Students can use SSLC Malayalam Adisthana Padavali Notes Unit 1 Chapter 2 ഖൽബിലെ നിലാവ് Khalbile Nilavu Summary in Malayalam Pdf to grasp the key points of a lengthy text.
Class 10 Malayalam Khalbile Nilavu Summary
Khalbile Nilavu Class 10 Summary
Class 10 Malayalam Adisthana Padavali Unit 1 Chapter 2 ഖൽബിലെ നിലാവ് Summary
ഗ്രന്ഥകാരപരിചയം

നാടകകൃത്ത്, സിനിമാ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വ്യക്തിയായിരുന്നു കെ.ടി മുഹമ്മദ്, ജനനം. 1927 സെപ്റ്റം ബറിൽ, മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ. 2008 മാർച്ച് 25 ന് അന്തരിച്ചു. നാൽപ്പതിലധികം നാടകങ്ങളുടെ രചയിതാവും, സംവിധായകനുമായ കെ. ടി, ഇരുപതോളം ചലച്ചിത്രങ്ങളുടെ തിരക്കഥയും എഴുതിയിട്ടുണ്ട്. കറവറ്റ പശു, കടൽപ്പാലം, തുറക്കാത്ത വാതിൽ, സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാൽക്കാരം മുതലായവയാണ് പ്രധാന നാടകങ്ങൾ.. കണ്ടംബച്ച് കോട്ട്, അച്ഛനും ബാപ്പയും, കടൽപ്പാലം മുതലായ തിരക്കഥകളും, ഏതാനും സിനിമാ നാടകഗാനങ്ങളും രചിച്ചിട്ടുണ്ട്.
![]()
മലയാളചലചിത്ര ഗാനത്തിന്റെ ചരിത്രം

മലയാളത്തിലെ ഒരു സാഹിത്യ ശാഖയായിട്ടു തന്നെ ചലച്ചിത്രഗാന ങ്ങളെ പരിഗണിക്കാം. 1938 ൽ ഇറങ്ങിയ ബാലൻ മുതൽ ഇന്നു വരെ ഏതാണ്ട് മുപ്പതിനായിരം ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. കാലം മാറി വരുന്ന തിന് അനുസരിച്ച് വ്യത്യസ്ത ഭാവുകത്വത്തോടെയും സ്വഭാവ വ്യതിയാ നങ്ങളോടെയുമാണ് മലയാള സിനിമാ പിന്നണിഗാനശാഖ വളർന്നിട്ടുളളത്. സിനിമകൾ വാണിജ്യത്തിന്റെ ഭാഗമായി മാറിയതോടെ പാട്ടിന്റെ നിർവ ചനങ്ങൾക്ക് മാറ്റം വന്നു. ബെസ്റ്റ് സോങ്ങ് എന്നതിൽ നിന്നും ഹിറ്റ് സോങ്ങ് എന്ന സങ്കൽപ്പത്തിലേക്ക് മാറി. ബാലൻ, ജ്ഞാനാംബിക എന്നീ സിനിമകളിലെ പാട്ടുകളൊന്നും പിന്നണി ഗാനങ്ങളായിരുന്നില്ല. ‘നിർമ്മല’ എന്ന സിനിമ മുതലാണ് ചലച്ചിത്ര ഗാനങ്ങൾ പിന്നണി ഗാനങ്ങളായി റെക്കോർഡ് ചെയ്യപ്പെട്ടത്. അന്യഭാഷയിലെ ഗാനങ്ങളുടെ ചുവട് പിടി ച്ചാണ് ആദ്യകാല മലയാള ചലചിത്രഗാനങ്ങൾ പിറക്കുന്നത്.
1950-കളുടെ മദ്ധ്യത്തോടെയാണ് കാവ്യസമ്പുഷ്ടമായ പാട്ടുകൾ ഉണ്ടാ യത്. കവിത തുളുമ്പുന്ന വരികൾ എഴുതി അതിന് ഈണം നിർമ്മിക്കുന്ന രീതി ആരംഭിക്കുന്നത് ഇക്കാലത്താണ്. അഭയദേവ്, പി.ഭാസ്ക്കരൻ, ദക്ഷി ണാമൂർത്തി, ജി.ദേവരാജൻ, ഒ.എൻ.വി, വയലാർ, എം.എസ്.ബാബുരാജ് മുതലായവരൊക്കെ ചലച്ചിത്ര ഗാന സൃഷ്ടിയിലേക്ക് വന്നു. തുടർന്ന് എം.കെ.അർജ്ജുനൻ, ബി.എ. ചിദംബരനാഥ്, യൂസഫലി കേച്ചേരി, ശ്രീകു മാരൻ തമ്പി, എ.ടി. ഉമ്മർ മുതലായവർ രംഗപ്രവേശം ചെയ്തു. ഈണ ത്തിനനുസരിച്ച് പാട്ടെഴുതുന്ന രീതി പിന്നീട് നിലവിൽ വന്നു. ശ്യാം, സലിൽ ചൗധരി, ഇളയ രാജ മുതലായ മറ്റ് ഭാഷാ സംഗീതസംവിധായകരുടെ അരങ്ങേറ്റമാണ് പിന്നീടുണ്ടായത്. എഴുപതുകളുടെ അവസാനത്തോടെ എം.ജി. രാധാകൃഷ്ണൻ, രവീന്ദ്രൻ, ജെറി അമൽ ദേവ്, വിദ്യാധരൻ, ജോൺസൺ, ഔസേപ്പച്ചൻ മുതലായവ രുടെ സംഗീത സംവിധാനത്തിൽ ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, എം.ഡി.രാജേന്ദ്രൻ, കാവാലം നാരായണപ്പ ണിക്കർ മുതലായവർ ചലചിത്രഗാനങ്ങൾ എഴുതി. എ.ആർ. റഹ്മാന്റെ കടന്നുവരവ് സംഗീത രംഗത്ത് വൻ മാറ്റ ങ്ങൾക്ക് തുടക്കം കുറിച്ചു. വാക്കുകളില്ലാതെ സംസാരിക്കുന്ന ഭാഷയാണ് സംഗിതം. അത് വികാരങ്ങളെക്കൊ ണ്ടാണ് സംസാരിക്കുന്നതെന്ന് പറയാം.
ഖൽബിലെ നിലാവ്
കെ.ടി മുഹമ്മദ് രചിച്ച താമര പൂങ്കാവനത്തിൽ താമസിക്കുന്നോളേ എന്നാരംഭിക്കുന്ന ഗാനം ബാല്യകാലസഖി എന്ന സിനിമയിലേതാണ്. നായികയുടെ സൗന്ദര്യം നായകൻ വർണ്ണിച്ച് പാടുന്ന രൂപത്തിലുളളതാണ് ഈ ഗാനം. കെ.ജെ.യേശുദാസ് പാടിയ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത് കെ. രാഘവനാണ്.
താമരപ്പൂക്കൾ ധാരാളമായി വിരിഞ്ഞ് നിൽക്കുന്ന പൊയ്കയിൽ താമസിക്കുന്നവളായി കവി തന്റെ നായി കയെ കാണുന്നു. പഞ്ചവർണ്ണ തത്തയുടെ അഴക് പങ്ക് പറ്റുന്നവളാണ് അവൾ. മനോഹരമായ പൂനിലാവ് എല്ലാ യിടത്തും പരക്കുമ്പോൾ നായിക പൂക്കളുടെ റാണിയായി പൂത്തുല്ലസിക്കുകയാണ്. അവളെ കാത്തിരുന്ന് കാത്തി രുന്ന് നായകന്റെ കാൽ മരവിച്ച് പോകുന്നു. കണ്മണിയായ കാമുകിയെ ഒരു നോക്കു കാണാൻ കണ്ണുകൾ കൊതിക്കുകയാണ്. കണ്ണുകൊണ്ട് ഹൃദയത്തിൽ കല്ലെറിയുന്ന (തുടരെത്തുടരെ നായകനെ കടാക്ഷിക്കുന്നുവ ളാണ് നായിക. ഒരിക്കൽ പൂർണ്ണ ചന്ദ്രൻ ഏറ്റവും ശോഭയോടെ ഉദിച്ചുയർന്നു. അമ്പിളിമാമൻ നായികയെ കണ്ട് അത്ഭുതപ്പെട്ടുപോയി. നായികയുടെ സൗന്ദര്യത്തിന് മുമ്പിൽ താൻ ആരുമല്ലായെന്ന് അമ്പിളി മാമന് തോന്നിയി ട്ടുണ്ടാകണം. ഇത്രയുമാണ് പാട്ടിന്റെ ആശയം. ചലച്ചിത്രഗാനങ്ങളിൽ സാഹിത്യമേന്മ അന്വേഷിച്ച് പോകേണ്ട ആവശ്യമില്ല. കാരണം ചലച്ചിത്രഗാനങ്ങൾ സംഗീത പ്രധാനങ്ങളാണ്. പല ചലച്ചിത്രഗാനങ്ങളും കുറെ വാക്കു കൾ കോർത്തിണക്കി നിർമ്മിച്ചിരിക്കുന്നതല്ലാതെ അവയ്ക്ക് യുക്തിസഹമായ ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധി മുട്ടുണ്ട്. പി.ഭാസ്ക്കരന്റെയും, ഒ.എൻ.വി യുടെയും മറ്റും ഗാനങ്ങൾ ഇപ്പറഞ്ഞതിന് അപവാദമാണ്.
![]()
കഠിന പദങ്ങളും അർഥവും
പൂങ്കാവനം – പൂന്തോട്ടം
റങ്ക് – സൗന്ദര്യം
പങ്ക് – വീതം, ഭാഗം
പൂറാണി – പൂക്കളുടെ റാണി
കാൽതരിക്കുക – കാല് മരവിക്കുക
കൺമണി – പ്രിയപ്പെട്ടവൾ
കൺകൊതിക്കുക – കാണുവാൻ ആഗ്രഹിക്കുക
ഖൽബ് (അറബിപദം) – ഹൃദയം, മനസ്സ്
അമ്പിളിമാൻ – അമ്പിളിമാമൻ എന്നതിന്റെ ചുരുക്കം. സംഗീതഭംഗിക്കായിട്ടാണ്.