Practicing with Class 8 Malayalam Kerala Padavali Notes Pdf and മാനവികതയുടെ തീർഥം Manavikathayude Theertham Notes Questions and Answers improves language skills.
മാനവികതയുടെ തീർഥം Question Answer Notes Std 8 Malayalam Kerala Padavali Chapter 10
Class 8 Malayalam Kerala Padavali Unit 4 Chapter 10 Notes Question Answer Manavikathayude Theertham
Class 8 Malayalam Manavikathayude Theertham Notes Questions and Answers
Question 1.
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠ ങ്ങളും പകർന്നു നൽകിയാണ് പ്രളയം കടന്നു പോയത് പാഠഭാഗവും വർത്തമാനകാല കേരളീയ സാഹചര്യങ്ങളും വിശകലനം ചെയ്ത പ്രസ്താ ആനയോട് പ്രതികരിക്കുക.
Answer:
ദുരന്തങ്ങൾക്കും, അപകടങ്ങൾക്കും വേർതിരിവു കളില്ല. എല്ലാ മനുഷ്യരും അത് ഒരുപോലെയാണ് ബാധിക്കുക. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിച്ചുകാണാതെ, പണക്കാരനെന്നോ ദരിദ നെന്നോ, വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ ബാധിക്കുന്നവയാണവ. പ്രളയം നമുക്ക് നൽകിയ ഏറ്റവും വലിയ പാഠവും അതുതന്നെ യാണ്. നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന പലതും നിമിഷനേരം കൊണ്ട് പ്രളയജലം കവർന്നു കൊണ്ടുപോകുന്നത് അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ. എങ്കിലും പ്രളയം നമുക്ക് അതിജീവനത്തി ന്റേയും, ഉയിർത്തെഴുന്നേല്പിന്റെയും പാഠങ്ങൾ കൂടി പകർന്നു നൽകുകയുണ്ടായി.
തത്ഫലമായി ദുരിതത്തിൽപ്പെട്ടവർക്കു കൈത്താ ങ്ങായി വേർതിരിവുകൾ മറന്നു എല്ലാവരും സേവ നസന്നദ്ധരായി. ഒരുപാട് ജീവനുകൾ രക്ഷിക്കാനും, എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായമെത്തിക്കാനും, നമുക്ക് കഴിഞ്ഞു. ഒരുമയോടെ, കൂട്ടായ പരിശ്രമ ത്തിലൂടെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശക്തി നമുക്കുണ്ടെന്നു പ്രളയം തെളി യിച്ചു. ദുരന്തസമയങ്ങളിൽ മാത്രമുണ്ടാകേണ്ടതല്ല ഈ ഐക്യം എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടി യാണിത്.
Question 2.
“ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയി ലാണ്.”
പ്രളയത്തിൽ നിന്നുള്ള കേരളത്തിന്റെ അതിജീവ നത്തെ വിശേഷിപ്പിക്കുന്നതിന് അടിവരയിട്ട പ്രയോഗം എത്രമാത്രം പര്യാപ്തമാണെന്ന് വില യിരുത്തുക. ഇതുപോലുള്ള കൂടുതൽ പ്രയോഗ ങ്ങൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
സ്വയം ചിത തീർത്ത് അതിൽ വെന്തെരിഞ്ഞ് ആ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന പക്ഷി യാണ് ഗ്രീക്ക് പുരാണങ്ങളിലെ ഫീനിക്സ് പക്ഷി.
തികച്ചും അത്ഭുതപ്പെടുത്തുന്ന ആ ഉയിർത്തെഴു ന്നേൽപ്പിനു സമാനമാണ് പ്രളയക്കെടുതിയിൽ നിന്നുള്ള കേരളത്തിന്റെ തിരിച്ചു വരവും. ലോകത്തെ ആകമാനം വിസ്മയിപ്പിച്ച ആ ഒത്തൊ രുമയുടെ ഉയിർത്തെഴുന്നേല്പ്പിന് കൊല്ലുവാനോ തോൽപ്പിക്കുവാനോ കഴിയാത്ത ഫീനിക്സ് പക്ഷി യോടുള്ള ഉപമ തികച്ചും പര്യാപ്തമാണ്.
തവള മുള്ളിയാൽ വെള്ളപ്പൊക്കം
ലേഖകൻ കുട്ടിക്കാലത്തു താമസിച്ചിരുന്ന പ്രദേശ ത്തിന്റെ അവസ്ഥയെ വിശേഷിപ്പിക്കാൻ നാട്ടുകാർ തമാശയായി പറയുന്ന പ്രയോഗമാണിത്. മീനച്ചി ലാറ്റിന്റെ തീരത്തുള്ള ആ പ്രദേശത്തു ചെറിയ മഴ പോലും വെള്ളം പൊങ്ങാൻ കാരണമാവുമായി രുന്നു. ഒരു തവള മുള്ളുന്ന അത്രയും വെള്ളം മതി മുങ്ങാൻ എന്നാണ് നർമ്മത്തിൽ ചാലിച്ച ആ പ്രയോഗം അർത്ഥമാക്കുന്നത്.
മതേതരവും മാനവികതയിൽ ഉറച്ചു നിൽക്കുന്നതു മായ ഒരു പുതിയ യുഗപ്പിറവി
ലോകം മുഴുവൻ അത്ഭുത്തോടെ നോക്കിക്കണ്ട ഉയിർത്തെഴുന്നേൽപ്പിനായിരുന്നു. പ്രളയനാന്തരം കേരളം സാക്ഷ്യം വഹിച്ചത്. ജാതിയുടെയോ, മത ത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ അതിർവരമ്പു കൾ ഇല്ലാതെ മനുഷ്യ മനുഷ്യസ്നേഹികളായ ജന ങ്ങൾ ഒന്നടങ്കം ഒറ്റക്കെട്ടായാണ് അന്ന് രക്ഷാപ്ര വർത്തനത്തിന് ഇറങ്ങിയത്. മതേതരത്തിലും മാന വികതയിലും ഊന്നിയുള്ള ഒരുമയുടെ ഒരു പുതിയ യുഗം പിറന്നു എന്നാണ് ലേഖകൻ ഇതിനെ വിശേ ഷിപ്പിക്കുന്നത്.
Question 3.
“കേരളം ഈ ദുരന്തത്തെയെല്ലാം ധീരമായി അതി ജീവിക്കും എന്ന ഉറച്ച വിശ്വാസമാണ് ജനങ്ങൾക്ക് ഊർജ്ജം പകർന്നത്”
ഏതു പ്രതിസന്ധികളെയും മനക്കരുത്തുകൊണ്ട് നേരിടാൻ കഴിയും. ആത്മവിശ്വാസം കൊണ്ട് പ്രതി ബന്ധങ്ങളെ അതിജീവിക്കാൻ കഴിയാത്തവരെക്കു റിച്ച് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ, ഇത്ത രത്തിൽ നിങ്ങളെ ആകർഷിച്ച ഒരു വ്യക്തിയെയോ, സംഭവത്തെയോ കുറിച്ച് വിവരണം തയ്യാറാക്കുക.
Answer:
മനുഷ്യവംശത്തിന്റെ മഹത്തായ നേട്ടങ്ങളൊ ക്കെയും കനത്ത പ്രതിസന്ധികളെ അതിജീവിച്ചാ യിരുന്നു. നമുക്കു ചുറ്റിലുമുള്ള പ്രശസ്തരായ പ്രതി ഭകളുടെ ജീവിതം ഒന്നെടുത്തു നോക്കൂ. അവരുടെ മഹത്ത്വത്തിന്റെ പ്രഭാവം അവർ മറികടന്ന പ്രതി സന്ധികൾക്കും കടന്നുവന്ന കനൽ വഴികളിലൂടെ തീക്ഷ്ണതയ്ക്കും ആനുപാതികമാണ്. അത്തര ത്തിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു പ്രതി ഭയാണ് വൈക്കം വിജയലക്ഷ്മി എന്ന കലാകാരി.
ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായ തിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്ത യാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ അന്ധയാ ണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജ യലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. അന്ധത ഒരിക്കലും അവരുടെ വിജ യപാതയിൽ ഒരു തടസ്സമായിരുന്നില്ല. കുട്ടിക്കാ ലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിച്ചു വിജയലക്ഷ്മി. ഇത് കണ്ട് അച്ഛൻ മുരളി യാണ് ഒറ്റക്കമ്പി വീണ നിർമ്മിച്ചു നിൽകിയത്. വിജ യലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീ ണയെന്ന പേര് നൽകിയത് കുന്നക്കുടി വൈദ്യനാ ഥനാണ്. ഗായത്രി വീണയിൽ വിജയലക്ഷ്മി കച്ചേരി നടത്താൻ തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു.
സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയി പ്പിച്ചും, അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ ഇടം നേടിയും, നിരവധി സിനിമാഗാനങ്ങൾക്കു സ്വരം നൽകിയതും സംഗീതത്തിന്റെ ഉൾവെളിച്ചം കൊണ്ട് പ്രതിസന്ധി കളെ അതിജീവിച്ച് വൈക്കം വിജയലക്ഷ്മിയുടെ ജീവിതം വലിയൊരു പ്രചോദനമാണ് നമുക്ക് നൽകുന്നത്.
Question 4.
ലോകത്തെങ്ങും പ്രളയബാധിത പ്രദേശങ്ങളിൽ മാരകമായ പകർച്ചവ്യാധികളാൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇത്തര മൊരു അനുഭവം പ്രകൃതിസ്നേഹിയായ കല്ലേൽ പൊക്കുടൻ എന്റെ ജീവിത ത്തിൽ ആവിഷ്കരി ക്കുന്നത് വായിക്കൂ.
വെള്ളപ്പൊക്കത്തിലടിഞ്ഞ് മാലിന്യങ്ങളും അഴുക്കു വെള്ളവും മൂലമാകാം. പെട്ടെന്ന് കോളറ പടർന്നു. മൺകലം വീണുടയുന്നതുപോലെ ഒന്നോ രണ്ടോ പ്രാവശ്യം ഛർദ്ദിയും വയറിളക്കവും. നല്ല കരു ത്തുളളവർ മാത്രമാണ് രണ്ടോ അതിലധികമോ തവണ ഛർദിച്ചിരുന്നത്. അല്ലാത്തവർ അതിനു മുമ്പുതന്നെ മരിക്കും. നാട്ടിൽ നിരന്തരം മരണം സംഭവിച്ചുകൊണ്ടിരുന്നു. അച്ഛനും ഇടച്ചേരിയൻ വിരുതനും കല്ലേൻ കുണ്ടനും ചേർന്നാണ് മരിച്ച വരെ ചുമലിൽ എടുത്ത് കണ്ടത്തിന്റെ വരമ്പിലും ചെമ്മീൻ ബണ്ടിന്റെ അരികിലും കുഴിച്ചിട്ടത്. കുഴി ച്ചിടുക എന്നല്ല, മാന്തിപ്പൊത്തുക എന്നു പറയാ നാകൂ. കാരണം, ഒന്നിനു പിറകെ ഒന്നായി മരണം തുടർന്നുകൊണ്ടിരുന്നു.
പ്രളയാനന്തരം പടർന്നു പിടിക്കാനിടയുള്ള രോഗ ങ്ങളെ നേരിടുന്നതിന് നാം എടുക്കേണ്ട മുൻകരു തലുകൾ എന്തെല്ലാം? ലഘുലേഖ തയ്യാറാക്കുക.
Answer:
പ്രളയശേഷമുള്ള അതിജീവനത്തിന്റെ പാതയിൽ നമ്മെ കാത്തിരിക്കുന്ന വെല്ലുവിളി പകർച്ചവ്യാധി കളായിരിക്കും. എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് ഇവയിൽ പ്രധാനം. ജല ജന്യരോഗങ്ങളായ ഇവ പടർന്നു പിടിക്കാതിരി ക്കാൻ എടുക്കേണ്ട മുൻകരുതലുകൾ ഇവയാണ്.
- മലിനജലവുമായി സമ്പർക്കം വരുന്ന അവസ രങ്ങളിൽ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക് എന്നിവ ഉപയോഗിക്കുക.
- ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കു ന്നവരും മലിനജലവുമായി സമ്പർക്കം വന്ന വരും ഡോക്സിസൈക്ലിൻ ഗുളിക 200-ാം ഴ്ച (100-ാം ഴ്ച രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിച്ചിരിക്കേണ്ടതാണ്.
- മൃഗങ്ങളുടെ ശവശരീരങ്ങൾ ബാക്കി കിടക്കു ന്നുണ്ടെങ്കിൽ അവ ശാസ്ത്രീയമായി സംസ്ക രിക്കണം.
- പ്രളയജലം മലിനമാക്കിയ കിണറുകളിലെ വെള്ളം ക്ലോറിൻ ലായിനി ഉപയോഗിച്ച് ശുദ്ധീ കരിച്ച ശേഷം മാത്രം ഉപയോഗിക്കുക.
- കുടിവെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം ഉപ യോഗിക്കുക.
- ഓരോ തവണയും ഉപയോഗത്തിന് ശേഷം ശൗചാലയങ്ങൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുനശീകരണം വരുത്തുക.
- എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ, ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കു കയോ ചെയ്യേണ്ടതാണ്.
Question 5.
മാനവികയുടെ തീർത്ഥം എന്ന ശീർഷകം പാഠ ഭാഗത്തിന് എത്രത്തോളം യോജിക്കുന്നുണ്ട്.? സമർത്ഥിക്കുക.
Answer:
പുണ്യജലമാണ് തീർത്ഥം. എല്ലാം ശുദ്ധീകരിക്കാൻ ശക്തിയുള്ള ജലം ഒരർത്ഥത്തിൽ നമ്മുടെയെല്ലാം മനസ്സിൽ കുടിയിരുന്ന അശുദ്ധികളായിരുന്നു ജാതിമത ചിന്തകളും, പണക്കാരൻ പാവപ്പെട്ടവൻ എന്ന വേർതിരിവുകളും, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന രീതിയും എല്ലാം. പ്രളയമെന്ന തീർത്ഥ ജലപ്രവാഹം നമ്മുടെയെല്ലാം കണ്ണ് തുറ പ്പിക്കുകയും, മനസ്സിലെ അത്തരം മാലിന്യങ്ങളെ യെല്ലാം കഴുകിക്കളയുകയും ചെയ്തു. മനസ്സിലെ വേർതിരിവിന്റെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ പ്രളയം നമ്മുടെ ഉള്ളിലെ മാനവികതയെയും, സഹോദര്യത്തെയും ശുദ്ധീകരിച്ചെടുക്കുകയും ചെയ്തു. ഇതിനാലെല്ലാം പാഠഭാഗത്തിനു തികച്ചും ഉചിതമായ ശീർഷകം തന്നെയാണ് മാനവികത യുടെ തീർത്ഥം എന്നത്.
Question 6.
പാവകൾക്ക് പേരക്കുട്ടി എന്ന പേര് നൽകാനുള്ള കാരണം എന്തായിരിക്കും?
Answer:
പ്രളയകാലത്ത് ചേറിൽ മുങ്ങിനശിച്ചതിനാൽ കത്തി ച്ചുകളയാൻ കൂട്ടിയിട്ടിരുന്ന തുണിത്തരങ്ങളിൽ നിന്നാണ് ചേക്കുട്ടിപ്പാവ നിർമ്മിച്ചത്. ചേറിൽ നിന്നും പിറന്ന ചേറിനെ അതിജീവിച്ച കുട്ടി എന്ന ല്ലാമുള്ള അർത്ഥത്തിലാണ് ചേക്കുട്ടി എന്ന പേര് നൽകിയത്.
Question 7.
ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ ക്ലേശകരമായ പാതയി ലാണ്, ഈ വാക്യം സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പക്ഷി യാണ് ഫീനിക്സ്. ചിത സ്വയം തീർത്ത് അതിൽ വെന്തെരിഞ്ഞ് ആ ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷി ഉയിർത്തെഴുന്നേൽക്കുന്നു. ചാരത്തിൽ നിന്നും മരണത്തിൽ നിന്നും ഉയിർത്തെഴു ന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കേര ളവും ഈ ദുരന്തകാലത്തെ അതിജീവിയ്ക്കും എന്ന് ഈ വാക്കുകളിലൂടെ സൂചിപ്പിക്കുന്നു.
Question 8.
കൊടിയ ദുരന്തങ്ങൾക്കിടയിലും മഹത്തായ എന്തെല്ലാം ജീവിതപാഠങ്ങളാണ് പ്രളയം നമുക്ക് പകർന്നു നൽകിയത്?
Answer:
സ്നേഹവും സാഹോദര്യവും ജാതിമതങ്ങൾക്ക തീതമായ മാനവികബോധവും ഐക്യവും എല്ലാം മനുഷ്യരിലും ഉണ്ട്. അതിന്റെ ബഹിർസ്ഫുരത്ത യാണ് പ്രളയകാലത്ത് നാം കണ്ടത്. എന്നാൽ പ്രള യകാലത്തോ, ദുരന്തങ്ങൾ വരുമ്പോഴോ മാത്രം ഉണ്ടാ കേണ്ടവയല്ല. മാനവികതയും ഐക്യബോധവും അത് ഒരു ജനതയുടെ പുരോഗതിക്ക് എന്നും അനുപേ ക്ഷണീയമാണ്. ജാതിമത രാഷ്ട്രീയ വേർതിരുവു കളില്ലാതെ പ്രളയകാലത്തെ മലായളികൾ ഒറ്റക്കെ ട്ടായി നേരിട്ടു. ഒറ്റപ്പെട്ടവരെ ത്യാഗങ്ങൾ സഹിച്ചും സഹായിക്കാൻ മുന്നിട്ടിറങ്ങി. സ്നേഹം കൊണ്ട് ഒന്നിച്ചവർ പരസ്പരം താങ്ങായിമാറി. എല്ലാം ഭിന്ന തകളും മറന്ന് മനഷ്യസ്നേഹത്തിന്റെ വലിയ പാഠം പ്രളയം പകർന്നു നൽകി. അതിർവരമ്പുകൾ മായ്ച്ചുകളയാതെ മാനവികതയുടെ പുതിയ ചരി ത്രമാണ് പ്രളയം എഴുതിച്ചേർത്തത്.
Question 9.
പ്രളയകാലവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖ രിക്കുക.
Answer:
Class 8 Malayalam Kerala Padavali Notes Unit 4 മാനവികതയുടെ മഹാഗാഥകൾ
Question 1.
ചേക്കുട്ടിപ്പാവ, കേരളം പ്രളയത്തെ അതിജീവിച്ചതിന്റെ കലാപരമായ ഒരു ആവിഷ്കാരമാണ്. ഈ ചിത്രം നിങ്ങളുടെ മനസ്സിലുണർത്തുന്ന ചിന്തകളെന്തെല്ലാം? കുറിക്കുക.
Answer:
പ്രളയം തകർത്ത ചേന്ദമംഗലത്തെ പരമ്പാരഗത കൈത്തറി യൂണിറ്റിലെ ചേറുപുരണ്ട് തുണിയിൽ നിന്ന് രൂപം കൊണ്ടവയാണ് ചേക്കുട്ടിപ്പാവകൾ.ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് ചേക്കുട്ടിയുടെ അർത്ഥം. ചെളിപുരണ്ട് വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാനൊരുങ്ങിയ തുണിയിൽ നിന്നാണ് ചേക്കുട്ടിപ്പാവയുടെ ജനനം.
ഒരുപക്ഷേ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുള്ള അതിജീവനത്തിലെ ഏറ്റവും സർഗാത്മക മായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. പ്രളയാന്തര കേരളത്തിലൊ, അതിജീവനത്തിന്റെ പ്രതീക മായി ഇവ മാറി.
ദൃഢ നിശ്ചയവും സർഗാത്മകതയും ഉണ്ടെങ്കിൽ ഏതു പ്രതിബന്ധങ്ങളെയും മറികടക്കാനാവും എന്ന മഹത്തായ പാഠമാണ് ഈ പാവകൾ നമ്മെ പഠിപ്പിച്ചത്. ആവശ്യവസ്തു അല്ലാതിരുന്നിട്ടും തങ്ങളാലാ കുന്ന സഹായം ചെയ്യാനായി ആളുകൾ ഒന്നടങ്കം ഈ പാവകൾ വാങ്ങിയപ്പോൾ ഒത്തൊരുമയു ടെയും പരസ്പരസഹായത്തിന്റെയും മനോഹരമായ ഒരുദാഹണമായി ചേക്കുട്ടി മാറി. മുറിപ്പാടുകൾക്കും പറ്റിപ്പിടിച്ച കറകൾക്കും വരെ ഭംഗിയുണ്ടെന്നും അത് അതിജീവനത്തിന്റെ സൗന്ദര്യമാണെന്നും ചേക്കുട്ടി പാവകൾ വരും തലമുറയോട് പറഞ്ഞു കൊണ്ടേയിരിക്കും.