Students can read Kerala SSLC Chemistry Question Paper March 2020 with Answers Malayalam Medium and Kerala SSLC Chemistry Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Chemistry Question Paper March 2020 Malayalam Medium
Time: 1½ Hours
Total Score: 40
പൊതുനിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശരിയായി വായിച്ചതിനുശേഷം മാത്രം ഉത്തരം എഴുതുക.
- ഓരോ വിഭാഗത്തിലും 5 ചോദ്യങ്ങൾ വീതം ഉണ്ട്. അവയിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക.
വിഭാഗം – A
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി. (ഓരോ ചോദ്യത്തിനും 1 സ്കോർ വീതം)
Question 1.
‘f’ സബ്ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുക ളുടെ എണ്ണം എത്ര? (1)
(2, 6, 10, 14)
Answer:
14
Question 2.
ലോഹങ്ങൾ നേർപ്പിച്ച് ആസിഡുമായി പ്രവർത്തിച്ചാൽ ഉണ്ടാ കുന്ന വാതകമേത്? (1)
Answer:
ഹൈഡ്രജൻ (H2)
Question 3.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക. (1)
ബോക്സൈറ്റ് : ലീച്ചിങ്ങ്
ടിൻസ്റ്റോൺ : ________________
Answer:
കാന്തിക വിഭജനം
![]()
Question 4.
പ്രകൃതിദത്ത റബ്ബറിന്റെ മോണോമർ __________________ ആണ്. (1)
(ഈതിൻ, വിനൈൽ ക്ലോറൈഡ്, ഐസോപ്രീൻ, ട്രാഫ്ളൂറോ ഈതിൻ)
Answer:
ഐസോപ്രീൻ
Question 5.
STP യിൽ സ്ഥിതി ചെയ്യുന്ന ഒരു മോൾ എത് വാതകത്തിന്റെയും വ്യാപ്തം _________________ L ആയിരിക്കും. (1)
Answer:
22.4 ലിറ്റർ
വിഭാഗം – B
(6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെ ഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം)
Question 6.
താഴെ തന്നിരിക്കുന്ന സന്ദർഭങ്ങളുമായി ബന്ധപ്പെട്ട വാതക നിയ മങ്ങൾ ബോക്സിൽ നിന്ന് തെരെഞ്ഞെടുത്തെഴുതുക.
(ബോയിൽ നിയമം, ചാൾസ് നിയമം, അവൊഗാഡ്രോ നിയമം)
(a) വായു നിറച്ച ഒരു ബലൂൺ വെയിലത്തു വച്ചാൽ അൽപസ മയത്തിനു ശേഷം പൊട്ടുന്നു.
(b) ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകു മിളയുടെ വലിപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു.
Answer:
(a) ചാൾസ് നിയും
(b) ബോയിൽ നിയമം
Question 7.
(a) താഴെ തന്നിരിക്കുന്നവയിൽ 24Cr ന്റെ ശരിയായ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം കണ്ടെത്തുക.
(i) 1s2 2s2 2p6 3s2 3p6 3d4 4s2
(ii) 1s2 2s2 2p6 3s2 3p6 3d5 4s1
(b) ഇലക്ട്രോൺ വിന്യാസം തെരെഞ്ഞെടുക്കാൻ കാരണമെന്ത്?
Answer:
(a) 1s2 2s2 2p6 3s2 3p3 3d5 4s1
(b) പകുതി നിറഞ്ഞ, d സബ്ഷെൽ (d6) ക്രമീകരണം സ്ഥിരത യുള്ളതാണ്.
Question 8.
(a) ചുവടെ നൽകിയിരിക്കുന്നവയിൽ ഉരുക്കിവേർതിരിക്കൽ മുഖേന ശുദ്ധീകരിക്കുന്ന ലോഹമേത്?
(സിങ്ക്, ഇരുമ്പ്, കോപ്പർ, ടിൻ)
(b) ലോഹത്തിന്റെ ഏത് പ്രത്യേകതയാണ് ഇവിടെ പ്രയോജനപ്പെ ടുത്തിയിരിക്കുന്നത്?
Answer:
(a) ടിൽ
(b) താഴ്ന്ന ദ്രവണാങ്കം
![]()
Question 9.
താഴെ കൊടുത്ത സംയുക്തങ്ങളുടെ ഘടനാ വാക്യങ്ങൾ ബോക്സിൽ നിന്നും തെരെഞ്ഞെടുത്തെഴുതുക.
(a) പ്രൊപ്പീൽ
(b) ബ്യൂട്ട്-1-ഐൻ
| CH2 = CH2 | CH3 – CH = CH2 |
| CH3 – CH2 – C ≡ CH | CH3 – C ≡ C – CH3 |
Answer:
(a) പ്രോപ്പിൽ CH3 – CH = CH2
(b) ബ്യൂട്ട്-1-ഐൻ CH3 – CH2 – C ≡ CH
Question 10.
(a) വ്യാവസായികമായി എഥനോൾ നിർമ്മിക്കുന്നതെങ്ങനെ?
(b) വ്യാവസായികാവശങ്ങൾക്ക് ഡീനേച്ചേർഡ് സ്പിരിറ്റ് ഉപയോ ഗിക്കുന്നു. എന്താണ് ഡീനേച്ചേർഡ് സ്പിരിറ്റ്?
Answer:
(a) മൊളാസസിനെ (പഞ്ചസാര ലായനി) യീസ്റ്റ് ചേർത്ത് ഫെർമെന്റേഷൻ നടത്തിയാൻ എതനോൾ നിർമ്മിക്കുന്നത്.
(b) മദ്യപാനത്തിനുവേണ്ടി ദുരുപയോഗപ്പെടുത്തുന്നത് തടയാൻ വ്യാവസായിക ആവശ്വത്തിനുള്ള ഏതനോളിൽ വിഷപദാർഥ ങ്ങൾ ചേർക്കുന്നു. ഇങ്ങനെ കിട്ടുന്ന ഉൽപന്നത്തെ ഡിനേ ച്ചേർഡ് സ്പിരിറ്റ് എന്നു പറയുന്നു.
വിഭാഗം – C
(11 മുതൽ 15 വരെയുള്ള ചോരങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം ഴുതിയാൽ മതി. ഓരോ ചോളത്തിനും 3 സ്കോർ വീതം)
Question 11.
ഉരുകിയ സോഡിയം ക്ലോറൈഡിന്റെ (NaCl) വൈദ്യുത വിശ്ലേ ഷണം നടത്തുന്നു.
(a) ഉരുകിയ സോഡിയം ക്ലോറൈഡിൽ അടങ്ങിയിരിക്കുന്ന അയോണുകൾ ഏവ?
(b) വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ പോസിറ്റീവ് ഇലക്ട്രോ ഡിൽ സ്വതന്ത്രമാക്കപ്പെടുന്ന വാതകമേത്?
(c) കാഥോഡിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ രാസസമ വാക്യം എഴുതുക.
Answer:
(a) സോഡിയം അയോൺ (Na+), ക്ലോറൈഡ് അയോൺ (Cl–)
(b) ക്ലോറിൻ വാതകം (Cl2)
(c) Na+ + 1e– → Na (നിരോക്സീകരണം)
Question 12.
ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന ചില പ്രധാന രാസപ്രർത്തന ങ്ങളുടെ സമവാക്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
(i) Fe2O3 + 3CO → 2Fe + 3CO2
(ii) CaCO3 → CaO + CO2
(iii) CaO + SiO2 → CaSiO3
(a) ബ്ലാസ്റ്റ് ഫർണസിൽ ഇരുമ്പയിരിനൊപ്പം ചേർക്കുന്ന പദാർത്ഥങ്ങൾ ഏതെല്ലാം?
(b) ഇവിടെ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന സംയുക്തം എത്ര്?
(c) സ്റ്റാഗ് രൂപീകരണത്തിന്റെ സമവാക്യം തെരെഞ്ഞെടുത്ത് എഴുതുക.
Answer:
(a) ചുണ്ണാമ്പ് കല്ല് (CaCO3), കോക്ക് (C)
(b) കാർബൺ മോണോക്സൈഡ് (CO)
(c) CaO + SiO3 → CaSiO3
Question 13.
മീനിന്റെ (CH4) മോളിക്യുലാർ മാസ് 16 ആണ്.
(a) 1 GMM CH4 ൻ്റെ മാസ് എത്ര?
(b) 160 g CH4
(c) 5 × 6.022 × 1023 CH4 തന്മാത്രകളുടെ മാസ് എത്ര?
Answer:
(a) 1 GMM CH4 = 16 ഗ്രാം
(b) 10 മോൾ (160/16 = 10)
(c) 80 ഗ്രാം
1 GMM CH4 = 6.022 × 1023 = 16 ഗ്രാം
5 GMM CH4 = 16 × 5 = 80 ഗ്രാം
Question 14.
(a) ലാബോറട്ടറിയിൽ അമോണിയ നിർമ്മാണത്തിന് ഉപയോഗി ക്കുന്ന രാസവസ്തുക്കൾ ഏതെല്ലാം?
(b) അമോണിയ വാതകത്തിന് മീതെ ഒരു നനഞ്ഞ ചുവന്ന ലിറ്റ്മസ് പേപ്പർ കാണിച്ചാൽ എന്തു നിരീക്ഷിക്കാം?
(c) അമോണിയയുടെ ഏതു ഗുണമാണ് ഇവിടെ പ്രകടമാകു ന്നത്?
Answer:
(a) കാൽസ്യം ഹൈഡ്രോക്സൈഡ് (Ca(OH)2) അമോണിയം ക്ലോറൈഡ് (NH4Cl)
(b) ചുവന്ന ലിറ്റ്മസ് പേപ്പർ നീലയായി മാറുന്നു.
(c) ബേസിക ഗുണം.
![]()
Question 15.
ഒരു ഹൈഡ്രോ കാർബണിന്റെ ഘടന നൽകിയിരിക്കുന്നു.

(a) മുഖ്യ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണമെത്ര?
(b) ഇതിലെ ശാഖകളുടെ സ്ഥാനസംഖ്യകൾ എഴുതുക.
(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.
Answer:
(a) ആറ്-(6)
(b) 2, 4
(c) 2, 4-ഡൈമീതൈൽ ഹെയ്ൻ
വിഭാഗം – D
(16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം ഴുതിയാൽ മതി). ഓരോ ചോദ്യത്തിനും 4 സ്കോർ വീതം.
Question 16.
ചില സാമഗ്രികൾ നൽകിയിരിക്കുന്നു.

(a) തന്നിരിക്കുന്ന സാമഗ്രികളിൽ നിന്ന് ഒരു ഗാൽവനിക് സെൽ നിർമ്മിക്കാനാവശ്യമായവ തെരെഞ്ഞെടുത്ത് സെൽ ചിത്രീക രിക്കുക.
(ക്രിയാശീലത്തിന്റെ ക്രമം: Mg > Fe > Cu > Ag)
(b) ഈ സെല്ലിലെ ആനോഡേത്?
(c) കാഥോഡിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ രാസസമ വാക്വം എഴുതുക?
Answer:
(a)

(b) മഗ്നീഷ്യം (Mg)
(c) Cu2+ + 2e– → Cu (നിരോക്സീകരണം)
Question 17.
N2 + 3H2 = 2NH3 + താപം
എന്ന ഉഭയദിശാ പ്രവർത്തനത്തിന്റെ ഗ്രാഫ് നൽകിയിരിക്കുന്നു. (ഗ്രാഫ് വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന ചോദ ങ്ങൾക്ക് ഉത്തരം എഴുതുക.

(a) പുരോ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഗ്രാഫിലെ ഭാഗം ഏത്? [OA, BA, AC]
(b) സംതുലനാവസ്ഥയെ സൂചിപ്പിക്കുന്ന ഗ്രാഫിലെ ഭാഗമേത്?
(c) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും രാസസം തുലനത്തെ സംബന്ധിച്ച് ശരിയായവ തെരെഞ്ഞെടുത്തെഴു
(i) സംതുലനാവസ്ഥയിൽ വ്യൂഹം തന്മാത്രാ തലത്തിൽ നിശ്ച ലമാണ്.
(ii) അഭികാരകങ്ങളും ഉൽപ്പന്നങ്ങളും സഹവർത്തിക്കുന്നു.
(iii) പുരോ-പാശ്ചാത് പ്രവർത്തന നിരക്കുകൾ തുല്യമായി രിക്കും.
(iv) തുറന്ന വ്യൂഹത്തിലാണ് രാസസംതുലനം കൈവരിക്കു ന്നത്.
Answer:
(a) BA
(b) AC
(c) (i) അഭികാരകങ്ങളും ഉൽപ്പന്നങ്ങളും സഹവർത്തിക്കുന്നു.
(ii) പുരോ പശ്ചാത് പ്രവർത്തന നിരക്കുകൾ തുല്യമായി രിക്കും.
Question 18.
ഒരു മൂലകത്തിന്റെ ബാഹ്യതമ സബ്ജെൽ ഇലക്ട്രോൺ വിന്യാസം 3d5 4s2 ആണ്.
(a) ഈ മൂലകത്തിന്റെ പൂർണ്ണ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക.
(b) ഈ മൂലകത്തിന്റെ അറ്റോമിക നമ്പർ എഴുതുക.
(c) ഇതിന്റെ ബ്ലോക്കും പിരിയഡും കണ്ടെത്തുക.
(d) ഈ മൂലകം വ്യത്യസ്ത ഓക്സീകരണാവസ്ഥകൾ കണിക്കുന്നു. കാരണമെന്ത്?
Answer:
(a) 1s2 2s2 2p6 3s2 3p6 3d5 4s2
(b) 25
(c) ബ്ലോക്ക് – d
പിരിയഡ് – 4
(d) ബാഹ്യതമ ‘s’ സബ്ഷെല്ലിലെ ഇലക്ട്രോണുകളും തൊട്ടു മുന്നിലുള്ള ഷെല്ലിലെ ‘d’ സബ്ഷെൽ ഇലക്ട്രോണുകളും തമ്മിൽ ഊർജ്ജനിലയിൽ വലിയ വ്യത്യാസമില്ല. അതിനാൽ രാസപ്രവർത്തനങ്ങളിൽ ബാഹ്യതമ ‘s’ സബ്ഷെല്ലിലെ ഇല ഓണുകൾക്കു പുറമെ തൊട്ടുമുന്നിലെ ഷെല്ലിലെ ‘d’ സബ്ഷെൽ ഇലക്ട്രോണുകളും വിട്ടുകൊടുക്കുന്നു.
![]()
Question 19.
ഒരു ഓർഗാനിക് സംയുക്തത്തെ സംബന്ധിച്ച ചില വിവരങ്ങൾ നൽകിയിരിക്കുന്നു.
(i) അതിന്റെ മുഖ്യ ചെയിനിൽ 3 കാർബൺ ആറ്റങ്ങൾ ഉണ്ട്.
(ii) അതിന്റെ രണ്ടാമത്തെ കാർബൺ ആറ്റത്തിൽ ഒരു ഹൈഡ്രോക്സിൽ (-OH) ഗ്രൂപ്പ് ഉണ്ട്.
(a) ഈ ഓർഗാനിക് സംയുക്തത്തിന്റെ ഘടനാവാക്യം എഴു തുക.
(b) ഇതിന്റെ തന്മാത്രാ സൂത്രം എഴുതുക.
(c) ഈ സംയുക്തത്തിന്റെ ഒരു ഫങ്ഷണൽ ഐസോമെ റിന്റെ ഘടനാവാക്യവും IUPAC നാമവും എഴുതുക.
Answer:

Question 20.
A, B, C കോളങ്ങളിൽ നിന്നും അനുയോജ്യമായവ കണ്ടെത്തി ചേർത്തെഴുതുക.
| A അഭികാരകങ്ങൾ | B ഉൽപന്നങ്ങൾ | C രാസ പ്രവർത്ത നത്തിന്റെ പേര് |
| CH4 + Cl2 | CO2 + 2H2O | അഡീഷൻ |
| CH4 + 2O2 | CH2 = CH2 | താപിയ വിഘടനം |
| CH3 – CH2 – CH3 | CH3Cl + HCl | ജ്വലനം |
| CH ≡ CH + H2 | CH2 = CH2 + CH4 | ആദേശ പ്രവർത്തനം |
Answer:
| A അഭികാരകങ്ങൾ | B ഉൽപന്നങ്ങൾ | C രാസ പ്രവർത്ത നത്തിന്റെ പേര് |
| CH4 + Cl2 | CH3Cl + HCl | ആദേശ പ്രവർത്തനം |
| CH4 + 2O2 | CO2 + 2H2O | ജ്വലനം |
| CH3 – CH2 – CH3 | CH2 = CH2 + CH4 | താപിയ വിഘടനം |
| CH ≡ CH + H2 | CH2 = CH2 | അഡിഷൻ |