The comprehensive approach in SSLC Physics Notes Pdf Malayalam Medium and Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ ensure conceptual clarity.
10th Class Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ
Std 10 Physics Chapter 1 Notes Malayalam Medium – Let’s Assess
Question 1.
ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്?
a) ശബ്ദവും പ്രകാശവും അനുപ്രസ്ഥ തരംഗ ങ്ങളാണ്.
b) ശബ്ദവും പ്രകാശവും അനുദൈർഘ്യതരംഗ ങ്ങളാണ്.
c) ശബ്ദം അനുദൈർഘ്യതരംഗവും പ്രകാശം അനുപ്രസ്ഥതരംഗവുമാണ്.
d) ശബ്ദം അനുപ്രസ്ഥ തരംഗവും പ്രകാശം അനുദൈർഘ്യതരംഗവുമാണ്
Answer:
ശബ്ദം അനുദൈർഘ്യ തരംഗവും പ്രകാശം അനുപ്രസ്ഥതരംഗവും ആണ്
Question 2.
വവ്വാലിന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ഉച്ചപരിധി 120 kHz ആണ് എങ്കിൽ പരമാവധി എത തരംഗദൈർഘ്യമുള്ള ശബ്ദം വരെ അതിനു കേൾക്കാൻ സാധിക്കും? ശബ്ദവേഗം 350 m/s എന്ന് പരിഗണിക്കുക.
Answer:
ശബ്ദത്തിന്റെ ഉച്ചപരിധി, f = 120 kHz = 120000 Hz
ശബ്ദവേഗം, v = 350 m/s
പരമാവധി തരംഗദൈർഘ്യം,λ = v/f
= (350 m/s)/120000 Hz
= 0.0029 m = 2.9 × 10-3 m
Question 3.
3.2 m/s വേഗത്തിൽ സഞ്ചരിക്കുന്ന രണ്ട് തരംഗങ്ങ ളുടെ ഗ്രാഫിക് ചിത്രീകരണം നൽകിയിരിക്കുന്നു.

a) ഓരോ തരംഗത്തിന്റെയും ആവൃത്തി, പിരിയഡ്, തരംഗദൈർഘ്യം എന്നിവ കണ്ടെത്തി എഴുതുക.
Answer:
a) ചിത്രം 1.30 (a)
ശബ്ദവേഗം, v = 3.2 m/s
ആവൃത്തി, f = 1/8 H
പീരിയഡ്, T = 1/f = 8 s
തരംഗദൈർഘ്യം, λ = v/f= (3.2m/s)/(1/8 Hz)
= 3.2 × 8 = 25.6 m
b) ചിത്രം 1.30 (b)
ശബ്ദവേഗം, v = 3.2 m/s
ആവൃത്തി, f = 1 Hz
പീരിയഡ്, T = 1/f = 1 s
തരംഗദൈർഘ്യം, λ = v/f = (3.2m/s)/(1 Hz)
= 3.2 m
![]()
Question 4.
താഴെത്തന്നിരിക്കുന്നവയിൽ ഏത് ആവൃത്തിയി ലുള്ള ശബ്ദമാണ് മനുഷ്യന് കേൾക്കാൻ സാധിക്കുന്നത്?
a) 5 Hz
b) 2000 Hz
c) 200 kHz
d) 50 kHz
Answer:
2000 Hz
Question 5.
ഒരു തരംഗത്തിന് 2 kHz ആവൃത്തിയും 35 cm തരംഗദൈർഘ്യവും ഉണ്ട്. എങ്കിൽ ഈ തരംഗം 0.5 s ൽ എത്ര ദൂരം സഞ്ചരിക്കും?
Answer:
ആവൃത്തി, f = 2 kHz = 2000 Hz
തരംഗദൈർഘ്യം λ = 35 cm = 0.35 m
തരംഗവേഗം, v = f λ = 2000 Hz × 0.35 m
= 700 m/s
ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം = 700 m
0.5 5 ൽ സഞ്ചരിക്കുന്ന ദൂരം = (700 m/s)/2 = 350 m
Question 6.
0.5 s ൽ 50 ശൃംഗങ്ങളും 50 ഗർത്തങ്ങളും ഉണ്ടാ കുന്ന തരംഗത്തിന്റെ ആവൃത്തി എത്?
Answer:
0.5 s ൽ ഉണ്ടാകുന്ന ശൃംഗങ്ങളുടെ എണ്ണം = 0.5
s ൽ ഉണ്ടാകുന്ന ഗർത്തങ്ങളുടെ എണ്ണം = 50
1 s ൽ ഉണ്ടാകുന്ന ശൃംഗങ്ങളുടെ എണ്ണം =
1 s ൽ ഉണ്ടാകുന്ന ഗർത്തങ്ങളുടെ എണ്ണം = 100
തരംഗത്തിന്റെ ആവൃത്തി = 100 Hz
Question 7.
ചിത്രം 1.31 (a), (b) എന്നിവയിൽ നൽകിയിരി ക്കുന്ന തരംഗങ്ങളെ സംബന്ധിച്ച് മായത്
(ആവൃത്തി, ആയതി, പീരിയഡ്)

Answer:
ആയതി
Question 8.
ഒരു അനുപ്രസ്ഥതരംഗത്തിന്റെ അടുത്തടുത്ത ഗർത്തങ്ങൾ തമ്മിലുള്ള അകലം 2 m ആണ്. അതിന്റെ വേഗം 20 m/s ആണെങ്കിൽ ആവൃത്തി കണ്ടെത്തുക.
Answer:
അടുത്തടുത്ത രണ്ട് ഗർത്തങ്ങൾ തമ്മിലുള്ള
അകലം = 2 m
തരംഗദൈർഘ്യം λ = 2 m
വേഗം, v = 20 m/s
ആവൃത്തി, f = v/λ = 20/2
= 10 Hz
Question 9.
ശബ്ദം ഒരു മാധ്യമത്തിലൂടെ പ്രേഷണം ചെയ്യു മ്പോൾ സഞ്ചരിക്കുന്നത് (മാധ്യമത്തിലെ കണിക കൾ / തരംഗം / ശബ്ദസ്രോതസ്സ് / മാധ്യമം)
Answer:
തരംഗം
Question 10.
മേശപ്പുറത്ത് ഉറപ്പിച്ച് നിർത്തിയിരിക്കുന്ന ട്യൂണി ങ്ഫോർക്കിന്റെ ഇരുഭുജങ്ങൾക്കും സമീപത്തായി ട്യൂണിങ് ഫോർക്കിനെ സ്പർശിക്കുന്ന രീതിയിൽ രണ്ട് പിത്ത്ബോളുകൾ തൂക്കിയിട്ടിരിക്കുന്നു. ഈ സംവിധാനത്തിന്റെ അടുത്തിരുന്ന് ഒരാൾ പിയാനോ വായിക്കുന്നു.
a) ഈ സന്ദർഭത്തിൽ പിത്ത് ബോളുകൾ ചെറു തായി അനങ്ങുന്നു. കാരണം എന്തായിരിക്കും?
(പ്രണോദിത കമ്പനം പ്രതിധ്വനി)
b) പിയാനോയിൽ ചില സ്വരങ്ങൾ വായിക്കു മ്പോൾ പിത്ത്ബോളുകൾ കൂടിയ ആയതിയിൽ തെറിക്കുന്നു. ഇതിന് കാരണമായ പ്രതിഭാസം ഏതാണ്? (അനുരണനം / അനുനാദം)
Answer:
a) പ്രണോദിത കമ്പനം
b) അനുനാദം
![]()
SSLC Physics Chapter 1 Notes Questions and Answers Pdf Malayalam Medium
Question 1.
ഊഞ്ഞാലിന്റെ ചലനം ഏതുതരമാണ്? (വർത്തുളം/ദോലനം)
Answer:
ദോലനം
Question 2.
ഊഞ്ഞാലിന്റെ ചലനത്തെ സൂചിപ്പിക്കുന്ന രേഖാചിത്രം നിരീക്ഷിക്കൂ.
ഊഞ്ഞാൽ സ്വതന്ത്രാവസ്ഥയിൽ നിന്ന് ദോലനം ആരംഭിക്കുന്ന സ്ഥാനം (തുലനസ്ഥാനം) എതാണ്? (A/O/B)

Answer:
O
Question 3.
ദോലനം എന്താണ്?
Answer:
ഒരു വസ്തു തുലനസ്ഥാനത്തെ ആസ്പദമാക്കി കൃത്യമായ ഇടവേളകളിൽ ഇരു വശത്തേക്കും ചലിക്കുന്നതാണ് ദോലനം (Oscillation).
Question 4.
ചിത്രത്തിൽ തുലനസ്ഥാനത്തുനിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനാന്തരം എത്ര?
(2a, a/2, a)
Answer:
a
| ശബ്ദതരംഗങ്ങൾ തുലനസ്ഥാനത്തു നിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനാന്തരത്തിന്റെ അളവാണ് ആയതി (Amplitude). ആയതി a എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. ആയതിയുടെ SI യൂണിറ്റ് മീറ്റർ (m) ആകുന്നു |
Question 5.
ഊഞ്ഞാൽ ഒരു ആട്ടം (ദോലനം) പൂർത്തിയാക്കുന്നത് എപ്പോഴാണ്?

(0 യിൽ നിന്ന് A യിലെത്തി തിരികെ O യിൽ എത്തുമ്പോൾ / O യിൽ നിന്ന് A യിൽ എത്തി, അവിടെ നിന്ന് B യിൽ എത്തി തിരികെ O യിൽ എത്തുമ്പോൾ)
Answer:
O യിൽ നിന്ന് A യിൽ എത്തി, അവിടെ നിന്ന് B യിൽ എത്തി തിരികെ O യിൽ എത്തുമ്പോൾ
Question 6.
ഒരു ദോലനം എന്താണ്?
Answer:
എവിടെ നിന്ന് ചലനം തുടങ്ങിയോ, അതേ ദിശയിൽ അവിടെ തിരിച്ചു വരുന്നതാണ് ഒരു ദോലനം.
![]()
Question 7.
A യിൽ നിന്നാണ് എണ്ണാൻ തുടങ്ങുന്നതെങ്കിൽ ഒരു ദോലനം പൂർത്തിയാക്കുന്നത് എപ്പോഴാണ്?

Answer:
A യിൽ നിന്നു B യിൽ പോയി തിരികെ A യിൽ എത്തുമ്പോഴാണ് ഊഞ്ഞാൽ ഒരു ദോലനം പൂർത്തിയാക്കുന്നത്.
Question 8.
ദോലനചലനങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ എഴുതൂ.
Answer:
- ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
- ആടുന്ന തൊട്ടിലിന്റെ ചലനം
- സിമ്പിൾ പെന്റുലത്തിന്റെ ബോബിന്റെ ചലനം
- ആടുന്ന ഊഞ്ഞാലിന്റെ ചലനം
Question 9.
30 ദോലനങ്ങൾക്ക് 1 മിനിറ്റ് സമയം എടുക്കുന്ന ഒരു പെൻഡുലം ഒരു ദോലനം പൂർത്തിയാക്കാൻ എത സമയം എടുക്കും എന്ന് കണ്ടെത്താമോ?
Answer:
30 ദോലനത്തിന് ആവശ്യമായ സമയം = 1 മിനിറ്റ് = 60s
1 ദോലനത്തിന് ആവശ്യമായ സമയം = 60/30 = 2s
| ഒരു ദോലനത്തിന് ആവശ്യമായ സമയമാണ് പീരിയഡ് (Period). പീരിയഡ് അളക്കുന്നത് സെക്കന്റ് (s) എന്ന യൂണിറ്റ് ഉപയോഗിച്ചാണ്. |
Question 10.
ഇതേ പെൻഡുലം ഒരു സെക്കൻഡിൽ എത്ര ദോലനങ്ങൾ പൂർത്തിയാക്കും എന്ന് കണ്ടെത്തൂ.
Answer:
1 മിനിറ്റിലെ (60 s) ദോലനങ്ങളുടെ എണ്ണം = 30
1 സെക്കൻഡിലെ ദോലനങ്ങളുടെ എണ്ണം = 30/60 = 0.5
| ഒരു സെക്കൻഡിൽ ഉണ്ടാകുന്ന ദോലനങ്ങളുടെ എണ്ണമാണ് ആവൃത്തി (frequency) (f). ആവൃത്തിയുടെ SI യൂണിറ്റ് ഹെട്സ് (Hz) ആകുന്നു. |
സിമ്പിൾ പെൻഡുലം
Question 11.
ഒരു സിമ്പിൾ പെൻഡുലം ദോലനം ചെയ്യിച്ച് പെൻഡുലത്തിന്റെ പീരിയഡ്, ആവൃത്തി ഇവ കണ്ടെത്തുക.

ഒരു ബോബ് ചരടിൽ കെട്ടി സ്റ്റാൻഡിൽ തൂക്കിയിടുക. ഈ സംവിധാനമാണ് സിമ്പിൾ പെൻഡുലം. കുറഞ്ഞ് ആയതിയിൽ ഒരു സിമ്പിൾ പെൻഡുലം ദോലനം ചെയ്യിക്കുക. സിമ്പിൾ പെൻഡുലം, മീറ്റർ സ്കെയിൽ, സ്റ്റോപ് വാച്ച് ഇവ ഉപയോഗിച്ച് പരീക്ഷണ പ്രവർത്തനത്തിലൂടെ പട്ടിക പൂർത്തിയാക്കുക.
| പെൻഡുലത്തിന്റെ നീളം(l) | 10 ദോലനങ്ങൾക്ക് ആവശ്യമായ സമയം (s) | പിരിയഡ് (T) = സമയം/ദോലനങ്ങളുടെ എണ്ണം (s) | ആവൃത്തി (f) (f) = ദോലനങ്ങളുടെ എണ്ണം/സമയം (Hz) |
| 25 | |||
| 60 | |||
| 100 |
Answer:
| പെൻഡുലത്തിന്റെ നീളം(l) | 10 ദോലനങ്ങൾക്ക് ആവശ്യമായ സമയം (s) | പിരിയഡ് (T) = സമയം/ദോലനങ്ങളുടെ എണ്ണം (s) | ആവൃത്തി(f) (f) = ദോലനങ്ങളുടെ എണ്ണം/സമയം (Hz) |
| 25 | 10 | \(\frac{10}{10}\) = 1 | \(\frac{10}{10}\) = 1 |
| 60 | 16 | \(\frac{16}{10}\) = 1.6 | \(\frac{10}{16}\) = 0.6 |
| 100 | 20 | \(\frac{20}{10}\) = 2 | \(\frac{10}{20}\) = 0.5 |
Question 12.
പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തിയിൽ എന്തു മാറ്റമുണ്ടാകും? (കൂടുന്നു / കുറയുന്നു)
Answer:
പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
| പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു. |
![]()
Question 13.
പീരിയഡും ആവൃത്തിയും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
പീരിഡ് കൂടുമ്പോൾ ആവൃത്തി കുറയുന്നു. പീരിയഡും ആവൃത്തിയും വിപരീതാനുപാതത്തിലാണ്. ഒരു ദോലനത്തിന് ആവശ്യമായ സമയം = T
| ആവൃത്തി (f) = 1/പിരിയഡ് (T) പീരിയഡ് കൂടുമ്പോൾ ആവൃത്തി കുറയുന്നു. |
Question 14.
വിവിധ ട്യൂണിങ് ഫോർക്കുകൾ നിരീക്ഷിച്ച് അവ ഓരോന്നിലെയും രേഖപ്പെടുത്തൽ ഏതൊക്കെയാണെന്ന് യൂണിറ്റ് സഹിതം കുറിക്കുക.
Answer:
256 Hz, 288 Hz, 320 Hz, 341 Hz, 384 Hz, 480 Hz, 512 Hz
Question 15.
ട്യൂണിങ് ഫോർക്കിലെ രേഖപ്പെടുത്തലും അതിന്റെ കമ്പനങ്ങളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
Answer:
ട്യൂണിങ് ഫോർക്കിലെ രേഖപ്പെടുത്തൽ ആ ട്യൂണിങ് ഫോർക്കിന്റെ ആവൃത്തിയെ സൂചിപ്പിക്കുന്നു.
Question 16.
വ്യത്യസ്ത ആവൃത്തിയുള്ള ട്യൂണിങ് ഫോർക്കുകൾ ഒരേ രീതിയിൽ ഉത്തേജിപ്പിച്ച് ശബ്ദം ശ്രവിക്കൂ. വ്യത്യാസം അനുഭവപ്പെടുന്നുണ്ടോ? ഇവിടെ അനുഭവപ്പെട്ട ശബ്ദവ്യത്യാസത്തിനു കാരണം ആവൃത്തിയിലുള്ള വ്യത്യാസമല്ലേ?
Answer:
ശബ്ദവ്യത്യാസം അനുഭവപ്പെടുന്നു. ഇവിടെ അനുഭവപ്പെട്ട ശബ്ദവ്യത്യാസത്തിനു കാരണം ആവൃത്തിയിൽ ഉള്ള വ്യത്യാസമാണ്.
Question 17.
എന്താണ് സ്വാഭാവിക ആവൃത്തി?
Answer:
ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റെ തനതായ ആവൃത്തിയിൽ ആയിരിക്കും കമ്പനം ചെയ്യുന്നത്. ഈ ആവൃത്തിയാണ് ആ വസ്തുവിന്റെ സ്വാഭാവിക ആവൃത്തി (Natural frequency).
Question 18.
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?
Answer:
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് വസ്തുവിന്റെ നീളം, വലുപ്പം, ഇലാസ്തികത, പദാർഥത്തിന്റെ സ്വഭാവം തുടങ്ങിയവ.
![]()
Question 19.
മേശപ്പുറത്ത് വച്ചിരിക്കുന്ന മിക്സി പ്രവർത്തിപ്പിക്കുമ്പോൾ മേശയും കമ്പനം ചെയ്യുന്നതായി അനുഭവ പ്പെട്ടിട്ടില്ലേ?
Answer:
മേശയും കമ്പനം ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
Question 20.
ഒരു ട്യൂണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് ശ്രവിക്കൂ. ഉത്തേജിപ്പിച്ച് ട്യൂണിങ് ഫോർക്കിന്റെ തണ്ട് മേശപ്പുറത്ത് വച്ചപ്പോൾ കേൾക്കുന്ന ശബ്ദത്തിൽ എന്ത് മാറ്റമുണ്ടായി?
Answer:
ശബ്ദം ഉച്ചത്തിലാകുന്നു.
Question 21.
ശബ്ദം ഉച്ചത്തിലായതിന് കാരണമെന്തായിരിക്കും?
Answer:
ഉത്തേജിപ്പിച്ച് ട്യൂണിങ് ഫോർക്കിന്റെ തണ്ട് മേശപ്പുറത്ത് വയ്ക്കുമ്പോൾ ട്യൂണിങ് ഫോർക്കിന്റെ പ്രേരണയാൽ മേശ കമ്പനം ചെയ്യുന്നു. മേശയുടെ പരപ്പളവ് കൂടുതലായതിനാൽ ശബ്ദത്തിന്റെ ഉച്ചത വർദ്ധിക്കുന്നു.
Question 22.
പ്രണോദിത കമ്പനം എന്നാൽ എന്താണ്?
Answer:
കമ്പനം ചെയ്യുന്ന വസ്തുവിന്റെ പ്രേരണം മൂലം മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത കമ്പനം (Forced vibration).
പ്രവർത്തനം 1
ചിത്രം നിരീക്ഷിക്കു

ഏകദേശം 17 cm നീളമുള്ള ഒരേ പോലെയുള്ള 3 ഹാക്സോ ബ്ലേഡ് കഷണങ്ങളും ഏകദേശം 13 cm നീളമുള്ള ഒരേ പോലെയുള്ള 3 ഹാക്ലോബ്ലേഡ് കഷണങ്ങളും രണ്ട് തടിക്കട്ടകൾക്കിടയിൽ ഉറപ്പിച്ചിരിക്കുന്ന സംവിധാനം ഉപയോഗിച്ച് ചുവടെ നൽകിയ പ്രവർത്തനങ്ങൾ ചെയ്തു നോക്കൂ.
Question 23.
A എന്ന ഹാക്സോബ്ലേഡ് വിരൽ കൊണ്ട് തട്ടി ഉത്തേജിപ്പിക്കുക. എന്ത് നിരീക്ഷിക്കുന്നു? (എല്ലാ ബ്ലേഡുകളും കമ്പനം ചെയ്യുന്നു മാത്രം കമ്പനം ചെയ്യുന്നു)
Answer:
എല്ലാ ബ്ലേഡുകളും കമ്പനം ചെയ്യുന്നു.
Question 24.
എല്ലാ ബ്ലേഡുകളും ഒരേ ആയതിയിലാണോ കമ്പനം ചെയ്യുന്നത്?
Answer:
അല്ല
![]()
Question 25.
കൂടിയ ആയതിയിൽ കമ്പനം ചെയ്തവ ഏതെല്ലാമാണ്?
Answer:
C, E
Question 26.
എല്ലാ ബ്ലേഡുകളുടെയും കമ്പനം നിർത്തിയ ശേഷം B യെ കമ്പനം ചെയ്യിച്ച് നിരീക്ഷണം സയൻസ് ഡയറിയിൽ എഴുതൂ.
Answer:
എല്ലാ ബ്ലേഡുകളുടെയും കമ്പനം നിർത്തിയ ശേഷം B യെ കമ്പനം ചെയ്യിച്ചാൽ എല്ലാ ബ്ലേഡുകളും കമ്പനം ചെയ്യുകയും D, F എന്നീ ബ്ലേഡുകൾ കൂടിയ ആയതിയിൽ കമ്പനം ചെയ്യുകയും ചെയ്യുന്നു.
Question 27.
A എന്ന ഹാക്സോബ്ലേഡിനെ കമ്പനം ചെയ്യിച്ചപ്പോൾ C, E എന്നീ ബ്ലേഡുകൾ കൂടിയ ആയതിയിൽ കമ്പനം ചെയ്തത് എന്തുകൊണ്ടായിരിക്കും?
Answer:
C, E എന്നിവയുടെ സ്വാഭാവിക ആവൃത്തി A യുടെ സ്വാഭാവിക ആവൃത്തിക്ക് തുല്യമായതുകൊണ്ടാണ് അവ കൂടിയ ആയതിയിൽ കമ്പനം ചെയ്തത്.
| പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമായാൽ ആ വസ്തുക്കൾ അനുനാദ (Resonance) ത്തിലാണെന്ന് പറയാം. അനുനാദത്തിന് വിധേയമാകുന്ന വസ്തു പരമാവധി ആയതിയിൽ കമ്പനം ചെയ്യും. |
പ്രവർത്തനം

ഏകദേശം 50 cm നീളവും 4 cm വ്യാസവുമുള്ള PVC പൈപ്പ് പൂർണ്ണമായും ജലത്തിൽ താഴ്ത്തിവച്ച ശേഷം 512 Hz ന്റെ ട്യൂണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് പൈപ്പിന്റെ മുകൾ ഭാഗത്ത് പിടിക്കുക. പൈപ്പിനെ ക്രമമായി സാവധാനം ഉയർത്തി പൈപ്പിനുള്ളിലെ വായുപത്തിന്റെ നീളം വ്യത്യാസപ്പെടുത്തുക. ഒരു അവസരത്തിലും ഉത്തേജിപ്പിച്ച ട്യൂണിംഗ് ഫോർക്ക് വച്ചുകൊണ്ട് പരീക്ഷണം ആവർത്തിക്കുക. ഒരു ഘട്ടം എത്തുമ്പോൾ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നതായി അനുഭവപ്പെടുന്നു. ഇതിന്റെ കാരണം അനുനാദം ആണ്.
Question 28.
പ്രണോദിത കമ്പനവും അനുനാദവും പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാമാണ്?
Answer:
- MRI സ്കാനിങ്ങിൽ
- റേഡിയോ ട്യൂണിങ്ങിന്
- ഗിറ്റാർ, വയലിൻ, വീണ, ഹാർമോണിയം, മൃദംഗം തുടങ്ങിയ സംഗീതോപകരണങ്ങളിൽ
- സ്റ്റെതസ്കോപ്പിൽ
- മെഗാഫോൺ, ഹോൺ, സംഗീതോപകരണങ്ങളായ ട്രംപറ്റ്സ്, നാഗസ്വരം തുടങ്ങിയ ഉപകരണങ്ങളിൽ.
Question 29.
ഒരു സിമ്പിൾ പെൻഡുലത്തിന്റെ ആവൃത്തി 1 Hz ആണ്. അതിന്റെ പീരിയഡ് എത്രയാണ്?
Answer:
ആവൃത്തി = 1 Hz
പീരിയഡ് = 1/ആവൃത്തി
= 1/1
= 1 s
Question 30.
ഒരു പെൻഡുലം ഒരു ദോലനം പൂർത്തിയാക്കാൻ 0.5 s എടുക്കുന്നുവെങ്കിൽ അതിന്റെ ആവൃത്തി എത്ര?
Answer:
0.5 s ലെ ദോലനങ്ങളുടെ എണ്ണം = 1
ആവൃത്തി = 1 സെക്കൻഡിലെ ദോലനങ്ങളുടെ എണ്ണം = 2 Hz
![]()
Question 31.
512 Hz ആവൃത്തിയുള്ള ഒരു ട്യൂണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുന്നു. ഈ അവസരത്തിൽ മേശ കമ്പനം ചെയ്യുമോ? ഈ പ്രതിഭാസം ഏതു പേരിൽ അറിയപ്പെടുന്നു?
Answer:
കമ്പനം ചെയ്യും, പ്രണോദിത കമ്പനം
Question 32.
256 Hz ആവൃത്തിയുള്ള ട്യൂണിങ് ഫോർക്ക് കമ്പനം ചെയ്യുമ്പോൾ അതിന്റെ ചുറ്റുമുള്ള വായുവും ശബ്ദം കേൾക്കുന്ന വ്യക്തിയുടെ കർണ്ണപുടവും ഒരു സെക്കൻഡിൽ 256 തവണ കമ്പനം ചെയ്യുമോ?
Answer:
ചെയ്യും
Question 33.
തരംഗചലനം എന്നാൽ എന്താണ്?
Answer:
ഒരു ഭാഗത്ത് ലഭിക്കുന്ന ഊർജ്ജം മറ്റു ഭാഗങ്ങളിലേക്ക് ദോലനങ്ങളിലൂടെ തുടർച്ചയായി പ്രസരിക്കു ന്നതാണ് തരംഗചലനം (Wave motion)
Question 34.
തരംഗങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാമാണ്?
Answer:
റേഡിയോ തരംഗം, സീസ്മിക് തരംഗം, പ്രകാശ തരംഗം, ശബ്ദ തരംഗം, ജലാശയങ്ങളിൽ ഉണ്ടാകുന്ന ഓളങ്ങൾ
Question 35.
ഈ തരംഗങ്ങൾക്കെല്ലാം സഞ്ചരിക്കാൻ മാധ്യമം ആവശ്യമുണ്ടോ?
Answer:
ഇല്ല
Question 36.
പട്ടിക 1.2 അനുയോജ്യമായി പൂർത്തിയാക്കുക.
Answer:
| പ്രേഷണത്തിന് മാധ്യമം ആവശ്യമുള്ളവ | പ്രേഷണത്തിന് മാധ്യമം ആവശ്യമില്ലാത്തവ |
| • സീസ്മിക് തരംഗം • ശബ്ദ തരംഗം • ജലാശയങ്ങളിൽ ഉണ്ടാകുന്ന ഓളങ്ങൾ |
• റേഡിയോതരംഗം • പ്രകാശ തരംഗം |
പട്ടിക 1.2
![]()
വൈദ്യുതകാന്തികതരംഗങ്ങൾ (Electromagnetic waves)
Question 37.
വൈദ്യുതകാന്തികതരംഗങ്ങൾ ഏതെല്ലാമാണ്?
Answer:
റേഡിയോ തരംഗങ്ങൾ, മൈക്രോവേവ്, ഇൻഫ്രാറെഡ് തരംഗങ്ങൾ. ദൃശ്യപ്രകാശം, അൾട്രാവയലറ്റ് കിരണങ്ങൾ, എക്സ് കിരണങ്ങൾ, ഗാമാ കിരണങ്ങൾ എന്നിവയാണ് വൈദ്യുതകാന്തികതരംഗങ്ങൾ. ഇവയുടെ പ്രേഷണത്തിന് മാധ്യമം ആവശ്യമില്ല.
യാന്ത്രിക തരംഗങ്ങൾ (Mechanical Waves)
| പ്രേഷണത്തിന് മാധ്യമം ആവശ്യമായ തരംഗങ്ങളാണ് യാന്ത്രികതരംഗങ്ങൾ. യാന്ത്രികതരംഗങ്ങൾ പ്രധാനമായും രണ്ടു വിധമുണ്ട്. അനുദൈർഘ്യതരംഗങ്ങളും അനുപ്രസ്ഥതരംഗങ്ങളും |
അനുദൈർഘ്യതരംഗങ്ങൾ (Longitudinal Waves)

Question 38.
ചിത്രം 1.8 (b) യിൽ സിങ്കിയിലെ വലയങ്ങൾ തരംഗം നീങ്ങുന്ന ദിശയ്ക്ക് സമാന്തരമായാണോ ലംബമായാണോ ചലിച്ചത്?
Answer:
ചിത്രം 1.8 (b) യിൽ സ്ലിങ്കിയിലെ വലയങ്ങൾ തരംഗം നീങ്ങുന്ന ദിശയ്ക്ക് സമാന്തരമായാണ് ചലിക്കുന്നത്.
Question 39.
അനുദൈർഘ്യതരംഗങ്ങൾ എന്നാൽ എന്ത്?
Answer:
മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുദൈർഘ്യതരംഗങ്ങൾ.
ശബ്ദപ്രേഷണത്തിന് മാധ്യമം ആവശ്യമാണെന്ന് പഠിച്ചിട്ടുണ്ടല്ലോ. വായുവിലൂടെ ശബ്ദം പ്രേഷണം ചെയ്യുന്നത് എപ്രകാരമാണെന്ന് നോക്കാം. ചിത്രം നിരീക്ഷിക്കൂ.

ട്യൂണിങ് ഫോർക്ക് കമ്പനം ചെയ്യുമ്പോൾ വായുവിൽ രൂപപ്പെടുന്ന മർദവ്യതിയാനങ്ങൾ
Question 40.
ചിത്രം 1.9 ൽ ട്യൂണിങ് ഫോർക്കിന്റെ ഭുജം തുലന സ്ഥാനത്തു നിന്ന് A എന്ന വശത്തേക്ക് ചലിക്കുമ്പോൾ ആ വശത്തുള്ള വായുമർദം
(കൂടുന്നു/കുറയുന്നു)
Answer:
കൂടുന്നു
Question 41.
അതേ ഭുജം B എന്ന വശത്തേക്ക് ചലിക്കുമ്പോൾ ആ വശത്തുള്ള വായുമർദമോ?
Answer:
കുറയുന്നു
Question 42.
ട്യൂണിങ് ഫോർക്കിന്റെ ഭുജങ്ങൾ തുടർച്ചയായി കമ്പനം ചെയ്യുമ്പോൾ വായുവിൽ മർദം കൂടിയതും കുറഞ്ഞതുമായ മേഖലകൾ ഇടവിട്ട് രൂപപ്പെടുകയില്ലേ?
Answer:
രൂപപ്പെടും
![]()
Question 43.
സ്ലിങ്കിയിൽ ഉണ്ടായ തരംഗവും വായുവിൽ ട്യൂണിങ് ഫോർക്ക് ഉണ്ടാക്കിയ തരംഗവും താരതമ്യം ചെയ്യുക.
Answer:
ഇവ രണ്ടും ഒരേ തരം തരംഗങ്ങൾ ആണ്. രണ്ടിലും മർദം കൂടിയ മേഖലകളും മർദം കുറഞ്ഞ മേഖ ലകളും രൂപപ്പെടുന്നു. ഇവ രണ്ടിലും തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് സമാന്തരമായാണ് മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നത്.
Question 44.
വായുവിലൂടെ ശബ്ദം പ്രേഷണം ചെയ്യുന്നത് എപ്രകാരമാണ്?
Answer:
ഒരു സ്രോതസ്സിൽ നിന്ന് പുറപ്പെടുന്ന ശബ്ദം വായുവിൽ തുടർച്ചയായും ക്രമമായും മർദവ്യതിയാനങ്ങൾ രൂപപ്പെടുത്തുന്നു. മാധ്യമത്തിൽ ഒന്നിടവിട്ട് ഉച്ചമർദമേഖലകളും (മർദം കൂടുതലായി അനുഭവപ്പെടുന്ന മേഖലകൾ) നീചമർദമേഖലകളും (മർദം കുറഞ്ഞ മേഖലകൾ) രൂപപ്പെടുത്തി ശബ്ദം സഞ്ചരിക്കുന്നു.
Question 45.
ശബ്ദം ഏതു തരം തരംഗമാണ്?
Answer:
ശബ്ദം അനുദൈർഘ്യതരംഗമാണ്.
Question 46.
തുലനസ്ഥാനത്തെ ആസ്പദമാക്കി ചരടിലെ കണികകളുടെ ചലനം എപ്രകാരമാണ്?
(സമാന്തരമായി / ലംബമായി)
Answer:
ലംബമായി
Question 47.
ചരടിലുണ്ടാകുന്ന തരംഗം നിങ്ങുന്ന ദിശയ്ക്ക് സമാന്തരമായാണോ ലംബമായാണോ ചരടിലെ ഓരോ ബിന്ദുവും ചലിക്കുന്നത്?
Answer:
ലംബമായിട്ട്
Question 48.
ചരടിലെ ബിന്ദുക്കൾ അവയുടെ തുലന സ്ഥാനത്തുനിന്ന് ലംബമായി മുകളിലേക്കും താഴേക്കും ചലിക്കുന്നതല്ലാതെ അവയ്ക്ക് പരിണത സ്ഥാനാന്തരചലനം ഉണ്ടാകുന്നുണ്ടോ?
Answer:
ഇല്ല
| മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥ തരംഗങ്ങൾ. |
![]()
Question 49.
അനുപ്രസ്ഥതരംഗങ്ങൾ എന്നാൽ എന്ത്?
Answer:
മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങ ളാണ് അനുപ്രസ്ഥതരംഗങ്ങൾ.
Question 50.
ശൃംഗങ്ങൾ എന്നാൽ എന്ത്? ഗർത്തങ്ങൾ എന്നാൽ എന്ത്?

Answer:
അനുപ്രസ്ഥ തരംഗങ്ങളിൽ തുലന സ്ഥാനത്തു നിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന ഭാഗങ്ങളാണ് ശൃംഗങ്ങൾ (crests). ഏറ്റവും താഴ്ന്നു നിൽക്കുന്ന ഭാഗങ്ങളാണ് ഗർത്തങ്ങൾ (troughs).
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ
1. സ്ലിങ്കി
പ്രവർത്തനം

സിങ്കി മേശപ്പുറത്ത് വച്ചശേഷം അതിന്റെ രണ്ടഗങ്ങളും വലിച്ചു പിടിക്കുക. സ്ലിങ്കിയുടെ ഒരു അഗ്രത്തിൽ പിടിച്ച് സ്ലിങ്കിയെ ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.
Question 51.
സ്ലിങ്കിയിൽ ഉണ്ടാക്കിയ തരംഗരൂപത്തിന് സമാന്തരമായാണോ ലംബമായാണോ വലയങ്ങൾ ചലിക്കു ന്നത്?
Answer:
ലംബമായിട്ട്
Question 52.
സ്ലിങ്കിയിൽ ഉണ്ടായത് ഏതുതരം തരംഗരൂപമാണ്?
Answer:
അനുപ്രസ്ഥതരംഗങ്ങൾ
Question 53.
വൈദ്യുതകാന്തികതരംഗങ്ങൾ ഏതുതരം തരംഗങ്ങളാണ്?
Answer:
വൈദ്യുതകാന്തികതരംഗങ്ങൾ അനുപ്രസ്ഥതരംഗങ്ങളാണ്.
Question 54.
അനുപ്രസ്ഥതരംഗം, അനുദൈർഘ്യതരംഗം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യേകതകൾ ചുവടെ നൽകിയിരിക്കുന്നു. അവയെ തരംതിരിച്ച് പട്ടിക പൂർത്തിയാക്കുക.
• തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു.
• ഉച്ചമർദമേഖലകളും നീചമർദമേഖലകളും ഉണ്ടാകുന്നു.
• മാധ്യമത്തിൽ മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നു.
• ശൃംഗങ്ങളും ഗർത്തങ്ങളും ഉണ്ടാകുന്നു.
• തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു.
• മാധ്യമത്തിൽ മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നില്ല.
Answer:
അനുദൈർഘ്യതരംഗം
| അനുദൈർഘ്യതരംഗം | അനുപ്രസ്ഥതരംഗം |
| • തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു • ഉച്ചമർദമേഖലകളും നീചമർദ്ദമേഖലകളും ഉണ്ടാകുന്നു • മാധ്യമത്തിൽ മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നു. |
• തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു • ശൃംഗങ്ങളും ഗർത്തങ്ങളും ഉണ്ടാകുന്നു. • മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നില്ല |
![]()
Question 55.
തരംഗങ്ങളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
ആയതി, ആവൃത്തി, പീരിയഡ്, തരംഗദൈർഘ്യം, തരംഗവേഗം
ആയതി (amplitude)

Question 56.
ചിത്രത്തിൽ തരംഗത്തിന്റെ തുലന സ്ഥാനത്തു നിന്ന് ഏറ്റവും കൂടിയ സ്ഥാനാന്തരമുള്ള ബിന്ദുക്കൾ
ഏതൊക്കെയാണ്?
(A, B, C, D, E)
Answer:
A, C, E
Question 57.
ചിത്രത്തിൽ തരംഗത്തിന്റെ ആയതി എത്?
Answer:
2 cm
പീരിയഡ് (period)

Question 58.
ചിത്രം 1.11 ൽ മാധ്യമത്തിലെ കണിക ഒരു കമ്പനം ( സൈക്കിൾ) പൂർത്തിയാക്കാൻ എടുക്കുന്ന സമയം എത്രയാണ്?
Answer:
1 s
Question 59.
ചിത്രത്തിലെ തരംഗത്തിന്റെ പീരിയഡ് എത്ര?
Answer:
1 s
Question 60.
സൈക്കിൾ (Cycle) എന്നാൽ എന്ത്?
Answer:
തരംഗചലനത്തിൽ ഒരു കണികയുടെ പൂർണ്ണമായ ഒരു ദോലനമാണ് ഒരു സൈക്കിൾ

![]()
ആവൃത്തി (frequency)
Question 61.
ഒരു ബിന്ദുവിലൂടെ ഒരു സെക്കന്റിൽ കടന്നു പോകുന്ന സൈക്കിളുകളുടെ എണ്ണമാണ് തരംഗത്തിന്റെ…… Answer:
ആവൃത്തി
Question 62.
ചിത്രം 1.11 ൽ തരംഗം ) യിൽ നിന്ന് D യിൽ എത്താൻ 1s എടുക്കുന്നെങ്കിൽ തരംഗത്തിന്റെ ആവൃത്തി കണ്ടെത്തൂ.
Answer:
1 Hz
തരംഗദൈർഘ്യം (Wavelength)
Question 63.
തരംഗദൈർഘ്യം എന്നാൽ എന്ത്?
Answer:
സമാന കമ്പനാവസ്ഥയിലുള്ള അടുത്തടുത്ത രണ്ടു കണികകൾ തമ്മിലുള്ള അകലമാണ് തരംഗദൈർഘ്യം. ഇത് മാധ്യമത്തിലെ ഓരോ കണികയും ഒരു കമ്പനം പൂർത്തിയാക്കാൻ എടുക്കുന്ന സമയം കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരത്തിന് തുല്യമാണ്. അടുത്തടുത്ത രണ്ട് ശൃംഗങ്ങൾ തമ്മിലോ അടുത്തടുത്ത രണ്ട് ഗർത്തങ്ങൾ തമ്മിലോ ഉള്ള അകലവും അനുപ്രസ്ഥ തരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കാം.
Question 64.
തരംഗദൈർഘ്യത്തെ സൂചിപ്പിക്കാൻ ……………….. ഉപയോഗിക്കുന്നു.
Answer:
λ
Question 65.
തരംഗഘ്യത്തിന്റെ യൂണിറ്റ്………………………. ആണ്.
Answer:
മീറ്റർ (m)
Question 66.

ചിത്രം 1:13(a) യിൽ A എന്ന കണികയുമായി സമാന കമ്പനാവസ്ഥയിലുള്ള കണിക ഏത്? (B, C, D, E
Answer:
E
![]()
Question 67.
P എന്ന കണികയുമായി സമാന കമ്പനാവസ്ഥയിലുള്ള കണിക ഏത്?
Answer:
Q
Question 68.
B എന്ന കണികയുമായി സമാന കമ്പനാവസ്ഥയിലുള്ള കണിക ഏത്?
Answer:
F
Question 69.

ചിത്രം 1:13 (b) യിൽ തരംഗദൈർഘ്യത്തെ (λ) സൂചിപ്പിക്കുന്നത് ഏത്? (CR, RR)
Answer:
RR
Question 70.
CR സൂചിപ്പിക്കുന്നത് ഏത്?
(λ, λ/2, λ/4)
Answer:
λ/2
Question 71.
അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യം എങ്ങനെ കണക്കാക്കാം?
Answer:
അടുത്തടുത്ത രണ്ട് ഉച്ചമർദമേഖലകൾ തമ്മിലോ അടുത്തടുത്ത രണ്ട് നീചമർദമേഖലകൾ തമ്മിലോ ഉള്ള അകലം അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കാം.
തരംഗവേഗം (Speed Of Wave)
Question 72.
തരംഗവേഗം എന്നാൽ എന്ത്?
Answer:
ഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗവേഗം.
Question 73.
ഒരു തരംഗം 2 s ൽ 700 m സഞ്ചരിക്കുന്നുവെങ്കിൽ തരംഗവേഗം എത്രയാണ്?
Answer:
തരംഗം 2 s ൽ സഞ്ചരിക്കുന്ന ദൂരം = 700 m
തരംഗവേഗം = തരംഗം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം = \(\frac{700 \mathrm{~m}}{2 \mathrm{~s}}\) = 350 m/s
ആവൃത്തിയും തരംഗദൈർഘ്യവും തമ്മിൽ ബന്ധമുണ്ടോ?
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ
1. സ്ലിങ്കി
പ്രവർത്തനം:
സിങ്കി മേശപ്പുറത്ത് വച്ചശേഷം അതിന്റെ രണ്ടഗങ്ങളും വലിച്ചു പിടിക്കുക. സിങ്കിയുടെ ഒരു അഗ്രത്തിൽ പിടിച്ച് സ്ലിങ്കിയെ ഇരുവശങ്ങളിലേക്കും ചലിപ്പിച്ച് അനുപ്രസ്ഥതരംഗരൂപം സൃഷ്ടിക്കുക. തുടർന്ന് ഇരുവശത്തേക്കുമുള്ള ചലനത്തിന്റെ ആവൃത്തി വർധിപ്പിക്കുക. സ്ലിങ്കിയിൽ സൃഷ്ടിച്ച തരംഗരൂപത്തിന്റെ ആവൃത്തിയിലും തരംഗദൈർഘ്യത്തിലും ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.
നിരീക്ഷണം:
ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം കുറയുന്നു. ഒരു മാധ്യമത്തിലൂടെ ഒരേ സമയ ഇടവേളകളിൽ ഉണ്ടായ ഒരേ ആയതിയിലുള്ള രണ്ടു തരംഗങ്ങളുടെ ചിത്രീകരണം നൽകിയിരിക്കുന്നു.

![]()
Question 74.
ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം ……………………
Answer:
കുറയുന്നു
Question 75.
ചിത്രം 1.14(a) യിലെ തരംഗത്തിന്റെ തരംഗദൈർഘ്യം എത്ര?
Answer:
ചിത്രം 1.14(a) യിലെ തരംഗത്തിന്റെ തരംഗദൈർഘ്യം = 4 m
Question 76.
ചിത്രം 1.14(b) യിലെ തരംഗത്തിന്റെ തരംഗദൈർഘ്യം എത്ര?
Answer:
ചിത്രം 1.14 (a) യിലെ തരംഗത്തിന്റെ തരംഗദൈർഘ്യം = 2 m
Question 77.
രണ്ട് തരംഗങ്ങളും 12 m ദൂരം സഞ്ചരിക്കാൻ എടുത്ത സമയം 1 s. ചിത്രം 1.14 (a) യിലെ തരംഗത്തിന്റെ ആവൃത്തി എത്രയാണ്?
Answer:
3 Hz
Question 78.
ചിത്രം 1.14(b) യിലെ തരംഗത്തിന്റെ ആവൃത്തി എത്രയാണ്?
Answer:
6 Hz
Question 79.
ഏതു തരംഗത്തിനാണ് തരംഗദൈർഘ്യം കൂടുതൽ
Answer:
ചിത്രം 1.14 (a)

Question 80.
ആവൃത്തി കൂടിയ തരംഗമേത്?
Answer:
ചിത്രം 1.14 (b)

Question 81.
തരംഗദൈർഘ്യവും ആവൃത്തിയും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം കുറയുന്നു. തരംഗദൈർഘ്യം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
![]()
Question 82.
രണ്ട് തരംഗങ്ങളും 12 m ദൂരം സഞ്ചരിക്കാൻ എടുത്ത സമയം തുല്യമാണല്ലോ. അപ്പോൾ തരംഗവേഗം തുല്യമല്ലേ?
Answer:
തുല്യമാണ്
Question 83.
ആവൃത്തിയും തരംഗദൈർഘ്യവും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
വേഗം സ്ഥിരമായിരിക്കുമ്പോൾ തരംഗത്തിന്റെ ആവൃത്തി തരംഗദൈർഘ്യത്തിന് വിപരീതാനു പാതത്തിൽ
ആയിരിക്കും.
| വേഗം സ്ഥിരമായിരിക്കുമ്പോൾ തരംഗത്തിന്റെ ആവൃത്തി തരംഗദൈർഘ്യത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും. f ∝ \(\frac{1}{\lambda}\) |
തരംഗവേഗം, ആവൃത്തി, തരംഗദൈർഘ്യം ഇവ തമ്മിലുള്ള ബന്ധം
ചിത്രം 1.15 വിശകലനം ചെയ്ത് ചുവടെ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Question 84.
തരംഗദൈർഘ്യം (λ) എത്രയാണ്?
Answer:
2 m
Question 85.
0 യിൽ നിന്ന് A യിൽ എത്താൻ 1 s എടുക്കുന്നുവെങ്കിൽ ആവൃത്തി (f) എത്ര?
Answer:
ആവൃത്തി, f = 3 Hz
Question 86.
തരംഗവേഗം (v) എത്രയാണ്?
Answer:
6 m/s
Question 87.
തരംഗദൈർഘ്യം, ആവൃത്തി, തരംഗവേഗം ഇവ തമ്മിലുള്ള ബന്ധം എന്താണ്?
Answer:
ആവൃത്തിയുടെയും തരംഗദൈർഘ്യത്തിന്റെയും ഗുണനഫലമായിരിക്കും തരംഗവേഗം.
തരംഗവേഗം = ആവൃത്തി × തരംഗദൈർഘ്യം
v = fλ
Question 88.
തരംഗത്തിലെ കണികകളുടെ ഒരു പ്രത്യേക സമയത്തെ അവസ്ഥയാണ്
a) ചിത്രത്തിൽ എത്ര ശൃംഗങ്ങൾ ഉണ്ട്?
Answer:
3
b) എത്ര ഗർത്തങ്ങൾ ഉണ്ട്?
Answer:
3
c) തരംഗദൈർഘ്യം എത്ര?
Answer:
തരംഗദൈർഘ്യം, λ = 8 m
ചിത്രീകരിച്ചിരിക്കുന്നത്.
![]()
Question 89.
വായുവിൽ 350 m/s വേഗത്തിൽ സഞ്ചരിക്കുന്ന ഒരു അനുദൈർഘ്യ തരംഗത്തിന്റെ ആവൃത്തി 35 Hz എങ്കിൽ,
a) ഈ തരംഗത്തിന്റെ അടുത്തടുത്ത രണ്ട് ഉച്ചമർദമേഖലകൾ തമ്മിലുള്ള അകലം എത്രയാണ്?
Answer:
തരംഗവേഗം V = 350 m/s
ആവൃത്തി, f = 35 Hz
v = fλ
λ = v/f = \(\frac{350}{35}\) = 10 m
അടുത്തടുത്ത രണ്ട് ഉച്ചമർദമേഖലകൾ തമ്മിലുള്ള അകലം = 10 m
b) അടുത്തടുത്ത രണ്ട് നീചമർദമേഖലകൾ തമ്മിലുള്ള അകലമോ?
Answer:
അടുത്തടുത്ത രണ്ട് നീചമർദമേഖലകൾ തമ്മിലുള്ള അകലം = 10 m
Question 90.
175 Hz ആവൃത്തിയുള്ള ശബ്ദതരംഗത്തിന്റെ തരംഗദൈർഘ്യം 2 m ആണ്. ശബ്ദവേഗം കണക്കാക്കുക Answer:
ആവൃത്തി, f = 175 Hz
തരംഗദൈർഘ്യം λ = 2m
ശബ്ദവേഗം v = f λ = 175 Hz × 2 m = 350 m/s
ശബ്ദത്തിന്റെ പ്രതിപതനം പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ
Question 91.
ശബ്ദത്തിന്റെ പ്രതിപതനം പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാമാണ്?
Answer:
• സൗണ്ട് ബോർഡുകൾ

• ഹാളുകളിൽ വളച്ചു നിർമ്മിച്ചിരിക്കുന്ന സീലിങ്ങുകൾ

ഒരു സ്രോതസ്സിൽ നിന്നുണ്ടാകുന്ന ശബ്ദത്തെ പ്രതിപതിപ്പിച്ച് ഹാളിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കാൻ ഇവ സഹായിക്കുന്നു.
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം (Multiple Reflection of Sound)
അടച്ചിട്ടിരിക്കുന്ന ഹാളിൽ ഒരു സ്രോതസ്സിൽ നിന്നുണ്ടാകുന്ന ശബ്ദം ശ്രോതാവിലേക്ക് എത്തുന്ന വിധമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

Question 92.
സ്രോതസ്സിൽ നിന്നുള്ള ശബ്ദം എല്ലായ്പ്പോഴും നേരിട്ട് മാത്രമാണോ ശ്രോതാവിലേക്ക് എത്തുന്നത്?
Answer:
അല്ല
Question 93.
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം എന്നാൽ എന്ത്?
Answer:
പ്രതിപതിച്ചു വരുന്ന ശബ്ദതരംഗങ്ങൾ വീണ്ടും പ്രതിപതിക്കുന്നതാണ് ശബ്ദത്തിന്റെ ആവർത്തന
പ്രതിപതനം.
പ്രതിധ്വനി (Echo)
Question 94.
എക്കോ പോയിന്റിൽ ഉച്ചത്തിൽ വിളിക്കുന്ന അതേ ശബ്ദം അല്പസമയത്തിനുശേഷം വിണ്ടും കേൾക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? ഏത് പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്?
Answer:
പ്രതിധ്വനി (Echo) എന്ന പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്.
Question 95.
അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വലിയ ഹാളിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുമ്പോഴും വലിയ മലകളുടെ അകലെ നിന്ന് ഉച്ചത്തിൽ വിളിക്കുകയോ കൈകൊട്ടുകയോ ചെയ്യുമ്പോഴും അല്പസമയത്തിനുശേഷം അതേ ശബ്ദം വീണ്ടും കേൾക്കാൻ കഴിയുമല്ലോ. ഏത് പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്?
Answer:
പ്രതിധ്വനി (Echo) എന്ന പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്.
Question 96.
പ്രതിധ്വനി എന്നാൽ എന്ത്?
Answer:
ആദ്യശബ്ദം ശ്രവിച്ചതിനു ശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്നതാണ് പ്രതിധ്വനി.
![]()
Question 97.
ശ്രവണസ്ഥിരത എന്നാൽ എന്ത്?
Answer:
ഒരു ശബ്ദം നമ്മിൽ ഉണ്ടാക്കുന്ന ശ്രവണാനുഭവം 1/10 സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്നു. ഈ പ്രത്യേകതയാണ് ശ്രവണസ്ഥിരത (persistence of hearing). ഈ സമയത്തിനുള്ളിൽ മറ്റൊരു ശബ്ദം ചെവിയിൽ പതിച്ചാൽ അവ ഒരുമിച്ചു കേൾക്കുന്ന പ്രതീതിയാണ് ഉണ്ടാവുക.
Question 98.
ആദ്യശബ്ദം ശ്രവിച്ച് ചുരുങ്ങിയത് എത്ര സമയം കഴിഞ്ഞാലാണ് പ്രതിധ്വനി വ്യക്തമായി കേൾക്കാൻ കഴിയുക?
Answer:
1/10 s
Question 99.
ആദ്യശബ്ദം ശ്രവിച്ച് ചുരുങ്ങിയത് 1/10 s സമയം കഴിഞ്ഞാലാണ് പ്രതിധ്വനി വ്യക്തമായി കേൾക്കാൻ കഴിയുക. ഈ സമയം കൊണ്ട് ശബ്ദം എത്ര ദൂരം സഞ്ചരിക്കും? (വായുവിലെ ശബ്ദവേഗം 350 m/s)
Answer:
ദൂരം = വേഗം × സമയം = 350 × (1/10) = 35cm
Question 100.
ആദ്യശബ്ദം പ്രതിപതനത്തിനുശേഷം വീണ്ടും വ്യക്തമായി കേൾക്കണമെങ്കിൽ പ്രതിപതനതലം ശ്രോതാവിൽ നിന്ന് ചുരുങ്ങിയത് എത്ര അകലത്തിൽ ആയിരിക്കണം?
Answer:
ആദ്യശബ്ദം പ്രതിപതനത്തിനു ശേഷം വീണ്ടും വ്യക്തമായി കേൾക്കണമെങ്കിൽ പ്രതിധ്വനി കേൾക്കണമെങ്കിൽ) പ്രതിപതനതലം മാതാവിൽ നിന്ന് ചുരുങ്ങിയത് 35 m ന്റെ പകുതിയായ 17.5 m അകലെ ആയിരിക്കണം. പ്രതിപതനതലം 17.5 m ൽ കൂടുതലാണെങ്കിൽ അതേ ശബ്ദം വീണ്ടും വേർതിരിച്ച് കേൾക്കാൻ സാധിക്കും.
Question 101.
ചെറിയ മുറിക്കുള്ളിൽ പ്രതിധ്വനി കേൾക്കാത്തത് എന്തുകൊണ്ടായിരിക്കും?
Answer:
പ്രതിപതനതലം 17.5 m ൽ കൂടുതലാണെങ്കിലേ പ്രതിധ്വനി കേൾക്കാൻ സാധിക്കൂ.
Question 102.
ഒരു കതിന വെടി പൊട്ടുന്നതിന്റെ പ്രതിധ്വനി 1 സെക്കന്റിന് ശേഷം അത് പൊട്ടിച്ച ആൾ തന്നെ കേൾക്കുന്നു. പ്രതിധ്വനി കേൾക്കുന്ന ആളിൽ നിന്ന് പ്രതിപതനതലം എത്ര അകലെ ആയിരിക്കും? (വായുവിൽ ശബ്ദവേഗം 350 m/s).
Answer:
പ്രതിപതനതലത്തിലേക്കുള്ള അകലം d എന്നിരിക്കട്ടെ. എങ്കിൽ പ്രതിപതന തലത്തിലേക്കും തിരിച്ചും ശബ്ദം സഞ്ചരിക്കുന്ന ആകെ ദൂരം 2d ആയിരിക്കും
ശബ്ദത്തിന്റെ വേഗം സഞ്ചരിച്ച ആകെ ദൂരം / സമയം
v = 2d/2
d = (v × t)/2 = (350 × 1)/2 = 175 m
പ്രതിപതനതലം 175 m അകലത്തിൽ ആയിരിക്കണം.
Question 103.
ജലത്തിനുള്ളിൽ വച്ച് പ്രതിധ്വനി കേൾക്കണമെങ്കിൽ എത്ര അകലം ഉണ്ടായിരിക്കണം? (ജലത്തിൽ ശബ്ദവേഗം
Answer:
v = 1480 m/s
v = 2d/t
2d = v × t = 1480 × 1/10 = 148m
d = 148/2 = 74 m
അനുരണനം (Reverberation)
Question 104.
അനുരണനം എന്നാൽ എന്ത്?
Answer:
ഒരു ശബ്ദമുണ്ടായതിനു ശേഷം ആവർത്തന പ്രതിപതനത്തിന്റെ ഫലമായി ഉണ്ടാകുന്നതും മെല്ലെ കുറയുന്നതുമായ മുഴക്കമാണ് അനുരണനം.
| ഒരു ശബ്ദമുണ്ടായതിനു ശേഷം ആവർത്ത പ്രതിപതനത്തിന്റെ ഫലമായി ഉണ്ടാകുന്നതും കുറയുന്നതുമായ മുഴക്കമാണ് അനുരണനം. |
![]()
Question 105.
ഒഴിഞ്ഞ മുറിയിൽ നിന്നു ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നത് എന്തുകൊണ്ടായിരിക്കും?
Answer:
ഒഴിഞ്ഞ മുറിയിൽ നിന്നു ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നത് ശബ്ദ തരംഗങ്ങൾ ഗോളാകൃതിയിലുള്ള ചുമരുകളിൽ ആവർത്തന പ്രതിപതനത്തിന് വിധേയമാകുന്നത് മൂലം ഉണ്ടാകുന്ന മുഴക്കം (അനുരണനം) മൂലമാണ്.
Question 106.
കർണാടകത്തിലെ ബിജാപൂരിലുള്ള ഗോൾ ഗുസ് എന്ന മർമ്മര ഗോപുരത്തിനുള്ളിൽ ഒരു ചെറിയ ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ പോലും ആ ശബ്ദം ഗ്യാലറിക്കുള്ളിൽ മുഴുവൻ ആവർത്തിച്ചു കേൾക്കാം. ഏത് പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്?
Answer:
അനുരണനം എന്ന പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്.
Question 107.
സിനിമാതീയേറ്റർ പോലുള്ള വലിയ ഹാളുകളുടെ ചുമരുകൾ പരുക്കൻ ആക്കിയിരിക്കുന്നത് എന്തിനാണ്?
Answer:
സിനിമാതീയേറ്റർ പോലുള്ള വലിയ ഹാളുകളിൽ ശബ്ദത്തിന്റെ ആവർത്തനപ്രതിപതനം മൂലം ഉണ്ടാകുന്ന മുഴക്കവും അതുമൂലം കേൾക്കുന്ന ശബ്ദത്തിനുണ്ടാകുന്ന അവ്യക്തതയും ഒഴിവാക്കാൻ വേണ്ടിയാണ് പരുപരുത്ത പ്രതലങ്ങൾ ഉപയോഗിക്കുന്നത്. പരുപരുത്ത പ്രതലങ്ങൾ ശബ്ദത്തെ കൂടുതലായി പ്രതിപതിപ്പിക്കുന്നില്ല.
ശ്രവണ പരിധി
ചിത്രം 1.22 ൽ മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ പരിധി ശ്രദ്ധിക്കൂ.

Question 108.
കേൾവിശക്തിയുള്ള ഒരാൾക്ക് എല്ലാ ശബ്ദവും കേൾക്കാൻ സാധിക്കുമോ?
Answer:
സാധിക്കില്ല.
Question 109.
നായകളെ പരിശീലിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഗാൾട്ടൻ വിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ ആവൃത്തി എത്രയാണ്?
Answer:
നായകളെ പരിശീലിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഗാൾട്ടൻ വിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ ആവൃത്തി ഏകദേശം 30000 Hz ആണ്.
Question 110.
ഗാൾട്ടൻ വിസിലിന്റെ ശബ്ദം മനുഷ്യന് കേൾക്കാൻ സാധിക്കുമോ?
Answer:
ഗാൾട്ടൻ വിസിലിന്റെ ശബ്ദം മനുഷ്യന് കേൾക്കുവാൻ സാധിക്കില്ല.
Question 111.
സാധാരണ കേൾവിശക്തിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്രയാണ്?
Answer:
20 Hz
![]()
Question 112.
സാധാരണ കേൾവിശക്തിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കൂടിയ പരിധി എത്രയാണ്?
Answer:
20000 Hz (20 kHz)
Question 113.
ഇൻഫ്രാസോണിക് എന്നാൽ എന്ത്?
Answer:
20000 Hz ൽ താഴെ ആവൃത്തിയുള്ള ശബ്ദമാണ് ഇൻഫ്രാസോണിക്.
Question 114.
അൾട്രാസോണിക് എന്നാൽ എന്ത്?
Answer:
20000 Hz ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദമാണ് അൾട്രാസോണിക്
Question 115.
എല്ലാ ആവൃത്തിയിലും ഉള്ള ശബ്ദം മനുഷ്യന് കേൾക്കാൻ സാധ്യമാണോ?
Answer:
എല്ലാ ആവൃത്തിയിലും ഉള്ള ശബ്ദം മനുഷ്യന് കേൾക്കാൻ സാധ്യമല്ല.
Question 116.
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ പരിധി എത്രയാണ്?
Answer:
20 Hz – 20000 Hz
അൾട്രാസോണിക് തരംഗങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ
അൾട്രാസോണിക് തരംഗങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ
Question 117.
അൾട്രാസോണിക് തരംഗങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ എന്ത്?
Answer:
- വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചു കളയാൻ
- ഫിസിയോതെറാപ്പിയിൽ
- വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രതിബിംബം രൂപപ്പെടുത്താൻ
- അൾട്രാസോണോഗ്രാഫിയിൽ
- സർപ്പിളാകൃതിയുള്ള കുഴലുകൾ, നിശ്ചിത ആകൃതിയില്ലാത്ത യന്ത്രഭാഗങ്ങൾ, ഇലക്ട്രോണിക് ഘടകങ്ങൾ തുടങ്ങിയവ വൃത്തിയാക്കുന്നതിന്
- സോണാർ (SONAR) എന്ന ഉപകരണത്തിൽ ജലത്തിനടിയിലുള്ള വസ്തുക്കളിലേക്കുള്ള അകലം കണ്ടെത്തുന്നതിന്
Question 118.
അൾട്രാസോണോഗ്രാഫി എന്നാൽ എന്ത്?
Answer:
ശരീരകലകളിലൂടെ സഞ്ചരിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ ശരീര കലകളിലെ സാന്ദ്രതാ വ്യതിയാനമുള്ള ഭാഗങ്ങളിൽ തട്ടി പ്രതിപതിക്കുന്നു. ഈ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റി അവയവത്തിന്റെ ചിത്രം രൂപപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് അൾട്രാസോണോഗ്രാഫി.

![]()
Question 119.
വൈദ്യശാസ്ത്രരംഗത്ത് രോഗനിർണ്ണയത്തിനും ചികിത്സക്കും അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവ എന്തൊക്കെയാണ്?
Answer:
- വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചു കളയാൻ
- ഫിസിയോതെറാപ്പിയിൽ
- വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രതിബിംബം രൂപപ്പെടുത്താൻ
- അൾട്രാസോണോഗ്രാഫിയിൽ
Question 120.
ജലോപരിതലത്തിലുള്ള ഒരു കപ്പലിലെ സോണാറിന്റെ ട്രാൻസ്മിറ്ററിൽ നിന്ന് പുറപ്പെടുന്ന അൾട്രാസോണിക് തരംഗം കടലിന്റെ അടിത്തട്ടിലുള്ള പാറക്കെട്ടിൽ തട്ടി 0.2 S സമയത്തിനു ശേഷം തിരിച്ചെത്തുന്നു എങ്കിൽ കപ്പലിൽ നിന്ന് പാറക്കെട്ടി ലേക്കുള്ള അകലം എത്ര? അൾട്രാസോണിക് തരംഗങ്ങളുടെ കടൽജലത്തിലെ വേഗം 1522 m/s ആയി പരിഗണിക്കുക.
Answer:
V = 1522 m/s
t = 0.2 s
V = 2d/t
2d = v × t
d = (v × t)/2 = (1522 × 0.2)/2 = 152.2 m
സീസ്മിക് തരംഗങ്ങളും സുനാമിയും (Seismic Waves and Tsunami)
Question 121.
സീസ്മിക് തരംഗങ്ങൾ എന്താണ്?
Answer:
ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, വൻ സ്ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങളാണ് സീസ്മിക് തരംഗങ്ങൾ.
Question 122.
എന്താണ് സീസ്മോളജി?
Answer:
സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സിസ്മോളജി.
Question 123.
ഭൂകമ്പങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത് …………………….. ൽ ആണ്.
Answer:
റിക്ടർ സ്കെയിലിൽ
Question 124.
എന്താണ് സുനാമി
Answer:
കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്ന് വിളിക്കുന്നത്.
Question 125.
സുനാമിയിൽ നിന്ന് രക്ഷനേടാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം?
Answer:
- സുനാമി മുന്നറിയിപ്പ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുമ്പോൾ കടൽത്തീരത്തു നിന്നും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്.
- അപകടഘട്ടം തരണം ചെയ്തു എന്ന് സ്വയം തീരുമാനിക്കാതെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുക.
- രക്ഷപ്പെടാനുള്ള തിരക്കിനിടയിൽ വസ്തുവകകൾ എടുക്കാൻ ശ്രമിക്കാതെ ആത്മരക്ഷയ്ക്കായി ശ്രമിക്കുക.
- ജീവനാണ് വലുത് എന്ന് തിരിച്ചറിയുക.
- സുനാമിയിൽ പെട്ടുപോയാൽ പൊങ്ങിക്കിടക്കുന്ന ഏതെങ്കിലും വസ്തുക്കളിൽ പിടിമുറുക്കി രക്ഷപ്പെടുക.
![]()
Class 10 Physics Chapter 1 Malayalam Medium – Extended Activities
Question 1.
ശബ്ദത്തിന്റെ അനുനാദം വ്യക്തമാക്കുന്ന ഒരു പ്രവർത്തനം ആസൂത്രണം ചെയ്യുക.
Answer:
ആവശ്യമായ വസ്തുക്കൾ
- ഒരു ട്യൂണിംഗ് ഫോർക്ക്
- ഒരു പ്ലാസ്റ്റിക് / പേപ്പർ കപ്പ്
- ഒരു റബ്ബർ മാലറ്റ് (ട്യൂണിംഗ്
- ഫോർക്കിൽ സൗമ്യമായി അടിക്കാൻ)
പ്രവർത്തന രീതി
- ട്യൂണിംഗ് ഫോർക്ക് ഉത്തേജിപ്പിക്കുക ട്യൂണിംഗ് ഫോർക്ക് കമ്പനം ചെയ്യുന്നതിന് മാലറ്റ് ഉപയോഗിച്ച് സൗമ്യമായി അടിക്കുക.
- ഇത് കപ്പിന് സമീപം കൊണ്ടുവരിക കമ്പനം ചെയ്യുന്ന ട്യൂണിംഗ് ഫോർക്ക് സ്പർശിക്കാതെ കപ്പിന് സമീപം പിടിക്കുക.
- ശബ്ദം അടുത്ത് കേൾക്കുക കപ്പ് ശബ്ദം വർദ്ധിപ്പിക്കുന്നത് നിങ്ങൾ കേൾക്കും. ചിലപ്പോൾ, ആവശ്യത്തിന് വെളിച്ചമുണ്ടെങ്കിൽ കപ്പ് അൽപ്പം കമ്പനം ചെയ്തേക്കാം.
നിരീക്ഷണം
ട്യൂണിംഗ് ഫോർക്കിൽ നിന്നുള്ള ശബ്ദകമ്പനങ്ങൾ കപ്പ് വലിച്ചെടുക്കുന്നു. ഇതിനെ അനുനാദം എന്ന് വിളിക്കുന്നു. കപ്പ് അതേ ആവൃത്തിയിൽ കമ്പനം ചെയ്യാൻ തുടങ്ങുന്നതിനാൽ ശബ്ദം ഉച്ചത്തിലാകും.
Question 2.
അൾട്രാസോണിക് തരംഗങ്ങളും അവയുടെ ഉപയോഗവും എന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാർ പേപ്പർ തയാറാക്കി അവതരിപ്പിക്കൂ.
Answer:
സെമിനാർ പേപ്പർ: അൾട്രാസോണിക് തരംഗങ്ങൾ
- വിഷയവ്യാഖ്യാനം
അൾട്രാസോണിക് തരംഗങ്ങൾ : 20,000 Hz (20 kHz) മുകളിലുള്ള ശബ്ദതരംഗങ്ങൾ. - ഗുണങ്ങൾ
ഉയർന്ന ആവൃത്തി : 20 kHz നു മുകളിലുള്ളത്. കുറഞ്ഞ തരംഗദൈർഘ്യം. - ഉപയോഗങ്ങൾ
- വൈദ്യശാസ്ത്രം
അൾട്രാസോണോഗ്രാഫി : ആന്തര അവയവ ങ്ങളിൽ പരിശോധിക്കാൻ. - വ്യവസായം
ക്ലീനിംഗ് : അൾട്രാസോണിക് ക്ലീനിംഗ്. - നാവിഗേഷൻ
SONAR : സമുദ്ര ഗവേഷണത്തിലും മത്സ്യബന്ധനത്തിലും.
- വൈദ്യശാസ്ത്രം
- നിഗമനം
അൾട്രാസോണിക് തരംഗങ്ങൾ വിവിധ രംഗങ്ങളിൽ ഉപയോഗിക്കപ്പെട്ടു.
വികസനത്തിനും ഗവേഷണത്തിനും വലിയ സാധ്യതകൾ ഉണ്ട്.
10th Class Physics Notes Pdf Malayalam Medium Chapter 1
Class 10 Physics Chapter 1 Notes Pdf Malayalam Medium
ഓർമ്മിക്കേണ്ട വസ്തുതകൾ
- ഒരു വസ്തു തുലന സ്ഥാനത്തെ ആസ്പദമാക്കി കൃത്യമായ ഇടവേളകളിൽ ഇരു വശത്തേക്കും ചലിക്കുന്നതാണ് ദോലനം (Oscillation).
- തുലനസ്ഥാനത്തു നിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനാന്തരത്തിന്റെ അളവാണ് ആയതി (Ampli tude). ആയതി a എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. ആയതിയുടെ SI യൂണിറ്റ് മീറ്റർ (m) ആകുന്നു.
- ഒരു ദോലനത്തിന് ആവശ്യമായ സമയത്തെ പീരിയഡ് (Period) എന്നു പറയുന്നു. ഇത് T എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. പീരിയഡ് അളക്കുന്നത് സെക്കന്റ് (s) എന്ന യൂണിറ്റ് ഉപയോഗിച്ചാണ്.
- ഒരു സെക്കൻഡിൽ ഉണ്ടാകുന്ന ദോലനങ്ങളുടെ എണ്ണമാണ് ആവൃത്തി (Frequency). ആവൃത്തിയുടെ SI യൂണിറ്റാണ് ഹെട്സ് (Hz). ആവൃത്തി സൂചിപ്പിക്കുന്നത് f എന്ന അക്ഷരം കൊണ്ടാണ്.
- ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റെ തനതായ ആവൃത്തിയിൽ ആയിരിക്കും കമ്പനം ചെയ്യുന്നത്. ഈ ആവൃത്തിയാണ് ആ വസ്തുവിന്റെ സ്വാഭാവിക ആവൃത്തി (Natural frequency). കമ്പനം ചെയ്യുന്ന വസ്തുവിന്റെ പ്രേരണം മൂലം മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത mimo (Forced vibration).
- പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമായാൽ ആ വസ്തുക്കൾ അനുനാദ (Resonance) ത്തിലാണെന്ന് പറയാം. അനുനാദത്തിന് വിധേയമാകുന്ന വസ്തു പരമാവധി ആയതിയിൽ കമ്പനം ചെയ്യും.
- ഒരു ഭാഗത്ത് ലഭിക്കുന്ന ഊർജം മറ്റു ഭാഗങ്ങളിലേക്ക് ദോലനങ്ങളിലൂടെ തുടർച്ചയായി പ്രസരിക്കുന്നതാണ് തരംഗചലനം (Wave motion).
- റേഡിയോ തരംഗങ്ങൾ, മൈക്രോവേവ്, ഇൻഫ്രാറെഡ് തരംഗങ്ങൾ, ദൃശ്യപ്രകാശം, അൾട്രാവയലറ്റ് കിരണങ്ങൾ, എക്സ് കിരണങ്ങൾ, ഗാമാ കിരണങ്ങൾ എന്നിവ വൈദ്യുതകാന്തികതരംഗങ്ങളാണ്. ഇവയുടെ പ്രേഷണത്തിന് മാധ്യമം ആവശ്യമില്ല.
- പ്രേഷണത്തിന് മാധ്യമം ആവശ്യമായ തരംഗങ്ങളാണ് യാന്തികതരംഗങ്ങൾ. യാന്ത്രികതരംഗങ്ങൾ പ്രധാനമായും രണ്ടു വിധമുണ്ട്. അനുദൈർഘ്യതരംഗങ്ങളും അനുപ്രസ്ഥതരംഗങ്ങളും.
- മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുദൈർഘ്യതരംഗങ്ങൾ.
- മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥതരംഗങ്ങൾ.
- തരംഗങ്ങളുടെ പ്രധാന സവിശേഷതകളാണ് ആയതി, ആവൃത്തി, പീരിയഡ്, തരംഗദൈർഘ്യം, തരംഗവേഗം എന്നിവ.
- അടുത്തടുത്ത രണ്ട് ശൃംഗങ്ങൾ തമ്മിലോ അടുത്തടുത്ത രണ്ട് ഗർത്തങ്ങൾ തമ്മിലോ ഉള്ള അകലവും അനുപ്രസ്ഥ തരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കാം. തരംഗദൈർഘ്യത്തെ സൂചിപ്പിക്കാൻ ലാംഡ (λ) എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിക്കുന്നു. തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് മീറ്റർ (m) ആണ്. • ഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗവേഗം. തരംഗവേഗത്തിന്റെ യൂണിറ്റ് m/s ആണ്.
- മിനുസമുള്ള പ്രതലങ്ങൾ പരുപരുത്ത പ്രതലങ്ങളെ അപേക്ഷിച്ച് ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും. പ്രതിപതിച്ചു വരുന്ന ശബ്ദതരംഗങ്ങൾ വീണ്ടും പ്രതിപതിക്കുന്നതാണ് ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം.
- ആദ്യശബ്ദം ശ്രവിച്ചതിനു ശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്നതാണ് പ്രതിധ്വനി.
- ഒരു ശബ്ദം നമ്മിൽ ഉണ്ടാക്കുന്ന ശ്രവണാനുഭവം 1/10 സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്നു. ഈ പ്രത്യേകതയാണ് ശ്രവണ സ്ഥിരത (Persistence of hearing). ഈ സമയത്തിനുള്ളിൽ മറ്റൊരു ശബ്ദം ചെവിയിൽ പതിച്ചാൽ അവ ഒരുമിച്ചു കേൾക്കുന്ന പ്രതീതിയാണ് ഉണ്ടാവുക.
- ഒരു ശബ്ദമുണ്ടായതിനു ശേഷം ആവർത്തനപ്രതിപതനത്തിന്റെ ഫലമായി ഉണ്ടാകുന്നതും മെല്ലെ കുറയുന്നതുമായ മുഴക്കമാണ് അനുരണനം.
- പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപതനതലം ചുരുങ്ങിയത് 17.5 m അകലെ ആയിരിക്കണം. പ്രതിപതനതലം 17.5 m ൽ കൂടുതലാണെങ്കിൽ അതേ ശബ്ദം വീണ്ടും വേർതിരിച്ച് കേൾക്കാൻ സാധിക്കും.
- സാധാരണ കേൾവിശക്തിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി ഏകദേശം 20 Hz ഉം കൂടിയ പരിധി ഏകദേശം 20000 Hz (20 kHz) ഉം ആണ്. 20 Hz ൽ താഴെ ആവൃത്തിയുള്ള ശബ്ദമാണ് ഇൻഫ്രാസോണിക്. 20000 Hz ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദമാണ് അൾട്രാസോണിക്.
- ശരീരകലകളിലൂടെ സഞ്ചരിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ ശരീര കലകളിലെ സാന്ദ്രതാവ്യതിയാനമുള്ള ഭാഗങ്ങളിൽ തട്ടി പ്രതിപതിക്കുന്നു. ഈ തരംഗങ്ങളെ വൈദ്യുതസിഗ്നലുകളാക്കി മാറ്റി അവയവത്തിന്റെ ചിത്രം രൂപപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് അൾട്രാസോണോഗ്രാഫി.
- ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, വൻ സ്ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങളാണ് സീസ്മിക് തരംഗങ്ങൾ. സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സീസ്മോളജി. ഭൂകമ്പങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത് റിക്ടർ സ്കെയിലിൽ ആണ്.
- കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്ന് വിളിക്കുന്നത്.
![]()
ആമുഖം
ഈ യൂണിറ്റിൽ ശബ്ദത്തെക്കുറിച്ചും തരംഗങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. ശ്രവണ ബോധം ഉളവാക്കുന്ന ഒരു ഊർജ്ജരൂപമാണ് ശബ്ദം. ശബ്ദം ശ്രവണയോഗ്യം ആകണമെങ്കിൽ ശബ്ദസ്രോതസ്സ്, മാധ്യമം, ശ്രവണേന്ദ്രിയം, എന്നിവ ആവശ്യമാണെന്ന് നേരത്തെ പഠിച്ചിട്ടുണ്ടല്ലോ. ദോലനചലനം, ആവൃത്തി, പീരീഡ്, സ്വാഭാവിക ആവൃത്തി, പ്രണോദിത കമ്പനം, അനുനാദം, തരംഗചലനം, വിവിധതരം തരംഗങ്ങളുടെ പ്രത്യേകതകൾ, തരംഗ സവിശേഷതകൾ, ശബ്ദത്തിന്റെ പ്രതിപതനം, പ്രതിധ്വനി, അനുരണനം, ശ്രവണ പരിധി, സീസ്മിക് തരംഗങ്ങൾ തുടങ്ങിയ ആശയങ്ങൾ ഈ യൂണിറ്റിൽ പഠിക്കാം.
തരംഗ ചലനം
പരീക്ഷണം

സാമഗ്രികൾ
1. ഏകദേശം 75 cm നീളമുള്ളതും ഒരഗ്രം അടഞ്ഞതുമായ സുതാര്യ ട്യൂബ്
2. ഭാരം കുറഞ്ഞ ചെറിയ പേപ്പർ ബോളുകൾ
3. ഉച്ചഭാഷിണിയുടെ യൂണിറ്റ്
പ്രവർത്തനം:
ഒരഗ്രം അടഞ്ഞ, നീളമുള്ള, സുതാര്യമായ ട്യൂബിനുള്ളിൽ ഭാരം കുറഞ്ഞ പേപ്പർ ബോളുകൾ ഇട്ടശേഷം ട്യൂബിന്റെ സ്വതന്ത്ര അഗ്രത്തിലൂടെ ഉച്ചത്തിലും ഒരേ ആവൃത്തിയിലുമുള്ള ശബ്ദം കടത്തിവിടുക.
നിരീക്ഷണം:
ശബ്ദം കടന്നു പോകുമ്പോൾ പേപ്പർ ബോളുകൾ അവയുടെ തുലനസ്ഥാനത്തുനിന്ന് മുന്നോട്ടും പിന്നോട്ടും കമ്പനം ചെയ്യുന്നത് കാണാം. ബോളുകൾ ക്രമമായി ഒന്നിടവിട്ട് അടുത്തും അകന്നും കാണപ്പെടുന്നു. ട്യൂബിന്റെ ഒരു അഗ്രത്തിൽ നിന്നും മറ്റേ അഗ്രത്തിലേക്ക് പേപ്പർ ബോളുകൾ നീങ്ങി പോകുന്നില്ല. ട്യൂബിനുള്ളിൽ തരംഗത്തിന്റെ ഏകദേശം രൂപം ദൃശ്യമാകുന്നു.
പ്രവർത്തനം:
സാമഗ്രികൾ
1. സ്ലിങ്കി
പ്രവർത്തനം:

ചിത്രം 1. 8 (a) യിൽ കാണുന്നതുപോലെ മേശപ്പുറത്ത് വച്ച സ്ലിങ്കിയുടെ രണ്ട് അഗ്രങ്ങളും വലിച്ചു പിടിക്കുക. ഒരു അഗ്രത്തിലെ ഏതാനും ചുരുളുകൾ അമർത്തി വിട്ടുനോക്കുക. ചിത്രം 1.8 (b) യിൽ കാണുന്നതുപോലെ സിങ്കിയുടെ ഒരഗ്രം മുന്നോട്ടും പുറകോട്ടും ചലിപ്പിച്ച് നോക്കുക.
നിരീക്ഷണം:
സ്ലിങ്കിയിൽ വിക്ഷോഭം രൂപപ്പെടുന്നു. സിങ്കിയിൽ ഉണ്ടാകുന്ന വിക്ഷോഭങ്ങളോടൊപ്പം സിങ്കിയിലെ വലയങ്ങൾ രണ്ടാമത്തെ അഗ്രത്തേക്ക് നീങ്ങിപ്പോകുന്നില്ല. സ്ലിങ്കിയുടെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം വലയങ്ങളുടെ പരിണത സ്ഥാനാന്തരം ഇല്ലാതെ മറ്റുഭാഗത്തേക്ക് വ്യാപിക്കുന്നു.
അനുപ്രസ്ഥതരംഗങ്ങൾ (Transverse Waves)
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ
1. സ്പ്രിങ്
2. ആണി
4. കപ്പി
5. തൂക്കകട്ടി
പ്രവർത്തനം


ആണി ഉപയോഗിച്ച് ഒരു സ്പ്രിങ് മേശമേൽ കുത്തനെ ഉറപ്പിക്കുക. ഒരു ചരടിന്റെ ഒരഗ്രം സിങ്ങിന്റെ മുകൾ ഭാഗത്തും രണ്ടാമത്തെ അഗ്രം 50 g തൂക്കക്കട്ടിയുമായും കെട്ടി ഉറപ്പിക്കുക. ചിത്രത്തിൽ കാണുന്നതുപോലെ മേശയുടെ അഗത്ത് ഉറപ്പിച്ച കപ്പിയിലൂടെ ചരട് കടത്തിയിടുക. സിങ് തുടർച്ചയായി അമർത്തുകയും സ്വതന്ത്രമാ ക്കുകയും ചെയ്യുക.
![]()
നിരീക്ഷണം:
സ്പ്രിങ് തുടർച്ചയായി അമർത്തുകയും സ്വതന്ത്രമാക്കുകയും ചെയ്യുമ്പോൾ ചരടിലൂടെ തരംഗങ്ങൾ കപ്പി വരെ സഞ്ചരിക്കും.
ആവൃത്തിയും തരംഗദൈർഘ്യവും തമ്മിൽ ബന്ധമുണ്ടോ?
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ
1. സ്ലിങ്കി
പ്രവർത്തനം:
സിങ്കി മേശപ്പുറത്ത് വച്ചശേഷം അതിന്റെ രണ്ടഗങ്ങളും വലിച്ചു പിടിക്കുക. സിങ്കിയുടെ ഒരു അഗ്രത്തിൽ പിടിച്ച് സ്ലിങ്കിയെ ഇരുവശങ്ങളിലേക്കും ചലിപ്പിച്ച് അനുപ്രസ്ഥതരംഗരൂപം സൃഷ്ടിക്കുക. തുടർന്ന് ഇരുവശത്തേക്കുമുള്ള ചലനത്തിന്റെ ആവൃത്തി വർധിപ്പിക്കുക. സ്ലിങ്കിയിൽ സൃഷ്ടിച്ച തരംഗരൂപത്തിന്റെ ആവൃത്തിയിലും തരംഗദൈർഘ്യത്തിലും ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.
നിരീക്ഷണം:
ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം കുറയുന്നു. ഒരു മാധ്യമത്തിലൂടെ ഒരേ സമയ ഇടവേളകളിൽ ഉണ്ടായ ഒരേ ആയതിയിലുള്ള രണ്ടു തരംഗങ്ങളുടെ ചിത്രീകരണം നൽകിയിരിക്കുന്നു.

ശബ്ദത്തിന്റെ പ്രതിപതനം
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ:
1. പിവിസി പൈപ്പുകൾ
2. ഗ്ലാസ് പ്ലേറ്റ്
3. പരുപരുത്ത പ്രതലങ്ങൾ
4. അലാം ക്ലോക്ക്
പ്രവർത്തനം

1 m നീളമുള്ള രണ്ട് PVC പൈപ്പുകൾ, ഗ്ലാസ് പ്ലേറ്റ്, അലാം ക്ലോക്ക് എന്നിവ ചിത്രത്തിൽ കാണുന്നരീതിയിൽ സജ്ജീകരിക്കുക. B എന്ന പൈപ്പ് വ്യത്യസ്ത കോണിൽ ക്രമീകരിച്ച് ക്ലോക്കിൽ നിന്നുള്ള ടിക് ടിക് ശബ്ദം ശ്രവിക്കുക. പതന കോണും പ്രതിപതന കോണും തുല്യമാകുന്ന രീതിയിൽ PVC പൈപ്പുകൾ ക്രമീകരിച്ചാൽ അലാം ക്ലോക്കിൽ നിന്നുള്ള ടിക് ടിക് ശബ്ദം വളരെ വ്യക്തമായി കേൾക്കാൻ സാധിക്കും. ഗ്ലാസ് പ്ലേറ്റിൽ തട്ടി പ്രതിപതിക്കുന്നതു മൂലമാണ് B എന്ന പൈപ്പിലൂടെ ശബ്ദം കേൾക്കാൻ കഴിഞ്ഞത്. ഗ്ലാസ്സ് പ്ലേറ്റിനു പകരം പരുപരുത്ത പ്രതലങ്ങൾ ഉപയോഗിച്ച് പരീക്ഷണം ആവർത്തിച്ചു നോക്കുക. പ്രതിപതിച്ചുവരുന്ന ശബ്ദത്തിന്റെ ഉച്ചത കുറയുന്നതായി അനുഭവപ്പെടുന്നു. കാരണം മിനുസമുള്ള പ്രതലങ്ങൾ പരുപരുത്ത പ്രതലങ്ങളെ അപേക്ഷിച്ച് ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും.
| മിനുസമുള്ള പ്രതലങ്ങൾ പരുപരുത്ത പ്രതലങ്ങളെ അപേക്ഷിച്ച് ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും. |