Kerala SSLC Chemistry Board Model Paper March 2019 Malayalam Medium

Students can read Kerala SSLC Chemistry Board Model Paper March 2019 with Answers Malayalam Medium and Kerala SSLC Chemistry Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Chemistry Board Model Paper March 2019 Malayalam Medium

Time: 1½ Hours
Total Score: 40

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ ങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്ന തിനും ഉപയോഗിക്കാവുന്നതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശരിയായി വായിച്ചതിനു ശേഷം ഉത്തരം എഴുതുക.
  • ചോദ്യങ്ങൾ 1, 2, 3, 4 സ്കോർ വീതമുള്ള A, B, C, D എന്നീ സെക്ഷ നുകളായാണ് നൽകിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും 5 ചോദ്യങ്ങൾ വീതം ഉണ്ട്. അവയിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക.
  • ഓരോ ചോദ്യത്തിനും സമയക്രമം പാലിച്ച് ഉത്തരമെഴുതുക.

Section – A

(1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. 11 സ്കോർ വീതം)

Question 1.
ഹീലിയം ഒഴികെയുള്ള ഉൽകൃഷ്ട വാതകങ്ങളുടെ ബാഹ്യതമ സബ് ഷെല്ലിൽ ________________ ഇലക്ട്രോണുകൾ ഉണ്ടായിരിക്കും. (1)
(2, 6, 10, 14)
Answer:
6

Question 2.
STP യിൽ സ്ഥിതി ചെയ്യുന്ന 32 g ഓക്സിജന്റെ വ്യാപ്തം എത്ര? (1)
(അറ്റോമിക മാസ് : O = 16)
Answer:
22.4 L

Kerala SSLC Chemistry Board Model Paper March 2019 Malayalam Medium

Question 3.
ഓർഗാനിക് ആസിഡുകളിലെ ഫങ്ഷണൽ ഗ്രൂപ്പിന്റെ പേരെന്ത്? (1)
Answer:
കാർബോക്സിലിക്, -COOH, Kerala SSLC Chemistry Board Model Paper March 2019 Malayalam Medium Q3

Question 4.
പാരസെറ്റമോൾ, ഔഷധങ്ങളുടെ ഏത് വിഭാഗത്തിൽ പെടുന്നു? (1)
Answer:
ആന്റിപൈറെറ്റിക്ക്

Question 5.
LPG യിലെ പ്രധാന ഘടകം ഏത്? (1)
Answer:
ബ്യൂട്ടെയ്ൻ

Section – B

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (2 സ്കോർ വീതം).

Question 6.
ഏതാനും ലോഹങ്ങളുടെ ക്രിയാശീലത്തിന്റെ ക്രമം തന്നിരി ക്കുന്നു.
Mg > Zn > Fe > Cu
(a) ഇവയിൽ നേർത്ത HCl-മായി രാസപ്രവർത്തനത്തിൽ പങ്കെ ടുക്കാനിടയില്ലാത്ത ലോഹമേത്? (1)
(b) ZnSO4 ലായനിയിൽ ഒരു കഷണം Mg റിബ്ബൺ മുക്കി വച്ചി രിക്കുന്നു. അപ്പോൾ നടക്കുന്ന റിഡോക്സ് പ്രവർത്തനത്തെ കാണിക്കുന്ന സമവാക്യം എഴുതുക. (1)
Answer:
(a) Cu
(b) Mg + ZnSO4 → MgSO4 + Zn
or
Mg + Zn2+ → Mg2+ + Zn

Question 7.
ചില അയിരുകളാണ് മാഗ്നറ്റൈറ്റ് (Fe3O4), പെറ്റൈറ്റ് (Fe2O3), കോപ്പർ പൈറൈറ്റിസ് എന്നിവ.
(a) ഇവയിൽ പ്ലവന പ്രക്രിയ ഉപയോഗിച്ച് സാന്ദ്രീകരിക്കുന്ന അയിത്? (1)
(b) ഏത് അയിരിനെയാണ് കാന്തിക വിഭജനത്തിലൂടെ സാന്ദ്രണം ചെയ്യുന്നത്? (1)
Answer:
(a) കോപ്പർ പൈറൈറ്റിസ്
(b) മാഗ്നറ്റൈറ്റ് (Fe3O4)

Question 8.
ചില മൂലകങ്ങളുടെ ഏതാനും സാമ്പിളുകൾ തന്നിരിക്കുന്നു.
8 g H2, 64 g O2, 28 g N2, 10 g He
(a) ഇവയിൽ തന്മാത്രകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സാമ്പിൾ ഏത്? (1)
(b) STP യിൽ 22,4 ലിറ്റർ വ്യാപ്തമുള്ള സാമ്പിൾ ഏത്? (1)
(ആറ്റോമിക് മാസ് : H = 1, He = 4, N = 14 പിന്നെ O = 16)
Answer:
(a) 8 g H2
(b) 28 g N2

Kerala SSLC Chemistry Board Model Paper March 2019 Malayalam Medium

Question 9.
3 കാർബൺ ആറ്റങ്ങളുള്ള ഒരു ഓർഗാനിക് സംയുക്തത്തിൽ ഫങ്ഷണൽ ഗ്രൂപ്പായി 2-ാ മത്തെ കാർബൺ ആറ്റത്തിൽ ഒരു-OH ഗ്രൂപ്പുണ്ട്.
(a) ഇതിന്റെ IUPAC നാമം എഴുതുക. (1)
(b) ഇതിന്റെ ഒരു പൊസിഷൻ ഐസോമറിന്റെ ഘടന എഴുതുക. (1)
Answer:
(a) പാപ്പാൻ-2-ഓൾ
Kerala SSLC Chemistry Board Model Paper March 2019 Malayalam Medium Q9
(b) CH3 – CH2 – CH2 – OH

Question 10.
X എന്ന ആറ്റത്തിന്റെ മൂന്നാമത്തെ ഷെല്ലിൽ 6 ഇലക്ട്രോണു കൾ ഉണ്ട്.
(a) X-ന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക (1).
(b) X സാധാരണയായി കാണിക്കുന്ന സംയോജകത (valency) എത്ര? (1)
Answer:
(a) 1s2 2s2 2p6 3s2 3p4
(b) -2

Section – C

(11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (3 സ്കോർ വീതം).

Question 11.
വളരെ പ്രധാനപ്പെട്ട ഒരു നിർമ്മാണ വസ്തുവാണല്ലോ സിമന്റ്
(a) സിമന്റ് നിർമ്മാണത്തിനുപയോഗിക്കുന്ന പ്രധാന അസം സ്കൃത വസ്തുക്കൾ ഏവ? (1)
(b) സിമന്റ് നിർമ്മാണത്തിൽ ജിപ്സത്തിന്റെ ധർമമെന്ത്? (1)
(c) സിമന്റ് ഈർപ്പമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാറില്ല. കാരണ മെന്ത്? (1)
Answer:
(a) ചുണ്ണാമ്പുകല്ലും കളിമണ്ണും
(b) സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന്
(c) ജലാംശം ആഗിരണം ചെയ്തു സിമെൻറ് സ്ഥിരമായി കട്ടപി ടിക്കുന്നു.

Question 12.
ഇരുമ്പിന്റെ അറ്റോമിക് നമ്പർ 26 ആണ്.
(a) ഇരുമ്പ് പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെ ടുന്നു? (1)
(b) Fe2O3 എന്ന സംയുക്തത്തിൽ ഇരുമ്പിന്റെ ഓക്സീകരണാ വസ്ഥ എത്ര? (1)
(c) ഈ ഓക്സീകാവസ്ഥയുള്ള ഇരുമ്പ് അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (1)
Answer:
(a) 26Fe – 1s2 2s2 2p6 3s2 3p6 3d6 4s2 (group – 8)
(b) +3
(c) Fe – 1s2 2s2 2p6 3s2 3p6 3d5

Question 13.
താഴെ തന്നിരിക്കുന്ന സംതുലനാവസ്ഥ നിരീക്ഷിക്കുക.
N2O4 + താപം \(\rightleftharpoons\) 2NO2
(a) ഒരു ഉഭയദിശാ പ്രവർത്തനം സംതുലനാവസ്ഥ പ്രാപിക്കു ന്നതെപ്പോൾ? (1)
(b) വ്യൂഹത്തിൽ ഉയർന്ന മർദ്ദം പ്രയോഗിക്കുകയാണെങ്കിൽ പുരോ പ്രവർത്തന വേഗതക്ക് എന്തു മാറ്റം സംഭവിക്കും? (1)
(c) താഴ്ന്ന താപനിലയിൽ N2O4 സാവധാനം മാത്രമേ വിഘടിക്കു കയുള്ളു. കാരണമെന്ത്? (1)
Answer:
(a) പുരോ പ്രവർത്തനത്തിന്റെയും പശ്ചാത് പ്രവർത്തനത്തി ന്റെയും വേഗം തുല്യമാകുമ്പോൾ.
(b) പുരോ പ്രവർത്തന വേഗത കുറയുന്നു. കാരണം പുരോപ വർത്തന ഫലമായി വ്യാപ്തം തന്മാത്രകളുടെ എണ്ണം കൂടുന്നു.
(c) പുരോപ്രവർത്തനം താപാഗിരണ പ്രവർത്തനമാണ്.

Question 14.
താഴെ തന്നിരിക്കുന്ന സമവാക്യങ്ങൾ പൂർത്തീകരിക്കുക.
(a) C2H6 + Cl2 → ______________ + HCl (1)
(b) C3H6 – Cl2 → ______________ (1)
(c) nCH2 – CH2 → ______________ (1)
Answer:
(a) C2H6 + Cl2 → C2H5Cl
(b) C3H6 – Cl2 → C3H6Cl2
(c) nCH2 – CH2 → [-CH2 – CH2-]n

Kerala SSLC Chemistry Board Model Paper March 2019 Malayalam Medium

Question 15.
ഹൈഡ്രജനും ഓക്സിജനും സംയോജിച്ച് ജലമുണ്ടാകുന്ന പ്രവർത്തനത്തിന്റെ സമവാക്യം തന്നിരിക്കുന്നു.
2H2 + O2 → 2H2O
(a) ഈ പ്രവർത്തനത്തിലെ അഭികാരകങ്ങൾ ആയ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അംശബന്ധമെന്ത്? (1)
(b) 32 g ഓക്സിജനും 10 g ഹൈഡ്രജനും തമ്മിൽ പ്രവർത്തിപ്പി ക്കുന്നു എന്ന് കരുതുക. എങ്കിൽ
(i) ഉണ്ടാകുന്ന ജല തന്മാത്രകളുടെ എണ്ണമെത്ര? (1)
(ii) പ്രവർത്തനശേഷം ബാക്കിയാവുന്ന അഭികാരകം ഏത്? (1)
Answer:
(a) 2 : 1
(b) (i) 2 തന്മാത്രകൾ
(ii) 6 g H2 പ്രവർത്തിക്കാതെ അവശേഷിക്കും.

Section – D

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (4 സ്കോർ വീതം).

Question 16.
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമാണ് അലുമിനിയം:
(a) അലുമിനിയത്തിന്റെ അയിരേത്? (1)
(b) അലൂമിനിയത്തിന്റെ അയിരിന്റെ സാന്ദ്രണത്തിനായി ലീച്ചിംഗ് ഉപയോഗിക്കുന്നു. എന്താണ് ലീച്ചിംഗ്? (1)
(c) അലുമിനിയത്തിന്റെ നിർമ്മാണത്തിൽ ക്രയോലൈറ്റിന്റെ ധർമ മെന്ത്? (1)
(d) അലുമിനിയത്തിന്റെ ഏതെങ്കിലും ഒരു ലോഹസങ്കരത്തിന്റെ പേരും അതിന്റെ ഒരുപയോഗവും എഴുതുക. (1)
Answer:
(a) ബോക്സൈറ്റ് (Al2O3 . 2H2O)
(b) അനുയോജ്യമായ ലായകത്തിൽ അയിരിനെ ലയിപ്പിക്കുന്നു. അപദ്രവങ്ങൾ അരിച്ചു മാറ്റുന്നു.
(c) വൈദ്യുത വിശ്ലേഷണ രീതിയിൽ അലുമിനിയം നിർമിക്കു മ്പോൾ ശുദ്ധമായ അലുമിന ഉരുകിയ ക്രയോലൈറ്റിൽ ലയി പ്പിക്കുന്നു. ക്രയോലൈറ്റ്അ ലുമിനയുടെ ദ്രവണാങ്കം താഴ്ത്തുകയും വൈദ്യുത ചാലകത വർധിപ്പിക്കുകയും ചെയ്യുന്നു.
(d) അൽനിക്കോ. ശക്തിയേറിയ കാന്തങ്ങൾ നിർമ്മിക്കാൻ.

Question 17.
Kerala SSLC Chemistry Board Model Paper March 2019 Malayalam Medium Q17
നൽകിയിരിക്കുന്ന ഘടനയെ അടിസ്ഥാനമാക്കി ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) ചെയിൻ ശരിയായ രീതിയിൽ നമ്പർ ചെയ്യുക. (1)
(b) ശാഖകളുടെ പേരെഴുതുക. (1)
(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക. (1)
(d) ഇതിന്റെ ഐസോമറായി വരുന്ന ശാഖകളില്ലാത്ത ഹൈഡ്രോ കാർബണിന്റെ ഘടന എഴുതുക. (1)
Answer:
(a)
Kerala SSLC Chemistry Board Model Paper March 2019 Malayalam Medium Q17.1
(b) മീതൈൽ
(c) 2, 4-ഡൈമീതൈൽ ഹെയ്ൻ
(d) CH3 – CH2 – CH2 – CH2 – CH2 – CH2 – CH2 – CH3 (ഹെക്ടെയ്ൻ)

Question 18.
(a) വ്യാവസായികമായി എതനോൾ നിർമ്മിക്കുന്നതെങ്ങനെ? (2)
(b) സമവാക്യം പൂർത്തിയാക്കുക. (1)
CH3 – CH2 -OH + CH3COOH → ______________ + H2O
(c) മേൽ പ്രവർത്തനത്തിലെ ഉൽപ്പന്നം ഓർഗാനിക് സംയുക്ത ങ്ങളുടെ ഏത് വിഭാഗത്തിൽ പെടുന്നു? (1)
Answer:
(a) മൊളാസസിന്റെ (പഞ്ചസാര ലായനിയുടെ ഫെർമെന്റേഷൻ വഴിയാണ് എതനോൻ നിർമിക്കുന്നത്.
(b) CH3 – CH2 – OH + CH3 – COOH → CH3 – CO – CH2 – CH3 + H2O
(c) എസ്റ്ററുകൾ

Kerala SSLC Chemistry Board Model Paper March 2019 Malayalam Medium

Question 19.
Kerala SSLC Chemistry Board Model Paper March 2019 Malayalam Medium Q19
ഒരു ഗാൽവനിക് സെല്ലാണ് ചിത്രീകരിച്ചിരിക്കുന്നത്
(a) ഇതിൽ ഓക്സീകരണം നടക്കുന്നത് ഏത് ലോഹ ഇലക്ട്രോ ഡിലാണ്? (1)
(b) ഏതു ലോഹത്തിൽ നിന്നും ഏതു ലോഹത്തിലേക്കായി രിക്കും ഇലക്ട്രോണുകൾ പ്രവഹിക്കുന്നത്? (1)
(c) കാഥോഡായി പ്രവർത്തിക്കുന്ന ലോഹമേത്? (1)
(d) സെല്ലിൽ നടക്കുന്ന റിഡോക്സ് പ്രവർത്തനത്തെ കാണി ക്കുന്ന സമവാക്യം എഴുതുക. (1)
(സൂചന: ക്രിയം ശീലം Mg > Fe)
Answer:
(a) മഗ്നീഷ്യം (Mg)
(b) മഗ്നീഷ്യത്തിൽ നിന്നും അയണിലേയ്ക്ക് (Mg – Fe)
(c) അയൺ (Fe)
Kerala SSLC Chemistry Board Model Paper March 2019 Malayalam Medium Q19.1

Question 20.
സോഡിയം തയോസൾഫേറ്റ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ തന്നിരിക്കുന്നു.
(a) താപനിലയും രാസപ്രവർത്തന വേഗതയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് ഇവ ഉപയോഗിച്ചുള്ള പരീക്ഷണം എഴുതുക. (2)
(b) താപനില കൂടുന്നതനുസരിച്ച് രാസപ്രവർത്തന വേഗത വിത്യാ സപ്പെടാനുള്ള കാരണമെന്ത്? (1)
(c) ഈ രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ മറ്റൊരു മാർഗ്ഗം നിർദ്ദേശിക്കുക. (1)
Answer:
(a) രണ്ടു ബോയിലിംഗ് ട്യൂബുകളിൽ തുല്യവ്യാപ്തം നേർപ്പിച്ച സോഡിയം തയോസൾഫേറ്റ് ലായനി എടുക്കുക. ഒന്നിനെ ചൂടാക്കുക. രണ്ടിലും തുല്യ അളവ് നേർപ്പിച്ച HCl ചേർ ക്കുക. ചൂടാക്കിയ ടെസ്റ്റ്ട്യൂബിൽ വേഗത്തിൽ പ്രവർത്തനം നട ക്കുന്നു.
(b) താപനില വർധിക്കുമ്പോൾ രാസപ്രവർത്തന വേഗത വർധി ക്കുന്നു.
(c) സോഡിയം തയോസൾഫേറ്റ് ലായനി അല്ലെങ്കിൽ HCl ന്റെ ഗാഢത വർധിപ്പിക്കുക.

Leave a Comment