കിട്ടുമ്മാവൻ Notes Kittummavan Question Answer Class 9 Adisthana Padavali Chapter 8

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam കിട്ടുമ്മാവൻ Kittummavan Notes Question and Answer improves language skills.

Kittummavan Notes Question Answer Class 9 Malayalam Adisthana Padavali Chapter 8

9th Class Malayalam Adisthana Padavali Unit 3 Chapter 8 Notes Question Answer Kittummavan

Class 9 Malayalam Kittummavan Notes Questions and Answers

Question 1.
ചേനകൊണ്ട് ഒരു മൊളോഷ്യം, അല്ലെങ്കിൽ മുതിരച്ചാറാവട്ടെ. ഉച്ചയ്ക്കുള്ള കൂട്ടാനുണ്ടെങ്കിൽ അത്. പിന്നെ എന്താണ്? മീൻ വരുന്നുണ്ടെങ്കിൽ വാങ്ങുക. എല്ലാം ഉണ്ടാക്കാൻ ജോലിയാണ്. ഒരു തോരൻ കൂടെ ആകാം, മതി.’
കിട്ടുമ്മാവന്റെ ഭക്ഷണപ്രിയം വ്യക്തമാക്കുന്ന സന്ദർഭമാണിത്. കഥയിൽ നിന്ന് കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തുക.?
Answer:
ചെറുപയർ പുഴുങ്ങി തോരൻ വയ്ക്കണം. തോരൻ വയ്ക്കുമ്പോൾ പ്രത്യേകം ഒരു കാര്യം ഓർക്കണം, വെളുത്തുള്ളി ചേർക്കാൻ മറക്കരുത്. പിന്നെ എന്താണ്? ചെറുകിഴങ്ങുകൊണ്ട് ഒരു അസ്ത്രമായിക്കൊള്ളട്ടെ. നല്ല പുളിച്ച മോരും ചേർത്ത് ഒരു ചമ്മന്തി അരയ്ക്കുക മതി. പർപ്പടകമുണ്ടല്ലോ. അഞ്ചാറെണ്ണം ചുട്ട് തേങ്ങാപ്പൂളുമായിട്ട് അതുകൂടെ ആയിക്കൊള്ളട്ടെ. ശർക്കരയില്ലേ. ഇതെല്ലാം കിട്ടുമ്മാവന്റെ ഭക്ഷണപ്രിയത്തെ കാണിക്കുന്ന സന്ദർഭങ്ങളാണ്

Question 2.
കിട്ടുമ്മാവൻ എന്ന കഥാപാത്രത്തിന്റെ സവിശേഷതകൾ കണ്ടെത്തി ഏകാഭിനയ രൂപത്തിൽ ക്ലാസിൽ അവതരിപ്പിക്കുക.?
Answer:

  • ഏകാഭിനയത്തിനാവശ്യമായ രീതിയിൽ കഥ ചുരുക്കി ആശയം ചോർന്നു പോകാതെ അവതരിപ്പിക്കുക ഭക്ഷണപ്രിയൻ
  • അധ്വാനി
  • രസികൻ
  • നിഷ്കളങ്കൻ
  • എത്ര കഴിച്ചാലും വയർ നിറയാത്ത അവസ്ഥ

കിട്ടുമ്മാവൻ Notes Kittummavan Question Answer Class 9 Adisthana Padavali Chapter 8

Question 3.
ഭക്ഷണത്തോടുള്ള ആർത്തി കിട്ടുമ്മാവന്റെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിച്ചത്? കണ്ടെത്തി എഴുതുക.?
Answer:
ഏതു കാര്യത്തോടാണെങ്കിലും മനുഷ്യന് അമിതമായ ഭ്രമവും ആർത്തിയും നല്ലതല്ല, അമിതമായ ഭ്രമം മനുഷ്യനെ നാശത്തിൽ എത്തിക്കും എന്നതാണ് കിട്ടുമ്മാവന്റെ കഥാപാത്രം പങ്കു വെയ്ക്കുന്ന പാഠം. അമിതമായാൽ അമൃതും വിഷം എന്നതുപോലെ, കിട്ടുമ്മാവൻ തന്റെ സ്വന്തം വയറിനെ പറ്റി മാത്രമാണ് ചിന്തിക്കുന്നത്. എത്ര തിന്നാലും നിറയാത്ത കിട്ടുമ്മാവന്റെ വയർ ഒടുവിൽ ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കേണ്ട അവസ്ഥയിലേക്ക് കിട്ടുമ്മാവനെ എത്തിച്ചു. ഒടുവിൽ ഒന്നുമില്ലായ്മയിലേക്കും എത്തിച്ചേരുന്നതിനോടൊപ്പം ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത അവസ്ഥയിലേക്കു കിട്ടുമ്മാവൻ മാറി.

Question 4.
നാരങ്ങയോ മാങ്ങയോ എന്തെങ്കിലും വേണം.
നാരങ്ങയും മാങ്ങയും വേണം,
ഈ രണ്ടുവാക്യങ്ങളും തമ്മിലുള്ള വ്യത്യാസം എന്ത്? വിശദീകരിക്കുക.?
Answer:
നാരങ്ങയോ മാങ്ങയോ എന്തെങ്കിലും വേണം എന്നുള്ളതിൽ രണ്ടിൽ ഏതെങ്കിലും ഒരെണ്ണം എന്നർഥം ആണ് വരുന്നത്. നാരങ്ങയും മാങ്ങയും വേണം എന്നുള്ളതിൽ രണ്ടും വേണം എന്നും, രണ്ടിനും തുല്യ പ്രധാന്യം ആണ് ഈ വാക്യത്തിൽ അർത്ഥമാകുന്നത്.

Question 5.
‘ചെറുപയർ പുഴുങ്ങി തോരൻ വയ്ക്കണം. തോരൻ വയ്ക്കുമ്പോൾ പ്രത്യേകം ഒരുകാര്യം ഓർക്കണം. വെളുത്തുള്ളി ചേർക്കാൻ മറക്കരുത്. പിന്നെ എന്താണ്? ചെറുകിഴങ്ങുകൊണ്ട് അസ്ത്രമായിക്കൊള്ളട്ടെ. നല്ല പുളിച്ച മോരും ചേർത്ത് ഒരു ചമ്മന്തി അരയ്ക്കുക, മതി. തെല്ലോർത്തിട്ടു കിട്ടുമ്മാവൻ പറഞ്ഞു. പർപ്പടകമുണ്ടല്ലോ. അഞ്ചാറെണ്ണം ചുട്ട് തേങ്ങാപ്പൂളുമായിട്ട് അതുകൂടെ ആയിക്കൊള്ളട്ടെ. കിട്ടുമ്മാവൻ കുട്ടിച്ചേച്ചിയോട് പറയുന്ന കാര്യം നിങ്ങൾ മറ്റൊരാളോട് പറയുന്നത് എങ്ങനെയായിരിക്കും? മാറ്റി എഴുതുക.
Answer:
ചെറുപയർ പുഴുങ്ങി തോരൻ വയ്ക്കണം, തോരനിൽ വെളുത്തുള്ളി ചേർക്കാൻ മറക്കരുത്. പിന്നെന്താ ചെറുകിഴങ്ങു കൊണ്ടൊരു അസ്ത്രവും നല്ല പുളിച്ച മോര് ചേർത്ത് ഒരു ചമ്മന്തിയും അരക്കണം. പപ്പടമുണ്ടെങ്കിൽ അഞ്ചാറെണ്ണം ചുട്ടുതേങ്ങാപ്പൂളുമായി എടുക്കാം.

Question 6.
ചെറുപയർ തോരൻ, അസ്ത്രം പിന്നെ നാരങ്ങാക്കറി, മാങ്ങാക്കറിയോ… തിന്നു മുടിഞ്ഞൊരു കിട്ടുമ്മാവൻ വീടുകൾ തോറും കയറിയിറങ്ങി
കിട്ടുമ്മാവനെ കേന്ദ്രകഥാപാത്രമാക്കിയ തുള്ളൽക്കവിതയിലെ ചില വരികൾ മാതൃകയായി മുകളിൽ നൽകിയിരിക്കുന്നു. കൂടുതൽ വരികൾ ഉൾപ്പെടുത്തി തുള്ളൽക്കവിതയുടെ താളത്തിൽ കവിത രചിക്കുക. ?
Answer:
തുള്ളൽ കവിതയുടെ ഈണം യുട്യൂബ് ഉപയോഗിച്ച് ക്ലാസിൽ കേൾക്കാൻ അവസരമൊരുക്കണം. തുള്ളൽക്കവിതയുടെ ഈണത്തിലും താളത്തിലും പുനഃക്രമീകരണം ചെയ്തു അവതരിപ്പിക്കുക.
കഞ്ഞിക്കൊരു തരി ക്ഷാരം വേണം,
കഞ്ഞിക്കൊപ്പം അവിലും വേണം
പപ്പടമൊരുപിടി തേങ്ങയ്ക്കൊപ്പം,
പിന്നീടുള്ളത് അത്താഴത്തിന്, ബാക്കി വരികൾ കൂട്ടി ചേർക്കുക

Question 7.
ഒരു വയറിനു മാത്രമായി ഒരു വയലും വിളയുന്നില്ല. വരികളുടെ ആശയം വിശദമാക്കുക?
Answer:
കിട്ടുമ്മാവൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട വരികളാണ് ഇവിടെ തന്നിരിക്കുന്നത്. കിട്ടുമ്മാവൻ മറ്റൊരാളിന്റെ വിശപ്പിനെ പറ്റിയോ മറ്റൊരാൾ വെച്ചുണ്ടാക്കാൻ എടുക്കുന്ന കഷ്ടപ്പാടിനെകുറിച്ചോ ചിന്തിക്കുന്നില്ല. തനിക്ക് ഏറ്റവും രുചികരമായ ഭക്ഷണം കിട്ടണം, സ്വന്തം കുഞ്ഞിന്റെ വിശപ്പിനെപ്പോലും പരിഗണിക്കാതെ സ്വന്തം വയർ നിറയ്ക്കുന്ന ആളാണ് കിട്ടുമ്മാവൻ. ഒരു വയറിനു മാത്രമായല്ല ഒരു വയലും വിളയുന്നത്. എല്ലാം ഒറ്റയ്ക്ക് എന്ന ചിന്താഗതി നല്ലതല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

കിട്ടുമ്മാവൻ Notes Kittummavan Question Answer Class 9 Adisthana Padavali Chapter 8

Question 8.
നിങ്ങൾക്ക് ഏറ്റവും പ്രിയമുള്ള വിഭവങ്ങൾ ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തുക? വിഭവങ്ങൾ ക്ലാസിൽ പരിചയപ്പെടുത്തി, രുചി മേള സംഘടിപ്പിക്കുക?
Answer:
എല അട അല്ലെങ്കിൽ ഇല അട വാഴയിലയിൽ ഉണ്ടാക്കുന്ന വിധം:

  1. തേങ്ങ ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ കൈകൊണ്ട് നന്നായി യോജിപ്പിച്ച്മൃ ദുവാകുന്നതുവരെ നന്നായി ഇളക്കുക.
  2. അര ടീസ്പൂൺ എണ്ണ വിരലുകൾ കൊണ്ട് ഇലയിൽ മുഴുവൻ പുരട്ടുക.
  3. ചൂടുവെള്ളവും ഉപ്പും ചേർത്ത് അരിപ്പൊടി കുഴക്കുക (ചപ്പാത്തി മാവ് പോലെ, അധികം വെള്ളമില്ല
  4. ഇലയുടെ നടുവിൽ നാരങ്ങാ വലിപ്പമുള്ള മാവ് വയ്ക്കുക, വിരൽ കൊണ്ട് പരത്തുക, അതിൽ ചേരുവ പരത്തുക.
  5. ഇല പകുതിയായി മടക്കുക. ഇലയുടെ അറ്റങ്ങൾ മുറുകെ പിടിക്കുക.
  6. ഒരു സ്റ്റീമർ/ഇഡ്ലി കുക്കറിൽ 10 മിനിറ്റ് ആവിയിൽ വേവിക്കുക. എല അട ചൂടോടെയോ തണുത്തതിന് ശേഷമോ വിളമ്പുക.

Leave a Comment