Students can use Class 8 Malayalam Adisthana Padavali Notes Pdf and കുരുവിയും കാട്ടുതീയും Kuruviyum Kaattu Theeyum Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Kuruviyum Kaattu Theeyum Summary
Kuruviyum Kaattu Theeyum Summary in Malayalam
കുരുവിയും കാട്ടുതീയും Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം
ആനന്ദിന്റെ കഥകൾ – സച്ചിദാനന്ദ്
തൂലികാനാമം – ആനന്ദ്

പ്രശസ്തനായ ഒരു മലയാള നോവലിസ്റ്റും എഴുത്തുകാരനുമാണ് ആനന്ദ് എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ. 1936 ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് സിവിൽ എൻജിനീ യറിങ്ങിൽ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠി ച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ് ഡയറ ക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലു കളിലും മുഖച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. 2016 ലെ കൊച്ചിൻ മുസിരിസ് ബിനലയിൽ അദ്ദേഹം ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
![]()
വീടും തടവും, ജൈവമനുഷ്യൻ ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ ‘കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും’ എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു.
വ്യവസ്ഥകളിലും ശീലങ്ങളിലും ക്രമപ്പെട്ടുപോയ മനുഷ്യരുടെ അകമേനിന്നു പുറപ്പെടുന്ന ഒച്ചയാണ് ആനന്ദിന്റെ കഥകൾ. കരച്ചിലോ, വിലാപങ്ങളോ അല്ല; സമൂഹത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയ ത്തിന്റെയും ജീർണ്ണസത്തകളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ് ആ ശബ്ദം. ആ ഒച്ചകൾ നമുക്കു ചുറ്റും പ്രതിധ്വനിക്കുന്നു. സമകാലീനതയുടെ ആത്മകഥകളെന്നു വിശേഷിപ്പിക്കാ വുന്നവയാണ് ആനന്ദിന്റെ ശ്രദ്ധേയങ്ങളായ രചനകൾ.
പാഠസംഗ്രഹം
‘കുരുവിയും കാട്ടുതീയും’ ഏറെ സമകാലീന പ്രസക്തിയുള്ള ആഴമുള്ള സാമൂഹിക ചിന്ത കാഴ്ചവയ്ക്കുന്ന കഥയാണ് പ്രകൃതിയിലെ ദുരന്തമായി കാട്ടുതീ പടർന്നപ്പോൾ മൃഗങ്ങളും പക്ഷികളും ജീവനുവേണ്ടി ഓടി രക്ഷപ്പെടുന്നു. എന്നാൽ ഒരു കൊച്ചുകുരുവി മാത്രം, സ്വല്പമെങ്കിലും പ്രതിരോധിക്കാൻ ശ്രമിക്കുന്നു. തന്റെ ചെറുചുണ്ടിൽ വെള്ളം എടുത്ത് തീയിൽ തളിച്ച് തീ കെടുത്താൻ കുരുവി കഠിന ശ്രമം തുടരുന്നു. വലിയ കാട്ടുതീ അണയ്ക്കാൻ ചെറിയ ചുണ്ടിൽ വെള്ളം തേവുന്ന കുരുവിയെ കണ്ടു മഴദേവൻ പരിഹസിക്കുമ്പോൾ, കുരുവി മറുപടി പറയുന്നു: ‘ഞാൻ എനിക്കാവുന്നത് ചെയ്യുന്നു.’ മഴമേഘത്തിന് ‘തീയണയ്ക്കാൻ’ കഴിവുണ്ടായിട്ടും പ്രവർത്തിക്കാത്തിനെ വ്യംഗ്യമായി വിമർശിക്കുന്നു കുരുവി.

ഈ വാചകം കഥയുടെ ആത്മാവാണ്. മനുഷ്യൻ ശക്തരായും ശേഷിയുള്ളവരായും ഇരിക്കെ ഭൂമിയിലെ നശീകരണങ്ങളോടും ദുരന്തങ്ങളോടും ഉള്ള അവന്റെ മനോഭാവത്തെ ചോദ്യം ചെയ്യുകയാണ് ഈ കുരുവിയുടെ വാക്കുകളിലൂടെ കഥാകാരൻ. ഇവിടെ സാമാന്യേന ശേഷി കുറഞ്ഞ കൊച്ചുകുരുവി പോലുള്ള ജീവിയും സ്വന്തം കഴിവിനൊത്ത് വല്ലതും ചെയ്യുകയാണ്. അതിനുവേണ്ടിയാണ് കുരുവി ശ്രമിക്കുന്നത് പല നിർണായക സന്ദർഭങ്ങളിലും മനുഷ്യർ നമ്മൾ ഒരാൾ വിചാരിച്ചാൽ ഒന്നും സാധിക്കുകയില്ലെന്ന് പറഞ്ഞു മൗനദർശിയായി നിൽക്കാറുണ്ട്. ചെറുശേഷിയുള്ളതായിരുന്നാലും തന്റെ പ്രവർത്തി മറ്റുള്ളവരിൽ ഉത്തരവാദിത്ത ബോധം വളർത്തുമെന്നും മൃഗങ്ങൾ തന്നെപ്പോലെ ചിന്തിച്ചാൽ കാട്ടുതീ അണയ്ക്കാം എന്നുമുള്ള ബോധ്യമാകുരുവിക്ക് ഉണ്ടായിരിക്കണം. (നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ദണ്ഡിയാത്ര ഓർമ്മിക്കുക.) ഒരാളുടെ ചെറിയ പ്രവർത്തനം പോലും വലിയ പ്രചാരണങ്ങൾക്ക് വഴിവെക്കാം എന്നതിന്റെ മാതൃക ചിത്രമാണ് ഈ കുരുവി. അനാസ്ഥയുടെയും ഉപേക്ഷയുടെയും ആധുനിക സമൂഹ മനോഭാവത്തിന് എതിരായ പ്രതിരോധം തന്നെയാണിത്.
ഇന്നത്തെ കാലത്ത് പരിസ്ഥിതി പ്രശ്നങ്ങൾ, സാമൂഹിക അനീതികൾ, യുദ്ധങ്ങൾ, സാംസ്കാരിക മൂല്യച്ചുതി തുടങ്ങിയ പ്രശ്നങ്ങൾ മനുഷ്യന്റെ മുന്നിലുണ്ട്. അവയെ തടയാൻ പുതിയ തലമുറ മൗനപരമായ മനോഭാവം സ്വീകരിക്കുമ്പോൾ, അങ്ങേയറ്റത്തെ അനാസ്ഥയും നിരുത്തരവാദപരവും, പുരോഗമന കാഴ്ചപ്പാടുകളുടെ മറവിൽ നടത്തുന്ന ചൂഷണവും ഭൂമിയെ ആകെ ഒരു കാട്ടുതീ പോലെ പടർന്നുപിടിക്കുന്നത് കഥാകാരൻ ഈ കഥയിൽ ചേർത്ത് വച്ചിരിക്കുന്ന സത്യമാണ്.
‘കുരുവിയും കാട്ടുതീയും’ എന്ന കഥയിലൂടെ ആനന്ദ് സമകാലീന സമൂഹത്തിന് മുന്നിൽ ആധുനിക ചോദ്യങ്ങൾ ഉന്നയിക്കുന്നു: ‘നിനക്ക് എന്ത് ചെയ്യാനാകും,’, ‘നിനക്ക് അതിന് മനസ്സുണ്ടോ?’ അതിനുള്ള ഉത്തരം കഥാകൃത്ത് നല്കുന്നില്ല; മറിച്ച്, അത് വായനക്കാരനോട് തന്നെ ആവശ്യപ്പെടുകയാണ്. ചെറുതെങ്കിലും ഒരു കുരുവിയുടെ നീക്കം, വലിയൊരു മാറ്റത്തിന് തുടക്കമാകാമെന്നത് ഈ കഥയുടെ ഉദാത്തമായ സന്ദേശമാണ്.
![]()
പുതിയ പദങ്ങൾ
പ്രാണവായു = പ്രാണൻ നിലനിർത്തുന്ന വായു (ഓക്സിജൻ)
ജീവജലം = ജീവദായകമായ ജലം
അന്നം = ആഹാരം, ഭക്ഷ്യവസ്തു
മടയത്തം = വിഡ്ഢിത്തം / വിഫലമായ ശ്രമം
ആളിക്കത്തുന്ന = വളരെ വേഗത്തിൽ കത്തുന്ന വേഗത്തിൽ വ്യാപിക്കുന്ന