Students can use Adisthana Padavali Malayalam Standard 9 Notes Pdf മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Manalkkoonakalkkidayiloode Summary
മണൽക്കൂനകൾക്കിടയിലൂടെ Summary in Malayalam
ആമുഖം
നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും എന്ന മുഖവാക്യത്തോടെ തുടങ്ങുന്ന കൃതിയാണ് ബെന്യാമിന്റെ ആടുജീവിതം. ജീവിതത്തിൽ ഒരുപാടു പ്രതീക്ഷകളോടെ മരുഭൂമിയിലേക്ക് പോകുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ആട് ജീവിതം. യാത്രകൾ എപ്പോളും രസമുള്ളതും മനോഹരവും ലളിതവും അത്രമേൽ ജീവിതപാഠങ്ങൾ തരുന്നത് മാത്രമാകണമെന്നില്ല. ചില യാത്രകൾ സ്വഷ്ടിക്കുന്ന അനിശ്ചിതത്വത്തെ മറികടക്കാൻ ഒരായിസ്സു തന്നെ തികയാതെ വരും. നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില അനുഭവങ്ങൾ കൂടി ചില ജീവിത യാത്രകളാണ് ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല ആടുജീവിതം. ചോര വാർക്കുന്ന ജീവിതം തന്നെയാണ് എന്ന് നിരൂപകർ രേഖപ്പെടുത്തുന്നത് വെറുതെയല്ല. ഒരു മനുഷ്യന്റെ സ്വപ്നസഞ്ചാരമായിരുന്നു ഈ യാത്ര ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള യാത്ര. യാത്രയവസാനിക്കുന്ന ഇടത്തു തന്നെ തന്റെ പ്രതീക്ഷകളും അവസാനിക്കുകയാണ്. ഒരുമനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അറ്റ ഒരുയാത്രയുടെ കഥയാണ് ആടുജീവിതം.
![]()
പാഠസംഗ്രഹം


നാട്ടിൽ മണൽവാരൽ തൊഴിലാളിയായിരുന്ന നജീബ് ഏറെ പ്രതീക്ഷകളോടെ ഗൾഫിലേക്ക് പോകാനൊരുങ്ങുന്നു. കൂടെ പരിചയ ക്കാരനായ ഹക്കീമും. സൗദി അറേബ്യയിലെ റിയാദിൽ വിമാനമിറങ്ങിയ അവർ അർബാബിനെ കാത്തിരിക്കുന്നു. അവിടെയെത്തിയ ആൾ അർബാബാണെന്ന് കരുതി രണ്ടുപേരും അയാൾക്കൊപ്പം പോകുന്നു. വളരെ പഴക്കം ചെന്ന വണ്ടിയിലാണവർ പോകുന്നത്. ഗൾഫിന്റെ വീഥികളിലൂടെ, വേഗം കുറഞ്ഞ വണ്ടിയിലൂടെ അവർ യാത്ര തുടരുന്നത് ഏറെ പ്രതീക്ഷകളോടുകൂടിയാണ്. അർ ബാബിന്റെ മോശമായ പെരുമാറ്റവും വണ്ടിയുടെ പിറകുവശത്തിരുന്നുള്ള യാത്രയുമെല്ലാം നജീബിനെ പ്രയാസപ്പെടുത്തിയെങ്കിലും ആ യാത്രയിലും ചില സന്തോഷങ്ങൾ കണ്ടെത്താൻ നജീബ് ശ്രമിക്കുന്നു. വിശപ്പും ദാഹവുമെല്ലാം ആ യാത്രയിൽ അവർക്കനുഭവപ്പെടുന്നു.
താൻ സ്വപ്നം കണ്ട് ഒരു ഗൾഫിലേക്കല്ല, തന്റെ യാത്ര എന്ന തോന്നലുണ്ടാകു മ്പോഴും നജീബ് സ്വയം ആശ്വസിക്കുന്ന ഭാഗവും ഇതിൽ കാണാം. മലയാള സാഹിത്യത്തിൽ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ധാരളം ചർച്ച ചെയ്യ പെട്ടിട്ടുണ്ട് അനുഭവകഥകളും ആത്മകഥകളും എല്ലാം മലയാള സാഹി ത്വത്തിൽ സമ്പന്നമാണ് എന്നാൽ ഇത്രമേൽ ആഴത്തിൽ ഒരു മനുഷ്യന്റെ ജീവിതം ചിത്രീകരിക്കപ്പെടുകയും ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തു കയും, അത്രമേൽ തീവ്രമായി ഒരാൾക്ക് അതിജീവിക്കാൻ സാധ്യമാകുമോ എന്ന ചിന്തയെ ലോകത്തിനു മുന്നിലവതരിപ്പിക്കുകയും ചെയ്ത ഒരു കഥ വേറെ ഉണ്ടാകില്ല എന്നു തന്നെ പറയാം. ഒരുമനുഷ്യന്റെ സ്വാപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഒരു നിമിഷം കൊണ്ടവസാനിക്കുന്ന ഒരു യാത്രയായിരുന്നു ആടു ജീവിതം. എന്നാൽ ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും ഉള്ള അതിജീവനവും അവസാനം വരെയുള്ള വിശ്വാസവും ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നൽകുന്നു എന്നതിനുള്ള തെളിവാണ് ഈ കഥ.

![]()
അറിവിലേക്ക്

പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. കഥാകൃത്ത്, നോവലിസ്റ്റ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, അബീശഗിൻ, മഞ്ഞ വെയിൽ മരണങ്ങൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ, മർകേസ് ഇല്ലാത്ത മക്കൊണ്ടോ, തരകൻസ് ഗ്രന്ഥവരി, നിശബ്ദ സഞ്ചാ രങ്ങൾ തുടങ്ങിയ കൃതികൾ. ആടുജീവിതം 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡും മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവൽ 2021- ലെ വയലാർ അവാർഡും നേടിയിട്ടുണ്ട്. ആടുജീവിതത്തിന് വിവിധ ഭാഷകളിൽ പരിഭാഷകൾ ഉണ്ടായതോടൊപ്പം അത് സിനിമയായും ചിത്രീകരിച്ചിട്ടുണ്ട്.

‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന മുഖവാക്യത്തോടെയാണ് ബെന്യമാമിന്റെ ആടുജീവിതം എന്ന നോവൽ പുറത്തിറങ്ങിയത്. 2008 ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. നിരവധി പതിപ്പു കളിലൂടെ ആയിരക്കണക്കിന് വായനക്കാരെ ആകർഷിച്ച ആടുജീവിതത്തിന് വിവിധ ഭാഷകളിൽ പരിഭാഷകളുമുണ്ടായിട്ടുണ്ട്. മറുനാടിനെക്കുറിച്ചുള്ള ആകാംക്ഷയും അന്വേഷണത്വരയും അവയിലൂടെ ആർജിക്കുന്ന പുതിയ അറിവുകളും അനുഭവങ്ങളും നമ്മളിൽ പുതിയ ഒരു ലോക വീക്ഷണം തന്നെ രൂപപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഉപജീവനത്തിനും അതിജീവനത്തിനും വേണ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലും തേടിയുള്ള മനുഷ്യന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നുമലയാളിയുടെ വ്യക്തിപരവും സാമൂഹികപരവും സാംസ്കാരിവും സാമ്പത്തികവുമായ ജീവിതക്രമത്തിൽ വലിയ മാറ്റങ്ങളാണ് പ്രവാസിലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ആടുജീവിതം എന്ന നോവലിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ: ‘ മഴയ്ക്കു ശേഷം വരണ്ട മണ്ണിനു മീതെ പൊന്തി വന്ന പച്ച വിരിപ്പുകളിൽ ഒരു കുഞ്ഞു ചെടി നജീബിനു കൊടുക്കുന്നത് ആത്മവിശ്വാസത്തിന്റെ വാക്കുകളാണ്’ നജീബേ, മരു ഭൂമിയുടെ ദത്തുപുത്രാ ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. അത് നിന്റെ ജീവനെ ചോദിക്കും. വിട്ടുകൊടുക്കരുത്…..
ബെന്യാമിൻ
(ഒരു അഭിമുഖത്തിൽ നിന്നും)
ഓർത്തിരിക്കൻ
- യാത്രകൾ നൽകുന്ന അനുഭവങ്ങൾ വേറിട്ടതാണ്.
- അവസാനം വരെയുള്ള ആത്മവിശ്വാസം ജീവിതത്തിൽ ശുഭാപ്തി വിശ്വാസം നൽകും.
- ജീവിതം ഒരു യാത്രയാണ്.
- പ്രതീക്ഷകൾ ഏതു പ്രതിസന്ധിയിലും മനുഷ്യനെ മുന്നോട്ട് നയിക്കും.