Kerala SSLC Chemistry Board Model Paper March 2024 Malayalam Medium

Students can read Kerala SSLC Chemistry Board Model Paper March 2024 with Answers Malayalam Medium and Kerala SSLC Chemistry Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Chemistry Board Model Paper March 2024 Malayalam Medium

Time: 1½ Hours
Total Score: 40

നിർദ്ദേശങ്ങൾ :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയ മാണ്.
  • ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്ത രങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗി ക്കാവുന്നതാണ്.
  • നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

വിഭാഗം – A

(1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. ഓരോ ചോദ്യ ത്തിനും 1 സ്കോർ വീതം.)

Question 1.
ചുവടെ നൽകിയിരിക്കുന്നവയിൽ സാധ്യമല്ലാത്ത സബ്ഷെൽ ഏത്? (1)
(3f, 3d, 3p, 4f)
Answer:
3f

Question 2.
ഉരുകിയ സോഡിയം ക്ലോറൈഡിനെ വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ കാഥോഡിൽ ലഭിക്കുന്ന ഉൽപ്പന്നം ഏത്? (1)
Answer:
സോഡിയം

Question 3.
അമോണിയയുടെ ഗാഡ ജലീയലായനി ________________ എന്നറിയപ്പെടുന്നു. (1)
Answer:
ലിക്കർ അമോണിയ

Kerala SSLC Chemistry Board Model Paper March 2024 Malayalam Medium

Question 4.
കാർബോക്സിലിക് (-COOH) ഫങ്ഷണൽ ഗ്രൂപ്പുള്ള സംയുക്തങ്ങൾ പൊതുവായി അറിയപ്പെടുന്ന പേരെഴുതുക. (1)
Answer:
കാർബോക്സിലിക് ആസിഡ്

Question 5.
ബോയിൽ നിയമം പ്രസ്താവിക്കുക. (1)
Answer:
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദവും വിപരീത അനുപാതത്തിലായിരിക്കും. മർദം P എന്നും, വാപ്തം V എന്നും സൂചിപ്പിച്ചാൽ P × V ഒരു സ്ഥിരസംഖ്യയായിരിക്കും.

വിഭാഗം – B

(6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം.)

Question 6.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും വാതക ങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ തെര ഞെഞ്ഞെടുക്കുക. (2)
(a) ഒരു വാതകത്തിന്റെ ആകെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോൾ അതിലെ തൻമാത്രക ളുടെ യഥാർത്ഥ വ്യാപ്തം വളരെ നിസാരമാണ്.
(b) വാതകത്തിന്റെ തൻമാത്രകൾ ഒരേ ദിശയിൽ മാത്രം ചലിക്കുന്നു.
(c) വാതകത്തിന്റെ തൻമാത്രകൾ എല്ലാ ദിശകളി ലേക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.
(d) വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ ഇലാ സ്തികമല്ല.
Answer:
(a) ഒരു വാതകത്തിന്റെ ആകെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോൾ അതിലെ തന്മാത്ര കളുടെ യഥാർത്ഥ വ്യാപ്തം വളരെ നിസാര മാണ്.
(c) വാതകത്തിന്റെ തന്മാത്രകൾ എല്ലാ ദിശകളി ലേക്കും നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു.

Question 7.
ഗാഢ ഹൈഡ്രോക്ലോറിക് ആസിഡിൽ (HCl) മുക്കിയ ഒരു ഗ്ലാസ് ദണ്ഡ് അമോണിയ വാതക ത്തിനു മുകളിൽ കാണിച്ചപ്പോൾ കട്ടിയുള്ള വെളുത്ത പുക ഉണ്ടായി.
(a) ഈ പരീക്ഷണത്തിൽ ഉണ്ടായ സംയുക്തം ഏത്? (1)
(b) ഈ സംയുക്തം ഉണ്ടാകുന്ന പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക. (1)
Answer:
(a) അമോണിയം ക്ലോറൈഡ് (NH4Cl)
(b) NH3 + HCl → NH4Cl

Question 8.
ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളുടെ IUPAC നാമം എഴുതുക.
(a) CH3 – CH2Cl (1)
(b) CH3 – CH2 – O – CH3 (1)
Answer:
(a) ക്ലോറോ ഈതെയ്ൻ
(b) മീതോക്സി ഈതെയ്ൻ

Kerala SSLC Chemistry Board Model Paper March 2024 Malayalam Medium

Question 9.
മൊളസസിന്റെ ഫെർമെന്റേഷനെ കാണിക്കുന്ന സമ വാക്വം വിശകലനം ചെയ്യുക.
Kerala SSLC Chemistry Board Model Paper March 2024 Malayalam Medium Q9
(a) ‘എൻസൈം A’ ഏതാണെന്നെഴുതുക. (1)
(b) വാഷിനെ അംശികസ്വേദനം നടത്തിയാൽ ലഭി ക്കുന്ന ഉല്പന്നം ഏത്? (1)
Answer:
(a) സൈമാസ് (Zymase)
(b) റക്റ്റിഫൈഡ് സ്പിരിറ്റ്

Question 10.
(a) സിങ്ക് ലോഹത്തെ ശുദ്ധീകരിക്കാൻ ഉപയോ ഗിക്കുന്ന മാർഗം ഏത്? (1)
(b) സിങ്കിന്റെ ഏത് സവിശേഷതയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്? (1)
Answer:
(a) സ്വേദനം
(b) കുറഞ്ഞ തിളനില

വിഭാഗം – C

(11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് മാത്രം ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും സ്കോർ വീതം.)

Question 11.
സ്ഥിരമർദ്ദത്തിൽ ഒരു നിശ്ചിതമാസ് വാതകത്തിൽ നടത്തിയ പരീക്ഷണ ഫലങ്ങളാണ് പട്ടികയിൽ നൽകിയിരിക്കുന്നത്.

വ്യാപ്തം (V)

L

താപനില (T)

K

\(\frac{V}{T}\)
24 800 \(\frac{24}{800}\) = 0.03
12 400 \(\frac{12}{400}\) = 0.03
6 200 \(\frac{6}{200}\) = 0.03

(a) ഈ പട്ടിക സൂചിപ്പിക്കുന്ന വാതക നിയമം ഏത്? (1)
(b) നിത്യജീവിതത്തിൽ ഈ നിയവുമായി ബന്ധ പ്പെട്ട ഒരു സന്ദർഭം എഴുതുക. (1)
(c) 100 K താപനിലയിൽ ഈ വാതകത്തിന്റെ വ്യാപ്തം കണ്ടെത്തുക. (1)
Answer:
(a) ചാൾസ് നിയമം
(b) വായു നിറച്ച ബലൂൺ വെയിലത്തു വെച്ചാൽ പൊട്ടുന്നു. താപനില വർദ്ധിക്കുമ്പോൾ, ബലൂണിനുള്ളിലെ വായുവിന്റെ അളവ് വർദ്ധിക്കുന്നു.
(c) ചാൾസ് നിയമം അനുസരിച്ച്, മർദം സ്ഥിരമാ യിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതക ത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും വ്യാപ്തം V എന്നും താപനില T എന്നും സുചിപ്പിച്ചാൽ V/T ഒരു സ്ഥിര സംഖ്യയാ യിരിക്കും.
\(\frac{V}{T}\) = 0.03
T = 100 K ആയിരിക്കുമ്പോൾ
\(\frac{V}{100}\) K = 0.03
V = 0.03 × 100 = 3 L

Question 12.
ഒരു കോപ്പർ തകിട് അൽപനേരം AgNO3 ലായനി യിൽ മുക്കി വയ്ക്കുന്നു.
(a) ഇവിടെ നടക്കുന്ന രാസപ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് നിരീക്ഷണങ്ങൾ എഴുതുക. (2)
(b) ലായനിയിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ കാരണം എഴുതുക. (1)
Answer:
(a) Cu ന് മുകളിൽ Ag പറ്റിപ്പിടിക്കുന്നു, സിൽവർ നൈട്രേറ്റ് ലായനിയുടെ നിറം നീലയാകുന്നു.
(b) ആദേശ രാസപ്രവർത്തനം.

Question 13.
രണ്ടു മുലകങ്ങളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർത്ഥമല്ല)
X – [Ne] 3s2 3p1
Y – [Ne] 3s2 3p5
(a) X, Y എന്നിവയുടെ ഗ്രൂപ്പുകൾ കണ്ടെത്തുക. (1)
(b) Y യുടെ സംയോജകത എത്ര? (1)
(c) X, Y ഇവ തമ്മിൽ സംയോജിച്ച് ഉണ്ടാവുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക. (1)
Answer:
(a) X = 13, Y = 17
(b) 1
(c) XY3

Question 14.
(a) ഈതിൻ (CH2 = CH2) എന്ന സംയുക്ത ത്തിൽ നിന്നും ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങൾ എങ്ങനെ നിർമ്മിക്കാം? ഓരോ പ്രവർത്തനത്തിന്റെ രാസസമവാക്യങ്ങൾ എഴു തുക. (1)
(i) CH3 – CH3 (1)
(ii) CH3 – CH2 – Cl (1)
(b) ഈതീനിൽ നിന്നും പോളിത്തീൻ നിർമ്മിക്കുന്ന പ്രവർത്തനത്തിന്റെ പേരെന്ത്? (1)
Answer:
(a) (i) CH2 = CH2 + H2 → CH3 – CH3
(ii) CH2 = CH2 + HCl → CH3 – CH2Cl
(b) പോളിമെറൈസേഷൻ

Kerala SSLC Chemistry Board Model Paper March 2024 Malayalam Medium

Question 15.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടനാവാക്യം നൽകിയിരിക്കുന്നു.
CH3 – CH2 – CH = CH2
(a) ഈ സംയുക്തം ___________________ കുടുംബത്തിൽ ഉൾപ്പെടുന്നു. (1)
(ആൽക്കെയ്ൻ, ആൽക്കിൻ, ആൽക്കെൻ)
(b) ഈ സംയുക്തത്തിന്റെ തൻമാത്രാ വാക്യവും IUPAC നാമവും എഴുതുക. (1)
(c) മുകളിൽ നൽകിയിരിക്കുന്ന സംയുക്ത ത്തിന്റെ അതേ തൻമാത്രാവാക്യമുള്ള ആലി സൈക്ലിക് സംയുക്തത്തിന്റെ ഘടനാ വാക്യം എഴുതുക. (1)
Answer:
(a) ആൽക്കിൻ
(b) തൻമാത്രാവാക്യം – C4H8
IUPAC നാമം – ബ്യൂട്ട്-1-ഈൻ.
Kerala SSLC Chemistry Board Model Paper March 2024 Malayalam Medium Q15

വിഭാഗം – D

(16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് മാത്രം ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 4 സ്കോർ വീതം.)

Question 16.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാ ണത്തിലെ പ്രധാനഘട്ടത്തിന്റെ സമവാക്യം വിശക ലനം ചെയ്യുക.
2SO2 + O2 \(\rightleftharpoons\) 2SO3 + താപം
(a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം ഏതു പേരിൽ അറിയപ്പെടുന്നു? (1)
(b) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൽപ രകം ഏത്? (1)
(c) ഉണ്ടാകുന്ന SO3 യുടെ അളവിനെ താഴെ കൊടുത്ത മാറ്റങ്ങൾ എങ്ങനെ സ്വാധീനി ക്കുന്നു എന്നെഴുതുക. (1)
(i) കൂടുതൽ ഓക്സിജൻ ചേർക്കുന്നു. (1)
(ii) മർദ്ദം വർദ്ധിപ്പിക്കുന്നു. (1)
Answer:
(a) സമ്പർക്ക പ്രക്രിയ
(b) വനേഡിയം പെന്റോക്സൈഡ് (V2O5)
(c) (i) പുരോ പ്രവർത്തനം വേഗത കൂടുന്നു. കൂടുതൽ ഉൽപ്പന്നം ഉണ്ടാകുന്നു.
(ii) പുരോ പ്രവർത്തനം വേഗത കൂടുന്നു. കൂടുതൽ ഉൽപ്പന്നം ഉണ്ടാകുന്നു.

Question 17.
ബാസ്റ്റ് ഫർണസിലേക്ക് ചേർക്കുന്ന ‘A’ എന്ന പദാർത്ഥം വിഘടിച്ച് ‘B’ ആവുകയും ഇരുമ്പു നിർമ്മാണത്തിൽ ഫ്ളക്സ് ആയി പ്രവർത്തിക്കു കയും ചെയ്യുന്നു.
(a) A, B എന്നീ സംയുക്തങ്ങൾ തിരിച്ചറിയുക. (2)
(b) ബാസ്റ്റ് ഫർണസിലെ സ്റ്റാഗ് രൂപീകരണത്തിന്റെ രാസമവാക്യം എഴുതുക. (1)
(c) ബാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന സംയുക്തം ഏത്? (1)
Answer:
(a) A = കാൽസ്യം കാർബണേറ്റ് (CaCO3)
B = കാൽസ്യം ഓക്സൈഡ് (CaO)
(b) CaO + SiO2 → CaSiO3
(c) കാർബൺ മോണോക്സൈഡ് (CO)

Question 18.
‘M’ എന്ന ലോഹം വ്യത്യസ്ത സന്ദർഭങ്ങളിൽ ക്ലോറി നുമായി പ്രവർത്തിച്ച് MCl2, MCl3 എന്നീ സംയു ക്തങ്ങൾ ഉണ്ടാകുന്നു.
(a) ഈ സംയുക്തങ്ങളിൽ “M’ ന്റെ ഓക്സീകര ണാവസ്ഥകൾ കണ്ടെത്തുക. (1)
(b) ഈ ലോഹത്തിന്റെ 3d സബ്ഷെല്ലിൽ 6 ഇല ക്ട്രോണുകൾ ഉണ്ടെങ്കിൽ അതിന്റെ പൂർണ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴു തുക. (1)
(c) ‘MCl2,’ ലെ ലോഹ അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (1)
(d) ഈ ലോഹം ഉൾപ്പെടുന്ന ബ്ലോക്കിലെ മൂലക ങ്ങളുടെ ഏതെങ്കിലും ഒരു സവിശേഷത എഴു തുക. (1)
Answer:
(a) MCl2 → +2, MCl3 → +3
(b) 1s2 2s2 2p6 3s2 3p6 3d6 4s2
(c) 1s2 2s2 2p6 3s2 3p6 3d6
(d) നിറമുള്ള സംയുക്തങ്ങൾ / വ്യത്യസ്ഥ ഓക്സി കരണാവസ്ഥ

Question 19.
-OH ഫങ്ഷണൽ ഗ്രൂപ്പുള്ള ഒരു ഓർഗാനിക് സംയുക്തത്തിന്റെ തൻമാത്രാവാക്യം C3H8O ആണ്.
(a) ഈ സംയുക്തത്തിന് സാധ്യമായ 2 ഘടനാവാ ക്വങ്ങൾ എഴുതുക. (2)
(b) മുകളിൽ നൽകിയ സംയുക്തങ്ങളുടെ ഒരു ഫങ്ഷണൽ ഐസോമറിന്റെ ഘടനയും IUPAC നാമവും എഴുതുക. (2)
Answer:
(a)
Kerala SSLC Chemistry Board Model Paper March 2024 Malayalam Medium Q19
& CH3 – CH2 – CH2 – OH
(b) CH3 – CH2 – O – CH3
മിതോക്സി ഈതെയ്ൻ

Kerala SSLC Chemistry Board Model Paper March 2024 Malayalam Medium

Question 20.
ചുവടെ നൽകിയ ചിത്രങ്ങൾ നിരീക്ഷിക്കുക.
Kerala SSLC Chemistry Board Model Paper March 2024 Malayalam Medium Q20
(a) ഏതു ബീക്കറിലാണ് രാസപ്രവർത്തനം നടക്കു ന്നത്? (1)
(b) രാസപ്രവർത്തനത്തിന്റെ സമവാക്യം എഴു തുക. (1)
(c) ബീക്കറുകളിൽ ലഭ്യമാക്കിയിരിക്കുന്ന സാമഗ്രി കൾ ഉപയോഗിച്ച് ഒരു ഗാൽവനിക് സെൽ എങ്ങനെ നിർമ്മിക്കാം? ചിത്രം വരച്ച് വിശദമാ ക്കുക. (2)
Answer:
(a) ബീക്കർ A
(b) Zn + CuSO4 → ZnSO4 + Cu
(c)
Kerala SSLC Chemistry Board Model Paper March 2024 Malayalam Medium Q20.1
റിഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജ്ജമാക്കുന്ന ക്രമീക രണമാണ് ഗാൽവനിക് സെൽ അഥവാ വോൾട്ടാ വിക് സെൽ. ചിത്രത്തിൽ കാണുന്നതുപോലെ ഉപകര ണങ്ങൾ സജ്ജീകരിക്കുക. രണ്ടു ബീക്കറുകൾ എടുത്ത് ഒന്നിൽ 100 mL ZnSO4 ലായനിയും രണ്ടാമത്തേതിൽ അതേ അളവ് തുല ഗാഢതയുള്ള CuSO4 ലായനിയും എടുക്കുക. Zn ദണ്ഡ് ZnSO4 ലായനിയിലും Cu ദണ്ഡ് CuSO4 ലായനിയിലും മുക്കി വയ്ക്കുക. ഒരു വോൾട്ട് മീറ്ററിന്റെ നെഗറ്റീവ് ടെർമിനൽ Zn ദണ്ഡിനോടും പൊസിറ്റീവ് ടെർമിനൽ Cu ദണ്ഡിനോടും ബന്ധിപ്പിക്കുക. രണ്ടു ബീക്കറുകളിലെ ലായനികളും തമ്മിൽ സാൾട്ട് ബ്രിഡ്ജ് ഉപയോഗിച്ച് ബന്ധിപ്പിക്കുക (KCl ലായനിയിൽ നനച്ച ഒരു നീണ്ട ഫിൽട്ടർ പേപ്പർ കഷണം സാൾട്ട് ബ്രിഡ്ജിന് പകരമായി ഉപയോഗിക്കാവുന്നതാണ്)

Leave a Comment