പുരുഷന് ചൂഷണം ചെയ്യാനുള്ളതല്ല. മതങ്ങളിൽ എന്താണ് സംഭവി ക്കുന്നത്? കന്യാസ്ത്രീകൾ കുർബാന ചൊല്ലുന്നില്ല. ബിഷപ്പും മാർപ്പാപ്പയും ആകുന്നില്ല. ഊട്ടുതിരുനാളുകളിൽ പച്ചക്കറിയരി യാനും പള്ളി, അമ്പലം, മോസ്ക് എന്നിവ അടിച്ചു വൃത്തിയാക്കാ നുള്ളവരാണ് സ്ത്രീകൾ, പള്ളികളുടെയും അമ്പലങ്ങളുടെയും കമ്മിറ്റികൾ പുരുഷന്മാർക്കുള്ളതാണ്. പുരുഷന് യഥേഷ്ടം സഞ്ചരിക്കുവാൻ വേണ്ടി വീട്ടിൽ പണിയെടുക്കേണ്ടവളാണ് സ്ത്രീ സ്ത്രീ ഒരു അലക്കുയന്ത്രമാണ്. സ്ത്രീ പാചകം ചെയ്യു ന്നവളും സ്വം പാചകമായി വെന്തുവരുന്നവളുമാണ്. മുഷന്റെ അധികാരഘടന സ്ത്രീയെ വീട്ടുകാരി യാക്കി മാറ്റി പുരുഷനെ സ്വതന്ത്രനാക്കി. പുരുഷന്റെ ആധിപത്യത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിൽത്തന്നെ ഉണ്ടാകുന്നു. വേശ്യയെന്ന പേരിനാണ് പ്രചാരം. വിടന് അധികം പ്രചാരമില്ല. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നതും വിചാരണയിൽ വലിച്ചിഴക്ക് പ്പെടുന്നതും സ്ത്രീകളാണ്.

സ്ത്രീ സഹനത്തിന്റെ മൂർത്തീഭാവമാണെന്ന് പ്രശംസിച്ച് അവളെ പണിക്കാരിയാക്കിമാറ്റുന്നത് നാം കണ്ടിട്ടുണ്ട്. മുണ്ടശ്ശേരിയുടെ ലേഖനത്തിൽ എഴുത്തുകാരും മതവും കെട്ടിയുർത്തിയ സ്ത്രീ സങ്കൽപ്പത്തിൽ ദുരിതമനുഭവിക്കുന്നവളാണ് സ്ത്രീ. സുഗതകു മാരിയുടെ ‘ഇവൾക്കു മാത്രമായ് ഈ മരവിച്ച സ്ത്രീവേദനയെ ആവിഷ്ക്കരിക്കുന്നു. ചവിട്ടാനും പൂജിക്കാനുള്ളവാളാണ് സ്ത്രീ. അവൾക്കും സ്വാതന്ത്ര്യം ലഭിക്കുന്നതും കൊടുക്കുന്നതും പുരു ഷാധിപത്യത്തിന് ദോഷകരമായി മാറുമെന്നതിനാൽ സ്ത്രീക്ക് ഒരു ഉപസ്ഥാനം മാത്രമാണ് പുരുഷൻ കൊടുക്കുന്നത്.

സ്ത്രീയും പുരുഷനും പരസ്പരം ഒരുമയിൽ പറന്നുയരേണ്ടവ രാണ്. അങ്ങനെ സമൂഹത്തിൽ പരിവർത്തനങ്ങൾ സംഭവിക്കേ ണ്ടതുണ്ട്. അതാദ്യം വീട്ടിലാണ് വരേണ്ടത്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 28.
മത്തേഭം, ക്രുദ്ധസർപ്പം അരയന്നം – എന്നീ സൂചനകളിൽ പ്രക ടമാകുന്ന ശകുന്തളയുടെ ജീവിത പശ്ചാത്തലവും ലോകവി ക്ഷണവും വ്യക്തമാക്കുക.
Answer:
ദുഷ്യന്തൻ ശകുന്തളയെ കുടെ എന്ന് വിളിച്ചു. അത് ശകുന്ത ളയ്ക്ക് സഹിച്ചില്ല. മാത്രമല്ല, നിനക്കു ചേർന്ന ദിക്കിൽ പോയി ജീവിച്ചുകൊള്ളാൻ രാജാവ് പറഞ്ഞു. ഒപ്പം അവൾക്ക് ജീവിക്കു വാനായി ധനവും ആഭരണങ്ങളും വസ്ത്രങ്ങളും നൽകുമെ ന്നെല്ലാം പറഞ്ഞത് ശകുന്തളയുടെ ആത്മാഭിമാനത്തിന് മുറി വേൽപ്പിച്ചു.

ശകുന്തള ദുഷ്യന്തനോട് രാജകൊട്ടാരം മുഴുവൻ കേൾക്കേ അവരുടെ വിവാഹക്കാര്യം തുറന്നു പറഞ്ഞിരുന്നു. ദുഷ്യന്തൻ മറവി കാണിച്ചപ്പോൾ പുത്രനെക്കുറിച്ചും ഭാര്യയുടെ ധർമ്മങ്ങളെ ക്കുറിച്ചും ശകുന്തള വിവശതയോടെ പറഞ്ഞിരുന്നു. “വിശ്വാസ്യ നാകുന്നതും ഭാര്യയുള്ളവന് എന്നിങ്ങനെ ഭാര്യയുടെ കൂടെ കഴിയുന്നവന്റെ ആഭിജാത്യം ശകുന്തള അറിയിച്ചു.

“ഭാര്യയാകുന്നതവളെവൻ സൽപ്രജാപതി,
ഭാര്യയാകുന്നതവളെവൾ വല്ലഭപ്രാണ’
……………………………………………
മോക്ഷത്തെ സാധിപ്പതും ഭാര്യയുള്ളവനാ….”

ഇപ്രകാരമെല്ലാം പറഞ്ഞതിനുശേഷമാണ് ദുഷ്യന്തൻ ശകുന്തള യുടെ ജന്മത്തിനു ശേഷമുള്ള ജീവിതത്തെ പരിഹസിക്കുന്നത്. വളർത്തപ്പെട്ടവളാണ്. മാത്രമല്ല കുലം നശിപ്പിക്കുന്നവളുമാണ്. ഈ സന്ദർഭത്തിലാണ് ശകുന്തളയ്ക്ക് തന്റെ ജന്മത്തിന്റെ മഹത്വം അറിയിക്കേണ്ടതായി വന്നത്.

വിശ്വാമിത്രന്റേയും അപ്സരസ്സായ മേനകയുടേയും മകളാണ് ശകുന്തള. ഭൂമിയിലും വായുവിലും നടക്കുവാൻ സാധിക്കുന്ന വളാണ്. ദേവാംശമുള്ളവളാകയാൽ ദുഷ്യന്തനേക്കാൾ ശ്രേഷ്ഠ യാണെന്നാണ് ശകുന്തള പറയുന്നത്.

ദുഷ്യന്തന്റെ നിന്ദാവചനങ്ങൾ ശകുന്തളയുടെ ആത്മാഭി മാനത്തിന് മുറിവേല്പിച്ചു. തുടർന്ന് ശകുന്തള ദുഷ്യന്തന് തക്ക തായ മറുപടി തന്നെയാണ് നൽകുന്നത്. കടുകുമണിയോളമുള്ള പരദോഷം കാണാൻ മിടുക്കുള്ള ദുഷ്യന്തൻ ആനയോളം വലുപ്പ മുള്ള സ്വദോഷങ്ങൾ കാണുന്നില്ലെന്നും ഇത് പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണെന്നും പറയുന്ന ശകുന്തള അപ്സരസായ മേനകയുടേയും വിശ്വാമിത്രമഹർഷി യുടേയും മകളായ തന്റെ ജന്മം ശ്രേഷ്ഠമാണെന്നും പറയുന്നു. ദേവാംശമുള്ള താനും സിസാരനായ ദുഷ്യന്തനും തമ്മിൽ വലിയപർവ്വതവും കടുകും തമ്മിലുള്ള അന്തരമാണുള്ളതെന്നും

നിത്യവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കു മ്പോഴാണ് സന്തോഷിക്കുന്നത് എന്നതുപോലെ ദുർജനം നല്ല വരെ നിന്ദിക്കുന്നതിൽ സന്തോഷിക്കു ചെന്നും അതുപോലെയാണ് ദുഷ്യന്തന്റെ വാക്കുകൾ എന്നും ശകുന്തള പറയുന്നു. സത്വം, ധർമ്മം എന്നിവ ത്യജിച്ച പുരുഷനെ ഘോര സർപ്പത്തെപ്പോലെ പേടിക്കണമെന്നും ദുഷ്യന്തനോട് ശകുന്തള പറയുന്നു.

Question 29.
‘സാമൂഹിക വിമർശനത്തോടൊപ്പം ഭാര്യാഭർത്തൃ ബന്ധത്തിന്റെ അകക്കാഴ്ചകൾ കൂടിയാണ് കാക്കരശ്ശിനാടകം’ സ്വാഭിപ്രായം വ കമാക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഇതിന് കാക്കാ രുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നെല്ലാം പേരുകളുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അതൊരു വിനോദമായിരുന്നു.

പുരുഷന്മാർ പുരുഷ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് നടത്തുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാർമോണിയം എന്നിവ ഉപ യോഗിക്കുന്നു. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന വിനോദ് നാടകമാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിന് പ്രചാരം.

ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്നതിൽ നിന്നാണ് ഇത് ഉത്ഭ വിച്ചത്.

ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാ ലന്മാർക്കിടയിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.

‘കാക്കാലന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയര ങ്ങിലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പാനുമായുള്ള ചോദ്യോത്തരത്തിലൂടെയാണ് കളിയുടെ ആരംഭം. നാലുമണിക്കു റോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷ വിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപം തന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവ്വതിയും കുറവനും കുറത്തിയു മായി ജനിച്ചുവെന്നാണ് ഐതിഹ്യം.

ഉയർത്തിപ്പിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യം.. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു തമ്പാനുണ്ട്. തമ്പാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു. ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു. സമൂഹത്തിലെ നെറികേ ടുകളെ പരിഹസിക്കുകയാണ് ലക്ഷ്യം. നിശിതമായ സാമൂഹിക വിമർശനവും കുറിക്കുകൊള്ളുന്ന ഫലിത പരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

കാക്കാലൻ, കാക്കാത്തി, വേടൻ, വെളിച്ചപ്പാട്, തമ്പുരാൻ, കോമാളി എന്നിവരാണ് പ്രധാന കഥാ പാത്രങ്ങളായി വരുന്നത്. കാക്കാലനും രണ്ടു ഭാര്യമാരുമാണ് പ്രധാന കഥാപാത്രങ്ങൾ. പാട്ടു കാരനും കാക്കാലനും തമ്മിലുള്ള സംഭാഷണവും ചോദ്യോത്ത രങ്ങളും വഴി നാടകത്തിലെ കഥ വളരുന്നു. രണ്ടു ഭാര്യമാർക്കിട യിലകപ്പെട്ട കാക്കാലന്റെ ധർമ്മസങ്കടങ്ങൾ, മദ്യപാനിയായ കാക്കാ ലന്റെ വിഡ്ഢിത്തങ്ങൾ, പാമ്പുകടിയേറ്റുള്ള കിടപ്പ്, കാക്കാത്തി മാരുടെ മുറവിളി ലാടവൈദ്യൻ കാക്കലനെ രക്ഷിക്കുമ്പോഴുള്ള ആശ്വാസം എന്നിവ ഹാസ്യത്മകമായും സാമൂഹ്യവിമർശനാത്മക മായും അവതരിപ്പിക്കുന്നു.

ഹിന്ദു പുരാണ സന്ദർഭങ്ങളും അവതരിപ്പിക്കാറുണ്ട്. ശിവൻ, പാർവ്വതി എന്നീ കഥാപാത്രങ്ങൾ മിക്ക നാടകങ്ങളിലും കാണും. കോമാളി, ലാടവൈദ്യൻ, രാജാവ്, മന്ത്രി തുടങ്ങിയ കഥാപാത്ര ങ്ങളുണ്ടാവും.

ഗ്രാമത്തിൽ കൃഷിപ്പണികൾ തീരുന്ന കാലത്താണ് ഇത് നടത്തു ന്നതു്. പഴയകാലങ്ങളിൽ ക്ഷേത്രങ്ങളിലും വീടുകളിലും ഇത് അ വതരിപ്പിക്കാറുണ്ടായിരുന്നു.

കാക്കാരശ്ശി നാടകത്തിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താള ത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താ…താ………തീ………….തക……താതെയ്യ്, തൊതക ധിമിതക താതെയ്യ എന്ന ചൊല്ല് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.

കാക്കാലന്റെ രണ്ടു ഭാര്യമാർ ഉണ്ടായത് ശിവ കഥയുമായി ബന്ധ പ്പെട്ടായിരിക്കാം. ശിവനും പാർവ്വതിയും കുറവനും കുറത്തി യായും ജനിച്ചു എന്നാണല്ലോ ഐതിഹ്യം. ശിവന് രണ്ട് ഭാര്യമാ രുണ്ട്. പാർവ്വതിയും ഗംഗയും. അതായിരിക്കാം രണ്ട് ഭാര്യമാർ കാക്കാലന് ഉണ്ടായത്. ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന സമൂഹത്തിന്റെ കലാരൂപമെന്ന നിലയിലാണ് കാക്കാരശ്ശി നാടകം പ്രചരിച്ചത്.

ഇന്ന് പ്രൊഫഷണൽ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നുണ്ട്. നാലു പേർ മാത്രമയുണ്ടായിരുന്ന നാടകത്തിൽ ഇന്ന് പന്ത്രണ്ടോളം പേരുണ്ട്. മാത്ര മല്ല ശുചിത്വം, ലഹരി മരുന്നുകൾ എന്നിവയെ സംബന്ധിച്ച കാക്ക രശ്ശി നാടകങ്ങളും ഇന്നത്തെ കാലങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. കാക്കാലനും കാക്കാത്തിയും വന്ന് പകർച്ചവ്യാധികൾ ഉണ്ടാവുന്ന രീതിയും അതിനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങളും ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. മുമ്പ് മൃദംഗം, കൈമണി മാത്രമാണ് ഉപയോഗി ച്ചിരുന്നത്. ഇന്ന് റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 30.
‘ജനാധിപത്യത്തിന്റെ തിരുത്തൽ ശക്തികൂടിയാണ് നവമാധ്യമങ്ങൾ’ ഉദാഹരണ സഹിതം വിശദമാക്കുക.
Answer:
ഇന്ന് social media എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നവ രാണ് എല്ലാ പ്രമുഖരും. അത് രാഷ്ട്രീയക്കാർ മാത്രമല്ല, സാമൂ ഹ്യ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതു തുറയിൽപ്പെട്ട സെലിബ്രിറ്റി ആണെങ്കിലും, അവരിന്ന് ഈ പൗരശബ്ദത്തിന് കാതോർക്കുന്നു. കണ്ണുകൊടുക്കുന്നു. പണ്ട് കാലത്ത് ഒറ്റപ്പെ ട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാ വികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു. അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളി കൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഏകതാനത കൈവന്നിരിക്കുന്നു.

ഏതു സാമൂഹികപ്രശ്നത്തിനും ഒരു ഇടപെടൽ സാധ്യത ഉടലെ ടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത. പ്രധാന ഒരു വിമർശനം, മറഞ്ഞിരുന്ന ഈ രീതിയിലെ പ്രതികരണത്തിനേ മല യാളി മുതിരുന്നുള്ളൂ” – എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടാ വട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമൂ ഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്ന ങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ തന്നെ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ. മാറ്റത്തിന്റെ സൂചന. പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹ ത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി.

ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഢനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ ‘നിർഭയ’ ഭാരതീയ സ്ത്രീത്വത്തിന്റെ പീഢന മുഖമായി മാറി. ജീവി തത്തിന്റെ നാനാതുറകളിലും പെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധ സ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു.

ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജന സാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായി ത്തീർന്നത് ഈ നവമാധ്യങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽ നിന്ന് പതിനായിരക്കണക്കിന് കണ്ഠങ്ങളിലേക്ക് അത് പൊടു ന്നനെ കാട്ടുതീ പോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്. അതുപോലെ അണ്ണാഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്ത ത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്ന ടങ്കം സാധിക്കുന്ന പ്രശ്നങ്ങളിലേക്ക്, ഒരു വലിയ ജനമുന്നേറ്റ ത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങ ൾ നടത്തുന്ന പ്രേരണ പ്രകടമാണ്.

ഈ അവസ്ഥ പരമ്പരാഗത സാമ്പ്രദായിക രീതികളിൽ നിന്ന് ഗതി മാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളേയും നിർബന്ധിത രാക്കുന്നു. തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച് നവി കരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തി ച്ചേരുന്നു. ഇതൊരു സാമൂഹിക നവോത്ഥാനം തന്നെയാണ്. ഓരോ കാലത്തും പുതിയ പുതിയ ഉണർവ്വകളിലേക്ക് സമൂഹം ഉണർന്നു യർന്നിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ട ത്തിന്റെ സാമൂഹികമായ ഉണർവ്വിന്റെ ഉദാഹരണം തന്നെയാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവ്വമായി വ്യാപനം.

ഒരിക്കൽ പോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെ വരെ കണ്ടെത്തുന്ന, സൗഹൃദ, സ്നേഹക്കൂട്ടായ്മകളുടേയും സംഗമം കൂടിയാണീ സാമൂഹിക മാധ്യമങ്ങൾ. ജീവിതത്തിന്റെ വലിയൊരു . ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവ സരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ്യ കത സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും, വലിയ തോതിൽ പ്രതികരണങ്ങളും, പ്രതിഷേധങ്ങളുമായി കളം നിറയാ നും, വളരെ വേഗം ഒരു തീരുമാനത്തിലെത്തിക്കാനുള്ള അധിക സമ്മർദ്ദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്വങ്ങൾ തന്നെയാണ്.

ഒരു open fom – ന്റെ, ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമൂ ഹിക മാധ്യമങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും, ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന തിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധമങ്ങൾക്ക് കഴി യുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്. വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവരവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷയുടെ ശക്തി പ്രതികരണങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് യുവജ നത് തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലു കൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും, ഉപയോഗി ക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഭാഷാ സ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലേക്ക് നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവ്വ ണ്ടായിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദന മായിത്തീർന്നു.

എല്ലാ അർത്ഥത്തിലും, ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലും, ഭാഷയിലും വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സമ സ്തമേഖലകളേയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാ നും, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹികബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖല യിലും അലയടിക്കും. സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും, അനവധി ഗുണ ങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും, രൂപീകരിക്കാനും കാലം ഒരു ക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്യവേദികൾ കൂടിയാണ് ഈ നവലോക മാധ്യമങ്ങൾ.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 31.
‘അനേകം നിർഭാഗ്യങ്ങളോടൊപ്പം സംഭവിച്ച ചില ഭാഗ്യങ്ങളുടെ പേരിലാണ് ഞാനിന്നു ജീവിക്കുന്നത്.’ ഹൈദരലി ഇങ്ങനെ പറ യാനിടയായത് എന്തുകൊണ്ട് ? വിശദീകരിക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

ലോകം കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു ഹൈദ രലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആ കഥയും. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീ തത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയ ങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടാ യിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷ മിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം. ഡിയുമായ ശ്രീ. എം.കെ.കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പ ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു ക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീത പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീത മാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണമാക്കി നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാ ലിക്ക കഴിഞ്ഞിട്ടുള്ളൂ.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ രലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാരിൽ രണ്ടു വിഭാ ഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതോ ഹരേ ജയാ മാധവാ വിഷ്ണോ പാടി. കഥകളിയെ ആഢ്യകലയായി ഉയർത്തി. നിർത്തുന്നവർക്കുപോലും ഈ അതുല്യസംഗീതചക വർത്തിയെ ഒഴിവാക്കാൻ സാധിച്ചില്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 32.
പാരമ്പര്യവും പ്രായോഗികതയും അവകാശപ്പെടുന്നതോടൊപ്പം അഹന്തയിലും വിശ്വാസങ്ങളിലും ആഴ്ന്നിറങ്ങിയവരുടെ പ്രതി നിധിയായി ആൺഗൗളിയുടെ പ്രസ്താവനകളെ കാണാനാകുമോ? വിലയിരുത്തുക.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാ വരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴു തിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെ ട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥ യെഴുതി. ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണു വാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരു ക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹ ങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധി പത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങുന്നുണ്ട്.

യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട്. ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാ ണത ബുദ്ധന്റെ ബോധോദയം. ഇതുപറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശി ക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോര ലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊണ്ടാണെന്നും ആൺ ഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം ഈ താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമു ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധി ജീവി ചമയുന്ന എഴുത്തുകാരുടെ മൂഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.

ജീവന് വില കൽപിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ ശംസ്വതയേക്കാൾ ഒരു പക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോയാണ്. മന സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.

നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധ നാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ച യെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടാ യിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മന നിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യ ങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢ വിശ്വാസങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളി ക്കളയുന്നു. ഏതുപെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭ വങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു.

യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെ ന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞു ങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരു ഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ . വിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരു ഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേക്ഷിച്ച്

ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രി ദുഃഖത്തിന്റെ പൊതു വായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹ ങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖ ത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണ് കഥ. മമതയാണ് ദുഃഖത്തിന് കാര ണമെങ്കിൽ പുരുഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം. ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടിക ളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.

Kerala Plus Two Malayalam Question Paper March 2021 with Answers

33 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് ഒന്നര പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (4 × 8 = 32)

Question 33.
സാമുദായികമായ കെട്ടുപാടുകൾക്കിടയിലും നന്മ നശിച്ചു പോയി ട്ടില്ല എന്നതു് കലാമണ്ഡലം ഹൈദരലിയുടെ ജിവിതത്തിൽ എത ത്തോളം ശരിയാണ്. വിശദമാക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

ലോകം കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു ഹൈദ രലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആ കഥയും. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീ തത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയ ങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടാ യിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷ മിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം. ഡിയുമായ ശ്രീ. എം.കെ.കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പ ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു ക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീത പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീത മാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണമാക്കി നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാ ലിക്ക കഴിഞ്ഞിട്ടുള്ളൂ.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ രലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാരിൽ രണ്ടു വിഭാ ഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതോ ഹരേ ജയാ മാധവാ വിഷ്ണോ പാടി. കഥകളിയെ ആഢ്യകലയായി ഉയർത്തി. നിർത്തുന്നവർക്കുപോലും ഈ അതുല്യസംഗീതചക വർത്തിയെ ഒഴിവാക്കാൻ സാധിച്ചില്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 34.
‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന കഥയിലെ ടി.പി. ശ്രീധരന്റെ ജീവിതത്തിൽ കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുക്കുകയും ചെയ്തതിനുശേഷം സംഭവിച്ച മാറ്റമെന്തായി രുന്നു. വിശദീകരിക്കുക.
Answer:
കൈയ്യൊപ്പില്ലാത്ത സന്ദേശം എന്ന പാഠഭാഗം എടുത്തു ചേർത്തി രിക്കുന്നത് എം. മുകുന്ദന്റെ നൃത്തം എന്ന നോവലിൽ നിന്നാണ്. നമ്മുടെ നാലാം യൂണിറ്റ് മാധ്യമത്തെ കുറിച്ചാണ്. മലയാള നോവ ലിൽ നവമാധ്യമങ്ങളെ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന തിന്റെ ഉത്തമ ഉദാഹരണമാണ് നോവൽ സന്ദേശം. സാമൂഹിക നവമാധ്യമങ്ങൾ പലപ്പോഴും തട്ടിപ്പിന്റേയും, ചൂഷണത്തിന്റേയും ഒരു അധോലോകമായി തരംതാഴാറുണ്ട്.

കള്ളനാണയങ്ങൾ എവി ടെയും കാണാം. സ്വാഭാവികമായും, പേരില്ലാതെ, മുഖമില്ലാതെ പരിചയങ്ങൾ സ്ഥാപിക്കുകയും അതുവഴി തട്ടിപ്പിന്റേയും, ചൂഷ ണത്തിന്റേയും പുതിയ ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അത് ഈ നവമാധ്യമ ങ്ങളുടെ വലിയൊരു പോരായ്മ തന്നെയാണ്. പേരുകളില്ലാതെ മേൽവിലാസമില്ലാതെ മറവിൽ നിന്ന് ഇരുളിൽ നിന്നുള്ള സന്ദേശ ങ്ങൾ മാത്രം. ആ സന്ദേശങ്ങൾക്ക് അർത്ഥമില്ല; മുഖമില്ല. പല പോഴും രൂപങ്ങളില്ലാത്ത നിഴലുകളെപ്പോലെ, യാഥാർത്ഥ്യത്തിന്റെ മറ്റൊരു പതിപ്പ്. സത്യത്തിന്റെ മങ്ങിയ ഒരു കാഴ്ച. അന്വേഷണ ങ്ങൾക്ക് അപ്പുറം, ഒന്നുമില്ലായ്മയിൽ വിലയം പ്രാപിക്കുന്ന സത്വത്തിന്റെ കതിരുകൾ, വായനക്കാരിലും, പ്രേക്ഷകനിലും, നവമാധ്യമങ്ങളെ പിന്തുടരുന്നവരിലും ഒന്നും കണ്ടെത്താൻ കഴി യാതെ, അവ്യക്ത മാത്രമായി അവശേഷിക്കുന്ന അവസ്ഥ സംജാതമാകുന്നു.

ടി.പി. ശ്രീധരൻ മധ്യവയസ്സു പിന്നിട്ടപ്പോഴാണ് നവമാധ്യമങ്ങളുടെ ഉറ്റ തോഴനായി മാറുന്നത്. ആരുടേയും കുറ്റംകൊണ്ടല്ല. അപ്പോൾ മാത്രമാണ് അവ പ്രചാരത്തിലായത്. അന്നു മുതൽ അയാളുടെ ജീവിതം മാറുന്നതു നാം കണ്ടു. ജീവിതത്തിന്റെ മൊത്തത്തിലുള്ള അവസ്ഥതന്നെ മാറിപ്പോയി. ജീവിതത്തിന്റെ വേഗത വർദ്ധിച്ചു. എങ്കിലും പുതിയ ലോകത്തിന്റെ പാച്ചിലിനൊപ്പമെത്താൻ അയാൾക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങ ളിൽ തനിക്കു കൂട്ടുവന്ന കമ്പ്യൂട്ടറിനുപോലും ശ്രീധരനെ കൂടെ കൂട്ടാൻ പറ്റുന്നില്ല.. വേഗതയുടെ ആ യന്ത്രത്തിൽ പലപ്പോഴും കാലിടറിപോകുന്ന കഥാപാത്രം.

അഗ്നി മെയിൽ വിലാസത്തിൽ നിന്ന് ശ്രീധരനു വരുന്ന ഒരു അപ ധാനമായൊരു മെയിലിൽ നിന്നാണ് നോവൽ ഭാഗം തുടരുന്നത്. ആരാണ് അഗ്നി എന്ന് എത്ര ആലോചിച്ചിട്ടും ശ്രീധരന് ഓർ കിട്ടുന്നില്ല. തന്റെ ഒപ്പം സ്കൂളിലോ, കോളേജിലോ പഠിച്ച ആരെ ങ്കിലും ആണോ എന്ന് സംശയിക്കുകയാണ് അയാൾ. പക്ഷേ ചിര പരിചിതനെപ്പോലെ തന്നോട് സ്നേഹം കാണിക്കുന്ന, പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകുന്ന അഗ്നിയോട്, അഗ്നി യുടെ മെസേജിനോട് ഒരു പ്രതിപത്തി ശ്രീധരനുണ്ടായി. പല പോഴും ഇങ്ങനെയുള്ള അറിയാത്ത മെസേജുകൾ അയാൾ തുറ ന്നുപോലും നോക്കാറില്ല. പക്ഷേ പിന്നീടുള്ള ദിവസങ്ങൾ ഈ അഗ്നിയിൽ നിന്നുള്ള സന്ദേശത്തിനായി കാത്തിരുന്നു ശ്രീധരൻ. പക്ഷേ ഒരു പ്രതികരണംപോലും ഉണ്ടായില്ല. തന്റെ മറുപടിയ്ക്ക ടിയിൽ തന്റെ പേര് കൃത്യമായി ചേർക്കുന്ന ശ്രീധരൻ, മറ്റുള്ളവർ എന്തുകൊണ്ടാണ് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത തെന്ന് നിഷ്കളങ്കമായി ചിന്തിക്കുന്നു. താൻ കാത്തിരുന്ന മെസേജ് മാത്രം അയാൾക്കു കിട്ടുന്നില്ല.

കമ്പ്യൂട്ടർ വന്നതോടുകൂടി ശ്രീധരന്റെ സ്വഭാവങ്ങളിലും വ്യത്യാസം വന്നു. ദിനചര്യകൾ മാറി. ചെറുപ്പം മുതലുള്ള ശീലങ്ങൾ മാറി. കമ്പ്യൂട്ടർ മധ്യവയസ്സു പിന്നിട്ട് ശ്രീധരനെ മറ്റൊരു മനുഷ്യനാക്കി മാറ്റി. ഇന്റർനെറ്റ് കണക്ഷൻ അയാൾക്ക് ശരിക്കുമൊരു വലയായി തീരുകയായിരുന്നു. ഒരുപാട് ഗുളികകൾ കഴിക്കുന്ന ശ്രീധരന് കമ്പ്യൂട്ടർ ശരിക്കുമൊരു മരുന്നായി. മറ്റൊരു ഗുളിക. പക്ഷേ എന്നിട്ടും മറകൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകൾ നിഴൽനാ ടകം കളിക്കുന്നതു മാത്രം ശ്രീധരന് മനസ്സിലായില്ല. കാത്തു കാത്തി രുന്ന് പ്രയോജനമില്ലാത്ത, ഇന്റർനെറ്റ് അന്വേഷണങ്ങൾക്കുശേ ഷം വീണ്ടും അഗ്നിയുടെ മെസേജ് വരുന്നിടത്ത് പാഠഭാഗം അവ സാനിക്കുകയാണ്. ചിലപ്പോൾ ഒരു കളിപ്പിക്കൽ, അല്ലെങ്കിൽ ഒരു വലക്കുരുക്ക്. എന്തായാലും മേൽവിലാസമില്ലാത്ത കൈയ്യൊ പില്ലാത്ത സന്ദേശങ്ങളുടെ കൂമ്പാരത്തിനിടയിൽ ശ്രീധരന്മാർ വല യുകതന്നെയാണ്.

ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാ ടിയിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേസമയം അതു് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർ ത്ഥ്യവും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങ ളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവ ലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരി ച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്വമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപ മില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെ യാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയി ലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാ കാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമ സിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്വത്തിനു നേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയു ടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മന സ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറി യുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശ യക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവി, തം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപ രിചിതൻ മാത്രം. എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അപരിചി തൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകു ന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യവും. സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തി നുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവും ഇല്ല.

എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നു കൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്ന വരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരി തക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതി പോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കു ന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓളപരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്ത ‘നായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴി യുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലീ രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂ ട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനു ഷ്യായുസ്സു മുഴുവൻ ത്വജിച്ചാലും ഈ വലിയ കടലിലെ ഒരുതു ള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറ ത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസപ്രമാണങ്ങ ളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യകൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതി കളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടുകു ഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 35.
പരിമിതികൾക്കിടയിലും ഭാവനാശേഷികൊണ്ടു ചുറ്റുപാടുകളെ മാറ്റിത്തീർക്കാൻ കഴിയുമോ? ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിലെ കുട്ടികളുടെ ലോകം മുൻനിർത്തി വിലയിരുത്തുക.
Answer:
ഗബ്രിയേൽ ഗാസിയ മാർകസിന്റെ ഈ കഥയിൽ കുട്ടികളുടെ അഭിരുചി നിർണ്ണയത്തിനും അവരുടെ ഭാവനകളുടെ വികാസ ത്തിനും സഹായകമായ അന്തരീക്ഷം തന്നെയാണ് കണ്ടെത്താൻ കഴിയുക. ആ ഒരു അന്തരീക്ഷം കരുപ്പിടിപ്പിക്കുന്നതിൽ മുതിർന്ന വർക്ക് വലിയ പങ്കുണ്ട്. കുട്ടിക്കാലം സ്വാതന്ത്ര്യം ആവശ്യപ്പെടു ന്നുണ്ട്. സ്വാതന്ത്ര്വത്തിന് അളവുകോലുകൾ കണ്ടേക്കാം. പക്ഷേ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണത് എന്നു കുട്ടികൾക്ക് തോന്നും വിധം, നിയന്ത്രണത്തിന്റെ ഒരു ചെറു ചരട്, അവർക്ക് മനസ്സിലാ ക്കാൻ കഴിയാത്തവണ്ണം നേർത്ത ഒരു ചരട്, ഈ കാലത്ത് ഇങ്ങ നെയുള്ള ചിന്തകൾക്ക് പ്രസക്തികൂടിവരുകയാണ്.

പ്രകാശം ജലം പോലെയാണ് എന്ന ഈ കഥയിൽ എന്തായാലും കുട്ടികളുടെ ഭാവനയ്ക്കും അവരുടെ അഭിരുചിക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.

കുട്ടികൾ കഴിവുകളാൽ അനുഗ്രഹീതരാണ്. പലപ്പോഴും അവ രുടെ കഴിവുകളും അഭിരുചികളും യഥാസമയം തിരിച്ചറിയപ്പെ ടുന്നില്ല. ആത്മവിശ്വാസത്തിന്റെ അഭാവം ഇവിടെ എടുത്തുപറ യേണ്ട കാര്യമാണ്. തങ്ങളുടെ കഴിവുകളിലേക്ക് അല്ലെങ്കിൽ തങ്ങ ളുടെ അഭിരുചികളിലേക്ക് വെളിച്ചം വീശാവുന്ന ഒന്നും അവർ ബാക്കി വെക്കില്ല. മുതിർന്നവരുടെയും തങ്ങളുടെ അധ്യാപ കരുടെയും മുന്നിൽ മറച്ചുവെയ്ക്കുവാനും വെളിപ്പെടുത്തുവാ തിരിക്കാനും കുട്ടികൾ ശ്രമിക്കും. അന്തർമുഖത്വം പലപ്പോഴും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

ഈ കഥയിലേക്ക് വരുമ്പോൾ ഏറ്റവും ആകർഷകവും മാതൃ കാപരവുമായ ഒരു കാര്യം; ടോട്ടോക്കും, ജോവലിനും അവരുടെ കുടുംബത്തിൽ നിന്നും പൂർണ്ണമായ പിന്തുണ ലഭിക്കുന്നുണ്ട്. അവരുടെ ആവശ്യങ്ങൾക്ക് അവർ പകരം നൽകുന്നത് ഉന്നത മായ അക്കാദമിക് വിജയമുദ്രകളാണ്. തീർച്ചയായും അവരുടെ ആവശ്യങ്ങൾ നിരാകരിക്കപ്പെടുന്നില്ല. പക്ഷേ ഒന്നുണ്ട്; കടലും തുറമുഖവും ഇല്ലാത്ത ഷവറിൽ നിന്നും മാത്രം വെള്ളം ലഭിക്കുന്ന ഒരു ആധുനിക നഗരത്തിൽ തിരക്കേറിയ ഒരു പാർപ്പിട സമുച്ചയ ത്തിലെ ഇടത്തരം ഫ്ളാറ്റിലേക്ക് ഒരു തുഴവള്ളം വേണം എന്ന കുട്ടി കളുടെ ആവശ്യത്തോട് ആ രക്ഷിതാക്കൾ പ്രതികരിക്കുന്നത് ഏറ്റവും കരുതലോടെയാണ്.

അവർ ആ ആവശ്വത്തെ പുച്ഛത്തോടെ തള്ളി കളയുന്നില്ല; ഗൗരവത്തോടെ തന്നെ പരിഗണിക്കുന്നു. മുന്നറിയിപ്പു കൾ നൽകുന്നുണ്ടെങ്കിൽ തന്നെ മക്കളുടെ ഭാവനാപൂർണ്ണമായ ആവശ്യങ്ങളെ വേരോടെ നിരാകരിക്കുന്ന പിന്തിരിപ്പൻ ശൈലി അവർ സ്വീകരിക്കുന്നില്ല. അവരുടെ സംസ്കാരത്തിന്റേയും ജീവി തശൈലിയുടെയും സ്വാധീനം തീർച്ചയായും ഉണ്ടാകാം. എങ്കിൽ തന്നെ ആ മാതാപിതാക്കളുടെ തികച്ചും പോസിറ്റീവ് ആയ സമീ പനം അഭിനന്ദനാർഹമാണ്. അതു കുട്ടികൾക്ക് പകർന്നുകൊ ടുക്കുന്നത്. അതിരുകളില്ലാത്ത ആത്മവിശ്വാസമായിരിക്കും. അഭിരുചികൾ കണ്ടെത്തുന്നതിൽ അധ്യാപകർക്ക് സവിശേഷമായ പങ്കുണ്ട്. പലപ്പോഴും കുട്ടികളുടെ മാതൃകകൾ അധ്യാപകരിലാണ് ചെന്നെത്തുക. അവരുടെ അന്വേഷണങ്ങൾക്കുള്ള മറുപടിയും, അവരുടെ സംശയ നിവാരണ മാർഗ്ഗവും അധ്യാപകർ തന്നെയാകും. വിദ്യാലയങ്ങൾ തീർച്ചയായും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന തിൽ മുൻപന്തിയിൽ തന്നെയായിരിക്കും.

പക്ഷേ ചിലപ്പോഴൊക്കെ കുട്ടികളുടെ ഭാവനാത്മകമായ പ്രവർത്തനങ്ങൾക്ക് പിന്തുണ കിട്ടാതെ പോകാറുണ്ട്. എങ്കിലും വിദ്യാർത്ഥികളുടെ അഭിരുചി കളെ പ്രോത്സാഹിപ്പിക്കുന്ന ചൈൽഡ് സെന്റേർഡ് ആയ വിദ്യാ ദ്വാസ രീതിയിൽ കുട്ടികൾ പിന്തള്ളപ്പെട്ടു പോകാനുള്ള സാധ്യത കുറവാണ്. എന്തായാലും വികസിത രാജ്യങ്ങളിൽ ആ രീതിയി ലുള്ള പഠനത്തിനാണ് പ്രാമുഖ്യം. നമ്മുടെ സംസ്കാരവും പാര പര്യവും കുറേയൊക്കെ കുട്ടികളിലേക്ക്, മുതിർന്നവരുടെ ആഗ ഹങ്ങൾ കുത്തിവെയ്ക്കാനും തങ്ങൾ കാണിച്ചുകൊടുത്ത വഴി കളിലൂടെ നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവരുന്നു. പല പോഴും തങ്ങൾക്ക് ഒരു തരത്തിലും ഒത്തുപോകാൻ കഴിയാത്ത വഴികളിൽ അവർക്ക് പകച്ചുനിൽക്കേണ്ടതായി വരും. അവിടെ അഭിപ്രായഭിന്നതകളും നിരാശയും ഉടലെടുക്കും. അവരുടെ യഥാർത്ഥ കഴിവുകൾ മുരടിച്ചുപോവുകയും, നൈരാശ്യം ജീവി തത്തോടുതന്നെ വിരക്തി ജനിപ്പിക്കുകയും ചെയ്യും.

അധ്യാപകരും മാതാപിതാക്കളും സർവ്വസാധാരണയായി പതറു കയും പകച്ചുപോവുകയും ചെയ്യുന്ന സന്ദർഭങ്ങൾ. ഒരു പക്ഷേ, ജീവിതവിജയം നേടാവുന്ന ഒരു പ്രതിഭയെ തങ്ങൾ പോലും അറി യാതെ മുരടിപ്പിച്ചല്ലോ എന്ന നൈരാശ്യം അധ്വാപകർക്കും മാതാ പിതാക്കൾക്കും ഉണ്ടാകാം. ഇവിടെ ഒക്കെ തെളിയുന്നത് ഒരു കാര്യം മാത്രം. സഹജമായ വാസനകളെ തളർത്തരുത്, കാറ്റുവി ശുന്ന വഴികളിലൂടെ അതു സ്വതന്ത്രമായി സഞ്ചരിക്കട്ടെ, അവിടെ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഉള്ളവരല്ല; അധ്യാപകരും മാതാപിതാ ക്കളും. മാർസിന്റെ ഈ ഉജ്ജ്വല കലാസൃഷ്ടിയിൽ തങ്ങളുടെ ഗൃഹാതുരതയെ കുട്ടികളുടെ ഒരു പക്ഷേ, സമാനമായ ഭാവന യിലൂടെ പുനഃസൃഷ്ടിക്കുക തന്നെയാണ് ജോവലിന്റെയും ടോട്ടോയുടെയും മാതാപിതാക്കൾ ചെയ്യുന്നത്. ആത്യന്തികമായി അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഉയർത്തുന്നു. അക്കാദ മിക് വിജയങ്ങളിലേക്ക് അവർ പറന്നെത്തുന്നു.

ഈ കഥയിലൂടെ കടന്നുപോകുമ്പോൾ നാം കാണുന്ന കാഴ്ച, ടോട്ടോയും ജോവലും ഏറ്റവും പക്വതയോടെ തന്നെ വിചിത്ര മായ തീരുമാനങ്ങൾ എടുക്കുന്നതായിട്ടാണ്. ഏറ്റവും കണിശ മായാണ് അവർ തങ്ങളുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നത്. കാരണം ലക്ഷ്യത്തെകുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്. യാതൊരു ശങ്കകളുമില്ലാതെ സുവ്യക്തമായ ചുവടുകളോടെ അവർ മുന്നോട്ടു പോകുന്നു. ഇവിടെ നാം സൂക്ഷ്മമായി കാണേണ്ട ഒരു കാര്യമുണ്ട്. തങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് മാതാപിതാക്കളുമായി ചർച്ച നടത്തുമ്പോൾ അതിന്റെ പ്രായോ ഗികതയെകുറിച്ച് അവർക്ക് യാതൊരു ആശങ്കകളും ഇല്ലെന്നു ‘ ള്ളതാണ്. അത്രമാത്രം ആഴത്തിൽ ആ വിഷയത്തെ കുറിച്ച് അവർക്ക് ബോധ്യമുണ്ട്.

പലപ്പോഴും കുട്ടിക്കാലത്തു മാത്രം നമുക്ക് കൈവരുന്ന ഒരു ബോധധാരയാണത്. ലക്ഷ്യപ്രാപ്തിയെ കുറിച്ചോ അതിന്റെ പ്രായോഗികതയെ കുറിച്ചോ മുതിർന്നവർക്ക് നിരവധി സംശയ ങ്ങളും ആശങ്കകളുമുണ്ടാകാം. എന്നാൽ കുട്ടികൾക്ക് മാത്രം ആ തരത്തിൽ ഒരു വീണ്ടുവിചാരമോ സംശയപൂർവ്വമായ നിലപാടു കളോ കാണുന്നില്ല. കാരണം ഒരു ലക്ഷ്യത്തിലേക്ക് ഏറ്റവും നിഷ്കളങ്കതയോടെയാണ് അവർ നടന്നെത്തുന്നത്. കാപട്യ ത്തിന്റെ യാതൊരു കളങ്കവും അവരുടെ ചുവടുകളിൽ പുര ണ്ടിരിക്കില്ല. ഈ കഥയിലും കഥാകാരന്റെ ഏറ്റവും ആധികാരി കമായ ഒരു പ്രസ്താവന തന്നെയാണ് ഒറ്റ നോട്ടത്തിൽ ഏറ്റവും വന്യമെന്ന് ആർക്കും തോന്നാവുന്ന ഒരു ഭാവനാത്മക പ്രവർത്ത നത്തിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചത്. ഒരു സൗഹൃദ കുടുംബസദസ്സിൽ വെച്ചു ഏറ്റവും നിരുപദ്രവമെന്ന് ആർക്കും തോന്നാവുന്ന ഒരു പ്രസ്താവന – ‘പ്രകാശം ജലം പോലെയാണ് – കഥാകൃത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കുട്ടികളെ സംബ ന്ധിച്ചിടത്തോളം അവർക്ക് കിട്ടാവുന്ന ഏറ്റവും ആധികാരികമായ അഭിപ്രായപ്രകടനമായിരുന്നു അത്.

ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് ലഭിക്കുന്ന അറിവുകൾ കുട്ടികൾ ഹൃദയ ത്തോട് ചേർത്തുവെയ്ക്കും. ഒപ്പം തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് പലപ്പോഴായി അവർ കേട്ടറിഞ്ഞ ഇന്ത്യാന കാട് ജിസിലെ അവരുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള നനുത്ത ഓർമ്മകളുടെ നഷ്ടബോധവും അവരെ തീവ്രമായി മനസ്സിൽ സ്പർശിച്ചിട്ടുണ്ടാ കാം. നമ്മുടെ സന്തോഷം നാം തന്നെ കണ്ടെത്തുന്നത് ആ കുട്ടികൾ കൃത്യമായി നടപ്പിൽ വരുത്തി. മാഡ്രിഡിലെ ആ വരണ്ട സായാഹ്നങ്ങളെ അവർ ജലസമൃദ്ധിയിൽ ആറാടിപ്പിച്ചു. അങ്ങനെ കളഞ്ഞുപോയതെന്നു കരുതിയ അവരുടെ ഉണങ്ങിയ കുട്ടി ക്കാലം വീണ്ടും തളിരിട്ടു.

നമ്മുടെ സാഹചര്യങ്ങളിലേക്ക് ഈ കഥയെ കൃത്യമായി പറിച്ചുന ടേണ്ട കാര്യമില്ല. ഈ കഥയുടെ ഒരു സാർവ്വജനീനമായ സ്വഭാവ സവിശേഷത തന്നെയാണ് അതിനു കാരണമായി നിലനിൽക്കു
ന്നത്. പ്രത്യേകിച്ച് കുട്ടികളുടെ ലോകം മുതിർന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതു കാലത്തും ഏതു സംസ്കാര ത്തിലും നിലനിൽക്കാവുന്ന ഒരു കഥാഘടനയാണ് ഈ കഥ യ്ക്കുള്ളതു്. അതുകൊണ്ടുത്തന്നെ ഈ കാലം ഒരു സാർവ്വലൗ കീകമായ കാഴ്ചപ്പാടിനാൽ അനുഗ്രഹിതമാണ്.

ഏതു ഭാഷയിലും ഏതു രാജ്യത്തും ഏതു സംസ്കാരത്തിലും ബാല്യകാലം ഒന്നുതന്നെയാണ്. സാഹചര്യങ്ങൾ വിഭിന്നമാകാം പക്ഷേ, വികാരം ഒന്നുതന്നെ. ഭൂഖണ്ഡങ്ങൾ മാറിയാലും രാജ്യാ തിർത്തികൾ മാറിമറിഞ്ഞാലും അതിനു മാറ്റമില്ല. ബാല്യകുതൂഹ ലങ്ങളും, അന്തമില്ലാത്ത ഭാവനയും നിറമുള്ള സ്വപ്നങ്ങളും, എല്ലാം ഒന്നുത്തന്നെ. അതുകൊണ്ടുതന്നെ നമ്മുടെ സാഹചര്യ ങ്ങളുമായി ഏറ്റവും നന്നായി തന്നെ ഈ കഥ ഇണങ്ങിപ്പോകു ന്നു. നഷ്ടപ്പെടുന്നതിന്റേയും വീണ്ടെടുക്കലിന്റേയും ഏറ്റവും ശക്തമായ വഴികളിലൂടെയാണ് നാം മലയാളികൾ കടന്നുപോ കുന്നത്. അതിൽ ഏറ്റവും ശക്തം നമ്മുടെ മാതൃഭാഷയാണ്. കൊഴി ഞ്ഞുപോകുന്ന തനിമയുടെ വീണ്ടെടുക്കലാണ്.

അടുത്ത തല മുറകളിലേക്ക് പകർന്നുകൊടുക്കേണ്ട ആ ഭാഷാമൃതം നമ്മുടെ കൈക്കുമ്പിളിൽ നിന്നുതന്നെ ചോർന്നുപൊയ്കൊണ്ടിരിക്കു ന്നു. തലമുറകൾക്ക് ശേഷം നമുക്ക് കൈമോശം വന്ന ആ നഷ്ട പ്പെട്ട സൗഭാഗ്യങ്ങളെ കുറിച്ചോർത്ത് നെടുവീർപ്പിടുന്ന അവസ്ഥ യിൽ അതിൽ പ്രഥമ സ്ഥാനം മാതൃഭാഷയ്ക്ക് ആവരുത്. രണ്ടാ മത് നമ്മുടെ പ്രകൃതി നാം തീറെഴുതി കൊടുത്തുകൊണ്ടിരിക്കു ന്നു. മണ്ണും ജലവും ധാതുക്കളും വായുവും നാം ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. അമിതമായ ഈ ദുരുപയോഗം, ഭാവിയിൽ ഇരുളടഞ്ഞ ഒരു ദയനീയ പതനത്തിലേക്ക് തന്നെ യാവും നമ്മെ തള്ളിവിടുക. അനന്തര തലമുറകൾക്ക് ജോവലി നെയും, ടോട്ടോയേയും പോലെ ജലമില്ലാത്ത പ്രതലങ്ങളിൽ വെളിച്ച പ്രവാഹങ്ങളിൽ കപ്പലുകൾ പായിക്കേണ്ടിവരും. നഷ്ട മാകുന്നവ എത്ര അമൂല്യമാണെന്ന് തിരിച്ചറിയാതെ വരുമ്പോഴാണ് നഷ്ടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. നമ്മുടെ മണ്ണിൽ പുതു തലമുറകൾക്ക് കഴിഞ്ഞുപോയ കാലങ്ങളിലെ അസുലഭ സൗഭാ ഗ്വങ്ങളെകുറിച്ചോർത്ത് ഭാവനാലോകങ്ങൾ സൃഷ്ടിക്കുവാൻ ഇട വരരുത്. ഈ കഥ അങ്ങനെ ചില ഓർമ്മപ്പെടുത്തലും നടത്തു ന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 36.
കമ്പോളാധിഷ്ഠിതവും ചതിക്കുഴികൾ നിറഞ്ഞതുമായ ലോകത്ത് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ പ്രതിനിധിയാണോ ദിവാകരൻ. വിശ ദമാക്കുക.
Answer:
ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. തന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ശ്രമിച്ചുതുടങ്ങിയിട്ട് സമയമേറെയായി. അവർ അക്ഷമനാണ്. ഒപ്പം അവശനുമാണ്. വല്ലാത്ത ഒരു പാച്ചിലാണ് ദിവാകരന്റെ ചലന ങ്ങളിൽ. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന ഒരു മുൻവിധി ദിവാകരന്റെ മനസ്സിൽ കടന്നുകൂ ടിയിട്ടുണ്ട്. വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ ഒരു കഠിന പ്രവൃത്തിയിൽ മുഴുകുന്നു. പൂർത്തിയാകില്ലെന്നറിഞ്ഞിട്ടും അയാൾ പായുകയാണ്. ചില സന്ദർഭങ്ങളിൽ തന്റെ പ്രിയപ്പെട്ട വരുടെ ഛായകൾ തന്നെ അയാൾക്ക് ആശയ കുഴപ്പങ്ങൾ സ്വഷ്ടിക്കുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകു നാം എന്നു പോലും ആശങ്കാകുലനാകുന്നു. ആധമായ പാച്ചിലിനൊടുവിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് അയാൾ ഒരു മുലയിൽ നിശ്ചലനാകുന്നു.

അന്വേഷിക്കുമ്പോൾ പോലും ഇനി അന്വേഷിക്കാൻ എത്രമാത്രം ബാക്കിയുണ്ട് എന്നുമാത്രമാണ് അയാൾ ചിന്തിക്കുന്നത്. എന്നാൽ കുട്ടികൾ ഏറ്റവും നിഷ്കള ങ്കതയോടെ മാത്രമാണ് ഫോട്ടോകളിലേക്ക് കടന്നുവരുന്നത്. ദിവാ കരനോട് തുലനം ചെയ്യുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത യവർ പ്രദർശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കഠിന പരീക്ഷകളി ലേക്ക് വളരെ ചെറുപ്പത്തിലേ എടുത്തെറിയപ്പെടുന്നവരാണിവർ. അവർക്ക് ആശങ്കകളുടെ അതിപ്രസരമില്ല. അവിടെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സൂക്ഷ്മതയോടെ തന്നെ അയാൾ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരുന്നു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കു ക. അതുകൊണ്ടുത്തന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാചിത്രമാക്കി മാറ്റു ന്നു. എന്തിനെയും കച്ചവട ചരക്കാക്കുക എന്നതാണല്ലോ ആധു നികതയുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം.

ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മൂല്യ ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്തും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടു ക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപ ന്നങ്ങൾ വിറ്റഴിക്കുക ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കു ക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക, നിര ന്തരം പ്രോത്സാഹിപ്പിക്കുക, ആകർഷണീയമായി കാര്യങ്ങൾ അവ തരിപ്പിക്കുക, അവരുടെ താൽപര്യങ്ങളുടെ തിരി അണയാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചിക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴപ്പത്തിൽ ഏർപ്പെടും.

സ്വയം വഞ്ചി തനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹി ക്കുന്നില്ല. കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോക്താവും കട ന്നുവരിക. സംശയദൃഷ്ടിയോടെ സമീപിക്കുന്ന ഓരോ ഉപഭോ ക്താവിനെയും എങ്ങനെ തങ്ങളുടെ വഴിയിൽ കൊണ്ടുവരണ മെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറിയാം. അതവർ പ്രായോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്. വ്യത്യസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്നങ്ങളുടെ ധാരാളിത്തം ഉപഭോ ക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വലയത്തിൽ അക പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണമായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളുന്നു. അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കട ന്നുപോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്.

ദിവാ കരൻ എത്രയും വേഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഛായാച്ചി തങ്ങൾ വാങ്ങിക്കുവാനാണ് വരുന്നത്. മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന ആ തെരുവിലേക്ക് എത്തപ്പെട്ട തോടെ അയാളുടെ മാനസികാവസ്ഥ മാറി. മരണത്തിന്റെ മരവിപ്പ് പടർന്ന ആ തെരുവ് അയാളെ അമ്പരിപ്പിച്ചു. അനിശ്ചിതാവസ്ഥ നിറഞ്ഞ ആ തെരുവ്, എവിടെ തുടങ്ങുന്നു എവിടെ അവസാ നിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളെ പരിഭ്രാ ന്തനാക്കി. നിഗൂഢത നിറഞ്ഞ ആ തെരുവ് തന്നെ ഈ കഥയിൽ ഒരു നിശ്ശബ്ദ കഥാപാത്രമായി മാറുന്നുണ്ട്.

വിയർത്തുകുളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുടങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠി നമായി സ്വാധീനിക്കുന്നു. ഈ ആശയകുഴപ്പത്തിൽ നിന്നു തന്നെ യാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭി ക്കുന്നത്. കച്ചവടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്ന വരുടെ ഈ പരിഭ്രാന്തി തന്നെയാണ്.

കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറുതായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശി ച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാ കരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹായിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാകരന് ബോധ്യമായി.

ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്വത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാ രനോട് ചോദിക്കുന്നുണ്ട് ഇവിടെ കണ്ട് ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുക യാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാ കരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ട ത്.

അന്യരുടെ ചിത്രം കൊണ്ട് എനിക്ക് എന്തു പ്രയോജനം. ധർമ്മ സങ്കടത്തിൽ നിറഞ്ഞാണ് ദിവാകരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹര ണമാണു്. പതിനായിരക്കണക്കിന് നിശ്ചലച്ചിത്രങ്ങൾ ദിവാകരന്റെ മാന സികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിടക്കുന്ന ചിത്ര ങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരി ക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരിച്ചറിയാൻ കഴി യുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവശേഷിക്കു മ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു.

Leave a Comment