Students can use Malayalam Adisthana Padavali Class 6 Solutions and മാതൃഭാഷ നമ്മെ ചേർത്തുനിർത്തുന്നു Mathrubhasha Namme Cherthunirthunnu Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Mathrubhasha Namme Cherthunirthunnu Summary
Mathrubhasha Namme Cherthunirthunnu Summary in Malayalam
മാതൃഭാഷ നമ്മെ ചേർത്തുനിർത്തുന്നു Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം
പി. പവിത്രൻ

കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകൻ. സാഹിത്യനിരൂപകൻ, സാംസ്കാരിക നിരൂപകൻ, മാതൃഭാഷാവകാശ പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ 1990കൾ മുതൽ പ്രവർത്തിച്ചുവരുന്നു. പ്രധാന കൃതികൾ ആധുനികതയുടെ കുറ്റസമ്മതം (2000), ആശാൻ കവിതആധുനികാനന്തര പാഠങ്ങൾ (2002), എം.എൻ വിജയൻ എന്ന കേരളീയ ചിന്തകൻ (2013), മാതൃഭാഷക്ക് വേണ്ടിയുള്ള സമരം (2014), പ്രണയരാഷ്ട്രീയം ആശാൻ കവിതാപഠനങ്ങൾ (2018), കോളനിയാനന്തരവാദം സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും (2019), മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020), ഭൂപടം തല തിരിക്കുമ്പോൾ നോവൽ പഠനങ്ങൾ, ഡി.സി.ബുക്സ് (2022), ദേശഭാവനയുടെ ഭാഷാ രാഷ്ട്രീയം മതമല്ല, ഭാഷയാണടിസ്ഥാനം (2023), അഭിമുഖാന്വേഷണങ്ങൾ ഐ ബുക്സ് കോഴിക്കോട് (2024)
സാഹിത്യവിമർശന പുരസ്കാരം, ഡോക്ടർ സി. പി. ശിവദാസൻ പുരസ്കാരം, പ്ലാവില സാഹിത്യ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഐ.സി ചാക്കോ. അവാർഡ്, പയ്യപ്പിള്ളി ബാലൻ പുരസ്കാരം (2015), ഡോക്ടർ സി.പി. മേനോൻ സ്മാരക പുരസ്കാരം (2015), കേരള സാഹിത്യ അക്കാദമി അവാർഡ് 2023 എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പാഠസംഗ്രഹം
മാതൃഭാഷയിലൂടെ നാം ലോകത്തോടും മനുഷ്യ രോടും ആത്മബന്ധം പുലർത്തുന്നു. ഇത് വെറും ആശയങ്ങൾ അറിയിക്കുന്നതിലല്ല, അനു ഭവങ്ങൾ പങ്കുവെക്കുന്നതിലും, വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും അതിന്റെ ഗൗരവമുള്ള പങ്കുണ്ട്. കുട്ടിക്കാലത്തു നാം പ്രകൃതിയെയും അനുഭവങ്ങളെയും പേരിട്ടു മനസ്സിലാക്കുന്നത് മാതൃഭാഷയിലൂടെയാണ്. ‘അമ്മ’, ‘ഇടി’, ‘നിലാവ്’ പോലുള്ള വാക്കുകൾ കേൾക്കുമ്പോൾ അതിന്റെ ഭാവങ്ങളും വികാരങ്ങളും നമ്മിൽ ഉണരുന്നു.

![]()
അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലും നമ്മൾ പ്രതികരിക്കുന്നത് മാതൃഭാഷയിലാണ് അതിനാലാണ് വികാരപരമായ വിദ്യാഭ്യാസത്തിനും ഭാവനാശക്തിക്കും മാതൃഭാഷ ഏറ്റവും അനുയോജ്യം എന്ന് പറയുന്നത് ഭാഷയും സാഹിത്യവുമാണ് നമ്മെ അനുഭവലോകത്തേക്ക് നയിക്കുന്നത്.
ഭാഷയുടെ സഹായത്തോടെ നമ്മുക്ക് സമീപത്തുള്ളതും, നമ്മുടെ കാഴ്ചപ്പാടിന് പുറത്തുള്ളതുമായ ലോകങ്ങളെ കണ്ടറിയാൻ കഴിയും. ‘പുഴ’, ‘കുന്ന്’ തുടങ്ങിയ വാക്കുകൾ അതിന്റെ സാന്നിധ്യമില്ലാതെ പോലും മനസ്സിൽ ആകൃതിയാകുന്നു. ശാസ്ത്രം ഉള്ളതിനെ കുറിച്ചുമാത്രം പഠിപ്പിക്കുമ്പോൾ, മാതൃഭാഷയും സാഹിത്യവും ഇല്ലാത്തതിനെക്കൂടി അനുഭവമാക്കാൻ സഹായിക്കുന്നു.
അതുകൊണ്ട് മാതൃഭാഷ അനുഭൂതിയുടെ, ഭാവനയുടെ, സൗന്ദര്യബോധത്തിന്റെ ഭാഷയാണ്, അതിലൂടെ നാം ലോകത്തോടും ജീവിതത്തോടും ചേർന്നുനിൽക്കുന്നു.
കൂടുതൽ അറിവിന്
അർത്ഥം
അനുഭൂതി = അർത്ഥവത്തായ അനുഭവം
അറിവിന്റെ അനുഭൂതികരൂപം = അറിവ് ഹൃദയത്തിൽ തൊടുന്ന അനുഭവമായി മാറുന്നത് (ഉദാ: മാതൃഭാഷ അറിവിനെ അനുഭൂതികതയിൽ മാറ്റുന്നു.)
ശാസ്ത്രങ്ങൾ = യുക്തിമൂലകമായ പഠനശാഖകൾ
ശൂന്യത = കുറവുള്ള അവസ്ഥ, ഇല്ലായ്മ
പെരുക്കുന്നു = വർദ്ധിപ്പിക്കുന്നു
ഭാഷാന്തരീക്ഷം = ഒരു ഭാഷയുമായി (മാതൃഭാഷ) ബന്ധമുള്ള അന്തരീക്ഷം