Kerala SSLC Biology Question Paper March 2022 Malayalam Medium

Students can read Kerala SSLC Biology Question Paper March 2022 with Answers Malayalam Medium and Kerala SSLC Biology Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Biology Question Paper March 2022 Malayalam Medium

Time: 1½ Hours
Total Score: 40

വിദ്യാർത്ഥികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ :

  • നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് സമാശ്വാസ സമയം ഉണ്ടായിരിക്കും.
  • ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • വ്യത്യസ്ത സ്കോറുകളുള്ള ചോദ്യങ്ങൾ വിവിധ പാർട്ടുകളിലായാണ് നൽകിയിരിക്കുന്നത്.
  • ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • 1 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 40 സ്കോർ ആയിരിക്കും പരമാവധി ലഭിക്കുക.

(A) 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
ചുവടെ നൽകിയിരിക്കുന്ന പ്രകാശഗ്രാഹികോശം ഏത്?
Kerala SSLC Biology Question Paper March 2022 Malayalam Medium Q1
Answer:
കോൺകോശം

Question 2.
തന്നിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക.
(a) പാരിൻ – ഹാൽഡൻ എന്നിവരാണ് രാസപരിണാമ സിദ്ധാന്തം ആവിഷ്കരിച്ചത്.
(b) യൂറോ – മില്ലർ പരീക്ഷണത്തിൽ ജൈവകണങ്ങളായ ന്യൂക്ലിക് ആസിഡുകൾ രൂപപ്പെട്ടതായി കണ്ടെത്തി.
Answer:
(b) അമിനോ ആസിഡുകൾ

Question 3.
പും ബീജത്തിന്റെ ജനിതക ഘടന ഏത്?
(a) 44+X
(b) 22+XX
(c) 44+XX
(d) 22+Y
Answer:
22+Y

Kerala SSLC Biology Question Paper March 2022 Malayalam Medium

Question 4.
ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക.

  • ഭൂണത്തിന്റെ സുപ്താവസ്ഥ: സൈറ്റോകിനിൽ
  • ഇലവിരിയൽ: അബ്സെസിക് ആസിഡ്
  • ഫലരൂപീകരണം: ജിബ്ബർലിൻ
  • ഇലകളും ഫലങ്ങളും പാകമാകൽ: എഥിലിൻ

Answer:
ഇലകളും ഫലങ്ങളും പാകമാകൽ എഥിലീൻ

Question 5.
ചുവടെ നൽകിയിരിക്കുന്ന പ്രത്യേകതകൾ ഉള്ള രക്തഗ്രൂപ്പ് ഏത്?

ആന്റിജൻ A ആന്റിജൻ B ആന്റിജൻ D
ഇല്ല ഉണ്ട് ഇല്ല

Answer:
B-ve (B – നെഗറ്റീവ്)

Question 6.
ജനിതക എഞ്ചിനീയറിങിൽ ഉപയോഗിക്കുന്ന വാഹകർ:
(a) ലിഗേസ്
(b) പ്ലാസ്മിഡ്
(c) tRNA
(d) rRNA
Answer:
(b) പ്ലാസ്മിഡ്

(B) 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക.

Question 7.
പദജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടഭാഗം പൂരിപ്പിക്കുക.
ഈച്ച : മാറ്റിഡിയ
പ്ലനേറിയ : _______________
Answer:
ഐസ്പോട്ട്

Question 8.
ചുവടെ നൽകിയവയിൽ നിന്ന് സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനം തിരഞ്ഞെടുത്തെഴുതുക.
(a) പെരിസ്റ്റാൻസിസ് സാധാരണ നിലയിലാകുന്നു.
(b) ഹൃദയമിടിപ്പ് കൂടുന്നു
(c) ആമാശയ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നു
(d) ശ്വാസനാളം സങ്കോചിക്കുന്നു.
Answer:
(b) ഹൃദയമിടിപ്പ് കൂടുന്നു.

Kerala SSLC Biology Question Paper March 2022 Malayalam Medium

Question 9.
മാതൃക (A) അനുസരിച്ച് (B) പൂർത്തിയാക്കുക.
Kerala SSLC Biology Question Paper March 2022 Malayalam Medium Q9
Answer:
(i) ബാക്ടീരിയ
(ii) ലെപ്റ്റോസ്പൈറ

10 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക. (1 × 2 = 2)

Question 10.
പ്രസ്താവന വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
“ജനിതക രോഗങ്ങളുടെ ചികിത്സയിൽ വലിയ കുതിച്ചു ചാട്ടത്തിന് ജനിതക എഞ്ചിനീയറിങ് സഹായകമായി”
(a) ഈ പ്രസ്താവനയിൽ സൂചിപ്പിച്ചിരിക്കുന്ന ചികിത്സ രീതി ഏത്? (1)
(b) ഈ ചികിത്സ രീതിയുടെ പ്രധാന സവിശേഷത എന്ത്? (1)
Answer:
(a) ജീൻ ചികിത്സ (ജീൻ തെറാപ്പി)
(b) രോഗകാരണമായ ജീനുകളെ മാറ്റി പകരം പ്രവർത്തന ക്ഷമമായ ജീനുകൾ കൂട്ടിചേർക്കുന്ന ചികിത്സരീതി യാണ്.

(B) 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരമെഴുതുക. (1 × 2 = 2)

Question 11.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala SSLC Biology Question Paper March 2022 Malayalam Medium Q11
(a) (i) പൂരിപ്പിക്കുക. (1)
(b) (ii) -ൽ ഉൾപ്പെടുന്ന ജീവികളുടെ സവിശേഷതകൾ എന്തെല്ലാം? (1)
Answer:
(a) (i) സെർക്കോപിത്തക്കോയ്ഡിയ
(b) (ii) വികസിച്ചമസ്തിഷ്കം സ്വതന്ത്രമായി ചലിപ്പിക്കാവുന്നകൈകൾ

Question 12.
ചുവടെ നൽകിയിരിക്കുന്ന ജനിതക ഘടന വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
44+XX
(a) സ്വരൂപ ക്രോമസോമുകൾ എത്ര? (1)
(b) ഈ ജനിതക ഘടനയുള്ള വ്യക്തി ആണോ പെണ്ണോ? എന്തു കൊണ്ട്? (1)
Answer:
(a) 44
(b) പെണ്ണ് കാരണം XX എന്നത് സ്ത്രീ ലിംഗ ക്രോമസോമുകളാണ്

(A) 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. (3 × 3 = 9)

Question 13.
ചുവടെ നൽകിയിരിക്കുന്ന പട്ടിക വിശകലനം ചെയ്ത്, A കോളത്തിനനുസരിച്ച് B, C കോളങ്ങൾ ക്രമീകരിച്ചെഴുതുക. (3)

A B C
കോർണിയ റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണുന്ന ഭഗം പ്രകാശഗ്രാഹി കോശങ്ങളിൽ നിന്നുള്ള ആവേ ഗങ്ങളെ മസ്തി ഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു
പ്യൂപ്പിൾ ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ട് തള്ളി യതുമായ ഭാഗം കണ്ണിലേക്ക് പതി ക്കുന്ന പ്രകാശ ത്തിന്റെ അളവ് നിയന്ത്രിക്കുന്നു.
പീതബിന്ദു റെറ്റിനയിൽ നിന്ന് നേത്രനാഡി ആരം ഭിക്കുന്ന ഭാഗം പ്രകാശരശ്മി കളെ റെറ്റിനയിൽ പതിപ്പിക്കുന്നതിന് സഹായിക്കുന്നു
ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം പ്രതിബിംബത്തിന് ഏറ്റവും തെളി യുള്ള ഭാഗം

Answer:

A B C
കോർണിയ ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ട് തള്ളിയതുമായ ഭാഗം പ്രകാശരശ്മികളെ റെറ്റിന യിൽ പതിപ്പിക്കുന്നതിന് സഹായിക്കുന്നു.
പ്യൂപ്പിൾ ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം കണ്ണിലേക്ക് പതിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നു.
പീതബിന്ദു റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടു തലായി കാണപ്പെടുന്ന ഭാഗം പ്രതിബിംബത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.

Question 14.
പ്രസ്താവന വിലയിരുത്തി ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
“ഉറുമ്പുകൾ ചില രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന തിനാൽ ഒരു നിശ്ചിത പാതയിലൂടെ വരിവരിയായി സഞ്ചരിക്കുന്നു.”
(a) ഇത്തരം രാസവസ്തുക്കൾക്ക് പറയുന്ന പേരെന്ത്? (1)
(b) ഇത്തരം രാസവസ്തുക്കൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക. (1)
(c) ഈ രാസവസ്തുക്കൾ കൊണ്ട് ജീവികൾക്കുള്ള രണ്ട് പ്രയോജനങ്ങൾ എഴുതുക.
Answer:
(a) ഫിറമോണുകൾ
(b) സിവെറ്റോൺ, കസ്തൂരി (മസ്കോൺ),
(c)

  • ഇണയെ ആകർഷിക്കാൻ
  • ഭക്ഷണലഭ്യത അറിയിക്കാൻ

Kerala SSLC Biology Question Paper March 2022 Malayalam Medium

Question 15.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. (1)
Kerala SSLC Biology Question Paper March 2022 Malayalam Medium Q15
(a) (i)എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭാഗം തിരിച്ചറിഞ്ഞെഴുതുക. (1)
(b) ഈ ഭാഗത്തിന് കാഠിന്യം നൽകുന്ന ഏതെങ്കിലും രണ്ട് രാസഘടകങ്ങളുടെ പേര് എഴുതുക. (1)
(c) ഈ ഭാഗത്തെ മറികടന്നെത്തുന്ന രോഗാണുക്കൾ കോശ ത്തിൽ പ്രവേശിക്കുന്നത് തടയുന്നത് എങ്ങനെ?
Answer:
(a) (i) കോശഭിത്തി
(b) ലിഗ്നിൻ, കുട്ടീൻ
(c) കോശഭിത്തിയിൽ രൂപപ്പെടുന്ന കാലോസ് എന്ന പോളിസാ റൈഡ് കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കൾ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.

Question 16.
ക്ഷയം, മലമ്പലി എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ തരം തിരിച്ചെഴുതുക.

  • വായുവിലൂടെ വ്യാപിക്കുന്നു
  • രോഗകാരി ബാക്ടീരിയ
  • വിറയലോടുകൂടിയ പനി, അമിതമായ വിയർപ്പ്
  • അനോഫിലിസ് കൊതുകിലൂടെ വ്യാപിക്കുന്നു
  • ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെടുക, ക്ഷീണം, സ്ഥിരമായ ചുമ
  • രോഗകാരി പ്രോട്ടോസോവ
ക്ഷയം മലമ്പനി

Answer:
ക്ഷയം – വായുവിലൂടെ പകരുന്നു. രോഗകാരി ബാക്ടീരിയ, ശരീരത്തിന് ഭാരക്കുറവ്, ക്ഷീണം, സ്ഥിരമായ ചുമ.
മലമ്പനി – അനോഫിലിസ് കൊതുകിലൂടെ വ്യാപിക്കുന്നു, രോഗ കാരി പ്രോട്ടോസോവ, വിറയലോടുകൂടിയ പനി, അമിത വിയർപ്.

(B) ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരെഴുതുക. (1 × 3 = 3)

Question 17.
നൽകിയിരിക്കുന്ന ചിത്രം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala SSLC Biology Question Paper March 2022 Malayalam Medium Q17
(a) ചിത്രീകരണത്തിൽ (i) എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭാഗം ഏത്? (1)
(b) ഈ ഭാഗത്തിന്റെ ഏതെങ്കിലും രണ്ട് ധർമങ്ങൾ എഴുതുക. (2)
Answer:
(a) (i) മയലിൻ ഷീത്ത്/ഷ്വാൻ കോശം
(b) ആക്സോണിന് പോഷകഘടകങ്ങളും ഓക്സിജനും നൽകുക.

  • ആവേഗ പ്രസരണവേഗത വർദ്ധിപ്പിക്കുക.
  • വൈദ്യുത ഇൻസുലേറ്ററായി വർത്തിക്കുക.

(A) 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. (2 × 4 = 8)

Question 18.
ഒരു ജനിതക രോഗത്തിൽ അരുണരക്താണുക്കൾക്കുണ്ടാ കുന്ന മാറ്റം ചുവടെ ചിത്രീകരിച്ചിരിക്കുന്നു. അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala SSLC Biology Question Paper March 2022 Malayalam Medium Q18
(a) ഈ ജനിതക രോഗം ഏത്? (1)
(b) അരുണ രക്താണുക്കൾക്ക് രൂപമാറ്റം ഉണ്ടാകുന്നത് എന്തുകൊണ്ട്? (1)
(c) അരുണ രക്താണുക്കൾക്കുണ്ടാകുന്ന രൂപമാറ്റം ശരീരത്തെ ബാധിക്കുന്നതെങ്ങനെ? (2)
Answer:
(a) സിക്കിൾ സെൽ അനീമിയ
(b) ജീനുകളിലെ വൈകല്യം മൂലം രക്തത്തിലെ ഹീമോ ഗ്ലോബിന്റെ നിർമാണ ഘടകങ്ങളായ അമിനോ ആസിഡുകളുടെ ക്രമീക രണത്തിൽ വൈകല്യമുണ്ടാകുന്നതുകൊണ്ട് രൂപ മാറ്റം സംഭവിക്കുന്നു.
(c) അരുണ രക്താണുക്കളുടെ ഓക്സിജൻ വാഹകശേഷി കുറ യുന്നു, രൂപമാറ്റം വന്ന അരുണരക്താണുകൾ രക്തക്കുഴലു കളിൽ തങ്ങിനിന്ന് രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു.

Kerala SSLC Biology Question Paper March 2022 Malayalam Medium

Question 19.
ചിത്രീകരണം വിശകലനം ചെയ്ത് ചുവടെ നൽകി യിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala SSLC Biology Question Paper March 2022 Malayalam Medium Q19
(a) (i), (ii), (iii), (iv) എന്നിവ പൂരിപ്പിക്കുക. (2)
(b) പ്രകടഗുണം ഏത്? (1)
(c) ഒന്നാം തലമുറയിലെ ഗുപ്തഗുണം രണ്ടാം തലമുറയിൽ പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ട്? (1)
Answer:
(a) (i) r
(ii) Rr
(iii) Rr
(iv) rr
(b) ഉരുണ്ട വിത്ത്
(c) ലിംഗ കോശങ്ങൾ ഉണ്ടാകുമ്പോൾ സ്വഭാവത്തെ നിർണ യിക്കുന്ന ഘടകങ്ങൾ പരസ്പരം കൂടികലരാതെ വേർതിരി യുന്നതുകൊണ്ട്.

Question 20.
ഒരു പരിണാമ സിദ്ധാന്തത്തിന്റെ മുഖ്യ ആശയങ്ങൾ ചുവടെ നൽ കിയിരിക്കുന്നു. അവ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക..
(i) തലമുറ തലമുറകളായി ലഭിക്കുന്ന വ്യതിയാനങ്ങളുടെ സഞ്ചയം
(ii) പുതിയ ജിവജാതികളുടെ ഉത്ഭവം
(iii) നിലനിൽപ്പിനു വേണ്ടിയുള്ള സമരം
(iv)അനുകൂലമായ വ്യതിയാനങ്ങൾ അടുത്ത തലമുറയി ലേക്ക് കൈമാറ്റം ചെയ്യുന്നു.
(v) അനുകൂല വ്യതിയാനങ്ങളില്ലാത്തവ നശിക്കുകയും മറ്റുള്ളവ നിലനിൽക്കുകയും ചെയ്യുന്നു.
(vi) അമിതോൽപ്പാദനം
(a) സൂചിപ്പിച്ചിരിക്കുന്ന പരിണാമ സിദ്ധാന്തം ഏത്? (1)
(b) മുകളിൽ നൽകിയിരിക്കുന്ന ആശയങ്ങളെ ഉചിതമായി ക്രമീകരിച്ചെഴുതുക. (2)
Answer:
(a) പ്രകൃതി നിർധാരണ സിദ്ധാന്തം/ഡാർവിനിസം
(b) (vi) അമിതോൽപ്പാദനം
(iii) നിലനിൽപ്പിനു വേണ്ടിയുള്ള സമരം
(v) അനുകൂല വ്യതിയാനങ്ങളില്ലാത്തവ നശിക്കുകയും മറ്റുള്ളവ നിലനിൽക്കുകയും ചെയ്യുന്നു.
(iv) അനുകൂലമായ വ്യതിയാനങ്ങൾ അടുത്ത തലമുറയി ലേക്ക് കൈമാറ്റം ചെയ്യുന്നു.
(i) തലമുറ തലമുറകളായി ലഭിക്കുന്ന വ്യതിയാന ങ്ങളുടെ സഞ്ചയം
(ii) പുതിയ ജീവജാതികളുടെ ഉത്ഭവം

(B) 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരമെഴുതുക. (1 × 4 = 4)

Question 21.
കണ്ണിലെ ഒരു ദ്രവത്തിന്റെ സവിശേഷത ചുവടെ നൽകിയി രിക്കുന്നു. അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

രക്തത്തിൽ നിന്ന് രൂപപ്പെട്ട് രക്തത്തിലേയ്ക്കു തന്നെ പുനരാഗിരണം ചെയ്യപ്പെടുന്നു.

(a) ദ്രവം ഏത്? (1)
(b) ഈ ദ്രവത്തിന്റെ ധർമം എന്ത്? (1)
(c) ഈ ദ്രവവുമായി ബന്ധപ്പെട്ട നേത്രരോഗം ഏത്? (1)
(d) ഈ നേത്രരോഗത്തെ എങ്ങനെ പരിഹരിക്കാം? (1)
Answer:
(a) അക്വസ് ദ്രവം
(b) കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷക ഘടകങ്ങളും നൽകുന്നു.
(c) ഗ്ലോക്കോമ
(d) ലേസർ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം

Question 22.
രക്തം കട്ടപിടിക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala SSLC Biology Question Paper March 2022 Malayalam Medium Q22
(a) ‘X’ എന്ന് സൂചിപ്പിച്ചിരിക്കുന്ന രാസാഗ്നി ഏത്? (1)
(b) ഈ രാസാഗ്നി ഉണ്ടാകുന്നതെങ്ങനെ? (1)
(c) ഈ പ്രക്രിയയിലെ തുടർന്നുള്ള ഘട്ടങ്ങൾ എഴുതുക. (2)
Answer:
(a) X-ത്രോംബോപ്ലാസ്റ്റിൻ
(b) മുറിവേറ്റ ഭാഗത്തെ കലകളും പ്ലേറ്റ്ലെറ്റുകളും ശിഥിലീകരിച്ച്
(c) ഫൈബ്രിനോജൻ Kerala SSLC Biology Question Paper March 2022 Malayalam Medium Q22.1 ഫൈബ്രിൻ നാരുകൾ
ഫെബിൻ നാരുകൾ ചേർന്ന് രൂപപ്പെടുന്ന വലക്ക ണ്ണികളിൽ അരുണരക്താണുക്കളും പ്ലേറ്റ്ലറ്റുകളും തങ്ങി രക്തക്കട്ടയുണ്ടാകുന്നു.

23 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം.

(A) 23 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരമെഴുതുക. (1 × 5 = 5)

Question 23.
ചിത്രം പകർത്തി വരച്ച് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala SSLC Biology Question Paper March 2022 Malayalam Medium Q23
ചിത്രം പകർത്തി വരയ്ക്കുന്നതിന്
(a) താഴെ തന്നിരിക്കുന്ന ഭാഗങ്ങൾ തിരിച്ചറിഞ്ഞ് പേരെഴുതി അടയാളപ്പെടുത്തുക.
(i) ശരീര തുലനനില പാലിക്കുന്നു. (1)
(ii) ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു. (1)
(iii) ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രമായി പ്രവർ ത്തിക്കുന്നു. (1)
(b) “X” എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തിന്റെ പേര്, ധർമ്മം എന്നിവ എഴുതുക. (1)
Answer:
(a)
Kerala SSLC Biology Question Paper March 2022 Malayalam Medium Q23.1
(b) X-മെഡുല ഒബ്ളോംഗേറ്റ: ഹൃദയസ്പന്ദനം, ശ്വാസോഛ്വാസം എന്നീ അനൈശ്ചിക പ്രവർത്തനങ്ങ ളുടെ നിയന്ത്രണം.

Kerala SSLC Biology Question Paper March 2022 Malayalam Medium

Question 24.
രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രവർത്തനം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala SSLC Biology Question Paper March 2022 Malayalam Medium Q24
(a) X എന്നു Yഎന്നും സൂചിപ്പിച്ചിരിക്കുന്ന ഹോർമോണുകൾ ഏതെല്ലാം? (1)
(b) ഈ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി എത്? (1)
(c) X എന്ന ഹോർമോണിന്റെ ഉൽപാദനക്കുറവ് മൂലം ഉണ്ടാ കുന്ന രോഗം ഏത്? (1)
(d) ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം? (1)
(e) രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ക്രമീകരിക്കുന്ന തിൽ Yഎന്ന ഹോർമോണിന്റെ മറ്റൊരു പ്രവർത്തനം എഴുതുക. (1)
Answer:
(a) X-ഇൻസുലിൻ; Y-ക്കഗോൺ
(b) പാൻക്രിയാസ് (ആഗ്നേയ ഗ്രന്ഥി)
(c) ഡയബറ്റിസ് മെലിറ്റസ് (പ്രമേഹം)
(d) വർധിച്ച വിശപ്പും ദാഹവും കൂടെ കൂടെയുള്ള മൂത്ര മൊഴിക്കലും.
(e) അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമിക്കുന്നു.

Leave a Comment