Students rely on SSLC Chemistry Notes Malayalam Medium Pdf and Class 10 Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ to help self-study at home.
10th Class Chemistry Chapter 7 Notes Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ
Std 10 Chemistry Chapter 7 Notes Malayalam Medium – Let Us Assess
Question 1.
ചില ലവണങ്ങളുടെ രാസസൂത്രം ചുവടെ നൽകിയിരിക്കുന്നു.
| KCl, (NH4)2SO4, AlCl3, CH3COONa |
ഇവയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക.
(i) KCl ഹൈഡ്രോളിസിസിന് വിധേയമാകുന്നില്ല.
(ii) (NH4)2SO4 ഒരു അസിഡിക് ലവണമാണ്.
(ii) AlCl3 ഒരു ബേസിക് ലവണമാണ്.
(iv)ഒരു ജലീയ ലായനിയുടെ ബേസികത വർധി പ്പിക്കാൻ CH3COONa ഉപയോഗിക്കുന്നു.
Answer:
(i) ശരി
(ii) ശരി
(iii) തെറ്റ്
(iv) ശരി
Question 2.
ഹൈഡ്രോക്ലോറിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഫ്ളോ ചാർട്ട് ചുവടെ നൽകി
യിരിക്കുന്നു.

A, B എന്നിവ എന്താണ്?
Answer:
A – HCl ഓവൻ or HCl ബർണർ
B – അയോൺ രഹിത ജലം (Deionised water)
Question 3.
സംയുക്തത്തിന്റെ ഉപയോഗങ്ങൾ സൂചിപ്പി ക്കുന്ന പദസൂര്യൻ നൽകിയിരിക്കുന്നു. A, B, C, D എന്നിവ എഴുതി പൂർത്തിയാക്കുക.

Answer:
A – സോഡിയം ഹൈഡ്രോക്സൈഡ്
B – സോപ്പുകളുടെയും ഡിറ്റർജന്റുകളുടേയും നിർമ്മാണത്തിന്
C – പേപ്പർ നിർമ്മിക്കുന്നതിന്
D – റയോൺ നിർമ്മിക്കുന്നതിന്
Question 4.
ക്ലോർ – ആൽക്കലി പ്രക്രിയയിൽ സ്തരസെല്ലിൽ ഇടത്തെ അറയിലും വലത്തേ അറയിലും നട ക്കുന്ന രാസപ്രവർത്തനങ്ങൾ രാസസമവാക്യം സഹിതം വിശദീകരിക്കുക.
സൂചന: ഏത് തരം രാസപ്രവർത്തനം, രാസസ മവാക്യം, സ്വതന്ത്രമാകുന്ന വാതകം, രൂപീകരി ക്കപ്പെടുന്ന സംയുക്തം)
Answer:
ഇടത്തെ അറയിലെ സംയുക്തം
ആനോഡിൽ ക്ലോറൈഡ് അയോൺ (Cl–) ഓക്സീകരണത്തിന് വിധേയമായി ക്ലോറിൻ
വാതകം സ്വതന്ത്രമാകുന്നു.
2Cl– → Cl2 + 2e–
ഇടത്തെ അറയിൽ നിന്ന് Na അയോണുകൾ സരത്തിലൂടെ വലത്തെ അറയിലേക്കു സഞ്ച രിക്കുന്നു.
വലത്തെ അറയിലെ സംയുക്തം
കാഥോഡിൽ ജലതന്മാത്രകൾ നിരോക്സീകരണ ത്തിന് വിധേയമായി ഹൈഡ്രജൻ വാതകം സ്വത ന്ത്രമാകുന്നു.
2H2O + 2e– → H2 + 2OH–
Na+ അയോണുകളും OH– അയോണുകളും ചേർന്ന് സോഡിയം ഹൈഡ്രോക്സൈഡ് ഉണ്ടാ ക്കുന്നു.
Na+ + OH– → NaOH
Question 5.
ഫോസ്ഫോറിക് ആസിഡിന്റെ (H3PO4) ബേസി കത 3 ആണ്.
(i) ഫോസ്ഫോറിക് ആസിഡിന്റെ അയോണീ കരണ സമവാക്യങ്ങൾ എഴുതുക.
(ii) സോഡിയം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ലവണങ്ങൾ ഏതെല്ലാമാണെന്ന് എഴുതുക.
Answer:

(ii) a) NaH2 PO4 സോഡിയം ഹൈഡഹൈഡ്ര ജൻ ഫോസ്ഫേറ്റ്
b) Na2HPO4 സോഡിയം മോണോ ഹൈഡ്രജൻ ഫോസ്ഫേറ്റ്
c) Na3PO4 സോഡിയം ഫോസ്ഫേറ്റ്
![]()
Question 6.
ചുവടെ നൽകിയിരിക്കുന്ന ഉഭയദിശാ പ്രവർത്തന ങ്ങളിൽ മർദത്തിന്റെ സ്വാധീനം വിശദീകരിക്കുക.
(i) H2(g) + I2(g) \(\text { ⇌ }\) 2HI(g)
(ii) N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
Answer:
(i) H2(g) + I2(g) \(\text { ⇌ }\) 2HI(g)
1 മോൾ + 1 മോൾ \(\text { ⇌ }\) 2 മോൾ
2 മോൾ \(\text { ⇌ }\) 2 മോൾ
പുരോ-പശ്ചാത് പ്രവർത്തനങ്ങളുടെ ഫലമായി വ്യാപ്തത്തിൽ വ്യത്യാസമില്ലാത്തതിനാൽ മർദ ത്തിന് ഈ ഉഭയദിശാ പ്രവർത്തന ത്തിൽ യാതൊരു സ്വാധീനവുമില്ല.
(ii) N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
1 മോൾ + 3 മോൾ \(\text { ⇌ }\) 2 മോൾ
4 മോൾ \(\text { ⇌ }\) 2 മോൾ
വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ
പുരോപ്രവർത്തനഫലമായി തന്മാത്രകളുടെ എണ്ണം (വ്യാപ്തം കുറയുന്നതിനാൽ മർദം കൂട്ടിയാൽ പുരോ പ്രവർത്തനം വേഗത്തിലാക്കാം. മർദം കുറച്ചാൽ പശ്ചാത് പ്രവർത്തനം വേഗത്തിലാകും.
Question 7.
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
ഈ രാസപ്രവർത്തനത്തിൽ NO2 ന്റെ അളവ് വർധിപ്പിക്കുന്നതിനായി എന്തെല്ലാം ചെയ്യാമെന്ന് നൽകിയി രിക്കുന്ന പട്ടിക പൂർത്തിയാക്കി സൂചിപ്പിക്കുക.
| താപനില | ………………….(കൂട്ടണം / കുറയ്ക്കണം) |
| മർദം | ………………….(കൂട്ടണം / കുറയ്ക്കണം) |
| ഓക്സിജന്റെ അളവ് | ………………….(കൂട്ടണം / കുറയ്ക്കണം) |
| NO-യുടെ അളവ് | ………………….(കൂട്ടണം / കുറയ്ക്കണം) |
Answer:
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
| താപനില | കുറയ്ക്കണം |
| മർദം | കൂട്ടണം |
| ഓക്സിജന്റെ അളവ് | കൂട്ടണം |
| NO-യുടെ അളവ് | കൂട്ടണം |
Question 8.
ഹേബർ പ്രക്രിയ ഒരു താപമോചക പ്രക്രിയയാണ്. വ്യൂഹത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാൽ ഉൽപന്നത്തിന്റെ അളവ് വർധിപ്പിക്കാൻ കഴിയും?
Answer:
ഹേബർ പ്രകിയയിലെ രാസപ്രവർത്തനങ്ങളുടെ സമവാക്യം.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
ഉൽപന്നത്തിന്റെ അളവ് വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ:
i) അഭികാരകങ്ങളുടെ അളവ് വർദ്ധിപ്പിക്കുക.
ii) ഉൽപ്പന്നത്തെ വ്യൂഹത്തിൽ നിന്ന് നീക്കം ചെയ്യുക.
ii) പുരോപ്രവർത്തനഫലമായി തന്മാത്രകളുടെ എണ്ണം (വ്യാപ്തം കുറയുന്നതിനാൽ മർദം വർധിപ്പിക്കുക.
iv) പുരോപ്രവർത്തനം താപമോചകമായതിനാൽ താപനില കുറയ്ക്കുക.
Question 9.
പട്ടിക പൂർത്തിയാക്കുക.

Answer:

Question 10.
ചുവടെ നൽകിയിരിക്കുന്ന സമ്പർക്ക് പ്രക്രിയ യുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോ ധിച്ച് A, B, C, D എന്നിവയിൽ ശരി ഏതാണ ന്നെഴുതുക.
i) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിനുപയോഗിക്കുന്ന പ്രക്രിയ യാണ് സമ്പർക്ക പ്രക്രിയ.
ii) സമ്പർക്ക പ്രക്രിയയിൽ SO2, O2 ഇവ തമ്മി ലുള്ള പ്രവർത്തനം താപശോഷക പ്രക്രിയ യാണ്.
iii) മർദം കൂട്ടിയാൽ കൂടുതൽ SO3 ഉണ്ടാകും.
iv) ഓക്സിജന്റെ അളവ് കൂട്ടിയാൽ ഉൽപന്ന ത്തിന്റെ അളവ് കുറയും.
v) SO2 വിന്റെ അളവ് കൂട്ടിയാലും കുറച്ചാലും SO3 യുടെ അളവിൽ വ്യത്യാസം വരുന്നില്ല.
vi) ഉൽപ്രേരകമായി V2O5 ഉപയോഗിക്കുന്നു.
vii) ഇവിടെ ഉൽപ്രേരകം രാസസംതുലനത്തെ സ്വാധീനിക്കുന്നില്ല.
A. (i), (ii), (iv), (vi) ശരിയും (iii), (v), (vii) തെറ്റു മാണ്.
B. (i), (iii), (vi), (vii) ശരിയും (ii), (iv), (v) തെറ്റു മാണ്.
C. (i), (ii), (iii), (iv) ശരിയും (v), (vi), (vii) തെറ്റു മാണ്.
D. (i), (ii), (vi) ശരിയും (ii), (iv), (v), (vii) തെറ്റു മാണ്.
Answer:
(i) ശരി
(ii) തെറ്റ്
(iii) ശരി
(iv) തെറ്റ്
(v) തെറ്റ്
(vi) ശരി
(vii) ശരി
Question 11.
(i) പരീക്ഷണശാലയിൽ അമോണിയ നിർമ്മി ക്കുന്ന പ്രക്രിയയിൽ ശോഷകാരകമായി ഉപ യോഗിക്കുന്ന വസ്തു ഏതാണ്?
(ii) ഈ പ്രക്രിയയിൽ ഗാഢ സൾഫ്യൂരിക് ആസിഡ് ശോഷകാരകമായി ഉപയോ ഗിക്കാൻ കഴിയുമോ? ഉപയോഗിച്ചാൽ നട ക്കുന്ന രാസപ്രവർത്തനം എഴുതുക.
Answer:
(i) നീറ്റുകക്ക (കാൽസ്യം ഓക്സൈഡ്, CaO)
(ii) ഉപയോഗിക്കാൻ കഴിയില്ല.
ബേസിക സ്വഭാവമുള്ള അമോണിയ സൾഫ്യൂ രിക് ആസിഡുമായി പ്രവർത്തിച്ച് അമോ ണിയം സൾഫേറ്റ് ലവണമുണ്ടാകുന്നു.
2NH3 + H2SO4 → (NH4)2SO4
![]()
Question 12.
ചില വളങ്ങൾ നൽകിയിരിക്കുന്നു.
| യൂറിയ, സോഡിയം നൈട്രേറ്റ്, അമോണിയം ഫോസ്ഫേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് |
പട്ടിക പൂർത്തിയാക്കുക.
| സസ്യങ്ങളിലെ പ്രവർത്തനം | ഉപയോഗിക്കാ വുന്ന വളങ്ങൾ |
| സസ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടു ത്തുന്നതിന് | |
| ഉൽപ്പാദനക്ഷമത വർധി പ്പിക്കുന്നതിന് | |
| സസ്യങ്ങളുടെ രോഗപ തിരോധശേഷി വർധിപ്പി ക്കുന്നതിന് |
Answer:
| സസ്യങ്ങളിലെ പ്രവർത്തനം | ഉപയോഗിക്കാ വുന്ന വളങ്ങൾ |
| സസ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടു ത്തുന്നതിന് | യൂറിയ സോഡിയം നൈട്രേറ്റ് |
| ഉൽപ്പാദനക്ഷമത വർധി പ്പിക്കുന്നതിന് | അമോണിയം ഫോസ്ഫേറ്റ് |
| സസ്യങ്ങളുടെ രോഗപ തിരോധശേഷി വർധിപ്പി ക്കുന്നതിന് | പൊട്ടാസ്യം ക്ലോറൈഡ് |
SSLC Chemistry Chapter 7 Notes Questions and Answers Pdf Malayalam Medium
Question 1.
ശോഷകസ്തംഭത്തിൽ നിറച്ചിരിക്കുന്ന നീറ്റുകക്ക (CaO) യുടെ ധർമ്മമെന്താണ്?
Answer:
ശോഷക സ്തംഭത്തിലൂടെ കടന്നു പോകുമ്പോൾ അമോണിയയോടൊപ്പം ഉണ്ടാകുന്ന ജലാംശം നീക്കം ചെയ്യപ്പെടുന്നു.
Question 2.
അമോണിയ ശേഖരിക്കുന്ന ജാർ കമഴ്ത്തി വച്ചിരിക്കുന്നതിനുള്ള കാരണം എന്താണ്?
Answer:
അമോണിയ വാതകത്തിന് വായുവിനേക്കാൾ സാന്ദ്രത കുറവാണ്.
പരീക്ഷണം
ചുവടുരുണ്ട് ഒരു ഫ്ളാസ്കിൽ അമോണിയ ശേഖരിക്കുക. ചിത്രം 7.2ൽ കാണുന്നതുപോലെ ഉപകരണങ്ങൾ സജ്ജീകരിക്കുക. ജെറ്റ് ടെസ്റ്റബ്, ബീക്കറിലെ ഫിനോൾഫ്തലീൻ ചേർത്ത ജലത്തിൽ താഴ്ത്തി വയ്ക്കുക. ഒരു സിറിഞ്ച് ഉപയോഗിച്ച് ഏതാനും തുള്ളി ജലം അമോണിയ ശേഖരിച്ച ഫ്ളാസ്കിനുള്ളിലേക്ക് വീഴ്ത്തുക.

Question 3.
a. എന്താണ് നിരീക്ഷിച്ചത്?
Answer:
ഫ്ളാസ്കിനുള്ളിലേയ്ക്ക് ജലം ഇരച്ചു കയറി ഒരു ജലധാര രൂപീകരിക്കുന്നു. ജലത്തിന്റെ നിറം പിങ്കായി
മാറുന്നു.
b. അമോണിയയുടെ ജലത്തിലെ ലേയത്വത്തെക്കുറിച്ച് എന്ത് അനുമാനിക്കാം?
Answer:
അമോണിയയുടെ ജലത്തിലെ ലേയത്വം വളരെ കൂടുതലാണ്.
c. ജലം ഫ്ളാസ്കിനുള്ളിലേക്ക് ഇരച്ചു കയറാൻ കാരണം എന്തായിരിക്കും?
Answer:
ഏതാനും തുള്ളി ജലം ഫ്ളാസ്ക്കിൽ പതിക്കുമ്പോൾ ഫ്ളാസ്കിനുള്ളിലെ അമോണിയ വാതകം ജല ത്തിൽ ലയിക്കുന്നു. തന്മൂലം ഫ്ളാസ്കിനുള്ളിൽ മർദ്ദം കുറയുന്നു. ഇതിന്റെ ഫലമായി ഫിലുള്ള ജലം ജെറ്റ് ട്യൂബു വഴി ഫ്ളാസ്കിനുള്ളിലേക്ക് ഇരച്ചു കയറുന്നു.
d. ഫ്ളാസ്കിനുള്ളിൽ കയറുന്ന ജലത്തിന്റെ നിറം മാറാൻ കാരണമെന്ത്?
Answer:
ട്രഫിനുള്ളിലെ ബേസിക സ്വഭാവമുള്ള അമോണിയയുടെ സാന്നിധ്യത്തിൽ ഫിനോൾഫ്തലീൻ പിങ്ക് നിറ മാകുന്നു. തന്മൂലം ജലത്തിന്റെ നിറം പിങ്കായി മാറുന്നു.
Question 4.
അമോണിയ ജലത്തിൽ ലയിച്ചുണ്ടാകുന്ന ഉൽപന്നമേത്?

Answer:
അമോണിയം ഹൈഡഡ് (NH4OH)
NH3 + H2O → NH4OH
അമോണിയയുടെ വ്യാവസായിക നിർമ്മാണം
- ഹേബർ പ്രക്രിയ വഴിയാണ് അമോണിയ വ്യാവസായികമായി നിർമ്മിക്കുന്നത്.
N2(g) + 3H2(g) → 2NH3(g) + താപം - ഈ പ്രക്രിയയിൽ സ്പോഞ്ച് അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നു.
- അന്തരീക്ഷവായുവാണ് നൈട്രജന്റെ സ്രോതസ്.
- നാഫ്തപോലുള്ള പെട്രോളിയം ഉൽപന്നങ്ങൾ ഹൈഡ്രജന്റെ സ്രോതസ്സായി ഉപയോഗിക്കുന്നു. ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജനും ഉപയോഗിക്കാറുണ്ട്.
- ഉൽപാദിപ്പിക്കപ്പെടുന്ന അമോണിയ ഉന്നത മർദ്ദത്തിൽ ദ്രവീകരിച്ച് ദ്രാവകമാക്കുന്നു. ദ്രവീകരിച്ച് അമോ ണിയ ലിക്വിഡ് അമോണിയ (liquid ammonia) എന്നറിയപ്പെടുന്നു.
- അമോണിയയുടെ ഗാഢ ജലീയ ലായനിയാണ് ലിക്കർ അമോണിയ (liquor ammonia).
അമോണിയയുടെ ഉപയോഗങ്ങൾ
- അമോണിയം ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, യൂറിയ മുതലായ രാസവളങ്ങൾ നിർമ്മിക്കുന്നതിന്.
- ശീതീകാരിയായി
- നൈലോൺ, റയോൺ പോലെയുള്ള കൃത്രിമ നാരുകൾ നിർമ്മിക്കുന്നതിന്
- പെട്രോളിയം ശുദ്ധീകരണ പ്രക്രിയയിൽ
- നൈട്രിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണമായ ഓസ്റ്റ് വാൾഡ് പ്രക്രിയയിലെ അസംസ്കൃത വസ്തു വായി ഉപയോഗിക്കുന്നു.
പരീക്ഷണം
ഒരു ടെസ്റ്റ്യൂബിൽ അല്പം അമോണിയം ക്ലോറൈഡ് എടുക്കുക. ടെസ്റ്റ്യൂബിലേക്ക് അൽപ്പം സോഡിയം ഹൈഡ്രോക്സൈഡ് ലായനി ചേർക്കുക.
- ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകത്തിന്റെ നിറം, മണം എന്നിവ നിരീക്ഷിക്കുക.
- ഈർപ്പമുള്ള ചുവന്ന ലിറ്റ്മസ് പേപ്പർ ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്തു കാണിക്കുക.
- ടെസ്റ്റ്യൂബ് ചെറുതായി ചൂടാക്കുക.
- ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്തു ഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കിയ ഗ്ലാസ് ദണ്ഡ് കാണിക്കുക.
നിരീക്ഷണഫലങ്ങൾ പട്ടികയിൽ രേഖപ്പെടുത്തുക.
| ഉൽപ്പാദിപ്പിക്കപ്പെട്ട വാതകത്തിന്റെ നിറം | നിറമില്ല |
| ഉൽപ്പാദിപ്പിക്കപ്പെട്ട വാതകത്തിന്റെ മണം | രൂക്ഷമായ ഗന്ധം |
| ഈർപ്പമുള്ള ചുവന്ന ലിറ്റ്മസ് പേപ്പർ ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്തു കാണിക്കു മ്പോൾ ഉണ്ടായ നിറമാറ്റം | ചുവന്ന ലിറ്റ്മസ് പേപ്പർ നീല നിറമായി മാറുന്നു. |
| ഉൽപ്പാദിപ്പിക്കപ്പെട്ട വാതകത്തിന്റെ സ്വഭാവം | ബേസിക് സ്വഭാവം |
| ഗാഢഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കിയ ഗ്ലാസ്ഡ് ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്തു കാണിച്ചപ്പോഴുള്ള നിരീ ക്ഷണം | കട്ടിയുള്ള വെളുത്ത പുക യുണ്ടാകുന്നു. |
| ഈ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക. | NH3 + HCl → NH4Cl |
![]()
Question 5.
ചുവടെ പട്ടികയിൽ നൽകിയിരിക്കുന്ന ഉഭയദിശാ പ്രവർത്തനങ്ങൾ പരിശോധിച്ച് പട്ടിക പൂർത്തിയാക്കുക.

Answer:
| ഉഭയദിശാ പ്രവർത്തനം | പുരോപ്രവർത്തനം | പശ്ചാത്പ്രവർത്തനം |
| N2 + 3H2 \(\text { ⇌ }\) 2NH3 | N2 + 3H2 → 2NH3 | 2NH3 → N2 + 3H2 |
| 2SO2 + O2 \(\text { ⇌ }\) 2SO3 | 2SO2 + O2 → 2SO3 | 2SO2 → 2SO2 + O2 |
| H2 + I2 \(\text { ⇌ }\) 2HI | H2 + I2 → 2HI | 2HI → H2 + I2 |
എകദിശാ പ്രവർത്തനങ്ങൾ (Irreversible reactions)
അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാവുകയും ഉൽപ്പന്നങ്ങൾ വിഘടിച്ച് അഭികാരകങ്ങൾ ഉണ്ടാ കാത്തതുമായ രാസപ്രവർത്തനങ്ങൾ ഏകദിശാ പ്രവർത്തനങ്ങൾ എന്നറിയപ്പെടുന്നു.
ഉദാ: NaOH + HCl → NaCl + H2O (നിർവീരീകരണം)
C + O2 → CO2 (ജ്വലനം)
NaCl + AgNO3 → NaNO3 + AgCl
ലെ-ഷാറ്റ്ലിയർ തത്വം (Le Chateliers principle)
നൈട്രജനും, ഹൈഡ്രജനും സംയോജിച്ച് അമോണിയ ഉണ്ടാകുന്ന രാസപ്രവർത്തനം ഒരു പ്രവർത്തനമാണ്.
N2 + 3H2 \(\text { ⇌ }\) 2NH3
ഈ രാസപ്രവർത്തനനിരക്കുമായി ബന്ധപ്പെട്ട ഗ്രാഫ് ചിത്രം 7.4 നൽകിയിരിക്കുന്നു. ഗ്രാഫ് വിശകലനം ചെയ്തു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.

Question 6.
a. പ്രവർത്തനാരംഭത്തിൽ ഏത് ദിശയിലേക്കുള്ള പ്രവർത്തനമാണ് നടക്കുക
Answer:
പുരോപ്രവർത്തനം
b. സമയം കഴിയുന്തോറും പുരോപ്രവർത്തന നിരക്കിന് ഉണ്ടാകുന്ന മാറ്റം എന്താണ്?
Answer:
കുറയുന്നു
c. രാസപ്രവർത്തനം പുരോഗമിക്കുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢതയിൽ ഉണ്ടാകുന്ന മാറ്റം എന്ത്?
Answer:
കൂടുന്നു
d. അപ്പോൾ പശ്ചാത് പ്രവർത്തന നിരക്കിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
Answer:
കൂടുന്നു
e. പുരോപ്രവർത്തനത്തിന്റെയും പശ്ചാത് പ്രവർത്തനത്തിന്റെയും നിരക്കുകൾ തുല്യമാകുന്ന ബിന്ദു ഏത്?
Answer:
A
ഒരു ഉഭയദിശാ പ്രവർത്തനത്തിൽ പുരോപ്രവർത്തനത്തിന്റെയും പശ്ചാത് പ്രവർത്തനത്തിന്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടത്തെ രാസസംതുലനം (Chemical equillibrium) എന്ന് പറയുന്നു.
ലെ ഷാറൂലിയർ തത്വം
വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ
സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിൽ ഗാഢത, മർദം, താപനില എന്നിവയിൽ ഏതെങ്കിലും ഒന്നിന് മാറ്റം വരുത്തിയാൽ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്കവിധം സ്വയം ക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു. ഇതാണ് ലെ ഷാലിയർ തത്വം.
സംതുലനാവസ്ഥയുടെ സവിശേഷതകൾ
- സംതുലനാവസ്ഥയിൽ അഭികാരകങ്ങളും ഉൽപ്പന്നങ്ങളും സഹവർത്തിക്കുന്നു.
- സംതുലനാവസ്ഥയിൽ പുരോ-പശ്ചാത് പ്രവർത്തന നിരക്കുകൾ തുല്യമായിരിക്കും.
- സംതുലനാവസ്ഥയിലും അഭികാരക തന്മാത്രകൾ പ്രവർത്തിച്ച് ഉൽപ്പന്ന തന്മാത്രകളും ഉൽപ്പന്ന തന്മാത്ര കൾ അതേ നിരക്കിൽ പ്രവർത്തിച്ച് അഭികാരക തന്മാത്രകളും ഉണ്ടായികൊണ്ടിരിക്കുന്നു. അതിനാൽ രാസസംതുലനം തന്മാത്രാതലത്തിൽ ഗതിക സംതുലനമാണ് (Dynamic equillibrium).
ഒരു വ്യൂഹത്തിലേക്ക് പുതുതായി ഒന്നും ചേർക്കാതിരിക്കുകയും അതിൽ നിന്ന് ഒന്നും നീക്കം ചെയ്യാ തിരിക്കുകയും ചെയ്താൽ അത്തരം വ്യൂഹമാണ് സംവൃതവ്യൂഹം(Closed system). സംവൃതവ്യൂഹ ത്തിൽ മാത്രമേ സംതുലനാവസ്ഥ സാധ്യമാകൂ.
സംതുലനാവസ്ഥയിൽ ഗാഢതയുടെ സ്വാധീനം
Question 7.
ചുവടെ കൊടുത്തിരിക്കുന്ന രാസസമവാക്യം ശ്രദ്ധിക്കുക.
N2(g) + 3H2(g) → 2NH3(g)
സംതുലനാവസ്ഥയിലുള്ള ഈ വ്യൂഹത്തിൽ അഭികാരങ്ങളിലൊന്നായ ഡ്രജന്റെ ഗാഢത വർധിപ്പി ച്ചാൽ ലെ ഷാലിയർ തത്വമനുസരിച്ച് എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാണ് വ്യൂഹം പുനഃക്രമീകരിക്കുന്ന ത്. ശരിയായവ (✓) ചെയ്യുക.


Answer:
| കൂടുതൽ അമോണിയ രൂപപ്പെടും | ✓ |
| കൂടുതൽ ഹൈഡ്രജൻ ഉപയോഗിക്കപ്പെടും. | ✓ |
| പുരോപ്രവർത്തനത്തിന്റെ നിരക്ക് വർധിക്കും. | ✓ |
| പശ്ചാത്പ്രവർത്തനത്തിന്റെ നിരക്ക് വർധിക്കും. | ✗ |
പട്ടിക 7.4
മുകളിൽ നൽകിയ സംതുലനവ്യൂഹത്തിൽ ഗാഢതയിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ ഫലം വിശകലനം ചെയ്തു പട്ടിക 7.5 പൂർത്തിയാക്കുക.
| പ്രവർത്തനം | ഗാഢതയിലെ വ്യത്യാസം | നിരക്കിലെ മാറ്റം |
| കൂടുതൽ ഹൈഡ ജൻ ചേർക്കുന്നു. | അഭികാരകത്തിന്റെ ഗാഢത കൂടുന്നു. | പുരോപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു. |
| കൂടുതൽ ഉൽപ്പന്നം ചേർക്കുന്നു. | ഉൽപ്പന്നത്തിന്റെ ഗാഢത കൂടുന്നു. | പശ്ചാത്പ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു. |
| അമോണിയ നീക്കം ചെയ്യുന്നു. | ഉൽപ്പന്നത്തിന്റെ ഗാഢത കുറയുന്നു. | പുരോപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു. |
| കൂടുതൽ നൈട ജൻ ചേർക്കുന്നു. | അഭികാരകത്തിന്റെ ഗാഢത കൂടുന്നു. | പുരോപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു. |
| നൈട്രജൻ നീക്കം ചെയ്യുന്നു. | അഭികാരകത്തിന്റെ ഗാഢത കുറയുന്നു. | പുരോപ്രവർത്തനത്തിന്റെ നിരക്ക് കുറയുന്നു. |
| ഹൈഡ്രജൻ നീക്കം ചെയ്യുന്നു. | അഭികാരകത്തിന്റെ ഗാഢത കുറയുന്നു. | പശ്ചാതപ്രവർത്തനത്തിന്റെ നിരക്ക് കൂടുന്നു. |
(പടിക 7.5)
ലെ-ഷാറ്റ്ലിയർ തത്വം അനുസരിച്ച് ഒരു സംതുലനവ്യൂഹത്തിൽ അഭികാരകങ്ങളുടെ ഗാഢത വർദ്ധിപ്പി ച്ചാൽ പുരോപ്രവർത്തനനിരക്ക് കൂടുന്നു. ഉൽപ്പന്നത്തിന്റെ ഗാഢത വർധിപ്പിച്ചാൽ പശ്ചാത് പ്രവർത്തന നിരക്ക് കൂടുന്നു.
സംതുലനാവസ്ഥയും മർദവും
Question 8.
അമോണിയ നിർമ്മാണത്തിന്റെ രാസസമവാക്യം ശ്രദ്ധിക്കുക.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
a. അഭികാരകങ്ങളും ഉൽപ്പന്നങ്ങളും ഏതവസ്ഥയിലാണ്?
Answer:
വാതകാവസ്ഥയിൽ
b. മർദത്തിന് സ്വാധീനമുണ്ടാകുന്നത് ഏതവസ്ഥയിലാണ്?
Answer:
വാതകാവസ്ഥയിൽ
Question 9.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)
മുകളിൽ നൽകിയിരിക്കുന്ന രാസസമവാക്യം നിരീക്ഷിച്ച് ചുവടെയുള്ള പട്ടിക (7.6) പൂർത്തിയാക്കുക.


Answer:
| എത്ര മോൾ അഭികാരക തന്മാത്രകൾ ഉണ്ട്? | 1 + 3 = 4 |
| എത്ര മോൾ ഉൽപ്പന്ന തന്മാത്രകൾ ഉണ്ട്? | 2 |
| പുരോപ്രവർത്തനത്തിൽ നടക്കുന്ന മാറ്റം | 4 മോൾ അഭികാരക തന്മാത്രകൾ പ്രവർത്തിച്ച് 2 മോൾ ഉൽപ്പന്ന തന്മാത്രകൾ ഉണ്ടാകുന്നു. |
| പശ്ചാത്രപ്രവർത്തനത്തിൽ നടക്കുന്ന മാറ്റം | 2 മോൾ ഉൽപന്ന തന്മാത്രകൾ വിഘടിച്ച് 4 മോൾ അഭികാരക തന്മാത്രകൾ ഉണ്ടാകുന്നു. |
| പുരോപ്രവർത്തനം നടക്കുമ്പോൾ വ്യാപ്തത്തിൽ ഉണ്ടാകുന്ന വ്യത്യാസം | വ്യാപ്തം കുറയുന്നു. |
| പശ്ചാത് പ്രവർത്തനം നടക്കുമ്പോൾ വ്യാപ്തത്തിലുണ്ടാകുന്ന വ്യത്യാസം | വ്യാപ്തം കൂടുന്നു. |
പട്ടിക 7.6
a. നിശ്ചിത വ്യാപ്തത്തിൽ നിലനിൽക്കുന്ന ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കൂട്ടിയാൽ മർദത്തിന് എന്തു സംഭവിക്കും?
Answer:
മർദം കൂടും.
ലെ ഷാറ്റ്ലിയർ തത്വം അനുസരിച്ച് സന്തുലനാവസ്ഥയിലുളള വ്യൂഹത്തിൽ മർദം കൂട്ടിയാൽ വ്യൂഹം മർദ്ദം കുറച്ച് വീണ്ടും സന്തുലനാവസ്ഥ പ്രാപിക്കുവാൻ ശ്രമിക്കുന്നു. തന്മാത്രകളുടെ മോൾ എണ്ണം കുറയുന്ന ദിശയിലേക്ക് കൂടുതൽ പ്രവർത്തനം നടത്തിയാണിത് സാധ്യമാക്കുന്നത്.
Question 10.
അമോണിയ നിർമ്മാണത്തിൽ മർദത്തിന്റെ സ്വാധീനം എന്താണെന്ന് കണ്ടെത്തി പട്ടിക 7.7 പൂർത്തിയാ ക്കുക.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g)

Answer:
| തന്മാത്രകളുടെ എണ്ണം (രാസപ വർത്തനത്തിന്റെ തുടക്കത്തിൽ) | പ്രവർത്തനം | രാസപ്രവർത്തന നിരക്കിലുണ്ടാകുന്ന വ്യത്യാസം |
| അഭികാരകഭാഗത്തെ തന്മാത്രക ളുടെ എണ്ണം കൂടുതൽ | മർദം കൂട്ടുന്നു. | പുരോപ്രവർത്തന നിരക്ക് കൂടുന്നു. പശ്ചാത്പ്രവർത്തന നിരക്ക് കുറയുന്നു. |
| ഉൽപ്പന്നഭാഗത്തെ തന്മാത്രകളുടെ എണ്ണം കുറവ് | മർദം കുറയ്ക്കുന്നു | പുരോപ്രവർത്തന നിരക്ക് കുറയുന്നു. പശ്ചാത്പ്രവർത്തന നിരക്ക് കൂടുന്നു. |
![]()
Question 11.
ചുവടെ കൊടുത്തിരിക്കുന്ന രാസസമവാക്യം പരിശോധിക്കുക.
H2(g) + I2(g) \(\text { ⇌ }\) 2HI(g)
a. അഭികാരകഭാഗത്തെ ആകെ തന്മാത്രകളുടെ എണ്ണം എത്ര?
Answer:
രണ്ട്
b. ഉൽപന്ന ഭാഗത്തെ ആകെ തന്മാത്രകളുടെ എണ്ണമെത്ര?
Answer:
രണ്ട്
c. അഭികാരകഭാഗത്തെ ആകെ തന്മാത്രകളുടെ എണ്ണവും ഉൽപന്ന ഭാഗത്തെ ആകെ തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം എന്ത്?
Answer:
രണ്ടും തുല്യമാണ്
d. ഈ പ്രവർത്തനത്തിൽ മർദത്തിന് സ്വാധീനമുണ്ടോ?
Answer:
ഇല്ല പ്രവർത്തനത്തിൽ മർദത്തിന് സ്വാധീനമുണ്ടോ?
ഒരു ഉഭയദിശാപ്രവർത്തനത്തിൽ അഭികാരക-ഉൽപന്ന ഭാഗങ്ങളിലെ വാതകാവസ്ഥയിലുള്ള തന്മാത്ര കളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളിൽ മർദത്തിന് സംതുലനാവ സ്ഥയിൽ യാതൊരു സ്വാധീനവും ഉണ്ടായിരിക്കുകയില്ല.
സംതുലനാവസ്ഥയും താപനിലയും
Question 12.
അമോണിയ നിർമ്മാണത്തിന്റെ രാസസമവാക്യം ശ്രദ്ധിക്കുക.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
a. ഇവിടെ താപാഗിരണ പ്രവർത്തനമേത്?
Answer:
പശ്ചാത് പ്രവർത്തനം
b. താപമോചക പ്രവർത്തനമേത്?
Answer:
പുരോപ്രവർത്തനം
ഒരു ഉഭയദിശാപ്രവർത്തനത്തിൽ താപനില വർധിക്കുന്നത് താപാഗിരണ പ്രവർത്തനത്തിനും, താപനില കുറയുന്നത് താപമോചക പ്രവർത്തനത്തിനും അനുകൂലമാണ്.
അമോണിയ നിർമ്മാണത്തിൽ താപനില കുറയ്ക്കുന്നത് കൂടുതൽ ഉൽപന്നം ലഭിക്കേണ്ടതിന് അനുകൂലമാകേ ണ്ടതാണ്. എന്നാൽ താപനില കുറയുന്നത് അഭികാരക തന്മാത്രകൾക്കു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നതി നുള്ള ഷോൾഡ് എനർജി കിട്ടാതിരിക്കാൻ കാരണമാകുന്നു. തന്മൂലം പുരോ-പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് വളരെ കുറഞ്ഞു പോകുന്നതിനും വ്യൂഹം സംതുലനാവസ്ഥ കൈവരിക്കാൻ വൈകുന്നതിനും കാര
ണമാകുന്നു.
അതിനാൽ വ്യാവസായികമായി അമോണിയ നിർമ്മിക്കുമ്പോൾ അനുകൂല താപനിലയായി ഏകദേശം 450°C ആണ് പ്രവർത്തനത്തിൽ സ്വീകരിക്കുന്നത്.
സംതുലനാവസ്ഥയും ഉൽപ്രേരകവും
- രാസപ്രവർത്തന നിരക്ക് വർധിപ്പിക്കുന്ന പദാർഥങ്ങളാണ് ഉൽപ്രേരകങ്ങൾ.
- ഉൽപ്രേരകങ്ങൾ, ഉഭയദിശാ പ്രവർത്തനങ്ങളിൽ പുരോ-പശ്ചാത് പ്രവർത്തനങ്ങളെ ഒരേ നിരക്കിൽ വർധി പ്പിക്കുന്നു. ഇതിന്റെ ഫലമായി വ്യൂഹം വളരെ വേഗത്തിൽ സംതുലാവസ്ഥ കൈവരിക്കുന്നു.
Question 13.
a. സംതുലനാവസ്ഥ കൈവരിച്ച് ഒരു വ്യൂഹത്തില് ഉൽപ്രേരകം ചേർത്താൽ എന്തു മാറ്റമുണ്ടാകും?
Answer:
മാറ്റമുണ്ടാകില്ല
b. അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏതാണ്?
Answer:
സ്പോഞ്ച് അയൺ
Question 14.
അമോണിയയുടെ വ്യാവസായിക നിർമ്മാണം ഒരു ഉഭയദിശാ പ്രവർത്തനമാണ്. കൂടുതൽ ഉൽപ്പന്നം ലഭി ക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
Answer:
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
- അഭികാരകങ്ങളുടെ ഗാഢത വർധിപ്പിക്കുക.
- ഉൽപ്പന്നത്തെ വ്യൂഹത്തിൽ നിന്ന് തുടർച്ചയായി നീക്കം ചെയ്യുക.
- മർദം വർദ്ധിപ്പിക്കുക.
- അനുകൂല താപനിലയായ 450oC ൽ പ്രവർത്തനം നടത്തുക.
- സ്പോഞ്ച് രൂപത്തിലുളള അയൺ ഉൽപ്രേരകമായി ഉപയോഗിക്കുക.
Question 15.
SO3 + H2O → H2SO4
സൾഫർ ട്രൈഓക്സൈഡ് ജലത്തിൽ ലയിപ്പിച്ചാലും സൾഫ്യൂരിക് ആസിഡ് ലഭിക്കും. എന്നാൽ ഈരീതി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്നില്ല. കാരണമെന്ത്?
Answer:
SO3 ജലത്തിൽ ലയിക്കുന്ന പ്രവർത്തനം താപമോചകമാണ്. തന്മൂലം രാസപ്രവർത്തനത്തിന്റെ തുടക്ക ത്തിൽ ഉണ്ടാകുന്ന സൾഫ്യൂരിക് അസിഡ് മഞ്ഞുപോലുള്ള ചെറുകണങ്ങളായി (സ്മോഗ് മാറുകയും തുടർന്നുള്ള ലയനത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാൽ ഈ രീതി ഉപയോഗിക്കുന്നില്ല.
Question 16.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഫ്ളോ ചാർട്ട് ആണ് നൽകിയിരിക്കുന്നത്. ഇതിൽ (a), (b) ഇവ ഏതാണെന്ന് തിരിച്ചറിഞ്ഞെഴുതുക.

Answer:
(a) SO3
(b) H2O
സൾഫ്യൂരിക് ആസിഡിന്റെ ഭൗതികഗുണങ്ങൾ
- നിറമില്ല
- വിസ്കോസിറ്റി ജലത്തേക്കാൾ കൂടുതലാണ്.
- ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്.
- ജലത്തിൽ ലയിക്കുന്നു.
സൾഫ്യൂരിക് ആസിഡിന്റെ ജലത്തിലെ ലേയത്വം
പരീക്ഷണം
ഒരു ടെസ്റ്റ് ട്യൂബിൽ 5mL ജലമെടുത്തു അതിലേയ്ക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് സാവ ധാനം ചേർക്കുക.
a. ടെസ്റ്റ് ട്യൂബിന്റെ അടിഭാഗം സ്പർശിച്ച് നോക്കുക. എന്താണനുഭവപ്പെടുന്നത്?
Answer:
ടെസ്റ്റ് ട്യൂബിന്റെ അടിഭാഗം നന്നായി ചൂടാക്കിയിരിക്കുന്നു.
b. പ്രവർത്തനം താപമോചകമോ താപശോഷകമോ?
Answer:
താപമോചകം
Question 17.
സൾഫ്യൂരിക് ആസിഡ് നേർപ്പിക്കുമ്പോൾ എടുക്കേണ്ട മുൻകരുതൽ എന്താണ്? കാരണമെന്ത്?
Answer:
സൾഫ്യൂരിക് ആസിഡ് ജലത്തിൽ ലയിക്കുന്ന പ്രവർത്തനം താപമോചകമാണ്. അതിനാൽ സൾഫ്യൂരിക് ആസിഡ് നേർപ്പിക്കുമ്പോൾ ജലത്തിലേയ്ക്ക് ആസിഡ് അൽപ്പാൽപ്പമായി ചേർത്തു ഇളക്കണം. ആസിഡി ലേക്ക് ജലം ചേർത്തു നേർപ്പിക്കുകയാണെങ്കിൽ ആസിഡ് പുറത്തേക്ക് തെറിച്ച് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
സൾഫ്യൂരിക് ആസിഡിന്റെ രാസഗുണങ്ങൾ
പരീക്ഷണം
ഒരു വാച്ച് ഗ്ലാസിൽ അൽപം പഞ്ചസാരയെടുത്ത് അതിലേക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുക. മാറ്റം നിരീക്ഷിക്കുക.
നിരീക്ഷണം: പഞ്ചസാര കരിയായി മാറുന്നു.

a. പഞ്ചസാരയിലെ ഒരു തന്മാത്രയിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും ആറ്റങ്ങളുടെ എണ്ണങ്ങൾ തമ്മി ലുള്ള അനുപാതം എന്താണ്?
Answer:
2 : 1
ഈ പ്രവർത്തനത്തിൽ സൾഫ്യൂരിക് ആസിഡ് പഞ്ചസാരയിലെ ഹൈഡ്രജനെയും ഓക്സിജനേയും ജല ത്തിന്റെ അനുപാതത്തിൽ (2 : 1) ആഗിരണം ചെയ്യുന്നു.
പദാർഥങ്ങളിൽ രാസപരമായി സംയോജിച്ചിരിക്കുന്ന ജലത്തെ അല്ലെങ്കിൽ പദാർഥങ്ങളിൽ അടങ്ങിയി രിക്കുന്ന ഹൈഡ്രജനെയും ഓക്സിജനെയും ജലത്തിന്റെ അനുപാതത്തിൽ ആഗിരണം ചെയ്യുന്ന പ്രക്രി യയാണ് നിർജലീകരണം. ഗാഢ സൾഫ്യൂരിക് ആസിഡ് ശക്തിയേറിയ ഒരു നിർജലീകാരിയാണ്.
![]()
Question 18.
സൾഫ്യൂരിക് ആസിഡിന്റെ നിർജലീകരണ ഗുണം പ്രകടമാക്കുന്ന ചുവടെ നൽകിയിരിക്കുന്ന പ്രവർത്ത നങ്ങൾ ചെയ്ത നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.

Answer:
| പ്രവർത്തനം | നിരീക്ഷണം |
| 1. ഒരു ബീക്കറിൽ എടുത്ത ഗ്ലൂക്കോസിലേക്ക് അല്പം ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുന്നു. | ഗ്ലൂക്കോസ് കരി (കാർബൺ) ആയി മാറുന്നു. |
| 2. വാച്ച് ഗ്ലാസിൽ എടുത്തിരിക്കുന്ന നീലനിറത്തിലുള്ള കോപ്പർ സൾഫേറ്റിലേക്ക് ഗാഢ സൾഫ്യൂരിക് ആസിഡ് തുള്ളിയായി ചേർക്കുന്നു. | കോപ്പർ സൾഫേറ്റിന്റെ നീല നിറം അപ്രത്യക്ഷമാകുന്നു. |
നിഗമനം:
1) ഗ്ലൂക്കോസിലുള്ള ഹൈഡ്രജനേയും ഓക്സിജനേയും സൾഫ്യൂരിക് ആസിഡ് ജലത്തിന്റെ അനുപാത ത്തിൽ ആഗിരണം ചെയ്യുന്നു. ഇവിടെ സൾഫ്യൂരിക് ആസിഡ് നിർജലീകാരിയായി പ്രവർത്തിക്കുന്നു.
2) കോപ്പർ സൾഫേറ്റിന്റെ നീലനിറത്തിന് കാരണം സംയോജിത ജലത്തിന്റെ സാന്നിധ്യമാണ്. സൾഫ്യൂ രിക് ആസിഡ് ഈ സംയോജിത ജലത്തെ ആഗിരണം ചെയ്യുന്നു. തന്മൂലം കോപ്പർ സൾഫേറ്റിന്റെ നീലനിറം നഷ്ടപ്പെടുന്നു.
ശോഷകാരക ഗുണം (Drying property)
ഒരു പദാർഥത്തോടൊപ്പമുള്ള ജലാംശം ആഗിരണം ചെയ്യാൻ കഴിയുന്ന പദാർഥങ്ങളാണ് ശോഷകാരകങ്ങൾ (Drying agents).
CO2, SO2, HCl എന്നീ വാതകങ്ങളുടെ നിർമ്മാണവേളയിൽ ഗാഢ സൾഫ്യൂരിക് ആസിഡ് ശോഷകാരകമായി ഉപയോഗിക്കുന്നു.
Question 19.
NH3 നിർമ്മാണവേളയിൽ ശോഷകാരകമായി ഗാഢ. H2SO4 ഉപയോഗിക്കാത്തതെന്തുകൊണ്ട്?
Answer:
ബേസിക സ്വഭാവമുള്ള NH, സൾഫ്യൂരിക് ആസിഡുമായി പ്രവർത്തിച്ച് അമോണിയം സൾഫേറ്റ് എന്ന ലവണമായി മാറുന്നു.
2NH3 + H2SO4 → (NH4)2SO4
ലവണങ്ങളുമായുള്ള പ്രവർത്തനം
ഗാഢ സൾഫ്യൂരിക് ആസിഡ് ക്ലോറൈഡുകളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ക്ലോറൈഡ് ഉണ്ടാക്കുന്നു.
ഉദാ: NaCl + H2SO4 → NaHSO4 + HCl
ഗാഢ സൾഫ്യൂരിക് ആസിഡ് നൈട്രേറ്റുകളുമായി പ്രവർത്തിച്ച് നൈട്രിക് ആസിഡും ഉണ്ടാകുന്നു.
ഉദാ: KNO3 + H2SO4 → KHSO4 + HNO3
ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ് മുതലായവയുടെ നിർമ്മാണത്തിന് ഈ രീതിയാണ് ഉപ യോഗിക്കുന്നത്.
ഓക്സീകരണ ഗുണം
Question 20.
ചുവടെ നൽകിയിരിക്കുന്ന രാസസമവാക്യം വിശകലനം ചെയ്യുക.
C + 2H2SO4 → CO2 + 2SO2 + 2H2O
a. മൂലക കാർബണിന്റെ ഓക്സീകരണാവസ്ഥ ഏത്?
Answer:
പൂജ്യം (0)
b. CO2 ൽ കാർബണിന്റെ ഓക്സീകരണാവസ്ഥ എത്രയാണ്? ഈ പ്രവർത്തനത്തിൽ കാർബണിന് എന്തു സംഭവിച്ചു?
Answer:
+4
ഓക്സീകരിക്കപ്പെട്ടു. (കാരണം ഓക്സീകരണാവസ്ഥ ‘0’ ൽ നിന്ന് +4 ആയി വർധിച്ചു
Question 21.
ഗാഢ സൾഫ്യൂരിക് ആസിഡും കോപ്പറുമായുള്ള പ്രവർത്തനത്തിന്റെ രാസസമവാക്യം നോക്കുക.
Cu + H2SO4 → CuSO4 + SO2 + 2H2O
ഇവിടെ കോപ്പറിന് എന്തു സംഭവിച്ചു?
![]()
Answer:
ഓക്സീകരിക്കപ്പെട്ടു. (കോപ്പറിന്റെ ഓക്സീകരണാവസ്ഥ പൂജ്യത്തിൽ നിന്ന് +2 ആയി വർദ്ധിച്ചു)
ഗാഢ സൾഫ്യൂരിക് ആസിഡ് ലോഹങ്ങളുമായും അലോഹങ്ങളുമായും പ്രവർത്തിച്ച് അവയെ ഓക്സീ കരിക്കുന്നു. ഗാഢ സൾഫ്യൂരിക് ആസിഡ് നല്ല ഒരു ഓക്സീകാരിയാണ്.
Question 22.
ആസിഡുകളുടെ അയോണീകരണ സമവാക്യം എഴുതി പട്ടിക പൂർത്തിയാക്കുക.
Answer:
| ആസിഡ് | അയോണീകരണ സമവാക്യം | ആസിഡിന്റെ ബേസികത |
| HNO3 | HNO3 → H+ + \(\mathrm{NO}_3^{-}\) | 1 |
| HCl | HCl → H+ + Cl– | 1 |
| HBr | HBr → H+ + Br– | 1 |
| HF | HF → H+ + F– | 1 |
| H2SO4 | H2SO4 → 2H+ + \(\mathrm{SO}_4^{2-}\) | 2 |
| H2C2O4 | H2C2O4 → 2H+ + \(\mathrm{C}_2 \mathrm{O}_4^{2-}\) | 2 |
| H2CO3 | H2CO3 → 2H+ + \(\mathrm{CO}_3^{2-}\) | 2 |
| H3PO4 | H3PO4 → 3H+ + \(\mathrm{PO}_4^{3-}\) | 3 |
ബേസികത 1 ആണെങ്കിൽ ഏകബേസിക് ആസിഡ് എന്നു പറയുന്നു. HCI
Answer:
HNO3, HCl
ബേസികത 2 ആണെങ്കിൽ ദ്വിബേസിക് ആസിഡ് എന്നു പറയുന്നു.
Answer:
H2SO4, H2CO3
ബേസികത 3 ആണെങ്കിൽ ത്രിബേസിക് ആസിഡ് എന്നു പറയുന്നു.
Answer:
H3PO4
ആൽക്കലികൾ
- ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ആൽക്കലികൾ.
- പ്രധാനപ്പെട്ട ഒരു ആൽക്കലിയാണ് സോഡിയം ഹൈഡ്രോക്സൈഡ് (NaOH).
Question 23.
സോഡിയം ഹൈഡ്രോക്സൈഡ് ജലത്തിൽ ലയിക്കുമ്പോൾ നടക്കുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
NaOH → Na+ + OH–
Question 24.
നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

Answer:
| ആൽക്കലിയുടെ രാസനാമം | രാസസൂത്രം | ജലത്തിന്റെ അയോണീകരണ സമവാക്യം |
| സോഡിയം ഹൈഡ്രോക്സൈഡ് | NaOH | NaOH→ Na+ + OH– |
| കാൽസ്യം ഹൈഡ്രോക്സൈഡ് | Ca(OH)2 | Ca(OH)2 → Ca2+ + 2OH– |
| അമോണിയം ഹൈഡ്രോ ക്സൈസ് | NH4OH | \(\mathrm{NH}_4^{+}\) + OH– |
Question 25.
ആൽക്കലികൾ ജലത്തിൽ ലയിക്കുമ്പോൾ സ്വതന്ത്രമാകുന്ന പൊതുവായ അയോൺ ഏതാണ്?
Answer:
ഹൈഡ്രോക്സൈഡ് അയോൺ (OH–)
അറീനിയസ് സിദ്ധാന്തം
ജലീയ ലായനിയിൽ H+ അയോണുകളെ സ്വതന്ത്രമാക്കാൻ കഴിയുന്നവയാണ് ആസിഡുകൾ. ജലീയ ലായനിയിൽ OH– അയോണുകളെ സ്വതന്ത്രമാക്കാൻ കഴിയുന്നവയാണ് ബേസുകൾ. ഇതാണ് അറീനി യസ് സിദ്ധാന്തം.
![]()
Question 26.
സോഡിയം ക്ലോറൈഡ് ജലത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന അയോണുകൾ ഏവ?
Answer:
സോഡിയം അയോൺ (Na+)
ക്ലോറൈഡ് അയോൺ (Cl–)
Question 27.
ആനോഡിൽ ഓക്സീകരണത്തിന് വിധേയമാകുന്ന അയോൺ ഏത്?
Answer:
ക്ലോറൈഡ് അയോൺ (Cl–)
Question 28.
ഓക്സീകരണ സമവാക്യം എഴുതുക.
Answer:
2Cl– → Cl2 + 2e–
Question 29.
ഇടത്തെ അറയിൽ സ്വതന്ത്രമാകുന്ന വാതകം ഏത്?
Answer:
ക്ലോറിൻ
Question 30.
കാഥോഡിൽ നടക്കുന്ന നിരോക്സീകരണ സമവാക്യം എഴുതുക.
Answer:
2H2O + 2e– → H2 + 2OH–
Question 31.
ഇവിടെ സ്വതന്ത്രമാകുന്ന വാതകമേത്?
Answer:
ഹൈഡ്രജൻ
ഇടത്തെ അറയിൽ നിന്ന് Na+ അയോണുകൾ സ്തരത്തിലൂടെ വലത്തേ അറയിലേക്ക് സഞ്ചരിക്കുന്നു. Na+ അയോണും OH– അയോണും ചേർന്ന് സോഡിയം ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു.
Na+ + OH– → NaOH
സോഡിയം ഹൈഡ്രോക്സൈഡ് കാസ്റ്റിക് സോഡ (Caustic Soda) എന്നും അറിയപ്പെടുന്നു.
സോഡിയം ഹൈഡ്രോക്സൈഡിന്റെ ഉപയോഗങ്ങൾ
- സോപ്പുകളുടെയും ഡിറ്റർജെന്റുകളുടെയും നിർമ്മാണത്തിന്.
- അലുമിനിയം നിർമ്മാണത്തിൽ ബോക്സൈറ്റിന്റെ ശുദ്ധീകരണത്തിനായി (ലീച്ചിംഗിനായി)
- പേപ്പർ നിർമ്മിക്കുന്നതിന്
- റയോൺ നിർമ്മാണത്തിന്
- ആസ്പിരിൻ പോലെയുള്ള മരുന്നുകൾ നിർമ്മിക്കുന്നതിന്
ഹൈഡ്രോക്ലോറിക് ആസിഡ് (HCl)
Question 32.
ഹൈഡ്രജനും ക്ലോറിനും തമ്മിൽ പ്രവർത്തിച്ചാൽ ലഭിക്കുന്ന ഉൽപന്നം എത്? സമീകരിച്ച സമവാക്യം എഴുതുക.
Answer:
ഹൈഡ്രജൻ ക്ലോറൈഡ് (HCl)
H2 + Cl2 → 2HCl
HCl വാതകം അയോൺ രഹിത ജലത്തിൽ ലയിപ്പിച്ചാണ് ഹൈഡ്രോക്ലോറിക് ആസിഡ് നിർമ്മിക്കുന്നത്.
HCl ന്റെ ഉപയോഗങ്ങൾ
- കറിയുപ്പ് ശുദ്ധീകരിക്കുന്നതിന്
- ചായങ്ങൾ നിർമ്മിക്കുന്നതിന്
- PVC നിർമ്മിക്കുന്നതിന്
- അക്വാറീജിയ (ഗോൾഡ്, പ്ലാറ്റിനം എന്നിവയുടെ ലായകം) നിർമ്മിക്കുന്നതിന്
- കാർബണിക സംയുക്തങ്ങളും അകാർബണിക സംയുക്തങ്ങളും നിർമ്മിക്കുന്നതിന്
- വളങ്ങൾ നിർമ്മിക്കുന്നതിന്
- ലോഹങ്ങൾ ശുദ്ധീകരിക്കുന്നതിന്
Question 33.
സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന ലവണം ഏതാണ്?
Answer:
സോഡിയം ക്ലോറൈഡ് (NaCl)
NaOH + HCl → NaCl + H2O
![]()
Question 34.
ചുവടെ നൽകിയിട്ടുള്ള ലവണങ്ങളുടെ ലായനികൾക്ക് അസിഡിക് സ്വഭാവമാണോ ബേസിക് സ്വഭാവമാ ണോയെന്ന് പരിശോധിച്ച് പട്ടിക പൂർത്തിയാക്കുക.

Answer:
| ലവണ ലായനി | ലായനിയുമായി സമ്പർക്ക ത്തിൽ വരുമ്പോൾ നീല ലിറ്റ്മസിന്റെ നിറത്തിലുണ്ടാ കുന്ന മാറ്റം | ലായനിയുമായി സമ്പർക്ക ത്തിൽ വരുമ്പോൾ ചുവന്ന ലിറ്റ്മസിന്റെ നിറത്തിലുണ്ടാ കുന്ന മാറ്റം | ലായനിയുടെ സ്വഭാവം (ആസിഡിന്റെ / ബേസിന്റെ ന്യൂട്രൽ സ്വഭാവം) |
| NaCl | നിറം മാറുന്നില്ല. | നിറം മാറുന്നില്ല. | ന്യൂട്രൽ |
| NH4Cl | ചുവപ്പായി മാറുന്നു. | നിറം മാറുന്നില്ല. | ആസിഡിന്റെ സ്വഭാവം |
| Na2CO3 | നിറം മാറുന്നില്ല. | നീലയായി മാറുന്നു. | ബേസിന്റെ സ്വഭാവം |
♦ ജലത്തിൽ ലയിക്കുമ്പോൾ ആസിഡിന്റെയോ ബേസിന്റേയോ സ്വഭാവം പ്രകടിപ്പിക്കാത്ത ലവണങ്ങൾ ന്യൂട്രൽ ലവണങ്ങൾ എന്ന് അറിയപ്പെടുന്നു.
ഉദാ: NaCl
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോളിസിസിന് വിധേയമായി ആസിഡിന്റെ സ്വഭാവമുള്ള ലായനി ഉൽപ്പാ ദിപ്പിക്കുന്ന ലവണങ്ങളെ അസിഡിക് ലവണങ്ങൾ എന്നു വിളിക്കുന്നു.
ഉദാ: NH4Cl, (NH4)2, SO4
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോളിസിസിന് വിധേയമായി ബേസിന്റെ സ്വഭാവമുള്ള ലായനി ഉൽപ്പാദി പ്പിക്കുന്ന ലവണങ്ങളെ ബേസിക് ലവണങ്ങൾ എന്നു വിളിക്കുന്നു.
ഉദാ: Na2CO3, CH3-COONa
ഒരു ലവണത്തിലെ ആനയാണോ, കാറ്റാണോ ഇവ രണ്ടുമോ ജലവുമായി പ്രവർത്തിച്ച് ആസിഡിന്റെ സ്വഭാവമോ, ബേസിന്റെ സ്വഭാവമോ ഉള്ള ലായനി ഉണ്ടാകുന്ന പ്രക്രിയയാണ് ലവണ ഹൈഡ്രോളിസിസ് (Salt hydrolysis).
വീര്യം കൂടിയ ആസിഡും വീര്യം കൂടിയ ബേസും പ്രവർത്തിച്ചുണ്ടാകുന്ന ലവണം ന്യൂട്രൽ ലവണം ആയിരിക്കും.
ഉദാ: NaCl (HCl + NaOH)
വീര്യം കൂടിയ ആസിഡും വീര്യം കുറഞ്ഞ ബേസും പ്രവർത്തിച്ചുണ്ടാകുന്ന ലവണം അസിഡിക് ലവണം ആയിരിക്കും.
ഉദാ: NH4Cl (HCl + NH4OH)
വീര്യം കുറഞ്ഞ ആസിഡും വീര്യം കൂടിയ ബേസും പ്രവർത്തിച്ചുണ്ടാകുന്ന ലവണം ബേസിക് ലവണം ആയിരിക്കും.
ഉദാ: Na2CO3 (H2CO3 + NaOH)
Question 35.
ജലം, കാർബൺ ഡൈഓക്സൈഡ് എന്നിവയിൽ ഏതെല്ലാം മൂലകങ്ങളുണ്ട്?
Answer:
ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ
- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങൾ പ്രകൃതിയിൽ നിന്ന് തന്നെ സസ്യങ്ങൾക്കും ലഭി ക്കുന്നു. വായുവിൽ നിന്നും ജലത്തിൽ നിന്നും ഇവയെ ആഗിരണം ചെയ്യാൻ കഴിയും. ഇവയെ സ്വാഭാ വിക പോഷകങ്ങൾ (Natural nutrients) എന്ന് പറയുന്നു.
- സസ്യങ്ങൾക്ക് കൂടിയ അളവിൽ വേണ്ടിവരുന്ന മൂലകങ്ങളാണ് നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) എന്നിവ. ഇവയെ പ്രാഥമിക പോഷകങ്ങൾ (Primary nutrients) എന്ന് വിളിക്കുന്നു.
- കാൽസ്യം (Ca), മഗ്നീഷ്യം (Mg), സൾഫർ (S) എന്നിവ കുറഞ്ഞ അളവിൽ മണ്ണിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിൽ മാത്രമേ ഇവ സസ്യങ്ങൾക്ക് ആവശ്യമുള്ളൂ. ഇവ ദ്വിതീയ പോഷകങ്ങൾ (Secondary nutrients) എന്നറിയപ്പെടുന്നു.
- ചില മൂലകങ്ങൾ വളരെ കുറച്ച് അളവിൽ മാത്രമേ സസ്യങ്ങൾക്ക് ആവശ്യമുള്ളൂ. ആയതിനാൽ ഇവയെ സൂക്ഷ്മ പോഷകങ്ങൾ (Micronutrients) എന്ന് വിളിക്കുന്നു. ഉദാ: ഇരുമ്പ്, മാംഗനീസ്
രാസവളങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ
- വളത്തിലെ സംയുക്തങ്ങളിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ സസ്യങ്ങൾക്ക് അനായാസം ലഭ്യമാകണം.
- വളം ജലത്തിൽ ലയിക്കുന്നതായിരിക്കണം.
- വളത്തിലെ സംയുക്തങ്ങൾ സ്ഥിരതയുള്ളതും സസ്യങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ ദീർഘനാൾ മണ്ണിൽ നിലനിൽക്കുന്നതും ആയിരിക്കണം.
- മണ്ണിന്റെ pH-ൽ കൂടുതൽ വ്യതിയാനം ഉണ്ടാകാൻ പാടില്ല.
- സസ്യങ്ങൾക്ക് വിഷഹേതുവാകാൻ പാടില്ല.
പ്രാഥമിക പോഷകങ്ങൾ ശരിയായ അളവിൽ സസ്യങ്ങൾക്ക് ലഭ്യമാക്കുന്നതിനായി രാസവളങ്ങൾ ഉപയോഗി ക്കാറുണ്ട്. അത്തരം രാസവളങ്ങളെ നൈട്രജൻ വളങ്ങൾ, ഫോസ്ഫേറ്റ് വളങ്ങൾ, പൊട്ടാഷ് വളങ്ങൾ എന്നി ങ്ങനെ വർഗ്ഗീകരിച്ചിട്ടുണ്ട്. ഇവയെ സംയോജിപ്പിച്ച് മിശ്രിത വളങ്ങളായും നിർമ്മിക്കുന്നുണ്ട്. ഇവയെ (NPK മിശ്രിതവളങ്ങൾ എന്ന് വിളിക്കുന്നു.
| വിവിധയിനം വളങ്ങൾ | സസ്യങ്ങളിൽ വളത്തിന്റെ സ്വാധീനം | ഉദാഹരണങ്ങൾ |
| നൈട്രജൻ വളങ്ങൾ | • സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. | അമോണിയം സൾഫേറ്റ്, കാൽസ്യം സയനമൈഡ്, യൂറിയ, സോഡിയം നൈട്രേറ്റ്, കാൽസ്യം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് |
| ഫോസ്ഫേറ്റ് വളങ്ങൾ | • സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. • ഉൽപാദനക്ഷമത വർധിപ്പിക്കുന്നു. |
അമോണിയം ഫോസ്ഫേറ്റ്, ട്രിപ്പിൾ സൂപ്പർ ഫോസ്ഫേറ്റ് |
| പൊട്ടാഷ് വളങ്ങൾ | • സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. • ഉൽപാദനക്ഷമത വർധിപ്പിക്കുന്നു. • രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. |
പൊട്ടാസ്യം ക്ലോറൈഡ് (മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്), പൊട്ടാസ്യം സൾഫേറ്റ്,
പൊട്ടാസ്യം – മഗ്നീഷ്യം സൾഫേറ്റ് |
പട്ടിക 7.13
Class 10 Chemistry Chapter 7 Malayalam Medium – Extended Activities
Question 1.
H2(g) + I2(g) \(\text { ⇌ }\) 2HI(g)
എന്ന പ്രവർത്തനത്തിന്റെ ഗ്രാഫാണ് ചുവടെ നൽകിയിരിക്കുന്നത്.

ഈ രാസപ്രവർത്തനം തുടങ്ങുമ്പോൾ (സമയം = 0) ഹൈഡ്രജന്റെ ഗാഢത അയോഡി ന്റേതിനേക്കാൾ കൂടുതലാണ്.
i) C, D, E എന്നീ വകങ്ങൾ (curves) എന്തിനെ സൂചിപ്പിക്കുന്നു?
ii) രേഖ AB വരച്ചിരിക്കുന്ന സമയം മുതൽ രാസ പ്രവർത്തനത്തിന്റെ സ്വഭാവം എന്ത്?
Answer:
i) C, D എന്നിവ പുരോപ്രവർത്തനം
(C ഹൈഡ്രജന്റെ ഗാഢത അയഡിനേക്കാൾ കൂടിയിരിക്കുമ്പോൾ)
E പശ്ചാത് പ്രവർത്തനം
ii) വ്യൂഹം സംതുലനാവസ്ഥ കൈവരിക്കുന്നു. (പുരോ-പശ്ചാത് പ്രവർത്തന നിരക്കുകൾ തുല്യമാക്കുന്നു)
Question 2.
കർഷകരുമായും കൃഷി ഓഫീസറുമായും സംവ ദിച്ചശേഷം ഏതെങ്കിലും നാല് വിളകൾക്ക് അവ യുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഉപയോ ഗിക്കുന്ന രാസവളങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
നെല്ല്
- അടിവളമായി – ഫോസ്ഫറസ്, പൊട്ടാസ്യം, യൂറിയ – വേരുകളുടെ വളർച്ചയ്ക്ക്.
- ചിനപ്പുപൊട്ടൽ – യൂറിയ – ഇലകളുടെയും തണ്ടുകളുടേയും വളർച്ചയ്ക്ക്.
- കതിരുവരുന്ന ഘട്ടം – പൊട്ടാഷ് – കതിരിന്റെ വളർച്ച, ധാന്യത്തിന്റെ ഗുണമേന്മ എന്നി വയ്ക്ക്.
വാഴ
- നടീലിനുശേഷമുള്ള മാസങ്ങൾ – യൂറിയ, ഫോസ്ഫറസ് – വേരുകളുടെ വളർച്ചയ്ക്ക്
- കായിക വളർച്ചാ ഘട്ടം – യൂറിയ, പൊട്ടാഷ് – ഇലകളുടേയും, തണ്ടിന്റെയും വളർച്ചയ്ക്ക്.
- കായ്ക്കുന്ന ഘട്ടം – പൊട്ടാഷ് – കുലയുടെ വലുപ്പം, മധുരം, ഗുണമേന്മ എന്നിവ കൂട്ടുക.
തെങ്ങ്
- തൈകൾക്ക് (ആദ്യ മാസങ്ങളിൽ) – നൈട ജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ യുടെ സമീകൃതം – തടിയുടെ ബലം, മൊത്ത ത്തിലുള്ള ആരോഗ്യം എന്നിവ നൽകുക.
- കായ്ച്ചു തുടങ്ങുന്നതിനു മുൻപ് – നൈട ജൻ, പൊട്ടാസ്യം – വേഗത്തിലുള്ള വളർച്ചയ്ക്കും ഓലകൾ വിടരുന്നതിനും
- കായ്ക്കുന്ന തെങ്ങുകൾക്ക് – പൊട്ടാസ്യം (കൂടുതൽ), നൈട്രജൻ, ഫോസ്ഫറസ് – ഗുണമേന്മ വർദ്ധിപ്പിക്കുക.
തക്കാളി
- അടിവളമാക്കി – ഫോസ്ഫറസ്, പൊട്ടാസ്യം – വേരുകൾ സ്ഥാപിക്കുന്നതിനും, ആദ്യകാല പ്രതിരോധശേഷിക്കും.
- കായിക വളർച്ചാ ഘട്ടം – യൂറിയ – ചെടിക്ക് വലുപ്പം വെക്കുന്നതിനും, ശക്തമായ ഇലക ളുടെ വളർച്ചയ്ക്കും.
- പൂവിടുന്ന ഘട്ടം – പൊട്ടാഷ്, കാൽസ്യം നൈട്രേറ്റ് – പഴങ്ങൾക്ക് ഗുണമേന്മ നൽകുക, പൂക്കൾ കൊഴിയുന്നത് തടയുക.
Question 3.
രാസസംതുലനത്തിൽ എത്തപ്പെടുന്ന ചില രാസ പ്രവർത്തനങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ മർദത്തിന്റെ സ്വാധീനം എന്താണെന്ന് വിവരിക്കുക. (സൂചന. ഖരാവസ്ഥയിലും ദ്രാവ കാവസ്ഥയിലും നിലനിൽക്കുന്ന സംയുക്തങ്ങ ളിൽ മർദത്തിന്റെ സ്വാധീനം പരിഗണിക്കാൻ പറ്റാ അത് തീരെ കുറവാണ്.)
CO2(g) + C(s) \(\text { ⇌ }\) 2CO(g)
CaCO3(s) \(\text { ⇌ }\) CaO(s) + CO2(g)
COCl2 \(\text { ⇌ }\) CO(g) + Cl2(g)
Answer:
CO2(g) + C(s) \(\text { ⇌ }\) 2CO(g)
മർദം വർദ്ധിക്കു മ്പോൾ പുരോ പ്രവർത്തന വേഗത കുറയുന്നു. പശ്ചാത്പ്രവർത്തന വേഗത കൂടുന്നു.
CaCO3(s) \(\text { ⇌ }\) CaO(s) + CO2(g)
മർദം വർദ്ധിക്കു മ്പോൾ പുരോ പ്രവർത്തന വേഗത കുറയുന്നു. പശ്ചാത്പ്രവർത്തന വേഗത കൂടുന്നു.
COCl2(g) \(\text { ⇌ }\) CO(g) + Cl2(g)
മർദം വർദ്ധിക്കു മ്പോൾ പുരോ പ്രവർത്തന വേഗത കുറയുന്നു. പശ്ചാത്പ്രവർത്തന വേഗത കൂടുന്നു.
Question 4.
വളരെ നേർപ്പിച്ച വിനാഗിരിയിലേക്ക് സോഡിയം അസറ്റേറ്റ് ലവണം ചേർത്താൽ പരിണിത ലായ നിയ്ക്ക് നേർപ്പിച്ച വിനാഗിരിയേക്കാൾ ആസിഡ് ഗുണം കൂടുതലായിരിക്കുമോ കുറവായിരി ക്കുമോ? സാധൂകരിക്കുക.
Answer:
വിനാഗിരിയേക്കാൾ ആസിഡ് ഗുണം കുറവായി രിക്കും.
സോഡിയം അസറ്റേറ്റ് ഒരു ബേസിക് ലവണമാ ണ്. ബേസിക് ലവണം വിനാഗിരിയുടെ അസി ഡിക് സ്വഭാവം കുറയ്ക്കുന്നു.
Question 5.
ഒരു രാസവളത്തിലെ പ്രധാന ഘടകങ്ങൾ അമോ ണിയം ഫോസ്ഫേറ്റും ((NH4)3PO4) അമോ ണിയം സൾഫേറ്റുമാണ് ((NH4)2SO4).
i) ഇത് വ്യാവസായികമായി നിർമ്മിക്കാൻ കുറ ഞ്ഞത് എത്ര അസംസ്കൃത വസ്തുക്കൾ വേണം?
ii) ഈ അസംസ്കൃത വസ്തുക്കൾ ഏതെല്ലാം?
iii) ഈ യൂണിറ്റിൽ പ്രതിപാദിച്ചിട്ടുള്ള അസം ത വസ്തുക്കളുടെ വ്യാവസായിക നിർമ്മാണം വിശദമാക്കുക.
Answer:
i) കുറഞ്ഞത് രണ്ട് അസംസ്കൃത വസ്തുക്കൾ വേണം.
ii) അമോണിയം ഫോസ്ഫേറ്റ് – അമോണിയം ഹൈഡ്രോക്സൈഡ്, ഫോസ്ഫോറിക് ആസിഡ്
അമോണിയം സൾഫേറ്റ് – അമോണിയം ഹൈഡ്രോക്സൈഡ് സൾഫ്യൂരിക് ആസിഡ്
iii) അമോണിയയുടെ വ്യാവസായിക നിർമ്മാണം – ഹേബർ പ്രക്രിയ ഉന്നതമർദത്തിലും താപനിലയിലും നട ജനും ഹൈഡ്രജനും 1 : 3 അനുപാതത്തിൽ സംയോജിച്ചാണ് അമോണിയ നിർമ്മിക്കുന്നത്. സ്പോഞ്ച് അയൺ ഉൽപ്രേരകമായി ഉപയോ ഗിക്കുന്നു.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം – സമ്പർക്ക പ്രക്രിയ
S(s) + O2(g) → SO2(g)
2SO2(g) + O2(g) \(\mathrm{V}_2 \mathrm{O}_5\) 2SO3(g)
SO3(g) + H2SO4(l) → H2S2O7 (l)
H2S2O7(l) + H2O(l) → 2H2SO4(l)
![]()
10th Class Chemistry Notes Pdf Malayalam Medium Chapter 7
Class 10 Chemistry Chapter 7 Notes Pdf Malayalam Medium
ഓർമ്മിക്കേണ്ട വസ്തുതകൾ
- അമോണിയ (NH3)
NH4Cl (അമോണിയം ക്ലോറൈഡ്) ഉം Ca(OH)2 (കാൽസ്യം ഹൈഡ്രോക്സൈഡ് അഥവാ നീറ്റുകക്ക) ഉം ചേർത്താണ് ലബോറട്ടറിയിൽ അമോണിയ നിർമ്മിക്കുന്നത്.
ഭൗതിക ഗുണങ്ങൾ :- നിറമില്ല
- രൂക്ഷ ഗന്ധം
- വായുവിനേക്കാൾ ഭാരം കുറഞ്ഞത്
- വെള്ളത്തിൽ വളരെ വേഗത്തിൽ ലയിക്കുന്നു.
രാസഗുണങ്ങൾ : - ബേസിക് സ്വഭാവം
- വെള്ളത്തിൽ ലയിക്കുമ്പോൾ NH4OH രൂപപ്പെടുന്നു.
ഉപയോഗങ്ങൾ: വളങ്ങൾ, നൈട്രിക് ആസിഡ്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമ്മാണ ത്തിന് ഉപയോഗിക്കുന്നു.
- അമോണിയയുടെ വ്യാവസായിക നിർമ്മാണം:
ഹേബർ പ്രക്രിയ- N2 + 3H2 \(\text { ⇌ }\) 2NH3
- ഉന്നത മർദത്തിലും താപനിലയിലും നട ജനും ഹൈഡ്രജനും 1:3 അനുപാതത്തിൽ സംയോജിപ്പിച്ചാണ് ഈ പ്രക്രിയയിൽ അമോണിയ നിർമ്മിക്കുന്നത്.
- സ്പോൻജ് അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നു.
- രാസസംതുലനം
ഒരു ഉഭയദിശാ പ്രവർത്തനത്തിൽ പുരോപ്രവർ ത്തനത്തിന്റെയും പശ്ചാത്പ്രവർത്തനത്തിന്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടത്തെ രാസസം തുലനം എന്ന് പറയുന്നു. - സംതുലനാവസ്ഥയ സ്വാധീനിക്കുന്ന ഘടകങ്ങൾ
- മർദ്ദം
- ഗാഢത
- താപനില
- ഉൽപ്രേരകം
- സൾഫ്യൂരിക് ആസിഡ്
- രാസവസ്തുക്കളുടെ രാജാവ്’ എന്ന് അറിയ പ്പെടുന്നു.
- വളങ്ങൾ, ഡിറ്റർജന്റുകൾ, പെയിന്റുകൾ, നാരുകൾ, മരുന്നുകൾ, പെട്രോളിയം ശുദ്ധീ കരണം എന്നിവയിൽ ഉപയോഗിക്കുന്നു.
സമ്പർക്ക പ്രക്രിയ വഴി നിർമ്മിക്കുന്നു.
1) S + O2 → SO2
2) 2SO2 + O2 → 2SO3 (ഉൽപ്രേരകം: വനേഡിയം
3) SO3 + H2SO4 → H2S2O7 (ഒലിയം)
4) H2S2O7 + H2O → H2SO4
-
- ഭൗതിക ഗുണങ്ങൾ : നിറമില്ല, വിസ്കോസിറ്റി ജലത്തേക്കാൾ കൂടുതലാണ്, ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്, ജലത്തിൽ ലയിക്കുന്നു.
- രാസഗുണങ്ങൾ നിർജലീകരണ ഗുണം, ശോഷകാരകഗുണം, ഓക്സീകരണ ഗുണം.
- ആസിഡുകളുടെ ബേസികത
ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത,- ഉദാഹരണങ്ങൾ
- ഏകബേസിക് ആസിഡ്: HNO3, HCl
- ദ്വിബേസിക് ആസിഡ്: H2SO4
- ത്രിബേസിക് ആസിഡ്: H3PO4
- ഉദാഹരണങ്ങൾ
- സോഡിയം ഹൈഡ്രോക്സൈഡ്
സോഡിയം ഹൈഡ്രോക്സൈഡ് വ്യാവസായിക മായി നിർമ്മിക്കുന്നത് ക്ലോർ ആൽക്കലി പ്രക്രിയ യിലൂടെയാണ്.
ഉപയോഗങ്ങൾ: സോപ്പുകളുടെയും ഡിറ്റർജെന്റു കളുടെയും നിർമ്മാണത്തിന്, പേപ്പർ നിർമ്മിക്കുന്നതിന്. - ഹൈഡ്രോക്ലോറിക് ആസിഡ് (HCl)
- ഹൈഡ്രജനും ക്ലോറിനും നേരിട്ട് സംയോജി പ്പിച്ചാണ് ഹൈഡ്രജൻ ക്ലോറൈഡ് വ്യാവ സായികമായി നിർമ്മിക്കുന്നത്.
- HCl ബർണറിൽ ഉണ്ടാകുന്ന HCl, അയോൺ രഹിത ജലത്തിൽ ലയിപ്പിച്ച് ഗാഢ ഹൈഡ്രോ ക്ലോറിക് ആസിഡ് നിർമ്മിക്കുന്നു.
- ലവണങ്ങൾ
നിർവീരീകരണ രാസപ്രവർത്തനം:
HCl + NaOH → NaCl + H2O.
ലവണങ്ങളുടെ സ്വഭാവം- NaCl → ന്യൂട്രൽ
- NH4Cl → ആസിഡിന്റെ സ്വഭാവം
- Na2CO3 → ബേസിന്റെ സ്വഭാവം
രൂപീകരണം: - വീര്യം കൂടിയ ആസിഡും + വീര്യം കൂടിയ ബേസും → ന്യൂട്രൽ
HCl + NaOH → NaCl - വീര്യം കൂടിയ ആസിഡും + വീര്യം കുറഞ്ഞ ബേസും → അസിഡിക്
HCl + NH4OH → NH4Cl - വീര്യം കുറഞ്ഞ ആസിഡും + വീര്യം കൂടിയ ബേസും → ബേസിക്
H2CO3 + NaOH → Na2CO3
- വളങ്ങൾ
സസ്യങ്ങൾക്ക് പോഷകം പ്രദാനം ചെയ്യുന്ന പ്രകൃതിദത്തമോ കൃത്രിമമോ ആയ വസ്തു ക്കളെ വളങ്ങൾ എന്ന് വിളിക്കുന്നു.- സസ്യങ്ങൾക്ക് ആവശ്യമുള്ള പോഷകങ്ങൾ:
- സ്വാഭാവിക പോഷകങ്ങൾ – H, O, C (വെള്ളത്തിൽ നിന്നും CO2-ൽ നിന്നും ലഭിക്കുന്നത്)
- പ്രാഥമിക പോഷകങ്ങൾ – N, P, K (വലിയ അളവിൽ ആവശ്യമുള്ളത്)
- ദ്വിതീയ പോഷകങ്ങൾ – Ca, Mg, S (ചെറിയ അളവിൽ ആവശ്യമുള്ളത്)
- സൂക്ഷ്മ പോഷകങ്ങൾ-Fe, Mn തുടങ്ങിയവ
- വിവിധയിനം വളങ്ങൾ: നൈട്രജൻ വളങ്ങൾ, ഫോസ്ഫേറ്റ് വളങ്ങൾ, പൊട്ടാഷ് വളങ്ങൾ
![]()
ആമുഖം
ലോഹങ്ങളെ അപേക്ഷിച്ച് അലോഹങ്ങളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ജീവന്റെ നിലനിൽപ്പിന് ലോഹ ങ്ങളെക്കാൾ സംഭാവന നൽകുന്നത് അലോഹങ്ങളാണെന്ന് കാണാം. ജലത്തിലെയും അന്തരീക്ഷ വായുവി ലെയും നമ്മുടെ ഭക്ഷണപദാർഥങ്ങളിലെയും (കാർബോ ഹൈഡ്രേറ്റുകൾ പ്രോട്ടീനുകൾ, എണ്ണകൾ, കൊഴുപ്പു കൾ, സസ്യങ്ങൾക്ക് ആവശ്യമായ പോഷകങ്ങളിലെയും ഘടകങ്ങൾ വിലയിരുത്തിയാൽ ഇത് മനസ്സിലാകും. മനുഷ്യർക്കും, സസ്യങ്ങൾക്കും അത്യന്താപേക്ഷിതമായ നിരവധി സംയുക്തങ്ങൾ ഉണ്ട്. ഇവ മിക്കതും അലോഹ സംയുക്തങ്ങളാണ്. ചില പ്രധാനപ്പെട്ട അലോഹസംയുക്തങ്ങൾ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത പദാർഥങ്ങളാണ്. ഇവ നേരിട്ടും വിവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. അത്തരത്തി ലുള്ള ചില പ്രധാന അലോഹസംയുക്തങ്ങളുടെ വ്യാവസായിക നിർമ്മാണം, രാസഭൗതിക ഗുണങ്ങൾ, ഉപയോ ഗങ്ങൾ എന്നിവ ഈ യൂണിറ്റിൽ നമുക്ക് പരിചയപ്പെടാം.
അമോണിയ (NH3)
- പ്രധാനപ്പെട്ട ഒരു നൈട്രജൻ സംയുക്തമാണ് അമോണിയ.
- സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ വളങ്ങൾ നിർമ്മിക്കുന്നതിന് അമോണിയ ഉപയോഗി ക്കുന്നു.
അമോണിയ നിർമ്മിക്കാം
ഒരു വാച്ച് ഗ്ലാസിൽ അല്പം അമോണിയം ക്ലോറൈഡ് (NH4Cl) എടുക്കുക. അതിലേക്ക് അല്പം കാൽസ്യം ഹൈഡ്രോക്സൈഡ് Ca(OH)2 ചേർത്തു ഗ്ലാസ് റോഡ് ഉപയോഗിച്ച് നന്നായി ഇളക്കുക.
- അമോണിയയ്ക്ക് നിറമില്ല
- രൂക്ഷഗന്ധമുണ്ട്.
- ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു.
- അമോണിയയ്ക്ക് ബേസിക് ഗുണമാണ്.
2NH4Cl + Ca(OH)2 → CaCl2 + 2H2O + 2NH3
പരീക്ഷണശാലയിൽ അമോണിയ നിർമ്മിച്ച് ശേഖരിക്കുന്ന വിധം ചിത്രീകരിച്ചിരിക്കുന്നത് നോക്കുക.

രാസസംതുലനം
ഒരു ഗ്ലാസ് ട്യൂബിന്റെ ഒരറ്റത്തു ഗാഢ ഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കിയ പഞ്ഞിയും മറ്റേ അറ്റത്ത് അമോ ണിയ ലായനിയിൽ മുക്കിയ പഞ്ഞിയും ട്യൂബിന്റെ ഉള്ളിലായി വരത്തക്കവണ്ണം വയ്ക്കുക. ട്യൂബിന്റെ രണ്ടറ്റവും കോർക്ക് കൊണ്ട് അടയ്ക്കുക. ഗ്ലാസ് ട്യൂബിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുക.
നിരീക്ഷണം: ഗ്ലാസ് ട്യൂബിൽ കട്ടിയുള്ള വെളുത്ത പുകയുണ്ടാകുന്നു. വെളുത്ത പദാർഥം ഗ്ലാസ് ട്യൂബിന്റെ വശങ്ങളിൽ പറ്റിപിടിക്കുന്നു.
NH3, HCl എന്നിവ സംയോജിച്ച് അമോണിയം ക്ലോറൈഡ് ഉണ്ടാകുന്നതാണ് ഇതിന് കാരണം. NH3 + HCl → NH4Cl
ഗ്ലാസ് ട്യൂബ് ചൂടാക്കുക. വെളുത്ത പദാർഥം അപ്രത്യക്ഷമാകുന്നു.
NH4Cl വിഘടിച്ച് NH3, HCl എന്നിവ ഉണ്ടാകുന്നതാണിതിന് കാരണം.
NH4Cl → NH3 + HCl
ഉഭയദിശാ പ്രവർത്തനങ്ങൾ (Reversible reactions)
അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപന്നങ്ങൾ ഉണ്ടാകുകയും ഉൽപന്നങ്ങൾ വിഘടിച്ച് വീണ്ടും അഭികാരങ്ങ ളായി മാറുകയും ചെയ്യുന്ന രാസപ്രവർത്തനങ്ങളാണ് ഉഭയദിശാ പ്രവർത്തനങ്ങൾ.
അമോണിയം ക്ലോറൈഡിന്റെ താപീയ വിഘടനം ഉഭയദിശാ പ്രവർത്തനമാണ്.
ഒരു ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് പുരോപ്രവർത്തനം (Forward reaction).
NH3 + HCl → NH4Cl
ഒരു ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ വിഘടിച്ച് വീണ്ടും അഭികാരകങ്ങളായി മാറുന്ന പ്രവർത്തനമാ ണ് പശ്ചാത്പ്രവർത്തനം (Backward reaction).
NH4Cl → NH3 + HCl
ഉഭയദിശാ പ്രവർത്തനത്തിലെ പുരോപ്രവർത്തനത്തെയും \(\text { ⇌ }\) ചിഹ്നം ഉപയോഗിച്ച് ഒരുമിച്ചെഴുതാം.
NH3 + HCl \(\text { ⇌ }\) NH4Cl
സൾഫ്യൂരിക് ആസിഡ് (H2SO4)
- സൾഫ്യൂരിക് ആസിഡ് രാസവസ്തുക്കളുടെ രാജാവ് (King of Chemicals) എന്നറിയപ്പെടുന്നു.
- രാസവളങ്ങൾ, പെയിന്റുകൾ, ഫൈബറുകൾ, മരുന്നുകൾ, തുണിത്തരങ്ങൾ, ഡിറ്റർജന്റുകൾ, കീടനാശിനി കൾ തുടങ്ങി നിരവധി വസ്തുക്കളുടെ നിർമ്മാണത്തിനും പെട്രോളിയം ശുദ്ധീകരണത്തിനും സൾഫ്യൂ രിക് ആസിഡ് ഉപയോഗിക്കുന്നു.
- വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് സമ്പർക്ക പ്രക്രിയ (Contact process) വഴി യാണ്.
സമ്പർക്ക പ്രക്രിയയിലെ പ്രധാന ഘട്ടങ്ങൾ
- സൾഫറിനെ വായുവിൽ കത്തിച്ച് സൾഫർ ഡൈഓക്സൈഡാക്കി മാറ്റുന്നു.
S(s) + O2(g) → SO2(g) - സൾഫർ ഡൈഓക്സൈഡിനെ വനേഡിയം പെറോക്സൈഡ് (V2O5) എന്ന ഉൽപ്രേരകത്തിന്റെ സാന്നി ധ്യത്തിൽ ഓക്സിജനുമായി സംയോജിപ്പിച്ച് സൾഫർ ട്രൈ ഓക്സൈഡ് നിർമ്മിക്കുന്നു.
2SO2(g) + O2(g) \(\stackrel{\mathrm{V}_2 \mathrm{O}_5}{\rightleftharpoons}\) 2SO3(g) - SO3(g) നെ ഗാഢസൾഫ്യൂരിക് ആസിഡിൽ ലയിപ്പിച്ച് ഒലിയം (H2S2O7) നിർമ്മിക്കുന്നു.
SO3(g) + H2SO4(l) → H2S2O7(l)
ആസിഡുകളുടെ ബേസികത
- H+ അയോണുകളാണ് ആസിഡുകളുടെ ഗുണങ്ങൾക്കടിസ്ഥാനം.
- ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത.
![]()
സോഡിയം ഹൈഡ്രോക്സൈഡ് (NaOH)
- സോഡിയം ഹൈഡ്രോക്സൈഡ് വ്യാവസായികമായി നിർമ്മിക്കുന്നത് ക്ലോർ ആൽക്കലി പ്രക്രിയയിലൂ ടെയാണ്.
- ക്ലോർ ആൽക്കലി പ്രക്രിയയിൽ സോഡിയം ക്ലോറൈഡിന്റെ ജലീയ ലായനി വൈദ്യുത വിശ്ലേഷണത്തിന്
വിധേയമാക്കുന്നു. - സ്തരസെൽ (Membrane cell) ആണ് സോഡിയം ക്ലോറൈഡ് ലായനിയുടെ (ബനിന്റെ വൈദ്യുത വിശ്ലേഷണത്തിനായി ഉപയോഗിക്കുന്നത്. ഇതിലെ രണ്ട് അറകളെ തമ്മിൽ പ്രത്യേക അയോണുകളെ മാത്രം കടത്തി വിടുന്ന സ്തരം ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു.

ലവണങ്ങൾ (Salts)
ആസിഡുകളും ബേസുകളും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തങ്ങളാണ് ലവണങ്ങൾ.
വളങ്ങൾ (Fertilizers)
സസ്യങ്ങൾക്ക് പോഷകം പ്രദാനം ചെയ്യുന്ന പ്രകൃതിദത്തമോ കൃത്രിമമോ ആയ വസ്തുക്കളെ വളങ്ങൾ എന്ന് വിളിക്കുന്നു.