Students can read Kerala SSLC Chemistry Board Model Paper March 2021 with Answers Malayalam Medium and Kerala SSLC Chemistry Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Chemistry Board Model Paper March 2021 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 1 സ്കോർ വീതം.
Question 1.
തന്നിരിക്കുന്നവയിൽ ഏറ്റവും ഊർജം കൂടിയ സബ്ഷെൽ ഏത്? (1)
(2s, 3p, 3d, 4s)
Answer:
3d
Question 2.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക. (1)
വിനൈൽ ക്ലോറൈഡ് : പോളി വിനൈൽ ക്ലോറൈഡ് (PVC)
_____________ : പോളിടെട്രാഫ്ളൂറോഇതീൻ (ടെഫ്ളേൺ)
Answer:
ടെട്രാഫ്ളൂറോ ഈതിൻ
Question 3.
ബോക്സൈറ്റ് _____________ എന്ന ലോഹത്തിന്റെ അയിര് ആണ്. (1)
Answer:
അലുമിനിയം (Al)
![]()
Question 4.
ആൽക്കനുകളുടെ (alkynes) പൊതുവാക്യം തിരഞ്ഞ ടുത്ത് എഴുതുക. (1)
(CnH2n, CnH2n+2, CnH2n-2, CnH4n)
Answer:
CnH2n-2
Question 5.
ഒരു പദാർത്ഥത്തിന്റെ 1 GMM ൽ (ഗ്രാം മോളിക്യുലാർ മാസ്)
_________________ എണ്ണം തന്മാത്രകൾ അടങ്ങിയിരിക്കും. (1)
Answer:
6.022 × 1023 (NA അല്ലെങ്കിൽ അവഗാഡ്രോ സംഖ്യ)
Question 6.
താഴെ പറയുന്നവയിൽ ഏത് ലോഹമാണ് നേർപ്പിച്ച ഹൈഡ്രോ ക്ലോറിക് ആസിഡുമായി (HCl) തീവ്രമായി പ്രവർത്തിക്കുന്നത്? (1)
(Mg, Cu, Fe, Pb)
Answer:
Mg (മഗ്നീഷ്യം)
Question 7.
അമോണിയം ക്ലോറൈഡും (NH4Cl) കാൽസ്യം ഹൈഡ്രോ ഡും (Ca(OH)2) ചേർത്ത് ചൂടാക്കിയാൽ ലഭിക്കുന്ന വാത കമാണ് __________ (1)
Answer:
അമോണിയ (NH3)
Question 8.
ഒരു ഇരുമ്പുവളയിൽ കോപ്പർ പൂശുന്ന വൈദ്യുത വിശ്ലേഷണ പ്രവർത്തനത്തിൽ ഇരുമ്പുവള ബാറ്ററിയുടെ ഏത് ടെർമിനലു മായി ബന്ധിപ്പിക്കുന്നു? (1)
Answer:
നെഗറ്റീവ് ടെർമിനൽ
9 മുതൽ 16 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 2 സ്കോർ വീതം.
Question 9.
(a) അപദ്രവത്തിന് അയിരിനേക്കാൾ സാന്ദ്രത കൂടുതലാണ ങ്കിൽ അയിരന്റെ സാന്ദ്രണത്തിന് ഉപയോഗിക്കാവുന്ന ഒരു മാർഗത്തിന്റെ പേരെഴുതുക. (1)
(b) ഈ മാർഗത്തിൽ സാന്ദ്രണം ചെയ്യാവുന്ന ഒരു അയിരിനെ തിരഞ്ഞെടുക്കുക. (1)
(Fe3O4, ZnCO3, CaCO3, ZnS)
Answer:
(a) പ്ലവന പ്രക്രിയ
(b) ZnS
![]()
Question 10.
(a) ഉരുകിയ സോഡിയം ക്ലോറൈഡിനെ (NaCl) വൈദ്യുത വിശ്ളേഷണം ചെയ്യുമ്പോൾ കാഥോഡിൽ നിക്ഷേപിക്കപ്പെ ടുന്ന ലോഹമേത്? (1)
(b) കാഥോഡിൽ നടക്കുന്ന രാസപ്രവർത്തന സമവാക്യം എഴു തുക. (1)
Answer:
(a) സോഡിയം (Na)
(b) Na+ +1e– → Na (നിരോക്സീകരണം)
Question 11.
CH3 – CH2 – CH2 – OH
(a) ഈ സംയുക്തത്തിലെ ഫങ്ങ്ഷണൽ ഗ്രൂപ്പിനെ തിരിച്ചറിയുക. (1)
(b) ഇതിന്റെ IUPAC നാമം എന്ത്? (1)
Answer:
(a) ഹൈഡ്രോക്സിൽ (-OH)
(b) പാപ്പാൻ-1-ഓൾ
Question 12.
(a) ക്രോമിയത്തിന്റെ സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസം എഴുതുക. (Cr അറ്റോമിക നമ്പർ 24) (1)
(b) ഈ ഇലക്ട്രോൺ വിന്യാസത്തിന് വിശദീകരണം നൽകുക. (1)
Answer:
(a) 1s2 2s2 2p6 3s2 3p6 3d5 4s1
(b) പകുതി നിറഞ്ഞ ‘d’ സബ് ഷെല്ലുകൾക്ക് സ്ഥിരത കൂടുതൽ ആണ്.
Question 13.

(a) ഗ്രാഫിന്റെ ഏത് ഭാഗമാണ് സംതുലനാവസ്ഥയെ സൂചിപ്പി ക്കുന്നത്? (1)
(b) എന്തുകൊണ്ടാണ് രാസ സംതുലനം ഗതിക സംതുലനമാ ണെന്ന് പറയുന്നത്? (1)
Answer:
(a) AD
(b) സംതുലനാവസ്ഥയിൽ പുരോ-പശ്ചാത് പ്രവർത്തന ങ്ങളുടെ വേഗത തുല്യമാണ്. സംതുലനാവസ്ഥയിലും പുരോ-പശ്ചാത് പ്രവർത്തനങ്ങൾ നടക്കുന്നു.
Question 14.
(a) എതനോയിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കുന്നത് എങ്ങനെ? (1)
(b) ഈ പ്രവർത്തനത്തിന്റെ രാസ സമവാക്യം എഴുതുക. (1)
Answer:
(a) തനോളിനെ ഉൽ പരകത്തിന്റെ സാന്നിധ്യത്തിൽ കാർബൺ മോണോക്സൈഡുമായി പ്രവർത്തിപ്പിക്കുന്നു.

Question 15.
(a) തന്നിരിക്കുന്ന സമവാക്യങ്ങളിൽ നിന്നും ഓക്സീകരണ പ്രവർത്തനം തിരഞ്ഞെടുക്കുക. (1)
(i) Cu2+ + 2e– → Cu
(ii) Zn → Zn2+ + 2e–
(b) ഒരു ലോഹത്തിന് ഓക്സീകരണം സംഭവിക്കുമ്പോൾ അതിന്റെ ഓക്സിഡേഷൻ നമ്പറിന് എന്ത് വത്യാസം വരുന്നു? (1)
Answer:
(a) (ii) Zn → Zn2+ + 2e–
(b) കൂടുന്നു
![]()
Question 16.
ഒരു ഹൈഡ്രോ കാർബണിന്റെ തന്മാത്രാ വാക്വം C4H10 ആണ്. ഇത് ഒരു ശാഖയുള്ള ഹൈഡ്രോകാർബൺ ആണ്. ഇതിലെ ശാഖയായി വരുന്നത് മിൽ ഗ്രൂപ്പ് ആണ്.
(a) ഈ സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക. (1)
(b) ഇതിന്റെ IUPAC നാമം എന്ത്? (1)
Answer:
(a)

(b) 2-മീതൈൽ പ്രൊപ്പെയ്ൻ
17 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒരോന്നിനും 3 സ്കോർ വീതം.
Question 17.
അയണിന്റെ (Fe) രണ്ട് ക്ലോറൈഡുകളുടെ രാസസൂത്രം തന്നി രിക്കുന്നു.
(i) ഫെറസ് ക്ലോറൈഡ് – FeCl2
(ii) ഫെറിക് ക്ലോറൈഡ് – FeCl3
Fe യുടെ ആറ്റോമിക നമ്പർ 26 ഉം ക്ലോറിന്റെ ഓക്സീകരണാ വസ്ഥ -1 ഉം ആണ്.
(a) ഈ രണ്ട് സംയുക്തങ്ങളിലും Fe യുടെ ഓക്സീകരണാ വസ്ഥ കണ്ടെത്തുക. (2)
(b) അയൺ ആറ്റത്തിലെ അവസാന ഇലക്ട്രോൺ ഏത് സബ്ഷെ ല്ലിലാണ് നിറയുന്നത്? (1)
Answer:
(a) FeCl2 – Fe2+
FeCl3 – Fe3+
(b) 3d
Question 18.

(a) ശാഖയുടെ സ്ഥാന സംഖ്യ എത്രയാണ്? (1)
(b) ശാഖയുടെ പേരെന്ത്? (1)
(c) സംയുക്തത്തിന്റെ IUPAC നാമം എഴുതുക. (1)
Answer:
(a) 2
(b) മീതൈൽ
(c) 2-മീതൈൽ പെന്റെയ്ൻ
Question 19.
(a) സ്ഥിരതാപനിലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധ മെന്ത്? (1)
(b) ഏത് വാതക നിയമമാണ് ഈ ബന്ധം വിശദീകരിക്കു ന്നത്. (1)
(c) 2 atm മർദ്ദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു നിശ്ചിത മാസ് വാത കത്തിന്റെ വ്യാപ്തം 100 L ആണ്. താപനില വ്യത്യാസപ്പെടു ത്താതെ ഈ വാതകത്തിന്റെ മർദ്ദം ഇരട്ടിയാക്കിയാൽ അതിന്റെ വ്യാപ്തം എത്രയായി മാറും? (1)
Answer:
(a) മർദ്ദവും വ്യാപ്തവും വിവരീതാനുപാതത്തിലാണ്.
(b) ബോയിൽ നിയമം
(c) 50 L
Question 20.
ഒരു ടെസ്റ്റ് ട്യൂബിൽ എടുത്തിരിക്കുന്ന 1 mL സോഡിയം സൾഫേറ്റ് (Na2SO4) ലായനിയിലേക്ക് രണ്ടോ മൂന്നോ തുള്ള ബേരിയം ക്ലോറൈഡ് (BaCl2) ചേർക്കുന്നു. ഒരു വെളുത്ത നിറത്തിലുള്ള അവക്ഷിപ്തം ഉണ്ടാകുന്നു. ഇത് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡിൽ ലയിക്കുന്നില്ല.
(a) അവക്ഷിപ്തത്തിന്റെ രാസനാമമെന്ത്? (1)
(b) ഈ പരീക്ഷണം ഏത് അയോണിനെ തിരിച്ചറിയാനുള്ള താണ്? (1)
(c) ഇതിന്റെ രാസപ്രവർത്തന സമവാക്യം എഴുതുക. (1)
Answer:
(a) ബേരിയം സൾഫേറ്റ് (BaSO4)
(b) സൾഫേറ്റ് അയോൺ
(c) Na2SO4 + BaCl2 → BaSO4 + 2NaCl
Question 21.
ഒരു സിങ്ക് ദണ്ഡ് കോപ്പർ സൾഫേറ്റ് (CuSO4) ലായനിയിൽ മുക്കി വച്ചപ്പോൾ നടന്ന പ്രവർത്തനങ്ങളുടെ നിരീക്ഷണങ്ങൾ.
(i) സിങ്കിന് മുകളിൽ കോപ്പർ പറ്റിപ്പിടിച്ചിരിക്കുന്നു.
(ii) CuSO4 ലായനിയുടെ നിറം മങ്ങുന്നു.
(a) ഏത് ലോഹമാണ് ക്രിയാശീലം കൂടിയത്? (1)
(b) രണ്ടാമത്തെ നിരീക്ഷണത്തിന്റെ കാരണം വിശദീകരി ക്കുക. (1)
(c) ഇവിടെ നടന്ന പ്രവർത്തനത്തിന്റെ രാസ സമവാക്യം എഴു തുക. (1)
Answer:
(a) സിങ്ക് (Zn)
(b) ലായനിയിലെ കോപ്പർ അയോണുകളെ സിങ്ക് അയോണു കൾ ആദേശം ചെയ്യുന്നു.
(c) Zn + CuSO4 → ZnSO4 + Cu
![]()
Question 22.
ചുവടെ ചേർത്തിരിക്കുന്നവയുമായി ബന്ധപ്പെട്ട് അനുയോജ്യ മായ ലോഹ ശുദ്ധീകരണ മാർഗങ്ങൾ ഏതെന്ന് എഴുതുക.
(a) എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ലോഹം
(b) കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം
(c) കോപ്പറിന്റെ ശുദ്ധീകരണം
Answer:
(a) സ്വേദനം
(b) ഉരുക്കി വേർതിരിക്കൽ
(c) വൈദ്യുതവിശ്ലേഷണ ശുദ്ധീകരണം
Question 23.
d ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ സൂചിപ്പിക്കുന്ന പ്രസ്താ വനകൾ തിരഞ്ഞെടുകുക.
(a) ഉയർന്ന അയോണീകരണ ഊർജം കാണിക്കുന്നു.
(b) അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് തൊട്ടുമുന്നിലുള്ള ഷെല്ലിൽ ആണ്.
(c) ഈ മൂലകങ്ങളുടെ സംയുക്തങ്ങൾ പലതും നിറമുള്ളതാണ്.
(d) ഇവയിൽ പലതും പെട്രോളിയം വ്യവസായത്തിൽ ഉൽപ രകങ്ങൾ ആയി ഉപയോഗിക്കുന്നു.
(e) ഇവ പീരിയോഡിക് ടേബിളിലെ 3 മുതൽ 12 വരെ ഗ്രൂഷിക ളിൽ കാണപ്പെടുന്നു.
(f) ഇവയെല്ലാം അലോഹങ്ങൾ ആണ്.
Answer:
(b) അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് തൊട്ടുമുന്നിലുള്ള ഷെല്ലിൽ ആണ്.
(c) ഈ മൂലകങ്ങളുടെ സംയുക്തങ്ങൾ പലതും നിറമുള്ളതാണ്.
(e) ഇവ പീരിയോഡിക് ടേബിളിലെ 3 മുതൽ 12 വരെ ഗ്രൂപ്പുക ളിൽ കാണപ്പെടുന്നു.
Question 24.
സാന്ദ്രീകരിച്ച് അയിരിനെ ഓക്സൈഡുകൾ ആക്കി മാറ്റാൻ റോസ്റ്റിങ്, കാൽസിനേഷൻ എന്നീ മാർഗങ്ങൾ ഉപയോഗിക്കുന്നു.
(a) റോസ്റ്റിങും കാൽസിനേഷനും തമ്മിലുള്ള വ്യത്യാസമെന്ത്?
(b) താഴെ പറയുന്നവയിൽ ഏതാണ് കാൽസിനേഷന് വിധേയ മാക്കാവുന്നത്?
(സൾഫൈഡ് അയിരുകൾ, കാർബണേറ്റ് അയിരുകൾ, സൾഫേറ്റ് അയിരുകൾ)
Answer:
(a)
| റോസ്റ്റിംഗ് | കാൽസിനേഷൻ |
| വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ ദ്രവണാങ്കത്തേ ക്കാൻ താഴ്ന്ന താപനിലയിൽ ചൂടാക്കുന്നു. | വായുവന്റെ അസാന്നിധ്യത്തിൽ അയിരിനെ ദ്രവണാങ്കത്തേക്കാൾ താഴ്ന്ന താപനില യിൽ ചൂടാക്കുന്നു. |
(b) കാർബണേറ്റ് അയിരുകൾ
25 മുതൽ 32 വരെ ചോദ്യങ്ങൾക്ക് ഓരോന്നിനും 4 സ്കോർ വീതം.
Question 25.
പട്ടിക പൂർത്തിയാക്കുക.
| പദാർത്ഥം | GMM | മാസ് ഗ്രാമിൽ | മോളുക ളുടെ എണ്ണം | STP യിലെ വ്യാപ്തം ലിറ്ററിൽ |
| O2 | 36 | 360 | (a) | 224 |
| NH3 | 17 | (b) | 5 | 112 |
| CO2 | (c) | 88 | 2 | 44.8 |
| HCl | 36.5 | 73 | 2 | (d) |
Answer:
(a) \(\frac{360}{36}\) = 10
(b) \(\frac{b}{17}\) = 5 ⇒ b = 85
(c) \(\frac{88}{C}\) = 2 ⇒ C = 44
(d) 1 മോൾ 22.4 L
2 മോൾ 44.8 L
Question 26.
സിൽവർ ഇലക്ട്രോഡും (Ag) കോപ്പർ ഇലക്ട്രോഡും (Cu) ഉപയോഗിച്ച് ഒരു ഗാൽവനിക് സെൽ നിർമ്മിക്കുന്നു. Cu ന് Ag യേക്കാൾ ക്രിയാശീലത ഉണ്ട്.
(a) ഒരു ഗാൽവനിക് സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റമെന്ത്?
(b) ഈ ഗാൽവനിക് സെല്ലിലെ ഇലക്ട്രോൺ പ്രവാഹദിശ കണ്ടെത്തുക.
(c) ഈ സെല്ലിലെ കാഥോഡിന്റെ പേരെഴുതുക.
(d) ആനോഡിൽ നടക്കുന്ന രാസപ്രവർത്തന സമവാക്യം എഴു
Answer:
(a) രാസോർജം വൈദ്യുതോർജമായി മാറുന്നു.
(b) കോപ്പർ ഇലക്ട്രോഡിൽ നിന്നും സിൽവർ ഇലക്ട്രോഡി ലേയ്ക്ക്
(c) സിൽവർ (Ag)
(d) Cu → Cu2+ + 2e– (ഓക്സീകരണം)
![]()
Question 27.
N2 + 3H2 \(\rightleftharpoons\) 2NH3 + താപം
താഴെ പറയുന്ന മാറ്റങ്ങൾ പുരോപ്രവർത്തനത്തെ എങ്ങനെ സ്വാധീനിക്കും?
(a) കൂടുതൽ നൈട്രജൻ (N2) ചേർക്കുന്നു.
(b) താപനില കുറയ്ക്കുന്നു.
(c) മർദ്ദം കൂട്ടുന്നു.
(d) ഉണ്ടായ അമോണിയയെ നീക്കം ചെയ്യുന്നു.
Answer:
(a) പുരോ പ്രവർത്തനം വേഗത്തിലാക്കുന്നു. കൂടുതൽ ഉൽപ്പന്നം ലഭിക്കുന്നു.
(b) പുരോപ്രവർത്തനം വേഗത്തിലാക്കുന്നു. കാരണം പുരോ പ്രവർത്തനം താപമോചകമാണ്.
(c) പുരോപ്രവർത്തനം വേഗത്തിലാക്കുന്നു. കാരണം പുരോ പ്രവർത്തനഫലമായി തന്മാത്രകളുടെ എണ്ണം (വ്യാപ്തം) കുര യുന്നു.
(d) പുരോപ്രവർത്തനം വേഗത്തിലാക്കുന്നു. കാരണം അഭികാ രകങ്ങളുടെ ഗാഢത വർധിക്കുന്നു.
Question 28.
ഐസോമർ ജോഡികൾ കണ്ടെത്തി അതിലെ ഐസോമെറിസ ത്തിന്റെ പേര് എഴുതുക. (2 + 2)

Answer:
ഐസോമെർ ജോഡികൾ a & d, b & e
CH3 – CH2 – CH2 – CH2 – CH3 (C5H12)

ഇവ ചെയിൻ ഐസോമെറുകൾ ആണ്.
CH3 – CH2 – CH2 – CH2 – OH (C4H10O)
CH3 – CH2 – O – CH2 – CH3 (C4H10O)
ഇവ ഫംങ്ഷണൽ ഗ്രൂപ്പ് ഐസോമെറുകൾ ആണ്.
Question 29.
(a) ദ്രാവകാവസ്ഥയിലും വാതകാവസ്ഥയിലും സ്ഥിതി ചെയ്യുന്ന ഒരു പദാർത്ഥത്തിന്റെ താഴെ പറയുന്നവ താരതമ്യം ചെയ്യുക.
(i) ഊർജ്ജം
(ii) തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം
(iii) തന്മാത്രകളുടെ ചലന സ്വാതന്ത്ര്യം
(b) വാതക തന്മാത്രകൾ പൂർണ്ണമായും കൂട്ടിമുട്ടലുകൾക്ക് വിധേ യമാകുന്നുണ്ടെങ്കിലും അവയ്ക്ക് ഊർജ്ജ നഷ്ടം സംഭവി ക്കുന്നില്ല. എന്തുകൊണ്ട്?
Answer:
(a)
| പ്രത്യേകതകൾ | ദ്രാവകാവസ്ഥ | വാതകാവസ്ഥ |
| ഊർജ്ജം | വാതകാവസ്ഥ യെക്കാൾ കുറവ് | വളരെ കൂടുതൽ |
| തന്മാത്രകൾ തമ്മി ലുള്ള ആകർഷണ ബലം | വാതകാവസ്ഥ യെക്കാൾ കൂടുതൽ | വളരെ കുറവ് |
| തന്മാത്രകളുടെ ചലന സ്വാതന്ത്ര്യം | വാതകാവസ്ഥ യെക്കാൾ കുറവ് | വളരെ കൂടുതൽ |
(b) വാതക തന്മാത്രകൾ തമ്മിലുള്ള കുട്ടിമുട്ടലുകൾ പൂർണ്ണ മായും ഇലാസ്തിക സ്വഭാവമുള്ളതാണ്. അതിനാൽ ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.
Question 30.
ഹേമറ്റൈറ്റ് ഇരുമ്പായി മാറുന്നത് ബ്ലാസ്റ്റ് ഫർണസിലെ പ്രവർത്ത നങ്ങളിലൂടെയാണ്.
(a) ബ്ലാസ്റ്റ് ഫർണസിലേക്ക് ചേർക്കുന്ന പദാർത്ഥങ്ങൾ ഹേമ റ്റൈറ്റും ചുണ്ണാമ്പുകല്ലും ______________ ഉം ആണ്. (1)
(b) ഫർണസിൽ കാർബൺ മോണോക്സൈഡാണ് പ്രധാന മായും ഹേമറ്റൈറ്റിനെ നിരോക്സീകരിച്ച് അയൺ ആക്കി മാറ്റുന്നത്. ഈ പ്രവർത്തനത്തിന്റെ രാസസമവാക്യമെഴു തുക. (1)
(c) ഫർണസിൽ നിന്നും മാലിന്യങ്ങൾ സ്ലാഗ് ആക്കി നീക്കം ചെയ്യുന്നു. സ്റ്റാഗ് ഉണ്ടാകുന്ന പ്രവർത്തന സമവാക്വം പൂർത്തീകരിക്കുക. (1)
___________ + SiO2 → CaSiO3
(d) ഫർണസിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ അടങ്ങിയ ഇരുമ്പ് എന്ത് പേരിൽ അറിയപ്പെടുന്നു? (1)
Answer:
(a) കോക്ക് (C)
(b) Fe2O3 + 3CO → 2Fe + 3CO2
(c) CaO + SiO2 + CaSiO3
(d) പിഗ് അയൺ
Question 31.
മാൻഗനീസിന്റെ (Mn) ആറ്റോമിക നമ്പർ 25 ആണ്.
(a) മാൻഗനീസിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴു തുക. (1)
(b) Mn ന്റെ ഗ്രൂപ്പ് നമ്പറും പീരിയഡ് നമ്പറും കണ്ടെത്തുക. (2)
(c) Mn2+ അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസ മെന്ത്? (1)
Answer:
(a) 25Mn – 1s2 2s2 2p6 3s2 3p6 3d5 4s2
(b) ഗ്രൂപ്പ് നമ്പർ = 7
പിരിയഡ് നമ്പർ = 4
(c) Mn2+ – 1s2 2s2 2p6 3s2 3p6 3d5
![]()
Question 32.
ചുവടെ നൽകിയിരിക്കുന്ന രാസപ്രവർത്തനങ്ങൾക്ക് അനുയോ ജ്വമായ പേരുകൾ ബോക്സിൽ നിന്നും തിരഞ്ഞെടുക്കുക.
| താപീയ വിഘടനം ആദേശ രാസപ്രവർത്തനം അഡിഷൻ പ്രവർത്തനം ജ്വലനം |
(a) CH2 = CH2 + H2 → CH3 – CH3 (1)
(b) 2C2H6 + 7O2 → 4CO2 + 6H2O (1)
(c) CH3 – CH2 – CH3 → CH4 + CH2 = CH2 (1)
(d) CH4 + Cl2 → CH3Cl + HCl (1)
Answer:
(a) അഡിഷൻ പ്രവർത്തനം
(b) ജ്വലനം
(c) താപീയ വിഘടനം
(d) ആദേശ രാസപ്രവർത്തനം