The comprehensive approach in SSLC Physics Notes Pdf Malayalam Medium and Class 10 Physics Chapter 7 Notes Malayalam Medium യാന്ത്രികലാഭം പ്രയോഗത്തിൽ ensure conceptual clarity.
10th Class Physics Chapter 7 Notes Malayalam Medium യാന്ത്രികലാഭം പ്രയോഗത്തിൽ
Std 10 Physics Chapter 7 Notes Malayalam Medium – Let’s Assess
Question 1.
രോധഭുജവും ഭുജവും തുല്യമായി വരുന്ന ഉത്തോലകത്തിന് ഉദാഹരണം എഴുതുക. ഇതിന്റെ യാന്ത്രികലാഭം എത്ര?
Answer:
സാധാരണ ത്രാസ്
യാന്ത്രിക ലാഭം = 1
Question 2.
യത്‌നഭുജത്തേക്കാൾ നീളം കൂടിയ രോധഭുജം ഉള്ളത് ഉത്തോലകത്തിന്റെ ഏത് വർഗത്തിലാണ്? ഒരു ഉദാഹരണം എഴുതുക. ഇതിന്റെ യാന്ത്രിക ലാഭം ആകാൻ സാധ്യതയുള്ളത് ബ്രാക്കറ്റിൽ നിന്നും എടുത്തെഴുതുക.
(ഒന്നിൽ കുറവ് / ഒന്ന് / ഒന്നിൽ കൂടുതൽ)
Answer:
മൂന്നാം വർഗ്ഗം
ഐസ് ടോങ്സ്
ഒന്നിൽ കുറവ്
Question 3.
ചിത്രത്തിൽ കാണുന്നതു പോലെ ഒരു മീറ്റർ സ്കെയിലിന്റെ ഒരറ്റത്ത് ഒരു വസ്തു തൂക്കിയിട്ടു. മറു വശത്തു പകുതി നീളത്തിൽ 400 gwt തൂക്കിയിട്ടപ്പോൾ സ്കെയിൽ തുലനനിലയിലായി. വസ്തുവിന്റെ മാസ് എത്രയായിരിക്കും? വസ്തുവിന്റെ ഭാരം എത്രയായിരിക്കും?

Answer:
രോധം = X
രോധഭുജം = 50 cm
യത്നം = 400 gwt
യത്‌നഭുജം = 25 cm
രോധം / യത്നം = ഭുജം / രോധഭുജം
(x/400) = 25/50
x = 200 gwt
വസ്തുവിന്റെ മാസ് = 200 g
വസ്തുവിന്റെ ഭാരം = 200 gwt
Question 4.
എപ്പോഴും യാന്ത്രികലാഭം ഒന്നിൽ കൂടുതലാ യിരിക്കുന്നത് ഏതു തരം ഉത്തോലകത്തിലാണ്?
Answer:
രണ്ടാം വർഗഉത്തോലകം
Question 5.
രണ്ടാം വർഗ്ഗ ഉത്തോലകത്തിന്റെ രേഖാചിത്രം വരച്ച് ധാരം, രോധം, യത്നം എന്നിവ അടയാള പ്പെടുത്തുക. ഇതിന്റെ യാന്ത്രികലാഭം ഒന്നാ അതിൽ കുറവോ ആകാതിരിക്കാനുള്ള കാരണം വ്യക്തമാക്കുക.
Answer:

യാന്ത്രികലാഭം = യഭുജം/രോധഭുജം
രോധം നടുക്ക് വരുന്നതുകൊണ്ട് ഭുജം എപ്പോഴും രോധഭുജത്തേക്കാൾ കൂടുതലായി രിക്കും. അതിനാൽ രണ്ടാം വർഗ്ഗ ഉത്തോലക ത്തിന്റെ യാന്ത്രിക ലാഭം ഒന്നിൽ കൂടുതൽ ആയിരിക്കും.
![]()
Question 6.
5000 kgwt ഭാരമുള്ള ഒരു തടി 2 m ഉയരമുള്ള ലോറിയിലേക്ക് ചരിവു തലത്തിലൂടെ കയറ്റാൻ 2000 N ബലം പ്രയോഗിച്ചു. തടി കയറ്റാനുപയോ ഗിച്ച ചരിവുതലത്തിന്റെ നീളം എത്രയായിരിക്കും? ഈ അവസരത്തിൽ യാന്ത്രികലാഭം എത്രയാ യിരിക്കും?
(g = 10 m/s2 എന്ന് പരിഗണിക്കുക).
Answer:
ചരിവുതലത്തിന്റെ യാന്ത്രികലാഭം, MA = (L/E) = (l/h)
L = Load = 5000 kgwt = 5000 × 10 N
= 50000 N
E = യത്നം = 2000 N
യാന്ത്രികലാഭം = \(\frac{L}{E}\) = \(\frac{50000}{2000}\)
l/h = 25
h = 2m
ചരിവുതലത്തിന്റെ നീളം, 1 = 2 × 25 = 50 m
Question 7.
സ്ക്രൂവിന്റെ യാന്ത്രികലാഭം എങ്ങനെ കണ ക്കാക്കും? സ ഒരു ചരിവുതലമാണെന്ന് സ്ഥാ പിക്കാൻ ഒരു പരീക്ഷണം വിവരിക്കുക.
Answer:
സ്ക്രൂവിന്റെ യാന്ത്രികലാഭം

ഒരു ചരിവുതലത്തിന്റെ ആകൃതിയിൽ പേപ്പർ മുറിച്ചെടുക്കുക. അതിന്റെ ചരിഞ്ഞ അരികിൽ നിറം പിടിപ്പിക്കുക.

ഈ പേപ്പറിനെ ഒരു ഉരുണ്ട പെൻസിലിനു മുകളിൽ ചിത്രത്തിൽ കാണുന്നതുപോലെ ചുറ്റുക.

പേപ്പർ ചുറ്റഴിച്ചെടുത്ത് നിവർത്തുക. സ്കൂ ഒരു ചരിവുതലമാണെന്ന് കാണാം.
Question 8.
1600 kgwt ഭാരം 6 cm വ്യാസമുള്ള ഒരു ആക്സിലിൽ കെട്ടിത്തൂക്കുന്നു. ഈ ഭാരം ഉയർത്തുന്നതിന് ആക്സിലിൽ ഒരു വശത്തേക്ക് 3 m നീളമുള്ള ലിവർ തിരിക്കാൻ എത്ര ന്യൂട്ടൻ ബലം പ്രയോഗിക്കേണ്ടി വരും? (g = 10 m/s2 എന്ന് പരിഗണിക്കുക)
Answer:
അച്ചും ചക്രവും സംവിധാനത്തിന്റെ യാന്ത്രിക ലാഭം
= \(\frac{R}{r}\) = \(\frac{L}{E}\)
ആക്സിലിന്റെ വ്യാസം = 6 cm
ആക്സിലിന്റെ ആരം, r = 3 cm
രോധം = L = 1600 kgwt
= 1600 × 10 N
= 16000 N
ചക്രത്തിന്റെ ആരം, R = 300 cm
= \(\frac{L}{E}\) = \(\frac{R}{r}\)
= \(\frac{16000}{E}\) = \(\frac{300}{3}\)
യത്നം, E = 160 N
Question 9.
വാഹനങ്ങളിൽ ഗിയറുകളുടെ ആവശ്യകത എന്തെന്ന് വ്യക്തമാക്കുക.
Answer:
കൂടിയ ഭാരം വലിച്ചു കയറ്റാനും ഉയരം കയറാനും എൻജിനിൽ നിന്നുള്ള പൽചകങ്ങളെ വലിയ പൽ ചക്രങ്ങളുമായി ബന്ധിപ്പിക്കുന്നു. വേഗം കൂട്ടാൻ എൻജിനിൽ നിന്നുള്ള പൽചകങ്ങളെ ചെറിയ പൽചകങ്ങളോട് ചേർക്കുന്നു.
Question 10.
അനുയോജ്യമായി ചേർത്തെഴുതുക.
| ഉത്തോലകം | A | B | C |
| ഒന്നാം വർഗം | രോധം എപ്പോഴും യത്നത്തേക്കാൾ കൂടുതലായിരിക്കും | ധാരം രോധത്തിനും യത്നത്തിനും ഇടയിലായിരിക്കും | യാന്ത്രികലാഭം ഒന്നിൽക്കുറവായിരിക്കും |
| രണ്ടാം വർഗം | രോധം യത്നത്തേക്കാൾ കൂടുതലോ കുറവോ തുല്യമോ ആകാം | യത്നം ധാരത്തിനും രോധത്തിനും ഇടയിലായിരിക്കും | യാന്ത്രികലാഭം ഒന്നിൽക്കൂടുതൽ ആയിരിക്കും |
| മൂന്നാം വർഗം | രോധം എപ്പോഴും യത്നത്തേക്കാൾ കുറവായിരിക്കും | രോധം എപ്പോഴും യത്നത്തിനും ധാരത്തിനും ഇടയിലായിരിക്കും | യാന്ത്രികലാഭം ഒന്നിൽ കൂടുതലോ, ഒന്നോ, ഒന്നിൽക്കുറവോ ആകാം |
Answer:
| ഉത്തോലകം | A | В | C |
| ഒന്നാം വർഗം | രോധം യത്നത്തേക്കാൾ കൂടുതലോ കുറവോ തുല്യമോ ആകാം | ധാരം രോധത്തിനും യത്നത്തിനും ഇടയിലായിരിക്കും | യാന്ത്രികലാഭം ഒന്നിൽ കൂടുതലോ, ഒന്നോ, ഒന്നിൽക്കുറവോ ആകാം |
| രണ്ടാം വർഗം | രോധം എപ്പോഴും യത്നത്തേക്കാൾ കൂടുതലായിരിക്കും | രോധം എപ്പോഴും യത്നത്തിനും ധാരത്തിനും ഇടയിലായിരിക്കും | യാന്ത്രികലാഭം ഒന്നിൽക്കൂടുതൽ ആയിരിക്കും |
| മൂന്നാം വർഗം | രോധം എപ്പോഴും യത്നത്തേക്കാൾ കുറവായിരിക്കും | യത്നം ധാരത്തിനും രോധത്തിനും ഇടയിലായിരിക്കും | യാന്ത്രികലാഭം ഒന്നിൽക്കുറവായിരിക്കും |
SSLC Physics Chapter 7 Notes Questions and Answers Pdf Malayalam Medium
Question 1.
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക. ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന ലഘുയന്ത്രങ്ങളുടെ പേര് എഴുതുക.

Answer:
ചിത്രം.7.1 (a) – റാമ്പ്
ചിത്രം.7.1 (b) – സ്പൂൺ
ചിത്രം.7.1 (c) – നെയിൽ കട്ടർ
ചിത്രം.7.1 (d) – ബോട്ടിൽ ഓപ്പണർ
ചിത്രം.7.1 (e) – പമ്പിലെ ലിവർ
Question 2.
ഈ ഉപകരണങ്ങൾ അധ്വാനം ലഘൂകരിച്ചത് എപ്രകാരമാണ്?
Answer:
ഈ ഉപകരണങ്ങൾ ലഘുയന്ത്രങ്ങൾ (പമ്പുകൾ, ലിവറുകൾ, വെഡ്ജുകൾ പോലുള്ളവ) ഉപയോഗിച്ച് ബലം വ്യത്യാസപ്പെടുത്തുകയോ അതിന്റെ ദിശ മാറ്റുകയോ ചെയ്ത് അധ്വാനം കുറയ്ക്കുന്നു, അങ്ങനെ ജോലി എളുപ്പമാക്കുന്നു.
Question 3.
ചിത്രങ്ങൾ നിരീക്ഷിക്കൂ. ആണി ഇളക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ വിശകലനം ചെയ്തു തോക്കൂ.

a) ഏതു സന്ദർഭത്തിലാണ് ചിത്രം 7.2 (a), (b)] കൂടുതൽ ബലം പ്രയോഗിക്കേണ്ടിവന്നത്?
Answer:
ചിത്രം 7.2 (a) യിൽ

b) നാം പ്രയോഗിച്ച് ബലത്തിന്റെ ഫലത്തെ പല മട ങ്ങായി വർധിപ്പിക്കാൻ സഹായിച്ചത് ഏത് ഉപകര ണമാണ്?
Answer:
നെയിൽ പുള്ളർ
Question 4.
കിണറ്റിൽ നിന്നു വെള്ളം കോരുന്ന രണ്ട് രീതികൾ നിരീക്ഷിക്കൂ.

a) രണ്ടു സന്ദർഭങ്ങളിലും 7.3 (a), (b) നാം പ്രയോഗിക്കുന്ന ബലം ഒരേ ദിശയിലാണോ?
Answer:
അല്ല, രണ്ട് സന്ദർഭങ്ങളിലും പ്രയോഗിക്കുന്ന ബലം ഒരേ ദിശയിലല്ല,
b) ഏതു ദിശയിൽ ബലം പ്രയോഗിക്കുന്നതാണ് കൂടുതൽ സൗകര്യം?
Answer:
താഴേക്കുള്ള ദിശയിൽ ബലം പ്രയോഗിക്കുന്ന താണ് കൂടുതൽ സൗകര്യം.
c) കപ്പി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
Answer:
ബലത്തെ കൂടുതൽ സൗകര്യപ്രദമായ ദിശ യിലേക്ക്, അതായത് താഴേക്കുള്ള ദിശയിലേക്ക് മാറ്റാൻ കപ്പി സഹായിക്കുന്നു.
Question 5.
ചിത്രം 7.2 (a), 7.2 (b); 7.3 (a), 7.3 (b) എന്നിവയിലെ സന്ദർഭങ്ങൾ വിശകലനം ചെയ്ത് ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.


a) ഏത് സന്ദർഭത്തിലാണ് നാം പ്രയോഗിച്ച് ബല ത്തിന്റെ ഫലം പല മടങ്ങായി വർധിച്ചത്?
Answer:
ചിത്രം 7.2(b)

b) പ്രയോഗിച്ച് ബലത്തിന്റെ ഫലം പല മടങ്ങായി വർധിപ്പിച്ച ഉപകരണമേത്?
Answer:
നെയിൽ പുള്ളർ
c) പ്രയോഗിച്ച ബലത്തിന്റെ ദിശ മാറ്റാൻ സഹായിച്ച ഉപകരണങ്ങൾ ഏവ?
Answer:
കപ്പി
ലഘുയന്ത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള മേന്മകൾ കുറിക്കൂ.
- ബലം ഉളവാക്കുന്ന ഫലത്തിന്റെ അളവിൽ മാറ്റം വരുത്താൻ കഴിയുന്നു.
- ബലത്തിന്റെ ദിശയിൽ മാറ്റം വരുത്താൻ കഴിയുന്നു.
ബലം ഉളവാക്കുന്ന ഫലത്തിന്റെ അളവിനോ ബലത്തിന്റെ ദിശയ്ക്കോ ഇവ രണ്ടിനുമോ മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ലഘുയന്ത്രങ്ങൾ.
Question 6.
ലഘുയന്ത്രങ്ങൾ പ്രധാനമായും എത്ര തരമുണ്ട്? അവ ഏതൊക്കെയാണ്?
Answer:
ലഘുയന്ത്രങ്ങൾ പ്രധാനമായും ആറ് തരമുണ്ട്.
- ഉത്തോലകം (Lever)
- കപ്പി (Pulley)
- അച്ചും ചക്രവും (Wheel and axle)
- ചരിവുതലം (Inclined plane)
- സ്‌ക്രൂ (Screw)
- ആപ്പ് (Wedge) എന്നിവയാണ് ലഘുയന്ത്രങ്ങൾ.
Question 7.
നാരങ്ങാക്കി (Lemon squeezer) ഉപയോ ഗിച്ച് നാരങ്ങ പിഴിഞ്ഞ് നോക്കൂ.

a) നാരങ്ങാക്കിയിൽ പ്രയോഗിക്കുന്ന ബലം ഏതാണ്? (F1 / F2)
Answer:
F1
b) നാം പ്രയോഗിക്കുന്ന ബലത്തിനെതിരായി നാരങ്ങ പ്രയോഗിക്കുന്ന ബലം ഏതാണ് ? (F1 / F2
Answer:
F2
| നാരങ്ങാക്കി ഒരു ലഘുയന്ത്രമായി ഉപയോഗിക്കു മ്പോൾ, നാരങ്ങാക്കിയിൽ നാരങ്ങ പിഴിയാനായി നാം പ്രയോഗിക്കുന്ന ബലമാണ് യത്നം, നാരങ്ങ പ്രയോഗിക്കുന്ന ബലമാണ് രോധം. |
| യത്നവും രോധവും ഒരു ലഘു യന്ത്രത്തിലേക്ക് നാം പ്രയോഗിക്കുന്ന ബലമാണ് യത്നം (E). ലഘുയന്ത്രം നേരിടുന്ന ബലമാണ് രോധം (L). |
Question 8.
നെയിൽ പുള്ളർ ഉപയോഗിച്ച് ആണി ഇളക്കുന്ന സന്ദർഭത്തിൽ ചിത്രം 7.2 (b)] രോധം, യത്നം ഇവ തിരിച്ചറിഞ്ഞ് സയൻസ് ഡയറിയിൽ കുറിക്കൂ.

Answer:
നെയിൽ പുള്ളറിൽ നാം പ്രയോഗിക്കുന്ന ബല മാണ് യത്നം (E).
നെയിൽ പുള്ളറിൽ ആണി പ്രയോഗിക്കുന്ന ബല മാണ് രോധം (L).
Question 9.
പാരക്കോൽ ഉപയോഗിച്ച് 400 N ഭാരമുള്ള ഒരു കല്ല് ഉയർത്തുന്ന ചിത്രം നിരീക്ഷിക്കൂ.

a) ഇവിടെ പാരക്കോൽ (Crowbar) ഉപയോഗിച്ച് എത്ര ഭാരമാണ് ഉയർത്തിയത്?
Answer:
400 N
b) നാം പ്രയോഗിച്ച് ബലത്തിന്റെ അളവെത്ര?
Answer:
100 N
c) പ്രയോഗിച്ച് ബലത്തിന്റെ ഫലം എത്ര മടങ്ങാ യാണ് വർധിച്ചത്?
Answer:
4 മടങ്ങ്
d) പാരക്കോൽ ഉപയോഗിച്ചതുകൊണ്ടുള്ള നേട്ട മെന്ത്?
Answer:
യത്നത്തിന്റെ നാല് മടങ്ങ് രോധം ഉയർത്താൻ കഴിയുന്നു. ബലത്തിന്റെ ഫലം 4 മടങ്ങായി വർധിക്കുന്നു. അതായത് യത്നത്തിന്റെ ഫലം 4 മടങ്ങായി വർധിച്ചു.
Question 10.
യത്നത്തിന്റെ നാല് മടങ്ങ് രോധം ഉയർത്താൻ കഴിയുന്ന ഒരു ലഘുയന്ത്രം പരിഗണിക്കുക. ഇവിടെ രോധവും യത്നവും തമ്മിലുള്ള അനു പാതം എത്രയാണ്?
Answer:
4
| രോധവും യത്നവും തമ്മിലുള്ള അനുപാത സംഖ്യയാണ് യാന്ത്രികലാഭം (Mechanical Advantage – MA). ഇത് യത്നത്തിന്റെ എത്ര മടങ്ങാണ് രോധം എന്ന് സൂചിപ്പിക്കുന്ന സംഖ്യയാണ്. യാന്ത്രികലാഭം, MA = രോധം /യം യാന്ത്രികലാഭം അനുപാതസംഖ്യ മാത്രമാണ് അതിന് യൂണിറ്റില്ല. |
Question 11.
ഒരു ആണി ഇളക്കാനായി നെയിൽപുള്ളറിൽ 40 N ബലം പ്രയോഗിച്ചു. നെയിൽ പുള്ളറിന്റെ യാന്ത്രികലാഭം 3 ആയിരുന്നെങ്കിൽ ആണി പ്രയോ ഗിച്ച് രോധം എത്രയായിരിക്കും?
Answer:
യാന്ത്രികലാഭം = രോധം / യത്നം
യാന്ത്രികലാഭം = 3
യത്നം = 40 N
രോധം = ?
രോധം = യാന്ത്രികലാഭം × യത്നം
= 3 × 40 N
= 120 N
ലഘുയന്ത്രങ്ങളുടെ വിവിധ തരങ്ങൾ
ഉത്തോലകം (Lever)
Question 12.
ചിത്രം 7.6 നിരീക്ഷിക്കൂ.

a) ഇവിടെ ലഘു യന്ത്രമായി ഉപയോഗിക്കുന്ന ദണ്ഡിനെ താങ്ങി നിർത്തുന്ന സ്ഥാനം ഏത്
പേരിലാണറിയപ്പെടുന്നത്?
(യത്‌നം, രോധം, ധാരം)
Answer:
ധാരം
b) സാധാരണ ത്രാസ്, സീസോ തുടങ്ങിയവയിൽ ധാരം എവിടെയാണ്?

Answer:
രോധത്തിനും യത്നത്തിനും ഇടയിൽ
Question 13.
പാരക്കോൽ, താസിന്റെ ബീം, സീസോ ഇവ യെല്ലാം ദൃഢ ദണ്ഡുകളാണ്. ഇവയിൽ ഒരു ഭാഗത്തു രോധവും മറ്റൊരിടത്തു യത്നവും പ്രയോഗിക്കപ്പെടുന്നുണ്ട്. ഇവയിൽ ധാരം എവിടെയാണ്?
Answer:
രോധത്തിനും യത്നത്തിനും ഇടയിൽ
| ധാരം (Fulcrum) എന്ന ഒരു സ്ഥിരബിന്ദുവിനെ ആധാ രമാക്കി തിരിയാൻ കഴിയുന്ന ഒരു ദൃഢ ദണ്ഡാണ് ഉത്തോലകം (Lever). |
Question 14.
ഇവിടെ രോധഭുജം എത്രയാണ്?
Answer:
ഇവിടെ രോധഭുജം = 25 cm.
ദണ്ഡിനെ തുലനാവസ്ഥയിലാക്കാൻ തൂക്കിയിട്ട ഭാരം അഥവാ പ്രയോഗിച്ച് ബലമാണ് യത്നം.
Question 15.
യത്നം മുതൽ ധാരം വരെയുള്ള ലംബദൂരം ഏതു പേരിൽ അറിയപ്പെടും?
Answer:
യത്നം മുതൽ ധാരം വരെയുള്ള ലംബദൂരമാണ് യത്‌നദുജം (Effort Arm).
Question 16.
ഇവിടെ യത്‌നദുജം (Effort Arm) എത്രയാണ്?
Answer:
ഇവിടെ യത്‌നദുജം (Effort Arm) = 25 cm.
Question 17.
വ്യത്യസ്ത അളവുകളിൽ ഉള്ള രോധവും പ്രയോ ഗിക്കുന്ന സ്ഥാനങ്ങളും മാറ്റി അനുയോജ്യമായ യത്നം ഉപയോഗിച്ച് മീറ്റർ സ്കെയിൽ തുലനാ വസ്ഥയിലാക്കുക. ഓരോ സന്ദർഭത്തിലും ലഭിച്ച വിവരങ്ങൾ (data) പട്ടികയിൽ എഴുതുക.

Answer:

Question 18.
പ്രവർത്തനങ്ങളിൽ നിന്ന് എത്തിച്ചേർന്ന നിഗമനം എന്താണ്?
Answer:
ഉത്തോലകം തുലനനിലയിൽ ആയിരിക്കുമ്പോൾ, രോധം × രോധഭുജം = യത്നം × യഭുജം ആയിരിക്കും.
| ഉത്തോലകം തുലനനിലയിൽ ആയിരിക്കുമ്പോൾ, രോധം രോധഭുജം യത്നം × ഭുജം ആയിരിക്കും. ഇതാണ് ഉത്തോലകതത്വം. |
Question 19.
ഉത്തോലകങ്ങളുടെ യാന്ത്രികലാഭം എങ്ങനെ കണക്കാക്കാം?
Answer:

Question 20.
ഒരു മീറ്റർ സ്കെയിൽ, തൂക്കക്കട്ടികൾ, ഒരു സ്റ്റാന്റ്, ചരട്, ഒരു മാങ്ങ എന്നിവ തന്നിരിക്കുന്നു. മാങ്ങയുടെ മാസ് എങ്ങനെ നിർണ്ണയിക്കാം എന്ന് കണ്ടെത്തി അവതരിപ്പിച്ചു.
Answer:
മീറ്റർസ്കെയിലിനെ അതിന്റെ ഗുരുത്വകേന്ദ്രത്തിൽ തൂക്കിയിടുക. ആ ബിന്ദുവിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ മാങ്ങ തൂക്കി ഇടുക. മറുവശത്ത് തുലന സ്ഥാനത്ത് നിന്ന് അതേ അകലത്തിൽ ആവശ്യമായ ഭാരം തൂക്കിയിട്ട് തുലനം ചെയ്താൽ അതായിരിക്കും മാങ്ങയുടെ ഭാരം.
Question 21.
ഉത്തോലകങ്ങളിൽ ധാരത്തിന്റെ സ്ഥാനം എപ്പോഴും രോധത്തിനും യത്നത്തിനും ഇടയിലാ യിരിക്കുമോ?
Answer:
അല്ല
ഉത്തോലകങ്ങളുടെ ധാരം, രോധം, യം എന്നിവയുടെ ആപേക്ഷികസ്ഥാനം അനുസ രിച്ച് ഉത്തോലകങ്ങളെ മൂന്നായി തരംതിരിക്കാം.
|
ഒന്നാം വർഗ ഉത്തോലകങ്ങൾ (First Order Levers)
Question 22.
ചിത്രം 7.11 (a) നിരീക്ഷിക്കുക. ചിത്രത്തിൽ ധാരത്തിന്റെ സ്ഥാനം എവിടെയാണ്?

Answer:
രോധത്തിനും യത്നത്തിനും ഇടയിൽ
| രോധത്തിനും യത്നത്തിനും ഇടയിൽ ധാരം വരുന്ന വയാണ് ഒന്നാം വർഗ ഉത്തോലകങ്ങൾ. ഉദാഹരണം: സാധാരണ ത്രാസ്, കത്രിക, സിസോ |
Question 23.
സാധാരണ ത്രാസിൽ യത്‌നഭുജവും രോധഭുജവും
(തുല്യമാണ് / തുല്യമല്ല)
Answer:
തുല്യമാണ്
Question 24.
കത്രിക ഉപയോഗിക്കുമ്പോഴോ?
Answer:
കത്രിക ഉപയോഗിക്കുന്നതിന് അനുസരിച്ച് രോധഭുജത്തിന്റെ നീളം വ്യത്യാസപ്പെടാം.
Question 25.
ചിത്രം 7.11 (a) ൽ പാരക്കോൽ ഉപയോഗിച്ചു കല്ല് ഇളക്കുമ്പോൾ യാന്ത്രികലാഭം വർധിപ്പിക്കാൻ യഭുജമാണോ അതോ രോധവുമാണോ കൂട്ടേണ്ടത്?

Answer:
യഭുജമാണ് കൂട്ടേണ്ടത്.
Question 26.
ഈ അവസരത്തിൽ യാന്ത്രികലാഭം എത് (ഒന്നിൽ കൂടുതൽ, ഒന്ന്, ഒന്നിൽ കുറവ്)
Answer:
ഒന്നിൽ കൂടുതൽ
Question 27.
രോധഭുജത്തിന്റെ നീളം ഭുജത്തേക്കാൾ കൂട്ടിയാൽ യാന്ത്രികലാഭം എപ്രകാരമായിരിക്കും? (ഒന്നിൽ കൂടുതൽ, ഒന്ന്, ഒന്നിൽ കുറവ്)
Answer:
ഒന്നിൽ കുറവ്
Question 28.
Answer:
ബ്രാക്കറ്റിൽ നിന്ന് അനുയോജ്യമായ പദങ്ങൾ കണ്ടെത്തി പട്ടിക 7.2 പൂരിപ്പിക്കുക.
(രോധം യത്നത്തെക്കാൾ കൂടുതൽ, രോധവും യത്നവും തുല്യം, രോധം യത്നത്തെക്കാൾ കുറവ്)

Answer:
| യാന്ത്രികലാഭം ഒന്നിൽ കുറവായാൽ | രോധം യത്നത്തെക്കാൾ കുറവ് |
| യാന്ത്രികലാഭം ഒന്ന് ആയാൽ | രോധവും യത്നവും തുല്യം |
| യാന്ത്രികലാഭം ഒന്നിൽ കൂടുതലായാൽ | രോധം യത്നത്തെക്കാൾ കൂടുതൽ |
പട്ടിക 7.2
Question 29.
ഒന്നാം വർഗ ഉത്തോലകങ്ങൾക്ക് ഉദാഹരണ ങ്ങൾ നിത്യജീവിതത്തിൽ നിന്ന് കണ്ടെത്തി എഴുതുക.
Answer:
ഒന്നാം വർഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ :
- സാധാരണ മാസ്
- കത്രിക
- സിസോ
- ഉറപ്പിച്ച കപ്പി
രണ്ടാം വർഗ ഉത്തോലകങ്ങൾ (Second Order Levers)
Question 30.
ചിത്രം 7.13 നിരീക്ഷിക്കൂ.

a) ചിത്രത്തിൽ രോധം, ധാരം, യത്നം എന്നി സ്ഥാനങ്ങൾ രേഖപ്പെടുത്തു.
Answer:

b) ചിത്രത്തിൽ രോധത്തിന്റെ സ്ഥാനം എവിടെ യാണ്?
Answer:
യാന്ത്രികലാഭം പ്രയോഗത്തിൽ
| രോധം യത്നത്തിനും ധാരത്തിനും ഇടയിൽ വരുന്ന വയാണ് രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾ. ഉദാഹരണം: നാരങ്ങാ ഞെക്കി, പാക്കുവെട്ടി ബോട്ടിൽ ഓപ്പണർ, വീൽബാരോ |

Question 31.
ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ രോധം, ധാരം, യത്നം എന്നിവ അടയാളപ്പെടുത്തു.

Answer:

Question 32.
രണ്ടാം വർഗ ഉത്തോലകത്തിൽ ധാരത്തിന്റെ സ്ഥാനം എവിടെയായിരിക്കും?
Answer:
ധാരം ഒരു അഗ്രത്ത് ആയിരിക്കും
Question 33.
രോധത്തിന്റെ സ്ഥാനമോ?
Answer:
രോധം യത്നത്തിനും ധാരത്തിനും ഇടയിൽ
Question 34.
രണ്ടാം വർഗ ഉത്തോലകത്തിൽ ചുവടെ കൊടു ത്തിരിക്കുന്നവയിൽ ഏതാണ് ശരി?
(യഭുജവും രോധഭുജവും തുല്യം, വിഭുജം രോധത്തെക്കാൾ കൂടുതൽ, യത്നം രോധഭുജത്തെക്കാൾ കുറവ്)
Answer:
യഭുജം രോധഭുജത്തേക്കാൾ കൂടുതൽ
Question 35.
എങ്കിൽ രണ്ടാം വർഗ ഉത്തോലകങ്ങളുടെ യാന്ത്രിക ലാഭം എപ്പോഴും….. ആയിരിക്കും.
(ഒന്നിൽ കുറവ്, ഒന്ന്, ഒന്നിൽ കൂടുതൽ)
Answer:
ഒന്നിൽ കൂടുതൽ
Question 36.
രണ്ടാം വർഗ ഉത്തോലകങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ നിത്യജീവിത സന്ദർഭങ്ങളിൽ നിന്ന് കണ്ടെത്തി എഴുതുക.
Answer:
നാരങ്ങാക്കി, പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, വീൽബാരോ
മൂന്നാം വർഗ ഉത്തോലകങ്ങൾ (Third Order Levers)
Question 37.
ചിത്രം 7.16 നിരീക്ഷിച്ച് ധാരം, രോധം, യത്നം എന്നിവ രേഖപ്പെടുത്തുക.

Answer:

| രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ് മൂന്നാം വർഗ ഉത്തോലകങ്ങൾ. ഉദാഹരണം: ബേക്കറികളിലും മറ്റും പലഹാരങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾ, ഫോർ സെസ്, ടോങ്സ്. |

Question 38.
മൂന്നാം വർഗ ഉത്തോലകത്തിൽ ഏതു ഭുജത്തി നാണ് നീളം കൂടുതൽ?
(രോധഭുജം, യത്‌നദുജം)
Answer:
രോധഭുജം
Question 39.
മൂന്നാം വർഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം എത്രയായിരിക്കും?
(ഒന്നിൽ കുറവ്, ഒന്ന്, ഒന്നിൽ കൂടുതൽ)
Answer:
ഒന്നിൽ കുറവ്
Question 40.
മൂന്നാം വർഗ ഉത്തോലകങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതൂ.
Answer:
- ചൂണ്ട
- ബേക്കറികളിലും മറ്റും പലഹാരങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ
- ഫോർസെപ്സ്
- ടോങ്സ്
Question 41.
മൂന്നാം വർഗ ഉത്തോലകത്തിൽ യത്നം രോധ ത്തേക്കാൾ കൂടുതലാണല്ലോ. എങ്കിൽ മൂന്നാം വർഗ ഉത്തോലകം കൊണ്ടുള്ള പ്രയോജനം എന്താണ്?
Answer:
വസ്തുക്കൾ സൗകര്യപ്രദവും സുരക്ഷിതവുമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു എന്നു ള്ളതാണ് മൂന്നാം വർഗ ഉത്തോലകം കൊണ്ടുള്ളമേന്മ.
Question 42.
ഫോർസെപ്സ് നിരീക്ഷിച്ച് ധാരം, രോഗം, യത്നം എന്നിവ രേഖപ്പെടുത്തുക.
Answer:

Question 43.
പട്ടിക പൂർത്തിയാക്കുക.

Answer:
| ഉത്തോലക വർഗം | ധാരം, രോധം, യത്നം ഇവയുടെ ആപേക്ഷിക സ്ഥാനം | യാന്ത്രിക ലാഭം |
| ഒന്നാം വർഗം | ധാരം രോധത്തിനും യത്നത്തിനും ഇടയിൽ | ഒന്നോ, ഒന്നിൽ കുറവോ, ഒന്നിൽ കൂടുതലോ ആയിരിക്കും |
| രണ്ടാം വർഗം | രോധം ധാരത്തിനും യത്നത്തിനും ഇടയിൽ | ഒന്നിൽ കൂടുതൽ |
| മൂന്നാം വർഗം | യത്നം ധാരത്തിനും രോധത്തിനും ഇടയിൽ | ഒന്നിൽ കുറവ് |
പട്ടിക 7.3
Question 44.
മൂന്നാം വർഗ്ഗ ഉത്തോലകം നിരീക്ഷിച്ച് ധാരം, രോധം, യത്നം എന്നിവ രേഖപ്പെടുത്തുക.
Answer:

ഉറപ്പിച്ച കപ്പി
Question 45.
എന്താണ് ഉറപ്പിച്ച് കപ്പി?

Answer:
യഥാസ്ഥാനത്ത് നിന്നുകൊണ്ട്, അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്ന കപ്പികളാണ് ഉറപ്പിച്ച കളികൾ. ഉറപ്പിച്ച കപ്പിയെ മധ്യത്തിലുള്ള ധാരത്തെ ആധാരമാക്കി തിരിയുന്ന അനേകം ചെറുകമ്പികളായി സങ്കല്പിക്കാം. ഈ ചെറു കമ്പികളിൽ രോധം അനുഭവപ്പെടുന്ന സ്ഥാനം L എന്നും യം പ്രയോഗിക്കുന്ന സ്ഥാനം E എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ഉറപ്പിച്ച കപ്പി ഒന്നാം വർഗ ഉത്തോലകത്തിന് സമാനമാണ്. ഇതിൽ രോധഭുജവും വിഭുജവും കപ്പിയുടെ ആരങ്ങൾ തന്നെയാണ്.
Question 46.
ഉറപ്പിച്ച കപ്പി ……… വർഗ ഉത്തോലകത്തിന് സമാനമാണ്.
Answer:
ഒന്നാം വർഗ ഉത്തോലകത്തിന്
Question 47.
കളിയിൽ രോധഭുജവും യത്‌നഭുജവും തമ്മി ലുള്ള ബന്ധം എന്തായിരിക്കും?
(രോധഭുജം കൂടുതൽ / യത്‌നഭുജം കൂടുതൽ / രോധഭുജവും യത്‌നഭുജവും തുല്യം)
Answer:
രോധഭുജവും യത്‌നഭുജവും തുല്യം
Question 48.
ഘർഷണം പരിഗണിക്കാത്ത ഉറപ്പിച്ച് കപ്പി ഉപയോഗിക്കുമ്പോൾ…
രോധത്തേക്കാൾ കൂടിയ യത്‌നം പ്രയോഗി ക്കണം / രോധത്തേക്കാൾ കുറഞ്ഞ യത്‌നം പയോഗിക്കണം / രോധവും യത്നവും തുല്യമായി പ്രയോഗിക്കണം)
Answer:
രോധവും യത്നവും തുല്യമായി പ്രയോഗിക്കണം
Question 49.
ഉറപ്പിച്ച കപ്പിയുടെ യാന്ത്രികലാഭം എത്രയായി രിക്കും?
(ഒന്നിൽ കുറവ്, ഒന്ന്, ഒന്നിൽ കൂടുതൽ)
Answer:
ഒന്ന്
Question 50.
ഘർഷണം കുറഞ്ഞ ഉറപ്പിച്ച കപ്പി ഉപയോഗിച്ച് വസ്തുക്കൾ ഉയർത്തുന്നതുകൊണ്ടുള്ള മേന്മ എന്തായിരിക്കും? ചുവടെ കൊടുത്തിരിക്കു അവയിൽ നിന്നു തെരഞ്ഞെടുത്തെഴുതുക.
(പ്രയോഗിക്കുന്ന ബലത്തിന്റെ അളവ് കുറയ് ക്കാൻ കഴിയും / പ്രയോഗിക്കുന്ന ബലത്തിന്റെ ദിശ മാറ്റാൻ കഴിയും)
Answer:
പ്രയോഗിക്കുന്ന ബലത്തിന്റെ ദിശ മാറ്റാൻ കഴിയും.
Question 51.
കപ്പിയുടെ ഒരഗ്രത്തിൽ യത്നവും രണ്ടാം അഗ ത്തിൽ ധാരവും മധ്യത്തിൽ രോധവും വരുന്നതു കൊണ്ട് ഇത് ഏത് വർഗ ഉത്തോലകമായി പരിഗണിക്കാം?
Answer:
കപ്പിയുടെ ഒരഗ്രത്തിൽ യത്നവും രണ്ടാം അഗ ത്തിൽ ധാരവും മധ്യത്തിൽ രോധവും വരുന്നതു കൊണ്ട് ഇത് രണ്ടാം വർഗ ഉത്തോലകമായി പരിഗണിക്കാം.
Question 52.
ഇതിന്റെ രോധഭുജം ഏത്? പ്രഭുജം ഏത്?
Answer:
രോധഭുജം = കപ്പിയുടെ ആരം
യത്‌നഭുജം = കപ്പിയുടെ വ്യാസം
Question 53.
ചലിക്കുന്ന കപ്പിയുടെ യാന്ത്രികലാഭം എത്ര യായിരിക്കും?
Answer:
യാന്ത്രികലാഭം = യത്‌നഭുജം / രോധഭുജം = 
= 2
Question 54.
ചലിക്കുന്ന ഒറ്റക്കളിക്ക് യാന്ത്രികലാഭം രണ്ട് ആയതിനാൽ രോധത്തിന്റെ എത്ര മടങ്ങ് ആയിരിക്കണം നാം പ്രയോഗിക്കുന്ന യത്നം?
Answer:
പകുതി
Question 55.
യം പ്രയോഗിച്ച് കയറിനെ രണ്ട് മീറ്റർ വലിക്കുന്നു. അപ്പോൾ രോധം ഉയരും?
Answer:
രോധം ഒരു മീറ്റർ ദൂരം ഉയരുന്നു.
Question 56.
രോധം ഒരു മീറ്റർ ദൂരം ഉയർത്താൻ യത്നം ഉപയോഗിച്ച് കയറിന് എത്ര സ്ഥാനാന്തരം ഉണ്ടാക്കേണ്ടി വന്നു? (1 m, 2 m, 0 m).
Answer:
2 m
Question 57.
യത്നം പകുതിയാക്കി കുറയ്ക്കുമ്പോൾ പ്രവൃത്തിയുടെ അളവിൽ മാറ്റം ഉണ്ടായോ?
Answer:
യത്നം പകുതിയാക്കി കുറയ്ക്കുമ്പോൾ പ്രവ ത്തിയുടെ അളവിൽ മാറ്റം ഉണ്ടാകുന്നില്ല.
പ്രവൃത്തി, W = Fs
യത്‌നം പകുതിയാക്കി കുറയ്ക്കുമ്പോൾ, സ്ഥാനാന്തരം 2 മടങ്ങ് ആകുന്നു.
W = (F/2) × 2s = Fs. പ്രയോഗിക്കുന്ന യത്നത്തിൽ ലാഭം ഉണ്ടായെങ്കിലും പ്രവൃത്തിയിൽ ലാഭം ഉണ്ടാകുന്നില്ല.
Question 58.
ഒരു ചലിക്കുന്ന കപ്പി ഉപയോഗിച്ച് 600 N ഭാരം ഉയർത്താൻ 300 N ബലം പ്രയോഗിച്ച് 8 മീറ്റർ നീളം കയർ വലിച്ചപ്പോൾ ഭാരം 4 മീറ്റർ ഉയർ ന്നതായി കണ്ടു. പ്രയോഗിക്കുന്ന യത്നത്തിൽ ലാഭം ഉണ്ടായെങ്കിലും പ്രവൃത്തിയിൽ ലാഭം ഉണ്ടാകുന്നില്ല എന്നു തെളിയിക്കുക.
Answer:
വസ്തുവിനുണ്ടായ സ്ഥാനാന്തരം s = 4 m
വസ്തുവിന്റെ ഭാരം F = 600 N
വസ്തുവിൽ ചെയ്യപ്പെട്ട പ്രവൃത്തി = F × s = 600 × 4 = 2400 J
300 N ബലം ഉപയോഗിച്ച് കയറിനുണ്ടായ സ്ഥാനാന്തരം,
S1 = 8 m
F1 = 300 N
നാം പ്രയോഗിച്ച് ബലം ചെയ്ത പ്രവൃത്തി
= F1 s1
= 300 × 8 = 2400 J
വസ്തുവിൽ ചെയ്യപ്പെട്ട പ്രവൃത്തിയും യത്നം ചെയ്ത പ്രവൃത്തിയും തുല്യമാണ്.
അതിനാൽ ചലിക്കുന്ന കപ്പി ഉപയോഗിക്കുന്നതു കൊണ്ട് പ്രവൃത്തിയിൽ ലാഭമുണ്ടാകുന്നില്ല.
Question 59.
ലഘുയന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവൃത്തിയിൽ ലാഭം ഉണ്ടാകുന്നുണ്ടോ?
Answer:
ലഘുയന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവൃത്തിയിൽ ലാഭം ഉണ്ടാകുന്നില്ല.
Question 60.
അച്ചും ചക്രവും സംവിധാനങ്ങളിൽ, ചക്രത്തിന്റെ ആരം R ഉം അച്ചിന്റെ ആരം r ഉം ആയാൽ ചക്രം ഒരു പ്രാവശ്യം കറങ്ങുമ്പോൾ ചക്രത്തിന്റെ പരിധിയിലെ ഒരു ബിന്ദുവിന് ഉണ്ടാകുന്ന സ്ഥാനമാറ്റം ……ആയിരിക്കും.
Answer:
2πR
Question 61.
അച്ചിൽ കെട്ടിയിരിക്കുന്ന കയറിൽ തൂങ്ങിക്കി ടക്കുന്ന വസ്തുവിന് ഉണ്ടാകുന്ന സ്ഥാനമാറ്റം എത്രയായിരിക്കും? (2πR/2πr)
Answer:
2πR
Question 62.
യത്നം (E) പ്രയോഗിക്കുന്ന ബലം മൂലം ചക്രം ഒരു പ്രാവശ്യം കറങ്ങു മ്പോൾ ചക്രത്തിലെ ഒരു ബിന്ദുവിനുണ്ടാകുന്ന സ്ഥാനമാറ്റം…………………..
Answer:
2πR
Question 63.
യത്നം (E) പ്രയോഗിക്കുന്ന ബലം മൂലം ചക്രം ഒരു പ്രാവശ്യം കറങ്ങുമ്പോൾ രോധത്തിൽ ഉണ്ടാകുന്ന സ്ഥാനമാറ്റം ……………………..
Answer:
2лr
ഇവിടെ യത്നം (E) ചെയ്യുന്ന പ്രവൃത്തിയും രോധം (L) ചെയ്യുന്ന പ്രവൃത്തിയും തുല്യമാണ്
യത്നം ചെയ്യുന്ന പ്രവൃത്തി = രോധം ചെയ്യുന്ന പ്രവൃത്തി
പ്രവൃത്തി = Fs
E × 2πRL × 2πr
L/E = R/r
ചക്രത്തിന്റെ ആരം കൂടുതലും ആക്സിലിന്റെ ആരം കുറവുമായതിനാൽ യാന്ത്രിക ലാഭം 1 ൽ കൂടുതലായിരിക്കും.
ചക്രത്തിന്റെ ആരം കൂടുന്നതിനനുസരിച്ച് യാന്ത്രിക ലാഭം വർധിക്കും.
നീളമുള്ള ഉത്തോലകങ്ങളുപയോഗിച്ചു ചക്രം തിരി ച്ചാണ് ട്രെയിൻ ബോഗികളെ സാവധാനം വലിച്ചു കയറ്റിയത്.
ഗിയർ

Question 64.
എന്താണ് ഗിയറുകൾ? ഗിയറുകൾ ഉപയോഗി ക്കുന്നതെന്തിനാണ്?
Answer:
യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ഒരു മെക്കാനി ക്കൽ ഉപകരണമാണ് ഗിയർ. ഇവ യന്ത്രങ്ങളിൽ ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേക്ക് ചല നമോ ബലമോ കൈമാറ്റം ചെയ്യാനാണ് ഉപയോ ഗിക്കുന്നത്.
Question 65.
ഗിയറുകളുടെ പ്രധാന ഭാഗം എന്താണ്?
Answer:
തമ്മിൽ കോർത്തിരിക്കുന്ന രണ്ട് പൽച്ചക്രങ്ങളാണ് ഗിയറുകളുടെ പ്രധാന ഭാഗം. ഗിയറിൽ ഒരു വലിയ പൽച്ചകത്തിൽ നിന്ന് ചെറിയ പൽച്ചകത്തി ലേക്കോ ചെറിയ പൽച്ചകത്തിൽനിന്ന് വലിയ പച്ച കത്തിലേക്കോ ഊർജം കൈ മാറ്റം ചെയ്യപ്പെടും.
Question 66.
വലിയ പൽച്ചകം ഒരു പ്രാവശ്യം കറങ്ങുമ്പോൾ ചെറിയ പൽചകം എത്ര പ്രാവശ്യം കറങ്ങും?
(ഒരു പ്രാവശ്യം, ഒന്നിലധികം, ഒന്നിൽ കുറവ്)
Answer:
ഒന്നിലധികം
Question 67.
ഇതുമൂലം രണ്ടാം പൽച്ചകത്തിന്റെ വേഗത്തി നെന്തു മാറ്റമുണ്ടാകും?
Answer:
രണ്ടാം പൽച്ചകത്തിന്റെ വേഗം കൂടുന്നു.
Question 68.
മിക്ക വാഹനങ്ങളുടെയും എൻജിനുമായി ഒരു പൽച്ചക്രം ഘടിപ്പിച്ചിട്ടുണ്ട്. ഇത് എന്തിനാണ്?
Answer:
ഈ പൽച്ചക്രം ടയറുകളിലേക്ക് ചലനം കൈമാ റുന്നു.
Question 68.
വാഹനത്തിന്റെ വേഗം കൂട്ടാൻ എഞ്ചിനുമായി ബന്ധിപ്പിച്ച പൽച്ചകത്തെ വാഹനത്തിന്റെ ടയറിനെ കറക്കാൻ സഹായിക്കുന്നു ……………………. പൽച്ചകവുമായി ബന്ധിപ്പിക്കണം.

(ചെറിയ / വലിയ)
Answer:
ചെറിയ
Question 69.
കയറ്റം കയറുമ്പോൾ എഞ്ചിനുമായി ബന്ധിപ്പിച്ച പൽച്ചകത്തെ ഏതു തരം പൽച്ചകവുമായി ബന്ധിപ്പിക്കണം?

(ചെറുത് / വലുത്)
Answer:
വലുത്
Question 70.
വലിയ പൽച്ചകവുമായി ബന്ധിപ്പിക്കുമ്പോൾ വാഹനത്തിന്റെ …………………………… കുറയുമെങ്കിലും
കറങ്ങാനുള്ള ശേഷി കൂടുന്നു.
Answer:
വേഗം
Question 71.
ചെറിയ പൽച്ചകത്തിൽ നിന്ന് വലിയ ചെയ്യപ്പെടുമ്പോൾ വലിയ പൽച്ചകത്തിന്റെ വേഗത്തിന് എന്ത് മാറ്റമാണുണ്ടാകുന്നത്? (കൂടുന്നു. കുറയുന്നു)
Answer:
കുറയുന്നു
Question 72.
വിവിധ നീളമുള്ള ചരിവുതലങ്ങൾ ഉപയോഗിച്ച് ഒരേ വസ്തുവിനെ ഒരേ ഉയരത്തിലേക്ക് ഉയർ ത്താൻ ശ്രമിച്ചു നോക്കൂ. എപ്പോഴാണ് കൂടുതൽ എളുപ്പമായി അനുഭവപ്പെട്ടത്?

Answer:
നീളം കൂടിയ ചരിവുതലങ്ങൾ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ
Question 73.
ഒരു വസ്തുവിനെ h മീറ്റർ ഉയരത്തിലേക്ക് കയറ്റണം. ഇതിനായി l മീറ്റർ നീളമുള്ള ചരിവുതലത്തിൽക്കൂടി തള്ളി നീക്കുന്നു. ഇവിടെ യത്നം ചെയ്യുന്ന പ്രവൃത്തി എത്രയാണ്?
Answer:
യത്നം E ഉം രോധം L ഉം എങ്കിൽ
E ബലം ഉപയോഗിച്ച് l ദൂരം തള്ളി നീക്കാൻ ചെയ്ത പ്രവൃത്തി (Fs) = El
Question 74.
ഒരു വസ്തുവിനെ h മീറ്റർ ഉയരത്തിലേക്ക് കയറ്റണം. ഇതിനായി l മീറ്റർ നീളമുള്ള ചരിവുതലത്തിൽക്കൂടി തള്ളി നീക്കുന്നു. ഇവിടെ രോധം ചെയ്യുന്ന പ്രവൃത്തി എത്രയാണ്?
Answer:
h എന്ന ഉയരത്തിലേക്ക് ഉയർത്താനായി രോധം ചെയ്യുന്ന പ്രവൃത്തി വസ്തുവിൽ ചെയ്യപ്പെട്ട പ്രവൃത്തി = ബലം × സ്ഥാനാന്തരം-ഭാരം × ഉയരം
ഇവിടെ El = Lh
Question 75.
ഒരു വസ്തുവിനെ h മീറ്റർ ഉയരത്തിലേക്ക് കയറ്റണം. ഇതിനായി l മീറ്റർ നീളമുള്ള ചരിവുതലത്തിൽക്കൂടി തള്ളി നീക്കുന്നു. ഇവിടെ യാന്ത്രികലാഭം എത്രയാണ്?

Answer:

Question 76.
നീളം കൂടിയ ചരിവുതലങ്ങൾ ഉപയോഗിക്കുന്ന താണോ അതോ നീളം കുറഞ്ഞ ചരിവുതലങ്ങൾ ഉപയോഗിക്കുന്നതാണോ കൂടുതൽ യാന്ത്രിക ലാഭം സാധ്യമാക്കുന്നത്?
Answer:
യാന്ത്രികലാഭം = 
നീളം കൂടിയ ചരിവുതലങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ യാന്ത്രികലാഭം സാധ്യമാക്കുന്നു.
Question 77.
വസ്തുക്കളെ ഉയർത്തേണ്ട സന്ദർഭങ്ങളിൽ ചരിവുതലം ഉപയോഗിക്കാറുണ്ട്.
a) 600 N ഭാരം 3 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര?
b) ഈ ഭാരം ഉയർത്താൻ ഒരു ചരിവു തലം ഉപയോഗിച്ചപ്പോൾ ചരിവുതലത്തിലൂടെ നാം നൽകേണ്ട ബലം 200 N ആയി. ഇതുമൂലം ഭാരത്തിനുണ്ടായ സ്ഥാനാന്തരം 9 m ഉം ആയി. എങ്കിൽ ചെയ്ത പ്രവൃത്തി എത്
c) ഇവിടെ പ്രവൃത്തിയിൽ ലാഭമുണ്ടോ?
Answer:
a) ബലം, F = 600 N
സ്ഥാനാന്തരം, s = 3 m
പ്രവൃത്തി, W = Fs = 600 × 3= 1800 Nm
= 1800J
b) ബലം, F = 200 N
സ്ഥാനാന്തരം, s = 9 m
പ്രവൃത്തി, W = Fs = 200 × 9 = 1800 Nm
= 1800 J
c) പ്രവൃത്തിയിൽ ലാഭം ഇല്ല
Question 78.
ചരിവുതലത്തിന്റെ യാന്ത്രികലാഭം വർധിപ്പിക്കാ നുള്ള മാർഗങ്ങളേവ?
Answer:
ചരിവുതലത്തിന്റെ നീളം കൂട്ടുക.
Question 79.
എന്തിനാണ് ചുരങ്ങളിലൂടെയും മറ്റുമുള്ള ഹെയർ പിൻ റോഡുകൾ നീളം കൂട്ടി നിർമ്മിച്ചിരിക്കുന്നത്?
Answer:
ഇവിടെ ചരിവുതലത്തിന്റെ യാന്ത്രികലാഭമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നീളം കൂടിയ ചരിവുതലങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ യാന്ത്രികലാഭം സാധ്യമാക്കുന്നു. ഈ ആശയത്തെ
അടിസ്ഥാനമാക്കിയാണ് നീളം കൂടിയ ചരിവു റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.


Question 80.
ഇവയിൽ ഏതാണ് ഉപയോഗിക്കാൻ കൂടുതൽ എളുപ്പം? കാരണമെന്ത്?

Answer:
ചിത്രം 7.32 (c)
ആപ്പിന്റെ യാന്ത്രികലാഭം = ആപ്പിന്റെ ചരിവു തലത്തിന്റെ നീളം (l) / ആപ്പിന്റെ കനം (h)
ചിത്രം 7.32 (c) എന്ന ആപ്പിന്റെ കനം കുറവും നീളം കൂടുതലും ആയതിനാൽ യാന്ത്രികലാഭം മറ്റുള്ളവ യേക്കാൾ കൂടുതലായിരിക്കും.
| ആപ്പിന്റെ യാന്ത്രികലാഭം = ആപ്പിന്റെ ചരിവു തലത്തിന്റെ നീളം (l) ആപ്പിന്റെ കനം (h) |

Question 81.
ആപ്പിന്റെ …………………………. കൂട്ടിയും കനം കുറച്ചും നിർമ്മിച്ചാൽ അത് ഉപയോഗിക്കാൻ എളുപ്പമാകും.
Answer:
നീളം
Question 82.
8 m നീളമുള്ള ചരിവുതലത്തിലൂടെ 600 kgwt ഭാരം 4 m ഉയരത്തിലേക്ക് കയറ്റുന്നു. യാന്ത്രികലാഭം കണക്കാക്കുക. ചരിവുതലത്തിലൂടെ പ്രയോഗി ക്കേണ്ടി വരുന്ന ബലമെത്ര?
Answer:
ചരിവുതലത്തിന്റെ യാന്ത്രികലാഭം = 
= \(\frac{8}{4}\) = 2

Question 83.
താഴെ നൽകിയിരിക്കുന്ന ലഘുയന്ത്രങ്ങളുടെ പേരുകൾ എഴുതുക.

Answer:

ഇന്നു നാം ഉപയോഗിക്കുന്ന സൈക്കിൾ, തുന്നൽ മെഷീൻ തുടങ്ങിയവ ഏറ്റവും ലളിതമായ യന്ത്രങ്ങളാണെന്ന് പറയാറുണ്ട്. പക്ഷെ അവ മുകളിൽ നൽകിയിട്ടുള്ള അനേകം ലഘുയന്ത്ര ങ്ങളെ കൂട്ടിയിണക്കിയതാണ്.
Class 10 Physics Chapter 6 Malayalam Medium – Extended Activities
Question 1.
ഒരു മീറ്റർ സ്കെയിലിന്റെ സാന്ദ്രത കണ്ടെത്തു ന്നതിന് ഒരു പ്രോജക്ട് പ്രവർത്തനം ആസൂത്രണം
ചെയ്യുക.
Answer:
മീറ്റർ സ്കെയിലിന്റെ ഗുരുത്വകേന്ദ്രം കണ്ടെത്തുക. ഗുരുത്വകേന്ദ്രത്തിൽനിന്ന് 10 cm, 20 cm, 30 cm, എന്നിങ്ങനെ സ്ഥാനം മാറ്റിമാറ്റി സ്കെയിലിനെ തൂക്കിയിട്ട് ഓരോ സന്ദർഭത്തിലും തുലനം ചെയ്യാൻ ആവശ്യമായ മാസ്, സ്ഥാനം ഇവ നിർണയിക്കുക.
1 cm മാറ്റി വരുന്ന ഭാഗത്തിന്റെ മാസ് m എന്ന് സങ്കൽപ്പിച്ചുകൊണ്ട് സ്കെയിലിന്റെ
രോധം × രോധഭുജം = യത്നം × യത്നഭുജം എന്ന് കണക്കാക്കിയാൽ സ്കെയിലിന്റെ ഭാരവും
അത് ഉപയോഗിച്ച് സാന്ദ്രതയും കണ്ടെത്താം.
10 cm തുലനം ചെയ്യുമ്പോൾ രോധം 60 × m.
രോധഭുജം = 30 cm
യത്നം = 40 × m + തൂക്കിയിട്ട് മാസ് (y)
രോധം × രോധഭുജം = 60 × m × 30
യത്നം × യത്നഭുജം = 40 × m × 20 + y × x
(തൂക്കിയിട്ട് മാസ് ‘y’മുതൽ ധാരം വരെയുള്ള ദൂരം)
ഒരു y മൂല്യത്തിന് (50 g അല്ലെങ്കിൽ 100 gഎന്ന് കരുതുക) × ന്റെ മൂല്യം കണ്ടെത്തുക
വ്യത്യസ്ത സ്ഥാനങ്ങളിൽ സ്കെയിൽ തൂക്കിയിട്ട് പരീക്ഷണം ആവർത്തിക്കുക (മുകളിൽ സൂചിപ്പിച്ചതുപോലെ ഗുരുത്വകേന്ദ്രത്തിൽ നിന്ന് 20 cm, 30 cm എന്നിങ്ങനെ).
സമവാക്യത്തിൽ നിന്ന് മാസ് കണ്ടെത്തുക.
മീറ്റർ സ്കെയിലിന്റെ ആകെ മാസ് 100 × m = M
മീറ്റർ സ്കെയിലിന്റെ നീളം (l), വീതി (b), കനം (t) എന്നിവ അളക്കുക.
വ്യാപ്തം V = നീളം × വീതി × കനം കണക്കാക്കുക.
സാന്ദ്രത =
എന്ന സമവാക്യം ഉപയോഗിച്ച് സാന്ദ്രത കണക്കാക്കുക.
Question 2.
ഒരു സൈക്കിൾ നിരീക്ഷിച്ച് അതിൽ ഉൾപ്പെടു ത്തിയിരിക്കുന്ന ലഘുയന്ത്രങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
ഉത്തോലകം, കപ്പി, അച്ചും ചക്രവും, ചരിവുതലം, സ്‌ക്രൂ.
10th Class Physics Notes Pdf Malayalam Medium Chapter 7
Class 10 Physics Chapter 7 Notes Pdf Malayalam Medium
ഓർമ്മിക്കേണ്ട വസ്തുതകൾ
- അധ്വാനം എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ലഘുയന്ത്രങ്ങൾ.
- ബലം ഉളവാക്കുന്ന ഫലത്തിന്റെ അളവിനോ ബലത്തിന്റെ ദിശയ്ക്കോ ഇവ രണ്ടിനുമോ മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ലഘുയന്ത്രങ്ങൾ.
- ഒരു ലഘുയന്ത്രത്തിലേക്ക് നാം പ്രയോഗിക്കുന്ന ബലമാണ് യത്നം (E). ലഘുയന്ത്രം നേരിടുന്ന ബലമാണ് രോധം (L).
- രോധവും യത്നവും തമ്മിലുള്ള അനുപാതസംഖ്യയാണ് യാന്ത്രികലാഭം (Mechanical Advantage – MA). ഇത് യത്നത്തിന്റെ എത്ര മടങ്ങാണ് രോധം എന്ന് സൂചിപ്പിക്കുന്ന സംഖ്യയാണ്.
യാന്ത്രിക ലാഭം, MA = രോധം / യത്നം
യാന്ത്രികലാഭം അനുപാതസംഖ്യ മാത്രമാണ് അതിന് യൂണിറ്റില്ല. - ധാരം (Fulcrum) എന്ന ഒരു സ്ഥിരബിന്ദുവിനെ ആധാരമാക്കി തിരിയാൻ കഴിയുന്ന ഒരു ദൃഢദണ്ഡാണ് ഉത്തോലകം (Lever).
- ഒരു വസ്തുവിന്റെ ഭാരം മുഴുവൻ അനുഭവപ്പെടുന്നതായി കണക്കാക്കാവുന്ന ബിന്ദുവാണ് അതിന്റെ ഗുരുത്വകേന്ദ്രം.
- ഉത്തോലകങ്ങളുടെ ധാരം, രോധം, യത്നം എന്നിവയുടെ ആപേക്ഷികസ്ഥാനം അനുസരിച്ച് ഉത്തോലകങ്ങളെ മൂന്നായി തരം തിരിക്കാം. ഒന്നാം വർഗ ഉത്തോലകം,രണ്ടാം വർഗ്ഗ ഉത്തോലകം, മൂന്നാം വർഗ ഉത്തോലകം.
- ഉത്തോലകം തുലനനിലയിൽ ആയിരിക്കുമ്പോൾ, രോധം × രോധഭുജം = യത്നം × യത്‌നദുജം ആയിരിക്കും. ഇതാണ് ഉത്തോലകതത്വം.
- ഉത്തോലകങ്ങളുടെ യാന്ത്രികലാഭം = യത്‌നദുജം / രോധഭുജം
- രോധത്തിനും യത്നത്തിനും ഇടയിൽ ധാരം വരുന്നവയാണ് ഒന്നാം വർഗ ഉത്തോലകങ്ങൾ.
- ഒന്നാം വർഗ ഉത്തോലകങ്ങളുടെ യാന്ത്രിക ലാഭം ഒന്നോ, ഒന്നിൽ കുറവോ ഒന്നിൽ കൂടുതലോ ആയിരിക്കും.
- രോധം യത്നത്തിനും ധാരത്തിനും ഇടയിൽ വരുന്നവയാണ് രണ്ടാം വർഗ ഉത്തോലകങ്ങൾ.
- രണ്ടാം വർഗ ഉത്തോലകങ്ങളുടെ യാന്ത്രിക ലാഭം എപ്പോഴും ഒന്നിൽ കൂടുതൽ ആയിരിക്കും.
- രോധത്തിനും ധാരത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ് മൂന്നാം വർഗ ഉത്തോലകങ്ങൾ.
- മൂന്നാം വർഗ ഉത്തോലകങ്ങളുടെ യാന്ത്രിക ലാഭം എപ്പോഴും ഒന്നിൽ കുറവായിരിക്കും.
- ഒരു ലഘുയന്ത്രമാണ് കപ്പി. കപ്പികൾ രണ്ടു വിധമുണ്ട്.
- ഉറപ്പിച്ച കപ്പി (Fixed Pulley)
- ചലിക്കുന്ന കപ്പി (Movable Pulley)
കപ്പിയുടെ യാന്ത്രികലാഭം =
- ഉറപ്പിച്ച കപ്പിയുടെ യാന്ത്രികലാഭം ഒന്നാണ്.
- ചലിക്കുന്ന കപ്പിയുടെ യാന്ത്രികലാഭം =

- അച്ചും ചക്രവും സംവിധാനത്തിന്റെ യാന്ത്രികലാഭം =

- ചക്രത്തിന്റെ ആരം കൂടുതലും ആക്സിലിന്റെ ആരം കുറവുമായതിനാൽ യാന്ത്രികലാഭം 1 ൽ കൂടുതലായിരിക്കും.
- ചക്രത്തിന്റെ ആരം കൂടുന്നതിനനുസരിച്ച് യാന്ത്രികലാഭം വർധിക്കും.
- യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ഒരു മെക്കാനിക്കൽ ഉപകരണമാണ് ഗിയർ. ഇവ യന്ത്രങ്ങളിൽ ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേക്ക് ചലനമോ ബലമോ കൈമാറ്റം ചെയ്യാനാണ് ഉപയോഗിക്കുന്നത്.
- ഒരു ചരിവു തലത്തിന്റെ യാന്ത്രികലാഭം l/h =

- ആപ്പ് ഒരു ഇരട്ട ചരിവുതലമാണ്.
- ആപ്പിന്റെ യാന്ത്രികലാഭം =

- സ്‌ക്രൂ ഒരു ചരിവുതലമാണ്. സമീപസ്ഥങ്ങളായ പീരികൾക്കിടയിലുള്ള അകലമാണ് പിരിയിട.
- സ്‌ക്രൂവിന്റെ യാന്ത്രികലാഭം =

- ടയർ മാറ്റാനും ചെറിയ അറ്റകുറ്റപ്പണികൾക്കുമായും വാഹനങ്ങളെ ഉയർത്തുന്നതിനും ജാക്ക് ഉപയോഗിക്കാറുണ്ട്.
ആമുഖം
ലഘുയന്ത്രങ്ങൾ എന്നത് അധ്വാനം എളുപ്പമാക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന ഉപകരണങ്ങളാണ്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സൈക്കിളുകളും തയ്യൽ മെഷീനുകളും പോലും ഏറ്റവും ലളിതമായ യന്ത്രങ്ങളാണെന്ന് പറയപ്പെടുന്നു. ലളിതമായ യന്ത്രങ്ങൾ കൂടുതൽ സങ്കീർണ്ണമായ യന്ത്രങ്ങളുടെ നിർമ്മാണ് ബ്ലോക്കുകളാണ്. കൂടാതെ ജോലികൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കുന്നതിന് നൂറ്റാണ്ടുകളായി ലഘുയന്ത്രങ്ങൾ ഉപയോഗിച്ചുവരുന്നു. ആറ് ക്ലാസിക് സിമ്പിൾ മെഷീനുകളുണ്ട്. അവ ലിവർ, പുള്ളി, വീൽ, ആക്സിൽ, ഇൻക്ലൈൻഡ് പ്ലെയിൻ, സ്കൂ, വെഡ്ജ് എന്നിവയാണ്. ഈ യന്ത്രങ്ങൾ മെക്കാനിക്കൽ നേട്ടത്തിന്റെ തത്വത്തിൽ പ്രവർത്തിക്കുന്നു. ലഘുയന്ത്രങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങൾ ഈ യൂണിറ്റ് കൈകാര്യം ചെയ്യുന്നു.
ചരിവുതലം ഉപയോഗിച്ച് ലോറിയിലേക്ക് ഭാരം കയറ്റുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. ഗോവണി കയറാൻ പ്രയാസപ്പെടുന്ന സന്ദർഭങ്ങളിലും നാം റാമ്പുകൾ പ്രയോജനപ്പെടുത്താറുണ്ട് . ഇതിൽ നിന്ന് ചരിവുതലങ്ങൾ പ്രയോജനപ്പെടുത്തുന്നത് അധ്വാനം ലഘൂകരിക്കാൻ വേണ്ടിയാണെന്നു മനസ്സിലാക്കാം.
അധ്വാനം എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ലഘുയന്ത്രങ്ങൾ.
ലഘുയന്ത്രങ്ങൾ
ഏതെല്ലാം മാർഗങ്ങളിലൂടെയാണ് ലഘുയന്ത്രങ്ങൾ അധ്വാനം എളുപ്പമാക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.
ഉത്തോലകവുമായി ബന്ധപ്പെട്ട തത്വങ്ങൾ മനസ്സി ലാക്കുന്നതിനായുള്ള പ്രവർത്തനം
തടികൊണ്ടുള്ള ഒരു മീറ്റർ സ്കെയിലിനെ ചിത്രം 7.8 ൽ കാണുന്നതു പോലെ ഒരു സ്റ്റാന്റിൽ തൂക്കിയിട്ട് തുലനം ചെയ്യുക.

മീറ്റർ സ്കെയിലിനെ ഏതു ബിന്ദുവിനെ ആധാരമാക്കി തൂക്കിയിട്ടാലാണ് തുലനം ചെയ്യാൻ കഴിയുന്നതെന്നു കണ്ടെത്തുക.
മീറ്റർ സ്കെയിലിന്റെ ഭാരം മുഴുവൻ അനുഭവ പ്പെടുന്നതായി കണക്കാക്കാവുന്ന ബിന്ദുവിലൂടെയാണ് അതിനു കഴിയുക. ഈ ബിന്ദുവാണ് മീറ്റർ സ്കെയി ലിന്റെ ഗുരുത്വകേന്ദ്രം. ചിത്രത്തിൽ കാണുന്നതു പോലെ ഗുരുത്വകേന്ദ്രത്തിലൂടെയുള്ള ലംബ രേഖയിൽ സ്‌കെ യിലിനെ താങ്ങി നിർത്തുകയോ തൂക്കിയിടുകയോ ചെയ്യാം.
ഒരു ബുക്ക് വിരൽത്തുമ്പിൽ താങ്ങി നിർത്താൻ സാധിക്കും

ബുക്കിന്റെ ഗുരുത്വകേന്ദ്രത്തിലൂടെയുള്ള ലംബരേഖ യിൽ പിട്ട് ചെയ്യപ്പെടുമ്പോഴാണ് ബുക്കിനെ തുലനം ചെയ്ത് നിർത്താൻ സാധിക്കുന്നത്.
| ഒരു വസ്തുവിന്റെ ഭാരം മുഴുവൻ അനുഭവപ്പെ ടുന്നതായി കണക്കാക്കാവുന്ന ബിന്ദുവാണ് അതിന്റെ ഗുരുത്വകേന്ദ്രം. |
ഉത്തോലകവുമായി ബന്ധപ്പെട്ട തത്വങ്ങൾ മനസ്സിലാക്കുന്നതിനായുള്ള പ്രവർത്തനം

ചിത്രത്തിൽ കാണുന്നതു പോലെ തടികൊണ്ടുള്ള ഒരു മീറ്റർ സ്കെയിലിനെ ഗുരുത്വകേന്ദ്രത്തിലൂടെയുള്ള ലംബരേഖയിൽ തൂക്കിയിട്ട് തുലനം ചെയ്യുക.മീറ്റർ സ്കെയിലിന്റെ തുലനബിന്ദുവിൽ നിന്ന് ഒരു ഭാഗത്ത് 25 cm അകലെ 50 g മാസ് തൂക്കിയിടുക. മീറ്റർ സ്കെയിലിന്റെ മറുഭാഗത്തും 50 g മാസ് തൂക്കിയിട്ട് സ്കെയിലിനെ തുലനനിലയിലാക്കി നിർത്തുക.
ആദ്യം തൂക്കിയിട്ട് മാസിന്റെ ഭാരം രോധമായി കണക്കാക്കുക. രോഗം മുതൽ ധാരം വരെയുള്ള ലംബദൂരമാണ് രോധഭുജം (Load Arm).
കപ്പി (Pulley)
ഒരു ലഘുയന്ത്രമാണ് കപ്പി. കപ്പികൾ രണ്ടു വിധമുണ്ട്.
- ഉറപ്പിച്ച കപ്പി (Fixed Pulley)
- ചലിക്കുന്ന കപ്പി (Movable Pulley)
ചലിക്കുന്ന കപ്പി

| ചലിക്കുന്ന കപ്പിയിൽ യം പ്രയോഗിക്കുമ്പോൾ മറുവശത്തുള്ള കയറിൽ കൂടി കപ്പി കറങ്ങിക്കൊണ്ട് കപ്പിയും ഭാരവും മുകളിലോട്ട് ഉയരും. |
അച്ചും ചക്രവും (Wheel and Axle)
കായലിൽ വീണുപോയ ട്രെയിൻബോഗികളെ ഉയർ ത്താൻ ആധുനിക യന്ത്രങ്ങൾ പോലും പരാജയപ്പെ ട്ടപ്പോൾ അച്ചും ചക്രവും ഉപയോഗിച്ച് ബോഗികൾ കരയിലെത്തിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇത്തരം സംവിധാനങ്ങളിൽ ചക്രത്തിൽ ബലം പ്രയോഗിച്ചാണ് തിരിക്കുന്നത്. ചക്രം ഒരു പ്രാവശ്യം കറക്കുമ്പോൾ അച്ചും (axle) ഒരു പ്രാവശ്യം കറങ്ങും.

ചരിവുതലങ്ങൾ
വലിയ തടികൾ, യന്ത്രഭാഗങ്ങൾ തുടങ്ങിവ ലോറിയിൽ കയറ്റാൻ ചരിവുതലം ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം.
ആപ്പ് (Wedge)
| ആപ്പ് ഒരു ഇരട്ട ചരിവു തലമാണ്. കത്തി, മഴു തുടങ്ങിയ വീട്ടുപകരണങ്ങളും ഉളി തുടങ്ങിയ പണിയായുധങ്ങളും ആപ്പിന്റെ വകഭേദങ്ങളാണ്. |
സ്‌ക്രൂ ജാക്ക് (Screw Jack)
ടയർ മാറ്റാനും ചെറിയ അറ്റകുറ്റപ്പണികൾക്കുമായും വാഹനങ്ങളെ ഉയർത്തുന്നതിനും ജാക്ക് ഉപയോഗിക്കാറുണ്ട്.

| സ്‌ക്രൂ ഒരു ചരിവുതലമാണ്. സമീപസ്ഥങ്ങളായ പീരികൾക്കിടയിലുള്ള അകലമാണ് പിരിയിട. |
ഒരു വിന്റെ പിരിയിട് എന്തെന്ന് മനസ്സിലാ ക്കാനുള്ള പ്രവർത്തനം.
ഒരു ചരിവുതലത്തിന്റെ ആകൃതിയിൽ പേപ്പർ മുറിച്ചെടു ക്കുക ചിത്രം (7.35 (a)). അതിന്റെ ചരിഞ്ഞ അരികിൽ നിറം പിടിപ്പിക്കുക.

ഈ പേപ്പറിനെ ഒരു ഉരുണ്ട് പെൻസിലിനു മുകളിൽ ചിത്രത്തിൽ കാണുന്നതുപോലെ ചുറ്റുക.

പേപ്പറിന്റെ ചരിവുതലം തുടങ്ങുന്നത് (P) മുതൽ ഒരു ചുറ്റ് പൂർത്തിയാക്കുന്നത് (1) വരെയുള്ള ലംബ അകലമാണ് പിരിയിട (h) [ചിത്രം 7.35 (b)). അതായത് സമീപസ്ഥങ്ങളായ പിരികൾക്കിടയിലുള്ള അകലമാണ് പിരിയിട.
ഒരു വിന്റെ പിരിയുടെ നീളം എന്തെന്ന് മനസ്സിലാക്കാനുള്ള പ്രവർത്തനം
ഒരു ചരിവു തലത്തിന്റെ ആകൃതിയിൽ പേപ്പർ മുറിച്ചെടുക്കുക. അതിന്റെ ചരിഞ്ഞ അരികിൽ നിറം പിടിപ്പിക്കുക (ചിത്രം 7.35 (a)). ഈ പേപ്പറിനെ ഒരു ഉരുണ്ട പെൻസിലിനു മുകളിൽ ചിത്രത്തിൽ കാണുന്ന തു പോലെ ചുറ്റുക (ചിത്രം 7.35 (b)]. പേപ്പർ ചുറ്റഴിച്ചെടുത്ത് നിവർത്തി P മുതൽ 9 വരെയുള്ള അകലം അളന്നെഴുതുക (ചിത്രം 7.35 (c)].
