Practicing with Std 7 Malayalam Adisthana Padavali Notes Unit 2 Chapter 6 കിണറ്റിൽ വീണ പൂച്ചയെ എങ്ങനെ കയറ്റാം Kinattil Veena Poochaye Engane Kayattam Notes Questions and Answers Pdf improves language skills.
Kinattil Veena Poochaye Engane Kayattam Class 7 Notes Questions and Answers
Class 7 Malayalam Adisthana Padavali Notes Unit 2 Chapter 6 Kinattil Veena Poochaye Engane Kayattam Question Answer
Class 7 Malayalam Kinattil Veena Poochaye Engane Kayattam Notes Question Answer
കണ്ടെത്താം, എഴുതാം
Question 1.
കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ നടന്ന പ്രവർത്തനങ്ങൾ എന്തെല്ലാം?
Answer:
തൊട്ടി കിണറ്റിലിട്ടു അതിനെ കരയ്ക്ക് കയറ്റാൻ നോക്കുകയും, കണ്ണാടി കൊട്ട കൊണ്ട് വരികയും കുടുക്കിട്ട് പൂച്ചയെ കയറ്റാനും ആണ് നോക്കിയത്.
Question 2.
കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഉമ്മ നിർദേശിച്ച പരിഹാരമെന്ത്?
Answer:
പ്രസംഗത്തിന് ക്ഷണിക്കാൻ വന്ന കൂട്ടുകാരോട് പറയാൻ ആണ് ഉമ്മ നിർദ്ദേശം നൽകിയത്.
Question 3.
“ഇപ്പോൾ രണ്ടുപേരും നീന്തുകയാണ് പരസ്പരം രക്ഷപ്പെടാൻ”. സന്ദർഭം കണ്ടെത്തിയെഴുതുക.
Answer:
തൊട്ടി കൊണ്ടു പൂച്ചയെ തല്ലുന്ന രീതിയിൽ ആനന്ദൻ ശ്രമം തുടങ്ങിയപ്പോൾ പൂച്ച പിടഞ്ഞു വെള്ളത്തിൽ വീഴുകയും ആ വെപ്രാളത്തിൽ ആനന്ദനും വെള്ളത്തിലാവുകയും ചെയ്തു. രണ്ടു പേരും ഇപ്പോൾ നീന്തുകയാണ്.
![]()
എന്റെ ഭാഷയിലേക്ക്
Question 1.
“ഇന്നെക്കൊണ്ട് ഒന്നിനും ആവൂല. പ്രസങ്ങിക്കാനല്ലാതെ
വേറെന്തറിയാം ഇനിക്ക് ന്റെ പെണ്ണ്ങ്ങള്ണ്ടെങ്കില് ഒരു വയി ഓള്
കാണായിരുന്നു. എനിക്കാണെങ്കില് ശരിക്ക് കണ്ണും പിടിക്കൂല…………”
– ഈ കാര്യം നിങ്ങളുടെ പ്രദേശത്തായിരുന്നെങ്കിൽ എങ്ങനെയായിരിക്കും പറയുക? കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പ്രാദേശികഭാഷയിലേക്ക് മാറ്റിയെഴുതുക.
Answer:
ഓരോ പ്രദേശത്തും ഓരോ ഭാഷയാണ്. പ്രദേശിക ഭാഷകൾ എന്നാണ് ഓരോ ഭാഷകളും അറിയപ്പെടുക. എന്റെ ഭാഷയിലേക്ക്, നിന്നെ കൊണ്ട് ഒന്നിനും കഴിയില്ല, പ്രസംഗിക്കാനല്ലാതെ വേറെന്തറിയാം നിനക്ക്, നിന്റെ ഭാര്യ ഉണ്ടെങ്കിൽ ഒരു വഴി അവൾ കാണുകയും ചെയ്യും, എനിക്ക് ആണെങ്കിൽ കണ്ണും കാണില്ല, എന്നാണ് ഈ നാട്ടിൽ പറയുക, നിങ്ങളുടെ നാട്ടിൽ എന്താണ് പറയുന്നത് എന്ന് മാറ്റി എഴുതുക.
ഭാവാത്മകമായി വായിക്കാം
Question 1.
“അയാൾ തൊട്ടി കിണറ്റിലിട്ട് പൂച്ചയെ തൊട്ടിക്കകത്താക്കാനുള്ള ശ്രമത്തിലാണ്. ‘പൂച്ചേ നീ രക്ഷപ്പെട്ടോ’ എന്ന മട്ടിലാണ് ഞങ്ങളെല്ലാവരുടെയും നിൽപ്പ്. പൂച്ചയാകട്ടെ, ‘നിങ്ങൾ എന്നെ അപായ പ്പെടുത്തുകയാണോ’ എന്ന മട്ടിലാണ് ഞങ്ങളെ നോക്കുന്നതും ഭയന്ന് ഇടതടവില്ലാതെ കരയുന്നതും”. ഈ ഭാഗം ഭാവാത്മകമായി വായിക്കൂ. മികച്ച ഭാവാത്മക വായനയുടെ സൂചകങ്ങൾ വികസിപ്പിച്ചു. ക്ലാസിലൊരു വായനമത്സരം സംഘടിപ്പിക്കൂ.
Answer:
വായന ഒരു കഴിവാണ്. വിവിധ തരത്തിൽ നമുക്ക് വായനയെ സമീപിക്കാം വായനയെ അതിന്റെ ഭാവമുൾക്കൊണ്ടുകൊണ്ട് ആസ്വാദിച്ചു വായിക്കുക.
ശൈലി വിശദീകരിക്കാം
Question 1.
| ശൈലി | വിശദീകരണം |
| പഠിച്ചപണി പതിനെട്ടും നോക്കി. | അറിയാവുന്ന എല്ലാ വിദ്യകളും പ്രയോഗിച്ചുനോക്കി. വിജയം കണ്ടില്ല. ഈ ശൈലി കളരിപ്പയറ്റ് എന്ന ആയോധനകലയിൽനിന്നു വന്നതാണ്. |
പാഠഭാഗത്തുനിന്ന് കൂടുതൽ ശൈലികൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
| ശൈലി | വിശദീകരണം |
| പഠിച്ചപണി പതിനെട്ടും നോക്കി. | അറിയാവുന്ന എല്ലാ വിദ്യകളും പ്രയോഗിച്ചുനോക്കി. വിജയം കണ്ടില്ല. ഈ ശൈലി കളരിപ്പയറ്റ് എന്ന ആയോധനകലയിൽനിന്നു വന്നതാണ്. |
| ജനകീയ പ്രശ്നം | പൊതുകാര്യം |
സന്ദർഭം കണ്ടെത്താം
Question 1.
ദുർബലരോടും സഹായമാവശ്യമുള്ളവരോടും അനുതാപപൂർണ്ണമായ ഇടപെടൽ ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണല്ലോ. കഥയിൽ ഈ കാഴ്ചപ്പാട് പ്രതിഫലിക്കുന്ന സന്ദർഭങ്ങൾ കണ്ടെത്തി എഴുതുക.
Answer:
അനുതാപം ആവശ്യം ഉള്ളവർക്ക് അനുതാപപൂർവം ഉള്ള പരിഗണന ആവശ്യം ആണ്. ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പൂച്ച ഒരു നിസാര ജീവിയാണെങ്കിൽ പോലും അതിന്റെ ജീവനും വിലയുണ്ട് എന്ന തിരിച്ചറിവോടെ പ്രവർത്തിക്കുകയും അതിനെ രക്ഷപെടുത്താൻ തയ്യാറാവുകയും ചെയ്തു.
കാർട്ടൂൺ വിശകലനം ചെയ്യാം

Question 1.
കാർട്ടൂൺ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കാം.
Answer:
ഇന്നത്തെ സമൂഹത്തിൽ പ്രവർത്തിയേക്കാൾ കൂടുതൽ പ്രഹസനമാണ്. പ്രഹസനത്തിനു വേണ്ടി വഴിയരികിലും കവലകളിലും ധാരാളം പ്രസംഗങ്ങൾ നമുക്ക് കാണാൻ കഴിയും. അത്തരത്തിൽ ഉള്ള സന്ദർഭങ്ങളെ പരിഹസിക്കുന്ന ചിത്രമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.
സംവാദം നടത്താം
Question 1.
“എല്ലാരുടെ കിണറ്റിലും പൂച്ച വീണിട്ടുണ്ട്. വിളിക്കാൻ ആളു വന്നിട്ട്
ഓരോരുത്തരും അവരവരുടെ വീട്ടിലേക്ക് പോയിരിക്ക്യാ.”
ഇവിടെ കഥാകാരൻ ‘കിണറ്റിൽ വീണ പൂച്ച’യെ ഒരു പ്രതീകമായാണോ അവതരിപ്പിച്ചിരി ക്കുന്നത്.ഇത്തരം പ്രശ്നങ്ങൾ ഒറ്റയ്ക്കാണോ കൂട്ടായിട്ടാണോ പരിഹരിക്കേണ്ടത്? സ്വന്തം വാദമുഖങ്ങൾ യുക്തിപൂർവം സമർഥിച്ച് സംവാദം നടത്തുക.
Answer:
കിണറ്റിൽ വീണ പൂച്ച ഇവിടെ ഒരു പ്രതീകമായാണ് എഴുത്തുകാരൻ കാണുന്നത്. നമ്മുടെ സമൂഹത്തിൽ പ്രാവർത്തികമാകാത്ത ധാരാളം കാര്യങ്ങൾ പറഞ്ഞു നടക്കുന്ന രാഷ്ട്രീയ പ്രവർത്തകരെയും സാമൂഹിക നായകന്മാരെയും നമുക്ക് കാണാൻ കഴിയും. എന്നാൽ ഏറ്റവും നിസാരം ആണെങ്കിൽ പോലും പ്രസംഗം അല്ലതെ ഒന്നും നടക്കില്ല എന്നതാണ് യാഥാർഥ്യം.
നാടകം കളിക്കാം
Question 1.
കഥ വായിച്ചല്ലോ? കഥയിലെ നാടകീകരണസാധ്യതയുള്ള സന്ദർഭങ്ങൾ കണ്ടെത്തി നാടകമായി അവതരിപ്പിക്കുക.
പൂച്ചയെ രക്ഷിക്കുന്നതും അതിനിടയിൽ പൂച്ചയും അനന്ദനും വെള്ളത്തിൽ വീഴുന്ന സന്ദർഭങ്ങളും മറ്റും നാടകമായി അവതരിപ്പിക്കാം.
![]()
കഥയെഴുതാം
• “പൂച്ചയാകട്ടെ, ‘നിങ്ങൾ എന്നെ അപായപ്പെടുത്തുകയാണോ’ എന്ന മട്ടിലാണ് ഞങ്ങളെ നോക്കുന്നതും ഭയന്ന് ഇടതടവില്ലാതെ കരയുന്നതും.”
• “പൂച്ച പിടഞ്ഞ് വെളളത്തിൽ വീണു. അത് വേവലാതിയോടെ ഒന്നു നീന്തി വീണ്ടും മാടിപറ്റി.” പൂച്ചയുടെ പക്ഷത്തു നിന്നുകൊണ്ട് ഈ കഥ മാറ്റിയെഴുതുക.
Answer:
നിങ്ങളുടെ ഇഷ്ടത്തിന് കഥ മാറ്റിയെഴുതുക
ഉപനാസം തയ്യാറാക്കാം
Question1.
യൂണിറ്റിലെ പാഠഭാഗങ്ങൾ വിലയിരുത്തി സമകാലിക സാമൂഹികപ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
എല്ലാ കാര്യങ്ങളിലും പ്രഹസനം മാത്രം നടത്തുന്ന ഒരു സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്, ചിന്തിച്ചു പ്രവർത്തിക്കേണ്ട നിസാര കാര്യങ്ങൾ പോലും ബഹുജന പ്രഹസനം ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ജീവിതത്തിൽ പ്രവർത്തികമാക്കേണ്ട ചില കാര്യങ്ങൾ പ്രസംഗം പോലെ നിസാരം അല്ല എന്ന് തെളിയിക്കുകയും, തന്നെ കൊണ്ട് ഒരു സംസ്കാരം തന്നെ കെട്ടിയെടുക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന പുരുഷ മേധാവികൾക്കും ഈ കഥ ഒരു പാഠമാണ് എന്ന് തെളിയിക്കുകയാണ് അക്ബർ കക്കട്ടിൽ തന്റെ നർമ ബോധത്തിലൂടെ. തമാശയിലൂടെ ആണെങ്കിലും പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ സമൂഹത്തിനു നേരെ അഴിച്ചു വിടുന്ന പരിഹാസമായാണ് കാണുന്നത്.
അറിവിലേക്ക്

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു അക്ബർ കക്കട്ടിൽ (7 ജൂലൈ 1954 17 ഫെബ്രുവരി 2016). നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ് (രണ്ട് തവണ. സ്കൂൾ ഡയറി 1992, വടക്കുനിന്നൊരു കുടുംബവൃത്താന്തം 2003), മുണ്ടശേരി അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. “അദ്ധ്യാപക കഥകൾ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ അക്ബർ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി വിലയിരുത്തപ്പെടുന്നു.
ഓർത്തിരിക്കാം
- പ്രഹസനം അല്ല പ്രവർത്തിയാണ് വേണ്ടത്
- സാമൂഹികവും സാംസ്കാരികവുമായ വിമർശനമാണ് ഈ കഥ
- സമൂഹത്തെ നർമത്തിൽ ചാലിച്ചു വിമർശിക്കുകയാണ് എഴുത്തുകാരൻ