Students often refer to Kerala Syllabus SSLC History Notes Malayalam Medium Pdf and Class 10 History Chapter 1 Notes Question Answer Malayalam Medium മാനവികത that include all exercises in the prescribed syllabus.
Class 10 History Chapter 1 Notes Malayalam Medium
Kerala Syllabus Class 10 Social Science History Chapter 1 Notes Question Answer Malayalam Medium
10th Class History Chapter 1 Notes Malayalam Medium
Question 1.
മധ്യകാലഘട്ടത്തിൽ നിന്നും ആധുനിക കാലഘട്ടത്തിലേക്കുള്ള സംക്രമണ കാലമായിരുന്നു നവോത്ഥാ നകാലം. ഈ പ്രസ്താവന വിലയിരുത്തുക.
Answer:
- പതിനാലാം നൂറ്റാണ്ടോടെ യൂറോപ്പിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങ ളിൽ ചില മാറ്റങ്ങൾ സംഭവിച്ചു.
- മധ്യകാലത്ത് നിലനിന്നിരുന്ന ആശയങ്ങളിൽ നിന്നും വഴിപിരിയാനുള്ള പ്രവണതയും ഇക്കാലത്ത് ശക്തിപ്പെട്ടു.
- ഇറ്റലിയിലായിരുന്നു ഈ മാറ്റങ്ങൾ കൂടുതൽ പ്രകടമായത്.
- ഈ മാറ്റങ്ങൾക്ക് ചരിത്രകാരന്മാർ നവോത്ഥാനം എന്ന പേര് നൽകി.
- മധ്യകാല ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ആധുനിക കാലഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ കാലമായി നവോത്ഥാനം ചരിത്രത്തിൽ ഇടംനേടി.
Question 2.
ഇറ്റാലിയൻ നഗരങ്ങൾ മറ്റ് യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് കൂടുതൽ സമ്പന്നമായിരുന്നു. ഇതി ലേക്ക് നയിച്ച സാഹചര്യം വിശദീകരിക്കുക.
Answer:
- ഇറ്റാലിയൻ നഗരങ്ങൾ കൂടുതൽ സ്വതന്ത്രവും സമ്പന്നവും ഊർജ്ജസ്വലവും ആയിരുന്നു.
- നഗരങ്ങളിലെ വ്യാപാരികളിൽ നിരവധിപേർ വാണിജ്യത്തിലൂടെ അതിസമ്പന്നരായി മാറിയിരുന്നു.
- മധ്യകാലത്ത് നടന്ന കുരിശ് യുദ്ധങ്ങളുടെ ഫലമായി കിഴക്കൻ ലോകത്തെ സംസ്കാരങ്ങൾ, നഗര ങ്ങൾ, ജനജീവിതം തുടങ്ങിയവയുമായി ഇറ്റാലിയൻ നഗരങ്ങൾ പരിചയത്തിലായി.
- ഇസ്ലാമിക സാമ്രാജ്യം, ബൈസന്റൈൻ (കിഴക്കൻ റോമൻ സാമ്രാജ്യം എന്നിവയുമായി സ്ഥാപിച്ച വാണിജ്യ ബന്ധത്തിലൂടെ വൻതോതിൽ സമ്പത്ത് ഇറ്റാലിയൻ നഗരങ്ങളിലേക്ക് ഒഴുകി.
Question 3.
തന്നിട്ടുള്ള ഭൂപടം 1.1 നിരീക്ഷിക്കൂ. അതിൽ നിന്നും മധ്യകാല ഇറ്റലിയിൽ നിലനിന്നിരുന്ന ആ നഗരങ്ങളെ കണ്ടെത്തി എഴുതു.

Answer:
- ഫ്ളോറൻസ്
- ജെനോവ
- വെനീസ്
- പിസ
- പാരമ
- നേപ്പിൾസ്
- ബൊളോണ
- മിലാൻ
- റോം
![]()
Question 4.
പതിനാലാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് യൂറോപ്പിന്റെ വിവിധ മേഖലകളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചർച്ച ചെയ്യുക.
Answer:
- പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊട്ടി പുറപ്പെട്ട ബബോണിക് പ്ലേഗ് എന്ന മഹാ മാരി ഇറ്റാലിയൻ നഗരങ്ങളെ സാരമായി ബാധിച്ചു.
- ‘ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെടുന്ന ഈ ദുര ന്തത്തിൽ വൻതോതിൽ ജനങ്ങൾ മരണപ്പെ ട്ടത് തൊഴിലാളികളുടെ ലഭ്യതയിൽ കുറവു ണ്ടാക്കി.
- ഇത് ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കും വാണിജ്യ കേന്ദ്രീകൃതമായ മധ്യവർഗത്തിന്റെ വളർച്ചയ്ക്കും വഴിയൊരുക്കി.
- ജനങ്ങൾ പ്രാചീന ഗ്രീസിലേയും റോമി ലേയും വൈദ്യശാസ്ത്രത്തെക്കുറിച്ച് കൂടു തൽ പഠിക്കാൻ തുടങ്ങി.
- മനുഷ്യൻ ജീവിതത്തിന്റെ നൈമിഷികത യെയും അനിശ്ചിതത്വത്തെയും കുറിച്ച് ചിന്തി ക്കാനും സുഖങ്ങളെക്കുറിച്ചന്വേഷിക്കാനും ചിന്തിക്കാനും തുടങ്ങി. ഇത് മാനവികതയി ലേക്ക് വഴി തുറന്നു.
Question 5.
ഭൂപടം 1.2 നിരീക്ഷിച്ച് കോൺസ്റ്റാന്റിനോപ്പിളിന്റെ സ്ഥാനം കണ്ടെത്തുക. അതിന്റെ ഭൂമിശാസ്ത്രപ രമായ പ്രാധാന്യം ചർച്ച ചെയ്യുക.

Answer:
- ഏഷ്യയ്ക്കും യൂറോപ്പിനും ഇടയ്ക്കാണ് കോൺസ്റ്റാന്റിനോപ്പിൾ സ്ഥിതിചെയ്യുന്നത്.
- ബോസ്ഫോറസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്നു.
- പ്രകൃതിദത്തമായ നിരവധി തുറമുഖങ്ങൾ കൊണ്ട് സമ്പന്നം.
- കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാര ത്തിന്റെ കേന്ദ്രം.
Question 6.
തുർക്കികളുടെ കോൺസ്റ്റാന്റിനോപ്പിൾ ആക മണം ഇറ്റലിയുടെ വൈജ്ഞാനിക മേഖലയെ സ്വാധീനിച്ചതെങ്ങനെയെന്ന് വിലയിരുത്തുക.
Answer:
- 1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചു.
- പ്രാചീന ഗക്കോ-റോമൻ സാഹിത്യകൃതി കളുടെ കൈയെഴുത്തു പ്രതികൾ കൈവശ മുണ്ടായിരുന്ന പണ്ഡിതരുടെ കേന്ദ്രമായി രുന്നു കോൺസ്റ്റാന്റിനോപ്പിൾ.
- തുർക്കികളുടെ ആക്രമണത്തെത്തുടർന്ന് അവർ തങ്ങളുടെ കൈവശമുള്ള കൈയെഴുത്ത് പ്രതികളു ‘മായി ഇറ്റാലിയൻ നഗരങ്ങളിലേക്ക് നീങ്ങി.
- സാംസ്കാരിക രംഗത്തും വൈജ്ഞാനിക രംഗത്തും പുത്തൻ ആശയങ്ങൾ പ്രകടമാകാൻ തുടങ്ങി.
Question 7.
മാനവികതയുടെ കടന്നുവരവ് ലോകചരിത്രത്തെ സ്വാധീനിച്ചതെങ്ങനെ?
Answer:
മനുഷ്യനും ഇഹലോകത്തിലും യുക്തിചിന്തയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് മാനവികത എന്ന ആശയം രൂപപ്പെട്ടത്. മനുഷ്യനിൽ അന്തർലീനമായ അനന്യത, വികാരങ്ങൾ, ശേഷികൾ, എഴുത്ത്, സംഭാ ഷണം എന്നിവയ്ക്ക് മാനവികതാവാദികൾ ഊന്നൽ നൽകി. ദൈവകേന്ദ്രീകൃതമായ വീക്ഷണത്തിലേക്കുള്ള പരിവർത്തനമായിരുന്നു ഇതിന്റെ അടിസ്ഥാനം. വിയോജിപ്പികൾക്കും വിമർശനങ്ങൾക്കും മാനവികതയിൽ സ്ഥാനം ലഭിച്ചു. അവർ മതത്തിന്റെ ആധിപത്യത്തെ ചോദ്യം ചെയ്തു. മാനവികതാവാദികൾ പ്രാദേശിക ഭാഷയിൽ കൃതികൾ രചിക്കുകയും ഗ്രെക്കോ-റോമൻ ശൈലിയിൽ ചിത്രങ്ങൾ വരയ്ക്കുകയും ശില്പ ങ്ങൾ നിർമ്മിക്കുകയും ചെയ്തു.
Question 8.
തന്നിട്ടുള്ള ചിത്രങ്ങൾ നിരീക്ഷിച്ച് നവോത്ഥാന ചിത്രകലയുടെ ഏതെല്ലാം സവിശേഷതകൾ അവയിൽ പ്രതിഫലിക്കുന്നുവെന്ന് കണ്ടെത്തുക.


Answer:
- ഭൂദൃശ്യങ്ങൾ
- വർണ്ണങ്ങൾ കൊണ്ട് പ്രകാശത്തെയും അക ലത്തെയും ചിത്രീകരിക്കൽ
- ആദർശവൽക്കരിക്കപ്പെട്ട മനുഷ്യരൂപത്തി ലുള്ള ദൈവത്തിന്റെ ചിത്രീകരണം.
- എണ്ണച്ഛായത്തിന്റെ ഉപയോഗം
- മനുഷ്യശരീരത്തിന്റെ യഥാർത്ഥ ചിത്രീകരണം.
![]()
Question 9.
നവോത്ഥാന ചിത്രകലയുടെ സവിശേഷതകൾ ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
- ഭൂദൃശ്യങ്ങൾ
- എണ്ണച്ഛായം
- വർണ്ണങ്ങൾ കൊണ്ട് പ്രകാശത്തെയും അക ലത്തെയും ചിത്രീകരിക്കൽ
- മനുഷ്യശരീരത്തിന്റെ യഥാർത്ഥ ചിത്രീകരണം.
- ഛായാചിത്രങ്ങൾ
- മനുഷ്യരൂപത്തിലുള്ള ദൈവത്തിന്റെ ചിത്രീ കരണം.
Question 10.
നവോത്ഥാന ചിത്രകലയുടെയും ശില്പകലയു ടേയും പൊതുസവിശേഷതകൾ കണ്ടെത്തി പട്ടി കപ്പെടുത്തുക.
Answer:
- മാനവികത
- മതേതര മൂല്യങ്ങൾ
- ഗ്രെക്കോ റോമൻ സ്വാധീനം
- ഗ്രെക്കോ റോമൻ ശൈലിയിൽ നിന്നും വഴി മാറി സഞ്ചരിക്കൽ
- ഊർജ്ജവും വ്യക്തിത്വവുമുള്ള കഥാപാത്ര ങ്ങൾ
Question 11.
നവോത്ഥാനകാലയിൽ മാനവികതയുടെ സ്വാധീനം വ്യക്തമാക്കുന്ന ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കുക.
Answer:
(സൂചനകൾ)

Question 12.
“ഓരോ രാജാവും ‘ക്രൂരതയില്ലാത്ത കരു നാർദൻ’ എന്ന സൽപ്പേര് ആഗ്രഹിക്കണം. അതേസമയം ആ കരുണ മറ്റാരും ദുരുപയോഗം ചെയ്യാതിരിക്കാനും അദ്ദേഹം ശ്രദ്ധിക്കണം. അതി നാൽ, തന്റെ ജനങ്ങൾക്കിടയിൽ ഐക്യവും വിശ്വസ്തയും നില നിർത്തുന്ന തിനു വേണ്ടി ക്രൂരൻ എന്ന പേര് കേൾക്കേണ്ടി വന്നാലും അത് ഒരു രാജാവ് വകവയ്ക്കേണ്ടതില്ല.”
രാജാവിനെക്കുറിച്ചുള്ള മാക്യവെല്ലിയുടെ കാഴ്ച പാടാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി രാജവാഴ്ചയെ സംബന്ധിച്ച മാക്യവെല്ലി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ എന്തെല്ലാമെന്ന് ചർച്ച ചെയ്യുക. ഇതിൽ മാനവി കത എത്രത്തോളം പ്രതിഫലിക്കുന്നു എന്ന് കണ്ടെത്തുക.
Answer:
- ഓരോ രാജാവും സമാധാനപ്രിയനായിരി ക്കണം.
- അതേസമയം രാജാവിന്റെ കരുണയെ ജന ങ്ങൾ ദുരുപയോഗം ചെയ്യാനും പാടില്ല.
- ജനങ്ങൾ ദുരുപയോഗം ചെയ്യാനും പാടില്ല.
- ജനങ്ങൾക്കിടയിൽ ഐക്യവും വിശ്വസ്ത തയും നിലനിർത്താൻ രാജാവിന് കഴിയണം.
- അതിന് വേണ്ടിയുള്ള ശ്രമത്തിൽ രാജാവ് ക്രൂരൻ എന്ന പേര് കേൾക്കേണ്ടി വന്നാലും അത് രാജാവ് വകവയ്ക്കേണ്ടതില്ല.
Question 13.
അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം അന്നത്തെ സമൂഹത്തെ എങ്ങനെയെല്ലാം സ്വാധീനിച്ചിട്ടു ണ്ടാകാം?
Answer:
- അറിവിന്റെ വ്യാപനം
- സാക്ഷരതയിലുണ്ടായ പുരോഗതി
- മാനവിക ആശയങ്ങളുടെ വ്യാപനം
- നവീകരണത്തിന്റെ ഉദയം
Question 14.
മാനവികതയും നവോത്ഥാനകാല സാഹിത്യവും എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാ ക്കുക.
Answer:
- നവോത്ഥാന സാഹിത്യകാരന്മാർ വ്യക്തി സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകി.
- പ്രാദേശിക ഭാഷകളിൽ രചന നടത്തി.
- ഗദ്യസാഹിത്യം
- മനുഷ്യസ്നേഹം, രാജ്യസ്നേഹം, പ്രകൃതി പ്രതിഭാസങ്ങളോടുള്ള താൽപര്യം, സ്വത ന്തവും ഏകീകൃതവുമായ ഇറ്റലിക്കു വേണ്ടി യുള്ള മോഹങ്ങൾ എന്നിവ ദാന്തെയുടെ കൃതികളിൽ പ്രതിഫലിച്ചിരുന്നു.
- മാനവികതയുടെ പ്രചാരകരിലൊരാളായ പെടാർക്ക് ലോറയ്ക്കെഴുതിക പ്രണയഗീത ങ്ങൾ ധീരവും വേറിട്ട ശൈലിയിലുമുള്ളതാ യിരുന്നു.
- മധ്യകാലത്തെ ഫ്യൂഡൽ ഭരണാധികാരിക ളിൽ നിന്നും വ്യത്യസ്തനായ ഒരു ഭരണാധി കാരിയെയാണ് മാക്യവെല്ലി തന്റെ “ദി പ്രിൻസ്’ എന്ന കൃതിയിൽ ചിത്രീകരിച്ചത്.
- മാനവികതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ എഴുത്തുകാരിയായിരുന്നു കാൻഫെ ഡെലെ.
- അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം വായന വ്യാപകമാക്കി.
Question 15.
ചരിത്രരചനയെ ശാസ്ത്രീയമാക്കുന്നതിൽ നവോ സ്ഥാനം വഹിച്ച പങ്ക് വ്യക്തമാക്കുക.
Answer:
ചരിത്രത്തെ പ്രാചീനകാലം, മധ്യകാലം, ആധുനി കകാലം എന്നിങ്ങനെ വിഭജിക്കുന്ന രീതി നവോ ത്ഥാന കാലത്താണ് നിലവിൽ വന്നത്. മധ്യകാല ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും മതേതര ജീവിതത്തിലേക്കും ചിന്തയിലേക്കുമുള്ള മാറ്റം നവോത്ഥാന കാലത്ത് ചരിത്രരചനയിൽ പ്രതിഫ ലിച്ചു. മനുഷ്യകേന്ദ്രീകൃതമായ ചരിത്ര വ്യാഖ്യാ നങ്ങൾക്ക് അംഗീകാരം ലഭിക്കാൻ തുടങ്ങി. പുരാ വസ്തു തെളിവുകൾക്കും, ശേഷിപ്പുകൾക്കും ചരിത്ര രചനയിൽ സുപ്രധാനമായ സ്ഥാനം ലഭി ച്ചു. ചരിത്രകാരന്മാർ ചരിത്രരചനയിൽ ലിഖി തങ്ങൾ, നാണയങ്ങൾ, പ്രാചീന കൈയെഴുത്തു പ്രതികൾ തുടങ്ങിയവയ്ക്ക് സവിശേഷ സ്ഥാനം നൽകി. വിമർശനങ്ങൾക്ക് സ്ഥാനം ലഭിച്ചു. കഥ കളുടെയും മിത്തുകളുടെയും സ്ഥാനം ശാസ്ത്രീ യമായ അന്വേഷണങ്ങളും പഠനങ്ങളും കൈയ്യ ടക്കി.
Question 16.
ആധുനിക സമൂഹത്തിന്റെ വളർച്ചയ്ക്ക് നവോ സ്ഥാന കാലഘട്ടത്തിലെ ശാസ്ത്രം നൽകിയ സംഭാവനയെക്കുറിച്ച് ഒരു പാനൽ ചർച്ച സംഘ ടിപ്പിക്കുക.
Answer:
നവോത്ഥാനം ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടു. പ്രപഞ്ചത്തിന്റെ ചല നങ്ങളെ നിയന്ത്രിക്കുന്നത് ഭൗതിക ശക്തികളാണ് എന്ന കാഴ്ചപ്പാട് ശാസ്ത്രജ്ഞർ മുന്നോട്ടു വച്ചു. ടോളമിയുടെ സിദ്ധാന്തത്തെ വെല്ലുവിളിച്ച കോപ്പർ നിക്കസ് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ല സൂര്യ നാണെന്ന് വാദിച്ചു. സൂര്യനിൽ നിന്നുള്ള അകല ത്തിനനു സരിച്ച് ഗ്രഹങ്ങളുടെ വേഗതയിൽ വ്യത്യാസം വരുന്നുവെന്ന് ജോഹന്നാസ് കെപ്ലർ കണ്ടെത്തി. ഇത് ഐസക് ന്യൂട്ടൻ ഗുരുത്വാകർഷ ണസിദ്ധാന്തം ആവിഷ്ക്കരിക്കുന്നതിനെ ശക്ത മായി സ്വാധീനിച്ചു. ഗലീലിയോ ഗലീലി താൻ നിർമ്മിച്ച ദൂരദർശിനിയുടെ സഹായത്താൽ വ്യാഴ ത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയങ്ങൾ എന്നിവ കണ്ടെത്തി. പാരസെൽസ് രോഗങ്ങ ളുടെ കാരണങ്ങൾ അന്വേഷിക്കുകയും അവ യുടെ പ്രതിവിധികൾ കണ്ടെത്താൻ ശ്രമിക്കു കയും ചെയ്തു.
![]()
Question 17.
മാനവികതയുടെ സ്വാധീനം മതനവീകരണത്തിന് കാരണമായി. ഈ പ്രസ്താവന സാധൂകരിക്കുക.
Answer:
നവോത്ഥാനത്തിന്റെ സ്വാധീനം യൂറോപ്പിന്റെ മത രംഗത്തും പ്രതിഫലിച്ചു. ഇറാസ്മസിനെ പോലുള്ള മാനവികതാവാദികൾ രചിച്ച ആക്ഷേപ ഹാസ്യകൃതികളും ജോൺ ഹസ്സ്, സവോനറോള തുടങ്ങിയവരുടെ വിമർശനങ്ങളും കത്തോലിക്ക സഭയിൽ നിലനിന്നിരുന്ന ചില പ്രവണതകൾക്കും വിമർശനങ്ങൾക്കും എതിരായി പ്രതിഷേധങ്ങൾ രൂപംകൊള്ളുന്നതിന് പശ്ചാത്തലമൊരുക്കി. പാപ വിമോചന പത്രത്തിന്റെ വില്പനയായിരുന്നു അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. ഇതിൽ പ്രതിഷേധിച്ച് ജർമ്മനിയിലെ വിറ്റൻബർഗ് ദേവാലയത്തിന്റെ വാതിലിൽ 1517-ൽ മാർട്ടിൻ ലൂഥർ എന്ന പുരോ ഹിതൻ തന്റെ 95 പ്രബന്ധങ്ങൾ’ പതിപ്പിച്ചു. ഇത് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം എന്ന മതനവീകരണ പ്രസ്ഥാനത്തിന്റെ ആരംഭമായി കണക്കാക്കുന്നു. ജർമ്മനിയിലെ സർവകലാശാലകളും മതനവീക രണത്തന് പശ്ചാത്തലമൊരുക്കി. ജർമ്മനിയിൽ ആരംഭിച്ച മതനവീകരണം മറ്റ് യൂറോപ്യൻ രാജ്യ ങ്ങളിലേക്ക് വ്യാപിച്ചു.
Question 18.
മതനവീകരണവും പ്രതിമതനവീകരണവും തമ്മി ലുള്ള വ്യത്യാസം കണ്ടെത്തി എഴുതുക.
Answer:
- കത്തോലിക്ക സഭയിൽ നിലനിന്ന ചില പ്രവ ണതകൾക്കും വിശ്വാസങ്ങൾക്കും എതിരായി രൂപംകൊണ്ട പ്രതിഷേധ പ്രസ്ഥാനമാണ് മത നവീകരണം.
- മതനവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭ സ്വയം നവീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇത് പ്രതിമത നവീകരണം എന്ന റിയപ്പെടുന്നു.
Std 10 History Chapter 1 Notes Malayalam Medium – Extended Activities
Question 1.
നവോത്ഥാനകാലത്തെ കല, സാഹിത്യം എന്നീ രംഗങ്ങളിലെ സംഭാവനകൾ ഉൾപ്പെടുത്തി ഒരു ഫ്ളിപ്പ് മാഗസിൻ തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുക.
Answer:
(സൂചനകൾ)
നവോത്ഥാന കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ഒരു ഫ്ളിപ്പ് മാഗസിൻ തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ
കവർ പേജ്:
തലക്കെട്ട്: ‘നവോത്ഥാനം: കലയുടെയും സാഹിത്യത്തിന്റെയും സുവർണ്ണ കാലഘട്ടം ആ കാലഘട്ടത്തിലെ പ്രശസ്ത ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും വർണ്ണാഭമായ ചിത്രങ്ങൾ ചേർക്കുക.
കലാവിഭാഗം:
നവോത്ഥാന കലയുടെ യാഥാർത്ഥ്യം, മനുഷ്യ വികാരങ്ങൾ, കാഴ്ചപ്പാട് എന്നിവയിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് വിശദീകരിക്കുക. പ്രശസ്ത കലാകാരന്മാരും അവരുടെ കൃതികളും കൂട്ടിചേർക്കുക.
സാഹിത്യ വിഭാഗം: നവോത്ഥാന സാഹിത്യം മതത്തിൽ നിന്ന് മാനവിക വിഷയങ്ങളിലേക്ക് മാറിയതിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
ഉപസംഹാരം: നവോത്ഥാന കലയും സാഹിത്യവും ആധുനിക സംസ്കാരത്ത എങ്ങനെ സ്വാധീനിച്ചുവെന്ന് വിശദീകരിക്കുക. വായനക്കാരെ ആകർഷിക്കാൻ രസകരമായ വസ്തുതയോ ക്വിസാ ചേർക്കുക.
അവതരണം:
- വർണ്ണാഭമായ ചാർട്ടുകൾ, ചിത്രങ്ങൾ, അടിക്കുറിപ്പുകൾ എന്നിവ ഉപയോഗിക്കുക.
- എളുപ്പത്തിൽ വായിക്കാൻ ഫ്ളിപ്പ് പേജുകൾ ഉപയോഗിച്ച് ഉള്ളടക്കം ഭംഗിയായി ക്രമീകരിക്കുക.
- എല്ലാവർക്കും പര്യവേക്ഷണം ചെയ്യുന്നതി നായി ക്ലാസ് മുറിയിൽ അത് പ്രദർശിപ്പിക്കുക.
Question 2.
നവോത്ഥാനകാലത്ത് ശാസ്ത്രരംഗത്തുണ്ടായ കണ്ടുപിടിത്തങ്ങളും സമകാലിക ലോകവും എന്ന വിഷയത്തിൽ ഒരു പോസ്റ്റർ പ്രദർശനം സംഘടിപ്പിക്കുക.
Answer:
(സൂചനകൾ നൽകിയിരിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് ഒരു പോസ്റ്റർ പ്രദർശനം തയ്യാറാക്കുക) നവോത്ഥാന കാലഘട്ടത്തിലെ കണ്ടുപിടുത്ത ങ്ങൾ
- പ്രിന്റിംഗ് പ്രസ്സ് – ജോഹന്നാസ് ഗുട്ടൻബർ ഗിന്റെ പ്രിന്റിംഗ് പ്രസിന്റെ ചിത്രം (അറിവ് പ്രചരിപ്പിക്കാൻ സഹായിച്ചു).
- സൂര്യകേന്ദ്രീകൃത മാതൃക – കോപ്പർനിക്ക് സിന്റെ സൗരയൂഥ മാതൃകയുടെ രേഖാചിത്രം (മധ്യത്തിൽ സൂര്യൻ).
- ദൂരദർശിനി – ഗലീലിയോ ഗലീലിയുടെയും അദ്ദേഹത്തിന്റെ ദൂരദർശിനിയുടെയും ചിത്രം (ഗ്രഹങ്ങളെ നിരീക്ഷിക്കാൻ ഉപയോഗിച്ചു).
- ശരീരഘടന പഠനങ്ങൾ ലിയോനാർഡോ ഡാവിഞ്ചിയുടെ മനുഷ്യ ശരീരഘടനാ രേഖാചിത്രങ്ങൾ. സമകാലിക ലോക കണ്ടുപിടുത്തങ്ങൾ
- ഡിഎൻഎ ഘടന – വാട്സൺ & ക്രിക്കിന്റെ ഇരട്ടഹെലിക്സ് മോഡൽ.
- ആധുനിക പ്രിന്റിംഗ് – ഡിജിറ്റൽ പ്രിന്റിംഗ് പ്രസ്സ് vs. ഗുട്ടൻബർഗിന്റെ പ്രസ്സ്.
- മെഡിക്കൽ പുരോഗതികൾ – എം.ആർ.ഐ, എക്സ്റേ മെഷീനുകൾ, അല്ലെങ്കിൽ റോബോട്ടിക് സർജറി.
Question 3.
യൂറോപ്പിലെ മത നവീകരണത്തെപ്പോലെ ഒരു പ്രതിഷേധ പ്രസ്ഥാനമായിരുന്നു ഇന്ത്യയിലെ ഭക്തിപ്രസ്ഥാനവും. ഇവ തമ്മിലുള്ള സാമ്യവ്യത്യാസങ്ങൾ ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
| ഭക്തി പ്രസ്ഥാനം (ഇന്ത്യ) | മതനവീകരണം (യൂറോപ്പ്) | |
| കാലയളവ് | 7-ാം നൂറ്റാണ്ട് | 16-ാം നൂറ്റാണ്ട് |
| പ്രധാന കാരണങ്ങൾ | ജാതി വിവേചനത്തെയും വിഗ്രഹാരാധനയെയും എതിർത്തു | സഭയുടെ അഴിമതിയെയും ലഹരിവസ്തുക്കളുടെ വിൽപ്പനയെയും എതിർത്തു. |
| പ്രധാന നേതാക്കൾ | കബീർ, മീരാഭായ്, ഗുരു നാനാക്ക്, തുളസീദാസ് | മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ, ഹെൻറി എട്ടാമൻ |
Question 4.
നവോത്ഥാനം, മതനവീകരണം എന്നിവ പ്രചരിച്ചിരുന്ന പ്രധാന യൂറോപ്യൻ രാജ്യങ്ങൾ ലോക ഭൂപടത്തിൽ രേഖപ്പെടുത്തി ഡിജിറ്റൽ അറ്റ്ലസ് തയ്യാറാക്കുക.
Answer:

SSLC History Chapter 1 Notes Pdf Malayalam Medium
- പതിനാലാം നൂറ്റാണ്ടോടെ യൂറോപ്പിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ ചില മാറ്റങ്ങൾ സംഭവിച്ചു.
- ഇറ്റലിയിലായിരുന്നു ഈ മാറ്റങ്ങൾ കൂടുതൽ പ്രകടമായത്.
- ഇറ്റലിയിൽ ആവിർഭവിച്ച ഈ മാറ്റങ്ങൾക്ക് ചരിത്രകാരന്മാർ നവോത്ഥാനം എന്ന് പേര് നൽകി.
- ഇറ്റലിയിലെ നഗരങ്ങൾ യൂറോപ്പിലെ മറ്റ് നഗരങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു.
- മധ്യകാലത്ത് നടന്ന കുരിശ് യുദ്ധങ്ങൾ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന് വഴി തെളിച്ചു.
- മധ്യകാലലോകത്തെ പ്രധാനമായും സ്വാധീനിച്ചിരുന്നത് സ്കൊളാസ്റ്റിസിസം എന്നറിപ്പെട്ട തത്വശാസ്ത്രമാ യിരുന്നു.
- ലിയനാർഡൊ ഡാവിഞ്ചി, മൈക്കലാഞ്ചലോ, ജിയോട്ടോ, ടിഷ്യൻ, റാഫേൽ എന്നിവരായിരുന്നു നവോ ത്ഥാന കാലത്തെ ശ്രദ്ധേയരായ ചിത്രകാരന്മാർ.
- നവോത്ഥാന കാലത്തെ ശ്രദ്ധേയരായ ശില്പികളിൽ ഒരാളായ ഡൊണാടല്ലൊ മധ്യകാല ഗോഥിക് ശൈലി യിൽ നിന്നും ശില്പകലയെ മോചിപ്പിച്ചു.
- മനുഷ്യരൂപത്തിൽ ദൈവത്തെ അവതരിപ്പിക്കുന്ന മൈക്കലാഞ്ചലോയുടെ ശില്പങ്ങൾ പ്രാചീന ഗ്രെക്കോ -റോമൻ ശൈലിയിൽ നിന്നും വഴിമാറി സഞ്ചരിച്ചു.
- നവോത്ഥാന സാഹിത്യകാരന്മാർ വ്യക്തി സ്വതന്ത്ര്യത്തിനും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകി.
- പ്രാദേശിക ഭാഷയിലാണ് മിക്ക നവോത്ഥാന സാഹിത്യകാരന്മാരും രചനകൾ നടത്തിയത്.
- ഗദ്യസാഹിത്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു.
- യൂറോപ്പിൽ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത് ജൊഹാനസ് ഗുട്ടൻബർഗ് ആയിരുന്നു.
- മധ്യകാല ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും മതേതര ജീവിതത്തിലേക്കും, ചിന്തയിലേക്കുമുള്ള മാറ്റം ചരിത്രരചനയിലും പ്രതിഫലിച്ചു.
- പുരാവസ്തു തെളിവുകൾക്കും ശേഷിപ്പുകൾക്കും ചരിത്രരചനയിൽ സുപ്രധാനമായ സ്ഥാനം ലഭിച്ചു.
- നവോത്ഥാനം ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടു.
- കത്തോലിക്ക സഭയിൽ നിലനിന്നിരുന്ന ചില വിശ്വാസങ്ങൾക്കും പ്രവണതകൾക്കും എതിരായി രൂപം കൊണ്ട് പ്രതിഷേധ പ്രസ്ഥാനം പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം എന്ന മതനവീകരണത്തിന് കാരണമായി.
- മതനവീകരണത്തെ തുടർന്ന് കത്തോലിക്ക സഭയിൽ നടന്ന സ്വയം നവീകരണശ്രമങ്ങൾ പ്രതിമതനവീക രണം എന്നറിയപ്പെടുന്നു.
- ട്രെന്റിലെ സമ്മേളനം, വിശ്വാസികൾ വായിക്കാൻ പാടില്ലാത്ത പുസ്തകങ്ങളുടെ പട്ടികയായ “ഇൻഡക ക്സ്, മതവിചാരണ കോടതി, ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ച് സൊസൈറ്റി ഓഫ് ജീസസ് എന്നിവയി ലൂടെയാണ് പ്രതിമ നനവീകരണം നടപ്പിലാക്കിയത്.
- ഇത് കത്തോലിക്ക മതനവീകരണം എന്നും അറിയപ്പെടുന്നു.
ആമുഖം
മധ്യകാലലോകത്തെ പൊതുവെ ഇരുണ്ട യുഗമെന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഇരുണ്ട ലോകത്ത് നിന്നും ആധുനികലോകത്തിലേക്കുള്ള മാറ്റത്തിന് കാരണമായ അനേകഘടകങ്ങളുണ്ട്. ദൈവകേന്ദ്രീകൃതമായ കാഴ്ച പാടാണ് മധ്യകാലലോകത്ത് നിലനിന്നത്. അതിൽ നിന്നും മനുഷ്യകേന്ദ്രീകൃതമായ ആധുനികലോകത്തിലേ ക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ച സംഭവമായിരുന്നു നവോത്ഥാനം. ഇറ്റലിയിൽ ആവിർഭവിച്ച നവോത്ഥാനം ക്രമേണ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളേയും ഇത് സ്വാധീനിച്ചു. നവോത്ഥാനവും അതിന്റെ പ്രധാന സവിശേഷതയായ മാനവികതയും, കല, സാഹിത്യം, ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, മതം എന്നീ മേഖലകളെ എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നാണ് ഈ അധ്യായം ചർച്ച ചെയ്യുന്നത്.
![]()
നവോത്ഥാനം
- പതിനാലാം നൂറ്റാണ്ടോടെ യൂറോപ്പിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ ചില മാറ്റങ്ങൾ സംഭവിച്ചു.
- ഇറ്റലിയിലായിരുന്നു ഈ മാറ്റങ്ങൾ കൂടുതൽ പ്രകടമായത്.
- ഇറ്റലിയിൽ ആവിർഭവിച്ച ഈ മാറ്റങ്ങൾക്ക് ചരിത്രകാരന്മാർ നവോത്ഥാനം എന്ന് പേര് നൽകി.
- ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ആധുനികകാലഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ കാലമായിരുന്നു നവോ സ്ഥാനം.
- ഇറ്റലിയിലെ നഗരങ്ങൾ യൂറോപ്പിലെ മറ്റ് നഗരങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു.
- പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ ഉണ്ടായ വാണിജ്യവൽക്കരണം മധ്യകാല ഫ്യൂഡൽ വ്യവസ്ഥ യുടെ തകർച്ചയ്ക്കും മതമേധാവിത്വത്തിന്റെ ശക്തി ക്ഷയിക്കുന്നതിനും കാരണമായി.
- ഇത് സമ്പന്നരായ ഒരു വിഭാഗത്തിന്റേയും സമ്പന്നകുടുംബങ്ങളുടേയും ആവിർഭാവത്തിന് കാരണമായി.
- മധ്യകാലത്ത് നടന്ന കുരിശ് യുദ്ധങ്ങൾ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന് വഴി തെളിച്ചു.
- പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊട്ടിപ്പുറപ്പെട്ട ബബോണിക് പ്ലേഗിന്റെ ഭീകരത മനുഷ്യനെ ജീവി തത്തിന്റെ നൈമിഷികതയേയും അനിശ്ചിതത്വത്തെയും കുറിച്ച് ചിന്തിക്കാനും സുഖങ്ങളെക്കുറിച്ചന്വേഷി ക്കാനും പ്രേരിപ്പിച്ചു.
- 1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചതും നവോത്ഥാനത്തിന് വഴിയൊരുക്കി.
മനുഷ്യർ കേന്ദ്രമാകുന്നു
- മധ്യകാലലോകത്തെ പ്രധാനമായും സ്വാധീനിച്ചിരുന്നത് സ്കൊളാസ്റ്റിസിസം എന്നറിപ്പെട്ട തത്വശാസ്ത്രമാ യിരുന്നു.
- ഇതിൽ നിന്ന് മാറി മനുഷ്യനും ഇഹലോകത്തിനും യുക്തിചിന്തയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് മാനവികത എന്ന ആശയം രൂപപ്പെട്ടത്.
- മാനവികത പിൽക്കാലത്ത് ചിത്രകല, ശില്പകല, സാഹിത്യം, രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, മതം തുടങ്ങി വിവിധ മേഖലകളിൽ മാറ്റത്തിനുള്ള പ്രചോദനവും സ്രോതസ്സുമായി മാറി.
നവോത്ഥാനകല

- നവോത്ഥാന കാലത്ത് ചിത്രകല, ശില്പകല, വാസ്തുവിദ്യ എന്നീ മേഖലകളിൽ സവിശേ ഷമായ മാറ്റങ്ങൾ സംഭവിച്ചു.
- ചിത്രകാരന്മാർ തങ്ങളുടെ ചിത്രങ്ങളിൽ മനു ഷ്യരൂപങ്ങളെ കൃത്യമായും വ്യക്തമായും സൂക്ഷ്മതയോടേയും അവതരിപ്പിച്ചു.
- ലിയനാർഡൊ ഡാവിഞ്ചി, മൈക്കലാഞ്ചലോ, ജിയോട്ടോ, ടിഷ്യൻ, റാഫേൽ എന്നിവരായി രുന്നു നവോത്ഥാന കാലത്തെ ശ്രദ്ധേയരായ ചിത്രകാരന്മാർ.
- നവോത്ഥാന കാലത്തെ ശ്രദ്ധേയരായ ശില്പികളിൽ ഒരാളായ ഡൊണാടെല്ലാ മധ്യകാല ഗോഥിക് ശൈലി യിൽ നിന്നും ശില്പകലയെ മോചിപ്പിച്ചു.
- അദ്ദേഹം ശില്പങ്ങൾക്ക് കൂടുതൽ ഊർജവും വ്യക്തിത്വവും പകർന്നു.
- മനുഷ്യരൂപത്തിൽ ദൈവത്തെ അവതരിപ്പിക്കുന്ന മൈക്കലാഞ്ചലോയുടെ ശില്പങ്ങൾ പ്രാചീന ഗ്രെക്കോ -റോമൻ ശൈലിയിൽ നിന്നും വഴിമാറി സഞ്ചരിച്ചു.
- ഫിലിപ്പോ ബൂണലി വാസ്തുവിദ്യാരംഗത്ത് പുതിയ ശൈലിക്ക് തുടക്കം കുറിച്ചു.
- ഗോഥിക് ശൈലിയിലെ ഉയർന്ന ഗോപുരങ്ങൾക്ക് പകരം താഴികക്കുടങ്ങളായിരുന്നു (ഡ്യൂ മോ) ഇവയ്ക്കു ണ്ടായിരുന്നത്.
നവോത്ഥാന സാഹിത്യം
- നവോത്ഥാന സാഹിത്യകാരന്മാർ വ്യക്തി സ്വതന്ത്യത്തിനും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകി.
- സ്കൊളാസ്റ്റിസിസത്തിൽ നിന്നുള്ള മോചനമായിരുന്നു നവോത്ഥാന സാഹിത്യത്തിന്റെ അടിസ്ഥാന സവി ശേഷതക.
- പ്രാദേശിക ഭാഷയിലാണ് മിക്ക നവോത്ഥാന സാഹിത്യകാരന്മാരും രചനകൾ നടത്തിയത്.
- ഗദ്യസാഹിത്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു.
- ദാന്തെ, പെട്രാർക്ക്, മാക്യവെല്ലി തുടങ്ങിയവർ ശ്രദ്ധേയരായ നവോത്ഥാന സാഹിത്യകാരന്മാർ ആയിരുന്നു.
- യൂറോപ്പിൽ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത് ജൊഹാനസ് ഗുട്ടൻബർഗ് ആയിരുന്നു.
- പിൽക്കാലത്ത് നവോത്ഥാനം ഇറ്റയിൽ നിന്നും മറ്റ് രാജ്യങ്ങളിലെ സാഹിത്യത്തിലേക്ക് വ്യാപിച്ചു.
നവോത്ഥാനവും ശാസ്ത്രവും
- ചരിത്രത്തെ പ്രാചീനം, മധ്യം, ആധുനികം എന്നിങ്ങനെ മൂന്ന് കാലങ്ങളായി വിഭജിക്കുന്ന രീതി നവോ ത്ഥാന കാലത്താണ് നിലവിൽ വന്നത്.
- മധ്യകാല ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും മതേതര ജീവിതത്തിലേക്കും, ചിന്തയിലേക്കുമുള്ള മാറ്റം ചരിത്രരചനയിലും പ്രതിഫലിച്ചു.
- പുരാവസ്തു തെളിവുകൾക്കും ശേഷിപ്പുകൾക്കും ചരിത്രരചനയിൽ സുപ്രധാനമായ സ്ഥാനം ലഭിച്ചു.
- കഥകളുടേയും, മിത്തുകളുടേയും സ്ഥാനം ശാസ്ത്രീയമായ അന്വേഷണങ്ങളും പഠനങ്ങളും കൈയ്യടക്കി.
- നവോത്ഥാനം ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടു.
![]()
നവോത്ഥാനവും ശാസ്ത്രവും
- പ്രപഞ്ചത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നത് ഭൗതികശക്തികളാണ് എന്ന കാഴ്ചപ്പാട് ശാസ്ത്രജ്ഞർ മുന്നോട്ട് വച്ചു.
- കോപ്പർനിക്കസ്, ജോഹന്നാസ് കെപ്ലർ, ഗലീലിയോ ഗലീലി, ഐസക് ന്യൂട്ടൺ എന്നിവർ ശ്രദ്ധേയമായ സംഭാവനകൾ നൽകി.
- പാരസെൽസസ്, ആൻഡിയസ് വെസാലിയസ് എന്നിവർ വൈദ്യശാസ്ത്രരംഗത്ത് സംഭാവനകൾ നൽകി.
മതനവീകരണം
- നവോത്ഥാനത്തിന്റെ സ്വാധീനം യൂറോപ്പിന്റെ മതരംഗത്തും പ്രതിഫലിച്ചു.
- കത്തോലിക്ക സഭയിൽ നിലനിന്നിരുന്ന ചില വിശ്വാസങ്ങൾക്കും പ്രവണതകൾക്കും എതിരായി രൂപം കൊണ്ട് പ്രതിഷേധ പ്രസ്ഥാനം പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം എന്ന മതനവീകരണത്തിന് കാരണമായി.
- ജർമ്മനിയിൽ മാർട്ടിൻ ലൂഥറാണ് മതനവീകരണത്തിന് തുടക്കം കുറിച്ചത്.
- മതനവീകരണത്തെ തുടർന്ന് കത്തോലിക്ക സഭയിൽ നടന്ന സ്വയം നവീകരണശ്രമങ്ങൾ പ്രതിമതനവീക രണം എന്നറിയപ്പെടുന്നു.
- ട്രെന്റിലെ സമ്മേളനം, വിശ്വാസികൾ വായിക്കാൻ പാടില്ലാത്ത പുസ്തകങ്ങളുടെ പട്ടികയായ “ഇൻഡക ക്സ്, മതവിചാരണ കോടതി, ഇഗ്നേഷ്യസായോള സ്ഥാപിച്ച സൊസൈറ്റി ഓഫ് ജീസസ് എന്നിവയിലൂ ടെയാണ് പ്രതിമ നനവീകരണം നടപ്പിലാക്കിയത്.
- ഇത് കത്തോലിക്ക മതനവീകരണം എന്നും അറിയപ്പെടുന്നു.