Kerala Syllabus Class 10 Social Science Question Paper Set 2 Malayalam Medium

Reviewing solved Social Science Question Paper Class 10 Kerala Syllabus Set 2 Malayalam Medium helps in understanding answer patterns.

Social Science Class 10 Kerala Syllabus Model Question Paper Set 2 Malayalam Medium

സമയം : 2½ മണിക്കൂർ
ആകെ സ്കോർ : 80

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിനുമാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)

Question 1.
താഴെ പറയുന്നവയിൽ ബാഹ്യജന്യ ചലനങ്ങൾക്ക് കാരണമാകുന്ന ബലം ഏത്?
a) ആദിമതാപം
b) സംവഹന പ്രവാഹം
c) ഭൗമതാപ വ്യതിയാനം
d) ഭൂഗുരുത്വാകർഷണം
Answer:
d) ഭൂഗുരുത്വാകർഷണം

Question 2.
സാമ്പത്തിക വികസന സൂചികകളിൽ പെടാത്തത് ഏത്?
a) മാനവ സന്തോഷ സൂചിക
b) ലിംഗ അസമത്വ സൂചിക
c) ആഗോള വിശപ്പ് സൂചിക
d) സാമ്പത്തിക ശാക്തീകരണ സൂചിക
Answer:
d) സാമ്പത്തിക ശാക്തീകരണ സൂചിക

Question 3.
ഭരണഘടനയുടെ ഏത് അനുഛേദപ്രകാരമാണ് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്?
a) അനുഛേദം 350
b) അനുഛേദം 352
c) അനുഛേദം 356
d) അനുഛേദം 360
Answer:
b) അനുഛേദം 352

Question 4.
വായു, സൗരോർജ്ജം, ജലം തുടങ്ങിയവ വിതരണക്രമത്തിന്റെ അടിസ്ഥാനത്തിൽ ഏത് വിഭാഗത്തിൽ പ്പെടുന്നു?
a) പ്രാദേശികവൽക്കരിക്കപ്പെട്ട വിഭവങ്ങൾ
b) എല്ലായിടത്തും കാണപ്പെടുന്ന വിഭവങ്ങൾ
c) ജൈവ വിഭവങ്ങൾ
d) സാധ്യതയുള്ള വിഭവങ്ങൾ
Answer:
b) എല്ലായിടത്തും കാണപ്പെടുന്ന വിഭവങ്ങൾ

Question 5.
ചുവടെ തന്നിട്ടുള്ള പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയുത്തരം കണ്ടെത്തുക.
പ്രസ്താവന സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ ദളിത് പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു.
കാരണം: വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ ദളിത് വിഭാഗത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ല.
a) പ്രസ്താവന ശരി കാരണം തെറ്റ്
c) പ്രസ്താവനയും കാരണവും തെറ്റ്
b) പ്രസ്താവനയും കാരണവും ശരി
d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
b) പ്രസ്താവനയും കാരണവും ശരി

Question 6.
ടൺഡാ പ്രദേശത്തെ മഴ വർഷണം പ്രധാനമായും എന്ത് രൂപത്തിലാണ്?
a) കനത്ത മഴ
b) ഹിമപാതം
c) ആലിപ്പഴം
d) മൂടൽമഞ്ഞ്
Answer:
b) ഹിമപാതം

Kerala Syllabus Class 10 Social Science Question Paper Set 2 Malayalam Medium

Question 7.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

A B
a. ഡോ. സത്യപാൽ i. ഖിലാഫത്ത്
b. രാജ്കുമാർ ശുക്ല ii. സ്വരാജ് പാർട്ടി
C. മുഹമ്മദ് അലി iii. റൗലറ്റ് വിരുദ്ധ സമരം
d. സി. ആർ.ദാസ് iv. ചമ്പ്രാൻ സത്യഗ്രഹം

a) a-ii, b-iii, c-i, d-iv
b) a-iii, b-iv, c-ii, d-i
c) a-iii, b-iv, c-i, d-ii
d) a-iv, b-iii, c-i, d-ii
Answer:
c) a-iii, b-iv, c-i, d- ii

Question 8.
CCPA യുടെ പൂർണ്ണരൂപം എന്താണ്?
a) കൺസ്യൂമർ കംപ്ലയിന്റ് പ്രൊട്ടക്ഷൻ അതോറിറ്റി
b) സെൻട്രൽ കൺസ്യൂമർ പ്രൊമോഷൻ ഏജൻസി
c) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി
d) സിറ്റിസൺ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്
Answer:
c) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി

9 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വീതം. (7 × 2 = 14)

Question 9.
(A) മൂന്നാമത്തെ എസ്റ്റേറ്റിലെ ജനങ്ങൾ ചെയ്യേണ്ടിയിരുന്ന പ്രതിഫലമില്ലാത്ത നിർബന്ധിത സേവനങ്ങൾക്ക് ഉദാഹരങ്ങൾ എഴുതുക.
Answer:
ആവശ്യമുള്ള സന്ദർഭങ്ങളിൽ സൈനികസേവനം നടത്തുക.
പൊതുനിരത്തുകൾ, ജലമാർഗങ്ങൾ, പാലങ്ങൾ തുടങ്ങിയവയുടെ മരാമത്തു പണികൾക്ക് സൗജന്യ സേവനം നൽകുക.

അല്ലെങ്കിൽ

(B) വിയന്ന സമ്മേളനത്തിന്റെ രണ്ട് പ്രധാന തീരുമാനങ്ങൾ എഴുതുക.
Answer:
യൂറോപ്പിലെ രാജ്യങ്ങളിൽ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പുളള രാജഭരണം പുനഃസ്ഥാപിക്കുക.
ഫ്രാൻസിൽ ബർബൺ രാജഭരണം പുനഃസ്ഥാപിക്കുക.

Question 10.
(A) പണപ്പെരുപ്പം എന്നാൽ എന്താണ്?
Answer:
പണപ്പെരുപ്പം എന്നത് ഒരു സമ്പദ് വ്യവസ്ഥയിലെ 16 സാധനങ്ങളുടെയും സേവനങ്ങളുടെയും പൊതുവായ വിലനിലവാരം വർദ്ധിക്കുന്ന പ്രവണതയാണ്. പണത്തിന്റെ അളവ് വർദ്ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കാം. പണപ്പെരുപ്പം സാമ്പത്തിക വളർച്ചയ്ക്ക് ദോഷകരമാണ്, അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

അല്ലെങ്കിൽ

(B) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് പ്രധാന ധർമ്മങ്ങൾ എന്തെല്ലാമാണ്?
Answer:
കറൻസി അച്ചടിച്ചിറക്കുക.
ബാങ്കുകളുടെ ബാങ്കായി പ്രവർത്തിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുക.

Question 11.
എന്താണ് സാമ്പത്തികാസൂത്രണം? സാമ്പത്തികാസൂത്രണത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ്?
Answer:
ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കത്തെയാണ് സാമ്പത്തികാസൂത്രണം എന്നുപറയുന്നത്. എം. വിശ്വേശരയ്യയെ ഇന്ത്യൻ സാമ്പത്തികാ സൂത്രണത്തിന്റെ പിതാവായി കണക്കാക്കുന്നു.

Question 12.
പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ടതാരെല്ലാം?
Answer:
ജവഹർലാൽ നെഹ്റു
ചൗ എൻ ലാ

Question 13.
ടൈറ്റാനിയം എന്ന ലോഹത്തിന്റെ രണ്ട് പ്രധാന ഉപയോഗങ്ങൾ എഴുതുക.
Answer:
വിമാനങ്ങൾ, ജെറ്റ് എൻജിനുകൾ, മിസൈലുകൾ എന്നിവയുടെ നിർമ്മാണത്തിന്.
ബഹിരാകാശ വാഹനങ്ങൾ നിർമ്മിക്കുന്നതിന്

Question 14.
രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിലുണ്ടായ കർഷക മുന്നേറ്റ് പ്രസ്ഥാനങ്ങൾക്ക് ഉദാഹരണം എഴുതുക.
Answer:

  • മഹാരാഷ്ട്രയിലെ ഷേത്കാരി സംഘടന
  • കർണാടകയിലെ റയത സംഘം

Question 15.
അന്തർജന്യബലങ്ങൾ കാരണമാകുന്ന ദ്രുതചലനങ്ങൾക്ക് രണ്ട് ഉദാഹരണം എഴുതുക.
Answer:
ഭൂകമ്പങ്ങൾ
അഗ്നിപർവത പ്രവർത്തനങ്ങൾ

16 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് മൂന്നോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (8 × 3 = 24)

Question 16.
പരിസ്ഥിതിസംഘടനകളുടെയും മറ്റ് ജനകീയപ്രസ്ഥാനങ്ങളുടെയും ഇടപെടലുകളുടെ ഫലമായി നിരവധി പരിസ്ഥിതി സംരക്ഷണനിയമങ്ങളും പാരിസ്ഥിതിക അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അവ ഏതെല്ലാം?
Answer:
2002-ജൈവവൈവിധ്യനിയമം
2006-പട്ടികവർഗക്കാരുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും അവകാശങ്ങൾ തിരിച്ചറിയൽ നിയമം
2013-ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം എന്നിവയിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യത യ്ക്കുമുള്ള അവകാശനിയമം

Kerala Syllabus Class 10 Social Science Question Paper Set 2 Malayalam Medium

Question 17.
(A) ടൺഡാ കാലാവസ്ഥാ മേഖലയെ ആർട്ടിക് അല്ലെങ്കിൽ ധ്രുവീയ കാലാവസ്ഥാ മേഖല എന്ന് വിളിക്കാൻ കാരണമെന്താണ്? ഈ മേഖലയിലെ പ്രധാന കാലാവസ്ഥാ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:
ടൺഡാ കാലാവസ്ഥാ മേഖല ആർട്ടിക് വൃത്തത്തിനും ധ്രുവത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിനെ ആർട്ടിക് അല്ലെങ്കിൽ ധ്രുവീയ കാലാവസ്ഥാ മേഖല എന്ന് വിളിക്കുന്നത്. ഈ മേഖലയിൽ ഹ്രസ്വമായ വേനൽക്കാലവും ദീർഘമായ തണുപ്പുകാലവുമാണ് അനുഭവപ്പെടുന്നത്. ടൺഡാ കാലാവസ്ഥയുടെ പ്രധാന സവിശേഷത വളരെ കുറഞ്ഞ വാർഷിക ശരാശരി താപനിലയാണ്. തണുപ്പുകാലത്ത് താപനില 30° C വരെ താഴാറുണ്ട്.

അല്ലെങ്കിൽ

(B) ടൈഗെ മേഖലയിലെ പ്രധാന സസ്യജാലങ്ങൾ ഏതാണ്? ഈ മേഖലയെ ടൈഗെ എന്ന് വിളിക്കാനുള്ള കാരണം എന്താണ്?
Answer:
ഉപആർട്ടിക് വിഭാഗത്തിൽപ്പെടുന്ന സ്തൂപികാഗ്ര നിത്യഹരിത വൃക്ഷങ്ങളാണ് ഈ മേഖലയിൽ കൂടുതലായി വളരുന്നത്. പികാഗ്ര വൃക്ഷങ്ങളെ റഷ്യൻ ഭാഷയിൽ ടൈഗ എന്ന് വിളിക്കുന്നതിനാലാണ് ഈ മേഖലയ്ക്ക് ഗ എന്ന പേര് ലഭിച്ചത്.ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക, കാനഡ, ഗ്രീൻലാൻഡ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ആർട്ടിക് സമുദ്രതീരങ്ങളിലാണ് ഇത് വ്യാപിച്ചിരിക്കുന്നത്. ശൈത്യകാല താപനില 25°C മുതൽ 40°C വരെയും വേനൽക്കാല താപനില 10°C വരെയുമാണ്.

Question 18.
കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അസം പ്രസ്ഥാനം. പ്രസ്താവന വ്യക്തമാക്കുക.
Answer:
കുടിയേറ്റത്തിനെതിരെ, വിശേഷിച്ച് ബംഗ്ലാദേശികളുടെ കുടിയേറ്റത്തിനെതിരെ 1979 മുതൽ 1985 വരെ അസമിൽ നടന്ന പ്രക്ഷോഭമാണ് അസം പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ആൾ അസം സ്റ്റുഡൻസ് യൂണിയനാണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം അസം ജനതയുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും ദാരിദ്ര്യത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമെന്നും പ്രക്ഷോഭകാരികൾ ആശങ്ക ഉന്നയിച്ചു. 1951 ന് ശേഷം അനധികൃതമായി അസമിൽ കുടിയേറിയവരെ പുറത്താക്കാൻ പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. വ്യാപകമായ അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും സമരം വഴിയൊരുക്കി. കേന്ദ്രസർക്കാർ പ്രക്ഷോഭകരുമായി 1985ൽ ഒപ്പുവച്ച കരാറും തുടർന്നുണ്ടായ ജനാധിപത്യ ഇടപെടലുകളും പ്രശ്നത്തെ ഒരുപരിധിവരെ പരിഹരിക്കാൻ സഹായിച്ചു.

Question 19.
ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് ശേഖരം കാണപ്പെടുന്ന മൂന്ന് രാജ്യങ്ങളുടെ പേര് എഴുതുക.
Answer:

  • ഓസ്ട്രേലിയ
  • ബ്രസീൽ
  • റഷ്യ

Question 20.
പൊതുജനാഭിപ്രായ രൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
Answer:

  • ഡിജിറ്റൽ വിഭജനം
  • നിരക്ഷരത
  • ദാരിദ്ര്യം
  • അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്രീയ പാർട്ടികളിലെ ജനാധിപത്യരാഹിത്യവും
  • തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ

Question 21.
ആസൂത്രണ കമ്മിഷന്റെ ഘടന വ്യക്തമാക്കുക.
Answer:

  • അധ്യക്ഷൻ പ്രധാനമന്ത്രി
  • ഉപാധ്യക്ഷൻ
  • കേന്ദ്രകാബിനറ്റ് നിശ്ചയിക്കുന്ന അംഗങ്ങൾ

Question 22.
വ്യാവസായികവിപ്ലവത്തിന്റെ ഫലമായുണ്ടായ പ്രധാന മൂന്ന് മാറ്റങ്ങൾ എന്തൊക്കെയാണ്?
Answer:

  • ഉൽപാദനം യന്ത്രാധിഷ്ഠിതമായി.
  • മെച്ചപ്പെട്ട ഇരുമ്പുരുക്കു സാങ്കേതികവിദ്യ വികസിക്കുകയും തൽഫലമായി മികച്ച
  • ഉപകരണങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്തു.
  • ഊർജസ്രോതസ്സായി ആവി ഉപയോഗിച്ചു തുടങ്ങി.
  • ഗതാഗതസൗകര്യങ്ങൾ വികസിച്ചു.
  • ഉൽപാദനം കുടിലുകളിൽ നിന്നും ഫാക്ടറികളിലേക്ക് മാറി.

Question 23.
ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസമെന്താണ്?
Answer:
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റ്, ആർദ്രത, വർഷണം തുടങ്ങിയ സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി (Weather) എന്ന് വിശേഷിപ്പിക്കുന്നത്. അതേസമയം, ഒരു വിശാല ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സൂചകങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ (Climate) എന്ന് വിളിക്കുന്നത്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിർണ്ണയിക്കുന്നത് ഏകദേശം 35 മുതൽ 40 വർഷത്തെ ദിനാന്തരീക്ഷ സൂചകങ്ങൾ പരിഗണിച്ചാണ്.

24 മുതൽ 29 വരെയുള്ള ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 4 സ്കോർ വീതം. (6 × 4 = 24)

Question 24.
(A) പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ റിപ്പോ നിരക്കുകളും റിവേഴ്സ് റിപ്പോ നിരക്കുകളും വഹിക്കുന്ന പങ്ക് വിശദമാക്കുക.
Answer:
പണപ്പെരുപ്പം നിയന്ത്രണാതീതമായി വർധിക്കുമ്പോൾ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ ആർ.ബി.ഐ. വർധനവ് വരുത്തുന്നു. ആർ.ബി.ഐ. നിരക്കുകൾ മാറ്റുമ്പോൾ വാണിജ്യബാങ്കുകളും ഈ നിരക്കുകളിൽ മാറ്റം വരുത്തുന്നു. ഈ നിരക്കുകൾ കൂടുമ്പോൾ വാണിജ്യബാങ്കുകൾക്ക് വായ്പയ്ക്ക് ലഭ്യമായ പണത്തിന്റെ അളവ് കുറയുന്നു. കാരണം റിവേഴ്സ് റിപ്പോ നിരക്ക് കൂടുതലാകുമ്പോൾ വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന്റെ അളവ് കൂടുതലായിരിക്കും. അതുപോലെ റിപ്പോനിരക്കുകൾ വർധിക്കുമ്പോൾ പൊതുജനങ്ങൾ എടുക്കുന്ന വായ്പയുടെ അളവ് കുറയുന്നു. അതുമൂലം സമ്പദ്വ്യവസ്ഥയിൽ ലഭ്യമായ പണത്തിന്റെ അളവ് കുറയും. പലിശനിരക്ക് വർധിക്കുമ്പോൾ ജനങ്ങൾ ഉപഭോഗം കുറയ്ക്കുകയും സമ്പാദ്യ നിക്ഷേപത്തിനായി പണം നീക്കിവയ്ക്കുകയും ചെയ്യും. അങ്ങനെ പണം ബാങ്കുകളിലേക്ക് എത്തുന്നു. സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ അളവ് കുറയുകയും പണപ്പെരുപ്പം നിയന്ത്രണ വിധേയമാവുകയും ചെയ്യുന്നു.

അല്ലെങ്കിൽ

(B) വാണിജ്യ ബാങ്കുകൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നാല് പ്രധാന നിക്ഷേപങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
സമ്പാദ്യ നിക്ഷേപം (Savings Deposit): പണം സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ പിൻവലിക്കാനും സഹായിക്കുന്നു, കുറഞ്ഞ പലിശ ലഭിക്കുന്നു.
കറന്റ് നിക്ഷേപം (Current Deposit): ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള അക്കൗണ്ടാണ്, ദിവസേന നിരവധി ഇടപാടുകൾ നടത്താം, പലിശ ലഭ്യമല്ല.
സ്ഥിര നിക്ഷേപം (Fixed Deposit): ഒരു നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിക്കുന്നു, ഉയർന്ന പലിശ ലഭിക്കുന്നു, കാലാവധിക്ക് മുമ്പ് പിൻവലിച്ചാൽ പലിശ നിരക്ക് കുറയും.
ആവർത്തിത നിക്ഷേപം (Recurring Deposit): ഒരു നിശ്ചിത തുക നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കുന്നു, സമ്പാദ്യ ശീലം വളർത്തുന്നു, സ്ഥിര നിക്ഷേപത്തേക്കാൾ കുറഞ്ഞ പലിശ ലഭിക്കുന്നു.

Question 25.
(A) കുടുംബങ്ങളിൽ നടക്കുന്ന ചർച്ചകൾ കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്തുന്നതിനും സാമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായകമാകുന്നതെങ്ങനെ?
Answer:
ഒരു കുട്ടിയുടെ സാമൂഹീകരണ പ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാസങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായ രൂപീകരണത്ത സ്വാധീനിക്കാറുണ്ട്. കുടുംബത്തിൽ നടക്കുന്ന ചർച്ചകളിൽ കുട്ടി പങ്കാളിയോ സാക്ഷിയോ ആണ്. ഇതിൽ മാതൃകാ ചോദ്യപേപ്പർ 4 രാഷ്ട്രീയം, മതം, വിശ്വാസം, സാഹിത്യം തുടങ്ങിവയയെല്ലാം വിഷയമാകാറുണ്ട്. ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങളിലുള്ള കുട്ടിയുടെ അഭിപ്രായ രൂപീകരണത്തിൽ പ്രഥമ സ്വാധീനം കുടുംബമെന്ന സാമൂഹ്യ സ്ഥാപനത്തിനാണ്.

അല്ലെങ്കിൽ

(B) പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • വ്യക്തികളുടെ സാമൂഹികസാംസ്കാരിക പശ്ചാത്തലം
  • മനോഭാവം
  • വിശ്വാസങ്ങൾ
  • മുൻധാരണകൾ
  • നേതൃത്വപാടവം

Kerala Syllabus Class 10 Social Science Question Paper Set 2 Malayalam Medium

Question 26.
(A) അന്തരീക്ഷ താപവ്യാപനപ്രക്രിയകൾ എന്തെല്ലാം?
Answer:
താപചാലനം: ചൂടായ ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്നു.
സംവഹനം: ഭൂമിയോടടുത്തുള്ള അന്തരീക്ഷ വായു ചൂടുപിടിച്ച് വികസിച്ച് മുകളിലേക്കുയരുന്നതിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് താപം വ്യാപിക്കുന്നു.
അഭിവഹനം: കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നു.
വികിരണം : ഭൗമോപരിതലം ചൂടുപിടിക്കുന്നതോടെ ദീർഘതരംഗങ്ങളായി ഭൗമോപരിതലത്തിൽ നിന്നും ഊർജം പുറന്തള്ളുന്നു.

അല്ലെങ്കിൽ

(B) ഹരിതഗൃഹ പ്രഭാവം എന്നാൽ എന്താണ്? ആഗോള താപനം എങ്ങനെയാണ് ഉണ്ടാകുന്നത്?
Answer:
അന്തരീക്ഷത്തിലെ ചില വാതകങ്ങൾക്ക് സൂര്യ താപം അന്തരീക്ഷത്തിൽ തങ്ങിനിർത്താൻ ശേഷിയുണ്ട്. കാർബൺ ഡൈഓക്സൈഡ്, മീഥേൻ തുടങ്ങിയ ഇത്തരം വാതകങ്ങളെയാണ് ഹരിതഗൃഹ വാതകങ്ങൾ എന്ന് പറയുന്നത്. ഹരിതഗൃഹ വാതകങ്ങൾ സൂര്യ പ്രകാശത്തെ ഭൂമിയിലേക്ക് കടത്തിവിടുകയും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും തിരികെ പോകുന്ന ഭൗമവികിരണം തടഞ്ഞു നിർത്തി അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് അന്തരീക്ഷത്തിന്റെ ഹരിതഗൃഹ പ്രഭാവം എന്ന റിയപ്പെടുന്നത്. മനുഷ്യരുടെ ചില പ്രവർത്തനങ്ങൾ ഹരിതഗൃഹ വാതകങ്ങൾ അധികമായി ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഇതുമൂലം അന്തരീക്ഷത്തിന്റെ ഹരിതഗൃഹ പ്രഭാവം കൂടുതൽ ശക്തമാവുകയും അന്തരീക്ഷ താപനില വർദ്ധിക്കുകയും ചെയ്യും. ഇതാണ് ആഗോളതാപനം.

Question 27.
ചുവടെ നൽകിയിട്ടുള്ള ഭൂവിവരങ്ങൾ തിരിച്ചറിഞ്ഞ് തന്നിട്ടുള്ള ലോകഭൂപടരൂപരേഖയിൽ അടയാളപ്പെടു ത്തുക.
A. ദക്ഷിണാർധഗോളത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി
B. ആഫ്രിക്കയിലെ മിതോഷ്ണമേഖലാ പുൽമേട്.
C. ഏഷ്യയിലെ മിതോഷ്ണ പുൽമേട്.
D. തെക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണ മരുഭൂമി
Answer:
A. ആസ്ട്രേലിയൻ മരുഭൂമി
B. സാവന്ന
C. സ്റ്റെപ്പി
D. അറ്റക്കാമ
Kerala Syllabus Class 10 Social Science Question Paper Set 2 Malayalam Medium 1

Question 28.
ഇറ്റാലിയൻ കുടുംബങ്ങളെ വളർന്നു വരുന്ന നഗരങ്ങളുമായി യോജിപ്പിക്കുക.

ഇറ്റാലിയൻ കുടുംബങ്ങൾ വളർന്നുവന്ന നഗരങ്ങൾ
മെഡിച്ചി നേപ്പിൾസ്
ഫോർസാ പാരമ
ഓർസീനി മിലാൻ
ഫർസീസി ഫ്ളോറൻസ്

Answer:

ഇറ്റാലിയൻ കുടുംബങ്ങൾ വളർന്നുവന്ന നഗരങ്ങൾ
മെഡിച്ചി ഫ്ളോറൻസ്
ഫോർസാ മിലാൻ
ഓർസീനി നേപ്പിൾസ്
ഫർസീസി പാരമ

Question 29.
മൺസൂൺ കാലാവസ്ഥാ മേഖലയിലെ ഭൂപ്രകൃതി, കാറ്റിന്റെ ദിശ, തീരപ്രദേശത്തുനിന്നുള്ള അകലം എന്നിവ മഴയുടെ ലഭ്യതയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുക. ഈ കാലാവസ്ഥാ മേഖലയിലെ കാർഷിക രീതികളെക്കുറിച്ചും പ്രധാന വിളകളെക്കുറിച്ചും വിവരിക്കുക.
Answer:
മൺസൂൺ പ്രദേശത്ത് മഴയുടെ ലഭ്യതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് ഭൂപ്രകൃതി, കാറ്റിന്റെ ദിശ, തീരപ്രദേശത്തു നിന്നുള്ള അകലം എന്നിവ. പർവതനിരകളുള്ള പ്രദേശങ്ങളിൽ കാറ്റുകൾ തടയപ്പെടുന്നതുമൂലം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാറ്റിന്റെ ദിശയിലുള്ള മാറ്റങ്ങൾ മഴയുടെ അളവിനെയും വിതരണത്തെയും സ്വാധീനിക്കുന്നു. തീരപ്രദേശങ്ങളോട് അടുത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ഈർപ്പം ലഭിക്കുന്നതുകൊണ്ട് മഴയുടെ അളവ് കൂടുതലായിരിക്കും. എന്നാൽ, ഉൾപ്രദേശങ്ങളിലേക്ക് പോകുന്തോറും മഴയുടെ അളവ് കുറയാൻ സാധ്യതയുണ്ട്.

ഉയർന്ന മഴ ലഭിക്കുന്നതും ഫലഭൂയിഷ്ഠമായ മണ്ണുള്ളതുമാണ് മൺസൂൺ കാലാവസ്ഥാ മേഖലയെ ഒരു പ്രധാന കാർഷിക മേഖലയാക്കി നിലനിർത്തുന്നത്. ഇവിടെ തീ ഉപജീവന കൃഷിയാണ് പ്രധാനമായും നിലനിൽക്കുന്നത്. നെല്ല്, ചോളം, ചണം, പരുത്തി, കരിമ്പ് തുടങ്ങിയ ഉഷ്ണമേഖലാ വിളകളാണ് ഈ മേഖലയിൽ കൃഷി ചെയ്യുന്നത്. ചില അപൂർവ്വം പ്രദേശങ്ങളിൽ സ്ഥാനാന്തര കൃഷി രീതികളും നിലവിലുണ്ട്. മഴയുടെ ലഭ്യതയിലുള്ള വ്യത്യാസങ്ങൾക്കനുസരിച്ച് സസ്യജാലങ്ങളുടെ ഇനങ്ങളിലും വൈവിധ്യങ്ങളിലും മാറ്റങ്ങൾ വരുന്നു.

30, 31 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 30.
(A) നവോത്ഥാനത്തിൽ കലയുടെ പങ്ക് വിശദീകരിക്കുക.
a. ചിത്രകല
b. ശില്പകല
C. വാസ്തുവിദ്യ
Answer:
ചിത്രകല: നവോത്ഥാനകാലത്ത് മാനവികത ഏറ്റവും ശക്തമായി പ്രതിഫലിച്ച മേഖലയായിരുന്നു ചിത്രകല, ചിത്രകാരർ തങ്ങളുടെ ചിത്രങ്ങളിൽ മനുഷ്യരൂപങ്ങളെ കൃത്യമായും വ്യക്തമായും സൂക്ഷ്മതയോടെയും അവതരിപ്പിച്ചു. ശരീരശാസ്ത്രത്തിൽ അവർ കൈവരിച്ചിരുന്ന അറിവ് ഇതിന് സഹായകമായി. യുക്തി ചിന്ത യ്ക്കും മനുഷ്യസ്വഭാവത്തിലെ വൈകാരികതയ്ക്കും ചിത്രകാരൻ തങ്ങളുടെ സൃഷ്ടികളിൽ ഊന്നൽ നൽകി. ഇഹലോകത്തെ മൂല്യങ്ങൾക്ക് പ്രാധാന്യം ലഭിച്ചു. മാനവികതയുടെ സ്വാധീനം കാരണം കലാസൃഷ്ടികൾ കൂടുതൽ കൃത്യതയുള്ളവയും യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്നവയുമായി. ദൈവസിദ്ധാന്തങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രമേയങ്ങളാണ് തങ്ങളുടെ സൃഷ്ടികൾക്ക് കലാകാരർ പൊതുവെ തിരഞ്ഞെടുത്തി രുന്നത്. പക്ഷേ അവരുടെ ചിത്രങ്ങളിൽ ചുവടെ പറയുന്ന സവിശേഷതകൾ കാണാമായിരുന്നു.

  • ഭൂദൃശ്യങ്ങൾ
  • പ്രകാശത്തെയും വർണ്ണങ്ങൾകൊണ്ട് അകലത്തെയും ചിത്രീകരിക്കൽ
  • മനുഷ്യശരീരത്തിന്റെ യഥാർഥ ചിത്രീകരണം
  • എണ്ണച്ചായത്തിന്റെ ഉപയോഗം
  • ഛായാചിത്രങ്ങൾ
  • ആദർശവൽക്കരിക്കപ്പെട്ട മനുഷ്യരൂപത്തിലുള്ള ദൈവത്തിന്റെ ചിത്രീകരണം.

ശില്പകല ചിത്രകലപോലെ ശ്രദ്ധേയമായ മറ്റൊരു രംഗം ശില്പകലയായിരുന്നു. നവോത്ഥാനകാലത്തെ ശ്രദ്ധേയരായ ശില്പികളിൽ ഒരാളായിരുന്നു ഡൊണാടല്ലൊ. മധ്യകാല ഗോഥിക് ശൈലിയിൽ നിന്നും ശില്പകലയെ മോചിപ്പിച്ച അദ്ദേഹം ശില്പങ്ങൾക്ക് കൂടുതൽ ഊർജവും വ്യക്തിത്വവും പകർന്നു. ഒരു കാലിൽ തന്റെ ശരീരഭാരം പൂർണ്ണമായും താങ്ങുന്ന ഒരു കൗമാരക്കാരനെ അദ്ദേഹം “ദാവീദ്’ എന്ന വെങ്കല ശില്പ ത്തിലൂടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ “ഗത്താമലാത്ത’ എന്ന കുതിരപ്പുറത്തിരിക്കുന്ന യോദ്ധാവിന്റെ ശില്പം പ്രാചീന റോമിലെ കുതിരപ്പടയാളികളെ ഓർമ്മിപ്പിക്കുന്നു. മതേതരനായ ഒരു വീരനെ അനശ്വരനാക്കുക എന്ന ദൗത്യമാണ് ഡൊണാടല്ലോ ഇതിൽ നിർവഹിച്ചിരിക്കുന്നത്. മനുഷ്യരൂപത്തിൽ ദൈവത്തെ അവതരിപ്പിക്കുന്ന മൈക്കലാഞ്ചലോയുടെ ശില്പങ്ങൾ പ്രാചീന ഗ്രെക്കോറോമൻ ശൈലിയിൽ നിന്നും വഴിമാറി സഞ്ചരിച്ചു. ക്രിസ്തുവിന്റെ ശരീരം മടിയിൽ കിടത്തിയിരിക്കുന്ന മേരിയെ ചിത്രീകരിക്കുന്ന ശില്പമായ പിയത്തെയും വീരനായ ദാവീദിന്റെ ശില്പവും അദ്ദേഹത്തെ അനശ്വരനാക്കി.

വാസ്തുവിദ്യ: ചിത്രകലയ്ക്കും ശില്പകലയ്ക്കും പുറമെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മറ്റൊരു മേഖല വാസ്തുവിദ്യാരംഗമായിരുന്നു. ഫിലിപ്പോ ബൂണലി വാസ്തുവിദ്യാരംഗത്ത് പുതിയ ശൈലിക്ക് തുടക്കം കുറിച്ചു. മധ്യകാലത്ത് നിലനിന്നിരുന്ന ഗോഥിക് വാസ്തുവിദ്യാശൈലിയിൽ നിന്നും വ്യത്യസ്തമായി പ്രാചീന ഗ്രെക്കോറോമൻ (ക്ലാസിക്കൽ) ശൈലിയുടെ സ്വാധീനം അദ്ദേഹം ഫ്ലോറൻസിൽ നിർമ്മിച്ച് കത്തീഡ്രലിൽ കാണാം. ഗോഥിക് ശൈലിയിലെ ഉയർന്ന ഗോപുരങ്ങൾക്ക് പകരം താഴികക്കുടങ്ങളായിരുന്നു (ഡ്യൂമോ ഇവയ്ക്കുണ്ടായിരുന്നത്. മൈക്കലാഞ്ചലോ, മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റോമിൽ പണി കഴിപ്പിച്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈ ശൈലി കൂടുതൽ പ്രകടമാണ്.

അല്ലെങ്കിൽ

(B) നവോത്ഥാന സാഹിത്യകാരൻ വ്യക്തിസ്വാതന്ത്ര്യത്തിനും മതേതരമൂല്യങ്ങൾക്കും പ്രാധാന്യം നൽകി. പ്രസ്താവന വിലയിരുത്തി നവോത്ഥാന സാഹിത്യത്തെ കുറിച്ച് ഒരു കുറുപ്പ് തയാറാക്കുക.
Answer:
നവോത്ഥാന സാഹിത്യകാരൻ വ്യക്തി സ്വാതന്ത്യത്തിനും മതേതരമൂല്യങ്ങൾക്കും പ്രാധാന്യം നൽകി. മധ്യകാലത്ത് നിലനിന്നിരുന്ന കൊളാസ്റ്റിസിസത്തിൽ നിന്നുമുള്ള മോചനമായിരുന്നു നവോത്ഥാന സാഹിത്യത്തിന്റെ അടിസ്ഥാന സവിശേഷത. പ്രാചീന ഗ്രെക്കോറോമൻ സംസ്കാരത്തിന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും ലാറ്റിൻ ഭാഷക്ക് പകരം പ്രാദേശിക ഭാഷയിലാണ് മിക്ക നവോത്ഥാന സാഹിത്യകാരരും രചനകൾ നടത്തിയത്. ഗദ്യസാഹിത്യത്തിന് ഇക്കാലത്ത് കൂടുതൽ പ്രാധാന്യം ലഭിച്ചു. നവോത്ഥാനകാലത്തെ ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു “ഡിവൈൻ കോമഡിയുടെ രചയിതാവായ ദാ. നരകം, ശുദ്ധീകരണസ്ഥലം (Purgatory). സ്വർഗം എന്നിവയിലൂടെയുള്ള ദാന്തെയുടെ സാങ്കല്പിക തീർഥാടനമാണ് ഈ കവിതയുടെ പ്രമേയം. പക്ഷേ മനുഷ്യസ്നേഹം, രാജ്യസ്നേഹം, പ്രകൃതി പ്രതിഭാസങ്ങളോടുള്ള മാതൃകാ ചോദ്യപേപ്പർ താൽപര്യം, സ്വതന്ത്രവും ഏകീകൃതവുമായ ഇറ്റലിക്കു വേണ്ടിയുള്ള മോഹങ്ങൾ എന്നിവ ഇതിൽ ശക്തമായി പ്രതിഫലിക്കുന്നു. ഇറ്റലിയിലെ പ്രാദേശിക ഭാഷയിലാണ് ദാന്റെ “ഡിവൈൻ കോമഡി രചിച്ചത്. മറ്റൊരു വിശ്വപ്രസിദ്ധ സാഹിത്യകാരനായ പെട്രാർക്ക് മാനവികതയുടെ പ്രധാന പ്രചാരകരിലൊരാളായിരുന്നു. അദ്ദേഹം ലോറയെഴുതിയ പ്രണയഗീതങ്ങൾ ധീരവും വേറിട്ട ശൈലിയിലുള്ളവയുമായിരുന്നു. എന്നാൽ, ലാറ്റിൻ ഭാഷയെ ഉപേക്ഷിക്കാൻ പെട്രാർക്ക് തയ്യാറായിരുന്നില്ല. “ഡക്കാമറൺ എന്ന കൃതിയുടെ രചയിതാവായ ബൊക്കാച്ചിയോ മറ്റൊരു വിഖ്യാതനായ നവോത്ഥാന സാഹിത്യകാരനായിരുന്നു.

“ദി പ്രിൻസ് ‘ എന്ന കൃതിയിൽ നിക്കോളോ മാക്യവെല്ലി രാഷ്ട്രീയചിന്തകളാണ് പങ്കുവയ്ക്കുന്നത്. താൻ ഭരിക്കുന്ന രാജ്യത്തിന്റെ അധികാരവും സുരക്ഷയും നിലനിർത്തുക എന്നത് ഭരണാധികാരിയുടെ സുപ്രധാന കടമയായി അദ്ദേഹം കരുതി. ജനങ്ങൾ പൊതുവെ സ്വാർത്ഥരും അധികാരത്തോടും ഭൗതിക അഭിവൃദ്ധിയോടും താൽപര്യമുള്ള വരുമാണ്. അതിനാൽ രാജ്യത്തിന്റെ തലവൻ ഒരിക്കലും തന്റെ പ്രജകളിൽ ഒരു വിഭാഗത്തോട് പ്രീതിയോ കടപ്പാടോ കാണിക്കാൻ പാടില്ല എന്നദ്ദേഹം അഭിപ്രായപ്പെട്ടു. നവോത്ഥാനകാലത്തെ സാഹിത്യ രചനകളെ ജനകീയമാക്കുന്നതിൽ അച്ചടി സുപ്രധാന പങ്കുവഹിച്ചു. യൂറോപ്പിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത് ജർമ്മൻകാരനായ ജൊഹാനസ് ഗുട്ടൻബർഗ് ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഈ അച്ചടിശാലയിലെ അച്ചടിയന്ത്രം ലോഹ നിർമ്മിതവും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നതുമായിരുന്നു.

Kerala Syllabus Class 10 Social Science Question Paper Set 2 Malayalam Medium

Question 31.
(A) ഭൗമചലനങ്ങളെ അവയ്ക്ക് കാരണമായ ബലങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടായി തരം തിരിക്കാം. വ്യക്തമാക്കുക.
Answer:
Kerala Syllabus Class 10 Social Science Question Paper Set 2 Malayalam Medium 2

അല്ലെങ്കിൽ

(B) അന്തർജന്യ ചലനങ്ങളെ ദ്രുതചലനങ്ങൾ, മന്ദചലനങ്ങൾ എന്നിങ്ങനെ വേർതിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഓരോ വിഭാഗവും സൃഷ്ടിക്കുന്ന പ്രധാന ഭൗമ മാറ്റങ്ങൾ ഉദാഹരണസഹിതം വിശദീകരിക്കുക.
Kerala Syllabus Class 10 Social Science Question Paper Set 2 Malayalam Medium 3
Answer:
തരംതിരിവ്: ചലനം നടക്കുന്ന വേഗതയുടെ അടിസ്ഥാനത്തിലാണ്.
ദ്രുതചലനങ്ങൾ:
വേഗത. വളരെ കുറഞ്ഞ സമയം കൊണ്ട് ശക്തമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
മാറ്റങ്ങൾ കെട്ടിടങ്ങൾ തകരുക, ഭൂമി പിളരുക, അഗ്നിപർവത സ്ഫോടനം (ലാവ് പുറത്തുവരിക)

മന്ദചലനങ്ങൾ:
വേഗത. വർഷങ്ങൾ നീണ്ടുനിൽക്കുന്നതും സാവധാനം നടക്കുന്നതുമായ പ്രക്രിയകളാണ്.
മാറ്റങ്ങൾ: പർവത രൂപീകരണം (മടക്കുപർവതങ്ങൾ), ഭൂഖണ്ഡ രൂപീകരണം (പീഠഭൂമികൾ ഉയരുക).

Leave a Comment