കൊയക്കട്ട Notes Question Answer Class 6 Kerala Padavali Chapter 3

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 3 കൊയക്കട്ട Koyakkatta Notes Questions and Answers Pdf improves language skills.

Koyakkatta Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 1 Chapter 3 Koyakkatta Question Answer

Class 6 Malayalam Koyakkatta Notes Question Answer

പഠനപ്രവർത്തനങ്ങൾ
കവിതയിലെന്തെല്ലാം കാര്യങ്ങൾ

Question 1.
മലഞ്ചെരിവിലെ കൊച്ചു വീടുകളിൽ കത്തുന്ന വിളക്കുകളെ കവിതയിൽ എങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു?
Answer:
മുനിഞ്ഞു കത്തുന്ന മിന്നാമിനുങ്ങിന്റെ വെട്ടം പോലെയെന്നാണ് മലഞ്ചരിവിലെ കൊച്ചു വീടുകളിൽ കത്തുന്ന വിളക്കുകളെ കവിതയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

Question 2.
‘നേരമേറെ മോന്തിയായല്ലോ’ എന്ന് ആശങ്കപ്പെടാൻ എന്താവും കാരണം?
Answer:
പലഹാര പൊതിയുമായി വരുന്ന വലിയമ്മയെ കാത്തിരിക്കുന്ന കുട്ടിയുടെ മനസിലെ വ്യഗ്രതയാണ് ഇവിടെ സൂചിപ്പിക്കുന്നത്. സന്ധ്യയായിട്ടും വലിയമ്മയെ കാണാതിരുന്നത് കുട്ടിയിൽ ആശങ്കയുണ്ടാക്കുന്നു, വലിയമ്മയോടുള്ള കുട്ടിയുടെ സ്നേഹവും ഈ ആശങ്കക്ക് പിന്നിലുണ്ട്

Question 3.
വലിയമ്മ കൊണ്ടുവരുന്ന കൊയക്കട്ടയിൽ രുചിക്കപ്പുറം എന്തെല്ലാം അടങ്ങിയിട്ടുണ്ട്?
Answer:
വലിയമ്മയുടെ വാത്സല്യത്തിന്റെ പാൽ നിലാവ് അതിൽ അലിഞ്ഞിട്ടുണ്ട്. തലമുറകളുടെ അധ്വാനഫലമായ പാടത്തിന്റെ പച്ചപ്പ് അതിൽ അലിഞ്ഞിട്ടുണ്ട് . മണ്ണിന്റെ പശിമയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരിന്റെ താളം അതിലുണ്ട്. ആ മണ്ണിൽ നിന്നും വളർന്ന് മാനത്തോളമുയരുന്ന തണൽ മരങ്ങളുടെ കുളിരും അതിൽ കലർന്നിട്ടുണ്ട്. നാടൻപ്പാട്ടുകളുടെ ഈണവും പൊരുളുമെല്ലാം ആ കൊയക്കട്ടയുടെ രുചിയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.

കൊയക്കട്ട Notes Question Answer Class 6 Kerala Padavali Chapter 3

Question 4.
വലിയമ്മയുടെ കൈകളുടെ സ്പർശത്തെ എങ്ങനെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്?
Answer:
പനി വന്നാൽ തുണി നനച്ചു നെറ്റിയിലിട്ടു തണുപ്പിക്കുന്ന വലിയമ്മയുടെ കരസ്പർശത്തിൽ
വാത്സല്യത്തിന്റെ കുളിര് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്

Question 5.
പ്രകൃതിയിലും ജീവിതത്തിലും വന്നു ചേർന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തു
Answer:
വയലുകൾ നികന്നെങ്ങും
നഗരത്തീ വിഭവങ്ങൾ
വിളമ്പുന്ന മണിമേട
യുയർന്നു വാനിൽ!

ചിത്രം വരക്കുന്ന വാക്കുകൾ

Question 1.
മുനിഞ്ഞു കത്തുന്ന മിന്നാ-
മിനുങ്ങുപോൽ ചിമ്മിനിക്കു-
ടകലെയായ് പൂരതോറും
മലഞ്ചെരിവിൽ
ഈ വരികളിൽ ഒരു ചിത്രം തെളിയുന്നുണ്ടല്ലോ. വയൽ വരമ്പിലൂടെ വരുന്ന വലിയമ്മയുടെ ചിത്രവും കവിതയിൽ കാണാം.
ഇതുപോലെ നിങ്ങൾക്കു പ്രിയപ്പെട്ട ഒരു കാഴ്ചയെ, അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളെ വാക്കുകൊ ണ്ടുള്ള ഒരു ചിത്രമായി ആവിഷ്കരിക്കൂ. ഗദ്യത്തിലും എഴുതാം.
Answer:
കവിതയിലെ വാങ്മയ ചിത്രങ്ങൾ
1. മുനിഞ്ഞു കത്തുന്ന മിന്നാ
മിനുങ്ങുപോൽ ചിമ്മിനിക്കു
ടകലെയായ് കൂരതോറും
മലഞ്ചരിവിൽ
……………….. സന്ധ്യാസമയത്തെ കൂരകളുടെ ചിത്രം

2. ചരൽക്കുന്നു കയറിയു
മിറങ്ങിയും മരങ്ങൾത
ന്നിടയിലൂടൊരു രൂപം
….വലിയമ്മ വരുന്ന ദൃശ്യം

സ്വന്തം വാങ്മയ ചിത്രം അവതരിപ്പിക്കാം
ഉദ: പലവർണ പൂക്കൾ വിടർത്തി
ചിരി തൂകി പൂന്തോട്ടം

വെട്ടിയിട്ട മരങ്ങൾക്കിടയിൽ
കരിയിലകൾക്ക് നടുവിൽ
വരണ്ടു വറ്റിയ മണ്ണിൽ ഒരു പുതു നാമ്പ്

വരികളിൽ നിറയുന്ന സൗന്ദര്യം

Question 1.
സ്നേഹവും വാത്സ്യവും രുചിയും ഒത്തുചേർന്ന സുഖരമായ അനുഭവമാണ് കവിത പകർന്നുത രുന്നത്.
“സ്മരണയിൽ മണക്കുന്നു കൊതിയൂറും കൊയക്കട്ട”
“അതിലുണ്ട് വാത്സല്യത്തിൽ പാൽ നിലാവ്”
ഇങ്ങനെ സുന്ദരമായ ഒട്ടേറെ പ്രയോഗങ്ങൾ കവിതയിലുണ്ട്. വരികളിൽ നിറയുന്ന സൗന്ദര്യം കണ്ടെത്തി കവിതയ്ക്ക് ആസ്വാദനക്കുറപ്പ് തയ്യാറാക്കൂ.
Answer:
കവിതയുടെ ശീർഷകം തന്നെ ഒരു ഭക്ഷണ വിഭവത്തിന്റെ പേരാണ്, ഏറെ രുചികരമായ ഒരു പലഹാരം ‘കൊയക്കട്ട്’ കൊഴുക്കട്ട എന്ന മാനക ഭാഷയല്ല കവി ഉപയോഗിച്ചിരിക്കുന്നത് പകരം ഗ്രാമ്യ ഭാഷ് തന്നെ ഉപയോഗിച്ചിരിക്കുന്നു. നാടിനോട് ചേർന്നു കിടക്കുന്ന ഓർമ്മയായത് കൊണ്ടാവാം കവി നാടൻ ഭാഷതന്നെ കവിതയിലുടനീളം ഉപയോഗിക്കുന്നത്. കൃത്രിമ നിറങ്ങളൊ ചേരുവകളോ ഇല്ലാത്ത ഒരു കാലഘട്ടത്തിന്റെ രുചി ഓർമ്മകൾ കൃത്രിമ ഭാഷ നൽകാതെ കവി ഇവിടെ ചേർത്തു വെക്കുന്നു.കൊതിയൂറുന്ന കൊയക്കട്ട മടിക്കുത്തിൽ ഭദ്രമായി പൊതിഞ്ഞു കെട്ടി മഴയത്ത് നനഞ്ഞൊട്ടി ഓലകുടചൂടി വയൽ വരമ്പിലൂടെ വരുന്ന വലിയമ്മയുടെ ഓർമ്മ, വലിയമ്മ വരുമ്പോൾ ആ പലഹാര പൊതി തുറക്കാൻ കൊതിയോടെ കാത്തിരിക്കുന്ന കുട്ടികൾ, ആ പലഹാരത്തിൽ വലിയമ്മയുടെ വാത്സല്യത്തിന്റെ പാൽ നിലാവ് അലിഞ്ഞിട്ടുണ്ട്. തലമുറകളുടെ അധ്വാന ഫലമായ പാടത്തിന്റെ പച്ചപ്പ് അതിലുണ്ട്.

പച്ചപ്പും പശിമയും തണലും കുളിരുമുള്ള പ്രകൃതിയുടെ സമ്മാനമാണ് ഭക്ഷണവിഭവങ്ങൾ. ഭക്ഷിക്കാൻ വേണ്ടി മാത്രമല്ല സാന്ത്വനമാകാനും, മുറിവുണക്കുന്ന ഔഷധമാകാനും പ്രകൃതി നമ്മുക്കൊപ്പമുണ്ട്. പനി വന്നാൽ നെറ്റിയിൽ നനഞ്ഞ ശീല വച്ച് തണുപ്പിക്കുന്ന കരസ്പർശത്തെയും മുറിവിൽ ഇല പച്ച നീരൊഴിച്ച് മുറിവുണക്കുന്ന നാട്ടുവൈദ്യത്തെയും കവി ഓർത്തെടുക്കുന്നു. മനുഷ്യനെ ബാധിക്കുന്ന രോഗങ്ങൾക്ക് ലാദേച്ഛയില്ലാതെ പ്രതിവിധി കണ്ടെത്താനുള്ള മനസ്സ് ആ നാട്ടു സംസ്കാരത്തിന്റെ സവിശേഷത യായിരുന്നു. ജീവത്തായ, സജീവമായ ജീവജാലങ്ങൾ നിറഞ്ഞ ; ജൈവ വൈവിധ്യം നിറഞ്ഞ ഈ പ്രപഞ്ചം എന്താണെന്നു മനസ്സിലാക്കി തരുന്ന മഹത്തായ ഒരു പാഠം ആ കൊയക്കട്ട ഉൾക്കാണ്ടിരുന്നു.

വലിയമ്മ വാത്സല്യത്തോടെ തന്ന കൊയക്കട്ട നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് കുട്ടിയെ പലതും പഠിപ്പിച്ചു.

ഒരോ വായനയിലും ഓർമ്മകളിലേക്കും ഒരു സുവർണ്ണ കാലത്തിന്റെ നഷ്ട്ടങ്ങളിലേക്കും കവി നമ്മെ കൂട്ടി കൊണ്ടു പോകുന്നു.

കൊയക്കട്ട Notes Question Answer Class 6 Kerala Padavali Chapter 3

Question 2.
വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾക്കും പകരം നഗരത്തിലെ ഭക്ഷ്യവിഭവങ്ങൾ പ്രചാരത്തി ലായി. നമ്മുടെ ഭക്ഷണശീലങ്ങളിലും മാറ്റം വന്നു.
ഭക്ഷണവിഭവങ്ങളിലും ഭക്ഷണശീലത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് ക്ലാസിൽ ഒരു ചർച്ച നടത്തു. ചർച്ചയിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ചുമർപത്രം തയ്യാറാക്കി ക്ലാസിൽ പ്രദർശി പ്പിക്കുമല്ലോ.
Answer:
പലഹാരപ്പൊതിയും നഗരത്തീ വിഭവങ്ങളും

ഭക്ഷണ വിഭവങ്ങളിലും ഭക്ഷണ ശീലത്തിലും വന്ന മാറ്റങ്ങൾ

നാഗരികതയുടെ കടന്നുകയറ്റം നമ്മുടെ നാടിന്റെ സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭക്ഷണവും നമ്മുടെ സംസ്കാരമായിരുന്നു എന്നാൽ ഇന്ന് ഭക്ഷണവിഭവങ്ങളിലും ഭക്ഷണ ശീലങ്ങളിലും വലിയ മാറ്റങ്ങൾ വന്നു. നമ്മുടെ പരമ്പരാഗത ഭക്ഷണ വിഭവങ്ങൾ നമ്മിൽ നിന്നും മാഞ്ഞുപോയി അത്തരം ഭക്ഷണങ്ങൾ ഇഷ്ടപ്പെടാത്ത ‘സ്റ്റാറ്റസിനു’ കൊള്ളാത്തതായി കാണുന്ന ഒരു യുവ തലമുറയാണ് ഇന്ന് നിലനിൽക്കുന്നത്. ഒരു നാടിന്റെ ഭക്ഷണ രീതി അവിടുത്തെ ഭൂപ്രകൃതിക്കും കാലാവസ്ഥാക്കും ചേർന്നു പോകുന്ന രീതിയിലാണ് രൂപപ്പെടുത്തുന്നത് എന്നാൽ ഇന്ന് പല സംസ്ക്കാരത്തിലെ രാജ്യങ്ങളിലെ വിഭവങ്ങൾ നമ്മുടെ നാട്ടിലും കടന്നു വന്നു പ്രൊസസ്ഡ് ഫുഡും, ഇൻസ്റ്റന്റ് ഭക്ഷണ വസ്തുക്കളും ഇഷ്ട വിഭവങ്ങളായി മാറുന്നു. അതിലൂടെ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഭക്ഷണം ആർഭാടമല്ല ആരോഗ്യത്തിനുള്ള ഉപാധിയാണ് എന്ന് നാം മറന്നു പോകുന്നു.

കൂടുതൽ ചോദ്യങ്ങൾ

Question 1.
‘കൊയക്കട്ട്’ കവിതയുടെ രചയിതാവ് ആരാണ്?
Answer:
വിഷ്ണുമംഗലം പി. ശങ്കരൻ

Question 2.
കവിതയിൽ ഉദ്ദേശിച്ച ഭക്ഷണ വിഭവം ഏതാണ്?
Answer:
കൊയക്കട്ട

Question 3.
കൊയക്കട്ട കവിതയിൽ കവി ഓർത്തെടുക്കുന്നത് ആരെയാണ്?
Answer:
വലിയമ്മ

Question 4.
വലിയമ്മ കൊണ്ടുവന്ന പലഹാരത്തിന് അടയാളമായത് എന്താണ്?
Answer:
വാത്സല്യം

Question 5.
കവിത ആരംഭിക്കുന്നത് ഏത് കാലാവസ്ഥയിലായാണ്?
Answer:
മഴക്കാലം

Question 6.
കൊയക്കട്ട പൊതിഞ്ഞു കൊണ്ടുവന്നത് എവിടെയാണ്?
Answer:
മടിക്കുത്ത്

കൊയക്കട്ട Notes Question Answer Class 6 Kerala Padavali Chapter 3

Question 7.
വലിയമ്മ മൂടിയിരുന്ന കച്ചവട ഉപകരണം ഏതാണ്?
Answer:
ഓലക്കുട

Question 8.
കവിതയിൽ ‘വലിയമ്മ’ എന്ന കഥാപാത്രത്തിന് കവി നൽകിയ പ്രാധാന്യം എന്താണ്?
Answer:
വലിയമ്മ, കുട്ടിക്കാലത്തെ സ്നേഹവും സംരക്ഷണവും പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ്. കുഞ്ഞിന്റെ കാത്തിരിപ്പ്, വാത്സല്യം നിറഞ്ഞ കൊയക്കട്ട, എല്ലാം വലിയമ്മയുടെ ഓർമ്മകളായി കവിതയിൽ പ്രതിഫലിക്കുന്നു.

Question 9.
നാടൻ ഭാഷയുടെ ഉപയോഗം കവിതയ്ക്ക് ഏത് പ്രത്യേകത നൽകുന്നു?
Answer:
നാടൻ ഭാഷയുടെ ഉപയോഗം കവിതയെ കൂടുതൽ ഓർമ്മയോടും അനുഭവപ്രധാനതയോടും ബന്ധിപ്പിക്കുന്നു. “കൊയക്കട്ട പോലുള്ള ഗ്രാമ്യപദങ്ങൾ കവിതയെ സമ്പന്നമാക്കുന്നു.

Question 10.
കൊയക്കട്ട കവിതയിൽ പറയുന്ന ഭക്ഷണത്തിന്റെ പിന്നിലുള്ള സ്നേഹബന്ധം എങ്ങനെ പ്രതിഫലിക്കുന്നു?
Answer:
ഭക്ഷണം അത്രമാത്രം ഭക്ഷ്യവസ്തുവല്ല; അത് നൽകുന്നവരുടെ സ്നേഹവും സാന്ത്വനവും അതിനോടൊപ്പം ചേർന്ന് വരുന്നു. വലിയമ്മ കൊണ്ടുവന്ന കൊയക്കട്ടയിൽ വാത്സല്യത്തിന്റെ പാൽനിലാവ് അലിഞ്ഞു ചേർന്നിരിക്കുന്നു എന്ന് കവി പറയുന്നു.

Leave a Comment