Kerala Syllabus Class 10 Social Science Question Paper Set 4 Malayalam Medium

Reviewing solved Social Science Question Paper Class 10 Kerala Syllabus Set 4 Malayalam Medium helps in understanding answer patterns.

Social Science Class 10 Kerala Syllabus Model Question Paper Set 4 Malayalam Medium

സമയം : 2½ മണിക്കൂർ
ആകെ സ്കോർ : 80

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിനുമാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. സ്കോർ വീതം. (8 × 1 = 8)

Question 1.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാ ക്രമത്തിലാ ക്കുക.
i. ആഭ്യന്തര അടിയന്തിരാവസ്ഥ
ii. ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നു.
iii. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്
iv. ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ
a) iii – ii – iv – i
c) ii – iii – i – iv
b) ii – iii – iv – i
d) ii – i – iii – iv
Answer:
c) ii – iii – i – iv

Question 2.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴു തുക.
പ്രസ്താവന: മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഒരു ലക്ഷ്യമാണ്.
കാരണം: തൊഴിലവസരങ്ങൾ വർദ്ധിക്കുന്നത് വ്യക്തികളുടെ വരുമാനവും വാങ്ങൽ ശേഷിയും വർദ്ധിപ്പിക്കും.
a) പ്രസ്താവന ശരി കാരണം തെറ്റ്
b) പ്രസ്താവനയും കാരണവും ശരി
c) പ്രസ്താവനയും കാരണവും തെറ്റ്
d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
b) പ്രസ്താവനയും കാരണവും ശരി

Kerala Syllabus Class 10 Social Science Question Paper Set 4 Malayalam Medium

Question 3.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

ഇരുമ്പുരുക്കു ശാല സഹായം നൽകിയ രാജ്യം
a.റൂർക്കല i. സോവിയറ്റ് യൂണിയൻ
b.ഭീലായ് ii. യുണൈഡ് കിങ്ഡം
c.ദുർഗാപ്പൂർ iii. സോവിയറ്റ് യൂണിയൻ
d.ബൊക്കാറൊ iv. ജർമ്മറി

a) a-iv, b-ii, c-i, d- iii
b) a-ii, b-iv, c-i, d-iii
c) a-iv, b-iii, c-ii, d-i
d) a-iii, b-i, c- iv, d- ii
Answer:
a) a-iv, b-ii, c-i, d- iii

Question 4.
ചേരും പടിചേർക്കുക.

A (വിഭവം) B (വർഗ്ഗീകരണം) C (ഉദാഹരണം)
1. വീട് a. സാമൂഹ്യ വിഭവം i. 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രം
2. വനം b. ദേശീയ വിഭവം ii. പൊതു കളിസ്ഥലം
3. ഉദ്യാനം c. അന്തർദേശീയ വിഭവം iii. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം
4. സമുദ്ര വിഭവം d. വ്യക്തിഗത വിഭവം iv. രാജ്യാതിർത്തിക്കു ള്ളിലെ ഭൂപ്രദേശം

a) 1-d-iii, 2-b-iv, 3-a-ii, 4-c-i
b) 1-a-ii, 2-b-iv, 3-d-iii, 4-c-i
c) 1-c-i, 2-d-iii, 3-a-ii, 4-b-iv
d) 1-d-ii, 2-b-iii, 3-a-i, 4-c-iv
Answer:
a) 1-d-iii, 2-b-iv, 3-a-ii, 4-c-i

Question 5.
1929-ലെ ലാഹോർ കോൺഗ്രസ് വാർഷിക സമ്മേ ളനത്തിന്റെ അധ്യക്ഷൻ ആരാണ്?
a) മോത്തിലാൽ നെഹ്രു
b) ജവഹർലാൽ നെഹ
c) സി. ആർ. ദാസ്
d) മഹാത്മാഗാന്ധി
Answer:
b) ജവഹർലാൽ നെഹ

Question 6.
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ളതും എന്നാൽ അവ പ്രയോജനപ്പെടുത്തുവാൻ ഉചിത മായ സാങ്കേതികവിദ്യ ഇല്ലാത്തതുമായ വസ്തു ക്കളെ വിളിക്കുന്ന പേരെന്ത്?
a) കരുതൽ ശേഖരം
b) സ്റ്റോക്കുകൾ
c) വികസിത വിഭവങ്ങൾ
d) പ്രാദേശികവൽക്കരിക്കപ്പെട്ട വിഭവങ്ങൾ
Answer:
b) സ്റ്റോക്കുകൾ

Question 7.
വിയന്ന സമ്മേളനത്തിന് നേതൃത്വം നൽകിയതാര്?
a) നെപ്പോളിയൻ
b) മെറ്റേണിച്ച്
c) റോബസ്പിയർ
d) ലൂയി പതിനാറാമൻ
Answer:
b) മെറ്റേണിച്ച്

Question 8.
ഭൂമധ്യരേഖാ കാലാവസ്ഥാമേഖലയിൽ എല്ലാ ദിവ സവും ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാൻ കാരണം എന്ത്?
a) സംവഹന മഴ
b) ശൈത്യ മഴ
c) ചുഴലിക്കാറ്റ്
d) മൺസൂൺ മഴ
Answer:
a) സംവഹന മഴ

9 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വീതം. (7 × 2 = 14)

Question 9.
(A) ഇന്ത്യൻ സാമൂഹിക വ്യവസ്ഥയുടെ സവിശേ ഷതകൾ എന്തെല്ലാം?
Answer:

  • ജാതിവ്യവസ്ഥ
  • മതം
  • ഭാഷ
  • ഗോത്രസമൂഹം
  • ഗ്രാമനഗര സമൂഹങ്ങൾ

അല്ലെങ്കിൽ

(B) സാമൂഹിക വ്യവസ്ഥ എന്നാലെന്ത്? അവ എപ്പോഴാണ് രൂപം കൊള്ളുന്നത്?
Answer:
വിവിധ സാമൂഹിക സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് സമൂഹത്തിലെ ബന്ധങ്ങൾക്കും ഇടപെടലു ‘കൾക്കും ക്രമമുണ്ടാകുന്ന വ്യവസ്ഥയാണ് സാമൂഹികവ്യവസ്ഥ. സാമൂഹിക പാരമ്പര്യങ്ങളുടെ ചിട്ടയായ ക്രമീകരണമായി സാമൂഹിക വ്യവസ്ഥയെ കാണാവുന്നതാണ്. സമൂഹത്തിന്റെ ഓരോ ഘടകങ്ങളും പരസ്പരാശ്രയത്തോടെയും യോജിച്ചും പ്രവർത്തിക്കുമ്പോഴാണ് ഒരു സാമൂഹിക വ്യവസ്ഥ രൂപ പ്പെടുന്നത്.

Kerala Syllabus Class 10 Social Science Question Paper Set 4 Malayalam Medium

Question 10.
(A) ചിലിയിലെ രണ്ട് വലിയ ചെമ്പ് ഖനികൾ ഏതെല്ലാം?
Answer:

  • എസ്കോണ്ടിഡ
  • കൊളാഹുവാസി

അല്ലെങ്കിൽ

(B) പരമ്പരാഗത വിഭവങ്ങളുടെയും പരമ്പര്യേതര വിഭവങ്ങളുടെയും സവിശേഷതകൾ പട്ടികപ്പെ ടുത്തുക.
Answer:

പരമ്പരാഗത വിഭവങ്ങൾ പരമ്പര്യേതര വിഭവങ്ങൾ
ഉപയോഗിക്കും തോറും ക്ഷയിച്ചു കൊണ്ടിരിക്കുന്നതും തീർന്നു പോകാവുന്നവയുമാണ്. യഥേഷ്ടം ലഭ്യമായവ
മലിനീകരണത്തിന് കാരണമാകുന്നു. പരിസ്ഥിതി സൗഹൃദം
പരിപാലിക്കുന്നതിനും സംഭരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വളരെ ചെലവേറിയതാണ്. സാധാരണയായി മലിനീകരണരഹിതമാണ്.

Question 11.
അഴിമതി എന്നാലെന്ത്? ഉദാഹരണം എഴുതുക.
Answer:
ഏതെങ്കിലും തരത്തിലുള്ള അധികാരമോ സ്ഥാന മാനങ്ങളോ ഉപയോഗപ്പെടുത്തിയും അനധികൃതമായി സ്വാധീനം ചെലുത്തിയും നിയമപരമായി ലഭിക്കേണ്ട വേതനത്തിന് പുറമെ പണമോ മറ്റെന്തെങ്കിലും പ്രത്യുപകാരമോ സ്വീകരിക്കുന്നതിനെ അഴിമതിയായി കണക്കാക്കാം. കൈക്കൂലി, സ്വജനപക്ഷപാതം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയവ അഴിമതിക്ക് ഉദാഹരണങ്ങളാണ്.

Question 12.
താഴെ നൽകിയിരിക്കുന്ന വ്യവസായ വിപ്ലവത്തിന്റെ സവിശേഷതകൾ വ്യക്തമാക്കുക.
എഡ്യൂടെക്
ഹെൽത്ത് ടെക്
Answer:
എഡ്യൂടെക്
സാങ്കേതികവിദ്യയെ വിദ്യാഭ്യാസത്തിൽ പ്രയോജനപ്പെടുത്തുന്ന നൂതന രീതി
റൊബോട്ടിക്, AI, IOT, UIP തുടങ്ങിയവ

  • ഹെൽത്ത് ടെക്
  • ടെലിമെഡിസിൻ
  • ഡിജിറ്റൽ ആരോഗ്യ പ്ലാറ്റ്ഫോമുകൾ

Question 13.
നവോത്ഥാന ചിത്രകലയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
Answer:

  • ഭൂദൃശ്യങ്ങൾ
  • എണ്ണച്ഛായം
  • വർണ്ണങ്ങൾ കൊണ്ട് പ്രകാശത്തെയും അകലത്തെയും ചിത്രീകരിക്കൽ
  • മനുഷ്യശരീരത്തിന്റെ യഥാർത്ഥ ചിത്രീകരണം

Question 14.
സാമൂഹികഘടകങ്ങൾ എന്തൊക്കെയാണ്?
Answer:
വ്യക്തികളുടെ പെരുമാറ്റം, മനോഭാവം, അവസര ങ്ങൾ, തിരഞ്ഞെടുപ്പ് തുടങ്ങിയവയെ സ്വാധീനിക്കുന്ന സമൂഹത്തിന്റെ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് സാമൂഹികഘടകങ്ങൾ. കുടുംബം, വിദ്യാഭ്യാസം, സമപ്രായസംഘങ്ങൾ, മതം, ജാതിവ്യവസ്ഥ, സാമ്പത്തിക നില, പരി സ്ഥിതി, സാംസ്കാരികവഴക്കങ്ങൾ, മൂല്യങ്ങൾ, ഭരണസംവിധാനങ്ങൾ, രാഷ്ട്രീയം, സാങ്കേതിക വിദ്യ, മാധ്യമങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Question 15.
താഴെ കൊടുത്തവ വിവരിക്കുക.
a) പാൻ സ്ലാവ് പ്രസ്ഥാനം
b) പാൻ ജർമ്മൻ പ്രസ്ഥാനം
Answer:
a) പാൻ സ്ലാവ് പ്രസ്ഥാനം: കിഴക്കൻ യൂറോപ്പിലെ സ്ലാവു വംശജർ വസിക്കുന്ന പ്രദേശങ്ങളെല്ലാം ഏകീകരിക്കണമെന്ന ആശയം മുന്നോട്ട് വച്ച് പ്രസ്ഥാനമാണിത്. ബാൽക്കൺ രാജ്യമായ സെർബിയ ഇതിന് നേതൃത്വം നൽകി. ഈ പ്രസ്ഥാനത്തെ റഷ്യ പിന്തുണച്ചു.

b) പാൻ ജർമ്മൻ പ്രസ്ഥാനം: ജർമ്മനിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനമാണിത്. മധ്യയൂറോപ്പിലേക്കും ബാൽക്കൺ മേഖലയി ലേക്കും അധികാരം വ്യാപിപ്പിക്കാനായി ട്യൂട്ടോ ണിക് വംശജരെ ഏകോപിപ്പിക്കുക എന്നതാ യിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

16 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് മൂന്നോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം, (8 × 3 = 24)

Question 16.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കുമ്പോൾ ഗവർ ണർക്ക് സ്വീകരിക്കാവുന്ന നടപടികൾ എന്തെല്ലാം?
Answer:
ബില്ലിന് അംഗീകാരം നൽകുന്നുവെന്നോ, നൽകുന്നില്ലായെന്നോ പ്രഖ്യാപിക്കുക.
ഭേദഗതിയോടെ നിയമസഭയിലേക്ക് തിരിച്ചയയ്ക്കുക. അങ്ങനെ തിരിച്ചയയ്ക്കപ്പെടുന്ന ബിൽ സഭ വീണ്ടും പരിഗണിച്ച് ഭേദഗതിയോടെയോ അല്ലാതെയോ പാസാക്കി ഗവർണർക്ക് സമർപ്പിക്കുന്നപക്ഷം ഗവർണർ അതിന് അനുമതി നൽകാൻ ബാധ്യസ്ഥനാണ്.
ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുക.

Question 17.
(A) താപചാലനം, സംവഹനം, അഭിവഹനം എന്നിവയെക്കുറിച്ച് വിവരിക്കുക.
Answer:
താപ ചാലനം: ചൂടുപിടിച്ച ഭൗമോപരിതല യോട് ചേർന്നുളള അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്ന പ്രക്രിയ യാണിത്.
സംവഹനം: ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷവായു ചൂടുപിടിച്ച് വികസിച്ച് മുകളിലേക്ക് ഉയരുന്നതിലൂടെ താപം കൂടുതൽ ഉയരങ്ങളിലേക്ക് വ്യാപിക്കുന്നു.
അഭിവഹനം: കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്നതിനെയാണ് അഭിവഹനം എന്ന് പറയുന്നത്.

അല്ലെങ്കിൽ

(B) ആഗോളമർദ മേഖലയിലെ താഴെ പറയുന്ന മർദ മേഖലകൾ വിശദീകരിക്കുക. ഉപോഷ്ണ ഉച്ചമർദ മേഖലകൾ ധ്രുവീയഉച്ചമർദ മേഖലകൾ ഭൂമധ്യരേഖന്യൂനമർദ മേഖല
Answer:
ഉപോഷ്ണ ഉച്ചമർദ മേഖലകൾ ഭൂമധ്യരേഖയിൽ നിന്ന് ഉയർന്ന് ധ്രുവങ്ങളിലേക്ക് പോകുന്ന വായു ഏകദേശം 30° വടക്കും 30° തെക്കുമുള്ള അക്ഷാംശങ്ങളിൽ താഴേക്ക് പതിക്കുന്നതിനാലാണ് ഈ മേഖലകൾ രൂപം കൊള്ളുന്നത്.
ധ്രുവീയ ഉച്ചമർദ മേഖലകൾ. ധ്രുവങ്ങളിൽ തണുപ്പ് കൂടുതലായതിനാൽ വായു തണുത്ത് താഴേക്ക് പതിക്കുന്നതിനാലാണ് ഈ മേഖലകൾ രൂപം കൊള്ളുന്നത്.
ഭൂമധ്യരേഖന്യുനമർദ മേഖല: ഉയർന്ന താപം കാരണം വായു ചൂടുപിടിച്ച് വികസിച്ച് ഉയരുന്നതിനാലാണ് ഈ മേഖല രൂപം കൊള്ളുന്നത്. ഇവിടെ കാറ്റുകൾ ദുർബലമായതിനാൽ ഈ മേഖലയെ നിർവാതമേഖല എന്ന് വിളിക്കുന്നു.

Question 18.
ഭൗതിക ജീവിത ഗുണനിലവാര സൂചിക തയ്യാറാ ക്കുന്നത് മൂന്ന് സൂചികകളെ അടിസ്ഥാനമാക്കി യാണ്. അവ എന്തൊക്കെയാണ്?
Answer:

  • അടിസ്ഥാന സാക്ഷരതാസൂചിക
  • ശിശുമരണനിരക്ക് സൂചിക
  • ആയുർദൈർഘ്യം

Question 19.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ഭാഷകൾ വഹിക്കുന്ന പങ്ക് എന്തെല്ലാമാണ്?
Answer:

  • സാംസ്കാരിക പാരമ്പര്യങ്ങളെ ജൈവികമാക്കുന്നു.
  • സ്വത്വബോധം നൽകുന്നു.
  • സാംസ്കാരിക വൈവിധ്യങ്ങളോടുള്ള ബഹു മാനവും സഹവർത്തിത്വവും വളർത്തുന്നു.

Question 20.
സാമാന്യബോധജ്ഞാനത്തിന്റെ പരിമിതികൾ വ്യക്തമാക്കുക.
Answer:

  • ശീലങ്ങളെയോ ഊഹാപോഹങ്ങളെയോ ആശ്രയിക്കുന്നു.
  • ഭാഗികമായ അറിവുകൾ മാത്രം നൽകുന്നു
  • വാർപ്പു മാതൃകകളെ അടിസ്ഥാനമാക്കുന്നു
  • ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ പഠനങ്ങളുടെയോ അടിസ്ഥാനമില്ല.
  • സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളെ മന സ്സിലാക്കാൻ കഴിയില്ല.

Question 21.
GST യുടെ നിരക്കുകൾ വിശദീകരിക്കുക.
Answer:
ഭരണഘടനയുടെ 101-ാം ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി 2017 ജൂലൈ ഒന്നിന് ഇന്ത്യയിൽ GST നിലവിൽ വന്നു. പല തരത്തിലുള്ള നികുതികൾ ഒന്നാക്കി. “ഒരു രാജ്യം : ഒരു നികുതി” എന്ന ആശയത്തിലൂടെ സമ്പദ് വ്യവസ്ഥ സുതാര്യമാക്കുകയാണ് GSTയുടെ ലക്ഷ്യം. GSTയിൽ 5%, 12%, 18%, 28% എന്നിങ്ങനെ പല നിരക്കുകളുണ്ട്. GSTയിൽ നിന്നും ഒഴിവാക്കിയ ഉല്പന്നങ്ങളുമുണ്ട്.

Question 22.
മെർക്കന്റലിസം എന്നാൽ എന്താണെന്ന് വ്യക്തമാ ക്കുക.
Answer:
യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തികനയം സ്വർണ്ണവും വെള്ളിയും നേടുക എന്നതായിരുന്നു. സ്വർണ്ണവും വെള്ളിയും ഇന്ത്യക്കാർക്ക് നൽകേണ്ടി വരുമെന്ന് വാസ്കോ ഡ ഗാമയിൽ നിന്ന് അറിഞ്ഞപ്പോഴാണ് പ്രഭു ഇത്തരത്തിൽ പ്രതികരിച്ചത്. വ്യാപാരത്തിലൂടെ സ്വർണ്ണവും വെള്ളിയും നേടുക എന്നതിന് പ്രാധാന്യം നൽകുന്ന അക്കാ ലത്തെ സാമ്പത്തികനയം മെർക്കന്റലിസം എന്നറിയപ്പെടുന്നു. ഈ നയപ്രകാരം ഒരു രാജ്യത്തിന്റെ കൈവശമുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ശേഖരമാണ് ആ രാജ്യത്തിന്റെ സമ്പ ത്തിനെ നിർണ്ണയിക്കുന്നത്.

Question 23.
അപചയ സീമാൻ ഉപയുക്തത നിയമം വിവരി ക്കുക. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട രണ്ട് അനു മാനങ്ങൾ എന്തൊക്കെയാണ്?
Answer:

  • മറ്റ് വസ്തുക്കളുടെ ഉപയോഗത്തിൽ മാറ്റമില്ലാതെ ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് ലഭിക്കുന്ന സീമാന്ത ഉപയുക്തത കുറഞ്ഞു വരും എന്നതാണ് അപചയ സീമാന്ത ഉപയുക്തത നിയമം.
  • ഉപഭോക്താവിന്റെ വരുമാനം, അഭിരുചി എന്നിവ സ്ഥിരമായിരിക്കണം.
  • ഉപയോഗം തുടർച്ചയായിരിക്കണം. ഇടവേളകളില്ലാതെ ഉപയോഗിക്കണം.
  • മറ്റ് സാധനങ്ങളുടെ ഉപയോഗം നിജപ്പെടുത്തിയിരിക്കണം.

Kerala Syllabus Class 10 Social Science Question Paper Set 4 Malayalam Medium

24 മുതൽ 29 വരെയുള്ള ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 4 സ്കോർ വീതം. (6 × 4 = 24)

Question 24.
(A) അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ വിശദമാക്കുക.
Answer:

  • ഫെഡറൽ വ്യവസ്ഥയെ ഇല്ലാതാക്കി.
  • അധികാരം കേന്ദ്രസർക്കാരിൽ കേന്ദ്രീകരിച്ചു.
  • മൗലികാവകാശങ്ങൾ മരവിപ്പിച്ചു.
  • കോടതിയുടെ നീതിന്യായ പുനരവലോകനാധി കാരം ഇല്ലാതായി.
  • പ്രതിപക്ഷ പാർട്ടി നേതാക്കളെ വിചാരണ കൂടാതെ ജയിലിൽ അടച്ചു.
  • പ്രതങ്ങൾക്കും വാർത്തകൾക്കും സെൻസർഷിപ്പ് ഏർപ്പെടുത്തി.
  • സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി.

അല്ലെങ്കിൽ

(B) പിന്നാക്കവിഭാഗ പ്രസ്ഥാനങ്ങളെയും മണ്ഡൽ കമ്മീഷനെയും കുറിച്ച് വിശദീകരിക്കുക.
Answer:
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെടാത്തതും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതുമായ ജനവിഭാഗമാണ് ഇതര പിന്നാക്ക വിഭാഗങ്ങൾ എന്നറിയപ്പെടുന്നത്. ഈ വിഭാഗങ്ങളുടെ സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യത്തിനും വിദ്യാഭ്യാസപുരോഗതിക്കുമായി നിരവധി പ്രസ്ഥാനങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഉയർന്നുവരികയുണ്ടായി. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാര നിർദേശത്തിനുമായി 1953-ൽ കേന്ദ്രസർക്കാർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഇത് കാക്ക കൽക്കർ കമ്മീഷൻ എന്ന പേരിൽ അറിയപ്പെടുന്നു. കമ്മീഷൻ ചില നിർദേശങ്ങൾ സമർപ്പിച്ചുവെങ്കിലും അവ നടപ്പിലാക്കപ്പെട്ടിരുന്നില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം നിലവിൽവന്ന ജനതാഗവൺമെന്റ് ഒ.ബി.സി. വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെകുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി 1979ൽ ബി.പി. മണ്ഡൽ അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. ഇത് രണ്ടാം പിന്നാക്കവിഭാഗ കമ്മീഷൻ എന്നും മണ്ഡൽ കമ്മീഷൻ എന്നും അറിയപ്പെടുന്നു.

Question 25.
(A) ഒരു സാമ്പത്തിക വളർച്ചാ സൂചിക എന്ന നില യിൽ പ്രതിശീർഷ വരുമാനത്തിന് ചില പോരാ കൾ ഉണ്ട്. അവ ഏതെല്ലാം?
Answer:

  • പ്രതിശീർഷ വരുമാനം ഒരു ശരാശരി വരുമാനം മാത്രമാണ്.
  • സമ്പത്തിന്റെ വിതരണവും അസമത്വവും സംബന്ധിച്ച വിവരങ്ങൾ പ്രതിശീർഷ വരുമാനത്തിൽ പ്രതിഫലിക്കുന്നില്ല.
  • പ്രതിശീർഷവരുമാനം ദേശീയ വരുമാനത്തെ ആശ്രയിച്ചു കണക്കാക്കുന്നതിനാൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള പരിമിതികൾ പ്രതിശീർഷ വരുമാനത്തെയും ബാധിക്കുന്നു.
  • ജീവിത ഗുണമേന്മ വർധിപ്പിക്കുന്ന ഘടകങ്ങൾ പ്രതിശീർഷ വരുമാനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.

അല്ലെങ്കിൽ

(B) നീതി ആയോഗിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാം?
Answer:

  • ഇന്ത്യയുടെ വികസന മുൻഗണനകൾക്കും പദ്ധതികൾക്കും കാഴ്ചപ്പാട് സൃഷ്ടിക്കുക.
  • സുസ്ഥിര വികസനവും സമഗ്രമായ വളർച്ചയും പ്രോത്സാഹിപ്പിക്കുക.
  • നവീകരണം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവയിലൂടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുക.
  • ആഗോള വൈവിധ്യവും വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായും രാജ്യങ്ങളുമായും സഹകരിക്കുക.
  • തന്ത്രപരവും ദീർഘകാലവുമായ നയങ്ങളും പരിപാടികളും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

Question 26.
(A) ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്ന തിനായി നിലവിലുള്ള പ്രധാനപ്പെട്ട നാല് നിയമങ്ങൾ ഏതൊക്കെയാണ്?
Answer:

  • ഉപഭോക്തൃ സംരക്ഷണ നിയമം 1986: ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടുള്ള നിയമം.
    ഉപഭോക്തൃ സംരക്ഷണ നിയമം 2019: ഇകൊമേഴ്സ് ഉൾപ്പെടെയുള്ള പുതിയ
  • സാഹചര്യങ്ങൾക്കനുരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം.
    ഭക്ഷ്യസുരക്ഷാ നിലവാര നിയമം 2006: ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയമം.
  • ചരക്ക് സേവന നികുതി (GST) നിയമം 2017: നികുതി സമ്പ്രദായം ലളിതമാക്കുകയും ഉപഭോക്താക്കൾക്ക് ഏകീകൃത വില ലഭ്യമാക്കുകയും ചെയ്യുന്നു.

അല്ലെങ്കിൽ

(B) ഒരു ഉപഭോക്താവ് ചൂഷണത്തിനിരയാകാതിരി ക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ വിശദമാ ക്കുക.
Answer:

  • ഒരു ഉപഭോക്താവ് സാധനങ്ങൾ വാങ്ങുന്ന തിനു മുമ്പ് ഉൽപ്പന്നത്തെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ (ഗുണനിലവാരം, അളവ്, വില, ഉപയോഗരീതി, പാർശ്വഫലങ്ങൾ) അറിഞ്ഞിരിക്കണം.
  • പരസ്യങ്ങളിൽ കാണുന്ന വാഗ്ദാനങ്ങളിൽ മാത്രം വിശ്വസിക്കാതെ ഉൽപ്പന്നത്തിന്റെ യഥാർത്ഥ ഗുണമേന്മ ഉറപ്പുവരുത്തണം.
  • സാധനങ്ങൾ വാങ്ങുമ്പോൾ നിർബന്ധമായും ബിൽ വാങ്ങുകയും അതിൽ വില, നികുതി തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കുകയും വേണം.
  • കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും ഉൽപ്പന്നത്തിന്റെ പാക്കറ്റിലുള്ള ലേബലുകൾ വായിച്ച് മനസ്സിലാക്കുകയും വേണം.

Question 27.
താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിച്ച് ഭൂപടത്തിൽ അടയാളപ്പെടുത്തുക.
A. കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതാണ്?
Answer:
കോൺസ്റ്റാന്റിനോപ്പിൾ

B. നവോത്ഥാനം ആദ്യമായി ആരംഭിച്ച രാജ്യം ഏതാണ്?
Answer:
ഇറ്റലി
Kerala Syllabus Class 10 Social Science Question Paper Set 4 Malayalam Medium 1

Question 28.
മൈക്രോ ഫിനാൻസിനെ കുറിച്ച് ഒരു കുറിപ്പ് തയാ റാക്കുക.
Answer:
പരമ്പരാഗത ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത താഴ്ന്ന വരുമാനത്തിൽപ്പെട്ട വ്യക്തികൾ, കുടുംബ ങ്ങൾ, ബിസിനസുകാർ എന്നിവർക്ക് സാമ്പത്തിക സേവനങ്ങൾ നൽകുക എന്നതാണ് മൈക്രോ ഫിനാൻസ് കൊണ്ട് ഉദേശിക്കുന്നത്. ദാരിദ്ര്യം കുറയ്ക്കുക, സ്ത്രീകളെയും പാർശ്വവൽക്ക രിക്കപ്പെട്ടവരെയും ശാക്തീകരിക്കുക, സംരംഭ കത്വം പ്രോത്സാഹിപ്പിക്കുക, തൊഴിൽ സൃഷ്ടി ഉറപ്പു വരുത്തുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയെല്ലാം മൈക്രോ ഫിനാൻസ് മുമ്പോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങളാണ്. 1983ൽ ബംഗ്ലാദേശിൽ പ്രൊഫ. മുഹമ്മദ് യൂനസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്ക് മൈക്രോ ഫിനാൻസിന് മികച്ച ഉദാഹരണ മാണ്. കേരളത്തിൽ കുടുംബശ്രീ പ്രവർത്തിക്കു ന്നത് മൈക്രോ ഫിനാൻസ് എന്ന ആശയത്തിലാണ്. ദാരിദ്ര്യ നിർമ്മാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി കേരളത്തിൽ കുടുംബശ്രീ നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാ മാതൃകാ ചോദ്യപേപ്പർ കർഷിച്ചിട്ടുണ്ട്. അയൽക്കൂട്ടം, സ്വയം സഹായസംഘങ്ങൾ (NHGS, SHGS) എന്നിവർ വഴി ലഘുനിക്ഷേപം സ്വീകരിച്ചും ആവശ്യാനുസരണം വായ്പകൾ നൽകിയും ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു.

Question 29.
തന്നിട്ടുളള പട്ടിക ക്രമപ്പെടുത്തുക.

A B
ഡേവിഡ് ലോയ്ഡ് ജോർജ് സെർബിയ
ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റ് ബെൽജിയം
ഗാലൊ പ്രിൻസപ്പ് ഓസ്ട്രിയ-ഹംഗറി
ലിയോപോൾഡ് രാജാവ് ഫാൻസ്

Answer:

A B
ഡേവിഡ് ലോയ്ഡ് ജോർജ് ഫാൻസ്
ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റ് ഓസ്ട്രിയ-ഹംഗറി
ഗാലൊ പ്രിൻസപ്പ് സെർബിയ
ലിയോപോൾഡ് രാജാവ് ബെൽജിയം

30, 31 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 30.
(A) ഗവർണറുടെ നിയമനിർമ്മാണം, കാര്യനിർവ ഹണ, നീതിന്യായ അധികാരങ്ങൾ വ്യക്തമാ ക്കുക.
Answer:
നിയമനിർമ്മാണ അധികാരങ്ങൾ

  • നിയമസഭ വിളിച്ചുചേർക്കുക, സഭാസമ്മേളനങ്ങൾ അവസാനിക്കുന്നതായി പ്രഖ്യാപിക്കുക, സഭ പിരിച്ചുവിടുക.
  • സഭയെ അഭിസംബോധന ചെയ്യുക.
  • സഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുക.
  • ഓർഡിനൻസുകൾ പുറപ്പെടുവിക്കുക.
  • ബജറ്റും ധനബില്ലുകളും സഭയിൽ അവതരിപ്പിക്കുന്നതിനുവേണ്ട മുൻകൂർ അനുമതി നൽകുക.

കാര്യനിർവഹണ അധികാരങ്ങൾ

  • സംസ്ഥാനത്തെ എല്ലാ കാര്യനിർവഹണ അധികാരങ്ങളും നിർവഹിക്കപ്പെടുന്നത് ഗവർണറുടെ പേരിലാണ്.
  • സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച രാഷ്ട്രീയകക്ഷിയുടെയോ, സഖ്യത്തിന്റെയോ നേതാവിനെ സർക്കാർ രൂപീകരണത്തിനായി ക്ഷണിക്കുക.
  • സംസ്ഥാന മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി യുടെ നിർദേശാനുസരണം മറ്റ് മന്ത്രിമാരെയും നിയമിക്കുക. അഡ്വക്കേറ്റ് ജനറൽ, സംസ്ഥാന പി.എസ്.സി. ചെയർമാൻ, പി.എസ്.സി. അംഗങ്ങൾ എന്നി വരെ നിയമിക്കുക.

നീതിന്യായ അധികാരങ്ങൾ
സംസ്ഥാന സർക്കാരിന്റെ കാര്യനിർവഹണ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങൾക്ക് മാപ്പ് നൽകുന്നതിനും ശിക്ഷ താൽക്കാലികമായി നിർത്തി വയ്ക്കുന്നതിനോ, ഇളവ് നൽകുന്നതിനോ, ലഘൂകരിക്കുന്നതിനോ ഉള്ള അധികാരം.

അല്ലെങ്കിൽ

(B) രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണവും കുറുമാറ്റവും ഇന്ത്യൻ ജനാധിപത്യത്തിന് വെല്ലു വിളിയാകുന്നതെങ്ങനെ?
Answer:
ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണം. രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളോ പ്രവർത്തകരോ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ, ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രവണതയാണ് രാഷ്ട്രീയത്തിന്റെ ക്രമിനൽ വൽക്കരണം. കൂടാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ രാഷ്ട്രീയത്തിൽ ഇടപെടുന്നതും രാഷ്ട്രീയ ത്തിന്റെ ക്രിമിനൽവൽക്കരണമാണ്. ജനങ്ങളെ ഭയപ്പെടുത്തി ഏതെങ്കിലും പാർട്ടിക്ക് അനുകൂലമായി വോട്ടുചെയ്യാൻ പ്രേരിപ്പിക്കുകയോ അതിനുള്ള സാഹചര്യമൊരുക്കുകയോ ചെയ്യുന്നത് ജനാധിപത്യ ത്തിന്റെ മൂല്യച്യുതിക്ക് കാരണമാകുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിലെത്തുന്നതും ഭരണാധികാരികളാകുന്നതും പൗരർക്ക് ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ക്രിമിനൽ കുറ്റങ്ങളിൽ വിചാരണ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ട വരെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ, ശക്ത മായ നിയമ സംവിധാനങ്ങൾ, രാഷ്ട്രീയരംഗത്തെ ക്രിമിനൽ വൽക്കരണത്തിനെതിരെയുള്ള ബോധവൽക്കരണം തുടങ്ങിയവ രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണം ഇല്ലായ്മ ചെയ്യുന്നതിനുള്ള മാർഗങ്ങളാണ്.

1967-ലെ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ രൂപപ്പെട്ട മറ്റൊരു പ്രവണതയായിരുന്നു കൂറുമാറ്റം. ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി ഇലക്ഷനിൽ മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സ്വന്തം പാർട്ടിയെ ഉപേക്ഷിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യുന്നതിനെയാണ് കൂറുമാറ്റം എന്ന് പറയുന്നത്. തിരഞ്ഞെടുപ്പുകാലത്ത് വോട്ടർമാർ ജനപ്രതിനിധികളിൽ അർപ്പിച്ച വിശ്വാസത്തെ വഞ്ചിക്കുന്ന സാഹചര്യമാണ് ഇവിടെയുണ്ടാകുന്നത്. ഇത് പലപ്പോഴും ഭരണ പ്രതിസന്ധി സൃഷ്ടിക്കു കയും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. പിന്നീട് കൂറുമാറ്റത്തിന് തടയിടുന്ന തിനായി 1985-ൽ 52-ാം ഭരണഘടനാഭേദഗതി പ്രകാരം കൂറുമാറ്റ നിരോധനനിയമം പാർലമെന്റ് പാസാക്കി. രാഷ്ട്രീയപ്പാർട്ടികൾ അവരുടെ അംഗങ്ങളുടെ കൂറുമാറ്റം തടയാൻ വ്യത്യസ്ത തന്ത്രങ്ങൾ സ്വീകരിക്കാറുണ്ട്. ഒരു പാർട്ടിയുടെ വിശ്വസ്ത അംഗത്തിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക വേദിയിൽ അംഗങ്ങൾ ഒത്തുകൂടി മറ്റുരാഷ്ട്രീയപ്പാർട്ടികളുടെ സ്വാധീനം തടയുവാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു. ഈ പ്രക്രിയയെ റിസോർട്ട് രാഷ്ട്രീയമെന്നും വിശേഷിപ്പിക്കാറുണ്ട്. 1982-ൽ ഹരിയാനയിലാണ് ഇതിന്റെ ചരിത്രം ആരംഭിക്കുന്നത്. തുടർന്ന് കർണ്ണാടകം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ പ്രവണത ഉണ്ടായിട്ടുണ്ട്.

Kerala Syllabus Class 10 Social Science Question Paper Set 4 Malayalam Medium

Question 31.
(A) ഘനീകരണം എന്നാലെന്ത്? വിവിധതരം ഘനീ കരണരൂപങ്ങൾ ഏതെല്ലാം? വിശദീകരിക്കുക.
Answer:
അന്തരീക്ഷത്തിലെ നീരാവി ജലകണികകളായി മാറ്റപ്പെടുന്ന പ്രക്രിയയാണ് ഘനീകരണം. ഘനീകരണ ത്തിന്റെ വിവിധ രൂപങ്ങളാണ് തുഷാരം, ഹിമം, മൂടൽമഞ്ഞ്, മേഘങ്ങൾ എന്നിവ.
തുഷാരം : രാത്രികാലത്ത് ഭൗമോപരിതലം തണുക്കുന്നതിനെ തുടർന്ന് ഉപരിതലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാഗവും തണുക്കുന്നു. നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി പുൽക്കൊടികളിലും ഇലകളിലും മറ്റ് തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിക്കുന്നു.
ഹിമം : അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തുഷാരത്തിന്റെ സ്ഥാനത്ത് നേർത്ത ഹിമകണികകൾ രൂപം കൊള്ളുന്നു. മൂടൽമഞ്ഞ് : അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീഭവിച്ച് നേർത്ത ജലകണികകളായി അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നു. അന്തരീക്ഷത്തിന്റെ താഴ്ന്ന് വിതാനങ്ങളിൽ പൊടിപടലങ്ങൾ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുന്നതിനാലാണ് മൂടൽമഞ്ഞുണ്ടാകുന്നത്. മൂടൽമഞ്ഞിലൂടെയുള്ള ദൂര ക്കാഴ്ചയെ അടിസ്ഥാനമാക്കി അവയെ നേർത്ത മൂടൽമഞ്ഞ് (Mist), കനത്ത മൂടൽ മഞ്ഞ് (Fog) എന്നിങ്ങനെ തരംതിരിക്കാം.
മേഘങ്ങൾ : അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുന്ന തിലൂടെയാണ് മേഘങ്ങൾ (Clouds) ഉണ്ടാകുന്നത്. ഇത്തരത്തിൽ രൂപം കൊള്ളുന്ന ജലകണികകളുടെ അവ അന്തരീക്ഷത്തിൽ തന്നെ തങ്ങി വലുപ്പം 0.001 സെന്റീമീറ്ററിലും താഴെയാണ്. അതിനാലാണ് നിൽക്കുന്നത്.

അല്ലെങ്കിൽ

(B) കാലാവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്തെല്ലാം?
Answer:
Kerala Syllabus Class 10 Social Science Question Paper Set 4 Malayalam Medium 2

Leave a Comment