Students can practice with Kerala Syllabus 9th Standard Social Science Question Paper Set 4 Malayalam Medium to familiarize themselves with the exam format.
Kerala Syllabus Std 9 Social Science Model Question Paper Set 4 Malayalam Medium
സമയം: 2 1/2 മണിക്കൂർ
സ്കോർ: 80
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
I. 1 മുതൽ 11 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക. (4 × 1 = 4)
Question 1.
സുദർശന തടാകം നവീകരിച്ച ഗുപ്ത രാജാവ് ആരാണ്?
a) സമുദ്രഗുപ്തൻ
b) കുമാരഗുപ്തൻ
c) സ്കന്ദഗുപ്തൻ
d) ശ്രീഗുപ്തൻ
Answer:
c) സ്കന്ദഗുപ്തൻ
Question 2.
സായ്് കാലാവസ്ഥയുടെ കാലയളവ് …..
a) ഏപ്രിൽ മുതൽ ജൂൺ വരെ
b) ജൂൺ മുതൽ സെപ്റ്റംബർ വരെ
c) ഒക്ടോബർ മുതൽ മാർച്ച് വരെ
d) ഡിസംബർ മുതൽ ഫെബ്രുവരി വരെ
Answer:
a) ഏപ്രിൽ മുതൽ ജൂൺ വരെ
Question 3.
അഭിജ്ഞാന ശാകുന്തളത്തിന്റെ രചയിതാവ് ആരാണ്?
a) കാളിദാസൻ
b) ശൂദ്രകൻ
c) ഫാഹിയാൻ
d) പ്രഭാവതിഗുപ്ത
Answer:
a) കാളിദാസൻ
![]()
Question 4.
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.
a) ആനമുടി
b) എവറസ്റ്റ് കൊടുമുടി
c) കാഞ്ചൻ ജംഗ
d) മനണ്ട് K2
Answer:
a) ആനമുടി
Question 5.
ചേരുംപടി ചേർക്കുക (2 × 4 = 8)
| ഹിമാചൽ | വിദ്യാഭ്യാസം |
| ഉപദ്വീപീയ പീഠഭൂമി | ലെസ്സർ ഹിമാലയം |
| ഹിമാദ്രി | മധ്യഉന്നതതടം |
| മനുഷ്യ മൂലധന രൂപീകരണം | ഗ്രേറ്റർ ഹിമാലയം |
Answer:
| ഹിമാചൽ | ലെസ്സർ ഹിമാലയം |
| ഉപദ്വീപീയ പീഠഭൂമി | മധ്യഉന്നതതടം |
| ഹിമാദ്രി | ഗ്രേറ്റർ ഹിമാലയം |
| മനുഷ്യ മൂലധന രൂപീകരണം | വിദ്യാഭ്യാസം |
Question 6.
കോളം 4 കോളം B യുമായി ചേരുംപടി ചേർക്കുക.
| A | B |
| വൈശേഷിക | സമുദ്രഗുപ്തൻ |
| പ്രയാഗ പ്രശസ്തി | അമരസിംഹൻ |
| മീമാംസ | കണാദൻ |
| അമരകോശം | ജൈമിനി |
Answer:
| A | B |
| വൈശേഷിക | കണാദൻ |
| പ്രയാഗ പ്രശസ്തി | സമുദ്രഗുപ്തൻ |
| മീമാംസ | ജൈമിനി |
| അമരകോശം | അമരസിംഹൻ |
Question 7.
മഹാജനപദങ്ങളുടെ ഭരണസംവിധാനം വിശദീകരിക്കുക. (4 × 2 = 8)
Answer:
സമകാലിക കൃതികൾ മഹാജനപദങ്ങളിലെ ഭരണസമ്പ്രദായത്തെക്കുറിച്ച് ചില വിവരങ്ങൾ നൽകുന്നുണ്ട്.
• അക്കാലത്ത് കാര്യക്ഷമമായ നികുതിപിരിവ് സമ്പ്രദായവും സ്ഥിര സൈന്യവും നിലവിൽവന്നു.
• പാലി ഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ കാണുന്ന ‘ബലി’ എന്ന പദം നികുതിയെയാണ് അർഥമാക്കുന്നത്.
• ‘ഭാഗ’ എന്നത് മറ്റൊരുതരം നികുതിയായിരുന്നു. ധാന്യങ്ങൾ, കന്നുകാലികൾ എന്നിവയായിരുന്നു മുഖ്യമായും നികുതിയായി നൽകിയിരുന്നത്.
• വനങ്ങളിൽ താമസിച്ചിരുന്നവർ വനവിഭവങ്ങൾ നികുതിയായി നൽകിയപ്പോൾ കരകൗശല ത്തൊഴിലാളികൾ രാജാവിനായി ജോലിചെയ്തു.
• നിശ്ചിതദിവസം ഭരണനിർവഹണത്തിനായി ധാരാ ളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
• ‘ശതപഥബ്രാഹ്മണ’ എന്ന കൃതിയിൽ രാജാവിനെ സഹായിച്ചിരുന്ന സേനാനി, പുരോഹിതൻ, ഗ്രാമണി എന്നിവരെ പരാമർശിക്കുന്നുണ്ട്.
Question 8.
എന്താണ് ശിലാമണ്ഡലഫലകങ്ങൾ ?
Answer:
ഭൂവൽക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നതാണ് ശിലാമണ്ഡലം. ശിലാമണ്ഡലം ചെറുതും വലുതുമായ കഷ്ണങ്ങളായാണ് നിലകൊള്ളുന്നത്. അനേകായിരം കിലോമീറ്റർ വിസ്തൃതിയും ഏകദേശം 100 കിലോമീറ്റർ വരെ കനവുമുള്ള ഈ ശിലാമണ്ഡല ഭാഗങ്ങളെയാണ് ശിലാമണ്ഡലഫലകങ്ങൾ എന്ന് വിളിക്കുന്നത്. ഇവ വൻകരഭാഗം ഉൾക്കൊള്ളുന്നതോ കടൽത്തറഭാഗം ഉൾക്കൊള്ളുന്നതോ വൻകരയും കടൽത്തറയും ഉൾക്കൊള്ളുന്നതോ ആകാം.
Question 9.
പാർലമെന്റിന്റെ ഇരുസഭകളും വേർതിരിച്ചെഴുതുക.
Answer:
| ലോകസഭ | രാജ്യസഭ |
| അധോസഭ | ഉപരിസഭ |
| കാലാവധി 5 വർഷം | കാലാവധി 6 വർഷം |
| പരമാവധി അംഗബലം 550 ആണ്. | പരമാവധി അംഗബലം 250 ആണ്. |
| 25 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരന്മാക്ക് മത്സരിക്കാം. | 30 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരന്മാർക്ക് മത്സരിക്കാം. |
Question 10.
മഴനിഴൽ പ്രദേശം എന്താണെന്ന് നിർവചിക്കുക.
Answer:
പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ ചരിവിൽ താഴ്ന്നിറങ്ങുന്ന വായു ഈർപ്പരഹിതമായതിനാൽ കിഴക്കേ ചരിവിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പീഠഭൂമി പ്രദേശങ്ങളിൽ വിരളമായി മാത്രമേ മഴ ലഭിക്കാറുള്ളൂ (50 സെന്റ്മീറ്ററിൽ കുറവ്). ഇത്തരം പ്രദേശങ്ങളെ മഴനിഴൽ പ്രദേശങ്ങൾ എന്നാണ് വിളിക്കുന്നത്.
![]()
Question 11.
നൽകിയിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ താഴെ നൽകിയിരിക്കുന്ന പർവതനിരകൾ അടയാളപ്പെടുത്തുക. (4 × 1 = 4)
a) അരാവലി
b) സത്പുര
c) വിന്ധ്യ
d) പൂർവ്വ ഘട്ടം
Answer:

II. 12 മുതൽ 20 വരെ ഏതെങ്കിലും 8 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (8 × 3 = 24)
Question 12.
ശിലാ ഉപകരണങ്ങളെക്കാൾ ചെമ്പ് ഉപകരണങ്ങൾക്കുള്ള മേന്മകൾ എന്തെല്ലാം?
Answer:
അനുയോജ്യമായ ആകൃതിയിലും രൂപത്തിലും മാറ്റാനാകും.
കൂടുതൽ കാലം നിലനിൽക്കും.
ശിലാ ഉപകരണങ്ങളുമായി താരതമ്യ പ്പെടുത്തുമ്പോൾ ചെമ്പ് ഉപകരണങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ മൂർച്ച കൂട്ടാനും അവയുടെ മൂർച്ചയുള്ള അറ്റം കൂടുതൽ നേരം നിലനിർത്താനും കഴിയും. ഇത് അവയുടെ കട്ടിംഗ്, സ്ക്രാപ്പിംഗ് കാര്യക്ഷമത വർദ്ധിപ്പി ക്കുന്നു.
ചെമ്പ് ഉപകരണങ്ങൾ സാധാരണയായി തുല്യമായ ശിലാ ഉപകരണങ്ങളേക്കാൾ ഭാരം കുറഞ്ഞതാണ്. അവ കൈകാര്യം ചെയ്യാൻ എളുപ്പമാക്കുകയും ദീർഘകാല സാധ്യമാക്കുകയും ചെയ്യുന്നു.
ചൂടിന്റെയും വൈദ്യുതിയുടെയും മികച്ച ചാലകമാണ് ചെമ്പ്, ഇത് പാചകം അല്ലെങ്കിൽ മെറ്റൽ വർക്കിംഗ് പോലുള്ള ചില പ്രയോഗങ്ങളിൽ പ്രയോജനകരമാണ്.
Question 13.
ബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയ ഭാഗങ്ങൾ പൂർത്തിയാക്കുക.
സംഘോകസീമ ………(a)………..
…(b)………….. ഫലകങ്ങൾ തമ്മിൽ അകലുന്ന അതിരുകൾ
ഛേദകീമ – ………..(C)
Answer:
a) ഫലകങ്ങൾ തമ്മിൽ അടുക്കുന്ന അതിരുകൾ.
b) വിയോജകസീമ.
c) ഫലകങ്ങൾ തിരശ്ചീനമായി ഉപയോഗം അതിരുകൾ.
Question 14.
മോക്ഷ പ്രാപ്തിക്കായി മുന്നോട്ടുവെച്ച മൂന്ന് തത്വങ്ങൾ ഏതെല്ലാം?
Answer:
- ശരിയായ വിശ്വാസം
- ശരിയായ അറിവ്
- ശരിയായ പ്രവൃത്തി
Question 15.
ഭൂപ്രകൃതി സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ള ഉത്തരേന്ത്യൻ സമതലത്തിലെ മൂന്ന് പ്രധാന മേഖലകൾ ഏതൊക്കെയാണ്?
Answer:
ഭാബർ
സിവാലിക് പർവതനിരയ്ക്ക് സമാന്തരമായി അതിന്റെ തെക്കുഭാഗത്ത് കാണുന്ന ഭാഗമാണ് ഭാബർ, സിവാലിക് മലയടിവാരത്തിന് സമാന്തരമായി ചരിവ് അവസാനിക്കുന്നിടത്തു നിന്നും ഏകദേശം 8 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ വിസ്തൃതിയുള്ള ഇടുങ്ങിയ ഭൂഭാഗമാണിത്.
ടെറായ്
ഭാബർമേഖലയ്ക്ക് സമാന്തരമായി ഏകദേശം 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ വീതിയിൽ കാണപ്പെടുന്ന വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങളാണ് ടെറായ്.
എക്കൽ സമതലങ്ങൾ
ടെറായ് മേഖലയ്ക്ക് തെക്കായി പുതിയതും പഴയതുമായ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട സമതല ഭാഗമാണ് എക്കൽ സമതലങ്ങൾ.
പഴയ എക്കൽ നിക്ഷേപങ്ങളെ ഭംഗർ എന്നും പുതിയ എക്കൽ നിക്ഷേപങ്ങളെ ഖാദർ എന്നും അറിയപ്പെടുന്നു.
![]()
Question 16.
രാഷ്ട്രപതിയുടെ ഏതെങ്കിലും മൂന്ന് ചുമതലകൾ എഴുതുക.
Answer:
- പാർലമെന്റ് വിളിച്ചുചേർക്കുക.
- ലോകസഭ പിരിച്ചുവിടുക.
- അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക.
Question 17.
സ്ഥാനത്തെ അടിസ്ഥാനമാക്കി പീഠഭൂമികളെ മൂന്നായി തിരിച്ചിരിക്കുന്നു. ഏതെല്ലാം?
Answer:
- പർവതങ്ങളാൽ വലം ചെയ്യപ്പെട്ട പീഠഭൂമികൾ
- പർവത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമികൾ
- വൻകര പീഠഭൂമികൾ
Question 18.
നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വിശദീകരിക്കുക.
Answer:
നിയമനിർമ്മാണ കാര്യനിർവഹണ വിഭാഗങ്ങൾ ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന സംവിധാനമാണ് നീതിന്യായ വിഭാഗം. പൗരരുടെ അവകാശങ്ങൾ സംരക്ഷി ക്കുന്നതോടൊപ്പം ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നു.
Question 19.
എന്താണ് മധ്യ ഉന്നതതടം? അവയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
Answer:
സത്പുര പർവതനിരയ്ക്ക് വടക്കുള്ള വിശാല പീഠപ്രദേശമാണ് മധ്യ ഉന്നതതടം. മാൾവാ പീഠഭൂമി എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ പടിഞ്ഞാറേ അരിക് അരാവലി പർവതമാണ്. മാൾവാ പീഠഭൂമിയിലെ ഏറ്റവും ഉയരമുളള കൊടുമുടിയായ മൗണ്ട് അബു അരാവലി നിരയിലാണ്.മധ്യ ഉന്നതതടത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതി.
ചെയ്യുന്ന ഛോട്ടാനാഗ്പൂർ പീഠഭൂമി പ്രദേശം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ധാതുവിഭവ കലവറയാണ്. ഇരുമ്പയിര്, ബോക്സൈറ്റ്, മാംഗനീസ്,ചെമ്പ് തുടങ്ങിയ ലോഹ ധാതുക്കളും ചുണ്ണാമ്പുകല്ല്, കൽക്കരി തുടങ്ങിയ അലോഹ ധാതുക്കളും ഈ മേഖലയെ സമ്പന്നമാക്കുന്നു. ധാതുഖനനവും ധാതു അധിഷ്ഠിത വ്യവസായ ങ്ങളുമാണ് ഈ പ്രദേശത്തെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ.
Question 20.
‘എന്താണ് കുടിയേറ്റം? രണ്ട് തരത്തിലുള്ള കുടിയേറ്റങ്ങൾ ഏതൊക്കെയാണ് ?
Answer:
ഒരുപ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക്
സ്ഥിരമായോ താൽക്കാലികമായോ ജനങ്ങൾ
മാറിത്താമസിക്കുന്നതിനെയാണ് കുടിയേറ്റം എന്ന് പറയുന്നത്.
• ആഭ്യന്തര കുടിയേറ്റം – രാജ്യാതിർത്തിക്കുള്ളിലുള്ള കുടിയേറ്റങ്ങളെ ആഭ്യന്തര കുടിയേറ്റങ്ങൾ എന്നു പറയുന്നു.
• രാജ്യാന്തര കുടിയേറ്റം – രാജ്യത്തിന്റെ അതിർത്തി കടന്നുള്ള കുടിയേറ്റങ്ങളെ പൊതുവെ രാജ്യാന്തരകുടിയേറ്റം എന്ന് പറയുന്നു.
III. 21 മുതൽ 26 വരെ ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (5 × 4 = 20)
Question 21.
ജനസംഖ്യാ ശാസ്ത്രത്തിന്റെ ഏതെങ്കിലും നാല് സൂചകങ്ങൾ എഴുതുക.
Answer:
- കുടിയേറ്റം
- ജനനനിരക്കും മരണനിരക്കും
- ജനസാന്ദ്രത
- സ്ത്രീ-പുരുഷാനുപാതം
Question 22.
ഉപദ്വീപീയ പീഠഭൂമിയിലെ തോട്ടവിളകളെ കുറിച്ച് വിശദീകരിക്കുക.
Answer:
a) കാപ്പി
• കർണാടകയാണ് ഇന്ത്യയിലെ കാപ്പിയുൽ പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം,
കേരളമാണ് രണ്ടാം സ്ഥാനത്ത്.
• അറബിക്ക, റോബസ്റ്റ എന്നീ കാപ്പിയിനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.
b) തേയില
• തേയില കൃഷി പ്രധാനമായും തമിഴ്നാട്, കർണാടകം, ങ്ങളിലാണ് വ്യാപിച്ചുകിടക്കുന്നത്.
• നീലഗിരി കുന്നുകളിലും, പശ്ചിമഘട്ട നിലയിലുമാണ് ഇന്ത്യയിലെ ആകെ തേയില ഉത്പാദനത്തിന്റെ 25% ഉത്പാദിപ്പിക്കുന്നത് .
• ധാരാളം തൊഴിലാളികൾ ആവശ്യമായതിനാൽ തേയില തോട്ടങ്ങളിലും, അനുബന്ധ വ്യവസായ ത്തിലുമായി അനുവധി തൊഴിലവസരങ്ങൾ ലഭ്യമാകുന്നു.
c) കരിമ്പ്
ഉത്തരേന്ത്യൻ സമതലങ്ങളിലാണ് കൂടുതൽ കരിമ്പ് കൃഷി ഉള്ളതെങ്കിലും കരിമ്പുകൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഒരുക്കുന്നത് ഡെക്കാൻ പീഠഭൂമി പ്രദേശമാണ്.
കരിമ്പ് കൃഷിക്ക് അനുകൂലമായ ഘടകങ്ങൾ:
- ഡെക്കാൻ പീഠഭൂമിയിലെ കറുത്ത മണ്ണ്,
- ഉഷ്ണമേഖലാ കാലാവസ്ഥയും, ദീർഘ മായ വിളവെടുപ്പ് കാലവും.
- ഉഷ്ണമേഖലയിൽ വിളയുന്ന കരിമ്പിലെ ഉയർന്ന അളവിലുള്ള സൂക്രോസ് അംശം
d) പരുത്തി
• പരുത്തി ഒരു ഖാരിഫ് വിള ആണെങ്കിലും ഉപദ്വീപിൽ ഒക്ടോബർ മാസത്തോടെ കൃഷി ആരംഭിച്ച് ജനുവരി മുതൽ മെയ് വരെ മാസങ്ങളിൽ വിളവെടുപ്പ് നടത്തുന്നു.
• 21 ഡിഗ്രി മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും, 50 സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വാർഷിക വർഷപാതവും ആണ് പരുത്തി കൃഷിക്ക് ആവശ്യം.
• ഡെക്കാൻ മൾവാ പീഠഭൂമി പ്രദേശങ്ങളിലെ കറുത്ത മണ്ണാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.
രാജ്യത്ത് പരുത്തി കൃഷിയിൽ ഒന്നാം സ്ഥാനം ഗുജറാത്തിനാണ്. മഹാരാഷ്ട്രയാണ് സ്ഥാനത്ത്.
Question 23.
ബുദ്ധമതത്തിന്റെ പ്രധാന ആശയങ്ങൾ എന്തൊക്കെയാണ്?
Answer:
ബുദ്ധമതം സ്ഥാപിച്ചത് ഗൗതമബുദ്ധനാണ്. നേപ്പാളിലെ ലുംബിനിയിൽ (കപിലവസ്തു) അദ്ദേഹം ജനിച്ചു. ബീഹാറിലെ ബുദ്ധഗയയിൽ നിന്നാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചത്. ബുദ്ധന്റെ ഉപദേശങ്ങളും തത്വങ്ങളും വളരെ ലളിതവും പ്രായോഗികവുമായിരുന്നു. വേദങ്ങളെയും യാഗങ്ങ ളെയും ജാതി വ്യവസ്ഥയെയും അദ്ദേഹം നിരാ കരിച്ചു.
ഗംഗാതടത്തിലെ പുതിയ സാഹചര്യ ങ്ങൾക്ക് ഇണങ്ങുന്നതായിരുന്നു അദ്ദേഹം മുന്നോട്ടു വച്ച ‘അഹിംസ’ എന്ന ആശയം. ബുദ്ധൻ തന്റെ ആശയങ്ങൾ പാലി ഭാഷയിൽ പ്രചരിപ്പിച്ചു. ബുദ്ധന്റെ തത്വങ്ങൾ :
- ജീവിതം ദുഃഖമയമാണ്
- ആശയാണ് ദുഃഖത്തിന് കാരണം
- ആശയെ നശിപ്പിച്ചാൽ ദുഃഖം ഇല്ലാതാകും
- ഇതിന് അഷ്ടാംഗമാർഗം അനുഷ്ഠിക്കണം.
![]()
Question 24.
എങ്ങനെയാണ് ഹിമാലയം രൂപപ്പെടുന്നത്? ഹിമാലയത്തിന്റെ മൂന്ന് സമാന്തര പർവത നിരകൾ ഏതൊക്കെയാണ് ?
Answer:
ട്രാൻസ്ഹിമാലയത്തിന് തെക്കായി കിഴക്കോട്ട് വ്യാപിക്കുന്ന മൂന്ന് സമാന്തര പർവതനിരകളായ ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നിവ ചേർന്നാണ് ഹിമാലയം രൂപപ്പെടുന്നത്.
• ഹിമാദ്രി –
ഗ്രേറ്റർ ഹിമാലയം, ഇന്നർ ഹിമാലയം എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ഹിമാദ്രി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6100 മീറ്ററിനുമുകളിൽ ഉയരമുള്ള പർവതനിരയാണ്. ഏകദേശം 25 കിലോമീറ്റർ ആണ് ഇതിന്റെ വീതി. മഞ്ഞുമൂടപ്പെട്ട പർവതങ്ങളാണിവ. ത്തിലെ ഉയരമേറിയ മിക്ക കൊടുമുടികളും കാണപ്പെടുന്നത് ഈ നിരയിലാണ്.
• ഹിമാചൽ:
സിവാലിക്കിന് വടക്കായി സമുദ്രനിരപ്പിൽനിന്നും 3500 മുതൽ 4500 മീറ്റർ വരെ ശരാശരി ഉയരമുള്ള പർവതനിരയാണ് ഹിമാചൽ. ലസ്റ്റർ ഹിമാലയം എന്നും അറിയപ്പെടുന്ന ഈ നിരയ്ക്ക് ഏകദേശം 60 മുതൽ 80 കിലോമീറ്റർ വരെ വീതിയുണ്ട്.
• സിവാലിക്:
ഹിമാലയനിരകളിൽ ഏറ്റവും തെക്കായുള്ളതും ഗംഗാസമതലത്തിന് അതി രായി നിലകൊള്ളുന്നതുമായ സിവാലിക് നിരയ്ക്ക് ഏകദേശം 60 മുതൽ 150 കിലോമീറ്റർ വരെ വീതിയുണ്ട്. ഹിമാലയത്തിന്റെ ഏറ്റവും പുറമെയുള്ള ഭാഗമായതിനാൽ ഈ നിരയെ ഔട്ടർ ഹിമാലയം എന്നും വിളിക്കുന്നു.
Question 25.
ചുവടെ നൽകിയിരിക്കുന്ന പദങ്ങൾ നിർവചിക്കുക.
a) ദേവദാനം
b) ഭൂമിദാനം
c) അഗ്രഹാരം
d) ഭാഗ
Answer:
a) ദേവന് അഥവാ ക്ഷേത്രത്തിന് ദാനം ചെയ്യപ്പെട്ട ഭൂമി ദേവദാനം എന്ന് വിളിക്കപ്പെട്ടു.
b) രാജാവിന്റെ കൈവശമുള്ളതിൽ കുറച്ചുഭൂമി പ്രത്യേക അവകാശങ്ങളോടെ ബ്രാഹ്മണർക്കു കൈമാറുന്നതിനെയാണ് ഭൂമിദാനം എന്ന് പറയുന്നത്.
c) ബ്രാഹ്മണഗ്രാമങ്ങൾ അഗ്രഹാരങ്ങൾ എന്നറി യപ്പെട്ടു.
d] ഭാഗ എന്നത് ഒരുതരം നികുതിയായിരുന്നു. ധാന്യങ്ങൾ, കന്നുകാലികൾ എന്നിവയായിരുന്നു മുഖ്യമായും നികുതിയായി നൽകിയിരുന്നത്.
Question 26.
ദ്രാവിഡ വാസ്തുശില്പകല വിശദീകരിക്കുക.
Answer:
ക്ഷേത്രനിർമ്മാണം ഇന്ത്യയിൽ പുരാതനകാലം തൊട്ടേ നിലനിന്നിരുന്നു. ക്ഷേത്രവാസ്തു ശില്പകല തരത്തിലായിരുന്നു. ‘നഗര’, ‘വാസര’ ശൈലികൾ പൊതുവേ ഉത്തരേന്ത്യയിലും ‘ദ്രാവിഡ ശൈലി ദക്ഷിണേന്ത്യയിലും നിലനിന്നു. ഭീമാകാ രമായ മണ്ഡപങ്ങൾ ദ്രാവിഡ പ്രധാന ശില്പകലയുടെ വാസ്തു സവിശേഷത യാണ്.പല്ലവരാണ് ദ്രാവിഡ വാസ്തുശില്പകലാ വൈദഗ്ധ്യം ആദ്യം തെളിയിച്ചത്. മഹാബലി പുരത്തെ ക്ഷേത്രങ്ങൾ അവരുടെ വാസ്തുശില്പകലാ വൈദഗ്ധ്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. എന്നാൽ ദ്രാവിഡശൈലിയിൽ ഏറ്റവുമധികം ക്ഷേത്രങ്ങൾ നിർമ്മിച്ചത് ചോളന്മാരാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അക്കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ ഇന്നും നിലകൊള്ളുന്നു.
മധുര മീനാക്ഷി ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം തുടങ്ങിയവ പാണ്ഡ്യരുടെ കാലത്ത പ്രശസ്തമായ നിർമ്മിതികളാണ്. ദ്രാവിഡ വാസ്തുശില്പകലയിൽ തീർത്ത ക്ഷേത്രങ്ങൾക്ക് പ്രധാനമായും ശ്രീകോവിൽ (ഗർഭഗൃഹം), വിമാനം (ക്ഷേത്രത്തിന്റെ മുകൾഭാഗം), ശിഖരം (വിമാന ത്തിന്റെ മുകളറ്റം), മണ്ഡപം, പ്രദക്ഷിണപഥം, എന്നിവയുണ്ടാവും.
ഭീമാകാരങ്ങളായ പ്രവേശനം കവാടങ്ങൾ, ഉയർന്ന ഗോപുരങ്ങൾ, അലങ്കാരമായി കൊത്തിവച്ച ആനകൾ, കുതിരകൾ, വ്യാളീമുഖങ്ങൾ എന്നിവ ദ്രാവിഡ ശൈലിയുടെ സവിശേഷതകളാണ്. ഈ ക്ഷേത്രങ്ങളുടെ ചുമരുകളിൽ അസാമാന്യ വൈദഗ്ധ്യത്തോടെ ഇതിഹാസ-പുരാണങ്ങളിലെ കഥകളും കഥാപാത്രങ്ങളും അതിസൂക്ഷ്മമായി കൊത്തിവച്ചിട്ടുണ്ട്.
IV. 27 മുതൽ 29 വരെ ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (2 × 6 = 12).
Question 27.
ഗവൺമെന്റിന്റെ മൂന്ന് ശാഖകൾ വിശദീകരിക്കുക.
Answer:
നിയമനിർമ്മാണ സഭ കാര്യനിർവഹണ വിഭാഗം, നീതിന്യായ വിഭാഗം എന്നിവയാണ് ഗവൺമെന്റിന്റെ മൂന്ന് ശാഖകൾ.
a) നിയമനിർമ്മാണ സഭ:
• ഇന്ത്യയുടെ നിയമനിർമ്മാണ സഭയുടെ പേര് പാർലമെന്റ് എന്നാണ്.
• രാജ്യത്തിനാവശ്യമായ നിയമങ്ങൾ നിർമ്മിക്കുക എന്നതാണ് പാർലമെന്റിന്റെ പ്രാഥമികധർമ്മം.
• ലോകസഭ, രാജ്യസഭ എന്നീ രണ്ട് സഭകൾ ഉള്ള പാർലമെന്റ് ഒരു ദ്വിമണ്ഡല നിയമനിർമ്മാണ സഭയാണ്.
പാർലമെന്റിന്റെ അധോമണ്ഡലമാണ് ലോക സഭ
• ഭൂരിപക്ഷ സമ്പ്രദായപ്രകാരം ജനങ്ങൾ നേരിട്ടാണ് ലോകസഭാംഗങ്ങളെ ഇന്ത്യയുടെ ടുക്കുന്നത്
പാർലമെന്റിലെ ഉപരിസഭയാണ് രാജ്യസഭ
• സംസ്ഥാന നിയമനിർമ്മാണ സഭകളിലെ തിര ഞെഞ്ഞെടുക്കപ്പെട്ട എം.എൽ.എ. മാരാണ് രാജ്യ സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
b) കാര്യനിർവഹണ വിഭാഗം:
നിയമങ്ങളുടെയും, നയങ്ങളുടെയും നടപ്പിലാ ക്കൽ, ഭരണനിർവഹണം എന്നീ ചുമതലകൾ നിർവഹിക്കുന്ന ഗവൺമെന്റിന്റെ വിഭാഗമാണ് കാര്യനിർവഹണ വിഭാഗം.
• രാഷ്ട്രപതി, ഉപരാഷ്ട്രപതി, തലവനായ പ്രധാനമന്ത്രി മന്ത്രിസഭ എന്നിവ ഉൾപ്പെടുന്ന താണ് കാര്യനിർവഹണവിഭാഗം.
• രാഷ്ട്രീയ കാര്യനിർവഹണ വിഭാഗം രാഷ്ട്രപതി, ഉപരാഷ്ട്രപതി, സർക്കാരിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവർ അടങ്ങുന്നതാണ് രാഷ്ട്രീയ കാര്യ നിർവഹണ വിഭാഗം.
• രാഷ്ട്രപതിയാണ് കാര്യനിർവഹണ വിഭാഗത്തിന്റെ തലവൻ.
സ്ഥിര കാര്യനിർവഹണ വിഭാഗം:
• ഗവൺമെന്റിന്റെ നിറവേറ്റുന്നതും, ബില്ലുകൾ രൂപീകരിക്കുന്നതിൽ രാഷ്ട്രീയ- കാര്യനിർവഹണ വിഭാഗത്തെ സഹായിക്കു ന്നതും ബ്യൂറോക്രസി എന്നറിയപ്പെടുന്ന ദൈനംദിന പ്രവർത്തനങ്ങൾ ബജറ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദമാണ്.
• യോഗ്യതയുടെ അടിസ്ഥാനത്തിൽ മത്സര പരിക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെടുകയും പരിശീലനം ലഭിക്കുകയും ചെയ്യുന്ന വൈദഗ്ധ്യ മുള്ളവരും നിപുണരുമായ വിഭാഗമാണിവർ.
• നിശ്ചിത റിട്ടയർമെന്റ് പ്രായംവരെ കാലാവധി ഇവരെ ‘സ്ഥിരകാര്യ നിർവഹണ വിഭാഗം’ എന്ന് വിളിക്കുന്നത്.
c) നീതിന്യായ വിഭാഗം
• നിയമനിർമ്മാണ കാര്യനിർവഹണ വിഭാഗങ്ങൾ ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നു. ണ്ടെന്ന് ഉറപ്പുവരുത്തുന്ന സംവിധാന മാണ് നീതിന്യായവിഭാഗം.
പൗരരുടെ അവകാശങ്ങൾ സംരക്ഷി ക്കുന്നതോടൊപ്പം ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്നു.
• അതുകൊണ്ട് നീതിന്യായവിഭാഗം ഭരണ ഘടനയുടെ ‘കാവലാൾ’ എന്ന് അറിയപ്പെടുന്നു.
Question 28.
ധാതു വിഭവങ്ങളുടെ ലഭ്യതയെ അടിസ്ഥാനമാക്കി, ഉപദ്വീപീയ പീഠഭൂമിയെ വ്യത്യസ്ത ധാതു മേഖലകളായി തിരിച്ചിരിക്കുന്നു. വിശദീകരിക്കുക.
Answer:
• ഉപദ്വീപീയ പീഠഭൂമിയിലെ പരൽരൂപ ശിലാപാളികളിലും ഉയരം കുറഞ്ഞ കുന്നുകളിലും ആണ് ധാതു വിഭവങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്.
• ഛോട്ടാ നാഗ്പൂർ പീഠഭൂമിയെ ധാതുക്കളുടെ കലവറ എന്നാണ് വിശേഷിപ്പിക്കുന്നത്.
• ഝാർഖണ്ഡ് പശ്ചിമബംഗാൾ, ഓഡിഷ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഛോട്ടാനാഗ്പൂർ ഒഡീഷ പീഠഭൂമിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ധാതു മേഖല.
• കൽക്കരി, ഇരുമ്പയിര്, മാംഗനീസ്, മൈക്ക, ബോക്സൈറ്റ്, ചെമ്പ് തുടങ്ങി ധാരാളം ലോഹ അലോഹ ധാതുക്കൾ ഇവിടെ കാണപ്പെടുന്നു.
• ധാതുവിഭവങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് ഉപദ്വീപീയ പീഠഭൂമിയെ വിവിധ ധാതു മേഖലകളായി തിരിക്കാം.
a) വടക്കുകിഴക്കൻ പീഠഭൂമി പ്രദേശം
• ഏറ്റവും വലിയ ധാതു മേഖലയാണ് ഛോട്ടാ നാഗ്പൂർ ഒഡീഷാ പീഠഭൂമികൾ.
• ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലായി ഈ മേഖല വ്യാപിച്ചു. കിടക്കുന്നു.
ബോക്സൈറ്റ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ ഈ മേഖലയിൽ ഖനനം ചെയ്യുന്നു.
b) മധ്യ മേഖല
മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാന ങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മേഖലയാണിത്.
ബോക്സൈറ്റ്, ചുണ്ണാമ്പ്, മാർബിൾ, കൽക്കരി, അഭ്രം, ഇരുമ്പ്, ഗ്രാഫൈറ്റ് തുടങ്ങിയ ധാതുക്കൾ ഇവിടെ സുലഭമാണ്.
c) ദക്ഷിണ മേഖല
• കർണാടക പീഠഭൂമിയും അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തമിഴ്നാടിന്റെ ഭാഗങ്ങളും ഉൾപ്പെട്ട ஐற മേഖലയിൽ ഇരുമ്പയിര് ബോക്സൈറ്റ്, ലിഗ്നൈറ്റ് തുടങ്ങിയ ധാതുക്കൾ കാണപ്പെടുന്നു.
d) തെക്ക്പടിഞ്ഞാറൻ മേഖല
• പടിഞ്ഞാറൻ കർണ്ണാടകവും ഗോവയും ചേർന്ന ഈ മേഖലയിൽ ഇരുമ്പ്, കളിമണ്ണ് തുടങ്ങിയവ ധാരാളമായി കാണപ്പെടുന്നു.
e) വടക്ക്പടിഞ്ഞാറൻ മേഖല
• രാജസ്ഥാനിലെ അരാവലിനിരയും അതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗുജറാത്തിന്റെ ഭാഗങ്ങളും ചെമ്പ്, ഈയം, സിങ്ക്. യുറേ നിയം,മൈക്ക തുടങ്ങിയവയാൽ സമ്പന്നമാണ്.
![]()
Question 29.
“ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് മനുഷ്യ മൂലധന രൂപീകരണത്തിന്റെ രണ്ട് പ്രധാന വെല്ലുവിളികൾ”. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വിവരിക്കുക.

Answer:
അരന്ത ഞാൻ ஐற പ്രസ്താവനയോട് യോജിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് മനുഷ്യ മൂലധന രൂപീകരണത്തിന്റെ പ്രധാന വെല്ലുവിളികൾ.
• ദാരിദ്ര്യം :
അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയാണ് ദാരിദ്ര്യം.
കാരണം മനുഷ്യന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ വരികയും അത് കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
ദാരിദ്ര്യത്തിന്റെ കാരണങ്ങളും അനന്തര ഫലങ്ങളും ഒരു വലയത്തിൽ എന്നപോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതു ഭേദിച്ചാൽ മാത്രമേ മാനവവിഭവശേഷി മെച്ചപ്പെടുത്തി മനുഷ്യ മൂലധന രൂപീകരണം സാധ്യ മാവുകയുള്ളൂ.
• മതിയായ വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും നേടുന്നതിന് ദാരിദ്ര്യം വിഘാതമായി നിൽക്കുന്നു.
• ജനങ്ങളെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മുക്തരാക്കുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികളും, നയങ്ങളും, നിയമങ്ങളും കാലാനുസൃതമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.
• തൊഴിലില്ലായ്മ :
നിലവിലുള്ള വേതനനിരക്കിൽ തൊഴിൽ ചെയ്യാൻ തയ്യാറുള്ള, ആരോഗ്യവും കഴിവുമുള്ള ഒരു വ്യക്തിക്ക് തൊഴിൽ കണ്ടെത്താനാവാത്ത അവസ്ഥയെ തൊഴിലില്ലായ്മ എന്ന് പറയുന്നു.
• വിദ്യാഭ്യാസത്തിനും നൈപുണിക്കും യോജിക്കുന്ന തരത്തിൽ തൊഴിലവസരങ്ങൾ ലഭിക്കാതെ വരുന്നത് മാനവ വിഭവശേഷിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
• രാജ്യത്ത് പലതരത്തിലുള്ള തൊഴിലില്ലായ്മയും നിലനിൽക്കുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ :
a) പ്രകടമായ തൊഴിലില്ലായ്മ : തൊഴിൽ ചെയ്യാൻ സന്നദ്ധമായിട്ടും തൊഴിലി ല്ലാത്ത അവസ്ഥ.
b) ഘടനാപരമായ തൊഴിലില്ലായ്മ : നൂതന സാങ്കേതികവിദ്യയുടെ പ്രയോഗംമൂലം തൊഴിൽ നഷ്ടമാകുന്ന അവസ്ഥ.
c) കാലികമായ തൊഴിലില്ലായ്മ പ്രത്യേക കാലത്ത് മാത്രം തൊഴിൽ ലഭിക്കുകയും മറ്റുസമയം തൊഴിലില്ലാതാവുകയും ചെ യ്യുന്ന അവസ്ഥ.
d) പ്രച്ഛന്നതൊഴിലില്ലായ്മ : ഉൽപാദന പ്രവർ ത്തനത്തിൽ ആവശ്യത്തിലധികം തൊഴിലാ ളികൾ പങ്കെടുക്കുന്ന അവസ്ഥ.