Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali Annual Exam Question Paper 2021-22 will help students prepare effectively for their upcoming exams.
Std 8 Malayalam Kerala Padavali Annual Exam Question Paper 2021-22
Time : 1½ Hours
Score : 40
Instructions (നിർദ്ദേശങ്ങൾ) :
- ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
- ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.
1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെ ഴുതുക. (4 × 1 = 4)
Question 1.
“ആയിരം മണിയുടെ നാക്കടക്കിടാമൊറ്റ
വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ?” ‘നാവാർക്കാനും കെട്ടുവാൻ കഴിയുമോ’ എന്ന പ്രയോഗം സൂചിപ്പിക്കുന്നതെന്ത് ?
- മണിയുടെ നാവ് കെട്ടാനാവില്ല.
- മണിയടിക്കാനാവില്ല.
- മനുഷ്യന്റെ നാവ് നിയന്ത്രിക്കാനാവില്ല.
- മണിയുടെ ഒച്ച നിയന്ത്രിക്കാനാവില്ല.
Answer:
മനുഷ്യന്റെ നാവ് നിയന്ത്രിക്കാനാവില്ല.
Question 2.
കൊന്നമരങ്ങളിൽ സ്വർണം വിളയുന്ന പുണ്യകാലങ്ങളിൽ ചൈതത്തിൽ ” പുണ്യകാലം എന്ന് ഇവിടെ വിശേഷിപ്പിച്ചത് ഏത് മാസത്തെയാണ് ?
- ചിങ്ങം
- മേടം
- വൃശ്ചികം
- ധനു
Answer:
മേടം
Question 3.
മാതൃകപോലെ പിരിച്ചെഴുതുക.
- മാതൃക : തേവിത്തേവി – തേവി + തേവി
- ഊതിക്കെടുത്തി ഊതി + കെടുത്തി
Answer:
ഊതി + കെടുത്തി
Question 4.
“ഹാ! തത്ര ഭവൽപ്പാദമൊരിക്കൽ ദർശിച്ചെന്നാൽ കാതരന തിധീരൻ; കർക്കശൻ കൃപാവശൻ! ഇവിടെ ‘കാതരൻ’ എന്ന പദത്തിന്റെ അർത്ഥം ഏത്?
- അലസൻ
- അധീരൻ
- ധീരൻ
- പിശുക്കൻ
Answer:
അലസൻ
Question 5.
സാന്ദ്രസൗഹൃദം എന്ന പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?
- സാന്ദ്രവും സൗഹൃദവും
- സാന്ദ്രമായ സൗഹൃദം
- സാന്ദ്രത്തിന്റെ സൗഹൃദം
- സാന്ദ്രമാകുന്ന സൗഹൃദം
Answer:
സാന്ദ്രമായ സൗഹൃദം
Question 6.
കവിതയോട് എന്ന കവിതയിൽ പ്രകൃതംബയുടെ മാണിക മാലയായി കവി കാണുന്നത് എന്തിനെയാണ്?
- മഴത്തുള്ളികളെ
- മഴവില്ലിനെ
- ഇടിമിന്നലിനെ
- സ്വർണ്ണത്തെ
Answer:
മഴവില്ലിനെ
7 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെ ഴുതുക. (4 × 2 = 8)
Question 7.
അതിൽ പന്ത്രണ്ടിടങ്ങഴിയുടെ ചോറും വഴിയാത്രക്കാരാണ് തട്ടുന്നത്. അവൻ എത്ര ശക്തിയിലാണ് പന്ത് തട്ടുന്നത്.
അടിവരയിട്ട പദത്തിന് ഓരോ സന്ദർഭത്തിലും വരുന്ന അർഥ വ്യത്യാസം കണ്ടെത്തിയെഴുതുക?
Answer:
ഒന്നാമത്തെ സന്ദർഭത്തിൽ “തട്ടുന്നത്. എന്നാൽ ഭക്ഷണം കഴിക്കുന്നത് എന്നാണ് അർത്ഥം വരുന്നത്. എന്നാൽ രണ്ടാ മത്തേതിലെ “അവൻ എത്ര ശക്തിയിലാണ് പന്ത് തട്ടുന്നത് എന്നത് കാലുകൊണ്ട് പന്ത് തട്ടിത്തെറിപ്പിക്കും എന്ന അർത്ഥഫലമാണ് ലഭിക്കുന്നത്. രണ്ട് വാക്യങ്ങളിലും ഒരേ വാക്കുകൾക്ക് വ്യത്വസ്ത തലങ്ങളാണ് വരുന്നത്.
Question 8.
“പാടത്തിൻകര നീളെ നീലനിറമായ്
വേലിക്കൊരാഘോഷമായ്
ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടു നിൽകുകം വിധൗ ഇവിടെ കയ്പവല്ലിക്ക് കവി നൽകിയ വിശേഷണങ്ങളിൽ രണ്ടെണ്ണം വ്യക്തമാക്കുക.
Answer:
ചേലപ്പറമ്പ് നമ്പൂതിരി രചിച്ചതാണ് മുക്തകം പാടത്തിന്റെ കരയിലൂടെ കവി നടന്നുപോകുമ്പോൾ നെടുനീളെ നില നിറത്തിൽ വേലിക്ക് ഒരു ആഘോഷമായി അലങ്കാരമായി നിൽക്കുകയാണ് കയ്പവല്ലരി. ആടിയുലഞ്ഞ് തൂങ്ങി നിൽക്കുന്ന ഈ പാവക്ക കൂട്ടങ്ങൾ പ്രകൃതിയുടെ സുകൃത മാണ്. അമ്മയുടെ പുണ്യമാണ് ഈ പാവയ്ക്കകൾ. അമ തിന്റെ അഹങ്കാരത്തെ ശമിപ്പിക്കുന്ന ഔഷധഗുണമുള്ള ഈ പാവയ്ക്കകളെ കയ്പ് വലിയാകുന്ന അമ്മയാണ് പെറ്റത്. അമ്മയ്ക്ക് കുട്ടികൾ എങ്ങനെയോ അതുപോലെയാണ് പ്രകൃതിക്ക് പാവകൾ. അമ്മയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന് പറയുന്നതുപോലെ.
Question 9.
ഗാന്ധിജിയെ വള്ളത്തോൾ സ്വന്തം ഗുരു നാഥ നായി സങ്കൽപ്പിച്ചത് എന്തുകൊണ്ടാവും? വ്യക്തമാക്കുക.
Answer:
പ്രശസ്ത കവി വള്ളത്തോൾ രചിച്ച കവിതയാണ് എന്റെ ഗുരു . നാഥൻ കവിതയിലെ ഏതാനും വരികളാണ് മുകളിൽ നൽകിയിരിക്കുന്നത്. ഹൃദയ വിശാലതയുള്ള ഒരു പുണ്യാ ത്മാവിനെയാണ് നമുക്ക് ഈ വരികളിലൂടെ കാണാൻ കഴി യുക. ആകാശംപോലെ വിശാലമാണ് ഗാന്ധിജിയുടെ മനസ്സ് എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഗാന്ധിജിയുടെ ജീവിത ത്തിലും നിരവധി കാർമേഘങ്ങൾ മൂടി നിൽക്കാറുണ്ട്. വിമർശനങ്ങളുടെയും പോരാട്ടങ്ങളുടെയും രൂപത്തിലാ ണെന്ന് മാത്രം. ഒന്നിനോടും പ്രതിബന്ധതയില്ലാത്ത സമചി ന്തതയോടെ ഉൾക്കൊള്ളുന്ന ഗുരുനാഥനെ ആകാശത്തിനു തുല്യമായാണ് കവി വള്ളത്തോൾ ഇവിടെ കാണിച്ചിരിക്കു ന്നത്.
Question 10.
‘കളിയച്ഛൻ ജനിക്കുന്നു’ എന്ന പാഠഭാഗത്തിലെ ‘നീല രാത്രി’ ‘വൈരപ്പൊടി ചിതറിയ ആകാശം’ എന്നീ പ്രയോഗ ങ്ങൾ രാത്രിയുടെ എന്തെല്ലാം സവിശേഷതകളെയാണ് സുചിപ്പിക്കുന്നത് ?
Answer:
പി.കുഞ്ഞിരാമൻ നായർക്ക് പ്രകൃതിയാണ് എന്നും പ്രചോ ദനമായിട്ടുള്ളത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മന സ്റ്റാണ് അദ്ദേഹത്തിന്റേത്. ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം തന്റെ മനസ്സിലുണ്ടാക്കിയ അനുഭൂതി കളെ പ്രകൃതി സൗന്ദര്യത്തിലൂടെയാണ് അദ്ദേഹം വർണ്ണിക്കു ന്നത്. പ്രകൃതിയിലെ ഓരോ ദൃശ്യവും തന്നെ മനസ്സിൽ അനു ഭൂതികൾ സൃഷ്ടിക്കുന്നു എന്നും ഈ അനുഭൂതിയാണ് വാക്കുകളിലൂടെ കവിതയായി പുറത്തേക്ക് വരുന്നത് എന്നു മാണ് അദ്ദേഹം നമ്മളോട് പറയുന്നത്
Question 11.
“വന്ദനം വന്ദനം ! വാർമെത്തും ദ്രാവിഡ-
നന്ദിനിയായി വളർന്ന ഭാഷേ,
ചന്ദാനാമോദം കലർന്ന ഭാഷേ
മലയാള ഭാഷയെക്കുറിച്ച് എന്തെല്ലാം സൂചനകളാണ് ഈ വരികളിൽ തെളിയുന്നത്?
Answer:
മാണികവീണ എന്ന കവിത മലയാളത്തിന്റെ മഹത്വവും ശക്തി സൗന്ദര്യവും പ്രൗഢിയും നമ്മളിലേക്ക് എത്തിക്കുന്നു. കൈരളിക്ക് ചന്ദനം അർപ്പിച്ചു കൊണ്ടാണ് കവിത ആരംഭി ക്കുന്നത്. മലയാളഭാഷ ദേവഭാഷയായ സംസ്കൃതം കലർന്ന താണെന്ന് സൂചനയും ലഭിക്കുന്നു. മലയാളഭാഷയുടെ ശൈലിയെ ജയിക്കാൻ ഈ ലോകത്തെ മറ്റു ഭാഷകൾക്ക് കഴി യില്ല എന്നും പറയുന്നു. കേരളത്തിന്റെ കടലും മാമലയും കടന്ന് കേരളഭാഷ മലയാളഭാഷ ഈ ലോകം ആ ക കസ്തൂരി ഗന്ധം പരത്തുന്നു എന്നും കവിതയിലൂടെ നമുക്ക് കാണാൻ കഴിയും.
കല്യാണ നിക്ഷേപവും കാമധേനുവുമാണ് ഭാഷ എന്ന കവി പറയുന്നു. ഭാഷയെ ഭജിക്കുന്ന ഭാവന ധന്യവും ഭാഷയെ പുകഴ്ത്തുന്ന നാവ് വന്ദ്യവുമാണ്. ഉണർവും ഉന്മേഷവും രോമാഞ്ചവും കൊണ്ട് ഹൃദയത്തെ ത്രസിപ്പിക്കുന്ന മലയാള ത്തിൽ സംഗീതങ്ങൾ പുറപ്പെടുവിക്കുന്ന മാണിക്യവീണയായി കൽപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.
Question 12.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക.
കർണന്റെ ശീർഷോപരി, യുവരാജാവായ യുധിഷ്ഠിരൻ വെൺചാമരമുയർത്തി നിൽക്കും. ഭീമസേനൻ നിന്റെ സിംഹാസനത്തിനു പിന്നിൽ നിന്ന് വെൺകൊറ്റക്കുട പിടിക്കും.
Answer:
കർണന്റെ ശീർഷോപരി, യുവരാജാവായ യുധിഷ്ഠിരൻ വെൺചാമരമുയർത്തി നിൽക്കുന്ന ഭീമസേനൻ നിന്റെ സിംഹാസനത്തിനു പിന്നിൽ നിന്ന് വെൺകൊറ്റക്കുട പിടി ക്കും.
13 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെ ഴുതുക. (അരപ്പുറം) (4 × 4 = 16)
Question 13.
‘സാന്ദ്ര സൗഹൃദം’ എന്ന പാഠ ഭാഗത്തിലെ ആശയം മുൻനിർത്തി ശ്രീകൃഷ്ണന്റെയും കുചേലന്റെയും സൗഹൃദ ത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
സാന്ദ്രസൗഹൃദം എന്ന പാഠഭാഗം കൃഷ്ണന്റെയും കുചേല ന്റെയും സൗഹൃദത്തിന്റെ ആഴമാണ് നമ്മളിലേക്ക് എത്തിക്കു ന്നത്. ഗുരുകുല വിദ്യാഭ്യാസകാലത്ത് ശാന്തിപനി മഹർഷി യുടെ കീഴിൽ വിദ്യ അഭ്യസിച്ചത് ഒരുമിച്ചായിരുന്നു. അങ്ങ നെയാണ് ആ സൗഹൃദം ഉണ്ടായത്. കൃഷ്ണനും വിപരീത ജീവിത സാഹചര്യങ്ങളിൽ നിലകൊള്ളുന്നവയാണ് എങ്കിലും തന്റെ ഉളളിൽ സൗഹൃദത്തിന്റെ ദൃഢതയും കാത്തുസൂക്ഷി ക്കുന്നവരാണ് രണ്ടുപേരും. സാമൂഹികമായോ സാമ്പത്തിക മായോ ഉള്ള വേർതിരിവുകൾ ഒന്നും അവർക്കിടയിൽ ഉണ്ടാ യിരുന്നില്ല.
Question 14.
“മാനവികതയുടെ തീർത്ഥം” എന്ന തലക്കെട്ട്, ആ ലേഖന ത്തിന് എത്രമാത്രം യോജിക്കുന്നുണ്ട്. നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
Answer:
എല്ലാം ശുദ്ധീകരിക്കാൻ ശക്തിയുള്ള ജലമാണ് തീർത്ഥം. ഒരർത്ഥത്തിൽ നമ്മുടെയെല്ലാം മനസ്സിൽ കൂടിയിരിക്കുന്ന അശുദ്ധികൾ ആയിരുന്ന ജാതിമത ചിന്തകളും പണക്കാരൻ പാവപ്പെട്ടവർ എന്നു വേർതിരിവുകളും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന രീതിയും എല്ലാം പ്രളയം നമ്മുടെ യെല്ലാം കണ്ണുതുറപ്പിക്കുകയും മനസ്സിലെ അത്തരം മാലി നങ്ങളെയെല്ലാം കഴുകി കളയുകയും മനസ്സിൽ പുണ്യം നിറ ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ മാനവികത യുടെ തീർത്ഥം എന്ന ഈ തലക്കെട്ട് വളരെയധികം ലേഖ നത്തിന് യോജിക്കുന്നു.
Question 15.
“വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധിയുടെയും തിരു വാതിര സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ്. (പൂക്കളും ആണ്ടറുതികളും
നമ്മുടെ മിക്ക ആഘോഷങ്ങളും പ്രകൃതിയുമായി ബന്ധപ്പെ ട്ടവയാണല്ലോ – നിങ്ങളുടെ അഭിപ്രായം കുറിക്കുക?
Answer:
കേരളനാട് എന്നും കർഷകന്റെ നാടായിരുന്നു. മണ്ണിൽ അധ്വാനിക്കുന്നവരുടെ നാട്. പ്രകൃതിയെ സ്നേഹിക്കുന്ന വരുടെ നാട് കേരളത്തിലെ ഉത്സവങ്ങളെല്ലാം കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. പ്രകൃതിയെ ആശ്ര യിച്ചു ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് സന്തോഷങ്ങളും ആഘോഷങ്ങളും എല്ലാം കൃഷിയുമായി ബന്ധപ്പെട്ട് ആവാതെ തരമില്ലല്ലോ. വിതയും കൊയ്ത്തുമൊക്കെയായി അധ്വാനിക്കുന്നത് പോലെ തന്നെ വിശ്രമിക്കാനും ആനന്ദി ക്കാനും ഒക്കെയുള്ള അവസരങ്ങൾ പ്രകൃതിതന്നെ പല രൂപ ത്തിലും ഒരുക്കി കൊടുത്തിരിക്കുന്നു.
വിളപ്പെടുപ്പുമായി ബന്ധപ്പെട്ട് തന്നെയാണ് നമ്മുടെ പ്രധാന ഉത്സവങ്ങളായ ഓണവും വിഷവും നിലകൊള്ളുന്നത്. വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധിയുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ്. മേടം എത്തുമ്പോൾ പൊൻനിറമാർന്ന കണിക്കൊന്ന പൂക്കുന്നു. മുണ്ടകം കൊയ്ത്തു കഴിഞ്ഞു വിശ്രമത്തിൽ ആയിരിക്കുന്ന കർഷ കനെ വിഷു പക്ഷി വിളിച്ചുണർത്തുന്നു. കർഷകൻ തയ്യാ റെടുപ്പ് തുടങ്ങും അടുത്ത ആണ്ടറുതി ഓണം ആണ്. ഐശ്വര്യത്തിന് വേണ്ടി അധ്വാനിക്കുന്ന കർഷകർക്ക് ഓണം ഒരു വിളവെടുപ്പ് ഉത്സവം തന്നെയാണ്. ഹേമന്ത ഋതുക്ക ളിലെ ഉത്സവമാണ് തിരുവാതിര. സുമംഗലികളായ സ്ത്രീക ളാണ് തിരുവാതിര വ്രതം എടുക്കുന്നത്. അപ്പോൾ ഓരോ ആഷോഷങ്ങളും പ്രകൃതിയുമായി ബന്ധപ്പെട്ടതു കിടക്കു ന്നതാണ്.
Question 16.
കാർമുകിൽ ചിലപ്പോൾ ആകാശത്തിൽ കറുത്ത സിംഹം പോലെ നിൽക്കുന്നതായി തോന്നും. മറ്റു ചിലപ്പോൾ അത് എന്റെ കാഴ്ചയിൽ ചെറിയ ചെറിയ കൊടുമുടികളുമായി പ്രത്യക്ഷപ്പെടുന്ന നീലക്കാർ പർവതമായി മാറുന്നു” ലേഖ കന്റെ മേഘവർണ്ണനയുടെ ഭംഗി വിവരിക്കുക.
(കെ. പി. അപ്പൻ)
Answer:
ലേഖകനെ കാർമുകിലിനെ കുറിച്ചുള്ള മനോഹരമായ ഭാവ നകളാണ് ഈ വരികൾ എന്ന പ്രപഞ്ചപ്രതിഭാസത്തെ വളരെ സൗന്ദരാത്മകമായാണ് ലേഖകൻ വർണ്ണിച്ചിരിക്കുന്നത്. അട യാളമായ മേഘം എഴുത്തുകാർക്ക് എന്നും പ്രചോദനമായി രുന്നു എന്നും ഈ ലേഖനത്തിൽ നിന്ന് മനസ്സിലാക്കാം. വിവിധ തരത്തിൽ കൽപ്പന ചെയ്തിട്ടുണ്ട്. ആകാശത്ത് പ്രഭാ തത്തിൽ കറുത്ത സിംഹം പോലെയാണ് മേഘം അനുഭവ പ്പെടുന്നത്. ചെറിയ കൊടിമുടികളായി പ്രത്യക്ഷപ്പെടുന്നു. നീലക്കാർ പർവതമായും ലേഖകൻ മേഘത്തെ അനുഭവപ്പെ ടുത്തുന്നുണ്ട്. മേഘം എന്ന പ്രപഞ്ച പ്രതിഭാസത്തിന്റെ സൗന്ദര്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രകൃതി സൗന്ദ ര്യത്തിന്റെ അടയാളമായ മേഘത്തിന് ഭാവാത്മകമായ കൽപ്പ നകൾ കൊണ്ട് ലേഖകൻ ഒരു അർച്ചനാഗീതം സമർപ്പിക്കു കയാണ്. മഴയേക്കാൾ സ്നേഹിച്ച ലഘുവിന്റെയും മറ്റു എഴു ത്തുകാരുടെയും സർഗാത്മകമായ ചിന്തകളാണ് ഈ ലേഖ നം എന്തുകൊണ്ടും ഈ ശീർഷകരവും ഈ ലേഖനത്തിന് വളരെ അനുയോജ്യമാണ്.
Question 17.
“അമ്മ, അമ്മയായിരുന്നു എല്ലാം; ജീവിതബന്ധത്തിന്റെ പൊട്ടാത്ത ചരട് “മകന്റെ നടപ്പാതകൾ അമ്മ അറിയുന്നു. അമ്മയുടെ വാത്സ ല്യമാണ് അതിന്റെ ചുവടുകൾക്കു പ്രകാശമാകുന്നത്.”
(ഭൂമിയുടെ സ്വപ്നം)
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആവി ഷ്കാരമാണ്. ‘ഭൂമിയുടെ സ്വപ്നം’ സൂചനകൾ വിലയി രുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ഡോ.ജോർജ്ജ് ഓണക്കൂറിന്റെ പ്രണയ താഴ്വരയിലെ ദേവ ദാരു എന്ന നോവലിലെ ആദ്യ അധ്യായമാണ് ഈ പാഠഭാഗം. ജനിച്ച നാടിനുവേണ്ടി മകനെ സമർപ്പിക്കുന്ന ഒരു അമ്മ യുടെ ചിത്രമാണ് ഇതിൽ തെളിയുന്നത്. ഭൂമി അവൾ അമ്മ യാണ്. കരുത്ത് സ്വയം ആർജ്ജിക്കുന്നവളാണ് ഈ സമാന കോണിലൂടെ സഞ്ചരിക്കുന്നവളാണ് ഉണ്ണിയുടെ അമ്മയും. സർവ്വസഹനമായ അമ്മ ഒന്നിലും തളരാതെ കരുത്ത് ആർജ്ജിക്കുന്നു. രാജ്യത്തിനു വേണ്ടി കർമ്മം മറക്കാതെ ജീവിത ദുരിതങ്ങളിലും പ്രതിസന്ധികളോട് പോരാടുന്നത്. സ്നേഹനിധിയായി വളർത്തി വലുതാക്കിയ മകനെ രാജ്യ ത്തിനായി സമർപ്പിക്കുന്നു. ഭൂമി സർവ്വജീവജാലങ്ങളെയും ഒരുപോലെ കാണുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് അമ്മയും. മകനെ നാടിനോടും വീടിനോടും അർപ്പിക്കുന്ന ശക്തിയായി അമ്മ മാറുന്നു. ഭൂമി യെന്ന അമ്മയെപോലെ ഉണ്ണിയുടെയും അമ്മയുടെയും സ്നേഹത്തിന്റെയും അനുഭവസഹാനുഭൂതിയുടെയും നിറ കുടങ്ങളാണ്.
Question 18.
“ശ്രീകൃഷ്ണപരമാത്മാവായി, താനെവിടെയും നിറഞ്ഞുനി ന്നിരുന്നു. അരങ്ങത്തും അണിയറയിലും ഒരുപോലെ” “താനെന്നും ഇന്നും കലാസപര്യക്കുവണ്ടി ജീവിതമുഴിഞ്ഞു വച്ചവനാണ്.
“ആശാന്റെ യവനനെ വെല്ലാൻ ആരുമില്ലെന്നു വിധിയെ ഴുതി വിവരമുള്ളവർ.” (കീർത്തിമുദ്ര)
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളും പാഠഭാ ഗത്തെ മറ്റ് ആശയങ്ങളും അടിസ്ഥാനമാകക്കി വ്യത്യസ്ത വേഷങ്ങൾ ചെയ്തു വിജയിപ്പിച്ച ആശാന്റെ കലയോടുള്ള ആത്മാർത്ഥത വിശദമാക്കുക.
Answer:
കൃഷ്ണനാട്ടം എന്ന കലയെ ദൈവീകമായി കാണുകയും ഒരു ആയുസ്സ് മുഴുവൻ അതിനായി സമർപ്പിക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു ആശാൻ.
ചെറുപ്പത്തിൽ യൗവന തുടിപ്പുള്ള ശ്രീകൃഷ്ണനായി നിറ ഞ്ഞാടിയ ആശാൻ അവസാനകാലം ക്രൂരനായ യവന നായും നിറഞ്ഞാടി. അദ്ദേഹത്തിനു ഏറ്റവും ഇഷ്ടപ്പെട്ട വേഷം ആയിരുന്നു ശ്രീകൃഷ്ണൻ. യൗവനത്തിന്റെയും പ്രേമ ത്തിന്റെയും ആദരവിന്റെയും എല്ലാം പ്രതീകമായ ആ വേഷം ആശാൻ ഉജ്ജ്വലമാക്കി. പിന്നീട് പ്രായമേറിയപ്പോൾ അദ്ദേ ഹത്തിന് കിട്ടിയ വേഷം യവനനായിരുന്നു. കൃഷ്ണവേഷ ത്തിൽ നിന്ന് നേരെ വിപരീതമായ ഗുണങ്ങളുടെ പ്രതീക മായിരുന്നു അത്.
19 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെ ഴുതുക. (ഒരു പുറം (2 × 6 = 12)
Question 19.
വെപ്രാളപ്പെട്ട നടത്തം
തേവിത്തേവി വറ്റിപ്പോയ കിണർ
ആ പേഴ്സാകട്ടെ കൂടുതൽ പിഞ്ഞിക്കീറുകയും ചെയ്തു.
സൂചനകളും മറ്റ് പാഠസന്ദർഭങ്ങളും പ്രയോജനപ്പെടുത്തി ‘അമ്മ’ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക?
Answer:
വാർധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറ യുന്നത് ജീവിതത്തിന്റെ ഭാരങ്ങാളൊക്കെ ഇറക്കിവെച്ച് മക്ക ളോടും കൊച്ചുമക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കേ ണ്ടുന്ന കാലം. വാർധക്വത്തിലും പൊറുതി കിട്ടാതെ നട്ടം തിരി യുന്ന ചിലരുണ്ട് അങ്ങനെ ഒരാളാണ് അമ്മമ്മ.
അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥപാത്രം. ദാരിദ്ര്യവും ദുരി തവും നിറഞ്ഞതാണ് അവരുടെ ജീവിതം. നഗ്നമായ കാതു കൾ, സൂര്യകിരണങ്ങൾ നിറങ്ങളൊക്കെ കവർന്നുകൊണ്ടു പോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മ മ്മയുടെ പാദങ്ങൾ എന്നിവ അവരുടെ ദൈന്യത വരച്ചു കാണിക്കുന്നു. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംര ക്ഷണ ചുമതല അവർക്കാണ്. വിധവയായ അവർ മുന്നു പേരക്കുട്ടികളേയും പോറ്റി വളർത്താൻ കഠിനമായി അധ്വാ നിക്കുന്നു.
സ്നേഹസമ്പന്നയാണ്, ത്വാഗമൂർത്തിയാണ് എടുക്കാൻ കഴി യാത്ത ചുമടുമായി ഏകയായ അവർ പക്ഷേ, ദൃഢചിത്ത യാണ്. തേവിത്തേവി വറ്റിപ്പോയ കിണർ എന്നാണ് കഥാകാ രൻ അമ്മമ്മയെ വിശേഷിപ്പിക്കുന്നത്. എങ്കിലും വറ്റാത്ത ഉറ വപോലെ തന്റെ കൊച്ചുമക്കൾക്കു കടലോളം സ്നേഹവും, പഠിക്കാനുള്ള സൗകര്യവും അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഇല്ലായ്മയിലും അമ്മമ്മ അവർക്കു നൽക്കുന്നു. നാളെ അവർ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നൊന്നും അവർ വേവലാതിപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ഒരുക്കികൊടു ക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ.
അമ്മമ്മ എന്ന കഥാപാത്രം ലാളിത്വമുള്ള പ്രവർ ത്തികളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടി ക്കുന്നത്. കഥ വായിച്ചു കഴിയുമ്പോൾ നമ്മിൽ പലരുടെയും കണ്ണുകൾ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാ ത്രവും നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതാകുന്നത്.
Question 20.
“ഉണ്ണാവ്രതവുമായ നരെയൂട്ടുന്നൊ
രെന്നുമ്മതൻ യജ്ഞം കണ്ടുനിൽക്കെ
നീറുമെന്നുള്ളം കുറുകി പഴയമി
ച്ചോറെനിക്കുണ്ടല്ലോ വേണ്ടുവോളം
പഞ്ഞക്കെടുതിയിൽ നീറുവോർ വറ്റില്ലാ
കഞ്ഞിക്കിരന്നു വലഞ്ഞിടുമ്പോൾ പിന്നെ ഞാൻ
വൈകിയില്ലെന്നുടെ ചോറുമാ
യുമ്മതൻ പിന്നിൽ പതുങ്ങിയെത്തി
ഉള്ളലിഞ്ഞോതിനേൻ; ” എൻ ചോറുമേ കഞ്ഞി
വെള്ളത്തിലിട്ടു വിളമ്പക്കൊള്ളു!
(വേദം യൂസഫലി കേച്ചേരി)
ഈ കവിതാഭാഗത്തിന്റെ ആശയം, കാലികപ്രസക്തി, പ്രയോ ഗഭംഗി ഇവ പരിഗണിച്ച് ആശ്വാദനം തയ്യാറാക്കുക.
Answer:
റെഫർ വേദം – പാഠസംഗ്രഹം
Question 21.
“അന്നത്തെ വഴിയാത്രയ്ക്കുണ്ടായിരുന്നെന്നു പറഞ്ഞു വരുന്ന മറ്റൊരു ഗുണം അത് ഒരാളുടെ ലോകപരിചയം വളരെ വർധിപ്പിക്കുന്നതിനുതകിയിരുന്നു എന്നുള്ളതാണ്.” (വഴിയാത്ര)
ഇതുപോലെയുള്ള യാത്രകൾ നിങ്ങൾ നടത്തിയിട്ടുണ്ടാവു മല്ലോ. അത്തരം ഒരു യാത്രാനുഭവം വിവരിക്കുക.
Answer:
യാത്രാ നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ സൗന്ദര്യം മാത്രമല്ല ഒരുപാട് അനുഭവങ്ങളും അറിവുകളുമാണ്. പുതിയ ഒരു നാട് കാണുമ്പോൾ നാം പുതിയ കുറേ മനു ഷ്യരെ പരിചയപ്പെടുന്നു. അവരുടെ സംസ്കാരം, ഭാഷ, നാട് ജീവിത രീതി, വേഷം എന്നിവയെല്ലാം അടുത്തറിയാൻ നമുക്ക് സാധിക്കുന്നു. ഇതിലൂടെയെല്ലാം പുതിയ കുറേ അറിവുകൾ നേടാനും നമുക്ക് സാധിക്കുന്നു. കഴിഞ്ഞ ഓണാവധിക്കാലത്തുണ്ടായ ഒരു അനുഭവമാണ് എനിക്കി പ്പോൾ ഓർമ്മ വരുന്നത്. ഞാനും അച്ഛനും അമ്മയും കുടി യാണ് പാലക്കാടിനിടുത്തുള്ള നെല്ലിയാമ്പതിയിലേക്ക് ഒരു കൊച്ചു വിനോദ യാത്ര പോയത്. രാവിലെ പോയി വൈകിട്ട് തിരിച്ചുവരാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മനോഹരമായ തേയിലത്തോട്ടങ്ങളും, ഓറഞ്ച്ഫാമും ഒക്കെ കണ്ടു തിരിച്ചു മലയിറങ്ങുമ്പോഴേക്കും നേരം ഇരുട്ടി.
പകുതിവഴിയെത്തിയപ്പോൾ കോടയിറങ്ങിയതു കാരണം റോഡൊന്നും കാണാൻ പറ്റുന്നില്ല. എന്ത് ചെയ്യുമെന്നറി യാതെ വഴിയരികിൽ ഞങ്ങൾ നിൽക്കുമ്പോഴാണ് അടുത്ത വീട്ടിൽ നിന്ന് ഒരു ചേട്ടൻ ഇറങ്ങിവന്നത്. തമിഴ്ക്കലർന്ന മല യാളത്തിൽ ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഈ സമയത്തു യാത്ര ചെയ്യുന്നത് അപകടമാണെന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. 2 മുറി കൾ മാത്രമുള്ള ഓടിട്ട ഒരു കൊച്ചു വീടായിരുന്നു അത്. അവിടെ അദ്ദേഹത്തിന്റെ ഭാര്യയും എന്റെ അതേ പ്രായത്തി ലുള്ള മോളും ഉണ്ടായിരുന്നു. എന്റെ കയ്യിലുള്ള ചോക്ലേറ്റ് ഞാൻ അവിടുത്തെ കുട്ടിക്ക് കൊടുത്തു. തണുത്ത വിറച്ചു വിശന്നിരുന്ന ഞങ്ങൾക്ക് പുതയ്ക്കാൻ കമ്പിളി പുതപ്പും നല്ല ചൂട് കഞ്ഞിയും അവർ തന്നു. അന്ന് രാത്രി അവിടെ കിടന്നുറങ്ങി. എല്ലാവരോടും നന്ദിയും പറഞ്ഞു രാവിലെ തന്നെ ഞങ്ങൾ മലയിറങ്ങി. ജീവിതത്തിൽ ഒരിക്കലും മറ ക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്.