Students often refer to Kerala Syllabus SSLC History Notes Malayalam Medium Pdf and Class 10 History Chapter 5 Notes Question Answer Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ that include all exercises in the prescribed syllabus.
Class 10 History Chapter 5 Notes Malayalam Medium
Kerala Syllabus Class 10 Social Science History Chapter 5 Notes Question Answer Malayalam Medium
10th Class History Chapter 5 Notes Malayalam Medium
Question 1.
വിദ്യാലയത്തിലെ വാർഷികാഘോഷം സംഘ ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘാടകർ നിങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാറില്ലേ? എങ്ങനെയെല്ലാമാണ് നിങ്ങൾ അഭിപ്രായം അറിയിക്കാറുള്ളത്?
Answer:
- സ്കൂൾ പാർലമെന്റ് വഴി
- സംഘാടക സമിതി യോഗങ്ങളിൽ പങ്കെടു ക്കുന്ന ക്ലാസ് പ്രതിനിധികൾ വഴി
- ചർച്ചയിലൂടെയും യോഗത്തിലൂടെയും
- ഗൂഗിൾ ഫോം പോലുള്ള ഓൺലൈൻ ഫോമുകൾ വഴി
Question 2.
പ്രദേശത്തെ യാത്രാസൗകര്യങ്ങൾ, മാലിന്യസം സ്കരണം തുടങ്ങിയവുമായി ബന്ധപ്പെട്ട് നിങ്ങ ളുടെയും കൂട്ടുകാരുടെയും അഭിപ്രായങ്ങൾ ക്ലാസിൽ ചർച്ച ചെയ്ത് സാമൂഹ്യശാസ്ത്രക ബിൽ അവതരിപ്പിക്കുക. .
Answer:
ആധുനിക സമൂഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന രണ്ട് മേഖലകളാണ് ഗതാഗത സൗക
ര്യങ്ങളും മാലിന്യസംസ്കരണവും. ഒരു നാടിന്റെ വികസനത്തിന്റെ അളവുകോലായി പരിഗണിക്ക പ്പെടുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് നിലവിൽ ഗതാഗത സൗകര്യങ്ങളാണ്. നിലവിൽ വാഹന ങ്ങൾ സ്വന്തമായുളള വ്യക്തികളുടെ എണ്ണം വർ ധിച്ചുകൊണ്ടിരിക്കുകയാണ് സ്വാഭാവികമായും ഗതാ ഗത സൗകര്യങ്ങളും വർധിക്കേണ്ടിയിരിക്കുന്നു. മെച്ചപ്പെട്ട റോഡുകൾ, ട്രാഫിക് സംവിധാനങ്ങൾ, സൂചനബോർഡുകൾ എന്നിവ വഴി ഗതാഗതസൗ കര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാം.
പൗരബോധം ഏറ്റവും കൂടുതൽ പ്രതിഫലിപ്പി ക്കേണ്ട മേഖലയാണ് മാലിന്യസംസ്കരണം. മാലിന്യം നിക്ഷേപിക്കാനുളള സൗകര്യങ്ങൾ ഒരുക്കുക, ശാസ്ത്രീയമായ മാലിന്യ ശേഖരണം, നിർമ്മാർജ്ജനം എന്നിവ വളരെ പ്രധാനമാണ്. മാലിന്യങ്ങളെ പുനരുപയോഗിക്കുക വഴി നാടിന്റെ പുരോഗതിക്ക് ഗുണകരമാവുകയും ചെയ്യും.
Question 3.
ഡയഗ്രം പൂർത്തിയാക്കി പൊതുജനാഭിപ്രായ ത്തിന്റെ സവിശേഷതകൾ ഓരോന്നും ചർച്ച ചെയ്ത് ചാർട്ട് തയ്യാറാക്കുക.
Answer:
- പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭി പ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു.
- പൊതുജനാഭിപ്രായം എന്നത് ഭൂരിപക്ഷം ആളുകളുടേയും കാഴ്ചപ്പാടുകളോ അഭിപ്രാ യങ്ങളോ ആകണമെന്നില്ല. എന്നാൽ അത് ഒരു വിഷയത്തിന്മേലുള്ള പൊതുസമ്മതം ഉണ്ടാ ക്കുന്നു.
- സാഹചര്യങ്ങൾക്കും സമയത്തിനും പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭി പ്രായം മാറാവുന്നതാണ്.
- പൊതുജനാഭിപ്രായം എല്ലായ്പ്പോഴും രാഷ്ട്രീ യകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക-സാ മ്പത്തിക-സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
- പൊതുജനാഭിപ്രായപ്രകടനത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടി ല്ല. ആർക്കും ഏത് പ്രദേശത്തുനിന്നും അവ രുടെ അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്.
- പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.
Question 4.
പൊതുജനാഭിപ്രായ രൂപീകരണത്തിന്റെ ആദ്യ ഘട്ടം കൂടുംബങ്ങളിൽ നിന്നാണ് ആരംഭിക്കു ന്നത്. ഈ പ്രസ്താവന വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
- ഒരു കുട്ടിയുടെ സാമൂഹീകരണ പ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
- കുടുംബങ്ങളുടെ പരമ്പാരഗതമായ വിശ്വാസ ങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാ റുണ്ട്.
- കുടുംബത്തിൽ നടക്കുന്ന ചർച്ചകളിൽ കുട്ടി പങ്കാളിയോ സാക്ഷിയോ ആണ്. ഇതിൽ രാഷ്ട്രീയം, മതം, വിശ്വാസം, സാഹിത്യം തുടങ്ങിവയയെല്ലാം വിഷയമാകാറുണ്ട്.
- ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങളി ലുള്ള കുട്ടിയുടെ അഭിപ്രായ രൂപീകരണ ത്തിൽ പ്രഥമ സ്വാധീനം കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിനാണ്.
Question 5.
സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടു തൽ സജീവമാക്കാനുള്ള നിർദ്ദേശങ്ങൾ ക്ലാസിൽ ചർച്ച ചെയ്ത കുറിപ്പ് തയ്യാറാക്കി സ്കൂൾ പാർലമെന്റിൽ അവതരിപ്പിക്കൂ.
Answer:
- അധ്യാപകരേയും കുട്ടികളേയും ഉൾപ്പെ ടുത്തി ഒരു ലൈബ്രറി ക്ലബ് സ്ഥാപിക്കുക.
- ഓരോ ക്ലാസിനും സമയം അനുവദിച്ച് നൽകുക.
- പുസ്തകശേഖരണം വർധിപ്പിക്കുക.
- ചർച്ചകൾ, സെമിനാറുകൾ നടത്തുക
- പുസ്തകങ്ങളുടെ സ്റ്റോക്ക് ഡിജിറ്റലാക്കുക
Question 6.
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന തിലേക്കായി നിങ്ങളുടെ വിദ്യാലയത്തിലും പരിസരപ്രദേശങ്ങളിലും എന്തെല്ലാം പരിപാടി കൾ ആസൂത്രണം ചെയ്യാം? കൂട്ടുകാരുമായി ചർച്ച ചെയ്ത് ലിസ്റ്റ് തയ്യാറാക്കൂ.
Answer:
- ലഹരി ഉപയോഗത്തിന്റെ അപകടം വെളി വാക്കുന്ന പോസ്റ്റർ പ്രദർശനങ്ങൾ, ചർച്ച കൾ, തെരുവുനാടകങ്ങൾ എന്നിവ സംഘ ടിപ്പിക്കുക.
- ബോധവൽക്കരണത്തിന്റെ ഭാഗമായി ഉപ ന്യാസരചന, ചിത്രരചന, പ്രസംഗമത്സരം, ഡിബേറ്റുകൾ എന്നിവ സംഘടിപ്പിക്കുക.
- കലാ-കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക.
- കൗൺസിലിംഗ് പോലുള്ള പിന്തുണ സംവി ധാനം ഉറപ്പാക്കൽ
- സമൂഹമാധ്യമങ്ങൾ വഴിയുളള പ്രചരണങ്ങൾ സംഘടിപ്പിക്കൽ
- ജാഗ്രതാസമിതികൾ രൂപീകരിക്കൽ
Question 7.
ഒരേ വിഷയവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് വിവിധ പത്രങ്ങളിൽ വന്ന വാർത്ത കൾ ശേഖരിക്കു. ടീച്ചറുടെ പിന്തുണയോടു കൂടി വാർത്തയുടെ അവതരണ രീതി, ഉള്ള ടക്കം, വസ്തുതകൾ എന്നിവ പരിശോധിച്ച് വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
- Step 1: വിഷയം തിരഞ്ഞെടുക്കുക (ഉദാ: പാഠ്യപദ്ധതിയിലെ മാറ്റങ്ങൾ, വിദ്യാലയ ശുചിത്വം)
- Step 2: വിവിധ പത്രങ്ങളിൽ നിന്നുള്ള വാർത്തകൾ ശേഖരിക്കുക.
- Step 3: അധ്യാപകന്റെ പിന്തുണ തേടുക.
- Step 4: വാർത്തകളെ തമ്മിൽ താരതമ്യം ചെയ്യുക (ഓരോ വാർത്തയിലുമുള്ള അവതര ണരീതി, ഉള്ളടക്കം, വസ്തുതകൾ എന്നിവ ശ്രദ്ധിക്കുക)
- Step 5: വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Question 8.
വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിക്കു ന്നതിനെ പ്രതിരോധിക്കാനായി നാം എന്തെല്ലാം മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്?
Answer:
- വാർത്തകളുടെയും സന്ദേശങ്ങളുടെയും സത്യസന്ധത ഉറപ്പുവരുത്തുന്നതിനായി യഥാർഥ ഉറവിടം കണ്ടെത്തൽ.
- വ്യാജവാർത്തകളും സന്ദേശങ്ങളുമാണ് എന്ന് തിരിച്ചറിയുന്ന പക്ഷം അത് മറ്റുള്ളവരുമായി പങ്കിടാതിരിക്കൽ.
- സൈബർ സെൽ പോലുള്ള ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കൽ.
- ഡിജിറ്റൽ സാക്ഷരത വളർത്തുക.
- വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ സുഹൃ ത്തുക്കളെയും കുടുംബാംഗങ്ങളെയും ബോധവൽക്കരിക്കുക.
Question 9.
പൊതുജനാഭിപ്രായരൂപീകരണത്തിൽ നവമാധ്യ മങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഏതൊരു വിഷയത്തിലും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നവമാധ്യമങ്ങൾക്കും (സാമൂഹിക മാധ്യമങ്ങൾ) ഇന്ന് പ്രമുഖ സ്ഥാന മാണുള്ളത്. ആധുനിക കാലത്ത് സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ആശയ വിനിമയം നടത്തുന്നവരാണ്. ഇത്തരം ഡിജിറ്റൽ ഇടങ്ങളിലുള്ള ചതിക്കുഴികൾ ഓരോരുത്തരും തിരിച്ചറിയേണ്ടത് അനിവാര്യമാ ണ്. അതിനായി നാം മാധ്യമസാക്ഷരതയും ഡിജി റ്റൽ സാക്ഷരതയും ആർജിച്ചെടുക്കേണ്ടതാണ്. വിവിധ മാധ്യമ രൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേ ശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടി ക്കാനും വിനിമയം നടത്താനുമുളള കഴിവാണ് മാധ്യമസാക്ഷരത, മാധ്യമ ഉള്ളടക്കം എങ്ങനെ നിർമ്മിക്കുന്നുവെന്നും അത് നമ്മുടെ ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വാർത്തക ളെയും സന്ദേശങ്ങളെയും വിമർശനാത്മകമായി എങ്ങനെ വ്യാഖ്യാനിക്കണമെന്നതും മെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ ക് ത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേ തിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്ന തിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത. മാധ്യ മസാക്ഷരത ഉളളടക്കത്തിലും അതിന്റെ വ്യാഖ്യാ നത്തിലുമെല്ലാം ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഡിജി റ്റൽ സാക്ഷരത പ്രധാനമായും ഉപകരണങ്ങ ളെയും പ്ലാറ്റ്ഫോമുകളെയും പരിഗണിക്കുന്നു.
Question 10.
ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തി യാക്കി ക്ലാസിൽ ചർച്ച ചെയ്ത് “പൊതുജനാ ഭിപ്രായ രൂപീകരണത്തിൽ രാഷ്ട്രീയ പാർട്ടിക ളുടെ പങ്ക്” എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
- പ്രകടനങ്ങൾ
- സമ്മേളനങ്ങൾ
- റാലികൾ
- സെമിനാറുകൾ
ജനാധിപത്യ ഭരണക്രമത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും സമാഹരിക്കാനും മുൻപന്തിയിൽ നിൽക്കുന്നത് രാഷ്ട്രീയ പാർട്ടി കളും അവയുടെ പ്രവർത്തനങ്ങളുമാണ്. ഭരണ നേതൃത്വത്തിലുളള പാർട്ടികളും പ്രതിപക്ഷത്തുള്ള പാർട്ടികളും പൊതുജനാഭിപ്രായ രൂപീകരണ ത്തിൽ ഒരുപോലെ പങ്കുവഹിക്കുന്നുണ്ട്. പൊതു ജനങ്ങളെ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പി ക്കുന്നതിനായി രാഷ്ട്രീയബോധമുള്ളവരാക്കി മാറ്റുക എന്നുള്ളതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ലക്ഷ്യം. ഓരോ രാഷ്ട്രീയ പാർട്ടിയും അവർക്കനുകൂലമായ പൊതുജനാഭിപ്രായം രൂപ പ്പെടുത്തുന്നതിനായി പത്രമാധ്യമങ്ങൾ, ജേർണ ലുകൾ, ലഘുലേഖകൾ, പ്രകടന പത്രികകൾ, പോസ്റ്ററുകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കാറുണ്ട്, സമൂഹവും ഭരണകൂടവും നേരിടുന്ന എല്ലാ പ്രധാന പ്രശ്നങ്ങളിലും ഇടപെടാനും അഭി പ്രായം രൂപീകരിക്കാനും രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കാറുണ്ട്.
ജനങ്ങളെ പൊതുകാര്യങ്ങളിൽ ഇടപെടുത്തുന്ന തിനും തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കെടുപ്പി ക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ പ്രാപ്തരാക്കുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുക മാത്രമല്ല, തിരഞ്ഞെടുപ്പിനു ശേഷവും പൊതുപ്രശ്നങ്ങ ളിൽ രാഷ്ട്രീയ പാർട്ടികൾ പ്രചരണം നടത്തി ക്കൊണ്ടേയിരിക്കും. തിരഞ്ഞെടുപ്പ് പ്രചാരഘട്ട ങ്ങളിൽ പൊതുജനാഭിപ്രായം തങ്ങൾക്ക് അനു കൂലമാക്കാൻ ഓരോ രാഷ്ട്രീയ പാർട്ടിയും അവ രവരുടേതായ നിലപാടുകൾ വ്യക്തമാക്കാൻ ശ്രമി ക്കാറുണ്ട്.
Question 11.
നിങ്ങളുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീ നിച്ച ഏതെങ്കിലും കലാരൂപത്തെക്കുറിച്ചോ സാഹിത്യരചനയെക്കുറിച്ചോ കൂട്ടുകാരുമായി ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കും.
Answer:
കേരളത്തിൽ സാമൂഹിക-രാഷ്ട്രീയ പ്രശ്ന ങ്ങളെക്കുറിച്ച് ജനാഭിപ്രായം രൂപപ്പെടുത്തുന്ന തിൽ കലാസാഹിത്യ സൃഷ്ടികൾ ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. പുരോഗമനപരമായ ആശയ ങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അനീതികളെ ചോദ്യം ചെയ്യുന്നതിനും മാറ്റങ്ങ ളുടെ പതാകവാഹകരാകുന്നതിനും പ്രചോദന മേറിയ നിരവധി കലാസാഹിത്യസൃഷ്ടികൾ കേരളത്തിൽ ഉടലെടുത്തു. കേരളത്തിൽ നില നിന്ന ജാതിവിവേചനം, സ്ത്രീകളുടെ പാർശ്വ വൽക്കരണം, കർഷകരും തൊഴിലാളികളും നേരിട്ട് ചൂഷണങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ യാണ് ഈ കൃതികൾ അഭിസംബോധന ചെയ്തത്. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അര ങ്ങത്തേക്ക്, തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കെ. ദാമോദരന്റെ പാട്ട് ബാക്കി തുടങ്ങിയ നാടകങ്ങളും കുമാരനാശാന്റെ ദുരവ സ്ഥ, തകഴി, എം.ടി. തുടങ്ങിയവരുടെ കൃതികൾ എല്ലാം തന്നെ ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്ത സാഹിത്യകലാസൃഷ്ടികൾക്ക് ഉദാഹര ണങ്ങളായിരുന്നു.
Question 12.
ചുവടെ കൊടുത്തിരിക്കുന്ന ഡയഗ്രം പൂർത്തി യാക്കി ക്ലാസിൽ ചർച്ച ചെയ്യുക. പൊതുജനാ ഭിപ്രായ രൂപീകരണത്തിന് വിഘാതമാകുന്ന കൂടുതൽ ഘടകങ്ങൾ കണ്ടെത്തു.
Answer:
- നിരക്ഷരത
- ഡിജിറ്റൽ വിഭജനം
- ദാരിദ്ര്യം
- അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്ത നവും രാഷ്ട്രീയ പാർട്ടികളിലെ ജനാധി പത്യരാഹിത്യവും
- തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ
ഇവയ്ക്ക് പുറമെ അഴിമതിയും പ്രാദേശികവാ ദവും മറ്റ് സാമൂഹിക സാമ്പത്തിക സാംസ്കാ രിക വിഭാഗീയ താൽപര്യങ്ങളും വ്യക്ത്യാരാധ നയുമെല്ലാം യഥാർഥ പൊതുജനാഭിപ്രായത്ത ഹനിക്കുന്ന ഘടകങ്ങളാണ്.
Question 13.
“ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിൽ പൊതുജനാഭിപ്രായരൂപീകരണത്തിന്റെ പങ്ക്” എന്ന വിഷയത്തിൽ ഒരു പ്രബന്ധം തയ്യാറാ ക്കുക.
Answer:
ഒരു രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തുല്യ മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ വ്യവസ്ഥിതിയാണ് ജനാധിപത്യം. ജനപങ്കാ ളിത്തം ഉറപ്പു വരുത്തുന്ന സംവിധാനമെന്ന നിലയ്ക്ക് ജനാധിപത്യ സർക്കാരുകൾ അതിന്റെ നയങ്ങളും പരിപാടികളും രൂപപ്പെടുത്തുന്നത് ജനങ്ങളുടെ അഭിപ്രായങ്ങൾ, താൽപര്യങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടാണ്. കൂടാതെ ജനാ ധിപത്യ സംവിധാനത്തിൽ നടക്കുന്ന തിരഞ്ഞ ടുപ്പുകളെ മുഖ്യമായി സ്വാധീനിക്കുന്നതും ജന ങ്ങളുടെ അഭിപ്രായങ്ങളാണ്.
ജനാധിപത്യസംവിധാനത്തിൽ പൗരസമൂഹം ഭര ണാധികാരികളെ നിരന്തരമായ വിമർശനങ്ങളി ലൂടെ ഉത്തരവാദിത്വമുള്ളവരാക്കിത്തീർക്കും. അധി കാര പ്രയോഗങ്ങളെ ചോദ്യം ചെയ്യാനും നിയമ വാഴ്ചയെ ക്രമപ്പെടുത്താനും പൊതുജനാഭി പ്രായം കൊണ്ട് സാധിക്കും. അങ്ങനെയൊരു സമൂഹത്തിൽ പൗരരുടെ അവകാശങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് ജനങ്ങൾ തികച്ചും ബോധവാന്മാരായിരിക്കും. സ്വേച്ഛാധികാരവും ഏകാധിപത്യപ്രവണതകളും പൊതുജനാഭിപ്രായം ശക്തിപ്പെട്ട സമൂഹത്തിൽ തടയപ്പെടുകയും പൗര രുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷി ക്കപ്പെടുകയും ചെയ്യുന്നു. പൊതുജനാഭിപ്രായം ശക്തിപ്പെട്ട സമൂഹത്തിൽ ഓരോ വിഷയവും വിമർശനാത്മകമായി വിലയിരുത്തപ്പെടുകയും അത് രാഷ്ട്രീയ പാർട്ടികളെ ഉത്തരവാദിത്വമുള്ള വരാക്കി തീർക്കുകയും ചെയ്യുന്നു. ജനങ്ങളുടെ സഞ്ചിതമായ അഭിപ്രായമെന്ന നിലയ്ക്ക് പൊതു ജനാഭിപ്രായം ജനാധിപത്യ സംവിധാനത്തിൽ മുഖ്യപങ്ക് വഹിക്കുന്നു.
Std 10 History Chapter 5 Notes Malayalam Medium – Extended Activities
Question 1.
തിരഞ്ഞെടുപ്പുകളിൽ പൊതുജനാഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിച്ച് ക്ലാസിൽ ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
(സൂചനകൾ: നൽകിയിരിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തി സെമിനാർ നടത്തുക.)
- പ്രാദേശിക വിഷയങ്ങൾ
- വികസനം
- സ്ഥാനാർത്ഥിയുടെ വ്യക്തിത്വവും മുൻ ചരിത്രവും
- രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും
- മാധ്യമങ്ങളുടെ സ്വാധീനം
Question 2.
ലഹരി, സൈബർ കുറ്റങ്ങൾ തുടങ്ങിയ ഏതെ ങ്കിലും സാമൂഹികതിന്മകൾക്കെതിരെ
പൊതു ജനാഭിപ്രായം രൂപീകരിക്കുന്നതിന് സഹായക മാകുന്ന ഒരു സ്കിറ്റ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
(സൂചനകൾ)
Step 1: വിഷയം തിരഞ്ഞെടുക്കുക.
Step 2: പ്രധാന സന്ദേശം തീരുമാനിക്കുക.
Step 3: സ്ക്രിപ്റ്റ് തയ്യാറാക്കുക.
Step 4: കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക.
Step 5: ഒരു ഗ്രൂപ്പ് സന്ദേശം അല്ലെങ്കിൽ മുദ്രാവാക്യത്തോടെ അവസാനിപ്പിക്കുക.
Question 3.
വി. ടി. ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം കേരളീയ നവോത്ഥാനത്തിന് വലിയ സംഭാവനകളാണ് നൽകിയത്. നാടകം വായിച്ച് ഈ പ്രസ്താ വനയോട് പ്രതികരിക്കുക.
Answer:
(സൂചനകൾ: നിങ്ങളുടെ സ്കൂൾ ലൈബ്രറിയിൽ നിന്ന് ഈ പുസ്തകം ശേഖരിച്ച് പ്രധാന പ്രമേയ ങ്ങൾ, സ്വാധീനം, കേരള നവോത്ഥാനത്തിലെ പങ്ക് എന്നിവ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.)
Question 4.
സ്കൂളിൽ സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’ എന്ന സിനിമയുടെ പ്രദർശനം സംഘടിപ്പിച്ച് അതിലെ ഇതിവൃത്തം ചർച്ചചെയ്യൂ. സ്കൂൾ മാഗസിനിലേയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
(സൂചനകൾ)
സ്ക്രീനിംഗ് സംഘടിപ്പിക്കുക.
- നിങ്ങളുടെ സോഷ്യൽ സയൻസ് അധ്യാപക നിൽ നിന്നോ സ്കൂൾ പ്രിൻസിപ്പലിൽ നിന്നോ അനുമതി നേടുക.
- സ്ക്രീനിങ്ങിന് അനുയോജ്യമായ തീയതിയും സമയവും തിരഞ്ഞെടുക്കുക.
- ഉപകരണങ്ങൾ ക്രമീകരിക്കുക (പ്രൊജക്ടർ, സ്ക്രീൻ, സ്പീക്കറുകൾ, ആവശ്യമെങ്കിൽ മുറി ഇരുണ്ടതാക്കുക)
- സത്യജിത് റേയെക്കുറിച്ചും ഇന്ത്യൻ സിനിമ യിൽ അദ്ദേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു ഹ്രസ്വ ആമുഖം തയ്യാറാക്കുക.
- വിദ്യാർത്ഥികളെയും അധ്യാപകരെയും മുൻ കൂട്ടി അറിയിക്കുക (ഒരു പോസ്റ്റർ അല്ലെ ങ്കിൽ സർക്കുലർ സൃഷ്ടിക്കുക).
പഥേർ പാഞ്ചാലിയുടെ പ്ലോട്ട് ചർച്ച ചെയ്യുക.
- സത്യജിത് റേ സംവിധാനം ചെയ്ത ചിത്രം 1955 ലാണ് പുറത്തിറങ്ങിയത്.
- ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവ ലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
- ഗ്രാമീണ ബംഗാളിൽ താമസിക്കുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ കഥ.
- ദാരിദ്ര്യം, നഷ്ടം, നിഷ്കളങ്കത, കുടുംബ ബന്ധ ങ്ങൾ, പ്രത്യാശ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
SSLC History Chapter 5 Notes Pdf Malayalam Medium
- വിദ്യാർഥികൾ പഠിച്ച കാര്യങ്ങൾ എടുത്തു കാട്ടുക.
- സത്യജിത് റേയുടെ സംവിധാനം, സംഗീതം, കഥപറച്ചിൽ എന്നിവയെ പ്രശംസിക്കുക.
- ജനാധിപത്യക്രമത്തിൽ സർക്കാരുകൾ നയരൂപീ കരണത്തിന്റെ ഭാഗമായി പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ട്.
- ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ രൂപിക രിക്കപ്പെടുന്നത് ജനങ്ങളുടെ കാഴ്ചപ്പാടുകളിലൂ ടെയും താൽപര്യങ്ങളിലൂടെയും അഭിലാഷങ്ങ ളിലൂടെയുമാണ്.
- ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിന്മേ ലുളള ജനങ്ങളുടെ പൊതുവായ അഭിപ്രായമാണ് പൊതുജനാഭിപ്രായം
- പൊതുജനാഭിപ്രായങ്ങളിലൂടെ ശാക്തീകരിക്ക പ്പെടുന്ന പൗരസമൂഹം ജനാധിപത്യത്തെ ശക്തി പ്പെടുത്തും.
- സാമൂഹിക ജീവിതത്തിലും ഭരണതലത്തിലും രാഷ്ട്രീയ തലത്തിലുമെല്ലാം പൊതുജനാഭി പ്രായത്തിന്റെ സ്വാധീനം വളരെ വലുതാണ്.
- സമൂഹത്തിലെ ചില പ്രശ്നങ്ങൾ ഉത്തരവാദി ത്വമുള്ള പൗരർ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടു ത്തുമ്പോഴാണ് പൊതുജനാഭിപ്രായം രൂപം കൊള്ളുന്നത്.
- പൊതുജനാഭിപ്രായം സർക്കാരിനുമേൽ ജനകീയ നിയന്ത്രണത്തിനുള്ള ഫലപ്രദമായ ഒരു മാർഗ മാണ്.
- ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊ ന്നായി പൊതുജനാഭിപ്രായത്തെ പരിഗണിക്കുന്നു
- പൊതുജനാഭിപ്രായത്തിന് നിരവധി സവിശേഷ തകൾ ഉണ്ട്.
- പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രാ യങ്ങളെ പ്രതിഫലിപ്പിക്കുന്നു.
- പൊതുജനാഭിപ്രായം ഒരു വിഷയത്തിൻമേലുള്ള പൊതുസമ്മതം ഉണ്ടാക്കുന്നു.
- സാഹചര്യങ്ങൾക്കും സമയത്തിനും പുതിയ അറിവുകൾക്കുമനുസരിച്ച്പൊ തുജനാഭിപ്രായം മാറാവുന്നതാണ്.
- പൊതുജനാഭിപ്രായം എല്ലായ്പ്പോഴും രാഷ്ട്രീ യകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക സാമ്പ ത്തിക-സാംസ്കാരിക കാര്യങ്ങളുമായി ബന്ധ പ്പെട്ടും രൂപപ്പെടാറുണ്ട്.
- പൊതുജനാഭിപ്രായ പ്രകടനത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല.
- പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശ യവിനിമയം ഉറപ്പാക്കുന്നു.
- വ്യക്തികളുടെ സാമൂഹികസാംസ്കാരിക പശ്ചാ ത്തലം, മനോഭാവം, വിശ്വാസങ്ങൾ, മുൻധാരണ കൾ, നേതൃത്വപാടവം, വിദ്യാഭ്യാസം മുതലായ വയെല്ലാം പൊതുജനാഭിപ്രായത്തെ സ്വാധീനി ക്കുന്ന ഘടകങ്ങളാണ്.
- പൊതു ജനാഭിപ്രായ രൂപീകരണം എന്നത് യാന്ത്രികമായതോ കൃത്യതയുള്ളതോ സമയബ ന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല.
- ഔപചാരികവും അനൗപചാരികവുമായ പ്രക്രി യകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപ പ്പെട്ടു വരുന്നത്.
- പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന വിവിധ ഏജൻസികളുണ്ട്.
- കുടുംബം, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സമപ്രാ യസംഘങ്ങൾ, മാധ്യമങ്ങൾ, രാഷ്ട്രീയപാർട്ടി കൾ, സാമൂഹികസ്ഥാപനങ്ങളും, സംഘടനകളും, കലയും സാഹിത്യവും അഭിപ്രായവോട്ടെടുപ്പ് തുടങ്ങിയവ
- പൊതുജനാഭിപ്രായം രൂപപ്പെടു ത്തുന്ന വിവിധ ഏജൻസികളാണ്
- പൊതുജനാഭിപ്രായത്തിന് വിഘാതമാകുന്ന നിര വധി ഘടകങ്ങൾ ഉണ്ട്.
- നിരക്ഷരത, ഡിജിറ്റൽ വിഭജനം, ദാരിദ്ര്യം, അനാ രോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്രീയ പാർട്ടികളിലെ ജനാധിപത്യരാഹിത്യ വും, തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ തെറ്റായ പ്രവണതകൾ തുടങ്ങിയവ പൊതു ജനാഭി പ്രായത്തിന് വിഘാതമാകുന്ന ഘടകങ്ങളാണ്.
- ഇവയ്ക്ക് പുറമെ അഴിമതിയും പ്രാദേശികവാ ദവും മറ്റ് സാമൂഹിക സാമ്പത്തിക-സാംസ്കാ രിക വിഭാഗീയ താൽപര്യങ്ങളും വ്യക്ത്യാരാധാ നയുമെല്ലാം യഥാർത്ഥ പൊതുജനാഭിപ്രായത്തെ ഹനിക്കുന്ന ഘടകങ്ങളാണ്.
- ഒരു രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തുല്യ മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ വ്യവസ്ഥതയാണ് ജനാധിപത്യം.
- ജനാധിപത്യ സംവിധാനത്തിൽ നടക്കുന്ന തിര ഞ്ഞെടുപ്പുകളെ മുഖ്യമായി സ്വാധീനിക്കുന്നതും ജനങ്ങളുടെ അഭിപ്രായങ്ങളാണ്.
ആമുഖം
ലോകത്തിലെ ഏറ്റവും മഹത്തായ ഭരണവ്യവസ്ഥയാണ് ജനാധിപത്യം. ജനാധിപത്യത്തിൽ പൊതുജനാഭിപ്രാ യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ, പൊതുജനാഭിപ്രാ യം രൂപപ്പെടുത്തുന്ന വ്യത്യസ്ത ഏജൻസികൾ, പൊതുജനാഭിപ്രായത്തിന് വിഘാതമാകുന്ന ഘടകങ്ങൾ എന്നി വയെക്കുറിച്ചാണ് ഈ പാഠഭാഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. കൃത്യമായ പൊതുജനാഭിപ്രായ രൂപീകര ണത്തിലൂടെ മാത്രമേ ശക്തമായ ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിയൂ. ജനാധിപത്യത്തിൽ പ്രധാനം ജന ങ്ങൾ തന്നെയാണ്. അവരുടെ അഭിപ്രായത്തിന് വിലനൽകാത്ത ഏതൊരു ഭരണകൂടവും ജനവിരുദ്ധമായി മാറാനുള്ള സാധ്യതയുണ്ട്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വ്യത്യസ്തതരം മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ഈ അധ്യായം ആഴത്തിൽ പരിശോധിക്കുന്നു. ശരിയായ പൊതുജനാഭിപ്രായത്തിന്റെ രൂപിക രണത്തിലൂടെ മാത്രമേ സുതാര്യമായ ഒരു ജനാധിപത്യഭരണകൂടം സ്ഥാപിക്കാൻ കഴിയുള്ളൂ എന്ന് ഈ അധ്യായം പഠിതാക്കളെ ഓർമ്മിപ്പിക്കുന്നു.
പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ
ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ രൂപീകരിക്കപ്പെടുന്നത് ജനങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയും താൽപ ര്യങ്ങളിലൂടെയും അഭിലാഷങ്ങളിലൂടെയുമാണ്. ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിന്മേലുള്ള ജനങ്ങളുടെ പൊതുവായ അഭിപ്രായമാണ് പൊതുജനാഭിപ്രായം. ഇത് ഒരു വിഷയത്തിൽ സമൂഹത്തിലെ ജനങ്ങൾ പൊതുവായി സ്വീകരിക്കുന്ന നിലപാടോ അഭിപ്രായമോ ആകാം. പൊതുജനാഭിപ്രായങ്ങളി ലൂടെ ശാക്തീകരിക്കപ്പെടുന്ന പൗരസമൂഹം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. അവരുടെ അഭിപ്രായ ങ്ങളിലെ യുക്തിചിന്തയും ശാസ്ത്രീയ വീക്ഷണവും പൊതുജനാഭിപ്രായത്തെ ഗുണാത്മകമായും ഇതു വഴി സാമൂഹികവിഷയങ്ങളിൽ ജാഗ്രതയുള്ള പൗരസമൂഹം രൂപപ്പെടും.
പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ
സാമൂഹിക ജീവിതത്തിലും ഭരണതലത്തിലും രാഷ്ട്രീയ തലത്തിലുമെല്ലാം പൊതുജനാഭിപ്രായത്തിന്റെ സ്വാധീനം വളരെ വലുതാണ്. സമൂഹത്തിലെ ചില പ്രശ്നങ്ങൾ ഉത്തരവാദിത്വമുള്ള പൗരർ സമൂഹ ത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴാണ് പൊതുജനാഭിപ്രായം രൂപം കൊള്ളുന്നത്. പൊതുജനാഭിപ്രാ യത്തിന് നിരവധി സവിശേഷതകൾ ഉണ്ട്. പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു. പൊതുജനാഭിപ്രായം എന്നത് ഭൂരിപക്ഷം ആളുകളുടെയും കാഴ്ച്ചപ്പാടുകളോ അഭി പ്രായങ്ങളോ ആകണമെന്നില്ല. സാഹചര്യങ്ങൾക്കും സമയത്തിനും പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭിപ്രായം മാറാവുന്നതാണ്. പൊതുജനാഭിപ്രായം രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂ ഹിക സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്. പൊതുജനാഭിപ്രാ യത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. പൊതുജനാഭിപ്രായം ജനാധിപത്യ പരമായ ആശയവിനിമയം ഉറപ്പാക്കുന്നു.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികൾ
പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ കൃത്യതയുള്ളതോ സമയബന്ധിതമായതോ ആയ ഒരു പ്രക്രിയ അല്ല. എപ്പോഴാണോ ഒരു പൊതുപ്രശ്നം സമൂഹത്തിൽ ഉയർന്നുവരുന്നത്, അപ്പോ ഴെല്ലാം സമൂഹത്തിലെ വിവിധഭാഗങ്ങൾ അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കു ന്നു. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും അതൊരു പൊതുഅ ഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു. കുടുംബം, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സമപ്രായസംഘങ്ങൾ, മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സ്ഥാപനങ്ങൾ, സംഘടനകൾ, അഭിപ്രായ വോട്ടെടുപ്പ്, കല, സാഹിത്യം എന്നിവ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന വിവിധ ഏജൻസികളാണ്.
പൊതുജനാഭിപ്രായ രൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങൾ
പൊതുജനാഭിപ്രായം ശക്തമാകുന്നിടത്ത് ജനാധിപത്യം ശക്തിപ്പെടും. ജനാധിപത്യത്തിന്റെ പരിമിതി കളെ ശക്തമായ പൊതുജനാഭിപ്രായം കൊണ്ട് തിരുത്തുവാനും ശരിയായ ദിശയിലേക്ക് നയിക്കുവാനും സാധിക്കും. എന്നാൽ സമൂഹത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമായി നിൽക്കുന്ന ചില ഘടകങ്ങളുണ്ട്. നിരക്ഷരത, ഡിജിറ്റൽ വിഭജനം, ദാരിദ്ര്യം, അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്ത നവും രാഷ്ട്രീയപാർട്ടികളിലെ ജനാധിപത്യരാഹിത്യവും, തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ തെറ്റായ പ്രവണതകൾ തുടങ്ങിയവ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമാകുന്ന ഘടകങ്ങളാണ്. ഇവ പുറമെ അഴിമതി, പ്രാദേശിക വാദം, സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വിഭാഗീയ താൽപ ര്യങ്ങൾ, വ്യക്ത്യാരാധാന തുടങ്ങിയവും പൊതുജനാഭിപ്രായത്തെ ഹനിക്കുന്നു.