കൊയക്കട്ട Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and കൊയക്കട്ട Koyakkatta Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Koyakkatta Summary

Koyakkatta Summary in Malayalam

കൊയക്കട്ട Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ദിവാകരൻ വിഷ്ണുമംഗലം
കൊയക്കട്ട Summary in Malayalam Class 6 1
1965 മാർച്ച് 5 ന് കാസർകോട് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്ത് ജനിച്ചു. ജിയോളജിയിൽ റാങ്കോടെ എം.എസ് സി. ബിരുദാനന്തരബിരുദം. ഭൂശാസ്ത്രവകുപ്പിൽ സീനിയർ ജിയോളജിസ്റ്റായി ജോലി ചെയ്തു. നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ, ധമനികൾ, രാവോർമ്മ, കൊയക്കട്ട, ഉറവിടം (കവിതാസമാഹാരങ്ങൾ), മുത്തശ്ശി കാത്തിരിക്കുന്നു (ബാലകവിതകൾ), ഉണ്ണിയാർച്ച, പാലാട്ടു കോമൻ (പുനരാഖ്യാനം) എന്നീ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചു. കവിതയ്ക്ക് വി.ടി. കുമാരൻ സ്മാരക കവിതാഅവാർഡ് (1989), മഹാകവി കുട്ടമത്ത് അവാർഡ് (1995), കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ് (1996), വൈലോപ്പിള്ളി അവാർഡ് (1997), ഇടശ്ശേരി അവാർഡ് (2005), മുംബൈയിൽനിന്നും ജ്വാലാ അവാർഡ് (2006), അബുദാബി ശക്തി അവാർഡ് (2007), മഹാത്മാഗാന്ധി സർവകലാശാല സംസ്കാര’യുടെ കവിതാപുരസ്കാരം (2014), എൻ.വി.കൃഷ്ണ വാരിയർ സ്മാരക കവിതാപുരസ്കാരം (2015), മഹാകവി പി. ഫൗണ്ടേഷന്റെ താമരത്തോണി കവിതാപുരസ്കാരം (2017), മൂടാടി ദാമോദരൻ സ്മാരക കവിതാ അവാർഡ് (2018), വി.വി.കെ. കവിതാപുരസ്കാരം (2019), മൂലൂർ അവാർഡ് (2019), തിരുനല്ലൂർ കവിതാ അവാർഡ് (2021) തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

കൊയക്കട്ട Summary in Malayalam Class 6

കവിതയുടെ ആശയം

ഭക്ഷണം ഒരു സംസ്ക്കാരമാണ്. ഒരോ ഭക്ഷണ വിഭവത്തോടൊപ്പവും അത് ഉണ്ടാക്കി ഊട്ടുന്നവരുടെ മനസും സ്നേഹവും ലയിച്ചു ചേരുന്നുണ്ട് . ആ സ്നേഹം കൂടിയാണ് ആ വിഭവത്തിന് രുചി കൂട്ടുന്നത്. ഊട്ടുന്നവരുടെ സ്നേഹ സൗഹൃദങ്ങളുടെ അടയാളമാണ് ഭക്ഷണം. ചില ഭക്ഷണ വിഭവങ്ങളോട് ചേർന്ന് ചില വ്യക്തികളേ കൂടി നാം ഓർത്തെടുക്കാറുണ്ട് ചില വിഭവങ്ങൾ ചിലർ വിളമ്പി തരുമ്പോൾ കൂടുതൽ ആസ്വാദ്യമായി കഴിക്കാറുണ്ട്. ഇത്തരം രുചിയോർമകളെക്കുറിച്ചും കാലഘട്ടത്തിനനുസരിച്ച് മാറി വരുന്ന പുത്തൻ ഭക്ഷണ സംസ്കാരത്തിനെ കുറിച്ചുമാണ് ഈ കവിത സംസാരിക്കുന്നത്.

കവിതയുടെ ശീർഷകം തന്നെ ഒരു ഭക്ഷണ വിഭവത്തിന്റെ പേരാണ്, ഏറെ രുചികരമായ ഒരു പലഹാരം ‘കൊയക്കട്ട’ കൊഴുക്കട്ട എന്ന മാനക ഭാഷയല്ല കവി ഉപയോഗിച്ചിരിക്കുന്നത്. പകരം ഗ്രാമ്യ ഭാഷ തന്നെ ഉപയോഗിച്ചിരിക്കുന്നു. നാടിനോട് ചേർന്നു കിടക്കുന്ന ഓർമ്മയായത് കൊണ്ടാവാം കവി നാടൻ ഭാഷതന്നെ കവിതയിലുടനീളം ഉപയോഗിക്കുന്നത്. കൃത്രിമ നിറങ്ങളൊ ചേരുവകളോ ഇല്ലാത്ത ഒരു കാലഘട്ടത്തിന്റെ രുചി ഓർമ്മകൾ കൃത്രിമ ഭാഷ നൽകാതെ കവി ആവിഷ്ക്കരിക്കുന്നു. കവിക്ക് കൊയിക്കട്ട ഓർമ്മ അദ്ദേഹത്തിന്റെ വലിയമ്മയുടെ ഓർമ്മ കൂടിയാണ് . കുട്ടിക്കാലത്തെ ഓർമ്മകളാണ് കവി ആവഷ്ക്കരിക്കുന്നത്. മഴക്കാലത്തെ ഇരുൾ മൂടിഞ്ഞുടങ്ങിയ മൂവന്തി നേരം വീട്ടിന്റെ ചായ്പ്പിൽ വഴിയിലേക്ക് കണ്ണുനട്ടിരിക്കുന്ന കുട്ടിയിലൂടെയാണ് കവിത കാഴ്ചയാകുന്നത്.

പുറത്തു പെയ്യുന്ന മഴ ചായ്പ്പിലേക്ക് ചിന്നിത്തെറിക്കുന്നു. ദൂരെക്കാണുന്ന മലഞ്ചരിവിലെ കൂരകളിൽ ചിമ്മിനിക്കൂടുകൾ മിന്നാമിനുങ്ങുകൾ പോലെ മുനിഞ്ഞു കത്തുന്നു. പാടവും വരമ്പും കടന്ന് മരങ്ങൾക്കിടയിലൂടെ വലിയമ്മ വരുന്നുണ്ടോ എന്നാണ് കുട്ടി നോക്കിയിരിക്കുന്നത്. നേരം വൈകുന്നതിലുള്ള സങ്കടവും കുട്ടിയിലുണ്ട്.
കൊയക്കട്ട Summary in Malayalam Class 6 2
കുട്ടിയിൽ നിന്ന് കവിയുടെ സ്മരണകളിലേക്ക് കവിത സഞ്ചരിക്കുന്നു. കൊതിയൂറുന്ന കൊയക്കട്ട മടിക്കുത്തിൽ ഭദ്രമായി പൊതിഞ്ഞു കെട്ടി മഴയത്ത് നനഞ്ഞെട്ടി ഓലകുടചൂടി വയൽ വരമ്പിലൂടെ വരുന്ന വലിയമ്മയുടെ ഓർമ്മ, വലിയമ്മ വരുമ്പോൾ ആ പലഹാര പൊതി തുറക്കാൻ കൊതിയോടെ കാത്തിരിക്കുന്ന കുട്ടികൾ, ആ പലഹാരത്തിൽ വലിയമ്മയുടെ വാത്സല്യത്തിന്റെ പാൽ നിലാവ്. അലിഞ്ഞിട്ടുണ്ട്. തലമുറകളുടെ അധ്വാന ഫലമായ പാടത്തിന്റെ പച്ചപ്പ് അതിലുണ്ട്. പച്ചപ്പും പശിമയും തണലും കുളിരുമുള്ള പ്രകൃതിയുടെ സമ്മാനമാണ് ഭക്ഷണവിഭവങ്ങൾ. ഭക്ഷിക്കാൻ വേണ്ടി മാത്രമല്ല സാന്ത്വനമാകാനും, മുറിവുണക്കുന്ന ഔഷധമാ കാനും പ്രകൃതി നമ്മുക്കൊപ്പമുണ്ട്.

പനി വന്നാൽ നെറ്റിയിൽ നനഞ്ഞ ശീല വച്ച് തണുപ്പിക്കുന്ന കരസ്പർശത്തെയും മുറിവിൽ ഇല പച്ച നീരൊഴിച്ച് മുറിവുണക്കുന്ന നാട്ടുവൈദ്യത്തെയും കവി ഓർത്തെടുക്കുന്നു. മനുഷ്യനെ ബാധിക്കുന്ന രോഗങ്ങൾക്ക് ലാഭേച്ഛയില്ലാതെ പ്രതിവിധി കണ്ടെത്താനുള്ള മനസ്സ് ആ നാട്ടു സംസ്കാരത്തിന്റെ സവിശേഷത യായിരുന്നു. ജീവത്തായ സജീവമായ ജീവജാലങ്ങൾ നിറഞ്ഞ, ജൈവ വൈവിധ്യം നിറഞ്ഞ ഈ പ്രപഞ്ചം എന്താണെന്നു മനസ്സിലാക്കി തരുന്ന മഹത്തായ ഒരു പാഠം ആ കൊയക്കട്ട ഉൾക്കാണ്ടിരുന്നു. വലിയമ്മ വാത്സല്യത്തോടെ തന്ന കൊയക്കട്ട നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് കുട്ടിയെ പലതും പഠിപ്പിച്ചു.

തുടർന്നുള്ള ഭാഗത്ത് വർത്തമാന കാലത്ത് സംഭവിക്കുന്ന സാംസ്ക്കാരിക മാറ്റത്തെ കവി അടയാളപ്പെടുത്തുന്നു. ‘ഇന്ന് മറവിയുടെ കരിമ്പടം പുതച്ച് വലിയമ്മ എങ്ങോ മറഞ്ഞുപോയി’ വലിയമ്മയുടെ മരണത്തെ ആവിഷ്ക്കരിക്കുന്നതോടൊപ്പം വിസ്മൃതിയിലാണ്ട് പോകുന്ന നമ്മുടെ സംസ്കാരങ്ങളെയും നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയേയും കവി നോക്കി കാണുന്നു. വയലുകൾ നികത്തി മനുഷ്യർ നഗരങ്ങൾ പണിതു. പുതിയ തരം ഭക്ഷണങ്ങൾ വിളമ്പുന്ന മണിമേടകൾ ഉയർന്നു പൊങ്ങുന്നു. നഗരത്തിന്റെ തീ പാറുന്ന വിഭവങ്ങൾ വിളമ്പുന്ന മാളുകളും ഹോട്ടലുകളും ഫ്ളാറ്റുകളും കൊണ്ട് അവിടെയെല്ലാം ഇന്ന് നിറഞ്ഞിരിക്കുന്നു. വ്യത്യസ്ത നടുകളിലെ പല നിറത്തിലും രുചിയിലുമുള്ള വിഭവങ്ങൾ അവിടെ കടന്നു വന്നു.എന്നാൽ കുഞ്ഞായിരുന്നപ്പോൾ വലിയമ്മ കൊണ്ടുവന്ന് തന്ന ആ കോയികട്ടയുടെ രുചി മറ്റൊന്നിനുമില്ല എന്ന് പഴയ ആ കുട്ടി ഇന്ന് തിരിച്ചറിയുന്നു. കാരണം അത് രുചിച്ചത് നാവുമാത്രമായിരുന്നില്ല മനസുമായിരുന്നു. ഓർമയിലും ഹൃദയത്തിലും അവശേഷിക്കുന്ന രുചിയാണത്. പ്രകൃതിയുടെ സ്വാഭാവിക രുചികൾക്കും അവ നൽകുന്ന സാധ്യതകൾക്കും പകരമാവുന്നില്ല പുതിയ കാലത്തിന്റെ കൃത്രിമരുചികൾ.

കൊയക്കട്ട Summary in Malayalam Class 6

അർത്ഥം

കൊയക്കട്ട – കൊഴുക്കട്ട / പലഹാരം
സ്‌മൃതി – ഓർമ്മ
ഹരിതാഭ – പച്ചപ്പിന്റെ ഭംഗി
ഹൃത്ത് – ഹൃദയം
കൂര – വീട്
മിഴി – കണ്ണ്
മോന്തി – സന്ധ്യ
സ്മരണബ – ഓർമ്മ
കൊരമ്പ – ഓല കൊണ്ടോ, ഈറി കൊണ്ടോ ഉണ്ടാക്കിയ തെപ്പി / കുട
ശീല – തുണി
ചിമ്മിനിക്കൂട് – ചിമ്മിനി വിളക്ക് (മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്ന ചെറു വിളക്കാണ് ചിമ്മിനി വിളക്ക്. വടക്കേ മലബാറിൽ പ്രചാരത്തിലുള്ള പ്രാദേശിക പദമാണ് ചിമ്മിനിക്കുട്

പര്യായം

വയറ് – ഉദരം, ജഠരം
വഴി – സരണി, പന്ഥാവ്
സന്ധ്യ – പ്രദോഷം, അന്തി, ദിനാന്തം
ഭക്ഷണം – ഭോജനം, ആഹാരം, അശനം
ഇല – ദലം, പർണ്ണം, പത്രം, പലാശം
ഓർമ്മ – സ്മരണ, സ്മൃതി, ചിന്ത

പിരിച്ചെഴുതുക

വഴിവക്കിൽ – വഴി + വക്കിൽ
നനഞ്ഞൊട്ടി – നനഞ്ഞ് + ഒട്ടി
പണിയിടം – പണി + ഇടം

Leave a Comment