Kerala Syllabus Class 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 5 (Kerala Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Max Score: 40
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)

Question 1.
വിപരീതാർത്ഥം എഴുതുക

  • രസം
  • ഉപകാരം
  • ഓർമ്മ
  • സൗകര്യം

Answer:
രസം × നീരസം
ഓർമ്മ × മറവി
ഉപകാരം × ഉപദ്രവം
സൗകര്യം × അസൗകര്യം

Question 2.
അഭിമുഖം എന്ന കവിത എഴുതിയതാര്?
1. കെ. ജി. ശങ്കരപ്പിള്ള
2. കല്ലൂർ പൊക്കുടൻ
3. കുമാരനാശാൻ
4. ഇടശ്ശേരി
Answer:
1. കെ. ജി. ശങ്കരപ്പിള്ള

Question 3.
മലയാളകവിതയുടെ കാല്പനികതവസന്തത്തിനു തുടക്കം കുറിച്ച കവി ആരാണ്?

  • കുമാരനാശാൻ
  • ഉള്ളൂർ
  • വള്ളത്തോൾ
  • ചെറുശ്ശേരി

Answer:
കുമാരനാശാൻ

Question 4.
സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് സംക്രമിച്ച കാവ്യപ്രസ്ഥാനം ഏത്?
Answer:
ഖണ്ഡകാവ്യം

Kerala Syllabus Class 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 5.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം ഏത്?

  • വീണപൂവ്
  • ദുരവസ്ഥ
  • നളിനി
  • ചിന്താവിഷ്ടയായ സീത

Answer:
വീണപൂവ്

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക (2 × 2 = 4)

Question 6.
പുളിമാവുവെട്ടി എന്ന കവിത നൽകിയ തിരിച്ചറിവ് എന്തെല്ലാമാണ്?
Answer:
മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാവേണ്ട ആത്മബന്ധം
പ്രകൃതി നശിപ്പിച്ചിട്ട് മനുഷ്യനുമാത്രമായി നിലനില്പില്ല.
മണ്ണിനോടും മരങ്ങളോടും സർവചരാചരങ്ങളോടും സരളസ്നേഹം വളർന്നുവരണം

Question 7.
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു, ഇലകൾക്കൊപ്പം, നമ്മളും ‘പുളിമാവുവെട്ടി’ ‘ആന ഡോക്ടർ’ എന്നീ പാഠങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു. ഇലകൾക്കൊപ്പം ഞങ്ങളും. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അനന്ദകരമായ ബന്ധത്തെ കാണിക്കുകയാണ് ഈ വരികൾ. മഴ പരിസ്ഥിതിയുടെ ആനന്ദമാണ്. ആ ആനന്ദത്തിൽ പ്രകൃതി സന്തോഷപൂർവം പങ്കുചേരുന്നതാണ് ഈ നൃത്തം. ഇതിനോടൊപ്പം മനുഷ്യനും പങ്കുചേരുന്നു. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അന്തരീകമായ ബന്ധത്തിന്റെ സന്തോഷ പൂർണമായ രംഗങ്ങളാണ് കവി എവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. മനുഷ്യന്റെ വൈകാ രികവും മാനസികവും ബൗദ്ധികവുമായ എല്ലാ ഘടകങ്ങളിലും പ്രകൃതിയുടെ സ്വാധീനം കാണാൻ സാധിക്കും. പലപ്പോഴും മനുഷ്യന്റെ നിലനിൽപ്പിന് അത് അനിവാര്യമാണ് താനും .

Question 8.
ശതകാലത്തിന്റെ ജീർണതകൾ തകർന്നടിയുന്നതെപ്പോൾ?
Answer:
കർഷകർ പെരുവഴിയിലൂടെ ശക്തമായ കാലടികൾ വെച്ചു കൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ അവരുടെ ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ഇല്ലാതെയാകുന്നു

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക (5 × 4 = 20)

Question 9.
അച്യുതമ്മാമയുടെയും മാധവവന്റെയും പ്രത്യേകതകൾ താരതമ്യം ചെയ്ത് പട്ടികയിൽ ചേർക്കുക.
Answer:

അച്യുതമ്മാമ മാധവൻ
പഴയ കാലത്തിന്റെ പ്രതിനിധി. ആധുനികതയുടെ പ്രതിനിധി.
ഒരുപാട് സംസാരിക്കുന്നയാൾ. | സ്വന്തം കാര്യം നോക്കാൻ പോലും സമയമില്ല.
മറ്റാരും സ്വന്തമെന്നു പറയാൻ ഇല്ല. ബന്ധങ്ങൾക്കു വിലകൊടുക്കാൻ കഴിയില്ല.

Question 10.
തൊഴിൽ മേഖലകൾ എങ്ങനെ ഉള്ളതാകണം? നിങ്ങളുടെ അഭിപ്രായം എഴുതുക.
Answer:
തൊഴിലിടങ്ങൾ സമാധാനപൂർണമാകണം
മാനസികവും ബൗദ്ധികവുമായ സഹകരണം സാധ്യമാകണം
തൊഴിലാളികളുടെ അവകാശങ്ങൾ ആവശ്യങ്ങൾ എന്നിവയ്ക്ക് പ്രധാന്യം നൽകണം
തൊഴിലാളി മുതലാളി ബന്ധങ്ങൾക്ക് പരസ്പരം ബഹു മാനം വേണം
കൃത്യമായ ഇടവേളകൾ തൊഴിലിടങ്ങളിൽ അനി വാര്യമാണ്

Question 11.
സുഖസൗകര്യം എന്നാൽ സുഖവും സൗകര്യവും എന്നാണല്ലോ അർത്ഥം. ഇവിടെ ചേർത്തു എഴുതിയ രണ്ടു പദങ്ങൾക്കും തുല്യ പ്രാധാന്യമാണുള്ളത്. ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി വിഗ്രഹിച്ചെഴുതുക.
Answer:

സമസ്തപദം വിഗ്രഹം
പൂമേനി പൂപോലുള്ള മേനി
തലവേദന തലയിലെ വേദന
ആനക്കൊമ്പ് ആനയുടെ കൊമ്പ്
ആവിക്കപ്പൽ ആവികൊണ്ട് പ്രവർത്തിക്കുന്ന കപ്പൽ
കാട്ടുവഴി കാട്ടിലൂടെയുള്ള വഴി
കാട്ടാന കാട്ടിലെ ആന
പ്രതിവർഷം ഓരോ വർഷവും
മതിമുഖി മതിയെപ്പോലെ മുഖമുള്ളവൾ
മരപ്പൊടി മരത്തിന്റെ പൊടി
ആറ്റുമണൽ ആറ്റുമണൽ ആറ്റിലെ മണൽ

Kerala Syllabus Class 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 12.
അധ്വാനിക്കാൻ തയ്യാറല്ലാത്തവൻ ആഹാരത്തിനർഹനല്ല ഈ വാക്യത്തെ വിയർത്തവന്റെ വിശപ്പിനു സുഖവുമുണ്ട് എന്ന പഴ ബൊല്ലുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക. അധ്വാനവുമായി ബന്ധപ്പെടുത്തി കൂടുതൽ പഴഞ്ചൊല്ലുകൾ കണ്ടെത്തുക.
Answer:
അവനവന്റെ അധ്വാനത്തിന്റെ ഫലമാണ് നാം ഭക്ഷിക്കേണ്ടത്. അധ്വാനത്തിന്റെ ഫലം അല്ലാത്തതിന്റെ പങ്കുപറ്റുന്നതു ആത്മനിന്ദയക്ക് തുല്യമാണ് എന്നാണ് പഴമക്കാർ പറയുന്നത്. ഇത്തരത്തിൽ പണ്ടുകാലത്തുള്ളവർ പറയുന്നത് വരും തലമുറയിൽ അധ്വാനശീലം വളർത്താനും അധ്വാന ത്തിന്റെയും ആഹാരത്തിന്റെയും വില മനസിലാക്കാ നുമായിരുന്നു. വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട് എന്ന ചൊല്ല് വളരെ അർത്ഥവത്താണ്. എന്തുകൊണ്ടെന്നാൽ ശാരീരികമായി അധ്വാനിക്കുന്നവനു വളരെ നല്ല് വിശപ്പുണ്ടാകും അവൻ എത്ര മാത്രം കഷ്ട്ടപെട്ടാണ് ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നത് എന്ന് വളരെ വ്യക്തമായി അറിയാൻ കഴിയും. അധ്വാനിക്കുന്നവന് വിളമ്പി കൊടുക്കാനും ആർക്കും മടികാണുകയില്ല, അധ്വാനിക്കുന്നവന് സമൂഹം നൽകുന്ന ബഹുമാനമാണ് ഈ ചൊല്ലിൽ കാണാൻ സാധിക്കുക.

Question 13.
പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുക ഈ ശൈലിയുടെ അർത്ഥം കണ്ടെത്തി വ്യാഖ്യാനിക്കുക.
Answer:
പുരയ്ക്കു തീ പിടിക്കുമ്പോൾ തീയണക്കുകയാണ് വേണ്ടത്. പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴ വെട്ടുക എന്നാൽ പ്രധാന കാര്യം മറന്നു മറ്റൊരു പ്രവൃത്തിയിൽ ഏർപ്പെടുക എന്നാണ് ഉദാഹരണത്തിനു പുഴക്ക് കുറുകെ ഡാം വരുമ്പോൾ കാടു നശിപ്പി ക്കുന്നു. ഇതിനിടയിൽ ലാഭേച്ഛയിൽ വനം മാഫിയ മരം മുറിച്ച് വിൽക്കുന്നു. ഒന്നിന് മറവിൽ മറ്റൊന്ന് എന്ന അർത്ഥത്തിൽ ആണ് ഈ ശൈലി പ്രയോഗിക്കുന്നത്.

  • എലിയെ പേടിച്ചു ഇല്ലം ചുടുക
  • അമ്മയ്ക്ക് പേറ്റു നോവ് മകൾക്കു വീണവായന
  • പോത്തിനോട് വേദമോതുക.

Question 14.
നോവൽ ഭാഗത്തെ ഏതെല്ലാം സന്ദർഭങ്ങളാണ് ഡോ. കെയും ആനയും തമ്മിലുളള വൈകാരിക ബന്ധം സൂചിപ്പിക്കുന്നത് ? കണ്ടെത്തി എഴുതുക.
Answer:
ഒന്നര കൊല്ലം മുൻപ് അമ്മയുടെ കാലിൽ തറച്ച കുപ്പിച്ചില്ല് ഊരിയെടുത്ത ഓർമയിലാണ് മൈലുകൾ താണ്ടി കുന്നിറങ്ങി ഗ്രാമങ്ങൾ കടന്ന് അന്ന് അമ്മയോ ടൊപ്പം ഉണ്ടായിരുന്ന കുട്ടിയാന വന്നിരിക്കുന്നത്. തങ്ങൾക്കു ചെയ്ത ഉപകാരത്തെ നന്ദിയോടെ ഓർത്തു വെച്ചിരിക്കുകയാണ് കരയിലെ ഏറ്റവും വലിയജീവിയായ ആന. ആനകൾ അങ്ങനെ ആണ് അവ ജീവിക്കുന്നത് കൂടുതൽ വലിയ ലോകത്തിലാണ്. ചെറിയ അടയാളങ്ങൾ പോലും ഓർത്തുവെയ്ക്കുന്ന വിശാലമായ മനസ്സാണ് ആ നകൾക്കുള്ളത് എന്ന് കഥാകാരൻ പറയുന്നു. പാഠഭാഗത്തെ നിരവധി സന്ദർഭങ്ങളിൽ നിന്നും തന്റെ അമ്മയെ രക്ഷിച്ച മനസ്സിനോട് ആദരവ് കാണിക്കുന്ന ആ വലിയ മൃഗത്തെയും, മൃഗങ്ങൾക്കു മുന്നിൽ പോലും എളിമയോടെ, കാരുണ്യത്തിന്റെ കടലായി വർത്തിക്കുന്ന ഡോക്ടറെയും പാരസ്പര്യത്തിന്റെ പൊരുളുകൾ തുറക്കുന്ന പുസ്തകങ്ങളായി കാണണം.

പിന്നെയും കുപ്പി തന്നെ എന്ന ഡോക്ടറുടെ വാക്കുകളിൽ തെളിയുന്ന അനുഭവ പാഠം ആണല്ലോ ആ കുട്ടിക്കൊമ്പനെ ഇവിടെ എത്തിച്ചത്. പഞ്ഞിയിൽ മരുന്ന് മുക്കി മുറിവിൽ തേക്കുമ്പോൾ ആനകുട്ടി ഒന്ന് ഞരങ്ങി എന്ന സന്ദർഭത്തിൽ ഡോക്ടർ ഹൃദയം കൊണ്ട് ആനക്കുട്ടിയെ സ്പർശിക്കുന്നുണ്ട്. ഒടുവിൽ കാലിലെ ചിലെടുത്ത ശേഷം ഇരുളിൽ മറഞ്ഞു നിന്ന് ആനക്കൂട്ടങ്ങൾ കുട്ടിയെ വളഞ്ഞു.

ആനകൾ കൂട്ടത്തോടെ നന്ദി പ്രകടിപ്പിക്കുന്ന ആ രംഗം ഓരോ വായന ക്കാരനിലും നന്ദിയുടെ നൂറു ചിഹ്നം വിളികൾ കേട്ടിട്ടു ണ്ടാകും. വൈകാരികത മനുഷ്യരുടെ കൊച്ചുലോകത്തിനു മാത്രം സ്വന്തമായതല്ല എന്ന വലിയ തിരിച്ചറിവാണിത്. ഹൃദയങ്ങളിൽ അടയാളപ്പെടുന്ന ബന്ധങ്ങൾ അങ്ങനെ യാണ്. അതിനു വലിപ്പ ചെറുപ്പമോ ലിംഗഭേദമോ ജാതി ഭേദമോ ഇല്ല. മനുഷ്യർ എന്നോ മൃഗങ്ങൾ എന്നോ ഇല്ല. വേദനിക്കുന്നവന്റെ ശരീരത്തിനും മനസിനും നൽകുന്ന ചെറിയ തലോടൽ പോലും സൃഷ്ടിക്കുന്നതു വലിയ മാന വികതയാണ് എന്ന സത്വമാണ് ഈ ഗദഭാഗം പങ്കു വെക്കുന്നത്.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക (2 × 6 = 12)

Question 15.
തൊഴിൽ രംഗത്തെ പ്രതിസന്ധികളും അതിജീവനവും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
തൊഴിൽ ഒരു അതിജീവനമാർഗമാണ്. മനുഷ്യന് അവന്റെ ജീവിതത്തിലെ പലതരം അസന്തുലിതാവസ്ഥയോടും തുലനം ചെയ്തു മുന്നോട്ട് പോകാൻ തൊഴിൽ അനി വാര്യമാണ്. ഇന്ന് സമൂഹത്തിൽ പലതരം തൊഴിലുകൾ നിലവിലുണ്ട്. ഏതു മേഖലയിലും സ്വതന്ത്രമായി ജീവിതമാർഗ്ഗം കണ്ടെത്താനുള്ള അവകാശം ഇന്ന് നമ്മുടെ ലോകത്തു കാണാം. തൊഴിൽ മേഖലയിൽ ധാരാളം മാറ്റങ്ങൾ ഇന്ന് കാണാൻ സാധിക്കും. പഴയ കാലത്തു തൊഴിൽ മേഖലയിൽ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യങ്ങൾക്കെല്ലാം ഒരു പരിധി വരെ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തൊഴിൽ രംഗത്തു നിലവിലിരുന്ന ലിംഗ വിവേചനത്തിനും അടിസ്ഥാന കൂലി നിർണയത്തിനും മറ്റും വ്യാപകമായ മാറ്റമാണ് ഉളളത്. പണ്ടുകാലത്ത് നിലനിന്നിരുന്ന തൊഴിൽ നിയമങ്ങളിൽ നിന്നും ഈ കാലത്തു ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തുല്യ ജോലിക്കു തുല്യ വേതനം, സ്ത്രീകൾക്ക് പ്രത്യേക പരിഗണന, വിശ്രമ മുറികൾ തുടങ്ങി മനസ്സിനും ശരീര ത്തിനും സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിനും തൊഴിൽ അനുകൂല മനോഭാവങ്ങൾ ഉണ്ടാകുന്നതിനും തൊഴിലിടങ്ങൾ പാടെ മാറ്റം വന്നിരിക്കുന്നു.

നമ്മുടെ മനോഭാവമാണ് ഓരോ തൊഴിലിലും ശോഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത്. കേവലം പണം എന്നതിനുപരി തൊഴിലിടം തന്റെ വ്യക്തിത്വ വൈകാരിക സാമൂഹിക വികസനത്തിനുള്ള ഇടം കൂടിയായി മാറേണ്ടതുണ്ട് അപ്പോൾ നാം അറിയാതെ തന്നെ അതിനായി പ്രവർത്തിക്കുകയും അതിൽ പ്രശോഭിക്കാനുള്ള സാദ്ധ്യതകൾ തുറന്നു വരു കയും ചെയ്യും. എന്നാൽ കാലം എത്ര പുരോഗമിച്ചിട്ടും നിയമങ്ങൾക്കൊക്കെ മാറ്റം വന്നിട്ടും ചില തൊഴിൽ മേഖലകളിൽ എല്ലാം ഇപ്പോളും അനിയന്ത്രിതമായ ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യക്തികൾക്ക് തൊഴിലിട ങ്ങളിൽ സ്വാതന്ത്ര്വം വേണം.

മാനസികമായോ ശാരീരികമായോ ഉള്ള അതിക്രമങ്ങൾ ഒഴിവാക്കുകയും തികച്ചും ഓരോ വ്യക്തിയെയും ബഹു മാനിക്കുകയും സ്വയം ആത്മാഭിമാനം വർധിക്കാനുള്ള ഇടമാവുകയും വേണം തൊഴിലിടങ്ങൾ. പണ്ടുകാലത്ത് മിക്ക ആൾക്കാരും കുലത്തൊഴിലുകളെയാണ് ആശ്രയി ച്ചിരുന്നത്. മൺപാത്ര നിർമാണം, കയർ മേഖല, തെങ്ങു കയറ്റം, ആഭരണ നിർമാണം, പായ നെയ്ത്തു, കൃഷി തുടങ്ങി പാരമ്പര്യമായി കൈമാറി വന്ന തൊഴിലുകളെ ആണ് ആ ശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പരിധി വരെ പാരമ്പര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. മികച്ച സാമൂഹിക ജീവിത നിലവാരം. മികച്ച വരുമാനം എന്നിവ മുന്നിൽ കണ്ടു കൊണ്ടാണ് പാരമ്പര്യ തൊഴിലിടങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് സംഭവിക്കുന്നത്.

സ്വാതന്ത്ര്വം കിട്ടുന്നതിനു മുമ്പുളള നമ്മുടെ തൊഴിൽ മേഖല ഒന്ന് ചിന്തിച്ചു നോക്കുക. അർഹമായ കൂലിയോ, തൊഴി ലാളികൾക്കു മാന്വമായ പെരുമാറ്റമോ ഒന്നും തന്നെ ലഭിച്ചി രുന്നില്ല. അടിമ ഉടമ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അതിൽ നിന്നെല്ലാം ഇത്രയും പുരോഗതി പ്രാപിച്ചത് ഒരു പാട് തൊഴിലാളികൾ നിരവധി ത്യാഗം സഹിച്ചും തൊഴിലാളി സംഘടനകളുടെ പ്രവർത്തന ഫലമായുമാണ്. എല്ലാക്കാ ലത്തും തൊഴിൽ മേഖലകൾ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട് അതിനെ എല്ലാം അതിജീവിച്ചാണ് നാം ഇത്രയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതികൾ
കൈവരിച്ചത്. തൊഴിലിടങ്ങൾ വീണ്ടും പരിവർത്തന പെടുകയും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും വേണം. തൊഴിലാളികൾക്ക് തൊഴിലെന്നത് ജീവനോപാധി എന്നതിലുപരി ആത്മവ്യക്തിത്വ വികാസങ്ങൾക്കുള്ള ഇടം കൂടി ആയിത്തീരാൻ കഴിയണം.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 16.
കഥയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും വിശകലനം ചെയ്ത് അമ്മയെന്ന കഥാപാത്രത്തെ നിരൂപണം തയ്യാറാക്കുക.
Answer:
അമ്മയുടെ നല്ല കാലം എല്ലാം അമ്മ മക്കൾക്ക് വേണ്ടി മാറ്റിവെച്ചു. ജീവിതത്തിൽ എത്രയോ അഴുക്കു തുണികൾ കഴുകി കഴിഞ്ഞിരിക്കുന്നു. എത്രയോ വിഭവങ്ങൾ വച്ചുവിളമ്പി കഴിഞ്ഞിരിക്കുന്നു, ഒടുവിൽ താൻ മാത്രം ബാക്കിയായി തന്റെ ഏകാന്തതയിൽ പങ്കുചേരാനും തന്റെ വേദനകളിൽ തനിക്കു സാമിപ്യം ആകുന്നതിനും തന്റെ മക്കൾ അടുത്തു വേണം എന്നും അമ്മ ആഗ്രഹിക്കുന്നു. എന്നാൽ മക്കൾ തന്നെ വിട്ട് അവരുടെ ഉയർച്ചയിലേക്കു പറന്നു പോയിരിക്കുന്നു. മക്കളെ കുറ്റം പറയാതിരിക്കാൻ, മനസുകൊണ്ടുപോലും കുറ്റപ്പെടുത്താതിരിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. തന്റെ വേദനകളിൽ കൈത്തലം അമർത്തി അമ്മയ്ക്ക് വേദനിക്കുന്നോ എന്ന് ചോദിച്ച കൊച്ചു ബാല്യത്തിന്റെ നിഷ്കളങ്കമായ സമയത്തിൽ തന്നെ അമ്മ യുടെ മനസ്സു ചുറ്റിത്തിരിയുന്നു. തന്റെ മക്കൾ എത വലുതായാലും അമ്മയ്ക്ക് തന്റെ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും.

Question 17.
സുകൃതഹാരങ്ങൾ എന്ന കവിതയ്ക്കു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രൊഫ. ലക്ഷ്മി നരസുവിന്റെ The Essence of Budhism എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ കൃതിയുടെ മൂലകഥാംശം. മറ്റു കൃതികളെപ്പോലെ നാടകീയമായ തുടക്കമല്ല മറിച്ച് നേരിട്ടുള്ള ആദി മധ്യാന്തപ്പൊരുത്ത ത്തോടുകൂടിയ ആഖ്യാന രീതിയാണ് ആശാൻ ഈ കാവ്യത്തിൽ പിന്തുടരുന്നത്. സംവാദാത്മകതയാണ് ഈ കാവ്യത്തിന്റെ മറ്റൊരു പ്രത്യേകത. ജാതീയവും മത പരവുമായ അന്ധതകളുടെ വേരറുത്തു കൊണ്ടുള്ള ഈ കൃതിയുടെ ഒരു നൂറ്റാണ്ടു കാലത്തെ നില നിൽപ് സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. ആശാന്റെ സാമൂഹികബോധം, പ്രതിബദ്ധത പ്രചാരണ പരത എന്നിവയ്ക്കൊപ്പം കാവ്യഭംഗിയും തെളിയുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി. ഓരോ വാക്കിലും കവിത സ്ഫുരിക്കുന്ന പ്രതീകാത്മകഘടന കവിതയിൽ കാണാം.

കവിതയുടെ ആദ്യഭാഗത്ത് ചിത്രീകരിക്കുന്ന പശ്ചാത്തല വർണ്ണന ഇതിനുദാഹരണമാണ്. ഉണങ്ങിയ പേരാൽ, വഴിക്കിണർ, അത്താണി, ചുമടുതാങ്ങി തരിശുനിലം ഇതെല്ലാം ജാതിയുടെ വേനലിനെ പ്രതീകവൽക്കരിക്കു കയാണ് ചെയ്യുന്നത്. ജാതിയുടെ പൊള്ളുന്ന വേന ലിലേയ്ക്ക് ആനന്ദഭിക്ഷു വന്നു ചേരുന്നു. പകർന്നു കൊടുക്കുന്ന കുളിർത്ത തണ്ണീരിന്റെ ഉറവിടമായി മാതംഗി മാറുന്നു. വൈയക്തികമായ അനുരാഗത്തിന്മേൽ ലോകാനുരാഗം എത്രമേൽ എപ്രകാരം പ്രസക്തമാകുന്നു എന്ന് ആശാൻ ചണ്ഡാലഭിക്ഷുകിയിലൂടെ സമർഥി ക്കുന്നു.

‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ’ ഇതാണ് ഈ കാവ്യത്തിന്റെ കേന്ദ്ര പ്രമേയം. ഈ വരികളുടെ ആന്തരാർഥത്തിന് ഏറെ പ്രസക്തിയുണ്ട്. വർത്തമാനകാലത്ത് നമ്മുടെ സമൂഹ ശരീരവും മനസ്സും ജാതി മതാന്ധതയാൽ വരണ്ടു പോകുന്നു എന്ന തോന്നലുണ്ടാകുമ്പോൾ ഈ കാവ്യത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ് 1907 ൽ വീണ പൂവി’ൽ തുടങ്ങി ആധുനിക മനുഷ്യാവസ്ഥയുടെ ഭിന്ന പ്രകാരങ്ങളും അവയെ മുൻനിർത്തിക്കൊണ്ട് സാമൂഹിക നീതിയെ സാക്ഷാത്കരിക്കാനുള്ള ഭാവാത്മകമായ ഇടപെടലുമാണ് ചണ്ഡാലഭിക്ഷുകി. ‘ആശാന്റെ സ്നേഹ സങ്കൽപ്പത്തിന് എക്കാലത്തും കീർത്തികേട്ട വരികൾ ചണ്ഡാലഭിക്ഷു കിയിലേതാണ്. സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു. സ്നേഹം താൻ ശക്തി ജഗത്തിൽ സ്വയം സ്നേഹം താനാനന്ദമാർക്കും. സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ വ്യാഹതി തന്നെ മരണം.

സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗ്ഗേഹം പണിയും പടുത്വം’ എന്ന വരികൾ ഉരുവിടാത്തവരായി കേരളത്തിൽ ആരും തന്നെ ഉണ്ടാവില്ല. മാതംഗി പകരുന്ന കുടിനീരില ഓരോ തുള്ളിയും ധന്യതയുടെ ഹാരങ്ങളുമായി മാറുന്നു. അത് മാതംഗിയുടെ മനസ്സിൽ സദ്പ്രവൃത്തിയുടെ കുളിർമ്മ നല്കുന്നു. ആശാന് കവിത സാമൂഹിക പരിവർത്തന ത്തിനുള്ളതാണ്. മാനവികത പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന വർത്ത മാനകാലത്ത് ആശാൻ കൃതികൾ ആവർത്തിച്ച് വായിക്ക പ്പെടേണ്ടതുണ്ട്. ഈ തിരിച്ചറിവ് പകരുന്ന വിധത്തിൽ ചണ് ഡാലഭിക്ഷുകിയിലെ സുകൃതഹാരം എന്ന ഭാഗ ത്തിന്റെ വായനയും ആസ്വാദനവും നടക്കുന്നുവെന്ന് ഉറപ്പാക്കണം.

Leave a Comment