Students can use Class 6 Malayalam Kerala Padavali Question Answer and കോയയുടെ ചെറിയ വസ്തുക്കൾ Koyayude Cheriya Vasthukkal Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Koyayude Cheriya Vasthukkal Summary
Koyayude Cheriya Vasthukkal Summary in Malayalam
കോയയുടെ ചെറിയ വസ്തുക്കൾ Summary in Malayalam
പാഠസംഗ്രഹം
തൊഴിൽ തേടി അന്യനാടുകളിൽ പോകുന്ന വരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതിപാദി ക്കുന്ന കഥയാണ് കോയയുടെ ചെറിയ വസ്തു ക്കൾ. അബ്ദുൽ ഹമീദ് അഹമ്മദ് എന്ന വിദേശ എഴുത്തുകാരന്റെ “ഒരു മലയാളിയായ കോയയെ കുറിച്ചുള്ള കഥ’ വിവർത്തനം ചെയ്തിരി ക്കുന്നത് വി. മുസഫർ അഹമ്മദ് ആണ്. പ്രവാസികൾ നാട്ടിലേക്ക് വരുമ്പോഴും പോകു മ്പോഴും ഉള്ള പകിട്ട് അവരിൽ പലരുടെയും അന്യനാട്ടിലെ ജീവിതത്തിനില്ല എന്ന് കഥ വ്യക്തമാകുന്നു.
കോയയുടെ ചെറിയ വസ്തുക്കൾ എന്ന കഥ യിലെ പ്രധാന കഥാപാത്രമാണ് കോയ. കോയയെ തേടി നാട്ടിൽനിന്ന് ഒരു സന്തോഷ വാർത്ത എത്തുന്നിടത്ത് കഥ ആരംഭിക്കുന്നു. കോയക്ക് ഒരു കുഞ്ഞു പിറന്നിരിക്കുന്നു. മൂത്തമകൻ ട്രെയിൻ തട്ടി മരിച്ചതിനു ശേഷം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് കുഞ്ഞ് ജനിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും എന്തെങ്കിലും സമ്മാനം നാട്ടിലേക്ക് അയക്കാൻ അയാൾ തീരുമാനിക്കുന്നു. അതിനായി അയാൾ മുതലാളിയുടെ കയ്യിൽ നിന്നും പണം കടം വാങ്ങി. സമ്മാനമായി അയക്കാൻ അമ്മയ്ക്കും കുഞ്ഞിനും പ്രത്യേകം വസ്ത്രങ്ങൾ വാങ്ങുന്നു എന്നാൽ തപാൽ ചാർജിന് പണം തികയുന്നില്ല. ഇനി ആരുടെ കയ്യിൽ നിന്നും കടം വാങ്ങുവാനും കഴിയുകയില്ല. കുട്ടിയുടെ അമ്മയ്ക്ക് വാങ്ങിയ വസ്ത്രങ്ങൾ തിരിച്ചു നൽകി പണം വാങ്ങാൻ കോയ ശ്രമിക്കുന്നുണ്ടെങ്കിലും ആശ്രമം പരാജയപ്പെടുന്നു. സ്വന്തമായി ആ വസ്ത്രം കച്ചവടം ചെയ്യാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും അതും വിഫലമായി. അയാൾ ദേഷ്യത്താൽ വിറച്ചു ദുഃഖത്താൽ തകർന്നും ലക്ഷ്യമില്ലാതെ വൻ നഗരത്തിലെ തെരുവുകളിലൂടെ അലയാൻ തുടങ്ങുന്നിടത്ത് കഥ അവസാനിക്കുന്നു.
പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടലുകളും നിസ്സഹായതയും കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു കോയയുടെ ചെറിയ വസ്തുക്കൾ എന്ന കഥ.
അർഥം
അല്ലൽ – സങ്കടം, വിഷമം
ആത്മഗതം – തന്നെ താൻ പറയൽ
ദീർഹം – UAE നാണയം
നിശ്വാസം – പുറത്തേക്ക് വിടുന്ന ശ്വാസം
മുന്നാരത്തുണി – കോളറും കയ്യുമില്ലാത്ത മേൽവസ്ത്രം
സുവാർത്ത – നല്ല വാർത്ത.
പര്യായം
ഭാര്യ – പത്നി, തരുണി, ഗൃഹിണി
ഇടം – പ്രദേശം, ഭാഗം, സ്ഥലം.
അല്ലൽ – ദുഃഖം, വ്യസനം, ദുരിതം
വിപരീതം
അല്പം × അധികം
സന്തുഷ്ടൻ × അസന്തുഷ്ടൻ
ലക്ഷ്യം × അലക്ഷ്യം