Students can read Kerala SSLC Physics Question Paper March 2021 with Answers Malayalam Medium and Kerala SSLC Physics Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Physics Question Paper March 2021 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 34 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
ചോദ്യങ്ങൾ 1 മുതൽ 8 വരെ 1 സ്കോർ വീതം.
Question 1.
സൂര്യപ്രകാശത്തിൽ വിസരണം ഏറ്റവും കുറഞ്ഞ വർണ്ണം ചുവടെ തന്നിട്ടുള്ളവയിൽ നിന്നും തിരഞ്ഞെടുക്കുക. (1)
(വയലറ്റ്, പച്ച, നീല, ചുവപ്പ്)
Answer:
ചുവപ്പ്
Question 2.
ഒരു ഡി.സി. (DC) മോട്ടോറിൽ ചലിക്കാത്ത ഭാഗമേത്? (1)
(ആർമ്മേച്ചർ, സ്പ്ലിറ്റ് റിങ്ങ്, ഗ്രാഫൈറ്റ് ബ്രഷ്)
Answer:
ഗ്രാഫൈറ്റ് ബ്രഷ്
Question 3.
കൂട്ടത്തിൽ പെടാത്തതേത്? (1)
(പ്രതിപതനം, പ്രകീർണ്ണനം, അപവർത്തനം, വീക്ഷണസ്ഥി)
Answer:
വീക്ഷണ സ്ഥിരത
Question 4.
ഒരു കോൺകേവ് ദർപ്പണത്തിൽ നിന്ന് വസ്തുവിലേക്കുള്ള അകലവും പ്രതിബിംബത്തിലേക്കുള്ള അകലവും 40 സെ.മീ ആയാൽ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര? (1)
Answer:
Question 5.
ഒന്നാം പദജോഡി ബന്ധം തിരിച്ചറിഞ്ഞ് രണ്ടാം പദ ജോഡി പൂർത്തീകരിക്കുക. (1)
C.N.G: കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്
L.N.G: ____________________
Answer:
ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്
Question 6.
ഹരിതോർജ്ജത്തിന്റെ (ഗ്രീൻ എനർജി) സ്രോതസല്ലാത്തത് കണ്ടെത്തി എഴുതുക. (1)
(സോളാർ സെൽ, വിന്റ് മിൻ, ബയോഗ്യാസ്, എൽ.പി.ജി.)
Answer:
എൽ. പി. ജി.
Question 7.
ഒപ്റ്റിക്കൽ ഫൈബർ സാങ്കേതികവിദ്യ പ്രയോജനപ്പെടു ത്തുന്ന പ്രകാശ പ്രതിഭാസമേത്? (1)
(അപവർത്തനം, പൂർണ്ണാന്തര പ്രതിപതനം, പ്രകീർണ്ണനം, വിസരണം.)
Answer:
പൂർണാന്തര പ്രതിപതനം
Question 8.
ഒരു കോൺവെക്സ് ലെൻസിൽ രൂപപ്പെടുന്ന പ്രതിബിംബം ചെറുതും തലകീഴായതുമെങ്കിൽ വസ്തുവിന്റെ സ്ഥാനം: (1)
(2F-ൽ, 2F-നപ്പുറം, F-നും 2F-നും ഇടയിൽ F-ൽ)
Answer:
2F-നപ്പുറം
ചോദ്യങ്ങൾ 9 മുതൽ 20 വരെ 2 സ്കോർ വീതം.
Question 9.
ചുവടെ നൽകിയ ഉപകരണങ്ങളിലെ ഊർജ്ജമാറ്റം എഴു തുക.
(a) ഇൻകാന്റസെന്റ് ലാമ്പ് (1)
(b) ഇലക്ട്രിക് മിക്സി (1)
Answer:
(a) വൈദ്യുതോർജം → പ്രകാശോർജം
(b) വൈദ്യുതോർജം → യാന്ത്രികോർജം
Question 10.
(a) താപ നോപകരണങ്ങളിൽ വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഭാഗമേത്? (1)
(b) ഈ ഭാഗം നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥമേത്? (1)
Answer:
(a) ഹീറ്റിങ് കോയിൽ
(b) നിക്രോം
Question 11.
ഓവർലോഡിംഗും ഷോർട്ട് സർക്കീട്ടും തമ്മിലുള്ള വ്യത്യാ സമെന്ത്? (2)
Answer:
ഷോർട്ട് സർക്കീട്ട്
ബാറ്ററിയിലെ പോസ്റ്റീവ് ടെർമിനലും നെഗറ്റീവ് ടെർമിനലും തമ്മിലോ മെയിൻസിലെ രണ്ട് വയറുകൾ തമ്മിലോ പ്രതി രോധമില്ലാതെ സമ്പർക്കത്തിൽ വരുന്നതാണ് ഷോർട്ട് സർക്കീട്ട്.
ഓവർലോഡിങ്
ഒരു സർക്കീട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപക രണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓവർലോഡിങ്.
Question 12.
വൈദ്യുതി പ്രവഹിക്കുന്ന ഒരു സോളിനോയിഡിന്റെ കാന്ത ശക്തി വർദ്ധിപ്പിക്കാനുള്ള 2 മാർഗ്ഗങ്ങൾ എഴുതുക. (2)
Answer:
- ചുറ്റുകളുടെ എണ്ണം വർധിപ്പിക്കുക.
- വൈദ്യുതപ്രവാഹതീവ്രത വർധിപ്പിക്കുക.
- കോറിന്റെ ഛേദതലപരപ്പളവ് കൂട്ടുക.
Question 13.
ഒരു ചലിക്കും ചുരുൾ ലൗഡ്സ്പീക്കറിന്റെ ചിത്രം നൽകി യിരിക്കുന്നു.
(a) A, B എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭാഗങ്ങളേവ? (1)
(b) ഒരു ലൗഡ്സ്പീക്കറിൽ ഡയഫ്രത്തിന്റെ ധർമ്മമെന്തെന്ന് എഴുതുക. (1)
Answer:
(a) A – വോയിസ് കോയിൽ
B – ഫീൽഡ് കാന്തം
(b) വൈദ്യുതസ്പന്ദനങ്ങൾക്കനുസൃതമായി കാന്തിക മണ്ഡ ലത്തിലിരിക്കുന്ന വോയിസ് കോയിൽ മുന്നോട്ടും പിന്നോട്ടും അതിവേഗം ചലിക്കുന്നു. ഈ ചലനങ്ങൾ ഡയഫ്രത്തെ ചലിപ്പിക്കുകയും ശബ്ദം പുനഃസൃഷ്ടിക്ക പ്പെടുകയും ചെയ്യുന്നു. വൈദ്യുതോർജത്തെ യാന്ത്രി കോർജം (ശബ്ദോർജം) ആക്കി മാറ്റാൻ സഹായിക്കുന്നു.
Question 14.
വൈദ്യുതാഘാതമേറ്റയാൾക്ക് നൽകേണ്ട 2 പ്രഥമ ശുശ്രൂഷ കൾ എഴുതുക. (2)
Answer:
ഷോക്കേറ്റയാളും വൈദ്യുത കമ്പിയും തമ്മിലുള്ള ബന്ധം വിഛേദിച്ചശേഷം
- ശരീരം തിരുമ്മി ചൂടുപിടിപ്പിക്കുക.
- കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക.
Question 15.
താഴെ തന്നിട്ടുള്ളവ വിശദമാക്കുക.
(a) വൈദ്യുത കാന്തിക പ്രേരണം (1)
(b) പ്രേരിത വൈദ്യുതി (1)
Answer:
(a) ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിൽ വ്യതിയാനം ഉണ്ടാക്കുന്നതിന്റെ ഫലമായി ചാലകത്തിൽ ഒരു emf പരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് വൈദ്യുത കാന്തികപ്രേരണം.
(b) വൈദ്യുതകാന്തിക പ്രേരണത്തിലൂടെ പ്രേരിതമാകുന്ന വൈദ്യുതിയാണ് പ്രേരിത വൈദ്യുതി.
Question 16.
ചിത്രം നിരീക്ഷിക്കുക.
(a) പതനകോൺ എഴുതുക. (1)
(b) പതനകോണും പ്രതിപതനകോണും തമ്മിലുള്ള ബന്ധ മെഴുതുക. (1)
Answer:
(a) പതനകോൺ, i = 90° – 40° = 50°
(b) പതനകോൺ = പ്രതിപതനകോൺ
i = r
Question 17.
ഒരു കോൺകേവ് ദർപ്പണത്തിൽ നിന്നും 30 സെ.മീ അകലെ വസ്തു സ്ഥിതി ചെയ്യുമ്പോൾ, വസ്തുവിന്റെ അതേവശത്ത് 15 സെ.മീ അകലെ പ്രതിബിംബം ലഭിക്കുന്നു.
(a) വസ്തുവിലേക്കുള്ള അകലവും (u) പ്രതിബിംബത്തി ലേക്കുള്ള അകലവും (v) ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ഉപയോഗിച്ച് എഴുതുക. (1)
(b) ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കണക്കാക്കുക. (1)
Answer:
u = -30 cm
v = -15 cm
f = \(\frac{u v}{u+v}\)
= \(\frac{-30 \times-15}{-30+(-15)}\)
= \(\frac{450}{-45}\)
= -10 cm
Question 18.
പ്രകാശരശ്മി ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തി ലേക്ക് ചരിഞ്ഞ് പതിക്കുന്ന ചിത്രം ശ്രദ്ധിക്കൂ.
മാധ്യമം A, മാധ്യമം B എന്നിവയിൽ പ്രകാശവേഗം കൂടിയ മാധ്യമമേത്? ഉത്തരം സാധൂകരിക്കുക.
Answer:
മാധ്യമം A
ചിത്രത്തിൽ പതനകോൺ അവർത്തന കോണിനേക്കാൾ കൂടുതലാണ്. അതായത് പ്രകാശ സാന്ദ്രത കുറഞ്ഞ മാധ്യമ ത്തിൽ നിന്നും പ്രകാശസാന്ദ്രത കൂടിയ മാധ്യമത്തിലേയ്ക്ക് കടക്കുമ്പോഴാണ് പ്രകാശരശ്മി ലംബത്തോട് അടുക്കു ന്നത്. അതിനാൽ പ്രകാശ സാന്ദ്രത കുറഞ്ഞ മാധ്യമം A യാണ്. i.e. പ്രകാശവേഗം കൂടിയ മാധ്യമം A ആണ്.
Question 19.
AB എന്ന സോളിനോയിഡിലൂടെ DC വൈദ്യുതി പ്രവഹി ക്കുന്നു. സോളിനോയിഡിന്റെ A എന്ന അഗ്രത്തിൽ വൈദ്യുത പ്രവാഹദിശ അപ്രദിക്ഷണ ദിശയിലാണ്.
(a) A എന്ന അഗ്രത്തിൽ സോളിനോയിഡിന്റെ കാന്തിക ധ്രുവത് എഴുതുക. (1)
(b) സോളിനോയിഡിനു പകരം ഋജു ചാലകം ഉപയോഗി ച്ചാൽ അതിനുചുറ്റുമുള്ള കാന്തക മണ്ഡലത്തിന്റെ ദിശ കണ്ടെത്താനുള്ള നിയമം എഴുതുക. (1)
Answer:
(a) ഉത്തരധ്രുവം
(b) മാക്സ് വെല്ലിന്റെ വലതുകൈ പെരുവിരൽ നിയമം/വലം പിരിസ നിയമം.
Question 20.
‘ഹരിതോർജ്ജം ഭാവിയുടെ ഊർജ്ജ സ്രോതസാണ്’.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവന ഊർജ്ജപ്രതിസ ന്ധിയുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുക. (2)
Answer:
ഊർജത്തിന്റെ ആവശ്യകതയിലെ വർധനവും ഊർജത്തിന്റെ ലഭ്യതയിലുള്ള കുറവുമാണ് ഊർജപ്രതിസന്ധി. ഊർജപ്രതി സന്ധിപരിഹരിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഹരി തോർജം പരമാവധി ഉപയോഗപ്പെടുത്തുന്നതാണ്. പ്രകൃ തിക്ക് ഇണങ്ങുന്ന ഊർജ സ്രോതസുകളിൽ നിന്ന് പരിസ രമലിനീകരണം ഉണ്ടാകാതെ നിർമിക്കുന്ന ഊർജമാണ് ഹരി തോർജം. ഇവ പുനഃസ്ഥാപിക്കാൻ കഴിയുന്നവയാണ്.
21 മുതൽ 28 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 3 സ്കോർ വീതം.
Question 21.
ഒരു താപനോപകരണത്തിലേക്ക് 230 V പൊട്ടെൻഷ്യൽ വ്യത്യാസം പ്രയോഗിച്ചപ്പോൾ 2A വൈദ്യുതി പ്രവഹിക്കുന്നു.
(a) ഈ സർകീട്ടിലൂടെ 5 മിനുട്ടുകൊണ്ട് പ്രവഹിച്ച വൈദ്യുതി ചാർജ്ജിന്റെ അളവ്, (1)
(i) 10 C
(ii) 60 C
(iii) 600 C
(iv) 6 C
(b) ഈ ഉപകരണത്തിന്റെ പ്രതിരോധം എത്ര? (1)
(c) താപനോപകരണത്തിന്റെ പവർ കണക്കാക്കുക. (1)
Answer:
(a) I = 2A
t = 5 m = 5 × 60 s
Q = I × t
Q = 2 × 5 × 60 = 600 C
Option (iii) is correct.
(b) R = \(\frac{V}{I}\)
= \(\frac{230}{2}\)
= 115 Ω
(c) P = I2R
= 22 × 115
= 460 W
Question 22.
4 Ω, 6 Ω, 12 Ω എന്നിങ്ങനെ മൂന്ന് പ്രതിരോധകങ്ങൾ നൽകി യിരിക്കുന്നു.
(a) ഇവ മൂന്നും ഉപയോഗിച്ച് നിർമ്മിക്കാവുന്ന പരമാവധി പ്രതിരോധം എത്രയായിരിക്കും? (1)
(b) 6 പ്രതിരോധകവും 12 പ്രതിരോധകവും ഉപയോ ഗിച്ചുകൊണ്ട് നിർമ്മിക്കാവുന്ന ഏറ്റവും കുറഞ്ഞ പ്രതി രോധം എത്ര? (2)
Answer:
(a) ഇവ മൂന്നും ശ്രേണിയിൽ ബന്ധിപ്പിക്കുമ്പോൾ
R1 = 4 Ω, R2 = 6 Ω, R3 = 12 Ω
R = R1 + R2 + R3
= 4 + 6 + 12
= 22 Ω
(b) R = \(\frac{R_1 R_2}{R_1+R_2}\)
= \(\frac{6 \times 12}{6+12}\)
= \(\frac{72}{18}\)
= 4 Ω
Question 23.
വൈദ്യുതിയുടെ പ്രേഷണ ഘട്ടത്തിൽ 11kV യിൽ നിന്നും 220kV- യായി വോൾട്ടത ഉയർത്തുന്നു. പക്ഷേ വീടുകളിൽ വിതരണം ചെയ്യുന്നത് 230V AC-യാണ്.
(a) പവർ പ്രേഷണത്തിന്റെ ആദ്യഘട്ടത്തിലുപയോഗിക്കുന്ന ട്രാൻസ്ഫോമർ ഏതാണ്? (1)
(b) വിതരണ ശൃംഖലയിൽ ഉപയോഗിക്കുന്ന ട്രാൻസ്ഫോമ റേത്? (1)
(c) സ്റ്റെപ് അപ് ട്രാൻസ്ഫോമറും സ്റ്റെപ്ഡൗൺ ട്രാൻസ് ഫോമറും തമ്മിലുള്ള 2 ഘടനാപരമായ വ്യത്യാസം എഴു തുക. (1)
Answer:
(a) സ്റ്റെപ് അപ് ട്രാൻസ്ഫോമർ
(b) സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമർ
(c) സ്റ്റെപ് അപ് ട്രാൻസ്ഫോമറിൽ പ്രൈമറി ചുറ്റുകളുടെ എണ്ണം സെക്കന്റി ചുറ്റുകളുടെ എണ്ണത്തേക്കാൾ കുറ വാണ്. പ്രൈമറി ചുറ്റുകളുടെ കനം കൂടുതലാണ്.
സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമറിൽ പ്രൈമറി ചുറ്റുകളുടെ എണ്ണം സെക്കന്റി ചുറ്റുകളുടെ എണ്ണത്തേക്കാൾ കൂടു തലാണ്. പ്രൈമറി ചുറ്റുകൾക്ക് കനം കുറവാണ്.
Question 24.
മൂന്ന് വൈദ്യുത സ്രോതസുകളിൽ നിന്നുള്ള emf ന്റെ ഗ്രാഫിക് ചിത്രീകരണം നൽകിയിരിക്കുന്നു.
(a) ഗ്രാഫ് നിരീക്ഷിച്ച് ഏതെങ്കിലും 2 വൈദ്യുത സ്രോതസു കളുടെ പേരെഴുതുക. (1)
(b) (A), (B) എന്നീ ഗ്രാഫുകളിൽ സൂചിപ്പിച്ചിരിക്കുന്ന emf കളുടെ ഏതെങ്കിലും രണ്ട് സവിശേഷകൾ എഴുതുക. (2)
Answer:
(a) A – AC ജനറേറ്റർ
B – ബാറ്ററി,
C – DC ജനറേറ്റർ
(b) A – ദിശ മാറുന്നു, emf കൂടുകയും കുറയുകയും ചെയ്യുന്നു.
B – ദിശ മാറുന്നില്ല, emf സ്ഥിരമാണ്.
Question 25.
(a) ഫോസിൽ ഇന്ധനങ്ങൾ ഉണ്ടാവുന്നതെങ്ങനെ? (1)
(b) കൽക്കരിയുടെ അംശികസ്വേദനം വഴി ലഭിക്കുന്ന ഉൽപ ന്നങ്ങൾ എഴുതുക. (2)
Answer:
(a) ലക്ഷക്കണക്കിനു വർഷങ്ങൾക്ക് മുമ്പ് മണ്ണിനടിയിൽ പെട്ടുപോയ സസ്യങ്ങളും ജീവികളും വായുവിന്റെ അസാന്നിധ്യത്തിൽ ഉന്നത താപനിലയിലും മർദ്ദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ഫോസിൽ ഇന്ധന ങ്ങൾ.
(b) അമോണിയ, കോക്ക്, കോൾട്ടാർ, കോൾഗ്യാസ്.
Question 26.
സൂര്യപ്രകാശത്തിന് പ്രകീർണ്ണനം സംഭവിച്ചാണ് മഴവില്ലുണ്ടാ കുന്നത്.
(a) പ്രകീർണ്ണനം എന്നാലെന്ത്? (1)
(b) മഴവില്ലുണ്ടാകുമ്പോൾ സൂര്യപ്രകാശത്തിന് ജലകണിക യിലുണ്ടാകുന്ന വ്യതിയാനം വിശദമാക്കുക. (2)
Answer:
(a) സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമാണ് പ്രകീർണനം.
(b) സൂര്യപ്രകാശം ജലകണികയിലൂടെ കടന്നു പോകു മ്പോൾ രണ്ടു പ്രവാശ്യം അപവർത്തനത്തിനും ഒരു പ്രവാശ്യം ആന്തര പ്രതിപതനത്തിനും വിധേയമാകുന്നു. ദൃഷ്ടി രേഖയുമായി ഒരേ കോണളവിൽ കാണപ്പെടുന്ന കണികകളിലൂടെ പുറത്തുവരുന്ന പ്രകാശരശ്മി ഒരേ വർണത്തിലുള്ളവ ആയതിനാൽ ഇവ ഒരു വൃത്തചാപ ത്തിൽ സ്ഥിതി ചെയ്യുന്നതായി നമുക്കനുഭപ്പെടുന്നു. അപ്രകാരം പുറംവക്കിൽ ചുവപ്പും അകവശത്ത് വയ ലറ്റും മറ്റു വർണങ്ങൾ തരംഗ ദൈർഘ്വമനുസരിച്ച് ഇവ യ്ക്കിടയിലായും കാണപ്പെടുന്നു.
Question 27.
ജലത്തിന് വായുവിനേയപേക്ഷിച്ചുള്ള ക്രിട്ടിക്കൽ കോൺ 48.6° – യായുള്ള ചിത്രം ശ്രദ്ധിക്കു.
(a) കിട്ടക്കൽ കോൺ എന്നാലെന്ത്? (1)
(b) പ്രകാശ രശ്മിയുടെ പതന കോൺ ഇനിയും വർദ്ധിപ്പിച്ചാൽ പ്രകാശ പാതയ്ക്കുണ്ടാകുന്ന മാറ്റം വിശദമാക്കുക. (2)
Answer:
(a) പ്രകാശരശ്മി പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കട ക്കുമ്പോൾ അവർത്തന കോൺ 90° ആവുന്ന സന്ദർഭ ത്തിലെ പതനകോണാണ് ക്രിട്ടിക്കൽ കോൺ.
(b) പതനകോൺ ഇനിയും വർധിപ്പിച്ചാൽ ആ രശ്മി അപ വർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തി ലേക്ക് പ്രതിപതിക്കുന്നു. അതായത് പൂർണാന്തര പ്രതി പതനത്തിനു വിധേയമാകുന്നു.
Question 28.
ഒരു ദർപ്പണത്തിലുണ്ടാവുന്ന പ്രതിബിംബത്തിന്റെ ആവർദ്ധനം-1 ആണ്.
(a) ആവർദ്ധനത്തിലെ നെഗറ്റീവ് ചിഹ്നം എന്തിനെ സൂചി പ്പിക്കുന്നു? (1)
(b) ആവർദ്ധനം എന്നാലെന്ത്? (1)
(c) ഏത് തരം ദർപ്പണമാണിത്? (1)
Answer:
(a) ആവർധനം -ve ആയാൽ ദർപണം രൂപീകരിക്കുന്ന പ്രതിബിംബം യഥാർത്ഥവും തലകീഴായതും ആയി രിക്കും.
(b) പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതസംഖ്യയാണ് ആവർധനം.
29 മുതൽ 34 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 4 സ്കോർ വീതം.
Question 29.
ചിത്രം നിരീക്ഷിക്കുക.
(a) ചിത്രത്തിൽ തന്നിരിക്കുന്ന ജനറേറ്റർ ഏത്? (1)
(b) ജനറേറ്ററിന്റെ പ്രവർത്തന തത്വം എഴുതുക. (1)
(c) ഈ ജനറേറ്ററിലെ ആർമ്മേച്ചറിൽ രൂപപ്പെടുന്നത് ഏത് തരം emf ആണ്. (1)
(d) ജനറേറ്ററിൽ ഉപയോഗിച്ചിരിക്കുന്ന സ്പിറ്റ് റിങ്ങ് കട്ടേറ്ററിന്റെ ധർമ്മം എഴുതുക. (1)
Answer:
(a) DC ജനറേറ്റർ
(b) വൈദ്യുതകാന്തിക പ്രേരണം
(c) AC ജനറേറ്റർ
(d) AC യെ ബാഹ്യസർക്കീട്ടിൽ
DC ആക്കിമാറ്റാൻ സഹായിക്കുന്നു.
Question 30.
ചിത്രം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) ഏത് സെർകീട്ടിലാണ് മാറിക്കൊണ്ടിരിക്കുന്ന കാന്തിക മണ്ഡലം രൂപപ്പെടുന്നത്? (1)
(b) സ്വിച്ച് ഓണാക്കി വെച്ചിരുന്നാൽ ഏത് സെർകീട്ടിലെ ബൾബാണ് പ്രകാശിക്കുന്നത്? (1)
(c) ബൾബുകളിലെ പ്രകാശതീവ്രതക്ക് വ്യത്യാസമുണ്ടോ? വിശദീകരിക്കുക. (2)
Answer:
(a) B
(b) രണ്ട് സർക്കിട്ടുകളിലെ ബൾബുകളും പ്രകാശിക്കും.
(c) ചിത്രം B യിലെ ബൾബിന്റെ പ്രകാശ തീവ്രത കുറവാ യിരിക്കും. AC ആയതിനാൽ ബാക്ക് emf രൂപപ്പെടു കയും സെൽഫ് ഇൻഡക്ഷൻ മൂലം സഫലവോൾട്ടത കുറയുകയും ചെയ്യുന്നു. അതുമൂലം B യിൽ പ്രകാശ തീവ്രത കുറയുന്നു.
Question 31.
(a) ഒരു കോൺവെക്സ് ലെൻസിൽ ലഭിക്കുന്ന പ്രതി ബിംബം വലുതും നിവർന്നതുമാണെങ്കിൽ:
(i) പ്രതിബിംബം രൂപപ്പെടുന്നത്. (1)
(വസ്തുവിന്റെ അതേവശത്ത് / വസ്തുവിന്റെ മറുഭാ ഗത്ത്)
(ii) ഇത്തരത്തിൽ പ്രതിബിംബം രൂപപ്പെടുന്നതിന്റെ ഒരു പ്രായോഗിക ഉപയോഗം എഴുതുക. (1)
(b) ചുവടെ നൽകിയിരിക്കുന്ന സ്ഥാനങ്ങളിൽ വസ്തു സ്ഥിതി ചെയ്യുമ്പോൾ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ 2 സ്വഭാവങ്ങൾ വീതം എഴുതുക. (1)
(i) അനന്തതയിൽ (1)
(ii) .F-നും 2F-നുമിടയിൽ (1)
Answer:
(a) (i) വസ്തുവിന്റെ അതേവശത്ത്.
(ii) സിമ്പിൾ മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്,
കോമ്പൗണ്ട് മൈകോസ്കോപ്പ്, മാിഫയർ,
റീഡിംഗ് ലെൻസ്
(b) (i)
പ്രതിബിംബത്തിന്റെ സവിശേഷതകൾ:
ചെറുത്, തലകീഴായത്, യഥാർത്ഥം.
(ii)
പ്രതിബിംബത്തിന്റെ സവിശേഷതകൾ:
ചെറുത്, തലകീഴായത്, യഥാർത്ഥം.
Question 32.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) സർക്കീട്ടിലെ സഫല പ്രതിരോധം കണക്കാക്കുക. (1)
(b) സെർക്കീട്ടിൽ 230 V വോൾട്ടത പ്രയോഗിച്ചാൽ കറണ്ട് കണക്കാക്കുക. (1)
(c) സെർകീട്ടിലെ 100 Ω പ്രതിരോധത്തിലൂടെ 10 മിനുട്ട് സമയം വൈദ്യുതി പ്രവഹിച്ചാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപം കണക്കാക്കുക. (2)
Answer:
(a) R = R1 + R2
= 100 + 15
= 115 Ω
(b) I = \(\frac{V}{R}\)
= \(\frac{230}{115}\)
= 2 A
(c) H = I2Rt
= 22 × 100 × 10 × 60
= 240000 J
Question 33.
(a) ഒരു വൈദ്യുതി സെർകീട്ടിൽ സുരക്ഷാ സിന്റെ ധർമെന്ത്? (1)
(b) ഫ്യൂസ് വയറിനുണ്ടായിരിക്കേണ്ട ഏതെങ്കിലും 2 ഗുണ ങ്ങൾ എഴുതുക. (1)
(c) ഒരു ഫ്യൂസ് വയർ സെർകിട്ടിൽ ഘടിപ്പിക്കുമ്പോൾ ശ്രദ്ധി ക്കേണ്ട ഏതെങ്കിലും 2 കാര്യങ്ങൾ എഴുതുക. (2)
Answer:
(a) സർക്കീട്ടിലൂടെ അമിതമായി വൈദ്യുത പ്രവാഹം ഉണ്ടാ യാൽ ഫ്യൂസ് വയർ അമിതമായി ചൂടാവുകയും ഉരുകു കയും പൊട്ടിപ്പോവുകയും വൈദ്യുതബന്ധം ഇല്ലാതാവു കയും ചെയ്യുന്നു. അപകടങ്ങളിൽ നിന്നും സംരക്ഷിക്ക പെടുന്നു.
(b) താഴ്ന്ന ദ്രവണാങ്കം, ഉയർന്ന ഡക്റ്റിലിറ്റി, ശരിയായ ആമ്പി യറേജ്.
(c) ഫ്യൂസ് വയറിന്റെ അഗ്രങ്ങൾ യഥാസ്ഥാനങ്ങളിൽ ദൃഢ മായി ബന്ധിപ്പിക്കണം.
ഫ്യൂസ് വയർ ക്വാരിയർ ബേസിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കരുത്.
Question 34.
നൽകിയ രേഖാചിത്രം നിരീക്ഷിക്കു.
(a) ചിത്രം പകർത്തിവരച്ച് പ്രതിബിംബ രൂപീകരണം പൂർത്തീകരിക്കുക. (2)
(b) ലഭിച്ചിരിക്കുന്ന പ്രതിബിംബത്തിന്റെ ഏതെങ്കിലും 2 സവി ശേഷതകൾ എഴുതുക. (2)
Answer:
(a) 2F ന് അപ്പുറത്തുള്ള ഒബ്ജക്റ്റ്
(b) തലകീഴായത്, യഥാർത്ഥം, വസ്തുവിനേക്കാൾ ചെറുത്, F നും 2Fനും ഇയിൽ.