Kerala Plus Two Malayalam Question Paper March 2022 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2022 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2022

Time: 2½ Hours
Total Score: 80 Marks

പാർട്ട് – 1

എ. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു് ഉത്തരം എഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
“മത്തേഭം പാംസുസനം കൊണ്ടല്ലോ സന്തോഷിക്കു നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും”.
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ഈ വരികളുമായി ബന്ധ പ്പെട്ട ശരിയായ സൂചന കണ്ടെത്തുക.
• ദുഷ്ഷതൻ ശകുന്തളയോട് പറയുന്നത്
• ശീലാവതി ഭർത്താവിനോട് പറയുന്നത്
• ശകുന്തള ദുഷ്ഷന്തനോട് പറയുന്നത്
• അശിരീരിയായി കേൾക്കുന്നത്.
Answer:
ശകുന്തള ദുഷ്ഷന്തനോട് പറയുന്നത്

Question 2.
“ഉലകാകെയുലയ്ക്കും മട്ടിൽ അലറി കാട്ടാളൻ” – കാട്ടാളന്റെ രോഷത്തിനു കാരണമായതെന്ത്? ശരിയായ സൂചന എടുത്ത ഴുതുക.
• അമ്മയുടെ വേദനയും നിലവിളിയും
• ദിക്കുകളുടെ നിറം ചുവക്കുന്നു.
• തുളസിക്കാടുകൾ ഇല്ലാതാക്കുന്നു.
• തേൻശേഖരിക്കാൻ പോയ കുട്ടികൾ തിരിച്ചെത്തിയില്ല.
Answer:
നാലു ഉത്തരസൂചകങ്ങളും കാട്ടാളത്തിന്റെ രോഷത്തിന് കാര ണമാകുന്നതിനാൽ ഏത് ഉത്തരവും എഴുതാം.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 3.
‘ഗൗളിജന്മം’ എന്ന കഥയിൽ ഇരുട്ടു കുത്തനെ പതിച്ചതുപോലെ’ എന്നു വിശേഷിപ്പിക്കുന്നത്.
• ബുദ്ധനുണ്ടായ ബോധോദയത്തെ
• ആൺഗൗളിയുടെ നോട്ടത്തെ
• ഡോക്ടറുടെ കടന്നുവരവിനെ
• രോഗിയെ കാണാനെത്തിയ സന്ദർശകയെ
Answer:
രോഗിയെ കാണാനെത്തിയ സന്ദർശകയെ

Question 4.
മാപ്പിളപ്പാട്ടു രചയിതാവ് എന്ന നിലയിൽ പുലിക്കോട്ടിൽ ഹൈദ റിനെ ശ്രദ്ധേയനാക്കിയ സവിശേഷതകളിൽ ഏതെങ്കിലും ഒരെണ്ണം എഴുതുക.
Answer:

  1. സ്വന്തം മണ്ണിൽ നിന്ന് പ്രമേയം കണ്ടെത്തി കവിതകൾ രചിച്ചു.
  2. നാട്ടുമൊഴികൾക്ക് പ്രാധാന്യം നൽകിയിരുന്നു പുലിക്കോട്ടിൽ ഹൈദര

Question 5.
‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിൽ ഗബ്രിയേൽ ‘ഗാർസിയ മാർകസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന രചനാ സങ്കേതം ഏത്?
Answer:
മാജിക്കൽ റിയലിസം

Question 6.
ബാഹുകൻ നളൻ തന്നെയാണെന്നുറപ്പാക്കുന്നതിന് സഹായക മായ സവിശേഷതകളിൽ ഏതെങ്കിലും ഒരെണ്ണം എഴുതുക.
Answer:

  1. കുടത്തിൽ താണ ജലം നിറഞ്ഞു.
  2. വാടിയ പൂക്കളെ താലോടിയപ്പോൾ പുതിയ പൂക്കളെ പോലെ ആയി.

ബി. 7 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിര ടുത്തെഴുതുക. (1 സ്കോർ വീതം)
(4 × 1 = 4)

Question 7.
അണിക്കരുടെ മോഷണം എന്ന കവിതയിൽ, മോഷ്ടിച്ച തിനു നിരത്തുന്ന ന്യായവാദങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
• കാണുന്നവരുടെ നാണം കാക്കുന്നതിന്
• നിയമങ്ങളെ മാറ്റുന്നതിന്
• പൊരിച്ചു തിന്നുന്നതിന്
• പാലുകുടിക്കുന്നതിന്
Answer:
നിയമങ്ങളെ മാറ്റുന്നതിന്

Question 8.
താഴെപ്പറയുന്നവയിൽ സഞ്ചാസാഹിത്യ കൃതി ഏത്?
• ഹിമാലയ സാമ്രാജ്യത്തിൽ
• കേരള ചരിത്രം
• ദൽഹിഗാഥകൾ
• അപരിചിത തീർത്ഥാടകർ
Answer:
ഹിമാലയ സാമ്രാജ്യത്തിൽ

Kerala Plus Two Malayalam Question Paper March 2022 with Answers

Question 9.
താഴെപ്പറയുന്നവയിൽ നവമാധ്യമങ്ങൾക്ക് ഉദാഹരണം അല്ലാത്ത തേത്?
• ഇൻസ്റ്റാഗ്രാം
• ട്വിറ്റർ
• ഫെയ്സ്ബുക്ക്
• ഹാം റേഡിയോ
Answer:
ഹാം റേഡിയോ

Question 10.
‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠത്തിൽ ടി.പി. ശ്രീധരൻ കമ്പ്യൂട്ടറിനെ വിശേഷിപ്പിക്കുന്നത്.
• മേൽവിലാസങ്ങളെ മായ്ക്കുന്നവൻ
• സൈബർ സ്പെയ്സിലെ വാൽനക്ഷത്രം
• തത്ത്വവിചാരങ്ങളുടെ ഘാതകൻ
• തലച്ചോറിനെ തുരുമ്പു പിടിപ്പിക്കുന്നവൻ
Answer:
തത്ത്വവിചാരങ്ങളുടെ ഘാതകൻ

പാർട്ട് – 2

എ. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (സ്കോർ വീതം) (3 × 2 = 6)

Question 11.
കാക്കാരശ്ശി നാടകത്തിന്റെ രണ്ട് സവിശേഷതകൾ സൂചനകളുടെ രൂപത്തിൽ നൽകുക.
Answer:

  1. ശിവപുരാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഇതിവൃത്ത മാകുന്നു.
  2. സംഗീതം, നൃത്തം, സംഭാഷണം എന്നിവ ചേർന്ന വിനോദ നാടകരൂപം
  3. തിരുവിതാംകൂറിലെ ഗ്രാമ പ്രദേശങ്ങളിൽ മൂന്നൂറുകൊല്ലം അവതരിപ്പിച്ചു വരുന്നു.
  4. സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള വിമർശനം.

Question 12.
“നില്ലാതെ വിഷമങ്ങൾ വല്ലാതെ വന്നു നമുക്കെല്ലാമോർത്താലാ രോടു ചൊല്ലുന്നു ഞാനിക്ലേശം?” ശീലാവതിയെ വിഷമിപ്പിക്കുന്ന ക്ലേശങ്ങൾ എന്തെല്ലാം?
Answer:
കഷായങ്ങളും മുക്കുടികളും എല്ലാം കൊടുത്തിട്ടും ഭർത്താവിന് രോഗത്തിന് ഒരു കുറവുമില്ല. ഇല്ലങ്ങളിൽ ഭിക്ഷയാചിച്ച് ലഭിക്കുന്ന നെല്ലുകുത്തി നല്ല ചോറും കറിയും എല്ലാം ഉണ്ടാക്കിക്കൊടു ത്താൽ രുചിയില്ല എന്നു പറഞ്ഞ് കൊല്ലുന്നതിനെക്കാൾ ശല്യമാ യിട്ടുള്ള കുത്തുവാക്കുകൾ ആണ് അദ്ദേഹം പറഞ്ഞിരുന്നത്.

Question 13.
മലയാളം ക്ലാസ്സിന്റെ സവിശേഷതകളായി ഇ.സി.ജി. സുദർശൻ സൂചിപ്പിക്കുന്നതെന്തെല്ലാം?
Answer:
പദാർത്ഥം, പദഛേദം, വാച്യാർത്ഥം, ധ്വനി, ഭാവം ഇങ്ങനെ ഒരു കാര്യത്തിൽ അനേക തലങ്ങൾ ഉണ്ടാവാം എന്ന വലിയ അറിവ് ലഭിച്ചത് മലയാള ക്ലാസ്സിൽ നിന്നായിരുന്നു. ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് തന്നെ പ്രചോദിപ്പിച്ചത് അന്നത്തെ മല യാള ക്ലാസ്സുകളായിരുന്നു എന്ന് ഇ.സി.ജി. സുദർശൻ പറയുന്നു.

Question 14.
മരിച്ചവരുടെ ഛായാപടങ്ങൾ വിൽക്കുന്ന തെരുവിലെ കടകളിൽ പ്രസരിക്കുന്ന വെളിച്ചത്തിനു പിന്നിൽ ഒരു പതിവുണ്ടെന്നു ദിവാ കരന് തോന്നിയതെന്തുകൊണ്ട്?
Answer:
ഓരോ കച്ചവടക്കാരനും അവന്റെ കട കഴിയുന്നത ഭാവനപൂർണമായ വെളിച്ചം കൊണ്ട് നിറയ്ക്കാൻ ബന്ധപ്പെട്ടിട്ടു ണ്ടെന്ന് ദിവാകരന് മനസ്സിലായി. വെളിച്ചത്തിന്റെ ധാരാളിത്തത്തിൽ എല്ലാ ചിത്രങ്ങൾക്കും ഒരേ സ്വഭാവമായിരുന്നു.

Question 15.
തിരസ്കൃതനായിട്ടാണ് ഞാൻ ജനിച്ചതും വളർന്നതും, കലാമ ണ്ഡലം ഹൈദരലി ഇപ്രകാരം കരുതിയതിന്റെ കാരണമെന്താ വാം?
Answer:
മാതാപിതാക്കൾക്ക് പത്താമത്തെ കുട്ടിയായി ഹൈദരലി പിറന്ന പ്പോൾ നാണം കൊണ്ട് ഉമ്മ മാറി താമസിച്ചു. പടച്ചോൻ തന്നതാ ണല്ലോ എന്ന ദൈവ കൃപയിൽ വിശ്വസിച്ച് ലാളിച്ച് വളർത്തിയ ബാപ്പയാകട്ടെ അദ്ദേഹത്തിന് അഞ്ച് വയസ്സാകുമ്പോഴേക്കും മരി ച്ചുപോയി. അതോടെ ഹൈദരലിയുടെ തല കണ്ടപ്പോഴേക്കും ബാപ്പ മൊയ്തുട്ടിപോയി എന്ന് ആളുകൾ അദ്ദേഹത്തെ ആക്ഷേ പിച്ചു.

ബി. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (സ്കോർ വീതം) (2 × 2 = 4)

Question 16.
“അയുക്തി ഹാസ്യത്തിന് കാരണമാവാറുണ്ട്”, ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ട് സന്ദർഭങ്ങൾ തേങ്ങ’ എന്ന കവിതയിൽ നിന്നും കണ്ടെത്തുക.
Answer:
കൊല്ലാങ്കണ്ടത്ത് ദേവസിയുടെ തലയിൽ വളരെ ഉയരത്തിൽ നിന്ന് വലിയ ഒരു തേങ്ങ വീണിട്ടും അയാൾക്ക് ഒന്നും പറ്റിയില്ല. പറ്റി യത് തേങ്ങയ്ക്കായിരുന്നു. അത് പൊട്ടിക്കീറി അടുത്തുള്ള കുള ത്തിൽ തെറിച്ചു വീണു.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 17.
“പരസ്യങ്ങളെ ഒന്നടങ്കം അവിശ്വസനീയമെന്നും അനഭിലഷണീ യമെന്നും പരിഗണിക്കുന്ന ചിലരുടെ നിലപാട് അത്രശരിയല്ല.” (മാധ്യമവിചാരം) ഡോ. വി.ആർ. പ്രബോധചന്ദ്രൻ ഇപ്രകാരം പറ യുന്നതെന്തുകൊണ്ട്?
Answer:
ശുചിത്വപാലനം, രോഗപ്രതിരോധം, പുകവലിയുടെയും മദ്യപാ നത്തിന്റെയും ദോഷ ഫലങ്ങൾ, ഗതാഗത നിയമങ്ങൾ അനുസ രിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയിലേക്ക് ഭൂജന ശ്രദ്ധ ആകർഷിക്കാൻ പരസ്യങ്ങൾക്ക് കഴിയും എന്നതിനാലാണ് ഡോ. വി.ആർ. പ്രബോധചന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

Question 18.
സച്ചിന്റെ വിടവാങ്ങൽ വേളയിൽ ശ്രീലങ്കൻ സർക്കാർ സമർപ്പിച്ച പുരസ്കാരത്തിന്റെ സവിശേഷപ്രാധാന്യം എന്തായിരുന്നു.
Answer:
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നയതന്ത്രബന്ധം മോശമായിരുന്ന സമയമായിരുന്നിട്ടുപോലും സച്ചിന്റെ വിടവാങ്ങൽ വേളയിൽ ശ്രീലങ്കൻ സർക്കാർ സച്ചിന് ഒരു ട്രോഫി കൊടുത്തയച്ചു. രാജ്യ തന്ത്രങ്ങൾക്കും വംശീയ തർക്കങ്ങൾക്കും അപ്പുറത്തേക്കു നീളുന്ന സ്നേഹാർദങ്ങളുടെ പുരസ്കാരമായിരുന്നു അത്.

പാർട്ട് – 3

എ. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (3 × 4 = 12)

Question 19.
“ജനവിരുദ്ധഭരണകൂടങ്ങളുടെ മർദനോപകരണം മാത്രമായി നിയ മവ്യവസ്ഥ മാറുന്നതിനുദാഹരണമാണ് അഗ്നിവർണന്റെ കാലു കൾ’ എന്ന നാടകത്തിലെ കൊത്തുവാൾ”, നാടകസന്ദർഭങ്ങൾ ചൂണ്ടിക്കാട്ടി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
കൊത്തുവാൾ നിയമരാമനാണ്. ജനവിരുദ്ധഭരണകൂടത്തിന്റെ മർദനോപകരണമായ നിയമപാലകൻ അയാൾ നാടകത്തിൽ രംഗ പ്രവേശനം ചെയ്യുമ്പോൾ തന്നെ എടാ ധിക്കാരി സിംഹാസ നത്തിൽ കയറി ഇരിക്കുന്നോ..! എന്ന് ചോദിച്ചു കൊണ്ട് കേവല രാമനെ ചുണ്ഡലിക്ക് പിടിച്ചു തള്ളി ഇടുന്നു. തുടർന്ന് ചിന്താ രാമനുമായുള്ള വാക്ക് തർക്കത്തിൽ ദണ്ഡ് ഉയർത്തിക്കാട്ടി നിയമം കയ്യിലെടുത്തവരെ ശിക്ഷിക്കലാണ് തന്റെ ജോലി എന്ന് പറയുന്നു. രാജ്യഗുഹരു എഴുന്നള്ളുമ്പോൾ കേവലരാമനോടും ചിന്താരാമനോടും മാറിനിൽക്കാൻ ആജ്ഞാപിക്കുന്നു. രാജഗു രുവും ചിന്താരാമനും കേവലരാമനും തമ്മിലുണ്ടായ തർക്കത്തിൽ തുടർന്ന് കേവലരാമനും കൊത്തുവാളും തമ്മിൽ സംഘർഷമു ണ്ടാകുന്നു. കൊത്തുവാളിന്റെ സംഭാഷണത്തിൽ ഉടനീളം ഉപ ചാരകവധത്തിന്റെ ജനവിരുദ്ധഭരണകൂടത്തിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്ന മർദ്ദനോപകരണമാണ് വ്യക്തമാക്കുന്നത്. നിരവധി സന്ദർഭങ്ങൾ അഗ്നിവർണന്റെ കാലുകൾ എന്ന നാടകത്തിലുണ്ട്.

Question 20.
ഭർത്താവിൽ നിന്ന് താനനുഭവിക്കുന്ന പീഡനങ്ങൾക്കെല്ലാം കാരണം ജാതകദോഷമാണെന്നു കരുതി സമാധാനിക്കുന്ന ശീലാ വതിയുടെ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുവോ? സ്വാഭി പ്രായം വ്യക്തമാക്കുക.
Answer:
പിറവിയിലുള്ള ജാതകദോഷംകൊണ്ട് താൻ ഒരു കുറ്റം ചെയ്യാ തിരുന്നിട്ടും ഭർത്താവിൽ നിന്ന് പല പീഡനങ്ങളും അനുഭവി ക്കേണ്ടി വരുന്നതെന്ന് ശീലാവതി പറയുന്നു. പുരുഷമേധാവിത്വ ത്തിന് പൂർണമായി വഴങ്ങുന്ന പരമ്പരാഗത സ്ത്രീബിംബമാതൃക എന്ന നിലയിലാണ് പുരാണങ്ങളിൽ ശീലാവതിയെ അവതരിപ്പി ച്ചിരിക്കുന്നത്. നമ്പ്യാരുടെ ശീലാവതി വ്യവസ്ഥയ്ക്കു കീഴടങ്ങു ന്നവളാണെങ്കിലും മുറുമുറുപ്പില്ലാതെ എല്ലാം സഹിക്കുന്നവളല്ല. പുരുഷമേധാവിത്വത്തിൽ അധിഷ്ഠിതമായ കുടുംബന്തരീക്ഷമാണ് ശീലാവതി അനുഭവിക്കുന്ന സകല പീഡനങ്ങൾക്ക് കാരണമെന്ന് കൊള്ളിവാക്കല്ലാതൊന്നും എന്ന കവിതാഭാഗം തെളിയിക്കുന്നു. അല്ലാതെ ജാതകദോഷം കൊണ്ടുമാത്രം സംഭവിക്കുന്നതല്ല അത്.

Question 21.
ദിവാകരൻ നിൽക്കുന്ന കടയ്ക്കുള്ളിലേക്ക് രണ്ടുകുട്ടികൾ കട ന്നുവരുന്നതോടെ ‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയുടെ ഭാവതലത്തിൽ വരുന്ന മാറ്റം വിലയിരുത്തുന്ന നിരൂപണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ദിവാകരൻ നിൽക്കുന്ന കടയ്ക്കുള്ളിലേയ്ക്ക് ആറും ഏഴും വയ സ്സുള്ള രണ്ട് കുട്ടികൾ കടന്നു വരുന്നതോടെ കഥയുടെ ഭാവ തലം പെട്ടെന്ന് മാറുന്നു. കുട്ടികളുടെ ചൊടിയുള്ള കാലടി ശബ്ദം ദിവാകരനെ ഭയപ്പെടുത്തി. അയാൾ ഒരു മൂലയിലേക്ക് മാറിനി ന്നു. അവരുടെ തിരച്ചിൽ തന്റെ മുന്നിൽ ഒടുങ്ങുന്നു എന്ന് ദിവാ കരൻ ഭയപ്പാടോടെ അറിഞ്ഞു. അച്ഛന്റെ ചിത്രം എന്ന വൈകാ രിക ബന്ധമാണ് ദിവാകരനും കുട്ടികൾക്കുമുള്ളത് കച്ചവട ക്കാർക്ക് ആകട്ടെ പണ സമ്പാദിക്കുന്നതിനുള്ള ഒരു ഉല്പന്നം മാത്രമാണ് ചിത്രങ്ങൾ. ഉല്പന്നം തേടി അലയുന്ന ദിവാകരൻ ഉപ ഭോഗസംസ്കാരത്തിന്റെ വിപണിയിൽ ഒരു ഉല്പന്നമായി മാറു ന്നതാണ് കഥയുടെ അവസാനം നാം കാണുന്നത്. കടക്കാരൻ ദിവാകരനെ കടലാസ് കൂട്ടിലാക്കി പൊതിഞ്ഞ് കുട്ടികൾക്ക് കൊടുക്കുന്നതാണ് കാണിക്കുന്നത്. വിപണിയുടെ പ്രളയത്തിൽ സ്വയം നഷ്ടപ്പെടുന്ന ഉപഭോക്താവിന്റെ ചിത്രമാണ് ഇവിടെ കാണിക്കുന്നത്.

Question 22.
ഇ.സി.ജി. സുദർശന്റെ വാക്കുകൾ വിശകലനം ചെയ്ത് മാതൃഭാ ഷാപഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുക്കുറിപ്പെഴു തുക.
Answer:
ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ പറയുന്നത്. ഫിസിക്സിലെ പുതിയ കണ്ടുപിടിത്തത്തി ലേക്ക് അദ്ദേഹത്തെ നയിച്ചത്. അന്നത്തെ അദ്ദേഹത്തിന്റെ മലയാള ക്ലാസുകളായിരുന്നു. ലോകം ആദരിക്കുന്ന ഇ.സി.ജി. സുദർശനെ പോലെയുള്ള ഒരു ശാസ്ത്രജ്ഞന്റെ വാക്കുകളിൽ നിന്നും നമുക്ക് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാൻ പറ്റും. നമ്മുടെ മാതൃ ഭാഷ ആ ശ യ വിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ല, ജീവിതത്തിലെ എല്ലാ മേഖലകളെയും അത് സ്പർശിക്കുന്നു. നമ്മുടെ ചിന്തകളെയും സ്വപ്നങ്ങളെയും നിരന്തരം നവീകരി ക്കാനും ആരോഗ്യപരമായ ജീവിതം പൂർണ്ണമാക്കാനും മാതൃഭാ ഷപഠനം വളരെ അനിവാര്യമാണ്.

പുതിയ പുതിയ ആശയങ്ങ ളുടെ രൂപീകരണത്തിനും സർഗ്ഗാത്മകമായ കണ്ടെത്തലു കൾക്കും മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. പുതിയ അന്വേഷണങ്ങളിലേയ്ക്ക് നയിക്കാനുള്ള ഊർജ്ജം മാതൃഭാഷാ പഠനം നമുക്ക് നൽകുന്നുണ്ട്. അതുപോലെ തന്നെ ചിന്തയെയും അറിവിനെയും കൂടുതൽ സർഗ്ഗാത്മകമാക്കാൻ മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. നമ്മളിൽ യുക്തിചിന്തയുണ്ടാക്കാനും ഭൗതിക വികാസം സാധ്യമാകാനും സാമൂഹിക പ്രതിബദ്ധത ഉണ്ടാ ക്കാനും ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാനും ഭാഷാപഠനം സഹായിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 23.
പുലിക്കോട്ടിൽ ഹൈദർ തന്റെ രചനകളിൽ പുലർത്തിയ സ്ത്രീപ ക്ഷപാതത്തെക്കുറിച്ച് ലഘുവിവരണം നൽകുക.
Answer:
പുരുഷന്റെ ക്രൂരതയ്ക്കും വഞ്ചനയ്ക്കും പാത്രമാകുന്ന സ്ത്രീത്വം പുലിക്കോട്ടിൽ ഹൈദരിന്റെ രചനാ വൈഭവത്തെ നിര ന്തരം പ്രചോദിപ്പിക്കും. പുരുഷനെ പുച്ഛിക്കുകയും ധിക്കരിക്കു കയും ചെയ്യുന്ന സ്ത്രീകളെയും കൂട്ടത്തിൽ കാണാം. പക്ഷേ, ഹൈദർ വിജയിച്ചത് സ്ത്രീകളുടെ നൊമ്പരം ചിത്രീകരിക്കുന്ന തിനാലാണ്. ഏറ്റവും മികച്ച രചനയെന്ന് പറയാവുന്നത് മറിയ കുട്ടിയുടെ കത്ത് ഇതിന് ഒന്നാന്തരം ഉദാഹരണമാണ്. സ്ത്രീക ളുടെ സൗന്ദര്യത്തെ വർണ്ണിക്കുകയും ചാപല്യത്തെ കളിയാക്കു കയും ചെയ്യുന്ന ഈ പാട്ടുകാരൻ സ്ത്രീപക്ഷപാദിയായി ഇരു ന്നുകൊണ്ട് അനവധി രചനകൾ നടത്തിയിട്ടുണ്ട്. സ്വന്തം കവി താശേഷി സാമൂഹ്യ പരിഷ്കരണത്തിന് ബോധപൂർവ്വം ഉപയോ ഗിച്ച വ്യക്തിയാണ് അദ്ദേഹം. ജീവിതപുരോഗതിക്ക് തടസ്സമാ ണെന്ന് കരുതി എല്ലാ ആചാരവിശേഷങ്ങളെയും ഈ രചനകൾ പുച്ഛിക്കുന്നു. ദുരാചാരമാല, കാതുകുത്തൽ, സ്ത്രീ മർദിമാല, കലിയുഗം, മാരൻമാരുടെ തകരാറ് തുടങ്ങിയ പ്രശസ്തഗാനങ്ങൾ ഉദാഹരണം മാത്രം.

ബി. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 1 ന് അരപ്പുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (1 × 4 = 4)

Question 24.
‘വാംഖഡെ യുടെ ഹൃദയത്തുടിപ്പുകൾ’ എന്ന പാഠത്ത സ്പോർട്സ് ഫീച്ചറെന്ന നിലയിൽ ആകർഷകമാക്കുന്ന സവിശേ ഷതകൾ എന്തെല്ലാം?
Answer:
ഉപന്യാസം, ലേഖനം എന്നിവയിൽനിന്ന് വ്യത്യസ്തമാണ് ഫീച്ചർ. വായനക്കാരെ ആകർഷിക്കുന്നതിന് ചില ചേരുവകൾ അതിലുണ്ടാവും. കഥ, കവിത, അനുഭവ വിവരണം, അഭിപ്രായങ്ങൾ ഒക്കെ അതിൽ ചേർക്കാൻ കഴിയും. നാടകീയത ഇതിലെ പ്രധാന അംശമാണ്. ആകാംക്ഷ നിലനിർത്തിയുള്ള അവതരണമാണ് ഫീച്ചറുകളിൽ സാധാരണ കണ്ടുവരുന്നത്. വിനോദാംശം ഫീച്ചറിൽ മുന്നിട്ടു നിൽക്കും. ഈ പ്രത്യേകതകളൊക്കെ ഒത്തിണങ്ങിയ ഫീച്ചറാണ് ‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ. നാടകീയമായാണ് തുടക്കം. അത് വായനക്കാരനെ അതിലേക്ക് അടുപ്പിക്കുന്നു. സച്ചിന്റെ വിടവാങ്ങലിനെക്കുറിച്ച് പിന്നീടാണ് അറിയുന്നത്. അത് വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്നു. ഉപന്യാസത്തിലും ലേഖനത്തിലും ഈ വൈകാരികത ആവശ്യമില്ല.

ഒരു സ്പോർട്സ് ഫീച്ചറിനെ സംബന്ധിച്ചിടത്തോളം അതു പങ്കുവെയ്ക്കുന്ന സാഹചര്യത്തിന്റെ ഉദ്ദേശവുമായി അതിന്റെ ശൈലിക്ക് ബന്ധമുണ്ടാകും. ഇവിടെ നമ്മൾ കാണുന്നത്. തികച്ചും വൈകാരികത നിറഞ്ഞ ഒരു സന്ദർഭത്തിന്, നിറച്ചാർത്ത കിക്കൊണ്ട് ഫീച്ചർ തയ്യാറാക്കിയിരിക്കുന്നതായാണ്. നവംബർ 13 – ന് മറ്റൊന്നും പ്രസക്തമല്ല. വംഖഡെ സ്റ്റേഡിയത്തിൽ. അവിടെ ഇന്ത്യയുടെ ജയം, തോൽവി അതുപോലും അപ്രസക്തമാകു ന്നു. ഒരു കളിക്കാരൻ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്ര ത്തെയും മറികടന്ന്, ഒരു സാർവ്വദേശീയ സങ്കൽപത്തിൽ അല്ലെ ങ്കിൽ ഒരു അന്താരാഷ്ട്ര വ്യക്തിവിശേഷവുമായി ലോകത്തിന്റെ ക്രിക്കറ്റിന്റെ തന്നെ സ്വത്തായി മാറുന്ന അലൗകികമായ കാഴ്ചയെ “ആണ് ലേഖകൻ പകർത്തിവെക്കുന്നത്. സത്യത്തിൽ ആ നിമിഷം തന്നെ ചരിത്രമാണ്. 121 കോടി ഇന്ത്യക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് എന്ന കായികഭൂപടത്തിന്റെ മുഴുവൻ ആസ്വാദകരുടേയും കണ്ണീർ ദിനം. സ്വാഭാവികമായും ഈ ഫീച്ചർ അതിവൈകാരിക തയിൽ നിറയും എന്ന കാര്യത്തിൽ സംശയമില്ല.

ഒരു വാർത്തയെ റിപ്പോർട്ട് ചെയ്യുന്നതുപോലെയല്ല, ഒരു സംഭ വത്തെ രേഖപ്പെടുത്തുന്നത്. അതും ഒരു ചരിത്രസംഭവത്തെ ഭാവി യിൽ ലോകമെങ്ങും ഈ നിമിഷത്തെ അന്വേഷിച്ച് തിരഞ്ഞെത്തു മ്പോൾ, അവർക്കുമുന്നിൽ ആ ചരിത്രനിമിഷത്തെ രേഖപ്പെടുത്തി ക്കൊണ്ട് ഈ ഫീച്ചർ നിലനിൽക്കും. അതിവൈകാരികത നമ്മുടെ നാടിന്റെ തന്നെ ഒരു ചിഹ്നമാണ്. സന്തോഷങ്ങളേയും, സങ്കടങ്ങ് ളേയും തുറന്നു പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. അടക്കിപ്പിടിച്ച്, പതുക്കെ പിറുപിറുത്ത് നാം നമ്മുടെ വികാരങ്ങളെ ഒതുക്കി കള യാറില്ല. അതുകൊണ്ടുതന്നെ ആ തുറന്ന ഇടപെടലിനെ ഏറ്റവും ഹൃദ്യമായി ഈ ഫീച്ചറിൽ വരച്ചുചേർത്തിരിക്കുന്നു. ഹൃദയസ്പർശി യായ അവതരണം, സൂക്ഷ്മമായ അംശങ്ങൾ പോലും ഒപ്പിയെടു കൊണ്ടുള്ള വിവരണം. അങ്ങനെ എല്ലാ അർത്ഥത്തിലും മികച്ച നിലവാരം തന്നെയാണ് ഫീച്ചർ പുലർത്തുന്നത്.

ആരാധനയുടെ അതിഭാവുകത്വത്തിൽ യാഥാർത്ഥ്യങ്ങൾ ചോർന്നു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീച്ചർ എഴുത്തുകാ രന് ഒരിക്കലും, മായികലോകത്തിലെ അത്ഭുതകാഴ്ചക്കാരനായി സ്വയം മറന്ന് മുന്നോട്ട് പോകാൻ പാടില്ല. റിപ്പോർട്ടിങ്ങിന്റെ ആ അതിരുകൾ വളരെ വ്യക്തിമായിത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ, പക്വതയോടെത്തന്നെയാണ് ഈ ഫീച്ചർ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

ഒരു ഇതിഹാസം കളമൊഴിയുമ്പോൾ ആ അവസരത്തിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ടുതന്നെ ഫീച്ചർ ഒരുക്കിയെടു ക്കാൻ സാധിച്ചിട്ടുണ്ട്. തലമുറകൾക്കപ്പുറത്തേക്ക് പങ്കുവെയ്ക്ക പ്പെടേണ്ട ഒന്നിനെ കരുതലോടെ ഒരുക്കിയെടുത്തിരിക്കുന്നു.

Question 25.
ഹോട്ട് മെയിൽ മേൽവിലാസം ഉണ്ടായതോടെ ടി.പി. ശ്രീധരന്റെ ദിനചര്യകളിൽ വന്ന മാറ്റങ്ങൾ സൂചിപ്പിച്ച്, അവയോടുള്ള നിങ്ങ ളുടെ പ്രതികരണം വ്യക്തമാക്കുക.
Answer:
ഹോട്ട്മെയിൽ വിലാസം ഉണ്ടായതോടെ കുട്ടിക്കാലം മുതലെ പല്ല് തേയ്ക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടി ക്കില്ല എന്ന് ശീലത്തോടെ വളർന്ന ടി.പി. ശ്രീധരൻ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ല് തേയ്ക്കുന്നത്. കുളിര് തുടങ്ങിയാൽ കുളിക്കാതെ ഇരു കക്ഷങ്ങളിലും ഡിഓഡറിന്റെ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫിസിലേക്ക് പോകുകയും ചെയ്യുന്നു. കുളി ഒരു ആവ ശമല്ലെന്നും ശരീരം വൃത്തിയായി സൂക്ഷിച്ചാൽ മതിയെന്നുമാണ് ഇപ്പോൾ. അയാളുടെ വാദം. കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുത്തതിനുശേഷമാണ് അയാളുടെ വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റങ്ങൾ വന്നു തുടങ്ങിയത്. കൂടാതെ, ഏറെ നേരം പല സൈറ്റുകളിൽ കയറിയിറങ്ങി ആവശ്യമില്ലാത്ത വിവര ങ്ങൾ പ്രിന്റ് എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. മനു ഷിന്റെ ഉന്നതിയ്ക്കും മറ്റുമായി കണ്ടെത്തുന്ന വസ്തു ക്കളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ അതിലേയ്ക്ക് അടിമ പ്പെടുന്ന ദുരന്തമാണ് ഈ ഭാഗത്ത് നോവലിസ്റ്റ് എം. മുകുന്ദൻ കാണിച്ചു തരുന്നത്. സാമൂഹ്യ മാധ്യമങ്ങൾക്ക് അമിതമായി കീഴ്പ്പെ ടുന്ന യുവതലമുറക്കുള്ള പാഠം കൂടിയാണ് ഇത്.

Kerala Plus Two Malayalam Question Paper March 2022 with Answers

പാർട്ട് – 4

എ. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ വീതം) (3 × 6 = 18)

Question 26.
“നിശ്ചയ ദാർഢ്യവും ഭാവനാശക്തിയുമുള്ള കുട്ടികളാണ് ടോട്ടോയും ജോവലും, നഷ്ടമായ ബാലികാലസൗഭാഗ്യങ്ങളെയും ജന്മ ദേശത്തെ ത്തന്നെയും അവയിലൂടെ അവർ വീണ്ടെടു ക്കുന്നു”, ഈ പ്രസ്താവനയെ മുൻനിർത്തി ‘പ്രകാശം ജലം പോലെയാണ്” എന്ന കഥയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയ സ്സുള്ള ടോട്ടോയും ജോവലും.

കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറമുഖവും കടലും ഒത്തുചേർന്ന് മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു. മുതിർന്നവരുടെ ഗൃഹാ തുരത്വം തുളുമ്പുന്ന വിവരണങ്ങളിൽ നിന്നു് അവരുടെ സ്വപ്ന ങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്, ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്. അനന്തമായ കട ലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴി യാൻ അവർ കൊതിച്ചു. മാഡ്രിഡിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലുമില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ, അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു.

കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പല പ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തന ങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേ ഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവരുടെ ആവശ്യമായ തുഴവെള്ളം ‘വാങ്ങികൊടുക്കാമെന്ന് അച്ഛനെ കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാള വർക്ക് വാങ്ങികൊടുത്തു.

കുട്ടികൾ ആ വള്ളം മുകളിലേക്കെ ത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽ നി ന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴ ഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന് കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീ കരണമുറിയിലും മറ്റു മുറികളിലും വെളിച്ച പ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു.

മാസങ്ങൾ കഴിഞ്ഞ തോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭിച്ചുക ഴിഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടു ക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശ പ്രവാഹം എല്ലാ അതി രുകളും ലംഘിച്ച് പുറത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടു പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതി ച്ചൊഴുകുകയും ചെയ്തു.

ഫ്ളാറ്റിന് കത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹ മാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോ പകരണങ്ങളും ആ പ്രകാശ കുത്തൊഴുക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീരമണ
ഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസ തിത്തന്നെയാണ് പ്രകാശ പ്രവാഹത്തിനു കാരണമായത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ പ്രവർത്തിപ്പിച്ച തുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശ കലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാ രപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്യത അനു ഭവിപ്പിക്കുന്നു.

Question 27.
‘പദത്തിന്റെ പഥത്തിൽ’ എന്ന പാഠം വിശകലനം ചെയ്ത് കലാം ഹൈദരലിയുടെ വ്യക്തിത്വ സവിശേഷതകൾ വിവരി ണ്ഡലം ക്കുന്ന ലഘുപന്യാസം തയ്യാറാക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലിഞ്ഞുപോയി. ലോകം കണ്ട് അനശ്വര കഥകളി സംഗീത ജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം പോലെ ത്തന്നെയായിരുന്നു ആത്മകഥയും. സാധാരണക്കാർക്ക് അപ്രാ പ്രമായിരുന്ന കഥകളി സംഗീതത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതു പ്രതിദ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമു ണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി. അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായി രുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം.കെ.കെ.നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവഷ് ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു കമ്പാർ

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ.ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീ പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീ തമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതി കർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണ മാക്കീ നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദ രാലിക്ക കഴിഞ്ഞിട്ടുള്ളൂ. ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചി ട്ടുണ്ട്. അയോദ്ധ്യ, ശ്രീ ഹൈദരലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് ‘ദി ബിഗ്ബാൻഡ് എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയിട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാണെന്ന് അറിയുന്നവർ കുറ വാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച ഹൈദരലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥ കളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറി യാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡല ത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു *ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ മലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരാലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാ രിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതാ ഹരേ ജയ മാധവ വിഷ്ണോ പാടിയത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആ ക ല യായി ഉയർത്തി നിർത്തുന്ന വർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴിവാ ക്കാൻ സാധിച്ചില്ല. ഒരു കാറപടകത്തിൽ പൊലിഞ്ഞത് കഥകളി യുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ ഹൃദയസംഗീതം- കഥകളിയുടെ സ്വച്ഛമായ സംഗീതം.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 28.
“ദുതിയെന്ന അപ്രധാന സ്ഥാനമാണുള്ളതെങ്കിലും ആത്മാർത്ഥ തയും സാമാർത്ഥവും കൊണ്ട് അനുവാചക മനസ്സിൽ സ്ഥിരം തിഷ്ഠ നേടാനായ കഥാപാത്രമായി കേശിനി മാറുന്നു”, – കേശി നിമൊഴി എന്ന പാഠത്തെ ആസ്പദമാക്കി ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.

കഥാപാത്ര ചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ നിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്.

കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരിശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്ന വയാണ് പാഠത്തിലെ സന്ദർഭം. കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മാ ച്ചു വെയ്ക്കുന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറ യ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറു പടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധ നയിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാ ഇത് ദമയന്തി ഉറപ്പിക്കുന്നത്.

ൈഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധ യോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കു ന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോ യെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീര സൗഷ്ഠവം യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുലസ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റപ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധി മാ നാ ണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മന സ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാ ണ്. ഒരു ആത്മ രതി യു മുണ്ടി തിൽ. അവിടെ യു ണ്ടായ വ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത നസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസ തിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനു ശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്.

പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്ന പ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമി ല്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്.

ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന ബാഹുകനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തി ട്ടുണ്ടാകും.

ഋതുപർണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പൂനിരയെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും. ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മന സ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.

Question 29.
“കണ്ണാടി’ കാൺമോളവും എന്ന പാഠഭാഗത്തിൽ ശകുന്തളയുടെ ന്യായവാദങ്ങളുടെ ഭാഗമായി കടന്നുവരുന്ന ലോകോക്തികളുടെ സമകാലിക പ്രസക്തി വിലയിരുത്തുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന യുഗപുരുഷനാണ് എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ കവിത ലോകോക്തികളുടെ ഒരു സാഗരം തന്നെയായിരുന്നു. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതദർശനം അദ്ദേഹം സ്വകൃതികളിലൂടെ ആവിഷ്ക്കരിച്ചു. ‘കണ്ണാടി കാണുമോളവും’ എന്ന പാഠഭാഗത്ത് എഴുത്തച്ഛന്റെ ലോകോക്തികൾ കാണാനാവും.

“കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ”

പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു ലോകോക്തി തന്നെയാണിത്. ശകുന്തളയെ അധിക്ഷേപിക്കുന്ന ദുഷ്യന്തന് ശകുന്തള നൽകുന്ന മറുപടിയാണ് പ്രസ്തുതം. ദേവാംശമുള്ള താനും ദുഷ്യന്തനും തമ്മിൽ വലിയ പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ടെന്നും ഇതു മനസ്സിലാക്കാനുള്ള ജ്ഞാനം ഇല്ലാത്ത രാജാവേ, കണ്ണാടി കാണുന്നതുവരെ നിങ്ങളെ പോലെയുള്ള വിരൂപന്മാർ തങ്ങൾ ഏറെ സൗന്ദര്യമുള്ളവരാ ണെന്നു ധരിക്കുമെന്നും ശകുന്തള പറയുന്നു. കണ്ണാടി സ്വന്തം രൂപത്തെയാണ് കാട്ടിത്തരുന്നത്. വിരൂപന്മാരായ മനുഷ്യർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിച്ച് അഹങ്കരിക്കുന്നു. ഇവിടെ ദുഷ്യന്തന്റെ മനസ്സിലാണ് വൈരൂപ്യം. ദുഷ്യന്തന്റെ സ്വാർഥതയും ദുഷ്ടമനസ്ഥിതിയു മാണിവിടെ വൈരൂപ്യമാകുന്നത്.

എല്ലാവർക്കും സുഭാഷിതത്തിലേക്ക് സ്വാഗതം. ഇന്ന് മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ വരികളാണ് ചിന്തക്ക് വിഷ യമാക്കുന്നത്.

‘കണ്ണാടി കാണ്മാളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ’

ഇവിടെ കണ്ണാടി കാണുന്നത് വിരൂപന്മാരാണ്. അവർ കുറേ ക്കാലമായി കണ്ണാടി കാണാറേയില്ല. അവർക്ക് ഒരു വിചാരമുണ്ടാ യിരുന്നു തങ്ങൾ സുന്ദരന്മാരാണെന്ന്. അവർ തെറ്റിദ്ധരിച്ചു. കണ്ണാടി എന്നാണോ കാണുന്നത് അന്നവർക്ക് മനസ്സിലാകുന്നത് തങ്ങളുടെ വൈരൂപ്യമാണ്.

കണ്ണാടി സ്വന്തം രൂപത്തെയാണ് കാണിക്കുന്നത് എന്ന് നമു ക്കറിയാമല്ലോ. കണ്ണാടിയുടെ വലിയ ഗുണവും അതു തന്നെ യല്ലേ? ഒന്നും മറയ്ക്കാതെ എല്ലാം തെളിച്ച് കാട്ടിത്തരുന്നതാണ് കണ്ണാടികൾ. ഇതിൽ നോക്കിയാണ് നമ്മുടെ മുഖത്തിന്റെ സൗന്ദര്യം മനസ്സിലാക്കുന്നത്. വിരൂപരായ മനുഷ്യർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിക്കു ന്നു. അഹങ്കരിക്കുകയും ചെയ്യും.

ഇവിടെ പറഞ്ഞ വിരൂപന്മാർ ശാരീരിക സൗന്ദര്യം ഇല്ലാത്ത വരാണോ? അല്ല. അവർ ശരിക്കും സുന്ദരന്മാരായിരിക്കാം. പക്ഷേ ശാരീരിക സൗന്ദര്യം മാത്രമല്ല വേണ്ടത് എന്ന് നാം പറയും. നമ്മുടെ പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കു മ്പോൾ നാം ശരിയായ സുന്ദരന്മാരാകുകയാണ്.

ദുഷ്ടജനങ്ങൾ സ്വന്തം കഴിവിലും സ്വന്തം പ്രവൃത്തിയിലും എപ്പോഴും ശരികൾ കണ്ടെത്തി ജീവിക്കുന്നവരാണ്. സ്വാർത്ഥ തയും ആത്മപ്രശംസയും മനുഷ്യരെ എത്രമാത്രം വിരൂപന്മാ രാക്കും എന്ന് പറയേണ്ടതില്ലല്ലോ?

ഒരു അധ്യാപകൻ എന്റെ ഓർമ്മയിൽ വരുന്നുണ്ട്. അയാൾ ആരെ കണ്ടാലും സ്വയം പ്രശംസിച്ചുകൊണ്ട് സംസാരിക്കും. എന്നെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്, എന്നൊക്കെ. അയാൾക്കരികിൽ നിന്നും ആവശ്യക്കാർ പോകുന്നത് വേദന യോടെ ആയിരുന്നു. സ്വന്തം കാര്യങ്ങൾ പൊക്കിപ്പറഞ്ഞ് അയാൾ എല്ലാവരേയും കേൾപ്പിക്കും. ആ വ്യക്തി ഹെഡ്മാസ്റ്ററായി. ഈ സ്വഭാവം തുടർന്നു. അധികാരത്തിന്റെ ലഹരി നുണഞ്ഞ അയാൾ പതിയെ മറ്റ് അധ്യാപകരുടെ നേരെ ചെളി വാരിയെറിഞ്ഞു തുട ങ്ങി. അപവാദങ്ങൾ പരത്തിയും പരസ്യമായി തമാശ രൂപത്തിൽ കളിയാക്കിയും അയാൾ തന്റെ വിക്രിയകൾ തുടർന്നു. ഒടുവിൽ അയാൾക്കും ശത്രുവുണ്ടായി. ശത്രുവായ വ്യക്തി ആ വിദ്യാലയ ത്തിൽ പ്രവർത്തിക്കുന്ന ആളായിരുന്നു. അയാൾ ഹെഡ്മാസ്റ്ററു മായി ഉടക്കി. പരാതികൾ അയച്ചു. കണക്കിൽ കേമനാണെന്നും കൃത്യനിഷ്ഠയുള്ളവനാണെന്നും വീമ്പടിച്ചിരുന്ന ആ ഹെഡ്മാ സ്റ്ററെ മേലുദ്യോഗസ്ഥന്മാർ അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു. അതിൽ ഹെഡ്മാസ്റ്ററുടെ കൃത്യവിലോപങ്ങൾ നിരവ ധിയായിരുന്നു. എന്തുസംഭവിച്ചു? പെൻഷൻ പേപ്പറുകൾ ശരി യാവുന്നില്ല.

ഈ അധ്യാപകന് എന്ത് സംഭവിച്ചു? സ്വന്തം മേന്മകൾ മാത്രം ചിന്തിച്ചു. അത് പരസ്യപ്പെടുത്തി. ഒരിക്കലും സ്വന്തം മുഖത്തെ കണ്ണാടിയിൽ നോക്കിയില്ല. ആത്മ പരിശോധന നടത്തിയില്ല. അങ്ങിനെ വിരൂപനാണെങ്കിലും സുന്ദരനെന്ന് അഹങ്കരിച്ചു. ആത്മപ്രശംസയും അഹങ്കാരവും മനുഷ്യനെ വിരൂപനാക്കുന്നു. വൈരൂപ്യം വർദ്ധിക്കുമ്പോൾ ചുറ്റുമുള്ള ജനം പ്രതികരിക്കും. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ വിരൂപന്മാരെ കണ്ണാടി കാണാൻ പ്രേരിപ്പിക്കും. അത് കാലത്തിന്റെ നിയമമാണ്. അതി നാൽ എപ്പോഴും സ്വയം പരിശോധിച്ച്, തെറ്റുകൾ തിരുത്തി ജീവി ക്കുന്നതാണ് നല്ലത്. അത് ജീവിതത്തെ എന്നും പ്രകാശിപ്പിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

ബി. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (2 × 6 = 12)

Question 30.
ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ‘മോഷണം’ എന്ന കവിത വിമർശന വിധേയമാക്കുന്ന സമൂഹ്യപ്രശ്നങ്ങൾ എന്തെല്ലാം? വിവരിക്കുക.
Answer:

അയ്യപ്പണിക്കാരുടെ മോഷണം എന്ന കവിത ആക്ഷേപഹാസ്യ ശൈലിയിൽ രചിക്കപ്പെട്ടതാണ്. സാമൂഹ്യ ജീർണ്ണതകളെ പരി ഹാസ പുച്ഛംകൊണ്ട് നർമ്മത്തിൽ പൊതിഞ്ഞ് ഈ കവിതയിൽ അവതരിപ്പിക്കുന്നു. മനുഷ്യന്റെ കാപട്യങ്ങളെ ഹാസ്യത്തിന്റെ വക ഭേദങ്ങളിലൂടെ പൊളിച്ചെഴുതുന്നു. അയ്യപ്പപ്പണിക്കരുടെ മോഷ ണം. തന്നെക്കാൾ വലിയ കള്ളൻമാരുടെയും കള്ളവിന്റെയും സാന്നിധ്യം വെറുമൊരു മോഷണം എന്ന കവിതയിലൂടെ ആഖ്യാ താവിന് അറിയാം. വലിയ കള്ളന്മാരുടെയും കള്ളവിന്റെയും സാന്നിധ്യം പലതരത്തിലും തലത്തിൽ നിലനിൽക്കുമ്പോൾ തന്നെ കള്ളൻ എന്ന് വിളിച്ചാൽ അവരെ എന്ത് വിളിക്കും എന്ന് ചോദ്യം കവിതയിൽ ഉയർന്നുവരുന്നു. അതുകൊണ്ടാണ് തന്റെ കളവു കളെ വെറും എന്ന വിശേഷണത്തോടെ കള്ളൻ നിസ്സാരവൽക്ക രിക്കുന്നത്. പത്തുരൂപ പോക്കറ്റടിച്ചവനെയും പട്ടിണി അകറ്റാൻ ആഹാരം മോഷ്ടിച്ചവനെയും ആൾക്കൂട്ടം സദാചാരം നടത്തി തല്ലി കൊല്ലുകയും കോടികൾ കൈയ്യിട്ടു വാരുന്നവൻ മിടു ക്കനും കാര്യപ്രാപ്തിയാക്കുന്ന സമകാലിക യാഥാർത്ഥത്തിന്റെ നേർചിത്രമാണ് മോഷണം എന്ന കവിത.

കുറ്റകൃത്യത്തെ കുറ്റം ചെയ്തയാൾ തന്നെ ന്യായീകരിക്കുന്ന തിന്റെ ഹാസ്യാത്മകാവിഷ്കാരമാണ് മോഷണം എന്ന കവിത. മോഷ്ടാവായ തന്നെ കള്ളനെന്നു വിളിക്കുന്നതിനെയാണയാൾ – ചോദ്യം ചെയ്യുന്നത്. ഇതൊരു തെറ്റായ ചോദ്യമായിരിക്കുമ്പോൾ തന്നെ ഇത് ആൾക്കാരെ കുഴക്കുകയാണ്. “തുണി മോഷ്ടിച്ചത് കാണുന്നവരുടെ നാണം മാറ്റാനായിരുന്നു. കോഴിയെ മോഷ്ടി ച്ചത് പൊരിച്ചു തിന്നാനായിരുന്നു. പശുവിനെ മോഷ്ടിച്ചത് പാലു കുടിക്കാനായിരുന്നു. ഇതൊന്നും വൈദ്യൻ പോലും വിലക്കിയി ല്ല, നല്ലതെന്തെങ്കിലും മോഷ്ടിച്ചാൽ കള്ളനാക്കുകയാണ് നിങ്ങ ളുടെ ചട്ടം, ആയതിനാൽ പുതിയ ചട്ടം വേണ്ടിയിരിക്കുന്നു.

ഇങ്ങ നെയാണ് കള്ളന്റെ ന്യായവാദം. ശരിയെന്നു തോന്നിക്കുന്ന ന്യായ വാദങ്ങൾ നിരത്തി തെറ്റുകളെ ശരിയാക്കി മാറ്റുന്ന തന്ത്രമാണ് ഇവിടെ അയ്യപ്പപ്പണിക്കർ ആക്ഷേപത്തിനു വിധേയമാക്കുന്നത്. ഈ വിമർശനം ശരിതെറ്റുകൾ ഏതെന്നു നിശ്ചയമില്ലാതെ സംശ യങ്ങളിൽ കുഴങ്ങിക്കിടക്കുന്ന ജനതയുടെ നേർക്കുള്ളതാണ്. കള്ളന്മാർ എപ്പോഴും രക്ഷപ്പെടുകയും ചൂഷകരും വഞ്ചിതരും അപഹരിക്കപ്പെട്ടവരും എപ്പോഴും തോറ്റുപോവുകയും ചെയ്യു ന്നതാണ് ഈ സാമൂഹിക രാഷ്ട്രീയ പരിസ്ഥിതി. അതുകൊണ്ട് തന്നെ ‘മോഷണം’ എന്ന കവിത ഒരു ഒന്നാന്തരം സാമൂഹിക വിമർശനവും സാംസ്കാരിക വിമർശനവും നിർവഹിക്കുന്നു. ഏറ്റവും ലളിതമായിരിക്കുകയും ഒപ്പം ഏറ്റവും ഗഹനമായിരിക്കു കയും ചെയ്യുന്നു എന്നതാണ് ‘മോഷണത്തെ വേറിട്ട രചനയാ ക്കുന്നത്.

Question 31.
നവമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ എന്ന വിഷയ ത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:

വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളെ,
സദസ്സിലുള്ള പ്രിയപ്പെട്ടവരെ
എല്ലാവർക്കും നമസ്ക്കാരം

മാധ്യമാധിപത്വമുള്ള ഇന്നിൻറെ ലോകം മാധ്യമാധിപത്യ മുള്ളൊരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ അനുദിന ജീവിതചര്യകളെയും പെരുമാറ്റ രീതികളെയും മാധ്യമങ്ങൾ സ്വാധീനിക്കുന്നു, അവ ഭരിക്കുന്നു. കുടുംബങ്ങളിലെ ജീവിത പലപ്പോഴും ടിവി പരിപാടികളെയും സീരിയലുകളെയും ആശ്രയിച്ചാണ് നീങ്ങുന്നത്. കുട്ടികളുടെ വളരുന്ന മനസ്സുകളെയാണ് മാധ്യമങ്ങൾ അധികവും സ്വാധീനിക്കുന്നത്. അവർ പിറന്നു വീഴിന്നത് അങ്ങന യുള്ളൊരു ജീവിതക്രമത്തിലേയ്ക്കും മാധ്യമ സംസ്ക്കാര ത്തിലേയ്ക്കുമാണെന്ന് പറയാതിരിക്കാൻ വയ്യ.

ഇന്ന് കുട്ടികൾക്കു കിട്ടുന്ന ഡിജിറ്റൽ കളിക്കോപ്പുകളും, അവർക്ക് കയ്യെത്താവുന്ന ദൂരത്തിലെ മൊബൈലും, ഐ ഫോണും, ഐ കാടും കമ്പ്യൂട്ടർ സംവിധാനങ്ങളുമെല്ലാം അവരുടെ വിരൽ തുമ്പിലെ കളിപ്പാട്ടങ്ങളായി മാറുന്നു. മാധ്യമങ്ങൾക്കുള്ള ക്രിയാത്മകമായ കരുത്തും കഴിവും ഈ യുഗത്തിൻറെ സവിശേഷതയാണ്. ഇന്നിൻറെ യാത്രാ സൗകര്യങ്ങളും, തൊഴിൽ സംവിധാനങ്ങളും, കളിയും കാര്യവുമെല്ലാം മാധ്യമകേന്ദ്രീകൃതമാണെന്നു പറയുന്നതിൽ തെറ്റില്ല. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കുള്ള ക്രിയാത്മകമായ കരുത്തിനെ അംഗീകരിക്കുമ്പോൾ അവ നിഷേധകാത്മകമായി ചെലുത്താവുന്ന സ്വാധീനത്തിലേയ്ക്ക് വിരൽ ചൂണ്ടുകയും അവബോധം ഉണർത്തുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് ആമുഖമായി പറയട്ടെ!

മാധ്യമബോധനം ഇന്നിൻറെ ആവശ്യം ടിവി കാണരുത് സിനിമ കാണരുത്, അല്ലെങ്കിൽ ഇൻറെർനെറ്റ് ഉപയോഗിക്കരുത് എന്ന് ഇന്നു പറയുക സാധ്യമല്ല. പറയുന്നത് ശരിയുമല്ല. മാധ്യമ പിൻതുണയോടെ നീങ്ങുന്നൊരു ലോകത്ത് എങ്ങനെ മാധ്യമങ്ങളെ മാറ്റി നിറുത്തിക്കൊണ്ട് ജീവിക്കാനാകും? മാധ്യമങ്ങൾ നന്മയ്ക്കുള്ള ചാലകശക്തിയാണ്. നന്മയുടെ ഉപാധികളാണവ. നന്മയുടെ ഉപകരണങ്ങൾ തിന്മയ്ക്കായി ഉപയോഗിക്കുന്നത് മനുഷ്യസ്വഭാവം തന്നെയാണ്. നിത്യാപയോഗത്തിനുള്ള ഉപകരമണാണ് കത്തി, എന്നാൽ അത് അപരനെ ഉപദ്രവിക്കാനും മുറപ്പെടുത്താനും ഉപയോഗിക്കുന്നില്ലേ?

അതിനാൽ, കുട്ടികൾക്ക് മാധ്വാവബോധം നല്കേണ്ടത് ഇന്നിൻറെ ആവശ്വമാണ്. ഒഴുകിയെത്തുന്ന വെള്ളവും വെളിച്ചവും പോലെ ഇന്ന് മാധ്യമശൃംഖ വളർന്നു വലുതായി ആധുനിക വിവര സാങ്കേതികതയുടെ വൻ ലോകമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളുടെ മാസ്മര ശക്തിയിലും സ്വാധീനവലയത്തിലും ഇന്നത്തെ ലോകം അമർ ന്നിരിക്കുന്നു. എന്നാൽ കെണിയിൽ പെടുന്ന കുഞ്ഞുങ്ങളെ പറ്റി നാം ചിന്തിക്കാറുണ്ടോ? ചിന്തിക്കുന്നു പോലുമില്ല. മാധ്യമങ്ങൾ ഏറ്റവും അധികം സ്വാധീനിക്കുന്നത് കുഞ്ഞുങ്ങളെയാണ്, കുട്ടികളെയാണ്!

കുട്ടികളിലെ മാധ്യമ സ്വാധീനം അത്താഴം കഴിഞ്ഞ് കുടുംബത്തിൽ അച്ഛനും അമ്മയും കൂടി അയൽക്കാരു മായുള്ള ചെറിയ വഴക്കിന്റെ കാര്യം പറയുകയാണ്. മകൻ താഴെ കാർപ്പെറ്റിലിരുന്ന് കാറോടിച്ചു കളിക്കുകയായിരുന്നു. എല്ലാം കാതോർത്ത

4 വയസ്സുകാരൻ പുലമ്പിയതിങ്ങനെയാണ്, ‘അച്ഛാ അങ്ങനെയാണെങ്കിൽ നമുക്കവരെ കുത്തിക്കൊല്ലാം,’ അവൻ പറയുകയും കൈ കൊണ്ട് ആക്ഷൻ കാണിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾക്ക് ടി.വി അദ്ധ്യാപകനായി മാറുന്നുണ്ട്. പണ്ട് അദ്ധ്യാപകരും, അത്മീയ നേതാക്കളും ഗുരുക്കന്മാരും പങ്കുവച്ചിരുന്ന മൂല്യങ്ങളുടെയും സാരോപദേശങ്ങളുടെയും സ്ഥാനം ടിവി കൈക്കാലിക്കിയിരിക്കയാണ്. സംസാരവും പെരുമാറ്റവും ചിന്താധാരയുമെല്ലാം കുട്ടികളുടെ ഇഷ്ട താരങ്ങളുടെയും കഥാപാത്രങ്ങളുടേതുമായി മാറിയിരിക്കുന്നു. എന്തുടുക്കണം, എന്തു ഭക്ഷിക്കണം, എങ്ങനെ നടക്കണം എന്നെല്ലാം പറയുന്നത് ടിവി., ഇൻറർനെറ്റ് മുതലായ മാധ്യമാങ്ങളാണ്. മിക്കി മൗസിൻറെ ചടുലതയിൽ ഇളയതോ മൂത്തതോ ആയ സഹോദരങ്ങളെ ഉപദ്രവിക്കുന്ന പിഞ്ചു ബാലൻറെ പ്രവൃത്തികളുടെ ഉത്തേജനം ടിവിയാണ്. സൂപ്പർ മാൻ വേഷധാരിയായി ഉയരങ്ങളിൽ നിന്ന് ചാടി അമാനുഷികത പ്രകടമാക്കി അപകടങ്ങളിൽ പ്പെടുന്ന കുട്ടികളുടെയും നിഷേധാത്മകമായ പ്രായോജകർ മാധ്യമങ്ങളല്ലേ!?

മാധ്യമങ്ങൾ നന്മയുടെ ചാലകശക്തി ശരിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ വളർച്ചയ്ക്കുതകുന്ന വളരെ ശക്തമായ ഉപകരമാണ് മാധ്യമങ്ങൾ, സംശയമില്ല! വാർത്തകൾ അതിവേഗം എത്തിക്കുവാൻ മാത്രമല്ല, സാമൂഹിക സാംസ്കാരിക പുരോഗതിയിൽ മനുഷ്യരെ പങ്കുകാരാക്കുവാൻ മാധ്യങ്ങൾക്കു സാധിക്കുന്നു. എല്ലാം മനുഷ്യൻറെ വിരൽതുമ്പിൽ ലഭ്യമാക്കുന്ന ദൃശ്യശ്രാവ്യ മാധ്യമങ്ങൾ വിദ്യാഭ്യാസ പുരോഗതിക്കും ധാർമ്മിക വളർച്ചയ്ക്കും ഉപോയോഗിക്കാവുന്നതാണ്. മാധ്യമ സൗകര്യങ്ങൾ കൊണ്ടും, അവയുടെ വേഗത കൊണ്ടും, വിവരസാങ്കേതികതയുടെ സമൃദ്ധമായ ലഭ്യതകൊണ്ടും നമ്മുടെ ലോകം ഇന്ന് ഒരു ‘ആഗോള ഗ്രാമമായി മാറിയിരിക്കുന്നു (The Global Village, Marshall Macluhan). Wolazegleniaz വിസ്മയ, വിസ്തൃത വലയമായി മാറിയിരിക്കുന്നു നമ്മുടെ ലോകം!

ഏതു മുക്കിനും മൂലയിലും നടക്കുന്ന സംഭവങ്ങൾ അനുനിമിഷം വിരൽത്തുമ്പിൽ മുറിയിലും, മുന്നിലും എത്തുന്നു. നന്മയുടെ അവബോധം വളർത്തി ജനങ്ങള കർമ്മോന്മുഖരാക്കുവാൻ ഇൻറർനെറ്റ്, ഐഫോൺ, ഐപാഡ്, ടിവി, സിനിമ പോലുള്ള ആധുനിക സമ്പർക്ക മാധ്യമങ്ങൾക്കും, അവയുടെ പരിപാടികൾക്കും കരുത്തുണ്ട്. വിദ്യാഭ്യാസ പുരോഗതിക്കായും ഇന്ന് മാധ്യമങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

മാധ്യമങ്ങൾക്ക് അടിയറ പറയരുത്! മാധ്യമങ്ങൾക്ക് അടിയറ പറയുകയല്ല വേണ്ടത്, പകരം ഉത്തരവാദിത്വത്തോടെ സമൂഹത്തിൻറെ നന്മയ്ക്കും പുരോഗതിക്കുമായി അവ ഉപയോഗിക്കുന്നതിനുള്ള കരുത്താർജ്ജിക്കുകയാണു വേണ്ടത്. അങ്ങനെ നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങൾ ശരിയാംവണ്ണം നന്മയ്ക്കായി ഉപോയോഗിക്കാനുള്ള അവബോധവും കരുത്തും നല്കുന്ന പ്രക്രിയയ്ക്കാണ് മാധ്യമാവബോധം അല്ലെങ്കിൽ മാധ്യമ ബോധനം എന്നു പറയുന്നത്. കുട്ടികൾ കൊലപാതകത്തിലും ക്രൂരകൃത്യങ്ങളിലും ഏർപ്പെടുന്ന സംഭവങ്ങൾ പൂർവ്വോപരി വർദ്ധിച്ചു വരികയാണ്. തോക്ക് ഉപയോഗിച്ച് സ്ക്കൂൾ വിദ്യാർത്ഥി സഹപാഠിയെ അല്ലെങ്കിൽ അദ്ധ്യാപികയെ വകവരുത്തുന്ന സംഭവങ്ങൾ പശ്ചാത്യലോകത്തിൻറേതെന്ന് പറഞ്ഞു തള്ളാവുന്നതല്ല. ഭാരതത്തിലും കൊച്ചു കേരളത്തിലും കത്തിയും കഠാരയുമെടുക്കുന്ന കുഞ്ഞിക്കൈകളുടെ സമാന സംഭവങ്ങൾ സമൂഹിക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നുണ്ട്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നാം ചിന്തിക്കുന്നത് ഉചിതമാണ്. നാടിൻറെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ അനുദിനം വളർന്നു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും നമ്മെ കണ്ണു തുറപ്പിക്കേണ്ടതാണ്. ദൈവത്തിൻറെ നാട്ടിലും, സംസ്ക്കാരസമ്പന്നരുടെ മണ്ണിലും, അഭ്യസ്തവിദ്യരുടെ സമൂഹത്തിലുമാണ് ഇതെല്ലാം സംഭവിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെയും അതുപോലുള്ള ക്രിമിനൽ സംഭവങ്ങളുടെയും കണക്കിൽ ഇന്ന് കേരളം മുൻപന്തിയിലാണെന്നും പറയാൻ വിഷമം തോന്നുന്നു.

ദൈവത്തിൻറെ നാട്ടിൽ മാധ്യമങ്ങൾ! ദൈവത്തിൻറെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളം കുറ്റവാളികളുടെ കേന്ദ്രമായിത്തീരുന്നുവെന്ന്, National Crimes Records Bureau, NCRB സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തുന്നു. സാമൂഹിക കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചു പഠിക്കുന്ന ഭാരതസർക്കാരിൻറെ കേന്ദ്രം ആ പുറത്തുവിട്ട് ഔദ്യാഗിക റിപ്പോർട്ടിലാണ് കേരളത്തിൻറെ ഉയർന്ന അധാർമ്മിക സ്വഭാവം പഠനങ്ങളെ അടിസ്ഥാനമാക്കി വെളിപ്പെടുത്തപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഇതര സംസ്ഥാനങ്ങളിലെ പ്രതിമാസ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിൽ. അതായത് അന്യസംസ്ഥാനങ്ങളിൽ പ്രതിമാസം 200 കേസുകൾ എണ്ണപ്പെടുകയാണെങ്കിൽ കേരളത്തിൽ 400റായി അവ വർദ്ധിച്ചിട്ടുണ്ടെന്ന് സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ‘റെജിസ്റ്റർ’ ചെയ്തിട്ടുള്ള ഗാർഹികപീഡനം, സ്ത്രീപീഡനം, കൊലപാതകം, കൊലപാതകശ്രമം, ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന മരണം, രാഷ്ട്രീയ കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകൾ അവലോകനം ചെയ്താണ് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷരതയുടെയും ആരോഗ്യ പരിപാലനയ്ക്കുള്ള സംവിധാനങ്ങളുടെയും കാര്യത്തിൽ ഊറ്റംകൊള്ളുന്ന കേരളത്തിന് കുറ്റുകൃത്യങ്ങളുടെ കാര്യത്തിൽ തലകുനിക്കേണ്ടി വരുന്ന കണക്കുകളാണ് ഇ ആ പുറത്തുവിട്ടിരിക്കുന്നത്. ആധുനിക മാധ്യമങ്ങളുടെ വിപരീത സ്വാധീനം കേരള സംസ്ക്കാരത്തിൽ ചൂഴ്ന്നിറങ്ങുന്നു ണ്ടെന്നും, നമ്മുടെ നാടിന്റെ നിഷേധാത്മകമായ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ മാധ്യമങ്ങൾക്ക് അതിൽ നല്ലൊരു പങ്കുണ്ടെന്നും പറയാതിരിക്കാനാവില്ല. കാരണം വിവേചനമില്ലാതുള്ള ടിവി, സിനിമ സീരിയലുകളോടും വികലമായ മാധ്യമ പരിപാടികളോടും ഭ്രമമുള്ളവരായി മാറുന്നുണ്ട് നല്ലൊരു ശതമാനം മലയാളി സമൂഹവും.

നാം എങ്ങോട്ട്? നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതു നല്ലതാണ് ? നാടിൻറെ സാമൂഹ്യ മനഃസ്സാക്ഷിയിൽ വ്യാപകമായി വളർന്നുവരുന്ന മൂല്യച്ചുതിയാണ് കൊലപാതമായും അഴിമതിയായും മദ്യാപാനമായും സ്ത്രീപീഡനമായും ആധാർമ്മികതയായും സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ, ടെലിവിഷൻ സിലിയലുകൾ, പരസ്യങ്ങൾ എന്നവയിൽ കണ്ടുവരുന്ന മൂല്യബോധ മില്ലായ്മയുടെ വികലവും അധാർമ്മികവുമായ രംഗങ്ങളും കഥാതന്തുക്കളും അക്രമപ്രവണതയുടെയും സാമൂഹിക തിന്മയുടെയും വിത്ത് പിഞ്ചു മനസ്സുകളിൽ പാകുന്നുണ്ട്.

എന്തു കെട്ടിച്ചമച്ചും പ്രേക്ഷകരെ രസിപ്പിക്കണം എന്ന ലക്ഷ്യം മാത്രമായി ഇറങ്ങുന്ന ചാനലുകളും സീരിയലുകളും അവയുടെ നിർമ്മാതാക്കളും സംവിധായകരും സഭ്യതയുടെ പരിധികൾ സദാ ലംഘിക്കുകയാണ്. അങ്ങനെ അവർ അറിയാതെ തന്നെ അക്രമങ്ങളുടെയും ആധാർമ്മിക യുടെയും പ്രയോക്താക്കളായി മാറുന്നു. അറിയുവാനുള്ള അവകാശം മനുഷ്യന് അടിസ്ഥാനമാണ്. മനുഷ്യാവകാശവും പൊതുജനത്തിൻറെ താത്പര്യങ്ങളും സംരക്ഷിക്കാൻ നിയമസംവിധാനവും ജുഡീഷ്യറിയും ഉണ്ടെങ്കിലും മാധ്യമ ജാഗ്രതതന്നെയാണ് നീതിയും ധാർമ്മികതയും ഉറപ്പാക്കാനുള്ള മാർഗ്ഗമെന്നാണ് പൊതുവെയുള്ള വിശ്വാസം. തൽസ്ഥാനത്ത് ഇന്ന് ഒരു വിശ്വാസവഞ്ചനയാണ് മാധ്യമങ്ങളിലൂടെ നടക്കുന്നത്. നന്മയുടെയും മൂല്യങ്ങളുടെയും പ്രയോക്താക്കളാകേണ്ട മാധ്യമങ്ങൾ, സത്യവും യാഥാർത്ഥ്യവും മറന്ന് ലാഭേച്ഛയോടെ, വാർത്തയും പരിപാടികളും കെട്ടിച്ചമയ്ക്കാനുള്ള ബദ്ധപ്പാടും കീടമാത്സര്യവുമാണ് പ്രകടമാക്കുന്നത്.

ഇന്ന് ഏതൊരു കുടുംബത്തിലെയും അംഗമാണ് ടി.വി. എവിടെയും നടക്കുന്ന, എന്തു പരിപാടിയും തത്സമയം നമുക്ക് എത്തിച്ചു മാധ്യമ ശൃംഖലകളാണ്. സമൂഹത്തിലെ അപതികളും തരുന്നത് ടിവി, ഇൻറർനെറ്റു പോലുള്ള ഇൻറർനെറ്റുപോലുള്ള മുല ചതികളും പതുങ്ങിയിരിക്കുന്ന ചതിക്കുഴികളും സമൂഹത്തിൻറെ മുന്നിൽ അവതരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. വിവരം വിദ്യ വിനോദം എന്നിവ പകർന്നു നല്കേണ്ട മാധ്യമങ്ങൾ, വിവേചനത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, അവ ന വഴിതെറ്റിക്കാൻ ഇടയാകും എന്നതിൽ സംശയമില്ല.

ടെലിവിഷൻ ഭ്രമം നവസാങ്കേതികതയുടെ അതിപ്രസരത്തിൽ കുട്ടികൾ ടിവി ‘അഡിക്ടു’കളായി മാറുന്നു. ക്രൂരതയുടെ ദൃശ്യങ്ങൾ കാണുന്ന കുഞ്ഞുങ്ങൾ, അക്രമത്തോടും, ജീവിതത്തിൻറെ പരുപരുക്കൻ രീതികളോടും നിസംഗരായി മാറുന്നു. ഇന്ന് സമൂഹത്തിൽ പ്രബലപ്പെടുന്ന ഉപഭോഗ സംസ്ക്കാരത്തിനും, മാത്സര്യ സംസ്ക്കരത്തിനും കാരണം ഒരു പരിധിവരെ ദൃശ്യശ്രാവ്യ മാധ്യമങ്ങൾതന്നെയാണ്. സാമൂഹിക നന്മകളും തിന്മകളും ഒരുപോലെ പ്രതിഫലിക്കേണ്ട കണ്ണാടിയാണ് മാധ്യമങ്ങൾ. നമ്മുടെ സ്വഭാവം പെരുമാറ്റം, പ്രതീക്ഷ, ഇഷ്ടാനിഷ്ടങ്ങൾ, ചെലവ്, ആഘോഷങ്ങൾ ഇതിൻറെയെല്ലാം മാർഗ്ഗരേഖയായി മാറുന്നത് മാധ്യമങ്ങളാണ്. വാർത്തകൾപോലും ഇന്ന് ഉല്പന്ന പ്രാധാന്യമാണ്. മാധ്യമങ്ങൾ അതിനെ ഇഷ്ടതാരങ്ങളിലൂടെയും പ്രമുഖരിലൂടെയും പാക്കേജ് ചെയ്താണ് ഇന്ന് കുട്ടികളുടെ മുന്നിൽ മാത്രമല്ല മുതിർന്നവരുടെയും മുന്നിൽ എത്തുന്നത്. പ്രദർശിപ്പിക്ക പ്പെടുന്നത്.

കേരളം ഇന്ന് ആത്മഹത്യയുടെ നാടായി മാറിയതിനു പിന്നിലെ കാരണം കടക്കെണിയാണ്, ഉപഭോഗ സംസ്ക്കാരത്തിൽ മുളയെടുത്ത കടബാദ്ധ്യതകളാണ്. പലപ്പോഴും ഈ ബാദ്ധ്യതകൾ ആഡംബരവും ആർഭാട വിവാഹങ്ങളും, ഉത്സവങ്ങളും, പള്ളിപ്പെരുന്നാളും, മാത്സര്യബുദ്ധിയോടെയുള്ള വിദ്യാഭ്യാസ സമ്പ്രദായവും വരുത്തിക്കൂട്ടുന്നതാണ്. പണമുണ്ടെങ്കിൽ എല്ലാം സ്വായത്തമാക്കാം എന്ന വിചാരം അതിൻറെ പിന്നിലുണ്ട്. സാധനങ്ങൾ വാങ്ങിയാൽ സമ്മാനം, എന്നിങ്ങനെയുള്ള മാധ്യമ പ്രചാരണങ്ങളാണ് ശബരിനാഥന്മാരെ’ കേരളത്തിൽ സൃഷ്ടിക്കുന്നത്.

റിയാലിറ്റി ഷോകൾ മറ്റൊരു സാമൂഹിക വിപത്താണ്. വളരെയധികം കഴിവുകൾ അംഗീകരിപ്പെടുന്നു എന്നു സമ്മതിക്കുമ്പോഴും കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെടുത്താൻ റിയാലിറ്റിഷോയ്ക്കു സാധിക്കും. കൗമാരം എന്നു പറയുന്നത് 13 മുതൽ 18വരെ പ്രായമുള്ള കുട്ടികളേയായിരുന്നു. 10 മതുൽ 13 വരെ പ്രായമുള്ളവരെ ‘ടീൻസ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ വിടവ് ഇന്ന് ഇല്ലാതയിരിക്കുന്നു. ഇന്ന് പത്തു വയസ്സുള്ള കുട്ടിയും വേഷവിദാനത്തിലും പെരുമാറ്റത്തിലും മുതിർന്നവരുടെ ആ ഗ്രഹങ്ങൾ വച്ചുപുലർത്തുന്നു. മാധ്യമങ്ങൾക്കതിൽ പങ്കില്ലേ!?

മാധ്യമങ്ങൾ നന്മയുടെ ചാലകശക്തി മാധ്യമങ്ങളുടെ ക്രിയാത്മകമായ പങ്ക് നിരാകരിക്കുന്നില്ല. മലിനീകരണം, പകർച്ചവ്യാധികൾ, എച്ച്ഐവി ബാധിതരായ കുട്ടികളുടെ അവസ്ഥ, അവർ അനുഭവിക്കുന്ന വിവേചനം, പരിസ്ഥിതിനാശം, മതപീഡനം, ഭീകരാക്രമണം മുതലായവ വസ്തുതകൾ ദൃശ്യമാധ്യമങ്ങൾ ജനങ്ങൾക്കു മുൻപിൽ കൊണ്ടുവരുന്നു. അവബോധം വളർത്തുന്നു. സാക്ഷരത ഇല്ലാത്തവർ പോലും ജലമലിനീകരണത്തെപ്പറ്റിയും അതുമൂലമുണ്ടാകുന്ന പകർച്ച വ്യാധികളെക്കുറിച്ചുമെല്ലാം അവബോധം കൈവരിക്കുന്നത് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയാണ്. മനുഷ്യാവകാശ ലംഘനങ്ങൾ, പൊലീസ് പീഡനങ്ങൾ, സ്ത്രീ പീഡനങ്ങൾ റോഡ് നിയമലംഘനങ്ങൾ, ഭൂമി കൈയ്യേറ്റം എല്ലാം വെളിപ്പെടുത്ത പെടുന്നതും, അവബോധം നൽക പ്പെടുന്നതും സമ്പർക്ക മാധ്യമങ്ങളിലൂടെയാണ്.

അറിവു ശക്തിയാണ്, അറിവും വിവരവും തരുന്നതു മാധ്യമങ്ങളാണ്. നമ്മുടെ ജീവിതത്തിൻറെ ഗുണനിലവാരം ഉറപ്പു വരുത്തി മാറ്റത്തിനു വഴിയൊരുക്കി, സമത്വവും സാമൂഹിക നീതിയും സുരക്ഷയും അവസര സമത്വവും അതിനാവശ്വമായ പുതിയ മനോഭാവവും മനഃസ്ഥിതിയും മൂല്യസംഹിതയും നല്കുന്നതിന് മാധ്യമങ്ങൾക്കു സാധിക്കട്ടെ! മാതാപിതാക്കളും അദ്ധ്യാപകരും മാധ്യമ പ്രവർത്തകരും സമൂഹത്തിലെ നേതാക്കളുമെല്ലാം ഭാവിതലമുറയുടെ ഉത്തരവാദിത്തം വഹിക്കുന്നവരാണ്. മാധ്യമങ്ങളുടെ വിപരീത സ്വാധീനത്തിൽനിന്നും കുട്ടികളെ സ്വതന്ത്രരാക്കുന്നതിലും നിയന്ത്രിക്കുന്നതിലും വലിയൊരു പങ്ക് ഇവർക്കാണുള്ളത്.

പ്രായോഗികമെന്ന് തോന്നുന്ന ചിന്തകൾ കുട്ടികളെ മാധ്യമാവബോധമുള്ളവരാക്കാൻ സഹായകമാകുമെന്നു കരുതുന്ന ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കട്ടെ. കുട്ടികളെ നിഷ്ഠയുള്ള ജീവിതക്രമത്തിലേയ്ക്ക് നയിക്കാൻ സഹായകമാകുന്നൊരു സമയസൂചിക, ടൈംടേബിൾ തയ്യാറാക്കി അവർക്കു നടക്കുക. അതു പാലിക്കാൻ അവരെ സഹായിക്കുക. പഠനത്തിനും വിശ്രമത്തിനും എന്ന പോലെ ടിവി പരിപാടികൾക്കും ഉല്ലാസത്തിനും ദിനചര്യയിൽ സമയം കണ്ടെത്തുക. കുട്ടികൾ, കുട്ടികളുടെ പരിപാടികൾ, അല്ലെങ്കിൽ കുട്ടികൾക്ക് ഉതകുന്ന പരിപാടികൾ മാത്രം അവർക്ക് കാണുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുക. സമപ്രായ ക്കാരായവരോട് ഇടപഴകാനും, പുറംവാതിൽ കളികളിൽ ഏർപ്പെടുനും അവസര മൊരുക്കുക. വ്യക്തിപരമായി ഓരോ കുട്ടിക്കുമുള്ള സവിശേഷമായ കഴിവുകൾ കണ്ടെത്തി, അത് പരിപോഷിപ്പിക്കുക. ഉദാഹരണത്തിന്, കല, സംഗീതം, നൃത്തം, കായികം, കളി, കൃഷി, പക്ഷിവളർത്തൽ എന്നിങ്ങനെ. കുട്ടികൾ കാണുന്ന പരിപാടികൾ അവർക്കൊപ്പം മുതിർന്നവരും കാണുക, എന്നിട്ട് ആവശ്യം പോലെ അവരെ സാഹായിക്കുക, നയിക്കുക.

കുട്ടികൾക്കുള്ള പരിപരിപാടികൾ, പ്രത്യേകിച്ച് മൂല്യാധിഷ്ഠിത പരിപാടികൾ തയ്യാറാക്കുന്നതിന് മാധ്യമപ്രവർത്തകരും, ഭരണകർത്താക്കളും മാതാപിതാക്കളും അദ്ധ്യാപകരും ഒരുമിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. വിനോദ പരിപാടികളിൽ എന്നപോലെ, വിജ്ഞാന പരിപാടികളിലും കുട്ടികളെ മെല്ല തല്പരരാക്കുക. മാധ്യമ സൃഷ്ടമായ ലോകത്ത് നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങളെ നന്മയ്ക്കായ് ഉപയോഗിക്കാൻ സാധിക്കട്ടെ! മാധ്യമാവബോധമുള്ളാരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് നന്മയുടെ പ്രയോക്താക്കളാകാം, കൈകോർക്കാം!

Kerala Plus Two Malayalam Question Paper March 2022 with Answers

Question 32.
ബദരിയും പരിസരങ്ങളും, യമുനോത്രിയുടെ ഊഷ്മളതയിൽ എന്നീ പാഠങ്ങളെ ആസ്പദമാക്കി സഞ്ചാരസാഹിത്യകൃതികളുടെ പൊതുസവിശേഷതകൾ ക്രോഡീകരിക്കുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ‘ഹിമാലയ സാമ്രാജ്യത്തിൽ’ എന്ന കൃതി യിലെ ‘ബദരിയും പരിസരങ്ങളും’ എന്ന അധ്യായത്തിലെ ഒരു ഭാഗമാണ് പാഠ്യഭാഗം.

1966 – ൽ എം.പിമാരായ സുഹൃത്തുക്കളോടൊപ്പം എസ്.കെ. പൊറ്റക്കാട് ഹിമാലയൻ പ്രാന്ത ങ്ങ ളിൽ പര്യടനം നട ത്തുകയുണ്ടായി.

കേദാരനാഥം, ബദരീനാഥം മുതലായ പുണ്യസ്ഥലങ്ങളിലേ ക്കായിരുന്നു യാത്ര. ഹരിദ്വാർ, ഹൃഷികേശം, രുദ്രപ്രയാഗ, ഗുപ്ത കാശി, കേദാര നാഥം എന്നിവ പിന്നിട്ടാണ് ബദരീനാഥത്തിലെത്തി യത്

അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴി കാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമ രുകളും വാതിലുകളും ജാലകങ്ങളും മേൽപ്പുരയുമെല്ലാം അലു മിനിയം തകിടുകൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തി യാൽ എല്ലാ സൗകര്യങ്ങളും ചെയ്തുതരാൻ ഒരു മിലിറ്ററി ഉദ്യോ ഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലാധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

അവർ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാ സനായ കൃഷ്പായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാ ണ്. മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാ ശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായി രുന്ന ശിലാസനവും അവിടെ കാണാം. ഗൗഡപാദന്റെ മാണ്ഡുക കാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവച്ചാ ണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തു നിൽക്കുമ്പോൾ ഒരു മനുഷ്യ രൂപം അലുമിനിയം ക്യാമ്പിലേക്ക് കയറിവരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.

അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: ‘ഞാൻ വരാൻ വൈകിപ്പോയതിന് മാപ്പ്’. യാത്രികരെ സ്വീകരിക്കാൻ നിയോഗി ച്ചിരുന്ന പട്ടാളക്കാരനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണി തനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശി ച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാമ്പിൽനിന്നും ഭക്ഷണമെ ത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആ പട്ടാളക്കാരനു മായി കൂടുതൽ പരിചയപ്പെട്ടു. താൻ വരാൻ വൈകിയതിന്റെ കഥ അയാൾ വിസ്തരിച്ചു പറഞ്ഞു. സൂര്യപ്രകാശ് എന്നായി രുന്നു അയാളുടെ പേര്. അയാൾ കഴിഞ്ഞ ദിവസം മാനാ ഗ്രാമ ത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യന തിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട്, മാനാചുരത്തിലേ ക്ക്. ആ ചുരത്തിനപ്പുറം തിബത്ത് ഭൂമിയാണ്. അത് ചൈനീസ് ടെറിട്ടറിയാണ്. മാനാഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിട ക്കുന്ന സ്ഥലം മുഴുവനും ഒരു പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച ശൂന്യതയാണ്.

പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയതിനാൽ സൂര്യപ്രകാശ് രാത്രി അവിടത്തന്നെ കഴിച്ചുകൂ ട്ടാൻ തീരുമാനിച്ചുവത്രെ. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയ മില്ല. സ്ലീപ്പിങ്ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല. – താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മുടി പ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസി പരിശ്രമത്തിനു ശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല.

ശവകുടീരമാ യിത്തീരുമായിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹനശക്തിയും സ്ഥര്വവും നാഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി. കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞു കാലം വരു മ്പോൾ, ബദരീ നാരായണ മൂർത്തി പോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാ രെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്? എന്നാ ണ് എസ്.കെ. ചോദിക്കുന്നത്.

എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേ റിയൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാർ എഴുതിയ സഞ്ചാരസാഹിത്യ കൃതിയാണ് ‘ഹൈമവതഭൂവിൽ. ഹിമാലയത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർ പൂഞ്ച് പർവതത്തിന് സമീ പമാണ് യമുനോത്രി, വേനൽക്കാലത്തുപോലും നല്ല തണുപ്പാ ണവിടെ. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെ യായിരിക്കും. ക്ഷേത്ര പരിസരത്തെത്തുന്നതോടെ ഭക്തർ എല്ലാ യാത്രയങ്ങളും വിസ്മരിക്കുന്നു. അവിടെ ആത്മീയ വിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 19-ാം നൂറ്റാണ്ടിൽ ജയ്പൂരിലെ മഹാ റാണി ഗുലാരിയയാണ് യമുനോത്രി ക്ഷേത്രം പണികഴിപ്പിച്ചത്. യമുനാ ദേവിയാണ് മുഖ്യപ്രതിഷ്ഠ. 1923 – ലെ ഭൂചലനത്തിൽ തകർന്ന ക്ഷേത്രം പിന്നീട്പു നർനിർമ്മിക്കുകയായിരുന്നു. 1982 – ൽ വീണ്ടും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. യമുന യുടെ ഇടതുകരയിലുള്ള ക്ഷേത്രത്തിലെ യമുനാദേവിയുടെ വിഗ്രഹം കറുത്ത മാർബിളിലാണ് നിർമ്മിച്ചിട്ടുള്ളത്.

കാളിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃത മായ ഹിമാനിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്. അലഹബാ ദിൽവച്ച് ഗംഗയിൽ ചേരുന്നതിനിടയ്ക്ക്, ഹിമാലയൻ താഴ്വരക ളിലൂടെയും സമതലങ്ങളിലൂടെയും 800 കി.മീ. ദൂരം യമുന ഒഴു കുന്നു. അലഹബാദിൽ വച്ചുതന്നെയാണ് ഭൂഗർഭത്തിലൂടെ ഒഴു കിയെത്തുന്ന സരസ്വതി, ഗംഗയിൽ വിലയം പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടിച്ചേരുന്നിടമാണ് ത്രിവേണി സംഗമം.

യമുനോത്രി ക്ഷേത്രത്തിനടുത്തുള്ള സൂര്യകുണ്ഡിനെക്കുറിച്ച് ലേഖകൻ വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തിൽ, ഒരു തുണിയിൽ കെട്ടി, അരിയിട്ടാൽ ഏറെനേരം കഴിയുന്നതിന് മുമ്പ് അത് വെന്ത് ചോറാകും. ഈ അന്നമാണത്രെ ദേവിക്ക് നിവേദി ക്കുന്നത്. സമൃദ്ധമായി ഗന്ധകശേഖരമുള്ള ‘ഗന്ധമാദന പർവത സാനുക്കളിലാണ് സൂര്യകുഞ്ചും മറ്റ്ഉ ഷ്ണജലപ്രവാഹങ്ങളും ഗന്ധകസാന്നിധ്യമാണ് കൊടും തണുപ്പിലും ഇവിടത്തെ ഹിമസ മാനമായ വെള്ളത്തിന് ചൂട് നൽകുന്നത്. അഗസ്ത്യമുനി യമു നോത്രിയിൽ തപസനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രായാധിക്യം കാരണം ഗംഗാ സ്നാനത്തിനായി ഗംഗോത്രിയിൽ പോകാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ, ഗംഗ ഒരു കൊച്ചരുവിയായി, യമുനോത്രിയിൽ പ്രത്യക്ഷപ്പെട്ടുവത്രേ.

നവംബറിൽ യമുനോത്രിയും സമീപപ്രദേശങ്ങളും കനത്ത ഹിമപാളികൾക്കടിയിലാകും. ഏപ്രിൽ അവസാനത്തോടെ, അല്ലെ ങ്കിൽ മെയ് ആരംഭത്തിൽ ഹിമം ഏറെക്കുറെ ഉരുകിത്തീർന്നിരി ക്കും. അതോടെ യമുനോത്രിയിലേക്ക് ഭക്തജനപ്രവാഹം ആരം ഭിക്കും. അക്ഷയ തൃതീയ ദിനത്തിലാണ് പിന്നീട് ക്ഷേത്രദർശനം ആരംഭിക്കുന്നത്.

ഒരു ചരിത്രകാരന്റെ കൃത്യതയോടെയാണ് എം.പി. വീരേന്ദ്ര കുമാർ കാര്യങ്ങൾ വിശദീകരിക്കുന്നത്. സഞ്ചാരസാഹിത്യം ചരി ത്രവും ഐതിഹ്യവും അന്വേഷിക്കൽ കൂടിയാകുന്നു. അതിന് നല്ല ഉദാഹരണമാണ് പാഠഭാഗം.

മഞ്ഞിന്റെ കനത്ത പാളികളാൽ തണുപ്പുകാലത്ത് മറയ്ക്ക പ്പെടുന്ന ഒരിടം കൂടിയാണിത്. ഭക്തിയുടെ പ്രത്യക്ഷമായ വേലി യറ്റം തന്നെയാണ് ഈ ലേഖനഭാഗത്ത് കണ്ടെത്താൻ കഴിയുന്നത്.

തീർത്ഥാടകന്റെ കണ്ണിൽ കൂടിയാണ് എം.പി. വീരേന്ദ്രകുമാർ ഈയാത്രാവിവരണത്തിലൂടെ കടന്നുപോകുന്നത്. തീർച്ചയായും ഭക്തിയിൽ ലയിച്ച് ഒരു അവസ്ഥ ഇവിടെ സംജാതമാകുന്നുണ്ട്. തീർത്ഥാടനം അന്വേഷണമാണ്. ശാന്തിതേടിയുള്ള ഒരു അന്വേ ഷണം, ആശ്വാസം തേടിയുള്ള അന്വേഷണം. എം.പി. ലേഖനമാ ഗത്ത് പറയുന്നത് ഇപ്രകാരമാണ്. വലിയ കഷ്ടപ്പാടുകൾ താണ്ടി, ‘യമുനോത്രി ക്ഷേത്രത്തിന്റെ കവാടത്തിലെത്തുന്ന ഓരോ ഭക്ത നും, ആ ദർശനത്തിൽ തന്നെ സായൂജ്യമടയുകയാണ്. അത്രമാത്രം ആത്മീയ വിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ ആകമാനം അലയടിക്കുന്നത്.

പ്രകൃതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ് ഒരു ഭക്തനെ ഇവിടെ കാത്തിരിക്കുന്നത്. ദുർഗ്രഹങ്ങളായ കാട്ടുപാ തകൾ, കുത്തൊഴുക്കുകൾ, ഉയർന്നുയർന്നു പോകുന്ന നടപ്പാ തകൾ. കഠിനമായ ജീവിതവഴികൾ പകർന്നു നൽകുന്ന പാഠ ങ്ങൾ. അതിനവസാനം സർവ്വം മറക്കുന്ന യമുനാദേവിയുടെ കടാ ക്ഷവും. ആ യമുന 800 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷമാണ് അലഹബാദിൽ വെച്ച് ഗംഗയിൽ ലയിക്കുന്നത്. അന്തർവാഹിനി ‘യായി സരസ്വതി നദി ഗംഗയിൽ ലയിക്കുന്നതും അലഹബാദിൽ വെച്ചുതന്നെ. അങ്ങനെയാണത് ത്രിവേണി സംഗമമായി തീർന്നത്.

എം.പി. വീരേന്ദ്രകുമാർ ഒരു തീർത്ഥാടന പുണ്യ കേന്ദ്ര ത്തിന്റെ ഭക്തിതുളുമ്പുന്ന വിവരണത്തിൽ മാത്രമല്ല ശ്രദ്ധ ഊന്നു ന്നത്. ഒപ്പം ആ ഭൂമികയുടെ പാരിസ്ഥിതിക വികളും വിവരിക്കുന്നുണ്ട്. അതിനോട് ചേർന്ന് അവിടെ പ്രചരിക്കുന്ന ആഴത്തിൽ വേരോടിയ മിത്തുകളും, പുരാവൃത്തങ്ങളും ചർച്ചയ്ക്കു വിധേയമാകുന്നു.

സമഗ്രമായിത്തന്നെ സഞ്ചാരസാഹിത്യത്തിന്റെ എല്ലാവിധ സാധ്യതകളെയും, പരിപൂർണ്ണമായി ഉപയോഗിച്ചുകൊണ്ടുതന്നെ യാണ് എം.പി. വീരേന്ദ്രകുമാർ തന്റെ രചന നിർവ്വഹിച്ചിരിക്കുന്ന ത്. ഭാഷാപരമായ മേന്മയും പുലർത്തുന്നു. സാഹിത്യഭംഗിയേ ക്കാൾ പ്രതപ്രവർത്തനത്തിന്റെ റിപ്പോർട്ടിങ് ശൈലി അദ്ദേഹത്തിൽ കണ്ടെത്താൻ കഴിയും.

യാത്രകളും, യാത്രികരും മലയാളിയുടെ വ്യക്തിസ്വത്വത്തെ തന്നെ നിർണ്ണയിച്ച ചരിത്രവസ്തുതകളാണ്. നമ്മുടെ നാട് അനേ കരുടെ ഇടത്താവളം തന്നെയായിരുന്നു. നമ്മുടെ ഈ കൊച്ചു കേര ളത്തിലേക്ക് എത്തപ്പെട്ടവരുടെ നിരതന്നെ നീണ്ടതാണ്. വിദേശശ ക്തികൾ മുതൽ ഒറ്റപ്പെട്ട സഞ്ചാരികൾ വരെ. അവരുടെ വരവു കൾ നമ്മെ നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു. നമ്മുടെ ചുറ്റു പാടുകളെ പുനർനിർവ്വചിച്ചുകൊണ്ടിരുന്നു. ഇങ്ങോട്ടുവന്ന സഞ്ചാ രികളെപോലെ, നമ്മുടെ നാടിനു പുറത്തേക്കും യാത്രചെയ്ത് വിശ്വ വിജയം നേടിയ അനേകരുണ്ട്. തങ്ങൾ ചെല്ലുന്ന ഓരോ നാട്ടിലും നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ മഹിമ വാനോളം ഉയർത്തിപി ടിച്ചു കൊണ്ട്, സഞ്ചാരത്തെ അലൗകികമായ തലത്തിലേക്ക് ഉയർത്തിവിട്ടവർ. ആ യാത്രികരിലെ ഒരു മഹത്തായ കണ്ണിയെന്ന് എസ്.കെ. പൊറ്റക്കാടിനെ വിളിക്കാം. അദ്ദേഹം നമുക്കായി ഒരു പുതിയ ലോകജാലകം തുറന്നിട്ടുതന്നു. സഞ്ചാരസാഹിത്യം. അനു ഭാവിഷ്ക്കാരങ്ങളിലൂടെ പുതിയ ഭൂഖണ്ഡങ്ങൾ കാണിച്ചുതന്നു. അങ്ങനെ തങ്ങളെപോലെ, തങ്ങളിൽ നിന്നകലെ മറ്റൊരു ജനത തിയെ കണ്ടുമുട്ടാനായ സന്തോഷത്തിലേക്ക് ഓരോ മലയാളിയും കടന്നുവന്നു.

എസ്.കെ.യുടെ സഞ്ചാരസാഹിത്യം, മലയാളസാഹിത്വത്തിൽ ഗദ്വസാഹിത്യത്തിന്റെ പുതിയ ഉണർവ്വിനു തന്നെ വഴിവെച്ചു. ഒരു പുനർജീവന മന്ത്രമായി അതു മാറി. ലോകത്തിന്റെ കോണുക ളിലേക്ക് അങ്ങോളമിങ്ങോളം, സഞ്ചരിച്ച് എസ്.കെ. ഒരു പുതിയ സാഹിത്യവിഭാഗത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് കാട്ടിത്തന്നു. വിദൂര ദേശങ്ങളെ മിഴിവോടെ, അക്ഷരങ്ങളിലൂടെ വരച്ചുവെച്ചു. ഒഴുക്കുള്ള തെളിച്ചമുള്ള ഗദ്യം പകർന്നു തന്ന എസ്.കെ. തന്റെ പാണ്ഡിത്യപ്രകടനത്തിന് ഒരു വേദി സ്വയം സൃഷ്ടിച്ചില്ല. സംസ്ക തത്തിന്റെ അധികഭാരംകൊണ്ട്, വായനയുടെ സുഖം കളഞ്ഞി ല്ല. തികച്ചും, നിരീക്ഷണപടുവായ ഒരു സഞ്ചാരി, അതൊരു പത പ്രവർത്തകന്റെ തീക്ഷ്ണമായ അന്വേഷണത്വരയിൽ നിന്ന് ഉടലെ ടുത്തതുപോലെയുള്ള നിരീക്ഷണപാടവം. അതോടൊപ്പം ഒരു എഴുത്തുകാരന്റെ ആഴമുള്ള കാഴ്ചയും, സൗന്ദര്യഭ്രമവും ഒത്തു ചേർന്നപ്പോൾ സഹജമായ, ഒരു സഞ്ചാരഗദ്യശൈലി, പിറന്നു. സഞ്ചാര സാഹിത്യശാഖയ്ക്ക് നാന്ദികുറിച്ചു.

എസ്.കെ.യുടെ സാഹിത്യകൃതികൾ എന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ സഞ്ചാര വിവരണങ്ങളും മലയാളികളെ ഏറ്റവും സ്വാധീനിച്ച ഒന്നാണ്. അദ്ദേഹം യാത്ര നടത്തുന്ന കാലഘട്ടങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുണ്ട വർഷങ്ങൾ തന്നെ യായിരുന്നു. ഫ്യൂഡൽ പ്രഭുത്വം എല്ലാ സീമകളും ലംഘിച്ച് നാട്ടു ഭരണം നടത്തുന്നു. സവർണ്ണ മേധാവിത്വം ജനതതികളെ ചവു ട്ടിയരയ്ക്കുന്ന കാലം. ദുഷിച്ച കാലമെന്ന് ചരിത്രം കറുത്തലിപി കളിൽ രേഖപ്പെടുത്തുന്ന ആ സമയത്ത് ലോകത്തിന്റെ പല ഭാഗ ങ്ങളിലും തങ്ങളേക്കാൾ മോശപ്പെട്ട സാഹചര്യങ്ങളിൽ ആളുകൾ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഒരു വലിയ ആശ്വാസമായിരുന്നു. അവരുടെ അതിജീവനത്തിന്റെ കഥകൾ ഉത്തേജനങ്ങളായിമാ റി. തീർച്ചയായും എസ്.കെ.യുടെ സഞ്ചാരസാഹിത്യകൃതികൾ സാമൂഹിക ബോധ രൂപീകരണത്തിൽ വലിയ സംഭാവനകൾ പകർന്നുതന്നിട്ടുണ്ട്.

സഞ്ചാരിയായ എസ്.കെ. പൊറ്റക്കാടിന്റെ പ്രധാന ലക്ഷ്യകേ ന്ദ്രങ്ങൾ ആഫ്രിക്കയും, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളു മായിരുന്നു. വൻനഗരങ്ങളും, അവിടുത്തെ മഞ്ഞളിപ്പും, ആർഭാ ടങ്ങളും, പൊങ്ങച്ചങ്ങളും അധികമൊന്നും എസ്.കെ.യുടെ കൃതി കളിൽ കണ്ടെത്താൻ കഴിയില്ല. അദ്ദേഹം കാഴ്ചകളെ പഠനവി ധേയമാക്കുകയായിരുന്നു. ഉപരിപ്ലവമായ, പുറമേ മാത്രമുള്ള മോടികളിൽ മയങ്ങാൻ എസ്.കെ. ഒരുക്കമായിരുന്നില്ല. നാട്ടിൻപു റങ്ങളും, യഥാർത്ഥ ജീവിതം പതഞ്ഞുപൊന്തുന്ന ഉൾനാടുകളും അദ്ദേഹത്തിനു പ്രിയങ്കരങ്ങളായി മറ്റുള്ളവരുടെ യാത്രാവിവരണ ങ്ങൾ പലപ്പോഴും വിരസത സമ്മാനിക്കുമ്പോൾ എസ്.കെ. നായെ തൃപ്തനാക്കുന്നത് അതുകൊണ്ടുകൂടിയാണ്. ദേശീയതലത്തിൽ തന്നെ പ്രഥമഗണനീയനായ സഞ്ചാര സാഹിത്യകാരനാണ് എസ്. കെ. എണ്ണം കൊണ്ടല്ല, മറിച്ച് കലാമേന്മകൊണ്ടുകൂടിയാണ് അദ്ദേഹം സഹൃദയ ശ്രദ്ധ നേടിയത്. കാലത്തിനും അപ്പുറം നിൽക്കുന്ന സർഗ്ഗാത്മക മികവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമാ കർഷകമായ ഒരു കഥനശൈലിക്ക് ഉടമയായിരുന്നു എസ്.കെ. നിരന്തരം സഞ്ചരിച്ച്, ആത്മാവിൽ പതിഞ്ഞ ചിത്രങ്ങൾ അക്ഷര ങ്ങളിലൂടെ പകർന്നുതന്നപ്പോൾ പ്രതിഫലിച്ചത് ആ സഞ്ചാരപ്രി യന്റെ ഹൃദയം തന്നെയായിരുന്നു. വളരെ ചിന്തിച്ചു തയ്യാറാക്കിയ ഒരു മാർഗ്ഗരേഖ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യപ്രവർത്തന ങ്ങളെ കൂടുതൽ ശക്തിമത്താക്കി.

എസ്.കെ. എഴുതിത്തുടങ്ങിയത് കഥകളാണ്. പച്ചയായ ജീവി തസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ, നാട്ടിൻപു റത്തിന്റെ നന്മകൾ തുളുമ്പുന്ന തനിക്കു പരിചിതമായ ജീവിതസാ ഹചര്യങ്ങളുടെ ചിത്രീകരണം. സ്വാഭാവികമായും, എസ്.കെ.യുടെ കൃതികളിലൊക്കെതന്നെ ഈ കഥാന്തരീക്ഷം സൃഷ്ടിക്കുന്ന ഭാവ നാന്തരീക്ഷം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹ ത്തിന്റെ സഞ്ചാരകൃതികൾ കലാമേന്മകൊണ്ട് വേറിട്ട സവിശേഷത പ്രകടിപ്പിച്ചു. ആഖ്യാനരീതിയിലെ ലാളിത്വവും, വിശദാംശങ്ങ ളിൽപോലും പുലർത്തുന്ന സൂക്ഷ്മതയും, അദ്ദേഹത്തിന്റെ കൃതി കളെ കൂടുതൽ പാരായണയോഗ്യമാക്കി മാറ്റി. അദ്ദേഹത്തിന്റെ ജന കീയതയ്ക്കു പിന്നിലും ഈ ഘടകങ്ങൾ തന്നെയാണ്.

സഞ്ചാരകൃതികൾക്ക് മലയാളത്തിൽ മികച്ച പാരമ്പര്യത്തിന്റെ പിൻബലമുണ്ട്. ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷയിൽ ആദ്യമാ യൊരു സഞ്ചാരസാഹിത്യകൃതി ഉണ്ടാകുന്നത് മലയാളത്തിലാണ്. പാറമേൽ തോമാകത്തനാരുടെ ‘റോമായാത്ര’ എന്ന കൃതി. ‘വർത്ത മാനപുസ്തകം’ എന്നും ഈ കൃതി അറിയപ്പെടുന്നു. ‘വർത്തമാ നപുസ്തകത്തിന്റെ പിൻതുടർച്ചയ്ക്കുവേണ്ടി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. കെ.പി. കേശവ മേനോന്റെ ‘ബിലാത്തി വിശേഷം’ എന്ന ഗ്രന്ഥമാണ് പിന്നീട് ഉണ്ടായത്. പിന്നീട് എസ്. കെ.യുടെ വരവോടെ സഞ്ചാരസാഹിത്യം എന്ന പ്രസ്ഥാനത്തിന് തുടർച്ചയായ വളർച്ച ഉണ്ടായി. ഇരുപതോളം കൃതികളാണ് എസ്. കെ. യുടെ വകയായി സഞ്ചാര സാഹിത്യ പ്രസ്ഥാന ത്തിന് കൈവന്നത്. മലയാളസാഹിത്യത്തെ ദേശീയ ശ്രദ്ധയാകർഷിക്കു ന്നതിൽ എസ്.കെ. വഹിച്ച പങ്കു നിസ്തുലമാണ്. കൃതികളുടെ ധാരാളിത്തത്തിനേക്കാൾ ആ രചനകളുടെ സർഗ്ഗാത്മക വൈഭവം തന്നെയാണ് ഈ മൂല്യത്തിനു കാരണം.

സഞ്ചാരകൃതികൾ രചിക്കുക എന്നപോലെതന്നെ കൂടുതൽ, കൂടുതൽ സഞ്ചരിക്കുക എന്നതും എസ്.കെ.യുടെ സഹജവാ സനതന്നെയായിരുന്നു. പല ഭൂഖണ്ഡങ്ങളിലും, അനേകമനേകം നാടുകൾ കണ്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചരിക്കാനുള്ള ദാഹ ത്തിന് ശമനമുണ്ടായില്ല. വീണ്ടും, വീണ്ടും യാത്രകളിലേക്ക് എസ്. കെ. ഊളിയിട്ടിറങ്ങി. അങ്ങനെ ഒരു നിത്യയാത്രികനായി എസ്. കെ. മാറി. സാഹസികത അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു.

നല്ലൊരു കഥാകാരന്റെ ആഖ്യാനകൗശലവും, ജീവിതത്തെ നിരീക്ഷിക്കാനുള്ള കൗതുകവും എസ്.കെ.യിൽ അലിഞ്ഞു ചേർന്നിരുന്നു. ജനകീയനായ എസ്.കെ. ജനങ്ങൾക്കുവേണ്ടി നിലകൊണ്ടു. ‘ചെറുതും വലുതുമായ സഞ്ചാരകൃതികളെ സമാ കർഷമാക്കിയത് ഈ ഘടകങ്ങളാണെന്ന് എസ്.കെ. കൃതികളി ലൂടെ കടന്നുപോകുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. എസ്. കെ.യുടെ അസാധാരണമായ മനുഷ്യസ്നേഹവും, അസാമാന്യ മായ അലിവും പ്രസിദ്ധമാണ്. സൗമ്യമായ ആ തൂലികയിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകൾ സ്നേഹസുരഭിലമായ ഒരു വായ നാന്തരീക്ഷം സൃഷ്ടിച്ചു. നനുത്ത ഭാഷയിൽ സത്വങ്ങൾ അദ്ദേഹം പറഞ്ഞുവെച്ചു. അനീതികളെ അസഹിഷ്ണുതയോടെ, ആകാ ശത്തോടെ എതിർത്തില്ല. പകരം ആത്മരോഷത്തോടെ പ്രതികരി ച്ചു. അവർക്കു നേരിടേണ്ടിവരുന്ന നീതിനിഷേധം തന്നോടെന്ന ട്ടിൽ വേദനിച്ചു. ആദ്യകാല കൃതിയായ ‘കാപ്പിരികളുടെ നാട്ടിൽ’ ഈ വേദനകൾ എസ്.കെ. സ്വയം ഏറ്റെടുക്കുന്ന മനുഷ്യത്വപര മായ കാഴ്ചകൾ കണ്ടെത്താൻ കഴിയും.

വെളുത്തതൊലിയുള്ള വര കറുത്തവരോട് കാണിക്കുന്ന ഹൃദയഭേദകമായ ക്രൂരതകൾ എത്രമാത്രം, വേദനയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബോംബെയിൽ നിന്ന് സമുദ്രമാർഗ്ഗം ആഫ്രിക്കൻ വൻകരയിൽ ‘മൊമ്പാസ്’ എന്ന തുറമുഖത്തു ചെന്നിറങ്ങുന്ന തന്നെ നോക്കി നിൽക്കുന്ന; അത്ഭുതത്തോടെ ഒരു നീഗ്രോയെ എസ്.കെ. അവ തരിപ്പിക്കുന്നുണ്ട്. ആ ഒരൊറ്റ മുഖത്തിൽ നിന്ന് നീഗ്രോവംശ ത്തിന്റെ ചരിത്രം മുഴുവൻ എസ്.കെ. വിവരിക്കുന്നു. വെള്ളക്കാ രന്റെ അടിമയായ് അവൻ ജന്മനാട്ടിൽ കഴിയാൻ കപ്പം കൊടു ക്കുന്നു. ഈ തരത്തിൽ വായനക്കാരനെ തന്റെ കൃതിയുടെ ഉള്ള റകളിലേക്ക് വലവീശിപ്പിടിക്കുന്ന എസ്.കെ. രീതി ഹൃദ്യമാണ്. വെറും കാഴ്ചകളിൽ നിന്ന് കാഴ്ചയുടെ അടിത്തട്ടിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് എസ്.കെ.യുടെ കൃതികൾ വളരുന്നത്. ആ ഭൂമിയുടെ ചരിത്രവും, പുരാവൃത്തവും, വർത്ത മാനവും, കഥയും കവിതയും ഒക്കെ ഒന്നാക്കി മാറ്റുന്ന അത്ഭുത രാസപ്രവർത്തനം എസ്.കെ.യുടെ രചനകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

താൻ ചെല്ലുന്ന ചരിത്ര സ്മാരകങ്ങളുടേയും ചരിത്രം ഉറങ്ങുന്ന ഭൂമികളുടേയും, അതിപുരാതന അത്ഭുതാവശിഷ്ടങ്ങ ളെയും, ഒപ്പം ആധുനികമായ അവരുടെ പുരോഗതികളുടെ ബാക്കി പത്രങ്ങളെയും ഒരുപോലെ വായനക്കാരന്റെ മുന്നിൽ ചേർത്തുവെച്ച് അവതരിപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിക്കാ റുണ്ട്.

പ്രകൃതിസമ്പത്തും, മനുഷ്യപ്രയത്ന പരിണതഫലങ്ങളും ഇട കലർന്ന സംസ്ക്കാരവിനിമയങ്ങളും അദ്ദേഹത്തിന്റെ സഞ്ചാര കൃതികളിൽ തുല്യതയോടുകൂടി ഇടംപിടിക്കുന്നു. ആ ഭൂമിയിലെ സസ്യലതാദികളെയും, പക്ഷിമൃഗാദികളെയും പറ്റി സവിസ്തരം വർണ്ണിക്കുമ്പോൾ എസ്.കെ. സഞ്ചാരസാഹിത്യവിഭാഗത്തിൽ നിന്നു വഴിമാറിപ്പോയോ എന്നുപോലും വായനക്കാരന് സംശയം തോന്നും. അത്ര വിശദമായാണ് അദ്ദേഹം ചിത്രങ്ങൾ വാക്കു കൾകൊണ്ട് അവതരിപ്പിക്കുക. തന്നിലെ സാഹസികനെ കയറു രിവിടുമ്പോൾ എസ്.കെ. വായനക്കാരനിലെ സാഹസികനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ എഴുത്തുകാര നും, വായനക്കാരനും സാഹസികതയുടെ പടവുകൾ ഒരുമിച്ച് കയറുന്ന പ്രതീതി ഉളവാകുന്നു. വായനയിലൂടെ അതുകൊണ്ടുതന്നെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെ യാത്രചെ യുമ്പോൾ എസ്. കെ. കൂടുതൽ ആവേശഭരിതനാകുന്നത്. പൊള്ളയായ പൊങ്ങച്ചങ്ങളുടെ ഭാരമില്ലാതെ, പച്ചയായ ജീവിത സാഹചര്യങ്ങളുടെ ആ സ്വാഭാവികത എസ്.കെ. കൂടുതൽ ഇഷ്ട പെടുന്നു. പലപ്പോഴും ആ യാത്രകളിൽ ആപത്തുകളിൽ നിന്നു തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടുപോരുകയാണ് എസ്.കെ. എങ്കിലും ആപത്തുകളിലേക്ക് സൗമ്യനായി അറിഞ്ഞുകൊണ്ട് കയറിചെല്ലുന്ന ഒരു സ്വഭാവം എസ്.കെ യിൽ കണ്ടെത്താൻ കഴിയും.

ഒടുവിൽ എസ് കെ പൊറ്റക്കാടിന്റെ സാഹിത്യയാത്ര ‘ജ്ഞാന പീഠം’ പുരസ്ക്കാരം വരെയെത്തി. തന്റെ ജീവിതത്തിന്റെ സിംഹ ഭാഗവും യാത്രകൾക്കായി സമർപ്പിച്ച എസ്.കെ.യുടെ സഞ്ചാര പഥത്തിലെ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ‘ഹിമാ ലയൻ യാത്ര. ഭാരതത്തിനു അതിരിട്ട്, ആകാശത്തിനു നേരെ തല ഉയർത്തി നിൽക്കുന്ന ആ അഭിമാനസ്തംഭം, എസ്.കെ.യെ കുറേ കാലമായി ആകർഷിച്ചുകൊണ്ടിരിക്കുന്നു. ചിന്തയുടേയും, തത ജ്ഞാനത്തിന്റേയും, ഏകാന്തതയുടേയും, ഏകാഗ്രതയുടേയും അവസാനവാക്ക്, ധ്വാനത്തിന്റെ നിശബ്ദത. ലാളിത്യത്തിന്റെ തുമഞ്ഞും തൂകി നിൽക്കുന്ന ഹിമവൽപാദങ്ങൾ തേടിയുള്ള എസ്.കെ.യുടെ ഈ സഞ്ചാരവിവരണം കൂടുതൽ ആധ്യാത്മിക തലങ്ങൾ തേടുന്ന ഒരു അവസ്ഥാവിശേഷം ഉളവാക്കുന്നുണ്ട്. ആഴമുള്ളതും, ഗഹനവുമായ മൗനം പേറിക്കൊണ്ട് നിൽക്കുന്ന ഹിമാദ്രിതാഴ്വരയിലേക്ക്, ബദരിനാഥന്റെ സങ്കേതത്തിലേക്ക്, താഴ്വരയിലേക്ക് കടന്നെത്തുകയാണ് എസ്.കെ. വിശാലമായ മഞ്ഞിന്റെ പുതപ്പണിഞ്ഞു നിൽക്കുന്ന ഹിമാലയ താഴ്വര എസ്. കെ.യും ഭ്രമിപ്പിക്കുന്നുണ്ട്.

സൂചി തുളയ്ക്കുന്ന തണുപ്പിനിടയി ലും, ആയിരക്കണക്കിന് വർഷങ്ങളായി ഭാരതത്തിന്റെ ഗഹനമായ തത്ത്വ ചിന്തകളേ യും, വേദാന്ത ഭാരങ്ങളേയും തലയിലേറ്റി നിൽക്കുന്ന ആ മഹാഭൂപ്രദേശത്തിന്റെ മുഴുവൻ ഗാംഭീര്യവും എസ്.കെ.യുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒപ്പം സമകാലീന യാഥാർത്ഥ്യങ്ങളെയും എസ്.കെ. വിട്ടുകളയുന്നില്ല. നമ്മുടെ അതിർത്തികൾ കാക്കുന്ന ധീരജവാന്മാരേയും, അവ രുടെ ത്യാഗോജ്ജ്വലമായ ദേശസേവനത്തേയും വാനോളം പുക ഴ്ത്തുകയാണ് എസ്. കെ. ഒരേസമയം വേദാന്ത കുടീരവും, തത്ത്വചിന്തയുടെ കേന്ദ്രവും എന്നാൽ അതേസമയം ജാഗരൂക മായ അടിയന്തിര സാഹചര്യങ്ങളുടേയും ഇടയിൽ നിന്നുകൊണ്ട് എസ്.കെ. വിവരിക്കുന്നു.

Kerala Plus Two Malayalam Question Paper March 2022 with Answers

പാർട്ട് – 5

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (2 × 8 = 16)

Question 33.
പരിസ്ഥിതിയെ തകർത്തും പാർശ്വവൽക്കതരെ അവഗണിച്ചും നടപ്പിലാക്കപ്പെടുന്ന വികസനം ശരിയായ വികസനമല്ലെന്ന സന്ദേ ശമാണ് ‘കിരാതവൃത്തം’ നൽകുന്നത്. ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ ‘കിരാതവൃത്തം’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:

കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവി തയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നിറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കു ന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപി തനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമലപോലെയും കാട്ടാളൻ അല രുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥല രാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസര ങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചുണ്ടി മാ! നിഷാദാ! (അരുത് കാട്ടാളായെന്ന് വാത്മീകി പറഞ്ഞ തായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാ ളനെ കണ്ടു. ആ കാട്ടാളൻ ഇണപക്ഷികളിൽ ഒന്നിനെ അമ്പ യ്യുന്നതു് വാത്മീകി കണ്ടു. വാത്മീകിക്ക് ഇത് സഹിച്ചില്ല. അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരു ന്നു.

ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അ ടുത്തു പറന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമായത് എന്ന് പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം. കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്ന തിനാലും അവന് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകു കയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കു കയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീ വിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിട ക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധി ക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയു ടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെ ടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.

അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തു ന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കു ന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാ ശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തല ത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാ ക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാ വൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവ ളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃ തിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്ത . ങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചപൈക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതു പോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങ പുല്ലുകൾ വളരുന്നത്. അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേ ക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കി നടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറു കപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചി രുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കള മെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവു ങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാ ളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരു ന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാലത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെ യാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മര ത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നി രിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്നു മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറ യ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങ ളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയ ടർന്നു, കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴു ന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴ ലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തി കൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരി മുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ മഴ യായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളി ക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും, വനമൂർച്ചയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാ ളൻ ഉറച്ചു പറഞ്ഞു.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 34.
‘അഗ്നിവർണന്റെ കാലുകൾ’ നാടകത്തിലെ സാമൂഹിക വിമർശനം സമകാലിക പ്രസക്തിയുള്ളതാണോ? നാടക സന്ദർഭ ങ്ങൾ വിശകലനം ചെയ്ത് സ്വാഭിപ്രായം വ്യക്തമാക്കുക.
Answer:
പൗരസ്ത്യവൈയ്യാകരണന്മാരാണ് ‘ധ്വനി’ സിദ്ധാന്തത്തിന്റെ ഉപ ജ്ഞാതാക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതി വെയ്ക്കുന്നത്, നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവ തരിപ്പിക്കുക. പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറ യേണ്ടത് അതിന്റെ ‘ധ്വനി’ അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത്യ സിദ്ധാന്തങ്ങളിലെ സിംബോളിസത്തിനോട് കൂടുതൽ ചായ്വ് പ്രകടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് ‘ധ്വനി സിദ്ധാന്തം’

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന കാവാലത്തിന്റെ നാടക ത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന തനതുനാടകം. ‘തനതുനാടകം’ നാടകമായതുകൊണ്ട് തന്നെ നൃത്തത്തിനു കൂടു തൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണ പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചി രിക്കുന്നു ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണ് നാടകം.

ഈ നാടകത്തിലെ ഏറ്റവും വലിയ അധികാര ചിഹ്നമായി അവ തരിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണ്. പ്രതീക വൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയ്യടക്കുന്നതും, ധാർഷ്ടത്തിന്റേയും, ഗർവ്വിന്റേയും പ്രതിക മായ കാലുകൾ ആണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരുന്നതും ഈ കാലുകളെ തന്നെയാണ്. വണങ്ങാനും, വരുതിയിൽ നിർത്താനും ഈ പാദങ്ങൾ തന്നെയാണുള്ളത്. അധി കാരത്തിന്റേയും, രാജ്യഗർവ്വിന്റേയും, ഭക്തിയുടേയും പ്രതീകം.

നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞു കാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കു കയാണ്. തന്റെ തലയിൽ വിശ്രമിക്കുന്ന സ്ഥിതി ചെയ്യുന്ന പാദ ങ്ങൾ വണങ്ങുന്നതിനുവേണ്ടി. രാജഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കുമ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവ രുന്ന ഒരു ദുരവസ്ഥ അവിടെ തെളിയുന്നുണ്ട്. കണ്ടു പഴകിയ കാലുകളെന്ന ആ പ്രയോഗത്തിൽ നിന്ന് ഒരു കാര്യം വ്യക്ത മാണ്. രാജഭരണത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാദങ്ങൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കുന്നു. കണ്ടു പഴകിമടുത്ത അവസ്ഥ കൾ തിരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു.

രാജാവ് എന്നും അനിഷേധ്വനാണ്. എല്ലാ തീരുമാന ങ്ങളുടേയും തമ്പുരാൻ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാല ഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മകയജ്ഞമായിതിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമ റയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപ തികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാവത്തെ മാറ്റിയിട്ടില്ല. ഏകാധിപത്യവും, സ്വജനപക്ഷപാതവും, അധികാരവടംവലിയും, ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണതഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണ തയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്. ചരിത്രത്തിന്റെ താളുകളിലാണെങ്കിലും, ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും.

ഈ പൊതുസ്വഭാവത്തിന്റെ തുടർച്ചയെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷമായി ചർച്ചചെയ്യുന്നുണ്ട്. കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മുന്നോട്ട് നയി ക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയം കൂടി ഭോഗാസക്തനായി ചിലവഴിക്കുന്ന ഒരു രാജാവ്. പ്രജാ തൽപരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായി കൂടി കാണാൻ കഴിയാത്തത് അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേ ത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്ന ത്. രാജാവിന്റെ കാലുകൾ, വണങ്ങാനും, വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകരണമായിതീരുന്നു. അങ്ങനെ ഒരു നിഴൽ നാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നു കാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പി ക്കുക. അധികാരവടംവലി. ആരാണ് വലിയവൻ എന്ന മൂപ്പിളമ തർക്കം. പൊതുജനം കഴുതകളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ.

സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറി ച്ചുനടുമ്പോൾ മാത്രമേ, ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണ മാകുന്നുള്ളു. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പകരു ന്നതിന് നാം ദൃക്സാക്ഷികളാണ്.

പ്രജാതൽപരൻ, പ്രജകളുടെ കൺമുന്നിൽത്തന്നെ ഉണ്ടാകും എന്നു മാത്രമല്ല, അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വേഷം ച്ഛന്നനായി പ്രജകളുടെ ഇടയിൽ സഞ്ചരിക്കാനും തയ്യാറാകുന്നു. അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നി വർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭരണാധികാരി എന്നൊരു അജ്ഞാതമായി പ്രജകളിൽ ജനങ്ങ ളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ!

ആ ഒരു ഭീതിയിലലിഞ്ഞും, നടുങ്ങിയും ഒരു ജനതതി തങ്ങ ളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനു ഷ്യനെ അടിമയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥക ളുടെ അടിമ. ആരാണ് ഞങ്ങളുടെ രാജാവ്. ആർക്കും അറിയി ല്ല. ഒരു പേരല്ലാതെ കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറി യില്ല. അറിവില്ലായ്മയും മറ്റൊരു തരത്തിലുള്ള അടിമത്വം തന്നെ. അജ്ഞതയും, ഭയവും മൂലം അടിമകളാക്കപ്പെട്ട ഒരു ജനസമു ഹത്തെ എങ്ങനെ വേണമെങ്കിലും ചുഷണം ചെയ്യാം. അവർക്കു തന്നെ സംശയമുണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ?

രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ്? പര സ്പരം കാണുന്നവരിൽ തന്നെ സംശയത്തിന്റെ പത്തികൾ വിരി യുന്നു. എന്തെങ്കിലും പറയാൻ ജനങ്ങൾ മടിക്കുന്നു. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാര സ്ഥാനങ്ങളുടേയും നേരെ പകച്ചു നോക്കാൻ വിധിക്കപ്പെട്ടവരാണവർ. സംശയത്തിന്റെ മുന കൾ പരസ്പരം എ് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിട ത്തോളം അസ്തിത്വ പ്രശ്നം എന്നൊരു വെല്ലുവിളി കൂടിയാണത്. തങ്ങളുടെതന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്, കാര ണം, നുണകളുടെ ഒരു മായാലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും, കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെയാണ് യാഥാർത്ഥ്യം എന്ന് പഠി പിച്ചുവെച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽ പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരിക്കുകയാണ് കാവാലം നാരാ യണപ്പണിക്കർ. ചരിത്രഭേദം ചമയ്ക്കുകയാണ് നാടകകൃത്ത്.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 35.
“ആൺഗൗളിയുടെ നിഴലിൽ നിന്ന് സ്വതന്റെത വ്യക്തിത്വത്തിലേ ക്കുള്ള പെൺഗൗളിയുടെ വളർച്ചയാണ് ‘ഗൗളിജന്മം’ എന്ന കഥ യിൽ കാണുന്നത്.” – ഈ നിരീക്ഷണത്തെ മുൻനിർത്തി ശകു ന്തള, ശീലാവതി എന്നീ സ്ത്രീ കഥാപാത്രങ്ങളെ പെൺഗൗളിയു മായി താരതമ്യം ചെയ്യുന്ന ഉപന്യാസം തയ്യാറാക്കുക.
Answer:
കണ്ണാടി കാണുമോളവും എന്ന കവിതാഭാഗത്ത് മകനായ ഭര തനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്നതാണ് സന്ദർഭം: ദുഷ്യന്തൻ ശകുന്തളയോട് പറയുന്നതാണ് ആദ്യം കാണുന്നതു്. സ്ത്രീകൾക്ക് അഹങ്കാരം അധികമുണ്ടെന്ന് കേട്ടു കേൾവി മാത്ര മേയുള്ളൂ. ഇപ്പോൾ മുന്നിൽ നിൽക്കുന്ന ശകുന്തളയെപ്പോലെ മുമ്പ് കണ്ടിട്ടില്ല. നീ കുലടയാണ്. പക്ഷേ എന്നോട് വന്ന് നീ കുല നയെന്ന് അലസമായി ആലാപം ചെയ്യുന്നത് ഒരിക്കലും അരുത്. അരുത് (അലം അലം). നിനക്ക് സുവർണ്ണമായ മണിയും മനോ ഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം തരാം. അത് കിട്ടിയാൽ നിനക്കു ചേർന്ന ദിക്കിൽ പോയി കഴിയണം. ഇവിടെ നിന്ന് കാലം കഴിക്കേണ്ടതില്ല. മാത്രമല്ല നീ കുയിൽപ്പെട പോലെ മറ്റുള്ളവരാൽ വളർത്തപ്പെട്ടവളാണ്. നീ വേഗം പോയ്ക്കോളൂ. നിന്നെ കാണുന്നത് എനിക്ക് ഇഷ്ടമല്ല.

ദുഷ്യന്തൻ ഇപ്രകാരം പറഞ്ഞതിൽ ശകുന്തളക്ക് മൂന്ന് കു ങ്ങൾ ആരോപിക്കുന്നു. അവൾ അഹങ്കാരിയാണ് ധാർഷ്ടമു ള്ളവൾ. അവൾ പെരും കള്ളിയാണ് (കുലടയായിട്ടും അവൾ വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്). മാത്രമല്ല കുലടയാണ്.

ഇപ്രകാരത്തിലുള്ള ശകുന്തളയ്ക്ക് സുവർണമണിയും മുക്താഭരണങ്ങളും വസ്ത്രങ്ങളും നൽകുന്നത് പാരിതോഷികം എന്ന നിലയിലാണോ? അല്ല. സുവർണ്ണമണിയെന്നത് സ്വർണ്ണമ ണിയല്ല; നല്ല വർണ്ണമുള്ള മണിയാണത്. ഇത് ഏതെങ്കിലും പ്രത്യേക വസ്തുവിനെ സൂചിപ്പിക്കുന്നതോയെന്നറിയാൻ എഴു അച്ഛന്റെ കാലത്തിലേക്ക് പോകണം. ആഭരണങ്ങളും വസ്ത്ര ങ്ങളും വേണ്ടുവോളം നൽകുന്നത് രാജധർമ്മമാണ്. പ്രജയായ ശകുന്തളയെ സംരക്ഷിക്കേണ്ടതും രാജാവ് തന്നെ. അതിനാൽ ശകുന്തളയ്ക്ക് നൽകുമെന്ന് പറയുന്നവ പാരിതോഷികമല്ല; പകരം ജീവനാംശമാണ്.

നിനക്കൊത്ത ദിക്കിൽ ‘പൊയ്ക്കൊള്ളാൻ ശകുന്തളയോട് ആവശ്യപ്പെടുന്നതിൽ എഴുത്തച്ഛന്റെ കാലഘട്ടത്തിൽ ഉണ്ടായി രുന്ന സാംസ്കാരികമായ അധഃപതനം കാണുന്നുണ്ട്. കുലടയാ യവർ വേശ്യയാണ്; കുലം അടച്ചവളാണവൾ. വേശ്യകൾക്ക് പ്രത്യേകമായ ഇടങ്ങൾ എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നു.

തേവിടിശ്ശി സമ്പ്രദായം കേരളത്തിൽ വളരെ മാന്യമായി നിലനിന്നി രുന്നു. 12 കൊല്ലത്തിലൊരിക്കൽ വേശ്യകൾ ഒരുമിച്ചു കൂടുന്ന ചന്ദ്രോത്സവം കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ ധാർമ്മി കമായ തകർച്ചയുടെ കാലഘട്ടത്തിലാണ് ഭക്തിപ്രസ്ഥാനത്തിന്റെ കവിതകളുമായി എഴുത്തച്ഛൻ വരുന്നത്. ‘നീ നിനക്കൊ ദിക്കിനു പൊയ്ക്കോള്ളണം? എന്നതിൽ ഈയൊരു സാമൂഹ്യാ ന്തരീക്ഷമായിരിക്കാം എഴുത്തച്ഛന്റെ തൂലികയിൽ കടന്നുവരു ന്നത്.

തുടർന്ന് സുന്ദരിയായ ശകുന്തള പിന്നെയും പറഞ്ഞു. ദുഷ ന്തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തിലാണ് ശകുന്തള മറുപടി പറയുന്നത്. മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പപ്പോൾ ദുഷ്യന്തൻ കാണുന്നു. എന്നാൽ ദുഷ്യന്തൻ സ്വന്തം തെറ്റുകൾ സ്വയം കണ്ടാലും അത് ആയതിന്റെ വലിപ്പത്തിൽ ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാ ണ്. നിന്റെ ജന്മത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ് കുലമഹിമയാണ് ഇവിടെ പറയുന്നത്. ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും (ഭൂമിയിലും അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം.

ഇങ്ങനെ നമ്മൾ തമ്മിൽ എത്ര മാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം. സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണം എന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകുന്തളയ്ക്കും പിതാവിന്റെ ഋഷികു ലത്തിനും, അമ്മയായ മേനകയുടെ ദേവകുലത്തിനും അപമാന മുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുകയാണ്. പുരിഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തു കയാണ്. അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയിക്കാൻ പ്രേരി പിച്ചത്. പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലു ണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരജ്ഞനല്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതുവരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു. സ്വന്തം കുറ്റം അറിയില്ല. മറ്റുള്ളവരുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റങ്ങളുള്ളവരെപ്പോലും നിന്ദി .

ക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടു ന്നു നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജനങ്ങൾ സന്തോഷിക്കുന്നത്. നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പത്തേക്കാൾ പേടിക്കേണ്ടതാണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായേ തോന്നു. നല്ലവൻ നല്ലത് അറി യും. അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതു പോലെയാണിത്. ശകുന്തള ഇപ്രകാരമെല്ലാം പറയുന്നു. സ്ത്രീത്വ ത്തിന്റെ ശക്തമായ പ്രതിഷേധ സ്വരമാണിവിടെ കാണാനാകുന്ന ത്. തുടർന്ന് ആകാശത്ത് അശീരീരിയുണ്ടാവുകയും ദേവസ്ത്രീക്ക് തുല്യയായ കണ്വപുത്രിയുടെ കൂടെ നിന്റെ പുത്രനെ, രാജ്യഭാരം ഏൽപ്പിക്കുകയെന്ന അശീരീരി കേട്ട ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ശകുന്തള തന്റെ ഭർത്താവി നോടും പുത്രനോടും കൂടി സന്തോഷപൂർവ്വം ജീവിച്ചു.

ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയിൽ സ്ത്രീയുടെ സഹ നവും ചെറുത്തുനില്പും സർഗ്ഗാത്മകമായി ആവിഷ്ക്കരിച്ചിരിക്കു ന്നു. ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീ ജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാല ത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളാണ്. ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറഞ്ഞവയിൽ നിന്നും സ്ത്രീജീവിതത്തിന്റെ സ്വത ലോകത്തെക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു അതിൽ അവൾ ജീവിക്കാൻ തീരുമാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽ നിന്നും പുറത്താക്കുന്നു.

പെൺഗൗളി ജീവിതത്തിൽ പുതുമ തേടുകയും ഭർത്താവിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീ ജീവിതത്തിന് ദാമ്പത്യത്തിന്റെ ചട്ടക്കൂട് ഇല്ലാതാകുന്നു. അവർ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്യം നൽകുന്നു. ദാമ്പത്യം ഒരു ബന്ധനമാകുവാൻ അവൾ ആഗ്രഹി ‘ ക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും അവരെ സംരക്ഷിക്കു ന്നതുമാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരായി മാറു ന്നു. സ്ത്രീ ജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താ വിന്റെ പേരിൽ അവർ അറിയ പ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടുന്നില്ല. അവൾ പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും ഒരു ഇറങ്ങിപ്പോക്കാണ്.

പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീ സ്വാത ന്ത്ര്യത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശകയുടെ സംസാരത്തിൽ നിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോ ദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കള പണി ചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യ ത്തിൽ ദാമ്പത്യം ഉപേക്ഷിക്കുന്നു.

ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്. അതിൽ കേന്ദ്രം പുരുഷനാ ണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവൾ ചെയ്യേണ്ടത്. പുരുഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. ഇത് ശകു ളയ്ക്ക് സാധിച്ചില്ല. അത് പെൺഗൗളിയെ വ്യത്യസ്തയാക്കുന്നു.

ബോധോദയം ലഭിച്ച ശ്രീബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേ ക്ഷിച്ചതുപോലെ തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊ ത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു.

ശാസ്ത്രകാലഘട്ടത്തിലും ഗൗളിയുടെ ചിലയ്ക്കൽ കേട്ട് വിശ്വ സിക്കുന്നുണ്ടെങ്കിലും ആധുനിക കാലഘട്ടത്തിലെ ചില സാഹ ചര്യങ്ങൾ സ്വതന്ത്രചിന്തയ്ക്കും അവയുടെ സാധ്യതക്കും അവ സരം നൽകുന്നുണ്ട്. അതാണ് പെൺഗൗളിക്ക് ജീവിതം നൽകി യത്. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയു ന്നു. ശകുന്തളയും പുരുഷ മേൽക്കോയ്മ അറിയുന്നുണ്ട്. ‘എങ്കിലും ആ കാലഘട്ടത്തിൽ പുരുഷൻ തന്നെയാണ് കേന്ദ്രം.

ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷി ച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവി താഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കു ന്നുണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപൂജക്ക് അമ്പലങ്ങളിൽ ഭഗവാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തി മുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലുമുണ്ട്. മഞ്ഞും മഞ്ഞുവെയിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറുന്ന ഔഷധമാണിത്. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവി നില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നു ന്നില്ല. വല്ലാതെ ഞാൻ വിഷമിക്കുകയാണ്. ആരോട് പറയും?

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമെ പറയാനുള്ളു. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്. എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥനായ എന്റെ ഭർത്താവ്.

ഈ കവിതാഭാഗത്ത് 18-ാം നൂറ്റാണ്ടിൽ കേരളത്തിൽ സംസാ രിച്ചിരുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമൂഹ്യവിമർശനം കണ്ടെത്താം. അതിലുപരി യായി അന്നത്തെ കേരളത്തിന്റെ സാംസ്ക്കാരിക നിലയറിയാം.

പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേരളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിതകളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന്
പറയാം.

പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എ ങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളിൽ കണ്ടതു തന്നെയായിരിക്കാം.

മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസു ഖങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദ ത്തിലെ മരുന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകുന്നത്.

നെല്ല് കുത്തി കല്ല് കളയുന്ന കേരളീയ ഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം. ഇപ്രകാരത്തിൽ പുരാണകഥയെ കേരളീയമായി ആവി ഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദൃശമായ പാടവം ഉണ്ടായിരുന്നു.

സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താ വിനുമുമ്പിൽ ഒന്നുമല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സ്ത്രീയായിരിക്കും. ഭർത്താവിന്റെ അധി കാരത്തിനു കീഴിൽ ഞരിഞ്ഞമർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹ ത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂഹത്തെ തെറ്റുകൾ പഠി പ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കു ന്നത്.

Leave a Comment