Reviewing solved SSLC Malayalam Question Paper Adisthana Padavali Set 1 helps in understanding answer patterns.
Class 10 Malayalam Adisthana Padavali Model Question Paper Set 1
Max Score : 40
Time : 1 ½ hrs.
നിർദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം
I. 1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം)
Question 1.
കേരളീയ നവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങളിൽപ്പെടാത്തത് ഏത്?
(a) ശാസ്ത്രബോധം
(c) മതനിരപേക്ഷത
(b) യുക്തിചിന്ത
(d) യാഥാസ്ഥിതികത്വം
Answer:
(d) യാഥാസ്ഥിതികത്വം
Question 2.
“ഒഴുക്ക് വെള്ളത്തിലെ ഒതളങ്ങപോലെ’ ഈ ശൈലിയുടെ ശരിയായ ആശയം എന്താണ്?
(a) ലക്ഷ്യബോധം ഇല്ലായ്മ
(b) തടസ്സങ്ങൾ ഇല്ലായ്മ
(c) ഭംഗി ഇല്ലായ്മ
(d) അനാഥത്വം
Answer:
(a) ലക്ഷ്യബോധം ഇല്ലായ്മ
Question 3.
“കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിച്ചുകൂടാ’ ആരുടെ വാക്കുകൾ?
(a) ജോസിന്റ
(b) പീറ്റർന്റെ
(c) ഫാദർ ഫ്രാൻസിസിന്റെ
(d) കൂട്ടുകാരുടെ
Answer:
(c) ഫാദർ ഫ്രാൻസിസിന്റെ
![]()
Question 4.
“ചിറകറുത്തെറിഞ്ഞു’ എന്ന പദത്തെ ശരിയായി പിരിച്ചെഴുതിയിരിക്കുന്നത് കണ്ടെത്തുക.
(a) ചിറ + കറുത്ത് + എറിഞ്ഞു
(b) ചിറക് + അറുത്ത് + എറിഞ്ഞു
(c) ചിറകറുത്ത + എറിഞ്ഞു
(d) ചിറക് + കറുത്ത് + എറിഞ്ഞു
Answer:
(b) ചിറക് + അറുത്ത് + എറിഞ്ഞു
II. 5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മുന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 5.
കാടിന്റെ പച്ചയിൽ അങ്ങിങ്ങ് ചില നിറങ്ങൾ പടർന്നു. ഒരു ചേർച്ചയുമില്ലാത്തവ – കഥാകാരിയുടെ ഈ വാക്യം ഫിസയുടെയും ഹാഫീസിന്റെയും ദാമ്പത്യജീവിതത്തിന്റെ പൊരുത്തക്കേടുകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ടോ? സ്വാഭിപ്രായം കുറിക്കുക.
Answer:
കാടിന്റെ പച്ചയിൽ അങ്ങിങ്ങ് ചില നിറങ്ങൾ പടർന്നു. ഒരു ചേർച്ചയുമില്ലാത്തവ. എന്ന വാക്യത്തിൽ, ഫിസയുടെയും ഭർത്താവിന്റെയും ദാമ്പത്യജീവിതത്തിന്റെ സ്വരച്ചേർച്ചയില്ലായ്മ വ്യക്തമാകുന്നുണ്ട്. സമാ ധാനത്തിന്റെയും ഐശ്വര്യത്തിന്റെയും നിറമാണ് പച്ച. അത് മനസ്സിന്റെ നന്മയെയും കുറിക്കുന്നു. അതി നോടൊപ്പം അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും നിറങ്ങൾ കലരുമ്പോൾ ഒരിക്കലും തമ്മിൽച്ചേരില്ല. ഹാഫിസിന്റെ മോശമായ പെരുമാറ്റത്തിന് കാരണം ഭാര്യയുടെ കലാപരമായ കഴിവുകൾ അയാൾക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. അത് അംഗീകരിക്കാൻ കഴിയാത്തത് അയാളുടെ അസൂയയും അപകർഷതയും കൊണ്ടാണ്.
Question 6.
ഗുരുവിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി എന്നതിനുപകരം
ഗുരുമുഖത്ത് സൂക്ഷിച്ചുനോക്കി എന്നു ചേർത്തെഴുതിയപ്പോൾ വന്ന മാറ്റമെന്ത്?
ഇങ്ങനെ ചേർത്തെഴുതുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്
Answer:
ഗുരുവിന്റെ മുഖത്ത് എന്നതിന് പകരം ഗുരുമുഖത്ത് എന്നെഴുതുമ്പോൾ അതൊരു സമസ്തപദമായി. ഇടയ്ക്കുള്ള വിഭക്തി പ്രത്യയം ലോപിപ്പിച്ചാണ് സമസ്ത പദങ്ങൾ ഉണ്ടാക്കുന്നത്. ഇത് പ്രയോഗത്തിനും ഉച്ചാരണത്തിനുമൊക്കെ കൂടുതൽ സൗകര്യപ്രദമാണ്. വേറെ ചില ഉദാഹരങ്ങൾ പക്ഷിക്കുഞ്ഞ്, കതിർക്കുല, ഉദയകിരണങ്ങൾ, ആൽത്തറ, കാട്ടരുവി, അന്തിച്ചോപ്പ്, നീലാകാശം മുതലായവ.
Question 7.
കണികണ്ടു ഞാൻ പിന്നെ
കൈനീട്ടം മേടിച്ചുഞാൻ,
അനുജത്തിമാർ കാൺകെ
പൂത്തിരികത്തിച്ചു ഞാൻ
അടുത്തുമകലത്തും
നാടിനെയുണർത്തുന്നു
പടക്കം പൊട്ടിക്കലു
മാർക്കലും തിമിർക്കലും
എങ്കിലും കണികാണും
മുമ്പു കൺതുറന്നിട്ടോ?
തിങ്ങിടുമിരുട്ടിലാ
ണെൻ കരളന്നേരത്തും
“എങ്ങാനുമുണ്ടോ വെട്ടം?
ചുറ്റുമീയുൾനാട്ടിലെൻ
ചങ്ങാതിമാർതൻ ഗേഹ
മിപ്പൊഴുമിരുട്ടിൽത്താൻ.
ആഘോഷങ്ങൾ യഥാർത്ഥത്തിൽ
എന്തിന് സ്വാഭിപ്രായം എഴുതുക
(വിഷുക്കണി)
Answer:
ആഘോഷങ്ങളുടെ യഥാർത്ഥ ലക്ഷ്യം മനുഷ്യനെ മനുഷ്യനോട് അടുത്തുകൊണ്ടുവരുക എന്നതാണ്. സാമ്പത്തികമായോ മതപരമായോ ആചാരങ്ങളാലോ മാത്രം നിൽക്കാതെ, ഉത്സവങ്ങളെ മാനവികതയുടെ കണ്ണാടിയായി കാണാൻ നമുക്ക് കഴിയണം. അതാണ് ആഘോഷങ്ങളെ അർത്ഥവത്താക്കുന്നത്. ഉത്സവത്തിന്റെ പ്രകാശം എല്ലാവരുടെയും വീടുകളിലേയ്ക്കും എത്തണമെന്ന ആഗ്രഹമാണ് കവി പ്രകടിപ്പിക്കുന്നത്. “എങ്ങാനും ഉണ്ടോ വെളിച്ചം?’ എന്ന ചോദ്യം, ഇന്നും പലർക്കും വിഷുവിന്റെ വെളിച്ചം എത്താത്ത ഇരുട്ടിന്റെ യാഥാർത്ഥ്യത്തെ ചൂണ്ടിക്കാട്ടുന്നു.
B) “കുത്തിവീണ കല്ലുകളെല്ലാം വെളുത്ത ചോരകക്കുന്നു കവിയുടെ വേദനയിൽ സമത്വബോധത്തിന്റെ വിശാലതലങ്ങൾ കണ്ടെത്താനാവുമോ? ചർച്ച ചെയ്യുക.
Answer:
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പുറത്താക്കപ്പെടുകയോ അരികുവൽക്കരിക്കപ്പെടുകയോ ചെയ്ത ഒരു വിഭാഗം ജനങ്ങളാണ് ആദിവാസികൾ. അവരുടെ മണ്ണും, ഭൂമിയും ജലവുമെല്ലാം ചൂഷണത്തിന് വിധേ യമാവുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ആദിവാസികളുടെ മലകളിൽ കണ്ണിടുന്ന പരിഷ്കൃത സമൂഹം സ്വാർഥതാൽപ്പര്യങ്ങൾക്കായി മലകളും മറ്റും ഇടിച്ചു നിരത്തുന്നു.
ഏത് കറുപ്പിനെയും വെളുപ്പിക്കാൻ കരു ത്തുള്ള അധികാരി വർഗ്ഗവും സമ്പന്നവർഗ്ഗവും ആദിവാസികളുടെ സംസ്കാരത്തിന്റെ അന്തകൻമാരായി നിലനിൽക്കുന്നതിന്റെ വേദനയാണിവിടെ കവി പങ്കു വയ്ക്കുന്നത്. എത്ര കിട്ടിയാലും, എന്തുകിട്ടിയാലും മതിവരാത്ത പരിഷ്കൃത സമൂഹത്തിന്റെ സമത്വബോധം വെറും പാഴ്വാക്കാണ്.
III. 8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)
“രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി ആനന്ദാശ്രുക്കൾ!”
ഫാദർ ഫ്രാൻസിസ്, ജോസ് എന്നിവർ അവരവരുടെ കടമകൾ നിറവേറ്റിയതിന്റെ ഫലമാണല്ലോ ഈ ആനന്ദശുക്കൾ,
പാഠഭാഗത്തെ ആശയങ്ങൾ കൂടി പരിഗണിച്ച് -വിദ്യാഭ്യാസം ജീവിതപുരോഗതിയ്ക്ക് എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കുക.
Answer:
വേദിയിലും, സദസ്സിലുമിരിക്കുന്ന ബഹുമാന്യരേ, പ്രിയപ്പെട്ട കൂട്ടുകാരേ, വിദ്യാഭ്യാസം ജീവിതപുരോഗതിയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ചിലതു പറയാനാഗ്രഹിക്കുകയാണ്.
അക്ഷരാഭ്യാസം വിദ്യാഭ്യാസത്തിന്റെ ആദ്യപടി മാത്രമാണ്. അതുകൊണ്ട് മാത്രം ഒരാൾക്ക് ജീവിത വിജയം ഉണ്ടാക്കാൻ കഴിയില്ല. ജീവിത വിജയം ഉണ്ടാകണമെങ്കിൽ ഒരാൾക്ക് ഉന്നതവിദ്യാഭ്യാസം നേടിയേ കഴിയൂ. പഠനമാരംഭിക്കുന്ന കാലത്ത് തന്നെ ഓരോ വിദ്യാർത്ഥിക്കും പഠനത്തോട് ഒരു പ്രത്യേക ആഭിമുഖ്യം ഉണ്ടാകണം. തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ് വിദ്യാഭ്യാസം എന്ന ബോധം ആദ്യം തന്നെ ഓരോ വിദ്യാർത്ഥിയ്ക്കും ഉണ്ടായിരിക്കണം.
സാറാതോമസിന്റെ മുറിപ്പാടുകൾ എന്ന നോവലിലെ ജോസിനെ നിങ്ങൾ പരിചയപ്പെട്ടതാണല്ലോ. അനാഥനായ അവന്റെ ജീവിത ലക്ഷ്യം, പഠിച്ച് ഉയരങ്ങളിലെത്തണമെന്നതായിരുന്നു. ബന്ധുക്കളുടെ സ്നേഹലാളനകൾ ഒന്നും ഏൽക്കാൻ ഭാഗ്യമില്ലാതെ ജനിച്ചപ്പോൾ തന്നെ അനാഥാലയത്തിൽ ജീവിതമാരംഭിച്ച ജോസ് തന്റെ വേദനകളുടെ മുക ളിൽ ദൈവത്തെയും സ്വപ്നങ്ങളെയും പ്രതിഷ്ഠിച്ചു. പഠിച്ചു കയറണമെന്ന സ്വപ്നം. അതുകൊണ്ട് മാത്രമാണ് അവന് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം തുറന്ന് കിട്ടുന്നത്.
മുന്നിലിരിക്കുന്ന എന്റെ സഹപാഠികളോട് എനിക്ക് പറയാനുള്ളതും ഇക്കാര്യം തന്നെയാണ്. നമുക്ക് ഭാവിയെക്കുറിച്ച് ഒരു സ്വപ്നം ഉണ്ടായിരിക്കണം, ഒന്നല്ല ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരിക്കണം. വെറുതെ സമയം പാഴാക്കലല്ല വിദ്യാഭ്യാസം. ജീവിത പുരോഗതിയുടെ വാതിൽ തുറന്നിടുകയാണ് വിദ്യാഭ്യാസത്തി ലൂടെ സംഭവിക്കുന്നത്. നമ്മളെ നേർവഴിക്ക് നയിക്കുന്ന അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കെല്ലാം.
ഇക്കാര്യത്തിൽ കാര്യമായ പങ്കുണ്ട്. അവരുടെ ഉപദേശങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും അനുസരിച്ച് മാത്രമെ നാം പ്രവർത്തിക്കാവൂ. ലക്ഷ്യബോധത്തോടെ മാനവിക ധാർമ്മിക മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് മുന്നേറിയാൽ വിദ്യാഭ്യാസത്തിലൂടെ നമുക്ക് ഉയരങ്ങളിലെത്താമെന്ന കാര്യത്തിൽ സംശയമില്ല. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി, നമസ്ക്കാരം.
![]()
Question 9.
“ജ്ഞാനപൂർത്തിയിൽ ജീവിതസത്യം
മാനവൻ കാണുമെന്നുള്ള കാര്യം പുസ്തകങ്ങളിൽ സഞ്ചിതമ
മർത്യവിജ്ഞാന സാരസർവസ്വം!
അറിവിനെക്കുറിച്ചുള്ള കവിയുടെ നിരീക്ഷണങ്ങളോട് നിങ്ങൾ എത്രമാത്രം യോജിക്കുന്നു. അഭിപ്രായങ്ങൾ അവതരിപ്പിക്കുക.
Answer:
മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖനാണ് എൻ.വി.കൃഷ്ണവാര്യർ. വിജ്ഞാനത്തിന്റെ മഹത്വത്തെക്കുറിച്ച് പുസ്തകങ്ങൾ’ എന്ന കവിതയിൽ രേഖപ്പെടുത്തിയിരിക്കുന്ന വരികളാണിത്. മനുഷ്യൻ ആത്യന്തികമായി വിജ്ഞാനം സമ്പാദിച്ച് കഴിയുമ്പോൾ മാത്രമെ ജീവിതത്തിന്റെ യാഥാർത്ഥ്യം അവന് മനസ്സിലാക്കാനാകൂ. മനുഷ്യന്റെ വിജ്ഞാനത്തിന്റെ സാരസർവ്വസ്വം സംഭരിച്ച് വച്ചിരിക്കുന്നതാകട്ടെ പുസ്തകങ്ങളിലാണ് താനും.
ഇതാണ് തന്നിരിക്കുന്ന വരികളുടെ ആശയം. വിജ്ഞാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം പുസ്തകങ്ങൾ ആണെന്നാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. അച്ചടി കണ്ടുപിടിക്കുന്നതിനും എഴുത്ത് വിദ്യ രൂപപ്പെടുന്നതിനുമൊക്കെ മുമ്പ് പണ്ഡിതന്മാരുടെയും ഗുരുക്കന്മാരുടെയും കവികളുടെയും മറ്റും ഉള്ളിൽ സംഭരിക്കപ്പെട്ടിരുന്നു വിജ്ഞാനം. പുസ്തകങ്ങളുടെ ആവിർഭാവത്തോടെ അത് രേഖപ്പെടുത്താൻ തുടങ്ങി. വിജ്ഞാനം ബഹുജനങ്ങളിലേക്ക് വ്യാപിക്കാനുളള മുഖ്യ കാരണം പുസ്തകം തന്നെ.
കാലം പുരോഗമിക്കുകയും വിവര സാങ്കേതിക വിദ്യ വികാസം പ്രാപിക്കുകയും ചെയ്തതോടെ കേവലം പുസ്തകങ്ങളെ ആശ്രയിച്ചിരുന്നവർ പലരും മറ്റ് മാർഗ്ഗങ്ങളിലൂടെയും വിജ്ഞാനം നേടാൻ തുടങ്ങി അനുഭവങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും ജീവിതപരിസരങ്ങളിൽ നിന്നും യാത്രകളിൽ നിന്നുമൊക്കെ നമുക്ക് വിജ്ഞാനം നേടാൻ കഴിയും.
Question 10.
ഗദ്യഭാഗം വായിച്ചു ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിച്ച, പോളിയോ രോഗിയായ ആ പെൺകുട്ടിയാണ് റോമിലെ ട്രാക്കിൽനിന്ന് സ്വർണം വാരിയത്. അവളുടെ പേര് വിൽമ റുഡോൾഫ്. അമേരിക്കയിലെ ടെന്നസ്സിയാണ് അവളുടെ സ്വദേശം. അവളുടെ കഥ പറയുമ്പോൾ, ആ ഓട്ടം വീഡിയോയിൽ കാണുമ്പോൾ മനസ്സ് നിറഞ്ഞുപോകുന്നു.
നടക്കാൻ കഴിയില്ലെന്ന ഡോക്ടറുടെ തീർപ്പിന് വഴങ്ങാൻ വിൽമയുടെ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. 50 മൈൽ ദൂരെയുള്ള ഫിസ്ക് യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ അവർ മകളെ കൊണ്ടുപോയി. രണ്ടുവർഷത്തോളം ആഴ്ചയിൽ രണ്ടുദിവസം വെച്ച് അമ്മ മകളുമൊത്ത് ഈ യാത്ര തുടർന്നു.
വീട്ടിൽ വെച്ച് ചെയ്യാനുള്ള എക്സർസൈസുകൾ ഡോക്ടർമാർ പഠിപ്പിച്ചു. 12 യസ്സിലെത്തിയപ്പോൾ ക്രച്ചസിന്റെ സഹായമില്ലാതെ അവൾ നടന്നുതുടങ്ങി തന്റെ മുന്നിൽ, ടെന്നസ്സി സ്റ്റേഡിയത്തിൽ നടക്കുന്ന കായികമത്സരങ്ങൾ വീടിന്റെ വരാന്തയിലിരുന്ന് കാണുമ്പോൾ അത്ലറ്റാവണമെന്ന് വിൽമയ്ക്ക് മോഹമുണ്ടായിരുന്നു. കളി കഴിഞ്ഞ് എല്ലാവരും പോയശേഷം വിൽ തന്റെ ഊന്നുവടിയുമായി പന്തിന് പിന്നാലെ പായും. അവസാനം ഒളിമ്പിക്സിൽ മൂന്ന് സ്വർണം നേടുന്ന ആദ്യ അമേരിക്കൻ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് വിൽമ റോമിൽ നിന്ന് മടങ്ങിയത്.
1. വിൽമ ഒളിമ്പിക്സ്സിൽ സ്വന്തമാക്കിയ പ്രധാന നേട്ടം എന്താണ്?
2. വിൽമ റുഡോൾഫിന്റെ ജീവിതകഥയിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം എന്ത്?
3. വിൽമയുടെ മാതാപിതാക്കൾ ഡോക്ടറുടെ അഭിപ്രായം അംഗീകരിക്കാതെ എന്താണ് ചെയ്തത്?
Answer:
1. വിൽമ റുഡോൾഫ് ഒളിംപിക്സിൽ മൂന്ന് സ്വർണപതക്കങ്ങൾ നേടിയ ആദ്യ അമേരിക്കൻ അത്ലറ്റ് എന്ന മഹത്തായ നേട്ടമാണ് സ്വന്തമാക്കിയത്.2. വിൽമയുടെ ജീവിതകഥ നമ്മെ പഠിപ്പിക്കുന്നത്
ധൈര്യവും പരിശ്രമവും സ്ഥിര പ്രതിജ്ഞയും ഉണ്ടെങ്കിൽ ഒരു മനുഷ്യനെയും തടയാനാവില്ല എന്നതാണ്. ശാരീരിക പ്രശ്നങ്ങളെ അതിജീവിച്ച് അവളുടെ ജീവിതം “അസാധ്യത്തിന് മുൻപിൽ ഭയക്കേണ്ട, പരിശ്രമിച്ചാൽ വിജയിക്കാം’ എന്ന സന്ദേശം നൽകുന്നു.
3. ഡോക്ടർമാർ പറഞ്ഞ “അവൾക്ക് ഒരിക്കലും നടക്കാൻ കഴിയില്ല’ എന്ന തീർപ്പ് അംഗീകരിക്കാതെ, വിൽമയുടെ മാതാപിതാക്കൾ അവളെ 50 മൈൽ ദൂരെയുള്ള ഫിസ്ക് യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. കൂടാതെ വീട്ടിൽ ചെയ്യേണ്ട വ്യായാമങ്ങൾ ഡോക്ടർമാരിൽ നിന്ന് പഠിച്ചു സ്ഥിരമായി തുടരുകയും ചെയ്തു.
![]()
Question 11.
A) കേരളിയന്റെ ഉദാരമനസ്കത ഭാഷയുടെ വളർച്ചയ്ക്ക് എപ്രകാരം പ്രയോജനപ്പെടുത്താമെന്നാണ് കവിയുടെ അഭിപ്രായം? നിങ്ങളുടെ നിരീക്ഷണം കൂടി ഉൾപ്പെടുത്തി ലഘുപന്യാസം തയ്യാറാക്കുക.
Answer:
ഔദാര്യത്തിന് പണ്ട് പേരുകേട്ടവരാണ് കേരളീയർ. അതിഥി സൽക്കാരവും മറ്റ് ആതിഥ്യമര്യാദകളും, കേരളീയരുടെ സ്വഭാവ സവിശേഷതകളാണ്. കേരളീയരുടെ ഈ സവിശേഷതകൾ, മലയാളഭാഷയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനം എന്റെ ഭാഷ എന്ന കവിതയിൽ മുഴങ്ങുന്നുണ്ട്.
ബുദ്ധിയും പാണ്ഡിത്യവുമുള്ളവർ വെറുതെയിരിക്കാൻ പാടില്ല എന്നും മലയാള ഭാഷയുടെ സർവതോൻമുഖമായ പുരോഗതിയായിരിക്കണം അവരുടെ ലക്ഷ്യമെന്നും കവി പറയുന്നു. അലസതയാണ് നമ്മുടെ ഏറ്റവും വലിയ ശത്രുവെന്നും അതിനെ ഇല്ലാതാക്കി, വിയർപ്പൊഴുക്കി അധ്വാനിച്ച് മലയാള ഭാഷയാകുന്ന തറവാടിന്റെ സ്വത്ത് സംരക്ഷിക്കുകയും വളർത്തുകയും വേണമെന്നും കവിയ്ക്ക് അഭിപ്രായമുണ്ട്.
പൈതൃകങ്ങളെ സംരക്ഷിക്കുക, പുതിയ നേട്ടങ്ങൾ കൊണ്ടുവരിക എന്നിവ തറവാട്ടിലെ ഓരോ വ്യക്തിയുടെയും ചുമതലയാണല്ലോ. ആലസ്യത്തിന് നിവാപാംബു (ഉദകജാലം) നൽകണം എന്ന കവിയുടെ പ്രയോഗം ഏറെ ഹൃദ്യമാണ്. ഏത് ഭാഷയിൽ നിന്നും എത്ര പദങ്ങൾ കിട്ടിയാലും അവയെല്ലാം സ്വീകരിച്ച് സ്വന്തമാക്കാൻ മലയാളികൾ മടിക്കേണ്ടതില്ല എന്ന കവിയുടെ സൂചന അക്ഷരം പ്രതി അർത്ഥവത്താക്കാൻ മലയാളികൾ ശ്രമിച്ചിട്ടുണ്ട്.
അന്യഭാഷാപദങ്ങൾക്ക് ഏറ്റവുമധികം വാതിൽ തുറന്നിട്ടു അടിസ്ഥാനപാഠാവലി (മാതൃക ചോദ്യപേപ്പർ – 1) കൊടുത്തഭാഷ മലയാളമാണ് എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. അന്യഭാഷയിൽ നിന്നുള്ള കൃതികളുടെ പരിഭാഷ നാം ഏറ്റെടുത്തിട്ടുണ്ട്. അത് തുടരേണ്ടതുണ്ട്. വിദേശഭാഷകളൊക്കെ വരേണ്യമാണെന്ന നമ്മുടെ മിഥ്യാധാരണകളൊക്കെ രുത്തേണ്ടിയിരിക്കുന്നു.
B) ഫിസയെന്ന കലാകാരിയായ ഭാര്യയുടെ ഉയർച്ചയിൽ, കഴിവുകളിൽ അസഹിഷ്ണതയുള്ളവനായിരുന്നല്ലോ ഭർത്താവായ ഹാഫിസ്. ഇക്കാര്യം സമർത്ഥിക്കാൻ പാഠഭാഗത്ത് നിന്നും തെളിവുകൾ കണ്ടെത്തി കുറി ക്കുക.
Answer:
ചിത്രകാരിയെന്ന കഥയിലെ നായികയായ ഫിസയുടെ ഭർത്താവാണ് ഹാഫിസ്. അയാൾ ഒരു സാധാരണ നാട്ടിൻപുറത്ത്കാരനാണ്. ഒരു കച്ചവടക്കാരനുമാണ്. അയാളുടെ ഭാര്യയായ ഫിസയാകട്ടെ കലാകാരിയും എഴുത്തുകാരിയുമൊക്കെയാണ്. ഭാര്യയുടെ കലാപ്രവർത്തനങ്ങളിൽ ഹാഫിസ് അസഹിഷ്ണുത പുലർത്തി യിരുന്നു. മാത്രവുമല്ല അപകർഷതാബോധം അയാളുടെ ഒരു സ്വഭാവ വൈകല്യവുമായിരുന്നു.
ഭാര്യയുടെ ഉയർച്ചയിലും കഴിവുകളിലും അസഹിഷ്ണുവായിരുന്നു ഹാഫിസ് എന്നതിന് കഥയിൽ ധാരാളം തെളിവു കളുണ്ട്. വിവാഹത്തിനു മുമ്പ് അവളോടൊപ്പം ഇന്റർസോൺ ചിത്രരചനാമത്സരത്തിൽ പങ്കെടുത്ത ഹാഫി സിന്റെ സുഹൃത്ത് ഫിസയുടെ കഴിവുകളെപ്പറ്റിയും എഴുത്തിനെയും വരയെയും പറ്റിയും ഹാഫിസിനോട് പുകഴ്ത്തി പറയുന്നു. ഇതുകേട്ടപ്പോൾ ഹാഫിസിന് അഭിമാനം തോന്നേണ്ടതിന് പകരം ദേഷ്യമാണുണ്ടാവു ന്നത്.
ഭാര്യയുടേത് ദൈവം തൊട്ട് കൈവിരലുകളാണെന്നും അവൾക്ക് എഴുത്തും വശമുണ്ടെന്നും അവൾ എപ്പോഴും സൈലന്റാണെന്നും അങ്ങനെയുള്ള ഒരു കലാകാരിയാണ് അരസികനായ വെറുമൊരു കച്ചവട ക്കാരന്റെ ഭാര്യയായിത്തീർന്നതെന്നും മറ്റും കൂട്ടുകാരൻ പറഞ്ഞത് കേട്ട് ഹാഫിസ് നിയന്ത്രണം നഷ്ടപ്പെ ട്ടവനെപ്പോലെയായി.
ഒരു കാരണവുമില്ലാതെ ഈ അവസരത്തിൽ ഹാഫിസ് പടം വരച്ചുകൊണ്ടിരിക്കുന്ന ഭാര്യയെ വഴക്കുപറയുന്നു. പിന്നീടൊരിക്കൽ ഫിസയെക്കാണാൻ ചിലയാളുകൾ വീട്ടിൽ വന്നിരുന്നു. അവ ളുടെ ചിത്രങ്ങൾ കാണാനും അവളെ ഒരു ചിത്രകലാ എക്സിബിഷനിൽ പങ്കെടുപ്പിക്കാനുമായിരുന്നു അവർ വന്നത്. പക്ഷേ ഈ ഉദ്യമത്തെ ഹാഫിസ് എതിർത്തു. ഫിസ് അപ്പോഴും മൗനം പാലിച്ചതേയുള്ളു.
IV. ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (1 സ്കോർ വീതം) (7 × 1 = 7)
Question 12.
A) “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം അക്കാലത്ത് ഒരു ആറ്റം ബോംബ് ആയിരുന്നു ഈ വാക്കുകളിലെ വിവക്ഷ എന്ത്? ഉപന്യാസിക്കുക
Answer:
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ എന്ന നാടകം അക്കാലത്ത് ഒരു ആറ്റം ബോംബ് ആയിരുന്നുവെന്നത്, ആ നാടകത്തിന്റെ സാമൂഹിക സ്വാധീനം എത്ര ക്തമായിരുന്നുവെന്നതിനെ സൂചിപ്പിക്കുന്ന ഉപമയാണ്. വീട്ടിനകത്ത്, അടുക്കളയിൽ ഒതുങ്ങി കഴിയേണ്ടവരായി കാണപ്പെട്ടിരുന്ന സ്ത്രീകളെ, സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്ന ധൈര്യമായ ചിന്തയാണ് ഈ നാടകം അവതരിപ്പിച്ചത്. ആ കാലഘട്ടത്തിലെ സാമുദായിക ധാരണകളെയും ലിംഗവ്യവസ്ഥകളെയും വളരെയധികം വെല്ലുവിളിച്ച നാടകം ആയതിനാൽ, അത് പ്രേക്ഷക സമൂഹത്തിൽ വലിയ ചർച്ചകളും ആവേശവും ചിലപ്പോൾ എതിർപ്പുകളും വരെ സൃഷ്ടിച്ചു.
“ആറ്റം ബോംബ്’ എന്ന ഉപമ ഇവിടെയുപയോഗിക്കുന്നത്. നാടകത്തിന്റെ സ്വാധീനം പ്രതീക്ഷിക്കാത്തതും ശക്തവുമായ ഒരു പൊട്ടിത്തെറിയെപ്പോലെ ആയിരുന്നുവെന്നതിനാണ്. ഈ കൃതി കൊണ്ടുവന്ന സ്ത്രീ സ്വാതന്ത്ര്യവും സമത്വചിന്തയും സമൂഹത്തിന്റെ ബോധത്തിൽ വലിയ നടുക്കം സൃഷ്ടിച്ചു.
അതിലൂടെ സ്ത്രീ കളുടെ കഴിവുകളും അവരുടെ സാമൂഹിക പങ്കും പുതിയൊരു കാഴ്ചപ്പാടിലൂടെ മുന്നോട്ടുവെക്കപ്പെട്ടതിനാൽ, ആ സമയത്ത് ഈ നാടകം ഒരു സാമൂഹിക വിപ്ലവത്തിന്റെ ശക്തമായ തുടക്കമായിരുന്നു. അത് ഒരു കലാസൃഷ്ടി എന്നതിലുപരി സമൂഹത്തെ ഉണർത്തിയ ശക്തമായ ഒരു ബോധവിപ്ലവമാണെന്ന് വ്യക്തമാക്കുന്നു. സ്ത്രീകളുടെ സമത്വത്തിന്റെ വഴി കാട്ടിയ ഈ നാടകത്തിന്റെ സ്വാധീനം ഇന്നും പ്രസക്തമാണെന്ന് പറയാം.
അല്ലെങ്കിൽ
B) കേരളം വൈജ്ഞാനികസമൂഹമായി മാറണമെങ്കിൽ വലിയ തോതിൽ വിജ്ഞാനം ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയണം’ കേരളീയ നവോത്ഥാനം ഉയർത്തിപ്പിടിച്ചിരുന്ന ആശയങ്ങൾക്ക് ആധുനിക കാലഘട്ടത്തിൽ വന്ന പരിണാമങ്ങളെക്കുറിച്ച് ലേഖകൻ സൂചിപ്പിക്കുന്നതെങ്ങനെ? അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? മുഖ പ്രസംഗം തയ്യാറാക്കുക.
Answer:
നവോത്ഥാനമൂല്യങ്ങളുടെ പുനർജ്ജനനത്തിലേയ്ക്കുള്ള ആഹ്വാനം’ സ്വാതന്ത്ര്യത്തിന് മുൻപ് കേരളത്തിന്റെ സാമൂഹിക അവസ്ഥ വളരെ പിന്നോക്കം നിന്നതായിരുന്നു. ജാതിമത മദിരാന്ധത, അന്ധവിശ്വാസങ്ങൾ, ശാസ്ത്രബോധമില്ലായ്മ എന്നിവയുടെ പിടിയിൽ മനുഷ്യജീവിതം തളർന്നു കിടന്നിരുന്നു.
എന്നാൽ സ്വാതന്ത്ര്യലബ്ധിയോടെ കേരളത്തിൽ അരങ്ങേറിയ നവോത്ഥാന പ്രസ്ഥാനങ്ങൾ ഈ അന്ധകാരം നീക്കി പുതിയ വെളിച്ചത്തിലേക്ക് ജനങ്ങളെ നയിച്ചു. ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിൽ മതനിരപേക്ഷത, സാമൂഹികനീതി, ജനാധിപത്യം എന്നീ മൂല്യങ്ങൾ സമൂഹത്തിൽ അടിത്തറയുറപ്പിച്ചു.
ശാസ്ത്രബോധവും യുക്തിചിന്തയും വളർന്നതിനാൽ കേരളം ആധുനിക ജീവിതത്തിലേക്ക് ഉറച്ച ചുവടുവെച്ചു. എന്നാൽ ലേഖകൻ ചൂണ്ടിക്കാണിക്കുന്നത്, ഈ നവോത്ഥാന മൂല്യങ്ങൾ പുതിയ കാലഘട്ടത്തിൽ കാലഹരണപ്പെട്ടുപോകുന്നുവെന്ന യാഥാർത്ഥ്യമാണ്. ഇന്ന് അശാസ്ത്രീയതയും യുക്തിരാഹിത്യവും സമൂഹത്തിൽ വീണ്ടും ശക്തിപ്രാപിക്കുകയാണ്. മതനിരപേക്ഷ തയ്ക്കും ജനാധിപത്യത്തിനും വെല്ലുവിളികൾ ഉയർന്നിരിക്കുന്നു.
പേരിൽ മാത്രം ഇല്ലാതായതുപോലെ തോന്നുന്ന ജാതിയും മതവും ഇന്നും വിവേചനത്തിന്റെ രൂപത്തിൽ നിലനിൽക്കുന്നു. സാമൂഹിക നീതിയുടെ ആശയം പലവട്ടം തളർന്നിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധികളും സംശയാസ്പദമാകുന്ന സാഹചര്യം നാം കാണുന്നു. അതിനാൽ ലേഖകൻ ഉയർത്തുന്ന ആശങ്കകൾ യാഥാർത്ഥ്യബോധ മുള്ളതാണെന്ന് സമ്മതിക്കേണ്ടിവരുന്നു.
വിദ്യാഭ്യാസത്തിലും സമൂഹജീവിതത്തിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, വിവേകവും മൂല്യബോധവുമില്ലാത്ത ഒരു തലമുറ രൂപപ്പെടുന്നുവെന്ന ആശങ്ക ശക്തമാണ്. ലഹരിയും മദ്യവും ക്രിമിനൽ പ്രവണതകളും വർധിക്കുന്നു; അതിന്റെ ഫലമായി കേരളസമൂഹം വിറയലിലാണ്.
അതുകൊണ്ട് തന്നെ, കേരളം ഒരു വൈജ്ഞാനിക സമൂഹമാകണമെങ്കിൽ, നവോത്ഥാന മൂല്യങ്ങളെ പുനഃസ്ഥാപിക്കുകയും, ശാസ്ത്രീയ ചിന്തയും യുക്തിബോധവും വളർത്തുകയും ചെയ്യുന്ന വലിയൊരു വിജ്ഞാനോൽപാദന പ്രക്രിയ പുതുതലമുറയിൽ സജീവമാക്കണമെന്നും ലേഖകൻ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കാതെ വയ്യ, കാരണം പുരോഗതി കൈവരിക്കാൻ അടിസ്ഥാനമാവുന്ന മൂല്യങ്ങൾ വീണ്ടും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.