Students rely on SSLC Chemistry Notes Malayalam Medium Pdf and Class 10 Chemistry Chapter 5 Notes Malayalam Medium വൈദ്യുതരസതന്ത്രം to help self-study at home.
10th Class Chemistry Chapter 5 Notes Malayalam Medium വൈദ്യുതരസതന്ത്രം
Std 10 Chemistry Chapter 5 Notes Malayalam Medium – Let Us Assess
Question 1.
ഗാൽവനിക് സെല്ലിന്റെ ഡയഗ്രം പരിശോധിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തുക.

a) സെൽ പ്രവർത്തിക്കു മ്പോൾ സിങ്ക ദണ്ഡിന്റെ, Zn(s) മാസ് കുറയുന്നു.
b) കോപ്പർ ഇലക്ട്രോഡ് ആനോഡ് ആണ്.
c) സിങ്ക് ഇലക്ട്രോഡിൽ നിന്ന് കോപ്പർ ഇല ടാഡിലേക്ക് ബാഹ്യ സർക്കീട്ടിലൂടെ ഇലക്ട്രോണുകൾ ഒഴുകുന്നു.
d) സെൽ പ്രവർത്തിക്കുമ്പോൾ കോപ്പർ ഇല ക്ട്രോഡിൽ നിരോക്സീകരണം സംഭവിക്കുന്നു.
e) സെൽ പ്രവർത്തിക്കു മ്പോൾ Cu+ ന്റെ ഗാഢത കുറയുന്നു.
Answer:
a) ശരി
b) തെറ്റ്
c) ശരി
d) ശരി
e) ശരി
Question 2.
ഒരു ഗാൽവനിക് സെല്ലിൽ നടക്കുന്ന പ്രവർത്ത നത്തിന്റെ രാസസമവാക്യം നൽകിയിരിക്കുന്നു.
Zn(s) + 2Ag+(aq) → Zn2+ (aq) + 2Ag(s)
a) ഈ ഗാൽവനിക് സെല്ലിനെ ചിത്രീകരിക്കുക.
b) ഏത് ഇലക്ട്രോഡിനാണ് നെഗറ്റീവ് ചാർജ് ഉള്ളത്?
c) ഓരോ ഇലക്ട്രോഡിലും നടക്കുന്ന പ്രവർത്തനം ഏതെല്ലാം?
Answer:
a) 
b) സിങ്ക് ഇലക്ട്രോഡിന്
c) സിങ്ക് ഇലക്ട്രോഡ്

Question 3.
ചുവടെ നൽകിയിരിക്കുന്ന അർധസെല്ലുകളിൽ നിന്നാണ് ഒരു ഗാൽവാനിക് സെൽ നിർമ്മിച്ചിരി ക്കുന്നത്.
a) മഗ്നീഷ്യം സൾഫേറ്റ് ലായനിയിൽ മുക്കി വച്ചി രിക്കുന്ന ഒരു മഗ്നീഷ്യം ഇലക്ട്രോഡ്.
b) നിക്കൽ സൾഫേറ്റ് ലായനിയിൽ മുക്കി വച്ചി രിക്കുന്ന ഒരു നിക്കൽ ഇലക്ട്രോഡ്
അർധസെല്ലുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ നൽകിയിരിക്കുന്നു.
Mg(s) → Mg2+ (aq) + 2e–
Ni2+ (aq) + 2e– → Ni(s)
സെൽ ഡയഗ്രം വരച്ച് ആനോഡ്, കാഥോഡ്, ഇലക്ട്രോണുകളുടെ പ്രവാഹദിശ എന്നിവ അട യാളപ്പെടുത്തുക.
Answer:

Question 4.
ജലീയ സോഡിയം ക്ലോറൈഡ് ലായനിയെ വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ ആനോ ഡിൽ നടക്കുന്ന പ്രവർത്തനമാണ്
(i) Na+(aq) + e– → Na(s)
(ii) 2H2O(l) → 4H+(aq) + O2(g) + 4e–
(iii) H+ (aq) + e– → \(\frac{1}{2}\)H2(g)
(iv) Cl– (aq) → \(\frac{1}{2}\) Cl2 + e–
Answer:
(iv) Cl– (aq) → \(\frac{1}{2}\) Cl2 + e–
![]()
Question 5.
ചുവടെ നൽകിയിരിക്കുന്ന ലായനികളെ വൈദ്യു വിശ്ലേഷണം ചെയ്യുമ്പോൾ ലഭിക്കുന്ന ഉൽപ്പന്ന ങ്ങൾ എഴുതുക.
(i) NaCl ന്റെ ജലീയ ലായനി
(ii) CuSO4 ന്റെ ജലീയ ലായനി (കോപ്പർ ഇല ക്ലോഡുകൾ ഉപയോഗിച്ച്)
Answer:
(i) NaCl ന്റെ ജലീയ ലായനി
കാഥോഡിൽ: H2O തന്മാത്രകൾ നിരോക്സീക രിക്കപ്പെടുന്നതിലൂടെ H2 വാതകം, OH– അയോ ണുകൾ എന്നിവ ഉൽപ്പാദിപ്പിക്കപ്പെടുന്നു.
2H2O + 2e– → H2 + 2OH–
ആ റോഡിൽ ക്ലോറൈഡ് അയോണുകൾ ഓക്സീകരിച്ച് ക്ലോറിൻ വാതകം പുറത്തുവിടുന്നു.
2Cl– → Cl2 + 2e–.
(ii) CuSO4 ന്റെ ജലീയ ലായനി (കോപ്പർ ഇല ടാഡുകൾ ഉപയോഗിച്ച്)
കാഥോഡിൽ കോപ്പർ അയോണുകൾ നിരോ ക്സീകരിച്ച് കോപ്പർ ലോഹമായി നിക്ഷേപിക്ക പ്പെടുന്നു.
Cu2+ + 2e– → Cu
ആനോഡിൽ കോപ്പർ ഇലക്ട്രോഡ് ഓക്സീക രിച്ച് Cu2+ അയോണുകളായി ലായനിയിലേക്ക് അലിഞ്ഞു ചേരുന്നു.
Cu → Cu2+ + 2e–
Question 6.
സിങ്കിന്റേയും കോപ്പറിന്റെയും ലോഹസങ്കര മാണ് പിച്ചള (Brass). പിച്ചള ഉപ്പുവെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ, ലോഹനാശനം സംഭവിച്ച് ക്രമേണ സിങ്ക് ലായനിയിൽ അലിയു കയും കോപ്പർ അവശേഷിക്കുകയും ചെയ്യുന്നു. കോപ്പറിനെ അപേക്ഷിച്ച് സിങ്ക് അലിഞ്ഞു ചേരു ന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുക.
Answer:
ക്രിയാശീലം കൂടിയ സിങ്കിന് ഓക്സീകരണ പ്രവ ണത കൂടുതലാണ്. അതിനാൽ സിങ്കിന് ഓക്സീ കരണം സംഭവിച്ച് സിങ്ക് അയോൺ ആയി (Zn2+) ലായനിയിൽ പ്രവേശിക്കുന്നു.
Zn → Zn2+ + 2e–
Question 7.
ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന സെല്ലുകൾ പട്ടികപ്പെടുത്തി, പ്രൈമറി, സെക്കന്ററി സെല്ലുകൾ എന്ന് തരംതിരിക്കുക.
Answer:
| സെല്ലിന്റെ പേര് | വിഭാഗം |
| ഡ്രൈസെൽ (ക്ലോക്ക്) | പ്രൈമറി സെൽ |
| ബട്ടൺ സെൽ (വാച്ച്) | പ്രൈമറി – സെൽ |
| ലെഡ് ആസിഡ് സെൽ (വാഹനങ്ങൾ) | സെക്കന്ററി സെൽ |
| നിക്കൽ കാഡ്മിയം സെൽ ഫ്ളാഷ് ലൈറ്റുകൾ | സെക്കന്ററി സെൽ |
| ലിഥിയം അയോൺ ബാറ്ററി കൾ (സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, ഇലക്ട്രിക് വാഹനങ്ങൾ) | സെക്കന്ററി സെൽ |
Question 8.
ഇന്ധന സെല്ലുകൾ എന്താണെന്ന് നിർവ്വചിച്ച് അതിന്റെ മേന്മ എഴുതുക.
Answer:
ഹൈഡ്രജൻ, മീഥെയ്ൻ, മെഥനോൾ തുടങ്ങിയ ഇന്ധനങ്ങളുടെ ജ്വലനഫലമായി ഉണ്ടാകുന്ന രാസോർജ്ജത്തെ
വൈദ്യുതോർജ്ജമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഗാൽവാനിക് സെല്ലുകളാണ് ഇന്ധനസെല്ലുകൾ (Fuel cells).
മേന്മകൾ
- ഇന്ധനം നൽകുന്നിടത്തോളം സമയം സെല്ലു കൾ തുടർച്ചയായി പ്രവർത്തിക്കുന്നു.
- ഉയർന്ന കാര്യക്ഷമതയോടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.
SSLC Chemistry Chapter 5 Notes Questions and Answers Pdf Malayalam Medium
Question 1.
ഒരു ഗാൽവനിക് സെല്ലായ ഡാനിയൽ സെൽ എങ്ങനെ നിർമ്മിക്കാം?
Answer:
ആവശ്യമായ സാമഗ്രികൾ:
ബീക്കറുകൾ, സിങ്ക്, കോപ്പർ ദണ്ഡ്, സിങ്ക് സൾഫേറ്റ് ലായനി, കോപ്പർ സൾഫേറ്റ് ലായനി, സാൾട്ട് ബ്രിഡ്ജ്, ചെമ്പു കമ്പികൾ, ഗാൽവനോമീറ്റർ, വോൾട്ട് മീറ്റർ, LED ബൾബ്.
പ്രവർത്തനക്രമം:
ചിത്രത്തിൽ കാണുന്നതുപോലെ ഒരു ബീക്കറിൽ എടുത്തിരിക്കുന്ന സിങ്ക് സൾഫേറ്റ് ലായനിയിൽ സിങ്ക് ദണ്ഡ് മുക്കി വയ്ക്കുക. മറ്റൊരു ബീക്കറിൽ എടുത്തിരിക്കുന്ന കോപ്പർ സൾഫേറ്റ് ലായനിയിൽ കോപ്പർ ദണ്ഡ് മുക്കി വയ്ക്കുക.

ലായനികളെ സാൾട്ട് ബ്രിഡ്ജ് ഉപയോഗിച്ച് ബന്ധിപ്പിക്കുക. സിങ്ക് ദണ്ഡ്, കോപ്പർ ദണ്ഡ് എന്നിവയെ ചെമ്പുകമ്പികൾ ഉപയോഗിച്ച് ബൾബുമായി ബന്ധിപ്പിക്കുക. ബൾബ് പ്രകാശിക്കുന്നതായി കാണാം.

![]()
Question 2.
a. ഒരു ഡാനിയൽ സെല്ലിൽ സിങ്ക് ഇലക്ട്രോഡിലും കോപ്പർ ഇലക്ട്രോഡിലും നടക്കുന്ന രാസപ വർത്തനങ്ങൾ എന്താണ്?
Answer:
സിങ്ക് ഇലക്ട്രോഡിലെ പ്രവർത്തനം
Zn → Zn2+ + 2e–
കോപ്പർ ഇലക്ട്രോഡിലെ പ്രവർത്തനം
Cu2+ + 2e– → Cu
b. സിങ്ക് ഇലക്ട്രോഡിൽ നടക്കുന്ന പ്രവർത്തനമെന്താണ്?
Answer:
ഓക്സീകരണം (oxidation)
c. കോപ്പർ ഇലക്ട്രോഡിൽ നടക്കുന്ന പ്രവർത്തനമെന്താണ്?
Answer:
നിരോക്സീകരണം (Reduction)
ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡാണ് ആനോഡ് (Anode). നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡാണ് കാഥോഡ് (Cathode). ഇലക്ട്രോൺ പ്രവാഹം ആനോഡിൽ നിന്ന് കാഥോഡിലേക്കാണ്.
d. ഒരു ഡാനിയൽ സെല്ലിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏവ?
Answer:
ആനോഡ് Zn(s) → Zn2+(aq) + 2e–
കാഥോഡ് Cu2+(aq) + 2e– → Cu(s)
സെൽ പ്രവർത്തനം
Zn(s) + Cu2+(aq) → Zn2+(aq) + Cu(s)
റിഡോക്സ് പ്രവർത്തനഫലമായാണ് ഗാൽവാനിക് സെല്ലിൽ വൈദ്യുതപ്രവാഹമുണ്ടാകുന്നത്.
സാൾട്ട് ബ്രിഡ്ജ് നിർമ്മിക്കാം
ഒരു ഫിൽട്ടർ പേപ്പർ ചുരുട്ടിയെടുത്തു അതിനുള്ളിൽ കുറച്ച് പൊട്ടാസ്യം ക്ലോറൈഡ്, അമോണിയം ക്ലോറൈ ഡ്, പൊട്ടാസ്യം നൈട്രേറ്റ് ഇവയിലേതെങ്കിലും ഇട്ടതിനുശേഷം ജലം തളിച്ച് ഈർപ്പമുള്ളതാക്കുക. ഈ ഫിൽട്ടർ പേപ്പർ ചുരുൾ U ആകൃതിയിലാക്കി രണ്ട് ബീക്കറുകളിലെയും ലായനികളെ ബന്ധിപ്പിക്കുന്ന തരത്തിൽ അവയി ലേക്ക് മുക്കി വച്ച് സാൾട്ട് ബ്രിഡ്ജ് ആയി ഉപയോഗിക്കാം. പരസ്പരം കലരാതെ രണ്ട് ലായനികൾക്കിടയിൽ വൈദ്യുതബന്ധം സ്ഥാപിക്കുന്നതിന് സാൾട്ട് ബ്രിഡ്ജ് സഹായിക്കുന്നു.
ചിത്രത്തിൽ (5.4) ലോഹദണ്ഡുകളും അവ മുക്കി വച്ചിരിക്കുന്ന ലായനികളും പരിശോധിക്കുക. ഡാനിയൽ സെല്ലിലെ സിങ്ക് സൾഫേറ്റ് ലായനിയിൽ മുക്കി വച്ചിരിക്കുന്ന സിങ്ക് ദണ്ഡിന് പകരമായി അലൂമിനിയം സിൽവർ, മഗ്നീഷ്യം എന്നീ ലോഹങ്ങളുടെ ദണ്ഡുകൾ അതാത് ലവണ ലായനിയിൽ മുക്കി വയ്ക്കുക. അവ ഓരോന്നും കോപ്പർ സൾഫേറ്റ് ലായനിയിൽ താഴ്ത്തി വച്ചിരിക്കുന്ന കോപ്പർ ദണ്ഡുമായി ഘടിപ്പിച്ച് പരീക്ഷണം ആവർത്തി ക്കുക.

Question 3.
ഇലക്ട്രോണുകളുടെ പ്രവാഹദിശ, ഓരോ ഇലക്ട്രോഡിലേയും പ്രവർത്തന സമവാക്യം, സെൽ വോൾട്ടേജ് എന്നിവ പട്ടികപ്പെടുത്തി വിശകലനം ചെയ്യുക.

Answer:

a. Zn – Cu ഗാൽവനിക് സെല്ലിലാണോ Al – Cu ഗാൽവാനിക് സെല്ലിലാണോ വോൾട്ടേജ് മൂല്യം കൂടുതൽ ലഭിച്ചത്?
Answer:
Al – Cu സെല്ലിൽ
b. Mg – Cu ഗാൽവനിക് സെല്ലിലാണോ Al – Cu ഗാൽവാനിക് സെല്ലിലാണോ വോൾട്ടേജ് മൂല്യം കൂടുതൽ ലഭിച്ചത്?
Answer:
Mg – Cu സെല്ലിൽ
c. കോപ്പർ, സിൽവർ എന്നിവ ജോഡിയായെടുത്ത ഗാൽവാനിക് സെല്ലിൽ ഇലക്ട്രോണുകളുടെ പ്രവാഹ ദിശ എപ്രകാരമാണ്?
Answer:
കോപ്പറിൽ നിന്ന് സിൽവറിലേയ്ക്ക് (Cu → Ag)
Question 4.
സിൽവറും കോപ്പറും ഇലക്ട്രോഡുകളായുള്ള ഗാൽവനിക് സെല്ലിന്റെ ചിത്രം വരച്ച് ഇലക്ട്രോണുക ളുടെ പ്രവാഹദിശ അടയാളപ്പെടുത്തുക.
Answer:

Question 5.
പരീക്ഷണത്തിലൂടെ പരിചയപ്പെട്ട ലോഹങ്ങളെ റിഡോക്സ് പ്രവർത്തനത്തിലേർപ്പെട്ട് ഓക്സീകരിക്ക പ്പെടുന്നതിനുള്ള പ്രവണതയുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുക.

Answer:

ക്രിയാശീല ശ്രേണി (Reactivity Series)
മൂലകങ്ങളെ അവയുടെ ക്രിയാശീലത്തിന്റെ അവരോഹണ ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പട്ടികയാണ് ക്രിയാശീല ശ്രേണി (Reactivity Series).

ക്രിയാശീല ശ്രേണിയുടെ ഉപയോഗങ്ങൾ
- ആദേശം ചെയ്യപ്പെടുന്ന ലോഹം കണ്ടെത്തുന്നതിന്
- ഓക്സീകാരി, നിരോക്സീകാരി എന്നിവയെ തിരിച്ചറിയുന്നതിന്
- ആസിഡിൽ നിന്ന് ഹൈഡ്രജന്റെ ആദേശം തിരിച്ചറിയുന്നതിന്.
1. ആദേശം ചെയ്യപ്പെടുന്ന ലോഹം കണ്ടെത്തുന്നതിന്
പരീക്ഷണം
ഒരു ബീക്കറിലെ കോപ്പർ സൾഫേറ്റ് ലായനിയിലേക്ക് സിങ്ക് ദണ്ഡ് താഴ്ത്തി വയ്ക്കുക. കുറച്ചു സമയം നിരീക്ഷിക്കുക.
Question 6.
a. Zn, Cu എന്നിവയിൽ ക്രിയാശീലം കൂടിയ ലോഹം ഏതാണെന്ന് ക്രിയാശീല ശ്രേണിയുടെ സഹായ
ത്താൽ കണ്ടെത്തുക.
Answer:
Zn-ന് Cu- നേക്കാൾ ക്രിയാശീലം കൂടുതലാണ്.
b. CuSO4 ജലത്തിൽ ലയിച്ച് ഏതൊക്കെ അയോണുകളാണ് ഉണ്ടാകുന്നത്?
Answer:
കോപ്പർ അയോൺ (Cu2+)
സൾഫേറ്റ് അയോൺ (SO42-)
CuSO4 → Cu2+ + SO42-
c. CuSO4 ലായനിയിൽ നിറത്തിന് എന്തെങ്കിലും മാറ്റമുണ്ടായോ?
Answer:
CuSO4 ലായനിയുടെ നിറം മങ്ങിവരുന്നു.
Cu2+ അയോണുകളുടെ ഗാഢതയിൽ കുറവ് വരുന്നതാണ് നീലനിറം മങ്ങുന്നതിന് കാരണം.
d. Cu2+ അയോണുകൾക്ക് ഉണ്ടായ മാറ്റമെന്ത്? പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
CuSO4 ലായനിയുടെ നിറം മങ്ങിവരുന്നു.
Cu2+ + 2e– → Cu (നിരോക്സീകരണം)
e. Zn ന് ഉണ്ടായ മാറ്റമെന്ത്? പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
Zn → Zn2+ + 2e– (ഓക്സീകരണം)
റിഡോക്സ് പ്രവർത്തനത്തിന്റെ സമവാക്യം
Zn + Cu2+ \(\mathrm{SO}_4^{2-}\) → Zn2+ \(\mathrm{SO}_4^{2-}\) + Cu
Zn + Cu2+ → Zn2+ + Cu
f. ഇവിടെ ആദേശം ചെയ്യപ്പെട്ട ലോഹം ഏതാണ്?
Answer:
കോപ്പർ (Cu)
![]()
Question 7.
ഒരു ബീക്കറിൽ കുറച്ച് സിൽവർ നൈട്രേറ്റ് ലായനി എടുത്തു അതിൽ ഒരു കോപ്പർ ദണ്ഡ് മുക്കി വയ്ക്കുക. കുറച്ചു സമയം നിരീക്ഷിക്കുക.
a. ലായനിയുടെ നിറത്തിന് എന്തെങ്കിലും മാറ്റമുണ്ടായോ?
Answer:
സിൽവർ നൈട്രേറ്റ് ലായനിയുടെ നിറം ക്രമേണ നീലയായി മാറുന്നു.
b. കോപ്പർ ദണ്ഡിൽ എന്ത് മാറ്റമാണ് നിരീക്ഷിച്ചത്?
Answer:
കോപ്പർ ദണ്ഡിൽ സിൽവർ പറ്റിപിടിക്കുന്നു.
ക്രിയാശീലം കൂടിയ കോപ്പർ (Cu), AgNO3 ലായനിയിൽ നിന്ന് സിൽവറിനെ (Ag) ആദേശം ചെയ്യുന്നു. രാസപ്രവർത്തനത്തിന്റെ സമവാക്യം.

c. ഇവിടെ ഓക്സീകരണം നടന്നത് ഏത് ലോഹത്തിനാണ്?
Answer:
കോപ്പറിന് (Cu)
ഓക്സീകരണ സമവാക്യം പൂർത്തിയാക്കുക.
Answer:
Cu → Cu2+ + 2e–
d. ഇവിടെ നിരോക്സീകരണം നടന്നത് ഏതിനാണ്?
Answer:
സിൽവർ അയോണിന് (Ag+1)
നിരോക്സീകരണ സമവാക്യം എഴുതുക.
Answer:
Ag+1 + e– → Ag
ക്രിയാശീലം കൂടിയ ലോഹം ക്രിയാശീലം കുറഞ്ഞ ലോഹത്ത അതിന്റെ ലവണലായനിയിൽ നിന്ന് ആദേശം ചെയ്യുന്നു.
Question 8.
സിൽവർ നൈട്രേറ്റ് ലായനിയെ ചെമ്പു പാത്രത്തിൽ ശേഖരിച്ച് വയ്ക്കാനാകില്ല. എന്തുകൊണ്ട്?
Answer:
ക്രിയാശീലം കൂടിയ ചെമ്പ് (Cu) സിൽവർ നൈട്രേറ്റ് ലായനിയിൽ നിന്നും സിൽവറിനെ ആദേശം ചെയ്യുന്നു. തന്മൂലം കോപ്പറിൽ സിൽവർ പറ്റിപ്പിടിക്കുന്നു. ലായനി ക്രമേണ നീലനിറത്തിലുള്ള കോപ്പർ നൈട്രേറ്റായി മാറുന്നു.
2. ഓക്സീകാരി, നിരോക്സീകാരി എന്നിവയെ തിരിച്ചറിയുന്നതിനു്
Question 9.
ചുവടെ നൽകിയിരിക്കുന്ന ആദേശ രാസപ്രവർത്തനം പരിശോധിക്കുക.
![]()
a. ഇവിടെ ഓക്സീകരണം നടന്നത് ഏത് ലോഹത്തിനാണ്?
Answer:
മഗ്നീഷ്യത്തിന് (Mg)
ഓക്സീകരണ സമവാക്യം എഴുതുക.
Answer:
Mg → Mg2+ + 2e–
b. ഇവിടെ നിരോക്സീകരണം നടന്നത് ഏത് ലോഹത്തിനാണ്?
Answer:
കോപ്പർ (Cu) അയോണിന്
നിരോക്സീകരണ സമവാക്യം എഴുതുക.
Answer:
Cu2+ + 2e– → Cu
c. ക്രിയാശീലം കൂടിയ ലോഹത്തിന് സംഭവിക്കുന്ന പ്രവർത്തനമേത്?
Answer:
ഓക്സീകരണം
ക്രിയാശീലം കൂടിയ ലോഹത്തിന് ഓക്സീകരണവും
ക്രിയാശീലം കുറഞ്ഞ ലോഹത്തിന്റെ അയോണിന് നിരോക്സീകരണവും സംഭവിക്കുന്നു.
d. ഈ പ്രവർത്തനത്തിലെ ഓക്സീകാരിയും നിരോക്സീകാരിയും ഏതാണ്?
Answer:
ഓക്സീകാരി – Cu2+
നിരോക്സീകാരി – Mg
ഓക്സീകരണത്തിന് കാരണമായ പദാർത്ഥത്തെ ഓക്സീകാരിയെന്നും, നിരോക്സീകരണത്തിന് കാരണ മായ പദാർഥത്തെ നിരോക്സീകാരിയെന്നും വിളിക്കുന്നു.
റിഡോക്സ് പ്രവർത്തനത്തിൽ ഓക്സീകാരി നിരോക്സീകരിക്കപ്പെടുന്നു. നിരോക്സീകാരി ഓക്സീകരി ക്കപ്പെടുന്നു.
ക്രിയാശീലം കൂടിയ ലോഹം നിരോക്സീകാരിയായും, ക്രിയാശീലം കുറഞ്ഞ ലോഹം ഓക്സീകാരി യായും പ്രവർത്തിക്കുന്നു.
Question 10.
ചുവടെ നൽകിയിരിക്കുന്ന പ്രവർത്തനത്തിലെ ഓക്സീകാരി, നിരോക്സീകാരി എന്നിവ തിരിച്ചറിഞ്ഞ് എഴുതുക.
2AgNO3 + Cu → Cu(NO3)2 + 2Ag
![]()
Answer:
ഓക്സീകരണം സംഭവിക്കുന്നത് – Cu
ഓക്സീകാരി – Ag+
നിരോക്സീകരണം സംഭവിക്കുന്നത് – Ag+
നിരോക്സീകാരി – Cu
3. ആസിഡിൽ നിന്ന് ഹൈഡ്രജൻ ആദേശം തിരിച്ചറിയുന്നതിന്
പരീക്ഷണം

വ്യത്യസ്ത ടെസ്റ്റ് ട്യൂബുകളിൽ ഒരേ അളവ് നേർപ്പിച്ച HCl എടുക്കുക.
Fe, Mg, Cu, Pb, Zn എന്നിവയുടെ ഉരച്ചു മിനുസപ്പെടുത്തിയ തുല്യമാസുള്ള കഷണങ്ങൾ ടെസ്റ്റ് ട്യൂബു കളിലെ HCl ൽ ഇടുക.
Question 11.
a) ഏതൊക്കെ ടെസ്റ്റ്ട്യൂബുകളിലാണ് ഹൈഡ്രജൻ വാതകം ഉണ്ടാകുന്നത്?
Answer:
Fe, Mg, Zn, Pb എന്നിവ നിക്ഷേപിച്ച ടെസ്റ്റ്യൂബുകളിൽ
b) ഹൈഡ്രജൻ വാതകം ഉണ്ടാകുന്നതിന്റെ നിരക്ക് ഒരുപോലെയാണോ?
Answer:
ഒരുപോലെ അല്ല.
c) ഹൈഡ്രജന്റെയും ലോഹങ്ങളുടേയും ക്രിയാശീല ശ്രേണിയിലെ സ്ഥാനം പരിശോധിച്ച് നിരീക്ഷണം രേഖപ്പെടുത്തുക.
Answer:
ക്രിയാശീല ശ്രേണിയിൽ ഹൈഡ്രജന് മുകളിൽ വരുന്ന ലോഹങ്ങൾക്ക് നേർപ്പിച്ച ആസിഡിൽ നിന്ന് ഹൈഡ്രജനെ ആദേശം ചെയ്യാൻ കഴിയും.
d) ചുവടെ നൽകിയിരിക്കുന്നവയിൽ ഏതൊക്കെ ലോഹങ്ങൾക്ക് ഹൈഡ്രോക്ലോറിക്ക് ആസിഡിൽ നിന്ന് ഹൈഡ്രജനെ ആദേശം ചെയ്യാൻ കഴിയും?
(സോഡിയം, ഗോൾഡ്, സിൽവർ, അലുമിനിയം)
Answer:
സോഡിയം, അലുമിനിയം
![]()
Question 12.
a) കത്തുന്ന മെഴുകുതിരി ടെസ്റ്റ്ട്യൂബുകളുടെ വായുഭാഗത്തേയ്ക്ക് അടുപ്പിച്ച് നിരീക്ഷണങ്ങൾ രേഖപ്പെ
ടുത്തുക.
Answer:
ആനോഡിൽ കമഴ്ത്തിയ ടെസ്റ്റ്ട്യൂബിലെ വാതകത്തിന്റെ സാന്നിധ്യത്തിൽ മെഴുകുതിരിജ്വാല ആളിക്കത്തു ന്നു. കാഥോഡിൽ കമഴ്ത്തിയ ടെസ്റ്റ്ട്യൂബിലെ വാതകം “പോപ്’ ശബ്ദത്തോടെ കത്തുന്നു.
b) ഓരോ ടെസ്റ്റ്ട്യൂബിലും ഉണ്ടായ വാതകം ഏതൊക്കെയാണ്?
Answer:
കാഥോഡിൽ – ഹൈഡ്രജൻ
ആനോഡിൽ – ഓക്സിജൻ
പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
2H2O → 2H2 + O2
ആസിഡ് ചേർത്ത ജലത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സി ജനുമായി മാറുന്നു.
വൈദ്യുതി കടന്നുപോകുമ്പോൾ രാസമാറ്റത്തിന് വിധേയമാകുന്ന പദാർത്ഥങ്ങളാണ് ഇലക്ട്രോലൈറ്റു കൾ (Electrolytes).
ഉരുകിയ അവസ്ഥയിലോ ജലീയ ലായനി രൂപത്തിലോ വൈദ്യുതി കടത്തിവിടുകയും രാസമാറ്റത്തിന് വിധേയമാകുകയും ചെയ്യുന്ന പദാർഥങ്ങളാണ് ഇലക്ട്രോലൈറ്റുകൾ. വൈദ്യുതി കടത്തിവിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ്, രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് വൈദ്യുത വിശ്ലേഷണം (Electrolysis).
വൈദ്യുത വിശ്ലേഷണ പ്രവർത്തനത്തെ പ്രതിനിധീകരിക്കുന്ന ചിത്രം പരിശോധിക്കുക.

- ദ്രാവകാവസ്ഥയിലോ, ജലീയ ലായനിയിലോ ഇലക്ട്രോലൈറ്റുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്നു.
- ആൽക്കലികൾ (ഉദാ: HCl, H2SO4, HNO3, CH3 – COOH)
ആൽക്കലികൾ (ഉദാ: NaOH, KOH) എന്നിവയുടെ ലായനികളിലും, ലവണങ്ങളുടെ (NaCl, KCl) എന്നി വയുടെ ജലീയ ലായനികളിലും ഇവയുടെ ഉരുകിയ അവസ്ഥയിലും സ്വതന്ത്ര അയോണുകൾ ഉണ്ട്. - ഇലക്ട്രോലൈറ്റിലേയ്ക്കും, തിരിച്ചും വൈദ്യുതി കടത്തിവിടുന്ന ചാലകങ്ങളാണ് ഇലക്ട്രോലൈറ്റുകൾ
- വൈദ്യുത വിശ്ലേഷണവേളയിൽ ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിക്കുന്ന ഇലക്ട്രോഡ് ആനോഡെന്നും നെഗറ്റീവ് ടെർമിനലുമായി ബന്ധിക്കുന്ന ഇലക്ട്രോഡ് കാഥോഡെന്നും അറിയപ്പെടുന്നു.
- ആനോഡിൽ ഓക്സീകരണവും കാഥോഡിൽ നിരോക്സീകരണവും സംഭവിക്കുന്നു.
വൈദ്യുതവിശ്ലേഷണ സെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡായ ആനോഡിൽ ഓക്സീകരണവും നെഗറ്റീവ് ഇലക്ട്രോഡായ കാഥോഡിൽ നിരോക്സീകരണവും നടക്കുന്നു.ഗാൽവനിക് സെല്ലിൽ ഓക്സീകരണം നടക്കുന്ന ആനോഡിനെ നെഗറ്റീവ് ഇലക്ട്രോഡായും നിരോക്സീ കരണം നടക്കുന്ന കാഥോഡിനെ പോസിറ്റീവ് ഇലക്ട്രോഡായും രേഖപ്പെടുത്തുന്നു. ആനോഡിൽ ഓക്സീകരണം വഴി ഇലക്ട്രോൺ ആധിക്യമുണ്ടാകുന്നതും കാഥോഡിൽ നിന്നും ഇല ക്ട്രോണുകൾ നിരോക്സീകരണത്തിന് ഉപയോഗിക്കുന്നതുമാണ് ഇതിനു കാരണം.
Question 13.
a) ഉരുകിയ സോഡിയം ക്ലോറൈഡിലെ അയോണുകൾ ഏതൊക്കെയാണ്?
Answer:
സോഡിയം അയോൺ (Na+), ക്ലോറൈഡ് അയോൺ (Cl–)
b) NaCl → Na+ + Cl–
ആനോഡിൽ നടക്കുന്ന രാസപ്രവർത്തനം എന്താണ്?
Answer:
2Cl– → Cl2 + 2e– (ഓക്സീകരണം)
c) കാഥോഡിൽ നടക്കുന്ന രാസപ്രവർത്തനം എന്താണ്?
Answer:
Na+ + le– → Na
d) ഉരുകിയ സോഡിയം ക്ലോറൈഡിന്റെ വൈദ്യുത വിശ്ലേഷണഫലമായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏതൊ ക്കെയാണ്?
Answer:
കാഥോഡിൽ സോഡിയവും
ആനോഡിൽ ക്ലോറിനും
Question 14.
a) ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ലോഹമേത്?
Answer:
കോപ്പർ
b) ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായി ബന്ധിച്ചിരിക്കുന്ന ലോഹമേത്?
Answer:
അയൺ
c) ഇലക്ട്രോലൈറ്റായി ഉപയോഗിച്ചിരിക്കുന്ന ലായനി ഏത്?
Answer:
കോപ്പർ സൾഫേറ്റ് ലായനി
d) ഇലക്ട്രോലൈറ്റിൽ ഏതൊക്കെ അയോണുകളാണ് അടങ്ങിയിട്ടുള്ളത്?
Answer:
കോപ്പർ അയോൺ (Cu2+)
സൾഫേറ്റ് അയോൺ (SO42-)
CuSO4 → Cu2+ + SO42-
e) ആനോഡിൽ നടക്കുന്ന രാസപ്രവർത്തനം സമവാക്യം എഴുതുക.
Answer:
Cu → Cu2+ + 2e– (ഓക്സീകരണം)
f) കാഥോഡിൽ നടക്കുന്ന രാസപ്രവർത്തനം ഏതാണ്?
Answer:
Cu2+ + 2e– → Cu (നിരോക്സീകരണം)
ആനോഡായ കോപ്പർ ഓക്സീകരണത്തിന് വിധേയമായി Cu2+ അയോണുകളായി ലായനിയിലേക്ക് വന്നുചേരു ന്നു. അതോടൊപ്പം ലായനിയിലുള്ള Cu2+ അയോണുകൾ കാഥോഡായ ഇരുമ്പ് വളയുടെ ഉപരിതലത്തിൽ നിരോക്സീകരിക്കപ്പെട്ട് അതിന്മേൽ കോപ്പറിന്റെ ആവരണം രൂപീകരിക്കപ്പെടുന്നു.
വൈദ്യുതലേപനത്തിന്റെ പ്രയോജനങ്ങൾ
- ലോഹത്തിന്റെ ഭംഗി കൂട്ടുന്നു.
- ലോഹനാശനം തടയുന്നു.
വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ:
- ആവരണം ചെയ്യപ്പെടേണ്ട വസ്തു ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിനോട് ബന്ധിക്കണം.
- ഏത് ലോഹം കൊണ്ടാണോ ലേപനം ചെയ്യേണ്ടത് അതിനെ ബാറ്ററിയുടെ പോസിറ്റീവ് ടെർമിലനിലോട്ട് ബന്ധിക്കണം.
- ആവരണം ചെയ്യപ്പെടേണ്ട ലോഹത്തിന്റെ ലവണലായനി ഇലക്ട്രോലൈറ്റായി ഉപയോഗിക്കണം.
| ആവരണം ചെയ്യ പ്പെടേണ്ട ലോഹം | ഇലക്ട്രോലൈറ്റ് |
| കോപ്പർ | കോപ്പർ സൾഫേറ്റ് |
| വെള്ളി | സിൽവർ നൈട്രേറ്റ് ലായനി അല്ലെങ്കിൽ സോഡിയം സയനൈഡ് + സിൽവർ സയനൈഡ് ലായനി |
| സ്വർണ്ണം | സോഡിയം സയനൈഡ് + ഗോൾഡ് സയനൈഡ് ലായനി |
Class 10 Chemistry Chapter 5 Malayalam Medium – Extended Activities
Question 1.
A, B, C, D എന്നീ ലോഹങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
a) ലോഹം A യുടെ ഒരു തകിട് B2+ അയോണുകളുടെ ഒരു ലായനിയിൽ സ്ഥാപിക്കുമ്പോൾ, ഒരു പ്രവർത്തനവും നിരീക്ഷിക്കപ്പെടുന്നില്ല.
b) C+ അയോണുകളുടെ ഒരു ലായനിയിൽ D- യുടെ ഒരു തകിട് സ്ഥാപിക്കുമ്പോൾ, D യുടെ ഉപരിതല ത്തിൽ കറുത്ത നിറത്തിൽ നിക്ഷേപിക്കപ്പെടുന്നു. കൂടാതെ D+ അയോണുകളുടെ സാന്നിധ്യം ലായനിയിൽ കണ്ടെത്താനാകും.
c) C+ അയോണുകളുടെ ഒരു ലായനിയിൽ D-യുടെ ഉപരിതലത്തിൽ കറുത്ത നിറത്തിൽ C നിക്ഷേപിക്ക പ്പെടുന്നു. കൂടാതെ D2+ അയോണുകളുടെ സാന്നിധ്യം ലായനിയിൽ കണ്ടെത്താനാകും.
d) D2+ അയോണുകളുടെ ഒരു ലായനിയിൽ യുടെ ഒരു തകിട് സ്ഥാപിക്കുമ്പോൾ, B യുടെ ഉപരിതലത്തിൽ ) പ്രത്യക്ഷപ്പെടു കയും ലായനിയിൽ B2+ അയോണുകൾ കാണപ്പെടുകയും ചെയ്യുന്നു.
ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള കഴി വിന്റെ ആരോഹണക്രമത്തിൽ A+, B+, C+, D+ എന്നിവയെ പട്ടികപ്പെടുത്തുക.
Answer:
a) B യ്ക്ക് A യേക്കാൾ ക്രിയാശീലമുണ്ട്.
b) C യ്ക്ക് A യേക്കാൾ ക്രിയാശീലമുണ്ട്.
c) D യ്ക്ക് C യേക്കാൾ ക്രിയാശീലമുണ്ട്.
d) B യ്ക്ക് D യേക്കാൾ ക്രിയാശീലമുണ്ട്.
A, B, C, D എന്നീ ലോഹങ്ങളുടെ ക്രിയാശീല ത്തിന്റെ ക്രമം (ഓക്സീകരണ പ്രവണതയുടെ ക്രമം) = A < C < D < B. ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള A+, B2+, C+, D2+ അയോണു കളുടെ അവരോഹണ ക്രമം B2+ < D2+ < C+ < A+.
![]()
Question 2.
ചിത്രത്തിൽ നൽകിയിരിക്കുന്ന ഗാൽവനിക് സെല്ലിൽ കാണിച്ചിരിക്കുന്നതുപോലെ, സിൽവർ നൈട്രേറ്റിന്റെ ലായനിയിൽ സിൽവറിന്റെ ഒരു ഇലക്ട്രോഡ്, ലെഡ് നൈട്രേറ്റിന്റെ ലായനിയിൽ ലെഡിന്റെ ഒരു ഇലക്ട്രോഡ് എന്നിവ സ്ഥാപി ക്കുക. രണ്ട് ഇലക്ട്രോഡുകളെയും ഒരു കോപ്പർ വയർ ഉപയോഗിച്ച് ബന്ധിപ്പിക്കുക. തുടർന്ന് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.

a) ആനോഡ് ഏതാണ്?
b) കാഥോഡ് ഏതാണ്?
c) ഓക്സീകരണം സംഭവിക്കുന്നത് എവിടെ യാണ്?
d) നിരോക്സീകരണം സംഭവിക്കുന്നത് എവി ടെയാണ്?
e) ഇലക്ട്രോണുകൾ കോപ്പർ വയറിലൂടെ പ്രവ ഹിക്കുന്നത് ഏത് ദിശയിലാണ്?
f) സെൽ വോൾട്ടേജ് എത്രയായിരിക്കും?
g) രണ്ടു ലായനികളെയും മാറിമാറി നേർപ്പിക്കു കയാണെങ്കിൽ സെൽ വോൾട്ടേജിന് മാറ്റമു ണ്ടാകുമോ?
Answer:
a) Pb (ലെഡ്)
b) Ag (സിൽവർ)
c) ആനോഡിൽ (Pb യിൽ)
d) കാഥോഡിൽ (Ag യിൽ)
e) Pb യിൽ നിന്ന് Ag യിലേക്ക്
f) 0.93V
g) മാറ്റമുണ്ടാകും
10th Class Chemistry Notes Pdf Malayalam Medium Chapter 5
Class 10 Chemistry Chapter 5 Notes Pdf Malayalam Medium
ഓർമ്മിക്കേണ്ട വസ്തുതകൾ
- വൈദ്യുത രസതന്ത്രം വൈദ്യുതിയുമായി ബന്ധപ്പെട്ട രാസപ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് വൈദ്യുത രസതന്ത്രം.
- വൈദ്യുത രാസസെല്ലുകൾ: രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റുകയോ തിരിച്ചോ ചെയ്യുന്ന ഉപകരണങ്ങൾ.
- ഗാൽവാനിക് സെൽ: ആനോഡിൽ (നെഗറ്റീവ് ഇലക്ട്രോഡ് ഓക്സീകരണം നടക്കുന്നു. കാഥോഡിൽ (പോസിറ്റീവ് ഇലക്ട്രോഡ് നിരോക്സീകരണം നടക്കുന്നു.
- വൈദ്യുത വിശ്ലേഷണ സെല്ലുകൾ: ആനോഡിൽ (പോസിറ്റീവ് ഇലക്ട്രോഡ്) ഓക്സീകരണം നടക്കുന്നു.
കാഥോഡിൽ (നെഗറ്റീവ് ഇലക്ട്രോഡ്) നിരോക്സീകരണം നടക്കുന്നു. - മൂലകങ്ങളെ അവയുടെ ക്രിയാശീലത്തിന്റെ അവരോഹണക്രമത്തിൽ രേഖപ്പെടുത്തിയിരി ക്കുന്ന പട്ടികയാണ് ക്രിയാശീലമണി.
- കൂടുതൽ രാസപ്രവർത്തനശേഷിയുള്ള ലോഹ ങ്ങൾ, കുറഞ്ഞ രാസപ്രവർത്തനശേഷിയുള്ള ലോഹങ്ങളെ അവയുടെ ലവണ ലായനികളിൽ നിന്ന് ആദേശം ചെയ്യുന്നു.
Zn + CuSO4 → ZnSO4 + Cu - ഓക്സീകാരി: ഇലക്ട്രോണുകൾ നേടുന്നു (നിരോക്സീകരിക്കപ്പെടുന്നു).
- നിരോക്സീകാരി: ഇലക്ട്രോണുകൾ നഷ്ടപ്പെടുന്നു (ഓക്സീകരിക്കപ്പെടുന്നു).
- ഹൈഡ്രജൻ ആദേശം: ക്രിയാശീലശ്രേണിയിൽ ഹൈഡ്രജന് മുകളിലുള്ള ലോഹങ്ങൾ ആസിഡു കളിൽ നിന്ന് ഹൈഡ്രജനെ ആദേശം ചെയ്യുന്നു.
- ജലീയ സോഡിയം ക്ലോറൈഡിന്റെ വൈദ്യുത വിശ്ലേഷണം.
- കാഥോഡിൽ: 2H2O + 2e– → H2 + 2OH–
- ആനോഡിൽ: 2Cl– → Cl2 + 2e–
- ഉരുകിയ സോഡിയം ക്ലോഡിന്റെ വൈദ്യുത വിശ്ലേഷണം.
- കാഥോഡിൽ: Na + e– → Na
- ആനോഡിൽ: 2Cl– → Cl2 + 2e–
- വൈദ്യുതലേപനം
- ആനോഡ് (പോസിറ്റീവ്): പൂശേണ്ട ലോഹം.
- കാഥോഡ് (നെഗറ്റീവ്): പൂശേണ്ട വസ്തു.
- ഇലക്ട്രോലൈറ്റ്: പൂശുന്ന ലോഹത്തിന്റെ ലവണ ലായനി.
- ഗുണങ്ങൾ:
- ഭംഗി വർദ്ധിപ്പിക്കുന്നു.
- നാശനം തടയുന്നു.
- വൈദ്യുത വിശ്ലേഷണത്തിന്റെ ഉപയോഗങ്ങൾ
- ലോഹങ്ങളുടെ നിർമ്മാണം : Na,K, Ca, Al
- അലോഹങ്ങളുടെ നിർമ്മാണം: H2, O2, Cl2
- സംയുക്തങ്ങളുടെ നിർമ്മാണം: NaOH, KOH
- വൈദ്യുതലേപനം:ആഭരണങ്ങൾ, പാത്രങ്ങൾ
- ലോഹങ്ങളുടെ ശുദ്ധീകരണം: Cu, Au
- വിവിധതരം സെല്ലുകൾ
- പ്രൈമറി സെല്ലുകൾ: ഇത്തരം സെല്ലുകളെ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയില്ല. (ഉദാഹരണങ്ങൾ: ഡ്രൈ സെൽ, ബട്ടൺ സെൽ)
- സെക്കൻഡറി സെല്ലുകൾ. ഇത്തരം സെല്ലു കളെ ചാർജ് ചെയ്ത് വീണ്ടും ഉപയോഗി ക്കാനാകും.(ഉദാഹരണങ്ങൾ: ലെഡ് ആസിഡ് ബാറ്ററി, ലിഥിയം അയോൺ ബാറ്ററി.)
- ഇന്ധന സെല്ലുകൾ:
- ഹൈഡ്രജൻ, മീഥെയ്ൻ, മെഥനോൾ തുടങ്ങിയ ഇന്ധനങ്ങളുടെ ജ്വലനഫല മായി ഉണ്ടാകുന്ന രാസോർജ വൈദ്യുതോർജമാക്കി മാറ്റാൻ രൂപകൽപന ചെയ്തിട്ടുള്ള ഗാൽവാനിക് സെല്ലുകളാണ് ഇന്ധന സെല്ലുകൾ.
- ഉയർന്ന കാര്യക്ഷമതയോടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നുവെന്നത് ഇന്ധന സെല്ലുകളുടെ ഒരു മേന്മയാണ്.
ആമുഖം
രാസമാറ്റത്തിലൂടെ വൈദ്യുതി നിർമ്മിക്കുന്നതും വൈദ്യുതി ഉപയോഗിച്ച് രാസമാറ്റമുണ്ടാകുന്നതുമായ പ്രവർത്ത നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന രസതന്ത്രശാഖയാണ് വൈദ്യുത രസതന്ത്രം. ഇത്തരത്തിലുള്ള മാറ്റങ്ങൾ സാധ്യ മാക്കുന്ന സംവിധാനങ്ങളാണ് വൈദ്യുത രാസസെല്ലുകൾ. ഇൻവെർട്ടറുകൾ, എമർജൻസി ലാമ്പുകൾ, വാച്ച്, ക്ലോക്ക്, വിവിധതരം റിമോട്ടുകൾ, കൊണ്ടു നടക്കാൻ കഴിയുന്ന സംഗീത ഉപകരണങ്ങൾ, ഹെഡ്ഫോണുകൾ, ഹിയറിങ് എയ്ഡുകൾ, രോഗനിർണ്ണയത്തിനും ചികിൽസയ്ക്കുമുള്ള മെഡിക്കൽ ഉപകരണങ്ങൾ, വൈദ്യുതി യിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ എന്നിങ്ങനെ നിരവധിയായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കണമെങ്കിൽ വൈദ്യുത സ്രോതസ്സുകളായ സെല്ലുകൾ അഥവാ ബാറ്ററി അത്യന്താപേക്ഷിതമാണ്.
വൈദ്യുത രാസസെല്ലുകൾ
വൈദ്യുത രാസസെല്ലുകളെ രണ്ടായി തരംതിരിക്കാം.
- ഗാൽവനിക് സെല്ലുകൾ (Galvanic cells)
- വൈദ്യുത വിശ്ലേഷണ സെല്ലുകൾ (Electrolytic cells)
ഗാൽവനിക് സെല്ലുകൾ
രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനങ്ങളാണ് ഗാൽവനിക് സെല്ലുകൾ.
വൈദ്യുതവിശ്ലേഷണ സെല്ലുകൾ
വൈദ്യുതോർജ്ജം പ്രയോജനപ്പെടുത്തി രാസമാറ്റം സംഭവിക്കുന്ന സെല്ലുകളാണ് വൈദ്യുത വിശ്ലേഷണ സെല്ലുകൾ
ജലത്തിന്റെ വൈദ്യുത വിശ്ലേഷണം

ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഉപകരണങ്ങൾ ക്രമീകരിക്കുക.
സ്വിച്ച് ഓൺ ചെയ്ത് കുറച്ച് സമയത്തേയ്ക്ക് സംവിധാനം അനക്കാതെ വയ്ക്കുക. രണ്ട് ഇലക്ട്രോഡുക ളിലും കുമിളകൾ നിരീക്ഷിക്കാനാകും. അൽപ്പസമയത്തിനുശേഷം ടെസ്റ്റ്ട്യൂബുകൾ പുറത്തെടുക്കുക.
ഉരുകിയ സോഡിയം ക്ലോറൈഡിന്റെ വൈദ്യുത വിശ്ലേഷണം
ഖരാവസ്ഥയിലുള്ള സോഡിയം ക്ലോറൈഡ് വൈദ്യുതി കടത്തി വിടുന്നില്ല. അയോണുകൾക്ക് ചലന സ്വാത ന്ത്യമില്ലാത്തതാണ് ഇതിന് കാരണം.
സോഡിയം ക്ലോറൈഡ് ഉരുകുമ്പോൾ അയോണുകൾക്ക് ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. അതിനാൽ ഉരുകിയ സോഡിയം ക്ലോറൈഡ് ഒരു മികച്ച ചാലകമാണ്.
![]()
ചിത്രം ശ്രദ്ധിക്കുക.

രണ്ട് ഗ്രാഫൈറ്റ് ഇലക്ട്രോഡുകളെ നേർധാരാ വൈദ്യുത സ്രോതസ്സുമായി (DC) ബന്ധിച്ച് ഒരു പാത്രത്തിൽ എടുത്തിട്ടുള്ള ഉരുകിയ സോഡിയം ക്ലോറൈഡിൽ താഴ്ത്തി വച്ചിരിക്കുന്നു. വൈദ്യുതി പ്രവഹിക്കുമ്പോൾ ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കാം.
- ഇളംപച്ചനിറമുള്ള ക്ലോറിൻ വാതകം (Cl2) ആനോഡിൽ സ്വതന്ത്രമാക്കപ്പെടുന്നു.
- വെള്ളിനിറത്തിലുള്ള ഉരുകിയ സോഡിയം ലോഹം (Na) കാഥോഡിൽ രൂപപ്പെടുന്നു.
ജലീയ സോഡിയം ക്ലോറൈഡിന്റെ വൈദ്യുതവിശ്ലേഷണം
സോഡിയം ക്ലോറൈഡ് ലായനിയുടെ വൈദ്യുത വിശ്ലേഷണം പ്രതിനിധീകരിക്കുന്ന ചിത്രം പരിശോധിക്കുക.

ഇലക്ട്രോഡുകളിൽ അനുയോജ്യമായ വോൾട്ടേജ് പ്രയോഗിക്കുമ്പോൾ ചുവടെ നൽകിയിരിക്കുന്നവ നിരീക്ഷിക്കാം.
- കാഥോഡിൽ H2 വാതകം സ്വതന്ത്രമാകുന്നു.
- ആനോഡിൽ Cl2 വാതകം സ്വതന്ത്രമാകുന്നു.
- കാഥോഡിനു ചുറ്റുമുള്ള ലായനി പിങ്കു നിറമാകുന്നു. ലായനി ബേസിക സ്വഭാവമുള്ളതാണിതിന് കാരണം. (ആനോഡിനു ചുറ്റുമുള്ള നിറത്തെ ക്ലോറിൻ ബ്ലീച്ച് ചെയ്യുന്നു.)
ആനോഡിൽ നടക്കുന്ന പ്രവർത്തനം
ആനോഡിൽ ക്ലോറൈഡ് അയോണുകൾ (Cl–), Cl2 വാതകമായി ഓക്സീകരിക്കപ്പെടുന്നു.
2Cl– → Cl2 + 2e–
കാഥോഡിൽ നടക്കുന്ന പ്രവർത്തനം
ലായനിയിൽ Na+ അയോൺ ഉണ്ടെങ്കിലും അതിനേക്കാൾ നിരോക്സീകരണ പ്രവണതയുള്ള H2O നിരോക്സീ കരിച്ച് H2 വാതകം OH– അയോണുകൾ എന്നിവ ഉണ്ടാകുന്നു.
2H2O + 2e– → H2 + 2OH–
ലായനിയിലെ പ്രവർത്തനം
ലായനിയിലുള്ള Na+, OH– എന്നീ അയോണുകൾ സംയോജിച്ച് NaOH ആൽക്കലി ഉണ്ടാകുന്നു.
| ഇലക്ട്രോഡുകൾ / ലായനി | രാസമാറ്റം | ഉൽപ്പന്നം |
| ആനോഡ് | 2Cl– → Cl2 + 2e– | ക്ലോറിൻ വാതകം |
| കാഥോഡ് | 2H2O + 2е– → H2 + 2OH– | ഹൈഡ്രജൻ വാതകം |
| ലായനി | Na+ + OH– → NaOH | NaOH ആൽക്കലി |
വൈദ്യുതലേപനം (Electroplating)
വൈദ്യുതവിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്തെടുക്കുന്ന രീതിയാണ് വൈദ്യുതലേപനം.
ഒരു ഇരുമ്പ് വളയിൽ ചെമ്പ് വൈദ്യുതലേപനം ചെയ്യുന്ന വിധം ചിത്രീകരിക്കുന്നത് നോക്കൂ.

വൈദ്യുതവിശ്ലേഷണത്തിന്റെ ഉപയോഗങ്ങൾ
- ലോഹങ്ങളുടെ നിർമ്മാണം:- ഉദാ: സോഡിയം, പൊട്ടാസ്യം, കാൽസ്യം, അലുമിനിയം ……………….
- അലോഹങ്ങളുടെ നിർമ്മാണം:- ഉദാ: ഹൈഡ്രജൻ, ഓക്സിജൻ, ക്ലോറിൻ…
- സംയുക്തങ്ങളുടെ നിർമ്മാണം:- ഉദാ: സോഡിയം ഹൈഡ്രോക്സൈഡ്, പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
- വൈദ്യുതലേപനം. ഉദാ: സ്വർണ്ണം പൂശിയ ആഭരണങ്ങൾ, വെള്ളി പൂശിയ പാത്രങ്ങൾ, ക്രോമിയം പൂശിയ ഇരുമ്പ് വസ്തുക്കൾ.
- ലോഹ ശുദ്ധീകരണം: കോപ്പർ, സ്വർണ്ണം മുതലായവയുടെ ശുദ്ധീകരണം
വൈദ്യുതരാസസെല്ലുകൾ ഊർജസ്രോതസ്സുകളായി
വൈദ്യുത രാസസെല്ലുകൾ ഊർജ്ജസ്രോതസ്സായി ഉപയോഗിക്കുന്ന സന്ദർഭങ്ങൾ
- കൊണ്ട് നടക്കാൻ കഴിയുന്ന വൈദ്യുത സ്രോതസ്സുകളായി ഉപയോഗിക്കുന്നു.
ഉദാ: ഇലക്ട്രോണിക് വാച്ചുകളിലെ ബട്ടൺ സെല്ലുകൾ, മൊബൈൽ ബാറ്ററികൾ വാഹനങ്ങളിലെ ലെഡ് ആസിഡ് സെല്ലുകൾ - ഒരു ബാഹ്യസ്രോതസ് നൽകുന്ന വൈദ്യുതോർജ്ജത്തിന്റെ സംഭരണികളായി
ഉദാ: ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികൾ, ഇൻവെർട്ടറുകൾ, സൗരോർജ്ജ വൈദ്യുത സംഭരണികൾ
![]()
വിവിധതരം സെല്ലുകൾ
1. പ്രൈമറി സെല്ലുകൾ:
പ്രൈമറി സെല്ലുകളിൽ രാസപ്രവർത്തനഫലമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതോർജ്ജം ഉപയോ ഗിച്ചു കഴിഞ്ഞാൽ സെല്ലുകൾ നിർജീവമാകും. ഇവ വീണ്ടും ചാർജ്ജ് ചെയ്തു ഉപയോഗിക്കാൻ കഴിയില്ല.
ഉദാ: ഡൽ, ബട്ടൺസെൽ
2. സെക്കന്ററി സെല്ലുകൾ
സെക്കന്ററി സെല്ലുകൾ ചാർജ്ജ് ചെയ്തു വീണ്ടും ഉപയോഗിക്കാനാകും.
ഉദാ:
- വാഹനങ്ങളിലെ ലെഡ് ആസിഡ് സെൽ
- നിക്കൽ കാഡ്മിയം സെൽ ഫ്ളാഷ്ലൈറ്റ്
- ലിഥിയം അയോൺ ബാറ്ററികൾ (സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഇലക്ട്രിക് വാഹനങ്ങൾ, കൃത്രിമ ഉപഗ്രഹങ്ങൾ)
3. ഇന്ധനസെല്ലുകൾ
ഹൈഡ്രജൻ, മീഥേയ്ൻ, മെഥനോൾ തുടങ്ങിയ ഇന്ധനങ്ങളുടെ ജ്വലനഫലമായി ഉണ്ടാകുന്ന രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു.