Students can read Kerala SSLC Malayalam 1 Question Paper March 2020 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 1 Question Paper March 2020 (Kerala Padavali)
Time: 1½ Hours
Maximum: 40 Scores
പൊതു നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
- ചോദ്യങ്ങൾ ശരിയായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിര ഞ്ഞെടുത്തെഴുതുക. (4 × 1 = 4)
Question 1.
“ഭൂമിക്കൊപ്പം അഴലിൻ ചുമടു-
മായിരിക്കുമൊരമ്മയെ!”
(മൈക്കലാഞ്ജലോ മാപ്പ്)
അടിവരയിട്ട് പ്രയോഗത്തിന്റെ അർത്ഥമെന്ത്?
- അതിരറ്റ ആഹ്ലാദം
- അസഹ്യമായ ദുഖഭാരം
- ഭാരം ചുമക്കാനുള്ള കരുത്ത്
- ജീവിത വിരക്തി
Answer:
അസഹ്യമായ ദുഃഖഭാരം
Question 2.
“ഞാൻ ചവർക്കുമ്പാരത്തിൽ കൈയിട്ടിളക്കും”. ചവർക്കു പാരം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത്?
- ചവറും കൂമ്പാരവും
- ചവറായ കൂമ്പാരം
- ചവറിന്റെ കൂമ്പാരം
- ചവറിലുള്ള കൂമ്പാരം
Answer:
ചവറിന്റെ കൂമ്പാരം
Question 3.
പുഷ്കരനെ വിഡ്ഢി എന്ന് വിശേഷിപ്പിച്ചതിന് യോജിച്ച കാരണം കണ്ടെത്തുക.
- മിത്രത്തിനുവേണ്ടി ശത്രുക്കളോട് പോരാടുന്നു.
- കലിയുടെ പ്രലോഭനങ്ങളെ അവഗണിക്കുന്നു.
- അതിഥികൾ ആരാണെന്നറിയാതെ മനസ്സിലുള്ളതെല്ലാം വെളിപ്പെടുത്തുന്നു.
- അധികാരക്കൊതിയില്ലാതെ അലസജീവിതം നയി ക്കുന്നു.
Answer:
അതിഥികൾ ആരാണെന്നറിയാതെ മനസ്സിലുള്ളതെല്ലാം വെളിപ്പെടുത്തുന്നു.
![]()
Question 4.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴു തിയത് ഏത്?
- കണ്ണുനീർ – കണ്ണീര്, നിർ
- സുഖോദയം – സുഖം, ദയം
- മധുരമായ – മധുരം, മായ
- ധീരനായ – ധീര, ആയ
Answer:
കണ്ണ്, നിർ
Question 5.
“ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!”
അടിവരയിട്ട് വരിയിലെ ആശയമെന്ത്?
- കവിത ഈശ്വരചൈതന്യമുള്ളതാണ്.
- കവിത കാലാതിവർത്തിയായി നിലനിൽക്കും.
- കവിക്ക് മായാത്ത ചൈതന്യം ആവിഷ്ക്കരിക്കാനാവില്ല.
- കവിതയുടെ ആത്മചൈതന്യമെന്തെന്ന് കവിയ്ക്കറിയില്ല.
Answer:
കവിത കാലാതിവർത്തിയായി നിലനിൽക്കും.
16 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യ ത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)
Question 6.
“ഇപ്പോൾ അവന്ന് എന്നെ കണ്ടുകൂടാതായി. അവൻ എന്നെ ‘കും’ പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായിച്ചു.” (ഞാൻ കഥാ കാരനായ കഥ)
ഈ വാക്യങ്ങളിൽ തെളിയുന്ന അമ്മയുടെ മാനസികാവസ്ഥ കണ്ടെത്തിയെഴുതുക.
Answer:
നഷ്ടമാകുന്ന മകന്റെ സ്നേഹത്തെപ്പറ്റി ദു:ഖിക്കുന്ന അമ്മയെയാണ് ഇവിടെ കാണാനാകുന്നത്. മകൻ നോക്കു ന്നില്ല എന്ന വേവാലാതിയും അമ്മയെ അലട്ടുന്നു.
Question 7.
“കോടി കോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ” (അശ്വമേധം)
-സർഗശക്തി അജയ്യമാണെന്ന കവിയുടെ വിശ്വാസത്തിന്റെ കാരണമെന്താവും? വരികൾ വിശകലനം ചെയ്ത് നിങ്ങ ളുടെ നിരീക്ഷണങ്ങൾ കുറിക്കുക.
Answer:
മനുഷ്യന്റെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളുടേയും അടി സ്ഥാനം അവന്റെ സർഗ്ഗശക്തിയാണ്. മനുഷ്യന്റെ സർഗ്ഗശ ക്തിക്കുമുമ്പിൽ എല്ലാ പ്രതിബന്ധങ്ങളും മുട്ടുമടക്കുന്നു. കോടാനുകോടി പുരുഷാന്തരങ്ങളിൽ നിന്ന് ആർജ്ജിച്ച സർഗ്ഗശക്തി അജയ്യമാണെന്ന് അതുകൊണ്ടുതന്നെ കവി വി ശ്വസിക്കുന്നു.
Question 8.
“എന്റെ സത്യസന്ധത എനിക്കു നൽകിയ ആനന്ദം ആ മുപ്പതു രൂപയേക്കാൾ എത്രയോ വലുതായിരുന്നു.”
-ഈ വാക്കുകളിൽ തെളിയുന്ന ജീവിതപാഠം എന്ത്? വ്യക്ത മാക്കുക.
Answer:
കുട്ടിക്കാലത്ത് വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ 30 രൂപ ശരൺകുമാർ ലിംബാള, പ്രലോഭനങ്ങളെ അതിജീവിച്ച് ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു. ഹെഡ്മാസ്റ്ററും ക്ലാസ് ടീച്ചറും അഭിനന്ദിച്ചപ്പോൾ സത്യസന്ധതയുടെ ആനന്ദവും മഹത്വവും ലിംബാളയ്ക്കു മനസ്സിലായി. ഏറ്റവും വലിയ സമ്പത്ത് സത്യ സന്ധതയാണെന്ന് ലിംബാള തിരിച്ചറിഞ്ഞു. അതിനു മുമ്പിൽ പണം നൽകുന്ന ആനന്ദങ്ങൾക്ക് വിലയില്ലെന്നും സത്യം പറ യുമ്പോൾ ലഭിക്കുന്ന അംഗീകാരം വിലമതിക്കാനാവാത്ത താണ് എന്നും ഉള്ള ജീവിതപാഠം ലിംബാളയ്ക്ക് ലഭിച്ചു.
9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴുതുക. (അരാം വീതം) (5 × 4 = 20)
Question 9.
“വായ് പൊളിക്കു… സിംഹക്കുട്ടി, നിന്റെ പല്ല് ഞാൻ എണ്ണട്ടെ”.
“എന്റെ അച്ഛൻ ദുഷ്ഷന്തനാണ്, താനല്ല.” (ഋതുയോഗം)
-കുട്ടിത്തത്തിന്റെ എന്തെല്ലാം സവിശേഷതകളാണ് സർവ ദമനനിൽ കാണുന്നത്? മുകളിൽ നൽകിയ സന്ദർഭങ്ങളും പാഠഭാഗവും പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
അമ്മയുടെ മുലകുടിക്കുന്ന സിംഹബാലന്റെ കഴുത്തിലെ രോമങ്ങൾ പിടിച്ചുലച്ച് ബലമായി പിടിച്ചുവലിക്കുന്ന ബാല നെയാണല്ലോ ദുഷ്ഷന്തൻ കാണുന്നത്. അവൻ ആ സിംഹ ത്തിന്റെ പല്ലെണ്ണി നോക്കാൻ ശ്രമിക്കുകയാണ്. താപസിമാ രുടെ വാക്കുകൾക്കൊന്നും അവനെ നിയന്ത്രിക്കുവാൻ കഴി യുന്നില്ല. ദുഷ്ഷന്തന് അവനെ കാണുമ്പോൾ തോന്നുന്നത് എരിയാൻ വിറകിനു കാത്തുനിൽക്കുന്ന ഒരു അഗ്നി ലിംഗമായിട്ടാണ്. താപസി പറയുന്നതുപോലെ മഹർഷിമാർ സർവദമനൻ എന്നു പേരിട്ടത് വെറുതെയല്ല. എല്ലാ ദമ ളെയും അടക്കുന്നവൻ തന്നെയാണ് സർവദമനൻ. സിംഹവുമായി കൂട്ടുകൂടാൻ സർവ്വദമനൻ കാണിക്കുന്ന ധൈര്യം ഒരു രാജകുമാരന് ചേർന്നതു തന്നെയാണ്. താപ സിമാരുടെ വാക്കുകൾക്ക് വിലകൊടുക്കാതെ തർക്കുത്തരം പറയുന്ന അവൻ ബാല്യത്തിന്റെ കുറുമ്പുനിറഞ്ഞ ഒരു കുമാ രാനാണ്.
![]()
Question 10.
“കൊടുത്തതു മാത്രമേ നേടാനൊക്കൂ, അല്ലേ സുധീർ ഞാൻ ആർക്കും ഒന്നും കൊടുത്തിട്ടില്ലല്ലോ.” (മിസ്സിസ് തലത്ത്)
തന്നിരിക്കുന്ന സന്ദർഭവും കഥയും വിശകലനം ചെയ്ത് വിശ്വരൂപം എന്ന കഥയുടെ സമകാലിക പ്രസക്തി വിലയി രുത്തുക.
Answer:
ലളിതാംബിക അന്തർജനത്തിന്റെ ‘വിശ്വരൂപം’ എന്ന കഥ യിലെ പ്രധാന കഥാപാത്രമാണ് മിസ്സിസ് തലത്ത്. നയതന്ത്ര പ്രതിനിധിയായ മി. തലത്തിനോടൊപ്പം വിദേശത്തായിരുന്നു അവർ ജീവിതകാലത്തിന്റെ നല്ല ഭാഗമത്രയും. അന്ന് വിദേ ശസംസ്കാരത്തിൽ അഭിരമിച്ച് ഒരു ലേഡിയായി സ്വീകരണ മുറിയിലും ക്ലബ്ബിലും നാടകശാലയിലുമൊക്കെ ഉന്മേഷഭരി തയായി പറന്നുനടന്നു. കുട്ടികളെ പ്രസവിച്ചുവെന്നു മാത്ര മേയുള്ളൂ. മുലകൊടുത്തിട്ടില്ല, താരാട്ടുപാടിയിട്ടില്ല, വാശി പിടിച്ചു കരയുമ്പോൾ ശാസിക്കുകയോ സുഖക്കേടിൽ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. അവരുടെ നാലു കുട്ടി കളും ഹോസ്റ്റലിലും ബോർഡിങ്ങിലുമായി വളർന്നു. ഒടു വിൽ മി. തലത്ത് പോയി. അവർ ഒറ്റയ്ക്കായി. മക്കൾ അപ്പോഴും പല സ്ഥലങ്ങളിലായി ജീവിച്ചു. ‘കൊടുത്തതല്ലേ കിട്ടു. അവരെ കാണാൻ വന്ന സുധീറിനോട് അവർ പറ ഞ്ഞു, “മാഡം തലത്ത് മരിച്ചുപോയി………. ഇത് അമ്മയാണ്; താഴത്ത് കുഞ്ഞിക്കുട്ടിയമ്മ. മിസ്സിസ് തലത്ത് തന്റെ സ്വത്വം തിരിച്ചറിയുകയായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഉണ്മയാണ് മാതൃത്വം. അതാണ് വാസ്തവത്തിൽ അവളുടെ വിശ്വരൂപം. അതുകൊണ്ടാണ് അവർ സുധീറിനെ ഉപദേശി ക്കുന്നത് അയാളുടെ ഭാര്യയോടു പറയണം കുട്ടികളെ ബോർഡിങ്ങിൽ അയയ്ക്കരുതെന്ന്. അവർക്ക് ആയ വയ്ക്കരുത്. അമ്മതന്നെ വളർത്തണം. എങ്കിലേ അമ്മ എന്നതു് കുട്ടികളുടെ ഒരു ഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ. ഭാരതീയ സംസ്കാര ത്തിന്റെ പ്രത്യേകത തന്നെയാണ് മിസ്സിസ് തലത്ത് തിരിച്ചറി യുന്നത് എന്നു കാണാം.
Question 11.
“എന്റെ സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരു വിലേക്കുള്ള വാതിലിലൂടെത്തന്നെ എപ്പോഴും വരുകയും പോവുകയും ചെയ്യാം.”
പാവങ്ങളിലെ മെത്രാന്റെ ജീവിതം സമൂഹത്തിന് നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? പാഠഭാഗം വിശകലനം ചെയ്ത് നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
പാവങ്ങൾ എന്ന കൃതിയിലെ പ്രധാന കഥാപാത്രമായ ഴാങ് വാൽ ഴാങ്ങിനൊപ്പം തന്നെ നമ്മെ ആകർഷിക്കുന്ന കഥാ പാത്രമാണ് മോൺസിർ ബിയാങ് വെന്യൂ എന്ന മെത്രാൻ. ഴാങ്ങിന്റെ മനുഷ്യത്വത്തിലേക്കുള്ള തിരിച്ചുവരവിന് കാരണ ക്കാരനായ കാരുണ്യവാൻ. ചെറിയ കുറ്റങ്ങൾക്കുപോലും വലിയ ശിക്ഷകൾ ഉണ്ട് എന്ന വ്യവസ്ഥപോലെ തന്നെ കുറ്റ ങ്ങൾക്കു മാപ്പു നൽകുന്ന വ്യവസ്ഥയും മനുഷ്യർക്കിടയിൽ ഉണ്ടെന്ന് ഴാങ്ങിനെ സ്വന്തം പ്രവൃത്തിയിലൂടെ ബോധ്യപ്പെ ടുത്തിയ മനുഷ്യസ്നേഹി. എന്നാൽ ഇതൊന്നും തന്നെ മന പൂർവ്വം ചെയ്യുന്നതല്ല എന്നും അദ്ദേഹത്തിന്റെ അപൂർവ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്നും നാം മനസ്സിലാക്കുന്നു. മറ്റെല്ലാവരും ആട്ടിയോടിച്ച, ആരും അഭയം നൽകാത്ത കുറ്റ വാളിയായ ഴാങ്ങിനെ സ്നേഹിതാ എന്ന സംബോധനയോടെ സ്വീകരിക്കാനും സമഭാവനയോടെ പെരുമാറാനും ഭക്ഷ ണവും കിടക്കയും നൽകാനുമൊക്കെ അങ്ങനെയൊരു വ്യക്തിത്വത്തിനെ കഴിയുള്ളൂ.
മദാം മഗ്ലാർ എന്ന വീട്ടുവേലക്കാരി വെള്ളിസ്സാമാനങ്ങൾ വച്ചി രുന്ന കൊട്ട മോഷണം പോയ വിവരം അറിയിച്ചപ്പോൾ മെത്രാന് അതിൽ ഒരു പരിഭവും തോന്നിയില്ല. കൊട്ടയിലെ വെള്ളിസ്സാമാനങ്ങളാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് എന്നു മാത്രമേ പ്രതികരിച്ചുള്ളൂ. എന്നാൽ കള്ളൻ വലിച്ചെറിഞ്ഞ കൊട്ട വീണ് തടത്തിലെ ഒരു പൂച്ചെടി കേടുവന്നതിൽ അദ്ദേ ഹത്തിനു വ്യസനമുണ്ടാവുകയും ചെയ്യുന്നു. വിലപിടിപ്പുള്ള വെള്ളിസ്സാമാനങ്ങളേക്കാൾ വിലയുള്ളതാണ് അദ്ദേഹത്തിന് ജീവനുള്ള ആ സസ്വം, ജീവജാലങ്ങളോടുള്ള കാരുണ്യമല്ലേ അദ്ദേഹം പ്രകടമാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായ ത്തിൽ ആ വെള്ളിസ്സാമാനങ്ങൾ വളരെക്കാലം സുക്ഷിച്ചുവ ച്ചിരുന്നു എന്നതുപോലും ശരിയായ കാര്യമല്ല. കാരണം അതു പാവങ്ങളുടെയാണ്.
ഒരു പുരോഹിതനു കിട്ടുന്ന സുഖസൗകര്യങ്ങളെല്ലാം പാവപ്പെട്ടവരുടെ സംഭാവനയാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. അത് അദ്ദേഹത്തിനല്ല പാവ പെട്ടവർക്ക് അവകാശപ്പെട്ടതാണ്. ഴാങ് വാൽ ഴാങ്ങാണ ങ്കിൽ ഒരു പാവപ്പെട്ടവനാണുതാനും. അപ്പോൾ അയാൾ എടുത്തുകൊണ്ടുപോയത് അയാൾക്ക് അർഹതപ്പെട്ടതുത ന്നെയാണ്. എന്നു മാത്രമല്ല എന്തിനാണ് വെള്ളികൊണ്ടുള്ള മുള്ളും കല്ലുമൊക്കെ. ഒരു കഷണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിന് മരംകൊണ്ടുള്ള മുള്ളും, കല്ലും ആവശ്യമില്ല. അപ്പോൾപിന്നെ ആ വെള്ളിസ്സാമാന ങ്ങൾ ആവശ്വ വസ്തുക്കളല്ല ആഡംബരങ്ങൾ മാത്രമാണ്. അവ സൂക്ഷിച്ചുവയ്ക്കാൻ ഒരു പുരോഹിതന് അത് മെത്രാൻ ആയാൽക്കൂടി ഒരവകാശവുമില്ല. ഇതാണ് ആ മെത്രാന്റെ വീക്ഷണം.
ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മെത്രാന്റെ മുന്നിലേക്കാണ് ഒരു കള്ളനെ കൈയോടെ പിടിച്ചു എന്ന അഭിമാനബോധ ത്തോടെ പോലീസ് ഉദ്യോഗസ്ഥർ ഴാങ് വാൽ ഴാങ്ങുമായി എത്തുന്നത്. അദ്ദേഹത്തിനു് കാര്യങ്ങൽ വ്യക്തമായിരുന്നു. അദ്ദേഹം ഴാങ്ങിനോടു ചോദിച്ചത് എന്തുകൊണ്ടാണ് താൻ നൽകിയ രണ്ടു വെള്ളി മെഴുകുതിരിക്കാലുകൾ കൂടി മറ്റു ള്ളവയോടൊപ്പം കൊണ്ടുപോകാഞ്ഞത് എന്നാണ്. പോലീ സുകാർക്കാണ് തെറ്റുപറ്റിയിരിക്കുന്നത്. അവർക്ക് ഴാങ്ങിനെ സ്വതന്ത്രനാക്കാം.
മെത്രാൻ നീട്ടിയ വെള്ളി മെഴുകുതിരിക്കാലുകൾ വിറ യ്ക്കുന്ന കൈകൾ കൊണ്ട് ഒരു പാവയെപോലെ ഏറ്റുവാ ങ്ങിയ ഴാങ്ങിന്റെ മനസ്സിൽ എന്തായിരിക്കാം? ഒരു കൊടു കാറ്റു തന്നെ വീശുന്നുണ്ടാവില്ലേ? ഒരു വലിയ കടൽക്ഷോഭം? തന്റെ അരമനയുടെ വാതിലുകൾ ഒരിക്കലും പൂട്ടാറില്ലെന്നും ഗേറ്റ് എപ്പോഴും തുറന്നു കിടക്കുമെന്നും എപ്പോൾ വേണ മെങ്കിലും കടന്നുവരാമെന്നും കൂടി പറയുമ്പോൾ ഴാങ്ങിനോ ടൊപ്പം നാം മനസ്സിലാക്കുന്നത് ഒരു വലിയ സന്ദേശമാണ്. എങ്ങനെയായിരിക്കണം ഒരു മെത്രാൻ, മെത്രാന്റെ താമസ സ്ഥലം, അവിടത്തെ വസ്തുവകകൾ എന്ന് സ്വന്തം പ്രവൃത്തി യിലൂടെ കാട്ടിത്തരുകയാണ് അദ്ദേഹം. അത് ഒരു മതപു രോഹിതനു മാത്രമല്ല എല്ലാവർക്കുമായുള്ള സന്ദേശമാണ് കാരണം ഭൂമിയിലുള്ള ഒന്നും നമ്മുടെ സ്വന്തമല്ലല്ലോ. എല്ലാ വർക്കും കൂടിയുള്ളതല്ലേ.
ഇങ്ങനെയുള്ള ഒരു മനുഷ്യൻ ഴാങ്ങിനോട് ഇനിയൊരി ക്കലും സത്യലംഘനം നടത്തില്ല എന്ന പ്രതിജ്ഞ മറക്കരുത് എന്ന് ഓർമപ്പെടുത്തുമ്പോൾ അത് അയാൾക്ക് പാലിക്കാ നല്ലേ കഴിയൂ. ഴാങ് വാൽ ഴാങ് എന്ന കുറ്റവാളി അന്നു മുതൽ ഇല്ല. ഒരു പുതിയ മനുഷ്യൻ പിറവികൊള്ളുകയായി. അതി നുള്ള കാരണക്കാരനായ ചാൾസ് ഫ്രാങ്സബിയാങ് വെ എന്ന മെത്രാന്റെ പാത പിൻതുടരാൻ ഏവർക്കും കഴിഞ്ഞ ങ്കിൽ……. എന്നാൽ ഈ ലോകത്ത് കുറ്റവാളികൾ ഉണ്ടാവുക യില്ല. സ്നേഹവും കാരുണ്യവും മാത്രമേ ഉണ്ടാവൂ.
Question 12.
“എന്റെ ജീവിതം അവൾ ഏതോ ശാപം കൊണ്ടു നിറയ്ക്കു കയായിരുന്നു. എനിക്കങ്ങനെയാണ് തോന്നുന്നത്. എന്നിട്ടും എനിക്കവളെ വെറുക്കാൻ കഴിഞ്ഞില്ല. ഞാനെന്റെ ജീവിത ത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു.” (ദസ്തയേവ്സ്കി)
പ്രസാദാത്മകമായ ജീവിത വീക്ഷണമാണ് ‘ആത്മാവിന്റെ വെളിപാടുകളിൽ’ തെളിയുന്നത്. ഈ നിരീക്ഷണത്തോട് പ്രതികരിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ദസ്തയേവ്സ്കി ഭാര്യ മേരിയെക്കുറിച്ചാണ് ഇങ്ങനെ പറയു ന്നത്. അവർ സ്നേഹിച്ച് വിവാഹിതരായവരാണ്. എന്നിട്ടും അവർ അദ്ദേഹത്തിന്റെ ജീവിതം ഏതോ ശാപം കൊണ്ടു നിറ ച്ചു. പക്ഷേ ദസ്തയേവ്സ്കി തന്നെ പറയുന്നു അദ്ദേ ഹത്തിന്റെ ജീവിതത്തിൽ മരണശേഷമാണ് അവരുടെ മൂല്യം അദ്ദേഹത്തിന് പൂർണമായും മനസ്സിലാക്കുന്നത്. ഏതു വലിയ പ്രതിസന്ധിയിലും തളരാതെ പിടിച്ചുനിന്നു കൊണ്ട് ജീവിതത്തിന്റെ വൈതരണികളെ ദസ്തയോവ്സ്കി വളരെ പ്രസാദാത്മകമായി നോക്കിക്കാണുന്നുണ്ട്. തന്നെ വെറുക്കുന്നവരെപ്പോലും അദ്ദേഹം സ്നേഹിക്കുന്നു.
![]()
Question 13.
“കിഴവൻ മിറൽ സ്വന്തം ഹൃദയം തിളയ്ക്കുന്നതറിഞ്ഞു കൊണ്ട് ജൂലിയാനയുടെ ചലനങ്ങൾ കണ്ണിമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു.”
“ഘടികാരത്തിന്റെ നെഞ്ചിടിപ്പിനെയും ഏറ്റവും നനുത്ത നിശ്വാസങ്ങളെയും റാന്തൽ നാളത്തിന്റെ ഉലച്ചിലിനെ പോലും ഉച്ചത്തിലാക്കാൻ കഴിവുള്ള ഒരു മൗനത്തിൽ”. (ഉരുളക്കിഴങ്ങ് തിന്നുന്നവർ)
-കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ വികാരതീവ മായി ആവിഷ്കരിക്കുന്നതിന് ഇത്തരം വാക്യപ്രയോഗങ്ങൾ പര്യാപ്തമാണോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
Answer:
13. ജൂലിയാനയുടെ ഭർത്താവിന് എന്താണ് സംഭവിച്ചിരിക്കുക എന്ന് കഥയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ സൂചനക ളിൽനിന്ന് മനസ്സിലാക്കാവുന്നത് അയാൾ ഖനിയിലെ അപ കടത്തിൽ മരിച്ചുപോയി എന്നുതന്നെയാണ്. അത്തരത്തി ലുള്ള പല സൂചനകളും കണ്ടെത്താൻ കഴിയും. കിഴവൻ മിറൽ വീട്ടിലെത്തുന്നത് ആകെ ക്ഷീണിതനായാണ്. ഒരു ദിവ സത്തെ യാത്രയേ വേണ്ടിവന്നുള്ളുവെങ്കിലും ഒരു നൂറ്റാണ്ടിന് അപ്പുറത്തുനിന്നു വരുന്നതുപോലെ അയാൾക്കു തോന്നി. അപ്പോൾ അയാൾ കാണുന്ന വീട് ഒരേയൊരു വെളുത്ത പൂവെച്ച ഏകാന്തമായ ശവകുടീരമായാണ്.
മിറലിന് വീടിനകത്തേക്ക് പോകാൻ വിഷമമുണ്ട്. അറി യിക്കേണ്ട വാർത്ത അത്തരത്തിലൊന്നാണ്. അതുകൊണ്ട് വീട് ഇടം വലം ഉലഞ്ഞ് അയാളുടെ അടുത്തു വന്നു എന്നാണ് കഥാകൃത്ത് പറയുന്നത്. ആ വാർത്തയിൽ വീട് ഉലഞ്ഞു പോകുമല്ലോ. ജൂലിയാന പ്രാർഥിക്കുന്നത് ഖനിയിൽ പണിചെയ്യുന്ന വർക്ക് ഒരപകടവും വരരുതേ എന്നാണ്. അപ്പോൾ ആ വാർത്ത അവൾ അറിഞ്ഞിട്ടില്ലെങ്കിലും പ്രാർഥന അതായി രുന്നു. കുട്ടിയായ അന്ന അവളുടെ നിഷ്കളങ്കതയിൽ ഖനികളെ ക്കുറിച്ചും അവളുടെ അച്ഛനെക്കുറിച്ചും നിരന്തരമായി സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുമ്പോൾ മുത്തശ്ശി അവളെ വാരിയെടുത്ത് മടിയിൽ വച്ചു വിതുമ്പി.
ആ വീടിന് ഒരാളുടെ സാന്നിധ്യമോ അഭാവമോകൊണ്ട് ലോക ത്തിന് ഒരു മാറ്റവും വരുത്താൻ കഴിയില്ല എന്ന് കഥാകൃത്ത് പറയുന്നു. മൗനത്താൽ ആമഗ്നമായ വീടിനെയും കാണിച്ചു തരുന്നുണ്ട്. വേവിച്ച ഉരുളക്കിഴങ്ങ് മുന്നിൽ കൊണ്ടുവയ്ക്കുമ്പോൾ കിഴ വൻ മിറൽ ഓർക്കുന്നത് മണ്ണിനടിയിൽപ്പെട്ട് ചതഞ്ഞ്, മുഖം പൊട്ടി വികൃതമായി ഒന്നിനെയും തിരിച്ചറിയാനാവാത്ത വിധ ത്തിൽ മുടിയും തൊലിയും ഉരിഞ്ഞുപിരിഞ്ഞ്… അങ്ങനെ യാണ്. അയാൾ കണ്ടത് ഉരുളക്കിഴങ്ങാണോ അതോ മകന്റെ ശരീരമാണോ?
ജൂലിയാന ഘടികാരത്തിൽനിന്ന് സമയം തുള്ളികളായി താഴേക്കിറ്റുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇങ്ങനെയുള്ള സൂചനകളിലൂടെ നീങ്ങി തണുത്താറിയ ഉരുളക്കിഴങ്ങിൽ മുണ്ടുമുട്ടിച്ച് ശൂന്യമായ മിഴികളുമായിരിക്കുന്ന മിറലിന്റെ കടക്കണ്ണിൽ നിന്ന് ചോരപൊടിയുന്നതു കാണുന്ന നിമിഷ ത്തിൽ ജൂലിയാനയ്ക്കു മനസ്സിലായി ഭർത്താവിന്റെ ഇരിപ്പി ടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകുന്ന തായി. ഇങ്ങനെ പറയാതെ പറയുന്ന രീതി കഥയുടെ ആഴം വർധി പ്പിക്കുന്നു.
വൃദ്ധനായ മിറൽ അയാളുടെ നെഞ്ചിൽ കനൽ കോരിയിട്ട വാർത്തയുമറിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയാണ്. അസ്ത മയം കഴിഞ്ഞ് മരവിച്ച് വെളിച്ചത്തിലൂടെ വേച്ചുവേച്ചാണ് അയാൾ എത്തുന്നത്. വീടിനെ ആകെ ഉലയ്ക്കുന്ന ഒരു വാർത്തയാണ് അയാൾ കൊണ്ടുവരുന്നത്. ആ വാർത്തയു മായി വീട്ടിലേക്ക് നടക്കാൻ അയാൾക്ക് വിഷമമുണ്ട്. അതു കൊണ്ടാകാം വീട് ഇടം വലം ഉലഞ്ഞ് അയാളുടെ അടുത്തേ വന്നത്. അയാൾക്ക് തിമിരമുണ്ട്. പിന്നെ ഇരുട്ടുപര ക്കുന്ന സമയവും. ആ വീട്ടിൽ അപ്പോൾ വിളക്കു കത്തിച്ചു. അതിൽ നിന്നുള്ള വെളിച്ചം വെളുത്ത പൂവുപോലെ തോന്നി ആ വീട് ഏകാന്തമായ ശവകുടീരംപോലെയും. മകന്റെ അപ കടമരണമറിഞ്ഞുവരുന്ന ആ പിതാവിന്റെ മാനസികാവസ്ഥ ഈ വാക്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ സവിശേഷതയുള്ള പല സന്ദർഭങ്ങളും കഥ യിൽനിന്ന് കണ്ടെത്താം.
“അസ്തമയം കഴിഞ്ഞുള്ള മരവിച്ച വെളിച്ചത്തിലൂടെ കിഴവൻ മിറൽ വേച്ചു വേച്ചു നടന്നു” എന്ന തുടക്ക വാക്വം തന്നെ ഇത്തരത്തിൽ ഒന്നാണ്. ഇവിടെ അസ്ത മയം അയാളുടെ മകന്റെയാണ്. അതു കണ്ടു മരവിച്ച മനസ്സിനെയാണ് മരവിച്ച വെളിച്ചമാക്കിയത്. വാർധക്യം കൊണ്ടാണോ അയാൾ വേച്ചു വേച്ചു നടക്കാൻ കാരണം? ആ ഒരവസ്ഥയിൽ ആർക്കും അതല്ലേ കഴിയൂ.
“നാലു പാളികളുള്ള കതകിന്റെ ചേർപ്പു രേഖകൾ, വാതിൽച്ചട്ടത്തിന്റെ ചതുരത്തിനകത്ത് മെലിഞ്ഞ ഒരു കുരിശു തീർത്തിരുന്നു.” ഇത് വീടിന്റെ മറ്റൊരു ദൃശ്യം. ശവപ്പെട്ടിയുടെ പുറത്ത് കുരിശു വയ്ക്കുകയോ വരയ്ക്കുകയോ ചെയ്യാറുണ്ട ല്ലോ. വീട് ശവപ്പെട്ടിയാകുമ്പോൾ ഇതും സ്വാഭാവികമാ കുന്നു.
ശീതകാലത്തിന്റെ പ്രഭാവത്തെ കീഴ്പ്പെടുത്തുന്ന ഒരു തീക്കനൽ കിഴവൻ മിറലിന്റെ നെഞ്ചിൽ വീണു. മിറൽ വീട്ടിൽ കടന്നപ്പോൾ മകന്റെ ഭാര്യ ചോദിച്ചു ‘കണ്ടോ അച്ഛാ?’ അയാൾ എന്തുത്തരം നൽകും. മകനെക്കുറി ച്ചാണ് ചോദിക്കുന്നത്. മകന്റെ മരണം കണ്ടിട്ടാണ് അയാൾ വരുന്നത്. ശീതകാലത്തിന്റെ പ്രഭാവത്തെ തോല്പിക്കുന്ന ഒരു തീക്കനൽ നെഞ്ചിൽ വീണ അനു ഭവം ഉണ്ടായതിൽ അത്ഭുതമില്ലല്ലോ.
എല്ലാവരുടെയും നിഴലുകളെ പിന്നിലേക്കു വീഴ്ത്തിയ റാന്തലിന്റെ കടും മഞ്ഞ വെളിച്ചത്തിൽ വൃദ്ധന്റെ കട ക്കണ്ണിൽനിന്ന് ചോര പൊടിയുന്നതു കണ്ട ആ നിമിഷം, ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകുന്നതായ ജൂലിയാന അറിഞ്ഞു. എല്ലാവരും ഭക്ഷണത്തിനിരുന്നപ്പോൾ ഒഴിവുവന്ന ഒരു കസേരയിലാണ് ജൂലിയാന ഇരുന്നത്. അത് അവളുടെ ഭർത്താവ് സ്ഥിരമായി ഇരിക്കുന്ന കസേരയാണ് എന്ന് അവൾ അപ്പോൾ ഓർത്തു.
പിന്നീട് ഭർത്താവിന്റെ അച്ഛൻ ഭക്ഷണം കഴിക്കാതെ ശൂന്യമായ മിഴികളുമായി ഇരിക്കു ന്നത് ശ്രദ്ധിച്ചു. അവൾ അദ്ദേഹത്തിന്റെ മുഖത്തു നോക്കി. വൃദ്ധന്റെ കടക്കണ്ണിൽ നിന്ന് ചോര പൊടിയു ന്നതു കണ്ട നിമിഷം അവൾക്ക് എല്ലാം മനസ്സിലായി. ഇനി അവളിരിക്കുന്ന ആ കസേരയിൽ ഇരിക്കാൻ ഭർത്താവ് എത്തില്ല. അതുകൊണ്ടാണ് ആ ഇരിപ്പിടത്തിൽ എക്കാ ലത്തേക്കുമായി താൻ ഉറഞ്ഞുപോകുന്നതായി അവൾ അറിഞ്ഞു എന്നു പറഞ്ഞിരിക്കുന്നത്. ആ വാക്യം നൽകുന്ന ധ്വനി എത്ര ശക്തമാണ്.
Question 14.
“ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളാ യിയപ്പൻ പാറാവുകാരിൽനിന്ന് ഏറ്റുവാങ്ങി.”
യാത്രയുടെയും വേർപാടിന്റെയും ഉറഞ്ഞുകൂടിയ ദുഃഖത്തി ന്റെയും കഥയാണ് ‘കടൽത്തീരത്ത്’. നൽകിയ സന്ദർഭവും കഥയും അടിസ്ഥാനമാക്കി പ്രസ്താവനയുടെ സാധുത വില യിരുത്തുക.
Answer:
ഒ.വി. വിജയന്റെ “കടൽത്തീരത്ത്” എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് വെള്ളായിയപ്പൻ, വെള്ളായിയപ്പനെ പിൻതു ടർന്നാണ് കഥാകൃത്ത് കഥ അവതരിപ്പിക്കുന്നത്. മകന്റെ തൂക്കി ലേറ്റപ്പെട്ട ശരീരം ഏറ്റുവാങ്ങേണ്ടിവന്ന പിതാവാണയാൾ. പാഴുതറ എന്ന ഗ്രാമത്തിലെ നിരക്ഷരനും സാധുവുമായ കർഷകനാണ് വെള്ളായിയപ്പൻ. അയാളുടെ മകൻ കണ്ടുണ്ണി ഏതോ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലാണ്. വധശിക്ഷ നടപ്പാക്കാനുള്ള സമയത്തിന്റെ അറി യിപ്പ് കിട്ടിയതനുസരിച്ച് വെള്ളായിയപ്പൻ മകനെ അവസാ നമായി കാണാൻ ജയിലിലേക്കു പുറപ്പെടുകയാണ്. പാഴു തറ എന്ന ഗ്രാമത്തിലെ അമ്പതിൽ ചില്വാനം കുടികളിലെയും ആളുകൾ അയാളോടൊപ്പം കണ്ണൂരിലേക്ക് പോകുമായി രുന്നു. പക്ഷേ ആ പാവങ്ങളുടെ കൈയിൽ തീവണ്ടിയാത്ര യ്ക്കുള്ള പണം ഉണ്ടായിരുന്നില്ല.
തീവണ്ടിയാപ്പീസിലേക്കുള്ള വെള്ളായിയപ്പന്റെ യാത്ര വേദനാ ജനകമായിരുന്നു. കരിമ്പനപട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളാ യിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി. പുഴയിലി റങ്ങിയപ്പോൾ കുളിയുടെ അനുഭവം അയാളെ വേദനിപ്പിച്ചു. അപ്പന്റെ ശവം കുളിപ്പിച്ചതും മകൻ കുട്ടിയായിരുന്നപ്പോൾ അവനെ കുളത്തിൽ കുളിപ്പിച്ചതും ഓർത്തു പോയി. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റുഫോമിലിരുന്ന് അകലെ സൂര്യൻ താഴുന്നത് കണ്ടപ്പോൾ മുണ്ടകപ്പാടത്തിന്റെ വരമ്പത്തുകൂടി മകൻ തന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് അസ്തമയ ത്തിന്റെ പക്ഷികളെനോക്കി അത്ഭുതപ്പെട്ടതോർത്തു.
അസ്ത മയത്തിലൂടെ പാടത്തേക്കിറങ്ങി നടന്ന സ്വന്തം അച്ഛനെയും ഓർത്തു. അച്ഛനിൽ തുടങ്ങി മകനിലേക്കു നീങ്ങുന്ന തലമു റയിൽ ഇനി താൻ മാത്രം. വഴിച്ചോറായി തന്റെ കോടച്ചി, കണ്ടു ണ്ണിയുടെ അമ്മ തുവർത്തിൽ കെട്ടിക്കൊടുത്ത ചോറ് അയാൾ ഉണ്ടില്ല. അതിൽ ആ അമ്മയുടെ കണ്ണീർ ധാരാളം വീണിട്ടു ണ്ടായിരിക്കും. ജയിലിലെ പാറാവുകാരൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ അതും വേണ്ടെന്നുവച്ചു. ജയിലിൽ ഉറ ങ്ങാതെ ഉണരാതെ ഇരിക്കുന്ന മകൻ ചായ കുടിക്കുന്നു ണ്ടാവില്ല. അയാൾ ജയിൽ വാതിലിന്നരികിൽ കാത്തുനിന്നു. ക്ഷേത്ര വാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന ഭക്തനെ പോലെ.
ജയിൽ മുറിക്കുള്ളിൽ വച്ച് കണ്ടുണ്ണിയെ കണ്ടു. അവൻ എന്തുചെയ്തു എന്ന് അറിയില്ല. കൊലപാതകം ചെയ്തോ എന്ന് ഓർമ്മയില്ല. ഇനി ഒന്നും ഓർക്കേണ്ടതില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അടുത്തദിവസം രാവിലെ മകന്റെ ജഡം ഒരു പേറ്റിച്ചി കുഞ്ഞിനെയെന്നപോലെ ഏറ്റുവാങ്ങി. പക്ഷേ സംസ്ക്കരിക്കാൻ അയാളുടെ കൈയിൽ പണമില്ലായിരു ന്നു. തോട്ടികൾ ശവം മറവു ചെയ്യുന്നതിനു മുമ്പ് ഒരുനോക്കു കണ്ടു; അനുഗ്രഹിച്ചു.
നടന്നലഞ്ഞ് കടൽത്തീരത്തെത്തിയ വെള്ളായിയപ്പൻ കൈയ്യിലിരുന്ന ചോറുപതി അഴിച്ച് അന്നം നിലത്തേക്കെറി ഞ്ഞു. ബലിക്കാക്കകൾ പറന്നു വന്ന് അന്നം കൊത്തി. അങ്ങനെ മകന് അയാൾ ബലിയിട്ടു. നിസ്സഹായനായ ഒരു പിതാവിന്റെ ദയനീയമായ ചിത്രമാണ് വെള്ളായിയപ്പൻ എന്ന കഥാപാത്രം. മകന്റെ കുറ്റം എന്തെന്നോ എന്തിനാണ് അവനെ വധിക്കുന്നതെന്നോ അയാൾക്ക് അറിയില്ല. മകനു വേണ്ടി ഒന്നും ചെയ്യാൻ അയാൾക്കാവില്ല. തന്നെ തൂക്കിക്കൊല്ലാൻ അനുവദിക്ക രുതേ എന്ന് അവൻ കരഞ്ഞു പറയുമ്പോഴും ഒന്നിനുമാ കാതെ നിൽക്കാനേ ആ പിതാവിനാകുന്നുള്ളൂ.
മകന്റെ ശവം വേണ്ടവിധത്തിൽ സംസ്ക്കരിക്കാൻ പോലും കഴിയാത്ത അയാൾ തനിക്കു കിട്ടിയ അന്നം അവനുള്ള ബലിച്ചോറാ ക്കുന്നു. ആ പാവപ്പെട്ട പിതാവിനൊപ്പം കരയുന്ന പാഴുതറ ഗ്രാമത്തിലെ സാധുക്കളെപ്പോലെയാകുന്നു വായനക്കാരും. വള്ളായിയപ്പന്റെ ദുഃഖം പാഴുതറ എന്ന ഗ്രാമത്തിന്റെയാകെ ദുഃഖമായിരുന്നു. വെള്ളായിയപ്പൻ യാത്ര പുറപ്പെട്ടപ്പോൾ വീട്ടിൽ നിന്നുയർന്ന നിലവിളികൾ അയൽപക്കത്തെ വീടു കളിൽ ആളുകൾ ശ്രദ്ധാലുക്കളായി. ആ വീടുകൾക്കപ്പുറത്ത് പാഴുതറയിലെ അമ്പതിൽ ചില്വാനം കുടികളിലത്രയും വിഷാ ദവും സഹാനുഭൂതിയും നിറഞ്ഞു. കണ്ണൂരിലേക്കുപോകുന്ന വെള്ളായിയപ്പനോടൊപ്പം അവരും പോകുമായിരുന്നു.
പക്ഷേ, അതിനുള്ള പണമില്ല. വെള്ളായിയപ്പന്റെ കണ്ണൂരി ലേക്കുള്ള യാത്ര പാഴുതറ എന്ന ഗ്രാമത്തിനുവേണ്ടിയായി രുന്നു. വഴിയിൽ എതിരേ വന്ന കുട്ടസ്സൻ മാപ്പിളയും നീലി മണ്ണാത്തിയും കുറഞ്ഞ വാക്കുകൾകൊണ്ട് സാന്ത്വനത്തിന്റെ നിറവ് പകരാൻ ശ്രമിച്ചു. ഇങ്ങനെ പാഴുതറ ഗ്രാമമാകെ വെള്ളായിയപ്പനോടൊപ്പം ദുഃഖിക്കുന്നതായി കഥാകൃത്ത് പറയുന്നു. അപ്പോൾ കണ്ടുണ്ണി ശിക്ഷിക്കപ്പെട്ടത് എന്തിനാവാം? ഒരുപക്ഷേ പാഴു തറ എന്ന ഗ്രാമത്തിന്റെ ഏതെങ്കിലും ഒരു പൊതുകാര്യത്തി നുവേണ്ടി ശ്രമിച്ചതിന്റെ ഫലമാകാം കുറ്റകൃത്യവും ശിക്ഷയും.
15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (ഒരു പുറം വീതം) (2 × 6 = 12)
Question 15.
- “ഒരുത്തൻ പാപകർമ്മം ചെയ്തീടിലതിൻഫലം
പരക്കെയുള്ള മഹാജനങ്ങൾക്കൊക്കെത്തട്ടും”. - “കോപമാകുന്നതു വിത്തെന്നറിയണം
പാപമാകുന്ന മരാമത്തിനെ ടോ”. - “സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും”. (എഴുത്തച്ഛൻ)
തന്നിരിക്കുന്ന വരികളും ലക്ഷ്മണ സാന്ത്വനം എന്ന പാഠഭാ ഗവും വിശകലനം ചെയ്ത് എഴുത്തച്ഛൻ കൃതികളിലെ ജീവിത ദർശനത്തെക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക.
Answer:
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ജീവിച്ചിരുന്ന 16-ാം നൂറ്റാണ്ട് കേരളീയ സമൂഹത്തിന്റെ ജീർണതയുടെ കാലമാ യിരുന്നു. പലവിധത്തിലുള്ള അസ്വസ്ഥതകളുടെയും അന്ത ചിദ്രത്തിന്റെയും കാലം. വിദേശികളുടെ കടന്നുവരവ്, ജാതി ശ്രേണീകൃതമായ സാമൂഹികവ്യവസ്ഥയിൽ ദുരിതമനുഭവി ക്കുന്ന ജനങ്ങൾ, പരസ്പരം കലഹിക്കുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നാടുവാഴികൾ, സദാചാരമൂല്യ ങ്ങൾക്ക് വിലയിടിഞ്ഞ ജീവിതം. ഈ അന്തരാളഘട്ടത്തിൽ നിന്ന് മൂല്യവത്തായ ഒരു സാമൂഹ്യവ്യവസ്ഥിതിയിലേക്ക് സമു ഹത്തെ ഉണർത്താനും ഉയർത്താനുമുള്ള ഒരു മഹാചാ തന്റെ പരിശ്രമമായിരുന്നു എഴുത്തച്ഛന്റെ കൃതികളുടെ
ലക്ഷ്യം.
ഇൻഡ്യയിലുടനീളം വിവിധ ഭാഷകളിലായി ഉയിർക്കൊണ്ട ഭക്തിയുടെ മാർഗം തന്നെയാണ് എഴുത്തച്ഛനും സ്വീകരിച്ച ത്. ഭക്തിയിലൂടെ മുക്തിയിലേക്കു നയിക്കുക എന്നതായി രുന്നു ലക്ഷ്യം. അതിന് അദ്ദേഹം സ്വീകരിച്ചത് രാമായണ ത്തെയും മഹാഭാരതത്തെയുമാണ്. രാമനെ ഒരു വ്യക്തിയാ യി, ധർമിഷ്ടനായ രാജാവായി അവതരിപ്പിക്കുന്ന വാല്മീകി രാമായണമല്ല ദൈവത്തിന്റെ അവതാരമായ ശ്രീരാമചന്ദ്രനെ അവതരിപ്പിക്കുന്ന അധ്യാത്മരാമായണത്തെയാണ് കിളിപ്പാ ട്ടുരീതിയിൽ മലയാളത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ദൈവചിന്ത മാത്രമേ സമൂഹ ത്തിന്റെ എല്ലാത്തട്ടിലുമുള്ളവരെയും ഒന്നിപ്പിക്കാനും നേർവ ഴിക്കു നയിക്കാനും പര്യാപ്തമാകൂ എന്ന് ആ പരമഭക്തന് നന്നായറിയാമായിരുന്നു. തന്റെ കവിതയിൽ ദൈവനാമം ഉച്ച രിക്കാൻ ലഭിക്കുന്ന എല്ലാ സന്ദർഭങ്ങളും ദൈവപര്യായങ്ങൾ കൊണ്ട് അദ്ദേഹം നിറച്ചു. കാവ്യഭംഗിക്കുപരി ദൈവചി തയ്ക്കു പ്രാമുഖ്യം നൽകുന്ന അനേകം സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ പ്രമുഖങ്ങളായ രണ്ടു കൃതികളിലും കാണാം.
മനുഷ്യജീവിതലക്ഷ്യങ്ങളെക്കുറിച്ചും ധാർമിക മൂല്യങ്ങ ളെക്കുറിച്ചുമെല്ലാം വ്യക്തമായ ദർശനങ്ങൾ എഴുത്തച്ഛൻ അവതരിപ്പിക്കുന്നുണ്ട്. ആധ്യാത്മിക ചിന്തയുടെ പ്രകാശ മാണ് ഈ കാവ്യങ്ങൾ പ്രസരിപ്പിക്കുന്നത്. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും മരണദുഃഖത്തിന്റെ നിരർഥകതയെ ക്കുറിച്ചും ഉദ്ബോധിപ്പിക്കുന്ന അനേകം സന്ദർഭങ്ങൾ രാമാ യണത്തിലും മഹാഭാരതത്തിലും കാണാൻ കഴിയും. അദ്ദേ ഹത്തിന്റെ തത്ത്വചിന്തയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ലക്ഷ്മണ സന്ദേശത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. കോപാക്രാന്തനായ അനുജൻ ലക്ഷ്മണനെ സമചിത്തനാ ക്കാൻ ആചാര്യൻ പറയുന്ന കാര്യങ്ങളെല്ലാം കേരളീയ സമൂ ഹത്തോടുള്ള ഉദ്ബോധനങ്ങളാണ് എന്നുകാണാം.
ഈ ജീവിതം നശ്വരമാണ്. നമുക്കു ദൃശ്യമായി ട്ടുള്ളതെല്ലാം തന്നെ നശിക്കുന്നതാണ്. അതുകൊണ്ടുതന്നെ അസത്യങ്ങളുമാണ്. അവയ്ക്കുവേണ്ടി രോഷം കൊള്ളുന്ന തിൽ എന്തർഥമാണുള്ളത്? പാമ്പിന്റെ വായ്ക്കകത്തിരുന്ന് ഭക്ഷണം തേടുന്ന തവളയെപ്പോലെയാണ് കാലമാകുന്ന പാമ്പിന്റെ വായിലിരുന്ന് മനുഷ്യൻ സുഖഭോഗങ്ങൾ കൊതി ക്കുന്നത്. മനുഷ്യബന്ധങ്ങളും അസ്ഥിരങ്ങളാണ്. അല്പ് കാലം മാത്രം നിലനിൽക്കുന്നത്. ആകെ നോക്കുമ്പോൾ എല്ലാം വെറും സ്വപ്നമാണ്.
ദേഹം മൂലമാണ് മനുഷ്യന് അഹങ്കാരമുണ്ടാകുന്നത്. ആ അഹങ്കാരംകൊണ്ട് താൻ പലതുമാണ് എന്ന് കരുതിയിരിക്കു മ്പോൾ ചത്ത് മണ്ണിൽ ചേർന്നുപോകുന്നു. അത് അജ്ഞാന മാണ്. എല്ലാം ദോഷങ്ങൾക്കും കാരണം രോഷമാണ്. ദേഹ മാണു താൻ എന്ന ബുദ്ധി മോഹത്തെയുണ്ടാക്കുന്ന അവിദ്വ യാണ്. താൻ ആത്മാവാണ് എന്ന അറിവാണ് വിദ്യ. സംസാര ദുഃഖത്തെ ഉണ്ടാകുന്നത് അവിദ്യയും സംസാരദുഃഖത്തെ ഹനി ക്കുന്നത് വിദ്യയുമാണ്. അതുകൊണ്ട് ഏകാഗ്രചിന്തയോടെ വിദ്യ അഭ്യസിക്കേണ്ടതാണ്. തുടങ്ങിയുള്ള തത്ത്വചിന്തകളാ ണല്ലോ ശ്രീരാമൻ ലക്ഷ്മണനു് ഉപദേശിക്കുന്നത്.
സുഹൃത്തുക്കളേ, ഇത്തരം തത്ത്വചിന്തകൾ മഹാഭാരത ത്തിലെ വിദുരവാക്യത്തിലും നാം കേൾക്കുന്നു. ജീവിത ത്തിൽ നാം പാലിക്കേണ്ടതും ഓർമ്മിക്കേണ്ടതുമായ ധർമ്മ ചിന്തകൾ തന്നെയാണവ. പലതും നമ്മുടെ അനുഭവത്തിൽ തന്നെയുള്ളവയുമാണ്. നോക്കു നമ്മോടടുത്തുനിന്ന് ഇഷ്ടം പറയുന്ന പലതും കഷ്ടകാലം വരുമ്പോൾ കൂടെയുണ്ടാവി ല്ലല്ലോ. വൃക്ഷങ്ങളിൽ നിന്നു ലഭിക്കുന്ന ഫലങ്ങൾ പാകമാ കുംമുമ്പ് ഭക്ഷിക്കുകയാണെങ്കിൽ അതിനു സ്വാദുണ്ടാവുക യില്ല എന്നു മാത്രവുമല്ല വിത്തും ഇല്ലാതെയായിപ്പോകും. ക്ഷമയോടുകൂടി കാത്തിരുന്ന് ഉചിതമായ സമയമെത്തു മ്പോൾ മാത്രമേ ഏതിന്റെയും ഫലം അനുഭവിക്കാവു എന്നല്ലേ ഇതിനർഥം. മനുഷ്യജീവിതത്തിൽ സുഖം മാത്ര മായോ ദുഃഖം മാത്രമായോ അനുഭവിക്കേണ്ടിവരില്ല. അവ ഇട കലർന്നുവരും. അപ്പോൾ ദുഃഖം വരുമ്പോൾ വിലപിക്കു കയോ സുഖം വരുമ്പോൾ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യുന്നതിൽ അർഥമില്ലല്ലോ.
ഇങ്ങനെ മാനവകുലത്തിനുതന്നെ സമചിത്തതയോടെ വസിക്കാൻ സഹായിക്കുന്ന തത്ത്വചിന്തകളാണ് തുഞ്ചത്താ ചാര്യൻ തന്റെ കാവ്യങ്ങളിലൂടെ പകർന്നു നൽകിയത്. പ്രിയ മുള്ളവരേ, അവ നമുക്കു വീണ്ടും വീണ്ടും വായിക്കാം ജീവി തത്തിൽ പകർത്താം. -നമസ്കാരം.
ഒരാളുടെ പാപകർമ്മം മറ്റുള്ളവരെയും ബാധിക്കുന്നു. പാപം ആകുന്ന മാമരത്തിന്റെ വിത്ത് യഥാർത്ഥത്തിൽ കോപ മാണ്. അവിദ്യ സംസാരകാരണമാകുമെങ്കിൽ വിദ്യ സംസാര നാശകമാണ്. മനുഷ്യന് സർവ്വനാശം സമ്മാനിക്കുന്ന ഒന്നാണ് ക്രോധം. അത് ഒന്നിനും പരിഹാരമല്ല. ക്ഷണികമായ പ്രപഞ്ച ജീവിതം ചൂടാക്കിയ ലോഹത്തിൽ പതിച്ച വെള്ളത്തുള്ളിക്ക് സമാനമാണ്. തുടങ്ങിയ മഹത്തായ തത്വചിന്തകൾ കൊണ്ട് സമ്പുഷ്ടമാണ് എഴുത്തച്ഛന്റെ കാവ്യസരണി.
![]()
Question 16.
“മഹത്മാവായ ഭീഷ്മരുടെ സൈന്യാധിപത്യത്തിൽ ആദ്യം വിവരിച്ച വ്യവസ്ഥകളോടെ തുടങ്ങിയ ആ ധർമ്മയുദ്ധം പതി നെട്ടാം ദിവസം രാത്രി ഒടുക്കത്തെ സേനാപതിയായ അശ്വ ത്ഥാമാവ് നടത്തിയ ഈ പൈശാചികമായ അറുകൊലയി ലാണു് അവസാനിച്ചത്.”
“ഈ ബ്രഹ്മശിരോസ്ത്രം വീണ രാഷ്ട്രത്തിൽ പന്തീരാണ്ടു കൊല്ലം മഴപെയ്യില്ല.”
(യുദ്ധത്തിന്റെ പരിണാമം)
തന്നിരിക്കുന്ന സന്ദർഭങ്ങളും ലോകസാഹചര്യങ്ങളും വിശ കലനം ചെയ്ത് ‘യുദ്ധം മാനവരാശി നേരിടുന്ന മഹാവിപത്ത’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ബഹുമാന്വരായ അധ്വാപകർ, പ്രിയപ്പെട്ട കൂട്ടുകാരേ എല്ലാവർക്കും നമസ്ക്കാരം. ഇന്ന് യുദ്ധവിരുദ്ധദിനമാണ്. ഈ ദിവസം യുദ്ധം വരുത്തിവ യ്ക്കുന്ന വിനാശത്തെക്കുറിച്ച് ചിന്തിക്കുന്നതിനും യുദ്ധവി രുദ്ധ പ്രതിജ്ഞയെടുക്കുന്നതിനും നാം ഓരോരുത്തരും തയാറാകേണ്ടതുണ്ട്. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് ഭാരതീയരായ നമ്മോട് ആരും പറഞ്ഞുതരേണ്ടതില്ല. കാരണം മഹാഭാരത കഥയിലൂടെ ലോകത്തോട് അത് പറഞ്ഞത് നാമാ ണ്. യുദ്ധവീരന്മാരുടെ പരാക്രമങ്ങൾ വർണിക്കാൻ വേണ്ടി മറ്റ് ലോകഭാഷകൾ എപ്പിക്കുകൾ എഴുതിയപ്പോൾ വേദ വ്യാസമഹർഷി മനുഷ്യ ചരിത്രത്തിൽ യുദ്ധം വരുത്തിവ യ്ക്കുന്ന ഭയങ്കര ദുരന്തത്തെ എടുത്തുകാണിക്കാൻ വേണ്ടി യാണ് ഭാരതോതിഹാസം രചിച്ചത് എന്നു തീർത്തു പറയാൻ സംശയിക്കേണ്ടതില്ല.
യുദ്ധം അതു സഹോദരന്മാർ തമ്മിലാണെങ്കിലും ധർമ്മയു ദ്ധമായിരിക്കാൻ വേണ്ടി ഏതെല്ലാം വ്യവസ്ഥകളിലൂടെ തുട ങ്ങിയാലും അതിന്റെ അവസാനം സർവവിനാശം തന്നെയാ യിരിക്കും. മഹാഭാരത യുദ്ധത്തിൽ അതാണ് കണ്ടത്. വിവ സ്ഥകൾ ഒന്നൊന്നായി ലംഘിക്കപ്പെട്ടു. ഒടുവിൽ വല്ലപാടും പാണ്ഡവർ യുദ്ധം ജയിച്ചു. എന്നിട്ടോ ആ വിജയം പകൽ വെളിച്ചത്തിൽ ഒന്നു നോക്കിക്കാണുന്നതിനുമുമ്പ് പരാജയ മായി മാറി. യുദ്ധം കഴിഞ്ഞ് ക്ഷീണത്താൽ പടകുടീരത്തിൽ ഉറങ്ങിക്കിടന്നിരുന്ന സർവരേയും ദ്രൗണി വെട്ടിയും കുത്തിയും ചവിട്ടിയും കഴുത്തു ഞെരിച്ചും കൊന്നു, അതും പോരാഞ്ഞ് ലോകമാകെ നശിപ്പിക്കാൻ പര്യാപ്തമായ ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയും ചെയ്തു. അതു പിൻവ ലിക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ പാണ്ഡവരുടെ സന്തതി പരമ്പരകളിലേക്ക് തിരിച്ചുവിട്ടു.
അതെ അതുതന്നെയാണ് ഇനിയൊരു യുദ്ധമുണ്ടായാൽ സംഭവിക്കാൻ പോകുന്നത്. മനുഷ്യകുലത്തിന്റെയെന്നല്ല ജീവജാതികളുടെയെല്ലാം സന്തതിപരമ്പരകൾപോലും ഇല്ലാ താകും. അത് ഭാവനയല്ല. ആധുനികകാലത്ത് മനുഷ്യർ നിർമ്മിച്ച് സംഭരിച്ചു വച്ചിട്ടുള്ള ബോംബുകൾ പോലെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കപ്പെട്ടാൽ ഇന്ന് നില നിൽക്കുന്ന തലമുറകൾ മാത്രമല്ല വരുംകാല തലമുറ കൾപോലും നശിച്ചുപോകും. നമുക്കറിയാം ഹിരോഷിമ യിലും നാഗസാക്കിയിലും വർഷിക്കപ്പെട്ട ആറ്റംബോംബുക ളുടെ അനന്തരഫലങ്ങൾ ഇതുവരെയും അതിന്റെ കെടു തികളിൽനിന്ന് ആ പ്രദേശങ്ങൾ മോചനം നേടിയിട്ടില്ല. അതി ലുമെത്രയോ ഇരട്ടി ആഘാതശേഷിയുള്ള ആയുധങ്ങൾ പിന്നീടു നിർമ്മിക്കുകയുണ്ടായി.
ലോകരാജ്യങ്ങളിൽ പല തിനും ആയുധ നിർമ്മാണശേഷി, ബോംബുകൾ നിർമ്മി ക്കാനും ലോകത്തിന്റെ ഏതു കോണിലേക്കും പ്രയോഗിക്കാ നുമുള്ള ശേഷി, ലഭിക്കുകയും ചെയ്തിരിക്കുന്നു. ഈ ഒര വസ്ഥയിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അത് ലോക യുദ്ധമായി മാറുകയാണെങ്കിൽ ഇതുവരെ മനുഷ്യൻ കെട്ടി പൊക്കിവന്നതൊക്കെയും ഈ തലമുറയോടൊപ്പം നശിക്കു കയും അടുത്ത ഒരു തലമുറ സമീപ ഭാവിയിൽ ഉണ്ടാകാൻ കഴിയാത്ത വിധത്തിൽ ഭൂമി മാറിപ്പോവുകയും ചെയ്യും.
അതുകൊണ്ട് എന്താണ് നമുക്ക് ചെയ്യാൻ കഴിയുന്നത്? മനു ഷ്വമനസ്സുകളിൽ ജീവിക്കുന്ന ചിരഞ്ജീവിയായ പകയെ, അശ്വത്ഥാമാവിനെ കരുതിയിരിക്കണം. നിയന്ത്രിക്കണം. ഇല്ലെങ്കിൽ അത് വളർന്നു വളർന്ന് എല്ലാം നശിപ്പിക്കാനുള്ള പ്രതികാരശക്തിയായി വളർന്ന് ലോകമാകെ നശിപ്പിക്കും. അതുകൊണ്ട് സുഹൃത്തുക്കളേ നമുക്കു പ്രതിജ്ഞയെ ടുക്കാം പകയും പ്രതികാരവും നമ്മുടെ മനസ്സുകളിൽ നിന്ന് ഉച്ചാടനം ചെയ്യുമെന്ന്. നിറുത്തട്ടെ,
Question 17.
കവിതയുടെ പ്രമേയം, ആസ്വാദനാംശങ്ങൾ, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.
ഞാൻ
പൂവുകളായിരം കീറിമുറിച്ചു ഞാൻ
പൂവിന്റെ സത്യം പഠിക്കാൻ!
ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാൻ
ഹൃദയത്തിൻ തത്ത്വം പഠിക്കാൻ!
ഭൂമിതൻ കന്യയെക്കാട്ടിൽക്കളഞ്ഞു ഞാൻ
ഭൂപാലധർമ്മം പുലർത്താൻ!
ഒരു നൂറു വിഗ്രഹം തച്ചുതകർത്തു ഞാൻ
ഒരു പുതുവിഗ്രഹം തീർക്കാൻ!
നൂറു സഹോദരരെക്കൊന്നു ഞാന-
പേർ ‘കുരുക്ഷേത്രം’ ജയിക്കാൻ!
പെരുവിരൽ ദക്ഷിണ ചോദിച്ചു ഞാൻ, ശിഷ്യൻ
വിരുതനായ് വില്ലെടുത്തപ്പോൾ!
ദീപങ്ങളൊക്കെക്കെടുത്തി ഞാൻ പ്രാർത്ഥിച്ചു:
“ദീപമേ! നീ നയിച്ചാലും!…”
കുടിയിരുത്തീടുവാൻ ശാന്തിയെ യുദ്ധത്തിൽ
ചുടലകളെ ഞാൻ തീർത്തു!
ഈ യുഗത്തിന്നിതിഹാസത്തിലുണ്ടെന്റെ-
യി വീരസാഹസ ചിത്രം:
ഒരു തത്ത്വശാസ്ത്രത്തിൻ തൈ നട്ടു ഞാനെന്നും
പിഴുതുനോക്കുന്നു വേരെണ്ണാൻ!
(ഭൂപാലൻ – രാജാവ്) (ഒ.എൻ.വി. കുറുപ്പ്)
Answer:
തന്നിരിക്കുന്ന കവിതയിലെ ആശയം സംഗ്രഹിക്കുക. സമ കാലിക സാഹചര്യങ്ങളിലെ പ്രവണതകൾ കൂടി പരാമർശിച്ച് സ്വയം ആസ്വാദനം തയ്യാറാക്കുക. ഉചിതമായ ശീർഷകം കൂടി നൽകുക.