Students can read Kerala SSLC Malayalam 1 Board Model Paper March 2023 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 1 Board Model Paper March 2023 (Kerala Padavali)
Time: 1½ Hours
Total Score: 40 Marks
പൊതു നിർദ്ദേശങ്ങൾ :
- ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യ ങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്ത മെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗ ണിക്കാം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴു തുക. സ്കോർ (4 × 1 = 4)
Question 1.
“ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്കു
നിൽക്കുമോ യൗവനവും പുനരധ്രുവം?”
(ലക്ഷ്മണ സാന്ത്വനം)
ഈ വരികളുടെ ആശയത്തോടു യോജിക്കുന്ന പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.
- ഐശ്വര്യവും യൗവനവും സ്ഥിരമാണ്
- ഐശ്വരവും യൗവനവും അസ്ഥിരമാണ്
- ഐശ്വര്യം സ്ഥിരമാണെങ്കിലും യൗവനം അസ്ഥിരമാണ്
- യൗവനം സ്ഥിരമാണെങ്കിലും ഐശ്വര്യം അസ്ഥിരമാണ്.
Answer:
ഐശ്വര്യവും യൗവനവും അസ്ഥിരമാണ്
Question 2.
“ഗുരുഘാതികൾക്കു കുലപാംസന, ലോകങ്ങളില്ല”.
(യുദ്ധത്തിന്റെ പരിണാമം)
ഇവിടെ ഗുരുഘാതിയെന്ന് വിളിക്കുന്നത് ആരെ?
- ധൃഷ്ടദ്യുമ്നനെ
- അശ്വത്ഥാമാവിനെ
- ദുര്യോധനനെ
- കൃതവർമ്മാവിനെ
Answer:
ധഷ്ടദ്യുമ്നനെ
![]()
Question 3.
‘കണ്ടുടൻ സ്വയമറിഞ്ഞിടാത്തതോർ-
ത്തിങ്ങൽ വേണ്ട സഖി, കേണിടേണ്ട കേൾ’
ഇണ്ടൽ എന്ന പദത്തിന്റെ അർഥത്തിന് സമാന അർഥം വരുന്ന പദം ഏത്?
- സ്നേഹം
- സന്തോഷം
- ദുഃഖം
Answer:
ദുഃഖം
Question 4.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴു തിയത് ഏത്?
- തിരുവോണം – തിരു വാണം
- വഴിയരിക് – വഴി, ധരിക്
- തൊണ്ടയിടറി – തൊണ്ട, യിട്ടറി
- എണ്ണിയെണ്ണി – എണ്ണി, എണ്ണി
Answer:
എണ്ണിയെണ്ണി – എണ്ണി, എണ്ണി
Question 5.
താഴെ തന്നിരിക്കുന്നവയിൽ പുഷ്കരന് നിരാശ പ്രകടമാ കാത്ത വാക്യം ഏത്?
- ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ.
- പഴതേ ഞാനെന്നു പലവക പറഞ്ഞു കേൾപ്പിക്കുന്നു.
- നമുക്കില്ലാ നാടും നഗരവും കുടയും ചാമരവും
- നമ്മെക്കൊണ്ടുപകാരം നിങ്ങൾക്കെന്തോന്നു വേണ്ടു
Answer:
നമ്മെക്കൊണ്ടുപകാരം നിങ്ങൾക്കെന്തോന്നു വേണ്ടു
6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. സ്കോർ 6. (2 × 2 = 4)
Question 6.
അർഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
ഒരൊട്ടു ഗ്ലാസിൽ ചൂടുള്ള കാപ്പിയും താലത്തിൽ നെയ്യ ഷവും മലരുമായി മാഡം തലത്ത് മെല്ലെ നടന്നുവന്നു. പണ്ട് തന്റെ അമ്മ നടന്നുവരാറുള്ളതുപോലെ
Answer:
ഒരോട്ടു ഗ്ലാസ്സിൽ ചൂടുള്ള കാപ്പിയും താലത്തിൽ നെയ്യപ്പവും മലരുമായി മാഡം തലത്ത് മെല്ലെ നടന്നുവരുന്നത് പണ്ട് തന്റെ അമ്മ നടന്നു വരാറുള്ളപോലെ ആയിരുന്നു.
Question 7.
- “നന്ദി! മൈക്കലാഞ്ജലോ!”
- “മാപ്പുനൽകുകെൻ പ്രിയ-
മൈക്കലാഞ്ജലോ, മാഷ്”,
മൈക്കലാഞ്ജലയോട് കവി നന്ദിയും മാപ്പും പറയുന്നതിന്റെ കാരണം കുറിക്കുക.
Answer:
നന്ദി – മാതൃത്വത്തിന്റെ തീവ്രവേദന ആവിഷ്കരിച്ച ‘പിയത്ത’ ശില്പം നിർമ്മിച്ചതിന്.
മാഷ് – സാംസ്കാരികമായി അധഃപതിച്ച പുതുതലമുറ ശില്പം തകർത്തതിന്.
Question 8.
‘ദിവസം മുഴുവനും അലഞ്ഞുനടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപ്പോലുള്ള മനു ഷ്യർക്ക്?’ (അക്കർമാശി)
ലിംബാളെയുടെ വാക്കുകളിൽ തെളിയുന്ന അക്കാലത്തെ സാമൂഹികാവസ്ഥ വ്യക്തമാക്കുക.
Answer:
ദാരിദ്ര്യം, പട്ടിണി, ദലിത് വിഭാഗത്തോടുള്ള അവഗണന, പാർശ്വ വത്ക്കരണം.
9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴു തുക. (അരപ്പുറം വീതം) സ്കോർ (5 × 4 = 20)
Question 9.
‘ധീരനായ യതി നോക്കി തന്വിതനു
ഭൂരിബാഷ്പ പരിപാടലം മുഖം;
പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ
ധാരയാർന്ന പനിനീർസുമോപമം’
(പ്രിയദർശനം)
വരികളിലെ കാവ്യഭംഗി വ്യക്തമാക്കുക.
Answer:
- കരഞ്ഞു തുടുത്ത നളിനിയുടെ മുഖം വർണ്ണിക്കുന്നു.
- കാമുകനായ ദിവാകരൻ തന്നെ തിരിച്ചറിയാത്തതിലും തന്റെ സ്നേഹാധിക്യം.
- വിസ്മരിച്ചതിലുമൊക്കെയുള്ള ദുഃഖം. നളിനിയുടെ കണ്ണുകൾ നിറയുന്നത്.
- ഉദയസൂര്യന്റെ കിരണങ്ങൾ (രശ്മികൾ) ഏറ്റിട്ടാണ് പനി നീർ വികസിക്കുന്നത്.
- ഇവിടെ ദിവകരന്റെ സാന്നിധ്യം നളിനി താമരക്ക് നൽകിയ സന്തോഷവും സാദൃശ്യപ്പെടുത്തുന്നു.
- കണ്ണുനീർ നിറഞ്ഞ് നല്ലവണ്ണം ചെമന്നു തുടത്ത നളിനി യുടെ മുഖത്തെ പ്രഭാതത്തിൽ
- മഞ്ഞു തുള്ളികൾ വീണു കുതിർന്ന നനഞ്ഞ പനി നീർപ്പൂവിനോടാണ് സാദൃശ്വപ്പെടുത്തിയിരിക്കുന്നത്
(ഉപമാലങ്കാരം)
![]()
Question 10.
- ‘ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ
ദേഹത്തെ വെള്ളായിയപ്പൻ പാറാവുകാരിൽ നിന്ന് ഏറ്റുവാങ്ങി’. - “യജമാനന്മാരെ എന്റെ കൈയിൽ പണമില്ല.” (കടൽത്തീരത്ത്)
ഈ സന്ദർഭങ്ങൾ വെള്ളായിയപ്പനെക്കുറിച്ച് നമുക്ക് നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം?
Answer:
വെള്ളായിയപ്പന്റെ നിസ്സഹായ അവസ്ഥയാണ് ഈ വരിക ളിൽ സൂചിപ്പിക്കുന്നത്. വളരെ സൂക്ഷ്മതയോടും ശ്രദ്ധ യോടും കൂടി പേറ്റിച്ചികൾ പിറന്നു വീഴുന്ന കുഞ്ഞിനെ കൈകളിലേക്ക് സ്വീകരിക്കുന്നതുപോലെ കുഞ്ഞുണ്ണി യുടെ ജീവനില്ലാത്ത ശരീരം വെള്ളായിപ്പൻ ഏറ്റുവാങ്ങുന്നു. ദാരിദ്ര്യംകൊണ്ട് കഷ്ടത അനുഭവിക്കുന്ന വെള്ളായിപ്പന്റെ നിസ്സഹായ അവസ്ഥ, മകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാൻ പണമില്ലാത്ത, നീതി നിഷേധിക്കപ്പെടുന്ന, അടിച്ച മർത്തപ്പെടുന്ന, സാമൂഹികമായി പിന്നാക്കവസ്ഥയിൽ ജീവിക്കുന്ന ആളുകളുടെ ദൈന്യതയാണ് ഇതിലൂടെ വെളി പെടുന്നത്.
Question 11.
‘തന്റെ ജീവിതം വെറുമൊരു പേക്കിനാവായിത്തീർന്നു’.
(ആത്മാവിന്റെ വെളിപാടുകൾ)
തന്റെ ജീവിതത്തെ ഒരു പേക്കിനാവായി ദസ്തയേവ്സ്കി വിശേഷിപ്പിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തി എഴുതുക.
Answer:
സ്വന്തം ജീവിതത്തിൽ ദസ്തയോവിസ്കിക്ക് അനുഭവി ക്കേണ്ടിവന്ന ആത്മസംഘർഷങ്ങളും മനുഷ്യപ്രകൃതിയുടെ അവസ്ഥയുമാണ് അദ്ദേഹത്തെക്കൊണ്ട് തന്റെ ജീവിതം വെറുമൊരു പേക്കിനാവായി തീർന്നു എന്ന് പറയിപ്പിക്കു ന്നത്. ചൂതാട്ടം കൊണ്ട് എല്ലാം നഷ്ടപ്പെട്ട അവസ്ഥയും, എഴു താനുള്ള നോവലുകൾ പോലും പണയം വയ്ക്കേണ്ടി വന്നതും ജീവിതത്തിന്റെ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധി കളും പാപത്തിന്റെയും ആത്മപീഡയുടെയും ആഴങ്ങളും അപാരമായ ദുരന്തബോധവും കഷ്ടപ്പാടുകളും തിരസ്കാ രങ്ങളും തോൽവികളും വ്യസനങ്ങളും എല്ലാം ഇതിനു കാര ണമായി.
Question 12.
“മണ്ണിൽ നിന്നു പിറന്നവർ മണ്ണിനെ-
പൊന്നണിയിച്ച സംസ്കാരശിൽപ്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നൊരു നാളിക്കുതിരയെ!” (അശ്വമേധം)
ഈ വരികളിലൂടെ കവി മുന്നോട്ടുവെക്കുന്ന ആശയമെന്ത്?
വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
സമൂഹത്തിലെ ഉന്നതകുലജാതർക്കിടയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സാഹിത്യത്തെ സാധാരണക്കാരിലേക്ക് എത്തിക്കു കയും അവരുടെ ജീവിതത്തെ നവീകരിക്കുകയും ചെയ്ത വരാണ് കവിയുടെ പൂർവികർ. അവർ മണ്ണിനെ പൊന്നണി യിക്കുന്നവരുടെ അധ്വാനത്തിന്റെ മഹത്വം പാടി നാടിനെ ഉണർത്തി. ഈ പുതിയ സാമൂഹ്യബോധത്തിൽ നിന്നും ആണ് ഈ കുതിരയെ ഞാൻ നേടിയത് എന്റെ ശക്തി ഒരി ക്കലും മായുകയില്ല. അധ്വാനിക്കുന്നവർക്കും സാധാരണ ക്കാർക്കും വേണ്ടി നിലകൊള്ളുന്നതാണ് യഥാർത്ഥ കവിത.
Question 13.
- “വാപൊളിക്കും. സിംഹക്കുട്ടീ, നിന്റെ പല്ല് ഞാൻ എണ്ണട്ടെ”.
- “അബ്ബ! വലിയ പേടിതന്നെ”.
- “എന്നെ വിടൂ.. എനിക്ക് അമ്മയുടെ അടുക്കൽ പോകണം”.
- “എന്റെ അച്ഛൻ ദുഷ്ഷന്തനാണ്, താനല്ല”.
(ഋതുയോഗം)
സർവ്വദമനന്റെ ഈ വാക്കുകളിൽ നിന്ന് വ്യക്തമാകുന്ന ബാല്യ ത്തിന്റെ സവിശേഷതകൾ കണ്ടെത്തി എഴുതുക.
Answer:
ഊർജ്ജസ്വലനും നിഷ്കളങ്കനുമായ ഒരു കുട്ടിയുടെ സഹ ജമായ സ്വഭാവത്തോടുകൂടി അവൻ മുലകുടിച്ചുകൊണ്ടിരി ക്കുന്ന സിംഹക്കുട്ടിയുടെ നട പിടിച്ചുവലിക്കുകയും അതിന്റെ പല്ലുകൾ എണ്ണാൻ ശ്രമിക്കുകയും ചെയ്യുന്നു. അവൻ ആരെയും ഭയക്കുന്നില്ല അനുസരിക്കുന്നുമില്ല. താപ സ്സന്മാരുടെ സ്നേഹം നിറഞ്ഞ പരിഭവം പോലും അവൻ അവഗണിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് സഹജമായ ദുശ്ശാ വും ചുറുചുറുക്കും ധൈര്യവും തികഞ്ഞ ആരും ഇഷ്ട പ്പെടുന്ന ഒരു കുട്ടിയായിട്ടാണ് സർവ്വമദനനെ അവതരിപ്പി ച്ചിരിക്കുന്നത്.
![]()
Question 14.
‘അങ്ങനെ വല്ലപാടും വിജയം നേടിയ പാണ്ഡവർ സന്ധിക്കു ജയഘോഷത്തോടെ കൂടാരങ്ങളിലേയ്ക്ക് തിരിച്ചു’.
(യുദ്ധത്തിന്റെ പരിണാമം)
പാണ്ഡവർ നേടിയ വിജയത്തെ വല്ലപാടും നേടിയ വിജയ മെന്ന് വിശേഷിപ്പിക്കുന്നതിന്റെ കാരണമെന്ത്?
വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വല്ലപാടും നേടിയ വിജയമാണ് പാണ്ഡവരുടെ വിജയമെന്ന് മാരാർ ഭാരതപര്വടനത്തിൽ വ്യക്തമാക്കുന്നു. വല്ലപാടും എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എങ്ങനെയെങ്കിലും തെറ്റായ മാർഗ്ഗത്തിലൂടെ, ചതിപ്രയോഗത്തിലൂടെ കൗശലത്തി ലൂടെ നേടിയ വിജയമെന്നാണ്. ലേഖനത്തിന്റെ തുടക്ക ത്തിൽ തന്നെ യുദ്ധ നിയമങ്ങളെക്കുറിച്ച് മാരാർ നമുക്ക് വ്യക്തമാക്കിത്തരുന്നു. എന്നാൽ യുദ്ധത്തിന്റെ ആദ്യ ദിവസ ങ്ങളിൽ ഈ കരാറെല്ലാം ഏറെക്കുറെ പാലിക്കപ്പെട്ടു. പിന്നീ ടുള്ള ദിവസങ്ങളിൽ എന്തൊക്കെ നിയമങ്ങളുണ്ടോ അതെല്ലാം തിരസ്കരിച്ചുകൊണ്ടാണ് യുദ്ധം നടന്നത്.
പാണ്ഡ വപക്ഷത്തു നിന്ന് അധർമ്മ യുദ്ധത്തിന്റെ പരമ്പര തന്നെ യാണ് രൂപപ്പെട്ടത്. കൗരവവീരന്മാരെക്കൊന്നത് അധർമ്മ ത്തിന്റെ വഴികളിലൂടെയാണ്. യഥാർത്ഥ ക്ഷത്രിയൻ ശക്തി കൊണ്ടും, കഴിവുകൊണ്ടുമാണ് യുദ്ധത്തിൽ വിജയിക്കേ ണ്ടത്. എന്നാൽ പാണ്ഡവരുടെ വിജയം ഇങ്ങനെയല്ലെന്ന് കൗരവപാണ്ഡവയുദ്ധത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. പാണ്ഡവരുടെ വിജയത്തെ തികച്ചും അവജ്ഞയോടെയാണ് മാരാർ കാണുന്നത്. അതുകൊണ്ട് വല്ലപാടും നേടിയ വിജയം എന്ന മാരാരുടെ അഭിപ്രായം ഔചിത്വപൂർണ്ണമാണ്.
15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറം വീതം ഉത്തരമെഴുതുക. സ്കോർ (2 × 6 = 12)
Question 15.
- ‘അസ്തമയം കഴിഞ്ഞുള്ള മരവിച്ച വെളിച്ചത്തിലൂടെ കിഴവൻ മിറൽ വേച്ചു വേച്ചു നടന്നു’.
- ‘തണുത്താറിയ ഉരുളക്കിഴങ്ങിൽ മുണ്ടുമുട്ടിച്ച് തന്റെ ഭർത്താവന്റെ അച്ഛൻ ശൂന്യമായ ദൃഷ്ടിയുമായി ഇരിക്കു ന്നതു കണ്ട് ജൂലിയാന മുഖം തിരിച്ച് അങ്ങോട്ടുനോക്കി’
- ‘ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞുപോകുന്നതായി ജൂലിയാന അറിഞ്ഞു’.
(ഉരുളിക്കിഴങ്ങ് തിന്നുന്നവർ)
തന്നിരിക്കുന്ന സന്ദർഭങ്ങളും കഥയും പരിഗണിച്ച് ഉരുളക്കി ഴങ്ങ് തിന്നുന്നവർ എന്ന കഥയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
വിൻസന്റ് വാൻഗോഗിന്റെ ‘പൊട്ടറ്റോ ഈറ്റേഴ്സ്’ എന്ന ചിത്രം ലോക പ്രസിദ്ധമാണ്. യുറോപ്പിൽ നിലനിന്നിരുന്ന ദാരി ദ്രവും തൊഴിലില്ലായ്മയും ജീവിതത്തിന്റെ ദൈന്യതയും ലോകത്തിനു കാട്ടിക്കൊടുത്ത ചിത്രമാണിത്. ചിത്രകല യിലെ ലോക ക്ലാസ്സിക്കുകളിൽ ഒന്നായി ഇത് അറിയപ്പെടു ന്നു. ഈ ചിത്രത്തെ ആസ്പദമാക്കി സുഭാഷ് ചന്ദ്രൻ രചിച്ച ചെറുകഥയാണ് ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’, ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് കഥയിലും പ്രത്യക്ഷപ്പെടുന്നത്. ഉരുളക്കിഴങ്ങു തിന്നുന്നവർ എന്ന ചിത്രം സവിശേഷമായ ഒരു മുഹൂർത്തത്തെ അതിന്റെ വിശദാംശങ്ങളോടെ കാണിച്ചു തരുന്നു. ഉറഞ്ഞുകൂടിയ ആ നിമിഷത്തിൽനിന്ന് പിന്നിലേക്കും മുന്നിലേക്കും സഞ്ചരിച്ച് ചിത്രങ്ങളുടെ ഒരു പരമ്പര വാക്കുകളിലൂടെ സൃഷ്ടിക്കുകയാണ് കഥാകാരൻ.. കിഴവൻ മിറൽ ഖനിയിൽ ജോലി തേടിപ്പോയ തന്റെ മകനെ അന്വേഷിച്ചുപോയി രാത്രി തിരിച്ചെത്തിയതിനുശേഷം മറ്റു നാലു പേരോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്നു.
മകന്റെ ഭാര്യ ജൂലിയാനയും മകൾ അന്നെയും മകന്റെ ഭാര്യയുടെ മാതാപിതാക്കളായ സാമുവൽ റാങ്തോസും അയാളുടെ ഭാര്യയും ആണവർ. തന്റെ ഭർത്താവിന്റെ അച്ഛൻ വേവിച്ച ഉരുളക്കിഴങ്ങിൽ മുള്ളുതൊട്ട് ശൂന്യമായ മിഴികളുമായി ഇരി ക്കുന്നതുകണ്ട് അങ്ങോട്ടു നോക്കിയ ജൂലിയാന കണ്ടത്. വൃദ്ധന്റെ കടക്കണ്ണുകളിൽനിന്ന് ചോരപൊടിയുന്നതാണ്. ആ നിമിഷത്തിൽ ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കു മായി താൻ ഉറഞ്ഞു പോകുന്നതായി ജൂലിയാന അറിഞ്ഞു. ആ നിമിഷമാണ് ചിത്രകാരൻ അനശ്വരമാക്കിയിരിക്കുന്നത്. ഈ നിമിഷത്തിൽ പിന്നോട്ടുപോയി അതുവരെയുള്ള കാര്യ ങ്ങൾ വാങ്മയങ്ങളിലൂടെത്തന്നെ പുനർജനിപ്പിക്കുകയാണ് കഥാകൃത്ത് സുഭാഷ് ചന്ദ്രൻ, അതുകൊണ്ടുതന്നെ സവിശേ ഷമായ ഒരു ആഖ്യാനശൈലി കഥാവതരണത്തിൽ സ്വീകരി ച്ചിരിക്കുന്നതായി കാണാം. ഇരുളും വെളിച്ചവും മാറിമാറിപ്പ ക്കുന്ന ഒരു രംഗചിത്രീകരണത്തിന്റെ നിഗൂഢത കഥയ്ക്ക് കൈവന്നിരിക്കുന്നു.
Question 16.
- ‘മൂന്നുപേർ കൂടി നാലാമതൊരാളുടെ കഴുത്തുപട്ടമേൽ പിടികൂടിയിരിക്കുന്നു. ആ മൂന്നുപേർ പോലീസുകാരാണ്’.
- ഒരു സത്വവാനായിരിക്കുവാൻ ഈ ക്ഷണം ഉപയോഗപ്പെ ടുത്തുമെന്ന് നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളതു മറക്ക രുതേ. (പാവങ്ങൾ)
തന്നിട്ടുള്ള സൂചനകളും പാഠഭാഗവും വിശകലനം ചെയ്ത്, ‘സ്നേഹത്തിന്റെ ശക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
സ്നേഹത്തിന്റെ വഴിയിലൂടെ നന്മയിലേക്ക്
പാവങ്ങൾ എന്ന കൃതിയിലെ പ്രധാന കഥാപാത്രമായ ഴാങ് വാൽ ഴാങ്ങിനൊപ്പം തന്നെ നമ്മെ ആകർഷിക്കുന്ന കഥാ പാത്രമാണ് മോൺസിർ ബിയാങ് വെന്യൂ എന്ന മെത്രാൻ. ഴാങ്ങിന്റെ മനുഷ്യത്വത്തിലേക്കുള്ള തിരിച്ചുവരവിന് കാരണ ക്കാരനായ കാരുണ്യവാൻ. ചെറിയ കുറ്റങ്ങൾക്കുപോലും വലിയ ശിക്ഷകൾ ഉണ്ട് എന്ന വ്യവസ്ഥപോലെ തന്നെ കുറ്റ ങ്ങൾക്കു മാപ്പു നൽകുന്ന വ്യവസ്ഥയും മനുഷ്യർക്കിടയിൽ ഉണ്ടെന്ന് ഴാങ്ങിനെ സ്വന്തം പ്രവൃത്തിയിലൂടെ ബോധ്യപ്പെ ടുത്തിയ മനുഷ്യസ്നേഹി. എന്നാൽ ഇതൊന്നും തന്നെ മന പൂർവ്വം ചെയ്യുന്നതല്ല എന്നും അദ്ദേഹത്തിന്റെ അപൂർവ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്നും നാം മനസ്സിലാക്കുന്നു. മറ്റെല്ലാവരും ആട്ടിയോടിച്ച, ആരും അഭയം നൽകാത്ത കുറ്റ വാളിയായ ഴാങ്ങിനെ സ്നേഹിതാ എന്ന സംബോധനയോടെ സ്വീകരിക്കാനും സമഭാവനയോടെ പെരുമാറാനും ഭക്ഷ ണവും കിടക്കയും നൽകാനുമൊക്കെ അങ്ങനെയൊരു വ്യക്തിത്വത്തിനോ കഴിയുള്ളൂ.
മദാംമയ്ക്കാർ എന്ന വീട്ടുവേലക്കാരി വെള്ളിസമാനങ്ങൾ വച്ചി രുന്ന കൊട്ട മോഷണം പോയ വിവരം അറിയിച്ചപ്പോൾ മെത്രാന് അതിൽ ഒരു പരിഭ്രമവും തോന്നിയില്ല. കൊട്ടയിലെ വെള്ളിസ്സാമാനങ്ങളാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് എന്നു മാത്രമേ പ്രതികരിച്ചുള്ളൂ. എന്നാൽ കള്ളൻ വലിച്ചെറിഞ്ഞ കൊട്ട വീണ് തടത്തിലെ ഒരു പൂച്ചെടി കേടുവന്നതിൽ അദ്ദേ ഹത്തിനു വ്യസനമുണ്ടാവുകയും ചെയ്യുന്നു. വിലപിടിപ്പുള്ള വെള്ളിസാമാനങ്ങളേക്കാൾ വിലയുള്ളതാണ് അദ്ദേഹത്തിന് ജീവനുള്ള ആ സസ്യം, ജീവജാലങ്ങളോടുള്ള കാരുണ്യമല്ലേ അദ്ദേഹം പ്രകടമാക്കുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായ ത്തിൽ ആ വെള്ള സമാനങ്ങൾ വളരെക്കാലം സൂക്ഷിച്ചുവ ച്ചിരുന്നു എന്നതുപോലും ശരിയായ കാര്യമല്ല. കാരണം അതു പാവങ്ങളുടെയാണ്. ഒരു പുരോഹിതനു കിട്ടുന്ന സുഖസൗകര്യങ്ങളെല്ലാം പാവപ്പെട്ടവരുടെ സംഭാവനയാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. അത് അദ്ദേഹത്തിനല്ല പാവ പെട്ടവർക്ക് അവകാശപ്പെട്ടതാണ്. ഴാങ് വാൽ ഴാങ്ങാണ ങ്കിൽ ഒരു പാവപ്പെട്ടവനാണുതാനും. അപ്പോൾ അയാൾ എടുത്തുകൊണ്ടുപോയത് അയാൾക്ക് അർഹതപ്പെട്ടതുത ന്നെയാണ്. എന്നു മാത്രമല്ല എന്തിനാണ് വെള്ളികൊണ്ടുള്ള മുള്ളും കല്ലുമൊക്കെ, ഒരു കഷണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിന് മരംകൊണ്ടുള്ള മുള്ളും കല്ലും ആവശ്യമില്ല. അപ്പോൾപ്പിന്നെ ആ വെള്ളി സാമാന ങ്ങൾ ആവശ്വവസ്തുക്കളല്ല ആഡംബരങ്ങൾ മാത്രമാണ്.
അവ സൂക്ഷിച്ചുവയ്ക്കാൻ ഒരു പുരോഹിതന് അത് മെത്രാൻ ആയാൽക്കൂടി ഒരവകാശവുമില്ല. ഇതാണ് ആ മെത്രാന്റെ വീക്ഷണം. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മെത്രാന്റെ മുന്നിലേക്കാണ് ഒരു കള്ളനെ കൈയോടെ പിടിച്ചു എന്ന അഭിമാനബോധ ത്തോടെ പോലീസ് ഉദ്യോഗസ്ഥർ ഴാങ് വാൽ ഴാങ്ങുമായി എത്തുന്നത്. അദ്ദേഹത്തിന് കാര്യങ്ങൾ വ്യക്തമായിരുന്നു. അദ്ദേഹം ഴാങ്ങിനോടു ചോദിച്ചത് എന്തുകൊണ്ടാണ് താൻ നൽകിയ രണ്ടു വെള്ളി മെഴുകുതിരിക്കാലുകൾ കൂടി മറ്റു ള്ളവയോടൊപ്പം കൊണ്ടുപോകാഞ്ഞത് എന്നാണ്. പോലീ സുകാർക്കാണ് തെറ്റുപറ്റിയിരിക്കുന്നത്. അവർക്ക് ഴാങ്ങിനെ സ്വതന്ത്രനാക്കാം.
മെത്രാൻ നീട്ടിയ വെള്ളിമെഴുകുതിരിക്കാലുകൾ വിറ യ്ക്കുന്ന കൈകൾ കൊണ്ട് ഒരു പാവയെപ്പോലെ ഏറ്റുവാ ങ്ങിയ ഴാങ്ങിന്റെ മനസ്സിൽ എന്തായിരിക്കാം? ഒരു കൊടു കാറ്റു തന്നെ വീശുന്നുണ്ടാവില്ലേ? ഒരു വലിയ കടൽക്ഷോഭം? തന്റെ അരമനയുടെ വാതിലുകൾ ഒരിക്കലും പൂട്ടാറില്ലെന്നും ഗേറ്റ് എപ്പോഴും തുറന്നു കിടക്കുമെന്നും എപ്പോൾ വേണ മെങ്കിലും കടന്നുവരാമെന്നും കൂടി പറയുമ്പോൾ ഴാങ്ങിനോ ടൊപ്പം നാം മനസ്സിലാക്കുന്നത് ഒരു വലിയ സന്ദേശമാണ്. എങ്ങനെയായിരിക്കണം ഒരു മെത്രാൻ, മെത്രാന്റെ താമസ സ്ഥലം, അവിടത്തെ വസ്തുവകകൾ എന്ന് സ്വന്തം പ്രവൃത്തി യിലൂടെ കാട്ടിത്തരുകയാണ് അദ്ദേഹം. അത് ഒരു മതപു രോഹിതനു മാത്രമല്ല എല്ലാവർക്കുമായുള്ള സന്ദേശമാണ്. കാരണം ഭൂമിയിലുള്ള ഒന്നും നമ്മുടെ സ്വന്തമല്ലല്ലോ. എല്ലാ വർക്കും കൂടിയുള്ളതല്ലേ.
ഇങ്ങനെയുള്ള ഒരു മനുഷ്യൻ ഴാങ്ങിനോട് ഇനിയൊരി ക്കലും സത്വലംഘനം നടത്തില്ല എന്ന പ്രതിജ്ഞ മറക്കരുത് എന്ന് ഓർമപ്പെടുത്തുമ്പോൾ അത് അയാൾക്ക് പാലിക്കാ നല്ലേ കഴിയൂ. ഴാങ് വാൽ ഴാങ് എന്ന കുറ്റവാളി അന്നു മുതൽ ഇല്ല. ഒരു പുതിയ മനുഷ്യൻ പിറവികൊള്ളുകയായി. അതി നുള്ള കാരണക്കാരനായ ചാൾസ് ഫ്രാങ്സ്വബിയാങ് വെമ്പു എന്ന മെത്രാന്റെ പാത പിൻതുടരാൻ ഏവർക്കും കഴിഞ്ഞ ങ്കിൽ…….എന്നാൽ ഈ ലോകത്ത് കുറ്റവാളികൾ ഉണ്ടാവുക യില്ല. സ്നേഹവും കാരുണ്യവും മാത്രമേ ഉണ്ടാവൂ.
![]()
Question 17.
കവിതയുടെ പ്രമേയം, സമകാലിക പ്രസക്തി, ആസ്വാദനാം ശങ്ങൾ എന്നിവ പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.
ബാല്യം തിരിച്ചുതരു
കാവിലെ തേന്മാവിൻ ചില്ലയിലെങ്ങോ
കാണാക്കുയിലിന്റെ പാട്ടൊന്നു കേൾക്കാൻ
പ്ലാവിലത്തൊപ്പിമെടഞ്ഞൊന്നുവച്ചു
കള്ളനും പോലീസും വീണ്ടും കളിക്കാൻ
അണ്ണാറക്കണ്ണനോ കാറ്റോ വരുമ്പോൾ
മണ്ണിൽ പതിക്കുന്ന മാമ്പഴം തട്ടാൻ
മുത്തശ്ശിമാവിന്റെ ചോട്ടിൽ കിടന്നു
കെട്ടിമറിഞ്ഞൊന്നുരുണ്ടുകളിക്കാൻ
വെലിലൂർന്നിറങ്ങും തൊടികളിൽ നീളെ
മയിലാട്ടമാടുന്ന ചെറുതെങ്ങിൻ താഴെ
കളിവീട്ടിൽ മണ്ണപ്പം ചുട്ടുകളിക്കാൻ
ഇളന്നീരിൻ മധുരം നുണഞ്ഞുനടക്കാൻ
എനിക്കെന്റെ ബാല്യം തിരിച്ചിങ്ങു നല്കു
എനിക്കെന്റെ ബാല്യം തിരിച്ചിങ്ങു നല്കു
-മുട്ടാർ സോമൻ
Answer:
തലക്കെട്ട്, ഗ്രാമീണ അന്തരീക്ഷം, കളികൾ
ബാല്യത്തിലേക്ക് മടങ്ങാനുള്ള കൊതി ഗ്രമത്തിന്റെ നന്മകൾ അന്യമാകുന്ന പുതുതലമുറ, ഗൃഹാതുരത്വം തുടങ്ങിയ പ്രധാന ആശയങ്ങൾ ഉൾക്കൊള്ളിച്ച് കവിതയിലെ ആസ്വാ ദനക്കുറിപ്പ് സൂചിപ്പിച്ച് ഇഷ്ടപ്പെട്ട വരികൾ എടുത്ത് എഴുതി കവിതയുടെ ശീർഷകത്തെയും കവിതയെയും കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുത്തി ആസ്വാദനം സ്വന്തം ഭാവന യിൽ എഴുതുക.