Students can read Kerala SSLC Social Science Board Model Paper March 2024 with Answers Malayalam Medium and Kerala SSLC Social Science Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Social Science Board Model Paper March 2024 Malayalam Medium
Time: 2½ Hours
Total Score: 80 Marks
വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- Part-A യിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. Part-B യിലെ ഓരോ ചോദ്യനമ്പറിലും ഉൾപ്പെടുത്തിയിരി ക്കുന്ന ഏതെങ്കിലും ഒരു ചോദ്യത്തിന് മാത്രമേ ഉത്തരമെഴുതേണ്ടതുള്ളൂ.
Part – A
Question 1.
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടമേത്? (1)
(A) ഡിഗ്ബോയ്
(B) ഝാറിയ
(C) നെയ് വേലി
(D) മുംബൈ ഹൈ
Answer:
(D) മുംബൈ ഹൈ
Question 2.
1929-ൽ ലാഹോറിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹി ച്ചത് ആര്? (1)
(A) സുഭാഷ് ചന്ദ്രബോസ്
(B) മഹാത്മാഗാന്ധി
(C) ജവർഹർലാൽ നെഹ്റു
(D) സർദാർ വല്ലഭ് ഭായി പട്ടേൽ
Answer:
(C) ജവഹർലാൽ നെഹ്റു
Question 3.
അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ രൂപം നല്കിയിട്ടുള്ള സ്ഥാപനമേത്? (1)
(A) ലോകായുക്ത
(B) സംസ്ഥാന വിജിലൻസ് കമ്മീഷൻ
(C) ലോക്പാൽ
(D) സംസ്ഥാന വിവരാവകാശ കമ്മീഷൻ
Answer:
(C) ലോക്പാൽ
![]()
Question 4.
ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ എണ്ണം? (1)
(A) ജനനനിരക്ക്
(B) ജനസാന്ദ്രത
(C) ജനസംഖ്യാഘടന
(D) ലിംഗാനുപാതം
Answer:
(B) ജനസാന്ദ്രത
Question 5.
ഇന്ത്യയിലെ ശൈത്വകാലത്തിന്റെ ഒരു പ്രത്യേകത യേത്? (1)
(A) ലു ഉഷ്ണക്കാറ്റ്
(B) കാൽബൈശാഖി
(C) പശ്ചിമ അസ്വസ്ഥത
(D) മാംഗോഷവർ
Answer:
(C) പശ്ചിമ അസ്വസ്ഥത
Question 6.
സമൂഹശാസ്ത്ര പഠനത്തിന്റെ പ്രാധാന്യം വ്യക്തമാ ക്കുക. (3)
Answer:
സമൂഹശാസ്ത്ര പഠനത്തിന്റെ പ്രാധാന്യം:
- സമൂഹത്തെക്കുറിച്ചുള്ള ശരിയായ ധാരണ രൂപീകരിക്കാൻ സഹായിക്കുന്നു.
- സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമൂഹ ത്തെയും വസ്തുനിഷ്ഠമായറിയാൻ സഹായിക്കുന്നു.
- വ്യക്തിയും സാമൂഹിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ സഹാ യിക്കുന്നു.
- സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു.
- സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
- സാമൂഹികാസൂത്രണത്തിനും വികസന ത്തിനും പ്രയോജനപ്പെടുന്നു.
- പിന്നാക്കവിഭാഗങ്ങൾ, ചൂഷിതർ, വിവേച നത്തിനും പീഡനത്തിനും വിധേയരാവുന്നവർ എന്നിവരെക്കുറിച്ചുള്ള പഠനങ്ങൾ സാമൂഹി കക്ഷേമ പ്രവർത്തനങ്ങൾക്ക് മാർഗദർശ നമായിത്തീരുന്നു.
Question 7.
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഏതെങ്കിലും മൂന്ന് സവി ശേഷതകൾ എഴുതുക. (3)
Answer:
ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകൾ:
- ശ്രേണിപരമായ സംഘാടനം
- സ്ഥിരത
- യോഗ്യത അടിസ്ഥാനമാക്കി നിയമനം
- രാഷ്ട്രീയ നിഷ്പക്ഷത
- വൈദഗ്ധ്യം
Question 8.
കിഴക്കൻ മലനിരകളെക്കുറിച്ച് ലഘുകുറിപ്പെഴു തുക. (3)
Answer:
- സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരം. പൂർവാചൽ എന്നും അറിയപ്പെ ടുന്നു.
- ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി ഇവിടെയാണ്.
- നിബിഡമായ ഉഷ്ണമേഖലാ മഴക്കാടു കളുണ്ട്.
Question 9.
ഇന്ത്യയിലെ പ്രധാന കാർഷിക കാലങ്ങൾ വിശദമാ ക്കുക. (3)
Answer:
| കാർഷിക കാലങ്ങൾ | വിളയിറക്കൽ കാലം | വിളവെടുപ്പു കാലം | പ്രധാന വിളകൾ |
| ഖാരിഫ് (Kharif) | ജൂൺ (മൺസൂണിന്റെ ആരംഭം) | നവംബർ ആദ്യവാരം (മൺസൂണിന്റെ അവസാനം) | നെല്ല്, ചോളം, പരുത്തി, തിനവിളകൾ, ചണം, കരിമ്പ്, നിലക്കടല |
| റാബി (Rabi) | നവംബർ മധ്യം (ശൈത്യകാലാരംഭം) | മാർച്ച് (വേനലിന്റെ ആരംഭം) | ഗോതമ്പ്, പുകയില, കടുക്, പയർവർഗങ്ങൾ |
| സൈദ് (Zaid) | മാർച്ച് (വേനലിന്റെ ആരംഭം) | ജൂൺ (മൺസൂണിന്റെ ആരംഭം) | പഴവർഗങ്ങൾ, പച്ചക്കറികൾ |
Question 10.
മാനവ വിഭവശേഷി വികസനത്തിന്റെ ഏതെങ്കിലും മൂന്ന് തലങ്ങൾ പട്ടികപ്പെടുത്തുക. (3)
Answer:
മാനവവിഭവശേഷി വികസനത്തിന്റെ വിവിധ തലങ്ങൾ:
- വ്യക്തികൾ സ്വപരിശ്രമത്തിലൂടെ സ്വന്തം കഴിവുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നു.
- കുടുംബം വ്യക്തിയുടെ കഴിവുകൾ വിക സിപിക്കു ന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നു.
- വിവിധ സ്ഥാപനങ്ങളും ഏജൻസികളും പഠനം പരിശീലനം എന്നിവക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നു.
- രാഷ്ട്രം ജനങ്ങളുടെ കഴിവുകൾ വകസിപ്പി ക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരു ക്കുന്നു.
![]()
Question 11.
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കാൻ ഇടയാക്കിയ സാഹചര്യം വിശദമാക്കുക. (4)
Answer:
- സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു.
- തെലുങ്ക് സംസാരിക്കുന്നവർക്കായി ആ സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യ വുമായി പോട്ടി ശ്രീരാമലും നിരാഹാരം തുടങ്ങി.
- അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായി ആന്ധ്രപ്രദേശ് സംസ്ഥാനം 1953 ൽ രൂപീകരിച്ചു.
- ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാ നങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു.
- ഫസൽ അലി ആയിരുന്നു കമ്മീഷൻ അധ്യക്ഷൻ.
- 1956 ൽ ഇന്ത്യൻ സംസ്ഥാന പുനസംഘടനാ നിയമം പാർലമെന്റ് പാസ്സാക്കി.
Question 12.
സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോ ഗപ്പെടുത്തുമ്പോഴും ഉപഭോക്താവ് പ്രതീക്ഷിക്കുന്ന തെന്തെല്ലാം? (4)
Answer:
സാധനങ്ങൾ/സേവനങ്ങൾ വാങ്ങുമ്പോൾ ഉപഭോ ക്താവ് പ്രതീക്ഷിക്കുന്നത്.
- ന്യായവില
- വിശ്വാസ്യത
- വിൽപനാന്തരസേവനം
- ശരിയായ അളവും തൂക്കവും
Question 13.
ലഘുവിവരണം തയ്യാറാക്കുക. (4)
(i) ചമ്പാരൻ സത്യാഗ്രഹം
(ii) ഖേഡ സത്യാഗ്രഹം
Answer:
ചമ്പാരൻ സത്യാഗ്രഹം (1917 ബീഹാർ)
ചമ്പാരനിലെ നീലം കർഷകരുടെ പ്രശ്നത്തിൽ ഇടപെട്ട് ഗാന്ധിജി നിയമലംഘനവും സഹന സമരവും പോലുള്ള സമരരീതികളാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ ഇടപെടൽ നീലം കർഷകർക്ക് അനുകൂലമായ നിയമം പാസാക്കാൻ അധികാരികളെ നിർബന്ധിതരാക്കി. സമരത്തിനു ശേഷം ഗാന്ധിജി ചമ്പാരൻ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കു കയും ശുചീകരണ പ്രവർത്തനങ്ങളും വൈദ്യ സഹായ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും ചെയ്തു.
ഡയിലെ കർഷകസമരം (1918 ഗുജറാത്ത്)
വരൾച്ചയും കൃഷിനാശവും മൂലം ദുരിതത്തിലാ യിരുന്ന ഗുജറാത്തിലെ ഡയിലെ കർഷക രിൽനിന്നു നികുതി പിരിക്കാൻ തീരുമാനിച്ച അധികാരികളുടെ (1918ൽ) നയത്തിനെതിരെ ഗാന്ധിജി നികുതിനിഷേധവും സത്യഗ്രഹവും സമരായുധങ്ങളായി ഉപയോഗിച്ചു. അതിന്റെ ഫലമായി സർക്കാർ നികുതിയിളവുകൾ നൽ കാൻ തയാറായി. സത്യഗ്രഹത്തിലും അഹിം സയിലും അധിഷ്ഠിതമായ ആദ്യകാല സമരങ്ങൾ ഗാന്ധി ജിയെ ജനസമൂഹത്തിന്റെ നേതാവാക്കി ത്തീർത്തു.
Question 14.
‘എ’ കോളത്തിന് അനുയോജ്യമായി ‘ബി’ കോളം ക്രമപ്പെടുത്തി എഴുതുക. (4)
| എ | ബി |
| ഒന്നേകാൽ കോടി മലയാളികൾ | ബാരിസ്റ്റർ ജി.പി. പിള്ള |
| നിവർത്തന പ്രക്ഷോഭം | ഡോ.പൽപ്പു |
| മലയാളി മെമ്മോറിയൽ | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
| ഈഴവമെമ്മോറിയൽ | സി.കേശവൻ |
Answer:
| എ | ബി |
| ഒന്നേകാൽ കോടി മലയാളികൾ | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
| നിവർത്തന പ്രക്ഷോഭം | സി.കേശവൻ |
| മലയാളി മെമ്മോറിയൽ | ബാരിസ്റ്റർ ജി.പി. പിള്ള |
| ഈഴവമെമ്മോറിയൽ | ഡോ. പൽപ്പു |
Question 15.
താഴെപറയുന്ന ഭൂവിവരങ്ങളെ നല്കിയിട്ടുള്ള ഇന്ത്യ യുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴു തുക. (4)
(A) ഗോദാവരി നദി
(B) പശ്ചിമഘട്ടം
(C) ചെന്നൈ തുറമുഖം
(D) കച്ച് ഉപദ്വീപ്
Answer:

Part – B
Question 16.
ഇന്ത്യൻ സാമൂഹിക പരിഷ്കരണ രംഗത്ത് രാജാറാം മോഹൻ റോയ് വഹിച്ച പങ്ക് വിശദമാക്കുക. (3)
അല്ലെങ്കിൽ
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ തുണി വ്യവസായ ത്തിന്റെ തകർച്ചയ്ക്കിടയാക്കിയ കാരണങ്ങളെ ന്തെല്ലാം?
Answer:
ഇന്ത്യൻ സമൂഹത്തിന്റെ ആധുനികവൽക്കര ണത്തിനായി വാദിച്ച ആദ്യത്തെയാൾ രാജാറാം മോഹൻറായ് ആണ്. ജാതിവ്യവസ്ഥയെയും ‘സതി’ എന്ന ദുരാചാരത്തെയും ശക്തമായി എതിർത്ത അദ്ദേഹം ബംഗാളിൽ ‘ബ്രഹ്മസമാജം’ എന്ന പ്രസ്ഥാനം സ്ഥാപിച്ചു. വിവിധ ജാതിക ളായി വിഭജിക്കപ്പെട്ട അന്നത്തെ ഇന്ത്യൻ സമൂഹത്തിന്റെ സ്ഥാനത്ത് ഒരൊറ്റ ഇന്ത്യൻ സമൂഹം എന്ന ആശയം പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത് ഇന്ത്യയ്ക്കാരിൽ രാജ്യസ്നേഹം വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു. അങ്ങനെ രാഷ്ട്രത്തിന്റെ ഐക്യവും സാമൂഹിക പരിഷ് കരണത്തിന്റെ ലക്ഷ്യമായി മാറി. സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണ മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ സാമൂഹിക പരിഷ്കരണ ത്തിനുവേണ്ടി വാദിച്ചു കൊണ്ട് മുന്നോട്ടു വന്നു.
- ഇന്ത്യൻ സമൂഹത്തിന്റെ ജാതിവ്യവസ്ഥ യെയും സതി ആചാരത്തെയും എതിർത്തു.
- ജാതിവ്യവസ്ഥയെയും സതി ആചാര ത്തെയും എതിർത്തു.
- ബംഗാളിൽ ‘ബ്രഹ്മസമാജം’ എന്ന പ്രസ്ഥാനം സ്ഥാപിച്ചു.
- ഒരൊറ്റ ഇന്ത്യൻ സമൂഹം എന്ന ആശയം പ്രചരി പ്പിക്കാൻ ശ്രമിച്ചു.
- സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി സ്ത്രീ കൾക്ക് സ്വത്തിന്മേൽ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടു.
OR
- യന്ത്ര നിർമിത ബ്രിട്ടീഷ് തുണിത്തരങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.
- ഇന്ത്യയിൽ റയിൽവേ വ്യാപകമായത്.
- ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഇന്ത്യൻ തുണിത്തരങ്ങളുടെമേൽ ഉയർന്ന നികുതി ചുമ ത്തിയത്.
- അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി
- ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചൂഷണവും പീഢനവും
Question 17.
വസന്തകാലത്തിന്റെ സവിശേഷതകൾ എന്തെല്ലാം? (3)
അല്ലെങ്കിൽ
ചക്രവാതങ്ങൾ എന്നാലെന്ത്? ഉത്തരാർദ്ധ ഗോളത്തി ലെയും ദക്ഷിണാർദ്ധഗോളത്തിലെയും ചക്രവാത ങ്ങളെ താരതമ്യം ചെയ്യുക.
Answer:
വസന്തകാലത്തിന്റെ പ്രത്യേകതകൾ:
- മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ വസന്തകാലമായിരിക്കും.
- ശൈത്യകാലത്തിൽ നിന്നും വേനൽകാല ത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണിത്.
- ചെടികൾ തളിർക്കുന്നതും, പുഷ്പിക്കു ന്നതും, മാവ് പൂക്കുന്നതും, പ്ലാവുകളിൽ ചക്കയുണ്ടാകുന്നതും ഈ കാലത്തിന്റെ പ്രത്യേകതയാണ്.
![]()
Question 18.
ശിപായിമാരുടെയും രാജാക്കൻമാരുടെയും പ്രശ്നങ്ങൾ 1857ലെ കലാപത്തിന് കാരണമായതെങ്ങനെ? (3)
അല്ലെങ്കിൽ
ഇന്ത്യയിൽ ബ്രിട്ടീഷുകാർ നിയമം മൂലം നിരോധിച്ച സാമൂഹിക അനാചാരങ്ങൾ എന്തെല്ലാം?
Answer:
രാജാക്കന്മാരുടെ പ്രശ്നങ്ങൾ:
- ദത്തവകാശനോരോധന നയം.
- ദുർഭരണം ആരോപിച്ച് ബ്രിട്ടീഷുകാർ നാട്ടുരാ ജ്വങ്ങൾ പിടിച്ചെടുത്തത്.
ശിപായിമാരുടെ ദുരിതങ്ങൾ:
- ശിപായിമാരുടെ തുച്ഛമായ ശമ്പളം.
- പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയ തിരകൾ സൈന്യത്തിൽ ഉപയോഗി ക്കുന്നു എന്ന പ്രചാരണം.
- ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്നുള്ള അവഹേളനം
OR
- 12 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടി കളുടെ വിവാഹത്തിന് വിലക്കേർപ്പെടുത്തി.
- പെൺ ശിശുഹത്യ നിരോധിച്ചു.
- സതി നിരോധിച്ചു.
- വിധവാ പുനർവിവാഹം നടപ്പിലാക്കി.
- അടിമത്തം നിരോധിച്ചു.
- ശൈശവ വിവാഹവും ബാഹുഭാര്യത്വവും നിരോധിച്ചു.
Question 19.
ബാങ്കിങ് രംഗത്തെ ആധുനിക പ്രവണതകളെകു റിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. (4)
അല്ലെങ്കിൽ
ഇന്ത്യയിൽ പൊതുകടം വർദ്ധിക്കുന്നതിനുള്ള കാര ണങ്ങൾ പട്ടികപ്പെടുത്തുക.
Answer:
ഇലക്ട്രോണിക് ബാങ്കിങ്
- നെറ്റ് ബാങ്കിങ്ങിലൂടെയും ടെലി ബാങ്കിങ്ങി ലൂടെയും എല്ലാവിധ ഇടപാടുകളും നട ത്താൻ കഴിയുന്ന രീതി.
- എല്ലാ സമയത്തും ബാങ്കിങ്, എല്ലായിടത്തും ബാങ്കിങ്, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ ഇതിന്റെ ഭാഗമാണ്.
- ബാങ്കിങ് ഉപകാരണങ്ങളുടെയോ ഉദ്യോഗ സ്ഥരുടെയോ സഹായം ഇതിനാവശ്യമില്ല.
കോർ ബാങ്കിങ്
- എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സർവറിന്റെ കീഴിൽ കൊണ്ടുവന്ന് ബാങ്കിങ് സേവന ങ്ങൾ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യം.
- ഇതുവഴി എ.ടി.എം,ഡെബിറ്റ് കാർഡ്,ക്രഡിറ്റ് കാർഡ്, നെറ്റ്, ബാങ്കിങ്,മൊബൈൽ ബാങ്കിങ്, ടെലിബാങ്കിങ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ വന്നു.
- ഇതോടെ ബാങ്കിങ് ഇടപാടുകൾ ലളിതമായി.
അല്ലെങ്കിൽ
ഇന്ത്യയിൽ പൊതുകടം വർധിക്കുന്നതിനുള്ള കാരണങ്ങൾ:
- പ്രതിരോധരംഗത്തെ വർധിച്ച ചെലവ്.
- ജനസംഖ്യാവർദ്ധനവ്.
- സാമൂഹികക്ഷേമപ്രവർത്തനങ്ങൾ.
- വികസനപ്രവർത്തനങ്ങൾ.
Question 20.
പൗരബോധം രൂപപ്പെടുത്തുന്ന ഘടകങ്ങൾ ഏതെല്ലാം? (4)
അല്ലെങ്കിൽ
രാഷ്ട്രം നിർവ്വഹിക്കുന്ന വിവേചനപരമായ ചുമത ലകൾ സൂചിപ്പിക്കുക.
Answer:
പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ
- കുടുംബം
- വിദ്യാഭ്യാസം
- സംഘടനകൾ
- രാഷ്ട്രീയവ്യവസ്ഥസാമൂഹ്യവ്യവസ്ഥ രാഷ്ട്രീയ വ്യവസ്ഥ
- മാധ്യമങ്ങൾ
കുടുംബം
അംഗങ്ങൾക്കിടയിൽ ഉത്തരവാദിത്തം പ്രോത്സാ ഹിപ്പിക്കുന്നതിനും നില നിർത്തുന്നതിനും കുടുംബത്തിന്റെ പങ്ക് നിർണ്ണായകമാണ്. കുടുംബത്തിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും പൗരബോധം വികസിപ്പിക്കും. ഓരോ വ്യക്തിയും കുടുംബത്തിന്റെ ഭാഗമാ ണെന്നും കുടുംബം സമൂഹത്തിന്റെ ഭാഗമാ ണെന്നുമുള്ള ആശയം കുടുംബാന്തരീക്ഷം വളർത്തണം.
വിദ്യാഭ്യാസം
മൂല്യബോധം, സഹിഷ്ണുത, നേതൃഗുണം, ശാസ്ത്രീയ മനോഭാവം മുതലായവ വളർത്തി യെടുക്കാൻ വിദ്യാഭ്യാസം സഹായിക്കും. ശാസ്ത്രവും സാങ്കേതികവിദ്യയും സമൂഹത്തിന് ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാൻ വിദ്യാഭ്യാസം പ്രാപ്തമാക്കുന്നു.
അസോസിയേഷനുകൾ
നമ്മുടെ സമൂഹത്തിൽ നിരവധി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അസോസിയേഷനുകൾ ഉണ്ട്. പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നു.
മാധ്യമങ്ങൾ
പൗരബോധം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജനങ്ങളിലേക്ക് വാർത്ത കളും വിവരങ്ങളും വിതരണം ചെയ്യുന്ന അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ സമൂഹത്തെ വളരെയധികം സ്വാധീനിക്കുന്നു.
ജനാധിപത്യം
ജനാധിപത്യം പൗരബോധത്തിന്റെ അനിവാര്യ ഘടകമാണ്. ഇത് ഒരുതരം ഗവൺമെന്റ് എന്നതിനേക്കാൾ ഒരു ജീവിതരീതിയാണ്. നമ്മുടെ എല്ലാ പ്രവര് ത്തനങ്ങള് ക്കും ജനാധിപത്യപരമായ സമീപനം ഉണ്ടായിരിക്കണം. സഹമനുഷ്യരെക്കുറിച്ച് ചിന്തിക്കാനും അവരുടെ സ്വാതന്ത്ര്യം, സമത്വം, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കാനും ജനാധിപത്യം വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു.
അല്ലെങ്കിൽ
വിവേചനപരമായ ചുമതലകൾ
- ആരോഗ്യ സംരക്ഷണം നൽകുക.
- ക്ഷേമപദ്ധതികൾ നടപ്പാക്കുക.
- വിദ്യാഭ്യാസ സൗകര്യം ഒരുക്കുക.
- ഗതാഗതസൗകര്യം ഒരുക്കുക.
![]()
Question 21.
ഉപഗ്രഹ വിദൂര സംവേദനം എന്നാലെന്ത്? ഉപഗ്രഹ ഛായാ ചിത്രങ്ങൾ തയ്യാറാക്കുന്നതെങ്ങനെ? (4)
അല്ലെങ്കിൽ
നല്കിയിട്ടുള്ള റഫറൻസ് ഗ്രിഡ് വിശകലനം ചെയ്ത് താഴെപറയുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

(i) കുഴൽ കിണറിന്റെ സ്ഥാനം 6 അക്ക ഗ്രിഡ് റഫ റൻസ് രീതിയിൽ കണക്കാക്കുക.
(ii) 314874 എന്ന ഗ്രിഡ് റഫറൻസ് ഏത് സവിശേ ഷതയെ സൂചിപ്പിക്കുന്നു?
(iii) വാസസ്ഥലങ്ങളുടെ സ്ഥാനം 4 അക്ക ഗ്രിഡ് റഫറൻസ് രീതിയിൽ കണക്കാക്കുക.
(iv) 3186 എന്ന 4 അക്ക ഗ്രിഡ് റഫറൻസ് ഏത് സവിശേഷതയെ കാണിക്കുന്നു?
Answer:
കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ അഥവാ സംവേദകങ്ങൾ വഴി വിവര ശേഖരണം നടത്തുന്ന പ്രക്രിയയാണ് ഉപഗ്രഹ വിദൂരസംവേദനം. ഉപകരണങ്ങളുള്ള കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്ന പ്രക്രിയയാണ് ഉപഗ്രഹ വിദൂര സംവേദനം. കൃത്രിമ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങൾ, സൗരസ്ഥിര ഉപഗ്രഹങ്ങൾ എന്നിങ്ങനെ രണ്ടായി തിരിക്കാം.
| ഭൂസ്ഥിര ഉപഗ്രഹങ്ങൾ: ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണിവ | സൗരസ്ഥിര ഉപഗ്രഹങ്ങൾ: ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണിവ |
വസ്തുതകൾ
|
വസ്തുതകൾ
|
ഉപഗ്രഹ ഛായാ ചിത്രങ്ങൾ
- കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ ഭൂതലത്തിലെ വിവിധ വസ്തുക്കളെ അവയുടെ സ്‌െപകൽ സിഗ്നേച്ചറിന്റെ അടിസ്ഥാനത്തിൽ തിരിച്ച റിഞ്ഞ് വിവരങ്ങൾ സംഖ്യാരൂപത്തിൽ ഭൂതല കേന്ദ്രങ്ങ ളിലേക്ക് എത്തിക്കുന്നു.
- അവ കമ്പ്യൂട്ടറിന്റെ സഹായത്താൽ വ്യാഖ്യാനിച്ച് ചിത്ര രൂപത്തിലാക്കുന്നു.
- ഇവയാണ് ഉപഗ്രഹ ചിത്രങ്ങൾ.
OR
(i) 328873
(ii) നീരുറവ
(iii) 3286
(iv) ശവപ്പറമ്പ്
Question 22.
പൗരബോധം നേരിടുന്ന വെല്ലുവിളികളെ മറികടക്കാ നുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം? (4)
അല്ലെങ്കിൽ
രാഷ്ട്ര രൂപീകരണ സിദ്ധാന്തങ്ങൾ ഏതെല്ലാം?
Answer:
പൗരബോധം നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാനുള്ള മാർഗങ്ങൾ:
- ഓരോരുത്തരും അവരുടെ പ്രവർത്തനങ്ങളെ വിമർശ നാത്മകമായി വിലയിരുത്തുക.
- പൊതുതാത്പര്യങ്ങൾ ഹനിക്കാതെ സ്വന്തം താത്പര്യ ങ്ങൾക്കായി പരിശ്രമിക്കുക.
- മറ്റുള്ളവരിൽനിന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ നമ്മിൽ നിന്ന് തുടങ്ങുക.
- ജനാധിപത്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായി പ്രവർത്തിക്കുക.
- അവകാശങ്ങൾക്കൊപ്പം ചുമതലകൾക്കും തുല്യപരിഗണന നൽകുക.
അല്ലെങ്കിൽ
രാഷ്ട്രരൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്ത ങ്ങൾ:
- ദൈവദത്ത സിദ്ധാന്തം
- പരിണാമ സിദ്ധാന്തം
- സാമൂഹിക ഉടമ്പടി സിദ്ധാന്തം
- ശക്തി സിദ്ധാന്തം
| രാഷ്ട്രം ദൈവസൃഷ്ടിയാണ് | ദൈവദത്ത സിദ്ധാന്തം |
| രാഷ്ട്രം ചരിത്ര സൃഷ്ടിയാണ് | പരിണാമ സിദ്ധാന്തം |
| കരാറിലൂടെ രാഷ്ട്രമുണ്ടായി | സാമൂഹിക ഉടമ്പടി |
| ശക്തരുടെ ആധിപത്യം | ശക്തി സിദ്ധാന്തം |
Question 23.
സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങൾ വിശദമാക്കുക. (4)
അല്ലെങ്കിൽ
സർചാർജ്ജും സെസ്സും തമ്മിലുള്ള വ്യത്യാസമെന്ത്?
Answer:
സഹകരണ ബാങ്കുകളുടെ ലക്ഷ്യങ്ങൾ:
- ജനങ്ങൾക്ക് വായ്പ നൽകുക.
- സ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തി കുളിൽ നിന്ന് ഗ്രാമീണരെ രക്ഷിക്കുക.
- കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽ കുക.
- ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുക.
OR
| സർചാർജ് | സെസ്സ് |
| ഒരാളുടെ നികുതിക്കുമേൽ ചുമത്തുന്ന അധികനികുതി | സർക്കാർ ചില പ്രത്യേക ആവശ്യ ങ്ങൾക്കായി ചുമത്തുന്ന അധിക നികുതി. |
| ഒരു നിശ്ചിതകാലത്തേക്ക് ചുമത്തുന്നു. | ആവശ്യത്തിന് പണം ലഭിച്ചു കഴി ഞ്ഞാൽ സെസ്സ് നിർത്താലാക്കാം. |
| സാധാരണ വരുമാന നികുതി യുടെ നിശ്ചിതശതമാനമാണ് സർചാർജായി ഈടാക്കുന്നത് | ഉദാ: വിദ്യാഭ്യാസ സെസ്സ് |
Question 24.
പ്രാദേശിക സമയവും സ്റ്റാൻഡേർഡ് സമയവും തമ്മി ലുള്ള വ്യത്യാസമെന്ത്? സ്റ്റാൻഡേർഡ് സമയത്തിന്റെ പ്രാധാന്യം വിശദമാക്കുക. (5)
അല്ലെങ്കിൽ
മധ്യരേഖാ ന്യൂനമർദ്ദമേഖലയും ഉപോഷ്ണ ഉച്ചമർദ്ദ മേഖലകളും രൂപം കൊള്ളുന്നതെങ്ങനെയെന്ന് വിശദമാക്കുക. ഈ മർദ്ദ മേഖലകൾക്കിടയിൽ വിശുന്ന സ്ഥിരവാതമേത്?
Answer:
പ്രാദേശിക സമയം
തലയ്ക്ക് മുകളിലായി സൂര്യ എത്തുന്നത് ഉച്ചയ്ക്ക് 12 മണി എന്ന് കണക്കാക്കുന്നു. ഓരോ സ്ഥലത്തും ഇപ്രകാരം സൂര്യന്റെ സ്ഥാനത്തെ ആധാരമാക്കി നിർണയിക്കുന്ന സമയത്തെയാണ് പ്രാദേശിക സമയം എന്ന് പറയുന്നത്.
സ്റ്റാൻഡേർഡ് സമയം
രാജ്യങ്ങളുടെ കേന്ദ്ര ഭാഗത്തുകൂടി കടന്നു പോകുന്ന രേഖാംശത്തിലെ പ്രാദേശിക സമ യത്തെ സ്റ്റാൻഡേർഡ് സമയം എന്ന് വിളി ക്കുന്നു. രാജ്യത്ത് മുഴുവൻ സമയമായാണ് സാധാരണ കണക്കാക്കുന്നത്. ലോകത്തിലെ ഓരോ രാജ്യവും ഏതാണ്ട് മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ മാനക രേഖാംശമായി പരിഗണിക്കുന്നു. മാനകരേഖാംശത്തിലെ പ്രാദേശിക സമയമാണ് ആ രാജ്യത്തിന്റെ സ്റ്റാൻഡേർഡ് സമയം. സ്റ്റാൻഡേർഡ് സമയം പ്രാധാന്യം രാജ്യത്ത് മുഴുവൻ ബാധകമായ ഒരു പൊതു സമയം നിർണയിക്കാൻ സാധിക്കുന്നു.
![]()
Question 25.
ചൈന ജനകീയ റിപ്പബ്ലിക്കായി മാറാനിടയായ സാഹചര്യങ്ങൾ വിശദമാക്കുക. (6)
സൂചനകൾ:
- സൺയാത് സെന്നിന്റെ റിപ്പബ്ലിക്
- മാവോ സേതുംഗിന്റെ പങ്ക്
അല്ലെങ്കിൽ
സാമ്രാജ്യത്വ രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഒന്നാം ലോകയുദ്ധത്തിന് കാരണമായതെങ്ങനെ യെന്ത് സൂചനകളുടെ അടിസ്ഥാനത്തിൽ വിശദമാ ക്കുക.
സൂചനകൾ:
- സൈനിക സഖ്യങ്ങൾ
- തീവ്രദേശീയത
- സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പ്രതിസന്ധികൾ
Answer:
സൺ യാത് സെൻസിന്റെ റിപ്പബ്ളിക്:
- 1911 ൽ ഡോ. സൺ യാത് സെന്നിന്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെ തിരായി ചൈനയിൽ വിപ്ലവം നടന്നു.
- ഇത് ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു
- തുടർന്ന് ദക്ഷിണ ചൈനയിൽ സൻയാത് സെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു.
- സൺ യാത് സെൻ ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകി.
മാവോ സെ തുംഗ്:
- ചൈനീസ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതാവ്.
- 1934 ൽ ലോങ് മാർച്ച് സംഘടിപ്പിച്ചു.
- ധാരാളം കൃഷി ഭൂമിയും അനേകം ഗ്രാമങ്ങളും പ്രഭുക്കന്മാരിൽ നിന്ന് പിടിച്ചെടുത്ത് കർഷ കർക്ക് നൽകി.
- മാവോയുടെ നേതൃത്വത്തിലുള്ള ചുവപ്പുസേന ചിയാങ് കൈഷക്കിനെ പരാജയപ്പെടുത്തി കുമിന്താങ് ഭരണത്തിന്റെ കേന്ദ്രം കൈക്ക ലാക്കി.
- 1949 ഒക്ടോബർ 1ന് ചൈന മാവോ സെ തുംഗിന്റെ നേതൃത്വത്തിൽ ജനകിയ റിപ്പബ്ളി ക്കായി.
OR
സൈനിക സഖ്യങ്ങൾ:
- ജർമ്മനി, ആസ്ട്രിയ ഹംഗറി ഇറ്റലി എന്നീ രാജ്യങ്ങൾ ചേർന്ന് ത്രികക്ഷി സഖ്യം രൂപികരിച്ചു.
- ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ എന്നി രാജ്യങ്ങൾ ചേർന്ന് ത്രികക്ഷി സൗഹാർദ്ദം രൂപികരിച്ചു.
- ഇത്തരം സഖ്യങ്ങളുടെ രൂപീകരണം യൂറോപ്പിൽ ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു.
തീവ്രദേശീയത:
- മറ്റ് രാജ്യങ്ങളെയും അവരുടെ കൈവശമുള്ള പ്രദേശ ങ്ങളെയും കിഴടക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ ദേശീയതയെ ഉപയോഗിച്ചു ഇതാണ് തീവ ദേശീയത.
- തീവ്രദേശീയതയുടെ വളർച്ച യൂറോപ്പിൽ ചില പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിന് കാരണമായി പാൻ സ്ലാവ് പ്രസ്ഥാനം പാൻ ജർമ്മൻ പ്രസ്ഥാനം, പ്രതികാര പ്രസ്ഥാനം.
സാമ്രാജ്വത്വരാഷ്ട്രങ്ങളുടെ പ്രതിസന്ധികൾ:
- സാമ്രാജ്യത്വ കിടമത്സരങ്ങൾ യൂറോപ്യൻ രാജ്യങ്ങളെ ചില പ്രതിസന്ധികളിലേക്ക് നയിച്ചു.
- അവയിൽ പ്രധാനപ്പെട്ടവയാണ് മൊറോക്കൻ പ്രതിസന്ധി, ബാൾക്കൻ പ്രതിസന്ധി.
മൊറോക്കൻ പ്രതിസന്ധി:
- 1904 ൽ ബ്രിട്ടനും ഫ്രാൻസും തമ്മിലൊപ്പിട്ട രഹസ്യ സന്ധിയനുസരിച്ച് മൊറോക്കോയിൽ ഫാൻസിന്റെ ആധിപത്യം ബ്രിട്ടൻ അംഗീകരിച്ചു.
- എന്നാൽ മൊറോക്കോ കൈവശപ്പെടുത്താ നാഗ്രഹിച്ച ജർമനി ഇതംഗീകരിച്ചില്ല.
- ഫ്രഞ്ച് കോംഗോയുടെ ചില ഭാഗങ്ങൾ ജർമ്മനിക്ക് നൽകി ഫ്രാൻസ് ഈ പ്രശ്നം പരിഹരിച്ചു.
ബാൾക്കൻ പ്രതിസന്ധി:
- ബാൽക്കൻ മേഖല ഓട്ടോമൻ തുർക്കിയുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
- 1921 ൽ ബാൽക്കൻ സഖ്യം തുർക്കിയെ പരാജയപ്പെടുത്തി.
- എന്നാൽ യുദ്ധത്തിന്റെ നേട്ടങ്ങൾ പങ്കി ട്ടെടുക്കുന്നതിൽ ബാൽക്കൻ സഖ്യത്തിലെ രാഷ്ട്രങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി.
- ഇത് ബാൽക്കൻ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക് കാരണമായി.