മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Madhurakkizhanginte Ruchi Summary

മധുരക്കിഴങ്ങിന്റെ രുചി Summary in Malayalam

ആമുഖം

ആമുഖം ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ അനുഭവക്കുറിപ്പാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ “മധുരക്കിഴങ്ങിന്റെ രുചി’. മനുഷ്യമനസ്സിലെ സംഘർഷങ്ങളും അവ സൃഷ്ടിക്കുന്ന ദുരന്തങ്ങളും അവയെ മറികടക്കാൻ ഓരോ വ്യക്തിയും സ്വീകരിക്കുന്ന വഴികളും വ്യത്യസ്തമാണ്. പ്രതിസന്ധികളെ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃകകൾ ആയിത്തീരുന്ന ചെറുതും വലുതുമായ നിരവധി വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ട്. കാസർഗോഡ് ബേഡഡുക്കയിലെ രണ്ടു കുരുന്നുകൾ സുജിത്തും സുനിതയും, അനാഥരായ അവർക്ക് നേരിടേണ്ടിവന്ന ദുരന്തങ്ങൾ, ദാരിദ്ര്യം അതിജീവിക്കുവാൻ അവർ സ്വീകരിച്ച തന്ത്രങ്ങൾ എല്ലാം ശ്രദ്ധേയമായ മാതൃകയാവേണ്ടതാണ്. അവർക്ക് ആശ്രയമാകുന്ന ചെറിയോനേട്ടൻ അനുഭവക്കുറിപ്പിന്റെ വ്യാപ്തി വിശാലമാകുകയാണ്.

മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9

പാരസംഗ്രഹം
മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9 1
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഭയന്നു പിന്തിരിഞ്ഞു പോകരുത് എല്ലാപ്രതിസന്ധികളെയും അതിജീവിച്ചു കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും നിരന്തരമായ പ്രയത്നത്തിലൊടുവിൽ ജീവിതത്തിന്റെ ലാഭ നഷ്ട്ടങ്ങൾ അറിയാത്ത കുട്ടികൾ അവരുടെ ജീവിത വിജയത്തിന്റെ മധുരം പങ്കു വെയ്ക്കുന്ന കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മധുരക്കിഴങ് തിന്നുന്നവർ എന്ന കഥാഭാഗം, ജീവിതത്തിൽ ലാഭ നഷ്ട്ടങ്ങളെക്കാൾ തങ്ങളുടെ ചെറിയ സ്വപ്നങ്ങൾക്കും വിശപ്പിനും പ്രധാന്യം നൽകിയ രണ്ടു ചെറിയ കുട്ടികളുടെ പരിശ്രമത്തിന്റെ ഫലം ആണ് ഈ കഥ പങ്കു വെയ്ക്കുന്നത്.

അറിവിലേക്ക്
മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9 2
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർ ത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഓർത്തിരിക്കാൻ

  • ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മനംനൊന്ത് പിൻതിരിഞ്ഞ് പോകരുത്.
  • ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം നേടിയ നിരവധി വ്യക്തികൾ ലോകത്തിലുണ്ട്.
  • അവരുടെ പേരുകൾ കണ്ടെത്തി കൂട്ടിച്ചേർക്കുന്നു. അവരുടെ ജീവിതദർശനങ്ങൾ ചർച്ച ചെയ്യുന്നു.

Leave a Comment