Kerala SSLC Social Science Question Paper March 2023 Malayalam Medium

Students can read Kerala SSLC Social Science Question Paper March 2023 with Answers Malayalam Medium and Kerala SSLC Social Science Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Social Science Question Paper March 2023 Malayalam Medium

Time: 1½ Hours
Total Score: 40 Marks

പൊതുനിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • PART A യിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. PART B യിലെ ഓരോ ചോദ്യനമ്പറിലും ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ചോദ്യത്തിന് മാത്രമേ ഉത്തരം എഴുതേണ്ടതുള്ളൂ.

Part – A

Question 1.
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി: (1)
(a) നംഗ പർവ്വതം
(b) മൗണ്ട് K2
(c) കാഞ്ചൻജംഗ
(d) ആനമുടി
Answer:
(b) മൗണ്ട് K2

Question 2.
ഗദർ പാർട്ടിയുടെ നേതാവ്: (1)
(a) സി.ആർ.ദാസ്
(b) സൂര്യസെൻ
(c) ലാലാ ഹർദയാൽ
(d) രാജ്ഗുരു
Answer:
(c) ലാലാ ഹർദയാൽ

Kerala SSLC Social Science Question Paper March 2023 Malayalam Medium

Question 3.
നല്കിയിട്ടുള്ളവയിൽ പൗരബോധം പ്രതിഫലിക്കുന്ന പ്രവർത്തനം തിരിച്ചറിയുക: (1)
(a) പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുക
(b) വൃദ്ധജനങ്ങളെ ബഹുമാനിക്കൽ
(c) ഗതാഗത നിയമങ്ങൾ അവഗണിക്ക
(d) അഴിമതി
Answer:
(b) വൃദ്ധരെ ബഹുമാനിക്കുക

Question 4.
ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനകാര്യ രേഖ: (1)
(a) നികുതി
(b) വികസനേതര ചെലവുകൾ
(c) ബജറ്റ്
(d) പലിശ
Answer:
(c) ബജറ്റ്

Question 5.
ടാറ്റാ ഇരുമ്പുരുക്ക് കമ്പനിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത്? (1)
(a) പൊതു മേഖലയിലെ ആദ്യ ഇരുമ്പുരുക്ക് ശാല.
(b) ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് ശാല.
(c) ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചു
(d) സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പു രുക്ക് ശാല
Answer:
(d) സ്വാശ്രയ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് വ്യവസായശാല

Question 6.
സമൂഹശാസ്ത്രത്തിന്റെ ആവിർഭാവത്തിന് വഴിയൊരു ക്കിയ വിപ്ലവങ്ങൾ ഏതെല്ലാം? (3)
Answer:
സമൂഹശാസ്ത്രത്തിന്റെ ആവിർഭാവത്തിന് വഴിയൊരു ക്കിയ വിപ്ലവങ്ങളാണ്.

  • ജ്ഞാനാദയം അഥവാ ശാസ്ത്രവിപ്ലവം
  • ഫ്രഞ്ച് വിപ്ലവം
  • വ്യാവസായിക വിപ്ലവം

Question 7.
പൗരബോധം വളർത്തയെടുക്കുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വിശദമാക്കുക? (3)
Answer:
വിവിധ വിഷയങ്ങളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറി വുകൾ സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപ യോഗിക്കാൻ വ്യക്തിയെ പ്രാപ്തനാക്കുകയാണ് വിദ്യാ ദ്വാസത്തിന്റെ ലക്ഷ്യം. മൂല്യബോധം, സഹിഷ്ണുത, നേതൃ ത്വഗുണം, പരിസ്ഥിതിബോധം, ശാസ്ത്രാവബോധം തുട ങ്ങിയവ വളർത്തിയെടുക്കാൻ വിദ്യാഭ്യാസം സഹായി ക്കും. ശാസ്ത്രവും സാങ്കേതികവിദ്യയും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്താൻ വിദ്യാഭ്യാസത്തിലൂടെ സാധിക്കണം. മൂല്യാധിഷ്ഠിത വിദ്യാ ഭ്യാസ സമീപനത്തിലൂടെ പൗരബോധം ജനങ്ങളിലെത്തി ക്കാൻ കഴിയും. ഗവൺമെന്റുകൾ വിദ്യാഭ്യാസ നയ ങ്ങൾക്ക് രൂപം നൽകുന്നത് ഈ ലക്ഷ്യത്തോടെയാണ്.

Question 8.
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം? (3)
Answer:
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടക ങ്ങൾ:

  • അക്ഷാംശീയസ്ഥാനം
  • ഭൂപ്രകൃതി
  • സമുദ്രസാമീപ്യം
  • സമുദ്രനിരപ്പിൽനിന്നുള്ള ഉയരം

Question 9.
ജലഗതാഗതത്തിന്റെ മേന്മകൾ എന്തെല്ലാം? (3)
Answer:
വൻതോതിലുള്ള ചരക്കുഗതാഗത്തിനു ഏറ്റവും യോജി ച്ചത് ജലഗതാഗതമാണ് കാരണം.

  • ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാർഗം.
  • വൻതോതിലുളള ചരക്കു ഗതാഗതത്തിന് ഉചിതം.
  • പരിസ്ഥിതിമലിനീകരണം ഉണ്ടാകുന്നില്ല.
  • അന്താരാഷ്ട്രവ്യാപാരത്തിന് ഏറ്റവും യോജിച്ചത്.

Question 10.
ചരക്ക് സേവന നികുതിയെപ്പറ്റി (GST) ലഘുകുറിപ്പ് തയ്യാറാക്കുക. (3)
Answer:
കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷനികുതികളെ ലയിപ്പിച്ച് 2017 ജൂലൈ 1 മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീ കൃത പരോക്ഷനികുതി സമ്പ്രദായമാണ് ചരക്കുസേവന നികുതി (Goods and Service Tax-GST) ചരക്കുക ളുടെയും സേവനങ്ങളുടെയും നിർമ്മാണം മുതൽ ഉപ ഭോഗം വരെയുള്ള എല്ലാഘട്ടങ്ങളിലും നികുതി ചുമത്ത പ്പെടുന്നു. ഓരോ ഘട്ടത്തിലും മൂല്യവർദ്ധനവ് ഉണ്ടാവു കയും അത് ഈടാക്കുകയും ചെയ്യുന്നു. ഇപ്രകാരം ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യവർദ്ധനവിനു മാത്രമേ നികുതി ചുമത്തപ്പെടുന്നുള്ളു. അന്തിമ ഉപഭോ ക്താവ് ആദ്യം അടച്ച നികുതികൾ പിന്നീട് നൽകേണ്ടതി ല്ല. ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റവരവ് 20 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ നിലവിലുള്ള നിയമം അനുസരിച്ച് വ്യാപാരികൾ നിർബന്ധമായും ജി.എസ്.ടി.യിൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

Kerala SSLC Social Science Question Paper March 2023 Malayalam Medium

Question 11.
A കോളത്തിന് അനുയോജ്യമായി B കോളം ക്രമപ്പെ ടുത്തി എഴുതുക. (4)

A B
രാമകൃഷ്ണ മിഷൻ സർ സയ്യിദ് അഹ്മദ്ഖാൻ
അലിഗഡ് പ്രസ്ഥാനം വിരേശലിംഗം
തിയോസഫിക്കൽ സൊസൈറ്റി സ്വാമി വിവേകാനന്ദൻ
ഹിതകാരിണി സമാജം ആനിബസന്റ്

Answer:

A B
രാമകൃഷ്ണമിഷൻ സ്വാമിവിവേകാനന്ദൻ
അലിഗഡ് പ്രസ്ഥാനം സർ സയ്യിദ് അഹ്മദ് ഖാൻ
തിയോസഫിക്കൽ സൊസൈറ്റി ആനിബെസന്റ്
ഹിതകാരിണി സമാജം വീരേശലിംഗം

Question 12.
ക്വിറ്റ് ഇന്ത്യാ സമരത്തെ കുറിച്ച് ഒരു ലഘു കുറിപ്പ് എഴു തുക. (4)
Answer:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേത ത്വത്തിൽ നടത്തിയ അവസാനത്തെ ദേശീയസമരം 1942 ഡിസംബറിൽ ആരംഭിച്ചു.
സിവിൽ നിയമലംഘന സമരം പോലെത്തന്നെ ജനകീയ മായ മറ്റൊരു സമരമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. എല്ലാ അധികാരങ്ങളും ഇന്ത്യക്കു കൈമാറി ഇന്ത്യ വിടാൻ ബ്രിട്ടീഷുകാരെ നിർബന്ധിക്കുന്ന അഹിംസയിലൂന്നി യുള്ള ഒരു സമരമാണ് ഇതിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിഭാവനം ചെയ്തത്.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ കാരണങ്ങൾ
ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ബ്രിട്ടൺ കാണിച്ച വൈമനസ്യം
വിലക്കയറ്റവും ക്ഷാമവും മൂലമുള്ള ജനങ്ങളുടെ അത പിതി.
രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടൺ പരാജയപ്പെടുമെന്ന തോന്നൽ.

Question 13.
ഉപഭോക്തൃ തർക്കത്തിൽ പരാതി നൽകാവുന്ന സന്ദർഭ ങ്ങൾ സൂചിപ്പിക്കുക. (4)
Answer:
ഉപഭോക്തൃ തർക്കത്തിൽ പരാതി നൽകാവുന്ന സന്ദർഭ ങ്ങൾ:

  • വിലയ്ക്കു വാങ്ങിയ സാധനത്തിന് കേടുപാടു കൾ/പോരായ്മകൾ സംഭവിക്കുക.
  • വിവിധ സർക്കാർ സർക്കാരേതര സ്വകാര്യസ്ഥാപ നങ്ങളിൽ നിന്ന് ലഭിച്ച സേവനത്തിന് പോരായ്മ കൾ ഉണ്ടാവുക.
  • യഥാർത്ഥ വിലയേക്കാൾ കൂടുതൽ വാങ്ങുക.
  • മായം ചേർക്കൽ നിരോധനനിയമം ലംഘിക്കുക.
  • ജീവന് ഹാനികരമായതോ സുരക്ഷിതമല്ലാത്തതോ ആയ സാധനങ്ങൾ വയ്ക്കുക.
  • തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുക.

Question 14.
വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നി വയുടെ പ്രാധാന്യം വിശദമാക്കുക. (4)
Answer:
സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രക്ഷോ ഭങ്ങളിൽ പ്രധാനപ്പെട്ടതാണ് വൈക്കം സത്യാഗ്രഹം (1924) ടി.കെ. മാധവന്റെ നേതൃത്വത്തിൽ നടന്ന ഈ സമ രത്തോട് അനുഭാവം പ്രകടിപ്പിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചു. ഈ സമര ങ്ങളെത്തുടർന്നാണ് വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തിലൂടെ യാത്ര ചെയ്യാൻ അവർണജാതി ക്കാർക്ക് അനുവാദം ലഭിച്ചത്. ഗുരുവായൂൽ ക്ഷേത്ര ത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.കേളപ്പന്റെ നേതൃത്വ ത്തിൽ ഗുരുവായൂർ സത്യാഗ്രഹം നടന്നു. (1931) എ.കെ. ഗോപാലനായിരുന്നു സമരത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ. ഈ സത്യാഗ്രഹത്തിൽ പി.കൃഷ്ണപിള്ളയ്ക്ക് ക്രൂരമായ മർദ്ദനമേറ്റു. ഈ ജനകീയസമരങ്ങളുടെയെല്ലാം ഫല മായാണ് 1936 നവംബർ 12ന് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്. തുടർന്ന് മദിരാശി ക്ഷേത്രപ്രവേശനവിളംബരപ്രകാരം മലബാറിലും കൊച്ചി രാജാവിന്റെ വിളംബരപ്രകാരം കൊച്ചിയിലും എല്ലാ വിഭാ ഗക്കാർക്കും ആരാധനാസ്വാതന്ത്ര്യം ലഭിച്ചു.

Question 15.
ചുവടെ ചേർത്തിട്ടുള്ള ഭൂവിവരങ്ങളെ നല്കിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക. (4)
(a) കാവേരി നദി
(b) ഡക്കാൻ പീഠഭൂമി
(c) പശ്ചിമഘട്ടം
(d) കണ്ട്ല തുറമുഖം
Answer:
Kerala SSLC Social Science Question Paper March 2023 Malayalam Medium Q15

Part – B

Question 16.
റയട്ട് വാരി വ്യവസ്ഥയും മഹൽവാരി വ്യവസ്ഥയും തമ്മി ലുള്ള വ്യത്യാസമെഴുതുക. (3)
അല്ലെങ്കിൽ
ബഹിരാകാശ ഗവേഷണ രംഗത്ത് സ്വതന്ത്ര ഇന്ത്യ കൈവ രിച്ച ഏതെങ്കിലും മൂന്ന് നേട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
ദക്ഷിണേന്ത്യയിൽ നടപ്പിലാക്കിയ റയട്ട് വാരി വ്യവസ്ഥ യിൽ കർഷകരിൽ റയട്ട് നിന്ന് നേരിട്ട് നികുതി പിരി ക്കുന്ന രീതിയാണുണ്ടായിരുന്നത്. ഭൂമിയുടെ ഉടമസ്ഥാ വകാശം കർഷനായിരുന്നു. എന്നാൽ അമിതമായ നികുതി നിരക്ക് കർഷകരെ ദരിദ്രരാക്കി. മാത്രമല്ല നികുതിനിരക്ക് ഇടയ്ക്കിടെ വർദ്ധിപ്പിച്ചിരുന്നു. മഹൽവാരി വ്യവസ്ഥയി ലാകട്ടെ, ഗ്രാമത്തലവന്മാരായിരുന്നു നികുതി പിരിച്ചെ ടുത്തത്. ഈ വ്യവസ്ഥയിലും നികുതിനിരക്ക് അമിതമാ യിരുന്നു. ഗ്രാമത്തെ (മഹൽ) ഒരു യൂണിറ്റായി കണക്കാ ക്കിയായിരുന്നു നികുതി പിരിച്ചെടുത്തിരുന്നത്.
OR
സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ നിരവധി പര്യവേക്ഷണങ്ങൾ നടത്തി. 1962 ൽ ജവ ഹർലാൽ നെഹ്റുവിന്റെയും ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെയും ശ്രമഫലമായി ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായി. അതി നെത്തുടർന്ന് 1969 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) രൂപീകരണത്തോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ നേതൃത്വം ഇതിന്റെ കീഴിലായി. തിരുവനന്തപുരത്തിനടുത്തുള്ള തുമ്പയിലാണ് ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേ പണകേന്ദ്രം ആരംഭിച്ചത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷകരുടെ കൂട്ടായ പരിശ്രമ ഫലമായി 1975 ൽ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകര മായി വിക്ഷേപിച്ചു. ഉപഗ്രഹങ്ങൾക്കു പുറമെ ബഹിരാ കാശ വിക്ഷേപണവാഹനങ്ങളും ഇന്ത്യ വികസിച്ച ടുത്തു.
ഉപഗ്രഹങ്ങൾ വികസിച്ചെടുക്കുന്നതിൽ ഏതാനും ഏജൻസികൾ ഇന്ന് നമുക്കുണ്ട്. അവ താഴെപ്പറയുന്ന വയാണ്.

  • നാഷണൽ റിമോർട്ട് സെൻസിങ് ഏജൻസി
  • ഫിസിക്കൽ റിസർച്ച് ലബോറട്ടറി,

ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്ര യാന് 2008 ഒക്ടോബറിൽ തുടക്കം കുറിച്ചു. അമേരി ക്ക, റഷ്യ, യൂറോപ്യൻ സ്പേസ് ഏജൻസി, ചൈന, ജപ്പാൻ എന്നിവയ്ക്കുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്വന്തം പേടകമെത്തിക്കുന്ന രാജ്യമായി ഇന്ത്യ മാറി.

Kerala SSLC Social Science Question Paper March 2023 Malayalam Medium

Question 17.
ഏത് രേഖാംശത്തെയാണ് ഇന്ത്യയുടെ മാനക രേഖാംശ മായി കണക്കാക്കുന്നത്? ഗ്രീനിച്ച് സമയം രാത്രി 12 മണി ആയിരിക്കെ ഇന്ത്യൻ സ്റ്റാർഡേർഡ് സമയം എത്രയെന്ന് കണക്കാക്കുക.
അല്ലെങ്കിൽ
പശ്ചിമവാതങ്ങളെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
82½° E
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ മുന്നിലാണ് അതുകൊണ്ടു ഗ്രീനിച്ചിൽ രാത്രി 12 മണി ആയി രിക്കുമ്പോൾ ഇന്ത്യൻ സമയം രാവിലെ 5.30 ആയിരിക്കും.
OR
ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ധ്രുവീയ ന്യൂന മർദ മേഖലകളിലേക്ക് നിരന്തരം വീശുന്ന കാറ്റുകളാണ് പശ്ചിമവാതങ്ങൾ. കാറ്റിന്റെ ദിശ ഏറെക്കുറെ പടിഞ്ഞാറു നിന്നായതു കൊണ്ട് ഇവയെ പശ്ചിമവാതങ്ങൾ (Westerlies) എന്നു വിളിക്കുന്നു.
ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർധഗോളത്തിലേതിനേക്കാൾ കൂടുതലാണ്.
ദക്ഷിണാർധഗോളത്തിലെ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങളെ ‘റോറിംഗ് ഫോർട്ടീസ്’ (40° തെക്ക് അക്ഷാംശങ്ങളിൽ), ഫ്യൂരിയസ് ഫിഫ്റ്റീസ് (50° അക്ഷാംശങ്ങളിൽ), ഷ്റീക്കിംഗ് സിക്സ്റ്റീസ് (60° അക്ഷാംശങ്ങളിൽ) എന്നിങ്ങനെ പഴ യകാല നാവികർ പേരിട്ടു വിളിച്ചിരുന്നു.

Question 18.
ഇന്ത്യൻ തുണി വ്യവസായത്തിന്റെ തകർച്ചയ്ക്ക് ഇടയാ ക്കിയ ഏതെങ്കിലും മൂന്ന് കാരണങ്ങൾ സൂചിപ്പിക്കുക. (3)
അല്ലെങ്കിൽ
1986-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ നിർദ്ദേശങ്ങൾ എന്തെല്ലാം?
Answer:
ഇന്ത്യൻ തുണി വ്യവസായത്തിന്റെ തകർച്ചയ്ക്കുളള കാര ണങ്ങൾ:

  • യന്ത്രനിർമ്മിത ബ്രിട്ടീഷ് തുണിത്തരങ്ങൾ ഇന്ത്യയി ലേക്ക് ഇറക്കുമതി ചെയ്തത്
  • ഇന്ത്യയിൽ റയിൽവേ വ്യാപകമായത്.
  • അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി.
  • ബ്രിട്ടീഷ് ഉദ്യേഗസ്ഥരുടെ ചൂഷണവും പീഢനവും.

ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഇന്ത്യൻ തുണിത്തരങ്ങളുടെമേൽ ഉയർന്ന നികുതി ചുമത്തി യത്.
OR
ദേശീയ വിദ്യാഭ്യാസ നയം 1986:

  • പ്രാഥമിക വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസ ത്തിനും പ്രാധാന്യം നൽകണം
  • ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി നടപ്പിലാക്കണം.
  • ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കണം.
  • പെൺകുട്ടികളുടെ വിദ്യാദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകണം.

Question 19.
സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങൾ പട്ടിക പെടുത്തുക പ്പെടുത്തുക.
അല്ലെങ്കിൽ
വിദ്യാഭ്യാസം എങ്ങനെ രാജ്യത്തിന്റെ വികസനത്തെ സഹായിക്കുന്നു എന്ന് സൂചിപ്പിക്കുക.
Answer:

  • ജനങ്ങൾക്ക് വായ്പ നൽകുക
  • സ്വകാര്യപണമിടപാട് നടത്തുന്ന വ്യക്തികളിൽ നിന്ന് ഗ്രാമീണരെ രക്ഷിക്കുക
  • കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുക
  • ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുക

OR

  • വിദ്വാഭ്യാസം വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തു ന്നു.
  • സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നു.
  • മെച്ചപ്പെട്ട തൊഴിലും വരുമാനവും നേടാനാവുന്നു.
  • ജീവിത നിലവാരം ഉയരുന്നു.

Question 20.
രാഷ്ട്രം നിർവഹിക്കുന്ന നിർബന്ധിത ചുമതലകൾ എഴു തുക. (4)
അല്ലെങ്കിൽ
പൊതുഭരണത്തിന്റെ പ്രാധാന്യമെന്ത്? വിശദമാക്കുക.
Answer:
രാഷ്ട്രം എല്ലാ കാലത്തും നിർബന്ധമായും നിർവഹി ക്കേണ്ട ചുമതലകളാണ് നിർബന്ധിത ചുമതലകൾ. നിർബന്ധിത ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും രാഷ്ട്രങ്ങൾക്ക് മാറി നിൽക്കുക സാധ്യമല്ല. ഈ ചുമത ലകൾ നിർവഹിക്കാത്തപക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉണ്ടാവുകയില്ല.

  • ഉദാ:- അതിർത്തി സംരക്ഷണം
  • നീതി നടപ്പാക്കൽ
  • ആഭ്യന്തരസമാധാനം
  • അവകാശസംരക്ഷണം

OR

  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺ മെന്റിന്റെ നയപരിപാടികളും വികസന പദ്ധതി കളും നടപ്പാക്കുന്നതിന് ഭൗതീക സാഹചര്യങ്ങളും മനുഷ്യവിഭവും ഫലപ്രദമായി വിനിയോഗിക്കുന്ന തിനെ പൊതുഭരണം എന്ന് പറയുന്നു.

പൊതുഭരണത്തിന്റെ പ്രാധാന്യം:

  • ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.
  • ജനക്ഷേമം ഉറപ്പാക്കുന്നു
  • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
  • സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.

Kerala SSLC Social Science Question Paper March 2023 Malayalam Medium

Question 21.
നല്കിയിട്ടുള്ള റഫറൻസ് ഗ്രിഡുകൾ പരിശോധിച്ച് താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. (4)
അല്ലെങ്കിൽ
(i) പാലത്തിന്റെ സ്ഥാനം 4 അക്ക ഗ്രിഡ് റഫറൻസ് രീതിയിൽ കണക്കാക്കുക.
(ii) 8537 എന്ന ഗ്രിഡിൽ എന്ത് സാംസ്ക്കാരിക സവി ശേഷതയാണുള്ളത്?
(iii) കുഴൽ കിണറിന്റെ സ്ഥാനം 6 അക്ക് ഗ്രിഡ് റഫൻസന്റ് രീതിയിൽ കണക്കാക്കുക.
(iv) 846362 എന്ന ഗ്രിഡ് റഫറൻസുള്ള സാംസ്ക്കാ രിക സവിശേഷതയേത്?
അല്ലെങ്കിൽ
ഭൂസ്ഥിര ഉപഗ്രഹങ്ങളും സൗരസ്ഥിര ഉപഗ്രഹങ്ങളും തമ്മിൽ താരതമ്യം ചെയ്യുക.
Answer:
(i) 8236
(ii) ലൈറ്റ് ഹൗസ്
(iii) 837343
(iv) ക്രിസ്ത്യൻ പള്ളി
OR

ഭൂസ്ഥിര ഉപഗ്രഹങ്ങൾ സൗരസ്ഥിര ഉപഗ്രഹങ്ങൾ
സഞ്ചാരപഥം ഭൂമിയിൽ നിന്ന് ഏകദേശം 36000 കി.മീ. ഉയരത്തിൽ സഞ്ചാരപഥം ഭൂമിയിൽ നിന്ന് ഏകദേശം 900 കി.മീ. ഉയരത്തിൽ
ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്നു ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വയ്ക്കുന്നു
ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന് ഒരു പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു.
ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം നിരീക്ഷണപരിധിയിൽ ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ കുറഞ്ഞ നിരീക്ഷണപരിധി
വാർത്താവിനിമയത്തിനും ദിനാന്തരീക്ഷസ്ഥിതി മനസ്സിലാക്കാനും ഉപയോഗിക്കുന്നു പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം, ഭൂഗർ ജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയോഗിക്കുന്നു.
ഉദാഹരണം ഇൻസാറ്റ് ഉപഗ്രഹങ്ങൾ ഉദാഹരണം IRS, ലാൻഡ് സാറ്റ് ഉപഗ്രഹങ്ങൾ

Question 22.
രണ്ട് തരം പൗരത്വങ്ങൾ ഏതെല്ലാം? വിശദമാക്കുക. (4)
അല്ലെങ്കിൽ
ഇന്ത്യൻ സിവിൽ സർവ്വീസിന്റെ രണ്ട് വിഭാഗങ്ങളായ അഖിലേന്ത്യാ സർവ്വീസ്, കേന്ദ്രസർവ്വീസ് എന്നിവ താര തമ്യം ചെയ്യുക.
Answer:

  • ഒരു രാജ്യത്തെ പൂർണവും തുല്യവുമായ അംഗ ത്വമാണ് പൗരത്വം
  • സ്വാഭാവിക പൗരത്വം, ആർജിത പൗരത്വം എന്നി ങ്ങനെ പൗരത്വം രണ്ട് തരമുണ്ട്
  • ജന്മനാ ലഭിക്കുന്ന പൗരത്വമാണ് സ്വാഭാവിക
  • ഒരു രാജ്യത്ത് നിയമാനുസൃതം നേടിയെടുക്കുന്ന താണ് ആർജിത പൗരത്വം

OR
അഖിലേന്ത്യാ സർവീസ് (All India Civil Service)

  • ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു.
  • കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.

ഉദാ :

  • ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS)
  • ഇന്ത്യൻ പോലീസ് സർവീസ് (IPS)

കേന്ദ്രസർവീസ് (Central Service)

  • ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു.
  • കേന്ദ്രഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.

ഉദാ :

  • ഇന്ത്യൻ ഫോറിൻ സർവീസ്
  • ഇന്ത്യൻ റെയിൽവേ സർവീസ്

Question 23.
ഇലക്ട്രോണിക് ബാങ്കിങ്ങി (E-Banking) നെ കുറിച്ച് ഒരു കുറിപ്പെഴുതുക. (4)
അല്ലെങ്കിൽ
ജനസംഖ്യാ പഠനം നടത്തുന്നത് എന്തിനാണെന്ന് വിശദ മാക്കുക.
Answer:
നെറ്റ് ബാങ്കിങ്ങിലൂടെയും ടെലിബാങ്കിങ്ങിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതി യാണ് ഇലക്ട്രോണിക് ബാങ്കിങ്.
എല്ലാ സമയത്തും ബാങ്കിങ്, എല്ലായിടത്തും ബാങ്കിങ്, നെറ്റ് ബാങ്കിങ്, മൊബൈൽ ഫോണിലൂടെയുള്ള ബാങ്കി ങ് എന്നിവ ഇലക്ട്രോണിക് ബാങ്കിങ്ങിന്റെ ഭാഗമാണ്. ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ഇതിനാവശ്യമില്ല. ബാങ്ക് അക്കൗണ്ടും നെറ്റ് ബാങ്കിങ് സൗകര്യവും മാത്രം മതിയാകും. ഇത് എങ്ങ നെയൊക്കെ സഹായകമാകുന്നു?

  • വീട്ടിൽ നിന്നു തന്നെ ലോകത്തെവിടെയും പണം അയയ്ക്കാനും ബില്ലുകൾ അടയ്ക്കാനും കഴിയും
  • കുറഞ്ഞ സമയം മതിയാവും
  • ഇതിനുള്ള സർവ്വീസ് ചാർജ് കുറവാണ്

OR

  • ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ച യിക്കാനും പ്രവർത്തനപരിപാടികൾ ആസൂത്രണം ചെയ്യാനും സർക്കാരിന് സാധിക്കുന്നു.
  • രാജ്യത്തെ മാനവവിഭവശേഷിയുടെ ലഭ്യതയറിയുക
  • ജനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ എത്രയെന്നറിയുക.
  • ആവശ്യമായ സാധനങ്ങളുടെയും സേവനങ്ങളു ടെയും അളവ് തിട്ടപ്പെടുത്തുക.
  • സാമ്പത്തിക സാമൂഹിക വികസന നയങ്ങൾ രൂപീ കരിക്കുക.

Question 24.
വസന്തകാലത്തിന്റെയും ഹേമന്തകാലത്തിന്റെയും സവി ശേഷതകൾ താരതമ്യം ചെയ്യുക. (5)
അല്ലെങ്കിൽ
തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ രൂപം കൊള്ളുന്ന സാഹചര്യം വിശദമാക്കുക. (5)
Answer:
മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാദ്ധഗോളത്തിൽ പൊതുവെ വസന്തകാലമായിരിക്കും. (Spring Season) ശൈത്യകാലത്തിൽ നിന്നും വേനൽക്കാലത്തിലേ ക്കുള്ള മാറ്റത്തിന്റെ കാലമാണിത്. ചെടികൾ തളിർക്കു ന്നതും, പുഷ്പിക്കുന്നതും, മാവുപൂക്കുന്നതും, പ്ലാവു കളിൽ ചക്കയുണ്ടാകുന്നതു വസന്തകാലത്തിന്റെ സവി ശേഷതയാണ്.
സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധ ഗോളത്തിൽ ഹേമന്തകാലമാണ് (Autumn season) വേനൽക്കാലത്തിന്റെ തീക്ഷ്ണതയിൽ നിന്ന് ശൈത്വകാ ലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ് ഹേമന്തകാലം. ഈ കാലയളവിൽ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നു. പകലിന്റെ ദൈർഘ്യം കുറഞ്ഞ് വരികയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു. മരങ്ങൾ പൊതുവേ ഇലപൊഴിക്കുന്ന കാലമാണിത്. വരാനിരി ക്കുന്ന വരിശൈത്യകാലത്തെ അതിജീവിക്കാനുള്ള തയ്യാറെടുപ്പാണ് ഈ ഇലപൊഴിക്കൽ
OR
സൂര്യൻ ഉത്തരാർദ്ധഗോളത്തിലായിരിക്കെ ഉത്തരേന്ത്യൻ ഭാഗങ്ങളിൽ ശക്തമായ ന്യൂനമർദ്ദം രൂപം കൊള്ളുന്നു. ഇന്ത്യൻ സമുദ്രത്തിനു മുകളിൽ താരതമ്യേന ഉയർന്ന മർദ്ദം നിലനിൽക്കുന്നതിനാൽ ഉത് തെക്കുനിന്നു വട ക്കോട്ട്, അതായത് ഇന്ത്യൻ സമുദ്രത്തിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കാറ്റുവീശാൻ ഇടയാക്കുന്നു. കോറിയോലിസ് പ്രഭാവത്താൽ ഈ കാറ്റുകൾ സഞ്ചാര ദിശയ്ക്ക് വലത്തോട്ടു തിരിയുന്നതിനാൽ തെക്കുപടി ഞ്ഞാറൻ കാറ്റുകളായി ഇന്ത്യയിൽ എത്തിച്ചേരുന്നു. ഇന്ത്യൻ ഉപദ്വീപിന്റെ സവിശേഷ ആകൃതി കാരണം തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റ് രണ്ടു ശാഖകളായി പിരിഞ്ഞ് കരയിലേക്കു പ്രവേശിക്കുന്നു.

  • അറബിക്കടൽശാഖ
  • ബംഗാൾ ഉൾക്കടൽശാഖ

Kerala SSLC Social Science Question Paper March 2023 Malayalam Medium

Question 25.
ചുവടെ നല്കിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാന ത്തിൽ ചൈനീസ് വിപ്ലവത്തെക്കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക. (6)
സൂചന : ഡോ. സൻയാസെന്നിന്റെ പങ്ക്
മാവോ സെതുംഗും ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണവും
അല്ലെങ്കിൽ
ഒന്നാം ലോകയുദ്ധത്തിന്റെ കാരണങ്ങൾ വിവരിക്കുക.
Answer:
1911-ൽ ഡോ. സൻ യാത് സെന്നിന്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെതിരായി ചൈനയിൽ വിപ്ലവം നട ന്നു. ഇത് ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറി ച്ചു. തുടർന്ന് ദക്ഷിണ ചൈനയിൽ സൻയാസെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു. സൻയാൻ ദേശീയത, ജനാധിപ ത്വം, സോഷ്യലിസം എന്നീ മൂന്ന് ആ ശ യ ങ്ങ ൾക്ക് പ്രാധാന്യം നൽകി. ആദ്യകാലങ്ങളിൽ കുമിന്താങ്ങുകളെ കമ്മ്യൂണിസ്റ്റുകളും തമ്മിൽ സഹകരിച്ചാണ് മുന്നോട്ടു പോയത്. എന്നാസൻ യാത് സെന്നിന്റെ മരണത്തെത്തു ടർന്ന് ചിയാങ് കൈഷക്ക് ഭരണത്തിന്റെ തലവനായി വന്ന തോടെ ഈ സഹകരണം ഇല്ലാതായി.

ചിയാങ് കൈഷക്ക് ചൈനയിൽ സൈനിക ഏകാധിപ ത്വഭരണത്തിനു തുടക്കം കുറിച്ചു. കമ്മ്യൂണിസ്റ്റുകളുമാ യുള്ള സഹകരണം ഉപേക്ഷിച്ച് അദ്ദേഹം അമേരിക്കയ ടക്കമുള്ള വിദേശശക്തികൾക്ക് ചൈനയിൽ യഥേഷ്ടം ഇടപെടാൻ അവസരമൊരുക്കി. ചൈനയുടെ കൽക്ക രി, ഇരുമ്പുരുവവസായങ്ങൾ, ബാങ്കിങ്, വിദേശവ്യാ പാരം തുടങ്ങിയ മേഖലകളെല്ലാം നിയന്ത്രിച്ചിരുന്നത് വിദേശരാജ്യങ്ങളായിരുന്നു. ചിയാങ് കൈഷക്കിന്റെ നയ ങ്ങളെ കമ്മ്യൂണിസ്റ്റുകൾ എതിർത്തതിനെത്തുടർന്ന് അവരെ ക്രൂരമായി നേരിട്ടു. ഈ സമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മാവോ സെ തുംഗ് ഉയർന്നുവന്നു. 1934 ൽ കമ്മ്യൂണിസ്റ്റുകൾ മാവോയുടെ നേതൃത്വത്തിൽ തെക്കൻ ചൈനയിലെ ജിയങ്ഷിയിൽ നിന്ന് ഒരു യാത്ര ആരംഭിച്ചു. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്തുകൊണ്ടുള്ള അതിസാഹസികമായ ഈ യാത്ര വടക്കുപടിഞ്ഞാറ് നാനിൽ അവസാനിച്ചു.

യാത്രയിലുടനീളം ധാരാളം കൃഷിഭൂമിയും അനേകം ഗ്രാമങ്ങളും പ്രഭുക്കന്മാരിൽ നിന്ന് പിടിച്ചെടുത്ത് കർഷ കർക്കു നൽകി. ഏകദേശം 12000 കിലോമീറ്റർ സഞ്ച രിച്ച ഈ യാത്ര ലോങ് മാർച്ച് എന്നറിയപ്പെടുന്നു. തൽഫ ലമായി വിദേശജനാധിപത്യത്തിനെതിരായ ചൈനീസ് ജന തയുടെ പോരാട്ടത്തിന്റെ പ്രതീകമായി കമ്മ്യൂണിസ്റ്റുകളും മാവോ സെ തുംഗും മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തി ലുള്ള ചുവപ്പുസേന കുമിന്താങ് ഭരണത്തിന്റെ കേന്ദ്രം കൈക്കലാക്കിയതിനെത്തുടർന്ന് ചിയാങ് കൈഷക്ക് തായ്വാനിൽ രാഷ്ട്രീയാഭയം തേടി. 1949 ഒക്ടോബർ 1ന് ചൈന മാവോ സെ തുംഗിന്റെ നേതൃത്വത്തിൽ ജന കീയ ചൈന റിപ്പബ്ലിക് ആയി മാറി.
OR
ഒന്നാം ലോക യുദ്ധത്തിന്റെ കാരണങ്ങൾ:

  • സൈനിക സഖ്യങ്ങളുടെ രൂപീകരണം
  • തീവ്രദേശീയത
  • സാമ്രാജ്യത്വരാഷ്ട്രങ്ങളുടെ പ്രതിസന്ധികൾ
  • ആസ്ട്രിയൻ കിരീടാവകാശിയുടെ വധം

സൈനിക സഖ്യങ്ങളുടെ രൂപീകരണം

  • ജർമ്മനി, ആസിയ ഹംഗറി, ഇറ്റലി എന്നീ രാജ്യ ങ്ങൾ ചേർന്ന് ത്രികക്ഷി സഖ്യം രൂപീകരിച്ചു.
  • ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ ചേർന്ന് ത്രികക്ഷി സൗഹാർദ്ദം രൂപീകരിച്ചു.
  • ഇത്തരം സഖ്യങ്ങളുടെ രൂപീകരണം യൂറോപ്പിൽ ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു
  • അവർ വിനാശകാരികളായ പുതിയ ആയുധങ്ങൾ നിർമ്മിക്കുകയും വാങ്ങിക്കൂട്ടുകയും ചെയ്തു

തീവ്രദേശീയത

  • മറ്റ് രാജ്യങ്ങളെയും അവരുടെ കൈവശമുള്ള പ്രദേ ശങ്ങളെയും കീഴടക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ ദേശീയതയെ ഉപ യോഗിച്ചു. ഇതാണ് തീവ്രദേശീയത.
  • തീവ്രദേശീയതയുടെ വളർച്ച യൂറോപ്പിൽ ചില പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിന് കാരണമായി-പാൻ സ്ലാവ് പ്രസ്ഥാനം, പാൻ ജർമ്മൻ പ്രസ്ഥാ നം, പ്രതികാര പ്രസ്ഥാനം.

സാമ്രാജ്യതരാഷ്ട്രങ്ങളുടെ പ്രതിസന്ധികൾ മൊറോക്കൻ പ്രതിസന്ധി

  • 1904-ൽ ബ്രിട്ടനും ഫ്രാൻസും തമ്മിലൊപ്പിട്ട് രഹ സ്വസന്ധിയനുസരിച്ച് മൊറോക്കോയിൽ ഫ്രാൻ സിന്റെ ആധിപത്യം ബ്രിട്ടൻ അംഗീകരിച്ചു.
  • എന്നാൽ മൊറോക്കോ കൈവശപ്പെടുത്താനായ ഹിച്ച് ജർമനി ഇതംഗീകരിച്ചില്ല.
  • ഫ്രഞ്ച് കോംഗോയുടെ ചില ഭാഗങ്ങൾ ജർമ്മനിക്ക് നൽകി ഫ്രാൻസ് ഈ പ്രശ്നം പരിഹരിച്ചു.

ബാൾക്കൻ പ്രതിസന്ധികൾ

  • ബാൽക്കൻ മേഖല ഓട്ടോമൻ തുർക്കിയുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
  • 1921 ൽ ബാൽക്കൻ സഖ്യം തുർക്കിയെ പരാജയ പ്പെടുത്തി
  • എന്നാൽ യുദ്ധത്തിന്റെ നേട്ടങ്ങൾ പങ്കിട്ടെടുക്കു ന്നതിൽ ബാൽക്കൻ സഖ്യത്തിലെ രാഷ്ട്രങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായി.
  • ഇത് ബാൽക്കൻ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധ ങ്ങൾക്ക് കാരണമായി

ആസ്ട്രിയൻ കിരീടാവകാശിയുടെ വധം

  • 1914 ജൂണിൽ ആസ്ട്രിയൻ കിരീടാവകാശിയായ ഫ്രാൻസിസ് ഫെർഡിനന്റിനെ ബോസ്നിയൻ തല സ്ഥാനമായ സാരയാവായിൽ വച്ച് സെർബിയൻ യുവാവ് വെടിവെച്ചു കൊന്നു.
  • സെർബിയയാണ് ഇതിനുത്തരവാദിയെന് പ്രഖ്യാ പിച്ച് ആസ്ട്രിയ സെർബിയക്കുമേൽ 1914 ജൂൺ 28നു് യുദ്ധം പ്രഖ്യാപിച്ചു.

Leave a Comment