Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക്

When preparing for exams, Kerala SCERT Class 9 Maths Solutions Chapter 15 Malayalam Medium സ്ഥിതിവിവരക്കണക്ക് can save valuable time.

Kerala SCERT Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക്

Class 9 Maths Chapter 15 Kerala Syllabus Malayalam Medium

Class 9 Maths Chapter 15 Malayalam Medium Textual Questions and Answers

Question 1.
ട്വന്റി-ട്വന്റി ക്രിക്കറ്റിൽ ഒരു ടീം ആദ്യത്തെ 5 ഓവറിൽ 51 റൺ നേടി.
i) അപ്പോഴത്തെ റൺ നിരക്ക് എത്രയാണ്?
Answer:
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 1

ii) ഇതേ റൺ നിരക്ക് തുടരുകയാണെങ്കിൽ 20 ഓവറിൽ എത്ര റൺ പ്രതീക്ഷിക്കാം?
Answer:
ഇതേ റൺ നിരക്ക് തുടർന്നാൽ 20 ഓവറിൽ എടുക്കാവുന്ന റൺസ് = 10.2 × 20 = 204

Question 2.
ക്ലാസിൽ ഒരു കണക്കു പരീക്ഷ നടത്തി, മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ തരംതിരിച്ച പട്ടികയാണ് ചുവടെ കാണിച്ചിരിക്കുന്നത്:
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 2
i) കുട്ടികൾക്ക് കിട്ടിയ മാർക്കുകളുടെ മാധ്യം കണക്കാക്കുക.
ii) മാധ്യത്തെക്കാൾ കുറവ് മാർക്ക് കിട്ടിയവർ എത്ര പേരാണ്?
iii) മാധ്യത്തെക്കാൾ കൂടുതൽ മാർക്ക് കിട്ടിയവർ എത്ര പേരാണ് ?
Answer:

മാർക്ക് കുട്ടികൾ ആകെ മാർക്ക്
2 1 2 × 1 = 2
3 2 3 × 2 = 6
4 5 4 × 5 = 20
5 4 5 × 4 = 20
6 6 6 × 6 = 36
7 11 7 × 11 = 77
8 ‘ 10 8 × 10 = 80
9 4 9 × 4 = 36
10 2 10 × 2 = 20
ആകെ 45 297

കുട്ടികൾക്ക് കിട്ടിയ മാർക്കുകളുടെ മാധ്യം = \(\frac{297}{45}\) = 6.6
ii) മാധ്യത്തെക്കാൾ കുറവ് മാർക്ക് കിട്ടിയവർ = 1 + 2 + 5 + 4 + 6 = 18
iii) മാധ്യത്തെക്കാൾ കൂടുതൽ മാർക്ക് കിട്ടിയവർ = 11 + 10 + 4 + 2 = 27

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക്

Question 3.
ഒരു കർഷകന് ഒരു മാസം കിട്ടിയ റബ്ബർഷീറ്റിന്റെ വിവരങ്ങൾ ചുവടെയുള്ള പട്ടികയിലുണ്ട്:
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 3
i) ഈ മാസത്തിൽ കിട്ടിയ റബ്ബർഷീറ്റിന്റെ മാധ്യ ഭാരം എത്രയാണ്?
Answer:

റബ്ബർ (കിഗ്രാം) ദിവസങ്ങൾ ആകെ റബ്ബർ (കിഗ്രാം)
09 3 9 × 3 = 27
10 4 10 × 4 = 40
11 3 11 × 3 = 33
12 3 12 × 3 = 36
13 5 13 × 5 = 65
14 6 14 × 6 = 84
16 6 16 × 6 = 96
ആകെ 30 381

ഈ മാസത്തിൽ കിട്ടിയ റബ്ബർഷീറ്റിന്റെ മാധ്യ ഭാരം = \(\frac{381}{30}\) = 12.7 കിഗ്രാം

ii) റബ്ബറിന്റെ വില കിലോഗ്രാമിന് 175 രൂപയാണ്. ഈ മാസത്തിൽ റബ്ബറിൽ നിന്നു കിട്ടിയ മാധ്യ വരുമാനം എത്ര രൂപയാണ്?
Answer:
റബ്ബറിന്റെ വില കിലോഗ്രാമിന് 175 രൂപ ആയതിനാൽ ഈ മാസത്തിൽ റബ്ബറിൽ നിന്നു കിട്ടിയ മാധ്യ വരുമാനം = 12.7 × 175
= 2222.5 രൂപ

Question 4.
ഒരു പ്രദേശത്തു പെയ്ത മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരം തിരിച്ച പട്ടികയാണിത്.
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 4
ആ മാസം അവിടെ ഒരു ദിവസം പെയ്ത മഴയുടെ മാധ്യ അളവെന്താണ്?
Answer:

മഴ (മിമീ) ദിവസങ്ങൾ ആകെ മഴ (മിമീ)
54 3 54 × 3 = 162
56 5 56 × 5 = 280
58 6 58 × 6 = 348
55 3 55 × 3 = 165
50 2 50 × 2 = 100
47 4 47 × 4 = 188
44 5 44 × 5 = 220
41 2 41 × 2 = 82
ആകെ 30 1545

ആ മാസം അവിടെ ഒരു ദിവസം പെയ്ത മഴയുടെ മാധ്യം
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 5
= \(\frac{1545}{30}\)
= 51.5 മിമീ

Question 5.
ഒരു ക്ലാസിലെ കുട്ടികളെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്.
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 6
ഈ ക്ലാസിലെ കുട്ടികളുടെ മാധ്യഉയരം എത്രയാണ് ?
Answer:

ഉയരം (സെമീ) കുട്ടികളുടെ എണ്ണം വിഭാഗമാധ്യം ആകെ ഉയരം
148- 152 8 150 1200
152- 156 10 154 1540
156 – 160 15 158 2370
160- 164 10 162 1620
164- 168 7 166 1162
ആകെ 50 7892

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 7
= \(\frac{7892}{50}\)
= 157.84 സെമീ

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക്

Question 6.
ഒരു സർവകലാശാലയിലെ അധ്യാപകരുടെ എണ്ണം പ്രായമനുസരിച്ച് തരംതിരിച്ചെഴുതിയ പട്ടികയാണ് ചുവടെയുള്ളത്.
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 8
അധ്യാപകരുടെ മാധ്യ പ്രായം കണക്കാക്കുക.
Answer:

പ്രായം അധ്യാപകരുടെ എണ്ണം വിഭാഗമാധ്യം ആകെ പ്രായം
25-30 06 27.5 165
30-35 14 32.5 455
35-40 18 37.5 675
40-45 20 42.5 850
45-50 05 47.5 237.5
50-55 04 52.5 210
55-60 03 57.5 172.5
ആകെ 70 2765

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 9
= \(\frac{2765}{70}\)
= 39.5

Question 7.
ഒരു ക്ലാസിലെ കുട്ടികളെ ഭാരമനുസരിച്ചു തരംതിരിച്ച പട്ടികയാണിത്.
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 10
മാധ്യ ഭാരം കണക്കാക്കുക.
Answer:

ഭാരം (കിഗ്രാം) കുട്ടികളുടെ എണ്ണം വിഭാഗമാധ്യം ആകെ ഭാരം
21-23 4 22 88
23-25 7 24 168
25-27 8 26 208
27-29 6 28 168
29-31 3 30 90
31-33 1 32 32
ആകെ 29 754

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 11
= \(\frac{754}{29}\)
= 26 കിഗ്രാം

Class 9 Maths Chapter 15 Malayalam Medium Intext Questions and Answers

Question 1.
ഏതെങ്കിലും കുറേ സംഖ്യകൾ എടുത്തു മാധ്യം കണക്കാക്കുക; ഓരോ സംഖ്യയും മാധ്യത്തേക്കാൾ എത്ര കൂടുതൽ, അല്ലെങ്കിൽ എത്ര കുറവ് എന്നു കണക്കാക്കി, കൂടുതലും കുറവും വെവ്വേറെ കൂട്ടി നോക്കുക. ഒരേ തുകയാണോ?
Answer:
ഇത് എന്തുകൊണ്ട് എന്നു വിശദീകരിക്കാമോ?
10, 15, 20, 25, 30 എന്നീ സംഖ്യകൾ പരിഗണിക്കുക.
മാധ്യം = \(\frac{10+15+20+25+30}{5}=\frac{100}{5}\) = 20
ഓരോ സംഖ്യയും മാധ്യത്തേക്കാൾ എത്ര കൂടുതൽ, അല്ലെങ്കിൽ എത്ര കുറവ് എന്ന് കണക്കാക്കാം.

സംഖ്യകൾ മാധ്യത്തിൽ നിന്ന്

എത്ര കൂടുതൽ

മാധ്യത്തിൽ നിന്ന്

എത്ര കുറവ്

10 20 – 10 = 10
15 20 – 15 = 5
20
25 25 – 20 = 5
30 30 – 20 = 10

മാധ്യത്തിൽ നിന്ന് കൂടുതൽ വന്ന സംഖ്യകളുടെ തുക = 10 + 5 = 15
മാധ്യത്തിൽ നിന്ന് കുറവ് വന്ന സംഖ്യകളുടെ തുക = 10 + 5 = 15
ഇവിടെ, മാധ്യത്തിൽ നിന്ന് കൂടുതൽ വന്ന സംഖ്യകളുടെ തുകയും മാധ്യത്തിൽ നിന്ന് കുറവ് വന്ന സംഖ്യകളുടെ തുകയും തുല്യമാണ്. അതായത്, മാധ്യം അഥവാ ശരാശരി ഒരു സംഖ്യാസമൂഹത്തിന്റെ തുലനബിന്ദുവായാണ് പ്രവർത്തിക്കുന്നത്.

Statistics Class 9 Extra Questions and Answers Malayalam Medium

Question 1.
ഒരു തൊഴിൽ ശാലയിലെ തൊഴിലാളികളുടെ ദിവസക്കൂലി പട്ടികപ്പെടുത്തിയിരിക്കുന്നു. ശരാശരി കൂലി എത്ര?

കൂലി എണ്ണം
500 3
600 7
700 10
900 8
1000 2

Answer:

കൂലി എണ്ണം ആകെ കൂലി
500 3 1500
600 7 4200
700 10 7000
900 8 7200
1000 2 2000
ആകെ 30 21900

ശരാശരി കൂലി = \(\frac{21900}{30}\) = 730

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക്

Question 2.
ഒരു ക്ലാസിലെ കുട്ടികളെ പരീക്ഷയ്ക്ക് കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച പട്ടികയാണിത്
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 12
i) ശരാശരി മാർക്ക് 6 ആണ്. എത്ര കുട്ടികൾക്കാണ് 8 മാർക്ക് കിട്ടിയത്?
ii) ക്ലാസിൽ അകെ എത്ര കുട്ടികളുണ്ട്?
Answer:

മാർക്ക് കുട്ടികൾ ആകെ മാർക്ക്
3 2 6
4 4 16
5 5 25
6 6 36
7 7 49
8 x 8x
9 2 18
10 1 10
ആകെ 27 + x 160 + 8x

i) ശരാശരി മാർക്ക്
Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 13
6 = \(\frac{160+8 x}{27+x}\)
6(27 + x) = 160 + 8x
162 + 6x = 160 + 8x
2x = 2
x = 1
8 മാർക്ക് കിട്ടിയ കുട്ടികളുടെ എണ്ണം = 1
ii) ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം = 27 + x = 27 + 1 = 28

Question 3.
ഒരു സ്ഥാപനത്തിലെ തൊഴിലാളികളുടെ ദിവസവേതനം പട്ടികയിൽ ചുവടെ കൊടുത്തി രിക്കുന്നു. മാധ്യവേതനം കണക്കാക്കുക.

ദിവസ വേതനം (രൂപ) തൊഴിലാളികളുടെ എണ്ണം
15000 – 18000 1
18000 – 21000 3
21000 – 24000 5
24000 – 27000 4
27000 – 30000 1
30000 – 33000 1

Answer:

ദിവസ വേതനം (രൂപ) എണ്ണം തൊഴിലാളികളുടെ വിഭാഗമാധ്യം ആകെ വേതനം
15000 – 18000 1 16500 16500
18000 – 21000 3′ 19500 58500
21000 – 24000 5 22500 112500
24000 – 27000 4 25500 102000
27000 – 30000 1 28500 28500
30000 – 33000 1 31500 31500
ആകെ 15 349500

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 14
= \(\frac{3,49,500}{15}\)
= 23,300 രൂപ

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക്

Question 4.
ഒരു സ്ഥാപനത്തിലെ തൊഴിലാളികളുടെ ദിവസവേതനം പട്ടികയിൽ ചുവടെ കൊടുത്തിരി ക്കുന്നു. മാധ്യവേതനം കണക്കാക്കുക.

ദിവസ വേതനം (രൂപയിൽ) തൊഴിലാളികളുടെ എണ്ണം
450 – 550 7
550 – 650 8
650 – 750 10
750 – 850 10
850 – 950 9
950 – 1050 6

Answer:

ദിവസ വേതനം (രൂപയിൽ) തൊഴിലാളികളുടെ എണ്ണം വിഭാഗമാധ്യം ആകെ വേതനം
450 – 550 7 500 3500
550 – 650 8 600 4800
650 – 750 10 700 7000
750 – 850 10 800 8000
850 – 950 9 900 8100
950 – 1050 6 1000 6000
ആകെ 50 37,400

Kerala Syllabus Class 9 Maths Chapter 15 Solutions Malayalam Medium സ്ഥിതിവിവരക്കണക്ക് 15
= \(\frac{37,400}{50}\)
= 748 രൂപ

Leave a Comment