Practicing with Std 7 Malayalam Adisthana Padavali Notes Unit 1 Chapter 2 കുമ്മാട്ടി Kummatti Notes Questions and Answers Pdf improves language skills.
Kummatti Class 7 Notes Questions and Answers
Class 7 Malayalam Adisthana Padavali Notes Unit 1 Chapter 2 Kummatti Question Answer
Class 7 Malayalam Kummatti Notes Question Answer
ചർച്ചചെയ്യാം, കണ്ടെത്താം
Question 1.
പാഠഭാഗം വായിച്ച് കണ്ടെത്തിയ സവിശേഷതകൾ ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക. സൂചനകൾ
• എന്താണ് കുമ്മാട്ടിക്കളി
• കുമ്മാട്ടിക്കളിയുടെ വേഷസവിശേഷതകൾ എന്തെല്ലാം?
• കുമ്മാട്ടിക്കളിയുടെ ആഘോഷരീതി എങ്ങനെയുള്ളതാണ്?
Answer:
വിളവെടുപ്പുകാലം കർഷകർക്ക് ആഹ്ലാദത്തിന്റെ കാലമാണ്. സമൃദ്ധിയുടെ കൊയ്ത്ത് കാലത്തിനു ശേഷം തങ്ങളുടെ ആഹ്ലാദം വിവിധതരം കലാരൂപങ്ങളിലൂടെ കർഷകർ ആഘോഷിക്കുന്നു. തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ കണ്ടുവരുന്ന അധ്വാനശേഷിയുടെ തിമിർപ്പും വിയർപ്പിന്റെ വീര്യവുമുള്ള ഇത്തരം ഒരു കലാരൂപമാണ് കുമ്മാട്ടി. വീടുകൾ തോറും കയറിയിറങ്ങി കളിക്കുന്നത് കൊണ്ട് ദേശക്കുമ്മാട്ടി എന്നൊരു പേരും ഇതിനുണ്ട്. തൃശ്ശൂരിൽ കുമ്മാട്ടി ഒരു വിനോദകലാപ്രകടനമായും മറ്റിടങ്ങളിൽ ദേവിക്കുള്ള അനു ഷ്ഠാനമായും ആഘോഷിച്ചു വരുന്നു. കളിയിലും വേഷത്തിലും പാട്ടിലും അൽപ്പവ്യത്യാസങ്ങൾ കാണാ മെങ്കിലും കുമ്മാട്ടിയുടെ അടിസ്ഥാനരൂപം ഒന്നുതന്നെയാണ്.
ആശാന്മാരുടെ നേതൃത്വത്തിൽ പൊയ്മുഖങ്ങൾ ഒരുക്കുക, ചായം കൊടുക്കു, കുമ്മാട്ടിപ്പുല്ലു ശേഖരിക്കു ക, വേഷം കെട്ടാനുള്ളവരെ തീരുമാനിക്കുക തുടങ്ങിയ അണിയറ ഒരുക്കങ്ങളാണ് ആദ്യം ചെയ്യുന്നത്. പിറ്റേദിവസം രാവിലെ മിക്കവാറും രഹസ്യമായ ഒരിടത്തുവച്ചാണ് കുമ്മാട്ടി വേഷങ്ങൾ കെട്ടുന്നത്. കുമ്മാ ട്ടിപ്പുല്ല് എന്ന പ്രത്രേകതരം പുല്ലുകൊണ്ട് നിർമ്മിച്ച് വസ്ത്രങ്ങളാണ് ധരിക്കുന്നത്. മുഖത്ത് ചായക്കട്ടികൾ കൊണ്ട് ചിത്രപ്പണികൾ ചെയ്യുന്നു. മാറ് കണക്കിന് നീളത്തിൽ മെടഞ്ഞപുല്ല് കാലിൽ നിന്ന് മുകളിലേക്ക് കെട്ടുന്നു. വ്യക്തിയെ അറിയാതിരിക്കാൻ തലയിൽ മുണ്ടുകെട്ടി അനുഷ്ഠാനപരമായി മുഖാവരണം വയ്ക്കു ന്നു. ദൈവാധീനത്തിനു വേണ്ടി ആദ്യം ഹനുമാന്റെയോ, കൃഷ്ണന്റെയോ മുഖാവരണമാണ് കെട്ടുക. കുമ്മാട്ടിവേഷം കെട്ടിക്കഴിഞ്ഞാൽ എല്ലാവരും ആർപ്പുവിളിച്ച് അടുത്തുള്ള ആരാധനാലയത്തിൽ പോയി നാളികേരമുടയ്ക്കുന്നു.
നാലഞ്ചു പാട്ടുകാരും ഏകതാളത്തിൽ കൊട്ടുന്ന രണ്ടോ മൂന്നോ വില്ലുകൊട്ടുകാരും ചേർന്നതാണ് ദേശ ക്കുമ്മാട്ടി. കുമ്മാട്ടിക്കളിക്കാർ വീടുകൾ തോറും കയറിയിറങ്ങി തപ്പുമേളത്തിന്റെ അകമ്പടിയോടെ, തിന്നോ തിമൃതോ തിയ്യാ എന്ന വായ്ത്താരി പാടിയും താളത്തിനൊത്ത് ചുവടുവച്ചുമാണ് കളി അവതരിപ്പി ക്കുന്നത്. താളാത്മകമായ ചുവടുകളും അഭിനയവും ചേർത്തുള്ള കൂട്ടനൃത്തമാണ് കുമ്മാട്ടിക്കളി. ദേശക്കു മ്മാട്ടി ഒരു കേവല കലാരൂപം എന്നതിനപ്പുറം ഒരു സാംസ്കാരിക പൈതൃകം കൂടിയാണ്.
![]()
വിശകലനം ചെയ്യാം, കുറിപ്പ് തയ്യാറാക്കാം
Question 1.
കാർഷികോത്സവങ്ങളും നാട്ടുത്സവങ്ങളും ജനമൈത്രി നിലനിർത്താൻ സഹായിക്കുന്നതെങ്ങനെ? പാഠ ഭാഗവും മറ്റു സന്ദർഭങ്ങളും വിശകലനം ചെയ്ത കുറിപ്പ് തയ്യാറാക്കുക.
Answer:
കാർഷികോത്സവങ്ങളാലും നാട്ടുത്സവങ്ങളാലും സമ്പന്നമാണ് കേരളം. വിഭിന്നമായ പാരമ്പര്യങ്ങളുടെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും പാരമ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളമെന്ന ഒറ്റ വികാരത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അരങ്ങേറുന്ന ഓരോ ഉത്സവവും. കേരളത്തിലെ പല ഉത്സവങ്ങളും കൃഷിയുമായി ഏതെങ്കിലും ഒരു രീതിയിൽ ബന്ധപ്പെട്ടതാണ്. ഓണം, വിഷു, വിവിധപ്രദേ ശങ്ങളിലെ വേലകൾ, കാളപൂട്ട്, വെള്ളരിനാടകം, പുലികളി, വള്ളംകളി, കുമ്മാട്ടി എന്നിങ്ങനെ എണ്ണിയാ ലൊടുങ്ങാത്ത ഉത്സവങ്ങളാൽ അനുഗ്രഹീതരാണ് കേരളത്തിലെ ജനങ്ങൾ.
നാടിന്റെ ആവേശവും അഭിമാനവുമാണ് ഓരോ ആഘോഷവും. കേരളത്തിലെ കാർഷിക-പ്രാദേശിക ഉത്സവങ്ങൾ, പൊതുവായ ഒരു സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിലൂടെ, ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും വളർത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. ആധുനിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഇത്തരം കൂടിച്ചേരലുകൾ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒത്തുചേ രാനുള്ള വേദിയാണ്. വിളവെടുപ്പിന്റെ സമൃദ്ധിയുടെ ആഘോഷങ്ങളായ ഓണം, വിഷു എന്നിവ പോലുള്ള ഉത്സവങ്ങൾ, കേരളീയരുടെ കൂട്ടായ പങ്കാളിത്തത്താൽ ഐക്യവും വളർത്തുന്നു. ഈ ആഘോഷങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യം, അവയെ കേരളത്തിന്റെ സാമൂഹിക ഘടനയുടെ അവി ഭാജ്യഘടകമായി മാറ്റുന്നു.
കാർഷികോത്സവം
Question 1.
നമ്മുടെ നാട്ടിലുമുണ്ട് കാർഷികോത്സവങ്ങളും നാട്ടുത്സവങ്ങളും
• കാളവേല
• വെള്ളരിനാടകം
• നാട്ടിപ്പാട്ട്
• വേലകൾ
• കുമ്പളം
നാട്ടിലെ കർഷകരുടെ കൂടി സഹായത്തോടെ സ്കൂളിൽ ഒരു കാർഷികോത്സവം നാട്ടുത്സവം സംഘ ടിപ്പിക്കുക.
കാർഷികോത്സവത്തിന്റെ നാട്ടുത്സവത്തിന്റെ പ്രചാരണത്തിന് നോട്ടീസ്, കാര്യപരിപാടി, പോസ്റ്റർ, ബാനർ എന്നിവ തയ്യാറാക്കുമല്ലോ. ഇവ ഡിജിറ്റലായും തയ്യാറാക്കാം.
Answer:
സ്കൂളിൽ കാർഷികോത്സവം സംഘടിപ്പിക്കുന്നത് കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വളർത്താനും, പ്രകൃതിയോടുള്ള അടുപ്പം വർദ്ധിപ്പിക്കാനും, നാട്ടിലെ കർഷകരുമായി ബന്ധം സ്ഥാപിക്കാനും സഹായി ക്കുന്ന മികച്ച ഒരു ആശയമാണ്.
1. ആസൂത്രണ സമിതി രൂപീകരണം: അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടിലെ കർഷകർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുക. ഉത്സവത്തിന്റെ ലക്ഷ്യങ്ങൾ, തീയതി, ബജറ്റ്, മത്സരഇനങ്ങൾ എന്നിവ തീരുമാനിക്കുക.
2. ബജറ്റ് തയ്യാറാക്കൽ : സ്കൂൾ ഫണ്ട്, സ്പോൺസർഷിപ്പ്, സംഭാവനകൾ എന്നിവയിലൂടെ ഫണ്ട്
കണ്ടെത്തുക.
3. പ്രചാരണം: പോസ്റ്ററുകൾ, ബാനറുകൾ, നോട്ടീസുകൾ എന്നിവയിലൂടെ സ്കൂളിലും പരിസരത്തും ഉത്സവത്തെക്കുറിച്ച് പ്രചരിപ്പിക്കുക. സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്താം.
4. ഉദ്ഘാടനം സമാപനം: ഉദ്ഘാടനത്തിന് പ്രശസ്തവ്യക്തികളെയോ, ഉദ്യോഗസ്ഥരെയോ ക്ഷണിക്കാം.
5. കർഷകർക്കായി സ്റ്റാളുകൾ ഒരുക്കുക: തദ്ദേശീയരായ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ പരിച യപ്പെടുത്താനും, വിൽക്കുവാനുമായി ഏതാനും സ്റ്റാളുകൾ ഒരുക്കുക.
6. മത്സര ഇനങ്ങൾ തീരുമാനിക്കൽ: വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തര ത്തിലുള്ള മത്സരങ്ങൾ തിരഞ്ഞെടുക്കുക. പച്ചക്കറികൃഷി, പുഷ്പകൃഷി, ഫലവൃക്ഷകൃഷി, ജൈവ കൃഷി, അലങ്കാരമത്സ്യം വളർത്തൽ, പക്ഷി വളർത്തൽ, പാചകം, ക്വിസ്, പ്രസംഗം, കവിത, ഉപന്യാ സം, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഉൾപ്പെടാം.
7. വിധികർത്താക്കളെ ക്ഷണിക്കൽ: കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദ ഗ്ധരെ വിധികർത്താക്കളായി ക്ഷണിക്കുക.
8. സമാപനം: വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ്, കൃഷി ഉപകരണങ്ങൾ, വിത്തു
കൾ, തൈകൾ തുടങ്ങിയവ സമ്മാനമായി നൽകാം.
9. മറ്റുകാര്യങ്ങൾ
- സ്കൂൾ ഗ്രൗണ്ട് അല്ലെങ്കിൽ ഹാൾ വൃത്തിയായി അലങ്കരിക്കുക.
- ചികിത്സ, ശുചിമുറി, കുടിവെള്ളം, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പാക്കുക. മാലിന്യ സംസ്ക്കരണത്തിന് പ്രത്യേകം ശ്രദ്ധിക്കുക.
മത്സരങ്ങൾക്കും പ്രദർശനങ്ങൾക്കും ആവശ്യമായ സ്റ്റാളുകൾ, കസേരകൾ എന്നിവ ക്രമീകരിക്കുക. കർഷകരെ മത്സരങ്ങളിൽ വിധികർത്താക്കളായും, വിഭവങ്ങൾ ഒരുക്കുന്നതിനും, പ്രദർശനങ്ങൾ നട ത്തുന്നതിനും ക്ഷണിക്കുക. അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കാൻ അവസരം പങ്കിടുക. ഈ കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാൽ സ്കൂൾ കാർഷികോത്സവം വിജയകരമായി നടത്താൻ സാധിക്കും.

നോട്ടീസ് മാതൃക

![]()
വിവരണം തയ്യാറാക്കാം
Question 1.
‘ഞങ്ങൾ കണ്ട് കാർഷികോത്സവം നാട്ടുത്സവം’ എന്നതിനെ അടിസ്ഥാനമാക്കി ഒരു വിവരണം തയ്യാ റാക്കുക.
Answer:
നെന്മാറ – വല്ലങ്ങിവേല
കേരളത്തിന്റെ തനത് ഉത്സവങ്ങളിൽ ഏറ്റവും വർണ്ണാഭമായ ഒന്നാണ് പാലക്കാട് ജില്ലയിലെ നെന്മാറ വല്ലങ്ങി വേല. വർണ്ണങ്ങളുടെയും വെളിച്ചത്തിന്റെയും ആരവങ്ങളുടെയും ഒരു മഹാമേള. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അച്ഛനും ഏട്ടനുമൊത്ത് ആദ്യമായി നെന്മാറ വേല കാണാൻ പോയ അനുഭവം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
നെന്മാറ വേലയുടെ ദിവസം അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തിരിച്ചു. വഴി നീളെ വേലയ്ക്ക പോകുന്ന ആളുകളുടെയും വാഹനങ്ങളുടെയും നീണ്ടനിര തന്നെ കാണാമായിരുന്നു. ക്ഷേത്രത്തിന്റെ മുന്നിലെ വിശാലമായ പറമ്പിൽ വേല കാണാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. വൈകീ ട്ടോടെ വേലയുടെ ആരവങ്ങൾ ഉച്ചസ്ഥായിലെത്തി. വേലയുടെ ഏറ്റവും ആകർഷകമായ കാഴ്ചകളി ലൊന്ന് അണിഞ്ഞൊരുങ്ങിയ ആനകളുടെ ഘോഷയാത്രയാണ്. പഞ്ചാവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളത്ത് തുടങ്ങി. വർണ്ണക്കുടകളും വെഞ്ചാമരങ്ങുമേന്തി പഞ്ചവാദ്യത്തിന്റെ താള ത്തിനൊത്ത് ആനകൾ ചുവടുവെച്ചപ്പോൾ ആവേശം അലതല്ലി. എഴുന്നള്ളത്തിന് ശേഷമാണ് കാളകളുടെ വേല. അലങ്കരിച്ച കാളകളുടെ ഓട്ടവും അവയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആളുകളുടെ ആർപ്പുവിളി കളും കാണികളിൽ ആവേശം നിറച്ചു.
വേല മൈതാനം കാഴ്ചകളുടെ ഒരു വസന്തമായിരുന്നു. പല വർണ്ണത്തിലുള്ള കുടകൾ, വർണ്ണാഭമായ വേഷങ്ങൾ, നാടൻ കലാരൂപങ്ങൾ, എല്ലാം കൂടി ഒരു മനോഹരകാഴ്ച സൃഷ്ടിച്ചു. കുട്ടികൾക്കും മുതിർന്ന വർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ അവിടെ ഉണ്ടായിരുന്നു. കളിപ്പാട്ടങ്ങളും, ബലൂണുകളും വിൽക്കുന്ന സ്റ്റാളുകൾ വൈവിധ്യമുള്ള ഭക്ഷണം വിൽക്കുന്ന കടകൾ, അങ്ങനെ കണ്ടു തീ രാത്ത കാഴ്ചകൾ കൊണ്ട് നിറഞ്ഞതായിരുന്നു അവിടം. വേലയുടെ ഭാഗമായി നടക്കുന്ന അന്നദാനം മറ്റൊരു പ്രത്യേകതയാണ്. ആയിരക്കണക്കിന് ആളുകൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഒടുവിൽ ആകാശത്ത് വർണ്ണവിസ്മയം തീർത്ത കരിമരുന്ന് പ്രയോ ഗവും കൂടി ആയതോടെ ആവേളം നൂറിരട്ടിയായി.
നെന്മാറ വേല കേവലം ഒരു ഉത്സവമേള അതൊരു അനുഭവമാണ്, ഒരു ഓർമ്മയാണ്. ഈ വർഷത്തെ വേല കണ്ട് ഓർമ്മകൾ എന്നും ഞാൻ മനസ്സിൽ സൂക്ഷിക്കും. വീണ്ടും വീണ്ടും എല്ലാ വർഷവും ആ ആര വങ്ങൾക്കിടയിലേക്ക് പോകണമെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിക്കുന്നു.
ഡോക്യുമെന്ററി തയ്യാറാക്കാം
Question 1.
നമ്മുടെ നാട്ടിലെ ആഘോഷങ്ങളും അനുബന്ധവിവരങ്ങളും ഉൾപ്പെടുത്തി ഡോക്യുമെന്ററി തയ്യാറാ ക്കാം. അനുയോജ്യമായ ശബ്ദവിവരണം കൂടി ഉൾപ്പെടുത്തുമല്ലോ.
Answer:
ഒരു സംഭവത്തെയോ വ്യക്തിയെയോ വസ്തുതകളെ അടിസ്ഥാനമാക്കി പരിശോധിക്കുന്ന വീഡിയോ ആണ് ഡോക്യുമെന്ററി. വ്യക്തിപരമായി വികാരങ്ങൾ വളച്ചൊടിക്കാതെ സാങ്കൽപ്പിക കാര്യങ്ങൾ ഉൾപ്പെ ടുത്താതെ, വ്യാഖ്യാനിക്കാതെ യഥാർത്ഥമായത് പറയുന്നതാണ് ഡോക്യുമെന്ററി.
നാട്ടിലെ ഒരു ഉത്സവത്തിന്റെ ഡോക്യുമെന്ററി തയ്യാറാക്കുന്നത് ആവേശകരമായ ഒരു പ്രക്രിയയാണ്. മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ മികച്ച ഡോക്യുമെന്ററികൾ നിർമ്മിക്കാൻ നമുക്ക് സാധിക്കും. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
1. ആസൂത്രണം
- ഉത്സവം തിരഞ്ഞെടുക്കുക : ഏത് ഉത്സവമാണ് ഡോക്യുമെന്ററിക്ക് വിഷയമാക്കാൻ പോകുന്നതെന്ന് തീരുമാനിക്കുക.
- ഗവേഷണം നടത്തുക : ഉത്സവത്തിന്റെ ചരിത്രം, പ്രാധാന്യം, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നി വയെക്കുറിച്ച് കൂടുതലറിയുക.
- കഥാതന്തു വികസിപ്പിക്കുക : ഡോക്യുമെന്ററിയുടെ കേന്ദ്ര ആശയം എന്താണെന്ന് നിർവചിക്കുക.
- ഷൂട്ടിംഗ് ലൊക്കേഷനുകൾ തിരഞ്ഞെടുക്കുക : ഉത്സവത്തിന്റെ വിവിധ ഘട്ടങ്ങൾ ഏതൊക്കെ സ്ഥല ങ്ങളിലാണ് നടക്കുന്നതെന്ന് മുൻകൂട്ടി അറിയുക.
- ഉപകരണങ്ങൾ : മൊബൈൽ ഫോൺ, ട്രൈപോഡ്, മൈക്രോഫോൺ, പവർ ബാങ്ക് എന്നിവ ഒരു ക്കുക.
2. ചിത്രീകരണം
- വൈവിധ്യമാർന്ന ഷോട്ടുകൾ : വിവിധ ആംഗിളുകളിൽ നിന്നും വ്യത്യസ്ത് ഷോട്ടുകൾ എടുക്കുക. ഉത്സവത്തിൽ പങ്കെടുക്കുന്നവരുടെ വികാരങ്ങൾ, അവരുടെ പ്രതികരണങ്ങൾ എന്നിവ പകർത്താൻ ശ്രമിക്കുക.
- സ്ഥിരത : ഷൂട്ട് ചെയ്യുമ്പോൾ ഫോൺ സ്ഥിരമായി പിടിക്കുക.
- ശബ്ദം : ഉത്സവത്തിന്റെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യാൻ ശ്രദ്ധിക്കുക.
- അഭിമുഖങ്ങൾ : ഉത്സവത്തിൽ പങ്കെടുക്കുന്നവരുമായും സംഘാടകരുമായും അഭിമുഖങ്ങൾ നടത്തുക.
3. എഡിറ്റിംഗ്
- മൊബൈൽ ആപ്പുകൾ : Kinemaster, Inshot, Filmora Go പോലുള്ള മൊബൈൽ ആപ്പുകൾ ഉപയോ ഗിച്ച് എളുപ്പത്തിൽ വീഡിയോ എഡിറ്റ് ചെയ്യാം.
- കഥപറച്ചിൽ : ഷൂട്ട് ചെയ്ത ഷൂട്ടേജുകൾ ഉപയോഗിച്ച് ഒരു കഥ പറയാൻ ശ്രമിക്കുക. വീഡിയോയിൽ ഒരു തുടക്കം, മധ്യം, ഒടുക്കം എന്നിവ ഉണ്ടായിരിക്കണം.
- സംഗീതവും ശബ്ദ ഇഫക്റ്റകളും : വീഡിയോയുടെ മൂഡിന് അനുയോജ്യമായ സംഗീതവും ശബ്ദ ഇഫക്റ്റുകളും ചേർക്കുക. ഉത്സവത്തിന്റെ ചരിത്രം, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവ നിങ്ങൾ തന്നെ പറയുന്ന രീതിയിൽ പിന്നണിശ്ശബ്ദമായി ഡബ്ബ് ചെയ്യാം.
- ടൈറ്റിലുകളും ക്യാപ്ഷനുകളും : വീഡിയോയിലെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ടൈറ്റിലുകളും ക്യാപ്ഷ നുകളും ചേർക്കുക.
അവസാന മിനുക്കുപണികൾ
- ഫീഡ് ബാക്ക് : വീഡിയോ കുറച്ച് ആളുകൾക്ക് കാണിച്ച് അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുക.
- ഫോർമാറ്റ് : വീഡിയോ യൂട്യൂബ്, ഫേസ്ബുക്ക് അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവയ്ക്ക് അനുയോജ്യമായ ഫോർമാറ്റിൽ സേവ് ചെയ്യുക.
5. പ്രധാന കാര്യം: നല്ലൊരു ഡോക്യുമെന്ററി തയ്യാറാക്കാൻ സമയവും ക്ഷമയും ആവശ്യമാണ്. ഉത്സവ ത്തിന്റെ യഥാർതഥ അനുഭവം പകർത്താൻ ശ്രമിക്കുക. നിങ്ങളുടെ സർഗ്ഗാത്മകത ഉപയോഗിച്ച് മനോ ഹരമായ ഒരു ഡോക്യുമെന്ററി സൃഷ്ടിക്കുക.!
![]()
വരികൾ ചേർത്തു പാടാം
Question 1.
നെൽകൃഷിയുമായി ബന്ധപ്പെട്ട ഒരു നാടൻ പാട്ടാണ് ചുവടെ നൽകിയിരിക്കുന്നത്. കൂടുതൽ വിത്തിന ങ്ങൾ ചേർത്തു പാടുക
വിത്തുപൊലിപ്പാട്ട്
എന്തെല്ലാം നെല്ല് പൊലിക
ചെന്നെല്ല വിത്ത് പൊലിക പൊലി
ചെന്നെല്ല വിത്ത് പൊലിക
കുഞ്ഞിക്കഴമ പൊലിക പൊലി
കുഞ്ഞിക്കഴമ പൊലിക
തൃച്ചെണ്ടൻ വിത്ത് പൊലിക പൊലി
തൃച്ചെണ്ടൻ വിത്ത് പൊലിക
വിരിപ്പ് നെല്ല് പൊലിക പൊലി
വിരിപ്പ് നെല്ല് പൊലിക
എണ്ണതഴമ്പൻ പൊലിക പൊലി
എണ്ണക്കുഴമ്പൻ പൊലിക
നാരകൻ വിത്ത് പൊലിക പൊലി
നാരകൻ വിത്ത് പൊലിക
…………………………………………………..
(സമ്പാദകൻ : ഡോ. എം. വി. വിഷ്ണുനമ്പൂതിരി)
Answer:
ഇവിടെ നൽകിയിരിക്കുന്ന വിത്തുപൊലി പാട്ടിൽ വിവിധയിനം നെൽവിത്തുകളുടെ പേരുകളാണ് പരാ മർശിച്ചിരിക്കുന്നത്. താഴെ നൽകിയിരിക്കുന്ന വിത്തുകളുടെ പേരുകൾ ഉപയോഗിച്ച് വരികൾ കൂട്ടിച്ചേർക്കാം.
- ചെന്നെല്ല്
- നവരപ്പുഞ്ച
- വിരിച്ച്
- കോയിവാലൻ
- നാരകൻ
- കവുങ്ങിൻ പൂത്താട
- തഴുവൻ നാളികൻ
- ഗന്ധകശാല
- കുഞ്ഞിക്കഴമ
- തൃച്ചെണ്ടൻ
- എണ്ണക്കുഴമ്പൻ
- ജീരകശാല
- മുണ്ടകൻ
- ചിറ്റേനി
- ഉണ്ണിക്കുറുവ
ഉദാഹരണം
മുണ്ടകൻ പൊലിക പൊലി
മുണ്ടകൻ പൊലിക
പൊൻകിളിവാലി പൊലിക പൊലി
പൊൻകിളിവാലി പൊലിക