Kerala SSLC Malayalam 1 Question Paper March 2023 (Kerala Padavali)

Students can read Kerala SSLC Malayalam 1 Question Paper March 2023 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 1 Question Paper March 2023 (Kerala Padavali)

Time: 1½ Hours
Total Score: 40 Marks

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്വ ങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം ഉപയോഗിക്കേണ്ടതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്ത മെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗ ണിക്കാം.

(1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)

Question 1.
“ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു
മാലോലചേതസാ ഭോഗങ്ങൾ തേടുന്നു.” (ലക്ഷ്മണ സാന്ത്വനം)
എഴുത്തുന്റെ ഈ വരികളോട് ഏറ്റവും യോജിക്കുന്ന ആശയം എടുത്തെഴുതുക.

  • ലോകം നശ്വരമാണെന്നറിഞ്ഞിട്ടും മനുഷ്യൻ ജീവിത സുഖാസക്തിയിൽ മുഴുകുന്നു.
  • പാമ്പിന്റെ വായിലകപ്പെട്ട തവള രക്ഷാമാർഗ്ഗത്തെക്കുറി ച്ചാണ് ചിന്തിക്കുന്നത്.
  • വിശപ്പാണ് ഈ ലോകത്തിലെ പ്രധാന വിഷയം.
  • സുഖഭോഗങ്ങളുടെ പ്രതീകമായിട്ടാണ് പാമ്പിനെ സൂചി പ്പിക്കുന്നത്.

Answer:
ലോകം നശ്വരമാണെന്നറിഞ്ഞിട്ടും മനുഷ്യൻ ജീവിത സുഖാ സക്തിയിൽ മുഴുകുന്നു.

Question 2.
“പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാൻ, സപദി വല്ലിയായി നി” (പ്രിയദർശനം)
‘വല്ലി’ എന്ന പ്രയോഗത്തിലൂടെ സൂചിപ്പിക്കപ്പെടുന്ന നളിനി യുടെ ജീവിതാവസ്ഥ ഏതാണ്?

  • ബാല്യം
  • യൗവനം
  • രെരെശശവം
  • വാർധക്യം

Answer:
യൗവനം

Kerala SSLC Malayalam 1 Question Paper March 2023 (Kerala Padavali)

Question 3.
“നേരെ നിന്നൊടെടോ ഞാൻ പുനരാരെന്നും പറയാം, പാരിലെന്നെയിന്നാരറിയാതവർ?”
കലിയുടെ ഈ വാക്കുകളിൽ തെളിയുന്നത് എന്ത് ?

  • വിനയം
  • അഹംഭാവം
  • കോപം
  • അസൂയ

Answer:
അഹംഭാവം

Question 4.
“തോൽവികളും തകർച്ചകളും നഷ്ടങ്ങളും അവമാനങ്ങളും സഹിച്ച് ഇങ്ങനെ ജീവിതം തുടരുന്നതിൽ എന്തർത്ഥമാണു ള്ളത്?” (ആത്മാവിന്റെ വെളിപാടുകൾ)
കടുത്ത നിരാശയോടെ ജീവിതത്തെ കുറിച്ച് ഇങ്ങനെ ചിന്തി ക്കുന്നത് ആരാണ്?

  • മേരിയാ
  • ഫെദൊസ്യ
  • ദസ്തയേവ്സ്കി
  • സ്റ്റെല്ലോവ്സ്കി

Answer:
ദസ്തയേവ്സ്കി

Question 5.
“കാക്കായുടെ പുരാണപാരായണങ്ങളും മന്ത്രോച്ചാരണങ്ങ ളുമെല്ലാം എന്നെ സ്വാധീനിക്കുന്നു.”
‘മന്ത്രോച്ചാരണം’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം എഴുതുക.

  • മന്ത്രമാകുന്ന ഉച്ചാരണം
  • മന്ത്രത്തിന്റെ ഉച്ചാരണം
  • മന്ത്രമായ ഉച്ചാരണം
  • മന്ത്രങ്ങളും ഉച്ചാരങ്ങളും

Answer:
മന്ത്രത്തിന്റെ ഉച്ചാരണം

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. സ്കോർ (2 × 2 = 4)

Question 6.
“മാഡം തലത്ത് മരിച്ചുപോയി മോനേ.
ഡോക്ടർ തലത്തിനോടൊപ്പം അവരും പോയി.
അടിവരയിട്ട വാക്യം മാഡം തലത്തിനെ കുറിച്ച് നൽകുന്ന സൂചനകൾ എന്തെല്ലാം?
Answer:

  • ഡോക്ടർ തലത്ത് മിസ്സിസ് തലത്തിന്റെ കൂടെയില്ലാത്ത ജീവിതം
  • മാഡം തലത്തിന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥ

Question 7.
“അവർ പറഞ്ഞതെല്ലാം പാകപ്പെടുത്തി, സ്വന്തം വകയായി ചില സരസ്വതീവിലാസങ്ങളും ചേർത്ത് ഞാൻ ആ മടയനായ മകനു തുടരത്തുരെ കത്തുകൾ എഴുതി അയച്ചു.” (ഞാൻ കഥാകാരനായ കഥ)
‘സരസ്വതീ വിലാസങ്ങൾ’ എഴുത്തുകാരനിലും മകനിലുമു ണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം? കുറിക്കുക.
Answer:

  • അമ്മ പറഞ്ഞ വാക്കുകൾക്കപ്പുറം മേമ്പൊടിയായി കുട്ടി ചേർത്ത വാക്കുകളുടെ പ്രചോദനം മകനിൽ മനസാക്ഷി കുത്ത് ഉണ്ടാക്കുന്നു.
  • കഥാകൃത്തിന് എഴുതാനുള്ള പ്രേരണയായി മാറുന്നു.

Kerala SSLC Malayalam 1 Question Paper March 2023 (Kerala Padavali)

Question 8.
“എല്ലാവരുടെയും നിഴലുകളെ പിന്നിലേക്കു വീഴ്ത്തിയ റാന്തലിന്റെ കടുംമഞ്ഞ വെളിച്ചത്തിൽ വൃദ്ധന്റെ കടക്കണ്ണിൽ നിന്ന് ചോര പൊടിയുന്നതു കണ്ട ആ നിമിഷം, ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകു ന്നതായി ജൂലിയാന അറിഞ്ഞു”. (ഉരുളക്കിഴങ്ങ് തിന്നുന്നവർ)
ഈ കഥാന്ത്യം കഥയെ കൂടുതൽ വൈകാരികമാക്കു ന്നുണ്ടോ? നിരീക്ഷണങ്ങൾ കുറിക്കുക.
Answer:

  • കഥയ്ക്ക് വൈകാരികഭാവം പകർന്നു നൽകുന്ന സവി ശേഷമായ പ്രയോഗങ്ങൾ.
  • ഭർത്താവ് ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന ധാരണ യിൽ കുടുംബ ഉത്തരവാദിത്വം ജൂലിയാനയ്ക്ക് ആണെന്ന് തിരിച്ചറിയുന്നു.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴു തുക. (അരപ്പുറം വീതം) സ്കോർ (5 × 4 = 20)

Question 9.
ശകുന്തള “ഇതു വൈഷമ്യക്കാരാനാണ്. അന്ന് ആര്വപുത്രനെ ഓർമ്മിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ കിട്ടാതെ പോയല്ലോ”.
ശകുന്തള ദുഷ്ഷന്തനോട് ഇങ്ങനെ പറയുന്നതെന്തു കൊണ്ടാവാം? കഥാ സന്ദർഭം വിശദമാക്കി കുറിപ്പു തയ്യാറാ ക്കുക.
Answer:

  • മോതിരം ആവശ്യം വന്ന സമയത്ത് ഉപകരിച്ചില്ല. ജീവി തത്തിലെ ദുഃഖകരമായ അവസ്ഥയ്ക്ക് കാരണമായി.
  • പുനസമാഗമ സയമത്ത് ദുഷ്യന്തൻ ശകുന്തളയോട് മോതിരം അണിയാൻ ആവശ്യപ്പെടുന്നു.

Question 10.
“ധന്യയായി സപദി കാൺകമൂലമ-
ന്നെയോർക്കിലുമോർത്തിടായ്കിലും
“…. കണ്ടിടുന്നിതേ
നിന്നിലി പ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സ!” (പ്രിയദർശനം)
നളിനിയുടെയും ദിവാകരന്റേയും ചിന്തകളിലെ വ്യത്യാസം വരികളിൽ തെളിയുന്നതെങ്ങനെ? താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:

  • നളിനിയിൽ ദിവാകരനോടുള്ള പ്രണയം മാത്രമേ ഉള്ളൂ.
  • ദിവാകരനെ കാണുക എന്ന ലക്ഷ്യത്തോടെയാണവൾ തപസ്സ് അനുഷ്ഠിക്കുന്നത്.
  • നളിനിയുടെ പ്രണയ ചാപല്യത്തെ ദിവാകരൻ അന്നും ഇന്നും ഒരുപോലെ കാണുന്നു.
  • പക്വതയും, വിവേകവും കാണിക്കണം. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഉപകരിക്കണം എന്ന് ഉപദേശിക്കുന്നു.

Question 11.
“ഈ പുലർച്ചെ ആരം വരാമ്പരഞ്ഞത്?”
പാറാവുകാരൻ പരുക്കനായി പറഞ്ഞു.
“ഏതോ ശീലത്തിന്റെ സ്വാധീനത്തിൽ പാറാവുകാരൻ കട ലാസ് നിവർത്തിനോക്കി.
പാറാവുകാരന്റെ മുഖം പൊടുന്നനെ കനിവുറ്റതായി.” (കടൽത്തീരത്ത്)
പാറാവുകാരന്റെ ഭാവമാറ്റം നൽകുന്ന കഥാസൂചനയെന്ത്?
സന്ദർഭം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഒ.വി. വിജയന്റെ “കടൽത്തീരത്ത്” എന്ന കഥയിലെ പ്രധാന കഥാപാത്രമാണ് വെള്ളായിയപ്പൻ, വെള്ളായിയപ്പനെ പിൻതു ടർന്നാണ് കഥാകൃത്ത് കഥ അവതരിപ്പിക്കുന്നത്. മകന്റെ തൂക്കി ലേറ്റപ്പെട്ട ശരീരം ഏറ്റുവാങ്ങേണ്ടിവന്ന പിതാവാണയാൾ. പാഴുതറ എന്ന ഗ്രാമത്തിലെ നിരക്ഷരനും സാധുവുമായ കർഷകനാണ് വെള്ളായിയപ്പൻ. അയാളുടെ മകൻ കണ്ടുണ്ണി ഏതോ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലാണ്. വധശിക്ഷ നടപ്പാക്കാനുള്ള സമയത്തിന്റെ അറി യിപ്പ് കിട്ടിയതനുസരിച്ച് വെള്ളായിയപ്പൻ മകനെ അവസാ നമായി കാണാൻ ജയിലിലേക്കു പുറപ്പെടുകയാണ്. പാഴു തറ എന്ന ഗ്രാമത്തിലെ അമ്പതിൽ ചില്വാനം കുടികളിലെയും ആളുകൾ അയാളോടൊപ്പം കണ്ണൂരിലേക്ക് പോകുമായി രുന്നു. പക്ഷേ ആ പാവങ്ങളുടെ കൈയിൽ തീവണ്ടിയാത്ര യ്ക്കുള്ള പണം ഉണ്ടായിരുന്നില്ല.

തീവണ്ടിയാപ്പീസിലേക്കുള്ള വെള്ളായിയപ്പന്റെ യാത്ര വേദനാ ജനകമായിരുന്നു. കരിമ്പനപ്പട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളാ യിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി. പുഴയിലി റങ്ങിയപ്പോൾ കുളിയുടെ അനുഭവം അയാളെ വേദനിപ്പിച്ചു. അപ്പന്റെ ശവം കുളിപ്പിച്ചതും മകൻ കുട്ടിയായിരുന്നപ്പോൾ അവനെ കുളത്തിൽ കുളിപ്പിച്ചതും ഓർത്തു പോയി. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റുഫോമിലിരുന്ന് അകലെ സൂര്യൻ താഴുന്നത് കണ്ടപ്പോൾ മുണ്ടകപ്പാടത്തിന്റെ വരമ്പത്തുകൂടി മകൻ തന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് അസ്തമയ ത്തിന്റെ പക്ഷികളെനോക്കി അത്ഭുതപ്പെട്ടതോർത്തു.

അ മയത്തിലൂടെ പാടത്തേക്കിറങ്ങി നടന്ന സ്വന്തം അച്ഛനെയും ഓർത്തു. അച്ഛനിൽ തുടങ്ങി മകനിലേക്കു നീങ്ങുന്ന തലമു റയിൽ ഇനി താൻ മാത്രം, വഴിച്ചോറായി തന്റെ കോടച്ചി, കണ്ടു ണ്ണിയുടെ അമ്മ തോർത്തിൽ കെട്ടിക്കൊടുത്ത ചോറ് അയാൾ ഉണ്ടില്ല. അതിൽ ആ അമ്മയുടെ കണ്ണീർ ധാരാളം വീണിട്ടു ണ്ടായിരിക്കും. ജയിലിലെ പാറാവുകാരൻ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ അതും വേണ്ടെന്നുവച്ചു. ജയിലിൽ ഉറ ങ്ങാതെ ഉണരാതെ ഇരിക്കുന്ന മകൻ ചായ കുടിക്കുന്നു ണ്ടാവില്ല. അയാൾ ജയിൽ വാതിലിന്നരികിൽ കാത്തുനിന്നു. ക്ഷേത്ര വാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന ഭക്തനെ പോലെ.

ജയിൽ മുറിക്കുള്ളിൽ വച്ച് കണ്ടുണ്ണിയെ കണ്ടു. അവൻ എന്തുചെയ്തു എന്ന് അറിയില്ല. കൊലപാതകം ചെയ്തോ എന്ന് ഓർമ്മയില്ല. ഇനി ഒന്നും ഓർക്കേണ്ടതില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ‘അടുത്തദിവസം രാവിലെ മകന്റെ ജഡം ഒരു പേറ്റിച്ചി കുഞ്ഞിനെയെന്നപോലെ ഏറ്റുവാങ്ങി. പക്ഷേ സംസ്ക്കരിക്കാൻ അയാളുടെ കൈയിൽ പണമില്ലായി രുന്നു. തോട്ടികൾ ശവം മറവു ചെയ്യുന്നതിനു മുമ്പ് ഒരു നോക്കു കണ്ടു; അനുഗ്രഹിച്ചു. നടന്നലഞ്ഞ് കടൽത്തീരത്തെത്തിയ വെള്ളായിയപ്പൻ കൈയ്യിലിരുന്ന ചോറുപതി അഴിച്ച് അന്നം നിലത്തേക്കെറി ഞ്ഞു. ബലിക്കാക്കകൾ പറന്നുവന്ന് അന്നം കൊത്തി. അങ്ങനെ മകന് അയാൾ ബലിയിട്ടു.

നിസ്സഹായനായ ഒരു പിതാവിന്റെ ദയനീയമായ ചിത്രമാണ് വെള്ളായിയപ്പൻ എന്ന കഥാപാത്രം. മകന്റെ കുറ്റം എന്തെന്നോ എന്തിനാണ് അവനെ വധിക്കുന്നതെന്നോ അയാൾക്ക് അറിയില്ല. മകനുവേണ്ടി ഒന്നും ചെയ്യാൻ അയാൾക്കാവില്ല. തന്നെ തൂക്കിക്കൊല്ലാൻ അനുവദിക്ക രുതേ എന്ന് അവൻ കരഞ്ഞു പറയുമ്പോഴും ഒന്നിനുമാ കാതെ നിൽക്കാനേ ആ പിതാവിനാകുന്നുള്ളൂ. മകന്റെ ശവം വേണ്ടവിധത്തിൽ സംസ്ക്കരിക്കാൻ പോലും കഴിയാത്ത അയാൾ തനിക്കു കിട്ടിയ അന്നം അവനുള്ള ബലിച്ചോറാ ക്കുന്നു. ആ പാവപ്പെട്ട പിതാവിനൊപ്പം കരയുന്ന പാഴുതറ ഗ്രാമത്തിലെ സാധുക്കളെപ്പോലെയാകുന്നു വായനക്കാരും.

Question 12.
“ഉറങ്ങുമ്പോഴോ ഓർക്കാപ്പുറത്തോ കൊല്ലുമ്പോലെയാണ് വിഷം തന്ന് കൊല്ലുമ്പോലെയാണ് എന്നെ കൊന്നത്.” (യുദ്ധത്തിന്റെ പരിണാമം)
യുദ്ധം തുടങ്ങുമ്പോഴുള്ള കുറ്റമറ്റ ധർമ്മയുദ്ധം എന്ന കരാർ ദുര്യോധനന്റെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടോ? വിമർശ നാത്മകമായി വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ഭീമനുമായുള്ള ഗദായുദ്ധത്തിൽ ദുര്യോധനൻ തുടയ്ക്കടിയേ റ്റുവീണു. മേലാകെ മണ്ണുപുരണ്ട് ചുറ്റുപാടും നോക്കിക്കിട ക്കുകയാണയാൾ. അപ്പോൾ അയാളെ ഒടുക്കമൊന്നു കാണാൻ വേണ്ടി സഞ്ജയൻ അവിടെവന്നു. ദുര്യോധനൻ പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് കണ്ണുകളിൽ കോപാശുനി റഞ്ഞുകൊണ്ട് പല്ലിറുമ്മിക്കൊണ്ട് അദ്ദേഹത്തോടു സംസാ രിച്ചു. ഭീമൻ മുറതെറ്റിച്ചാണ് തന്നെ വീഴ്ത്തിയതെന്ന് എല്ലാ വരോടും പറയണമെന്ന് അഭ്യർത്ഥിച്ചു. അതു മാത്രമല്ല പല കടുംകൈകളും പാണ്ഡവർ ചെയ്തിട്ടുണ്ട്.

അധർമ്മം കൊണ്ട് ജയിച്ചിട്ട് ആർക്കെന്തു കാര്യം. തുട ചതഞ്ഞുവീണ തന്റെ തലയിൽ ഭീമൻ ചവിട്ടിയതിൽക്കവിഞ്ഞ് എന്തത്ഭുത മാണുള്ളത് ? തന്റെ അച്ഛനമ്മമാർ ദുഃഖിക്കുമ്പോൾ അവരോടു പറയുവാനുള്ള കാര്യങ്ങളും ദുര്യോധനൻ സഞ്ജയനോടു പറഞ്ഞു, യജ്ഞം ചെയ്തു ഭരിക്കേണ്ടവരെ ഭരിച്ചു ഭൂമി യടക്കിവാണു ശത്രുക്കളുടെ തലയിൽ കാൽവച്ചു.

‘ഉറങ്ങുമ്പോഴോ ഓർക്കാപ്പുറത്തോ കൊല്ലുമ്പോലെ യാണ്, വിഷം തന്നു കൊല്ലുമ്പോലെയാണ് എന്നെ കൊന്നത്. എന്ന് ദുര്യോധനൻ പറയുന്നത് പാണ്ഡവരോടും പ്രതികാരം ചെയ്യണമെന്ന് ആഗ്രഹം കൊണ്ടാണ്. അതുകൊണ്ടാണ് അശ്വത്ഥാമാവിനോടും കൃപരോടും കൃതവർമ്മാവിനോടും പറയണമെന്നു പറയുന്നത്. അതു തന്നെ പിന്നീട് സംഭവി ക്കുന്നതും.

Kerala SSLC Malayalam 1 Question Paper March 2023 (Kerala Padavali)

Question 13.
“ചവറിൽ പുതഞ്ഞു കിടക്കുന്ന കീറക്കടലാസുകൾ ഒരു വശത്തും ഞങ്ങളുടെ നിത്വസുഹൃത്തായ വിശപ്പ് മറുവശത്തും.”
“ചവറുകൾക്കു പകരം തൂക്കിനോക്കേണ്ടത് ഞങ്ങളുടെ വിശ പാണെന്നെനിക്കു തോന്നി.” (അക്കർമാശി)
തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് രചനകളെ ഭാവതീവ മാക്കുന്നത് ഈ – പ്രസ്താവന ‘അക്കർമാശി’ എന്ന ആത്മ കഥാ ഭാഗത്തിന് എത്രമാത്രം യോജിക്കുന്നു? സൂചനകൾ കൂടി പരിഗണിച്ച് സ്വാഭിപ്രായം വ്യക്തമാക്കുക.
Answer:
ജീവിതച്ചെലവിനുള്ള പണം കണ്ടെത്താൻ ശാന്താ ആദ്യം പഴ ക്കച്ചവടം നടത്തിയിരുന്നു. പിന്നീട് തെരുവിലെ ചപ്പുചവറുകൾ പെറുക്കി വിൽക്കാൻ തുടങ്ങി. ദിവസേന, പൊട്ടിയ കുപ്പിയും കീറക്കടലാസും പഴന്തുണിയുമൊക്കെ പെറുക്കി നടന്ന് വിറ്റി ല്ലെങ്കിൽ അന്നന്നത്തെ ആഹാരത്തിന് വകയില്ലാത്ത അവസ്ഥ യിലായിരുന്നു അവർ. ലിംബാളെയും അവരോടൊപ്പം ചവർ പെറുക്കാൻ കൂടിയിരുന്നു. അവരുടെ പ്രധാന പ്രശ്നം വിശ പ്പായിരുന്നു. കീറക്കടലാസുകളും മറ്റു സാധനങ്ങളും തൂക്കി വിൽക്കുകയായിരുന്നു പതിവ്. ലിംബാളെ പറയുന്നത് ചവറു കൾക്കുപകരം തൂക്കിനോക്കേണ്ടത് അവരുടെ വിശപ്പാണെന്നാ ണ്. ലിംബാളെയുടെ ജീവിതത്തിന്റെ ദയനീയത വ്യക്തമാക്കാൻ ഈ പ്രയോഗം സമർഥമാണ്. പെറുക്കിക്കൂട്ടുന്ന ചവറിനെ ക്കാളും വലുതായിരുന്നു വിശപ്പ്. ആ ചപ്പുചവറുകൾകൊണ്ട് തീരുന്നതായിരുന്നില്ല അവരുടെ ദാരിദ്ര്യം എന്ന് ഈ വാക്യം കൃത്യ മായി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ.

Question 14.
“പണ്ട് ദൈവം കടിഞ്ഞാണുമായി വന്നു
കൊണ്ടുപോയി സവാരിക്കിറങ്ങുവാൻ
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാലയങ്ങളിൽ!
ആഗമതത്ത്വവേദികൾ വന്നുപോൾ
യോഗദണ്ഡിലിതിനെ തളയ്ക്കുവാൻ.” (അശ്വമേധം)
കാലാന്തരങ്ങളിൽ സർഗ്ഗശേഷിയെ പ്രയോജനപ്പെടുത്തിയ വർ ആരെല്ലാം? സൂചനയെ അടിസ്ഥാനമാക്കി കുറിപ്പ് തയ്യാ റാക്കുക.
Answer:
‘അശ്വമേധം’ എന്ന കവിതയിൽ വയലാർ കവിതയുടെ ചരിത്രം വിവരിക്കുകയാണ്. കവിത ജനിച്ച കോടി കോടി ശതാബ്ദങ്ങൾക്കപ്പുറത്ത് ഒരു കാട്ടിൽ വച്ചാണ്. നാടോടിക ളാണ് അതിനെ വളർത്തിയത്. അവിടെ നിന്ന് കുതിച്ചു പാഞ്ഞ ആ കുതിര എത്രയോ പ്രതാപങ്ങളുടെ കോട്ടകൊ ത്തളങ്ങൾ തകർത്താണ് മുന്നേറിയത്. ദൈവം തന്നെ അതി ന്മേൽ സവാരി ചെയ്തു. അതായത് ദൈവചിന്തകൾ മനു ഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരുവാൻ കവിത ഉപയോ ഗപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെ അത് രാജ്യസേനകളുടെ പടപ്പാളയങ്ങളിൽ എത്തി.

സാഹി ത്വവും മറ്റു കലകളുടെയുമെല്ലാം ഭരണാധികാരികളുടെ അപദാനങ്ങൾ പാടാനും അവരെ വിനോദിപ്പിക്കാനും ഉപയു ക്തമായ ഒരു കാലമുണ്ടായിരുന്നല്ലോ. രാജസ്തുതികളായി രുന്നു അന്നത്തെ പ്രധാന കർത്തവ്വം തന്നെ. അതുപോലെ തന്നെ വേദചിന്തകൾ ജനിച്ചതും വളർന്നതും ഈ സർഗസ ഷ്ടിയുടെ വഴികളിൽത്തന്നെയാണ്. വേദങ്ങൾ, പുരാണ ങ്ങൾ, ഇതിഹാസങ്ങളൊക്കെയായിരുന്നു ആ കാലഘട്ട ത്തിൽ സാഹിത്വമായി ഉണ്ടായിരുന്നത്. അതിന്റെ കൈകാര്യ കർത്താക്കൾ തങ്ങളുടെ യോഗദണ്ഡിൽ കവിതയെ തളച്ചി ടാൻ ശ്രമിച്ചു എന്നാണ് വയലാർ പറയുന്നത്. ഇങ്ങനെ നോക്കിയാൽ കവിതയുടെ ജനനകാലം തൊട്ട് അതിനെ പിടിച്ചുകെട്ടാനും തങ്ങളുടെ ഉപകരണമാക്കാനുമുള്ള ശ്രമ ങ്ങൾ നടന്നിരുന്നു എന്നു കാണാം.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരു പുറം വീതം ഉത്തരമെഴുതുക. സ്കോർ (2 × 6 = 12)

Question 15.
“അകത്തു കടക്കാൻ നോക്കുന്ന പൂച്ചയുടെ കളവുള്ളതും സ്വസ്ഥതയില്ലാത്തതുമായ സൗമഭാവത്തോടുകൂടി, അന ങ്ങാതെ, വിരൽത്തുമ്പു കൊണ്ടു പതുക്കെ അയാൾ വാതി ലുന്തി”.
ഴാങ് വാൽ ഴാങ്ങിന്റെ കണ്ണു രണ്ടും മിഴിഞ്ഞുപോയി; മനു ഷ്യനെക്കൊണ്ടു പറഞ്ഞറിയിക്കുവാൻ നിവൃത്തിയില്ലാത്ത ഒരു ഭാവവിശേഷത്തോടുകൂടി അയാൾ ആ വന്ദ്യനായ മെത്രാനെ തുറിച്ചു നോക്കി”. (പാവങ്ങൾ)
ഴാങ് വാൽ ഴാങ്ങിന്റെ മാനസികാവസ്ഥ വിലയിരുത്തി കഥാ പാത്ര നിരൂപണം തയ്യാറാക്കുക.
Answer:
വിശക്കുന്ന കുടുംബത്തിനു നൽകാൻ ഒരു റൊട്ടി മോഷ്ടിച്ച കുറ്റത്തിനാണ് ഴാങ് വാൽ ഴാങ് 19 വർഷം ജയിൽ ശിക്ഷ അനുഭവിച്ചത്. ആ കഠിനമായ അനുഭവം അയാളെ ഒരു മുര ടനാക്കിയിരുന്നു. ഇപ്പോൾ അയാൾക്ക് ആരും അഭയം നൽകുന്നില്ല. പച്ചവെള്ളംപോലും കൊടുക്കുന്നില്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു മാർഗവും കാണാത്ത അയാൾക്ക് അഭയം നൽകിയത് മോൺസിൻ ബിയാ വെന്യു ആയിരുന്നു. എന്നാൽ അതുവരെ അയാൾ കാര്യ മായ ഒരു പാപവും ചെയ്തിട്ടില്ലായിരുന്നു. ഴാങ് വാൽ ഴാങ് മെത്രാന്റെ വെള്ളി ഉരുപ്പടികൾ മോഷ്ടിക്കാൻ തീരുമാനി ക്കുന്നു. അയാൾ അവയിരിക്കുന്ന മുറിയുടെ വാതിൽ ബല മായി ഉന്തിത്തുറക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ തിരിക്കുറ്റി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ആ ശബ്ദം ഴാങ്ങിൽ നടുക്കമു ണ്ടാക്കി.

പരലോകത്തുവച്ച് ഇഹലോകകർമ്മങ്ങളെ വിചാര ണയ്ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദം പോലെ, തിരിക്കുറ്റി യുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലലച്ചു. ബൈബി ളിലെ വെളിപാടുപുസ്തകത്തിൽ നരകത്തിലെ കാഹള ബ്ദങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പാപം ചെയ്യാൻ തുട ങ്ങുന്ന ഒരു വിശ്വാസിക്ക് നരകത്തിന്റെയും അവിടത്തെ വിചാരണയുടെയും ഓർമ വരുന്നത് സ്വാഭാവികമാണല്ലോ. ഭയാനകമായ പല അനുഭവങ്ങൾ ഭൂമിയിലുണ്ടായിട്ടും ഹൃദയം കാരിരുമ്പുപോലെ കടുത്തിട്ടും ആ മനുഷ്യനിൽ പാപപുണ്യബോധങ്ങളുടെ സ്ഫുരണങ്ങൾ നിലനിൽക്കു ന്നുണ്ട് എന്ന അത്ഭുതമല്ലേ? ഈ ഒരു ചെറുകിരണമാണ് വാസ്തവത്തിൽ മെത്രാന്റെ കാരുണ്യത്തിന്റെ സ്പർശനമേ റ്റപ്പോൾ വളർന്നു വികസിച്ച് അയാളുടെ പരിവർത്തനത്തിന് കാരണമായത്. ഏതൊരു മനുഷ്യനിലുമുള്ള നന്മയുടെ അംശമാണത്.

Question 16.
“വൃദ്ധനാ, യസ്വസ്ഥനാ-
യൊന്നുറങ്ങുവാൻപോലും
ഡറ്റുകൾ തേടിപ്പോകു-
മീ ശതാബ്ദത്തിൻ ഭ്രാന്ത-
ജല്പനം കേട്ടേൻ,” (മൈക്കലാജ്ഞലോ, മാപ്പ്)
“ഈ കൊച്ചൻ എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്നു. വലിയ പാട്ടുകാരനാ; ഒക്കെ തുലച്ചു. ഇവനൊക്കെ ആദ്യ മാദ്യം ഒരു രസത്തിനു തുടങ്ങും. പിന്നെ ഗതിയില്ല പെട്ടെന്ന് അവന്റെ ഭാവം മാറി. കരച്ചിൽ നിന്നും. പൈശാ ചികമായി അമർത്തിയ ഒരു മുരളലോടെ അവൻ സെല്ലിന്റെ ഇരുമ്പഴിയിൽ തലയിട്ടടിക്കാൻ തുടങ്ങി”. (സ്നേഹപൂർവ്വം അമ്മ – സുഗതകുമാരി)
രണ്ടു സന്ദർഭങ്ങളും സമകാലിക അവസ്ഥയിൽ വിലയി രുത്തി ‘ലഹരിക്കെതിരെ ഒന്നിക്കാം’ എന്ന ശീർഷകത്തിൽ ഒരു മുഖപ്രസംഗം (എഡിറ്റോറിയൽ) തയ്യാറാക്കുക.
Answer:
ലഹരിക്കെതിരെ ഒന്നിക്കാം
ലഹരിമരുന്നുകളുടെ വ്യാപനം കൊടിയ സാമൂഹികവിപ ത്താവുകയാണെന്നതും, ലഹരിസംഘത്തിന്റെ നീരാളിപ്പിടി ത്തിൽ അമർന്നവരിൽ ഭൂരിപക്ഷവും യുവാക്കളും വിദ്യാർഥികളുമാണെന്നതും കേരളം നേരിടുന്ന അതീവ ഭീഷ ണമായ ശാപം തന്നെ. മദ്യവും പുകയിലയും കടന്ന് ലഹരി ഉപയോഗം കഞ്ചാവും ബ്രൗൺഷുഗറും മുതൽ മാരകമായ രാസലഹരികളിലേക്കുവരെ എത്തിയിരിക്കുന്നത് സർക്കാ രിന്റെയും പൊതുസമൂഹത്തിന്റെയും ഉറക്കം കളയേണ്ട താണ്.

സംസ്ഥാനത്തെ നഗരങ്ങളിൽ മുതൽ ഗ്രാമങ്ങളിൽ വരെ ലഹ രിമരുന്നുകളുടെ ഉപയോക്താക്കളും വിൽപനക്കാരു മുണ്ടെന്നതാണു യാഥാർഥ്യം. വലിയ നഗരങ്ങൽ വലിയ ലഹ രിവലയിലാണു മയങ്ങിക്കിടക്കുന്നത്. നാടൻ കഞ്ചാവു മുതൽ കൊക്കെയ്ൻ വരെ ഒഴുകിയെത്തുന്ന കേന്ദ്രമായി കൊച്ചി വളർന്നു കഴിഞ്ഞു. ചെറുപൊതിക്കച്ചവടക്കാർക്കു പുറമേ, ഓൺലൈൻ ലഹരിവ്യാപാരികളും ഉപയോക്താ ക്കളും നമ്മുടെ നാട്ടിൽ സജീവമാണ്. മാരകമായ ന്യൂജെൻ ലഹരികളും നിശ്ശബ്ദമായി കേരളത്തെ കീഴടക്കുന്നു.

രാജ്യാന്തര ലഹരിവിപണിയുമായി കേരളത്തിനുള്ള ബന്ധം തെളിയിക്കുന്നതാണ് ഇവിടെ ലഭിക്കുന്ന ലഹരി മരു ന്നുകളുടെ വൈവിധ്യം. വിദേശ കമ്പോളങ്ങളിലെ വിലകു ടിയ ലഹരിപദാർഥങ്ങൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങൾ വഴി നേപ്പാൾ അതിർത്തി കടത്തിയാണ് റോഡ്, റെയിൽ മാർഗം കേരളത്തിലെത്തിക്കുന്നതെന്ന വിവ രവുമുണ്ട്.

ലഹരിയുടെ ആവശ്യക്കാരിലേറെയും കൗമാരം പിന്നിടാ വരാണ്; വെറുമൊരു രസത്തിനു തുടങ്ങി പിന്നീട് അടി മകളായി മാറുന്നവർ. ലഹരിക്കെണിയിൽ വീണവരിൽ പെൺകുട്ടികളുമുണ്ടെന്ന വിവരം പോലീസിനെ മാത്രമല്ല, കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നു. ഈയിടെ ലഹരിഗുളി കകളുമായി കോട്ടയത്തു പിടിയിലായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയെ പോലീസ് ചോദ്യം ചെയ്യുമ്പോൾ, ആ യുവാന്റെ ഫോണിലേക്കു വിളിച്ചവരിൽ പെൺകുട്ടികളുമു ണ്ടായിരുന്നു എന്നത് കേട്ടുമറക്കേണ്ട കാര്യമാണോ?

അല്ല, ലഹരിയിലേക്ക് ഒഴുകിത്തീരാനുള്ളതല്ല നമ്മുടെ പുതു തലമുറ. ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരെയും താലോലിച്ചു വളർത്തി വലുതാക്കിയ സ്വപ്നങ്ങൾ കേഴുന്ന രക്ഷിതാക്കളെയുമല്ല കേരളം കാണേ ണ്ടത്. നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ലഹ രിമരുന്നുസംഘങ്ങളെ ഒരു കാരണവശാലും അനുവദിച്ചു കൂടാ. ഈ വലിയ ലക്ഷ്യത്തിനുവേണ്ടി കേരളത്തിലെ ലഹ രിവിരുദ്ധ പോരാട്ടങ്ങളെല്ലാം ഒരുമിച്ച് ഒരേ ദിശയിൽ മുന്നോ ട്ടുനീങ്ങേണ്ടതുണ്ട്.

ലഹരിമരുന്നു മാഫിയക്കാർക്കും ഗുണ്ടകൾക്കും കടുത്ത മുന്നറിയിപ്പുമായി തിരുവനന്ത പുരുത്തും കൊച്ചിയിലും പ്രത്യേക ദൗത്യസംഘങ്ങൾ രൂപീകരിച്ച പോലീസ് സജീവമാ ണിപ്പോൾ. തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച ‘ഓപ്പ റേഷൻ ബോൾട്ടും’ കൊച്ചി സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ കിങ്ങ് കോബ്ര’യും പ്രതീക്ഷ തരുന്ന പുതുമുന്നേറ്റങ്ങൾ ത ന്നെ. തിരുവനന്തപുരത്ത് കെ. സഞ്ചയ് കുമാർ ഗുരുദീനും കൊച്ചിയിൽ എസ്. സുരേന്ദ്രനും സിറ്റി പോലീസ് കമ്മിഷ ണൻമാരായി ചാർജെടുത്തു ദിവസങ്ങൾക്കുള്ളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിരിക്കുക യാണ്. ഈ ദൗത്യങ്ങൾ എത്രയുംവേഗം ലക്ഷ്യപ്രാപ്തിയി ലേക്കു നീങ്ങുകയും ഇതിന്റെ പാഠങ്ങൾ കേരളമാകെ ഉൾക്കൊള്ളുകയും വേണം.

കുടുംബവും അധ്യാപകരും സമൂഹവും സർക്കാരും ചേർന്നു സൃഷ്ടിക്കുന്ന സംരക്ഷമതിൽക്കെട്ടിനു മാത്രമേ കുട്ടികളെ ലഹരിവലയിൽ നിന്നു രക്ഷിച്ചുനിർത്താൻ കഴി യുകയുള്ളൂ. സുദൃഢമായ കുടുംബബന്ധങ്ങൾക്ക് ഇതിൽ പ്രധാന പങ്കു വഹിക്കാനുണ്ട്. നരകവാതിൽ തുറന്നുള്ള ലഹ രിയാത്രയെ തടഞ്ഞുനിർത്താനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ടെന്നതു മറക്കാതിരിക്കാം.

Kerala SSLC Malayalam 1 Question Paper March 2023 (Kerala Padavali)

Question 17.
കവിതയുടെ പ്രമേയം, ആസ്വാദനാശംകൾ, പ്രയോഗഭംഗി എന്നിവ പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.
ഓണക്കിനാവ്
ചിറ്റാട് തേടുന്ന ചിങ്ങമാസം
മറ്റത്തു പൂവിടാൻ കാത്തുനി
അത്തം കഴിഞ്ഞതു പൂക്കളെന്നേ
ചിത്തം പകർന്നു നീയോർത്തു നിൽ
കണ്ണിൽ വെളിച്ചമോ
പുപ്പിറപ്പോ എണ്ണുന്ന
നാളിന്റെ തുള്ളിനീരോ!
ഓണം നമുക്കെന്നുമെന്നു തന്നു?
ഓരാണ്ടു നീളം കിനാവു തന്നു
ഓർമ്മയ്ക്കൊരൂഞ്ഞാല, യോടിവള്ളം
ഓരോദിനവും കൊതിപ്പിക്കണം.
പുത്തൻ കസവിൻ തഴമ്പു തന്നു
പത്തടിപ്പാട്ടിൻ വയമ്പുതന്നു
വാക്കിൽ വെളുക്കും കറുപ്പു തന്നു
നോക്കിൽച്ചിരിക്കും കുശുമ്പു തന്നു.
ഓതുവാനേറെക്കഥകൾ തന്നു
ഓടങ്ങളിൽ ഒളിപ്പോരു തന്നു
മാലോകരെക്കാളുമാകുവാനായ്
മാനാഭിമാനം പൊലിച്ചു തന്നു
(വി. മധുസൂദനൻ നായർ)

ചിറ്റാട – ഓണക്കാലത്ത് ധാരാളമായി ലഭിക്കുന്ന പൂവ്

പൂയവ് – ഓരു ഔഷധസസ്യം

ഓടിവള്ളം – ഒരുതരം വള്ളം

ഓരാണ്ട് – ഒരു വർഷം

പത്തടിപ്പാട്ട് – അവതരണ രീതിയിൽ സവിശേഷതയുള്ള നാടൻപാട്ട്,

Answer:
കവിതയ്ക്ക് ശീർഷകം നൽകണം
കവിയെക്കുറിച്ച് സൂചിപ്പിക്കണം
വിശകലനം നൽകണം
ഓണക്കാലത്തെക്കുറിച്ച് എഴുതുതണം.
ഭാവപ്രയോഗം ഇവയുടെ സവിശേഷതകൾ
ഓണം അനുഭവങ്ങൾ, ഓർമ്മകൾ കാവ്യഭംഗി

Leave a Comment