Students can read Kerala SSLC Social Science Board Model Paper March 2023 with Answers Malayalam Medium and Kerala SSLC Social Science Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Social Science Board Model Paper March 2023 Malayalam Medium
Time: 2½ Hours
Total Score: 80 Marks
വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- Part-A യിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. Part-B യിലെ ഓരോ ചോദ്യനമ്പറിലും ഉൾപ്പെടുത്തിയിരി ക്കുന്ന ഏതെങ്കിലും ഒരു ചോദ്യത്തിന് മാത്രമേ ഉത്തരമെഴുതേണ്ടതുള്ളൂ.
Part – A
Question 1.
‘ധാതുക്കളുടെ കലവറ’ എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം: (1)
(a) തീരസമതലങ്ങൾ
(b) ഉത്തരമഹാസമതലം
(c) ഉത്തരപർവതമേഖല
(d) ഉപദ്വീപിയ പീഠഭൂമി
Answer:
(d) ഉപദ്വീപിയ പീഠഭൂമി
Question 2.
ഇന്ത്യയിൽ ഗാന്ധിജി നടത്തിയ അവസാനത്തെ ബഹു ജനസമരമേത്? (1)
(a) നിസ്സഹരകരണ സമരം
(b) സിവിൽ നിയമം ലംഘന സമരം
(c) ക്വിറ്റ് ഇന്ത്യാ സമരം
(d) ഖിലാഫത്ത് പ്രസ്ഥാനം
Answer:
(c) ക്വിറ്റ് ഇന്ത്യാ സമരം
Question 3.
ചുവടെ നൽകിയിട്ടുള്ള പ്രവർത്തനങ്ങളിൽ പൗര ബോധം പ്രതിഫലിക്കുന്ന പ്രവർത്തനം ഏത്? (1)
(a) പരിസ്ഥിതി മലിനീകരണം
(b) പ്രകൃതി സംരക്ഷണം
(c) അഴിമതി
(d) ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കൽ
Answer:
(b) പ്രകൃതി സംരക്ഷണം
![]()
Question 4.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം? (1)
(a) പശ്ചിമബംഗാൾ
(b) അസം
(c) തമിഴ്നാട്
(d) കേരളം
Answer:
(d) കേരളം
Question 5.
ചുവടെ നൽകിയിരിക്കുന്നവയിൽ തദ്ദേശ സ്വയം ഭരണ സർക്കാരുകൾ ചുമത്തുന്ന നികുതി ഏത്? (1)
(a) തൊഴിൽ നികുതി
(c) സ്റ്റാമ്പ് ഡ്യൂട്ടി
(b) ഭൂനികുതി
(d) കോർപ്പറേറ്റ് നികുതി
Answer:
(a) തൊഴിൽ നികുതി
Question 6.
‘എ’ കോളത്തിന് അനുയോജമായവ ‘ബി’ കോളത്തിൽ നിന്നും കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക. (4)
| എ | ബി |
| വിശ്വഭാരതി സർവകലാശാല ജാമിഅ മില്ലിയ ഇസ്ലാമി കേരള കലാമണ്ഡലം വാർധാ വിദ്യാഭ്യാസ പദ്ധതി | എം.എ. അൻസാരി മഹാത്മാഗാന്ധി രവീന്ദ്രനാഥ ടാഗോർ വള്ളത്തോൾ നാരായണമേനോൻ |
Answer:
| എ | ബി |
|
വിശ്വഭാരതി സർവകലാശാല |
രവീന്ദ്രനാഥ ടാഗോർ |
Question 7.
നെൽകൃഷിയ്ക്ക് ആവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം? (4)
Answer:
കാർഷിക കാലം ഖരീഫ്
എക്കൽമണ്ണാണ് ഏറ്റവും അനുയോജ്യം
ഉയർന്ന താപനില (24°C)
ധാരാളം മഴ 150 cm ജലസേചന സൗകര്യമുള്ള പ്രദേശ ങ്ങളിലും നെൽകൃഷി സാധ്യമാണ്.
നദീതടങ്ങളിലും തീരപ്രദേശങ്ങളിലും ആണ് കൂടുത ലായി കൃഷി ചെയ്യുന്നത്
Question 8.
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. പ്രസ്താവന സാധൂകരിക്കുക. (3)
Answer:
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. അച്ചടിമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സമൂഹത്തെ വളരെയധികം സ്വാധീനിക്കു ന്നുണ്ട്. വാർത്തകളും വിവരങ്ങളും ജനങ്ങളിൽ എത്തി ക്കുന്നത് മാധ്യമങ്ങളാണ്. ശരിയായതും വസ്തുനിഷ്ഠ വുമായ വിവരങ്ങൾ ക്രിയാത്മകമായ ആശയരൂപീകര ണത്തിലേക്കു നയിക്കും. മാധ്യമങ്ങൾ നിഷ്പക്ഷവും സ്വത ന്ത്രവുമായിരിക്കണം. മാധ്യമങ്ങളിൽ നിന്നു ലഭിക്കുന്ന അറി വുകൾ വിമർശനാത്മകമായി വിലയിരുത്തണം.
Question 9.
സമൂഹശാസ്ത്രത്തിലെ പഠനരീതികളിലൊന്നായ നിരീ ക്ഷണത്തെക്കുറിച്ച് ലഘു കുറിപ്പ് തയ്യാറാക്കുക. (3)
Answer:
നിരീക്ഷണം
കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ സത്യസന്ധമായി രേഖപ്പെടുത്തുന്ന രീതിയാണ് നിരീക്ഷണം. നിരീക്ഷണം രണ്ടു തരത്തിലുണ്ട്.
പങ്കാളിത്ത നിരീക്ഷണം.
നിരീക്ഷകന് പഠനമേഖലയിൽ നിന്ന് നേരിട്ട് വിവരം ശേഖ രിക്കുന്ന രീതിയാണ് പങ്കാളിത്ത നിരീക്ഷണം.
പഠന വിധേയമാക്കേണ്ട സംഘത്തിൽ താമസിച്ച് അവ രുടെ ജീവിതത്തെക്കുറിച്ച് നേരിട്ട് മനസിലാക്കുന്നു.
പങ്കാളിത്തരഹിത നിരീക്ഷണം.
പുറത്തുനിന്നും നിരീക്ഷണം നടത്തുന്നതിനെയാണ് പങ്കാളിത്തരഹിത നിരീക്ഷണം എന്നുപറയുന്നത്.
ഇതിൽ പഠന സംഘങ്ങൾ പഠനവിധേയമാക്കേണ്ട സംഘ ത്തോടൊപ്പം താമസിക്കുന്നില്ല.
![]()
Question 10.
ഇന്ത്യയിൽ ശൈത്യകാലത്തിന്റെ സവിശേഷതകൾ എഴു തുക. (3)
Answer:
സൂര്യൻ ദക്ഷിണാർദ്ധ ഗോളത്തിലായിരിക്കുമ്പോളാണ് ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്. ഇന്ത്യ യുടെ മിക്ക പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞും ഹിമാലയത്തിന്റെ താഴ്വര പ്രദേശങ്ങളിൽ മഞ്ഞുവീ ഴ്ചയും അനുഭവപ്പെടുന്നു. ജനുവരി, ഫെബ്രുവരി മാസ ങ്ങളിൽ ഇന്ത്യയിൽ തണുത്ത കാലാവസ്ഥ ആണ് അനു ഭവപ്പെടുന്നത്. ശൈത്യകാലത്തു ഉത്തരേന്ത്യയിൽ പകൽ സമയത്തു മിതമായ ചൂടും രാത്രികാലങ്ങളിൽ അതിശൈ തവും അനുഭവപ്പെടുന്നു. ഈ സമയത്ത് ഹിമാലയ ത്തിന്റെ താഴ്വര പ്രദേശങ്ങളിൽ പശ്ചിമ അസ്വസ്ഥത എന്ന കാലാവസ്ഥ പ്രതിഭാസം അനുഭവപ്പെടുന്നു.
Question 11.
ബജറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്? മിച്ചബ ജറ്റും കമ്മിബജറ്റും തമ്മിലുള്ള വ്യത്യാസമെന്ത്? (3)
Answer:
ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷി ക്കുന്ന വരവ് ചെലവ് വിശദമാക്കുന്ന ധനകാര്യ രേഖ യാണ് ബജറ്റ്.
വരുമാനം ചെലവിനേക്കാൾ കൂടുതലുള്ള ബജറ്റാണ് മിച്ച ബജറ്റ്. ചെലവ് വരവിനേക്കാൾ കൂടുതലാണെങ്കിൽ കമ്മി ബജറ്റ്.
Question 12.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സുഭാഷ് ചന്ദ്രബോസ് വഹിച്ച പങ്ക് വ്യക്തമാക്കുക. (4)
Answer:
ഗാന്ധിയൻ സമരരീതികളോട് പലഘട്ടങ്ങളിലും വിയോ ജിഷപ്പ് പ്രകടിപ്പിച്ച ആളായിരുന്നു സുഭാഷ് ചന്ദ്രബോസ്, കോൺഗ്രസ് വിട്ട അദ്ദേഹം ‘ഫോർവേഡ് ബ്ലോക്ക്” എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി റാഷ് ബിഹാരി ബോസ് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ആർമി (INA) യുടെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു. സിംഗപ്പൂരിൽ വച്ച് സ്വതന്ത്രഭാര തത്തിന് ഒരു താൽക്കാലിക ഗവൺമെന്റ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. ബ്രിട്ടീഷുകാരെ ഇന്ത്യൻ മണ്ണിൽ നിന്ന് തൂത്തെറിയാനുളള സമരം നടത്തുക എന്ന തായിരുന്നു താൽക്കാലിക ഗവൺമെന്റിന്റെ പ്രധാന ചുമതല. ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാവിഭാ ഗമായി ഡാൻസി റാണി റെജിമെന്റ് രൂപീകരിച്ചു. ഇതിന്റെ ചുമതല മലയാളിയായ ക്യാപ്റ്റൻ ലക്ഷ്മിക്കാ യിരുന്നു. ജപ്പാന്റെ സഹായത്തോടെ സുഭാഷ് ചന്ദ്രബോ സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമി ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തി വരെ എത്തു കയും ഇംഫാലിൽ ദേശീയപതാക ഉയർത്തുകയും ചെയ്തു.
Question 13.
ഉപഭോക്തൃ തർക്കങ്ങളിൽ ഉപഭോക്തൃകോടതികൾ വഴി ലഭിക്കുന്ന പരിഹാരങ്ങൾ ഏതെല്ലാം? (4)
Answer:
പകരം സാധനം നൽകൽ, നല്കിയ അധികമായി ഈടാ ക്കിയ പണം തിരിച്ചു നല്കൽ, നഷ്ടം നികത്തുന്നതി “നുള്ള തുക ലഭ്യമാക്കൽ, സേവനത്തിലെ കോട്ടങ്ങൾ പരി ഹരിക്കാനുള്ള നിർദ്ദേശം നല്കൽ, ദോഷകരമായ വ്യാപാ മനടപടികൾ നിർത്തലാക്കൽ, ഹാനികരമായ ഭക്ഷ്യവ സ്തുക്കളുടെ വില്പന നിരോധിക്കൽ പരാതിച്ചെലവ് ലഭ മാക്കൽ.
Question 14.
മലബാറിൽ കേരളവർമ്മ പഴശ്ശിരാജ ബ്രിട്ടീഷുകാർക്കെ തിരായി നടത്തിയ ചെറുത്തു നിൽപ്പുകൾ വിശദീകരി ക്കുക? (4)
Answer:
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറിൽ നടന്ന ശക്തമായ ചെറുത്തു നിൽപ്പിന് നേതൃത്വം നൽകിയത് മലബാറിലെ കോട്ടയം രാജകുടുംബത്തിലെ കേരള വർമ്മ പഴശ്ശിരാജയാണ്. മൈസൂരിലെ ഭരണാധികാരി കൾക്കെതിരെ ബ്രിട്ടീഷുകാരെ സഹായിച്ചതിനു പകര മായി കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം ബ്രിട്ടീഷുകാർ പഴശ്ശിരാജയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വിജയിച്ചശേഷം വാഗ്ദാനം നിറ വേറ്റാൻ ബ്രിട്ടീഷുകാർ തയാറായില്ല. മാത്രവുമല്ല, വയ നാടിന് മേൽ ബ്രിട്ടീഷുകാർ അവകാശവാദം ഉന്നയിക്കു കയും ചെയ്തു. ഇതിനെതിരെ പഴശ്ശിരാജാ ജനങ്ങളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടി. ചെമ്പൻ പോക്കർ, കൈതേരി അമ്പുനായർ, എടച്ചേന കുങ്കൻ നായർ, വയനാട്ടിലെ കുറിച്യനേതാവായ തല ക്കൽ ചന്തു എന്നിവരുടെ സഹായത്താൽ പഴശ്ശി ശക്ത മായ ഒളിപ്പോർ നടത്തി. പോരാട്ടത്തിനിടയിൽ 1805 നവം ബർ 30ന് പഴശ്ശിരാജാ വധിക്കപ്പെട്ടു.
Question 15.
ചുവടെ ചേർത്തിട്ടുള്ള ഭൂവിവരങ്ങളെ നൽകിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴു തുക. (4)
(a) ഗോദാവരി നദി
(b) മാൾവാ പീഠഭൂമി
(c) പൂർവ്വഘട്ടം
(d) കൊച്ചി തുറമുഖം
Answer:

Part – B
Question 16.
ശാശ്വത ഭൂനികുതിവ്യവസ്ഥയുടെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ എഴുതുക. (3)
അല്ലെങ്കിൽ
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ സംയോജനത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ശാശ്വതഭൂനികുതിവ്യവസ്ഥയുടെ സവിശേഷതകൾ:
- ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് സമീന്ദാർ ആയി രുന്നു.
- നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേ ശത്തെ മുഴുവൻ ഭൂമിയുടെയും ഉടമസ്ഥൻ സെമി ന്ദാർ ആയിരുന്നു.
- സമീന്ദാർമാർ ഭൂവുടമകളായതോടെ യഥാർതഥ കർഷകർ കുടിയാൻമാരായി മാറി.
- വിളവിന്റെ 60% വരെ കർഷകർ നികുതിയായി നൽകണമായിരുന്നു.
- വിളവ് മോശമായാലും നികുതി നൽകണമായിരു ന്നു.
- നിശ്ചിത തീയതിയിൽ നികുതി പണമായി നൽകണ മായിരുന്നു. (മുൻകാലങ്ങളിൽ ഉൽപ്പന്നങ്ങളാണ് കർഷർ നികുതിയായി നൽകിയിരുന്നത്)
ബ്രിട്ടീഷ് ഗവർണർ ജനറൽ ആയിരുന്ന കോൺവാലീസ് പ്രഭുവാണ് ഈ നയം നടപ്പിലാക്കിയത്.
OR
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്ന തിന് പട്ടേലും വി.പി. മേനോനു ചേർന്ന് ഒരു ലയനക്ക-ദാദർ (Instrument of Accession) തയ്യാറാക്കി. ഈ കരാർ അനുസരിച്ച് പ്രതിരോധം, വിദേശകാര്യം, വാർത്താ വിനിമയം എന്നിവരുടെ നിയന്ത്രണം നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാരിന് കൈമാറണം. ജനകീയ പ്രതിഷേധ ങ്ങളും ഇന്ത്യാ ഗവൺമെന്റിന്റെ പ്രായോഗിക സമീപന ങ്ങളും മൂലം ഭൂരിഭാഗം നാട്ടുരാജ്യങ്ങളും ലയനക്കരാ റിൽ ഒപ്പുവെച്ച് ഇന്ത്യൻ യൂണിയനിൽ ചേർന്നു. എന്നാൽ ഹൈദരാബാദ്, കാശ്മീർ, ജുനഗഡ് എന്നീ നാട്ടുരാജ്യ ങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ചു. പിന്നീട് അനുരഞ്ജനത്തിലൂടെയും സൈനികനടപടിയി ലൂടെയും രാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ച്ചേർത്തു.
![]()
Question 17.
പ്രാദേശികവാതങ്ങൾ എന്നാലെന്ത്? ഇന്ത്യയിൽ വീശുന്ന പ്രാദേശികവാതങ്ങൾക്ക് ഉദാഹരണങ്ങളെഴുതുക. (3)
അല്ലെങ്കിൽ
വസന്തകാലത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേ ശത്തുമാത്രമായി അനുഭവപ്പെടുന്ന കാറ്റുകളാണ് പ്രാദേ ശികവാതങ്ങൾ.
ലു മംഗോഷവർ കാൽബൈശാഖി
അല്ലെങ്കിൽ
മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ വസന്തകാലമായിരിക്കും.
ശൈത്യകാലത്തിൽ നിന്നും വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണിത്.
ചെടികൾ തളിർക്കുന്നതും പുഷ്പിക്കുന്നതും, മാവ് പൂക്കുന്നതും, പ്ലാവുകളിൽ ചക്കയുണ്ടാകുന്നതും ഈ കാലത്തിന്റെ പ്രത്യേകതയാണ്.
Question 18.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് നയിച്ച ഏതെങ്കിലും മൂന്ന് കാരണങ്ങൾ സൂചിപ്പിക്കുക. (3)
അല്ലെങ്കിൽ
1964-ലെ കോത്താരി കമ്മീഷന്റെ ശുപാർശകൾ എന്തെല്ലാം?
Answer:
കർഷകരുടെ ദുരിതങ്ങൾ
കരകൗശല തൊഴിലാളികളുടെ ദാരിദ്യം
രാജാക്കന്മാരുടെ ദുരിതങ്ങൾ
അല്ലെങ്കിൽ
10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം. സെക്കണ്ടറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നട പിലാക്കണം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം.
Question 19.
രാഷ്ട്രം നിർവഹിക്കുന്ന നിർബന്ധിത ചുമതലകളും വിവേചനപരമായ ചുമതലകളും താരതമ്യം ചെയ്യുക. (4)
അല്ലെങ്കിൽ
വിവരാകാശ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക.
Answer:
നിർബന്ധിത ചുമതലകൾ
രാഷ്ട്രം എക്കാലത്തും നിർബന്ധമായും നിർവഹി ക്കേണ്ട ചുമതലകളാണിവ. ഇത് നിർവഹിക്കാത്ത പക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം ഉണ്ടാവു കയില്ല.
ഉദാ : അതിർത്തി സംരക്ഷണം
നീതി നടപ്പാക്കൽ ആഭ്യന്തരസമാധാനം അവകാശസംര ക്ഷണം വിവേചനപരമായ ചുമതലകൾ
രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിർവ്വ ഹിക്കേണ്ട ചുമതലകൾ ഉദാ : ആരോഗ്യ സംരക്ഷണം നല്കുക.
ക്ഷേമപദ്ധതികൾ നടപ്പാക്കുക, വിദ്യാഭ്യാസ സൗകര്യം ഒരു ക്കുക, ഗതാഗത സൗകര്യം ഒരുക്കുക.
അല്ലെങ്കിൽ
2005-ൽ നിലവിൽ വന്നു. രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തിസംഘാതൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാകാശ നിയമനിർമ്മാണത്തി ലേക്ക് നയിച്ചത്. അഴിമതി നിയന്ത്രിക്കുന്നതിനും ഉദ്യോ ഗസ്ഥർക്കിടയിൽ ഉത്തരവാദിത്വബോധമുണ്ടാക്കുന്ന തിനും ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ സുതാര്യമാ ക്കുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു. പൊതു സ്ഥാപ നങ്ങളുടെ കൈവശമുളള വിവരങ്ങൾ ആവശ്യപ്പെടുന്ന പക്ഷം പൗരന്മാർക്ക് ലഭ്യമാക്കാനും ഈ നിയമത്തിലൂടെ കഴിയുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അധികാ രങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിർവഹിക്കാനും സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും വിവരാവകാശ കമ്മീഷന് രൂപം നൽകിയിട്ടുണ്ട്.
Question 20.
മൈലാകാഫിനാൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാം? (4)
അല്ലെങ്കിൽ
ആരോഗ്യമുള്ള വ്യക്തികൾ രാജ്യ പുരോഗതിയിൽ പങ്കാ ളികളാകുന്നത് എങ്ങനെയെന്ന് വിശദമാക്കുക.
Answer:
വ്യക്തികളിൽ നിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പ ത്തിക വികസനത്തിന് സഹായിക്കുന്നു.
പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താൻ സഹാ യിക്കുന്നു.
സമ്പാദ്യശീലം വളർത്തുന്നു
വ്യക്തിഗത കഴിവുകൾ ഗ്രൂപ്പ് വികസനത്തിന് പ്രയോജ നപ്പെടുത്തുന്നു.
ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നു.
അല്ലെങ്കിൽ
തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിക്കുന്നതുകൊണ്ടും കാര്യക്ഷമത വർദ്ധിക്കുന്നതുകൊണ്ടും ഉൽപാദനം കൂടു ന്നു.
പ്രകൃതിവിഭവങ്ങൾ ശരിയായി വിനിയോഗിക്കാനാവും ചികിത്സാച്ചെലവുകൾ കുറയ്ക്കാനും അതുവഴി സർക്കാ രിന്റെ സാമ്പത്തികച്ചെലവ് കുറയ്ക്കാനും കഴിയും.
ഉത്പാദനവർധനവിലൂടെ സാമ്പത്തികവികസനം സാധ്യ മാകും.
Question 21.
രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടക മാണ് ജനങ്ങൾ. പ്രസ്താവന സാധൂകരിക്കുക. (4)
അല്ലെങ്കിൽ
ഇന്ത്യൻ സിവിൽ സർവീസിന്റെ ഏതെങ്കിലും രണ്ട് വിഭാ ഗങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
ജനങ്ങൾ ഇല്ലാതെ രാഷ്ട്രമില്ല.
ഒരു രാജ്യത്ത് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ജന സംഖ്യ എത്രയെന്നാ പരമാവധി എത്ര ജനങ്ങൾ ഉണ്ടാക ണമെന്നാ നിശ്ചയിക്കപ്പെട്ടിട്ടില്ല.
അമിതമായ ജനസംഖ്യയും കുറഞ്ഞ ജനസംഖ്യയും രാഷ്ട്രത്തിന് ഗുണകരമല്ല.
ഇത് രാഷ്ട്രത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധി ക്കും. അല്ലെങ്കിൽ.
| അഖിലേന്ത്യാസർവ്വീസ് | കേന്ദ്രസർവീസ് | സംസ്ഥാനസർവീസ് |
| ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു | ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു. | സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നു |
| കേന്ദ്രസർവീസിലോ സംസ്ഥാന സർവിസിലോ നിയമിക്കപ്പെടുന്നു ഉദാഹരണം: | കേന്ദ്രഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുന്നു ഉദാഹരണം: | സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു ഉദാഹരണം: |
| ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) | ഇന്ത്യൻ ഫോറിൻ സർവീസ് | പോലീസ് |
| ഇന്ത്യൻ പോലീസ് സർവീസ് (IPS) | ഇന്ത്യൻ റെയിൽവേ സർവീസ് |
അധ്യാപകർ |
![]()
Question 22.
ആ കാശീയ വിദൂര സംവേദനവും ഉപഗ്രഹ വിദൂര സംവേദനവും താരതമ്യം ചെയ്യുക. (4)
അല്ലെങ്കിൽ
നൽകിയിട്ടുള്ള മാതൃകാ റഫറൻസ് ഗ്രിഡുകൾ വിശക ലനം ചെയ്ത് താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക.
(i) ഗ്രിഡിൽ നൽകിയിട്ടുള്ള സാംസ്കാരിക സവിശേ ഷതകൾ ഏതെല്ലാം?
(ii) വാസസ്ഥലങ്ങളുടെയും കോട്ടയുടേയും സ്ഥാനം നാല് ഗ്രിഡ് റഫറൻസിൽ കണക്കാക്കുക.
Answer:
ആകാശിയ വിദൂരസംവേദനം
ബലൂണുകളിലോ വിമാനങ്ങളിലോ ഉറപ്പിച്ചിട്ടുള്ള ക്യാമ റയുടെ സഹായത്താൽ ആകാശത്തുനിന്നും ഭൂതല ത്തിന്റെ ചിത്രങ്ങൾ തുടർച്ചയായി എടുക്കുന്ന പ്രക്രിയ.
താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിവരശേഖരണത്തി നായി ഉപയോഗിക്കുന്നു.
ഉപഗ്രഹ വിദൂരസംവേദനം.
കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറു കൾ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയ.
ഉപഗ്രഹവിദൂര സംവേദനത്തെ ഭൂസ്ഥിര ഉപഗ്രഹമാണ് സൗരസ്ഥിര ഉപഗ്രഹങ്ങങ്ങൾ എന്നിങ്ങനെ രണ്ടായി തിരി ചിരിക്കുന്നു.
അല്ലെങ്കിൽ
കിണർ കുഴൽ കിണർ അമ്പലം കോട്ട വാസസ്ഥലം റാഡ് ശവപ്പറമ്പ്
(i) വാസസ്ഥലം ; 8534
കോട്ട ; 8134
Question 23.
ബാങ്കിതര ധനകാര്യ കമ്പനികൾ നൽകുന്ന പ്രധാന സേവനങ്ങൾ ഏതെല്ലാം? (4)
അല്ലെങ്കിൽ
ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം എന്നിവ ഒരു രാജ്യത്തിന്റെ ജനസംഖ്യയിൽ മാറ്റം വരുത്തുന്നതെങ്ങനെ യെന്ന് വിശദമാക്കുക.
Answer:
ഹയർ പർച്ചേസിന് വായ്പ നൽകുന്നു.
വീട് നിർമ്മാണത്തിനു വായ്പ നൽകുന്നു.
സ്വർണ്ണപ്പണയത്തിന്മേൽ വായ്പ നൽകുന്നു.
സ്ഥിര നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകുന്നു.
ചിട്ടികൾ നടത്തുന്നു.
അല്ലെങ്കിൽ
ജനനനിരക്ക്
ജനനനിരക്ക് വർധിക്കുമ്പോൾ ജനസംഖ്യ വർധിക്കുന്നു.
ജനനനിരക്ക് കുറയുമ്പോൾ ജനസംഖ്യ കുറയുന്നു.
മരണനിരക്ക്
മരണനിരക്ക് കുറയുമ്പോൾ ജനസംഖ്യ വർധിക്കുന്നു
മരണനിരക്ക് വർധിക്കുമ്പോൾ ജനസംഖ്യ കുറയുന്നു.
കുടിയേറ്റം
എവിടേക്കാണോ കുടിയേറ്റം നടക്കുന്നത് അവിടെ ജന സംഖ്യ വർധിക്കുന്നു.
എവിടെനിന്നാണോ പോകുന്നത് അവിടെ ജനസംഖ്യ കുറയുന്നു.
Question 24.
സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവ വിശദമാക്കുക. (5)
(i) ഉത്തരായനം
(ii) ദക്ഷിണായനം
അല്ലെങ്കിൽ
മധ്യരേഖാ ന്യൂനമർദ്ദ മേഖലയും ഉപോഷ്ണ ഉച്ചമർദ്ദ മേഖ ലയും രൂപപ്പെടുന്നതെങ്ങനെ?
ഈ മർദ്ദ് മേഖലകൾക്കിടയിൽ വീശുന്ന ആഗോളവാതം ഏത്?
Answer:
ഉത്തരായനം
ശൈത്വ അനന്തദിനത്തെത്തുടർന്ന് സൂര്യൻ ദക്ഷിണാ യനരേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള അയനം ആരംഭിക്കുകയും ജൂൺ 21 ന് ഉത്തരായന രേഖക്ക് നേർമുകളിൽ എത്തുകയും ചെയ്യുന്നു. ദക്ഷിണായനരേഖയിൽ നിന്നും ഉത്തരായന രേഖയിലേ ക്കുള്ള സൂര്യന്റെ അയനത്തെ ഉത്തരായനം എന്ന് വിളി ക്കുന്നു.
ദക്ഷിണായനം
ഗ്രീഷ്മ അനന്തദിനത്തെത്തുടർന്ന് ഉത്തരായന രേഖ യിൽ നിന്നും ദക്ഷിണായന രേഖയിലേക്ക് അയനം ആരം ദിക്കുകയും ഡിസംബർ 22 ന് ദക്ഷിണായനരേഖക്ക് നേർമുകളിൽ എത്തുകയും ചെയ്യുന്നു.
ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായനരേഖയി ലേക്കുള്ള സൂര്യന്റെ അയനത്തെ ദക്ഷിണായനം എന്ന് വിളിക്കുന്നു.
അല്ലെങ്കിൽ
മധ്യരേഖാ ന്യൂനമർദ്ദമേഖല
മധ്യരേഖയ്ക്ക് തെക്ക് 50 മുതൽ വടക്ക് 50 വരെ അക്ഷാംശങ്ങൾക്കിടയിൽ വർഷം മുഴുവൻ സൂര്യരശ്മി കൾ ലംബമായി പതിക്കുന്നു.
സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും ഉയരുകയും ചെയ്യുന്നതിനാൽ ഇവിടെ ന്യൂനമർദ്ദം അനുഭവപ്പെടുന്നു. നിർവാതമേഖല എന്നും അറിയപ്പെടുന്നു.
ഉപാക്ഷ ഉച്ചമർദ്ദമേഖല
രണ്ട് അർദ്ധഗോളങ്ങളിലും 300 അക്ഷാംശങ്ങളിൽ മധ്യ രേഖാ പ്രദേശത്തുനിന്നും ചൂടുപിടിച്ച് ഉയരുന്ന വായു ക്രമേണ തണുത്ത് ഭൂഭ്രമണത്തിന്റെ സ്വാധീനത്താൽ ഉപാ ഷ്ണമേഖലയിൽ എത്തുമ്പോഴേക്കും താഴുന്നതിനാൽ ഈ മേഖലയിലുടനീളം ഉച്ചമർദ്ദം അനുഭവുപെടുന്നു.
- വാണിജ്യവാതങ്ങൾ
![]()
Question 25.
ചുവടെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാന ത്തിൽ റഷ്യൻ വിപ്ലവത്തെ വിശകലനം ചെയ്യുക. (6)
സൂചനകൾ:
ഫെബ്രുവരി വിപ്ലവം
ഒക്ടോബർ വിപ്ലവം
അല്ലെങ്കിൽ
രണ്ടാം ലോകയുദ്ധത്തിന്റെ കാരണങ്ങളും ഫലങ്ങളും വിശദമാക്കുക.
Answer:
ഫെബ്രുവരി വിപ്ലവം
- 1917 ആയപ്പോഴേക്കും റഷ്യയിൽ ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായി.
- പെട്രോഗ്രാഡ് പട്ടണത്തിൽ തൊഴിലാളികൾ പ്രക ടനം നടത്തി.
- സൈനികരും ഇവരോടൊപ്പം ചേർന്നു
- നിക്കാളാസ് രണ്ടാമൻ സ്ഥാനമൊഴിഞ്ഞു.
- അലക്സാണ്ടർ കറന് സിയുടെ നേതൃത്തിൽ ഒരു താല്ക്കാലിക ഗവൺമെന്റ് നിലവിൽ വന്നു.
ഒക്ടോബർ വിപ്ലവം
- താല്ക്കാലിക ഗവൺമെന്റ് ജനങ്ങളുടെ ആവശ്യ ങ്ങളെ അംഗീകരിച്ചില്ല
- സോവിയറ്റുകൾ താല്ക്കാലിക ഗവൺമെന്റിനെ എതിർത്തു. ലെനിൻ ഇതിന് നേതൃത്വം നല്കി.
- 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താത്ക്കാലിക ഗവൺമെന്റിനെതിരെ സായുധ വിപ്ലവം ആരംഭിച്ചു.
- കെറന്സ്കി രാജ്യം വിട്ടു.
- ബോള് ഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവം ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നു.
അല്ലെങ്കിൽ
കാരണങ്ങൾ
- പാരീസ് സമാധാന സന്ധി
- വേഴ്സായ് ഉടമ്പടി
- ഷാ ഷിസത്തിന്റെയും നാസിസത്തിന്റെയും വളർച്ച
- സൈനിക സഖ്യങ്ങളുടെ രൂപീകരണം
- പ്രീണന നയം
- സർവ്വരാജ്യ സഖ്യത്തിന്റെ പരാജയം (Explain any 3)
ഫലങ്ങൾ
- ദശലക്ഷക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ടു.
- യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തികനില താറു മാറായി
- യൂറോപ്യൻ രാജ്യങ്ങളുടെ ലോകമേധാവിത്വം തകർന്നു.
- ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു.
- അമേരിക്കയും സോവിയറ്റ് യൂണിയനും വൻ ശക്തികളായി മാറി.
- ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചു.