Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2024 to improve time management during exams.
Kerala Plus Two Malayalam Previous Year Question Paper March 2024
Time: 2½ Hours
Total Score: 80 Marks
വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ:
- 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യ ങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരി ഗണിക്കണം.
1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉചിതമായ രണ്ടു ഉത്തരം തിരഞ്ഞെടുത്തൊഴു തുക. 2 സ്കോർ വീതം. (5 × 2 = 10)
Question 1.
“പ്രകാശം ജലം പോലെയാണ്” എന്ന കഥയിൽ കാട്ജിനെ ഇന്ത്യാ സിന്റെ പ്രത്യേകതകളായി പറയുന്ന കാര്യങ്ങൾ:
• ഒരു തുറമുഖനഗരമാണ്.
• ഷവറിൽ നിന്നു വരുന്ന വെള്ളം മാത്രമുള്ള സ്ഥല മാണ്.
• ഒരു മുറ്റവും ഉൾക്കടലിനോടു ചേർന്ന ബോട്ടുകള ടുപ്പിയ്ക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു.
• പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള, നദിയോ കടലോ ഇല്ലാത്ത സ്ഥലമാണ്.
Answer:
• ഒരു മുറ്റവും ഉൾക്കടലിനോടു ചേർന്ന ബോട്ടുകള ടുപ്പിയ്ക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു.
• ഒരു തുറമുഖനഗരമാണ്.
Question 2.
“അവകാശങ്ങളുടെ പ്രശ്നം” എന്ന കഥയിൽ ദിവാക രൻ എത്തിച്ചേർന്ന തെരുവിന്റെ സവിശേഷതകൾ:
• മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വില്ക്കുന്ന തെരുവ്.
• മനുഷ്യത്വത്തിന് പ്രാധാന്യം നല്കിയ കച്ചവടക്കാർ.
• വെളിച്ചത്തിന്റെ ധാരാളിത്തമുള്ള കടകളുള്ള സ്ഥലം.
• ഒരു കടയിലെ ചിത്രം മറ്റൊരു കടയിൽ ഉണ്ടാവുക യില്ല.
Answer:
• മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വില്ക്കുന്ന തെരുവ്.
• വെളിച്ചത്തിന്റെ ധാരാളിത്തമുള്ള കടകളുള്ള സ്ഥലം.
Question 3.
“കാക്കാരശ്ശിനാടക” ത്തിന്റെ രണ്ട് സവിശേഷതകൾ:
• ഫലിതവും പരിഹാസവും മുഖമുദ്രയാക്കിയിട്ടുള്ള വിനോദനാടകരൂപം.
• പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ വേഷ ങ്ങൾ.
• പാളകൾകൊണ്ടാണ് കോലങ്ങൾ നിർമ്മിക്കുന്നത്.
• ശിവപുരാണവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇതി വൃത്തമാകുന്നു.
Answer:
• ഫലിതവും പരിഹാസവും മുഖമുദ്രയാക്കിയിട്ടുള്ള വിനോദനാടകരൂപം.
• ശിവപുരാണവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇതി വൃത്തമാകുന്നു.
![]()
Question 4.
പുലിക്കോട്ടിൽ ഹൈദറുമായി ബന്ധപ്പെട്ട ശരിയായ രണ്ടു വസ്തുതകൾ:
• മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ജനിച്ചു. സി.പി. ആന്റണി ജാമ്യം നിന്നു.
• മുഹമ്മദ് അബ്ദുറഹിമാന്റെ അനുയായി ആയി ത്തീർന്നു.
• തിരസ്കൃതനായിട്ടാണ് ജനിച്ചതും വളർന്നതും.
Answer:
• മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ജനിച്ചു.
• മുഹമ്മദ് അബ്ദുറഹിമാന്റെ അനുയായി ആയി ത്തീർന്നു.
Question 5.
“മോഷണം” എന്ന കവിതയിൽ കള്ളന്റെ ന്യായീകരണ ത്തിൽ ശരിയായിട്ടുള്ള രണ്ടു വസ്തുതകൾ:
• കോഴിയിറച്ചിയും പശുവിൻപാലും വൈദ്യൻ വില ക്കിയിരുന്നു.
• പശുവിനെ മോഷ്ടിച്ചതു ചന്തയിൽ വില്ക്കുവാനാ യിരുന്നു.
• കോഴിയെ മോഷ്ടിച്ചതു പൊരിച്ചുതിന്നാനായിരുന്നു.
• തുണി മോഷ്ടിച്ചതു നാണം കാക്കാനായിരുന്നു.
Answer:
• കോഴിയെ മോഷ്ടിച്ചതു പൊരിച്ചുതിന്നാനായി രുന്നു.
• തുണി മോഷ്ടിച്ചതു നാണം കാക്കാനായിരുന്നു.
Question 6.
“കൊള്ളിവാക്കല്ലാതൊന്നും” എന്ന പാഠഭാഗത്തിൽ ശീലാവതി പറയുന്ന പരിഭവങ്ങളിൽ ശരിയായിട്ടുള്ള രണ്ടുകാര്യങ്ങൾ:
• പറഞ്ഞെങ്കിലും പറയാഞ്ഞാലും കുറ്റം
• എരിച്ചെങ്കിലും എരിക്കാഞ്ഞാലും കുറ്റം
• കരിച്ചെങ്കിലും കരിക്കാഞ്ഞാലും കുറ്റം
• ചിരിച്ചെങ്കിലും ചിരിക്കാഞ്ഞാലും കുറ്റം
Answer:
• പറഞ്ഞെങ്കിലും പറയാഞ്ഞാലും കുറ്റം
• എരിച്ചെങ്കിലും എരിക്കാഞ്ഞാലും കുറ്റം
7 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരം എഴുതുക. 2 സ്കോർ വീതം. (3 × 2 = 6)
Question 7.
“മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിക്കു നിത്വവും സ്വച്ഛജലം തന്നലേ കുളിച്ചാലും” – ശകുന്തള ഇപ്രകാരം പറയുന്നതിന്റെ ഔചിത്യം പരിശോധിക്കുക.
Answer:
മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ തങ്ങളുടെ കുറ്റം കാണുകയില്ല. നല്ലയാളുകൾ സ്വഭാ വഗുണം കൊണ്ട് കുറ്റമുള്ളവരെ പോലും നിന്ദിക്കുക യില്ല. നിത്വവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കുമ്പോഴാണ് ഏറെ സന്തോഷിക്കുന്നത് എന്ന പോലെ നല്ലവരെ നിന്ദിക്കുന്നതിലൂടെ ദുർജനം സന്തോ ഷിക്കുന്നു.
Question 8.
“പഴയ കലാമണ്ഡലത്തിൽ പഠിച്ചിറങ്ങിയവരുടെ ചെറി യസ്മരണകളിൽപ്പോളും ഭാരതപുഴയുണ്ടാകും” – കലാ മണ്ഡലം ഹൈദരലി പങ്കുവയ്ക്കുന്ന അന്നത്തെയും ഇന്നത്തെയും ഭാരതപ്പുഴയെക്കുറിച്ചുള്ള ഓർമ്മകൾ എടുത്തെഴുതുക.
Answer:
വർഷകാലത്ത് ഭയപ്പെടുത്തുന്ന രീതിയിൽ കുത്തിയൊ ലിച്ചിരുന്ന ഭാരതപ്പുഴ വേനലിൽ പോലും ഇന്നത്തെ പോലെ വറ്റിവരണ്ടിരുന്നില്ല. കലാമണ്ഡലത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഭാരതപ്പുഴ. അക്കാലത്ത് കലാ മണ്ഡലത്തിൽ പഠിച്ചിരുന്നവർ ക്കെല്ലാം ഭാരതപ്പുഴയോട് വളരെയധികം ഹൃദയബന്ധം ഉണ്ടായിരുന്നു.
![]()
Question 9.
“ചിരിക്കു പിന്നിൽ ചിന്തയുണ്ട് ; അസംബന്ധങ്ങളുടെ സംബന്ധമാണ് തേങ്ങയിലെ ചിരിക്കു കാരണം” – ‘തേങ്ങ’ എന്ന കവിത പങ്കുവയ്ക്കുന്ന രണ്ട് അസംബന്ധ ചിന്തകൾ എഴുതുക.
Answer:
തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങനാ രടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കു ന്നതല്ല.
Question 10.
“വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ” എന്ന ഫീച്ചറിൽ സച്ചിനെക്കുറിച്ച് അഞ്ജലി ടെൻഡുൽക്കറുടെ അഭി
പ്രായം എഴുതുക.
Answer:
സച്ചിനില്ലാത്ത ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ആലോചി ക്കാനാവും. പക്ഷെ ക്രിക്കറ്റില്ലാത്ത സച്ചിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല.
11 മുതൽ 17 വരെ ചോദ്യ ങ്ങ ളിൽ ഏതെങ്കിലും 6 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴു തുക. (4 സ്കോർ വീതം). (6 × 4 = 24)
Question 11.
“ഒരുപക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം” – മലയാളം മുൻഷിയെക്കുറിച്ചും ക്ലാസ്സുകളെക്കുറിച്ചുമുള്ള ഈ. സി. ജി. സുദർശന്റെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുക.
Answer:
ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ പറയുന്നത്. ഫിസിക്സിലെ പുതിയ കണ്ടുപിടിത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ച ത്. അന്നത്തെ അദ്ദേഹത്തിന്റെ മലയാള ക്ലാസുകളായി രുന്നു. ലോകം ആദരിക്കുന്ന ഇ.സി.ജി. സുദർശനെ പോലുള്ള ഒരു ശാസ്ത്രജ്ഞന്റെ വാക്കുകളിൽ നിന്നും നമുക്ക് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാൻ പറ്റും. നമ്മുടെ മാതൃഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്ര മല്ല, ജീവിതത്തിലെ എല്ലാ മേഖലകളെയും അത് സ്പർശിക്കുന്നു. നമ്മുടെ ചിന്തകളെയും സ്വപ്നങ്ങ ളെയും നിരന്തരം നവീകരിക്കാനും ആരോഗ്യപരമായ ജീവിതം പൂർണ്ണമാക്കാനും മാതൃഭാഷപഠനം വളരെ അനിവാര്യമാണ്.
പുതിയ പുതിയ ആശയങ്ങളുടെ രൂപീ കരണത്തിനും സർഗ്ഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. പുതിയ അന്വേഷണങ്ങളിലേയ്ക്ക് നയിക്കാനുള്ള ഊർജ്ജം മാതൃഭാഷാപഠനം നമുക്ക് നൽകുന്നുണ്ട്. അതുപോലെ തന്നെ ചിന്തയെയും അറിവിനെയും കൂടുതൽ സർഗ്ഗാ ത്മകമാക്കാൻ മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. നമ്മളിൽ യുക്തിചിന്തയുണ്ടാക്കാനും ഭൗതിക വികാസം സാധ്യമാകാനും സാമൂഹിക പ്രതിബന്ധത ഉണ്ടാക്കാനും ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കാനും ഭാഷാപഠനം സഹായിക്കും.
Question 12.
“അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ”.
(ദൈവദശകം – ശ്രീനാരായണഗുരു)
– ഗുരുവിന്റെ ഈ വരികളിലെ ആശയം കണ്ടെത്തുക.
Answer:
ആഹാരം, വസ്ത്രം തുടങ്ങി എന്തൊക്കെയാണോ ജീവി ക്കുന്നതിന് ആവശ്യമായിട്ടുള്ളത് അതെല്ലാം മുടങ്ങാതെ തരികയും രക്ഷിക്കുകയും ചെയ്യുന്നത് അങ്ങുതന്നെ യാണെന്ന് ഞങ്ങൾ അറിയുന്നു. ഇപ്രകാരം ഞങ്ങളെ ധന്യരാക്കുന്ന സഖികളാക്കുന്ന അങ്ങ് ഒരാൾ മാത്രമാണ്, ഞങ്ങൾക്ക് എന്നും ഏകാശ്രയമായ തമ്പു രാൻ – യജമാനൻ.
Question 13.
“നൈഷധനിവൻ താൻ ഒരീഷലില്ലാമേ നിർണ്ണയം” – ഈ ആത്മഗതത്തിൽ ദമയന്തി എത്തിച്ചേരാനുണ്ടായ കാരണ ങ്ങൾ “കേശിനിമൊഴി” എന്ന പാഠഭാഗത്തെ അപഗ്രഥിച്ച് എഴുതുക.
Answer:
നളചരിത്തിലെ നാലാംദിവസത്തിൽ കേശിനി ബാഹുക നെക്കുറിച്ചുള്ള വിവരങ്ങൾ നേരിൽ ചെന്ന് അറിയിക്കു ന്നു. അറിഞ്ഞതും കണ്ടതും കേശിനി ദമയന്തിയെ അറി യിക്കുന്നു. ഇത് എല്ലാ കേട്ട ദമയന്തി ഉറപ്പിക്കുന്നതാണ് നൈഷധനിവൻ നിർണ്ണയമെന്നത്.
കാട്ടുതീയിൽ നിന്നും രക്ഷിച്ച സമയത്ത് നളനെ കാർക്കോടകൻ ദംശിച്ചതിനാൽ നളൻ വികൃതനായി.
ഋതുപർണ്ണന്റെ തേരാളിയായി കൂടിയ നളൻ ബാഹുകൻ എന്ന് അറിയപ്പെട്ടു. ബാഹുകനിൽ നളന്റെ സ്വഭാവഗു ണങ്ങൾ കാണുന്നുവെന്ന് ബ്രാഹ്മണൻ ദമയന്തിയെ അറിയിച്ചു. ദമയന്തി രണ്ടാം സ്വയംവരത്തിന് ഋതു പർണ്ണനെ കൊട്ടാരത്തിൽ നിന്നും ക്ഷണിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തേരോടിക്കാൻ നളനേ കഴിയൂ. ബാഹു കൻ ഋതുപർണ്ണനോടൊപ്പം വിദർഭയിൽ വന്നപ്പോൾ അവിടെ സ്വയംവരത്തിന്റെ ഒരുക്കങ്ങളില്ല ഈ സമ യത്തെ ദമയന്തി തോഴിയായ കേശിനിയെ പറഞ്ഞയച്ചു. ബാഹുകനെ നിരീക്ഷിച്ചറിയണം അയാൾ നളനാണോ യെന്ന് അറിയണം.
കേശിനി ബാഹുകനെ നേരിൽ കാണുകയും സംസാരിക്കു കയും ഒളിച്ചുനിന്ന് നിരീക്ഷിക്കുകയും ചെയ്തു. കേശി നിയ്ക്ക് കിട്ടിയതെല്ലാം ബാഹുകനിലെ നളനെ കണ്ടെത്താൻ പോന്നവയായിരുന്നു.
നളന്റെ അപൂർവ്വസിദ്ധികൾ കേശിനി ബാഹുകനിൽ കണ്ടെത്തി. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്നാൽ കുട ത്തിൽ തനിയെ വെള്ളം നിറയുന്നതും തീ തനിയെ കത്തു ന്നതും ഭക്ഷണം പാകമാകുന്നതും കേശിനി കണ്ടു. വാടിയ പൂക്കളെ തലോടിയപ്പോൾ അവ വീണ്ടും പുഷ്പിച്ചു. ഇത് നളനു മാത്രമുള്ള വിദ്യകളാണ്.
ബാഹുകൻ ദമയന്തിയെ കുറ്റപ്പെടുത്തിയതും നളനെ നന്നാക്കിപ്പറഞ്ഞും ബാഹുകനിലെ നളനെ കാട്ടിത്തന്നു. അന്യരാജ്യത്തെ തേരാളി നളനിൽ കുറ്റം കാണാത്തതും ദമയന്തിയുടെ കോപത്തെ കുറ്റപ്പെടുത്തുന്നതും അനാ ചിതമല്ല. ബാഹുകന്റെ വൈരൂപ്യം മാത്രമാണ് ദമയന്തി യെ കുഴക്കിയത്.
കേശിനി നേരിൽ കണ്ടാണ് ബാഹുകനോട് സംസാരിച്ച ത്. മാത്രമല്ല ബാഹുകനെ ഒളിച്ചുനിന്ന് കാണുകയും ചെയ്തു. നളന്റെ വൈദഗ്ധ്യങ്ങൾ ബാഹുകനിൽ കണ്ടത് ദമയന്തിയെ ഇരുത്തി ചിന്തിപ്പിക്കുന്നു. ബാഹുകന്റെ വൈരൂപ്യമൊഴികെയുള്ളവയിൽ തേരാളി നളനാണെന്ന് തീർച്ചപ്പെടുത്തി.
Question 14.
“ഹൈദർ വിജയിച്ചത് സ്ത്രീയുടെ നൊമ്പരം ചിത്രീകരി ക്കുന്നതിലാണ്”-
മറിയക്കുട്ടിയുടെ കത്ത് എന്ന മാപ്പിളപ്പാട്ടിനെ ആസ്പദ മാക്കി വിലയിരുത്തുക.
Answer:
കേരളീയ സ്ത്രീ ജീവിതത്തോടുള്ള സമീപനവും വ്യത്യ സമായിരുന്നു. പുരുഷന്റെ ക്രൂരതയ്ക്കും വഞ്ച നയ്ക്കും പാത്രമാവുന്ന സ്ത്രീത്വം ഹൈദറിനെ വേദനി ഷിച്ചു. ‘മറിയക്കുട്ടിയുടെ കത്ത്’ എന്ന മാപ്പിളഗാനം ഇതിനു മികച്ച ഉദാഹരണമാണ്. ജയിലിൽ കഴിയുന്ന ഭർത്താവ് തന്നെ സംശയിക്കുന്നതറിഞ്ഞ്, അയാളല്ലാതെ മറ്റൊരു തന്നെ തൊട്ടിട്ടില്ലെന്നും അയാളെ കാണാനുള്ള മോഹം മാത്രമാണ് ഇപ്പോഴുള്ളതെന്നും കണ്ടുകഴി ഞ്ഞാൽ താനങ്ങു മരിച്ചുപോകട്ടെയെന്നും മറിയക്കുട്ടി ഭർത്താവിനെഴുതുന്ന കത്ത് ആരുടെയും കരളലിയി പിക്കുന്നതാണ്.
![]()
Question 15.
താഴെ തന്നിട്ടുള്ള സാഹിത്യകാരന്മാരേയും അവരുടെ സവിശേഷതകളേയും ചേരുംപടി ചേർക്കുക.
| അയ്യപ്പപ്പണിക്കർ | തുള്ളൽ എന്ന ദൃശ്യകല യുടെ പ്രതിഷ്ഠാപകൻ |
| ഗ്രേസി | സഞ്ചാര സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധൻ |
| കുഞ്ചൻ നമ്പ്യാർ | മലയാളകവിതയിലെ ആധു നികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കവികളിൽ പ്രമുഖൻ |
| എസ്. കെ.പൊറ്റെക്കാട്ട് | “പടിയിറങ്ങിപ്പോയ പാർവതി” ആദ്യകഥാസമാഹാരം |
Answer:
അയ്യപ്പപ്പണിക്കർ – മലയാളകവിതയിലെ ആധു നികതാ പ്രസ്ഥാനത്തിന്
തുടക്കം കുറിച്ച് കവിക ളിൽ പ്രമുഖൻ
ഗ്രേസി – “ പടിയിറങ്ങി പോയ പാർവതി” ആദ്യകഥാസമാ ഹാരം
കുഞ്ചൻ നമ്പ്യാർ – തുള്ളൽ എന്ന ദൃശ്യകല യുടെ പ്രതിഷ്ഠാപകൻ
എസ്. കെ.പൊറ്റെക്കാട്ട് – സഞ്ചാര സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധൻ
Question 16.
“വികാരഭരിതമാണ് വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ” ഫീച്ചർ വിലയിരുത്തി ഒരു കുറിപ്പു തയ്യാറാക്കുക.
Answer:
ഉപന്യാസം, ലേഖനം എന്നിവയിൽ നിന്ന് വ്യത്യസ് തമാണ് ഫീച്ചർ. വായനക്കാരെ ആകർഷിക്കുന്നതിന് ചില ചേരുവകൾ അതിലുണ്ടാവും. കഥ, കവിത, അനുഭവ വിവരണം, അഭിപ്രായങ്ങൾ ഒക്കെ അതിൽ ചേർക്കാൻ കഴിയും. നാടകീയത ഇതിലെ പ്രധാന അംശമാണ്. ആകാംക്ഷ നിലനിർത്തിയുള്ള അവതരണമാണ് ഫീച്ചറുകളിൽ സാധാരണ കണ്ടുവരുന്നത്. വിനോദാംശം ഫീച്ചറിൽ മുന്നിട്ടു നിൽക്കും. ഈ പ്രത്യേകതകളൊക്കെ ഒത്തിണങ്ങിയ ഫീച്ചറാണ് ‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’. നാടകീയമാ യാണ് തുടക്കം. അത് വായനക്കാരനെ അതിലേക്ക് അടുപ്പിക്കുന്നു. സച്ചിന്റെ വിടവാങ്ങലിനെക്കുറിച്ച് പിന്നീടാണ് അറിയുന്നത്. അത് വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്നു. ഉപന്യാസ ത്തിലും ലേഖനത്തിലും ഈ വൈകാരികത ആവ ശ്യമില്ല.
ഒരു സ്പോർട്സ് ഫീച്ചറിനെ സംബന്ധിച്ചിടത്തോളം അതു പങ്കുവെയ്ക്കുന്ന സാഹചര്യത്തിന്റെ ഉദ്വേഗവു മായി അതിന്റെ ശൈലിക്ക് ബന്ധമുണ്ടാകും. ഇവിടെ നമ്മൾ കാണുന്നത്, തികച്ചും വൈകാരികത നിറഞ്ഞ ഒരു സന്ദർഭത്തിന്, നിറച്ചാർത്തേകിക്കൊണ്ട് ഫീച്ചർ തയ്യാറാ ക്കിയിരിക്കുന്നതായാണ്. നവംബർ 13 ന് മറ്റൊന്നും പ്രസക്തമല്ല. വംഖഡെ സ്റ്റേഡിയത്തിൽ. അവിടെ ഇന്ത്യ യുടെ ജയം, തോൽവി അതുപോലും അപ്രസക്തമാകു ന്നു. ഒരു കളിക്കാരൻ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തെയും മറികടന്ന്, ഒരു സാർവ്വദേശീയ സങ്കൽപ ത്തിൽ അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര വ്യക്തിവിശേഷ വുമായി ലോകത്തിന്റെ ക്രിക്കറ്റിന്റെ തന്നെ സ്വത്തായി മാറുന്ന അലൗകികമായ കാഴ്ചയെ ആണ് ലേഖകൻ പകർത്തിവെക്കുന്നത്. സത്യത്തിൽ ആ നിമിഷംതന്നെ ചരിത്രമാണ്. 121 കോടി ഇന്ത്യക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് എന്ന കായിക ഭൂപടത്തിന്റെ മുഴുവൻ ആസ്വാദക രുടേയും കണ്ണീർ ദിനം. സ്വാഭാവികമായും ഈ ഫീച്ചർ അതിവൈകാരികതയിൽ നിറയും എന്ന കാര്യത്തിൽ സംശയമില്ല.
ഒരു വാർത്തയെ റിപ്പോർട്ട് ചെയ്യുന്നതുപോലെയല്ല, ഒരു സംഭവത്തെ രേഖപ്പെടുത്തുന്നത്. അതും ഒരു ചരി ത്രസംഭവത്തെ. ഭാവിയിൽ ലോകമെങ്ങും ഈ നിമിഷത്തെ അന്വേഷിച്ച് തിരഞ്ഞെത്തുമ്പോൾ, അവർക്കുമുന്നിൽ ആ ചരിത്രനിമിഷത്തെ രേഖപ്പെടുത്തിക്കൊണ്ട് ഈ ഫീച്ചർ നില നിൽക്കും. അതിവൈകാരികത നമ്മുടെ നാടിന്റെ തന്നെ ഒരു ചിഹ്നമാണ്. സന്തോഷങ്ങളേയും, സങ്കടങ്ങളേയും തുറന്നു പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. അടക്കിപ്പിടിച്ച്, പതുക്കെ പിറുപിറുത്ത് നാം നമ്മുടെ വികാരങ്ങളെ ഒതുക്കി കളയാറില്ല. അതുകൊണ്ടുതന്നെ ആ തുറന്ന ഇട പെടലിനെ ഏറ്റവും ഹൃദ്യമായി ഈ ഫീച്ചറിൽ വരച്ചു ചേർത്തിരിക്കുന്നു. ഹൃദയസ്പർശിയായ അവതരണം, സൂക്ഷ്മമായ അംശങ്ങൾ പോലും ഒപ്പിയെടുത്തുകൊ ണ്ടുള്ള വിവരണം. അങ്ങനെ എല്ലാ അർത്ഥത്തിലും മികച്ച നിലവാരം തന്നെയാണ് ഫീച്ചർ പുലർത്തുന്നത്.
ആരാധനയുടെ അതിഭാവുകത്വത്തിൽ യാഥാർത്ഥ്യ ങ്ങൾ ചോർന്നു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീച്ചർ എഴുത്തുകാരന് ഒരിക്കലും, മായികലോകത്തിലെ അത്ഭുത കാഴ്ചക്കാരനായി സ്വയം മറന്ന് മുന്നോട്ട് പോകാൻ പാടില്ല. റിപ്പോർട്ടിങ്ങിന്റെ ആ അതിരുകൾ വളരെ വ്യക്തിമായിത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ, പക്വതയോടെത്തന്നെയാണ് ഈ ഫീച്ചർ ആസ്വാ ദകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.
ഒരു ഇതിഹാസം കളമൊഴിയുമ്പോൾ ആ അവസര ത്തിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ടുതന്നെ ഫീച്ചർ ഒരുക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തലമുറ കൾക്കപ്പുറത്തേക്ക് പങ്കുവെയ്ക്കപ്പെടേണ്ട ഒന്നിനെ കരുതലോടെ ഒരുക്കിയെടുത്തിരിക്കുന്നു.
Question 17.
“ഹോട്മെയിൽ മേൽവിലാസം ഉണ്ടായതോടെ അയാ ളുടെ ദിനചര്യകളിൽ മാറ്റങ്ങൾ സംഭവിച്ചു” – ടി.പി. ശ്രീധ രന്റെ ദിനചര്യകളിലുണ്ടായ മാറ്റങ്ങൾ വ്യക്തമാക്കുക.
Answer:
ഹോട്ട് മെയിൽ വിലാസം ഉണ്ടായതോടെ കുട്ടിക്കാലം മുതലെ പല്ല് തേയ്ക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടിക്കില്ല എന്ന് ശീലത്തോടെ വളർന്ന ടി.പി. ശ്രീധരൻ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ല് തേയ്ക്കുന്നത്. കുളിര് തുടങ്ങിയാൽ കുളിക്കാതെ ഇരു കക്ഷങ്ങളിലും ഡിഓഡറിന്റെ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫിസിലേക്ക് പോകുകയും ചെയ്യുന്നു. കുളി ഒരു ആവശ്യമല്ലെന്നും ശരീരം വൃത്തിയായി സൂക്ഷിച്ചാൽ മതി യെന്നുമാണ് ഇപ്പോൾ. അയാളുടെ വാദം. കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുത്തതിനുശേ ഷമാണ് അയാളുടെ വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റ ങ്ങൾ വന്നു തുടങ്ങിയത്. കൂടാതെ, ഏറെനേരം പല സൈറ്റുകളിൽ കയറിയിറങ്ങി ആവശ്യമില്ലാത്ത വിവര ങ്ങൾ പ്രിന്റ് എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യു ന്നു. മനുഷ്യന്റെ ഉന്നതിയ്ക്കും മറ്റുമായി കണ്ടെത്തുന്ന വസ്തുക്കളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ അതി ലേയ്ക്ക് അടിമപ്പെടുന്ന ദുരന്തമാണ് ഈ ഭാഗത്ത് നോവ ലിസ്റ്റ് എം. മുകുന്ദൻ കാണിച്ചു തരുന്നത്. സാമൂഹ്യ മാധ്വ മങ്ങൾക്ക് അമിതമായി കീഴ്പ്പെടുന്ന യുവതലമുറക്കുള്ള പാഠം കൂടിയാണ് ഇത്.
![]()
18 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എ ഴുതുക. 6 സ്കോർ വീതം. (3 × 6 = 18)
Question 18.
അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധമാണോ മാർകസ് തന്റെ ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിൽ ആവിഷ്കരിക്കുന്നത് ? ഒരു സന്ദർഭം കണ്ടെത്തി വിശദമാക്കുക.
Answer:
കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെ ങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പസാമാ ജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരു വിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശന ങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവ രുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോലും രഹ സ്വാത്മകമായിരിക്കും.
ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാ റാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തി യാൽ അവരുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊ ടുക്കാമെന്ന് അച്ഛനെകൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാള വർക്ക് വാങ്ങികൊടുത്തു. കുട്ടികൾ ആ വള്ളം മുകളി ലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാ ക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബു തന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന് കഥാകൃത്തിന്റെ സവി ശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളി പ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകര ണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴി ഞ്ഞിരുന്നു.
Question 19.
താഴെ കൊടുത്തിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാ നത്തിൽ പി. പത്മരാജന്റെ ജീവചരിത്രക്കുറിപ്പ് തയ്യാ റാക്കുക.

Answer:
പി. പത്മരാജൻ
മലയാള ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മ രാജൻ. 1945 മെയ് 23 ന് ആലപ്പുഴ ജില്ലയിൽ ജനിച്ചു. മലയാള കഥയിൽ ആധുനികതയുടെ വരവറിയിച്ചവരിൽ പ്രധാനി യായിരുന്നു.
പ്രസിദ്ധ നോവലുകൾ – പ്രതിമയും രാജകുമാരിയും, നക്ഷത്രങ്ങളേ കാവൽ
പ്രസിദ്ധ കഥാസമാഹാരങ്ങൾ – പ്രഹേളിക, അപരൻ, പുക കണ്ണട
അവാർഡുകൾ – കേരള സാഹിത്യ അക്കാദമി അവാർഡ് തിരക്കഥാരജചനയ്ക്കുള്ള സംസ്ഥാന അവാർഡ് ദേശീയ തലത്തിൽ രജതകമലം ലഭിച്ചിട്ടുണ്ട്.
Question 20.
‘പദത്തിന്റെ പഥത്തിൽ’ എന്ന പാഠഭാഗത്തിൽ കലാ ണ്ഡലം ഹൈദരലി പങ്കുവയ്ക്കുന്ന ബാപ്പയേയും ഉമ്മ യേയും കുറിച്ചുള്ള ഓർമ്മകൾ കണ്ടെത്തി അവതരിപ്പി ക്കുക.
Answer:
ഒമ്പത് പ്രസവിച്ച, ഇനി പ്രസവിക്കില്ലാന്ന് കരുതിയിരുന്ന പാത്തുമ്മയെ അദ്ഭുതപ്പെടുത്തിയ ഗർഭമായിരുന്നു. ഈ വിസ്മയം നാട്ടുകാർ പറഞ്ഞു രസിക്കാൻ തുടങ്ങിയ തോടെ നാണം കൊണ്ട് മാറിത്താമസിച്ച ഉമ്മ. ആർക്കും ആവശ്യമില്ലാത്ത ജന്മമായി ഉമ്മയുടെ വയറ്റിൽ ഞാൻ വളർന്നു. ഇതാണ് ഉമ്മയെക്കുറിച്ചുള്ള ഹൈദരാലിയുടെ ഓർമ്മകൾ.
ജനിച്ചപ്പോഴേ സൗന്ദര്യം കുറഞ്ഞ ഒരു വികൃതരൂപനായ കുട്ടിയായിരുന്നു താനെന്നാണ് ഹൈദരലി പറയുന്നത്. മൊയ്തുട്ടിയുടെ പത്താമത്തെ കുട്ടി, വികൃതി. ഹൈദര ലിക്ക് അഞ്ച് വയസുള്ളപ്പോൾ പിതാവ് മരിച്ചു. അങ്ങനെ ‘ഹൈദറിന്റെ തലകണ്ടപ്പോഴേ മൊയ്തുട്ടി പോയി’ എന്ന് നാട്ടുകാരും പറഞ്ഞുതുടങ്ങി. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദരലി പറ യുന്നു.
കുട്ടിക്കാലത്ത് ഹൈദരലിയെ മടിയിലിരുത്തി ബാപ്പ അന്നന്നത്തെ സിനിമാപ്പാട്ടുകൾ പാടി കേൾപ്പിക്കുമായി രുന്നു. അദ്ദേഹത്തിന്റെ സ്നേഹവും ലാളനയും പാട്ടാ യിരുന്നു. പാട്ടുകൊണ്ട് ചെക്കൻ പുലരുമെന്ന് ബാപ്പ വിശ്വസിച്ചി രിക്കണം. അത് യാഥാർഥ്യമാകുകയും ചെയ്തു.
![]()
Question 21.
സഞ്ചാരസാഹിത്യകൃതികളുടെ സവിശേഷതകൾ ‘ബദ രിയും പരിസരങ്ങളും’ ‘യമുനോത്രിയുടെ ഊഷ്മളത യിൽ’ എന്നീ പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിൽ വില യിരുത്തുക.
Answer:
സഞ്ചാര സാഹിത്യ പ്രസ്ഥാനത്തിന് തന്നെ നമ്മുടെ സാഹിത്യമണ്ഡലത്തിൽ തുടക്കം കുറിക്കുന്നത് തന്നെ മല യാളത്തിലാണ്. പാറമേൽ തോമകത്തനാരുടെ ‘വർത്ത മാന പുസ്തകം’ എന്ന ഗ്രന്ഥം ഈ സാഹിത്യശാഖയ്ക്ക് ഒരു നല്ല തുടക്കം നൽകി. മലയാള സാഹിത്യം അത യൊന്നും വളർന്നിട്ടില്ലാത്ത ആ കാലഘട്ടത്തിൽ ‘വർത്ത മാന പുസ്തകം’ സാഹിത്യശാഖയ്ക്കുതന്നെ നല്ലൊരു മുതൽക്കൂട്ടായിതീർന്നു. ഭാരതത്തിലെ ഒരു ഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത വലിയൊരു സംഭാവന തന്നെ യായിരുന്നു അത്. ആ സംഭാവന മലയാളസാഹിത്യ ത്തിനും വലിയൊരു പ്രചോദനവും, ശക്തിയും പകർന്നുതന്നിരിക്കണം. പിന്നീട് കെ.പി. കേശവമേ നോന്റെ ‘ബിലാത്തിവിശേഷമാണ് ഈ സഞ്ചാരസാഹി ത്വശാഖയിൽ ഉണ്ടായ മറ്റൊരു മികച്ച കൃതി. എസ്.കെ. യുടെ വരവോടെ പിന്നീട് ഈ സാഹിത്യശാഖയ്ക്ക് തിരി ഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇരുപതോളം സഞ്ചാരസാ ഹിത്യകൃതികളിലൂടെ, എസ്.കെ. പൊറ്റക്കാട് ഈ സാഹി തൃശാഖയെ സമ്പന്നമാക്കി.
A. സാഹസികനായ സഞ്ചാരി (എസ്.കെ.)
സാഹസികനായ സഞ്ചാരിയായിരുന്നു എസ്.കെ. പൊറ്റെക്കാട്. അദ്ദേഹം ഒരു സാഹിത്യകാരൻ ആകാതെ ഇരുന്നേക്കാം. പക്ഷേ ഒരു സഞ്ചാരിയായി ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുമായിരുന്നു. സാഹിത്യപശ്ചാത്തലം അദ്ദേഹത്തിന്റെ സഞ്ചാര ദാഹത്തിന് കടിഞ്ഞാൺ ഇട്ടിട്ടു ണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ എല്ലാ ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമാകാൻ, സഞ്ചരിക്കാൻ എസ്.കെ. ശ്രമിച്ചുകൊണ്ടി രുന്നു. ആ സഞ്ചാരം പതിറ്റാണ്ടുകൾ മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗ്ലോബൽ പൊസിഷ നിങ്ങ് സിസ്റ്റവും (GPS) മൊബൈൽ സാറ്റലൈറ്റ് ഫോണുകളും, ആധുനിക ഗതാഗത വാർത്താവിനിമയ സൗകര്യങ്ങളൊന്നും, സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആ കാലത്ത്, കേട്ടുകേൾവി പോലും ഇല്ലാത്ത ലോക ത്തിന്റെ മറുകോണുകളിലേക്ക് യാത്രയാവുക എന്നതു തന്നെ സാഹസികതയുടെ മറുപുറമാണ്.
സൗമ്യമായ് പുഞ്ചിരിച്ചു കൊണ്ടാണ് ഓരോ എസ്.കെ ഭൂമികകൾക്കുള്ളിലേക്കും കടന്നുചെന്നത്. അത് ഹിമാ ലയ താഴ്വരയിലേക്കാണെങ്കിലും, ആഫ്രിക്കയിലെ ഇരുണ്ട ഭൂവിഭാഗങ്ങളിലേക്കായാലും, ആപത്തുകളെ ഭയന്ന് പിന്മാറുകയല്ല, ആപത്തുകളെ അറിഞ്ഞു കൊണ്ടുതന്നെ കടന്നുചെല്ലുകയായിരുന്നു. അതൊരു എടുത്തുചാട്ടമല്ല. മറിച്ച് സഞ്ചാരം കൊണ്ട് പാകം വന്ന മനസ്സിന്റെ താപസതുല്യമായ പക്വതയാണ്. ആഫ്രിക്ക യിലെ തലവെട്ടികളായ, നരഭോജികളായ ഗോത്രങ്ങളി ലും, ഗ്രാമങ്ങളിലും ഒരു അത്ഭുതംപോലെ കടന്നുചെ ന്നപ്പോൾ, ആപത്തുകൾ തലനാരിഴ വ്യത്യാസത്തിൽ അക ന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും ഒരു മുൻകരുതലും എടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. യാത്രകളെ അദ്ദേഹം ഭയന്നില്ല. ഒരു ദുരനുഭവവും സഞ്ചാരത്തിൽ നിന്ന് എസ്.കെ.യെ പുറകോട്ട് നീക്കിയില്ല.
B. യാത്രയ്ക്കുവേണ്ടി യാത്ര : എസ്.കെ. പൊറ്റക്കാട് നടത്തിയതെല്ലാം യാത്രയ്ക്കുവേണ്ടി ഉള്ള യാത്രകളായി രുന്നു. സഞ്ചാരം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം യാത്രകൾ പ്ലാൻ ചെയ്തത്. അതുകൊണ്ടു തന്നെ എസ്.കെ.യെ സംബന്ധിച്ചിടത്തോളം മറ്റു തിരക്കു കളൊന്നും തന്നെ അദ്ദേഹത്തെ അലട്ടിയില്ല. ഏതെ ങ്കിലും ചുമതലകളോ, ഉത്തരവാദിത്വങ്ങളോ എസ്. കെ.യ്ക്ക് ആശങ്ക നൽകിയില്ല. സ്വാഭാവികമായും താൻ ചെന്നു കാണുന്ന നാടിനു വേണ്ടി തന്നെത്തന്നെ സ്വയം സമർപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിച്ചിരുന്നു. ഒരു ഉപാധികളുമില്ലാതെ സഞ്ചാരത്തിന്റെ ലഹരികളിലേക്ക് എസ്.കെ. സ്വയം മുങ്ങിത്താഴുന്നു.
C. പച്ചയായ ജീവിതസാഹചര്യം തേടി :- എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവിത സാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബര ങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്.കെ. യെ ഒരിക്കലും ആകർഷിച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറ ത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദപൂർണ്ണവും, നിഷ്കളങ്കവുമായ ജീവിത സാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുകളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂഷാദി കൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കി യെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെ യാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പ്രേരിപ്പി ച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമാ യാണെങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.
D. യൗവ്വനം തൊട്ട് സഞ്ചാരം രക്തത്തിലലിഞ്ഞു ചേർന്നത് : എസ്.കെ. യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. പുറം നാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത കൃഷ്ണ എസ്.കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവ സരങ്ങളിൽ പോലും തന്നെ പുലർച്ചെ ബസ്റ്റാന്റിലെ ത്തുന്ന എസ്.കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേ ക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകി
ച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നിറങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുക ളിലൂടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിതനെപോ ലെ, അലസമായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിളനിലത്തിൽ അലയുമ്പോൾ എസ്.കെ. അല കികമായ ആനന്ദം അനുഭവിച്ചറിഞ്ഞിരിക്കണം. അപ്പോ ഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്.കെ. സ്ഥാപിച്ചിട്ടുണ്ടാ കും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്തത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ.
E. യാത്രയുടെ മാനുഷികമുഖം : യാത്രയുടെ മാനുഷി കമുഖം അതായിരുന്നു എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാരം. ജീവിതവ്രതമാക്കിയപ്പോഴും, അതിനൊരു യാന്ത്രികമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനു ഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്ര മല്ല അതിനെക്കുറിച്ച് ആസ്വാദകരുടെ മനസ്സിലുണ്ടാ ക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാക്കും. അതു കൊണ്ടുതന്നെ എസ്.കെ. തന്റെ യാത്രയിലുടനീളം ഓർമ്മകൾ, മനുഷ്വത്വപരമായ, മനുഷ്യസ്നേഹത്തിൽ അടി യുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാദന മണ്ഡലത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.
F. സർവ്വോപരി എസ്.കെ. സാഹിത്യകാരൻ : എല്ലാ റ്റിനും ഉപരിയായി എസ്.കെ. ഒരു കഥാകാരനായിരുന്നു. കഥാലോകത്തിന്റെ ഒരു വലിയ ഭാവനാത്മക ലോകം അദ്ദേഹത്തിനു സ്വന്തമായിരുന്നു. ആ ലോകം പകർന്നു നൽകിയ ആത്മവിശ്വാസവും, പ്രചോദനവും അദ്ദേഹ ത്തിന്റെ യാത്രാപഥങ്ങളിൽ പ്രകാശം പരത്തിയിരുന്നു. സ്വാഭാവികമായും ഭൂമികയുടെ വർണ്ണനകളിൽ അദ്ദേഹം വരച്ചിട്ട വാങ്മയചിത്രങ്ങൾ വായനക്കാർക്ക് ഇത്ര ഹൃദ്യ മായിത്തീരാനുള്ള കാരണം അദ്ദേഹത്തിന്റെ ഈ സാഹി തപാരമ്പര്യം തന്നെയാണ്. കഥാലോകം തുറന്നുവെ യ്ക്കുന്ന വർണ്ണക്കാഴ്ചകൾ എസ്.കെ. തന്റെ സഞ്ചാര ലോകത്തും വരച്ചുവെച്ചു. എസ്.കെ.യുടെ ജനപ്രീതി യുടെ അടിസ്ഥാനം തന്നെ ഇതുതന്നെയാണ്.
എം. പി. വീരേന്ദ്രകുമാർ : അനേകം കർമ്മമണ്ഡലങ്ങൾ: എസ്.കെ. പൊറ്റക്കാട്ടിൽ നിന്നും, എം.പി. വീരേന്ദ്രകു മാറിനെ വ്യത്യസ്തമാക്കുന്ന ഘടകം, എം.പി. അനേകം കർമ്മ മണ്ഡലങ്ങളിൽ വ്യാപരിക്കുന്നു എന്നതാണ്. ‘അനേക ഏകം’ എന്നത് അന്വർത്ഥമാണ് എം.പി. വീരേ ന്ദ്രകുമാറിന്റെ കാര്യത്തിൽ. പത്രപ്രവർത്തകൻ, മാധ്യമസ്ഥാ പനമുള്ള സാംസ്ക്കാരിക പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, പ്രഭാഷകൻ എന്നിങ്ങനെ നിരവധി മണ്ഡലങ്ങ ളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഒരാളാണ് എം.പി. വീരേ ന്ദ്രകുമാർ. വിവിധ കർമ്മമണ്ഡലങ്ങളിൽ ഒരേ സമയം വ്യാപൃതനാകുമ്പോൾ പലയിടത്തും പോരായ്മകൾ ഉണ്ടാ വുക മാനുഷികമാണ്. അവിടെയാണ് എം.പി. വ്യത്യസ്ത നാകുന്നത്. വിവിധ കർമ്മമണ്ഡലങ്ങളെ ഒരേ തനിമയിൽ കൈകാര്യം ചെയ്യാൻ സാധാരണമായ മികവാണ് എം. പി.യ്ക്ക്.
ഈ വ്യത്യസ്ത കർമ്മമണ്ഡലങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേഹത്തെ തികഞ്ഞ ഒരു യാത്രികനാക്കി മാറ്റി. സ്വാഭാ വികമായും ഔദ്യോഗികമായും, അല്ലാതെയും അനവധി യാത്രകൾ സ്വദേശത്തും, വിദേശത്തുമായി എം.പി.വീരേ ന്ദ്രകുമാർ നടത്തുന്നു. അതിലൂടെ സഞ്ചാരത്തിനോട് എന്തെന്നില്ലാത്ത ഒരു അഭിനിവേശം ഉടലെടുത്തു. യാത്ര കൾക്കുവേണ്ടിയുള്ള യാത്രകളല്ല, എസ്.കെ.യെ പോലെ, എം.പി. നടത്തിയിട്ടുള്ളത്. അനവധി ആവശ്യങ്ങൾക്കിടയി ലൂടെ, യാത്രയെ, അതിന്റെ ആത്മാവിനെ പതിയെ തൊട്ട റിയുകയായിരുന്നു. അങ്ങനെ യാത്രകളെ സ്നേഹിച്ച് യാത്രയ്ക്കായി നടത്തിയ യാത്രയാണ് യമുനോത്രിയുടെ ഊഷ്മളത എന്ന ലേഖനത്തിന് ആധാരമായ തീർത്ഥയാ ത്ര. ഹിമവൽസാനുവിൽ അലിഞ്ഞിറങ്ങാൻ, ഭാരതീയ ദർശ നങ്ങളുടെ ആ മഹാഗരിമയിൽ വലയം പ്രാപിക്കാനായി ഒരു സാർത്ഥകയാത്ര.
A. എം. പി.യുടെ അന്വേഷണാത്മക സഞ്ചാരം : എം. പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകു മ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രികന്റെ അന്വേഷണാത്മക സമീപനങ്ങ ളാണ്. സത്യത്തെ അന്വേഷിച്ചു കണ്ടെത്തുന്നതുപോലെ, താൻ ചെന്നെത്തുന്ന ഭൂമിയുടെ വിശദാംശങ്ങളിലേക്ക് ചരിത്രപരവും, പുരാണാത്മകവുമായ ഒരു ഗവേഷണ വിദ്യാർത്ഥിയായി മാറി അദ്ദേഹം ചെന്നെത്തുന്നു. അവിടെ അദ്ദേഹം വായനക്കാരേയും തന്നെത്തന്നെയും മറക്കു ന്നു. കണ്ടെത്തുന്ന വസ്തുതകളുടെ ആധികാരികത മാത്രമായിരിക്കും ലക്ഷ്യം. അങ്ങനെ സ്വയം ഒരു വിദ്യാർത്ഥിയായും, അന്വേഷകനായും, ഒടുവിൽ എല്ലാം വിവരിക്കുന്ന നല്ലൊരു അധ്യാപകനായും എഴുത്തിൽ എംപി. തിളങ്ങുന്നു. എസ്.കെ. പൊറ്റെക്കാടും എം. പി.യും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതുത ന്നെയാണ്. വിവരണാത്മക സഞ്ചാരസാഹിത്യത്തിലും, ഭാവനതുളുമ്പുന്ന വർണ്ണനകളിലും കൂടി ഏറ്റവും ലളി തമായി ആ നാടിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ പറ ത്തിക്കൊണ്ടുപോകാൻ എസ്.കെ.യ്ക്കു കഴിയും. എന്നാൽ എം.പി.യാകട്ടെ ആ ഭൂമിയുടെ ചരിത്രവും, മിത്തുകളും, പുരാണവും, പാരമ്പര്യവും ഗവേഷണത്തി ലൂടെ കണ്ടെത്തി നമുക്കു മുന്നിൽ അവതരിപ്പിക്കും.
B. ഔദ്യോഗികമുഖം : യാത്ര എം.പി. വീരേന്ദ്രകുമാ റിൽ ഗൗരവമായിത്തുടങ്ങുന്നത് മധ്യവയസ്സ് പിന്നിട്ട് വാർദ്ധക്യത്തിലേക്ക് കാലൂന്നിത്തുടങ്ങിയ കാലത്താണ്. അതുകൊണ്ട് തന്നെ എസ്.കെ.യുടെ ഒരു സാഹസികത എം.പിയ്ക്ക് അന്യമാണ്. ചുറുചുറുക്കും, യൗവ്വനവും, എസ്.കെ.യെ വൻകരകൾ താണ്ടാൻ പ്രാപ്തനാക്കി. ഇന്നത്തെ ആധുനിക സങ്കേതങ്ങളും, വാർത്താവിനിമയ ഉപാധികളും ഒക്കെ ഉണ്ടെങ്കിലും എം.പി.യ്ക്ക് ആ ചെറിയ വെല്ലുവിളികൾപോലും ഏറ്റെടുക്കാൻ തടസ്സമാ കുന്നത് പ്രായമാണ്.
മറ്റൊരു പ്രധാന വ്യത്യാസം എം.പി.യുടെ സഞ്ചാരസാ ഹിത്യത്തിൽ സൂക്ഷ്മപരിശോധനയിൽ ഒരു ഔദ്യോഗിക പരിവേഷം കണ്ടെത്താൻ കഴിയും. എസ്.കെ. യിൽ നിന്നും ഘടകവിരുദ്ധമായ ഒരു നിലപാടാണ് അത്. മാനു ഷിക മുഖത്തിന്റെ മൂർത്തിഭാവമായിരുന്നു എസ്.കെ. പൊറ്റക്കാട്. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യരു മായി അടുത്തിടപെടാൻ എസ്.കെ.യ്ക്കു നിഷ്പ്രയാസം സാധിച്ചു. എന്നാൽ ഈ ഔദ്യോഗിക പരിവേഷം എം. പി.യ്ക്ക് അനേകം പരിമിതികളെ സൃഷ്ടിച്ചു. അടിസ്ഥാ നവിഭാഗങ്ങളിലേക്ക് സ്വതന്ത്രമായി ഇറങ്ങിച്ചെല്ലാൻ സാധിക്കാതെ വന്നു.
![]()
താഴെ തന്നിട്ടുള്ള ഖണ്ഡിക വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തര മെഴുതുക. (2 സ്കോർ വീതം) (3 × 2 = 6)
പരമ്പരാഗത മാധ്യമങ്ങൾക്ക് പകരമാകുമോ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ എന്ന ഗൗരവതരമായ ഒരു ചോദ്യം ലോകത്തിന്റെ പലകോണുകളിൽ നിന്ന് ഉയരു ന്നുണ്ട്. ഇന്റർനെറ്റ് പൂർവ്വകാലത്ത് പുറംലോകവാർത്ത കൾ മുതൽ അയൽപക്കവർത്തമാനങ്ങൾ വരെ ലഭിച്ചി രുന്നത് പരമ്പരാഗത മാധ്യമങ്ങൾ വഴിയായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. വാർത്തകൾ ഉദ്ഭവിക്കുന്ന ഇടത്തു നിന്നു തന്നെ തൽക്ഷണം അവ സൈബർ ലോകത്ത് എത്തുന്നു. ഇങ്ങനെ വാർത്ത എഴുന്നുവർ പരമ്പരാഗത വഴിയിൽ എഴുത്തുശിക്ഷണമോ എഡിറ്റിങ് പരിശീലനമോ ഒന്നും ലഭിച്ചവർ ആയിരിക്കണമെന്നില്ല. ഇത് മാധ്യമഭാഷയുടെ വാർപ്പുമാതൃകകളെ തകർക്കുന്നു. ഫേസ്ബുക്കിലും മറ്റും ദൈനംദിന വിഷയങ്ങളിൽ ആധി കാരികതയോടെ വിശകലനം നടത്തുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്; സാധാരണ എഡിറ്റോറി യൽ പേജ് ലേഖനങ്ങളെക്കാളും മികച്ചതരത്തിൽ എഴു തപ്പെടുന്ന പോസ്റ്റുകൾക്ക് വായനക്കാരും ധാരാളമുണ്ട്. പത്രത്തിൽ തൽക്ഷണ ചർച്ചയ്ക്ക് ഒരു സാധ്യതയും ഇല്ല. ഇവിടെയാവട്ടെ, അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തൊട്ടുതാഴെ കമന്റ് രൂപത്തിൽ പ്രത്യക്ഷപ്പെടും. നിരന്ത രസംവാദങ്ങൾ സോഷ്യൽ മീഡിയയെ ഒഴിവാക്കാനാ കാത്ത മാധ്യമരൂപമാക്കി മാറ്റിക്കഴിഞ്ഞു. അതുകൊ ണ്ടാകാം ഇന്ന് “ഫിഫ്ത്ത് എസ്റ്റേറ്റ്” എന്ന വിളിപ്പേരും സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്കു ലഭിച്ചത്.
Question 22.
“ഗൗരവതരമായ ഒരുചോദ്യം ലോകത്തിന്റെ പലകോണു കളിൽ നിന്ന് ഉയരുന്നുണ്ട്” – ഏതാണ് ആ ചോദ്യം?
Answer:
പരമ്പരാഗത മാധ്യമങ്ങൾക്ക് പകരമാകുമോ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ എന്ന ചോദ്യം.
Question 23.
“ഇതു മാധ്യമഭാഷയുടെ വാർപ്പു മാതൃകകളെ തകർക്കുന്നു” – ഏത്?
Answer:
ഇന്നത്തെ പുത്തൻ തലമുറ
Question 24.
സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്കു ലഭിച്ച വിളിപ്പേര് ഏന്ത്?
Answer:
ഫിഫ്ത്ത് എസ്റ്റേറ്റ്
25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നര പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (8 സ്കോർ വീതം). (2 × 8 = 16)
Question 25.
നമ്മുടെ നാടോടിസംസ്കാരത്തിന്റെയും ‘പടയണി’ എന്ന അനുഷ്ഠാന കലാരൂപത്തിന്റെയും അടിത്തറയിൽ കെട്ടി യുയർത്തിയ ഒരു കാവ്യശില്പമാണ് ‘കിരാതവൃത്തം’. – കവിത വിശകലനം ചെയ്തു നിരീക്ഷണക്കുറിപ്പു തയ്യാ റാക്കുക.
Answer:
കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാ ളൻ. കാട്ടാളൻ എന്ന കവിതയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സ്വാർത്ഥകമായ ജീവിത ത്തിനായി കാട്ടാളൻ നിൽക്കുന്നു.
തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിട ക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെ ച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാ ളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമ ലപോലെയും കാട്ടാളൻ അലറുന്നു.
ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാ ളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാ ളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിത ത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചൂണ്ടി മാ നിഷാ ദാ! (അരുത് കാട്ടാളാ യെന്ന് വാത്മീകി പറഞ്ഞതായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാളനെ കണ്ടു. ആ കാട്ടാളൻ ഇണപ്പക്ഷികളിൽ ഒന്നിനെ അമ്പെയ്യുന്നത് വാത്മീകി കണ്ടു.
വാത്മീകിക്ക് ഇത് സഹിച്ചില്ല. അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപ്പ ക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരുന്നു. ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അടുത്തു പറ ന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമാണ് എന്ന് പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം.) കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കു കയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവി കതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പി ച്ചത് നാഗരികതയായിരുന്നു.
ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വന ജീവിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കു കയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായ നക്കാരന് അനുഭവിക്കാൻ സാധിക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയുടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.
അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.
തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രക തിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇല കൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതു പോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോ പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോള ലാണോ ആകാശമെന്നന്നു നൈരാശ്യത്തിലാണ് കാട്ടാളനി പ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കു ന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ യാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂ പത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.
ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത ത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടു വിലായി കൊടുത്തിട്ടുണ്ട്.
അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കന ലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞുതറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗ തയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ച യിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്തങ്ങാപ്പു ല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചപൈക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണി യുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വര കളിലും മുത്തങ്ങപ്പുല്ലുകൾ വളരുന്നത്. അതിൽ തുള്ളി ച്ചാടുന്ന ചെറുവിരലിനേക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുക ളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃ തിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാളൻ അറി ഞ്ഞതും കണ്ടതുമായ ദേവി സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായി രിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി . യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.
ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടി യത് കാറ്റായിരുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമ രങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കു ന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യ ത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത് കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുല കൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്ന ത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുള നാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.
തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവ സ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വ ദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടി കളായിരുന്നു. പൂക്കൂട നിറയ്ക്കാൻ പോയ പെൺകു ട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുക ളായ കൊച്ചരിപ്പല്ലുകളെവിടെ?
ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലു കൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലി ക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ട ത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ട പ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.
കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭ രിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല താണ്ടി അശുദ്ധമാക്കി യവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെ ടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുല വില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊ ടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നു രഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടി വേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വന മൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.
![]()
Question 26.
താഴെ തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ “അഗ്നിവർണ്ണന്റെ കാലുകൾ” എന്ന നാടകത്തെ വിലയി രുത്തുക.
• അധികാരത്തിന്റെ ജീർണ്ണത
• ഉപജാപക വൃന്ദങ്ങളുടെ മുതലെടുപ്പ്
• പൗരസമൂഹത്തിന്റെ നിസ്സംഗത
• ഭരണവ്യവസ്ഥയെ ശുദ്ധീകരിക്കാമെന്ന പ്രതീക്ഷ.
Answer:
കാളിദാസന്റെ രഘുവംശത്തിലെ രാജാവായ അഗ്നി വർണൻ സൂര്യവംശത്തിലെ ഏറ്റവും കഴിവുകെട്ട, സുഖ ലോലുപനായ രാജാവാണ്. അധഃപതനത്തിന്റെ അ യറ്റമാണ് അഗ്നിവർണൻ. ആറു കഥാപാത്രങ്ങളാണീ നാട കത്തിൽ. കൂടാതെ ഗായകസംഘവുമുണ്ട്. അയോധ്യ യിലെ കൊട്ടാരത്തിൽ വിദൂഷകൻ രണ്ടു മരക്കാലുകളും തലയിലേറ്റി പ്രവേശിക്കുകയാണ്. സ്വയം പരിചയപ്പെടു ത്തുന്ന വിദൂഷകൻ രാജാവിനെ സ്തുതിക്കാൻ ജനത്തോ ടാവശ്യപ്പെടുകയാണ്. മരക്കാലുകൾ സിംഹാസന ത്തിൽവച്ച് പ്രജകൾക്ക് ദർശനം നൽകുന്നു പിന്നീട്. പരാ തികൾ കേൾക്കാൻ രാജാവിന് സമയമില്ല. അതി നാൽ മരക്കാലുകളെ ആ കൃത്വം ഏല്പിച്ചിരിക്കുകയാണ്. ജനങ്ങൾ ആവലാതികൾ കാലുകളോട് പറഞ്ഞാൽ മതി യത്രെ.
വിശപ്പിന് പോംവഴി തേടിയെത്തുന്ന ജനത്തെ പരിഹസി ച്ചുകൊണ്ട് വിദൂഷകൻ പറയുന്നത് ഇപ്രകാരമാണ് “അതിനു വിശപ്പുണ്ടോ നമുക്ക്? അല്ല, വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാറുണ്ടോ എന്നാണ് വിദൂഷകന് സംശയം.” തുടർന്ന് കേവലരാമനും ചിന്താരാമനും രംഗത്തെത്തുന്നു. കേവലരാമൻ സാധാ രണക്കാരന്റെ പ്രതിനിധിയാണ്. ചിന്താരാമൻ ബുദ്ധിജീ വികളുടെയും. ചിന്താരാമന്റെ കൈയിൽ തടിച്ച ഒരു പുസ്തകമുണ്ട്. “ഇവിടെ യൊക്കെ ശവത്തിന്റെ ദുർഗന്ധം നിങ്ങൾക്ക് തോന്നിയില്ലേ” – എന്ന് കേവല രാമൻ ചോദിക്കുന്നു. അത് അധികാരത്തിന്റെ ജീർണ്ണാ വസ്ഥയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ആ ദുർഗന്ധ ത്തിലും സ്വസ്ഥമായിരുന്ന് വായിക്കാൻ ചിന്താരാമന് കഴി യുന്നു! സാധാരണ ജനത്തിന്റെ പ്രശ്നങ്ങളിൽ നിന്നകന്ന് വിഹരിക്കുന്ന ബുദ്ധിജീവി ജാടകളെയാണ് നാടകക്കാ രൻ കളിയാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാര കാവ്യാധികളും ഉദ്യോഗസ്ഥ ദുഷ്ഭരണവും ഒന്നും അവരെ ബാധിക്കുന്നേയില്ല.
കേവലരാമൻ ചിന്താരാമന്റെ ഉപദേശപ്രകാരം സിംഹാ സനത്തിലെ കാലുകൾ ഒതുക്കിവച്ച് അതിലിരുന്ന ഉറ ങ്ങുന്നു. അപ്പോൾ നിയമപാലകനായ കൊത്തുവാൻ പ്രവേശിക്കുന്നു. അയാൾ കേവലരാമനെ അടിച്ച് താഴെ യിറക്കുന്നു. രാജാവിന്റെ അധികാരം കൊത്തുവാളി ലൂടെ പ്രയോഗത്തിലെത്തുന്നു. മരക്കാലുകൾക്ക് പിന്നിൽ എല്ലാ അവയവങ്ങളും ഉണ്ടെന്ന് കൊത്തുവാൻ വ്യക്തമാക്കുന്നു. അതിനാൽ കേവലരാമന്റെ സങ്കടങ്ങൾ മരക്കാലുകളോട് പറയാൻ അയാൾ ആവശ്യപ്പെടുന്നു! ഇവിടെ ഒരു രാജാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് കേവലരാമൻ പറയുന്നു. ചിന്താരാമന്റെ കൈയിലെ പുസ്തകം കണ്ട് കൊത്തുവാൻ പറയുന്നതിങ്ങനെ യാണ്: ‘വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായിപ്പിക്കു ന്നുണ്ട്, അറിയാമോ?
രാജാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന കൊമ്പു വിളിയുടെ അകമ്പടിയോടെ രാജഗുരു പ്രവേശിക്കുന്നു. രാജാവിനോടെന്നപോലെ തന്നോട് ആദരവ് കാണിക്ക ണമെന്ന് രാജഗുരു ആവശ്യപ്പെടുന്നു. ഞങ്ങളുടെ പരാതി ആരോടാണ് പറയേണ്ടത് എന്ന് കേവലരാമൻ ചോദിക്കുന്നു. കാലുകളോട് പരാതി പറയാനും താൻ അത് കുറിച്ചെടുത്തോളാം എന്നുമായിരുന്നു അദ്ദേഹ ത്തിന്റെ മറുപടി. രാജാവിന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം പിടി പതു പണിയുണ്ട്! മരിച്ചുപോയ രാജാവിന്റെ വിദൂഷ കനായിരുന്നു രാജഗുരുവെന്ന് ചിന്താരാമൻ വ്യക്തമാ ക്കുന്നു.
കൊമ്പും കുഴലിന്റെയും അകമ്പടിയോടെ വിദൂഷകൻ വീണ്ടും പ്രവേശിക്കുന്നു. വിദൂഷകന്റെ വരവിന് ഇത്തരം ആചാരങ്ങൾ എന്നുമുതൽ ഏർപ്പെടുത്തി എന്ന് രാജ ഗുരുവിന്റെ ചോദ്യത്തിന് മറുപടിയായി വിദൂഷകൻ പറ യുന്ന മറുപടി ഇതാണ് – “വിദൂഷകൻ രാജാവിന്റെ ഉറ്റ തോഴനാണെന്ന് കുഴലൂത്തുകാർക്കറിയാം. എന്റെ പുറപ്പാടിന് എന്തിനും കൊമ്പും കുഴലും വേണ്ടെന്ന് വയ്ക്കണം. ആയിക്കൊള്ളട്ടെ, വിരോധമില്ല’. അധികാര ദുർവിനിയോഗത്തിന്റെ നേർസാക്ഷ്യമാണ് ഇത്തരം പ്രവ ത്തികൾ. രാജാവിന്റെ മരക്കാലുകൾ തിരികെ എടുത്തു കൊണ്ടുപോകാനാണ് വിദൂഷകൻ എത്തിയിരിക്കുന്നത്. സിംഹാസനത്തിലിരിക്കാൻ വേണ്ടി സഭാവാസികൾ മത്സ രിക്കുന്നു. അപ്പോൾ വീണ്ടും രാജാവിന്റെ വരവിനെ സൂചിപ്പിക്കുന്ന വാദ്യഘോഷങ്ങൾ മുഴങ്ങുന്നു. എല്ലാ വരും നിശ്ശബ്ദരാകുന്നു. അപ്പോൾ മുറ്റമടിക്കുന്ന ചൂലും കിണ്ടിയിൽ വെള്ളവുമായി അടിച്ചുതളിക്കാരി പ്രവേശി ക്കുന്നു.
അവിടെയാകെ അടിച്ചുതളിക്കാരി വൃത്തിയാക്കുന്നു. വിദൂഷകൻ മരക്കാലുമെടുത്തു സ്വകാര്യമുറിയിലേക്ക് പോകുന്നു. ജീർണ്ണിച്ച അധികാര വ്യവസ്ഥയേയും മറ്റും ശുദ്ധീകരിക്കാനാണ് അടിച്ചുതളി.
Question 27.
“സ്ത്രീമനസ്സിന്റെ ഭൂപടങ്ങളെ അടയാളപ്പെടുത്തുന്ന താണ് ഗ്രേസിയുടെ കഥകൾ”. –
‘ഗൗളിജന്മം’ എന്ന കഥയുടെ അടിസ്ഥാനത്തിൽ ഈ പ്രസ്താവനയെ വിലയിരുത്തി ഉപന്യാസം തയ്യാറാക്കുക.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പ റേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെ ഴുതിയത്. എല്ലാവരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴുതിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥയെഴുതി. ആശു പത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണുവാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീര ത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.
വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇട പെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരുക്കി. കഥയിൽ കടന്നുവ രുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധി കരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമു ഹത്തിന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധിപ ത്വത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങു ന്നുണ്ട്.
യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്വത്തിന്റെ ഭാവി നമുക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസ വിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിട യുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാണ്.
സന്ദർശകയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാ റായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയു ന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞ പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറ യുന്നു. ഇത് വിദേശ സംസ്ക്കാരത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവി ക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊരാ ളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണു ന്നവളാണ് ഇതിലെ സന്ദർശക . ഈ കുടുംബം തകർന്നാൽ മറ്റൊന്ന്. അതും തകർന്നാൽ കുടുംബ ത്തിന് പകരമെന്ത്? സന്ദർശകയ്ക്ക് അതൊന്നും അറി യേണ്ടതില്ല.
വിവാഹം പവിത്രമാണെന്നും വിവാഹശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മകളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.
ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചട ങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആര തിയുഴിയുന്നു. ഭർത്താവിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യയുടെ ഉദരത്തിൽ കഴി യുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണി ക്കാതെ കെടുത്തുന്നത്.
സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്ന പ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറ യുന്നു.
ഡോക്ടർമാർ എത്തിക്സ് കൈവിടുന്നത് ഇതിലുണ്ട്. അപകടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ട റാണ്. അപകടത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞ പിത്തമാണ്. ഒരു ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു.
![]()
പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമ റിയാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണത്രേ ബുദ്ധന്റെ ബോധോദയം. ഇതുപറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ള വനാണെന്ന് അഹങ്കരിക്കുന്നു.
എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശിക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്ര മായ കിഷോരലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊ ണ്ടാണെന്നും ആഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂ ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധിജീവി ചമയുന്ന എഴുത്തുകാരുടെ മുഢമായ ഈഗോയാണ് കഥാകൃത്ത് തുറന്നു പറയുന്നത്.
ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ ആശം സ്വതയേക്കാൾ ഒരു പക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ
പൈശാചികമാക്കുന്ന ഈഗോയാണ്. മനസ്സാക്ഷി മരി ച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗ ങ്ങൾ മാറിയിരിക്കുന്നു.
നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യു ന്നുണ്ട്. ബുധനാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മന സ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടായിരിക്കാം. മരി ക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടി യായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭ കാര്യങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മല യാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസങ്ങളെ കാണിക്കുന്നു.
സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്കലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാ വിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതി ലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളിക്കള യുന്നു. ഏതു പെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത്
പുതിയ അനുഭവങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറ യുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെന്നത് വേണമെങ്കിൽ കള യാവുന്നതും ഏതു പെണ്ണിലും കുഞ്ഞുങ്ങളെ ഉണ്ടാ ക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരുഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്ക രിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന, പുരു ഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തി ലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരുഷലോ കത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ വിത്തമാണ് ആൺഗൗളിക്കുള്ളത്.
സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരുഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മക നേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രി ദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരു ഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.
ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറി വാണീ കഥ. മമതയാണ് ദുഃഖത്തിന് കാരണമെങ്കിൽ പുരു ഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം.
ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടികളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാ കൃത്താണ് ഗ്രേസി.