Students rely on Kerala SCERT Class 9 Chemistry Solutions Chapter 1 Notes Malayalam Medium ആറ്റത്തിൻ്റെ ഘടന Questions and Answers to help self-study at home.
Std 9 Chemistry Chapter 1 Notes Solutions Malayalam Medium ആറ്റത്തിൻ്റെ ഘടന
Kerala Syllabus 9th Standard Chemistry Chapter 1 Notes Solutions Malayalam Medium ആറ്റത്തിൻ്റെ ഘടന
Class 9 Chemistry Chapter 1 Notes Malayalam Medium Let Us Assess Answers
Question 1.
കാഥോഡ് രശ്മികളുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങളുടെ നിരീക്ഷണങ്ങൾ നൽകിയിരിക്കുന്നു. ഓരോ നിരീക്ഷണത്തിന്റെയും അനുമാനം എഴുതുക.
a) കാഥോഡ് രശ്മികളുടെ പാതയിൽ വച്ച നേർത്ത ഇതളുകളുള്ള ചക്രം കറങ്ങുന്നു.
b) കാഥോഡ് രശ്മികളുടെ പാതയിൽ ഒരു വസ്തു വച്ചാൽ നിഴൽ ഉണ്ടാകുന്നു.
c) കാഥോഡ് രശ്മികളുടെ പാതയ്ക്ക് ലംബമായി ഒരു വൈദ്യുത മണ്ഡലം പ്രയോഗിക്കുമ്പോൾ അത് പോസിറ്റീവ് പ്ലേറ്റിനടുത്തേക്ക് വ്യതിചലിക്കുന്നു.
Answer:
a) കാഥോഡ് രശ്മികളുടെ പാതയിൽ നേർത്ത ഇതളുകളുള്ള ചക്രം കറങ്ങുന്നു. – ഇതിൽ നിന്നും കാഥോഡ് രശ്മികളിലെ കണങ്ങൾക്ക് മാസ് ഉണ്ടെന്നു മനസ്സിലാക്കാം.
b) കാഥോഡ് രശ്മികളുടെ പാതയിൽ ഒരു വസ്തു വച്ചാൽ നിഴൽ ഉണ്ടാകുന്നു. – ഇതിൽനിന്നും കാഥോഡ് രശ്മികൾ നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് ബോധ്യപ്പെടുന്നു.
c) കാഥോഡ് രശ്മികളുടെ പാതയ്ക്ക് ലംബമായി ഒരു വൈദ്യുത മണ്ഡലം പ്രയോഗിക്കുമ്പോൾ അത് പോസിറ്റീവ് പ്ലേറ്റിനടുത്തേക്ക് വ്യതിചലിക്കുന്നു. – ഇതിൽ നിന്നും കാഥോഡ് രശ്മികൾക്ക് നെഗറ്റീവ് ചാർജ് ഉണ്ടെന്നു മനസ്സിലാക്കാം.
Question 2.
ഒരു ആറ്റത്തിന്റെ അറ്റോമിക നമ്പർ 16-ഉം മാസ് നമ്പർ 32-ഉം ആണ്.
a) ഈ ആറ്റത്തിൽ എത്ര ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ അടങ്ങിയിരിക്കുന്നു?
b) ഈ ആറ്റത്തിന്റെ’ഇലക്ട്രോൺ വിന്യാസം എഴുതുക.
c) ഇതിന്റെ ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം ചിത്രീകരിക്കുക.
Answer:
a) അറ്റോമിക നമ്പർ = 16
മാസ് നമ്പർ = 32
പ്രോട്ടോണുകളുടെ എണ്ണം = അറ്റോമിക നമ്പർ = 16
ഇലക്ട്രോണുകളുടെ എണ്ണം = 16
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = 32 – 16 = 16
b) ഇലക്ട്രോൺ വിന്യാസം = 2, 8, 6
c) ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം
Question 3.
ഒരു ആറ്റത്തിലെ K, L, M എന്നീ ഷെല്ലുകളിൽ ഇലക്ട്രോണുകൾ ഉണ്ട്.
a) ഈ ഷെല്ലുകളിൽ ഏറ്റവും ഊർജം കൂടിയ ഷെൽ ഏത്?
b) M ഷെല്ലിൽ 3 ഇലക്ട്രോണുകൾ മാത്രമേ ഉള്ളൂവെങ്കിൽ ഈ ആറ്റത്തിന്റെ അറ്റോമിക നമ്പർ എഴു
തുക.
c) ഈ ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണമെത്രയാണ്?
d) ഈ ആറ്റത്തിന്റെ ന്യൂക്ലിയസിൽ 16 ന്യൂട്രോണുകളാണുള്ളതെങ്കിൽ അതിന്റെ മാസ് നമ്പർ എത്ര യാണ്?
Answer:
a) M ഷെൽ
b) പൊതുവേ താഴ്ന്ന ഊർജനിലയിൽ ഉള്ള ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോ ണുകൾ നിറഞ്ഞതിനുശേഷം മാത്രമേ അടുത്ത ഊർജനിലയിലുള്ള ഓർബിറ്റിൽ ഇലക്ട്രോൺ പൂരണം നടക്കുകയുള്ളൂ.
K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2 ഉം L ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 8 ഉം ആണ്. അങ്ങനെയെങ്കിൽ,
അറ്റോമിക നമ്പർ = പ്രോട്ടോണുകളുടെ എണ്ണം = ഇലക്ട്രോണുകളുടെ എണ്ണം = 2 + 8 + 3 = 13
c) ആകെ ഇലക്ട്രോണുകളുടെ എണ്ണം = 13
d) ന്യൂട്രോണുകളുടെ എണ്ണം = 16
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം = 16 + 13 = 29
Question 4.
ഒരു ആറ്റത്തിന്റെ ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം ചിത്രീകരിച്ചിരിക്കുന്നു.
a) ഈ ആറ്റത്തിന്റെ മാസ് നമ്പർ എത്ര?
b) ഇതിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
ചിത്രത്തിൽ നിന്ന്
a) പ്രോട്ടോണുകളുടെ എണ്ണം = 13
ന്യൂട്രോണുകളുടെ എണ്ണം = 14
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം = 13 + 14 = 27
b) ഇലക്ട്രോണുകളുടെ എണ്ണം = 13
ഇലക്ട്രോൺ വിന്യാസം = 2, 8, 3
Question 5.
ചില മൂലകങ്ങളുടെ പ്രതീകങ്ങൾ നൽകിയിരിക്കുന്നു.
Answer:
\({ }_{12}^{24} \mathrm{Mg}\), \({ }_{6}^{12} \mathrm{C}\), \({ }_{7}^{15} \mathrm{N}\), \({ }_{6}^{14} \mathrm{C}\), \({ }_{11}^{24} \mathrm{Na}\)
a) ഇവയിൽ നിന്നും ഒരു ജോഡി ഐസോടോപ്പുകൾ തിരഞ്ഞെടുത്തെഴുതുക. ഈ ജോഡി തിരഞ്ഞ
ടുക്കാനുള്ള കാരണം എഴുതുക.
b) തന്നിരിക്കുന്ന മൂലകങ്ങളിൽ നിന്നും ഒരു ജോഡി ഐസോബാറുകൾ തിരഞ്ഞെടുക്കുക.
Answer:
a) ഐസോടോപ്പ് ജോഡി = \({ }_{6}^{12} \mathrm{C}\), \({ }_{6}^{14} \mathrm{C}\)
കാരണം – ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങ ളാണ് ഐസോടോപ്പുകൾ.
b) \({ }_{12}^{24} \mathrm{Mg}\), \({ }_{11}^{24} \mathrm{Na}\)
Question 6.
A, B കോളങ്ങൾ അനുയോജ്യമായ രീതിയിൽ ചേർത്തെഴുതുക.
A | B |
പ്ലം പുഡിങ് മാതൃക | ജെയിംസ് ചാഡ്വിക് |
സൗരയൂഥ മാതൃക | ഗോൾഡ്സ്റ്റൈൻ |
കനാൽ രശ്മികൾ | ജെ. ജെ. തോംസൺ |
ന്യൂട്രോൺ | റഥർഫോർഡ് |
Answer:
A | B |
പ്ലം പുഡിങ് മാതൃക | ജെ. ജെ. തോംസൺ |
സൗരയൂഥ മാതൃക | റഥർഫോർഡ് |
കനാൽ രശ്മികൾ | ഗോൾഡ്സ്റ്റൈൻ |
ന്യൂട്രോൺ | ജെയിംസ് ചാഡ്വിക് |
Question 7.
ഒരു മൂലകത്തിന്റെ അറ്റോമിക നമ്പറും മാസ് നമ്പറും യഥാക്രമം 15, 31 എന്നിങ്ങനെയാണ്.
a) ഈ ആറ്റത്തിലെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണം എത്ര?
b) ഇതിൽ എത്ര ന്യൂട്രോണുകൾ അടങ്ങിയിരിക്കുന്നു?
c) ഈ മൂലകത്തിന്റെ ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം ചിത്രീകരിക്കുക.
Answer:
a) അറ്റോമിക നമ്പർ = പ്രോട്ടോണുകളുടെ എണ്ണം = ഇലക്ട്രോണുകളുടെ എണ്ണം = 15
ഇലക്ട്രോൺ വിന്യാസം = 2, 8, 5
ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണം = 5
b) മാസ് നമ്പർ = അറ്റോമിക നമ്പർ + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – അറ്റോമിക നമ്പർ = 31 – 15 = 16
c) ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം
Question 8.
ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഒരു മൂലകത്തിന്റെ ഐസോടോപ്പ് ഉപയോഗി ക്കുന്നു.
a) ഈ ഐസോടോപ്പ് ഏത്?
b) ഈ മൂലകത്തിന്റെ മറ്റ് രണ്ട് പ്രധാന ഐസോടോപ്പുകൾ ഏതൊക്കെ?
c) ഓരോ ഐസോടോപ്പിലുമുള്ള ന്യൂട്രോണുകളുടെ എണ്ണം എഴുതുക.
Answer:
a) \({ }_6^{14} \mathrm{C}\)
b) \({ }_6^{12} \mathrm{C}\), \({ }_6^{13} \mathrm{C}\)
c) \({ }_6^{14} \mathrm{C}\) ഐസോടോപ്പിൽ ഉള്ള ന്യൂട്രോണുകളുടെ എണ്ണം = 8
\({ }_6^{13} \mathrm{C}\) ഐസോടോപ്പിൽ ഉള്ള ന്യൂട്രോണുകളുടെ എണ്ണം = 7
\({ }_6^{12} \mathrm{C}\) ഐസോടോപ്പിൽ ഉള്ള ന്യൂട്രോണുകളുടെ എണ്ണം = 6
തുടർപ്രവർത്തനങ്ങൾ
Question 1.
ആറ്റം ചരിത്രവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും ഒരു പ്രസന്റേഷൻ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുക.
Answer:
- ഡെമോക്രിറ്റസ്: ആറ്റം സിദ്ധാന്തത്തിന്റെ തുടക്കം; എല്ലാ വസ്തുക്കളും വളരെ ചെറുതും വിഭജിക്ക പ്പെടാത്തതുമായ കണങ്ങൾ കൊണ്ടാണ് നിർമ്മിതമെന്ന സിദ്ധാന്തം.
- ജോൺ ഡാൽട്ടൻ: (1809) ആധുനിക ആറ്റം സിദ്ധാന്തം;(ആറ്റങ്ങൾ വിഭജിക്കപ്പെടാത്ത കണങ്ങളാണ്, ഓരോ ഘടകത്തിനും തന്മാത്രകളുണ്ട്, ‘രാസപ്രവർത്തനങ്ങളിൽ ആറ്റങ്ങൾ പുനഃസംഘടന ചെയ്യ പ്പെടുന്നു).
- ജെ.ജെ. തോംസൺ: ഇലക്ട്രോണിന്റെ കണ്ടെത്തൽ;(ആറ്റത്തിന്റെ ഉള്ളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങൾ ഉണ്ടെന്നു കണ്ടെത്തി) (1897).
- ഏണസ്റ്റ് റഥർഫോർഡ്: (1901) ആറ്റത്തിന്റെ ന്യൂക്ലിയർ മോഡൽ;( ആറ്റത്തിന്റെ മദ്ധ്യഭാഗത്ത് പോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസ് ഉണ്ട്, ഇലക്ട്രോണുകൾ പുറത്ത് ചുറ്റിനടക്കുന്നു.)
- നീൽസ് ബോർ: ബോർ മോഡൽ; ഇലക്ട്രോണുകൾ പ്രത്യേക ഊർജതലങ്ങളിലായാണ് ചുറ്റുന്നത്, ഈ ഊർജതലങ്ങൾക്കിടയിൽ ഇലക്ട്രോണുകൾ മാറുമ്പോൾ ഊർജം പരാമാവധി കൈമാറ്റം ചെയ്യപ്പെടുന്നു.
Question 2.
വിവിധ സബ് ആറ്റോമിക കണങ്ങളുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ച പ്രധാന സംഭവങ്ങൾ എഴുതി ടൈംലൈൻ ചാർട്ട് തയ്യാറാക്കുക.
Answer:
Question 3.
ഐസോടോപ്പുകളെക്കുറിച്ച് മനസ്സിലാക്കിയല്ലോ. റേഡിയോ ഐസോടോപ്പുകൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക. ഓരോ റേഡിയോ ഐസോടോപ്പിന്റെയും ഉപയോഗത്തെ ക്കുറിച്ച് ലേഖനം തയ്യാറാക്കി ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിക്കുക. വേർഡ് പ്രോസസറിന്റെ സഹായത്തോടെ ഈ പ്രവർത്തനം ചെയ്യാമല്ലോ.
Answer:
Question 4.
നിങ്ങൾക്ക് റഥർഫോർഡുമായി ഒരു അഭിമുഖം നടത്താൻ അവസരം ലഭിക്കുകയാണെങ്കിൽ അതിന് ആവശ്യമായ ചോദ്യാവലി തയ്യാറാക്കുക.
Answer:
- നിങ്ങൾ പ്രതിപാദിച്ച ആറ്റം ഘടനയുടെ അടിസ്ഥാനത്തിൽ ആധുനിക രാസ ശാസ്ത്രം എങ്ങനെ വികസി ച്ചുവെന്ന് നിങ്ങൾ കരുതുന്നു?
- വളർന്നു വരുന്ന തലമുറയ്ക്ക് ഗവേഷണത്തിൽ അഭിരുചി ഉണ്ടാകാൻ എന്തെല്ലാം കാര്യങ്ങൾ നിങ്ങൾക്ക് നിർദേശിക്കാൻ കഴിയും?
- ആറ്റം ഘടനയെ കുറിച്ചുള്ള ഇപ്പോഴത്തെ ഗവേഷണങ്ങളോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
- നിങ്ങളുടെ ഗവേഷണ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവം എന്തായിരുന്നു?
- ആറ്റം ഘടനയിലെ നിങ്ങളുടെ സിദ്ധാന്തങ്ങൾ ശാസ്ത്രലോകം സ്വീകരിക്കുന്നതിനായി വന്ന പ്രചാരങ്ങളും ആശങ്കകളും എങ്ങനെ മറികടന്നു?
9th Class Chemistry Notes Pdf Malayalam Medium Chapter 1
Question 1.
പരിചയമുള്ള പദാർഥങ്ങളിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാമോ? പട്ടിക വിശകലനം ചെയ്യുക.
വിവിധ പദാർഥങ്ങളിലെ തന്മാത്രകൾ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
- തന്മാത്രയിലടങ്ങിയിരിക്കുന്ന ഘടക മൂലകങ്ങൾ
- ഘടക മൂലക ആറ്റങ്ങളുടെ എണ്ണത്തിന്റെ അനുപാതം
Question 2.
ആറ്റങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രധാന കണങ്ങൾ എന്തൊക്കെയാണ്?
Answer:
- ഇലക്ട്രോൺ
- പ്രോട്ടോൺ
- ന്യൂട്രോൺ
ഇവ സബ്അറ്റോമിക കണങ്ങൾ എന്നറിയപ്പെടുന്നു
Question 3.
ഇലക്ട്രോണിന് മാസുണ്ടെന്ന് തെളിയിച്ചതെങ്ങനെ?
Answer:
കാഥോഡ് രശ്മികളുടെ പാതയിൽ നേർത്ത ഇതളുകളുള്ള ചക്രം (Paddle wheel) വെച്ചാൽ അത് കറങ്ങുന്നു. ഇതിൽ നിന്നും കാഥോഡ് രശ്മികളിലെ കണങ്ങൾക്ക് മാസ് ഉണ്ടെന്നു മനസ്സിലാക്കാം.
Question 4.
കാഥോഡ് രശ്മികളുടെ പാതയിൽ ഒരു അതാര്യ വസ്തു വച്ചാൽ നിഴൽ ഉണ്ടാകുന്നു. ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം?
Answer:
കാഥോഡ് രശ്മികളുടെ പാതയിൽ അതാര്യ വസ്തുക്കൾ വെച്ചാൽ നിഴൽ ഉണ്ടാകുന്നു. ഇതിൽനിന്നും കാഥോഡ് രശ്മികൾ നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് ബോധ്യപ്പെട്ടു.
Question 5.
സബ്അറ്റോമിക കണങ്ങളായ ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ ചില സവി ശേഷതകൾ പട്ടികയിൽ കൊടുത്തിരിക്കുന്നു. വിട്ടുപോയ ഭാഗം പൂരിപ്പിച്ച് സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക.
Answer:
Question 6.
ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ജെ. ജെ. തോംസണുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?
Answer:
a) ഓർബിറ്റ് എന്ന ആശയം മുന്നോട്ടുവച്ചു.
b) ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ നടത്തി.
c) ന്യൂട്രോണിനെ കണ്ടെത്തി.
d) ഇലക്ട്രോണിനെ കണ്ടെത്തി.
e) പ്ലം പുഡിങ് മാതൃക മുന്നോട്ടുവച്ചു.
Answer:
b) ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ നടത്തി.
d) ഇലക്ട്രോണിനെ കണ്ടെത്തി.
Question 7.
ആറ്റം ഘടനയെക്കുറിച്ച് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ, ‘അവരുടെ സംഭാവനകൾ എന്നിവയെ സംബന്ധിച്ച് ചോദ്യാവലി തയ്യാറാക്കി ക്ലാസിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുക.
Answer:
നിങ്ങളുടെ റഫറൻസിനായുള്ള ചില ചോദ്യങ്ങൾ
- ഡിസ്ചാർജ് ട്യൂബുകളും വാക്വം ട്യൂബുകളും ആരാണ് വികസിപ്പിച്ചത്?
– ഹെൻറിച്ച് ഗീസ്ലർ - ഇലക്ട്രോണുകൾ കണ്ടെത്തിയത് ആരാണ്?
– ജെ.ജെ. തോംസൺ - ഇലക്ട്രോണുകളുടെ അനുപാതം കണ്ടെത്തിയ ശാസ്ത്രജ്ഞന്റെ പേര്.
– ജെ.ജെ. തോംസൺ - കനാൽ രശ്മികൾ കണ്ടെത്തിയത് ആരാണ്?
– ഒയ്ഗൻ ഗോൾഡ്സ്റ്റൈൻ - കാഥോഡ് രശ്മികളുടെ കണികകളുടെ ചാർജ് എന്താണ്?
– നെഗറ്റീവ് - ഇലക്ട്രോണിന്റെ ചാർജും മാസും കണ്ടെത്തിയത് ആരാണ്?
– റോബർട്ട് മില്ലിക്കൺ - റേഡിയോ ആക്റ്റീവത കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
– ഹെൻറി
ബെക്വറൽ - വൈദ്യുത കാന്തിക മണ്ഡലങ്ങളിൽ വ്യതിചലിക്കാത്ത കണികകൾ ഏതാണ്?
– ന്യൂട്രോൺ
Question 8.
ആറ്റത്തിന്റെ ന്യൂക്ലിയസിലെ കണങ്ങൾ ഏതൊക്കെയാണ്?
Answer:
പ്രോട്ടോണുകളും ന്യൂട്രോണുകളും.
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ മാസ് നമ്പർ എന്ന് പറയുന്നു. ഇതിനെ A എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കാം.
Question 9.
2 പ്രോട്ടോണുകളും, 2 ന്യൂട്രോണുകളും ഉള്ള ഒരു ആറ്റത്തിന്റെ മാസ് നമ്പർ എത്രയായിരിക്കും?
Answer:
പ്രോട്ടോണുകളുടെ എണ്ണം = 2
ന്യൂട്രോണുകളുടെ എണ്ണം = 2
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം = 2 + 2 = 4
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം = അറ്റോമിക നമ്പർ + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം
= മാസ് നമ്പർ – അറ്റോമിക നമ്പർ
= (A – Z)
ഒരു ആറ്റത്തെ പ്രതീകം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യുമ്പോൾ പ്രതീകത്തിന്റെ ഇടതുവശത്ത് മുകളിലും താഴെ യുമായി യഥാക്രമം മാസ് നമ്പറും അറ്റോമിക നമ്പറും എഴുതുന്നു.
ഉദാ : \({ }_{17}^{35} \mathrm{Cl}\), \({ }_{20}^{40} \mathrm{Ca}\)
Question 10.
ക്ലോറിൻ, കാൽസ്യം എന്നീ ആറ്റങ്ങളിലെ പ്രോട്ടോണുകൾ, ഇലക്ട്രോണുകൾ, ന്യൂട്രോണുകൾ എന്നിവയുടെ എണ്ണം കണ്ടെത്തുക.
Answer:
a) ക്ലോറിൻ സ്കൂ\({ }_{17}^{35} \mathrm{Cl}\)
അറ്റോമിക നമ്പർ, Z = 17
മാസ് നമ്പർ, A = 35
പ്രോട്ടോണുകളുടെ എണ്ണം = 17
ഇലക്ട്രോണുകളുടെ എണ്ണം = 17
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
∴ ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z = 35 – 17 = 18
b) കാൽസ്യം \({ }_{20}^{40} \mathrm{Ca}\)
അറ്റോമിക നമ്പർ, Z = 20
മാസ് നമ്പർ, A = 40
പ്രോട്ടോണുകളുടെ എണ്ണം = 20
ഇലക്ട്രോണുകളുടെ എണ്ണം = 20
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
∴ ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z = 40 – 20 = 20
Question 11.
ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക.
Answer:
അറ്റോമിക നമ്പർ (Z) = പ്രോട്ടോണുകളുടെ എണ്ണം = ഇലക്ട്രോണുകളുടെ എണ്ണം
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
= അറ്റോമിക നമ്പർ + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം
= മാസ് നമ്പർ – അറ്റോമിക നമ്പർ
= (A – Z)
a) \({ }_1^1 \mathrm{H}\)
അറ്റോമിക നമ്പർ, Z = 1
മാസ് നമ്പർ, A = 1
പ്രോട്ടോണുകളുടെ എണ്ണം = 1
ഇലക്ട്രോണുകളുടെ എണ്ണം = 1
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z = 1 – 1 – 0
b) \({ }_3^7 \mathrm{Li}\)
അറ്റോമിക നമ്പർ, Z= 3
മാസ് നമ്പർ, A = 7
പ്രോട്ടോണുകളുടെ എണ്ണം = 3
ഇലക്ട്രോണുകളുടെ എണ്ണം = 3
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z – 7 – 3 = 4
c) \({ }_8^16 \mathrm{O}\)
അറ്റോമിക നമ്പർ, Z = 8
മാസ് നമ്പർ, A = 16
പ്രോട്ടോണുകളുടെ എണ്ണം = 8
ഇലക്ട്രോണുകളുടെ എണ്ണം = 8
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z – 16 – 8 = 8
d) \({ }_11^23 \mathrm{Na}\)
അറ്റോമിക നമ്പർ, Z = 11
മാസ് നമ്പർ, A = 23
പ്രോട്ടോണുകളുടെ എണ്ണം = 11
ഇലക്ട്രോണുകളുടെ എണ്ണം = 11
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z = 23 – 11 – 12
e) \({ }_10^20 \mathrm{Ne}\)
അറ്റോമിക നമ്പർ, 2 = 10
മാസ് നമ്പർ, A = 20
പ്രോട്ടോണുകളുടെ എണ്ണം = 10
ഇലക്ട്രോണുകളുടെ എണ്ണം = 10
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z = 20 – 10 = 10
f) \({ }_22^48 \mathrm{Ne}\)
അറ്റോമിക നമ്പർ, Z = 22
മാസ് നമ്പർ, A = 48
പ്രോട്ടോണുകളുടെ എണ്ണം = 22
ഇലക്ട്രോണുകളുടെ എണ്ണം = 22
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z = 48 – 22 = 26
g) \({ }_92^235 \mathrm{U}\)
അറ്റോമിക നമ്പർ Z = 2
മാസ് നമ്പർ A = 235
പ്രോട്ടോണുകളുടെ എണ്ണം = 92
ഇലക്ട്രോണുകളുടെ എണ്ണം = 92
മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം ( ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം – A – Z – 235 – 92 – 143
h) \({ }_90^232 \mathrm{Th}\)
അറ്റോമിക നമ്പർ Z = 90
മാസ് നമ്പർ, A = 32
പ്രോട്ടോണുകളുടെ എണ്ണം = 90
ഇലക്ട്രോണുകളുടെ എണ്ണം = 90
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പാട്ടോണുകളുടെ എണ്ണം = A – Z – 232 – 90 = 142
i) \({ }_30^65 \mathrm{Th}\)
അറ്റോമിക നമ്പർ Z = 30
മാസ് നമ്പർ, A = 65
പ്രോട്ടോണുകളുടെ എണ്ണം = 30
ഇലക്ട്രോണുകളുടെ എണ്ണം = 30
മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + തുടകളുടെ എണ്ണം
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം – A – Z = 65 – 30 = 35
Question 12.
ബോർ ആറ്റം മാതൃക അനുസരിച്ച് ഇലക്ട്രോൺ എവിടെയാണ് കാണപ്പെടുന്നത്?
Answer:
ഓർബിറ്റിൽ
Question 13.
1, 2, 3, 4 എന്നീ ഊർജനിലകൾക്ക് യഥാക്രമം ഏതെല്ലാം പ്രതീകങ്ങളാണ് നൽകിയിരിക്കുന്നത്?
Answer:
n | ഊർജനില |
1 | K |
2 | L |
3 | M |
4 | N |
ഒരു ആറ്റത്തിലെ ഇലക്ട്രോണുകൾ വിവിധ ഓർബിറ്റുകളിൽ ക്രമീകരിക്കപ്പെടുന്നത് ചില നിയമങ്ങൾ അനുസരിച്ചാണ്.
ഏതൊരു ഓർബിറ്റിലും ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 21 ആണ് (n = ഓർബിറ്റ് നമ്പർ).
ഓർബിറ്റ് നമ്പർ (n) | പേര് | ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം (2n2) |
1 | K | 2 × l2 = 2 |
2 | L | 2 × 22 = 8 |
3 | M | 2 × 32 = 18 |
4 | N | 2 × 42 = 35 |
5 | O | 2 × 52 = 50 |
പൊതുവേ താഴ്ന്ന ഊർജനിലയിൽ ഉള്ള ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ നിറഞ്ഞതിനുശേഷം മാത്രമേ അടുത്ത ഊർജനിലയിലുള്ള ഓർബിറ്റിൽ ഇലക്ട്രോൺ പൂരണം നടക്കു കയുള്ളൂ.
ഏതൊരു ആറ്റത്തിന്റെയും ബാഹ്യ ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 8 ആയിരിക്കും.
ഒരു ആറ്റത്തിന്റെ ഓർബിറ്റുകളിൽ ഇലക്ട്രോണുകൾ നിറയുന്നത് രേഖപ്പെടുത്തുന്നതാണ് ഇലക്ട്രോൺ വിന്യാസം.
Question 14.
ചില മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം എഴുതി നോക്കാം. പട്ടിക പൂർത്തിയാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക,
Answer:
1 മുതൽ 18 വരെ അറ്റോമിക നമ്പറുള്ള മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം മാത്രമേ ഈ രീതിയനുസരിച്ച് കൃത്യമായി എഴുതാൻ കഴിയൂ. അറ്റോമിക നമ്പർ 18-ൽ കൂടുതലുള്ള മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം എഴുതുന്ന രീതി ഉയർന്ന ക്ലാസുകളിൽ പരിചയപ്പെടാം.
Question 15.
\({ }_{13}^{27} \mathrm{Al}\)-ന്റെ ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം ചിത്രീകരിക്കുക.
Answer:
അലുമിനിയത്തിന്റെ അറ്റോമിക നമ്പർ, Z = 13
അലുമിനിയത്തിന്റെ മാസ് നമ്പർ, A = 27
അലുമിനിയത്തിലെ ന്യൂട്രോണുകളുടെ എണ്ണം = A – 2 = 27 – 13 = 14
അലുമിനിയത്തിന്റെ ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം
Question 16.
ഒരു ആറ്റത്തിന്റെ ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു.
ചിത്രം വിശകലനം ചെയ്ത് ചുവടെ കൊടുത്തിരിക്കുന്നവ കണ്ടെത്തുക.
i) അറ്റോമിക നമ്പർ
ii) മാസ് നമ്പര
ii) പ്രോട്ടോണുകളുടെ എണ്ണം
iv) ന്യൂട്രോണുകളുടെ എണ്ണം
v) ഇലക്ട്രോൺ വിന്യാസം
Answer:
i) അറ്റോമിക നമ്പർ = 18
ii) മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം = 18 + 22 = 40
iii) പ്രോട്ടോണുകളുടെ എണ്ണം = 18
iv) ന്യൂട്രോണുകളുടെ എണ്ണം = 22
v) ഇലക്ട്രോൺ വിന്യാസം = 28, 8
Question 17.
1 മുതൽ 18 വരെ അറ്റോമിക നമ്പറുള്ള മൂലക ആറ്റങ്ങളുടെ ഇലക്ട്രോൺ വിന്യാസം എഴുതി അവയുടെ ഷെൽ ഇലക്ട്രോൺ വിന്യാസം സയൻസ് ഡയറിയിൽ ചിത്രീകരിക്കുക.
Answer:
Question 18.
ഒരു മൂലകം ഏതാണെന്ന് നിശ്ചയിക്കുന്നത് അതിലെ ഏതു സബ്അറ്റോമിക കണങ്ങളുടെ എണ്ണമാണ്? (പ്രോട്ടോൺ/ന്യൂട്രോൺ)
Answer:
പ്രോട്ടോൺ
Question 19.
താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
Answer:
Question 20.
ഈ ആറ്റങ്ങളുടെ അറ്റോമിക നമ്പർ എത്രയാണ്?
Answer:
1
Question 21.
അറ്റോമിക നമ്പർ 1 ഉള്ള മൂലകം ഏതാണ്?
Answer:
ഹൈഡ്രജൻ
എങ്കിൽ ഇവ മൂന്നും ഹൈഡ്രജൻ ആറ്റങ്ങൾ ആണല്ലോ.
Question 22.
ഈ ആറ്റങ്ങൾ തമ്മിൽ ഏത് കണത്തിന്റെ എണ്ണത്തിലാണ് വ്യത്യാസം?
Answer:
ന്യൂട്രോൺ
Question 23.
ഇവയുടെ മാസ് നമ്പർ ഒരുപോലെയാണോ?
Answer:
ആല്ല
Question 24.
ഇവയിൽ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത ആറ്റമേത്?
Answer:
പ്രോട്ടിയം
Question 25.
ഈ ആറ്റങ്ങൾ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ആണ്. എങ്കിൽ ഐസോടോപ്പുകൾ എന്നാൽ എന്താണെന്ന് എഴുതാമോ?
Answer:
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോ ടോപ്പുകൾ,
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ,
ഐസോടോപ്പുകൾ ഒരേ രാസസ്വഭാവം കാണിക്കുന്നു. എന്നാൽ ഭൗതിക സ്വഭാവങ്ങളിൽ ചെറിയ വ്യത്യാസ ങ്ങൾ കാണിക്കുന്നു.
ഘനജലം (Heavy water) ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂറ്റീരിയത്തിന്റെ ഓക്സൈഡാണ്. ഘനജലം ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നു.
Question 26.
ഹൈഡ്രജന് മാത്രമാണോ ഐസോടോപ്പുകൾ ഉള്ളതെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
Answer:
\({ }_6^{12} \mathrm{C}\), \({ }_6^{13} \mathrm{C}\), \({ }_6^{14} \mathrm{C}\) എന്നിവ കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ്.
\({ }_6^{12} \mathrm{C}\) ആണ് ഏറ്റവും സ്ഥിരതയുള്ളതും ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ് കാർബണിനും ഐസോടോപ്പുകളുണ്ടെന്ന് മനസ്സിലായല്ലോ.
കാർബണിന്റെ ആകെ ഐസോടോപ്പുകളിൽ ഏകദേശം 1.1% മാത്രമാണ് C. ഇത് സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്നു. ‘C ഒരു റേഡിയോ ആക്റ്റീവ് ഐസോടോപ്പ് ആണ്. ഇത് ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്നു. ഹൈഡ്രജന്റെ ഐസോടോപ്പുകൾക്കുമാത്രമേ പ്രത്യേക പേരുകൾ നൽകിയിട്ടുള്ളു എന്ന് ശ്രദ്ധിക്കുമല്ലോ. മറ്റ് ചില ഐസോടോപ്പുകളും അവയുടെ ഉപയോഗങ്ങളും പട്ടികയിൽ നൽകിയിരിക്കുന്നു.
ഐസോടോപ്പ് | ഉപയോഗം |
അയോഡിൻ -131 | തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളുടെ പഠനത്തിനും ചികിത്സയ്ക്കും |
യുറേനിയം – 235 | ആണവ നിലയങ്ങളിൽ ഇന്ധനം |
കൊബാൾട്ട് – 60 | കാൻസർ ചികിത്സക്ക് |
സോഡിയം – 24 | വ്യാവസായിക പൈപ്പ് ലൈനുകളിലെ ചോർച്ച കണ്ടെത്തൽ |
അയൺ – 59 | അനീമിയ നിർണയിക്കൽ |
Question 27.
ആർഗൺ (Ar), പൊട്ടാസ്യം (K), കാൽസ്യം (Ca) എന്നീ ആറ്റങ്ങളുടെ ഓർബിറ്റ് ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നത് ശ്രദ്ധിക്കൂ.
ചിത്രം വിശകലനം ചെയ്ത് പട്ടിക പൂർത്തിയാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക.
Answer:
Question 28.
ഈ മൂലകങ്ങളുടെ മാസ് നമ്പറിന്റെ പ്രത്യേകത എന്താണ്?
Answer:
മാസ് നമ്പർ തുല്യമാണ്.
Question 29.
അറ്റോമിക നമ്പർ തുല്യമാണോ?
Answer:
തുല്യമല്ല
ഈ ആറ്റങ്ങൾ ഐസോബാറുകൾ എന്നറിയപ്പെടുന്നു.
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് ഐസോബാറുകൾ.
ഇവ ന്യൂക്ലിയസിലെ ആകെ കണങ്ങളുടെ എണ്ണം (പ്രോട്ടോൺ + ന്യൂട്രോൺ) തുല്യമായ വ്യത്യസ്ത മൂലക ആറ്റ ങ്ങളായിരിക്കും.
ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ഐസോടോണുകൾ എന്നറിയപ്പെടുന്നു.
ഉദാ: \({ }_7^{15} \mathrm{C}\), \({ }_7^{14} \mathrm{C}\)