Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 5 Chapter 2 मार्च Question Answer Notes Summary in Malayalam & Hindi improves language skills.
March Class 6 Question Answer Notes Summary
SCERT Class 6 Hindi Unit 5 Chapter 2 Question Answer Kerala Syllabus मार्च
March Question Answer
प्रश्न 1.
लिखें
मार्च के दिनों हाथों में किताबें और आँखों में नींदें रहा करती थीं। .. क्या आपका भी यही हाल है ?
क्या अपना अनुभव लेखक के साथ बाँटें ?
लिखें लेखक के नाम एक खत ।
കൈകളിൽ പുസ്തകങ്ങളും കണ്ണുകളിൽ ഉറക്കവും തങ്ങി നിൽക്കുന്നതായിരുന്നു. എന്താ നിങ്ങൾക്കും ഇത്തരം അനുഭവങ്ങളുണ്ടോ? നിങ്ങളുടെ ഇത്തരം അനുഭവം
ലേഖകനുമായി പങ്കു വച്ചാലോ…
ലേഖകന്റെ പേരിൽ ഒരു കത്തെഴുതാം.
उत्तर :
कोल्लम
२३-०६-२०२२
प्रिय लेखक,
आपका संस्मरण : मुझे बहुत अच्छा लगा। मार्च के दिन मेरे लिए भी ऐसे ही है पढ़ने के लिए बैठते वक्त नींद भी आती है। नींद आति तो पढना बंद थोडी देर बाद फिर पढाई शुरु होती है। बहुत व्यस्त थे वे दिन । ज़्यादा समय पढने के कारण नींद भी जल्दी आती है।
मार्च महीना जल्दी ही गुज़र जाता है। आपका यह संस्मरण पढने लायक ही है । धन्यवाद ।
प्यार से
(हस्ताक्षर)
नेहा
കൊല്ലം
23-06-2022
പ്രിയ എഴുത്തുകാരാ,
താങ്കളുടെ ഓർമ്മക്കുറിപ്പ് എനിക്ക് വളരെ ഇഷ്ടമായി. മാർച്ചിലെ ദിവസങ്ങൾ എന്നെ സംബന്ധിച്ചും ഇഷ്ടമായി. മാർച്ചിലെ ദിവസങ്ങൾ എന്നെ സംബന്ധിച്ചും ഇതുപോലെ തന്നെയാണ്. പഠിക്കാനിരിക്കുന്ന സമയത്ത് ഉറക്കം വരാറുണ്ട്. ഉറക്കം വന്നാലോ പഠനം അതോടുകൂടി തീർന്നു. പിന്നെ കുറച്ച് സമയം കഴിഞ്ഞാണ് പഠനം ആരംഭിക്കുന്നത്. ആ ദിവസങ്ങൾ തിരക്കു പിടിച്ചവയാണ്. കുറെ സമയം പഠിക്കുന്നതു കൊണ്ട് തന്നെ ഉറക്കം പെട്ടെന്ന് വരികയും ചെയ്യും. മാർച്ച് മാസം പെട്ടെന്ന് തന്നെ കഴിഞ്ഞു പോകാറുണ്ട്. താങ്കളുടെ ഈ ഓർമ്മക്കുറിപ്പ് നല്ലൊരു
വായനാനുഭവം തരുന്നവയാണ്. നന്ദി
സ്നേഹത്തോടെ
(െപ്പ്)
നേഹ
प्रश्न 2.
क्या सिर्फ मार्च ही यादगार होता है?
हर महीने का मज़ा हम लूटते हैं,?
अन्य महीने कैसे गुज़रते हैं ?
लिखें एक संस्मरणात्मक लेख ।
ഇങ്ങനെ ഓർമ്മിക്കത്തക്കതായി മാർച്ച് മാസം മാത്രമേ ഉള്ളോ?
എല്ലാ മാസത്തിലെ രസങ്ങളും നമ്മൾ ആസ്വദിക്കാറുണ്ടല്ലോ. ശരിയല്ലേ?
മറ്റ് മാസങ്ങൾ എങ്ങനെയാണ് കടന്നു പോകുന്നത്? ലേഖകൻ എഴുതിയതുപോലെ ഏതെങ്കിലും ഒരു മാസത്തെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് എഴുതാം…
उत्तर :
मैं जून के बारे में सोच रहा हूँ। जून मेरे लिए एक बहुत ही प्यारा महीना है, दोस्तों और नए शिक्षकों के साथ समय बिताना। बारिश में स्कूल जाना और अपने दोस्तों के साथ गीला होना मजेदार है। कभी- कभी यह बारिश से भीगा हुआ होता है और सर्दी आती है। जून दोस्ती, प्यार और देखभाल का महीना
ഞാൻ ജൂൺ മാസത്തെക്കുറിച്ച് ഓർക്കുകയാണ്. ജൂൺ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു മാസമാണ്. കൂട്ടുകാരും പുതിയ അദ്ധ്യാപകരുടെയും ഒപ്പം ചിലവഴിക്കുന്ന ഒരു മാസം കൂടിയാണിത്. മഴയിൽ സ്കൂളിൽ പോകുന്നതും കൂട്ടുകാരോടൊപ്പം മഴ നനയുന്നതും നല്ല രസമാണ്. ചിലപ്പോൾ ഈ മഴ നനഞ്ഞ് ജലദോഷവും വരാറുണ്ട്. ജൂൺ മാസം സൗഹൃദത്തിന്റെയും, സ്നേഹത്തിന്റെയും, കരുതലിന്റെയും മാസമാണ്.
प्रश्न 3.
काश आँखें बंद किए पढाई हो पाती। तब कितना मज़ा आता! इससे कौन – सा मनोभाव प्रकट होता
കണ്ണുകൾ അടച്ചു വച്ച് പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര രസമായിരുന്നു. ഇതിൽ ഏത് മനോഭാവം ആണ് പ്രകടമാകുന്നത് ?
उत्तर :
असंभव को संभव बनाने या नए-नए खोज करने का मनोभाव प्रकट होता है ।
അസംഭവ്യമായ കാര്യത്തെ സംഭവമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ അന്വേഷിക്കാനുമുള്ള മനോഭാവം ആണ് പ്രകടമാക്കുന്നത്.
प्रश्न 4.
पत्ती पीली हो गई इसलिए गिरी या उसे गिर जाना है इसलिए पीली हो गई ? – इस वाक्य चर्चा करें। के अर्थ पर
ഇലയ്ക്ക് മഞ്ഞ നിറം ആയതു കൊണ്ടാണോ അതു വീണത് അതോ ഇല വീഴാറായതു കൊണ്ട് മഞ്ഞ നിറമായതാണോ? ഈ വാക്യം എന്താണ് അർത്ഥമാക്കുന്നതെന്ന് ചർച്ച ചെയ്യാം.
उत्तर :
पीली पत्ती बुढापे की ओर इशारा करती है । यहाँ ‘गिरने’ का अर्थ है ‘मर गया’ ।
ഇവിടെ മഞ്ഞ നിറം വാർദ്ധക്യത്തെയാണ് സൂചിപ്പിക്കുന്നത്. ‘വീഴുന്നു’ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് ‘മരിക്കുക’ എന്നാണ്.
मार्च अन्य महत्वपूर्ण परीक्षा केंद्रित प्रश्नोत्तर
प्रश्न 1.
नीचे दिए गए साल के चक्र में सही क्रम में डिब्बे में महीनों के नाम भरिए ।
താഴെ തന്നിരിക്കുന്ന വർഷചക്രത്തിൽ ശരിയായ ക്രമത്തിൽ ബോക്സിൽ മാസങ്ങളുടെ പേര് നിറയ്ക്കുക.
उत्तर :
प्रश्न 2.
नीचे दिए गए उत्तर चुनकर वाक्य पूरा कीजिए
(दिसंबर, ओणम, फरवरी, जून, अगस्त)
i) _________ महीने में शिवरात्री मनाता है।
_________ മാസത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്
ii) भारत को स्वतंत्रता १९४७ _________ महीने में मिलती है।
ഭാരതത്തിന് സ്വാതന്ത്യ്രം 1947 _________ മാസത്തിലാണ് കിട്ടിയത്
iii) _________ सितंबर या अगस्त में मनाता है ।
_________ സെപ്റ്റംബർ അല്ലെങ്കിൽ ഓഗസ്റ്റ് മാസം ആഘോഷിക്കുന്നു.
iv) हमारे स्कूल _________ महीने में खुलते हैं।
നമ്മുടെ സ്കൂൾ _________ മാസത്തിലാണ് തുറക്കുന്നത്
(v) क्रिस्मस हर साल _________ महीने में मनाता है।
ക്രിസ്തുമസ് എല്ലാ വർഷവും മാസത്തിലാണ് _________ ആഘോഷിക്കുന്നത്.
उत्तर :
(i) फरवरी
(ti) आगस्त
(iii) ओणम
(iv) जून
(v) दिसंबर
प्रश्न 3.
सही मिलान करो (സഹി മിലാൻ കറോ)
i) गणतंत्र दिवस(Republic Day) | (i) नवंबर |
ii) लीप वर्ष (Leap Year) | (ii) मार्च |
iii) दीपावली (Deepavali) | (iii) जनवरी |
iv) ग्रीष्म ऋतु (Summer Season) | (iv) फरवरी |
v) वार्षिक परीक्षा (Annual Exam) | (v) अप्रैल |
उत्तर :
i) गणतंत्र दिवस(Republic Day) | (iii) जनवरी |
ii) लीप वर्ष (Leap Year) | (iv) फरवरी |
iii) दीपावली (Deepavali) | (i) नवंबर |
iv) ग्रीष्म ऋतु (Summer Season) | (v) अप्रैल |
v) वार्षिक परीक्षा (Annual Exam) | (ii) मार्च |
प्रश्न 4.
वर्तनी शुद्ध कीजिए (Correct Spelling)
i) अक्तपर
ii) जुलायी
iii) मइ
उत्तर :
(i) अक्तूबर
(ii) जुलाई
(iii) मई
प्रश्न 5.
महीनों का नाम ढूँढकर लिखिए
മാസങ്ങളുടെ പേര് അന്വേഷിച്ചെഴുതുക
उत्तर :
(1) जनवरी
(2) अप्रैल
(3) मई
(4) जून
(5) जुलाई
(6) नवंबर
प्रश्न 6.
पदसूर्य पढकर लेखक के बारे में लेखन तैयार कीजिए ।
പദസൂര്യൻ വായിച്ചിട്ട് ലേഖകനെപ്പറ്റി ഒരു ലേഖനം തയ്യാറാക്കുക.
उत्तर :
श्री सुशील शुक्ल युवा कवि, संपादक अनुवादक आदि रूप में मशहूर है। उनका जन्म २५ मार्च १९७४ में मध्यप्रदेश के गाडाघाट नामक गाँव में हुआ था । बच्चों के लिए दस किताबें उन्होंने लिखी है। वे एकलव्य शैक्षिक अनुसंधान संस्था के मुख्य कार्यकर्ता है।
प्रश्न 7.
किन दिनों हाथों में किताबें और आँखों में नींदें रहा करती थीं?
ഏതു ദിവസങ്ങളിലാണ് കൈകളിൽ പുസ്തകങ്ങളും കണ്ണുകളിൽ ഉറക്കവും തങ്ങി നിന്നിരുന്നത്?
उत्तर :
मार्च के दिनों
മാർച്ചിലെ ദിവസങ്ങളിൽ
प्रश्न 8.
तब कितना मज़ा आता! कब?
അപ്പോൾ എത്ര രസമായിരുന്നു. എപ്പോൾ?
उत्तर :
आँखें बंद किए पढाई हो पाना ।
കണ്ണുകളടച്ച് പഠിക്കാൻ കഴിയുമായിരുന്നെങ്കിൽ
प्रश्न 9.
किस पेड की टहनियाँ घर में घुसी चली आती थी ?
ഏതു മരത്തിന്റെ ചില്ലകളാണ് വീട്ടിലേക്ക് അകത്തേക്ക് ചാഞ്ഞു നിന്നിരുന്നത്?
उत्तर :
नीम का पेड
വേപ്പുമരത്തിന്റെ
प्रश्न 10.
हमें लगता कि उनका ही तो घर है। किसका?
ഞങ്ങൾക്ക് അത് അവരുടെ വീടാണെന്ന് തോന്നിയിരുന്നു. ആരുടെ?
उत्तर :
गिलहरियाँ और कौए की
അണ്ണാൻമാരുടെയും കാക്കകളുടെയും
प्रश्न 11.
एक साल में कितने महीने हैं? }
ഒരു വർഷത്തിൽ എത്ര മാസങ്ങളുണ്ട്?
उत्तर :
बारह (പന്ത്രണ്ട്)
- जनवरी – January
- फरवरी – February
- मार्च – March
- अप्रैल – April
- मई – May
- जून – June
- जुलाई – July
- अगस्त – August
- सितंबर – September
- अक्तूबर – October
- नवंबर – November
- दिसंबर – December
मार्च Summary in Hindi
March Summary in Hindi
मार्च का दिनों हाथों में किताबें और आँखों में नींदें रहा करदी थीं. दो पन्ने पलटते ही नींद के हाथ आकर आँखों पर पलकें खींच जाते। उन दिनों अक्सर ये सोचते कि आँखें बंद किए पढाई हो पाती ।
तब कितना मज़ा आता! सोए – सोए पढते रहते । घंटों पढने में लगे रहते । घरवाले ज़िद करते अव बस करो बहुत पढ लिया। बस एक घट और पढ लें कहकर हम चादर अपने ऊपर खींच लेते ।
इमतिहान खत्म होते तो नींद भी गायब हो जाती । तब देर रात तक जागा करते । रातों के आसमान तारों से भरे होते और रातों की ज़मीन किस्सों कहानियों से ।
मेरे घर के सामने नीम का पेड था । उसकी आधी टहनियाँ घर में घुसी चली आती थी। नींम राशरतन घर की तरफ ज़्यादा फैलता । उसकी गिलहरियाँ और कौए घर में बेहिचक आते- जाते रहते। हमें लगता कि उनका ही तो घर है जिसमें हम रहने चले
मार्च में नीम तले बैठ किताब पढते । नीम की कोई पीली पत्ती किताब पर आ गिरती । मैं पत्ती को देखता रहता। उसके पीले रंग को । कई सवाल मन में आता। क्या पीले रंग के नीचे ज़रूर पत्ती अभी भी हरी होगी ?
कभी लगता शायद हरा रंग ही पीले में बदल गया. है । पत्ती पीली हो गई इसलिए गिरी या उसे गिर जाना है इसलिए पीली हो गई ? मार्च की हवाएँ पन्नों के दरवाज़ें फड़फड़ा देती हम उन्हें ज़्यादा इंदज़ार न करवाते और पत्ति को उन जल्दबाज़ हवाओं के हवाले कर देते ।
वे पत्ती को अपनी डाली में टाँककर रफूचक्कर जातीं. मार्च अपने पलाश में गुम यह सब कुछ देखता रहता ।
March Summary in Malayalam
मार्च Summary in Malayalam
മാർച്ച് മാസത്തിലെ ആ ദിവസങ്ങളിൽ കൈകളിൽ പുസ്തകങ്ങളും കണ്ണുകളിൽ ഉറക്കവും തങ്ങി നിൽക്കുമായിരുന്നു. രണ്ടു പേജ് മറിക്കുമ്പോൾ തന്നെ ഉറക്കം വന്ന് തന്റെ കൺപോളകളെ വലിച്ചടയ്ക്കു മായിരുന്നു. കണ്ണടച്ച് ഉറങ്ങി കൊണ്ട് പഠിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ആ ദിവസങ്ങളിൽ താൻ ചിന്തിച്ചിരുന്നു.
അങ്ങനെയാണെങ്കിൽ എന്തു രസമായിരുന്നു. ഉറങ്ങി ഉറങ്ങി പഠിച്ചുകൊണ്ടിരിക്കാമായിരുന്നു. മണിക്കൂറുക ളോളം പഠനത്തിൽ തന്നെ മുഴുകി ഇരിക്കാമായിരുന്നു. വീട്ടുകാരെല്ലാം നിർബന്ധപൂർവ്വം പറയുമായിരുന്നു. ഇനി മതി പഠിച്ചത്, കുറെ പഠിച്ചല്ലോ. അങ്ങനെയാണെങ്കിൽ ഒരു മണിക്കൂർ കൂടി പഠിക്കട്ടെ എന്നു പറഞ്ഞ് പുതപ്പെല്ലാം നമ്മുടെ മുകളിൽ വലിച്ചിടുമായിരുന്നു.
പരീക്ഷ തീരുന്നതോടു കുടി ഉറക്കവും അപ്രത്യക്ഷമാകുന്നു. അപ്പോൾ രാത്രി വളരെ നേരം ഉറക്കമൊഴിഞ്ഞിരിക്കുമായിരുന്നു. ആ രാത്രികളിലെ ആകാശം നക്ഷത്രങ്ങൾ നിറഞ്ഞതാണെങ്കിൽ ആ രാത്രികളിലെ ഭൂമി ചെറിയ ചെറിയ രസകരമായ സംസാരങ്ങളും, കഥകളും നിറഞ്ഞവ ആയിരുന്നു.
എന്റെ വീടിന്റെ മുൻപിൽ ഒരു വേപ്പു മരമുണ്ടായിരുന്നു. അതിന്റെ പകുതിയോളം ചില്ലകളും വീടിന്റെ അകത്തേക്കായിരുന്നു ചാഞ്ഞ് നിന്നിരുന്നത്. കുസൃതിയോടെ ആ വേപ്പുമരം വീട്ടിലേക്ക് കൂടുതൽ കൂടുതൽ പടർന്നു കയറിയിരുന്നു. ആ വേപ്പ് മരത്തിലുള്ള അണ്ണാൻമാരും കാക്കകളും യാതൊരു മടിയും സങ്കോചവും കൂടാതെ വീട്ടിനകത്തേക്ക് വന്നും പോയി മിരുന്നു. അവരുടെ ആ പോക്ക് വരവുകൾ കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നിയത് ആ വീട് അവരുടേതാണെന്നും ഞങ്ങളവിടെ താമസിക്കാൻ വന്നതാണെന്നുമായിരുന്നു.
മാർച്ച് മാസത്തിൽ വേപ്പ് മരത്തിന്റെ ചുവട്ടിലിരുന്ന് പഠിക്കുകയായിരുന്നു. വേപ്പിന്റെ മഞ്ഞ ഇല മരത്തിൽ നിന്ന് പുസ്തകത്തിൽ വീഴുന്നുണ്ടായിരുന്നു. ഞാൻ ആ ഇലയെ നോക്കിക്കൊണ്ടിരുന്നു. അതിന്റെ ആ മഞ്ഞ നിറത്തെ ഒരുപാട് ചോദ്യങ്ങൾ അപ്പോൾ മനസ്സിൽ വന്നു. ഈ മഞ്ഞ നിറത്തിനു താഴെ ഇപ്പോഴും ആ ഇല പച്ചയായിരിക്കുമോ?
അപ്പോഴാണ് മറ്റൊരു ചിന്ത മനസ്സിലേക്ക് വന്നത്. ചിലപ്പോഴൊക്കെ തോന്നിയിരുന്നത് പച്ച നിറം തന്നെയാണ് മഞ്ഞ നിറമായി മാറിയത് എന്നാണ്. ചിന്തകൾ അവിടെയും തീരുന്നില്ല. ഇലയ്ക്ക് മഞ്ഞ നിറം ആയതു കൊണ്ടാണോ അത് വീണത് അതോ ഇല വീഴാറായതുകൊണ്ട് മഞ്ഞ നിറമായി മാറിയതാണോ? മാർച്ച് മാസത്തിലെ വീശിയടിക്കുന്ന കാറ്റ് പുസ്തകത്താളുകലെ പടപടാന്ന് അടച്ചുകൊണ്ടിരുന്നു. ഞങ്ങൾ ആ ഇലകളെ കൂടുതൽ കാത്തി നിർത്തിയില്ല. അവയെ ഉടൻ തന്നെ കാറ്റിന്റെ കൈകളിൽ ഏൽപിച്ചു കൊടുത്തു. ഇലകൾ പറത്തി
കാറ്റ് ആ ഇലയെ തന്റെ കൊച്ചു ശിഖരത്തിൽ തൂക്കിയിട്ട് അവിടെ നിന്നും രക്ഷപെട്ടു കളഞ്ഞു. മാർച്ച് മാസമാകട്ടെ മരത്തിന്റെ ചുവട്ടിൽ ഒളിഞ്ഞിരുന്ന് ഈ കാഴ്ചകളെല്ലാം കാണുകയായിരുന്നു.
मार्च लेखन परिचय सुशील शुक्ल
श्री सुशील शुक्ल हिन्दी साहित्य के प्रसिद्ध साहित्यकार है। युवा कवि, संपादक, अनुवादक शैक्षिक कार्यकर्ता आदि रूप में वे मशहूर हैं। उनका जन्म २५ मार्च १९७४ में मध्यप्रदेश के होरागाबाद जिले के गाडाघार नामक गाँव में हुआ था। उन्होंने बच्चों के लिए दस किताबें लिखी है । उनके सौ से अधिक कविताएँ प्रकाशित हुई है। इनकी कई पुस्तकें अन्य भाषाओ में अनुवाद किया है। उनकी प्रमुख रचना ‘गाँव का बच्चा’ सामूहिकता का अद्भुत मूल्य जगाती है। उनके अनुसार बच्चों के लेखन के संदर्भ में मौलिकता की ज़रूरत है। उनके बाल साहित्य रचना में हिन्दी के प्रसिद्ध साहित्यकार श्री सर्वेश्वर दयाल सक्सेना बहुत प्रभावित किया गया है। वे बाल विज्ञान पत्रिका ‘चम्पक’ के संपादक हैं। वे १८ वर्षों से अधिक समय से बाल साहित्य के क्षेत्र से जुड़े हुए हैं। ‘गुम की नुमाईश, चिकनिक चून आदि प्रमुख रचनाएँ हैं। वे एकलव्य शैक्षिक अनुसंधान संस्था के मुख्य कार्यकर्ता भी है।
ശ്രീ സുശീൽ ശുക്ലം ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധനായ സാഹിത്യകാരനായിരുന്നു. യുവകവി, എഡിറ്റർ, പരിഭാഷകൻ, അക്കാദമിക് വർക്കർ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ ജനനം 1974 മാർച്ച് 25 തീയതി മധ്യപ്രദേശിലെ ഹോംഗാബാദ് ജില്ലയിലെ ഗാടാഘാട്ട് എന്നു പറയുന്ന ഗ്രാമത്തിലായിരുന്നു. കുട്ടികൾക്കായി അദ്ദേഹം പത്ത് പുസ്തകങ്ങൾ എഴുതി. നൂറിലധികം കവിതകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ധാരാളം പുസ്തകങ്ങൾ മറ്റു ഭാഷകളിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടിയായ ‘ഗാവ് കാ ബച്ചാ കൂട്ടായ്മയുടെ അത്ഭുതകരമായ മൂല്യത്തെ ഉണർത്തുന്ന അദ്ദേഹത്തിന്റെ ബാലസാഹിത്യ രചനയിൽ ഹിന്ദിയിലെ പ്രസിദ്ധനായ സാഹിത്യകാരൻ ശ്രീ സർവ്വേശ്വർ ദയാൾ സക്സേന ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കുട്ടികളുടെ മാസികയായ ചമ്പക്കിന്റെ എഡിറ്റർ ആണ് അദ്ദേഹം. അദ്ദേഹം 18 വർഷങ്ങളായി അധിക സമയവും ബാലസാഹിത്യ രചനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘ഗും കി നുമായിശ്’, ‘ചികിക് ചൂൻ’ മുതലായവ പ്രധാന രചനകളാണ്. ഏകലവ്യ അക്കാദമിക് ഗവേഷണ കേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകൻ കൂടിയാണ് അദ്ദേഹം.
मार्च शब्दार्ध
- नींद – ഉറക്കം sleep
- पन्ने – പുസ്തകത്തിന്റെ താളുകൾ pages of a book
- पलटते – പേജുകൾ മറിക്കുന്നു turns pages
- जिद – ശാഠ്യം obstinacy
- चादर – പുതപ്പ് sheet
- खींचना – വലിച്ചിടാൻ to drag
- इमतिहान – പരീക്ഷ examination
- खत्म – പൂർത്തിയായി finished
- गायब – അദൃശ്യമായ invisible
- किस्सा – കഥ story
- पलकें – കണ്പോളകൾ eyelids
- जाग करना – ഉണരുക awake
- इंतज़ार – കാത്തിരിക്കുന്നു waiting
- कौआ – കാക്ക crow
- गिलहरी – അണ്ണാൻ squirrel
- गुम – അപ്രത്യക്ഷമാകാൻ to disappear
- घुसना – പ്രവേശിക്കുക to enter
- जल्दबाज़ – തിടുക്കത്തിലുള്ള hasty
- नीम का पेड – മരം tree
- पत्ती – ഇല leaf
- बेटिसक – ഉറക്കം sleep
- रफूचक्कर होना – നല്ലതാക്കാൻ to make good one’s escape
- शरारतन – കുസൃതിയോടെ being wicked
- पलाश – ഒരു മരം, അതിന്റെ മുഴുവൻ ഇലകളും മാർച്ച് മാസത്തിൽ പൊഴിയുകയും, പൂക്കൾ കൊണ്ട് നിറഞ്ഞ് നിൽക്കുകയും ചെയ്യുന്നു