Students can read Kerala SSLC Malayalam 1 Board Model Paper March 2022 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 1 Board Model Paper March 2022 (Kerala Padavali)
Time: 1½ Hours
Total Score: 40 Marks
വിദ്യാർത്ഥികൾക്കുളള പൊതുനിർദ്ദേശങ്ങൾ :
- നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് സമാശ്വാസ സമയം ഉണ്ടായിരിക്കും.
- ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
- വ്യത്യസ്ത സ്കോറുകളുള്ള ചോദ്യങ്ങൾ വിവിധ പാർട്ടുക ളായാണ് നൽകിയിരിക്കുന്നത്.
- ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മന സ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണി ക്കണം.
- 1 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 40 സ്കോർ ആയി രിക്കും പരമാവധി ലഭിക്കുക.
പാർട്ട് – I
1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.
A. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)
Question 1.
“അപ്പോൾ ഒന്നാമത്, ആ വെള്ളി സാമാനം നമ്മുടെയായിരു”
(പാവങ്ങൾ)
മെത്രാന്റെ വാക്കുകളിൽ തെളിയുന്ന മനോഭാവം കണ്ടെത്തി എഴു തുക.
- സംശയം
- നിസ്സഹായത
- കുറ്റപ്പെടുത്തൽ
- കാരുണ്യം
Answer:
കാരുണ്യം
Question 2.
“ഓതുകിന്നിതഥവാ വൃഥാശുദേ
ഹേതു കേൾക്കുവതൊരർത്ഥമേതിനോ
നീ തുനിഞ്ഞു – നിജകർമനീതരാ-
യേതുമാർഗമിലാ ശരീരികൾ”.
പ്രിയദർശനം)
അവരവരുടെ കർമ്മങ്ങളാൽ നയിക്കപ്പെട്ട മനുഷ്യർ എന്തുചെ യുമെന്നാണ് കവി പറയുന്നത്?
- ഏതുമാർഗവും സ്വീകരിക്കില്ല.
- ഏതു മാർഗവും സ്വീകരിക്കും.
- ഏതു മാർഗമാണ് സ്വീകരിക്കേണ്ടത്?
- ഏതു മാർഗവും സ്വീകരിക്കാമോ?
Answer:
ഏതു മാർഗ്ഗവും സ്വീകരിക്കും
Question 3.
മുക്തിക്ക് വിഘ്നം വരുത്തുവാൻ ശക്തിയുള്ളതെന്ന് എഴുത്ത ച്ഛൻ ചൂണ്ടിക്കാട്ടുന്നതു് ഏത്?
- വിദ്വ
- സ്നേഹം
- ക്രോധം
- എളിമ
Answer:
ക്രോധം
![]()
Question 4.
“എരിയാൻ വിറകിന്നു കാത്തിടും
പൊരിയായുള്ളൊരു ഹവ്യവാഹന്”
(ഋതുയോഗം)
ഏത് കഥാപാത്രത്തെയാണ് ഹവ്യവാഹൻ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്?
Answer:
സർവദമനൻ
Question 5.
“പഴുതേ ഞാനെന്തേ പലവക പറഞ്ഞു കേൾപ്പിക്കുന്നു”. (പ്രലോഭനം)
പഴുതേ എന്ന പ്രയോഗത്തിൽ പുഷ്കരന്റെ ഏതവസ്ഥയാണ് തെളിയുന്നത്?
Answer:
അപകർഷക ബോധം
Question 6.
“പുഴ കടന്ന് അപ്പുറത്തെ മേടു കയറുവോളം വെള്ളായിയപ്പൻ കരഞ്ഞു”. (കടൽത്തീരത്ത്)
ആരെക്കുറിച്ചുള്ള ഓർമകളാണ് വെള്ളായിയപ്പനെ കരയിച്ചത്?
Answer:
മകനെ കണ്ടുണ്ണിയെ
B. 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (3 × 1 = 3)
Question 7.
വഴിപിഴച്ച ഒരു യുവാവിനെ മാതൃഹൃദയത്തിന്റെ ഒരു ചിത്രം വരച്ചു കാണിച്ചു മനസ്സിളക്കി.
മാതൃഹൃദയം എന്ന സമസ്തപദം വിഗ്രഹിച്ചെഴുതിയാൽ
- മാതാവിന്റെ ഹൃദയം
- മാതൃത്വത്തിന്റെ ഹൃദയം
- ഹൃദയമുള്ള മാതാവ്
- മാതാവും ഹൃദയവും
Answer:
മാതാവിന്റെ ഹൃദയം
Question 8.
“എത്രകൊറ്റക്കുടകൾ, യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ” (അശ്വമേധം)
അടിവരയിട്ട പ്രയോഗം നൽകുന്ന സൂചന കണ്ടെത്തി എഴുതുക.
- കാർഷിക സംസ്കാരം
- വിജ്ഞാന വിസ്ഫോടനം
- സാമ്രാജ്യ ശക്തികൾ
- ദേശീയ പ്രസ്ഥാനം
Answer:
സാമാജ്യത്വ ശക്തികൾ
Question 9.
അകത്തെന്തെങ്കിലും കാണുമെന്ന് കരുതി തുറന്നുനോക്കി. അകത്തെന്തെങ്കിലും എന്നപദം പിരിച്ചെഴുതിയാൽ
- അകത്തെ, എന്തെങ്കിലും
- അകത്ത്, എന്തെങ്കിലും
- അക, ന്തെങ്കിലും
- അകത്തെ, ന്തെങ്കിലും
Answer:
അകത്ത്/എന്തെങ്കിലും
പാർട്ട് – II
10 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.
A. താഴെ കൊടുത്ത വാക്യം അർത്ഥവ്യത്യാസം കൂടാതെ രണ്ട് വാക്യ മാക്കി മാറ്റി എഴുതുക. (1 × 2 = 2)
Question 10.
ഒരു നീണ്ട തേങ്ങലോടെ അവർ മുന്നോട്ടാഞ്ഞ് അയാളെ കെട്ടി പിടിച്ചു.
Answer:
ഒരു നീണ്ട തേങ്ങലോടെ അവര് മുന്നോട്ട് ആഞ്ഞു. എന്നിട്ട് അയാളെ കെട്ടിപ്പിടിച്ചു.
B. 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ 1 എണ്ണത്തിന് രണ്ടാ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (1 × 2 = 2)
Question 11.
“താര, നീയിവരോടു
പൊറുക്കേണമേ! യെന്നു
പാതികുമ്പിയ കൺക-
ളിപ്പോഴും പ്രാർത്ഥിക്കുന്നു”.
(മൈക്കലാഞ്ജലോ മാപ്പ്)
ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ സവിശേഷത സൂചിപ്പിക്കാൻ ഇപ്പോഴും എന്ന പ്രയോഗത്തിലൂടെ എത്രമാത്രം സാധിക്കു
ന്നുണ്ട്?
Answer:
- തെറ്റ് ചെയ്തവരോട് പൊറുക്കുക.
- അനുതാപം, കരുണ.
![]()
Question 12.
“അതിൽ നിന്നു പുറത്തുകടക്കുമ്പോഴോ?
വീണ്ടും കഴുകന്റെ നഖങ്ങളിലേക്ക്!”
(ആത്മാവിന്റെ വെളിപാടുകൾ)
അടിവരയിട്ട ഭാഗം നൽകുന്ന പ്രയോഗഭംഗി വ്യക്തമാക്കുക.
Answer:
യാഥാർത്ഥ്യത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ജീവിതത്തിലെ ക്രൂരമായ അനുഭവങ്ങൾ തന്നെ വേട്ടയാടുന്നു.
പാർട്ട് – III
13 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.
A. 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ 3 എണ്ണത്തിന് മുന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)
Question 13.
“ഗോത്രാദിയൊന്നുമറിയാതെയെനിക്കിവന്റെ
ഗാത്രങ്ങളിൽത്തൊടുകയാൽ സുഖമിത്രമാത്രം
എത്ര വേണമിവനെ പ്രതിപത്തിയോടെ
പുത്രത്വമോർത്ത് പുണരുന്നൊരു പുണ്യവാന്ന്”
(ഋതുയോഗം)
പിതാവ് എന്ന നിലയിൽ ദുഷ്ഷന്തന്റെ ഹൃദയവികാരം ശക്തമായി അവതരിപ്പിക്കാൻ ഈ വരികൾക്ക് എത്രമാത്രം സാധിക്കുന്നു?
നിങ്ങളുടെ അഭിപ്രായം കുറിക്കുക.
Answer:
വളരെക്കാലമായി വേർപിരിഞ്ഞു കഴിഞ്ഞ ദുഷ്ഷന്തനും ശകു ന്തളയും പുത്രനും കശ്യപാശ്രമത്തിൽവച്ച് ഒന്നിക്കുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഋതുയോഗം. സ്വന്തം കുഞ്ഞിനെ തൊട്ട പ്പോഴുണ്ടായ പിതാവിന്റെ അനുഭവം തന്നിരിക്കുന്ന വരികളിൽ പ്രകടമാകുന്നുണ്ട്. പിതൃപുത്ര ബന്ധത്തിന്റെ വൈകാരികത പൂർണ്ണമായും ആവിഷ്കരിക്കാൻ ഈ വരികൾക്ക് സാധിച്ചിട്ടു.
Question 14.
“ആ ഹൃദയോന്നതിക്കു മുമ്പിൽ, ആ ആഭിജാത്യത്തിനു മുമ്പിൽ ഒരിറ്റു കണ്ണുനീർ തൂകാതിരിപ്പാൻ ആർക്കു സാധിക്കും?
(യുദ്ധത്തിന്റെ പരിണാമം)
ദുര്യോധനന്റെ ഹൃദയോന്നതിയായി കുട്ടികൃഷ്ണമാരാർ വിലയി രുത്തുന്ന കാര്യങ്ങൾ കുറിക്കുക.
Answer:
‘ഭാരതപര്വടന’ത്തിലെ ഒരു ഭാഗമാണ് യുദ്ധത്തിന്റെ പരിണാമം. ഭീമൻ ഗദാപ്രഹരമേറ്റ് തുടയെല്ലു തകർന്ന് മരണാസന്നനായി സമ ന്തപഞ്ചകത്തിൽ കിടക്കുകയാണ് ദുര്യോധനൻ. ആ സമയത്ത് തന്റെ വൃദ്ധരായ മാതാപിതാക്കളെയും പ്രിയപ്പെട്ട ഭാര്യയെയും ഓർക്കുന്നതിനുമുമ്പേ തങ്ങളുടെ ഏക സഹോദരിയായ ദുശ്ശള യെക്കുറിച്ചോർത്ത് അദ്ദേഹം സങ്കടപ്പെടുന്നു. ഭർത്താവും സഹേ ദരന്മാരും നഷ്ടപ്പെട്ടതിന്റെ ദുഃഖം അവർക്ക് എങ്ങനെ താങ്ങാ നാകും എന്ന് ചിന്തിച്ച് വിഷമിക്കുന്ന സ്നേഹ വാത്സല്യ സമ്പന്ന നായ സഹോദരനെയാണ് ദുര്യോധനനിൽ കാണാൻ കഴിയുന്ന ത്. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിലെ ചിന്തകളിൽ പോലും ദുര്യോധനന്റെ ഹൃദയോന്നതിയും ആഭിജാത്യവും ആണ് പ്രകടമാകുന്നത്.
Question 15.
“നേരെ നിന്നോടെടോ ഞാൻ പുനരാരെന്നും പറയാം
പാരിലെന്നെയിന്നാരറിയാതവർ?
വൈരി വൈരസേനിക്കിഹ ഞാൻ കലി.
(പ്രലോഭനം)
വാക്കുകളിൽ തെളിയുന്ന കലിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേ കതകൾ കുറിക്കുക.
Answer:
- കലിയുടെ പ്രലോഭന തന്ത്രങ്ങൾ.
- കലിയിടെ അഹംഭാവം.
- അന്വരിൽ വിശ്വാസം ജനിപ്പിക്കാരുള്ള കഴിവ്.
Question 16.
“ധീരനായ യതി നോക്കി തന്വി തൻ
ഭൂരിബാഷ്പ പരിപാടലം മുഖം”
(പ്രിയദർശനം)
അടിവരയിട്ട് പ്രയോഗത്തിന്റെ കാവ്യഭംഗി വ്യക്തമാക്കുക.
Answer:
- സാദൃശ്യകല്പന.
- കണ്ണുനീർ നിറഞ്ഞ് ചെമന്നുതുടുത്ത നളിനിയുടെ മുഖത്തെ പ്രഭാതത്തിൽ മഞ്ഞുതുള്ളികൾ വീണ് കുതിർന്ന പനിനീർപു വിനോട്.
- ദ്വിതീയാക്ഷരപ്രാസം.
B. താഴെ കൊടുത്ത ചോദ്യത്തിന് മൂന്നോ നാലോ വാക്യത്തിൽ ഉത്ത മെഴുതുക. (1 × 3 = 3)
Question 17.
“അവൻ അമ്മയോട് ആരാണ് അവർക്ക് ഈ കത്തുകളെല്ലാം എഴുതിക്കൊടുക്കുന്നത് എന്ന് ചോദിച്ചതായും ഒരു ‘ഷ്കോൾ കുട്ടി’ യാണെന്ന് തള്ള മറുപടി പറഞ്ഞതായും അറിഞ്ഞു അപ്പോൾ എന്റെ അഭിമാനം ഉച്ചകോടിയിലെത്തിപ്പോയി”.
(ഞാൻ കഥാകാരനായ കഥ)
കഥാകാരനെ രൂപപ്പെടുത്തുന്നതിൽ അനുഭവങ്ങൾക്ക് വളരെ യധികം പ്രാധാന്യമുണ്ട് – പ്രസ്താവന പാഠഭാഗവുമായി ബന്ധ പ്പെടുത്തി സമർത്ഥിക്കുക.
Answer:
എസ്.കെ. പൊറ്റെക്കാട്ട് ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന കാല ത്തുണ്ടായ ഒരു സംഭവമാണ് അദ്ദേഹത്തെ ചെറുകഥകളെഴുതാൻ പ്രേരിപ്പിച്ചത്. മകനെ വളർത്തി ഉദ്യോഗസ്ഥനാക്കാൻ ഭൃത്വപ്പണി വരെ ചെയ്യേണ്ടിവന്ന ഒരു മാതാവിനെ മകൻ തിരിഞ്ഞുനോക്കു ന്നതുപോലുമില്ല. അയാൾ ഒരുവളെ പ്രേമിച്ച് വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. വൃദ്ധയായ മാതാവിന് അയാൾക്ക് കത്തെഴുതാനുള്ള അക്ഷരജ്ഞാനവുമില്ല. ആ കർത്തവ്യം ശങ്ക രൻകുട്ടി എന്ന സ്കൂൾ കുട്ടിക്കു വന്നുചേരുന്നു. അമ്മയുടെ കഷ്ടപ്പാടുകളെല്ലാം അവർ ഈ സ്കൂൾ കുട്ടിയോട് വിശദീക രിക്കും. മകനെ വളർത്താൻ വേണ്ടി താൻ സഹിച്ച ത്വാഗങ്ങളും പറഞ്ഞുകേൾപ്പിക്കും. മകന്റെ മനസ്സൊന്നിളക്കാൻ തക്കവണ്ണം അതെല്ലാം എഴുതി അറിയിക്കാൻ ആവശ്യപ്പെടും. അവർ പറഞ്ഞതെല്ലാം പാകപ്പെടുത്തി സ്വന്തം വകയായി ചില സരസ ഇത് വിലാസങ്ങളും ചേർത്ത് ആ കുട്ടി മടയനായ ആ മകന് തുടരെത്തുടരെ കത്തുകൾ എഴുതി അയച്ചു.
ഏതായാലും രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ ആ മകൻ ഭാര്യ അറിയാതെ അമ്മയ്ക്ക് സ്വകാര്യമായി പണം അയച്ചുതുടങ്ങി. തന്റെ കത്തു കളിലെ വാക്ചാതുര്യംകൊണ്ട് അയാളുടെ മനസ്സിളകിയിട്ടാണ് ഈ മാറ്റം ഉണ്ടായത് എന്ന് ശങ്കരൻകുട്ടി വിശ്വസിച്ചു. ഈ കത്തുക ളെല്ലാം എഴുതിക്കൊടുക്കുന്നത് ആരാണ് എന്ന് അയാൾ ചോദി ച്ചതായും ഒരു “ഷകോൾകുട്ടിയാണെന്ന് ആ തള്ള മറുപടി പറ ഞ്ഞതായും അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അഭിമാനം ഉച്ചകോ ടിയിലെത്തി. മുക്കാലും കുരുടിയായിരുന്ന ആ മുത്തിള്ള യാണ് ചെറുകഥാ രചനയിൽ തന്റെ ആദ്യത്തെ ഗുരുനാഥ എന്നും അവരുടെ മകന് അദ്ദേഹം എഴുതിയ കത്തുകളാണ് ആദ്യത്തെ ചെറുകഥകൾ’ എന്നും എസ്. കെ. പറയുന്നു. എരി യുന്ന നെഞ്ചും പൊരിയുന്ന വയറുമായി നരകിക്കുന്ന ഒരു ദരി മാതാവിന്റെ അന്ത്യകാലത്തെ കുറഞ്ഞൊന്ന് ആശ്വസിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്ന് അഭിമാനത്തോടെ ഓർമ്മിക്കുന്നു.
ദരിദ്രയായ ആ അമ്മ മകനെ വളർത്താൻ കഷ്ടപ്പെട്ട കഥ എസ്. കെ. പൊറ്റെക്കാടിനെ വികാരപരവശനാക്കി. അവർ പറഞ്ഞ തെല്ലാം പാകപ്പെടുത്തി അദ്ദേഹം കത്തുകൾ തയ്യാറാക്കി. ഈ പാകപ്പെടുത്തൽ ആ മകന്റെ മനസ്സിളക്കാൻ വേണ്ടിയായിരുന്നു എന്ന് സ്പഷ്ടമാണല്ലോ. അതിനു പര്യാപ്തമെന്നു തോന്നിയ ചില ഭാവനാ വിലാസങ്ങൾ കൂടി ചേർത്തു എന്നതാണ് സരസ്വതി വിലാസങ്ങൾ എന്ന് ലേഖകൻ പറയുന്നത്. ഒരു സംഭവം അങ്ങ നെത്തന്നെ അവതരിപ്പിക്കുമ്പോൾ ഒരു വിവരണം മാത്രമേ ആകു ന്നുള്ളൂ. സംഭവവും എഴുത്തുകാരന്റെ ഭാവനയുടെ രസത വും ചേർന്നു പ്രവർത്തിക്കുമ്പോഴാണ് ഒരു കലാസൃഷ്ടി ജന്മം കൊള്ളുന്നത്. സാഹിത്യകാരന്റെ മനസ്സിൽ നടക്കുന്ന ആ രാസപ്രക്രിയയാണ് അതിന് മനുഷ്യമനസ്സുകളെ ആകർഷിക്കാ നുള്ള ശേഷി നൽകുന്നതും ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നതും ഈ സരസ്വതീവിലാസം ഏതാണ്ട് അബോധപരമായി നടക്കുന്ന താണ് എന്ന് പല സാഹിത്യകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പാർട്ട് – IV
18 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.
A. 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് അപ്പുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 4 = 8)
Question 18.
“ഞാൻ പ്രയോഗിച്ച അസ്ത്രം അവളുടെ ഗർഭത്തിലേക്കുക തന്നെ ചെയ്യും. അതിനെ രക്ഷിക്കാമെന്ന് നീ കരുതേണ്ട”.
(യുദ്ധത്തിന്റെ പരിണാമം)
“ക്രോധമല്ലോ നിജ ധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം”
(ലക്ഷ്മണസാന്ത്വനം)
അശ്വത്ഥാമാവിന്റെ പ്രവൃത്തി ലക്ഷ്മണ സാന്ത്വനത്തിലെ വരിക ളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി കുറിപ്പു തയ്യാറാക്കുക.
Answer:
അശ്വത്ഥാമാവിന്റെ പ്രവൃത്തി
പാണ്ഡവ കൗരവ വീരന്മാരുടെ ഗുരുവായ ദ്രോണാചാര്യരുടെ പ്രിയ പുത്രനായിരുന്നു അശ്വത്ഥാമാവ്. ഭാരതയുദ്ധത്തിൽ ദ്രോണർ കൗരവപക്ഷത്തു നിലയുറപ്പിച്ചപ്പോൾ അശ്വത്ഥാമാവും ദുര്യോധനനോടൊപ്പം നിന്നു. പാണ്ഡവ പക്ഷത്തെ പല മഹാര ഥന്മാരോടും അയാൾ വീറോടെ യുദ്ധം ചെയ്തു. ധൃഷ്ടദ്യുമ്നൻ ഗുരുവായ ദ്രോണരെ വധിച്ചപ്പോൾ അയാളോടും പാഞ്ചാല രോടും പകയോടെ കഴിയുകയായിരുന്നു അശ്വത്ഥാമാവ് പടക്കളത്തിൽ വീഴ്ത്തപ്പെട്ട ദുര്യോധനൻ പാണ്ഡവർ അധർമ്മം കൊണ്ടാണ് വിജയം നേടിയതെന്നു പ്രസ്താവിച്ചപ്പോൾ അശ്വത്ഥാ മാവിന്റെ ഉള്ളിലെ പക കത്തിക്കാളുന്ന ക്രോധമായി മാറി.
ദ്രോണരെ കൊന്നതിനേക്കാൾ വ്യസനം ദുര്യോധനന്റെ അവസ്ഥ കാണുന്നതാണെന്ന് തിരുമ്മിക്കൊണ്ടും തൊണ്ടയിടറി ക്കൊണ്ടും അയാൾ പറഞ്ഞു. ദുര്യോധനനോടുള്ള അദ്ദേഹ ത്തിന്റെ ദൃഢബന്ധത്തെയാണ് ഇതു കാണിക്കുന്നത്. ഇന്നു താൻ സർവ്വ പാഞ്ചാലരെയും വാസുദേവൻ കാണെത്തന്നെ കാലന്നൂർ പൂകിക്കും എന്ന് അശ്വത്ഥാമാവ് ആണയിടുന്നു. ഇതിൽനിന്നു പിതാവിനെ കൊന്നതിലുള്ള പക അയാളിൽ കത്തിക്കാളുന്നത് നമുക്കു കാണാം.
രാത്രിയിൽ പാണ്ഡവരില്ലാത്ത തക്കം നോക്കി അവരുടെ ശിബി രത്തിൽക്കടന്ന് ഉറങ്ങിക്കിടന്ന ധൃഷ്ടദ്യുമ്നനെ ചവിട്ടിയുണർത്തി മർമ്മങ്ങളിൽ പെരുവിരൽ ഊന്നിയമർത്തി കൊന്നു.
ശസ്ത്രം കൊണ്ടു കൊന്നേക്കു ഞാൻ സുകൃത ലോകങ്ങളിലേയ്ക്കു പോകട്ടെ എന്ന ധൃഷ്ടദ്യുമ്നന്റെ അവസാനത്തെ അപേക്ഷ പോലും പരിഗണിക്കാത്ത അശ്വത്ഥാമാവ് ബ്രാഹ്മണകുലത്തിൽ പിറന്നവനെങ്കിലും നിഷ്ഠൂരനും പൈശാചിക പ്രവൃത്തി ചെയ്യു ന്നവനും ആണെന്നു വ്യക്തമാകുന്നു. ശത്രുവിനെ വധിച്ചതും പോരാഞ്ഞ് നിഷ്ക്കളങ്കരായ അഞ്ചു പാഞ്ചാലീ പുത്രന്മാരെ വയറു പൊളിച്ചും കൈവെട്ടിയും തലയരിഞ്ഞും വായിൽ വാൾ കടത്തിയും പൈശാചികമായ രീതിയിൽ കൊല്ലുകയായിരുന്നു. തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടാലും വേണ്ടില്ല. എതിർപക്ഷ ത്തുള്ളവരെ വേരോടെ പിഴുതെറിയണമെന്ന ദുഷ്ട ചിന്താഗതി ക്കാരനായിരുന്നു അശ്വത്ഥാമാവ് ബ്രഹ്മശിരാസം പ്രതിസംഹരിക്കാൻ നാരദനും വ്യാസനും നിർദ്ദേശിച്ചപ്പോൾ ചൂഡാരത്നം ദാനം ചെയ്യാനും അസ്ത്രത്തി ന്റെ വിര്യം പാണ്ഡവരുടെ സന്തതിപരമ്പരകളിലെങ്കിലും ഏൽപ്പി ക്കാനുമാണ് ഈ കഠോരഹൃദയൻ ശ്രമിച്ചത്. കൃഷ്ണശാപം ഏറ്റു വാങ്ങിയ അയാൾ പകയുടെ പര്യായമായി പല വേഷത്തിലും ഭാവത്തിലും ചിരഞ്ജീവിയായി സർവ്വവ്യാപിയായി നിലകൊള്ളു
മനുഷ്യർ തങ്ങളിലും രാജ്യങ്ങൾ തമ്മിലും കലഹം വർദ്ധിച്ചുവ രുന്നതായി കാണുന്നു. തുടർന്ന് അക്രമങ്ങളും അതിനോടനു ബന്ധിച്ച് കൊലപാതകങ്ങളും ഇന്ന് സർവ്വസാധാരണമായിരിക്കു ന്നു. ഇതിനെല്ലാം കാരണം ക്രോധം അഥവാ കോപമാണ്. കാമ ക്രോധലോഭമോഹാദികൾ മനുഷ്യന്റെ ശത്രുക്കളാകുന്നു. ഇതിൽ നമ്മുടെ മുക്തിക്കു വിഘ്നം വരുത്തുന്നത് ക്രോധമാണ്. അച്ഛന മാരെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും സ്വന്തം ഭാര്യയെപ്പോലും ക്രോധംകൊണ്ട് മനുഷ്യൻ ഇല്ലായ്മ ചെയ്യുന്നു. നാട്ടിൽ നടക്കുന്ന ഓരോ അതിക്രമങ്ങൾക്കു പിന്നിലും പെട്ടെ ന്നുണ്ടാകുന്ന ക്രോധമാണ് കാരണമെന്ന് മനസ്സിലാക്കാവുന്നതാ ണ്. ക്രോധം എന്നും നമുക്ക് മനസ്താപമുണ്ടാക്കുകയാണ് ചെയ്യു ന്നത്. മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കു ന്നതും ധർമ്മനാശങ്ങൾക്ക് കാരണമാകുന്നതും ക്രോധമാണ്.
നല്ലയാളുകൾ ക്രോധത്തിന് വശംവദരാകരുത്. എന്തു പ്രതിസ ന്ധിയുണ്ടായാലും അത് സമചിത്തതയോടെ നേരിടണം. അറിവു ള്ളവർ ക്രോധം ഉപേക്ഷിച്ച് മാതൃക കാട്ടിയാൽ മറ്റുള്ളവർക്കും അത് പ്രയോജനപ്പെടും. ക്രോധംകൊണ്ട് കലിതുള്ളി നിൽക്കു ന്നവരെ നേർവഴിക്ക് നയിക്കാനും നല്ല ആളുകൾക്കേ കഴിയു അങ്ങനെ നമ്മുടെ നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ടസം ഭവങ്ങൾക്ക് മാറ്റമുണ്ടാകട്ടെ.
![]()
Question 19.
“എന്റെ മകൻ ഈ രാത്രിയിൽ ഉറങ്ങിയിട്ടുണ്ടാവില്ല. ഉറങ്ങാതെ ഉണർന്നിട്ടുണ്ടാവില്ല. ഉറങ്ങാതെ, ഉണരാതെ അവന് ചായ കുടി ക്കാൻ മനസു വരുന്നതെങ്ങനെ?” (കടൽത്തീരത്ത്)
കഥാപാത്രത്തിന്റെ മാനസികാവസ്ഥ വായനക്കാരന്റേത് കൂടിയാ ക്കാൻ ഈ പ്രയോഗത്തിന് സാധിക്കുന്നു-സൂചന വിശകലനം ചെയ്ത് പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
വെള്ളായിപ്പൻ എന്ന നിസ്സഹായനായ ഒരച്ഛനെ കേന്ദ്രകഥാപാ ത്രമാക്കിക്കൊണ്ടുള്ള ‘കടൽത്തീരത്ത്’ എന്ന കഥ നമ്മുടെ കഥാ സാഹിത്യത്തിൽ തന്നെ വേറിട്ട ഒരു വായനാനുഭവമാണ് പകരു ന്നത്. ഒ. വി. വിജയന്റെ രചാനശൈലിയും ഗ്രാമീണാന്തരീക്ഷവും, സംഭാഷണവൈവിധ്യവും, രചനാതന്ത്രവും, ആഖ്യാനശൈലിയും പാരിസ്ഥിതിക പശ്ചാതത്തലവും സാമൂഹികപശ്ചാത്തലവുമെല്ലാം വേണ്ട അനുപാതത്തിൽ ഈ കഥയിൽ വിന്യസിക്കപ്പെട്ടിരിക്കു ന്നു. അധികാരത്തിന്റെ ദാഷിണ്യമില്ലായ്മയും ഗ്രാമത്തിന്റെ നിഷ്ക ളങ്കസ്നേഹവും, പിതൃപുത്രബന്ധത്തിന്റെ ആഴവും ഈ കഥയിൽ ലയിച്ചു ചേർന്നിട്ടുണ്ട്.
“എന്റെ മകൻ ഈ രാത്രിയിൽ ഉറങ്ങിയിട്ടുണ്ടാവില്ല. ഉറ ങ്ങാതെ ഉണർന്നിട്ടുണ്ടാവില്ല. തൂക്കിൽ ഏറ്റാൻ പോകുന്ന മക നെകുറിച്ച് ഓർക്കുന്ന വരികളാണ് ഇത്. ഓരോ നല്ല കഥയും ആസ്വാദകന്റെ മനസ്സിൽ തുറക്കുന്ന മൗനങ്ങളാണ് ‘കടൽത്തി രത്ത്’ എന്ന കഥയിൽ “രണ്ടുവാക്കുകൾക്കിടയ്ക്ക് ദുഃഖത്തിൽ, മൗനത്തിൽ അച്ഛനും മകനും അറിവുകൾ കൈമാറി. തിരിഞ്ഞു നോട്ടത്തിന്റെ ശ്രദ്ധാഞ്ജലിയോടെ വെള്ളായിയപ്പൻ നടന്നകന്നു; കരിമ്പനപ്പട്ടകളിലെ കാറ്റ് ദൈവസാന്ദ്രമായി. രണ്ടു വാക്കുകൾക്കി ടയ്ക്ക് ദുഃഖത്തിൽ മൗനത്തിൽ എന്നുള്ള വാക്യത്തിൽ മകന്റെ നില്പ്, പിതാവിന്റെ നിലപാട്, അവരുടെ മുഖഭാവം എല്ലാം തെളി യുന്നു.
മകൻ തൂക്കിലേറ്റപ്പെടുന്നതെന്തിനെന്നറിയാത്ത പിതാവ്, മരിക്കുന്നതെന്തിനെന്നറിയാത്ത മകൻ, താൻ മരിക്കുന്നത് തന്റെ ഗ്രാമത്തിനുവേണ്ടിയാണെന്ന് പറഞ്ഞുകരഞ്ഞ് മനസ്സിലുള്ള കാര്യങ്ങൾ വ്യക്തമാക്കാവുന്ന ഒരു സാഹചര്യത്തിലല്ല അവർ കണ്ടുമുട്ടുന്നത്. പക്ഷേ വിവിധ വികാരങ്ങൾ ഉള്ളിൽ തിളയ്ക്കു ന്നുണ്ടുതാനും. പക്ഷേ ഇവിടുത്തെ മൗനത്തിൽ വിവരിക്കാൻ കഴിയാത്ത ആശയലോകം കൈമാറ്റം ചെയ്യപ്പെടുന്നു. കഥയുടെ വൈകാരികമായ അന്തരീക്ഷത്തെ വികാരവത്തും അർത്ഥവത്തു മായി കഥയിലെ മൗനം അവതരിപ്പിക്കുന്നു. എന്നുപറയാതെ വയ്യ.
Question 20.
“മാതാപിത ഭ്രാതൃ മിത സഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
(ലക്ഷ്മണസാന്ത്വനം)
നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുത്തച്ഛൻ രചിച്ച ഈ വരികൾക്ക് ഇന്നും പ്രസക്തിയുണ്ടോ? സമകാലിക സംഭവങ്ങൾ വിശകലനം ചെയ്ത് കുറിപ്പു തയ്യാറാക്കുക.
Answer:
ഏതുകാലത്തും പ്രസക്തമായ ജീവിതപാഠങ്ങൾകൊണ്ട് സമ്പ ന്നമാണ് എഴുത്തച്ഛൻ കവിതകൾ. ജീവിതത്തിൽ പാലിക്കേണ്ട ധാർമികമൂല്യങ്ങളെക്കുറിച്ച് എഴുത്തച്ഛൻ തന്റെ കൃതികളിലൂടെ ഉദ്ബോധിപ്പിച്ചു. കാമം, ക്രോധം, മോഹം, ലോഭം, മദം, മാൽസ ര്യം തുടങ്ങി മനുഷ്യന് ഒരിക്കലും പ്രയോജനം ചെയ്യാത്ത വികാ രങ്ങളെക്കുറിച്ച് ശ്രീരാമവാക്കുകളിലൂടെ എഴുത്തച്ഛൻ നമുക്ക് പറഞ്ഞുതരുന്നു. നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന എല്ലാ സംഘർഷങ്ങൾക്കും കാരണം നിയന്ത്രണാതീതമായ ക്രോധമാണ്. ക്രോധം മനുഷ്യന് സർവനാശം വിതയ്ക്കുന്നു. പാപമാകുന്ന വൻമരത്തിന്റെ വിത്ത് കോപമാണ്. ഒരാൾ പാപം ചെയ്താൽ അതിന്റെ ഫലം അയാൾ മാത്രമല്ല അയാളുമായി ബന്ധപ്പെട്ട എല്ലാവരും അനുഭവി ക്കേണ്ടിവരുമെന്നും എഴുത്തച്ഛൻ ഓർമ്മിപ്പിക്കുന്നു.
വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും എഴുത്തച്ഛൻ പറയുന്നുണ്ട്. ലൗകികദുഃഖത്തിന് കാരണമാകുന്നത് ആവിദ്യയും അതില്ലാതാ ക്കുന്നത് വിദ്വയുമാണ്. അതുകൊണ്ട് വിദ്യ അഭ്വസിക്കണം എന്ന് എഴുത്തച്ഛൻ കാലങ്ങൾക്കു മുമ്പേ പറഞ്ഞുവയ്ക്കുന്നു. നമുക്ക് ഉപകാരം ചെയ്തവരെ ഒരിക്കലും മറക്കരുത് എന്ന എഴു അച്ഛന്റെ വാക്കുകൾ എക്കാലവും നാം പാലിക്കേണ്ടതാണ്. പ്രത പകാരം മറക്കുന്നവർ മരിച്ചതിനു തുല്യമാണ് എന്നും, ഐശ്വര മുള്ള കാലത്ത് ധാരാളം ആളുകൾ കൂടെയുണ്ടാവുമെന്നും കഷ്ട കാലം വരുമ്പോൾ കൂടെ നിൽക്കാൻ ആരുമുണ്ടാവില്ല എന്നും എഴുത്തച്ഛൻ പറയുന്നുണ്ട്. അതുപോലെ ജീവിതം ക്ഷണികമാ ണെന്നും അങ്ങനെയുള്ള ജീവിതത്തിൽ സുഖഭോഗങ്ങൾക്കു പിന്നാലെ പായുന്നത് നിരർഥകമാണെന്നും അദ്ദേഹം പറയു ന്നു. ഇങ്ങനെ എക്കാലവും പ്രസക്തങ്ങളായ ജീവിത പാഠങ്ങ ളാണ് എഴുത്തച്ഛൻ കവിതകളിൽ നിറഞ്ഞിരിക്കുന്നത്.
B. 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ 1 എണ്ണത്തിന് അരപ്പും ത്തിൽ കവിയാതെ ഉത്തരമെഴുതുക. (1 × 4 = 4)
Question 21.
“ശീതകാലത്തിന്റെ പ്രഭാവത്തെ കീഴ്പ്പെടുത്തുന്ന ഒരു തീക്കനൽ കിഴവൻ മിറലിന്റെ നെഞ്ചിൽ വീണു”.
(ഉരുളക്കിഴങ്ങ് തിന്നുന്നവർ)
കിഴവൻ മിറലിന്റെ യാത്രയുടെ ഫലപ്രാപ്തിയെ വികാരതീവ്രമാ ക്കാൻ കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ സവി ശേഷത വിശകലനം ചെയ്യുക.
Answer:
വിൻസെന്റ് വാൻഗോഗിന്റെ ‘പൊട്ടറ്റോ ഈറ്റേഴ്സ്’ എന്ന ചിത്രം ലോക പ്രസിദ്ധമാണ്. യൂറോപ്പിൽ നിലനിന്നിരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും ജീവിതത്തിന്റെ ദൈന്വതയും ലോകത്തിനു കാട്ടിക്കൊടുത്ത ചിത്രമാണിത്. ചിത്രകലയിലെ ലോക ക്ലാസ്സിക്കു കുളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. ഈ ചിത്രത്തെ ആസ്പദ മാക്കി സുഭാഷ് ചന്ദ്രൻ രചിച്ച ചെറുകഥയാണ് ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് കഥ യിലും പ്രത്യക്ഷപ്പെടുന്നത്.
ഉരുളക്കിഴങ്ങു തിന്നുന്നവർ എന്ന ചിത്രം സവിശേഷമായ ഒരു മുഹൂർത്തത്തെ അതിന്റെ വിശദാംശങ്ങളോടെ കാണിച്ചുതരുന്നു. ഉറഞ്ഞുകൂടിയ ആ നിമിഷത്തിൽ നിന്ന് പിന്നിലേക്കും മുന്നി ലേക്കും സഞ്ചരിച്ച് ചിത്രങ്ങളുടെ ഒരു പരമ്പര വാക്കുകളിലൂടെ സൃഷ്ടിക്കുകയാണ് കഥാകാരൻ. കിഴവൻ മിറൽ ഖനിയിൽ ജോലി തേടിപ്പോയ തന്റെ മകനെ അന്വേഷിച്ചുപോയി രാത്രി തിരിച്ചെത്തിയതിനുശേഷം മറ്റു നാലുപേരൊടൊപ്പം ഭക്ഷണം കഴി ക്കാനാരിക്കുന്നു. മകന്റെ ഭാര്യ ജൂലിയാനയും മകൾ അന്നയും മകന്റെ ഭാര്യയുടെ മാതാപിതാക്കളായ സാമുവൽ റാങ്തോസും അയാളുടെ ഭാര്യയും ആണവർ.
തന്റെ ഭർത്താവിന്റെ അച്ഛൻ വേവിച്ച ഉരുളക്കിഴങ്ങിൽ മുള്ളുതൊട്ട് ശൂന്യമായ മിഴികളുമായി ഇരിക്കുന്നതുകണ്ട് അങ്ങോട്ടു നോക്കിയ ജൂലിയാന കണ്ടത് വൃദ്ധന്റെ കടക്കണ്ണുകളിൽനിന്ന് ചോരപൊടിയുന്നതാണ്. ആ നിമി ഷത്തിൽ ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകുന്നതായി ജൂലിയാന അറിഞ്ഞു. ആ നിമി ഷമാണ് ചിത്രകാരൻ അനശ്വരമാക്കിയിരിക്കുന്നത്. ഈ നിമിഷ ത്തിൽ പിന്നോട്ടുപോയി അതുവരെയുള്ള കാര്യങ്ങൾ വാങ്മയ ങ്ങളിലൂടെത്തന്നെ പുനർജനിപ്പിക്കുകയാണ് കഥാകൃത്ത് സുഭാ ഷ്ചന്ദ്രൻ. അതുകൊണ്ടുതന്നെ സവിശേഷമായ ഒരു ആഖ്യാന ശൈലി കഥാവതരണത്തിൽ സ്വീകരിച്ചിരിക്കുന്നതായി കാണാം. ഇരുളും വെളിച്ചവും മാറിമാറിപ്പരക്കുന്ന ഒരു രംഗചിത്രീകരണ ത്തിന്റെ നിഗൂഢത കഥയ്ക്ക് കൈവന്നിരിക്കുന്നു.
വൃദ്ധനായ മിറൽ അയാളുടെ നെഞ്ചിൽ കനൽ കോരിയിട്ട വാർത്തയുമറിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയാണ്. അസ്തമയം കഴിഞ്ഞ് മരവിച്ച വെളിച്ചത്തിലൂടെ വേച്ചുവേച്ചാണ് അയാൾ എത്തുന്നത്. വീടിനെ ആകെ ഉലയ്ക്കുന്ന ഒരു വാർത്തയാണ് അയാൾ കൊണ്ടുവരുന്നത്. ആ വാർത്തയുമായി വീട്ടിലേക്ക് നട ക്കാൻ അയാൾക്ക് വിഷമമുണ്ട്. അതുകൊണ്ടാകാം വീട് ഇടം വലം ഉലഞ്ഞ് അയാളുടെ അടുത്തേക്കു വന്നത്.
ശീതകാലത്തിന്റെ പ്രഭാവത്തെ കീഴ്പെടുത്തുന്ന ഒരു തീക്കനൽ കിഴവൻ മിറലിന്റെ നെഞ്ചിൽ വീണു. മിറൽ വീട്ടിൽ കടന്നപ്പോൾ മകന്റെ ഭാര്യ ചോദിച്ചു “കണ്ടോ അച്ഛാ’? അയാൾ എന്തുത്തരം നൽകും. മകനെക്കുറിച്ചാണ് ചോദിക്കുന്നത്. മകന്റെ മരണം കണ്ടി ട്ടാണ് അയാൾ വരുന്നത്. ശീതകാലത്തിന്റെ പ്രഭാവത്തെ തോല്പി ക്കുന്ന ഒരു തീക്കനൽ നെഞ്ചിൽ വീണ അനുഭവം ഉണ്ടായതിൽ അത്ഭുതമില്ലല്ലോ. മകന്റെ അപകടമരണമറിഞ്ഞുവരുന്ന ആ പിതാ വിന്റെ മാനസികാവസ്ഥ ഈ വാക്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
Question 22.
“ദിവസം മുഴുവനും അലഞ്ഞു നടന്നു വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപ്പോലുളള മനു ഷ്യർക്ക്?” (അക്കർമാശി)
കാലം കടന്നുപോയി. ലോകവും മാറി. മാറ്റിനിർത്തപ്പെടുന്നവ രുടെ ജീവിതാവസ്ഥയ്ക്ക് നമ്മുടെ രാജ്യത്തെ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടെന്നു് നിങ്ങൾ കരുതുന്നുണ്ടോ? സ്വാഭിപ്രായം കുറി ക്കുക.
Answer:
ഒരു കാലത്ത് ജാതിയുടെയും സമ്പത്തിന്റെയും പേരിൽ അടി ചമർത്തപ്പെട്ട ജീവിതം നയിക്കേണ്ടി വന്ന ഒരു ജനവിഭാഗത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള ചരിത്രമാണ് ശരൺകുമാർ ലിംബാളെയുടെ അക്കർമാശി. ബാല്യത്തിൽ കുടുംബാംഗങ്ങളോ ടൊത്ത് സന്തോഷവാനായി കഴിയേണ്ട ലിംബാളെ എന്ന അർത്ഥ ജാതിക്കാരനായ കുട്ടിയുടെ യാതനയുടെ കഥയാണ്. ‘കുമാർ മാമ’ എന്ന ആൾ എന്നും പണിക്കു പോകുന്നതുപോലെ വീട്ടിൽ നിന്നിറങ്ങും. പകൽ മുഴുവൻ എവിടെയെങ്കിലും കറങ്ങി നട ക്കുന്ന അയാൾക്ക് ജോലി കൊടുക്കുവാൻ ആരും തയ്യാറായി ല്ല. മകന്റെ സംരക്ഷണത്തിൽ സുഖമായി കഴിയേണ്ട ശാന്തമു ശ്ശി പട്ടണത്തിലൂടെ പഴം വെച്ച് വണ്ടി ഉന്തി നടക്കുമായിരു ന്നു. കടക്കാരുടെ ശല്യം സഹിക്കാതെയായപ്പോൾ അവർ പഴക ച്ചവടം നിർത്തി. പിന്നീട് ഒരു പഴയചാക്കു തോളത്തിട്ട് പാതയിലും പറമ്പിലുമൊക്കെ നടന്ന് അവർ പലതും പെറുക്കിക്കൂട്ടി വിറ്റു തുടങ്ങി. ആഹാരത്തിനു വഴിമുട്ടുമ്പോൾ ചവറുപെറുക്കി ഉപ ജീവനം നടത്തുവാനും ആളുകൾ ശ്രമിക്കും.
ലിംബാളെ ദരിദ്രനായ ഒരു കുട്ടിയായിരുന്നു. അച്ഛനമ്മമാരോ സഹോദരങ്ങളോ അവനെ സഹായിക്കുവാനുണ്ടായിരുന്നില്ല. ശാന്ത മുത്തശ്ശിയോടൊപ്പം പഴംവച്ച വണ്ടി ഉന്തി നടന്ന അവന്റെ ബാല്യം പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. പിന്നീട് അവൻ അവരുടെ കൂടെ ചവറു പെറുക്കുവാൻ പോയി. ചവർ കൂമ്പാരത്തിൽ കൈയിട്ടിളക്കി അവൻ എല്ലാം കീഴ്മേൽ മറിച്ചി ടും. കിട്ടുന്നതെല്ലാം ശാന്ത മുത്തശ്ശിക്കു കൊടുക്കും. കടലാസു പൊതികൾ കിടക്കുന്നതു കാണുമ്പോൾ അകത്തെന്തെങ്കിലും കാണുമെന്നു കരുതി തുറന്നുനോക്കുമ്പോൾ അതിൽ മനുഷ മലമാണെന്നു മനസ്സിലാകും.
മിഠായി പൊതിയുന്ന കടലാസുകൾ കണ്ടാൽ അവന്റെ വായിൽ വെള്ളമൂറും. എപ്പോഴെങ്കിലും ഒരു നല്ല കടലാസു കണ്ടെത്തിയാൽ അവനതു നിവർത്തി വായിക്കുവാൻ തുടങ്ങും. അപ്പോഴേയ്ക്കും അതിതാ എന്ന് ശാന്ത മുത്തശ്ശി ഉറക്കെ വിളിച്ചുപറയും. താണ ജാതിക്കാർ വായിച്ചും പഠിച്ചും വളർന്നിട്ട് പ്രയോജനമില്ലാത്ത അവസ്ഥയിലായിരുന്നു അവന്റെ ജീവിതം. ചവറിൽ പുതഞ്ഞു കിടക്കുന്ന കീറക്കടലാസുകൾ പോലെ അവ ഗണിക്കപ്പെട്ട ഒരു സമൂഹത്തിലായിരുന്നു ലിംബാളെയുടെ ജീവി തം. പാതയിലും പറമ്പിലുമൊക്കെ നടന്ന് പെറുക്കിക്കൂട്ടി കിട്ടുന്ന കീറക്കടലാസുകളും മറ്റു സാധനങ്ങളും തൂക്കി വിൽക്കുകയാണ് പതിവ്. ചവറുകൾക്ക് പകരം തൂക്കിനോക്കേണ്ടത് അവരുടെ വിശ പാണെന്ന് അവനുതോന്നി. കാരണം അത്രയ്ക്കു വലുതായി രുന്നു അവനനുഭവിച്ച ദാരിദ്ര്യം.
അന്നന്നത്തെ ആഹാരത്തിനു വഴിയില്ലാത്ത അവസ്ഥയിലായി രുന്നു അവൻ കഴിഞ്ഞിരുന്നത്. അവന്റെ കുമാർ മാമയ്ക്ക് വരു മാനമൊന്നും ഉണ്ടായിരുന്നില്ല. ശാന്താ ആര്യയുടെ കൂടെ ചവറു പെറുക്കി വിറ്റു കിട്ടുന്നതുകൊണ്ട് കഴിയുകയായിരുന്നു അവൻ. അവരുടെ വിശപ്പും വയറും മാത്രമല്ല അവരെയും ത്രാസ്സിൽ വച്ച് തൂക്കി നോക്കണമെന്ന് അവന് തോന്നാറുണ്ട്. കാരണം ചവറിന്റെ തൂക്കവും വിലയുമെങ്കിലും അവർക്കുണ്ടോയെന്ന് അവനറിയ ണം. സമൂഹത്തിൽ ചവറുകൾ പെരുകുന്നതുപോലെ യാതൊരു വിലയും കൽപ്പിക്കാത്ത അവനെപ്പോലെ യുള്ള ആളുകൾ കുടി ക്കൊണ്ടിരിക്കുന്നു. അവഗണനയും കഷ്ടപ്പാടും പട്ടിണിയും നിറഞ്ഞ ഒരു കുട്ടി യുടെ ജീവിത പശ്ചാത്തലം വ്യക്തമാക്കാൻ ഉതകുന്നതാണ് പാഠ ഭാഗത്തിലെ പ്രയോഗങ്ങൾ.
പാർട്ട് – V
23 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം.
A. 23, 24 ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (1 × 5 = 5)
Question 23.
- താപസോചിതമായ ഈ വേഷത്തിലും മാഡം തലത്ത്, മാഡം തലത്ത് തന്നെയാണ്. ആ അഭിമാനബോധം……… അതേ നിശ്ചയദാർഢ്യം……..
- പൗരസ്ത്യ സംസ്കാരം മുഴുവൻ അവർ മറന്നിരുന്നു. ഔപ ചാരികമായി ചിട്ടപ്പെടുത്താതെ ചിരിക്കാനോ കരയാനോ കുടി അവർക്ക് കഴിയുമെന്ന് അയാൾ മനസ്സിലാക്കിയിരു ന്നില്ല. (വിശ്വരൂപം)
സൂചനകൾക്കൊപ്പം കഥയിൽ നിന്ന് കൂടുതൽ സന്ദർഭങ്ങൾ കൂടി പരിഗണിച്ച് മിസിസ് തലത്തിനെക്കുറിച്ച് കഥാപാത്ര നിരൂപണം തയ്യാറാക്കുക.
Answer:
മിസ്സിസ് തലത്ത്
ജീവിതസാഹചര്യങ്ങളാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ചുറ്റുപാടുകൾക്കനുസരിച്ച് രൂപഭാവങ്ങളിലും പെരുമാറ്റങ്ങളിലു മൊക്കെ വ്യതിയാനങ്ങൾ വരും. എങ്കിലും ചില അവസരങ്ങ ളിൽ ജന്മവാസനകൾ തെളിഞ്ഞുവന്നുവെന്നുവരും. അത്തരം ഒരു കഥയാണ് വിശ്വരൂപം പറയുന്നത്. ഇതിലെ പ്രധാന കഥാ പാത്രമാണ് മിസ്സിസ് തലത്ത്.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഹ്ലാദം സ്വന്തം കുഞ്ഞുങ്ങളോടൊപ്പം ജീവിക്കുന്നതാണ്. മാതൃത്വമാണ് അവരുടെ ജന്മപുണ്യം. അതിന് കുഞ്ഞുങ്ങളെ പ്രസവിച്ചാൽ പോരാ സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തുകയും വേണം. ആ തിരിച്ചറിവ് ഉണ്ടാകാൻ കാലം വേണ്ടി വന്ന സ്ത്രീയാണ് മിസ്സി സ് തലത്ത്. അവർ പ്രസിദ്ധനായ ഒരു നയതന്ത്ര പ്രതിനിധിയുടെ ഭാര്യയായിരുന്നു. അതുകൊണ്ടുതന്നെ പല പല വിദേശരാജ്യങ്ങ ളിൽ ഭർത്താവിനോടൊപ്പം താമസിച്ചു. അന്നൊക്കെ ആരുടെ മുമ്പിലും തലകുനിക്കാത്ത ഒരു പ്രൗഢവനിതയായിരുന്നു അവർ. വിദേശരീതികളോട് നന്നായി ഇണങ്ങി ജീവിച്ചവൾ. ഏതു പ്രതിസന്ധിയേയും പുഞ്ചിരിയോടെ നേരിടാൻ കഴിഞ്ഞിരുന്നവർ. മിസ്സിസ് തലത്തിന്റെ മക്കളൊന്നും അവരോടൊത്തുണ്ടായിരുന്നി ല്ല. ബോർഡിങ്ങിലും ഹോസ്റ്റലിലുമായി അവർ വളർന്നു. അവർ കുട്ടികളെ പ്രസവിച്ചുവെന്നുമാത്രം. മുലകൊടുത്തിട്ടില്ല. താരാ ട്ടുപാടിയില്ല, ശാസിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. അലങ്കരിച്ച ബൊമ്മകളെപ്പോലെ ഇടയ്ക്ക് ഉമ്മവയ്ക്കാൻ മാത്രം അടുത്തെത്തും.
മിസ്റ്റർ തലത്തിന്റെ മരണത്തിനുശേഷം അവർ തികച്ചും ഏകാ കിയായിപ്പോയി. മക്കൾ വളർന്ന് ഓരോരോ ദേശത്ത് വാസമുറ പിച്ചു കഴിഞ്ഞിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം മിസ്റ്റിസ് തലത്തിനെ മാറ്റിമറിച്ചു. അവർ ഒരു തപസ്വിനിയെപ്പോലെയായി. താൻ ചെയ്യേ ണ്ടിയിരുന്ന കർത്തവ്യങ്ങൾ ചെയ്തില്ലല്ലോ എന്ന കുറ്റബോധവും അവർക്കുണ്ടായി. പണ്ട് മി. തലത്തിന്റെ കൂടെ ജോലി ചെയ്യാനെ ത്തിയ ചെറുപ്പക്കാരൻ സുധീർ ഇന്ത്യയിലെത്തിയപ്പോൾ അവരെ അന്വേഷിച്ചുവന്നു. അയാൾ ആ മാതാവിന്റെ മാനസിക വ്യഥ തിരി ച്ചറിഞ്ഞു.
![]()
Question 24.
‘ഹോ’ മെത്രാൻ മറുപടി പറഞ്ഞു: “അപ്പോൾ വെളിസ്സാമാനമാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? എനിക്കറിഞ്ഞുകൂടാ, അതെവി ടെയാണെന്ന്”.
“ഭഗവാനേ, എന്റെ ഈശ്വരാ, അതു കട്ടുപോയി, ഇന്നലെ രാത്രി ഇവിടെ വന്ന മനുഷ്യർ അതുകേട്ടു. (പാവങ്ങൾ)
ഒരേ സംഭവത്തോടുള്ള രണ്ടു വ്യക്തികളുടെ പ്രതികരണങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഭൗതികവസ്തുക്കളോടുള്ള മെത്രാന്റെ കാഴ്ചപ്പാടാണ് ആദ്യത്തെ സംഭാഷണ ഭാഗത്തുള്ളത്. ഭൂമിയിലുള്ളതെല്ലാം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും പണവും സ്വത്തുമൊന്നും സ്വന്തമാ യിസൂക്ഷിക്കുന്നത് ശരിയല്ല എന്നുമുള്ള മനോഭാവമാണ് മെത്രാ ന്റേത്. ഭൗതിക വസ്തുക്കളോടുള്ള സാധാരണ മനുഷ്യരുടെ താല്പര്യങ്ങളാണ് മദം മാറിന്റെ സംഭാഷണത്തിലുള്ളത്. തങ്ങ ളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ തങ്ങളു ടേതുതന്നെയാണ് എന്ന മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. ലാളിത്യം, മനുഷ്യസ്നേഹം, നന്മ തുടങ്ങിയ വ്യക്തിത്വസവിശേഷ തകളാണ് മനുഷ്യജീവിതം സുന്ദരമാക്കുന്നത്. എന്റേത് എന്ന ചിന്ത മനസ്സിനെ കലുഷിതമാക്കുകയേ ഉള്ളൂ. മനുഷ്യനന്മയിൽ അടി യുറച്ച ജീവിതത്തിൽ ഭൗതികവസ്തുക്കൾക്ക് സ്ഥാനമില്ല.