Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf SAY 2018 to improve time management during exams.
Kerala Plus Two Malayalam Previous Year Question Paper SAY 2018
Time: 2½ Hours
Total Score: 80 Marks
ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (1 മുതൽ 7 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന്. 2 സ്കോർ വീതം) (6 × 2 = 12)
Question 1.
താഴെ കൊടുത്തവയിൽനിന്ന് ‘മോഷണം’ എന്ന കവിതയ്ക്കു ചേരുന്ന രണ്ടു വിശേഷണങ്ങൾ എടുത്തെഴുതുക.
• ആക്ഷേപഹാസ്യ പ്രധാനമായ കവിത
• മാജിക്കൽ റിയലിസത്തിനു പ്രാധാന്യമുള്ള കവിത
• കാല്പനിക കവിത
• വാക്കുകൾ കൊണ്ടു രചിച്ച കാർട്ടൂൺ
Answer:
• ആക്ഷേപഹാസ്യപ്രധാനമായ കവിത
• വാക്കുകൾകൊണ്ടു രചിച്ച കാർട്ടൂൺ.
Question 2.
‘ദൈവദശക’ൽ ദൈവത്തെ വിശേഷിപ്പിക്കാൻ നാവികൻ എന്ന പദം തന്നെ ശ്രീനാരായണ ഗുരു തെരഞ്ഞെടുത്തത് എന്തുകൊ ണ്ടാവാം?
Answer:
സംസാരസാഗരത്തിൽ അകപ്പെട്ട മനുഷ്യരെ രക്ഷപ്പെടുത്താൻ ദൈവത്തിന് മാത്രമേ സാധിക്കൂ. ദൈവപാദമാകുന്ന ആവിക്കപ്പ ലാണ് സംസാരസാഗരം മറികടക്കാൻ സഹായിക്കുന്നത്. അതു കൊണ്ടാണ് ‘ദൈവ ദശകത്തിൽ ദൈവത്തെ വിശേഷിപ്പിക്കാൻ നാവികൻ എന്ന പദം ശ്രീനാരായണഗുരു തെരഞ്ഞെടുത്തത്.
Question 3.
തണുത്തുറഞ്ഞ യമുനോത്രി ഊഷ്മളമാണെന്ന് ലേഖകൻ നിരീ ക്ഷിക്കാനുള്ള കാരണം താഴെ കൊടുത്തവയിൽ ഏത്?
• ശൈത്യകാലത്ത് പൂജ്യം ഡിഗ്രിയിലും താഴെയാകും താപനില
• എന്നതിനാൽ
• തീർത്ഥാടന കേന്ദ്രമായതിനാൽ
• ഉഷ്ണജല പ്രവാഹങ്ങൾ ധാരാളമുള്ളതിനാൽ
• അവിടേക്കെത്തിച്ചേരാൻ ക്ലേശങ്ങൾ സഹിക്കേണ്ടതിനാൽ
Answer:
• ഉഷ്ണജലപ്രവാഹങ്ങൾ ധാരാളമുള്ളതിനാൽ
![]()
Question 4.
മറ്റുള്ളവരെ കുറ്റം പറയുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെ കുറിക്കാൻ എഴുത്തച്ഛൻ പ്രയോഗിക്കുന്ന ബിംബം താഴെ കൊടു അവയിൽ ഏത്?
• കുദ്ധനായ സർപ്പം
• കോകിലനാരി
• പാംസു സ്നാനം ചെയ്യുന്ന ആന
• വെള്ളം നീക്കി പാൽ മാത്രം കുടിക്കുന്ന അരയന്നം
Answer:
• പാംസു സ്നാനം ചെയ്യുന്ന ആന
Question 5.
“കുറവു പറഞ്ഞു നശിപ്പിക്കുന്നു
കുറവറ്റീടിന മുനികുല നാഥൻ”
വൃദ്ധനും രോഗിയും ദുസ്വഭാവിയുമായ ഭർത്താവിനെ കുറവാ ന്നുമില്ലാത്തവൻ എന്ന് ശീലാവതി വിശേഷിപ്പിച്ചത് എന്തുകൊ ണ്ടാവാം?
Answer:
കുറവുകളൊന്നും വരുത്താതെ സംരക്ഷിക്കുന്നതിനാൽ
Question 6.
“അടുത്ത നിമിഷം അയാൾ സ്വയം തിരുത്തി. ഇത്തരം ഊഹാ പോഹങ്ങൾക്ക് എന്തു പ്രസക്തി? നാടും വീടുമെല്ലാം മേൽവി ലാസങ്ങളിൽ നിന്നു മാഞ്ഞുപോകുമ്പോൾ…… അടിവരയിട്ട ഭാഗം സൈബർ ലോകത്തെക്കുറിച്ചുള്ള എന്തു വിമർശനമാണ് മുന്നോട്ടുവയ്ക്കുന്നത്?
Answer:
സമൂഹവുമായി ബന്ധമില്ലാത്ത തങ്ങളുടെ ലോകത്തേക്കുമാത്ര മായ് ഒതുങ്ങിപോകാൻ യുവതലമുറയെ പ്രേരിപ്പിക്കുന്നു.
Question 7.
‘കേശിനിമൊഴി’ എന്ന ആട്ടക്കഥാ ഭാഗത്തിന്റെ രംഗാവതരണ ത്തിൽ പ്രസക്തമാകുന്നത് താഴെ കൊടുത്ത പ്രസ്താവനകളിൽ ഏത് ?
രണ്ട് പച്ചവേഷങ്ങളാണ് രംഗത്തുണ്ടാവുക
ഒരു പച്ചവേഷവും ഒരു കത്തിവേഷവുമാണ് രംഗത്തുണ്ടാവുക.
രണ്ടു മിനുക്കുവേഷങ്ങളാണ് രംഗത്തുണ്ടാവുക.
ഒരു പച്ചവേഷവും ഒരു മിനുക്കുവേഷവുമാണ് രംഗത്തുണ്ടാവുക
Answer:
രണ്ടുമിനുക്കു വേഷങ്ങളാണ് രംഗത്തുണ്ടാവുക.
നാലോ അഞ്ചോ വാക്യത്തിൽ ഉത്തരമെഴുതുക. (8 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന്. 4 സ്കോർ വീതം) (7 × 4 = 28)
Question 8.
‘ആഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിലെ അടിച്ചുതലി ക്കാരി മറ്റു കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തയാകുന്നത് എങ്ങനെ?
Answer:
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർ ത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുത ലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥത യിക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.
![]()
Question 9.
“നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ കാത്തു രക്ഷിക്കുന്ന ഭ ന്മാരുടെ സേവനവിത്രതയും സഹനശക്തിയും
സൈര്യവും ത്യാഗബുദ്ധിയും ഓർത്തു ഞാൻ അഭിമാനപുളകിതനായി.. ഇങ്ങനെ പറയാൻ എസ്. കെ. പൊറ്റെക്കാടിനെ പ്രേരിപ്പിച്ച അനു ഭവം എന്തായിരുന്നു?
Answer:
എസ്.കെ. പൊറ്റക്കാട് ഹിമാലയപ്രാന്തങ്ങളിൽ പര്യടനം നടത്തു മ്പോൾ ബദരിയിൽ വച്ച് പരിചയപ്പെട്ട സൂര്യപ്രകാശ് എന്ന പട്ടാള ക്കാരനെ ഓർക്കുന്ന സന്ദർഭമാണിത്. മാനാഗ്രാമത്തിനപ്പുറമുള്ള മാനാപാഗ്രാമത്തിൽ സൂര്യപ്രകാശ് ഒരു രാത്രി കഴിച്ചുകൂട്ടുക യുണ്ടായി. സൂര്യപ്രകാശ് സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയ മില്ല. സ്ലീപ്പിങ്ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല. താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതു പോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂടി പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കൂടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസി കപരിശ്രമത്തിനുശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്.
ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകുടീരമാ യിത്തീരുമായിരുന്ന ഹിമക്കൂമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹനശക്തിയും സ്ഥര്വവും ത്യാഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞു കാലം വരുമ്പോൾ, ബദരീനാരായണമൂർത്തിപോലും അവിടെ നിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാരെയല്ലേ ദേവ ന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്?” എന്നാണ് എസ്.കെ. ചോദിക്കുന്നത്.
Question 10.
കുട്ടികളുടെ മാന്ത്രികമായ ഭാവന മാഡ്രിഡ് നഗരത്തെ കീഴ്പ്പെ ടുത്തുന്നത് കഥാകൃത്ത് എങ്ങനെയാണ് വർണ്ണിച്ചിട്ടുള്ളത്?
Answer:
കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടി ച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോഴും രഹ സ്വാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്ന യാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവരുടെ ആവശ്യമായ തുഴ വെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛനെകൊണ്ട് അവർ സമ്മ “തിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങിക്കൊടുത്തു. കുട്ടികൾ ആ വള്ളം സ്വീക രണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽനിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന കഥാ കൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവി തത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം
അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ചപ്രവാഹ ത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ട ത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്ത മാക്കി കഴിഞ്ഞിരുന്നു.
മാസങ്ങൾ കഴിഞ്ഞതോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്ത രണമെന്ന് ആവശ്വവുമായെത്തി. അതും ലഭിച്ചുകഴിഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടുക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടി യിൽ പ്രകാശ പ്രവാഹം എല്ലാ അതിരുകളും ലംഘിച്ച് പുറ ത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടുപ്പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പി ന്നീട് പട്ടണത്തിന്റെ നേർക്ക് കുതിച്ചൊഴുകുകയും ചെയ്തു.
ഫ്ളാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹമാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോപകരണങ്ങളും ആ പ്രകാശ കുത്തൊഴുക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങ ളുടെ വള്ളത്തിൽ ഒരു തീരമണഞ്ഞു കിട്ടാൻ ശ്രമിക്കുകയായി രുന്നു. കുട്ടികളുടെ കുസൃതിത്തന്നെയാണ് പ്രകാശപ്രവാഹത്തി നുകാരണമായത്. ഒന്നിച്ച് ഒരേ സമയം ഒരുപാട് വിളക്കുകൾ പ്രവർത്തിച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്ര ത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യ മായ സഞ്ചാരപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായ നക്കാരെ കൊണ്ടുപോകുന്നു. മാജിക്കിൽ റിയലിസത്തിന്റെ വശ്യത അനുഭവിപ്പിക്കുന്നു.
Question 11.
മനസ്സറിയാനുള്ള കഴിവാണ് ഒരു ദൂതിക്കുണ്ടായിരിക്കേണ്ട പ്രധാന യോഗ്യത. ബാഹുകന്റെയും ദമയന്തിയുടെയും മനസ്സറിയാൻ കേശിനിക്ക് എത്രമാത്രം കഴിയുന്നുണ്ട് ? നിരീക്ഷണങ്ങൾ അവ തരിപ്പിക്കുക.
Answer:
ഉത്തമമായ ഒരു ദൂതിയാണ് കേശിനി. കേശിനി പറയുന്ന വാചക ങ്ങളിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചുവയ്ക്കുന്നവയും ദമയന്തിയുടെ മനസ്സിൽ നളനോ ടുള്ള പ്രണയാഗ്നി നിറയ്ക്കുന്നതുമാണ്. കേശിനി മൊഴികൾക്കു ശേഷം ബാഹുകൻ നളനാണെന്ന് ദമയന്തി മനസ്സിലാക്കുന്നു. ഭൂമിയെ വിജനതയിലേക്ക് കേശിനി വിളിക്കുന്നത് പൂർണ്ണ ദ്ധയ്ക്കുവേണ്ടിയാണ്. നളനോട് സംസാരിക്കുന്ന സമയത്തും കൗശലക്കാരിയായ ഒരു ഭൂതിയായി കേശിനി നിൽക്കുന്നു. സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചുനിന്ന് ശ്രദ്ധിച്ച് നളന്റെ ദിവ്യസിദ്ധികൾ കണ്ടെത്തി. അത് ദമയന്തിയുടെ മുന്നിൽ സമർത്ഥമായി അവതരിപ്പിച്ചു. ദമയന്തി യുടെ രണ്ടാം സ്വയംവരവാർത്ത നളനെ അറിയിച്ച് നളന്റെ മന സ്സറിഞ്ഞ കേശിനി ദമയന്തിയോട് ബാഹുകനെ വർണ്ണിച്ച് അതു നളനാണെന്ന് ദമയന്തിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ മനുഷ്യമനസ്സ് തിരിച്ചറിയുന്ന സമർഥയായ ഒരു ദൂതി തന്നെയാണ് കേശിനി.
![]()
Question 12.
മനുഷ്യബന്ധങ്ങളെ ബാധിക്കുന്ന കാപട്യത്തിനു നേർക്കുള്ള വിമർശനം ‘ഗൗളിജന്മം’ എന്ന കഥയിലുണ്ട്.
– കഥയിലെ ഏതെങ്കിലുമൊരു സന്ദർഭം മുൻനിർത്തി ഈ പ്രസ്താവനയുടെ സാംഗത്വം പരിശോധിക്കുക.
Answer:
ഗ്രേസിയുടെ ‘ഗൗളിജന്മം’ എന്ന കഥയിലെ സന്ദർശക ആധു നിക മനുഷ്യരുടെ കാപട്യത്തിന്റെ നേർക്കാഴ്ചയാണ്. സന്ദർശ കയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തള രാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണംവരെ മാത്രമാണെന്നും അതിന പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു.
കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് ഇതിലെ സന്ദർശക. ഈ കുടുംബം തകർന്നാൽ മറ്റൊന്ന്, അതും തകർന്നാൽ കുടുംബത്തിന് പകരമെന്ത് ? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ടതില്ല.
വിവാഹം പവിത്രമാണെന്നും വിവാഹശേഷവും വിധവയായിരി ക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മകളു ണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തി യുടെ മുഖത്തു നോക്കിയാണ് പറയുന്നത്.
ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചടങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കു മ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയുഴിയുന്നു. ഭർത്താ വിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യ യുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്.
സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്നപ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു.
Question 13.
“സച്ചിനില്ലാത്ത ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ആലോചിക്കാനാ വും. പക്ഷേ ക്രിക്കറ്റില്ലാത്ത സച്ചിനെക്കുറിച്ച് ചിന്തിക്കാനാവില്ല.” ഈ നിരീക്ഷണത്തിൽ തെളിയുന്ന, ക്രിക്കറ്റിനോടുള്ള സച്ചിന്റെ മനോഭാവം എങ്ങനെയുള്ളതാണ്? വിശമാക്കുക.
Answer:
കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിനു മാത്രമല്ല, ഇന്ത്യൻ കായി കരംഗത്തിനും ഉണർവും, ഉത്തേജകവുമായിരുന്നു. സച്ചിൽ രമേഷ് തെണ്ടുൽക്കർ എന്ന ‘സച്ചിൻ’. 25 വർഷം ഒരു കായിക രംഗത്തെ സംബന്ധിച്ച് നിസ്സാരമല്ല. അത്രയുംകാലം മികവോടെ, ഒരു പക്ഷേ ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു കളി ക്കാരാനായി കഴിയുക എന്നത് ഇനി ഒരു പക്ഷെ ഒരു കായിക താരത്തിന് ഒരിക്കലും അവകാശപ്പെടാൻ പോലും കഴിയാത്തത വലിയ നേട്ടമാണ്. 120 കോടി ജനങ്ങളുടെ പിന്തുണ കിട്ടുക, ഒരു രാജ്യത്തിന്റെ പ്രതീകമായി മാറാൻ കഴിയുക, വിനയം കൊണ്ടും, പെരുമാറ്റ വൈശിഷ്ട്യം കൊണ്ടും സർവ്വരുടേയും മതിപ്പ് നേടിയെടുക്കാൻ സാധിക്കുക എന്നതൊന്നും അത ചെറിയ കാര്യങ്ങളല്ല. പ്രതിഭ പലപ്പോഴും കരിഞ്ഞുപോകാറ് അഹ കാരത്തിന്റെ തീയിലാണ്. ഇവിടെയാണ് സച്ചിൻ ലോകത്തെ ത്തന്നെ വിസ്മയിപ്പിക്കുന്നത്. വിനയത്തിന്റെ ആൾ രൂപമായി രുന്നു ആ പ്രതിഭാ വിസ്മയം.
ക്രിക്കറ്റ് എന്ന കായിക രൂപം, ലോകത്ത് വളരെ കുറച്ച് രാഷ്ട്ര ങ്ങൾ പങ്കെടുക്കുന്ന ഒരു കായിക ഇനമാണ്. ഏഷ്യാഭൂഖണ്ഡ ത്തിനപ്പുറം അതിന്റെ വേരുകൾ കടന്നുചെന്നിട്ടുള്ള രാജ്യങ്ങൾ വിരലിൽ എണ്ണാവുന്നവമാത്രം. എന്നിട്ടുപോലും ആഗോള ലോക ത്തിന്റെ ആദരവ് നേടിയെടുക്കുക എന്നതിലാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന കായികതാരത്തിന്റെ മികവ് ക്രിക്കറ്റ്’ എന്ന തിനപ്പുറത്തേക്ക് സച്ചിൻ രമേഷ് ടെണ്ടുൽക്കർ എന്ന കൊച്ചുമ നുഷ്യൻ വളർന്നു. അതിനദ്ദേഹത്തെ സഹായിച്ചത്. കളങ്കമില്ലാത്ത സ്വഭാവവൈശിഷ്ട്യം തന്നെയാണ്. അതുല്യ പ്രതിഭയോടൊപ്പം, കറയില്ലാത്ത വിനയവും ചേർന്നപ്പോൾ ലോകം മുഴുവൻ ആരാ ധിക്കുന്ന ഒരു കായിക പ്രതിഭയുണ്ടായി.
Question 14.
“ചക്കരവാക്ക് പറഞ്ഞിട്ടെന്നെ
ചക്കിനു പൂട്ടാൻ നോക്കണ്ടാ
സംഗതി ഒന്നും കൂടാതിളി-
ഞ്ഞിങ്ങനെ വന്ന് ഇരിക്കണ്ട”
“വിണ്ടതുകൊണ്ടെന്റെ കേരളത്തിൽ വന്ന നാശം
വിള്ളിടുവാൻ മാത്രമേയുള്ളൂ എനിക്കുദ്ദേശം
കുണ്ടിടിഞ്ഞ് ആളപായം വന്ന് അട്ടപ്പാടി
കുറ്റവാൻ കുറ്റാടിയും ജുവൽ ഉതിർന്ന് ചാടി”
പുലിക്കോട്ടിൽ ഹൈദറിന്റെ രണ്ടു ഗാന ശകലങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇവയെ മുൻനിർത്തി ഹൈദറിന്റെ രചനാരീ തിയുടെ ഏതെങ്കിലും രണ്ടു സവിശേഷതകൾ ഉദാഹരണസ ഹിതം എഴുതുക.
Answer:
ഭാഷ: ഈണത്തിന്റെ താളത്തിന്റെ വല്ലാത്തൊരു സ്വാധീനം നിറഞ്ഞ ഭാഷാപ്രയോഗങ്ങളായിരുന്നു ഹൈദറിന്റേത്. മലബാ റിന്റെ പ്രത്യേകിച്ച്, ഏറനാടൻ ശൈലിയുടെ ആരാധകനും, ആവി ഷ്കർത്താവും ആയിരുന്നു ഹൈദർ. സ്വാഭാവികമായും ലാളിത്യം ആ രചനകളുടെ മുഖമുദ്രയായി മാറി.
പുലിക്കോട്ടിൽ ഹൈദർ തീർച്ചയായും മലയാളിത്തത്തിന് ഏറെ പ്രാധാന്യം നൽകി. കേരളീയത ചോരുന്ന പ്രാദേശികത വഴിമാ രുന്ന, ഒന്നും തന്നെ അദ്ദേഹം തന്റെ രചനയിൽ ഉൾപ്പെടുത്തി യില്ല. ഭാഷാപ്രയോഗങ്ങളിൽ അതുകൊണ്ട് തന്നെ ഹൈദർ കണി ശത പുലർത്തി.
നാട്ടുകഥകളും, പുരാവൃത്തങ്ങളുമാണു് ഹൈദറിനെ ഏറ്റവും അധികം പ്രചോദിപ്പിച്ചത്. ഭക്തിപോലും അദ്ദേഹത്തെ ഉയത്ത നാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ പ്രമേയങ്ങളോട് നീതി പുലർത്താൻ കഴിയുന്ന പദാവലി മാത്രമേ അദ്ദേഹം തന്റെ രച നയ്ക്കായി സ്വീകരിച്ചുള്ളു. ആശയങ്ങളുടെ കൈമാറ്റത്തിന് വിഘാതം സൃഷ്ടിച്ചേക്കാവുന്ന പദപ്രയോഗങ്ങളെ അദ്ദേഹം നിരാകരിച്ചു.
താളം നിലനിർത്തുന്നതിനുവേണ്ടി അടിസ്ഥാനവ്യാകരണ നിയമ ങ്ങളിൽ പോലും വിട്ടുവീഴ്ചകൾ ചെയ്യാൻ ഹൈദർ ഒരുങ്ങി. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘വിഭക്തിപ്രത്യയങ്ങളുടെ ഉപയോഗത്തിൽപ്പോലും അദ്ദേഹം സംസാരഭാഷയുടെ, വാമൊ ഴിവഴക്കത്തിന്റെ രീതികളെയാണ് സ്വീകരിച്ചത്.
കാഴ്ചപ്പാട് കാഴ്ചപ്പാട് വ്യക്തിത്വവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. കാഴ്ചപ്പാടിന്റെ കാര്യത്തിലാണ് പുലിക്കോട്ടിൽ ഹൈദർ ഏറെ വ്യത്യസ്തനാകുന്നത്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ മതനിരപേക്ഷതയാണ്. ഒരു നിഷ്പക്ഷവാദിയായി ആ ഭൂതകാലഘട്ടത്തിൽ, പ്രത്യേകിച്ച് മാപ്പിളപ്പാട്ടെന്ന ഒരു ഗാന ശാഖയിൽ പ്രവർത്തിക്കുമ്പോൾ, അതും ആ ഗാനശാഖയിൽ പ്രവർത്തിക്കുമ്പോൾ, അതും ആ ഗാനശാഖ ഒരു മതത്തിന്റെ തണലിൽ, ആശ്രയിച്ചുകൊണ്ട് വളർന്നു നിൽക്കുമ്പോൾ, അങ്ങ നെയൊരു മതനിരപേക്ഷമായ കാഴ്ചപ്പാട് പുലർത്തുക എന്നത് അനിതരസാധാരണവും, അസാമാന്യവുമായ സ്ഥരത്തി ന്റെയും അടയാളവുമാണ്. അതുതന്നെയാണ് ആ ഗാനരചയി താവിന്റെ വേറിട്ട കാഴ്ചപ്പാടിന്റെ ആദ്യ ഉദാഹരണം.
രണ്ടാമത് കാല്പനികതയോടും അന്ധ വിശ്വാസങ്ങളോടും അദ്ദേഹം പുറംതിരിഞ്ഞുനിന്നു. മാപ്പിളപ്പാട്ട് എന്ന ഗാനശാഖ കാൽപനികതയിൽ മുങ്ങിക്കുളിച്ചു ഒപ്പം പ്രാദേശികതയും, നാട്ടു കഥകളും പുരാവൃത്തങ്ങളും പകരമായി സ്വീകരിച്ചു. ഈയൊരു കാഴ്ചപ്പാട് തന്റെ ജന്മനാടിനോടും, തന്റെ പരിതഃസ്ഥിതിയോടും ഹൈദർ പുലർത്തിപ്പോന്ന അടങ്ങാത്ത കൂറിൽ നിന്ന് ഉടലെടു അതാണ്. ഒപ്പം സ്വാതന്ത്ര്യസമരത്തിനോട് അനുഭാവവും. അതി ലൂടെ ദേശീയവാദിയും, സ്ത്രീപക്ഷ ചിന്തകനും, സ്ത്രീസമത്വവാ ദിയും, ആയി മാറി അദ്ദേഹം. ഇങ്ങനെ അരനൂറ്റാണ്ടു മുമ്പും ആധുനികമായ കാഴ്ചപ്പാടുകൾ പുലർത്താൻ ഹൈദർ എന്ന രചയിതാവിനു കഴിഞ്ഞു എന്നത്. നിസ്സാരമല്ല.
![]()
Question 15.
“ഇതാ ഈ പടമാണ് ഞങ്ങൾ തിരഞ്ഞുകൊണ്ടിരുന്നത്” – ഏങ്ങ ലടിക്കിടയിലൂടെ അവർ പറഞ്ഞു.
ഈ വാക്യത്തിന് കഥാസന്ദർഭത്തിലുള്ള പ്രാധാന്യം എന്ത് ? വിശ മാക്കുക.
Answer:
രാത്രി മുഴുവനും ദിവാകരന്റെ ചിത്രങ്ങൾ തെരഞ്ഞിട്ടും തന്റെ മാതാപിതാക്കളുടെ ഛായാചിത്രങ്ങൾ കണ്ടെത്തിയില്ല. തല കറ ങ്ങുന്നതു പോലെ തോന്നിയ ദിവാകരൻ കണ്ടാൽ പോലും താനൊന്നും തിരിച്ചറിയാൻ പോകുന്നില്ല എന്ന മാനസികാവസ്ഥ യിൽ എത്തിച്ചേർന്നു. ഈ സന്ദർഭത്തിലാണ് ആറും ഏഴും വയ സ്സായ രണ്ടു കുട്ടികളുടെ വരവ്. ആ കാലടി ശബ്ദംപോലും ദിവാകരനെ ഭയപ്പെടുത്തി. കുട്ടികൾ പോയിട്ടാവാം തിരച്ചിൽ എന്നു കരുതി ഒരു മൂലയിലേക്കു മാറി ചുവരിൽ ചാരി നിന്നു. നേരം വെളുത്തു തുടങ്ങുന്ന നേരമായി. കുട്ടികൾ അയാളെ കാണുകയും കുട്ടികൾ കരഞ്ഞു തുടങ്ങുകയും ചെയ്തപ്പോൾ ദിവാകരൻ നിസ്സഹായനായിത്തീർന്നു. ഇതേസമയം കടക്കാരോട് തങ്ങൾ തേടിവന്ന ചിത്രം ഇതാണെന്ന് ദിവാകരനെ ചൂണ്ടിപ്പറ ഞ്ഞു. ദിവാകരൻ ഒരു ഫോട്ടോ മാത്രമായി അപ്പോൾ മാറിക്കഴി ഞ്ഞിരുന്നു.
ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (16 മുതൽ 19 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന്. 6 സ്കോർ വീതം) (3 × 6 = 18)
Question 16.
സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആശംസാ പ്രസംഗം നടത്തേണ്ട ചുമതല നിങ്ങൾക്കാണ്. ആ ചടങ്ങിലേ ക്കായി എല്ലാ കലകളും എല്ലാ കേരളീയരുടേതുമാണ് എന്ന ആശയം മുൻനിർത്തി ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:
ബഹുമാന്യരേ,
‘അതിർത്തികളില്ലാത്ത രാഷ്ട്രമാണ് കല’ എന്ന അമൃത പ്രീത ത്തിന്റെ വാക്കുകളെ ഓർത്തുകൊണ്ട് ഞാനാരംഭിക്കുന്നു. മനു ഷ്വമനസ്സിലെ നന്മയാണ് കല. മനുഷ്യനെ മനുഷ്യനാക്കുന്ന കല കളുടെ ഈ ഉത്സവവേദിയിൽ വന്നുനിൽക്കാൻ കഴിഞ്ഞതിൽ ഞാനേറെ അഭിമാനിക്കുന്നു. കുട്ടികൾക്ക് ആത്മവിശ്വാസം പക രുന്ന കലകൾ ജാതിമത അതിർത്തികൾക്കപ്പുറം സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ, സാഹോദര്യത്തിന്റെ മധുരം നമുക്ക് പകർന്നു നൽകുന്നു. വിവിധ സംസ്കാരങ്ങളുടെ ലയനം കലാരൂപങ്ങ ളിലൂടെ നാം അനുഭവിച്ചറിയുന്നുണ്ട്.
കല മതത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന അത്ഭുത സിദ്ധിയാണ്. കലാകാരൻ അതിനുവേണ്ടി പോരാടുന്നവൻ കൂടി യാണ്. അന്തർസംഘർഷങ്ങളിൽനിന്നും കല ജനിക്കുന്നു. പ്രതി ഭയുള്ള വ്യക്തിയെ അത് സർഗ്ഗപ്രക്രിയയുടെ തീരങ്ങളിലേക്ക് നയിക്കുന്നു. പിന്നെ അതിന്റെ പ്രവാഹത്തിൽ മതത്തിന്റേയും ആചാരങ്ങളുടേയും അതിർവരമ്പുകൾ തകരുന്നു. കലയിലൂടെ കാലം മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആചാരങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്യുന്നു. കലയ്ക്ക് മതമില്ല; ഭാഷയില്ല പ്രകൃ തിയുടെ അംശമാണിത്. കലയുടെ മാർഗ്ഗം സമന്വയമാണ്. സംഘർഷമല്ല. അത് മനുഷ്യരുടെ ഹൃദയങ്ങളെ ലയിപ്പിക്കുന്ന അതിർവരമ്പുകളെ മാച്ചുകളയുന്നു. അവിടെ ഒരുമയുടെ പാഠം പഠിപ്പിക്കുന്നു. അതിൽ എല്ലാവരും ഒന്നാകുന്നു.
തന്നിലെ കലയിലൂടെ കലാകാരൻ ഭാവി തലമുറയിലും മുദ്ര പതി പ്പിക്കുന്നു. കലകൾ മതേതരത്വത്തിന്റെ സങ്കേതമാണ്. താളവും മേളവും സംഗീതവും നൃത്തവും അഭിനയവും സമുദായങ്ങൾ നോക്കി, ജാതി മതങ്ങൾ നോക്കിയല്ല അരങ്ങിലെത്തുന്നതും ആസ്വദിക്കുന്നതും, കലയ്ക്ക് മതങ്ങളുടെ അതിർവരമ്പുകളില്ല. തിരുവാതിരക്കളിയും, ഒപ്പനയും, കഥകളിയും, പരിചമുട്ടും, മാർഗ്ഗംകളിയും കളിക്കുന്ന കലാകാരൻമാർ ജാതി മതങ്ങൾ നോക്കിയല്ല അരങ്ങിലെത്തുന്നത്. എല്ലാവരും കലയുടെ മുമ്പിൽ തൊഴുതു നിൽക്കുന്നു. ജന്മംകൊണ്ട് മതവിശ്വാസിയാ യവർ കലാപരമായ ആനന്ദത്തിന് ഒരുങ്ങുമ്പോൾ ഹൃദയങ്ങൾ പരസ്പരം ഒന്നിക്കുന്നു. മാപ്പിളപ്പാട്ടും മാർഗ്ഗംകളിയും അഷ്ടപ ദിയുമെല്ലാം കേരളത്തിന്റെ തനത് കലാരൂപങ്ങളാകുന്നു. അവ എല്ലാ കേരളീയരുടേതുമാണ്.
(+ കൂടുതൽ പോയിന്റുകൾ കണ്ടെത്തി വിശദീകരിക്കാൻ ശ്രമി ക്കുക.)
Question 17.
കവിതയെക്കുറിച്ചുള്ള പൊതുസങ്കല്പങ്ങളിൽനിന്ന് ഉള്ളടക്ക ത്തിലും അവതരണരീതിയിലും ‘തേങ്ങ’ എങ്ങനെയെല്ലാമാണ് വ്യത്യസ്തമാകുന്നത്?
Answer:
ചെറിയാൻ കെ. ചെറിയാന്റെ ‘തേങ്ങ’ എന്ന കവിത ഐറണിയി ലൂന്നിയ ഒരു ഹാസ്യകവിതയാണ്. ഹാസ്യത്തിന്റെ വരവെങ്ങനെ യാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാരത്തിലെ പല സാധ്യതകളിലും കടന്നു വരും.
‘തേങ്ങ’ എന്ന കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജ മല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.
ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷ പെട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്യ മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ്വ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണിക്കുന്നു.
ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല.അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തി യുള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്സി യുക്തിയില്ലാത്ത ജീവി തത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.
ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്. ‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.
കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ട് പേരിൽ എന്തിരിക്കു ന്നുവെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പ വുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറ യാമോ? ചിലപ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാർ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവ സ്വയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?
ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരു തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്ക രമായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവ സ്വയേയും തെങ്ങ് ചതിച്ചില്ല.
![]()
Question 18.
‘കുല നാരിക്കരുത് കോപം പോൽ’
സ്ത്രീയെക്കുറിച്ചുള്ള ഇത്തരം യാഥാസ്ഥിതികമായ ധാരണകളെ എഴുത്തച്ഛന്റെ ശകുന്തള എങ്ങനെയാണ് തിരുത്തിക്കുറിക്കുന്നത്? വിശദമാക്കുക.
Answer:
അപമാനിക്കുന്ന ആൾ രാജാവായിരുന്നിട്ടും നിശബ്ദമായി സഹി ക്കുകയല്ല, ശക്തമായി പ്രതികരിക്കുകയാണ് എഴുത്തച്ഛന്റെ ശകുന്തള.
സ്ത്രീ സഹിക്കപ്പെടേണ്ടവളാണ് എന്ന ബോധത്തോടെ ചരിത്ര കാലം മുതൽക്കിന്നുവരെ സ്ത്രീയെ ഉപസ്ഥാനത്തുനിർത്തി യാണ് സമൂഹം കണ്ടിരുന്നത്. ഒരു നാട്ടിലെ സമൂഹികനീതി അറി യാൻ അവിടത്തെ സ്ത്രീകളുടെ സാമൂഹിക പദവി, അവളുടെ വ്യക്തിത്വത്തെ മാനിക്കുന്ന സാംസ്ക്കാരികാവസ്ഥ, അധികാര ത്തിന്റെയും നിയമവ്യവസ്ഥിതിയുടേയും ഉന്നതമായ പടവുകളിൽ അവൾക്കുള്ള സ്ഥാനം, വിവേചനത്തിന്റെ മുള്ളുകൾ വിതറാ അതും സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയാത്തതുമായ പൊതു ഇടങ്ങൾ എന്നിവയൊക്കെ സ്ത്രീ പദവി അളക്കാനുള്ള വിവിധ സൂചകങ്ങളാണ്.
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആധുനികചിന്തകൾ കടന്നു വരുന്നതിനുമുമ്പുതന്നെ എഴുത്തച്ഛൻ സ്ത്രീ പദവിയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നതിനുദാഹരണമാണ് പാഠഭാഗം. എഴുത്ത തന്റെ ശകുന്തള പുരുഷന്റെ സാമൂഹിക നീതിയുടെ കളങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് കാട്ടിത്തരുന്നു. ആത്മാഭിമാ നമുള്ളവളാണ് ശകുന്തള. ദുഷ്യന്തന്റെ അധിക്ഷേപങ്ങൾക്ക് ഉരു ഉപ്പേരി കണക്കെ ശകുന്തള മറുപടി നൽകുന്നു. പർവ തവും കടുകും തമ്മിലുള്ള അന്തരമുണ്ട് നമുക്കു തമ്മിൽ എന്നും അത് മനസ്സിലാക്കാനുള്ള ജ്ഞാനം ദുഷ്യന്തനില്ല എന്നും ശകു ആള് വിളിച്ചു പറയുന്നു.
തന്റെ ജന്മം ദുഷ്യന്തന്റെ ജന്മത്തേക്കാൾ ശ്രേഷ്ഠമാണ് എന്നും നല്ലവരെ നിന്ദിക്കുന്നതിലൂടെ സന്തോഷിക്കുന്ന ദുർജ്ജനം കണ്ണാടി കാണുന്നവരെ തങ്ങൾ വിരൂപരാണെന്ന് തിരിച്ചറിയു ന്നില്ല എന്നും കൊല്ലിനും കൊലയ്ക്കും അധികാരമുള്ള രാജാ വിനോട് സധൈര്യം പറയുന്ന ശകുന്തള ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവളാണ്. ഒടുവിൽ പശ്ചാത്തപിക്കുന്ന ദുഷ ന്തനോട് ക്ഷമിക്കാനും അവൾ തയ്യാറാകുന്നു.
Question 19.
‘അവകാശങ്ങളുടെ പ്രശ്നത്തിലെ രാപ്പകലില്ലാതെ ഉണർന്നിരി ക്കുന്ന വിപണി സമകാല യാഥാർത്ഥ്യങ്ങളെ എത്രമാത്രം പ്രതിഫലി പ്പിക്കുന്നു? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
മരിച്ചവരുടെ ഛായാപടങ്ങൾ വിൽക്കുന്ന തെരുവിലെ കുടകൾ കയറിയിറങ്ങുകയാണ് ദിവാകരൻ. അയാൾക്ക് തന്റെ അച്ഛനമ്മ മാരുടെ ചിത്രങ്ങളാണ് വേണ്ടത്. അയാൾ അതിനുവേണ്ടി ഒരു പാടലഞ്ഞതിനു ശേഷമാണ് ആ തെരുവിൽ എത്തിയത്. അസംഖ്യം ചിത്രങ്ങളുടെ നിരയ്ക്കു മുന്നിൽ. എന്തുചെയ്യണമെ ന്നറിയാതെ അവിടെയും ദിവാകരൻ പകച്ചുനിന്നു. തലകറങ്ങു ന്നതു പോലെ അയാൾക്കു തോന്നി. മുഖങ്ങളുടെ സാദൃശ്യം അയാളെ വിഷമിപ്പിച്ചു. തനിക്കൊരിക്കലും ആ ചിത്രങ്ങൾ കിട്ടാൻ പോകുന്നില്ല. കണ്ടാൽപോലും താൻ തിരിച്ചറിയാൻ പോ കുന്നില്ല എന്നയാൾ ഭയപ്പെട്ടു. ഇതാ കച്ചവടക്കാരെ സംബന്ധി ച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കുക. അതുകൊണ്ടുത്തന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാ ചിത്രമാക്കി മാറ്റുന്നു.
എന്തിനെയും കച്ചവട ചരക്കാക്കുക എന്ന താണല്ലോ ആധുനികതയുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം. ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മൂല ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്തും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടുക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപന്നങ്ങൾ വിറ്റഴിക്കുക. ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടി ച്ചേൽപ്പിക്കുക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരി ക്കുക, നിരന്തരം പ്രോത്സാഹിപ്പിക്കുക, ആകർഷണീയമായി കാര്യ ങ്ങൾ അവതരിപ്പിക്കുക, അവരുടെ താൽപര്യങ്ങളുടെ തിരി അണക്കാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചി ക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴപ്പത്തിൽ ഏർപ്പെടും.
സ്വയം വഞ്ചിതനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോ കാവും കടന്നുവരിക. സംശയദൃഷ്ടിയോടെ സമീപിക്കുന്ന ഓരോ ഉപഭോക്താവിനെയും എങ്ങനെ തങ്ങളുടെ വഴിയിൽ കൊണ്ടു വരണമെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറിയാം. അതവർ പ്രയോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങ ളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെ യാണ്. വ്യത്യസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്ന ങ്ങളുടെ ധാരാളിത്തം ഉപഭോക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വലയത്തിൽ അകപ്പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണമായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിന നുസരിച്ച് താളം തുള്ളുന്നു.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കട ന്നുപോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്. ദിവാ കരൻ എത്രയും വേഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഛായാചി തങ്ങൾ വാങ്ങിക്കുവാനാണ് വരുന്നത്. മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന ആ തെരുവിലേക്ക് എത്തപ്പെട്ട തോടെ അയാളുടെ മാനസികാവസ്ഥ മാറി. മരണത്തിന്റെ മരവിപ്പ് പടർന്ന ആ തെരുവ് അയാളെ അമ്പരപ്പിച്ചു. അനിശ്ചിതാവസ്ഥ നിറഞ്ഞ ആ തെരുവ്, എവിടെ തുടങ്ങുന്നു എവിടെ അവസാ നിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളെ പരിഭ്രാന്ത നാക്കി.
നിഗൂഢത നിറഞ്ഞ ആ തെരുവ് തന്നെ ഈ കഥയിൽ ഒരു നിശ്ശബ്ദ കഥാപാത്രമായി മാറുന്നുണ്ട്. വിയർത്തുകുളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുടങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠി നമായി സ്വാധീനിക്കുന്നു. ഈ ആശയക്കുഴപ്പത്തിൽ നിന്നും തന്നെയാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭിക്കുന്നത്. കച്ചവടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്നവരുടെ ഈ പരിഭ്രാന്തി തന്നെയാണ്.
കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറുതായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശി ച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാ കരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹായിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാകരന് ബോധ്യമായി.
ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്വത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാ രനോട് ചോദിക്കുന്നുണ്ട്. ഇവിടെ കണ്ട ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുക യാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാ കരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ട ത്.
അന്യരുടെ ചിത്രംകൊണ്ട് എനിക്ക് എന്തു പ്രയോജനം. ധർമ്മ സങ്കടത്തിൽ നിറഞ്ഞാണ് ദിവാകരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹര ണമാണ്. പതിനായിരക്കണക്കിന് നിശ്ചലച്ചിത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിട ക്കുന്ന ചിത്രങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരി ച്ചറിയാൻ കഴിയുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവേശഷിക്കുമ്പോഴും കടക്കാർ നിസ്സംഗരായി അവശി ക്കുന്നു.
20 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് കവിത വായിച്ച് ഉത്തരമെഴു തുക. 2 സ്കോർ വീതം. (3 × 2 = 6)
കാക്ക തീരെക്കറുത്തതാ, ണാകകി
കാമ്യമല്ല. നടപ്പും മുഷിപ്പനാം
കർണ്ണശൂലമാമൊച്ചയു മക്കള്ള-
ക്കണ്ണുമൊക്കെയുമുണ്ടെന്നിരിക്കലും
ഏതു നിന്ദ്യമാം വസ്തുവും കൈവിടാ-
താദരം പൂണ്ടു ഭക്ഷിക്കുമെങ്കിലും
അന്വരേയും വിളിച്ചു ചേർത്തതല്ലാതെ-
യൊന്നുമൊറ്റക്കു ഭക്ഷിക്കയില്ലവൻ
കേവലം പരദുഃഖത്തിൽ വാവിട്ടു
കേണിടുമവൻ ഉള്ളഴിഞ്ഞങ്ങനെ
അത്ഭുതം, ഒരു തിരക്കിനോടൊപ്പ
മെത്തുന്നവാന്റെത്ര പോകണം മാനവൻ! (അത്ഭുതം – വി.വി.കെ. വാലത്ത്)
Question 20.
കാക്കയോട് ഒറ്റനോട്ടത്തിൽ ആകർഷണം തോന്നാതിരിക്കാൻ എന്തെല്ലാം കാരണങ്ങളാണ് കവി നിരത്തുന്നത്?
Answer:
കറുത്ത നിറവും, കാര്യമല്ലാത്ത ആകൃതിയും മുഷിപ്പുളവാക്കുന്ന നടപ്പും കള്ളക്കണ്ണും കർണ്ണശൂലമായ ഒച്ചയുമാണ് കാക്കയ്ക്കു ള്ളത്. അതിനാൽ കാക്കയോട് ഒറ്റനോട്ടത്തിൽ ആകർഷണം തോന്നില്ല.
![]()
Question 21.
മനുഷ്യനില്ലാത്ത എന്തെല്ലാം മേന്മകളാണ് കാക്കയ്ക്കുള്ളത്?
Answer:
സ്വാർത്ഥചിന്തയില്ലാത്ത പക്ഷിയാണ് കാക്ക, കൂട്ടരെ വിളിച്ചു ചേർത്തല്ലാതെ ഒന്നും ഒറ്റയ്ക്ക് ഭക്ഷിക്കുകയില്ല. ഏതു നിന്ദ്യമായ വസ്തുവും കൈവിടാതെ ആദരപൂർവ്വം ഭക്ഷിക്കും. ഭക്ഷണ ത്തോട് ആദരവുകാട്ടുന്ന കാക്ക മറ്റുള്ളവരുടെ ദുഃഖത്തിൽ ഉള്ള ഴിഞ്ഞ് വാവിട്ടു കരയും. ഇങ്ങനെ മനുഷ്യനില്ലാത്ത ധാരാളം മേയ കൾ കാക്കയ്ക്കുണ്ട്.
Question 22.
മാനവ സംസ്കാരത്തോട് കവിയ്ക്കുള്ള വിമർശനം എന്ത്?
Answer:
മനുഷ്യനില്ലാത്ത ധാരാളം ഗുണങ്ങൾ ഉള്ള ഒരു പക്ഷിയാണ് കാക്ക. ഒറ്റനോട്ടത്തിൽ ആകർഷണം തോന്നുകയില്ലെങ്കിലും കാക്കയെപ്പോലെയാകുവാൻ മനുഷ്യനിനിയും ഒരുപാടു ദൂരം സഞ്ചരിക്കണമെന്ന് കവി നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വാർത്ഥചി ന്തയില്ലാത്ത പക്ഷിയാണ് കാക്ക. കൂട്ടരെ വിളിച്ചുചേർത്തല്ലാതെ ഒന്നും ഒറ്റയ്ക്ക് ഭക്ഷിക്കുകയില്ല. ഏതു നിന്ദ്യമായ വസ്തുവും കൈവിടാതെ ആദരപൂർവ്വം ഭക്ഷിക്കും. ഭക്ഷണത്തോട് ആദരവു കാട്ടുന്ന കാക്ക മറ്റുള്ളവരുടെ ദുഃഖത്തിൽ ഉള്ളഴിഞ്ഞ് വാവിട്ടു കരയും. ഇങ്ങനെ മനുഷ്യനില്ലാത്ത ധാരാളം മേന്മകൾ കാക്ക യ്ക്കുണ്ട്.
ഒന്നര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (23 മുതൽ 25 വരെ യുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന്. 8 സ്കോർ വീതം) (2 × 8 = 16)
Question 23.
അടിച്ചമർത്തപ്പെടുന്ന ജനതയുടെ ശബ്ദമാണ് “കിരാതവൃത്തത്ത ത്തിന്റെ മുഴങ്ങിക്കേൾക്കുന്നത്. കാട്ടാളനു നേരിട്ട അനുഭവങ്ങളെ മുൻനിർത്തി ഈ അഭിപ്രായത്തിന്റെ സാധുത പരിശോധിച്ച് ഉപ
ന്യാസം തയ്യാറാക്കുക.
Answer:
ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശ ത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നു. ണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ തസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളിയിക്കുന്നു.
നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ ഭൈരവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാ ളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെ ങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാ ളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർ ന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തിരുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴ യ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയായി രിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.
ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളാ യിരുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമു ടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരി സ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചകൾ (പച്ചക്കാളയെന്നും പുൽച്ചാടിയെന്നും വിളിക്കും. ചാടി നടന്നി രുന്ന മുത്തങ്ങപ്പുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച് പഴഞ്ചാറും ഇല്ലാതായി.
ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരിസ്ഥിതി മനു ഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടു ന്നവൻ പുരാതനമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്ക പ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗ രികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശു ദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തക രുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രമ ത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്യമായി കാണ പ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.
കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാ ക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയി ക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അസ്പൃശ്യമാരായി അകറ്റേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.
Question 24.
മോഷണം, തേങ്ങ, ഗൗളിജന്മം എന്നീ പാഠഭാഗങ്ങളിൽ ഹാസ്യം ഒരേ തരത്തിലല്ല പ്രയോഗിച്ചിട്ടുള്ളത്. ഹാസ്യത്തിന്റെ എന്തെല്ലാം സാധ്യതകളാണ് ഈ രചനകളിൽ പ്രകടമാവുന്നത് ? വിശകലനം ചെയ്ത് ഉപന്യസിക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമ ല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതക ളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാര ത്തിലെ പല സാധ്യതകളിലും കടന്നുവരും.
‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്വ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജ മല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.
ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷ പ്പെട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്യ മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണിക്കുന്നു.
ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തി യുള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്യ യുക്തിയില്ലാത്ത ജീവി തത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.
ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്. ‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.
കൊല്ലാങ്കണ്ടത്തിൽ ദേവസ്വയുടെ തറവാട്ട് പേരിൽ എന്തിരിക്കു ന്നുവെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പ വുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറ യാമോ? ചിലപ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാൻ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവ സ്വയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?
ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരു തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്ക മായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവ സ്വയേയും തെങ്ങ് ചതിച്ചില്ല.
ഗൗളിജന്മം ദാർശനികഭാരമില്ലാതെയുള്ള കഥയാണ്. രസകരമാ യൊരു ചപല സ്വഭാവത്തിലൂടെ തമാശയിലേക്ക് എത്തിക്കുന്നു. പൊതുവെ പ്രതികരണങ്ങൾ പല രൂപത്തിലാകാം. ഉറക്കെ ശബ്ദിച്ചും പതിയെയും മൗനമായും പ്രതികരണം കാണിക്കാം. ആഴ ത്തിൽ മുറിപ്പെട്ടവ കണ്ണീരായോ ഹാസ്യമായോ ആവിഷ്ക്കരിക്കാം. ഒരുതരം മരവിപ്പും കാണാം. ഗ്രേസിയുടെ ഗൗളിജന്മം സ്ത്രീസ്വാ തന്ത്രം, ദാമ്പത്വം, എന്നിവയിലുള്ള ഒരു ഇടപെടൽ ആണ്. ഇത് രൂക്ഷമായൊരു ക്രൗര്യത്തോടെയല്ല കാണിക്കുന്നത്.
പ്രസിദ്ധമായ ആശുപത്രിയിലെ രണ്ടു ഗൗളികൾ എന്ന് തുടക്ക ത്തിൽത്തന്നെയുണ്ട് ഒരു തരം വൈരുദ്ധ്യത്തിന്റെ തമാശ. അവർ ദാമ്പത്യം ശീലിക്കുകയാണ്. പല്ലു തേക്കുന്നതുപോലൊരു ശീല മാണ് ദാമ്പത്യം! അവർ ആശുപത്രിയിലെ ജീവിതം തുടർ നാടകം പോലെ കണ്ടിട്ട് വിഷണ്ണരായി. അത് ശരിയാണ്. അവർ കണ്ടവ മനുഷ്യരുടെ യാതനകൾ തന്നെ. പക്ഷേ അതിന്റെ തുടർച്ചയിൽ പല മുഖങ്ങളും കണ്ടു. സന്ദർശകരെ കണ്ടു. കൂടെ നിൽക്കുന്ന വരെ കണ്ടു. അതിലെല്ലാം മറ്റെന്തോ അഭിനയിക്കുന്ന കഥാപാ തങ്ങളെപ്പോലൊരു നാടകം കണ്ടു. ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ചീന്തിയെറിഞ്ഞാണ് ഇരുവരും ദാമ്പത്യം ശീലി ച്ചത്.
ആസക്തി പോയപ്പോൾ, കണ്ണ് തെളിഞ്ഞ് നോക്കിയപ്പോൾ കണ്ടത് യുവതിയും യുവാവും ഇരിക്കുന്നതിന്റെ നിശ്ചല ദൃശ്യം. ദാമ്പത്യം ആരോഗ്യത്തിന് ഹാനികരമോ? സഹനവും മാന സികസമ്മർദ്ദവും ആവശ്യമായ കുടുംബജീവിതം ഒരുതരം പൊരു ത്തപ്പെടലാണ്. അതായത് ആരോഗ്യത്തിന് ഹാനികരമാണ്. പുക യില ശരീരത്തിന് ഹാനികരമാകുന്നതുപോലെ ദാമ്പത്യം ആണിനും പെണ്ണിനും ജീവിതകാലം മുഴുവൻ അനാരോഗ്യം നൽകുന്നു എന്നതാണോ ഇവിടെ ഉദ്ദേശിക്കുന്നത്. അതിനാലാണോ ദാമ്പത്യം ഗൗളികൾ ഉപേക്ഷിച്ചത്. ജന്തുക്കൾക്ക് ദാമ്പത്യം ഇല്ലാത്തതാണ്. മനുഷ്യനേ ദാമ്പത്യം ഉള്ളൂ. അതിനാൽ മനുഷ്യന്റെ രീതി സ്വീകരി ക്കുന്നത് നല്ലതല്ല എന്നായിരിക്കാം ഇവിടെ ഉദ്ദേശിക്കുന്നത്.
ഈ കഥാരംഭം രസകരമായൊരു വിവരണമായി കാണുന്നു. ഹാസ്യം ജനിക്കുന്നത് ഗൗളിയുടെ മനോഭാവങ്ങളിലാണ്. ഗൗളി കൾ ദാമ്പത്യം സ്വീകരിച്ചതല്ല; ശീലിക്കുന്നതാണ്. ഒപ്പം കാഴ്ച യുടെ വിരസതയിൽ രണ്ടുപേരും കുറച്ചുദിവസം ദാമ്പത്യം ശീലി ച്ചതാണ്. സാഹചര്യം വിരസമാകുമ്പോൾ അതിനെ മാറ്റി രസകര മാക്കുവാൻ വേണ്ടിയാണോ ആൺ – പെൺ ദാമ്പത്യം? പൗലോ യുടെ സഹീറിൽ ഇത് കാണാം.
ഗൗളിയുടെ നിരീക്ഷണം കൃത്യമായി ഫലിക്കുന്നു. സന്ദർശകരുടെ ഉള്ളറിഞ്ഞ ഗൗളി പ്രവചിച്ചതുപോലെ സംഭവിച്ചു. പെൺകിളി യുടെ ചിലയ്ക്കലിനെ ശാസിക്കുന്നത് ആൺഗൗളിയുടെ ജ്ഞാന ത്തേയും പെൺഗൗളിയുടെ നിഷ്കളങ്കമായ വിഡ്ഢിത്തത്തേയും രസകരമായി കാണിക്കുന്നു. യുവതി സംശയിച്ചുകൊണ്ടിരിക്കു ന്നതിന് ആശുപത്രിയിലെ ഗൗളിജ്ഞാനത്തിന്റെ കിടക്കയിൽ തീരു മാനമായി. പല്ലി ചിലക്കുന്നതിൽ മനുഷ്യന്റെ ചാപല്യം നമ്മെ ചിരി പിക്കുന്നു.
തുടർന്ന് ആൺഗൗളിക്കുണ്ടായ ആധിപത്യം അതിനെ അഹങ്കരി പ്പിക്കുന്നത് രസിപ്പിക്കുന്ന കാഴ്ചയാണ്. മനുഷ്യന്റെ മുഢമായ അന്ധവിശ്വാസങ്ങളെക്കുറിച്ച് ആൺഗൗളി വാചാലമാകുന്നത്
വായനക്കാരെ ചിരിപ്പിക്കുന്നതാണ്.
ഡോക്ടറെ അവതരിപ്പിച്ചതിൽ ആൺഗൗളിയുടെ സമീപനം തികച്ചും അമ്പരപ്പിക്കുന്നതാണ്. ‘ഇനിയിപ്പോൾ മരിക്കുകയല്ലാതെ മറ്റെന്തു ഗതി’ എന്ന ചോദ്യത്തിൽ മരണത്തിന്റെ മുമ്പിൽ ഡോക്ടർ കാണിക്കുന്ന വിവരിക്കാനാവാത്ത ക്രൂരതയെ നിസ്സംഗമായൊരു നർമ്മത്തോടെ ഗൗളി തുറന്നുകാണിക്കുന്നു.
ഇതിനിടയിൽ പൊൻകുന്നം വർക്കിയുടെ കഥാപാത്രത്തെ അറി യുന്ന ആൺഗൗളിയെ കണ്ട് പെൺഗൗളി വാപൊഴിക്കുന്നു. ഇതു കേട്ട ആൺഗൗളിയുടെ അതീവ രസകരമായ കമന്റും വീമ്പും ഒരുപക്ഷേ ചെറുകഥകളിൽ കാണുന്ന നർമ്മങ്ങളിൽ, ഒരുതരം സുനാമിയുടെ തിരയടിപോലെ എഴുത്തുകാരുടെ കരയിലേക്ക് അടിച്ചുകയറുന്നവയാണ്. എഴുത്തുകാർ ഉത്തരം താങ്ങുന്ന പല്ലി കളാണെന്നത് ബുദ്ധിജീവിസംസ്ക്കാരത്തിന്റെ പ്രലോഭനങ്ങളിൽ സുഖിക്കുന്ന എഴുത്തുകാരെ യഥാർത്ഥരൂപത്തിൽ കാണിക്കുന്നു. ബുദ്ധനെക്കുറിച്ച് പറഞ്ഞതോടെ പെൺഗൗളിയുടെ ചോദ്യത്തിനു മുമ്പിൽ പതറിപ്പോകുന്നത് ആണും പെണ്ണും തമ്മിലുള്ള ശ കളുടെ എല്ലാ തലത്തിലും കാണുന്നതാണ്. ദമ്പതികളുടെ ജീവി തത്തിൽ പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടുപോകുന്ന ആണുങ്ങളുണ്ട്.
പുരുഷൻ സങ്കൽപജീവിയാണെന്നും ഒരു കാര്യവും വെടിപ്പായി, നേരായി പറയാൻ കഴിയാതെ വളച്ചൊടിച്ച് ബുദ്ധിജീവി ചമയുന്നവനാണെന്നും നാമറിയുന്നു. പെൺഗൗളി യാകട്ടെ വളരെ പ്രായോഗികമായി മാത്രം ചിന്തിക്കുകയും പറ യുകയും ചെയ്യുന്നു. ‘മമതയാണ് എല്ലാ ദുഃഖങ്ങൾക്കും കാര ണമെന്ന് തിരിച്ചറിയാൻ ബുദ്ധന് ഭാര്യയേയും പുത്രനേയും ഉപ ക്ഷിച്ച് ബോധോദയം വേണ്ടിവന്നു. എന്നാൽ അടുക്കളയിൽ പണി യെടുക്കുന്ന സ്ത്രീക്ക് ഇതറിയാമെന്ന പെൺഗൗളിയുടെ കണ്ട അൽ ആൺഗൗളിയേയും പുരുഷവർഗ്ഗത്തേയും ഞെട്ടിക്കുന്നു. സ്ത്രീകൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അധികം അറിയാതിരി ക്കുന്നതാണ് നല്ലതെന്ന് ഭയപ്പെടുന്നവരിൽ ആൺഗൗളിയും പെട്ടു. ഈ അകപെടൽ ഉയർത്തുന്ന അലകൾ സ്ത്രീയുടെ മുന്നേറ്റമാണ്. ആൺ ഗൗളിയുടെ അഭിമാനക്ഷതം കൊല്ലുന്ന ഹാസ്യമാണ്.
യുവാവ് മരിച്ചതോടെ പെൺഗൗളി കൂടുതൽ ഉത്തരവാദിത്വമു ള്ളവളായി. അവൾ എടുത്ത നിലപാട് ആൺ ഗൗളിയുടെ പുരു ഷാധിപത്യത്തെയും അസ്തിത്വത്തേയും ഇല്ലാതാക്കി. പെൺഗൗ ളിയുടെ ജിജ്ഞാസയും തിരിച്ചറിവും പൊടുന്നനെയായിരുന്നു. യുവതി ഇനി എങ്ങനെ ജീവിക്കുമെന്നറിയാൻ പെൺഗൗളി വെമ്പി. സ്ത്രീയുടെ ജീവിതമറിയാനായി മറ്റൊരു സ്ത്രീയുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നു. പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് അറിയാനായി പെൺഗൗളി യാത്രയാ യത്. ആൺഗൗളിയെ ഉപേക്ഷിച്ചിട്ടാണ്. വാൽ വിറപ്പിച്ചാണ് പറ ഞ്ഞത്. ആപത്തു വരുമ്പോഴാണ് ഗൗളി വാൽ വിറപ്പിക്കുന്നത്. ഇവിടെ ആൺ ഗൗളിക്കൊപ്പമുള്ള ജീവിതം ആപത്തായി അനു ഭവപ്പെട്ടിരിക്കാം.
ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള പ്രസ്ഥാനങ്ങൾക്കും ഇവിടെ നിർവികാരതയുണ്ടാകുന്നു. വിവാഹം, ദാമ്പത്യം, സൗഹ ദബന്ധം, ഡോക്ടർമാരുടെ സേവനം എന്നിവക്കെല്ലാം മരവിപ്പ് ബാധിച്ച കാലത്തെ വളരെ രസകരമായ ഒരു ചാപല്യസ്വഭാവ ത്തോടെ ചിത്രീകരിക്കുന്നു. ഇതിലെ ഹാസ്യം നിസ്സഹായതയു ടേയും പ്രതിഷേധത്തിന്റേയും അല്ല. സങ്കൽപങ്ങൾ എല്ലാം തകർന്ന് അവനവന്റെ ശരിയിലേക്ക് പെൺഗൗളി യാത്രയാകുന്നു. അതിൽ സംഭവിച്ച നഷ്ടങ്ങൾക്ക് ജീവിതത്തിന്റെ കണക്കുപു സ്തകത്തിൽ പേജുകളില്ല.
ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി. അന്നത്തെ ദിവസം ശുഭമാകാൻ. പേശികൾ വലിഞ്ഞു മുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല.
ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്. അതേ സമയം സമൂഹ ത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കു മ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതു പോലെ – കലാസൃഷ്ടികളിലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീചാർജ് ചെയ്യുകയാണ്. ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കു കൊള്ളുന്നതാകാം. സാന്ദർഭികമാകാം.
ഈ കവിതയിൽ ഒരു സാമൂഹ്യ അവസ്ഥയെ കളിയാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.
കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ നാണു് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യു കയാണ്.
കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ് ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കയ്യടക്കുന്നത് അത്ര ശരിയല്ല.
ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതമാണ്. കള്ളനാക്കി മുദ്രകുത്ത പ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹ ത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. ഇതാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.
1975 – ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് കൊണ്ടുവന്നത്. ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്കും എഴുത്തുകൾക്കും സെൻസ റിങ്ങും നിരീക്ഷണവും ഉണ്ടായിരുന്നു.അതിനാൽ എഴുത്തുകാർ ഈ സന്ദർഭത്തെ മറികടന്നത് വളരെ സൂക്ഷ്മമായുള്ള രചനക ളിലൂടെയാണ്. കാർട്ടൂൺ കവിതകളും ചൊൽക്കാഴ്ചകളും ഡയലോഗ് കവിതകളും നാടകകവിതകളും ഇറങ്ങി.
ഇതിൽ 1976 – ൽ അയ്യപ്പപണിക്കർ രചിച്ചതാണ് ‘മോഷണം’ എന്ന കവിത. വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. മോഷണം എന്ന കവിത കേൾക്കുന്നവർക്കു കൂടി പാടാൻ സ്വാതന്ത്ര്യം നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന മോഷ്ടാവ്, കള്ളൻ എന്നീ പദങ്ങളുടെ സാംസ്ക്കാരിക വ്യത്യാസം ഈ കാണിക്കുന്നു. മോഷ്ടാവ് എന്ന പദം സംസ്കൃതമാണ്. അതിനെ മാന്യവൽക്കരിച്ചതാണ് ഈ കവിത സമൂഹം. എന്നാൽ കള്ളൻ എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശ പ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.
“വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ
കള്ളനെന്നു വിളിച്ചില്ലേ”
ഈ കവിതയിൽ പ്രതിഷേധമുണ്ട്. അധികാര വ്യവസ്ഥിതി യോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്യമുണ്ട്. കീഴാളന്റെ ദയനീയതയുണ്ട്. ചുരുക്കത്തിൽ, . വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ പണിക്കർ.
![]()
Question 25.
നവമാധ്യമങ്ങൾ ശക്തിയും സാധ്യതയും’ എന്ന പാഠഭാഗത്തിലെ ആശയങ്ങളുടെ മറുപുറമാണോ’ കയ്യൊപ്പില്ലാത്ത സന്ദേശ’ത്തിലെ ശ്രീധരന്റെ അനുഭവങ്ങളിലുള്ളത്? രണ്ടു പാഠഭാഗങ്ങളേയും മുൻനിർത്തി നവമാധ്യമങ്ങളുടെ സാധ്യതയേയും പരിമിതിയേയും കുറിച്ച് ഉപന്യാസം തയ്യാറാക്കുക.
Answer:
മാധ്യമവികാസത്തിന്റെ പരമകാഷ്ഠയിലേക്ക്, പരകോടിയിലേക്ക് എത്തിച്ചേർന്നതിന്റെ അനന്തര ഫലം ആയാണ് സൈബർ ലോകത്തെ കാണേണ്ടത്. മനുഷ്യന്റെ അളവറ്റ് ആശയവിനിമയ മാധ്യമവിചാരങ്ങൾക്കും, അന്വേഷണങ്ങൾക്കും ഉള്ള ശാസ്ത്രീയ മറുപടി കൂടിയാണ് സൈബർ ലോകം. ഇത് അനന്തസാധ്യത കൾ നിറഞ്ഞ മറ്റൊരു മാധ്യമ കണ്ടുപിടിത്തവും ഇനി ഉണ്ടാകു മെന്ന് തോന്നുന്നില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും കൂട്ടിയിണക്കാനും വ്യാപരിക്കാനുമുള്ള അനന്തമായ കഴിവിന്റെ അളവറ്റ സ്രോതസ്സു കൂടിയാണ് സൈബർ ലോകം. അപാര മായ പ്രചാരണശേഷിയും, സ്വാധീനശക്തിയും പുറത്തെടുത്ത് ലോകത്തെ മുഴുവൻ ഒരു വലയ്ക്കുള്ളിൽ എന്നവണ്ണം നിയ ന്തിച്ചു ഒരു വലിയ വട്ടത്തിനുള്ളിൽ തടവിലിട്ടിരിക്കുകയാണ് എന്നുവേണമെങ്കിൽ ആലങ്കാരികമായി പറയാം.
ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാധ്യമ അഢിക്ഷൻ തന്നെയാണ്, ഇന്ന് സൈബർ ലോകത്ത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നത്. പുതുതായി ഉണ്ടാകുന്ന ചില പുതുനാമ്പു കൾ ഒഴിച്ചാൽ ആധാരശിലയായി മാറിയ ആ മാധ്യമസംസ്കാരം. വളർന്നു പന്തലിച്ചു കഴിഞ്ഞു. പ്രബോധചന്ദ്രന്റെ ‘മാധ്യമവിചാരം’ ആ വളർച്ചയുടെ സൂചനകളെ നമുക്ക് കാണിച്ചുതരുന്നു. വി.കെ. ആദർശിന്റെ നവമാധ്യമങ്ങളുടെ ശക്തി’ യിലേക്ക് കട വരുമ്പോൾ ഒരു അണുബോംബിനെക്കാൾ തീവ്രമായ അതിന്റെ പൂർണ്ണപ്രഹരശേഷി നാം തിരിച്ചറിയുന്നു. സത്യത്തിൽ ഒരു വിസ്ഫോടനം തന്നെ ആയിരിക്കുന്നു ഈ സൈബർ വളർച്ച.
അളവറ്റ അറിവുകളുടെ സൂക്ഷ്മമായ ശേഖരണത്തിന് നമ്മുടെ കൈയിലുള്ള ശേഖരണ സംവിധാനങ്ങൾ പോരാതെ വന്നു. എപ്പോഴും ‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവായി മാറാറ്. അതു തന്നെ ഇവിടെയും സംഭവിച്ചു. ലോകമഹായുദ്ധങ്ങൾ നഗരങ്ങ ളെയും, ജനസംസ്കാരങ്ങളെയും ചുട്ടുചാമ്പലാക്കിയപ്പോൾ, അവിടെ നാശം സംഭവിയ്ക്കുകയും, തകർച്ച നേരിടുകയും ചെയ്ത, വലിയൊരു സാംസ്കാരിക സംഭരണ കേന്ദ്രമായിരുന്നു ഗ്രന്ഥശാലകൾ. മനഃപൂർവ്വമോ, അല്ലാതെയോ ലോകത്തിന്റെ നാനാഭാഗങ്ങളിലും, ഗ്രന്ഥശാലകൾ വ്യാപകമായി നശിപ്പിക്ക പ്പെട്ടു. ഒരു ജനതയെ നശിപ്പിക്കുന്നതിനേക്കാൾ, അവരുടെ മൂല്യ മായ ഗ്രന്ഥശേഖരത്തെ നശിപ്പിക്കുകയാണ്, അവരുടെ സംസ്കാ രത്തേയും, നാഗരികതയേയും തകർക്കാൻ പറ്റിയ മാർഗ്ഗമെന്ന് ഏകാധിപതികൾ കണ്ടു. സ്വാഭാവികമായും, നശിപ്പിക്കപ്പെടാതെ, ഇങ്ങനെ ഇത്ര വലിയ അളവിലല്ലാതെ, ഈ അനന്തമായ അറി വുകളെ ഭാവിയിലേക്ക് എങ്ങനെ സൂക്ഷിച്ചുവെയ്ക്കാം എന്ന അന്വേഷണം തന്നെയാകണം, ഈ വലിയ കണ്ടുപിടിത്തത്തി ലേക്ക് മാനവരാശിയെ നയിച്ചത്.
നമ്മുടെ തലച്ചോറിനെ സഹായിക്കാൻ നാം സൃഷ്ടിച്ച മറ്റൊരു വേലക്കാരൻ, ഒരു അടിമ. നമ്മുടെ തലച്ചോറിന്റെ അതേ ഗുണ ങ്ങൾ അതേ രീതിയിൽ പുനഃസൃഷ്ടിക്കാൻ കഴിയില്ലെങ്കിലും, കുറച്ചൊക്കെ പ്രതിഫലിപ്പിക്കാനും, ഓർമ്മിക്കാനും കഴിയുന്ന സ്വയം നിയന്ത്രിതമായ മറ്റൊരു യന്ത്രതലച്ചോർ. ആ കണ്ടുപി ടുത്തം മനുഷ്യനെ, എവിടെയൊക്കെ എത്തിച്ചു. ഇനിയും ഈ പ്രപഞ്ചത്തിന്റെ അനന്തമജ്ഞത വർണ്ണനീയമായ എവിടെ യൊക്കെ എത്തിക്കാൻ ബാക്കി കിടക്കുന്നു. അതിനെ ഭൂമി യ്ക്കും, അപ്പുറത്ത് ഇതുവരെ ഭാവനയിലും, സ്വപ്നലോകത്തും, മുത്തശ്ശിക്കഥകളിലും, മാത്രം നിറഞ്ഞു നിന്നിരുന്ന മറ്റുലോക ങ്ങൾ തേടിപ്പോകാനും, ഒരു പരിധിവരെ അവിടെയൊക്കെ വിജയം നേടാനും മനുഷ്യനെ പ്രാപ്തനാക്കിയത് ഈ കണ്ടുപി ടുത്തം തന്നെയാണ്. എന്നാൽ അതിന്റെ ദൂഷ്യവശങ്ങളും നിരവ ധിയാണ്.
ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്ക പ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ട മ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതിപോലെ കൈയൊപ്പില്ലാത്ത സന്ദേശങ്ങൾ ലോക മെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ ഒരു ഒളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ജീവിതം.
ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാ സനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരി ടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാ കാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പ ഒന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്ക് പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലി രോഗങ്ങ ളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠി ഷിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നിലാ കാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴുവൻ ത്വജിച്ചാലും. ഈ വലിയ കട ലിലെ ഒരു തുള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടു പോകുന്നു.
വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യ കൾപോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാ കാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്വമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യ ത്തിന്റെ പടുകുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നി യിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റി നിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകു ന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടം വലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.