Kerala SSLC Physics Question Paper March 2020 Malayalam Medium

Students can read Kerala SSLC Physics Question Paper March 2020 with Answers Malayalam Medium and Kerala SSLC Physics Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Physics Question Paper March 2020 Malayalam Medium

Time: 1½ Hours
Total Score: 40

നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കണം.
  • നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
  • ചോദ്യത്തിന്റെ സ്കോർ പരിഗണിച്ച് ഉത്തരമെഴുതുക.

സെക്ഷൻ A

ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 1 സ്കോർ വീതം

Question 1.
ഒരു കോൺവെക്സ് മിററിന്റെ വക്രതാ ആരം 24 സെന്റിമീ റ്ററാണ്. ഈ മിററിന്റെ ഫോക്കസ് ദൂരം എത്ര? (1)
(24 cm, 6 cm, 12 cm, 3 cm)
Answer:
12 cm

Question 2.
AB എന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ രൂപ പ്പെടുന്ന കാന്തികമണ്ഡലത്തിന്റെ ദിശ ചിത്രത്തിൽ നൽകിയിരി ക്കുന്നു. മാക്സ്വെല്ലിന്റെ വലംപിരി സനിയമത്തിന്റെ അടി സ്ഥാനത്തിൽ ചാലകത്തിലെ വൈദ്യുതപ്രവാഹദിശ എഴുതുക. (1)
Kerala SSLC Physics Question Paper March 2020 Malayalam Medium Q2
Answer:
A to B

Question 3.
ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ മാധ്യമത്തിന്റെ ക്രിറ്റി ക്കൽകോൺ സൂചിപ്പിക്കുന്നത്? (1)
Kerala SSLC Physics Question Paper March 2020 Malayalam Medium Q3
Answer:
ചിത്രം B (52°)

Kerala SSLC Physics Question Paper March 2020 Malayalam Medium

Question 4.
സൂര്യപ്രകാശത്തിന്റെ വർണ്ണരാജിയിലെ വർണ്ണങ്ങൾ വിവിധ കമ ത്തിലെഴുതിയിരിക്കുന്നു. ശരിയായ ക്രമം തെരഞ്ഞെടുത്തെഴുക. (1)
(a) നീല, വയലറ്റ്, പച്ച, ചുവപ്പ്
(b) വയലറ്റ്, നീല, മഞ്ഞ, ചുവപ്പ്
(c) വയലറ്റ്, മഞ്ഞ, നീല, പച്ച
(d) പച്ച, മഞ്ഞ, ഓറഞ്ച്, നീല
Answer:
(b) വയലറ്റ്, നീല, മഞ്ഞ, ചുവപ്പ്

Question 5.
കൽക്കരിയെ വായുവിന്റെ അസാന്നിധ്യത്തിൽ സ്വേദനം ചെയ്യു മ്പോൾ ലഭിക്കുന്ന ഏതെങ്കിലും രണ്ട് ഉൽപന്നങ്ങളുടെ പേരെ ഴുതുക. (1)
Answer:
കോൾഗ്യാസ്, കോക്ക്, കോൾടാർ, അമോണിയ

സെക്ഷൻ – B

ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 2 സ്കോർ വീതം.

Question 6.
പ്രതിരോധകങ്ങളുടെ ബന്ധനവുമായി ബന്ധപ്പെട്ട സവിശേഷത കൾ പട്ടികപ്പെടുത്തിയിരിക്കുന്നു. പട്ടികപ്പെടുത്തിയ ആശയങ്ങൾ ശരിയായ രീതിയിൽ പുനക്രമീകരിക്കുക. (1 + 1)
Kerala SSLC Physics Question Paper March 2020 Malayalam Medium Q6
Answer:
Kerala SSLC Physics Question Paper March 2020 Malayalam Medium Q6.1

Question 7.
ഒരു വ്യക്തിക്ക് വൈദ്യുതാഘാതമേൽക്കുമ്പോൾ നൽകേണ്ട പ്രഥ മശുശ്രൂഷകളിൽ രണ്ടെണ്ണമെഴുതുക. (2)
Answer:

  • ശരീരം അമർത്തിതിരുമ്മുക
  • ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛാസം നൽകുക.

Question 8.
AB എന്ന ചാലകം ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു.
Kerala SSLC Physics Question Paper March 2020 Malayalam Medium Q8
(a) നിങ്ങൾ ചാലകത്തെ ധ്രുവങ്ങൾക്കിടയിലൂടെ പുറത്തേക്ക് ചലിപ്പിച്ചാൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നത് ഏത് ദിശ യിലായിരിക്കും? (1)
(b) ഇതേ ചാലകത്തിലൂടെ വൈദ്യുതി A യിൽ നിന്നും B യിലേക്ക് പ്രവഹിപ്പിച്ചാൽ ചാലകത്തിന്റെ ചലനദിശ ഏതായിരിക്കും? (1)
Answer:
(a) B to A
(b) കാന്തത്തിനുപുറത്തേക്ക്

Kerala SSLC Physics Question Paper March 2020 Malayalam Medium

Question 9.
നൽകിയിരിക്കുന്ന DC മോട്ടോറിന്റെ രേഖാചിത്രം നിരീക്ഷിക്കുക.
Kerala SSLC Physics Question Paper March 2020 Malayalam Medium Q9
(a) A, B എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭാഗത്തിന്റെ പേരെ ഴുതുക. (1)
(b) ഈ ഉപകരണത്തെ ഒരു AC ജനറേറ്ററാക്കിമാറ്റാൻ ഘടനാപ രമായി എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്? (1)
Answer:
(a) ആർച്ചർ, സ്പ്ലിറ്റ് റിങ്
(b) സ്പിറ്റ് റിങ്ങുകൾക്ക് പകരം സ്ലിപ് റിങ്ങുകൾ ഉപയോഗി ക്കണം

Question 10.
ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി തോന്നുന്നു. കാരണം വിശദീകരിക്കുക. (2)
Answer:
അന്തരീക്ഷവായുവിന്റെ സാന്ദ്രത മകളിൽ നിന്നും താഴേക്ക് വരു ന്തോറും കൂടിവരുന്നതിനാൽ അതിന്റെ പ്രകാശിക സാന്ദ്രതയിലും മാറ്റമുണ്ടാകും. വ്യത്യസ്ത പ്രകാശികസാന്ദ്രതയുള്ള വായുപാളി കളിലൂടെ നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം കടന്നുവരുമ്പോൾ പ്രകാശത്തിന് തുടർച്ചയായ അപവർത്തനം സംഭവിക്കുന്നതിനാ ലാണ് നക്ഷത്രം തിളങ്ങുന്നതായി തോന്നുന്നത്.

സെക്ഷൻ – C

ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 3 സ്കോർ വീതം.

Question 11.
രണ്ട് ഹീറ്ററുകളുടെ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

ഹിറ്റർ – A ഹിറ്റർ – B
പ്രവർത്തന വോൾട്ടത : 230 V
പ്രതിരോധം : 690 Ω
പ്രവർത്തന വോൾട്ടത : 230 V
പ്രതിരോധം : 460 Ω

(a) ഏതു ഹീറ്ററിനാണ് ഉയർന്ന ആമ്പിയറേജുള്ള ഫ്യൂസ് ആവ ശ്വമായി വരുന്നത്. (1)
(b) തന്നിരിക്കുന്ന ഹീറ്ററുകൾ അവയുടെ പ്രവർത്തനവോൾട്ട തയിൽ 5 മിനിറ്റ് പ്രവർത്തിപ്പിച്ചാൽ കൂടുതലായി ചൂടാകു ന്നത് ഏതായിരിക്കും? കാരണം വിശദീകരിക്കുക. (2)
Answer:
(a) ഹീറ്റർ B
(b) (i) ഹീറ്റർ B യാണ് കൂടുതൽ ചൂടാകുന്നത്.
(ii) H = V2t/R ആണ്. താപം റെസിസ്റ്റൻസിന് വിപരീതാ നുപാതത്തിലായതിനാൽ റെസിസ്റ്റൻസ് കുറവുള്ള ഹീറ്റർ B യിൽ കൂടുതൽ താപം ഉൽപാദിപ്പിക്കപ്പെടും.
(റെസിസ്റ്റൻസ് കുറവായ ഹീറ്ററിൽ കറന്റ് (I) കൂടുതലായിരിക്കും. അതിനാൽ H = VIt അനുസരിച്ച് I കൂടുതലുള്ള ഹീറ്റർ B കൂടു തൽ ചൂടാകും).

Question 12.
O എന്ന വസ്തുവിൽ നിന്നും OA, OB എന്നീ പ്രകാശ രശ്മി കൾ ഒരു സമതലദർഷണത്തിലേക്ക് ചരിഞ്ഞ് പതിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.
Kerala SSLC Physics Question Paper March 2020 Malayalam Medium Q12
(a) പ്രതിബിംബരൂപീകരണത്തിന്റെ ചിത്രം വരയ്ക്കുക. (2)
(b) ഈ ദർപ്പണത്തിൽ രൂപീകൃതമാകുന്ന പ്രതിബിംബത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക. (1)
Answer:
(a)
Kerala SSLC Physics Question Paper March 2020 Malayalam Medium Q12.1
(b) വസ്തുവിന്റെ അതേ വലിപ്പം,/നിവർന്നത്/മിഥ്യ

Question 13.
ഒരു പ്രകാശകിരണം വായുവിൽ നിന്നും ഗ്ലാസ് സ്ലാബിലേക്ക് ചരിഞ്ഞ് പതിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.
Kerala SSLC Physics Question Paper March 2020 Malayalam Medium Q13
(a) പതനകോൺ എത്രയെന്ന് കണ്ടുപിടിക്കുക. (1)
(b) വായുവിൽ നിന്നും ഗ്ലാസിലേക്ക് പ്രകാശം കടക്കുമ്പോൾ പത നകോണിനേക്കാൾ അപവർത്തനകോൺ കുറഞ്ഞത് എന്തു കൊണ്ടാണ്? (1)
(c) തന്നിരിക്കുന്ന ഗ്ലാസ് സ്ലാബിന്റെ അപവർത്തനാങ്കം കണക്കാ ക്കുന്നതെങ്ങനെ? (ഗണിത നിർദ്ധാരണം ആവശ്യമില്ല. (1)
Answer:
(a) പതനകോൺ 60°
(b) ഗ്ലാസിന് വായുവിനേക്കാൾ അപവർത്തനാങ്കം കൂടുതലായ തിനാൽ/ഗ്ലാസിന് വായുവിനേക്കാൾ പ്രകാശിക സാന്ദ്രത കൂടുതലായതിനാൽ
(c) പതനകോണിന്റെ സൈൻ (sin) വിലയെ അപവർത്തനകോ ണിന്റെ സൈൻ (sin) വിലകൊണ്ട് ഹരിച്ചാൽ മതി.
അപവർത്തനാങ്കം (n = \(\frac{\sin i}{\sin r}=\frac{\sin 60}{\sin 33}\))

Kerala SSLC Physics Question Paper March 2020 Malayalam Medium

Question 14.
അനുയോജ്യമായ ഫോക്കസ്രത്തോടുകൂടിയ ഒരു ലെൻസു പയോഗിച്ച് കണ്ണിന്റെ ഒരു ന്യൂനത പരിഹരിക്കുന്ന വിധമാണ് ചിത്ര അത്തിൽ
Kerala SSLC Physics Question Paper March 2020 Malayalam Medium Q14
(a) കണ്ണിന്റെ ന്യൂനതയെന്തെന്നെഴുതുക. (1)
(b) ഈ ന്യൂനതയുണ്ടാകാനുള്ള രണ്ടു കാരണങ്ങളെഴുതുക. (1)
(c) ഈ ന്യൂനത പഹിഹരിക്കുന്നതിൽ കോൺകേവ് ലെൻസിന്റെ ധർമെന്ത്? (1)
Answer:
(a) ഹ്രസ്വദൃഷ്ടി (മയോപ്പിയ)
(b) നേത്ര ഗോ ള ത്തിന് നീളക്കൂടുതൽ/നേത്ര ലെൻസിന് ഫോക്കസ് ദൂരം കുറവ്/പവർ കൂടുതൽ
(c) ഈ വൈകല്യമുള്ളവരിൽ ദൂരത്തുള്ള വസ്തുക്കളുടെ പ്രതി ബിംബം രൂപപ്പെടുന്നത് റെറ്റിനക്ക് മുന്നിലായിരിക്കും. കോൺകേവ് ലെൻസിന്റെ സഹായത്തോടെ ഇത് റെറ്റിനയിൽ രൂപപ്പെടുന്നു.

Question 15.
(a) 2020 മാർച്ചുവരെ കാലാവധിയുള്ള ഒരു LPG സിലിണ്ടറിൽ ഇത് എങ്ങനെയായിരിക്കും രേഖപ്പെടുത്തിയിരിക്കുന്നത്? (1)
(b) LPG വാതകച്ചോർച്ചമൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാ ക്കാൻ ശ്രദ്ധിക്കേണ്ട രണ്ട് മുൻകരുതലുകളെഴുതുക. (2)
Answer:
(a) A 20
(b) (i) കൃത്യമായ ഇടവേളകളിൽ ട്യൂബ്, റെഗുലേറ്റർ എന്നിവ പരിശോധിച്ച് കേടില്ലെന്ന് ഉറപ്പുവരുത്തുക.
(ii) റെഗുലേറ്റർ ഓണാക്കിയതിനുശേഷം മാത്രം സ്റ്റൗവിന്റെ നോബ് തിരിക്കുക.

സെക്ഷൻ – D

ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യ ത്തിനും 4 സ്കോർ വീതം.

Question 16.
കാന്തവും കമ്പിച്ചുരുളും ഉപയോഗിച്ച് നടത്തിയ പരീക്ഷണ ത്തിലെ രണ്ട് ഘട്ടങ്ങളാണ് ചുവടെ ചിത്രീകരിച്ചിരിക്കുന്നത്. (ചിത്രം A കാന്തത്തിന്റെ നിശ്ചലഘട്ടത്തെയും ചിത്രം B ചലനഘട്ട ത്തെയും സൂചിപ്പിക്കുന്നു.)
Kerala SSLC Physics Question Paper March 2020 Malayalam Medium Q16
(a) ഇവയിൽ ഏതുഘട്ടത്തിലായിരിക്കും ഗാൽവനോമീറ്റർ സൂചി ചലിക്കുന്നത്? (1)
(b) ഗാൽവനോമീറ്റർ സൂചി ചലിക്കുവാനുള്ള കാരണം ശാസ്ത്ര തത്വസഹിതം വിശദീകരിക്കുക. (2)
(c) പ്രതിപാദിച്ച ശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രണ്ടുപകരണങ്ങളുടെ പേരെഴുതുക. (1)
Answer:
(a) ചിത്രം ബി.
(b) ഒരു പൂർത്തീകരിച്ച സർക്യൂട്ടുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് വ്യതിയാനം സംഭവിക്കുമ്പോൾ അതിൽ ഒരു വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് തകാന്തികപ്രേരണം. ഈ ക്രമീകരിണത്തിൽ കാന്തം ചലിക്കു മ്പോൾ കോയിലുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിന് തുടർച്ചയായി വ്യതിയാനം സംഭവിക്കുകയും വൈദ്യുതകാ ന്തികപ്രേരണം മൂലം കോയിലിൽ വൈദ്യുതി പ്രേരണം ചെയ്യ പ്പെടുകയും ചെയ്യുന്നു.
(c) ജനറേറ്റർ, മൂവിങ്ങ് കോയിൽ മൈക്രോഫോൺ

Question 17.
താഴെ തന്നിരിക്കുന്ന പ്രതിഭാസങ്ങൾക്ക് കാരണമായ ശാസ്ത്രീയ വിശദീകരണമെഴുതുക. (1 + 1 + 1 + 1)
(a) മഞ്ഞുള്ള പ്രഭാതത്തിൽ സൂര്യപ്രകാശത്തിന്റെ പാത ദൃശ്യമായി.
(b) വേഗത്തിൽ കറക്കിയപ്പോൾ ന്യൂട്ടന്റെ വർണ്ണപമ്പരം വെള്ള നിറത്തിൽ ദൃശ്യമായി.
(c) ഉദയാസ്തമയങ്ങളിൽ സൂര്യന്റെ നിറം ചുവപ്പായി കാണപ്പെട്ടു.
(d) ഒരു വ്യക്തിക്ക് അകലെയുള്ള വസ്തുക്കളെയും അടു ത്തുള്ള വസ്തുക്കളെയും വ്യക്തമായി കാണാൻ കഴിയുന്നു.
Answer:
(a) ടിന്റൽ ഇഫക്ട് (പ്രകാശവിസരണം)
(b) സമന്വിതപ്രകാശത്തിലെ ഘടകവർണ്ണങ്ങളുടെ പുനസംയോ ജനം/വീക്ഷണസ്ഥിരത
(c) ചുവപ്പിന് തരംഗദൈർഘ്യം കൂടുതലായതിനാൽ വിസരണം കുറവാണ്. മറ്റു വർണ്ണങ്ങളെ അപേക്ഷിച്ച് ചുവപ്പിന് വിസ രണം കുറവാണ്.
(d) കണ്ണിന്റെ പവർ ഓഫ് അക്കമഡേഷൻ മൂലം

Question 18.
നൽകിയിരിക്കുന്ന സർക്യൂട്ടുകൾ വിശകലനം ചെയ്യുക.
Kerala SSLC Physics Question Paper March 2020 Malayalam Medium Q18
(a) ഏത് സർക്യൂട്ടിൽ ഘടിപ്പിച്ചിരിക്കുന്ന പ്രതിരോധകങ്ങൾക്കാണ് തുല്യ വോൾട്ടത ലഭ്യമാകുന്നത്? (1)
(b) സർക്യൂട്ട് (P) യിലെ പ്രതിരോധകം R2 വിന് ലഭ്യമാകുന്ന വോൾട്ടത കണക്കാക്കുക. (1)
(c) നൽകിയിരിക്കുന്ന രണ്ട് സർക്യൂട്ടുകളിലൂടെയും 5 മിനിറ്റ് സമയം വൈദ്യുതി പ്രവഹിക്കുന്നുവെങ്കിൽ, ഏത് സർക്യൂട്ടി ലായിരിക്കും കൂടുതൽ താപം ഉൽപ്പാദിപ്പിക്കപ്പെട്ടത്? വിശ ദീകരിക്കുക. (2)
Answer:
(a) രണ്ട് സർക്യൂട്ടിലെയും പ്രതിരോധകങ്ങൾക്ക് തുല്യമായി വോൾട്ടത ലഭിക്കും.
(b) 5 V (ശ്രേണീരീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് റെസിസ്റ്ററു കളിലായി പ്രയോഗിച്ച വോൾട്ടത തുല്യമായി വിഭജിക്കപ്പെടും.)
(c) സർക്യൂട്ട് Q വിൽ കൂടുതൽ താപമുണ്ടാകും.
സർക്യൂട്ട് P യിലെ സഫലപ്രതിരോധം 200 Ω ഉം സർക്യൂട്ട് Q യിലെ സഫല പ്രതിരോധം 50 Ω ഉം ആണ്. രണ്ടിലും നൽകിയിരിക്കുന്ന വോൾട്ടത തുല്യമാണ്.
H = V2t/R അനുസരിച്ച് താപം, പ്രതിരോധത്തിന് വിപരിതാ നു പാത്തിലായതിനാൽ സഫല പ്രതിരോധം കുറവായി സർക്യൂട്ടിൽ കൂടുതൽ താപം ഉണ്ടാകും.
(പ്രതിരോധകങ്ങളെ സമാന്തരമായി ക്രമീകരിച്ചിരിക്കുന്നതി നാൽ സർക്യൂട്ട് Q ൽ സഫലപ്രതിരോധം കുറവും കറന്റ് കൂടുതലുമായിരിക്കും. അതിനാൽ H = VIt/H = V2t/R പ്രകാരം സർക്യൂട്ട് Q ൽ കൂടുതൽ താപം ഉണ്ടാകും).

Question 19.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. B1, B2 എന്നിവ ഒരേ പേലുള്ള ബൾബുകളാണ്.
Kerala SSLC Physics Question Paper March 2020 Malayalam Medium Q19
(a) സർക്യൂട്ടിലെ പ്രകാശിക്കുന്ന് ബൾബേത്? (1)
(b) സർക്യൂട്ടിലെ DC (സാതസ് മാറ്റി സമാന വോൾട്ടതയിലുള്ള AC സോതസ് ഘടിപ്പിക്കുന്നു. ബൾബുകളുടെ പ്രവർത്ത നത്തിൽ എന്തുമാറ്റമാണ് നിരീക്ഷിക്കുന്നത്? (3)
Answer:
(a) ബൾബ് B1
(b) B1 എന്ന ബൾബിനോടൊപ്പം B2 എന്ന ബൾബും തുടർച്ച യായി പ്രകാശിച്ചുനിൽക്കും.
ഒന്നാമത്തെ കോയിലിലൂടെ വ്യതിയാനം സംഭവിക്കുന്ന വൈദ്യുതി കടന്നുപോകുമ്പോൾ അതിനുചുറ്റും രൂപപ്പെ ടുന്ന കാന്തികമണ്ഡലത്തിനും വ്യതിയാനം സംഭവിക്കും. തൽഫലമായി മുന്നിൽ ഇണ്ടക്ഷനിലൂടെ സെക്കന്റികോയി ലിൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടും.

Kerala SSLC Physics Question Paper March 2020 Malayalam Medium

Question 20.
ലെൻസുകളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന ആശ യങ്ങൾ വിശദീകരിക്കുക.
(a) പ്രകാശിക കേന്ദ്രം (1)
(b) വക്രതാകേന്ദ്രം (1)
(c) കോൺവെക്സ് ലെൻസിന്റെ മുഖ്യഫോക്കസ് (1)
(d) കോൺകേവ് ലെൻസിന്റെ ഫോക്ക്സ് ദൂരം (1)
Answer:
(a) ലെൻസിന്റെ മധ്വബിന്ദു.
(b) ലെൻസിന്റെ വശങ്ങൾ ഭാഗമായി വരുന്ന ഗോളത്തിന്റെ കേന്ദ്രം.
(c) കോൺവെക്സ് ലെൻസിന്റെ മുഖ്യ അക്ഷത്തിന് സമാന്തര മായി ലെൻസിൽ പതിക്കുന്ന പ്രകാശം അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കും. ഈ ബിന്ദുവാണ് കോൺവെക്സ് ലെൻസിന്റെ മുഖ്യ ഫോ ക്കസ്.
(d) പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം.

Leave a Comment