Practicing Physics Class 10 Kerala Syllabus Question Paper Set 5 Malayalam Medium helps identify strengths and weaknesses in a subject.
Physics Class 10 Kerala Syllabus Model Question Paper Set 5 Malayalam Medium
സമയം: 1½ മണിക്കൂർ
ആകെ സ്കോർ: 40
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
- ഈ ചോദ്യപേപ്പറിൽ A, B, C, D എന്നീ വിഭാഗങ്ങളിലായി 18 ചോദ്യങ്ങളാണുള്ളത്.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. എന്നാൽ 7, 10, 12, 17, 18 ചോദ്യങ്ങൾക്ക് Choice നൽകിയിട്ടുണ്ട്.
- Choice നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഒന്നിനുമാത്രം ഉത്തരം എഴുതിയാൽ മതി.
Section – A
1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തെരെഞ്ഞെടുത്തെഴുതുക. ഓരോ ചോദ്യത്തിനും സ്കോർ വീതം. (4 × 1 = 4)
Question 1.
കറന്റ് ഇരട്ടിയാക്കിയപ്പോൾ ചാലകത്തിൽ ഉൽപാദിപ്പിക്കുന്ന താപം 4 മടങ്ങ് ആയല്ലോ. അങ്ങനെയെങ്കിൽ കറന്റ് പകുതിയായി കുറഞ്ഞാൽ ഉൽപാദിപ്പിക്കുന്ന താപമോ?
(പകുതിയാകും / നാലിലൊന്നാകും)
Answer:
നാലിലൊന്നാകും
Question 2.
കാര്യം: അപകട സിഗ്നലുകൾക്ക് സാധാരണയായി ചുവപ്പ് നിറമാണ് നൽകുന്നത് .
കാരണം. ചുവപ്പ് നിറത്തിന്റെ തരംഗദൈർഘ്യം കുറവായതിനാൽ അതിനുണ്ടാകുന്ന ദിശാവ്യതിയാനം കുറവായിരിക്കും
(a) കാര്യവും കാരണവും ശരിയാണ്. കാരണം കാര്യം വിശദീകരിക്കുന്നു.
(b) കാര്യവും കാരണവും ശരിയാണ്; എന്നാൽ കാരണം കാര്യം വിശദീകരിക്കുന്നില്ല.
(c) കാര്യം ശരിയാണ്, കാരണം തെറ്റാണ്
(d) കാര്യം തെറ്റാണ്; കാരണം ശരിയാണ്.
Answer:
(c) കാര്യം ശരിയാണ്, കാരണം തെറ്റാണ്
Question 3.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക .
(ചൂണ്ട, ഫോർ സെക്സ്, ഐസ് ടോങ്സ്, നാരങ്ങാക്കി)
Answer:
നാരങ്ങാഞെക്കി
Question 4.
ഒരു കോൺവെക്സ് ലെൻസിൽ മിഥ്യ പ്രതിബിംബം രൂപപ്പെടുന്നത് വസ്തു…….
(2 F-ൽ ആയിരിക്കുമ്പോൾ, 2F-നും അപ്പുറം ആയിരിക്കുമ്പോൾ, വസ്തു F-നും ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിനും ഇടയിലായിരിക്കുമ്പോൾ)
Answer:
വസ്തു F നും ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിനും ഇടയിലായിരിക്കുമ്പോൾ
Section – B
5 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 7, 10 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം. (7 × 2 = 14)
Question 5.
രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് എല്ലായ്പ്പോഴും യാന്ത്രിക ലാഭം 1 നേക്കാൾ കൂടുതൽ ഉള്ളത് എന്തുകൊണ്ട്?
Answer:
യത്നനഭുജം (ധാരത്തിൽ നിന്ന് യത്നത്തിലേക്കുള്ള ദൂരം) എല്ലായ്പ്പോഴും രോധഭുജത്തിനേക്കാൾ (ധാരത്തിൽ നിന്ന് രോധത്തിലേക്കുള്ള ദൂരം) കൂടുതലായതിനാൽ, രോധമുയർത്താൻ കുറഞ്ഞ യമേ ആവശ്യം വരുന്നുള്ളൂ, അതിന്റെ ഫലമായാണ് യാന്ത്രിക ലാഭം 1 നേക്കാൾ കൂടുതൽ ലഭിക്കുന്നത്.
Question 6.
(a) ഒരു കിലോവാട്ട് അവർ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
(b) 1 യൂണിറ്റ് വൈദ്യുതോർജം എത്ര ജൂളുകളാണ് ?
Answer:
(a) 1000 W (1 kW പവർ ഉള്ള ഒരു ഉപകരണം ഒരു മണിക്കൂർ കൊണ്ട് ഉപയോഗിക്കുന്ന ഊർജമാണ് ഒരു കിലോവാട്ട് അവർ അഥവാ 1 യൂണിറ്റ് വൈദ്യുതോർജം.
(b) 1 യൂണിറ്റ് വൈദ്യുതോർജം = 1kWh = 3.6 × 106 J
![]()
Question 7.
(A) ഒരു DC മോട്ടോറിൽ സിറ്റ് റിങ് കമ്മ്യൂട്ടറിൽ അർധവളയങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ആവശ്യകത എന്ത്?
a) A യിലെ ധ്രുവത എന്താണ്?
b) B യിലെ ധ്രുവത എന്താണ്?
Answer:
മോട്ടോറിൽ സ്പിറ്റ് റിങ്ങുകൾ ആർമെച്ചർ ചലിക്കുന്നതിനനുസരിച്ച് ഭ്രമണം ചെയ്യുന്നു. ഇതിനാൽ ആർമെച്ചറിലേക്ക് പ്രവഹിക്കുന്ന കറന്റിന്റെ ദിശ മാറ്റാൻ സ്പിറ്റ് റിങ്ങുകളിലെ അർദ്ധവളയങ്ങളുടെ സ്ഥാനം മാറുന്നതുമൂലം സാധ്യമാകുന്നു. ഇതുവഴിയാണ് മോട്ടോറിന്റെ തുടർച്ചയായ ഭ്രമണം സാധ്യമാകുന്നത്.
(B) ഒരു സോളിനോയിഡിലൂടെ കറന്റ് ചുവടെ പ്രതിനിധീകരിച്ചിരിക്കുന്നു.

Answer:
നോർത്ത് പോൾ – A
സൗത്ത് പോൾ – B
Question 8.
പ്രാഥമിക വർണ്ണങ്ങളും ദ്വിതീയ വർണ്ണങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ് ?
Answer:
ചുവപ്പ്, പച്ച, നീല എന്നിവ ഉപയോഗിച്ച് ധവളപ്രകാശം മാത്രമല്ല മറ്റെല്ലാ വർണ്ണ പ്രകാശവും ഉണ്ടാക്കാം. അതിനാൽ ഈ വർണ്ണങ്ങളെ പ്രാഥമിക വർണ്ണങ്ങൾ (Primary colours) എന്ന് വിളിക്കുന്നു.
ഏതെങ്കിലും രണ്ടു പ്രാഥമിക വർണ്ണപ്രകാശങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണപ്രകാശമാണ് ദ്വിതീയ വർണ്ണം (Secondary colour).
ഉദാഹരണം :മഞ്ഞ, മജന്ത, സയൻ
Question 9.
ലെൻസുമായി ബന്ധപ്പെട്ട ചില സാങ്കേതിക പദങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവ ഓരോന്നും എന്താണെന്ന് രേഖപ്പെടുത്തുക.
a) വകതാകേന്ദ്രം
b) പ്രകാശികകേന്ദ്രം
Answer:
a) ലെൻസിന്റെ ഭാഗമായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ വക്രതാകേന്ദ്രം.
b) ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശിക കേന്ദ്രം.
Question 10.
(A) ഡൗൺ, പ്അപ്പ് ട്രാൻസ്ഫോർമറുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ഓരോന്നുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് പട്ടികപ്പെടുത്തുക. പ്രൈമറിയിൽ വണ്ണം കൂടിയ കമ്പികൾ ഉപയോഗിച്ചിരിക്കുന്നു.
പ്രൈമറിയിൽ വണ്ണം കുറഞ്ഞ കമ്പികൾ ഉപയോഗിച്ചിരിക്കുന്നു.
പ്രൈമറിയിൽ ചുറ്റുകളുടെ എണ്ണം കുറവും സെക്കന്ററിയിൽ ചുറ്റുകളുടെ എണ്ണം കൂടുതലുമായിരിക്കും.
പ്രൈമറിയിൽ ചുറ്റുകളുടെ എണ്ണം കൂടുതലും സെക്കന്ററിയിൽ ചുറ്റുകളുടെ എണ്ണം കുറവുമായിരിക്കും.
Answer:
| സ്റ്റെപ് അപ് ട്രാൻസ്ഫോമർ | സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമർ |
| പ്രൈമറിയിൽ വണ്ണം കൂടിയ കമ്പികൾ ഉപയോഗിച്ചിരിക്കുന്നു | പ്രൈമറിയിൽ വണ്ണം കുറഞ്ഞ കമ്പികൾ ഉപയോഗിച്ചിരിക്കുന്നു |
| പ്രൈമറിയിൽ ചുറ്റുകളുടെ എണ്ണം കുറവും സെക്കന്ററിയിൽ ചുറ്റുകളുടെ എണ്ണം കൂടുതലുമായിരിക്കും | പ്രൈമറിയിൽ ചുറ്റുകളുടെ എണ്ണം കൂടുതലും സെക്കന്ററിയിൽ ചുറ്റുകളുടെ എണ്ണം കുറവുമായിരിക്കും |
OR
(B) ട്രാൻസ്മിഷൻ നഷ്ടം എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? വൈദ്യുതി ദീർഘദൂരം ചാലക്കമ്പികളിലൂടെ പ്രേഷണം ചെയ്യുമ്പോൾ നേരിടുന്ന ഊർജനഷ്ടം പരിഹരിക്കാനുള്ള ഏതെങ്ങിലും രണ്ട് മാർഗങ്ങൾ എഴുതുക
Answer:
ചാലകക്കമ്പികളിലൂടെ വൈദ്യുതോർജം വിദൂര സ്ഥലങ്ങളിലേക്ക് പ്രേഷണം ചെയ്യുമ്പോൾ താപത്തിന്റെ രൂപത്തിൽ ഊർജം നഷ്ടപ്പെടുന്നു . ഇതാണ് ട്രാൻസ്മിഷൻ നഷ്ടം.
ഊർജനഷ്ടം പരിഹരിക്കാനുള്ള മാർഗങ്ങൾ
റെസിസ്റ്റിവിറ്റി കുറഞ്ഞതും അനുയോജ്യമായതുമായ ലോഹക്കമ്പികൾ ഉപയോഗിക്കുക.
പവർ വ്യത്യാസം ഇല്ലാതെ വോൾട്ടേജ് വർധിപ്പിച്ച് കറന്റ് കുറയ്ക്കുക.
കനംകൂടിയ കമ്പികൾ ഉപയോഗിക്കുക.
ട്രാൻസ്മിഷൻ ലൈനുകൾ സാധ്യമാകുന്നിടത്തെല്ലാം ചെറുതും നേരിട്ടുള്ളതുമാക്കുക.
(ഏതെങ്കിലും രണ്ട്)
Question 11.
എന്തിനാണ് ചുരങ്ങളിലൂടെയും മറ്റുമുള്ള ഹെയർപിൻ റോഡുകൾ നീളം കൂട്ടി നിർമ്മിച്ചിരിക്കുന്നത്?
Answer:
ഇവിടെ ചരിവുതലത്തിന്റെ യാന്ത്രികലാഭമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നീളം കൂടിയ ചരിവുതലങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ യാന്ത്രികലാഭം സാധ്യമാക്കുന്നു. ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് നീളം കൂടിയ ചരിവുറോഡുകൾ നിർമ്മിച്ചിരിക്കുന്നത്.
Section – C
12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 12, 17 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യങ്ങൾക്കും 3 സ്കോർ വീതം. (6 × 3 = 18)
Question 12.
(A) (a) താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ രോധം, ധാരം, യത്നം എന്നിവ അടയാളപ്പെടുത്തുക.

Answer:

(b) ഉപകരണത്തിന്റെ പേര് നൽകുക. ഏതു വർഗത്തിലുള്ള ഉത്തോലകമാണ് മുകളിൽ കാണിച്ചിരിക്കുന്നത്
Answer:
ടോങ്സ്
മൂന്നാം വർഗ ഉത്തോലകമാണ്
(c) അത്തരം ഉത്തോലകങ്ങളിൽ ഏതു ഭുജത്തിനായിരിക്കും നീളം കൂടുതൽ യാന്ത്രിക ലാഭമെത്രയായി രിക്കും?
Answer:
രോധഭുജത്തിനായിരിക്കും നീളം കൂടുതൽ
യാന്ത്രിക ലാഭം ഒന്നിൽ കുറവായിരിക്കും.
OR
(B) ഒരു ചലിക്കുന്ന കപ്പി ഉപയോഗിച്ച് 600 N ഭാരം ഉയർത്താൻ 300 N ബലം പ്രയോഗിച്ച് 8 മീറ്റർ നീളം കയർ വലിച്ചപ്പോൾ ഭാരം 4 മീറ്റർ ഉയർന്നതായി കണ്ടു. പ്രയോഗിക്കുന്ന യത്നത്തിൽ ലാഭം ഉണ്ടായെങ്കിലും പ്രവൃത്തിയിൽ ലാഭം ഉണ്ടാകുന്നില്ല എന്നു തെളിയിക്കുക.
Answer:
വസ്തുവിനുണ്ടായ സ്ഥാനാന്തരം S = 4m
വസ്തുവിന്റെ ഭാരം F = 600N
വസ്തുവിൽ ചെയ്യപ്പെട്ട പ്രവൃത്തി = F × s = 600 × 4 = 2400 J
300 N ബലം ഉപയോഗിച്ച് കയറിനുണ്ടായ സ്ഥാനാന്തരം,
s1 = 8 m
F1 = 300 N
നാം പ്രയോഗിച്ച് ബലം ചെയ്ത പ്രവൃത്തി = F1s1 = 300 × 8 = 2400 J
വസ്തുവിൽ ചെയ്യപ്പെട്ട പ്രവൃത്തിയും യത്നം ചെയ്ത പ്രവൃത്തിയും തുല്യമാണ്. അതിനാൽ ചലിക്കുന്ന കപ്പി ഉപയോഗിക്കുന്നതു കൊണ്ട് പ്രവൃത്തിയിൽ ലാഭമുണ്ടാകുന്നില്ല.
![]()
Question 13.
മൂന്ന് വിദ്യാർത്ഥികൾ താഴെനൽകിയിരിക്കുന്നതു പോലെ സോളനോയിഡുകളും കാന്തങ്ങളും ഉപയോഗിച്ച് പരീക്ഷണം നടത്തുന്നു. (കാന്തങ്ങൾ സമാനമാണ്, സോളനോയിഡുകൾ ക്ലോക്ക് വൈസ് ദിശയിൽ ചുറ്റിയിരിക്കുന്നു.

a) കാന്തം സോളനോയിഡിലേക്ക് നീങ്ങുമ്പോൾ ഗാൽവനോമീറ്റർ സൂചി വിഭ്രംശിക്കുന്നത് എന്തുകൊണ്ട്?
Answer:
വൈദ്യുതി പ്രവാഹം കാരണം ഗാൽവനോമീറ്റർ വിഭ്രംശിക്കുന്നു.
b) പരീക്ഷണങ്ങളിൽ 1, 2, 3 എന്നീ പരീക്ഷണങ്ങളിൽ കാന്തം കോയിലിലേക്ക് നീങ്ങുമ്പോൾ ഒരേ ദിശയിൽ വിഭ്രംശമുണ്ടാക്കുന്ന സോളനോയിഡുകൾ തിരിച്ചറിയുക. എന്തുകൊണ്ട്?
Answer:
പരീക്ഷണം 1, 2
പരീക്ഷണം 1, 2 എന്നിവയിൽ, സൂചി വിഭ്രംശിക്കുന്നതിന്റെ ദിശ സമാനമാണ്, കാരണം കോയിലിലേക്ക് നീങ്ങുന്ന ബാർകാന്തത്തിന്റെ ധ്രുവത ഒന്നുതന്നെയാണ്. (കാന്തത്തിന്റെ സൗത്ത് പോൾ കോയിലിലേക്ക് നീങ്ങുന്നു).
c) ഈ പരീക്ഷണത്തിൽ കോയിലിന്റെ ചുറ്റുകളുടെ എണ്ണം വർധിക്കുമ്പോൾ ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശത്തിനു എന്ത് സംഭവിക്കും?
Answer:
ഗാൽവനോമീറ്റർ സൂചിയുടെ വിഭ്രംശം വർധിക്കുന്നു.
Question 14.
a) ശബ്ദ പ്രതിപതനത്തിന്റെ രണ്ട് ഉപയോഗങ്ങൾ എഴുതുക?
Answer:
ശബ്ദത്തിന്റെ പ്രതിപതനം പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ
സൗണ്ട് ബോർഡുകൾ
ഹാളുകളിൽ വളച്ചു നിർമ്മിച്ചിരിക്കുന്ന സീലിങ്ങുകൾ
b) ശബ്ദം ഒന്നിലധികം തവണ പ്രതിപതിക്കുന്നതിനെ എന്ത് പേരിലറിയപ്പെടുന്നു?
Answer:
പ്രതിപതിച്ചു വരുന്ന ശബ്ദതരംഗങ്ങൾ വീണ്ടും പ്രതിപതിക്കുന്നതാണ് ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം.
c) വലിയ ഹാളുകളിൽ ശബ്ദപ്രതിപതനത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കാനായി സ്വീകരിക്കാവുന്ന രണ്ട് മാർഗങ്ങൾ എഴുതുക
Answer:
മതിലുകൾ പരുക്കനാക്കുക, ധാരാളം വെന്റിലേറ്ററുകൾ നൽകുക.
Question 15.
ചിത്രം (a) (b), (c) എന്നിവ നിരീക്ഷിക്കുക. A എന്ന പോയിന്റിൽ നിന്ന് വ്യത്യസ്ത പാതകളിലൂടെ കോൺവെക്സ് ലെൻസിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളുടെ പാതയിലെ മാറ്റം നിരീക്ഷിച്ച് പട്ടികയിൽ എഴുതുക.

(c)
| (a) ഒരു ബിന്ദുവിൽ നിന്നും പ്രകാശിക അക്ഷത്തിന് സമാന്തരമായി ഒരു കോൺവെക്സ് ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മി. | _________ |
| (b) പ്രകാശിക കേന്ദ്രത്തിലൂടെ കടന്നുപോകുന്ന പ്രകാശരശ്മി | _________ |
| (c) വസ്തുവിന്റെ അതേ വശത്തുള്ള ഫോക്കസിലൂടെ കടന്ന് ലെൻസിൽ പതിക്കുന്ന പ്രകാശരശ്മി | _________ |
Answer:
| (a) ഒരു ബിന്ദുവിൽ നിന്നും പ്രകാശിക അക്ഷത്തിന് സമാന്തരമായി ഒരു കോൺവെക്സ് ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മി. | അപവർത്തനത്തിനുശേഷം മറുവശത്ത് മുഖ്യഫോക്കസിലൂടെ കടന്നു പോകുന്നു. |
| (b) പ്രകാശിക കേന്ദ്രത്തിലൂടെ കടന്നുപോകുന്ന പ്രകാശരശ്മി | അപവർത്തനത്തിന് വിധേയമാകാതെ നേർ പാതയിൽ കടന്നുപോകുന്നു |
| (c) വസ്തുവിന്റെ അതേ വശത്തുള്ള ഫോക്കസിലൂടെ കടന്ന് ലെൻസിൽ പതിക്കുന്ന പ്രകാശരശ്മി | അപവർത്തനത്തിനുശേഷം പ്രകാശിക അക്ഷത്തിന് സമാന്തരമായി കടന്നു പോകുന്നു. |
Question 16.
മാതൃകാചോദ്യപേപ്പർ താഴെ നൽകിയിരിക്കുന്ന ചിത്രത്തെ അടിസ്ഥാനമാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുക.

a) ഒരു പ്രകാശരശ്മി, ഒരു ജലതുള്ളിയിലൂടെ കടന്നുപോകുമ്പോൾ എത്ര തവണ അപവർത്തനത്തിന് വിധേയമാകും?
Answer:
പ്രകാശരശ്മി രണ്ട് തവണ അപവർത്തനത്തിന് വിധേയമാകുന്നു.
b) എത്ര തവണ ആന്തരിക പ്രതിപതനത്തിന് വിധേയമാകും?
Answer:
ഒരു തവണ ആന്തരിക പ്രതിപതനത്തിന് വിധേയമാകുന്നു.
c) മഴവില്ലിന്റെ പുറമേയുള്ള അഗ്രത്തും അകത്തെ അഗ്രത്തും കാണുന്ന നിറങ്ങൾ ഏതൊക്കെയാണ്?
Answer:
പുറം അഗ്രത്തെ നിറം ചുവപ്പ്
അകത്തെ അഗ്രത്തെ നിറം വയലറ്റ്
Question 17.
(A) ഒരു താപന ഉപകരണത്തിൽ 529 W, 230 V എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
a) ഇവ ഓരോന്നും അർഥമാക്കുന്നത് എന്ത്?
Answer:
529 W, 230 V എന്ന രേഖപ്പെടുത്തൽ സൂചിപ്പിക്കുന്നത് 230 V വോൾട്ടേജിൽ പ്രവർത്തിക്കുന്ന ഉപകരണം 529 W പവർ ഉപയോഗിക്കുന്നുവെന്നതാണ് .
b) ഈ ഉപകരണത്തിന് 100 V നൽകുന്ന അവസരത്തിൽ പവർ എത്രയായിരിക്കും?
Answer:
R = \(\frac{V^2}{P}=\frac{230^2}{529}\) = 100
P = \(\frac{V^2}{R}\)
P = \(\frac{100^2}{100}\) = 100 W
OR
(B) തുല്യനീളവും (4 cm) തുല്യ ഛേദതല പരപ്പളവുമുള്ള നികോം കമ്പി അലുമിനിയം കമ്പി, അമ്മീറ്റർ, റിയോസ്റ്റാറ്റ്, 9 V, 50 W ഉള്ള എലിമിനേറ്റർ ഉപയോഗിച്ച് ചിത്രത്തിൽ നൽകിയിരിക്കുന്നതുപോലെ ഒരു സർക്കീട്ട് ക്രമീകരിച്ചിരിക്കുന്നു.

ഏകേദശം 2 മിനിറ്റ് സമയം സർക്കീട്ടിലൂടെ കറന്റ് കടത്തി വിടുക.
(a) ഏത് ചാലകമാണ് കൂടുതൽ ചൂടാകുന്നത് . എന്തുകൊണ്ട്?
Answer:
നികോം കമ്പി
അലുമിനിയം കമ്പിയേക്കാൾ പ്രതിരോധം കൂടുതലായതുകൊണ്ടാണ് നികോം കമ്പി കൂടുതൽ ചൂടായത്.
(b) നിക്രോം കമ്പിയിലും അലുമിനിയം കമ്പിയിലും കറന്റിന്റെ അളവ് ആയിരിക്കും.
Answer:
തുല്യം
(c) വൈദ്യുതവാഹിയായ ഒരു ചാലകത്തിൽ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഏതെങ്കിലും രണ്ട് ഘടകങ്ങൾ എഴുതുക.
Answer:
കറന്റ് (I)
ചാലകത്തിന്റെ പ്രതിരോധം (R)
കറന്റ് ഒഴുകുന്ന സമയം (t)
Section – D
18-ാമത്തെ ചോദ്യത്തിന് ചോയ്സ് ഉണ്ട് .ഏതെങ്കിലും 1 എണ്ണത്തിന് ഉത്തരം എഴുതുക. 4 കോർ വീതം. (4 × 1 = 4)
Question 18.
(A) AB എന്ന ഒരു കവചിതചാലകം ചിത്രത്തിൽ കാണുന്നതുപോലെ വലയമാക്കി വച്ചിരിക്കുന്നു. ഒരു ബാറ്ററി ചാലകത്തിന്റെ അഗ്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

a) സ്വിച്ച് ഓൺ ചെയ്യുമ്പോൾ A എന്ന ഭാഗത്തും B എന്ന ഭാഗത്തും ചാലകത്തിന് ചുറ്റും രൂപപ്പെടുന്ന കാന്തികമണ്ഡലത്തിന്റെ ദിശ കണ്ടെത്തുക.
Answer:
A എന്ന ഭാഗത്ത് ആന്റിക്ലോക്കലൈസ്, B എന്ന ഭാഗത്ത് ക്ലോക്ക് വൈസ്.
b) ഇതിനു സഹായകമായ നിയമം പ്രസ്താവിക്കുക.
Answer:
വലതു കൈ പെരുവിരൽ നിയമം
c) ചാലകവലയത്തിൽ കാന്തികമണ്ഡലത്തിന്റെ ദിശ കണ്ടെത്തുന്നത് എങ്ങനെയെന്ന് വിശദമാക്കുക.
Answer:
കറന്റിന്റെ ദിശ പോസിറ്റീവിൽ നിന്ന് നെഗറ്റീവിലേക്ക് ആയതിനാൽ അഭിമുഖീകരിക്കുന്ന വശത്ത് കോയിലിൽ വൈദ്യുതി പ്രവഹിക്കുന്നത് ക്ലോക്ക് വൈസ് ദിശയിൽ. ക്ലോക്ക് വൈസ് ദിശയിൽ വൈദ്യുതി പ്രവഹിക്കാൻ കാന്തികമണ്ഡലത്തിന്റെ ദിശ കോയിലിന് ഉള്ളിലേക്കായിരിക്കും.
![]()
(B) ചിത്രം നിരീക്ഷിക്കൂ.

a) ഏത് ഉപകരണത്തിന്റെ രേഖാചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്?
Answer:
ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ
b) ഇതിന്റെ പ്രവർത്തനതത്വമെന്ത്?
Answer:
മോട്ടോർ തത്വം
c) ഇതിൽ നടക്കുന്ന ഊർജമാറ്റമെന്ത്?
Answer:
വൈദ്യുതോർജത്തെ ശബ്ദോർ ജമാക്കുന്നു.
d) അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളുടെ പേരെഴുതുക.
Answer:
A – വോയ്സ് കോയിൽ
B – പേപ്പർ ഡയഫ്രം
C ഫീൽഡ് കാന്തം
D – കണക്ടിങ് വയർ
E – പച്ചിരുമ്പ് കവചം